(റോമര്‍:7:1-4)
“സഹോദരന്മാരെ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നത്. മനുഷ്യന്‍ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിനു അവന്‍റെ മേല്‍ അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ അവള്‍ ഭര്‍ത്തൃ ന്യായപ്രമാണത്തില്‍ നിന്നു ഒഴിവുള്ളവളായി. ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറെ പുരുഷനു ആയാല്‍ വ്യഭിചാരിണി എന്നുപേര്‍ വരും. ഭര്‍ത്താവ് മരിച്ചു എങ്കിലോ അവള്‍ വേറെ പുരുഷനു ആകയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍ നിന്നു സ്വതന്ത്രയാകുന്നു. അതുകൊണ്ട് സഹോദരന്മാരേ? നാം ദൈവത്തിനു ഫലം കായ്ക്കുമാറു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവനായ വേറൊരുവനു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്‍റെ ശരീരം മുഖാന്തിരം ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നു”
കുരുക്കു പിടിച്ചിരിക്കുന്ന നൂലു നിങ്ങള്‍ കണ്ടിട്ടുണ്ടോ? അപ്പൊസ്തലനായ പൗലൊസ് വിശ്വസിച്ചിരുന്ന യേശുവിന്‍റെ സ്നാനത്തെക്കുറിച്ചുള്ള സത്യം അറിയാതെ ഈ അധ്യായത്തെ മനസിലാക്കുമ്പോള്‍ നിങ്ങള്‍ ശ്രമിക്കുന്നു എങ്കില്‍ നിങ്ങളുടെ വിശ്വാസം മുമ്പുള്ളതിനേക്കാള്‍ കുഴഞ്ഞ അവസ്ഥയിലായിത്തീരും. ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു മുമ്പില്‍ എല്ലാവരും പൂര്‍ണ്ണമായും പാപം നിറഞ്ഞവരാകയാല്‍ ആത്മീയ മരണത്തിനുശേഷം മാത്രമേ ഒരുവന് യേശുക്രിസ്തുവിന്‍റെ അടുക്കല്‍ പോകുവാനും വീണ്ടും ജനിക്കുവാനും കഴിയുകയുള്ളൂ.
പൗലൊസ് തിരിച്ചറിയുവാനിടയായ സത്യം
റോമര്‍ 7:7 പറയുന്നു “ആകയാല്‍ നാം എന്തു പറയേണ്ടൂ? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുത്. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല” പൗലൊസ് തുടരുന്നു, മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. അദ്ദേഹം തുടര്‍ന്നും പറയുന്നു “പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു” ദൈവത്തിന്‍റെ 613 കല്പനകളെയും താന്‍ തെറ്റിച്ചിരിക്കുകയാണെന്ന് പൗലൊസ് തിരിച്ചറിഞ്ഞു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ആദ്യമനുഷ്യനായ ആദാമിന്‍റെ സന്തതിയും, പാപത്തില്‍ തന്‍റെ അമ്മ ഗര്‍ഭം ധരിച്ചവനും, അകൃത്യത്തില്‍ ഉരുവായനുമായ താന്‍ പാപം ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ കഴിവില്ലാത്ത പാപത്തിന്‍റെ കൂമ്പാരമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഈ ലോകത്തില്‍ ജനിച്ച എല്ലാവരും തങ്ങളുടെ ജനനം മുതല്‍ മരണം വരെ പാപം ചെയ്യുന്നു. അങ്ങനെ ദൈവത്തിന്‍റെ കല്പനകളെ പാലിക്കുന്നതിന് അവര്‍ അശക്തരായി തീരുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണവും 613 കല്പനകളും പാലിക്കുവാന്‍ ഈ പാപത്തിന്‍റെ കൂമ്പാരത്തിന് എങ്ങനെ കഴിയും? ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു മുന്നില്‍ നാം പാപികളാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ ദൈവത്തിന്‍റെ നീതിയായ യേശുക്രിസ്തുവിന്‍റെ അടുക്കല്‍ പോകുവാനും ക്രിസ്തുയേശുവിലൂടെ അത്യധികമായി പാപത്തില്‍ നിന്നും മോചനം നേടാനാകുമെന്നും നാം തിരിച്ചറിയുന്നു. യേശുക്രിസ്തു ദൈവത്തിന്‍റെ നീതിയായിത്തീര്‍ന്നു. യോഹന്നാനിലൂടെയുള്ള തന്‍റെ സ്നാനത്താലും കുരിശിലെ തന്‍റെ രക്തത്താലുമാണ് അവന്‍ ഈ ദൈവത്തിന്‍റെ നീതി നമുക്ക് കൊണ്ടുവന്നത്. ആകയാല്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതി അറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. ഈ നീതി യേശുവില്‍ കണ്ടെത്തിയതിനാലാണ് നാം യേശുവില്‍ തന്നെ വിശ്വസിക്കണമെന്ന് പറയുന്നത്.
ദൈവത്തിന്‍റെ നീതിയെ നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ മറയ്ക്കപ്പെട്ട രഹസ്യമാണ് ദൈവത്തിന്‍റെ നീതി. ഈ രഹസ്യം മുഴുവനുമടങ്ങിയിരിക്കുന്നത് യോര്‍ദ്ദാനില്‍ വച്ച് യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലാണ്, ഈ രഹസ്യം അറിയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ഈ സത്യത്തില്‍ വിശ്വസിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ നീതി നിങ്ങളുടെ വിശ്വാസത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും.
ദൈവീക ന്യായപ്രമാണത്തെയും കല്പനകളെയും കുറിച്ച് അറിയുന്നതിന് മുമ്പ്, ദിനം തോറും പാപം ചെയ്തിരുന്നെങ്കിലും നാം പാപികളല്ലെന്ന ബോധമാണ് നമുക്കുണ്ടായിരുന്നത്. എന്നാല്‍ സഭയില്‍ പോയി തുടങ്ങിയതിനുശേഷം, നാമെല്ലാം യഥാര്‍ത്ഥമായും പാപത്താല്‍ നിറഞ്ഞവരാണെന്നും നമ്മില്‍ വെളിപ്പെടുത്തപ്പെട്ട പാപങ്ങളാല്‍ നാം ആത്മീയ മരണത്തില്‍ എത്തിച്ചേരുമെന്നും നാം മനസ്സിലാക്കി. അതുകൊണ്ട് ആത്മാക്കളെ യേശുക്രിസ്തുവിലേക്ക് നയിക്കുവാനായി അപ്പൊസ്തലനായ പൗലോസ് താന്‍ ദൈവീക ന്യായപ്രമാണത്തിലും കല്പനകളിലും തെറ്റായി വിശ്വസിച്ചിരുന്ന തന്‍റെ കഴിഞ്ഞുപോയ ദിനങ്ങളെ ഓര്‍ക്കുന്നു.
ദൈവീക ന്യായപ്രമാണത്തിന്‍റെ പങ്ക് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു ഉദാഹരണം പറയാം. എന്‍റെ കയ്യില്‍ ഇപ്പോള്‍ ഒരു ബൈബിളുണ്ട്. അതിപ്രധാനമായ എന്തെങ്കിലും ഒരു കാര്യം ഞാന്‍ ഇതിന്‍റെ താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച് കൊണ്ട് ഇതില്‍ ഒളിപ്പിച്ചിരിക്കുന്ന കാര്യം എന്തെന്ന് നോക്കുവാന്‍ നിങ്ങളാരും ശ്രമിക്കരുതെന്ന് പറഞ്ഞുകൊണ്ട് അല്പനേരത്തേക്ക് ഇതിനെ മേശപ്പുറത്ത് വച്ചാല്‍, നിങ്ങളുടെ പ്രതികരണം എങ്ങനെയിരിക്കും? എന്‍റെ വാക്കുകള്‍ കേട്ട നിമിഷത്തില്‍ തന്നെ ബൈബിളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്താണെന്ന് കണ്ടെത്താനുള്ള ഒരു ആഗ്രഹം നിങ്ങള്‍ക്കുണ്ടാകും, ഈ ആകാംക്ഷയുടെ കാരണത്താല്‍, നിങ്ങള്‍ എന്‍റെ നിര്‍ദ്ദേശത്തെ ലംഘിക്കുകയും ചെയ്യും. ബൈബിളില്‍ മറച്ചു വച്ചിരിക്കുന്നത് എന്തായിരിക്കും എന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്ന നിമിഷം മുതല്‍ നിങ്ങള്‍ക്ക് അത് എന്താണെന്ന് കണ്ടുപിടിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്ന അവസ്ഥയാകും. എന്നാല്‍ ബൈബിളിനകത്തേക്ക് നോക്കരുത് എന്ന് ഞാന്‍ നിങ്ങളോട് പറയാതിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും പ്രലോഭനമുണ്ടാകുമായിരുന്നില്ല, അതുപോലെ, ദൈവം നമ്മോടു കല്പിക്കുമ്പോള്‍, നമ്മുടെ ഉള്ളില്‍ ഗുപ്തമായിരിക്കുന്ന പാപങ്ങള്‍ സാഹചര്യമനുസരിച്ച് അവയെ പ്രകടമാക്കും.
മനുഷ്യഹൃദയങ്ങളിലെ പാപത്തെ പുറത്തുകാട്ടുക എന്നതാണ് മാനവരാശിക്കുവേണ്ടി ദൈവം നല്‍കിയ ന്യായപ്രമാണത്തിന്‍റെ പങ്ക്. ന്യായപ്രമാണത്തെ പാലിക്കുവാനും അതിനെ പിന്തുടരുവാനുമല്ല അവന്‍ ഇത് നമുക്ക് നല്കിയത് മറിച്ച്, നമ്മുടെ പാപങ്ങളെ വെളിപ്പെടുത്തുവാനും അതുവഴി നമ്മെ പാപികളാക്കുവാനുമാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്. നാം യേശുക്രിസ്തുവിന്‍റെ അടുക്കല്‍ പോകാതെയും യോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലും കുരിശില്‍ താന്‍ ചൊരിഞ്ഞ രക്തത്തിലും കാണപ്പെടുന്ന ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കാതെയും ഇരുന്നാല്‍ നാമെല്ലാവരും നശിച്ചുപോകും. നമ്മെ ക്രിസ്തുവിനോട് കൊണ്ടു വരികയും അവനിലൂടെയുള്ള ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുവാന്‍ നമ്മെ സഹായിക്കുകയുമാണ് ന്യായപ്രമാണത്തിന്‍റെ പങ്കെന്നത് നാം ഓര്‍ത്തിരിക്കണം.
അതിനാലാണ് അപ്പൊസ്തലനായ പൗലൊസ് “പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകല വിധ മോഹത്തെയും ജനിപ്പിച്ചു” (റോമര്‍ 7:8) എന്ന് സാക്ഷ്യം പറഞ്ഞത്. ദൈവത്തിന്‍റെ ന്യായപ്രമാണത്തിലൂടെ പാപത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍ അനുസരിച്ച് താന്‍ ഒരു പാപിയായിരുന്നുവെന്നും, എന്നാല്‍ യേശുക്രിസ്തുവിലൂടെ നല്‍കപ്പെട്ട ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ചതിലൂടെ തനിക്ക് നിത്യജീവന്‍ ലഭിച്ചുവെന്നും പൗലൊസ് ഏറ്റുപറയുന്നു.
പൗലൊസിന്‍റെ വിലാപവും വിശ്വാസവും
പൗലൊസ് ഇങ്ങനെ പറഞ്ഞു, “അയ്യോ! ഞാന്‍ അരിഷ്ട മനുഷ്യന്‍! ഈ മരണത്തിനധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു” (റോമര്‍:7:2425).
ദൈവത്തിന്‍റെ നീതി ഉള്‍ക്കൊണ്ടിരുന്ന താന്‍പോലും പാപം ചെയ്തിരുന്നുവെന്ന വസ്തുത പൗലോസ് അംഗീകരിച്ചു. അതുകൊണ്ടുതന്നെ, ദൈവത്തിന്‍റെ നീതി അവനു മാത്രമല്ല, മാനവരാശിക്കു മുഴുവനായും അടിയന്തിരമായി ആവശ്യമുള്ളതത്രേ.
യേശു സ്വീകരിച്ച സ്നാനത്തില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെ കൃത്യമായി അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ദൈവത്തിന്‍റെ നീതി നേടുവാന്‍ കഴിയും. ക്രിസ്തുവിന്‍റെ സ്നാനത്തിലും കുരിശിലെ അവന്‍റെ രക്തത്തിലുമുള്ള ദൈവത്തിന്‍റെ നീതിയെ നിങ്ങളും ഞാനും അറിയുകയും വിശ്വസിക്കുകയും വേണം. അപ്പോള്‍ മാത്രമേ, പാപം ചെയ്യുകയല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നുമില്ലാത്ത നമ്മുടെ ദേഹത്തിനും ദേഹിക്കും പാപങ്ങളില്‍ നിന്നും വിടുതല്‍ നേടുവാന്‍ കഴിയുകയുള്ളൂ. ക്രിസ്തുവിന്‍റെ സ്നാനവും കുരിശിലെ തന്‍റെ രക്തവും ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തീകരിച്ചു എന്ന വസ്തുത നാം മറന്നുപോകരുത്.
ദൈവത്തിന്‍റെ നീതിയെ അറിയാത്തവര്‍ക്കു അവര്‍ ന്യായപ്രമാണം പാലിക്കുവാന്‍ എത്രത്തോളം ശ്രമിച്ചാലും ശരി, അന്ത്യത്തോളം പാപികളായി തുടരുവാനേ കഴിയുകയുള്ളൂ. നമുക്ക് പാലിക്കുവാന്‍ വേണ്ടിയല്ല ദൈവത്തിന്‍റെ ന്യായപ്രമാണം നല്‍കിയിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. പക്ഷെ, ന്യായശാസ്ത്രിമാര്‍, കുരിശിലുള്ള യേശുവിന്‍റെ രക്തത്തോടൊപ്പം യേശു സ്വീകരിച്ച സ്നാനത്തിലടങ്ങിയിരിക്കുന്ന വീണ്ടെടുപ്പിന്‍റെ രഹസ്യത്തെ തിരിച്ചറിയുന്നില്ല, തത്ഫലമായി, ദൈവീക ന്യായപ്രമാണം തങ്ങള്‍ക്കു പാലിക്കുവാനായി നല്‍കിയതാണെന്ന് തെറ്റിദ്ധരിക്കുകയും ചിന്താക്കുഴപ്പത്തില്‍ തങ്ങളുടെ ജീവിതം തുടരുകയും ചെയ്യുന്നു.
എന്നാല്‍ നമ്മള്‍ ന്യായപ്രമാണത്തിലൂടെ നമ്മുടെ പാപങ്ങളെ തിരിച്ചറിയുകയും ദൈവത്തിന്‍റെ നീതിയിലുള്ള നമ്മുടെ വിശ്വാസത്താല്‍ ജീവിക്കുകയും ചെയ്യണം. നമ്മുടെ നീതിയെ പിന്തുടരുവാനായി ദൈവ നീതിക്കെതിരെ നാം തിരിയരുത്, മറിച്ച് ക്രിസ്തുവിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ അവന്‍റെ രക്തത്തിലൂടെയും പൂര്‍ത്തിയായ ദൈവത്തിന്‍റെ നീതിയില്‍ നാം വിശ്വസിക്കുകയാണ് വേണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തീകരിച്ച നമ്മുടെ കര്‍ത്താവിന് നന്ദി അര്‍പ്പിക്കുവാന്‍ നാം പഠിക്കണം.
അതുകൊണ്ടാണ്, തന്‍റെ സ്വന്തശരീരത്തെ നോക്കി പൗലൊസ് ആദ്യം നിലവിളിച്ചത്, “അയ്യോ, ഞാന്‍ അരിഷ്ട മനുഷ്യന്‍” എങ്കിലും, യേശുക്രിസ്തുവിലൂടെ ദൈവത്തിനു നന്ദി അര്‍പ്പിച്ചു. പൗലൊസ് ഈ ഏറ്റുപറച്ചില്‍ നടത്തുവാന്‍ കാരണം, താന്‍ അധികം പാപം ചെയ്തപ്പോള്‍ യേശുക്രിസ്തുവിന്‍റെ സ്നാനവും കുരിശിലെ അവന്‍റെ രക്തവും ദൈവത്തിന്‍റെ നീതി അത്രയുമധികമായി പൂര്‍ത്തീകരിച്ചു എന്നതാണ്. നമ്മളും ജഡത്തിന്‍റെ ന്യായപ്രമാണത്തിനും ദൈവത്തിന്‍റെ നീതിക്കും ഇടയില്‍ കഷ്ടകരമായ ജീവിതം നയിക്കുന്നുവെങ്കിലും യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നാം രക്ഷിക്കപ്പെട്ടി രിക്കുന്നതിനാല്‍ നമുക്കും സന്തോഷത്താല്‍ ജയഘോഷം മുഴക്കുവാന്‍ കഴിയും. യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും കുരിശിലുള്ള അവന്‍റെ രക്തത്തിലും വിശ്വസിക്കുന്ന വിശ്വാസമായിരുന്നു പൗലൊസിനുണ്ടായിരുന്നത്. ഇങ്ങനെയാണ് ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്തില്‍ പൗലൊസ് വസിക്കുകയും, ഈ ദൈവനീതിയില്‍ വിശ്വസിച്ചതിനാല്‍, അവന്‍ സ്തുതികളര്‍പ്പിക്കുവാന്‍ കഴിവുള്ളവനായിത്തീരുകയും ചെയ്തത്.
റോമര്‍ 7- മത്തെ അദ്ധ്യായത്തില്‍, പണ്ടുകാലത്തെ തന്‍റെ അരിഷ്ട ജീവിതത്തെയും പില്‍ക്കാലത്ത് ദൈവത്തിന്‍റെ നീതിയിലുണ്ടായ തന്‍റെ വിജയകരമായ വിശ്വാസത്തെയും പൗലൊസ് താരതമ്യപ്പെടുത്തി സംസാരിക്കുന്നു. ദൈവത്തിന്‍റെ നീതിയിലുള്ള തന്‍റെ വിശ്വാസമാണ് പൗലൊസിന്‍റെ വിശ്വാസ വിജയത്തിന് കാരണം.
“സഹോദരന്മാരെ, (ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നത്) മനുഷ്യന്‍ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിനു അവന്‍റെ മേല്‍ അധികാരമുണ്ട് എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? (റോമര്‍:7:1)
ഏഴാമദ്ധ്യായത്തിന്‍റെ ക്ലൈമാക്സ് 24, 25 വചനങ്ങളിലാണ്. പൗലൊസ് എഴുതി. “അയ്യോ, ഞാന്‍ അരിഷ്ട മനുഷ്യന്‍, ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു”
റോമര്‍ ആറാമദ്ധ്യായത്തില്‍, ക്രിസ്തുവിനോടൊപ്പം അടക്കം ചെയ്യപ്പെട്ട്, ഉയിര്‍ത്തെഴുന്നേല്പിലേക്ക് നയിക്കുന്ന വിശ്വാസത്തെ ക്കുറിച്ച് പൗലൊസ് പറയുന്നു. അവന്‍റെ സ്നാനത്താലും കുരിശിലെ മരണത്താലും നമ്മെ യോജിപ്പിക്കുന്നതിലൂടെയാണ് ഈ വിശ്വാസം നമുക്ക് നേടുവാന്‍ കഴിയുന്നത്.
യേശുവിങ്കലേക്കു വരുന്നതിനു മുമ്പു മാത്രമല്ല, യേശുവിനെ കണ്ടുമുട്ടിയതിനു ശേഷവും ദൈവീക ന്യായപ്രമാണത്തെ ലംഘിക്കുന്ന അപര്യാപ്തമായ ജഡത്തോടുകൂടിയ ഒരു അരിഷ്ട മനുഷ്യനാണ് താനെന്ന് പൗലൊസ് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അവന്‍ ഈ മരണത്തിന് അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും? എന്ന് “കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു” എന്ന് പറഞ്ഞു കൊണ്ട് ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ മരണത്തിനധീനമായ ശരീരത്തില്‍ നിന്നും വിടുതല്‍ നേടാനാകുമെന്ന് അദ്ദേഹം തുടര്‍ന്ന് ഉപസംഹരിക്കുകയും ചെയ്തു. ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയും അവനില്‍ ചേരുകയും ചെയ്തതിനാല്‍ ജഡത്തിന്‍റെയും മനസിന്‍റെയും പാപങ്ങളില്‍ നിന്നും പൗലൊസ് സ്വാതന്ത്ര്യം പ്രാപിച്ചു.
പൗലൊസിന്‍റെ അവസാന ഏറ്റുപറച്ചില്‍, “ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധികൊണ്ട് ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു” (റോമര്‍:7:25) എന്നായിരുന്നു. എട്ടാമധ്യായത്തിന്‍റെ ആരംഭത്തില്‍ അദ്ദേഹം ഏറ്റുപറയുന്നു; “അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തു യേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നും ക്രിസ്തു യേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു”(റോമര്‍ 8:1 2)
യഥാര്‍ത്ഥത്തില്‍, ദൈവത്താല്‍ നല്‍കപ്പെട്ട രണ്ടു പ്രമാണങ്ങളുണ്ടായിരുന്നു. പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണവും ജീവന്‍റെയും ആത്മാവിന്‍റെയും പ്രമാണവും. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം പൗലൊസിനെ പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നും രക്ഷിച്ചു. തന്‍റെ സകല പാപങ്ങളെയും എടുത്തു കളഞ്ഞ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശുമരണത്തിലും വിശ്വസിച്ചതിലൂടെ, അവന്‍ യേശുവിനോടൊപ്പം ചേരുകയും തന്‍റെ സകലപാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുകയും ചെയ്തു എന്നാണിതിന്‍റെ അര്‍ത്ഥം. കര്‍ത്താവിന്‍റെ സ്നാനത്തോടും കുരിശിലെ തന്‍റെ മരണത്തോടും നമ്മെ ചേര്‍ക്കുന്ന വിശ്വാസം നമുക്കെല്ലാവര്‍ക്കും വേണം.
മുമ്പ് താന്‍ ന്യായപ്രമാണത്തിന്‍റെ ശിക്ഷാ വിധിയിലായിരുന്നുവെന്നും, എന്നാല്‍ യേശുക്രിസ്തുവിലൂടെ താന്‍ ഈ ശിക്ഷാവിധിയില്‍ നിന്നും വിടുതല്‍ പ്രാപിച്ചുവെന്നും റോമര്‍ 7 മത്തെ അദ്ധ്യായത്തില്‍ പൗലൊസ് ഏറ്റുപറയുന്നു. ആയതിനാല്‍ തന്നില്‍ വസിക്കുന്ന പരിശുദ്ധാത്മാവിലൂടെ തനിക്ക് ദൈവത്തെ ആരാധിക്കുവാന്‍ കഴിയും.
പൗലൊസ് മനസിലാക്കിയ സത്യം
പൗലൊസ് ഏറ്റുപറയുന്നു, “ആകയാല്‍ നാം എന്തു പറയേണ്ടൂ? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല” (റോമര്‍ 7:7) മോഹിക്കരുത് എന്ന് ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ അവന്‍ മോഹത്തെ അറികയില്ലായിരുന്നു. പാപവും ന്യായപ്രമാണവും തമ്മിലുള്ള ബന്ധത്തെ പൗലൊസ് ഇങ്ങനെ വിശദീകരിക്കുന്നു; “പാപമോ അവസരം ലഭിച്ചിട്ട് കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു”. മനുഷ്യഹൃദയം അടിസ്ഥാനപരമായി പാപത്താല്‍ നിറഞ്ഞിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ അവര്‍ പാപത്തില്‍ ഉരുവാകുകയും പന്ത്രണ്ട് വിധ പാപങ്ങളോടെ ജനിക്കുകയും ചെയ്യുന്നു.
ഈ പന്ത്രണ്ട് വിധ പാപങ്ങളാണ്, ദുശ്ചിന്ത, വ്യഭിചാരം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ മരണം വരെ ഓരോരുത്തരും ഈ പാപങ്ങള്‍ ചെയ്യുന്നു. ഈ പന്ത്രണ്ടുവിധ പാപങ്ങളുമായി ലോകത്തിലേക്ക് ജനിച്ചു വീഴുന്ന ഒരുവന്/ഒരുവള്‍ക്ക് ദൈവത്തിന്‍റെ നിയമങ്ങളെയും ന്യായപ്രമാണത്തെയും പാലിക്കുവാന്‍ എങ്ങനെ കഴിയും? നാം “എന്തുചെയ്യണം” അഥവാ “എന്തു ചെയ്യരുത്” എന്ന് കല്പനകളുടെയോ ന്യായപ്രമാണത്തിന്‍റെയോ വാക്കുകള്‍ കേള്‍ക്കുന്ന നിമിഷം തന്നെ പാപം നമ്മില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നു.
ദൈവത്തിന്‍റെ കല്പനകളും ന്യായപ്രമാണവും അറിയാത്തിടത്തോളം നമ്മിലുള്ള പാപങ്ങള്‍ നിശബ്ദമായി ഉറങ്ങുകയായിരിക്കും. എന്നാല്‍ നമ്മോടു എന്തു ചെയ്യണം, എന്തുചെയ്യരുത് എന്നീ കല്പനകള്‍ കേട്ടതിനുശേഷം ഈ പാപങ്ങള്‍ നമ്മെക്കൊണ്ട് കൂടുതല്‍ പാപം ചെയ്യിക്കുന്നു.
വീണ്ടും ജനനം പ്രാപിക്കാത്തവര്‍ക്ക് അഥവാ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യം മനസിലാക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്യാത്തവര്‍ക്ക് പാപമുണ്ട്. ഈ പാപം, കല്പനകളുടെ വാക്കുകളാല്‍ കൂടുതല്‍ ജീവന്‍ പ്രാപിച്ച് അധികം പാപങ്ങള്‍ പുറപ്പെടുവിക്കുന്നു. ജനത്തോട് എന്തുചെയ്യണം, എന്തുചെയ്യരുത് എന്ന് പറയുന്ന ന്യായപ്രമാണം പാപത്തെ മെരുക്കുവാന്‍ ശ്രമിക്കുന്ന ഒരു പരിശീലകനെപ്പോലെയാണ്. എന്നാല്‍, പാപം ദൈവ കല്പനയ്ക്ക് എതിരെ പോവുകയും അവയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നു. ഒരു പാപി കല്പനകള്‍ കേള്‍ക്കുമ്പോള്‍, അവന്‍റെ/അവളുടെ ഹൃദയത്തിലെ പാപങ്ങള്‍ ഉണരുകയും അവനെ/അവളെ കൂടുതല്‍ പാപം ചെയ്യുവാന്‍ നയിക്കുകയും ചെയ്യുന്നു.
പത്തു കല്പനകളിലൂടെ നമ്മില്‍ പാപമുണ്ടെന്ന് നമുക്ക് മനസിലാക്കാം. അങ്ങനെയെങ്കില്‍, നമ്മുടെ ഹൃദയങ്ങളിലെ പാപങ്ങളെ വെളിപ്പെടുത്തുക എന്നതാണ് ന്യായപ്രമാണത്തിന്‍റെ പങ്ക്. അതോടൊപ്പം ദൈവത്തിന്‍റെ കല്പനകള്‍ വിശുദ്ധമാണെന്ന് നമ്മെ അറിയിക്കുകയും നമ്മുടെ പാപത്തെക്കുറിച്ച് നമ്മെ ബോധമാന്മാരാക്കുകയും ചെയ്യുന്നു. നമ്മുടെ അടിസ്ഥാനമനുസരിച്ച് നാമെല്ലാം ജനിച്ചത് ദൈവം സൃഷ്ടിച്ച സകലകാര്യങ്ങളോടും, നമ്മുടേതല്ലാത്ത വസ്തുക്കളും പങ്കാളികളും ഉള്‍പ്പെടെ, അത്യാഗ്രഹമുള്ള മോഹത്തോടുകൂടിയാണ്. അതിനാല്‍, “മോഹിക്കരുത് “ എന്ന കല്പന നമ്മോടു പറയുന്നത്, നാമെല്ലാം പാപികളായിട്ട് ജനിച്ചുവെന്നും ജന്മദിനം മുതല്‍ നരകത്തിലേക്ക് വിധിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്. ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തീകരിച്ച രക്ഷകന്‍റെ പ്രാധാന്യത്തെയും അത് നമ്മെ കാണിക്കുന്നു.
അതുകൊണ്ടാണ്, പാപം കല്പനയാല്‍ അവസരം ലഭിച്ചിട്ട് തന്നില്‍ സകലവിധ മോഹങ്ങളെയും ജനിപ്പിച്ചു എന്ന് പൗലൊസ് ഏറ്റു പറഞ്ഞത്. പാപസമ്പൂര്‍ണ്ണനായി ജനിച്ച താന്‍ ദൈവത്തിന്‍റെ നല്ല കല്പനകളെ ലംഘിക്കുന്ന ഒരു വലിയ പാപിയാണെന്നും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിനുമുമ്പേ പാപത്തോടുകൂടിയായിരുന്നെന്നും പൗലോസ് തിരിച്ചറിഞ്ഞി രുന്നു.
7-മത്തെ അദ്ധ്യായത്തില്‍ നോക്കുമ്പോള്‍, വളരെ ആത്മീയ അറിവും അനുഭവങ്ങളും, ബൈബിളിനെക്കുറിച്ച് അഗാധ പാണ്ഡിത്യവും ഉള്ള ഒരു വലിയ ആത്മീയനായാണ് പൗലൊസിനെ നാം കാണുന്നത്. തന്നില്‍ പാപമുണ്ടെന്നും അതാണ് കല്പനയാല്‍ സകലവിധ മോഹങ്ങളെയും ജനിപ്പിക്കുന്നതെന്നും ന്യായപ്രമാണത്തിലൂടെ വ്യക്തമായി പൗലൊസ് അറിഞ്ഞിരുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ പങ്ക് തന്നിലുള്ള പാപത്തെ തുറന്നുകാട്ടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ പാപങ്ങള്‍ ഉണര്‍ന്നപ്പോള്‍, ജീവന്‍ നല്‍കാനായുള്ള കല്പനകള്‍ മരണത്തെ കൊണ്ടുവന്നുവെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു.
നിങ്ങളുടെ വിശ്വാസം എങ്ങനെയാണ്? അത് പൗലൊസിന്‍റെതുപോലെയാണോ? നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചാലുമില്ലെങ്കിലും നിങ്ങളുടെ ഹൃദയത്തില്‍ പാപമില്ലേ? അങ്ങനെയെങ്കില്‍, നിങ്ങള്‍ ഇതുവരെയും ദൈവത്തിന്‍റെ നീതി അറിഞ്ഞിട്ടില്ലെന്നും, പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടില്ലെന്നും, നിങ്ങളുടെ പാപങ്ങളുടെ ന്യായവിധി കഴിഞ്ഞ് നരകത്തിലേക്ക് പോകാന്‍ വിധിക്കപ്പെട്ട ഒരു പാപിയാണ് നിങ്ങള്‍ എന്നുമാണതിന്‍റെ അര്‍ത്ഥം. നിങ്ങള്‍ ഈ വസ്തുതകളെ അംഗീകരിക്കുന്നുണ്ടോ? എങ്കില്‍, ദൈവത്തിന്‍റെ നീതി വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുക. നിങ്ങള്‍ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുകയും ദൈവത്തിന്‍റെ നീതി നേടുകയും പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരികയും ചെയ്യും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കണം.
പാപം കല്പനയാല്‍ അവസരം ലഭിച്ചിട്ട് പൗലൊസിനെ ചതിച്ചു
അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു; “ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീര്‍ന്നു എന്നു ഞാന്‍ കണ്ടു. പാപം അവസരം ലഭിച്ചിട്ട് കല്പനയാല്‍ എന്നെ ചതിക്കുകയും കൊല്ലുകയും ചെയ്തു” (റോമര്‍ 7:10,11) മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കല്പനയെ മുതലാക്കി കൊണ്ട് പാപം പൗലോസിനെ ചതിച്ചു. യഥാര്‍ത്ഥമായും നല്ലതും നീതിയുള്ളതുമായ കല്പനയില്‍ പൗലൊസ് വിശ്വസിച്ചു, എങ്കിലും പന്ത്രണ്ടു വിധമായ പാപങ്ങളും തന്‍റെ ഹൃദയത്തില്‍ ജീവനോടെ പറ്റിയിരുന്നു. ദൈവത്തിന്‍റെ കല്പനകളുടെ ഉദ്ദേശ്യം മനസിലാക്കാന്‍ കഴിയാത്തതിനാല്‍ താന്‍ പാപത്താല്‍ ചതിക്കപ്പെട്ടു എന്നാണിതിനര്‍ത്ഥം.
ദൈവം തന്‍റെ ന്യായപ്രമാണം നല്‍കിയത് അനുസരിക്കുവാന്‍ വേണ്ടിയാണെന്നാണ് പൗലൊസ് ആദ്യം കരുതിയത്. പക്ഷെ, പിന്നീട്, ന്യായപ്രമാണം നല്‍കപ്പെട്ടിരിക്കുന്നത് പാലിക്കുവാനല്ലെന്നും ദൈവത്തിന്‍റെ വിശുദ്ധിക്കൊപ്പം ജനങ്ങളുടെ ഹൃദയത്തിലെ പാപങ്ങളെ വെളിപ്പെടുത്തുവാനാണെന്നും, അവിശ്വാസികള്‍ ദൈവത്താല്‍ ന്യായം വിധിക്കപ്പെടുവാന്‍ വേണ്ടിയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ദൈവത്തിന്‍റെ കല്പനകളും ന്യായപ്രമാണവും കൃത്യമായി മനസിലാക്കാന്‍ കഴിയാത്തതിനാല്‍ താന്‍ പാപത്താല്‍ ചതിക്കപ്പെട്ടിരിക്കുന്നു എന്ന് പൗലൊസ് ചിന്തിച്ചത്. ഇന്നനേകം പേരും ഇതേ രീതിയില്‍ ചതിക്കപ്പെടുന്നു.
ദൈവം കല്പനകളും ന്യായപ്രമാണവും നമുക്ക് നല്‍കിയതിന്‍റെ കാരണം അവ നമ്മള്‍ അനുസരിക്കുവാന്‍ വേണ്ടിയല്ല, മറിച്ച് നമ്മുടെ പാപങ്ങളെക്കുറിച്ച് നമുക്ക് ബോധമുണ്ടാകുവാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ദൈവനീതിയെ പ്രാപിക്കുവാന്‍ വേണ്ടിയുമാണെന്ന് നാം മനസിലാക്കി യിരിക്കണം. എന്നാല്‍ നമ്മുടെ പാപങ്ങളോടൊപ്പം ന്യായപ്രമാണമനുസരിച്ച് നാം ജീവിക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം നമ്മുടെ പാപപൂര്‍ണ്ണമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നതില്‍ നമ്മള്‍ എത്തിച്ചേരുന്നു.
ആകയാല്‍, ന്യായപ്രമാണം വിശുദ്ധമാണെങ്കിലും ഒരു വിശുദ്ധ ജീവിതം നയിക്കുവാനുള്ള കഴിവ് അഥവാ ശക്തി അവന്/അവള്‍ക്ക് ഇല്ലെന്ന് ന്യായപ്രമാണത്തിലൂടെ തന്നെ ഒരു പാപി മനസിലാക്കുന്നു. ആ നിമിഷം, അവന്‍/ അവള്‍, ന്യായപ്രമാണപ്രകാരം നരകത്തിലേക്ക് പോകുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലാത്ത ഒരു പാപിയായിത്തീരുന്നു. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്ത പാപികള്‍, തങ്ങള്‍ക്ക് അനുസരിക്കുവാനാണ് ദൈവം ന്യായപ്രമാണം നല്‍കിയതെന്ന് വിശ്വസിക്കുന്നു. ന്യായപ്രമാണത്തെ അനുസരിക്കുവാന്‍ അവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു, പക്ഷെ, അവര്‍ തങ്ങളെത്തന്നെ ചതിക്കുകയും അവസാനം നാശത്തിലേക്ക് പതിക്കുകയും ചെയ്യും.
ദൈവത്തിന്‍റെ നീതിയെക്കുറിച്ച് അജ്ഞരായിരിക്കുന്നവര്‍ പാപം ചെയ്യുകയും തുടര്‍ന്ന് അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് പാപക്ഷമ നേടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍, അവസാനത്തില്‍, ദൈവീക ന്യായപ്രമാണത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് തങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നും വഞ്ചിക്കപ്പെട്ടുവെന്നും അവര്‍ തിരിച്ചുവരുവാനിടയാകും. പാപം കല്പനയാല്‍ അവസരം ലഭിച്ചിട്ട് അവരെ ചതിച്ചു. ദൈവത്തിന്‍റെ ന്യായപ്രമാണം വിശുദ്ധമാണ്, എന്നാല്‍ അതിലെ പാപങ്ങള്‍ പകരമായി മരണത്തിലേക്ക് അവരെ നയിക്കുന്നു.
പൗലോസ് പറഞ്ഞു: “ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ. എന്നാല്‍ നന്മയായുള്ളതു എനിക്കു മരണ കാരണമായിത്തീര്‍ന്നു എന്നോ? ഒരുനാളും അരുത്, പാപമത്രേ മരണമായിത്തീര്‍ന്നതു; അതു നന്മയായുള്ളതിനെക്കൊണ്ട് എനിക്കു മരണം ഉളവാക്കുന്ന തിനാല്‍ പാപം എന്നു തെളിയേണ്ടതിനും കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ”(റോമര്‍ 7:12,13) ഈ സത്യത്തെ മനസിലാക്കുന്നവര്‍ ദൈവനീതിയുടെ ആവശ്യത്തെ ഉണരുകയും, അതുവഴി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് യഥാര്‍ത്ഥ സത്യമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തി ല്‍ വിശ്വസിക്കുന്ന ഒരു വ്യക്തി ദൈവത്തിന്‍റെ നീതിയിലും കൂടി വിശ്വസിക്കുന്നു. അവന്‍റെ നീതിയില്‍ വിശ്വസിക്കുന്നതി ലൂടെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമുക്ക് വിടുവിക്കപ്പെടുകയും വിശുദ്ധി പ്രാപിക്കുകയും ചെയ്യാം. ഈ സുവിശേഷത്താല്‍ നിങ്ങളെല്ലാവരും അനുഗ്രഹിക്കപ്പെട ണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
പൗലൊസിന്‍റെ മനസും ജഡവും എങ്ങനെ ആയിരുന്നു?
ആത്മാവില്‍ നിറഞ്ഞവനും ദൈവവചനത്തില്‍ അഗാധ പാണ്ഡിത്യവും ഉള്ളവനുമായിരുന്നു പൗലൊസ് എന്നാല്‍, തന്‍റെ ജഡത്തെക്കുറിച്ച് അവന്‍ ഇങ്ങനെ പറഞ്ഞു, ന്യായപ്രമാണം ആത്മീകം എന്നു നാം അറിയുന്നുവല്ലോ, ഞാനോ ജഡമയന്‍, പാപത്തിനു ദാസനായി വില്ക്കപ്പെട്ടവന്‍ തന്നേ. ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ അറിയുന്നില്ല. ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല, പകെക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമത്രേ” (റോമര്‍ 7:14-17) താന്‍ ജഡമയന്‍ ആയതിനാലാണ് പാപം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജഡമയനായതിനാല്‍, നന്മ ചെയ്യുവാന്‍ ആഗ്രഹമുണ്ടെങ്കിലും ജഡത്തിന്‍റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പോകുന്നവനായിട്ടാണ് തന്നെ അദ്ദേഹം കാണുന്നത്.
അങ്ങനെ പൗലോസ് ഉറപ്പിച്ചുപറയുന്നു; “ഉള്ളം കൊണ്ട് ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു. അത് എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിനു എന്നെ ബദ്ധനാക്കികളയുന്നു”(റോമര്‍ 7:22-23). അതുകൊണ്ടാണ് തന്‍റെ ജഡത്തെ ഓര്‍ത്ത് “അയ്യോ, ഞാന്‍ അരിഷ്ട മനുഷ്യന്‍” (റോമര്‍ 7:24) എന്ന് പൗലൊസ് വിലപിച്ചത്. വീണ്ടും ജനിച്ചതിനുശേഷവും, നന്മ ചെയ്യാനുള്ള ആഗ്രഹമുണ്ടായിരു ന്നെങ്കിലും, തന്നില്‍ നിലകൊള്ളുന്ന തിന്മയെയോര്‍ത്ത് പൗലൊസ് ദു:ഖിതനായിരുന്നു. തന്നില്‍ തിന്മ വസിക്കുന്നു എന്ന് പറയുമ്പോഴും തന്‍റെ സ്വന്തം ശരീരത്തെയാണ് പൗലൊസ് ഉദ്ദേശിച്ചിരുന്നത്. ആത്മാവിന്‍റെ പ്രമാണത്തോട് യുദ്ധം ചെയ്യുന്ന മറ്റൊരു പ്രമാണം തന്‍റെ അവയവങ്ങളില്‍ അദ്ദേഹം കാണുന്നു.അത് ജഡത്തോട് അവനെ തോല്പിക്കുകയും പാപം ചെയ്യുവാന്‍ നയിക്കുകയും ചെയ്യുന്നു. പാപം ചെയ്യുന്നതിലേക്കായി ജഡം തന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത് കാണുമ്പോള്‍ ന്യായവിധിക്കു യോഗ്യനായിത്തീരുക എന്നല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും സമ്മതിക്കുവാനേ അദ്ദേഹത്തിനു കഴിയുകയുള്ളൂ. പൗലൊസിനും ജഡമുള്ളതിനാല്‍, തന്‍റെ ജഡത്തില്‍ നിന്നും ഉയരുന്ന പാപങ്ങളെയോര്‍ത്ത് താന്‍ വിലപിച്ചു.
“അയ്യോ, ഞാന്‍ അരിഷ്ട മനുഷ്യന്‍!”എന്ന് പൗലൊസ് പ്രഖ്യാപിക്കുവാന്‍ കാരണമിതാണ്. പക്ഷെ, ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തിയാക്കുന്ന യേശുക്രിസ്തുവിനായി താന്‍ നന്ദി പറയുകയും ചെയ്തു. സകലമാനവ ജാതിയുടെയും പാപങ്ങള്‍ക്ക് മോചനം നല്‍കുവാനായി യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു, സ്നാനപ്പെട്ടു, ക്രൂശിക്കപ്പെട്ടു എന്ന് താന്‍ വിശ്വസിച്ചിരുന്നതാണ് ഇതിനു കാരണം. യേശുക്രിസ്തുവിന്‍റെ രക്തത്തോടും സ്നാനത്തോടും യോജിച്ചിരുന്ന വിശ്വാസം തനിക്കുണ്ടായിരു ന്നതിനാല്‍ ഹൃദയാംഗമായി ദൈവത്തിന് നന്ദി പറയുവാന്‍ തനിക്ക് കഴിഞ്ഞു.
യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയപ്പോള്‍, ലോകത്തിന്‍റെ സകലപാപങ്ങളോടൊപ്പം തന്‍റെ പാപങ്ങളും ഒരിക്കല്‍ പൂര്‍ണ്ണമായി യേശുവിങ്കലേക്ക് കടത്തി വിടപ്പെട്ടു എന്ന് പൗലൊസ് അറിഞ്ഞിരുന്നു. യേശു കുരിശില്‍ മരിച്ചപ്പോള്‍, നാമെല്ലാം പാപത്തിനു മരിച്ചുവെന്നും അദ്ദേഹം അറിഞ്ഞിരുന്നു. ആകയാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തോട് യോജിക്കുന്ന വിശ്വാസം നമുക്ക് നിശ്ചയമായും ഉണ്ടായിരിക്കണം. യേശുക്രിസ്തുവിന്‍റെ രക്തത്തോടും സ്നാനത്തോടും നിങ്ങളുടെ ഹൃദയം യോജിച്ചിരിക്കുന്നുവോ? മറ്റൊരു തരത്തില്‍, ദൈവത്തിന്‍റെ നീതി പൂര്‍ത്തീകരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവുമായി നിങ്ങളുടെ ഹൃദയം യോജിച്ചിരിക്കുവോ? യോഹന്നാനില്‍ നിന്നും നമ്മുടെ കര്‍ത്താവ് സ്വീകരിച്ച സ്നാനത്തോടും കുരിശില്‍ അവന്‍ ചിന്തിയ രക്തത്തോടും യോജിക്കുന്നതായിരിക്കണം നമ്മുടെ വിശ്വാസം, യോജിക്കുന്ന വിശ്വാസമെന്നത് അതിപ്രധാനമാണ്, കാരണം, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തോട് യോജിക്കുന്ന വിശ്വാസമെന്നത് ദൈവത്തിന്‍റെ നീതിയോടും യോജിക്കുന്നതാണ്.
റോമര്‍ 6:3 പറയുന്നു: “യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനമേറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനമേറ്റിരിക്കുന്നു” യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം അവനോടൊപ്പം സ്നാനപ്പെട്ടിരിക്കുന്നു എന്നാണിതിനര്‍ത്ഥം. അതായത് നാം നമ്മുടെ കര്‍ത്താവിന്‍റെ മരണത്തില്‍ പങ്കാളികളായി ത്തീര്‍ന്നിരിക്കുന്നു. വിശ്വാസത്തിന്‍റെ ഐക്യതയില്‍ സ്നാനപ്പെടുമ്പോള്‍ നാം അവന്‍റെ മരണത്തിലേക്ക് ആത്മീകമായി സ്നാനപ്പെടുന്നു. കര്‍ത്താവിനോട് ചേരുക എന്നത് അവന്‍റെ സ്നാനത്തോട് ചേരുകയും അവന്‍റെ മരണത്തില്‍ പങ്കാളികളായി മരിക്കുകയും ചെയ്യുകയാണ്.
ദൈവത്തിന്‍റെ നീതി പൂര്‍ത്തിയാക്കിയ യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ മരണത്തിലും നാം വിശ്വസിക്കുകയും അതിനോടു ചേരുകയും വേണം. ദൈവനീതി ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ ഇനിയും വിശ്വസിക്കുന്നില്ലെങ്കില്‍, യേശുവിന്‍റെ സ്നാനത്തോടും മരണത്തോടും നിങ്ങള്‍ ചേര്‍ന്നിട്ടില്ല. ഈ സുവിശേഷത്തിലാണ് ദൈവത്തിന്‍റെ നീതി വെളിപ്പെടുത്തപ്പെട്ടി രിക്കുന്നത്.
നമ്മുടെ ഹൃദയം യേശുവിന്‍റെ സ്നാനത്തോടും കുരിശിലെ അവന്‍റെ മരണത്തോടും ചേരുന്നില്ല എങ്കില്‍ നമ്മുടെ വിശ്വാസം വെറും സൈദ്ധാന്തികവും ഉപയോഗ ശൂന്യവുമായിരിക്കും. നിങ്ങളുടെ വിശ്വാസത്തെ യേശുവിന്‍റെ സ്നാനത്തോടും കുരിശിലെ അവന്‍റെ രക്തത്തോടും ചേര്‍ക്കുകയും അവയില്‍ വിശ്വസിക്കുകയും ചെയ്യുക. അങ്ങനെയാണ് നമ്മള്‍ വിശ്വസിക്കേണ്ടത് സൈദ്ധാന്തികമായ വിശ്വാസം ഉപയോഗ ശൂന്യമാണ്. ഉദാഹരണമായി, വീട് അതി മനോഹരമായിരുന്നാലും നിങ്ങളുടെതല്ലെങ്കില്‍ എന്ത് പ്രയോജനം? ദൈവത്തിന്‍റെ നീതിയെ നമ്മുടേതാക്കണമെങ്കില്‍, യേശുവിന്‍റെ സ്നാനം നമ്മുടെ പാപങ്ങളെ കഴുകികളയുവാന്‍ ഉള്ളതാണെന്നും അവന്‍റെ കുരിശുമരണം നമ്മുടെ ജഡത്തിന്‍റെ മരണത്തിനുള്ളതാണെന്നും നാം അറിഞ്ഞിരിക്കണം. നമ്മുടെ കര്‍ത്താവ് പൂര്‍ത്തിയാക്കിയ ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്തിലൂടെ നാം ഒരിക്കല്‍ പൂര്‍ണ്ണമായി വീണ്ടെടുക്കപ്പെടുകയും ജീവിതത്തിന്‍റെ പുതുക്കത്തില്‍ നടക്കുകയും ചെയ്യും.
യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും ചേര്‍ന്നുള്ള നിങ്ങളുടെ വിശ്വാസത്തിലൂടെ, ദൈവത്തിന്‍റെ നീതി പൂര്‍ണ്ണമായും നിങ്ങളുടേതായിത്തീരും. യേശുവിന്‍റെ സ്നാനത്തോടും മരണത്തോടും നാം ചേരണം; ഇല്ലെങ്കില്‍, നമ്മുടെ വിശ്വാസത്തിന് അര്‍ത്ഥമില്ലാതാകും.
“അയ്യോ, ഞാന്‍ അരിഷ്ട മനുഷ്യന്‍! ഈ മരണത്തിന് അധീനമായ ശരീരത്തില്‍ നിന്ന് എന്നെ ആര്‍ വിടുവിക്കും? (റോമര്‍ 7:24) ഇത് പൗലൊസിന്‍റെ മാത്രം നിലവിളിയല്ല, നിങ്ങളുടേയും എന്‍റെയും അതുപോലെ ക്രിസ്തുവില്‍ നിന്നും ഇതുവരെയും വേര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടേയും നിലവിളിയാണ്. ഈ ദു:ഖത്തില്‍ നിന്നും നമ്മെ വിടുവിക്കുന്നവനാണ് യേശു. നമുക്കായി സ്നാനപ്പെട്ട്, ക്രൂശിക്കപ്പെട്ട്, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളൂ.
പൗലൊസ് പറഞ്ഞു. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു” പൗലൊസ് കര്‍ത്താവിന്‍റെ കൂടെ ചേര്‍ന്നിരുന്നു എന്നാണിത് കാണിക്കുന്നത്. കര്‍ത്താവ് തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു എന്നു വിശ്വസിക്കുകയും അതിനോട് ചേരുകയും ചെയ്താല്‍ നാം വിശ്വസിക്കണം. ഐക്യതയുള്ള ഹൃദയത്തോടെ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നു എങ്കില്‍, നിങ്ങളുടെ സകലപാപങ്ങളും യേശുക്രിസ്തുവിങ്കലേക്ക് കടത്തിവിടും. അവന്‍റെ കുരിശുമരണത്തോട് ചേരുന്ന ഒരു വിശ്വാസം പ്രാപിച്ചതിനുശേഷം നിങ്ങള്‍ അവനോടൊപ്പം മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യും.
മുപ്പതാമത്തെ വയസില്‍ യേശു തന്‍റെ ശുശ്രൂഷ ആരംഭിച്ചു. തന്‍റെ ദൗത്യത്തില്‍ ആദ്യമായി അവന്‍ ചെയ്തത് സ്നാപക യോഹന്നാന്‍റെ കീഴില്‍ സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ കഴുകികളയുമായിരുന്നു എന്തിനാണ് അവന്‍ സ്നാനപ്പെട്ടത്? മാനവരാശിയുടെ മുഴുവന്‍ പാപങ്ങളും ചുമക്കുവാന്‍ വേണ്ടിയായിരുന്നു അത് ആകയാല്‍ യേശു പൂര്‍ത്തീകരിച്ച ദൈവത്തിന്‍റെ നീതിയില്‍ നമ്മുടെ ഹൃദയങ്ങള്‍ യോജിക്കുമ്പോള്‍ നമ്മുടെ സകലപാപങ്ങളും വാസ്തവമായും യേശുവിലേക്ക് തന്‍റെ സ്നാനത്തിലൂടെ കടന്നുപോകുന്നു. നമ്മുടെ സകലപാപങ്ങളും ഒരിക്കല്‍ പൂര്‍ണ്ണമായി കഴുകപ്പെടുകയും യേശുവിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
നമ്മുടെ കര്‍ത്താവ് വാസ്തവമായി ഈ ലോകത്തിലേയ്ക്ക് വരികയും സ്നാനപ്പെടുകയും ചെയ്തത് നമ്മുടെ സകലപാപങ്ങളെയും ചുമക്കുവാനും അതിന്‍റെ വില നല്‍കുവാനായി മരിക്കുവാനുമാണ്. താന്‍ സ്നാനപ്പെടുന്നതിനു തൊട്ടുമുന്‍പ് യേശു യോഹന്നാനോട് “ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം” (മത്തായി 3:15) എന്നു പറഞ്ഞു. ഇവിടെ സകലനീതിയും എന്നുള്ളത് നരകത്തിലേയ്ക്ക് വിധിക്കപ്പെട്ടിരുന്ന മാനവജാതിയുടെ സകലപാപങ്ങളും കഴുകിക്കളഞ്ഞ സ്നാനം, അവന്‍റെ മരണം ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയെ കുറിക്കുന്നു. എന്താണ് ദൈവത്തിന്‍റെ നീതി? പഴയനിയമത്തിലെ ദൈവത്തിന്‍റെ ദൈവീക വാഗ്ദത്തമനുസരിച്ച് സകലപാപികളെയും രക്ഷിച്ച യേശുവിന്‍റെ സ്നാനവും കുരിശിലെ മരണവുമാണ് അവന്‍റെ നീതി. യേശു ഈ ലോകത്തിലേയ്ക്ക് മനുഷ്യരൂപത്തില്‍ വന്ന് സ്നാനം എടുക്കുവാന്‍ കാരണം മാനവരാശിയുടെ സകലപാപങ്ങളും തന്‍റെമേല്‍ ചുമക്കുകയും അവയെ കഴുകിക്കളയുകയുമായിരുന്നു.
എന്തിനാണ് യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയത്? മാനവരാശിയുടെ സകലപാപങ്ങളെയും ചുമക്കുന്നതു വഴി ദൈവത്തിന്‍റെ നീതിയെ നിവര്‍ത്തിക്കുവാനായിരുന്നു അത്. ക്രിസ്തുയേശുവില്‍ സ്നാനപ്പെട്ടിരിക്കുന്ന നാം അവന്‍റെ മരണത്തില്‍ സ്നാനപ്പെടുകയും അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റി രിക്കയാല്‍ ജീവന്‍റെ പുതുക്കത്തില്‍ നടക്കുകയും ചെയ്യുന്നു. യേശു സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ സകലപാപങ്ങളും അവന്‍ ചുമന്നു എന്ന് വിശ്വസിക്കേണ്ടത് അതിപ്രധാനമാണ്. അവന്‍ കുരിശില്‍ മരിച്ചപ്പോള്‍ നമ്മളും അവനോടൊപ്പം അടക്കം ചെയ്യപ്പെട്ടു. കാരണം അവന്‍റെ സ്നാനത്തിലൂടെ നാം അവനോട് ചേര്‍ന്നിരുന്നു നമ്മുടെ സകലപാപങ്ങളില്‍ നിന്നും വിടുവിക്കപ്പെട്ടശേഷമായാല്‍ പോലും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങള്‍ കര്‍ത്താവിനോട് ചേര്‍ന്നിരിക്കേണമെന്നത് നിര്‍ണ്ണായകമാണ്. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളെയും ചുമന്നതിനുശേഷം കുരിശില്‍ മരിച്ചപ്പോള്‍ നമ്മളും ക്രിസ്തുവില്‍ മരിക്കുന്നതുകൊണ്ട് നമുക്ക് ദൈവത്തിന് നന്ദി അര്‍പ്പിക്കാം.
നമ്മുടെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്‍റെ നീതി നേടിയതിനുശേഷം വിശ്വാസത്താല്‍ യേശുവിനോട് ചേരുകയെന്നത് അത്യാവശ്യമാണ്. വീണ്ടെടുപ്പ് എന്ന ദാനം പ്രാപിച്ചതിനുശേഷം നമ്മുടെ വിശ്വാസം വെറുമൊരു ആചാരമായി തരം താണുപോയേക്കാം. പക്ഷേ നമ്മുടെ ഹൃദയങ്ങള്‍ കര്‍ത്താവിന്‍റെ നീതിയോട് ചേര്‍ക്കുമെങ്കില്‍ നമ്മുടെ ഹൃദയങ്ങള്‍ ദൈവത്തോട് കൂടെ വസിക്കും. ദൈവത്തിന്‍റെ നീതിയോട് നാം അവന് ആരുമില്ലാതായിതീരും. നാം കര്‍ത്താവായ ദൈവത്തോട് ചേരാതെ അയല്‍ക്കാരന്‍റെ തോട്ടത്തെ കണ്ടാസ്വദിക്കുന്നതുപോലെ വെറും കാഴ്ചക്കാരായിരുന്നാല്‍ ദൈവത്തില്‍ നിന്നും അകന്ന് അവനുമുമ്പില്‍ നാം അപ്രധാനികളായിത്തീരും. ആകയാല്‍ കര്‍ത്താവിന്‍റെ വചനത്തോടും ദൈവത്തിന്‍റെ നീതിയോടും വിശ്വാസത്താല്‍ നാം ഒന്നു ചേരണം.
യേശുവിന്‍റെ സ്നാനത്തോടും കുരിശിലെ മരണത്തോടും ചേരുന്ന വിശ്വാസം നമുക്കുണ്ടെങ്കില്‍ കര്‍ത്താവിനോട് ചേരുന്ന ക്രിസ്ത്യാനികളാണ് നാം
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുക എന്നത് ദൈവത്തോട് ചേരുകയും അവന്‍റെ നീതിയെ അംഗീകരിക്കുന്ന വിശ്വാസമുണ്ടായിരിക്കുകയും ആണ്. നമ്മുടെ ജീവിതത്തിന്‍റെ ഓരോ വീക്ഷണവും ദൈവത്തിന്‍റെ നീതിയുമായി ചേരുന്നതായിരിക്കണം. അങ്ങനെയായിരിക്കേണം നാം ജീവിക്കേണ്ടത്. അവന്‍റെ നീതിയോട് നാം ചേരുന്നില്ലെങ്കില്‍ നാം നമ്മുടെ ജഡത്തിന് അടിമകളായി മരിക്കും. എന്നാല്‍ ദൈവത്തിന്‍റെ നീതിയോട് നാം ചേരുന്ന നിമിഷം തന്നെ നമ്മുടെ ഹൃദയങ്ങളെ ചേര്‍ക്കുമ്പോള്‍ മാത്രമാണ് നാം ദൈവത്തിന്‍റെ ദാസന്മാരായി തീരുന്നത്. അപ്പോള്‍ ദൈവത്തിന്‍റെ സകല പ്രവൃത്തികളും ശക്തിയും നമ്മുടേതാകുന്നതുകൊണ്ട് അവയെല്ലാം നമുക്ക് അനുകൂലമായിരിക്കും. എന്നാല്‍ നാം അവനോട് ചേരുന്നില്ലായെങ്കില്‍ അവന്‍റെ നീതിക്ക് നാം അപ്രധാനികളാകും.
പൗലൊസിനെപ്പോലെ തന്നെ നമ്മളും ജഡത്തില്‍ ബലഹീനരും ഉറപ്പില്ലാത്തവരും ആണ്. അതുകൊണ്ട് ദൈവത്തിന്‍റെ നീതിയുമായി നമ്മുടെ ഹൃദയങ്ങളെ ചേര്‍ക്കണം. യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടതും ക്രൂശിക്കപ്പെട്ടതും നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനാണെന്ന് വിശ്വസിക്കുകയും അതിനോട് ചേരുകയും വേണം. ഈ വിശ്വാസമാണ് ദൈവത്തെ സന്തോഷിപ്പിക്കുകയും നമ്മുടെ ദേഹത്തിനും ദേഹിക്കും അനുഗ്രഹങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നത് കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ വിശ്വാസത്തോട് ചേര്‍ന്ന് ഹൃദയങ്ങള്‍ വിശ്വസിക്കുമെങ്കില്‍ സ്വര്‍ഗ്ഗത്തിലെ വാഗ്ദത്ത അനുഗ്രഹങ്ങള്‍ എല്ലാം നമ്മുടേതുമായിരിക്കും. അതുകൊണ്ടാണ് നാം അവനോട് ചേരണമെന്ന് പറയുന്നത്.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഹൃദയങ്ങളെ ദൈവത്തിന്‍റെ നീതിയുമായി യോജിപ്പിക്കുന്നില്ല എങ്കില്‍ നാം അവനെ സേവിക്കുന്നില്ല. ദൈവത്തിന്‍റെ നീതിയുമായി നമ്മുടെ ഹൃദയങ്ങളെ യോജിപ്പിക്കാത്ത ക്രിസ്ത്യാനികള്‍ മറ്റെന്തിനേക്കാളും ലോകമൂല്യങ്ങളെ സ്നേഹിക്കുന്നു. ലോകത്തിലെ അവിശ്വാസികള്‍ ഒട്ടും വ്യത്യസ്തരല്ല അവര്‍ തങ്ങളുടെ ജീവനെപ്പോലെ അവര്‍ സ്നേഹിച്ച കാര്യങ്ങള്‍ തങ്ങളെ വിട്ട് എടുക്കപ്പെടുമ്പോഴാണ് ദൈവനീതിയുടെ മൂല്യത്തെ അവര്‍ തിരിച്ചറിയുന്നത്. ജനങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുവാനും ശക്തിയോ മൂല്യമോ മറ്റു വസ്തു വകകള്‍ക്കില്ല. കര്‍ത്താവിന്‍റെ നീതിക്കു മാത്രമേ നമുക്ക് പാപക്ഷമ നിത്യജീവന്‍ അനുഗ്രഹങ്ങള്‍ എന്നിവ നല്‍കുവാന്‍ കഴിയുകയുള്ളൂ. വസ്തുവകകള്‍ നമ്മുടെ ജീവനോളം വിലയേറിയതല്ല. കര്‍ത്താവിന്‍റെ നീതിയോട് നാം യോജിക്കുന്നുവെങ്കില്‍ നമ്മുടെ അയല്‍ക്കാരെപ്പോലെ തന്നെ നമ്മളും ജീവിക്കും എന്ന് നാം തിരിച്ചറിയണം.
കര്‍ത്താവിന്‍റെ നീതിയുമായി നമ്മുടെ ഹൃദയങ്ങള്‍ യോജിച്ചിരിക്കണം. നാം വിശ്വാസത്താല്‍ ജീവിക്കുകയും നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിനോട് ചേര്‍ക്കുകയും വേണം. ക്രിസ്തുവിന്‍റെ നീതിയോട് യോജിച്ചിരിക്കുന്ന വിശ്വാസം മനോഹരമാണ്. 7 -മത്തെ അദ്ധ്യായത്തില്‍ പൗലൊസ് അവസാനമായി പറയുന്നത് കര്‍ത്താവിനോട് ചേര്‍ന്നുകൊണ്ട് ഒരു ജീവിതം നാം നയിക്കണമെന്നാണ്.
ദൈവത്തിന്‍റെ നീതിയോട് തന്‍റെ ഹൃദയം ചേരാതെ ദൈവവേലക്കാരനായിരിക്കുന്ന ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? അങ്ങനെ ആരുമില്ല. ദൈവത്തിന്‍റെ നീതിയോട് ചേരാതെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പാപക്ഷമയ്ക്ക് അനിവാര്യമായ കാര്യമാണെന്ന് അംഗീകരിക്കുന്ന ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? അങ്ങനെ ആരുമില്ല. ബൈബിളിനെക്കുറിച്ച് നാം എത്രത്തോളം അറിഞ്ഞിരുന്നാലും ശരി യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ തന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും മോചനം നേടാമെന്ന് വിശ്വസിക്കുകയും ദൈവത്തിന്‍റെ നീതിയോട് ചേരുകയും ചെയ്യുന്നില്ലായെങ്കില്‍ നമ്മുടെ വിശ്വാസം ഉപയോഗ ശൂന്യമത്രേ.
ഒരിക്കല്‍ പാപക്ഷമ പ്രാപിക്കുകയും സഭയില്‍ പങ്കെടുക്കുകയും ചെയ്തു. എങ്കിലും അവന്‍റെ നീതിയോട് നാം ചേരുന്നില്ല എങ്കില്‍ കര്‍ത്താവിന്‍റെ പദ്ധതിയില്‍ ഒരു പങ്കുമില്ലാത്ത പാപികളാണ് നാം ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവന്‍റെ നീതിയോട് നാം ചേരുന്നില്ല എങ്കില്‍ കര്‍ത്താവില്‍ നിന്നും നാം വേര്‍പിരിക്കപ്പെടും, ആശ്വാസം പ്രാപിക്കുവാനും സഹായം നേടുവാനും ക്രിസ്തുവിനാല്‍ നയിക്കപ്പെടുവാനും നാം ദൈവത്തിന്‍റെ നീതിയോട് ചേരേണ്ടതുണ്ട്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങളുടെ സകലപാപങ്ങളുടെയും ക്ഷമയും ദൈവത്തിന്‍റെ നീതിയും നിങ്ങള്‍ പ്രാപിച്ചിട്ടുണ്ടോ? പൗലൊസ് പറഞ്ഞതുപോലെ ദിനം തോറും നിങ്ങള്‍ മനസ്സുകൊണ്ട് ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയുമാണോ സേവിക്കുന്നത്? എക്കാലത്തും ദൈവത്തിന്‍റെ നീതിയോട് നാം ചേര്‍ന്നിരിക്കേണം. നമ്മെ നാം ദൈവത്തിന്‍റെ നീതിയോട് യോജിപ്പിക്കുന്നില്ല എങ്കില്‍ എന്തു സംഭവിക്കും? നാം നശിച്ചുപോകും. എന്നാല്‍ ദൈവത്തിന്‍റെ നീതിയോട് ചേര്‍ന്നിരിക്കുന്നവര്‍ ദൈവസഭയോട് ചേര്‍ന്നിരിക്കുന്ന ജീവിതം നയിക്കും.
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുക എന്നതിനെ സഭയോടും ദൈവദാസന്മാരോടും ചേരുക എന്നാണര്‍ത്ഥം. ദിനംതോറും ദൈവനീതിയുമായി യോജിച്ചെങ്കില്‍ മാത്രമേ വിശ്വാസത്തില്‍ ജീവിതം തുടരുവാന്‍ നമുക്ക് കഴിയുകയുളളൂ. ദൈവനീതിയില്‍ വിശ്വസിച്ചതിലൂടെ തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ ദിനംതോറും ദൈവസഭയുമായി യോജിപ്പിച്ചിരിക്കണം. ജഡം എല്ലായ്പ്പോഴും പാപത്തിന്‍റെ പ്രമാണത്തെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ നാം എല്ലായ്പ്പോഴും ദൈവത്തിന്‍റെ ന്യായപ്രമാണത്തെ ധ്യാനിക്കുകയും വിശ്വാസത്താല്‍ ജീവിക്കുകയും ചെയ്യണം. ദൈവനീതിയില്‍ കേന്ദ്രീകരിച്ച് നാം ധ്യാനിക്കുന്നുവെങ്കില്‍ കര്‍ത്താവിനോട് ചേരുവാന്‍ നമുക്ക് കഴിയും.
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന നാം ദൈനം ദിന അടിസ്ഥാനത്തില്‍ സഭയോടും ദൈവദാസന്മാരോടും ചേരണം. അങ്ങനെ ചെയ്യുന്നതു വഴി എല്ലായ്പ്പോഴും ദൈവത്തിന്‍റെ നീതി ഓര്‍ക്കുവാന്‍ നമുക്ക് കഴിയും. ദൈവസഭയെക്കുറിച്ച് ദിനംതോറും നാം ചിന്തിക്കുകയും അതിനോട് നാം ചേരുകയും വേണം. നമുക്കുപകരമായി നമ്മുടെ സകലപാപങ്ങളെയും ചുമക്കുവാനാണ് കര്‍ത്താവ് സ്നാനപ്പെട്ടത് എന്ന വസ്തുത നാം ധ്യാനിക്കണം. ഈ വിശ്വാസത്തോടും ദൈവത്തിന്‍റെ നീതിയോടും നാം ചേരുമ്പോള്‍ നമുക്ക് ദൈവത്തില്‍ നിന്നുള്ള സമാധാനം ലഭിക്കും. നിങ്ങള്‍ പുതുക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും അവനാല്‍ ശക്തീകരിക്കപ്പെടുകയും ചെയ്യും.
ദൈവത്തിന്‍റെ നീതിയോട് നിങ്ങളെ ചേര്‍ക്കുക. അപ്പോള്‍ ഒരു പുതിയ ശക്തി നിങ്ങള്‍ കണ്ടെത്തും. ദൈവത്തിന്‍റെ നീതിയിലുള്ള യേശുവിന്‍റെ സ്നാനത്തോട് ചേരുക. നിങ്ങളുടെ സകലപാപങ്ങളും എടുത്തുമാറ്റപ്പെടും. ക്രിസ്തുവിന്‍റെ കുരിശുമരണത്തോട് നിങ്ങളുടെ ഹൃദയത്തെ ചേര്‍ക്കുക. നിങ്ങളും അവനോടൊപ്പം മരിക്കും. അവന്‍റെ പുനരുത്ഥാനത്തോട് ചേരുക. നിങ്ങളും വീണ്ടും ജീവിക്കും. ചുരുക്കത്തില്‍ നിങ്ങളുടെ ഹൃദയത്തെ ക്രിസ്തുവിനോട് നിങ്ങള്‍ ചേരുമ്പോള്‍ നിങ്ങളും മരണമടഞ്ഞ് ക്രിസ്തുവിനോടുകൂടെ ഉയിര്‍ക്കും. അങ്ങനെ നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും മോചനം നേടുകയും ചെയ്യും.
ക്രിസ്തുവിനോട് ചേരുന്നില്ലായെങ്കില്‍ നമുക്ക് എന്ത് സംഭവിക്കും. ചിന്താകുഴപ്പത്തില്‍ ആകുന്നു നാം “എന്തിനാണ് യേശു സ്നാനപ്പെട്ടത്” എന്ന് ചോദിക്കും. പഴയ നിയമവും പുതിയനിയമവും തമ്മിലുള്ള ഏക വിശ്വാസം ആദ്യത്തേത് കൈവയ്പ്പിനെക്കുറിച്ച് പറയുമ്പോള്‍ രണ്ടാമത്തേത് സ്നാനത്തെക്കുറിച്ച് പറയുന്നു. അതുകൊണ്ട്? എന്താണ് ആ വലിയ കാര്യം? അറിവിനെ അടിസ്ഥാനമാക്കിയതോ സൈദ്ധാന്തികമോ ആയ വിശ്വാസം യഥാര്‍ത്ഥ വിശ്വാസമല്ല. ഇത് അവസാനം വിശ്വാസികളെ ദൈവത്തില്‍ നിന്നും അകറ്റിക്കൊണ്ടുപോകും. അദ്ധ്യാപകരില്‍ നിന്നും അറിവ് മാത്രം നേടുന്ന ഒരു വിദ്യാര്‍ത്ഥിയെപ്പോലെയാണ് അത്തരത്തില്‍ വിശ്വസിക്കുന്നവര്‍. വിദ്യാര്‍ത്ഥി യഥാര്‍ത്ഥമായും തന്‍റെ അദ്ധ്യാപകരെ ബഹുമാനിച്ചിരുന്നെങ്കില്‍ അവന്‍ അവരുടെ ഉന്നതമായ സ്വഭാവം, നേതൃത്വ പാടവം, മികച്ച വ്യക്തിത്വം, ഇവയെല്ലാം പഠിക്കുമായിരുന്നു. ദൈവത്തിന്‍റെ വചനത്തെ അറിവിന്‍റെ മറ്റൊരു അംശമായി മാത്രം കാണാതെ ദൈവത്തിന്‍റെ വ്യക്തിത്വം, സ്നേഹം, ദയ, നീതി എന്നിവയെ നമ്മുടെ ഹൃദയങ്ങളില്‍ നാം പഠിക്കണം. അവന്‍റെ വചനത്തെ അറിവിനുവേണ്ടി മാത്രം പഠിക്കുവാന്‍ ശ്രമിക്കുന്ന ആശയത്തെ തള്ളിക്കളഞ്ഞ് അവന്‍റെ നീതിയോടുകൂടെ നാം ചേരണം. ദൈവത്തിന്‍റെ നീതിയോട് ചേരുന്നത് സത്യജീവന്‍ നേടുന്നതിലേയ്ക്ക് വിശ്വാസികളെ നയിക്കും. കര്‍ത്താവിനോട് ചേര്‍ന്നിരിക്കുക; ഐക്യതയുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. സൈദ്ധാന്തികവും അറിവിനെ അടിസ്ഥാനമാക്കിയുള്ള വിശ്വാസം ഐക്യതയുള്ളതല്ല, മറിച്ച് പൊള്ളയായ വിശ്വാസമാണ്.
ദൈവത്തിന്‍റെ കരുണ എന്നത് പാട്ടുകാരന്‍ പറയുന്നതുപോലെ “സ്വര്‍ഗ്ഗീയ സമുദ്രവും അതിരുകളില്ലാത്ത അഗാധമായ പ്രളയവുമാണ്” ദൈവത്തിന്‍റെ നീതിയുമായി നമ്മുടെ ഹൃദയം ഐക്യതപ്പെടുമ്പോള്‍ ദൈവത്തിന്‍റെ നീതി നമുക്കു നല്‍കിയ അവന്‍റെ കരുണയോളം ആഴമേറിയതും അതിരില്ലാത്തതുമായ സമാധാനം ഉണ്ടാകും. എന്നാല്‍ സൈദ്ധാന്തികവും അറിവ് സംബന്ധികമായ വിശ്വാസം ആഴമില്ലാത്തതാണെങ്കില്‍ എളുപ്പത്തില്‍ പതഞ്ഞുയരും. പക്ഷെ അഗാധമായ സമുദ്രത്തിലെ നീലത്തിരമാലകളുടെ ശക്തമായ പ്രവാഹം അവര്‍ണ്ണനീയമാണ്. എന്നാല്‍ ആഴം കുറഞ്ഞ വെള്ളത്തില്‍ തിരമാലകള്‍ കരയിലേയ്ക്കടിക്കുമ്പോള്‍ അവ കട്ടപിടിക്കുകയും പിരിയുകയും പതയുകയും ആകെക്കൂടെ വൃത്തികേടാവുകയും ചെയ്യുന്നു. ദൈവത്തിന്‍റെ നീതിയോട് ഐക്യപ്പെടാത്തവരുടെ വിശ്വാസം ആഴമില്ലാത്ത വെള്ളത്തിലെ ഈ തിരമാലകളെപ്പോലെയാണ്.
ദൈവത്തിന്‍റെ വചനവുമായി ഐക്യപ്പെട്ടിരിക്കുന്നവരുടെ ഹൃദയം അഗാധവും കര്‍ത്താവിനെ കേന്ദ്രീകരിച്ചുള്ളതും ഉറപ്പുള്ളതും എല്ലാ അവസ്ഥയിലും കുലുങ്ങാത്തതുമായിരിക്കും. അവരുടെ ഹൃദയങ്ങള്‍ അത്യുന്നതന്‍റെ ഹിതത്തിലേക്ക് നീങ്ങും. എന്നാല്‍ അവന്‍റെ നീതിയോട് ഐക്യപ്പെടാത്തവരുടെ ഹൃദയങ്ങള്‍ നിസ്സാരപ്രശ്നങ്ങളെപ്പോലും എളുപ്പത്തില്‍ കുലുങ്ങിപ്പോകും.
കര്‍ത്താവിനോട് ഐക്യപ്പെട്ടതായിരിക്കണം നമ്മുടെ വിശ്വാസം ദൈവത്തിന്‍റെ വചനത്തോട് നാം ചേരണം. ലഘുവായ കാര്യങ്ങളില്‍ നാം കുലുങ്ങിപ്പോകരുത്. കര്‍ത്താവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ ക്രിസ്തുവിനോടു സ്നാനപ്പെടുകയും ക്രിസ്തുവിനോടൊപ്പം മരിക്കുകയും ക്രിസ്തുവിനോടൊപ്പം മരണത്തില്‍ നിന്ന് ഉയിര്‍ക്കുകയും ചെയ്യുന്നു. നാം ലോകത്തിനുള്ളവര്‍ അല്ലാത്തതിനാല്‍ നമ്മെ നീതിയുടെ ദാസന്മാരായി അംഗീകരിച്ചിരിക്കുന്നവനെ സന്തോഷിപ്പിക്കുവാന്‍ ദൈവത്തിന്‍റെ നീതിയോട് നാം ഐക്യപ്പെടണം.
നാം ദൈവത്തിന്‍റെ നീതിയോട് ഐക്യപ്പെടുന്നുവെങ്കില്‍ നമുക്കെപ്പോഴും സമാധാനവും സന്തോഷവും പൂര്‍ണ്ണശക്തിയും ഉണ്ടാകും. കാരണം കര്‍ത്താവിന്‍റെ ബലം നമ്മുടേതായിത്തീരുന്നു. അവന്‍റെ ശക്തിയും അനുഗ്രഹവും നമ്മുടേതാകുമ്പോള്‍ വലിയ അനുഗ്രഹങ്ങളോട് നാം ജീവിക്കും. യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ മരണത്തിലും വിശ്വാസത്താല്‍ നാം യോജിക്കുമ്പോള്‍ അവന്‍റെ സകലശക്തിയും നമുക്കും സ്വന്തമായത്തീരും.
നിങ്ങളുടെ ഹൃദയത്തെ കര്‍ത്താവിനോട് ഐക്യതപ്പെടുത്തുക. നിങ്ങള്‍ കര്‍ത്താവിനോട് ഐക്യപ്പെടുന്നുവെങ്കില്‍ ദൈവസഭയോടും ഐക്യപ്പെട്ടിരിക്കണം. ഐക്യപ്പെട്ടിരിക്കുന്നവര്‍ തങ്ങളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചും അവന്‍റെ വേലകള്‍ ചെയ്തും അവന്‍റെ വചനത്തില്‍ വിശ്വാസത്താല്‍ ഒരുമിച്ചു വളര്‍ന്നും പരസ്പരം ഐക്യപ്പെട്ടിരിക്കും.
ക്രിസ്തുവിനോട് നമ്മുടെ ഹൃദയങ്ങള്‍ യോജിക്കുന്നില്ലെങ്കില്‍ നമുക്കെല്ലാം നഷ്ടപ്പെടും. നമ്മുടെ വിശ്വാസം ഒരു കടുകുമണിയോളം ചെറുതായിരുന്നാലും കര്‍ത്താവ് നമ്മുടെ പാപങ്ങളെ പൂര്‍ണ്ണമായും ഒരിക്കലായി ക്ഷമിച്ചു കഴിഞ്ഞു. നമ്മുടെ ബലഹീനത നോക്കാതെ ദിനംതോറും ഈ സത്യത്തോട് നാം ചേരണം. ഐക്യതയുള്ള വിശ്വാസം മാത്രമേ ജീവിക്കുവാനും യേശുക്രിസ്തുവില്‍ ദൈവത്തിന് നന്ദി അര്‍പ്പിക്കുവാനും നിങ്ങളെ അനുവദിക്കുകയുള്ളൂ.
കര്‍ത്താവിന്‍റെ നീതിയോട് നാം ഐക്യപ്പെടുമ്പോള്‍ പുതിയ ശക്തി നേടുകയും നമ്മുടെ ഹൃദയങ്ങള്‍ ഉറപ്പുള്ളതായിത്തീരുകയും ചെയ്യുന്നു. ദൈവവചനത്തോട് ഐക്യപ്പെടുമ്പോള്‍ നമ്മുടെ ഹൃദയം നീതികരിക്കപ്പെടുന്നു. നമ്മുടെ സ്വന്തം മനസ്സിനെ പിന്തുടര്‍ന്നാല്‍ കര്‍ത്താവിനെ സേവിക്കുവാനുള്ള തീരുമാനം ലഭിക്കുക എന്നത് അസാദ്ധ്യമായിത്തീരും. യേശുവിന്‍റെ സ്നാനത്തോടും അവന്‍റെ കുരിശിനോടും, പുനരുത്ഥാനത്തിനോടും നാം യോജിക്കുമ്പോള്‍ നമ്മുടെ വിശ്വാസം വളരുകയും തിരുവചനങ്ങല്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.
കര്‍ത്താവിനോട് നമ്മുടെ ഹൃദയത്തെ നാം ഐക്യപ്പെടുത്തേണം. അവനോട് ഐക്യപ്പെട്ടിരിക്കുന്ന വിശ്വാസം മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം. ഐക്യപ്പെടാത്തതൊക്കെയും വ്യാജവിശ്വാസമാണ്.
യേശുവിന്‍റെ സ്നാനവും കുരിശിലെ അവന്‍റെ രക്തവും നല്‍കിയതു വഴി നമ്മുടെ വിശ്വാസത്തെ കര്‍ത്താവിനോട് ഐക്യപ്പെടുത്തുവാന്‍ നമ്മെ അനുവദിക്കുന്ന ദൈവത്തിന് നാം നന്ദി പറയുന്നു. ഇന്നുമുതല്‍ കര്‍ത്താവിനെ നാം കണ്ടുമുട്ടുന്ന അന്ത്യദിവസം വരെ നമ്മുടെ ഹൃദയം അവനോട് ഐക്യപ്പെട്ടിരിക്കേണം. നമുക്ക് അവനോട് ഐക്യപ്പെടും.
ദൈവമുമ്പാകെ നാം ബലഹീനരാകാല്‍ നമ്മുടെ ഹൃദയങ്ങള്‍ ദൈവത്തോട് ഐക്യപ്പെടേണ്ട ആവശ്യം ഉണ്ട്. പൗലൊസും ദൈവത്തോട് ഐക്യപ്പെടുകയും തന്‍റെ പാപങ്ങളില്‍ നിന്ന് വിടുവിക്കപ്പെടുകയും ചെയ്തു. ദൈവത്തിന്‍റെ നീതിയായ യേശുക്രിസ്തുവിലൂടെ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തുകൊണ്ട് ലോകത്തെമ്പാടും സുവിശേഷം പ്രസംഗിച്ച ദൈവത്തിന്‍റെ വിലയേറിയ ദാസനായി അദ്ദേഹം മാറി. നമ്മുടെ മനസ്സുകൊണ്ട് ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്ന നാം ബലഹീനരാകയാല്‍ കര്‍ത്താവിനോട് ഐക്യപ്പെട്ടെങ്കില്‍ മാത്രമേ നമുക്ക് ജീവിക്കാന്‍ കഴിയുകയുള്ളൂ.
യേശുവിന്‍റെ നീതിയോട് ഐക്യപ്പെടുന്ന വിശ്വാസത്തെക്കുറിച്ച് നിങ്ങള്‍ പഠിച്ചുവോ? നിങ്ങളുടെ വിശ്വാസം യേശുവിന്‍റെ സ്നാനത്തോട് ഐക്യപ്പെട്ടിരിക്കുന്നുവോ? യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്ന ഐക്യതയുടെ വിശ്വാസം നേടുവാനുള്ള സമയമാണിത്. ദൈവത്തിന്‍റെ നീതിയോട് ഐക്യപ്പെട്ട വിശ്വാസം ഇല്ലാത്തവര്‍ തങ്ങളുടെ വിശ്വാസം, രക്ഷ, തങ്ങളുടെ ജീവിതം എന്നിവയില്‍ പരാജയപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങളുടെ വിടുതലിന് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. കര്‍ത്താവിന്‍റെ നീതി. കര്‍ത്താവിനോട് ഐക്യപ്പെട്ടിരിക്കുന്നതാണ് പാപക്ഷമ പ്രാപിക്കുവാനും ദൈവമക്കള്‍ ആകുവാനും നമ്മെ നയിക്കുന്ന അനുഗ്രഹം. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ച് നിങ്ങളെ അതിനോട് ഐക്യപ്പെടുത്തുന്നതിലൂടെ അവന്‍റെ നീതി പ്രാപിക്കുക. അപ്പോള്‍ ദൈവത്തിന്‍റെ നീതി നിങ്ങളുടേതായിത്തീരും. എല്ലായ്പ്പോഴും ദൈവ അനുഗ്രഹം നിങ്ങളോടു കൂടെയിരിക്കും.
യേശുക്രിസ്തു മുഖാന്തിരം ദൈവത്തിന് സ്തോത്രം!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തെ സ്തുതിക്കുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. യേശുക്രിസ്തുവിലൂടെ വിശ്വാസത്താല്‍ ലഭിച്ച ദൈവത്തിന്‍റെ നീതിയ്ക്കായാണ് അദ്ദേഹം നന്ദി പറഞ്ഞത്. ദൈവത്തിന്‍റെ നീതിയില്‍ പൗലൊസ് വിശ്വസിച്ചതിനുശേഷവും ദൈവത്തിന്‍റെ പ്രമാണത്തെ മനസ്സുകൊണ്ടും പാപത്തിന്‍റെ പ്രമാണത്തെ ജഡംകൊണ്ടും സേവിക്കാതിരിക്കുവാന്‍ തനിക്ക് കഴിഞ്ഞില്ല. പക്ഷേ തന്‍റെ പൂര്‍ണ്ണ ഹൃദയത്തോടെ ദൈവനീതിയില്‍ വിശ്വസിച്ചതിനുശേഷം തന്‍റെ ഹൃദയത്തില്‍ പാപമൊന്നും ഇല്ലായിരുന്നു.
യേശുക്രിസ്തുവില്‍ ന്യായപ്രമാണത്താല്‍ താന്‍ ശിക്ഷിക്കപ്പെട്ടെന്നും ദൈവത്തിന്‍റെ നീതികാരണം വിശ്വാസത്തിലൂടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടെന്നും പൗലൊസ് ഏറ്റു പറഞ്ഞു. ദൈവകോപവും തന്‍റെ ന്യായപ്രമാണത്തിലെയും നേരിടുന്നവര്‍ക്കും തങ്ങളുടെ ഹൃദയത്തില്‍ ദൈവനീതിയില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷയുടെ ഫലം വഹിക്കുവാന്‍ ഇനിയും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ജനനം പ്രാപിച്ചവരുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ ആഗ്രഹവും അതുപോലെ ജഡത്തിന്‍റെ ആഗ്രഹവും ഉണ്ട്. എന്നാല്‍ വീണ്ടും ജനിക്കാത്ത ഒരു വ്യക്തിക്ക് ജഡത്തിന്‍റെ മോഹങ്ങള്‍ മാത്രമേയുള്ളൂ. ആകയാല്‍ പാപികള്‍ പാപം ചെയ്യുവാന്‍ മാത്രം ആഗ്രഹിക്കുന്നു. എന്തിനധികം, തങ്ങളുടെ ജന്മ സ്വഭാവമനുസരിച്ച് മറ്റുള്ളവരുടെ കണ്ണുകള്‍ക്കുമുമ്പില്‍ തങ്ങളുടെ പാപത്തെ അലങ്കരിക്കുവാനും അവര്‍ ശ്രമിക്കുന്നു.
വീണ്ടും ജനനം പ്രാപിക്കാതെ ഡീഖന്‍ന്മാരും മൂപ്പന്മാരും എനിക്ക് നന്മ ചെയ്ത് ജീവിക്കണമെന്നുണ്ട്. പക്ഷേ ഇതിത്രയും ദുഷ്കരമായതെന്ത് എന്നെനിക്കറിയില്ല, എന്നിങ്ങനെ സാധാരണ പറയാറുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ ജീവിക്കുവാന്‍ കഴിയാത്തത് എന്നത് നാം പരിഗണിക്കണം. ദൈവനീതിയില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷ പ്രാപിച്ചിട്ടില്ലാത്ത പാപികളാണവര്‍ എന്നതാണ് കാരണം. ദൈവത്തിന്‍റെ നീതി അവരില്‍ ഇല്ലാത്തതിനാല്‍ അവരുടെ ഹൃദയങ്ങളില്‍ പാപം ഉണ്ട്. എന്നാല്‍ വീണ്ടും ജനിച്ചവരുടെ ഹൃദയങ്ങളില്‍ പാപമല്ലാ മറിച്ച് ദൈവത്തിന്‍റെ നീതിയും പരിശുദ്ധാത്മാവുമാണ് ഉള്ളത്.
തന്‍റെ ഹൃദയത്തില്‍ പാപം ഉണ്ടായിരുന്നപ്പോള്‍ പൗലൊസ് ഇങ്ങനെ വിലപിച്ചു. “ഞാന്‍ ചെയ്യുവാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ. ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്. അയ്യോ! ഞാന്‍ അരിഷ്ടമനുഷ്യന്‍!, ഈ മരണത്തിനധീതമായ ശരീരത്തില്‍ നിന്ന് എന്നെ ആര്‍ വിടുവിക്കും” എന്നാല്‍ പൗലൊസ് ഉടനെ കൂട്ടിചേര്‍ക്കുന്നു. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു” (റോമര്‍ 7:25). ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തികരിച്ച യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ തന്‍റെ സകല പാപങ്ങളില്‍ നിന്നും താന്‍ രക്ഷ പ്രാപിച്ചു എന്നതാണിതിനര്‍ത്ഥം.
താന്‍ വീണ്ടും ജനിക്കുന്നതിനുമുന്‍പേ ഭക്തനായിരുന്നപ്പോള്‍ ന്യായപ്രമാണത്തിന്‍റെ പങ്കെന്താണെന്ന് അറിയില്ല എന്നതാണ് 7-മത്തെ അദ്ധ്യായത്തില്‍ പൗലൊസ് പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പാപത്താല്‍ സംഭവിച്ച ആ അരിഷ്ടതയില്‍ നിന്നും തന്നെ വിടുവിച്ചത്. ദൈവത്തിന്‍റെ നീതിയെ പൂര്‍ത്തീകരിച്ച യേശുക്രിസ്തുവാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മെ പാപത്തില്‍ നിന്ന് വിടുവിക്കുവാനായി യേശുക്രിസ്തു ദൈവത്തിന്‍റെ നീതിയെ നിവൃത്തിയാക്കി എന്നു വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും.
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ മനസ്സുകൊണ്ട് ദൈവത്തിന്‍റെ പ്രമാണത്തെയും ജഡംകൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു. അവരുടെ ജഡം പാപത്തിലേയ്ക്ക് തുടര്‍ന്നും ചായുന്നു. കാരണം അവര്‍ വീണ്ടും ജനിച്ചെങ്കിലും ജഡത്തിന് മാറ്റമില്ല. ജഡം പാപത്തെ ആഗ്രഹിക്കുന്നു. പക്ഷേ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന മനസ്സ് ദൈവനീതിയെ പിന്തുടരുവാന്‍ ആഗ്രഹിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പാപക്ഷമ പ്രാപിക്കാത്തവര്‍ തങ്ങളുടെ മനസ്സുകൊണ്ടും ജഡംകൊണ്ടും പാപം ചെയ്യുവാന്‍ മാത്രം നയിക്കപ്പെടുന്നു. കാരണം അവരുടെ ഹൃദയങ്ങളുടെ അടിസ്ഥാനം പാപമാണ്. എന്നാല്‍ ദൈവത്തിന്‍റെ നീതി അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ അവന്‍റെ നീതിയില്‍ വസിക്കും.
ദൈവത്തിന്‍റെ സകല നീതിയും ക്രിസ്തു പൂര്‍ത്തിയാക്കിയിരിക്കുന്നതിനാല്‍ യേശുക്രിസ്തു മുഖാന്തിരം നാം ദൈവത്തിന് സ്തോത്രം ചെയ്യും. തന്‍റെ നീതിയെ നമുക്കു നല്‍കി അതില്‍ വിശ്വസിക്കുവാനായി നമ്മെ നയിക്കുന്ന കര്‍ത്താവിന് സ്തോത്രം ഉണ്ടാകട്ടെ.