(റോമര്‍ 7:24-25)
“അയ്യോ, ഞാന്‍ അരിഷ്ട മനുഷ്യന്‍! ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു”.
എങ്ങനെയാണ് നിങ്ങളുടെ വിശ്വാസജീവിതം? “ആത്മാവ് ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” (മത്തായി 26:41) നിങ്ങള്‍ ഇത് ഇഷ്ടപ്പെടുന്നില്ലേ?
“ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു”. എന്ന് ബൈബിള്‍ നമ്മോടു പറയുന്നു. ആ നിയമങ്ങളാണ് നമ്മെ നയിക്കുന്നത്. സത്യത്തെയും ദൈവത്തെയും സ്നേഹിക്കുവാനാണ് നമ്മുടെ ഹൃദയങ്ങളെ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജഡം കൊണ്ടു പാപത്തിന്‍റെ പ്രമാണത്തെ സേവിക്കുന്നത് പ്രകൃതിദത്തമാണ്. ജഡം പാപത്തെ മാത്രം സേവിക്കുമ്പോള്‍ ഹൃദയം സുവിശേഷത്തെയും അവന്‍റെ നീതിയെയും സേവിക്കുന്നു എന്ന് ദൈവത്തിന്‍റെ വചനം പറയുന്നു.
പാപത്തിന്‍റെ പ്രമാണം എന്ത് എന്ന് നിങ്ങള്‍ക്കറിയാമോ? നാം വിശ്വാസ ജീവിതം നയിക്കണം. അതുകൊണ്ട് ദൈവത്തിന്‍റെ സുവിശേഷകരും ദാസരുമായ നാം ഓരോരുത്തരുടെയും ജഡം യഥാര്‍ത്ഥത്തില്‍ പാപത്തെ സേവിക്കാതിരിക്കുമ്പോള്‍ സിംഹത്തെപ്പോലെ കരുത്തുള്ളതായി തോന്നുന്നു. എന്നാല്‍ നമ്മുടെ ജഡം പാപത്തിന് വഴങ്ങുകയും അതിനെ സേവിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് ശക്തിയില്ല. നാം കൂടുതലായി പാപം ചെയ്യാതിരിക്കുമ്പോള്‍ സന്തോഷവും ധൈര്യവും ഉള്ളവരായി കാണപ്പെടുന്നു. നമുക്ക് കൂടുതലായി പാപം ചെയ്യാതിരിക്കുവാനുള്ള ആത്മവിശ്വാസം ഇല്ല എന്നതാണ് വാസ്തവം. ഇക്കാരണത്താല്‍ സുവിശേഷകരുടെ ഹൃദയങ്ങളും ദൈവദാസന്മാരുടെ ഹൃദയങ്ങളും പിന്‍വാങ്ങപ്പെടുന്നു.
കാല്‍വരിയിലെ യാഗത്തിലൂടെ എന്‍റെ എല്ലാ പാപങ്ങളും നീക്കപ്പെട്ടു! എന്നാല്‍ വിശ്വാസ ജീവിതത്തിന്‍റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് പാപമോചനം ഉണ്ട്. എങ്കിലും, ജീവിക്കുവാനുള്ള ആത്മവിശ്വസം നമുക്കില്ല. നാം ജഡത്തിന്‍റെ ദുര്‍ബലതകളെക്കുറിച്ച് ചിന്തിക്കുകയും, “ഞാന്‍ ഭാവിയില്‍ ഈ വഴിയിലൂടെ നടക്കുകയോ, പാപം ചെയ്യുകയോ ഇല്ല” എന്ന് തീരുമാനം എടുക്കുകയും വേണം. എന്നാല്‍ വീണ്ടുമൊരിക്കല്‍ ദൈവത്തില്‍ നാം ആശ്രയിക്കുമ്പോള്‍ വീണ്ടും ദൈവത്തിന്‍റെ നീതിയില്‍ ഉറച്ചു നില്‍ക്കുക. “ദൈവമേ, നിനക്ക് നന്ദി. ഹല്ലേലൂയ ഞാന്‍ മരിക്കുന്നതുവരെ നിന്നെ പിന്തുടരും”. എന്ന് ദൈവത്തോട് വാഗ്ദത്തം ചെയ്യുകയും വേണം. എന്നിട്ട് തീവ്രമായി ദൈവത്തെ സ്നേഹിക്കുക. എന്നാല്‍ അത് അവസാനം വരെ നിലനില്‍ക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ വീണ്ടും നാം പാപം ചെയ്യുമ്പോള്‍ പെട്ടെന്ന് നിരാശരായിത്തീരുകയും ചെയ്യുന്നു. വാസ്തവത്തില്‍ ദൈവത്തെ സേവിക്കപ്പെട്ടിട്ടുള്ള സുവിശേഷകരും, ദാസന്മാരും ഇങ്ങനെയാകുന്നു. അങ്ങനെ ജഡം പാപത്തെ മാത്രം സേവിക്കുന്നു എന്ന സത്യത്താല്‍ നാം അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു.
ജഡത്തിന്‍റെ ദുര്‍ബലതകളാല്‍ ചുറ്റപ്പെട്ട നമ്മെ ദൈവത്തിന് ആവശ്യമില്ല എന്ന് എനിക്കറിയാം. പൌലൊസ് ആത്മാവിനെ ജഡത്തില്‍ നിന്ന് വേര്‍തിരിച്ചതിനു കാരണം ഇതാകുന്നു. “ബുദ്ധികൊണ്ട് ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു”. നമ്മുടെ ജഡത്തിന് പുരോഗമിക്കപ്പെടുവാന്‍ കഴിയുകയില്ല. ജഡം പാപത്തിന്‍റെ പ്രമാണത്തെ മാത്രമാണ് സേവിക്കുന്നത്. ഇതാണ് ന്യായപ്രമാണമെന്ന് പൌലൊസ് നമ്മോടു പറയുന്നു. പാപത്തെ സേവിക്കുവാനും പിന്തുടരാനും വേണ്ടിയത്രേ ജഡത്തെ നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ക്കിത് മനസ്സിലായോ? ഇതാണ് ന്യായപ്രമാണം. ന്യായപ്രമാണത്തെ മാറ്റുവാന്‍ ആര്‍ക്ക് കഴിയും? എനിക്കോ നിങ്ങള്‍ക്കോ കഴിയുകയില്ല. പിന്നെ ആരെയാണ് നാം നമ്മുടെ ഹൃദയം കൊണ്ടു സ്നേഹിക്കേണ്ടത്? നാം ദൈവത്തെ സേവിക്കണം. നാം ദൈവത്തെയും, സത്യത്തേയും, ആത്മാവിനെയും അവന്‍റെ നീതിയെയും പരിപൂര്‍ണ്ണ ഹൃദയത്തോടെ സ്നേഹിക്കണം.
ജഡത്തില്‍ നിന്നും അധികമൊന്നും മോഹിക്കരുത്
ശാരീരികസുഖത്തെയും, സ്വസ്ഥതയെയും സമാധാനത്തെയും, അഭിമാനത്തെയും വര്‍ദ്ധിപ്പിക്കുവാന്‍ ജഡം ആവശ്യപ്പെടുന്നു. എന്നാല്‍ ദൈവത്തിന്‍റെ നീതി അത് ആവശ്യപ്പെടുന്നില്ല. ജഡം ആവശ്യപ്പെടുന്നതെല്ലാം അതിന്‍റെ സുഖത്തിനു വേണ്ടിയാകുന്നു.
ജഡത്തില്‍ നിന്നും കൂടുതല്‍ ഒന്നും ആഗ്രഹിക്കരുത്. ദൈവത്തിന്‍റെ വചനം പറയുന്നത് അല്ലയോ - ശരീരമേ, ഒരു നല്ല ജോലി ചെയ്യുവാന്‍ എനിക്ക് നിന്നെ ആവശ്യമുണ്ട്. ജഡത്തിന്‍റെ നന്മയ്ക്കു വേണ്ടിയുള്ള നിന്‍റെ പ്രതീക്ഷകള്‍ ഉപേക്ഷിക്കുക. നമ്മുടെ ജഡം ദൈവത്തേയൂം അവന്‍റെ നീതിയേയും സ്നേഹിക്കുന്നുവെന്നോ ദൈവത്തിന്‍റെ നീതിയെ സേവിക്കുകയും അവനു വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്നുവെന്നോ നാം കരുതരുത്.
ജഡത്തില്‍ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികള്‍ ആകുന്നു. പിന്നെ നാം എന്താണ് ചെയ്യേണ്ടത്? എല്ലാം ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ചാണ് നടക്കുന്നത്. നമുക്കത് അറിയുവാന്‍ സാധിച്ചാല്‍ പോലും ദൈവത്തിന്‍റെ ന്യായപ്രമാണത്തെ മാറ്റുവാന്‍ സാധിക്കുമോ? തീര്‍ച്ചയായും നമുക്ക് മാറ്റുവാന്‍ സാധിക്കുകയില്ല. അതാണ് ദൈവത്തിന്‍റെ ന്യായപ്രമാണം.
ജഡം പാപത്തെ സേവിക്കുന്നത് ദൈവത്തിന്‍റെ നിയമമാണ്. നമുക്ക് ദുഃഖം തോന്നുകയോ, നമ്മുടെ മുഖം മ്ലാനമാകുകയോ ചെയ്യുന്നുവെങ്കില്‍ നാം ജഡത്തെ സേവിക്കുന്നു എന്നാണ് അതിനര്‍ത്ഥം. നമ്മുടെ ജഡം നല്ല രീതിയില്‍ ജീവിക്കുവാന്‍ നമ്മോട് അവശ്യപ്പെടുന്നു. അതുകൊണ്ട് ജഡം എല്ലായ്പ്പോഴും സ്വയം നീതീകരിക്കുന്നു. നമുക്ക് സ്വയം വിധിക്കാതിരിക്കാം. അല്ലെങ്കില്‍ ജഡത്തെ ഉപേക്ഷിക്കാം. നീ പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തില്‍ വിശ്വസിച്ചു ജീവിക്കുവാന്‍ ഞാന്‍ അവശ്യപ്പെടുന്നു. ജഡം മരിക്കുന്നതുവരെ അതിന് പാപത്തില്‍ നിന്നു രക്ഷപ്പെടുവാന്‍ കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍ ജഡം പാപത്തെ മാത്രമാണ് സേവിക്കുന്നത്. നാം സ്വയം പാപം ചെയ്യുന്നതില്‍ നിന്നും നമുക്ക് രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. ഒരു പക്ഷേ, ജഡമാണ് നല്ലതെന്ന് നിങ്ങള്‍ ചിന്തിക്കാം. പക്ഷേ ഒരിക്കലും അങ്ങനെ അല്ല, അല്ലെങ്കില്‍ അറിയാതെ നിങ്ങള്‍ പാപം ചെയ്യുമ്പോള്‍, ഇത് മോശമായ സഹവാസം കൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിക്കാം. അല്ല ഇത് സാഹചര്യം കൊണ്ടല്ല സൃഷ്ടി മുതല്ക്കേ ജഡം പാപത്തെ സേവിക്കുന്നതായി കണക്കാക്കപ്പെടുന്നു.
ജഡം ഒരിക്കലും നന്മ ചെയ്യുന്നില്ല. ജഡം മരിക്കുന്നതു വരെ ഇത് പാപം ചെയ്യുന്നു. “ജഡം” - നല്ലതാകുമോ? അങ്ങനെ നിങ്ങള്‍ പ്രതീക്ഷിച്ചാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും നിരാശരായിത്തീരും. നിങ്ങള്‍ എത്രത്തോളം നിങ്ങളെക്കുറിച്ച് പറയുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നത് വിഷയമല്ല. നമ്മുടെ ആഗ്രഹങ്ങള്‍ക്ക് എതിരായിട്ടുപ്പോലും, പൈശാചിക പ്രവൃത്തികള്‍ ചെയ്യുന്നതിലുപരി ജഡത്തിന് നമ്മെ സഹായിക്കുവാന്‍ കഴിയുകയില്ല എന്ന് ഞാന്‍ അഭിപ്രായപ്പെടുകയില്ല. നമുക്കിടയില്‍ ആര് ഇനി പാപം ചെയ്യുകയില്ല എന്ന് തീരുമാനം എടുക്കാത്തവരായിട്ടുള്ളത്. എല്ലാവരും അങ്ങനെ തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍ ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ച് ജഡം പാപത്തെ സേവിക്കുന്നു.
ഓരോ മതത്തിലെയും കത്തോലിക്കാ വൈദികന്മാരും, കന്യാസ്ത്രീകളും, സന്യാസിമാരും, മുനിമാരും അവരുടെ ശരീരം കൊണ്ട് വിശുദ്ധ ജീവിതം നയിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ കളങ്കമില്ലാതെ ജീവിക്കുവാന്‍ നമ്മുടെ ജഡത്തിന് സാധ്യമല്ല. അവര്‍ കാപട്യക്കാരെപ്പോലെ അവരുടെ ജീവിതം നയിക്കുന്നു. നമ്മുടെ ജഡത്തോടൊപ്പം നല്ലരീതിയില്‍ ജീവിക്കുവാന്‍ നമുക്ക് സാധ്യമല്ല. പാപത്തിന്‍റെ നിയമത്തെ ജഡം സേവിക്കുന്നു. ഇത് ദൈവം സ്ഥാപിച്ചിട്ടുള്ള നിയമമാണ്. പറവ ആകാശത്ത് പറന്ന് ഉല്ലസിക്കുമ്പോള്‍ പുഴുവിന് കഴിയുന്നില്ല, ഇതാണ് ദൈവത്തിന്‍റെ നിയമം. പുഴു അഴുക്ക് തിന്നുവാന്‍ ആഗ്രഹിക്കുന്നതുപോലെ മനുഷ്യ ജഡം പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജഡത്തില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നു എന്ന് സത്യസന്ധമായി പറയുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ? തീര്‍ച്ചയായും ഇല്ല. ഇതുകൊണ്ടാണ് അപ്പൊസ്തലനായ പൌലൊസ് പറയുന്നത്, റോമര്‍ 7:25 “ഇങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു”. ജഡത്തിന് നമ്മെ സഹായിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ പാപത്തെ സഹായിക്കുവാന്‍ കഴിയും. വളരെക്കാലത്തെ പരിശീലനം ലഭിച്ചതിനുശേഷം ജഡം പാപം ചെയ്യാതിരിക്കുമോ? ഇല്ല! ജഡത്തിനെ പുരോഗമിപ്പിക്കാന്‍ സാധ്യമല്ല. ജഡം ആവശ്യപ്പെടുന്നതനുസരിച്ച് പാപം ചെയ്യുവാന്‍ പിന്നെ അതിനു കഴിയുമോ? ഇല്ല! അങ്ങനെ ചെയ്യുവാന്‍ കഴിയുകയില്ല. അതാണ് ഞാന്‍ ഇവിടെ പറഞ്ഞു വരുന്നത്. ഞാന്‍ അര്‍ത്ഥമാക്കുന്നത് ജഡത്തിന് സഹായിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ പാപം ചെയ്യുവാന്‍ സാധിക്കും. നമ്മുടെ പാപങ്ങള്‍ നമ്മുടെ ആഗ്രഹത്തെയോ, കഴിവുകളെയോ ആശ്രയിക്കുന്നില്ല. “ഇനി പാപം ചെയ്യുന്നില്ല” എന്ന് ശപഥം എടുത്താലും വീണ്ടും നാം പാപം ചെയ്യുന്നു. “എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു, അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിനു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും?” (റോമര്‍ 7:23-24). ജഡത്തിന് നന്മ ചെയ്യുവാന്‍ സാധ്യമല്ല, എന്തെന്നാല്‍ ജഡം നമ്മെ പാപത്തിന്‍റെ നിയമമായ ദാസ്യതയിലേയ്ക്ക് കൊണ്ടുവരുന്നു.
ജനങ്ങള്‍ ഈ സത്യത്തെ പറയുവാന്‍ വെറുക്കുകയും ഇതുകാരണം ലജ്ജിക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് എങ്ങനെ ഇത് തുറന്ന് പറയുവാന്‍ കഴിയും എന്ന് അവര്‍ പറയുന്നു. എന്നാല്‍ പൌലൊസ് ഇത് തുറന്ന് പറഞ്ഞിരുന്നില്ലേ? പാപത്തിന്‍റെ നിയമത്തെ ജഡം സേവിക്കുന്നു. നാം മരിക്കുന്നതുവരെ നമ്മുടെ ആഗ്രഹത്തെ പരിഗണിക്കാതെ നാം പാപത്തെ സേവിക്കുന്നു. നാം പാപം ചെയ്യുവാന്‍ വേണ്ടി പിറന്നവരല്ല. ഇപ്പോഴും ജഡം പാപത്തിന്‍റെ ഒരുപകരണമാണ് എന്നതില്‍ തര്‍ക്കമില്ല.
ദൈവം അവനെ വേണ്ടത്ര സേവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു
പ്രിയപ്പെട്ടവരായ വിശുദ്ധരേ, നിങ്ങള്‍ എന്താണു ചിന്തിക്കുന്നത്? നിങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരുന്നാല്‍ ജഡം കൊണ്ടു ദൈവത്തെ സേവിക്കുവാന്‍ കഴിയും എന്ന് നിങ്ങള്‍ ചിന്തിക്കുന്നവോ? ഇത് സാധ്യമാണോ? ഇല്ല! എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ആര് രക്ഷിച്ചു? ദൈവം രക്ഷിച്ചു. പാപത്തിന്‍റെ നിയമത്തെ സേവിക്കുന്ന ജഡത്തിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും യേശുക്രിസ്തു നമ്മെ രക്ഷിച്ചുവോ? യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തു നമ്മെ രക്ഷിച്ചുവോ? ജഡത്തിന്‍റെ പാപങ്ങളില്‍ നിന്ന് ആരാണ് പാപത്തിന്‍റെ നിയമത്തെ സേവിക്കുന്നതും നമ്മുടെ ജീവിതത്തില്‍ പാപം ചെയ്യുന്നതും. നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും യേശുക്രിസ്തു വാസ്തവത്തില്‍ നമ്മെ രക്ഷിച്ചുവോ? ഉത്തരം ശക്തിയോടെ “അതേ” എന്നാകുന്നു! തീര്‍ച്ചയായും അവന്‍ രക്ഷിച്ചു. ഇനി ജഡത്തിന് പാപം ചെയ്യുവാന്‍ സാധ്യമല്ല. നിങ്ങളുടെ ജഡത്തിലൂടെ ദൈവത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നും രക്ഷപെടുവാനും പാപങ്ങള്‍ക്ക് മാപ്പ് കൊടുക്കുവാനും സാധ്യമല്ല. എന്നാല്‍ ദൈവം അതിനെ സാധ്യമാക്കി തീര്‍ത്തു. ദൈവം നമ്മെ നീതിബോധം ഉള്ളവരാക്കി മാറ്റുകയും നാം തുടര്‍ച്ചയായി പാപം ചെയ്യുന്നുവെങ്കില്‍ പോലും നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിക്കുയും ചെയ്തു.
യേശുക്രിസ്തുവാണ് നമ്മെ രക്ഷിച്ചത്. നമ്മെ രക്ഷിച്ച ആ ദൈവം ആരാണ്. അതാണ് യേശുക്രിസ്തു. ഇനി എന്താണ് യേശുക്രിസ്തു? അവന്‍ ദൈവത്തിന്‍റെ പുത്രനും വിശ്വാസികളുടെ ദൈവവും ആകുന്നു. അവനാണ് നമ്മെ രക്ഷിച്ചത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എല്ലാ പാപങ്ങളില്‍ നിന്നും വീണ്ടെടുത്തു. യേശുക്രിസ്തു, അവനെ സേവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കി.
പാപം ചെയ്യാതെ ജീവിക്കുവാന്‍ ദൈവം നമ്മെ പ്രാപ്തരാക്കി. സര്‍വ്വശക്തനായ ദൈവം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു. ജഡം മരിക്കുന്നതുവരെ പാപത്തിന്‍റെ നിയമത്തെ സേവിക്കുന്നു എങ്കില്‍ പോലും നമ്മുടെ ദൈവം നമ്മെ എല്ലാവരെയും രക്ഷിച്ച് നീതിബോധം ഉള്ളവരാക്കി. ഇതുകൊണ്ടാണ് അപ്പൊസ്തലനായ പൌലൊസ് കര്‍ത്താവായ യേശുക്രിസ്തുവിലൂടെ ദൈവത്തിന് നന്ദി പറയുന്നത്. നമുക്കും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ അല്ലാതെ ദൈവത്തിന് നന്ദി പറയുവാന്‍ സാധ്യമല്ല.
ദൈവത്തിന്‍റെ അതിശയിപ്പിക്കുന്ന രക്ഷയും, ദയയും എത്ര മഹത്തരം എന്ന് നാം തീര്‍ച്ചയായും അറിയണം. മരണം വരെ പാപം മാത്രം ചെയ്യുന്ന ജഡത്തിന്‍റെ തെറ്റുകളില്‍ നിന്നും രക്ഷിച്ച സര്‍വ്വശക്തനായ ദൈവത്തിനു നാം നന്ദി പറയണം. ദൈവം തന്‍റെ ശക്തി കൊണ്ട് നമ്മെ രക്ഷിക്കുകയും വിശ്വാസത്താല്‍ അവനെ സേവിച്ച് അവന്‍റെ രാജ്യത്തിലെ അംഗങ്ങളാക്കുകയും ചെയ്തു. ദൈവം നമ്മെ പൂര്‍ണ്ണമായി രക്ഷിച്ചതുകൊണ്ട് ഇനി പാപത്തിന്‍റെ പരിചാരകരായി ഇരിക്കേണ്ടതിന്‍റെ ആവശ്യമില്ല.
നമ്മുടെ ദൈവം നമ്മെ പൂര്‍ണ്ണമായി രക്ഷിച്ചിട്ടില്ലേ? തീര്‍ച്ചയായും അവന്‍ രക്ഷിച്ചു! അവന്‍ നമ്മെ മുഴുവനായും, പൂര്‍ണ്ണമായും രക്ഷിച്ചു. നാം അവനെ സേവിക്കത്തക്കവണ്ണം നമ്മെ പ്രാപ്തനാക്കി. ആരാണ് ഈ വലിയകാര്യം ചെയ്തത്? നമ്മുടെ ദൈവമാണ് ഇത് ചെയ്തത്! ജഡം കൊണ്ട് പാപം ചെയ്യുന്നവരെ നീതിബോധമുള്ളവരാക്കുകയും അവനെ സേവിക്കുവാന്‍ പ്രാപ്തനാക്കുകയും ചെയ്തതാര്? നമ്മുടെ ദൈവമാണ് അത് ചെയ്തത്! ജീവിതകാലം മുഴുവനും പാപം ചെയ്തിരുന്ന നമ്മെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം രക്ഷിച്ചു. അവന്‍ നമ്മെ അവന്‍റെ നീതിയെ സേവിക്കുവാന്‍ കഴിവുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു.
നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചു
നാം മനുഷ്യരായതുകൊണ്ട് നാം അതിനെക്കുറിച്ച് ചിന്തിക്കണം. ദൈവത്തിന്‍റെ അത്ഭുതപ്പെടുത്തുന്ന രക്ഷ എത്ര മഹത്തരമെന്ന് ഞാന്‍ ഒരു മനുഷ്യന്‍ ആയതുകൊണ്ട് ചിന്തിക്കുന്നു. ജഡം പാപത്തെ മാത്രം സേവിക്കുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലേ? ഞാന്‍ എല്ലായ്പ്പോഴും ഇതിനാല്‍ നിരാശനായി ഇരുന്നിരിക്കും. എന്‍റെ പാപങ്ങള്‍ക്ക് ആദ്യമേ മാപ്പ് ലഭിച്ചിരുന്നു എങ്കിലും എന്‍റെ പാപം നിമിത്തം മിക്കവാറും ഞാന്‍ വിശ്വാസജീവിതത്തെ ഉപേക്ഷിക്കുമായിരുന്നു.
“ഞാന്‍ രക്ഷിക്കപ്പെടുന്നതിനുമുമ്പ് പാപം ചെയ്താലും എനിക്ക് നില്‍ക്കുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഞാന്‍ പാപം ചെയ്യുന്നു എങ്കില്‍ ഞാന്‍ രക്ഷിക്കപ്പെട്ടതിനും രക്ഷിക്കപ്പെടാത്തതിനും വ്യത്യാസമില്ല, ഒരിക്കല്‍ കൂടി ജനിക്കുന്നതിന്‍റെ ഉപയോഗമെന്ത്?”
നിങ്ങള്‍ മുമ്പ് ആയിരുന്നതിനേക്കാള്‍ നന്നായിരിക്കണം എന്ന് നിങ്ങള്‍ ചിന്തിക്കാം. നിങ്ങള്‍ രക്ഷിക്കപ്പെട്ട് കഴിയുമ്പോള്‍ നിങ്ങളുടെ ജഡം മുന്‍പ് ആയിരുന്നതിനേക്കാള്‍ നന്നായിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നാം. ഒരിക്കല്‍ക്കൂടി ജനിക്കാത്തവന് ഞാന്‍ പറയുന്നത് എന്ത് എന്ന് ഇപ്പോഴും മനസ്സിലാകുകയില്ല.
ജഡത്തിന്‍റെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെട്ടു എന്നു നാം അറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് യേശുവിന് നന്ദി പറയുവാന്‍ കഴിയും. മരണം വരെ പാപം ചെയ്തിരുന്ന എന്‍റെ എല്ലാ പാപങ്ങളെയും എടുത്തുമാറ്റിയ ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു.
കൊരിന്ത്യര്‍ സ്തോത്രഗീതത്തിന്‍റെ കഴിഞ്ഞ എഡിഷനില്‍ ഉള്ള, “ഹല്ലേലൂയ! അവനെ സ്തുതിക്കുക ഇതുവരെയുള്ള എന്‍റെ എല്ലാ പാപങ്ങളെയും ക്ഷമിക്കപ്പെട്ടു! ഞാന്‍ യേശുക്രിസ്തുവിന്‍റെ കൂടെ നടക്കുകയും ഞാന്‍ പോകുന്ന സ്ഥലമെല്ലാം സ്വര്‍ഗ്ഗരാജ്യമാകുന്നു”. എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്? ഇതുവരെയുള്ള പാപങ്ങളെയാണ് ദൈവം മാറ്റിയതെങ്കില്‍ നാം അടുത്ത് എന്ത് ചെയ്യും? നാം ഇനിമേല്‍ പാപം ചെയ്യാതിരിക്കണം. പാപം ചെയ്യുമ്പോഴൊക്കെ ക്ഷമയ്ക്കു വേണ്ടി ദൃഡമായി പ്രാര്‍ത്ഥിക്കുകയും നല്ലരീതിയില്‍ ജീവിക്കുകയും ചെയ്യണം. എന്നാല്‍ ഇത് സാത്താന്‍റെ ഭയങ്കരമായ കെണിയാണ്.
ആ കെണിയെക്കാള്‍ മധുരമായി ഒന്നുമില്ല. നിന്‍റെ ഇതുവരെയുള്ള പാപങ്ങളെല്ലാം ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞ് സാത്താന്‍ നമ്മെ വശീകരിക്കുന്നു. “അതുകൊണ്ട് നീ ദൈവത്തോടുകൂടെ ആയിരിക്കുന്നു എങ്കില്‍ ഇനി പാപം ചെയ്യരുത്. ചെയ്താല്‍, നിനക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയില്ല. എന്നാല്‍ ഭാവിയില്‍ എപ്പോഴെങ്കിലും പാപം ചെയ്താല്‍ ചെയ്തുപോയ തെറ്റിന് പശ്ചാത്തപിച്ച് പ്രാര്‍ത്ഥിച്ചാല്‍ നിനക്കു സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കും. നിനക്ക് മനസ്സിലാകുന്നുണ്ടോ. കൂടുതല്‍ ആളുകളും ബൈബിള്‍ വായിക്കുമ്പോഴാണ് ഇത് വിശ്വസിക്കുന്നത്. അവര്‍ സ്തോത്രഗീതം പാടുന്നു, കരയുന്നു, “ഹല്ലേലൂയ! അവന് സ്തുതി! കഴിഞ്ഞ കാലത്തുള്ള എന്‍റെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെട്ടിരിക്കുന്നു! ഞാന്‍ ദൈവത്തോടുകൂടെ ആയിരിക്കുന്നു, ഞാന്‍ പോകുന്നിടമെല്ലാം സ്വര്‍ഗ്ഗമാണ്”
എന്നാല്‍ അവര്‍ക്ക് പാപം ചെയ്യുന്നത് നിറുത്തുവാന്‍ കഴിയുന്നില്ല. ഇത് ജഡത്തിന്മേല്‍ ഉള്ള ദൈവത്തിന്‍റെ നിയമം ആകുന്നു. ജഡത്തിന് നമ്മെ സഹായിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ വീണ്ടും വീണ്ടും പാപം ചെയ്യുന്നു. അതുകൊണ്ട് ക്ഷമ ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് അവര്‍ ചിന്തിക്കുന്നു. ദൈനംദിന പാപങ്ങള്‍ക്ക് ക്ഷമ ലഭിക്കുവാന്‍ പശ്ചാത്താപത്തോടെ പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ ഉത്സാഹപൂര്‍വ്വം പറയുന്നു. പ്രാര്‍ത്ഥനകള്‍ക്കു ശേഷം അവര്‍ സ്തോത്രഗീതം പാടുന്നു. “ഹല്ലേലൂയ! അവനു സ്തുതി! എന്‍റെ ഇതുവരെയുള്ള പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു! ഞാന്‍ പോകുന്നിടമെല്ലാം സ്വര്‍ഗ്ഗരാജ്യമാകുന്നു”. എന്നാല്‍ ഇത് രണ്ടോ മൂന്നോ ദിവസമെങ്കിലും നിലനില്‍ക്കുമോ? ദിവസം എന്നല്ല മണിക്കൂറുകള്‍ എന്ന കണക്കിന് അവര്‍ വീണ്ടും പാപം ചെയ്യുന്നു. അവര്‍ ക്ഷമയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ഉപവസിക്കുകയും ചെയ്യാം എന്നാല്‍, അവര്‍ ജഡത്തില്‍ ജീവിക്കുമ്പോള്‍ ദൈവത്തിന്‍റെ മാറ്റമില്ലാത്ത നിയമത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല.
സ്തോത്രഗീതത്തിലെ വചനങ്ങള്‍ ശരിയാണോ? നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങള്‍ മാത്രമാണോ ക്ഷമിക്കപ്പെടുന്നത്? നമ്മുടെ കഴിഞ്ഞകാല പാപങ്ങള്‍ മാത്രമല്ല എല്ലാ പാപങ്ങളേയും അവന്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നമുക്കവനെ സ്തുതിക്കാം. “ഹല്ലേലൂയ! അവനു സ്തൂതി! എന്‍റെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെട്ടിട്ടുണ്ട്! ഞാന്‍ ദൈവത്തോടുകൂടെ വസിക്കുന്നു. ഞാന്‍ പോകുന്നിടമെല്ലാം സ്വര്‍ഗ്ഗരാജ്യം ആണ്”.
മരണം വരെ ജഡം പാപം ചെയ്യുന്നു എന്ന ദൈവത്തിന്‍റെ നിയമം അറിയാതിരിക്കുമ്പോള്‍ രക്ഷിക്കപ്പെട്ടവരും സംഭ്രാന്തിയിലാകുന്നു. ജഡത്തിന്‍റെ പൈശാചികത വീണ്ടും അനുഭവിക്കേണ്ടി വരുമ്പോള്‍ വീണ്ടും ജനിക്കാത്തവനെപ്പോലെ വളരെ എളുപ്പം അവര്‍ക്ക് അവരുടെ മനഃസമാധാനം നഷ്ടപ്പെടുന്നു. പാപം ചെയ്യാതിരിക്കുമ്പോള്‍ മാത്രം അവര്‍ സമാധാനമായിരിക്കുന്നു. പാപം ക്ഷമിച്ച് കിട്ടാത്ത ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തില്‍ ഈ പ്രതിഭാസം നമുക്ക് കാണുവാന്‍ സാധിക്കും. അവര്‍ തങ്ങളുടെ അധരങ്ങള്‍ കൊണ്ട് “എന്‍റെ പാപങ്ങള്‍ എല്ലാം നീങ്ങി നിന്‍റെ എല്ലാ പാപങ്ങളും നീങ്ങി നമ്മുടെ പാപങ്ങള്‍ എല്ലാം നീങ്ങി” എന്ന് പാടുന്നു. എന്നാല്‍ വീണ്ടും അവര്‍ പാപം ചെയ്യുന്നു എങ്കില്‍ ക്ഷമ ലഭിക്കുവാന്‍ ഒരിക്കല്‍ക്കൂടി പ്രാര്‍ത്ഥിക്കണം എന്ന് അവര്‍ ചിന്തിക്കുന്നു. ഇടയ്ക്കിടയ്ക്ക് പാപം ചെയ്യുകയും, “എന്‍റെ പാപങ്ങള്‍ എല്ലാം നീങ്ങി നിന്‍റെ പാപങ്ങള്‍ എല്ലാം നീങ്ങി ........” എന്ന് അവര്‍ മൃദുവായി പാടുകയും, സമയം കടന്നുപോകുമ്പോള്‍ അവര്‍ സ്വയം നിരാശരായിത്തീരുകയും ചെയ്യുന്നു.
നമ്മുടെ ദൈവം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു. അതുകൊണ്ട് ഏതുസമയത്തും, എവിടെവച്ചും അവനെ സ്തുതിക്കുവാനും, അവന് നന്ദി പറയുവാനും നമുക്കു കഴിഞ്ഞു. അവനോടൊപ്പം സമാധാനം പങ്കിടുവാനും നമ്മെ സഹായിക്കുന്നതിന് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനും യേശുക്രിസ്തുവിലൂടെ നമുക്ക് കഴിയുന്നു.
പാപത്തിന്‍റെ നിയമത്തെ മാത്രം ജഡം സേവിക്കുന്നു എന്ന് നാം അറിയുന്നുവെങ്കില്‍ വിശ്വാസത്തിലൂടെ നമുക്ക് രക്ഷ പ്രാപിക്കുവാന്‍ കഴിയും
നിങ്ങളുടെ വിശ്വാസജീവിതം ഇത്രകഠിനമായത് എന്തുകൊണ്ടാണ്? ജഡം പാപത്തിന്‍റെ നിയമത്തെ മാത്രം സേവിക്കുന്നു എന്ന സത്യം നീ അറിയാത്തതു കൊണ്ടാണിത്. വിശ്വാസജീവിതത്തിന്‍റെ കഠിനതയാല്‍ വ്യാകുലപ്പെടുമ്പോള്‍ ഈ സത്യം മനസ്സിലാക്കിക്കൊണ്ട് നാം ആത്മീയ ജീവിതം നയിക്കണം.
അവന്‍റെ വാക്കുകളെ നാം ശ്രദ്ധയോടെ മനസ്സിലാക്കുകയും നമുക്കിടയില്‍ കൂട്ടായ്മ ഉണ്ടാവുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ സത്യവും മാറ്റവും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. “തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്‍റെ വചനത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു” (യോഹന്നാന്‍ 8:31-32). നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ ഞാന്‍ നന്ദി പറയുന്നു. നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി ദൈവം രക്ഷിച്ചതുകൊണ്ട് നമുക്ക് എല്ലായ്പ്പോഴും അവന് നന്ദി പറയുവാന്‍ കഴിയും. നിങ്ങളത് വിശ്വസിക്കുന്നുവോ? നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചിട്ടുണ്ട്.
ഒരിയ്ക്കലും വികാരാവേശം ഉണ്ടാകുകയോ, സ്വന്തം ചിന്തകളാല്‍ പ്രവൃത്തിയില്‍ നിന്നും പിന്മാറുകയോ അരുത്. അത് നിങ്ങളെ ഒരിടത്തും എത്തിക്കുകയില്ല. അവന് നന്ദി പറഞ്ഞുകൊണ്ട് നമുക്കവനെ പിന്തുടരാന്‍ കഴിയും. പാപപഭാരത്തിന്‍ കീഴില്‍ അല്ലാതിരിക്കുമ്പോള്‍ മാത്രമേ നമുക്ക് വിശ്വാസജീവിതം നയിക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ വിശ്വാസം നമ്മുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുകയോ, നാം വീണ്ടും പാപം ചെയ്യും എന്നു നാം അറിയുകയോ ചെയ്യുമെങ്കില്‍ നമുക്ക് എപ്പോഴും സന്തോഷമായിരിക്കുവാനോ, ദൈവത്തിന്‍റെ പിന്തുടരുവാനോ സാധിക്കുകയില്ല. ദൈവത്തിന്‍റെ രക്ഷ അപൂര്‍ണ്ണമായിരുന്നു എങ്കില്‍ നല്ല ആത്മവിശ്വാസത്തോടെ നമുക്ക് ദൈവത്തെ പിന്തുടരുവാന്‍ കഴിയുമായിരുന്നില്ല.
നമ്മുടെ എല്ലാ പാപങ്ങളേയും നമ്മില്‍ നിന്ന് നീക്കിയതുകൊണ്ടാണ് നാം ദൈവത്തിനു നന്ദി പറയുന്നത്. നാം ശക്തിയോടെ അവനെ സ്തുതിക്കുകയും പിന്തുടരുകയും ചെയ്യുന്നു. എന്‍റെ സ്വന്ത പാപത്തിന്മേലുള്ള പ്രശ്നങ്ങളെ എനിക്കു പരിഹരിക്കുവാന്‍ കഴിയുന്നില്ല. എങ്കില്‍ എങ്ങനെ മറ്റുള്ളവരെ പാപത്തില്‍ നിന്ന് രക്ഷിക്കുവാന്‍ കഴിയും? എങ്ങനെ എനിക്ക് മറ്റുള്ളവരോട് സുവിശേഷം പറയുവാന്‍ കഴിയും? മുങ്ങിക്കൊണ്ടിരിക്കുന്ന ഒരുവന് മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരുവനെ എങ്ങനെ രക്ഷിക്കുവാന്‍ കഴിയും. ജഡത്തിന് നമ്മെ സഹായിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ പാപം ചെയ്യും എന്ന് നാം സമ്മതിക്കുന്നു എങ്കില്‍ നമുക്ക് പാപത്തില്‍ നിന്നു രക്ഷ നേടുവാന്‍ സാധിക്കും. എന്നാല്‍ ഈ സത്യത്തെ നാം സ്വീകരിക്കുന്നില്ല എങ്കില്‍ ക്രിസ്ത്യന്‍ എന്നു വിളിക്കുന്ന മതത്തിന്‍റെ തെറ്റായ സിദ്ധാന്തങ്ങളാല്‍ സ്വാധീനിക്കപ്പെടും.
നിങ്ങള്‍ക്കറിയാവുന്ന ഒരു രസകരമായ കഥയുണ്ട്. പണ്ടൊരിക്കല്‍ ഒരു ചെറുപ്പക്കാരനായ കത്തോലിക്കാ പുരോഹിതന്‍ കുറച്ചു ദൂരെയുള്ള ഗ്രാമത്തിലെ കപടവിശ്വാസികളെ സന്ദര്‍ശിക്കുവാനായി തന്‍റെ സഭയിലുള്ള രണ്ടു കന്യാസ്ത്രീകളോടൊപ്പം കുതിരവണ്ടിയില്‍ കയറി. കുതിരകളെ ഓടിക്കുന്നതിനായി ആയാള്‍ രണ്ടുപേരുടെയും മധ്യത്തായി ഇരുന്നു. സുന്ദരിയും യുവതിയുമായ കന്യാസ്ത്രീ അദ്ദേഹത്തിന്‍റെ വലതുവശത്തും, ഭംഗിയില്ലാത്തതും പ്രായമേറിയതുമായ കന്യാസ്ത്രീ അദ്ദേഹത്തിന്‍റെ ഇടതുവശത്തും ഇരിക്കുകയായിരുന്നു. നഗരത്തിലെ മിനുസവും, വിശാലവുമായ റോഡിലൂടെ കുതിരവണ്ടി പോയപ്പോള്‍ ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ പെട്ടെന്ന് ഇടുങ്ങിയതും, പര്‍വ്വത്തിനരികിലെ പരുക്കനുമായ റോഡിലൂടെ കുതിരവണ്ടി പോയപ്പോള്‍ കുതിരവണ്ടി ഭയങ്കരമായി ചാഞ്ചാടുവാന്‍ തുടങ്ങി. കത്തോലിക്കാപുരോഹിതന്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ എന്ത് ചിന്തിക്കുകയായിരുന്നു എന്ന് ഊഹിക്കുക. കുതിര വണ്ടി വലത്തോട്ടു ചരിഞ്ഞപ്പോള്‍ ഇതുപോലെ ഇനിയും ആകട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. എന്നാല്‍ എതിര്‍വശത്തേക്ക് ചരിഞ്ഞപ്പോള്‍ നിരാശയോടെ അദ്ദേഹം, എന്നെ പ്രലോഭനങ്ങളില്‍ വീഴ്ത്തരുതേ എന്ന് മനസ്സില്‍ പറഞ്ഞു. രണ്ടു കാര്യങ്ങളാണ് അദ്ദേഹം പ്രാര്‍ത്ഥിച്ചത്, നിനക്കിഷ്ടമുള്ളതുപോലെ ചെയ്യുക എന്നും, എന്നെ പ്രലോഭനങ്ങളില്‍ വീഴ്ത്തരുതേ എന്നുമാണ്. നാം എല്ലാവരും അദ്ദേഹത്തെപ്പോലെയാണ്. നമ്മുടെ ജഡം പാപത്തിന്‍റെ നിയമത്തെ മാത്രം സേവിക്കുന്നു. എന്നാല്‍ നമ്മില്‍ നിന്ന് നമുക്കൊന്നും പ്രതീഷിക്കാന്‍ ഇല്ലാത്തതുകൊണ്ട് നാം ദൈവത്തിന്‍റെ ആഗ്രഹത്തെ അറിയുകയും അവന്‍റെ ആഗ്രഹം അനുസരിച്ച് വിശ്വാസത്തോടെ അവനെ പിന്തുടരുകയും ചെയ്യണം. നാം മരിച്ചുവരാകയാല്‍ നമ്മുടെ ജഡത്തിനെ പുരോഗമിപ്പിക്കുവാന്‍ ഒരു സാധ്യതയുമില്ല.
അവന്‍ നമ്മെ പരിപൂര്‍ണ്ണമായി രക്ഷിച്ചതുകൊണ്ട് നാം അവനെ പിന്തുടരുന്നു
നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിച്ചു എങ്കില്‍ എത്രത്തോളം നമുക്കത് ഭാരമായി തോന്നും. നമ്മുടെ രക്ഷ നാം ചെയ്യുന്ന നല്ല പ്രവൃത്തികളെയും ചെയ്യുന്ന പാപങ്ങളെയും അനുസരിച്ചാണെങ്കില്‍ എന്ത് തോന്നും? “നിങ്ങളുടെ ജീവിതം മുഴുവന്‍ പാപം ചെയ്യുന്നു” എന്ന് ദൈവം നമ്മോടു പറയുന്നു. എന്നാല്‍ നീ മരിക്കുന്നതു വരെ ചെയ്ത പാപങ്ങളെ നിന്നില്‍ നിന്നും ഞാന്‍ എടുത്തു മാറ്റിയിരിക്കുന്നു. ഞാന്‍ നിന്നെ നീതിയുള്ളവനാക്കി. ഞാന്‍ നിന്നെ പാപമില്ലാത്ത നീതിബോധമുള്ള മനുഷ്യനാക്കി. ഞാന്‍ നിന്നെ പരിപൂര്‍ണ്ണമായി രക്ഷിച്ചു. നീ എനിക്ക് നന്ദി പറയുന്നുവോ? എന്താണ് നമ്മുടെ ഉത്തരം? “അതെ ദൈവമേ ഞങ്ങള്‍ നിനക്ക് നന്ദി പറയുന്നു” നീ എന്നെ പിന്തുടരുമോ? എന്ന് അവന്‍ വീണ്ടും ചോദിക്കുന്നു. നാം എങ്ങനെ മറുപടി പറയുന്നു? അതെ, ഞങ്ങള്‍ പിന്തുടരുന്നു.
നിങ്ങള്‍ക്ക് ദൈവത്തെ പിന്തുടരണമോ തീര്‍ച്ചയായും, ഞങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും അവന്‍ രക്ഷിച്ചുകൊണ്ട് ഞങ്ങള്‍ക്ക് അവനെ പിന്തുടരണം. നീ അവനെ പിന്തുടരാതിക്കുവാന്‍ നിന്‍റെ പാപത്തിന്‍റെ തൊണ്ണൂറു ശതാമാനമാണോ നിന്നില്‍ നിന്നും ദൈവം ക്ഷമിച്ചിട്ടുള്ളത്. അവശേഷിക്കുന്ന പത്തുശതമാനം പാപം കൂടി ക്ഷമിക്കണമെന്ന് നിങ്ങള്‍ക്ക് പരാതി പറയാം. എനിക്കെങ്ങനെ സ്വയം ഈ പാപങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിയും. എന്‍റെ തെറ്റുകളെ ഞാന്‍ തന്നെ കഴുകിക്കളയേണ്ടപ്പോള്‍ എനിക്കെങ്ങനെ ദൈവത്തെ പിന്തുടരാന്‍ കഴിയും. ഈ പാപങ്ങള്‍ കാരണം നാം ദൈവത്തെ പിന്തുടരുന്നു.
അവന്‍ നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചതുകൊണ്ട് ഇപ്പോള്‍ നാം സ്വമനസ്സാലെ അവനെ പിന്തുടരണം. “അതെ, നീ ഞങ്ങളെ പരിപൂര്‍ണ്ണമായി രക്ഷിച്ചു. ഇപ്പോള്‍ മുതല്‍ എനിക്കു നിന്നെ പിന്തുടരുവാന്‍ കഴിയും ദൈവമേ നിനക്കു നന്ദി! ഞാന്‍ നിന്നെ സ്തുതിക്കുന്നു. ഞാന്‍ നിന്നെ വാഴ്ത്തുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു!” നാം അവനെ പിന്തുടരുകയും സ്നേഹിക്കുകയും ചെയ്യുകയാല്‍ ദൈവത്തെ സേവിക്കുവനായി നാം സ്വയം സമര്‍പ്പിക്കുന്നു. അവന്‍ തന്‍റെ സ്നേഹത്താല്‍ നമ്മെ തൊട്ടതുകൊണ്ടും നമ്മുടെ എല്ലാ പാപത്തില്‍ നിന്നും രക്ഷിച്ചതുകൊണ്ടും നാം നമ്മുടെ ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്നും സ്നേഹിക്കണം. ഇതേ ആളുകള്‍ സഭയില്‍ ആരാധനയില്‍ പങ്കെടുക്കുവാന്‍ പോകുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യം ഉണ്ട് എങ്കില്‍ ഞാറാഴ്ചയിലെ സേവനത്തില്‍ പങ്കെടുക്കുന്നതിന് വളരെ എളുപ്പമാണ്. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് നമുക്ക് പങ്കെടുക്കുവാന്‍ തോന്നുന്നില്ല എങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ സഭയില്‍ പോകുന്നത് നമുക്ക് ഒരു പതിവ് പണിയാകുന്നു. എല്ലാ ആരാധന സമയത്തും പരിതാപകരമായ ഒരേ കാര്യമാണ് കേള്‍ക്കേണ്ടിവരുന്നതെങ്കില്‍ നിങ്ങള്‍ എല്ലാവരും കഴിഞ്ഞ ആഴ്ച ചെയ്ത പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുന്നു. അങ്ങനെ ആകുമ്പോള്‍ ഒരു ജോഡി വര്‍ഷത്തിനുശേഷവും നിങ്ങള്‍ ശാന്തതയോടെ സഭയില്‍ പൊയ്ക്കൊണ്ടിരിക്കും. ശക്തമായ ആഗ്രഹമുള്ളവന് ആ പ്രവൃത്തി തുടരാനാകും. ഒരു പക്ഷേ ഒരു ദശാബ്ദമോ അല്ലെങ്കില്‍ രണ്ടു വര്‍ഷമെങ്കിലും അവരും ആത്യന്തികമായി ശാന്തരായിരിക്കും. വളരെയധികം കള്ളപ്രവാചകന്മാര്‍ പാപത്താല്‍ കഷ്ടപ്പെടുന്നവരെ പശ്ചാത്തപിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ഇക്കാരണത്താല്‍ അധികം ആളുകള്‍ സഭയിലേക്കു പോകുന്നു. ഇത് വളരെ പ്രയാസമേറിയത് എന്ന് ചിന്തിക്കുന്നതുപോലെ തന്നെ ദൈവത്തില്‍ വിശ്വസിക്കുവാനും അവര്‍ക്ക് പ്രയാസമാണ്.
അവന്‍റെ സ്നേഹത്താല്‍ സ്വാധീനിക്കപ്പെട്ട് നാം അവനെ പിന്തുടരുന്നു. നമുക്ക് ഒരിക്കലും സഹായിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍, ഞാന്‍ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു! “ലോകത്തിലുള്ള ഒന്നിനു വേണ്ടിയും എനിക്ക് യേശുക്രിസ്തുവിനെ മാറ്റുവാന്‍ കഴിയുകയില്ല” എന്നു പാടിക്കൊണ്ട് ദൈവത്തെ സ്തുതിക്കുന്നു. നാം വാസ്തവത്തില്‍ അവനെ സ്നേഹിക്കുന്നതു കൊണ്ട് അവനെ പിന്തുടരുന്നു. അവന്‍റെ രക്ഷ എത്ര അത്ഭുതപ്പെടുത്തുന്നതാണ്. പാപത്തിന്‍റെ ചെറിയൊരു അംശം പോലുമില്ലാതെ അവനെ സ്നേഹിക്കുവാന്‍ തക്കവണ്ണം നമ്മെ അവന്‍ കഴിവുള്ളവനാക്കി. “അതുകൊണ്ട് ഇപ്പോള്‍ യേശുക്രിസ്തുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു”. (റോമര്‍ 8:1-2) എപ്പോഴും അവനെ സ്തുതിക്കുവാനും നന്ദി പറയുവാനും ദൈവം നമ്മെ അനുഗ്രഹിക്കുന്നു. എപ്പോഴും നാം അവനെ പിന്തുടരുവാനും സന്തോഷിക്കുവാനുമായി നമ്മോട് അവന്‍ ആവശ്യപ്പെടുന്നു. നീ ഇത് വിശ്വസിക്കുന്നുവോ?
നീ നിന്‍റെ സ്വന്തം ദുര്‍ബലതകളാല്‍ വ്യാകുലപ്പെടരുത്. നിയന്ത്രിക്കാനാവാത്ത ദേഷ്യമുള്ളവരെയും അവരുടെ എല്ലാ പാപങ്ങളില്‍ നിന്നും ദൈവം വീണ്ടെടുത്തു. പ്രാകൃതന്മാരുടെയും ആഭാസന്മാരുടെയും എല്ലാ പാപങ്ങളില്‍ നിന്നും ദൈവം രക്ഷിച്ചു. ഇപ്പോള്‍ ഈ കാര്യങ്ങള്‍ നിന്നെ ദൈവത്തെ പിന്തുടരുന്നവന്‍ ആക്കുന്നില്ലേ? നാം ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ദൈവം അവനെ പിന്തുടരുവാന്‍ നമ്മോട് നിര്‍ബന്ധിക്കുകയോ, ബലാല്‍ക്കാരമായി അവനെ ആരാധിക്കുവാന്‍ പറയുകയോ ചെയ്യുന്നില്ല. ദൈവം നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. അവന്‍ നമ്മുടെ പിതാവും നാം അവന്‍റെ മക്കളും ആകയാല്‍ അവനെ പിന്തുടരുവാന്‍ ദൈവം നമ്മോട് പറയുന്നു. അവന്‍ തന്‍റെ ഭൃത്യന്മാരോട് അവനെ സേവിക്കുവാന്‍ പറയുന്നു.
ദൈവത്താല്‍ രക്ഷിക്കപ്പെട്ടവരെല്ലാം അവന്‍റെ ഭൃത്യന്മാരാകുന്നു. ദൈവം അവന്‍റെ എല്ലാ ജോലിക്കാരെയും അനുഗ്രഹിക്കുകയും അവരോട് അവനെ പിന്തുടരുവാന്‍ പറയുകയും ചെയ്യുന്നു. നമ്മുടെ പ്രവൃത്തികള്‍ക്കുവേണ്ടിയല്ല ദൈവം നമ്മെ വിളിക്കുന്നത്. “ഞാന്‍ നിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും നിന്നെ മോചിപ്പിച്ചിരിക്കുന്നു എന്ന് ദൈവം നമ്മോട് പറയുന്നു. നിന്‍റെ ദേഷ്യം ചിലപ്പോഴൊക്കെ, നമ്മുടെ ഹൃദയം പകല്‍ പോലെ ശോഭയുള്ളതായും ചിലപ്പോള്‍ മങ്ങലേറ്റതായും നമുക്ക് തോന്നുന്നു. വീണ്ടും ജനിച്ച് ദൈവത്തെ പിന്തുടരുമ്പോള്‍ നാം നമ്മെ അന്ധകാരത്തില്‍ കണ്ടെത്തുന്നതായി കാണാം. നാല് കാലാവസ്ഥയിലൂടെയും കടന്നുപോകുമ്പോള്‍ നമുക്ക് മാറ്റം സംഭവിക്കുന്നതായി കാണാം. കമാനത്തിന് പുറത്ത് വന്നപ്പോള്‍ ദൈവം നോഹയ്ക്ക് എട്ടു തരത്തിലുള്ള കാലാവസ്ഥ നല്‍കി. “ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും, വര്‍ഷവും, രാവും, പകലും നിന്നു പോകയുമില്ല (ഉല്പത്തി 8:22).
നമ്മുടെ വിശ്വാസത്തിന്‍റെ സൗഭാഗ്യവും ദൗര്‍ഭാഗ്യവും നാം അവസാനിപ്പിക്കരുത്. ചില ദിവസങ്ങളില്‍ നാം സന്തോഷത്തോടെ യേശുക്രിസ്തുവിനെ സ്തുതിക്കുന്നു. എന്നാല്‍ കഷ്ടതകളെ നേരിടേണ്ടി വരുമ്പോള്‍ നാം ദേഷ്യപ്പെടുന്നു.
“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല” എന്നു അരുളിചെയ്യുന്നു. എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല” (എബ്രായര്‍ 10:17-18).
ജഡത്തിന് നമ്മെ സഹായിക്കുവാന്‍ കഴിയുന്നില്ല. എന്നാല്‍ മരിക്കുന്നതുവരെ പാപം ചെയ്യുന്നു. ഇതാണ് ജഡത്തിന്‍റെ നിയമം. പാപത്തിന്‍റെ നിയമത്തെ ജഡം സേവിക്കുന്നു. ജഡത്തിന് പാപം മാത്രമേ ചെയ്യാന്‍ കഴിയൂ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. പാപികളെയാണ് അദ്ദേഹം രക്ഷിച്ച് സ്വന്തം ശിഷ്യരാക്കി മാറ്റിയത്. എങ്ങനെയാണ് ദൈവം നമ്മെ അവന്‍റെ ശിഷ്യരാക്കിയത്. തീര്‍ച്ചയായും അവന്‍റെ ശിഷ്യന്മാര്‍ പാപം ചെയ്താല്‍ അവരെ രക്ഷിക്കുവാന്‍ കഴിയുകയില്ല.
നിന്നെ പരിപൂര്‍ണ്ണന്‍ ആക്കുവാനായി നീ ഇന്നലെവരെ ചെയ്ത എല്ലാ പാപങ്ങള്‍ക്കും പരിഹാരം നല്‍കിക്കൊണ്ട് ദൈവം അവനെ തന്‍റെ ശിഷ്യനാക്കി മാറ്റി. അവന്‍റെ വിശുദ്ധരായ സേവകരാകുവാനായി നിങ്ങളെ വിളിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. അവന്‍ നമ്മെ അവന്‍റെ ശിഷ്യരാക്കി. നാം ദുര്‍ബലരാണെങ്കിലും നമുക്കിപ്പോള്‍ ശക്തിയുണ്ട്, സഹിക്കാനാകാത്തതാണ്, നിന്‍റെ ഉള്ളില്‍ ആഭാസം ഉണ്ട്, നീ വിവരണങ്ങള്‍ക്കു അപ്പുറത്താണ്. നീ വിഡ്ഢിയാണ്. നിന്‍റെ പിതാക്കന്മാരുടെ പാപം നിമിത്തം നീ ശപിക്കപ്പെടണമായിരുന്നു. എന്നാല്‍ മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാതെ ഞാന്‍ നിന്നെ രക്ഷിച്ചു. നിനക്ക് രക്ഷിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ പാപം ചെയ്യുവാന്‍ കഴിയും. എന്നിട്ടും നിന്‍റെ എല്ലാ പാപങ്ങളും ഞാന്‍ തുടച്ചു മാറ്റി. നിന്‍റെ എല്ലാ പാപങ്ങളെയും മാറ്റുവാനായി നിനക്ക് വേണ്ടി കഷ്ടപ്പെടുകയും മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ഞാന്‍ നിന്നെ സ്നേഹിക്കയാല്‍ ഇതെല്ലാം ചെയ്തു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ എന്നെ സ്നേഹിക്കുന്നുവോ? എന്താണ് നമ്മുടെ ഉത്തരം? “അതെ, എന്‍റെ ദൈവമേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്ന് നീ അറിയുന്നു. ദൈവമേ നിനക്ക് നന്ദി!”
“എന്നെ അനുഗമിപ്പിന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോട് പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്ത പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ എന്‍റെ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ടു ഇതിലും വലിയ പ്രവൃത്തികളും അവന്‍ ചെയ്യും”. നിങ്ങള്‍ ഇത് വിശ്വസിക്കുന്നുവോ? നാം എത്ര ദുര്‍ബലരാണ് ദൈവത്തിന്‍റെ മുന്നില്‍ എത്ര പാപം ചെയ്തിരിക്കുന്നു? പാപം ചെയ്യുന്നില്ലെന്ന് നടിക്കരുത്.
എണ്ണിത്തിട്ടപ്പെടുത്താനാകാത്തവിധം ജീവിതത്തിലുടനീളം നാം പാപം ചെയ്യുന്നു. എന്നാല്‍ നമ്മുടെ പാപങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ കണക്കെ വളരെ ആണെങ്കിലും ദൈവം നമ്മുടെ എല്ലാ പാപങ്ങളെയും ശാശ്വതമായി എടുത്ത് മാറ്റിയിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നമ്മുടെ എല്ലാ പാപങ്ങളെയും പൂര്‍ണ്ണമായും തൃപ്തിയായും എടുത്ത് മാറ്റിയിരിക്കുന്നു.
അവന്‍റെ നീതിയുള്ള വസ്ത്രം ധരിച്ച് ദൈവം നമ്മെ ശിഷ്യരാക്കി
നാം നമ്മെത്തന്നെ നിരീക്ഷിക്കുമ്പോള്‍ ഇനി ദൈവത്തെ പിന്തുടരുവാന്‍ കഴിയുകയില്ല എന്ന് നാം ചിന്തിക്കാം. “എന്തു ശക്തി”, എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അവന്‍റെ നീതിയുടെ ശക്തിയാണ് നമുക്കുള്ളത്. ദൈവത്തിന്‍റെ നീതിയാല്‍ ചുറ്റപ്പെട്ട പരിപൂര്‍ണ്ണമായ ശക്തിയാണ് നമുക്കുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാം പരിപൂര്‍ണ്ണമനുഷ്യരാക്കപ്പെട്ടിട്ടുണ്ട്. നാം ജഡത്തില്‍ ദുര്‍ബലര്‍ ആണെങ്കിലും ആത്മാവില്‍ ശക്തരാണ്.
ദൈവത്തെ സേവിക്കുവാന്‍ ആര്‍ക്ക് കഴിയും
“ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്‍, ദരിദ്രരെങ്കിലും പലരെയും സമ്പന്നര്‍ ആക്കുന്നവര്‍; ഒന്നും ഇല്ലാത്തവര്‍ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ” (2കൊരിന്ത്യര്‍ 10). നാം പാപം ഉള്ളവരായി കാണപ്പെടുന്നു എങ്കിലും നമ്മില്‍ പാപം ഇല്ല. നാം പാപം ചെയ്യുന്നു എങ്കിലും നമ്മില്‍ പാപം ഇല്ല. അതുകൊണ്ടാണ് ജലത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ അനേകമാളുകളെ നമുക്ക് രക്ഷയിലേക്ക് നയിക്കുവാന്‍ കഴിയും. ദൈവത്തിന്‍റെ നിഗൂഡമായ പദ്ധതിയും, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ രഹസ്യവും ഇതാണ്.
നമ്മെ എല്ലാവരെയും രക്ഷിച്ച ദൈവത്തെ ഞാന്‍ സ്തുതിക്കുന്നു. ദൈവത്തെ ആര്‍ക്ക് സേവിക്കുവാന്‍ കഴിയും? പാപം ചെയ്യാതെ ദൈവത്തെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നവനാണോ, അവരുടെ ജീവിതത്തിലെ എല്ലാ പാപങ്ങളെയും ദൈവം എടുത്തുമാറ്റി എന്ന് വിശ്വസിക്കുന്നവനാണോ, ദൈവത്തെ സേവിക്കുവാന്‍ കഴിയുന്നത്? രണ്ടാമത്തെ വിഭാഗം ആള്‍ക്കാര്‍ക്കാണ് ദൈവത്തെ സേവിക്കുവാന്‍ കഴിയുന്നത്. തന്‍റെ എല്ലാ പാപങ്ങളെയും ദൈവം പരിപൂര്‍ണ്ണമായി കഴുകിക്കളഞ്ഞു എന്ന് വിശ്വസിക്കുന്നവന് ദൈവത്തെ സേവിക്കുവാന്‍ കഴിയും. അവര്‍ ആഗ്രഹത്തോടെ സ്വയം യേശുവില്‍ വിശ്വസിക്കുകയും അവരുടെ ജീവിതം യേശുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നു. ദൈവത്തിനു വേണ്ടി ചെയ്യുവാന്‍ കഴിയുന്നത് ഒരു ചെറിയ ജോലി ആയാലും അവന്‍റെ സേവകന്മാരായി ജീവിക്കുന്നത് അവര്‍ക്ക് അഭിമാനമാണ്.
ചിലര്‍ തങ്ങളുടെ സ്വന്തം നീതി ലംഘിക്കപ്പെടുമ്പോള്‍ ഖേദിക്കുന്നു. അതുകൊണ്ട് ദേഷ്യപ്പെടുവാനുള്ള ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നാലും അവര്‍ക്കൊരിക്കലും ദേഷ്യം വരുന്നില്ല. അവരുടെ സ്വന്തം നീതി ഉടഞ്ഞുപോകപ്പെടും. നാം മലിനവസ്തുക്കള്‍ വലിച്ചെറിയുന്നതുപോലെ ചവറ്റുകുട്ടയിലേക്ക് നമ്മുടെ നീതികളെ എറിയണം. നമ്മുടെ നീതി ഉടഞ്ഞുപോകപ്പെടണം. തീര്‍ച്ചയായും നാമത് ചവറ്റുകുട്ടയില്‍ വലിച്ചെറിയണം. നമ്മുടെ നീതി നിരാകരിക്കപ്പെട്ടുമ്പോള്‍ അവന്‍റെ നീതി മാത്രം ഉയര്‍ത്തിപ്പറഞ്ഞു അവന് നന്ദി പറയുവാന്‍ കഴിയും.
“അവന്‍റെ വാതിലുകളില്‍ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളില്‍ സ്തുതിയോടും കൂടെ വരുവിന്‍, അവനു സ്തോത്രം ചെയ്തു അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍”. (സങ്കീര്‍ത്തനങ്ങള്‍ 100:4) എന്നു പാടിക്കൊണ്ട് ജനത്തിന് ദൈവത്തെ സ്തുതിക്കുവാനും നന്ദി പറയുവാനും സാധിക്കും. സ്വന്തമായ നീതിയുള്ളവര്‍ രക്ഷിക്കപ്പെടാമെങ്കിലും അവസാനം വരെ ദൈവത്തെ സ്നേഹിക്കുവാനോ സേവിക്കുവാനോ കഴിയുകയില്ല. ജീവിതം മുഴുവന്‍ ജഡം പാപത്തെ മാത്രം സേവിക്കുന്നു എന്ന് അറിയുന്നവരും, ദൈവം തന്‍റെ എല്ലാ പാപങ്ങളെയും എടുത്തുമാറ്റി എന്നു വിശ്വസിക്കുന്നവരും ക്ഷമയോടെ ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യണം. അവരുടെ ഹൃദയത്തില്‍ ദൈവത്തെ സ്നേഹിക്കുവാനുള്ള പ്രേരണ ഉണ്ടാകുന്നു.
ദൈവത്തെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നുള്ള ഒരു ഹൃദയം നിങ്ങള്‍ക്കുണ്ടോ? അവനു നന്ദി പറയുന്ന ഒരു ഹൃദയം നിങ്ങള്‍ക്കുണ്ടോ? പാപമില്ലാത്ത സന്തോഷജീവിതം നയിക്കുവാന്‍ ദൈവം നമ്മെ പ്രാപ്തരാക്കി. ഒരു വര്‍ഷം ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്നതിനേക്കാള്‍ ദൈവത്തിന്‍റെ സേവകന്മാര്‍ സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കുന്നു. വേനല്‍ക്കാലത്ത് നാം തണ്ണിമത്തങ്ങ തിന്നുകയും, മുന്തിരിയുടെയും പീച്ചിന്‍റെയും കാലത്ത് അവ ഭക്ഷിക്കുകയും ചെയ്യുന്നു. നമുക്ക് ആവശ്യമുള്ളതെന്തും നമുക്ക് തിന്നുവാന്‍ സാധിക്കുന്നു. നാം ദരിദ്രര്‍ അല്ല. രക്ഷിക്കപ്പെട്ടതിനുശേഷം എപ്പോഴെങ്കിലും നിങ്ങള്‍ ദരിദ്രരായിട്ടിരുന്നിട്ടുണ്ടോ? നാം ധനസമൃദ്ധിയില്‍ ജീവിച്ചിട്ടുണ്ട്.
ദൈവത്തോടുകൂടെ ജീവിക്കുന്നുവെങ്കില്‍ നമുക്ക് സമൃദ്ധിയായി ജീവിക്കുവാന്‍ കഴിയും. ദൈവത്തോടുകൂടെ ആയിരിക്കുന്നവന്‍ ഒന്നുംതന്നെ ആവശ്യപ്പെടേണ്ടതില്ല. നീ ഇത് വിശ്വസിക്കുന്നുവോ? ലോകനിലവാരത്തിനൊപ്പം നാം സമ്പന്നര്‍ അല്ലെങ്കിലും നാം കുറവില്ലാതെ ജീവിക്കുന്നു. നീ ഇത് വിശ്വസിക്കുന്നുവോ? ദൈവത്തെ കണ്ടുമുട്ടിയതിനു ശേഷവും നീ കണ്ടിട്ടില്ലാത്ത ആഗ്രഹങ്ങളോ, ആവശ്യങ്ങളോ നിങ്ങള്‍ക്കുണ്ടോ? നമുക്ക് ഒന്നിന്‍റെയും അഭാവം ഇല്ല. ഇതിനു മുമ്പ് ഒരിക്കലും ആകുവാന്‍ കഴിയാത്തവിധം സമ്പന്നരായാണ് നാം ജീവിക്കുന്നത്. പണ്ടൊരിക്കലും ലഭിച്ചിട്ടില്ലാത്തിടത്തോളം നിദ്രാസുഖത്തോടും കൂടെ ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നു.
നമ്മുടെ ദൈവം പരിപൂര്‍ണ്ണമായി നമ്മെ രക്ഷിച്ചു. ഈ അനുഗ്രഹത്തെ വാക്കുകളാല്‍ പ്രകടിപ്പിക്കുവാന്‍ കഴിയുകയില്ല. ക്രിസ്തുവിലൂടെ ദൈവത്തിന് നന്ദി പറയുവാന്‍ തക്കവണ്ണം ദൈവം എന്നെയും നിങ്ങളെയും പ്രാപ്തരാക്കിയിരിക്കുന്നു. അവന്‍റെ കരുണ എത്ര വലുതാണ്!
“ഞാന്‍ എത്ര ദുരിതമനുഭവിച്ചവനാകുന്നു” എന്ന് പൌലൊസ് തന്‍റെ ജഡത്തെ നോക്കിക്കൊണ്ട് പറഞ്ഞു. ഈ മരിച്ച ശരീരത്തില്‍ നിന്ന് ആര് എന്നെ രക്ഷിക്കും. നാം ജീവിതം മുഴുവനും പാപം ചെയ്യുന്നു. ജഡത്താല്‍ നാം ചെയ്ത പാപങ്ങളില്‍ നിന്നും ആരാണ് നമ്മെ രക്ഷിച്ചത്. കര്‍ത്താവായ യേശുക്രിസ്തുവാണ് നമ്മെ രക്ഷിച്ചത്. പൌലൊസ് ചെയ്തതു പോലെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ ഞാനും ദൈവത്തിന് നന്ദിപറയുന്നു. എന്‍റെ കര്‍ത്താവേ നിനക്ക് നന്ദി. നമ്മുടെ എല്ലാപാപങ്ങളെയും എടുത്ത് മാറ്റിയതിനാല്‍ നിനക്ക് നന്ദി.
ദൈവത്തിന്‍റെ നീതി അനുസരിച്ചതിനുശേഷം തന്‍റെ സ്വന്തം നീതി പ്രകാരം അപ്പോസ്തലനായ പൌലൊസ് ജീവിച്ചില്ല. തന്‍റെ ജഡം ചെയ്ത പാപത്തിനായി അദ്ദേഹം ഒരുപാട് പ്രാവശ്യം പശ്ചാത്തപിച്ചു. അദ്ധ്യായം 7, പൌലൊസ് രക്ഷിക്കപ്പെട്ടതിന് മുമ്പും അദ്ധ്യായം 8 പൌലൊസ് രക്ഷിക്കപ്പെട്ടതിനു ശേഷവും എഴുതിയതാണ് എന്ന് ചിലര്‍ വാദിക്കുന്നു. അത് ശരിയല്ല.
രക്ഷിക്കപ്പെട്ടവര്‍ക്കും രക്ഷിക്കപ്പെടാത്തവര്‍ക്കും ദൈവത്തിന്‍റെ വചനം പ്രായോഗികമാണ്. ഇത് എല്ലാവര്‍ക്കും പ്രായോഗികമാണ്. ദൈവത്തിന്‍റെ വചനം അറിയാത്ത തത്വചിന്തകര്‍ മാത്രമേ അദ്ധ്യായം 7 നെ അദ്ധ്യായം 8ല്‍ നിന്നും തിരിക്കുവാനും അദ്ധ്യായം 7, രക്ഷിക്കപ്പെടുന്നതിന് മുമ്പും അദ്ധ്യായം 8, രക്ഷിക്കപ്പെട്ടതിനു ശേഷവും എഴുതിയത് എന്ന് പറയുകയുള്ളൂ. ഖണ്ഡികകളെ എങ്ങനെയാണ് തിരിക്കേണ്ടത് എന്നു പോലും അറിയാതെയാണ് ഇക്കൂട്ടര്‍ മറ്റുപരിഗണനകളൊന്നും കൂടാതെ ദൈവത്തിന്‍റെ വചനത്തെ ഖണ്ഡികകളായി തരംതിരിക്കുന്നത്. ഈ രംഗത്ത് നല്ല യോഗ്യന്മാരും വഞ്ചകന്മാരും ഉണ്ട്.
ദൈവം നമ്മുടെ എല്ലാപാപങ്ങളെയും പൂര്‍ണ്ണമായും നീക്കിയിട്ടുണ്ട്. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് വിശ്വാസത്തോടെ ജീവിക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. നിന്‍റെ മുഖത്തെ ചുളിവുകളെ നിവര്‍ത്തിയെടുക്കുവാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു. നിന്‍റെ ഹൃദയത്തില്‍ നിന്നും കറുത്ത തൊലിയെല്ലാം ദൈവം എടുത്ത് മാറ്റിയിട്ടുണ്ട്. ജഡത്തിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു.