(റോമര്‍ 7:5-13)
“നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചു പോന്നു. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്‍റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തില്‍ തന്നേ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തില്‍ നിന്നു ഒഴിവുള്ളവരായിരിക്കുന്നു. ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരു നാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു, എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു. ഞാന്‍ ഒരു കാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപം വീണ്ടും ജീവിക്കയും ഞാന്‍ മരിക്കയും ചെയ്തു. ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്കു മരണഹേതുവായിത്തീര്‍ന്നു എന്നു ഞാന്‍ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. ആകയാല്‍ ന്യായപ്രമാണം വിശുദ്ധം, കല്പന വിരുദ്ധവും ന്യായവും നല്ലതും തന്നേ. എന്നാല്‍ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീര്‍ന്നു എന്നോ? ഒരു നാളും അരുതു. പാപമത്രെ മരണമായിത്തീര്‍ന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാല്‍ പാപം എന്നു തെളിയേണ്ടതിനു കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിനും തന്നേ".
ഇതുവരെ എന്നെ നയിച്ചതിനായി ഞാന്‍ കര്‍ത്താവിനെ സ്തുതിക്കുന്നു
നിങ്ങളെ, ദൈവത്തിന്‍റെ വിലയേറിയ ആളുകളെ വീണ്ടും കാണുവാന്‍ എന്നെ നയിച്ച കര്‍ത്താവിനെ ഞാന്‍ സ്തുതിക്കുന്നു. ഇന്ന് ഒരു സന്തോഷ ജീവിതം നയിക്കാന്‍ എന്നെ അനുഗ്രഹിച്ചതിനായി ഞാനവന് ആത്മാമര്‍ത്ഥമായി നന്ദി പറയുന്നു. നിരാശനായി തീരുന്ന സമയത്തും, പ്രയാസം അനുഭവിക്കുമ്പോഴും, കഷ്ടത്തിലും ക്ഷീണത്തിലും സ്വയം അനേകം വ്യത്യസ്ത സാഹചര്യങ്ങളിലും ഞാന്‍ ആയിരിക്കുമ്പോള്‍ പോലും ദൈവം എന്നോടു കൂടെ എന്നോട് കരുണയോടെ എല്ലായ്പ്പോഴും ഉണ്ട്. കഷ്ടതയിലും സന്തോഷത്തിലും എന്‍റെ ജീവിതം മുഴുവന്‍ എന്നോടു കൂടെ അവന്‍ ജീവിക്കുന്നു. ഒരു നിമിഷം പോലും, ഒരിക്കല്‍ പോലും എന്നെ ഒറ്റയ്ക്കു ഉപേക്ഷിച്ചിട്ടില്ല.
ദൈവം നമ്മെ എത്രത്തോളം അനുഗ്രഹിച്ചിരിക്കുന്നു. ദൈവം നമ്മെ ഇഷ്പ്പെട്ടിരിക്കുന്നു, രണ്ടോ മൂന്നോ പ്രാവശ്യം നമ്മുടെ മേല്‍ ഒരു പക്ഷെ കരുണയായിരുന്നു, എന്നാല്‍ സന്ദര്‍ഭവശാല്‍ ക്ഷമകെട്ട് അവന്‍ ഓടിപ്പോകുമോ? എന്നാല്‍ ദൈവം മനുഷ്യനല്ല, അവന്‍റെ ക്ഷമയ്ക്ക് അതിരില്ല. അവന്‍റെ പിടിച്ചടക്കാന്‍ കഴിയാത്ത കരുണ, നമ്മള്‍ നന്മയോ തിന്മയോ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാതെ, നാം അവന്‍റെ വാക്കു അനുസരിക്കുന്നോ ഇല്ലയോ എന്നു നോക്കാതെ, നമ്മുടെ മേല്‍ വര്‍ഷിക്കുന്നു. അത്തരത്തിലുള്ള സ്നേഹമുള്ള ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും അവനെ സേവിക്കുകയും ചെയ്യുകയല്ലാതെ നമുക്ക് വേറൊന്നും കഴിയില്ല. ദാവീദ് രാജാവ് ജീവിതകാലം മുഴുവന്‍ അവനെ സ്തുതിച്ചു, തന്‍റെ ജീവിതത്തില്‍ വന്ന പ്രയാസങ്ങളിലും പ്രതികൂലങ്ങളില്‍ നിന്നും സംരക്ഷിച്ചതിനായി അവന്‍ നന്ദി പറഞ്ഞു. "നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞു ചെല്ലും; എന്‍റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടികടക്കും". (സങ്കീർത്തനം 18: 29) എന്ന് അവന്‍ ഏറ്റു പറഞ്ഞു.
ദൈവം എത്രമാത്രം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു! അവനെ മതിയാവോളം സ്തുതിക്കാന്‍ നമുക്ക് കഴിയില്ല. ലോകത്തിന്‍റെയത്ര വലിപ്പമുള്ള ഒരു ആലയം നാം പണിതാല്‍ നാം തൃപ്തരാകുമോ? ആകാശത്തോളം എത്തുന്ന ഒരു ആലയം പണിതാല്‍ നാം തൃപ്തരാകുമോ? തീര്‍ച്ചയായും ഇല്ല! നമുക്ക് സങ്കല്പിക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും വലുതും മനോഹരവുമായ ആലയം നമുക്ക് പണിയാം. എന്നാല്‍ ആലയത്തിന്‍റെ വലിപ്പവും ഭംഗിയുമല്ല കാര്യം, മറിച്ച് ദൈവം തന്നെ വിളിച്ചപേക്ഷിക്കുന്ന ആത്മാക്കളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അവരെ തന്‍റെ വചനം കേള്‍ക്കാന്‍ അനുവദിക്കുന്നു. അവന്‍റെ വചനത്തില്‍ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിക്കാന്‍ അനുവദിക്കുന്നു എന്നതാണ് വാസ്തവം. നമുക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ എല്ലാ അനുഗ്രഹങ്ങള്‍ക്കായും നമ്മുടെ കര്‍ത്താവിനെ സ്തുതിക്കാം. അവനെ സേവിക്കാന്‍ നമ്മെ ആക്കി തീര്‍ത്തതിന്, നശിച്ചുപോകുമായിരുന്ന ജീവിതത്തില്‍ നിന്നു അവന്‍റെ വേലയുടെ ഫലം പുറപ്പെടുവിക്കാന്‍ ഇടയാക്കിയ ദൈവത്തിനു നമുക്ക് നന്ദി പറയാം.
ഈ പുതിയ നവീകരണ കേന്ദ്രത്തില്‍ നിങ്ങളെ ഇരിക്കാന്‍ അനുവദിച്ച ദൈവത്തോട് നിങ്ങള്‍ക്ക് നന്ദിയില്ലേ? അവന്‍റെ അതിരില്ലാത്ത കരുണയാല്‍ നമ്മെ അനുഗ്രഹിച്ചു കണ്ണിലെ കൃഷ്ണമണിപോലെ ദൈവം നമ്മെ കാത്തു പാലിക്കുന്നു. അവന്‍റെ ഈ എല്ലാ സ്നേഹവും അര്‍ഹിക്കാന്‍ നാം ആരാണ്, നാം അവനുവേണ്ടി എന്തു ചെയ്തു? നമ്മള്‍ ആരുമല്ല, കൂടാതെ നാം ഒന്നും ചെയ്തിട്ടുമില്ല. എന്നാലും ദൈവം തന്‍റെ മുമ്പില്‍ നമ്മെ വിലയേറിയതാക്കി, നാം അവനുവേണ്ടി എന്തെങ്കിലും കാണിക്കുവാന്‍ വേണ്ടിയല്ല, പിന്നെയോ നാം വീണ്ടും ജനനം പ്രാപിക്കണം. നമ്മള്‍ എന്തെങ്കിലുമല്ല പിന്നെയോ യേശുക്രിസ്തുവിനെ കാണുമ്പോള്‍ അവന്‍റെ മുമ്പില്‍ നാം വിലയേറിയവരാണ്. നമ്മുടെ ഭ്രാന്തമായ ചിന്തകളായ ജലകുമിളപോലെയായിരുന്ന, മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ, മരിക്കാന്‍ വിധിക്കപ്പെട്ട, പൊടിയും ചാരവും ആയിത്തീര്‍ന്നു ഇല്ലാതായി പോകേണ്ട, നമ്മെ ദൈവം തന്‍റെ മക്കളാക്കി മാറ്റി..
എത്ര മനോഹരം! ദൈവം നമുക്ക് നല്കിയ സ്നേഹം എത്ര മഹത്തരം! ദൈവത്തിനു സ്തുതി! ലോകത്തിലുള്ള അനേകം ആത്മാക്കളില്‍ നിന്നു, തന്‍റെ നീതിയുടെ നിബന്ധനയില്ലാത്ത സ്നേഹത്തിലൂടെ ദൈവം നമ്മെ വീണ്ടെടുത്തു. വെറും രക്ഷപ്പെടുത്തലില്‍ നിന്നും അധികമായതാണ് വീണ്ടെടുപ്പ്. നമ്മുടെ ആത്മാവ് ഇപ്പോള്‍ ദൈവവുമായി സംസര്‍ഗ്ഗത്തിലായി എന്നാണതര്‍ത്ഥമാക്കുന്നത്. അതായത് ഇപ്പോള്‍ അവന്‍റെ സ്നേഹം നമ്മിലായി എന്നാണര്‍ത്ഥം. അവന്‍റെ അനുഗ്രഹങ്ങളും നമ്മുടെ അവകാശമണെന്നാണതിനര്‍ത്ഥം.
ദൈവത്തിന്‍റെ അത്ഭുതകരമായ പ്രേരണയാലും വഴി നടത്തലിനാലും ആണ് നാം ഇപ്പോള്‍ ആലയത്തില്‍ ആയിരിക്കുന്നത്. ദൈവം നമ്മെ ഇവിടെയാക്കിയില്ലെങ്കില്‍, നമുക്ക് ഇവിടെയായിരിക്കാന്‍ എങ്ങനെ കഴിയും? അവന്‍ നമ്മെ അനുഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്തില്ലെങ്കില്‍ അവനെ സേവിക്കാനും സുവിശേഷം പ്രസംഗിക്കാനും നമുക്കെങ്ങനെ സാധിക്കും? അവന്‍ ജീവിച്ചിരിക്കുന്ന നമ്മോടുകൂടെയായിരുന്നു നമ്മെ അനുഗ്രഹിക്കുന്നു അതുകൊണ്ട് നമുക്ക് അവനെ സേവിക്കാം.
കര്‍ത്താവ് നമ്മെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്തില്ലെങ്കില്‍ ഇപ്പോള്‍ അഥവാ മുമ്പ് നാം അവനെ സ്തുതിക്കേണ്ടതില്ല. ദൈവം നമ്മെ സ്നേഹിച്ചു, അനുഗ്രഹിച്ചു, പ്രോത്സാഹിപ്പിച്ചു അവന്‍റെ കരുണയുള്ള കരത്താല്‍ നമ്മെ മറച്ചു. അതുകൊണ്ട് നാം അവനെ സേവിക്കേണ്ടതും അനുഗമിക്കേണ്ടതും ആരാധിക്കേണ്ടതും ആവശ്യമാണ്. ഇത് സത്യമല്ലേ? അവന്‍റെ അത്ഭുത പ്രവൃത്തിക്കായും അതിരില്ലാത്ത സ്നേഹത്തിനായും നാം പൂര്‍ണ്ണഹൃദയത്തോടെ അവനെ സ്തുതിക്കണം.
അവന്‍ വീണ്ടെടുത്തവര്‍ക്കായി ദൈവം വന്‍കാര്യങ്ങളെ ചെയ്യുന്നു. അതായത്, അവന്‍ നമ്മെ വീണ്ടെടുത്തു, വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാരെ അവന്‍ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുന്നു. അതിനാല്‍ അവന്‍ നമ്മെ കരങ്ങളില്‍ വഹിക്കുന്നു, കൂടാതെ അവന്‍ നമ്മെ സംരക്ഷിക്കുന്നു. അവന്‍ നമ്മിലൂടെ ദൈവത്തിന്‍റെ ഹിതം പ്രവര്‍ത്തിക്കുകയും നിവൃത്തിക്കുകയും ചെയ്യുന്നു.
ദൈവം ലോകം മുഴുവനുമുള്ള തന്‍റെ സകല സഭയെയും വീണ്ടും ജനനം പ്രാപിച്ച വിഭാഗങ്ങളെയും അനുഗ്രഹിക്കുന്നു എന്നെന്നേക്കും അനുഗ്രഹിച്ചുകൊണ്ടേയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം വേണ്ടുവോളം കഷ്ടത അനുഭവിക്കും, എങ്കിലും ദൈവം നമ്മോട് കൂടെയുണ്ട്. അവന്‍റെ വേല തുടരാന്‍ നമ്മെ പ്രാപ്തരാക്കുന്നു, നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്തുന്നു. കൂടാതെ കൂടുതല്‍ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ വേണ്ട വിശ്വാസത്തിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കുന്നു. അവന്‍റെ കൃപ എത്ര വലുതാണ്! ഞാന്‍ കര്‍ത്താവിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
പൂര്‍ണ്ണ ഹൃദയത്തോടെ നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം
“നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചു പോന്നു. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ട് അക്ഷരത്തിന്‍റെ പഴക്കത്തിലല്ല, ആത്മാവിന്‍റെ പുതുക്കത്തില്‍ തന്നേ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തില്‍ നിന്നു കഴിവുള്ളവരായിരിക്കുന്നു”. (റോമര്‍7:56). വേദപുസ്തകം പറയുന്നു, നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു. എന്തെന്നാല്‍, ബൈബിള്‍ പിന്നെയും പറയുന്നു, “ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ട് അക്ഷരത്തിന്‍റെ പഴക്കത്തിലല്ല, ആത്മാവിന്‍റെ പുതുക്കത്തില്‍ തന്നേ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തില്‍ നിന്നു കഴിവുള്ളവരായിരിക്കുന്നു”.
പാപരാഗങ്ങളില്‍ നിന്നു ജഡത്തിനു ഒഴിവാക്കാന്‍ കഴിയുമോ? ഒരു മനുഷ്യനു രണ്ട് തരത്തിലുള്ള നിലനില്പുണ്ട്. ഒരു ജഡം, മറ്റേത് ഹൃദയം. എത്ര കഠിനമായി പരിശ്രമിച്ചാലും ജഡത്തിനു ദൈവത്തിന്‍റെ നീതീകരണത്തില്‍ എത്തിചേരാന്‍ കഴിയില്ല. അതിനു ദൈവത്തിന്‍റെ ന്യായപ്രമാണം പാലിക്കാനും കഴിയില്ല. എത്ര കഠിനമായി പരിശ്രമിച്ചാലും, വീണ്ടും ജനനം പ്രാപിച്ചു കഴിഞ്ഞ ശേഷവും നമ്മുടെ ജഡത്തിനു ദൈവത്തിന്‍റെ ന്യായപ്രമാണം പാലിക്കാന്‍ കഴിയില്ല. അതുകൊണ്ടു അപ്പൊസ്തലനായ പൌലൊസ് ഇപ്രകാരം പറയുന്നു. “നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചു”.
റോമര്‍ 4:15 പറയുന്നു, “ന്യായപ്രമാണമോ കോപത്തിനു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല”. നമ്മുടെ ഹൃദയം കൊണ്ട് ദൈവത്തെ സ്തുതിക്കണം. അക്ഷരത്തിന്‍റെ പഴക്കത്തിലല്ല, ആത്മാവിന്‍റെ പുതുക്കത്തില്‍ അവനെ സ്തുതിക്കാന്‍ ദൈവം നമ്മെ ആക്കിയിരിക്കുന്നു; എന്തെന്നാല്‍ ന്യായപ്രമാണം മുറുകെ പിടിച്ചിരിക്കുന്നവര്‍ ന്യായപ്രമാണത്തിന്‍റെ കോപത്തില്‍ ശപിക്കപ്പെട്ടവരാകുന്നു.
ജഡം ഹൃദയത്തില്‍ നിന്നും വ്യത്യസ്തമാണ്. ജഡത്തിനു പരിധിയുണ്ട്. എന്നാല്‍ ഹൃദയത്തിന് ദൈവത്തിന്‍റെ വചനം സ്വീകരിക്കാം. കൂടാതെ വിശ്വാസത്താല്‍ അവനെ സ്തുതിക്കുകയും ചെയ്യാം. ഹൃദയത്തിനു പാപത്തില്‍ നിന്നും വീണ്ടെടുപ്പും പ്രാപിക്കാം.
ന്യായപ്രമാണം മുഖാന്തരം നാം മരിച്ചു. ഞാന്‍ മരിച്ചു എന്തെന്നാല്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നതു നിമിത്തം ഞാന്‍ മരിച്ചു. നമ്മുടെ ജഡം മുമ്പെ തന്നെ ദൈവത്തില്‍ മരിച്ചു. ദേഹത്തോടെ നമുക്ക് ദൈവത്തിന്‍റെ നീതീകരണം പ്രാപിക്കാനോ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ മുമ്പില്‍ നീതീകരണം പ്രാപിക്കാനോ കഴിയില്ല. ന്യായവിധിയില്‍ നിന്നും ജഡത്തിനു ഒഴിവാകാന്‍ കഴിയില്ല. എന്നിട്ടും ദൈവം തന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവിനെ നമുക്ക് അയച്ചു തന്നു, ന്യായപ്രമാണസംബന്ധമായ സകല ഈര്‍ഷ്യയും അവന്‍റെ മേല്‍ ചുമത്തി, അവന്‍ പിന്നീട് നമുക്ക് വേണ്ടി ക്രൂശിതനായി, അതുകൊണ്ട് ദൈവം ആത്മാവിന്‍റെ പുതുക്കത്തില്‍, അക്ഷരത്തിന്‍റെ പഴക്കത്തിലല്ല, അതാണ് ന്യായപ്രമാണപ്രകാരം മുറുകെ പിടിച്ചിരുന്നത്, അതിന്‍റെ കോപത്തില്‍, വിശ്വാസത്താല്‍ കര്‍ത്താവിനെ സേവിക്കാന്‍ നമ്മെ കഴിവുള്ളവരാക്കി.
ഇപ്പോള്‍ നമുക്ക് വിശ്വാസത്താല്‍ കര്‍ത്താവിനെ സ്തുതിക്കാം. നാം ഇപ്പോഴും ജഡത്തിലാണെങ്കിലും ഹൃദയത്തിന് ദൈവത്തെ സ്തുതിക്കാം. കര്‍ത്താവ് നമ്മെ സ്നേഹിക്കുന്നു എന്നു നമ്മുടെ ഹൃദയങ്ങള്‍ക്ക് വിശ്വസിക്കാം. നാം ക്രിസ്തുവില്‍ മരിച്ചു എന്നു നാം വിശ്വസിച്ചിരിക്കയാല്‍ നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം. ന്യായ പ്രമാണത്തിന്‍റെ കോപത്തില്‍ നിന്നും ദൈവം നമ്മെ വിടുവിച്ചു. ന്യായപ്രമാണത്തിന്‍റെ ശാപത്തിലും ദൈവത്തിന്‍റെ ന്യായവിധിയിലും ആയിരുന്നവര്‍ക്കായി പിതാവായ ദൈവം തന്‍റെ ഏകജാതനായ പുത്രനെ നമുക്ക് അയച്ചു തന്നു. കൂടാതെ കാലത്തിന്‍റെ പൂര്‍ണ്ണതയില്‍, നമ്മുടെ സകലപാപവും ന്യായപ്രമാണത്തിന്‍റെ കോപവും അവന്‍റെ പുത്രനിലേക്ക് ചുമത്തി. അങ്ങനെ തങ്ങളുടെ പാപം നിമിത്തം അവനെ വിശ്വസിക്കയും അവന്‍റെ സ്നേഹത്തെ അംഗീകരിക്കയും ചെയ്യുന്നവരെ ദൈവം ന്യായവിധിയില്‍ നിന്നും ന്യായപ്രമാണത്തിന്‍റെ കോപത്തില്‍ നിന്നും വിടുവിക്കുന്നു. അവന്‍ നമ്മെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വീണ്ടെടുത്തതിനായി കര്‍ത്താവിനെ സ്തുതിക്കാം.
തന്‍റെ നീതി നിമിത്തം ദൈവം നമ്മെ വിടുവിച്ചു എന്നു പൂര്‍ണ്ണഹൃദയത്തോടെ നാം വിശ്വസിക്കുന്നു. അവന്‍റെ സ്നേഹത്തിനായി പൂര്‍ണ്ണഹൃദയത്തോടെ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും നന്ദിയും നല്കാം. എന്നാല്‍ നമുക്ക് ഇവയെല്ലാം ജഡപ്രകാരം ചെയ്യാന്‍ കഴിയുമോ? ഇല്ല. നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചു പോന്നു. ദൈവത്തിന്‍റെ ഉഗ്രകോപത്തില്‍ മാത്രമേ ജഡം വസിക്കുന്നുള്ളൂ.
ഇപ്പോള്‍ നാം വിശ്വാസം നിമിത്തം ഈ നിയമത്തിന്‍റെ കോപത്തില്‍ നിന്നും വിടുവിക്കപ്പെട്ടു. അത് അക്ഷരത്തിന്‍റെ പഴക്കത്തിലല്ല, ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ ഉഗ്രകോപം നിമിത്തവുമല്ല, അവന്‍റെ സ്നേഹത്തിലും വീണ്ടെടുപ്പിലും ഉള്ള വിശ്വാസം നിമിത്തം. നാം ന്യായപ്രമാണപ്രകാരം ന്യായം വിധിക്കപ്പെടുമെങ്കിലും നമ്മുടെ വിശ്വാസ ത്താല്‍ അവനെ സേവിക്കാന്‍ ദൈവം നമ്മെ ആക്കിയിരിക്കുന്നു.
നമ്മുടെ പ്രവൃത്തി നിമിത്തം ആര്‍ക്കും ദൈവത്തെ സേവിക്കാന്‍ കഴിയില്ല. നാം വീണ്ടും ജനനം പ്രാപിച്ചാലും നമുക്ക് ജഡപ്രകാരം ദൈവത്തെ സേവിക്കാന്‍ സാധ്യമല്ല. ജഡപ്രകാരം കര്‍ത്താവിനെ സേവിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കിടയിലുള്ള ആരെങ്കിലും നിരാശരായിട്ടുണ്ടോ? നമുക്ക് ആര്‍ക്കും ഒരിക്കലും ജഡപ്രകാരം കര്‍ത്താവിനെ സേവിക്കാന്‍ സാധ്യമല്ല. പാപരാഗങ്ങള്‍ എല്ലായ്പ്പോഴും ജഡത്തില്‍ വാഴ്ച നടത്തും. നാം വീണ്ടും ജനനം പ്രാപിച്ചു കഴിഞ്ഞും നമുക്ക് ജഡപ്രകാരം കര്‍ത്താവിനെ സേവിക്കാന്‍ കഴിയില്ല. നമ്മുടെ ഹൃദയത്തിലുള്ള വിശ്വാസം നിമിത്തം ദൈവത്തെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യാം. അതുകൊണ്ട്, നിങ്ങള്‍ ദൈവത്തെ സ്തുതിക്കുമ്പോള്‍, ഹൃദയം കൊണ്ട് വിശ്വസിച്ച് അവന്‍റെ സ്നേഹത്തിനു നന്ദി പറയുക. അപ്പോള്‍ വിശ്വാസത്തെ പിന്തുടരുന്ന ഒരു ഉപകരണമായിത്തീരാന്‍ ജഡത്തിനു കഴിയും.
നമ്മെ ന്യായപ്രമാണത്തിന്‍റെ ഉഗ്രകോപത്തില്‍ നിന്നും വീണ്ടെടുത്ത കര്‍ത്താവിനെ ഞാന്‍ സ്തുതിക്കുന്നു, അതിനായി ഞാന്‍ അവനെ ഹൃദയപൂര്‍വ്വം വിശ്വസിക്കുന്നു. ഞാന്‍ കര്‍ത്താവിനു നന്ദി പറയുന്നു. അവന്‍ എന്നെ പൂര്‍ണ്ണമായും വീണ്ടെടുത്തു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നും ദൈനംദിന പാപങ്ങളില്‍ നിന്നും അവന്‍ എന്നെ വീണ്ടെടുത്തു. നമ്മുടെ കര്‍ത്താവ് നമ്മെ വീണ്ടെടുത്തു. അതിനു യാതൊരു സന്ദേഹവുമില്ല. നമ്മുടെ സകല ബലഹീനതകളും കഴിവുകേടുകള്‍ക്കും ഉപരിയായി ദൈവം നമ്മെ വീണ്ടെടുത്തത് അവന് നമ്മോടുള്ള സ്നേഹം നിമിത്തമാണ്. നാം പൂര്‍ണ്ണമായും കഴിവുകേടുള്ളവരായിരുന്നിട്ടും ദൈവം നമ്മെ നീതീകരിച്ചു എന്നത് എത്ര ആശ്ചര്യകരമാണ്? അവന്‍റെ ദാസന്മാരായി ദൈവം നമ്മെ ആക്കിയത് എത്ര വിസ്മയകരമാണ്?
ന്യായപ്രമാണത്തിന്‍റെ ഉഗ്രകോപത്തില്‍ നിന്നും അവന്‍ നമ്മെ വീണ്ടെടുത്തതിനായി നമുക്ക് ദൈവത്തെ സ്തുതിക്കാം. നമ്മുടെ ഹൃദയത്താലും ആത്മാവിനാലും നമുക്ക് കര്‍ത്താവിനെ സേവിക്കാം. നമുക്ക് കര്‍ത്താവിനെ പിന്‍ചെല്ലാം. അവന്‍റെ കോപത്തില്‍ നിന്നും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ വീണ്ടെടുത്ത കര്‍ത്താവിനു നമുക്ക് നന്ദി പ്രകാശിപ്പിക്കാം. നിങ്ങള്‍ അവനു നന്ദി പറയാറുണ്ടോ? നാം എത്ര ബലഹീനരാണെന്ന് നമ്മുടെ രക്ഷ വെളിപ്പെടുത്താറില്ലേ? നമ്മുടെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടും അവന്‍റെ ഹിതപ്രകാരം നാം ഗര്‍വ്വിഷ്ടരായിട്ടുണ്ട്? നമുക്ക് എത്ര ബലഹീനതകളുണ്ട്? ഇപ്പോള്‍ മാത്രമല്ല ഭാവിയിലും നമുക്ക് നമ്മുടെ പ്രവൃത്തിയാലും ജഡത്താലും നമുക്ക് കര്‍ത്താവിനെ ഒരിക്കലും സ്തുതിക്കാന്‍ സാധ്യമല്ല. അവന്‍ നമുക്ക് ചെയതത് എന്താണോ അത് നിമിത്തം നമുക്ക് ഹൃദയപൂര്‍വ്വം കര്‍ത്താവിനെ സ്തുതിക്കാം. ഹൃദയം കൊണ്ട് മാത്രം നമ്മുടെ വിശ്വാസത്താല്‍ നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം.
ജഡപ്രകാരം നമുക്ക് കര്‍ത്താവിനെ സ്തുതിക്കാന്‍ കഴിയില്ല
നാം ദൈവത്തെ അനുഗമിക്കുമ്പോള്‍ നമ്മുടെ സ്വയനീതി കഷണങ്ങളായി പൊട്ടിച്ചിതറുന്നു. ജഡത്തിന്‍റെ ലോകവും മനസിന്‍റെ ലോകവും തമ്മില്‍ വേര്‍തിരിക്കേണ്ടതുണ്ട്. ഇതാണ് ജഡത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍തിരിവ്.
ഇത് നിങ്ങള്‍ വിശ്വസിക്കുന്നുവോ? ജഡപ്രകാരം നാം പരിശ്രമിക്കുന്നത് വ്യഥാവാണ്. നാം പാടുമ്പോഴും ആനന്ദിക്കുമ്പോഴും സ്തുതിക്കുമ്പോഴും അനുഗമിക്കുമ്പോഴും വിശ്വസിക്കുമ്പോഴും ഹൃദയം കൊണ്ട് നന്ദി അര്‍പ്പിക്കുക. അപ്പോള്‍ നമ്മുടെ ഹൃദയത്തിന്‍റെ ഫലത്തിനൊത്തവണ്ണം നമ്മുടെ ജഡം കര്‍ത്താവിനെ സേവിക്കും. നമുക്ക് പാട്ടുപാടി കൊണ്ട് കര്‍ത്താവിനെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യാം, കാല്‍വരി നിമിത്തം എന്‍റെ സകല പാപവും പോയി; കാല്‍വരി നിമിത്തം, ജീവിതം പാട്ടിനാല്‍ നിറയപ്പെട്ടു; എന്‍റെ പാപത്തില്‍ നിന്നും എന്നെ സ്വതന്ത്രനാക്കാന്‍ എന്‍റെ വീണ്ടെടുപ്പുകാരനായ ക്രിസ്തു ജീവിക്കുന്നു; ഒരു ദിവസം, അവന്‍ വരും, ഓ, എത്ര അനുഗ്രഹീത ദിനം! എല്ലാം അതെ, എല്ലാം കാല്‍വരി നിമിത്തം എന്നാല്‍ ചിലപ്പോഴെല്ലാം നാം ജഡം നിമിത്തം ഇടറിപ്പോകും. നാം സ്വയം ചിന്തിക്കും, എന്തുകൊണ്ട് എനിക്ക് പാപമില്ലാതിരിക്കുന്നില്ല? ഞാന്‍ ഇത്ര ബലഹീനതനായത്? അപ്പോള്‍ നാം സ്വയം ആശ്ചര്യപ്പെടും, എന്‍റെ പാപമെല്ലാം പോയി അത് ശരിയാണ്. ജീവിതം ഗാനത്താല്‍ നിറയപ്പെട്ടു. അതും ശരിയാണ്. എല്ലാം കാല്‍വരി നിമിത്തം അത് ശരിയാണ്, എന്നാല്‍ എന്തുകൊണ്ടാണ് ഞാന്‍ വളരെ ബലഹീനനാകുന്നത്? ആ സമയം ഞാന്‍ കൂടുതല്‍ ആഹ്ലാദത്തോടെ കര്‍ത്താവിനെ പിന്തുടരുകയും അവനു നന്ദി പറയുകയും ചെയ്യുന്നു, എന്നിട്ടും എന്തിനാണ് ഈ പോരായ്മകള്‍? ഹാ ദയനീയമായ എന്‍റെ ജഡമേ!.
നാം സങ്കടപ്പെടുമ്പോള്‍, ദൈവം നമ്മോട് പറയുന്നു, എന്‍റെ ആത്മാവേ, എന്തിനാണ് നീ മ്ലാനമാകുന്നത്? ഞാന്‍ നിന്‍റെ രക്ഷകനാണെന്നു നിനക്ക് അറിയില്ലേ? ഞാന്‍ നിന്നെ നീതിമാനാക്കും? ജഡപ്രകാരം നമുക്ക് ദൈവത്തെ സേവിക്കാനോ അനുഗമിക്കാനോ കഴിയില്ല. അവന്‍ നമ്മെ രക്ഷിക്കാന്‍ നമുക്ക് ചെയ്തതു നിമിത്തം, അതില്‍ വിശ്വസിച്ച് ദൈവത്തെ നമുക്ക് സേവിക്കാം, നമ്മുടെ ഹൃദയം കൊണ്ട് അവനെ സ്നേഹിച്ച് അവന് നന്ദി പറഞ്ഞ് അവനെ മഹത്വപ്പെടുത്താം.
നിങ്ങളുടെ ഹൃദയം നിമിത്തം ദൈവത്തെ സ്തുതിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ ഹൃദയം നിമിത്തം അവന് നന്ദി കരേറ്റാനും അവനെ വിശ്വസിക്കാനും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നമ്മുടെ ഹൃദയം നിമിത്തമാണ് ഇതെല്ലാം നമുക്ക് സാധ്യമാകുന്നത്. ജഡം നിമിത്തം ഇതെല്ലാം അസാധ്യമാണ്. നാം വീണ്ടെടുപ്പ് പ്രാപിച്ചു കഴിയുമ്പോഴും ജഡം എല്ലായ്പ്പോഴും മാറ്റമില്ലാതെ തുടരുന്നു. അപ്പൊസ്തലനായ പൌലൊസ് മുകളിലത്തെ പാഠഭാഗത്തില്‍ വിവരിച്ചിരിക്കുന്നത് വീണ്ടെടുക്കപ്പെടുന്നതിനു മുമ്പും ശേഷവും പ്രായോഗികമാണ്. വീണ്ടെടുപ്പു പ്രാപിച്ചവര്‍ക്കും വീണ്ടെടുക്കപ്പെടാത്തവര്‍ക്കും ദൈവത്തിന്‍റെ വചനം ഒന്നു തന്നെയാണ്.
വീണ്ടെടുപ്പു പ്രാപിച്ച ശേഷവും ജഡപ്രകാരം നിങ്ങള്‍ ദൈവത്തെ പ്രീതിപ്പെടുത്തുന്നതു തുടരുന്നുണ്ടോ?
വീണ്ടെടുപ്പു പ്രാപിച്ച ശേഷവും ജഡപ്രകാരം നിങ്ങള്‍ ദൈവത്തെ പ്രീതിപ്പെടുത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നുവോ? നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണെന്നു അവര്‍ ചെയ്യുന്നതിനെക്കാള്‍ അധികം നിങ്ങള്‍ ദൈവത്തെ സേവിക്കുന്നതിനാല്‍ ദൈവത്തെ പ്രീതിപ്പെടുത്താന്‍ കഴിയും എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? സ്വയനീതീകരണത്താല്‍ നിറയ്ക്കപ്പെട്ടവര്‍ ഒരു ദിവസം കുഴിയില്‍ വീഴും. ചിലര്‍ക്ക് കുഴിയിലും വളക്കുഴിയിലും വീണ അനുഭവം ഉണ്ടായിട്ടുണ്ട്.
ഈ വേനല്‍ക്കാല ബൈബിള്‍ കൂട്ടായ്മയില്‍ ഒരു സഹോദരി ഒരു വളക്കുഴിയില്‍ വീഴാന്‍ ഇടയായി. അതൊരു ഔട്ട് ഹൗസ് ആണെന്നാണ് ഞാന്‍ കരുതിയത്, എന്നാല്‍ ഭാഗ്യത്തിന് അത് ഇതുവരെ ആരും ഉപയോഗിച്ചിരുന്നില്ല. അത് ആരെങ്കിലും മുമ്പ് ഉപയോഗിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അയാള്‍ യഥാര്‍ത്ഥത്തില്‍ ചെളിയില്‍ കുഴയുമായിരുന്നു. ഈ ബൈബിള്‍ മീറ്റിംഗ് ഒരുക്കിയപ്പോള്‍ ഞങ്ങള്‍ ആ പച്ച കുന്നില്‍ ചില ഔട്ട് ഹൗസുകളും ചില വലിയ കുഴികളും ഞങ്ങള്‍ കുഴിച്ചിരുന്നു. എന്നിട്ട് ഓരോ ടോയ്ലറ്റിലും ഞങ്ങള്‍ ഫുട് റെസ്റ്റ് നിര്‍മ്മിച്ചു. എന്നിട്ടും ഞങ്ങള്‍ ഈ ഫുട് റെസ്റ്റുകളെ ഓരോ ഔട്ട് ഹൗസുമായി ഉറപ്പിച്ചിരുന്നില്ല. അതുകൊണ്ട് ഈ സഹോദരി കാല്‍ വഴുതി കുഴിയില്‍ വീണു. സ്വയം നീതീകരണത്താല്‍ നിറയ്ക്കപ്പെട്ടവര്‍ക്കായി ദൈവം ഇത്തരത്തിലുള്ള കുഴികള്‍ കുഴിച്ചിരിക്കുന്നു. അവനെ മാത്രം മഹിമപ്പെടുത്താനാണ് ദൈവം നമ്മോട് ആഗ്രഹിക്കുന്നത്.
രക്ഷിക്കപ്പെട്ടിട്ട് ശരിയായ പാതയില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ എന്‍റെ ആത്മാവ് അരക്ഷിതത്വവും അസംതൃപ്തിയും അനുഭവിക്കുന്നു. ഇത്തരത്തില്‍ എനിക്ക് എന്തുകൊണ്ടാണ് അനുഭവപ്പെടുന്നത് എന്ന് ഞാന്‍ ചിന്തിക്കുമ്പോള്‍, അഴുക്കുകൊണ്ട് എന്‍റെ വസ്ത്രം കറപിടിച്ചിരിക്കുന്നതായി ഞാന്‍ തിരിച്ചറിയും. ഞാന്‍ ആ വഴി പോകാനല്ല ഉദ്ദേശിച്ചത് എന്ന് അറിയാന്‍ കഴിയും എന്നാല്‍ ഉടനെ ഞാനതു മറന്നു പോകും. ഇത് ഞാന്‍ മനസിലാക്കിയ ഉടനെ, ഞാന്‍ ഇപ്രകാരം പറയും. ഞാന്‍ ഇത് ചെയ്യില്ല. ഞാന്‍ എന്താണ് ചിന്തിക്കുന്നത്? അല്ലയോ ദൈവമേ, നീ എന്‍റെ പാപം മുഴുവന്‍ കഴുകി കളഞ്ഞതിനായി ഞാന്‍ നിന്നെ സ്തുതിക്കുന്നു. എന്നാല്‍ ഉടന്‍ തന്നെ ഞാന്‍ വീണ്ടും പാപത്തിലേക്കു വന്നു. കുറച്ച് സമയം ഞാന്‍ ദൈവത്തിന്‍റെ കൃപയില്‍ വസിക്കും എങ്കിലും ഉടനെ പാപത്തില്‍ വീഴും. അപ്പോള്‍ ദൈവത്തിന്‍റെ കൃപയാല്‍ പാപത്തില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കും. മുമ്പോട്ടും പിറകോട്ടും ഞാന്‍ ചാടും. അതുകൊണ്ട് ഞാന്‍ എന്‍റെ നിലനില്പിനുവേണ്ടി സങ്കടത്താല്‍ നെടുവീര്‍പ്പിടുകയും നിരാശനാവുകയും ചെയ്യും.
എന്‍റെ സകല പാപങ്ങളും ദൂരീകരിക്കപ്പെട്ടശേഷം ഞാന്‍ എത്ര അഴുക്കുള്ളവനായിരുന്നു എന്നു ഞാന്‍ അറിയാനിടയായി. ഞാന്‍ അഗാധമായി ചിന്തിക്കുകയും മനസിലാക്കുകയും ചെയ്തു. ഇത് ഭയാനകമാണ്. ദൈവമേ, ഞാന്‍ നിന്നില്‍ വിശ്വസിച്ചിട്ടും ഞാന്‍ ഇത്ര ബലഹീനതനും ഉറപ്പില്ലാത്തവനുമാണ് എന്തുകൊണ്ടാണ്? ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ നമ്മുടെ അവയവങ്ങളില്‍ പ്രവര്‍ത്തിക്കും. ഞാന്‍ ന്യായപ്രമാണപ്രകാരം ജീവിക്കാന്‍ അധികം ശ്രമിക്കുമ്പോള്‍, എന്‍റെ ജഡം കൂടുതല്‍ പാപരാഗത്തിലേക്ക് വീഴുന്നു എന്നു ഞാന്‍ തിരിച്ചറിഞ്ഞു. ജഡത്തിനു ഒരിക്കലും ദൈവത്തെ അനുഗമിക്കാന്‍ കഴിയുകയില്ല എന്നു ഞാന്‍ അറിയാനിടയായി. ദൈവത്തിന്‍റെ നീതീകരണത്തിന്‍റെ ഒരു ഉപകരണമായി എന്‍റെ ജഡത്തെ സമര്‍പ്പിച്ച് കര്‍ത്താവിനെ സേവിക്കാന്‍ വരുകയും ഹൃദയപൂര്‍വ്വം അവനെ വിശ്വസിച്ചശേഷം ദൈവം അനുഗ്രഹിച്ചതിനെയോര്‍ത്ത് ഞാന്‍ സ്തുതിക്കുകയും ചെയ്തു.
എന്നാല്‍ പാപരാഗത്തിന്‍റെ ഒരു സമൂഹമാണ് ജഡം
തങ്ങള്‍ പാപരാഗങ്ങളുടെ സമൂഹമാണ് എന്ന് അറിയാത്തവര്‍ കര്‍ത്താവിനെ അല്പസമയം സേവിച്ചശേഷം വിട്ടുപോകുമ്പോള്‍ എത്ര പെട്ടെന്നാണ് പാപത്തില്‍ വഴുതി വീണത് എന്നോര്‍ത്ത് വളരെ അത്ഭുതപ്പെടുന്നു. നാം പൂര്‍ണ്ണ ഹൃദയത്തോടെ കര്‍ത്താവില്‍ വിശ്വസിച്ച്, അവനെ സ്തുതിച്ച് അവനെ മഹിമപ്പെടുത്തി അവനെ അനുഗമിക്കണം. ദൈവത്തിന്‍റെ കൃപയുടെ അനുഗ്രഹമാണ് ഹൃദയം കൊണ്ടവനെ അനുഗമിക്കുന്നത്. നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു. നാം ഹൃദയം കൊണ്ട് കര്‍ത്താവിനെ സ്തുതിക്കുകയും അനുഗമിക്കുകയും ചെയ്യാതിരിക്കുമ്പോള്‍ നമ്മുടെ ജഡം വളരെ പെട്ടെന്ന് പാപരാഗങ്ങളിലേക്ക് വീഴുന്നു. ഈ പ്രലോഭനം അപ്പൊസ്തലനായ പൌലൊസിനെ പോലെ നമുക്ക് എല്ലാവര്‍ക്കും ഉണ്ടാകും.
സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ജീവിതകാലം മുഴുവന്‍ പൌലൊസ് ഏകനായിരുന്നു. എന്നാല്‍ ജഡപ്രകാരമുള്ള പാപരാഗങ്ങളാല്‍ പാപം പുനര്‍ജീവിക്കുന്നു എന്നദ്ദേഹം അറിഞ്ഞു. അവന്‍ ഇപ്രകാരം ചിന്തിച്ചിരിക്കാം. ഞാന്‍ ഭയപ്പെട്ടു കുറച്ച് മുമ്പ് വളരെ ആഹ്ളാദത്താല്‍ നിറഞ്ഞു, എന്നാല്‍ ഞാന്‍ വിഷാദനായിരിക്കുന്നതെന്തുകൊണ്ട്? എന്താണെന്നിലുള്ള തെറ്റ്? കുറച്ചു മുമ്പ് വരെ ഞാന്‍ വളരെ ആത്മീയനായിരുന്നു, എന്നാല്‍ എനിക്കിപ്പോള്‍ ഈ നിസ്സാരകാര്യമെന്തിനാണ്? അത് വീണ്ടും ചിന്തിക്കുമ്പോള്‍, ഹൃദയത്തില്‍ നിന്നും ജഡത്തെ വേര്‍പെടുത്തി കര്‍ത്താവിനെ സേവിക്കാന്‍ സാധിക്കുകയില്ല എന്നദ്ദേഹത്തിനു മനസിലാക്കാന്‍ കഴിയും. "അയ്യോ ഞാന്‍ അരിഷ്ടമനുഷ്യന്‍! ജഡത്തിലായിരിക്കുമ്പോള്‍ എനിക്കു നന്മ പ്രവര്‍ത്തിക്കാന്‍ കഴിയില്ല".
നാം ഹൃദയം കൊണ്ട് ദൈവത്തെ സ്തുതിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ജഡം ഹൃദയത്തോട് ഇഴുകിച്ചേരുന്നു. ഈ സത്യം പൌലൊസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നമുക്ക് പാപത്തെ സഹായിക്കാന്‍ കഴിയില്ല. ഇത് നിങ്ങള്‍ക്ക് മനസിലായോ? പാപമില്ലാത്തവര്‍ ഹൃദയം കൊണ്ട് സ്തുതിക്കുകയും വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോള്‍, ജഡം ഹൃദയത്തെ അനുഗമിക്കുന്നു. ഒരു വ്യക്തി ആദ്യമായി ചിന്തിക്കേണ്ടതിപ്രകാരമാണ്. “എന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും ഞാന്‍ വീണ്ടെടുക്കപ്പെട്ടു. ഹല്ലേലൂയാ. അതുകൊണ്ട് ഞാന്‍ അതിയായി സന്തോഷിക്കുന്നു”. എന്നാല്‍ സമയം വരുമ്പോള്‍ ആ വ്യക്തിയില്‍ കൂടുതല്‍ കൂടുതല്‍ പാപരാഗങ്ങള്‍ വെളിവാകുന്നു. സ്വന്തം നീതിയില്‍ നിയമിക്കപ്പെട്ടവര്‍, കുറച്ച് കുറച്ചായി പാപരാഗങ്ങള്‍ പുറത്തേക്ക് വരുമ്പോള്‍ അവര്‍ വളരെ പെട്ടെന്നു തന്നില്‍ നിരാശരായി മാറുന്നു. അവര്‍ അപ്രകാരം ചിന്തിക്കുന്നില്ലെങ്കിലും അവര്‍ തങ്ങളില്‍ തന്നെ ചിന്തിക്കുന്നതിനെക്കാള്‍ വാസ്തവമായും വളരെ മോശമാണ്.
നമ്മുടെ ജഡം ഒരു കൂട്ടം പാപരാഗങ്ങളാല്‍ നിറയപ്പെട്ടതാണെന്നു നാം അറിയണം; നമ്മുടെ ജഡത്തില്‍ നമുക്ക് യാതൊരു വിശ്വാസവുമില്ല; നിങ്ങള്‍ അതില്‍ ആശ്രയിക്കാന്‍ പാടില്ല. പകരം ദൈവത്തിന്‍റെ കൃപയില്‍ വിശ്വസിക്കുക, കര്‍ത്താവിനെ മഹിമപ്പെടുത്തുക, കൂടാതെ, പൂര്‍ണ്ണഹൃദയത്തോടെ അവനെ പിന്‍പറ്റുക. ഹൃദയത്താലാണ് ഇവയെല്ലാം സാധ്യമാകുന്നത്. സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന, എന്‍റെ സ്വയം നീതീകരണത്താല്‍ നിറയപ്പെട്ടിരുന്ന എന്നെ അവന്‍റെ സുവിശേഷം പ്രഘോഷിക്കാന്‍ അനുവദിച്ച ദൈവത്തിന്‍റെ കൃപയ്ക്കായി, ദൈവത്തിനു സ്തുതി. കര്‍ത്താവിന്‍റെ കൃപയില്ലാതെ അത് എങ്ങനെ എനിക്കു ചെയ്യാന്‍ കഴിയും? എന്‍റെ കര്‍ത്താവിനെ സ്തുതിക്കാന്‍ മാത്രമേ എനിക്കു കഴിയൂ. അവനെ സ്തുതിക്കാന്‍ എന്നെ പ്രാപ്തനാക്കിയ കര്‍ത്താവിനു ഞാന്‍ നന്ദി കരേറ്റുന്നു.
നമ്മുടെ എല്ലാ പാപങ്ങളും ദുരീകരിച്ച്, ജഡത്താലല്ല, നമ്മുടെ ഹൃദയത്താല്‍ അവനെ സ്തുതിക്കാന്‍ നമുക്ക് പരിശുദ്ധാത്മാവിനെ തന്ന കര്‍ത്താവിനു ഞാന്‍ നന്ദി കരേറ്റുന്നു. നമ്മുടെ ഹൃദയത്താല്‍ നാം അവനെ വിശ്വസിക്കുന്നതുകൊണ്ട് നമുക്ക് അവനെ സ്തുതിക്കുകയും മഹിമപ്പെടുത്തുകയും ചെയ്യാം.
"ആകയാല്‍ ഞങ്ങള്‍ എല്ലായ്പ്പോഴും ധൈര്യപ്പെട്ടും ശരീരത്തില്‍ വസിക്കുമ്പോള്‍ ഒക്കെയും കര്‍ത്താവിനോട് അകന്നു പരദേശികള്‍ ആയിരിക്കുന്നു എന്നറിയുന്നു" (2 കൊരിന്ത്യർ 5:6). നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ വീണ്ടെടുത്ത കര്‍ത്താവിനെ ഞാന്‍ സ്തുതിക്കുന്നു. ഞാന്‍ ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. ഞാന്‍ അവനില്‍ വിശ്വസിക്കുകയും മഹിമപ്പെടുത്തുകയും ചെയ്യുന്നു. പാപരാഗത്താല്‍ മരണത്തിനു വിധിക്കപ്പെട്ടു ജീവിക്കുന്ന നമ്മെ കര്‍ത്താവ് നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും വീണ്ടെടുത്തു. നമ്മുടെ ഹൃദയം കൊണ്ട് ദൈവത്തെ വിശ്വസിച്ച് വീണ്ടെടുപ്പ് പ്രാപിക്കാന്‍ അവന്‍ അനുവദിച്ചു. അവന്‍ നമുക്ക് സന്തോഷവും അവനെ സ്തുതിക്കാനുള്ള പ്രാപ്തിയും നല്കി.
ജഡത്താല്‍ ദൈവത്തെ സേവിക്കാന്‍ ശ്രമിക്കരുത്. അത് അസാധ്യമാണ്. ജഡത്താല്‍ ദൈവീകത കൈവരിക്കാന്‍ ശ്രമിക്കരുത്, അത് സാധ്യമല്ല. അത്തരത്തിലുള്ള ജഡത്തിന്‍റെ എല്ലാ പ്രവൃത്തികളും ഉപേക്ഷിക്കുക. അപ്പോള്‍, നമുക്കെങ്ങനെ ദൈവത്തെ അനുഗമിക്കാന്‍ കഴിയും? നമ്മുടെ ഹൃദയത്താല്‍ എന്നതാണ് അതിനുള്ള ഉത്തരം. ആത്മാവിന്‍റെ പുതുക്കത്താല്‍, ഹൃദയം കൊണ്ട് നമുക്കവനെ സേവിക്കാന്‍ കഴിയും. നമ്മുടെ ദൈവം നമ്മെ വീണ്ടെടുത്തു, അതുകൊണ്ട് ഹൃദയം കൊണ്ട് അവനെ അനുഗമിക്കുക, അത് രക്ഷ പ്രാപിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും.
ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. തങ്ങളില്‍ തന്നെ എത്ര പേരാണ് വിലപിക്കുന്നത്? അവര്‍ ദുഃഖത്താല്‍ നെടുവീര്‍പ്പിട്ട് വിലപിച്ചുകൊണ്ട് പറയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ എനിക്ക് സംഭവിച്ചത്? അവരെ പോലെ ആകരുത്. ജഡത്തില്‍ ആയിരിക്കുമ്പോള്‍ പാപം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. അസാധ്യമായതിനെ സാധ്യമാക്കാന്‍ ശ്രമിക്കരുത്. ദൈവത്തെ ഹൃദയം കൊണ്ട് വിശ്വസിച്ച് സ്തുതിക്കാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. അപ്പോള്‍ ജഡം ഹൃദയത്തെ അനുഗമിക്കും. നിങ്ങള്‍ വീണ്ടെടുപ്പ് പ്രാപിച്ചശേഷം വളരെക്കാലം ജഡം കൊണ്ട് കര്‍ത്താവിനെ സേവിക്കാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ? നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു പ്രശ്നമുണ്ടായിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍, നിങ്ങള്‍ ഹൃദയം കൊണ്ടല്ല, ശരീരം കൊണ്ടാണ് കര്‍ത്താവിനെ സേവിക്കാന്‍ ശ്രമിക്കുന്നത്. എന്നെ മാനിക്കാതെയും അപമാനിക്കുകയും ചെയ്യുന്നവരോട് ഞാന്‍ എന്താണ് പറയേണ്ടതെന്നു നിങ്ങള്‍ക്കറിയാമോ? അവര്‍ എന്നെ പരിഹസിക്കുന്നു. എന്‍റെ നേരെ ചിരിക്കുന്നു. എന്നാല്‍ ഞാന്‍ അവരോട് പുഞ്ചിരിക്കും എന്തെന്നാല്‍ എന്നില്‍ എന്താണ് സംഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് അവര്‍ക്കറിയില്ല എന്നെനിക്കറിയാം.
ദൈവം എന്‍റെ പാപങ്ങള്‍ കഴുകിക്കളഞ്ഞതുകൊണ്ട് ഞാന്‍ സുവിശേഷം പ്രസംഗിക്കേണ്ടതാണ്. കര്‍ത്താവ് എന്‍റെ പാപങ്ങളെല്ലാം കഴുകിക്കളഞ്ഞില്ലായിരുന്നു എങ്കില്‍ ഞാന്‍ മുമ്പെ തന്നെ വിധിക്കപ്പെട്ടു ദൈവത്തിനു വേണ്ടി മരിക്കുമായിരുന്നു. ആത്മാവിനാല്‍ ഒന്നാക്കി ദൈവം നമ്മെ സമ്പൂര്‍ണ്ണരാക്കി, അവനെ സ്തുതിക്കാനാണ് അവന്‍ നമ്മെ ആക്കിയത്. നന്ദിയുള്ള മനസ്സോടെ ജീവിക്കാന്‍ അവന്‍ നമ്മെ ആക്കിയിരിക്കുന്നു. അവന്‍റെ അനുഗ്രഹങ്ങളില്‍ ആനന്ദിക്കാന്‍ അവന്‍ നമ്മെ ആക്കിയിരിക്കുന്നു. ദൈവത്തിനു സ്തുതി! നമ്മെ അവന്‍റെ മക്കളാക്കി തീര്‍ത്ത കര്‍ത്താവിനു സ്തുതി! എല്ലാ മഹത്വവും അവനു വേണ്ടി അവനു മാത്രം!
അത് വളരെ താമസിച്ചല്ല. നിങ്ങളുടെ ശരീരത്തില്‍ ധൈര്യപ്പെടരുത്. ചെറിയ അവസരം കിട്ടിയാല്‍ ജഡരാഗങ്ങള്‍ നമ്മില്‍ നിന്നും ആദ്യം പുറപ്പെടുന്നു. ദൈവത്തിന്‍റെ ആഗ്രഹത്തിനു മുമ്പില്‍ പ്രാധാന്യം കിട്ടാന്‍ ജഡം എല്ലായ്പ്പോഴും ശ്രമിക്കുന്നു. അതുകൊണ്ടാണ് വിശ്വാസത്താല്‍ മാത്രം ദൈവത്തിന്‍റെ ആഗ്രഹത്തെ അനുഗമിക്കാന്‍ സാധ്യമാണെന്നു പറയുന്നത്. ജഡത്താല്‍ അത് സാധ്യമല്ല. രക്ഷിക്കപ്പെട്ടു കഴിഞ്ഞും നിങ്ങളെ തന്നെ ചതിക്കരുത്. വീണ്ടെടുപ്പിനു പകരം വീണ്ടും ജഡത്തിനു അധീനരായി വീഴാന്‍ നമുക്ക് ഇപ്പോഴും സാധ്യതയുണ്ട്, എന്തെന്നാല്‍ ജഡം എല്ലായ്പ്പോഴും ബലഹീനവും അപൂര്‍ണവുമാണെന്നു നമുക്ക് അറിയാം.
നാം വിശ്വാസത്തിന്‍റെ ആത്മാവിന്‍റെ മനുഷ്യരാണ് ജഡത്തില്‍ ആത്മവിശ്വാസം ധരിച്ചുകൊള്ളുക. എന്നോട് ചേര്‍ന്നു പറയുക. "എന്‍റെ ജഡം ഒരു ചവറ്റുകുട്ട പോലെയാണ്". നിങ്ങള്‍ ഇത് ഓര്‍ക്കേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്വയത്തില്‍ ആശ്രയം വയ്ക്കരുത്. നാം ദൈവത്തില്‍ വിശ്വസിച്ച് ഹൃദയപൂര്‍വ്വം അവനെ അനുഗമിക്കേണം. ന്യായപ്രമാണത്തിന്‍റെ സകല കോപത്തില്‍ നിന്നും നമ്മെ രക്ഷിച്ചിരിക്കുന്നതിനാല്‍ ഞാന്‍ കര്‍ത്താവിന് നന്ദി പറയുകയും അവനെ സ്തുതിക്കുകയും ചെയ്യുന്നു. ഹല്ലേലൂയ!