(റോമര്‍ 7:14-8:2)
“ന്യായപ്രമാണം ആത്മീകം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിനു ദാസനായി വില്ക്കപ്പെട്ടവന്‍ തന്നെ. ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നുവെങ്കിലോ ന്യായപ്രമാണം നല്ലതെന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നത് ഞാനല്ല. എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നു വച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു. നന്മ ചെയ്യാനുള്ള താല്പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്യാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവൃത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രെ. അങ്ങനെ നന്മ ചെയ്യാന്‍ ഇച്ഛിക്കുന്നു. ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. ഉള്ളം കൊണ്ട് ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വെറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അത് എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കികളയുന്നു. അയ്യോ, ഞാന്‍ അരിഷ്ടമനുഷന്‍! ഈ മരണത്തിന് അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ട് ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ യേശുക്രിസ്തുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്ന് ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു”.
പാപം പാരമ്പര്യമായുള്ള ഒരു പാപിയാണ് മനുഷ്യന്‍
ആദാമില്‍ നിന്നും ഹവ്വയില്‍ നിന്നും പാപം പാരമ്പര്യമായി സ്വീകരിച്ചുകൊണ്ട് എല്ലാ മനുഷ്യരും പാപത്തിന്‍റെ വിത്തുകളായി മാറി. അങ്ങനെ നാം ആദി മുതല്‍ പാപത്തിന്‍റെ സന്താനങ്ങളായി പിറക്കുകയും പാപം ഒഴിച്ചുകൂടാനാവാത്ത പാപികളായി മാറുകയും ചെയ്തു. ലോകത്തിലെ മനുഷ്യരാരും തന്നെ പാപികളാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും നമ്മുടെ ഒരു പൂര്‍വ്വികനായ ആദാം കാരണം പാപികളായി മാറുവാനേ നമുക്ക് കഴിയുകയുള്ളൂ.
പാപത്തിന്‍റെ ഉത്ഭവം എന്താണ്? അത് നമ്മുടെ പൂര്‍വ്വികരില്‍ നിന്നും പാരമ്പര്യമായുണ്ടായതാണ്. നാം നമ്മുടെ ഹൃദയത്തില്‍ പാപവുമായാണ് പിറന്നത്. ഇതാണ് പാപികളുടെ പാരമ്പര്യ സ്വഭാവം. ആദാമില്‍ നിന്നും ഹവ്വയില്‍ നിന്നും പാരമ്പര്യമായി കിട്ടിയ 12 തരത്തിലുള്ള പാപങ്ങള്‍ നമുക്കുണ്ട്. ദുശ്ചിന്ത, വ്യഭിചാരം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത തുടങ്ങിയ ഈ പാപങ്ങള്‍ നാം പിറന്ന അന്നു മുതല്‍ തന്നെ നമ്മുടെ ഉള്ളിലുണ്ട്. മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവം പാപമാണ്.
ഇപ്രകാരം പന്ത്രണ്ടു പാപങ്ങളോടു കൂടി പിറന്നവരാണ് നാം. നമ്മുടെ ഹൃദയത്തില്‍ പാപത്തോടു കൂടി ജനിച്ചതുകൊണ്ട് തന്നെ നാം പാപികളാണെന്ന് ഏറ്റുപറയുവാന്‍ മാത്രമേ നമുക്കു കഴിയുകയുള്ളൂ. പാപിയായി പിറക്കുന്ന ഒരു മനുഷ്യന് തന്‍റെ ജീവിതത്തിലുടനീളം പാപം ചെയ്തിട്ടില്ല എങ്കില്‍പോലും അവനില്‍/അവളില്‍ പാപമുള്ളതുകൊണ്ടു തന്നെ അവന്‍ ഒഴിവാക്കാനാവാത്ത ഒരു പാപിയാകുന്നു. ഹൃദയത്തില്‍ പാപത്തോടെ പിറക്കുന്നതുകൊണ്ടു തന്നെ ഒരുവന്‍ പാപിയായി മാറുന്നു. നാം നമ്മുടെ ജഡത്തില്‍ പാപം ചെയ്യുന്നില്ല എങ്കില്‍ പോലും ദൈവം ഹൃദയത്തില്‍ നോക്കുന്നതുകൊണ്ടു തന്നെ പാപികളായി മാറുന്നത് തടയാന്‍ നമുക്കു കഴിയുകയില്ല. അതുകൊണ്ട് എല്ലാ മനുഷ്യരും ദൈവത്തിന്‍റെ മുമ്പില്‍ പാപികളാണ്.
മനുഷ്യന്‍ ലംഘനത്തിന്‍റെ പാപം ചെയ്യുന്നു
ലംഘനത്തിന്‍റെ പാപങ്ങളും ഒരു മനുഷ്യന്‍ ചെയ്യുന്നു. തന്‍റെ ഉള്ളില്‍ നിന്നും മുളച്ചുവരുന്ന ജന്മപാപങ്ങളാല്‍ അവന്‍/അവള്‍ ജഡത്തിന്‍റെ പാപം ചെയ്യുന്നു. നാം ഈ പാപങ്ങളെ ലംഘനങ്ങള്‍ എന്നോ അകൃത്യങ്ങളെന്നോ വിളിക്കുന്നു. നമ്മുടെ ഹൃദയത്തിലുള്ള പന്ത്രണ്ട് തരത്തിലുള്ള പാപങ്ങളില്‍ നിന്നും ഉരിത്തിരിഞ്ഞുവരുന്ന നമ്മുടെ പുറമേയുള്ള സ്വഭാവമാണ് ഈ പാപങ്ങള്‍. തന്‍റെ ഉള്ളിലുള്ള തിന്മ നിറഞ്ഞ പാപം മനുഷ്യനെ അധര്‍മ്മം ചെയ്യിക്കുന്നു. അങ്ങനെ ഒറ്റയാള്‍ പോലുമില്ലാതെ എല്ലാവരെയും പാപികളാക്കി മാറ്റുന്നു. ഒരു മനുഷ്യന്‍ താന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ പാപിയായി കാണപ്പെടുന്നില്ല. ഒരു വൃക്ഷം ചെറുതായിരിക്കുമ്പോള്‍ ശാഖകള്‍ വരുന്നില്ല എന്നതുപോലെ ശിശുവായിരിക്കുമ്പോള്‍ കൂടുതല്‍ പാപം നമ്മുടെ ഉള്ളില്‍ നിന്നും വരാറില്ല. എന്നാല്‍ പ്രായം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ പാപം നമ്മുടെ ഉള്ളില്‍ നിന്നും വരികയും നാം പാപികളാണെന്ന സത്യം നാം അറിയാനിടവരികയും ചെയ്യും. ലംഘനങ്ങള്‍ എന്നോ അകൃത്യങ്ങളെന്നോ വിളിക്കുന്ന ഈ പാപങ്ങള്‍ പെരുമാറ്റത്തിലൂടെയാണ് നാം ചെയ്യുന്നത്.
ഇതു രണ്ടും പാപങ്ങളാണെന്ന് ദൈവം പറയുന്നു. ഹൃദയത്തിലുള്ള പാപവും നമ്മുടെ ജഡത്തിന്‍റെ നീതിയില്ലാത്ത പ്രവൃത്തിയും പാപങ്ങളാണ്. മനുഷ്യനെ ദൈവം പാപിയെന്നു വിളിക്കുന്നു. ഹൃദയത്തിലെ പാപത്തിലും പെരുമാറ്റത്തിലെ പാപത്തിലും എല്ലാപാപങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തങ്ങളുടെ പെരുമാറ്റത്തിലൂടെ പാപം ചെയ്താലും ഇല്ലെങ്കിലും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ എല്ലാ മനുഷ്യരും പിറവിയിലെ പാപികളാണ്.
യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ നല്ലവനായി പിറക്കുന്നുവെന്നും ആരും തന്നെ തിന്മയുള്ളവരായി ജനിക്കുന്നില്ലെന്നുമാണ് അവിശ്വാസികള്‍ പറയുന്നത്. എന്നാല്‍ “നിന്നോടു തന്നെ ഞാന്‍ പാപം ചെയ്തു; നിനക്കു അനിഷ്ടമായതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിനു തന്നേ. ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 51:4-5) എന്നു പറഞ്ഞ് ദാവീദ് ദൈവത്തോടു കുറ്റം ഏറ്റുപറഞ്ഞു. “ഞാന്‍ ആരംഭം മുതലേ പാപത്തിന്‍റെ വിത്തായതുകൊണ്ടു തന്നേ ഇതുപോലെയുള്ള പാപങ്ങള്‍ ചെയ്യുവാനേ എനിക്കു കഴിയുകയുള്ളൂ. ഞാന്‍ മരണം വരെ ഒരു പാപിയായ മനുഷ്യനാണ്. അതുകൊണ്ട് നീ എന്‍റെ പാപങ്ങള്‍ എടുത്തു മാറ്റുകയാണെങ്കില്‍ എന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും എനിക്ക് വീണ്ടെടുപ്പു പ്രാപിക്കാന്‍ കഴിയുകയും ഞാന്‍ നീതിമാനാവുകയും ചെയ്യും. എന്നാല്‍ നീ അത് എടുത്തു മാറ്റിയില്ലായെങ്കില്‍ ഞാന്‍ നരകത്തിലേക്കു പോകേണ്ടി വരും. എന്നില്‍ പാപമുണ്ടെന്ന് നീ പറയുകയാണെങ്കില്‍ എന്നില്‍ പാപമുണ്ട്. എന്നാല്‍ എന്നില്‍ പാപമില്ല എന്നു നീ പറയുകയാണെങ്കില്‍ എന്നില്‍ പാപമില്ല. ദൈവമേ, എല്ലാം നിന്നെയും എന്‍റെ നീതിയെയും ആശ്രയിച്ചിരിക്കുന്നു”, എന്നാണ് ഈ ഭാഗത്തിന്‍റെ അര്‍ത്ഥം.
കര്‍ക്കശമായി പറയുകയാണെങ്കില്‍ തങ്ങളുടെ പൂര്‍വ്വികരില്‍ നിന്നും പാപം പാരമ്പര്യമായി ലഭിച്ചതുകൊണ്ടു തന്നെ എല്ലാ മനുഷ്യര്‍ക്കും പാപികളാകുവാനേ കഴിയുകയുള്ളൂ. തങ്ങളുടെ പെരുമാറ്റം പരിഗണിക്കാതെ തന്നെ അവര്‍ പിറവിയിലേ പാപികളാണ്. യേശുവിന്‍റെ രക്ഷയില്‍ വിശ്വസിക്കുക എന്നതാണ് പാപത്തില്‍ നിന്നും രക്ഷ നേടാനുള്ള ഏകമാര്‍ഗ്ഗം. പൊതുവിദ്യാഭ്യാസം നമ്മുടെ കുട്ടികളെ തെറ്റായ അവകാശവാദങ്ങളാണ് പഠിപ്പിക്കുന്നത്. അതിന്‍റെ ആകെത്തുകയായ ഒരു സന്ദേശം താഴെ പറയുന്നു. “എല്ലാ മനുഷ്യരും നല്ല സ്വഭാവമുള്ളവരായാണ് പിറന്നത്. അതുകൊണ്ട് മനുഷ്യന്‍റെ നല്ല സ്വഭാവമനുസരിച്ച് ജീവിക്കുക. നിങ്ങള്‍ വെറുതെ ഒന്നു പരിശ്രമിച്ചാല്‍ നിങ്ങള്‍ക്ക് നന്മ ചെയ്യുവാന്‍ കഴിയും”. നല്ല കാര്യങ്ങള്‍ മാത്രമാണ് അവര്‍ പറയുന്നത്. സദാചാര തത്വങ്ങള്‍ക്കനുസരിച്ചാണ് മനുഷ്യന്‍ ജീവിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ തങ്ങളുടെ സമൂഹത്തിലും ഭവനങ്ങളിലും ഹൃദയത്തിലോ ജഡത്തിലോ പാപം ചെയ്യുന്നത്? പിറവി മുതല്‍ തന്നെ പാപികളായതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. പാപത്തിന്‍റെ സന്തതികളായാണ് മനുഷ്യര്‍ ജനിച്ചത്. താന്‍ നല്ലത് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കിലും പാപം ചെയ്യുവാനേ ഒരു മനുഷ്യന് കഴിയുകയുള്ളൂ. നാം പാപത്തില്‍ ജനിച്ചുവെന്ന് ഇത് തെളിയിക്കുന്നു.
നിങ്ങള്‍ നിങ്ങളെത്തന്നെ അറിയണം
പാപത്തില്‍ ജനിച്ചതുകൊണ്ടുതന്നെ ജീവിതത്തിലുടനീളം ജഡത്തില്‍ പാപം ചെയ്യുവാനേ ആളുകള്‍ക്ക് കഴിയുകയുള്ളൂ. ഇതാണ് മനുഷ്യവര്‍ഗ്ഗത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ. ആദ്യം നാം നമ്മെത്തന്നെ അറിയണം. “നിങ്ങളെത്തന്നെ അറിയുക” എന്ന് സോക്രട്ടീസ് പറയുന്നു. “പാപത്തില്‍ ഉരുവായതുകൊണ്ടും പാപം വഹിക്കുന്നതുകൊണ്ടും തന്നെ നീ ഒരു പാപിയാണ്. അതുകൊണ്ട് നീ തീര്‍ച്ചയായും പാപക്ഷമ സ്വീകരിക്കണം” എന്ന് യേശു പറയുന്നു. നിങ്ങളെത്തന്നെ അറിയുക. ധാരാളം ആളുകള്‍ തങ്ങളെത്തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ബുദ്ധിമാന്മാര്‍ മാത്രമേ സ്വയം അറിയുന്നുള്ളൂ. തിന്മയുടെ സന്തതികളാണ് നാം എന്നറിഞ്ഞതിനുശേഷം യേശുവിന്‍റെ സത്യത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാര്‍. അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനുള്ള അവകാശമുണ്ട്.
തങ്ങളെത്തന്നെ അറിയാത്തവര്‍ ആളുകളെ കാപട്യവും ഇനിമേല്‍ പാപം ചെയ്യരുതെന്നും പഠിപ്പിക്കുന്നു. തങ്ങളുടെ ഉള്ളിലുള്ള പാപങ്ങളെ പ്രകടിപ്പിക്കാതിരിക്കാന്‍ അവര്‍ ആളുകളെ പഠിപ്പിക്കുന്നു. എപ്പോഴെല്ലാം അവര്‍ പാപങ്ങളില്‍ നിന്നു മാറാന്‍ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ തങ്ങളുടെ പാപങ്ങളെ അടക്കിവയ്ക്കാനും പാപം ചെയ്യാതിരിക്കാനും മതാഭ്യാസകര്‍ അവരെ പഠിപ്പിക്കുന്നു. അവരെല്ലാം തന്നെ നരകത്തിലേക്കുള്ള തങ്ങളുടെ വഴിയിലാണ്. ആരാണവര്‍? തെറ്റുകളുടെ ഇടയനായ സാത്താന്‍റെ സേവകരാണവര്‍. നമ്മുടെ കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നതല്ല അവര്‍ പഠിപ്പിക്കുന്നത്. തീര്‍ച്ചയായും നമ്മുടെ കര്‍ത്താവ് നമ്മോടു പാപം ചെയ്യാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ “നീ പാപിയാണ്, നിങ്ങള്‍ക്ക് പാപമുണ്ട്, പാപത്തിന്‍റെ ശമ്പളം മരണമാണ്. നിങ്ങളുടെ പാപം കൊണ്ടുതന്നെ നിങ്ങള്‍ നാശത്തിലേക്കുള്ള വഴിയിലാണ്. അതുകൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും പാപങ്ങളില്‍ നിന്നും വീണ്ടെടുക്കപ്പെടണം. നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്ന രക്ഷയുടെ ദാനത്തെ സ്വീകരിക്കുക. അപ്പോള്‍ നിങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെടുകയും നിങ്ങള്‍ക്ക് നിത്യജീവന്‍ ലഭിക്കുകയും ചെയ്യും. നീ ഒരു നീതിമാനും വിലമതിക്കാനാവാത്തവനും ദൈവത്തിന്‍റെ പുത്രനായും മാറും” എന്നാണ് അവന്‍ നമ്മോടു പറയുന്നത്.
എന്തുകൊണ്ടാണ് ദൈവം മനുഷ്യര്‍ക്ക് ന്യായപ്രമാണം നല്‍കിയത്?
“എന്നാല്‍ ലംഘനം പെരുകേണ്ടതിനു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നു വന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു” (റോമര്‍ 5:20) എന്ന് പൌലൊസ് പറയുന്നു. ദൈവം നമുക്ക് ന്യായപ്രമാണം നല്‍കിയത് അതിലൂടെ നമ്മുടെ പാപങ്ങള്‍ വെളിപ്പെടുവാനാണ് (റോമര്‍ 7:13). തങ്ങളുടെ പാപങ്ങള്‍ ഗൗരവത്തോടുകൂടി തിരിച്ചറിയുവാനാണ് പാപികള്‍ക്ക് ദൈവം ന്യായപ്രമാണം നല്‍കിയത്.
പുറപ്പാടിനുശേഷം യക്കോബിന്‍റെ ആളുകള്‍ പ്രാകൃതമായി ജീവിച്ചപ്പോഴാണ് ദൈവം യിസ്രായേല്യര്‍ക്ക് ന്യായപ്രമാണം നല്‍കിയത്. അവന്‍ 613 തരത്തിലുള്ള കല്പനകള്‍ നല്‍കി. എന്തുകൊണ്ടാണ് ദൈവം മനുഷ്യര്‍ക്ക് ന്യായപ്രമാണം നല്‍കിയത്? തങ്ങളുടെ പാപങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ലാതിരുന്നതുകൊണ്ട് അവര്‍ അതു തിരിച്ചറിയുവാനാണ് ആദ്യമായി ദൈവം ന്യായപ്രമാണം നല്‍കിയത്. രണ്ടാമതായി അവര്‍ പാപത്തില്‍ ജനിച്ചതുകൊണ്ടും.
ന്യായപ്രമാണത്തിന്‍റെ പത്തു കല്പനകള്‍ മരണംവരെ പാപികളായ മനുഷ്യരെപ്പറ്റി ഇപ്രകാരം പറയുന്നു. “ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുതു. ഒരു വിഗ്രഹവും ഉണ്ടാക്കരുതു. നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ ദൈവം ശിക്ഷിക്കാതെ വിടുകയില്ല. ശബ്ബത്ത്നാളിനെ ശുദ്ധികരിപ്പാന്‍ ഓര്‍ക്ക............... നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. കുല ചെയ്യരുതു. വ്യഭിചാരം ചെയ്യരുതു. മോഷ്ടിക്കരുതു. കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുതു. കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുതു......... കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു” (പുറപ്പാട് 20 : 3 - 17).
ദൈവം നമുക്കെല്ലാം ന്യായപ്രമാണം നല്‍കുകയും അതിലൂടെ ഏത് തരത്തിലുള്ള പാപമാണ് നാം നമ്മുടെ ഹൃദയത്തില്‍ ചെയ്തിട്ടുള്ളതെന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ മുമ്പില്‍ നാമെല്ലാം പാപികളാണെന്ന് ദൈവം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. ന്യായപ്രമാണം കാത്തുരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ നാം പാപികളാണെന്ന സത്യം അവന്‍ നമ്മെ പ്രബോധിപ്പിക്കുന്നു.
ദൈവത്തിന്‍റെ ന്യായപ്രമാണം കാത്തുപാലിക്കാന്‍ ഒരു മനുഷ്യന് സാധ്യമാണോ? തന്‍റെ മുമ്പില്‍ മറ്റു അന്യദൈവങ്ങള്‍ ഉണ്ടാകരുതെന്ന് യിസ്രായേല്യരോടും ജാതികളോടും പറഞ്ഞപ്പോള്‍ ആദിമുതല്‍ തന്നെ ആദ്യകല്പനപോലും പ്രമാണിക്കാന്‍ കഴിയാത്ത പാപികളാണ് തങ്ങളെന്ന് അവരെ ദൈവം പ്രബോധിപ്പിക്കുകയാണുണ്ടായത്. ഈ കല്പനകളിലൂടെ തങ്ങള്‍ സൃഷ്ടികര്‍ത്താവിനെയല്ല മറ്റു സൃഷ്ടികളെയാണ് സ്നേഹിച്ചതെന്ന് അവര്‍ അറിയാനിടവന്നു. തങ്ങള്‍ ദൈവനാമം വൃഥാ എടുത്തുവെന്നും, ദൈവം വെറുത്ത പ്രതിമകളെ ഉണ്ടാക്കുകയും അതിനെ സേവിക്കുകയും ചെയ്തുവെന്നും തങ്ങളുടെ രക്ഷയ്ക്കായി ദൈവം വിശ്രമം നല്‍കിയപ്പോഴല്ലാതെ തങ്ങള്‍ വിശ്രമിച്ചില്ല എന്നും അവര്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ അപ്പനമ്മമാരെ ബഹുമാനിച്ചില്ലെന്നും, കൊലപാതകം ചെയ്തുവെന്നും വ്യഭിചാരം ചെയ്തുവെന്നും, ദൈവം ചെയ്യരുതെന്നു പറഞ്ഞ നിയമരഹിതമായ എല്ലാ പ്രവൃത്തികളും ചെയ്തുവെന്നും അവര്‍ കണ്ടെത്തി. ചുരുക്കത്തില്‍ ദൈവത്തിന്‍റെ ന്യായപ്രമാണം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ഇതുവരെ പാപക്ഷമ ലഭിച്ചിട്ടില്ലാത്തവരില്‍ ന്യായപ്രമാണം
ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു
എന്തുകൊണ്ടാണ് ദൈവം നമുക്കു ന്യായപ്രമാണം നല്‍കിയതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു മനസിലായോ? വീണ്ടും ജനിച്ചിട്ടില്ലാത്തവര്‍ക്കാണ് ആദ്യമായി ദൈവം ന്യായപ്രമാണം നല്‍കിയത്. “സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നതു; മനുഷ്യന്‍ ജീവനോടിരിക്കുന്ന കാലത്തൊക്കെയും ന്യായപ്രമാണത്തിനും അവന്‍റെമേല്‍ അധികാരമുണ്ടു എന്നു നിങ്ങള്‍ അറിയുന്നില്ലയോ”? (റോമര്‍ 7:1) പാപത്തിന്‍റെ കീഴില്‍ വിലപിക്കുവാനായി പൂര്‍വ്വികരില്‍ നിന്നും പാപം പാരമ്പര്യമായി ലഭിച്ച വീണ്ടും ജനിക്കാത്തവര്‍ക്കാണ് ദൈവം ന്യായപ്രമാണത്തെ നല്‍കിയത്. ഒരു വ്യക്തി ജീവിക്കുന്നിടത്തോളം കാലം ന്യായപ്രമാണം അവനില്‍ വാഴും. ആദാമിന്‍റെ എല്ലാ പിന്‍ഗാമികളിലും ഹൃദയത്തില്‍ പന്ത്രണ്ട് തരത്തിലുള്ള പാപങ്ങളുണ്ടായിരിക്കും. ഹൃദയത്തില്‍ പാപമുള്ളവര്‍ക്ക് അവരില്‍ മാരകമായ പാപമുണ്ടെന്ന് പറഞ്ഞുകൊണ്ട് ദൈവം ന്യായപ്രമാണത്തെ നല്‍കി. കൊലപാതകത്തിന്‍റെയോ വ്യഭിചാരത്തിന്‍റെയോ പാപം നമ്മില്‍ വരുമ്പോഴും നമ്മെ പാപികളാക്കി മാറ്റുമ്പോഴും, “വ്യഭിചാരം ചെയ്യരുതെന്ന് ദൈവം നിന്നോടു പറയുന്നു. എന്നാല്‍ നീ വീണ്ടും വ്യഭിചാരം ചെയ്തു. അതുകൊണ്ട് നീയൊരു പാപിയാണ്. കൊല ചെയ്യരുതെന്ന് ദൈവം നിന്നോടു പറഞ്ഞു എന്നാല്‍ നിന്‍റെ വെറുപ്പുകാരണം നീ കൊലചെയ്തിട്ടുണ്ട്. കൊല ചെയ്യുകയും വ്യഭിചാരം ചെയ്യുകയും ചെയ്ത ഒരു പാപിയാണ് നീ. മോഷ്ടിക്കരുത് എന്നു ദൈവം നിന്നോടു പറഞ്ഞു. എന്നാല്‍ നീ വീണ്ടും മോഷ്ടിച്ചു. അതുകൊണ്ട് നീ ഒരു കള്ളനാണ്” എന്ന് ന്യായപ്രമാണം നമ്മോട് പറയുന്നു. ഇതുപോലെ ന്യായപ്രമാണം നിലനില്‍ക്കുന്നിടത്ത് പാപങ്ങള്‍ നിലനിന്നു വരുന്നു.
അതുകൊണ്ടാണ് പൌലൊസ് പറയുന്നത് “സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നതു. മനുഷ്യന്‍ ജീവനോടിരിക്കുന്ന കാലത്തൊക്കെയും ന്യായപ്രമാണത്തിനു അവന്‍റെമേല്‍ അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഇതുവരെ പാപക്ഷമ ലഭിച്ചിട്ടില്ലാത്തതിനാല്‍ ന്യായപ്രമാണം ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ ന്യായപ്രമാണം അറിയാത്ത ജാതികള്‍ക്ക് അവരുടെ മനഃസാക്ഷിയാണ്. അവരുടെ ന്യായപ്രമാണം. അവര്‍ തിന്മ ചെയ്യുമ്പോള്‍ പാപം ചെയ്തുവെന്ന് അവരുടെ മനഃസാക്ഷി അവരോട് പറയും. അതുപോലെ അവിശ്വാസികളുടെ മനഃസാക്ഷി അവരുടെ ന്യായപ്രമാണമായി പ്രവര്‍ത്തിക്കുകയും തങ്ങളുടെ മനഃസാക്ഷിയിലൂടെ അവര്‍ തങ്ങളുടെ പാപങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു.
സ്രാഷ്ടാവെന്നൊരാള്‍ ഉണ്ടെന്ന് നിങ്ങളുടെ മനഃസാക്ഷി നിങ്ങളോട് പറയുമ്പോഴും എന്തുകൊണ്ടാണ് നിങ്ങള്‍ സ്രഷ്ടാവിനെ സേവിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ ദൈവത്തെ അന്വേഷിക്കാത്തത്? എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ വഞ്ചിക്കുന്നു? മറ്റുള്ള ആളുകള്‍ നിങ്ങളുടെ പാപങ്ങള്‍ കണ്ടെത്തുമെന്ന് നിങ്ങള്‍ ഭയക്കുകയും ലജ്ജിക്കുകയും വേണം. എന്നാല്‍ ദൈവത്തെ സ്വീകരിക്കാത്ത തങ്ങളുടെ ഹൃദയത്തെ വഞ്ചിക്കുന്ന പാപികള്‍ക്ക് ലജ്ജയുണ്ടാവുകയില്ല.
നമ്മില്‍ പാപമുണ്ടെങ്കില്‍ ആകാശത്തെ നോക്കുമ്പോഴും ഭൂമിയെ നോക്കുമ്പോഴും മറ്റുള്ള ആളുകളെയും മറ്റുള്ള സൃഷ്ടികളെയും നോക്കുമ്പോള്‍ പോലും നമുക്ക് നമ്മോടു തന്നെ ലജ്ജ തോന്നും. ദൈവം മനുഷ്യര്‍ക്കു മനഃസാക്ഷി നല്‍കി. ഈ മനഃസാക്ഷിയുടെ പ്രമാണം പാപത്തെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അവരിലധികവും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ കാപട്യം നടിച്ച് ദൈവമില്ലാതെ തങ്ങള്‍ക്കു തോന്നിയതുപോലെ ജീവിക്കുന്നു. അവര്‍ നരകത്തിലേക്കു ബന്ധിക്കപ്പെട്ടിരിക്കുന്നു.
ന്യായപ്രമാണത്തില്‍ ശ്രദ്ധ ചെലുത്തുവാനായി, “സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നതു; മനുഷ്യന്‍ ജീവനോടിരിക്കുന്ന കാലത്തൊക്കെയും ന്യായപ്രമാണത്തിനു അവന്‍റെമേല്‍ അധികാരം ഉണ്ടെന്നു നിങ്ങള്‍ അറിയുന്നില്ലയോ”? എന്ന് പൌലൊസ് അവരെ ഓര്‍മ്മിപ്പിക്കുന്നു. ഒരു മനുഷ്യന്‍ രണ്ടുപ്രാവശ്യം ജനിക്കണം. ഒരിക്കല്‍ പാപിയായും പിന്നെ ഒരു നീതിമാനായി ജീവിക്കുവാന്‍ ദൈവത്തിന്‍റെ വീണ്ടെടുപ്പാകുന്ന ദാനത്താല്‍ വീണ്ടും ജനിക്കണം.
എങ്ങനെയാണ് കര്‍ത്താവ് പാപപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്ന് നമ്മെ രക്ഷിച്ചതെന്ന് താഴെ പറയുംപ്രകാരം പൌലൊസ് വിശദീകരിക്കുന്നു. “ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ ഭര്‍ത്തൃന്യായപ്രമാണത്തില്‍ നിന്നു ഒഴിവുള്ളവളായി. ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറെ പുരുഷനു ആയാല്‍ വ്യഭിചാരിണി എന്നു പേര്‍ വരും; ഭര്‍ത്താവു മരിച്ചു എങ്കിലോ അവള്‍ വേറെ പുരുഷനു ആയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍ നിന്നു സ്വതന്ത്രയാകുന്നു”. (റോമര്‍ 7: 2,3)
വിവാഹിതയായ ഒരു സ്ത്രീക്ക് ഒരു ബന്ധമുണ്ടങ്കില്‍ അവള്‍ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാല്‍ അവളുടെ ഭര്‍ത്താവ് മരിച്ചുവെങ്കില്‍ അവള്‍ക്ക് മറ്റൊരു പുരുഷനെ വിവാഹം ചെയ്യാം. അതില്‍ യാതൊരു തെറ്റുമില്ല. ഇതുപോലെ തന്നെയാണ് പാപത്തിന്‍റെ ന്യായപ്രമാണത്തില്‍ നിന്നുള്ള നമ്മുടെ മോചനവും. ഇതുവരെ പാപക്ഷമ ലഭിച്ചിട്ടില്ലാത്ത ആത്മാവിന്‍റെ പിന്‍ഗാമികളായ എല്ലാവരിലും ന്യായപ്രമാണം ആധിപത്യം സ്ഥാപിച്ചു. “നിങ്ങള്‍ പാപികളാണ്” എന്ന് അത് അവരോടു പറയുന്നു. അതുകൊണ്ട് ഞാന്‍ നരകത്തില്‍ തന്നെ പോകണം. ഞാനൊരു പാപിയാണ്. എന്‍റെ പാപത്തിന്‍റെ ശമ്പളമായി ഞാന്‍ നരകത്തിലേക്കു പോകേണ്ടത് സ്വഭാവികം തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് ന്യായപ്രമാണത്തിന്‍ കീഴില്‍ തങ്ങളുടെ പാപം നിറഞ്ഞ പ്രവൃത്തികളെ അവര്‍ ഏറ്റുപറയുന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ ശരീരത്തിലൂടെ നാം ന്യായപ്രമാണത്തിന് മരിക്കുന്നുവെങ്കില്‍ നമ്മില്‍ ആധിപത്യം സ്ഥാപിക്കാന്‍ ന്യായപ്രമാണത്തിനു കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍ അവനില്‍ സ്നാനപ്പെട്ടുകൊണ്ട് യേശുവിനോടൊപ്പം തന്നെ നമ്മുടെ പഴയ വ്യക്തിത്വവും ക്രൂശിക്കപ്പെട്ടു കഴിഞ്ഞു.
നമ്മുടെ പഴയ വ്യക്തിത്വം മരിച്ചു
നമ്മുടെ പഴയ ഭര്‍ത്താക്കന്മാരെ മാറ്റി പകരം അവനോടു കൂടെ വിവാഹിതരാകുവാന്‍ അവന്‍ നമ്മെ പ്രാപ്തരാക്കി. “അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിനു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയര്‍ത്തെഴുന്നേറ്റവനായ വേറൊരുവനു ആകേണ്ടതിനു നിങ്ങളും ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു” (റോമര്‍ 7:4). തങ്ങളുടെയെല്ലാം പൊതു പൂര്‍വ്വികനായ ആദാം കാരണം പാപത്താല്‍ ജനിക്കപ്പെട്ടവരായതിനാല്‍ മനുഷ്യര്‍ക്കെല്ലാം ദൈവം ന്യായപ്രമാണം നല്‍കി. അതുകൊണ്ട് ചിലപ്പോള്‍ കല്പനയിലൂടെ പാപം വെളിപ്പെട്ടേക്കാം. ദൈവം മനുഷ്യരെ ദൈവത്തിന്‍റെ ന്യായവിധിയിന്‍ കീഴില്‍ താമസിപ്പിക്കുകയും യേശുക്രിസ്തുവിന്‍റെ ശരീരത്തിലൂടെ അവരെ രക്ഷിക്കുകയും ചെയ്തു. നമ്മുടെ സ്ഥാനത്താണ് യേശുക്രിസ്തു മരിച്ചത്. ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അനുസരിച്ചുകൊണ്ട് നരകത്തിലേക്കു പോകുന്നത് നമുക്ക് ശരിയല്ലേ? അത് ശരിയാണ്. എന്നിരുന്നാലും നമ്മുടെ സ്ഥിരതയ്ക്കായി കര്‍ത്താവ് ഈ ലോകത്തിലേക്ക് അയ്ക്കപ്പെടുകയും യോര്‍ദ്ദാന്‍ നദിയില്‍ തന്‍റെ സ്നാനത്താല്‍ സകലപാപങ്ങളും എടുത്തുമാറ്റുകയും ക്രൂശിക്കപ്പെടുകയും ന്യായപ്രമാണക്രോധത്താല്‍ വിധിക്കപ്പെടുകയും ശപിക്കപ്പെടുകയും ചെയ്തു. ഇതില്‍ വിശ്വസിച്ചുകൊണ്ട് ഇതിലൂടെ മാത്രമേ രക്ഷ നേടാനും വീണ്ടും ജനിക്കുവാനും ഇപ്പോള്‍ കഴിയുകയുള്ളൂ.
വീണ്ടും ജനിക്കാത്തവര്‍ തീര്‍ച്ചയായും നരകത്തിലേക്കു തന്നെ പോകും. അവര്‍ യേശുവില്‍ വിശ്വസിക്കുകയും അവനാല്‍ രക്ഷ പ്രാപിക്കുകയും വേണം. ഒരിക്കല്‍ നാം യേശുവിനോടുകൂടി മരിക്കണം. ഒരിക്കല്‍ നമ്മുടെ പഴയ വ്യക്തിത്വം മരിച്ചില്ലായെങ്കില്‍ നമുക്കൊരു പുതിയ സൃഷ്ടിയാകുവാനും സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുവാനും കഴിയുകയില്ല. യേശുവിലുള്ള നമ്മുടെ ഒത്തൊരുമയോടുള്ള വിശ്വാസത്തിലൂടെ ന്യായപ്രമാണമനുസരിച്ച് നമ്മുടെ പഴയ വ്യക്തിത്വം വിധിക്കപ്പെട്ടിട്ടില്ല എങ്കില്‍ നാം വിധിക്കപ്പെടുകയും നരകത്തിലേക്കു പോവുകയും ചെയ്യും. വീണ്ടും ജനിച്ചിട്ടില്ലാത്ത എല്ലാവരും നരകത്തിലേക്കു തന്നെ പോകും.
ഒരു നല്ല ജീവിതത്തിന് പ്രദാനം ചെയ്യാന്‍ കഴിയുന്ന എല്ലാം ആസ്വദിച്ചുകൊണ്ട് അവിശ്വാസികള്‍ ജീവിക്കുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ നിത്യതയിലുള്ള ശിക്ഷാവിധിയെ ക്കുറിച്ച് ചിന്തിക്കുന്നില്ല. എല്ലാ മനുഷ്യരും ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്നെ കര്‍ത്താവായ യേശുവിനാല്‍ പാപക്ഷമ സ്വീകരിച്ചിരിക്കണം. ഈ ലോകത്തില്‍ നിന്നുള്ള പുറപ്പെടലിനുശേഷം വീണ്ടും ജനിക്കാന്‍ കഴിയില്ല എന്നതുകൊണ്ടു തന്നെ വിശ്വാസത്തിലൂടെ യേശുവില്‍ ഒരിക്കല്‍ എല്ലാ വ്യക്തിത്വങ്ങളും മരിക്കണം. ഒരിക്കല്‍ നാം കൊല്ലപ്പെടുകയും യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ നമ്മുടെ സകല പാപങ്ങളും മോചിക്കപ്പെടുകയും വേണം. ആരിലൂടെ? യേശുക്രിസ്തുവിന്‍റെ ശരീരത്തിലൂടെ എങ്ങനെ? യേശു ഈ ലോകത്തില്‍ വന്നു എന്നും നമ്മുടെ സകലപാപങ്ങളും എടുത്തു മാറ്റി എന്നുള്ള വിശ്വാസത്താല്‍. നിങ്ങള്‍ മരിച്ചുവോ? ഇതുവരെ മരിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടോ? “എനിക്കെങ്ങനെ മരിക്കുവാന്‍ കഴിയും? ഞാന്‍ മരിച്ചുവെങ്കില്‍ ഞാനെങ്ങനെ ഇപ്പോള്‍ ജീവിക്കുമായിരുന്നു”? എന്ന് ഒരു പക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം. ഇതാണ് മറ്റൊരു മതത്തിനും നല്‍കുവാന്‍ കഴിയാത്ത നിഗൂഢമായ രഹസ്യം.
വീണ്ടും ജനിക്കപ്പെട്ടവര്‍ക്കു മാത്രമേ യേശുവിനോടു കൂടെ തങ്ങളുടെ പഴയ വ്യക്തിത്വങ്ങള്‍ മരിച്ചു എന്നു പറയുവാന്‍ കഴിയുകയുള്ളൂ. വീണ്ടും ജനിച്ചവരില്‍ നിന്നു ദൈവവചനം കേള്‍ക്കുമ്പോള്‍ മാത്രമേ പാപികള്‍ക്ക് വീണ്ടും ജനിക്കുവാനും തങ്ങളുടെ പഴയ വ്യക്തിത്വങ്ങളെ കൊല്ലുവാനും സാധിക്കുകയുള്ളൂ. അങ്ങനെ അതിലൂടെ അവര്‍ക്ക് ദൈവത്തിന്‍റെ സേവകരായി മാറുവാന്‍ സാധിക്കും. എല്ലാ മനുഷ്യരും വീണ്ടും ജനിച്ചവരില്‍ നിന്നും ദൈവവചനം കേള്‍ക്കണം. അവരുടെ പ്രസംഗം നിങ്ങള്‍ക്കു അറിയില്ലായെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും ജനിക്കാന്‍ കഴിയുകയില്ല. അക്കാലത്തെ ന്യായപ്രമാണപാഠകരില്‍ പ്രധാനിയായിരുന്ന ഗമാലിയേലില്‍ നിന്നു ദൈവവചനം പഠിച്ചിരുന്നെങ്കില്‍പോലും ക്രിസ്തുവിനെ കൂടാതെ പൌലൊസിന് വീണ്ടും ജനിക്കുവാന്‍ സാധിക്കുമായിരുന്നില്ല. നാം എത്ര നന്ദിയുള്ളവരാണ്! വിശ്വാസത്താല്‍ ക്രിസ്തുയേശുവിന്‍റെ ശരീരത്തിലൂടെ നാം മരിക്കുമ്പോള്‍ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവില്‍ വിശ്വസിച്ചുകൊണ്ട് ദൈവത്തിനുവേണ്ടി നീതിയുടെ ഫലങ്ങള്‍ക്ക് ജന്മം നല്‍കുവാന്‍ നമുക്കു സാധിക്കും. അപ്പോള്‍ നമുക്ക് ഒന്‍പതു തരത്തിലുള്ള പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ക്ക് ജന്മം നല്‍കുവാനും കഴിയും.
പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കാത്തവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചു പോന്നു
“നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യപാരിച്ചുപോന്നു” (റോമര്‍7:5). “നാം ജഡത്തിലായിരുന്നപ്പോള്‍” എന്നതിനര്‍ത്ഥം നാം വീണ്ടും ജനിക്കുന്നതിനു മുമ്പ് എന്നാണ്. യേശുക്രിസ്തുവിന്‍റെ ശരീരത്തിലൂടെയുള്ള വിശ്വാസം നമുക്കില്ലാത്തപ്പോഴാണ് പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചത്. ആ കാലങ്ങളില്‍ പാപരാഗങ്ങള്‍ വ്യാപരിച്ചിരുന്നത് പലപ്പോഴും നമ്മുടെ അവയവങ്ങളിലായിരുന്നു. ഹൃദയത്തില്‍ പന്ത്രണ്ടു തരത്തിലുള്ള പാപങ്ങളുണ്ട്. മറ്റൊരുതരത്തില്‍ എടുക്കുകയാണെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ പാപത്തിനു പുറത്തുവരാന്‍ പന്ത്രണ്ടു തരത്തിലുള്ള വഴികളുണ്ട്. വ്യഭിചാരപാപത്തെ നാമറിയുന്നത് അത് ഹൃദയത്തെ ഇളക്കി പുറത്തുവരുമ്പോഴാണ്. “വ്യഭിചാരം ഹൃദയത്തിലെ അതിന്‍റെ സ്ഥാനത്തു നിന്ന് പുറത്തു വന്ന് എന്നോടു വ്യഭിചാരം ചെയ്യുവാന്‍ പറയുന്നു” എന്ന് ഹൃദയം ബുദ്ധിയോട് കല്പിക്കുന്നു. “ശരി, ഞാന്‍ കൈകളോടും കാലുകളോടും അത് നിര്‍വ്വഹിക്കാന്‍ കല്പിക്കാം. കൈകളേ, കാലുകളേ ശ്രദ്ധിക്കൂ, നിങ്ങള്‍ അത് ആഗ്രഹിക്കുന്നുവെങ്കില്‍ വേഗമാകട്ടെ”! എന്ന് ബുദ്ധി ഉത്തരമരുളുന്നു. അങ്ങനെ ജഡം വ്യഭിചാരം ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് ബുദ്ധി, അവയവങ്ങളെ നയിക്കുന്നു. അങ്ങനെ ശരീരം അവിടെ എത്തുകയും ബുദ്ധി കല്പിച്ചത് നിറവേറ്റുകയും ചെയ്യുന്നു. അതുപോലെ തന്നെ കൊലപാതക പാപം പുറത്തുവരുമ്പോള്‍ അത് ഹൃദയത്തെ ഇളക്കുകയും ഹൃദയം ബുദ്ധിയോട് ആരോടെങ്കിലും പക കാട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പിന്നെ ബുദ്ധി ശരീരത്തെ അതിനായി ഒരുക്കുന്നു. ഇതുപോലെയാണ് പാപം നമ്മുടെ അവയവങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതുകൊണ്ടാണ് നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ സ്വീകരിക്കണം എന്നു പറയുന്നത്. പാപക്ഷമ കിട്ടിയിട്ടില്ല എങ്കില്‍, നാം ആഗ്രഹിക്കുന്നില്ലായെങ്കിലും മനസ്സു കല്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാനേ നമുക്കു കഴിയുകയുള്ളൂ. എല്ലാവരും തന്നെ സത്യസുവിശേഷത്തിനാല്‍ വീണ്ടും ജനിക്കപ്പെട്ടിരിക്കണം. ഒരു പുഴു ഒരു ശലഭമാകുന്നതുപോലെ ഒരുവന്‍ വീണ്ടും ജനിക്കുമ്പോള്‍ ഒരു പൂര്‍ണ്ണമനുഷ്യനാകുന്നു. പാസ്റ്റര്‍മാര്‍ക്ക് തങ്ങള്‍ വീണ്ടും ജനിക്കപ്പെട്ടതിനുശേഷമേ കര്‍ത്താവിനെ സേവിക്കുവാന്‍ കഴിയുകയുള്ളൂ. വീണ്ടും ജനിക്കപ്പെടുന്നതിനുമുമ്പ്, “പ്രിയമുള്ളവരേ, നിങ്ങള്‍ നല്ലതു ചെയ്യേണം” എന്നേ അവര്‍ക്കു പറയാന്‍ കഴിയുകയുള്ളൂ. ഇത് ഒരു തരത്തില്‍ തങ്ങളുടെ രോഗങ്ങള്‍ സുഖപ്പെടുത്തുവാന്‍ അവരോടു തന്നെ പറയുന്നതു പോലെയാണ്. തങ്ങളുടെ പാപം നിറഞ്ഞ ഹൃദയങ്ങളെ എങ്ങനെ ശുദ്ധീകരിക്കണമെന്നറിയാത്ത അവര്‍ വിശ്വാസികളുടെ ഹൃദയങ്ങളെ സ്വയം ശുദ്ധീകരിക്കാന്‍ പ്രേരിപ്പിക്കുന്നു.
പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിക്കുന്നു. പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഒരു വ്യക്തി പാപം ചെയ്യുമോ? പാപത്തിന്‍റെ അടിമകളായി നാം പാപം ചെയ്യുന്നത് നാം പാപത്തില്‍ ജനിച്ചതുകൊണ്ടാണ്, നമ്മുടെ പാപങ്ങള്‍ ഇതുവരെ തുടച്ചുമാറ്റപ്പെടാത്തതുകൊണ്ടാണ്, നാം യേശുക്രിസ്തുവിന്‍റെ ശരീരത്തിലൂടെ മരിക്കുവാന്‍ വിധിക്കപ്പെട്ടവരായതുകൊണ്ടാണ്. നാം ചെയ്യുവാനാഗ്രഹിക്കുന്നില്ല എങ്കില്‍പോലും നാം പാപം ചെയ്യുന്നു. അതുകൊണ്ടു എല്ലാവരും തന്നെ തങ്ങളുടെ പാപങ്ങള്‍ക്ക് ക്ഷമ സ്വീകരിച്ചിരിക്കേണം.
ഇതുവരെയും പാപങ്ങള്‍ എടുത്തുമാറ്റപ്പെട്ടിട്ടില്ലാത്ത പാസ്റ്റര്‍മാര്‍ കര്‍ത്താവിന്‍റെ സേവ ഉപേക്ഷിക്കുന്നതാണു നല്ലത്. ചൈനീസ് കാബേജുകള്‍ വില്‍ക്കുന്നതാണ് അവര്‍ക്കു ചേര്‍ന്ന ജോലി. അങ്ങനെ ചെയ്യുവാന്‍ ഞാനവരെ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നു. പണം സമ്പാദിക്കുവാനും കൊഴുത്ത പന്നികളാകുവാന്‍ തങ്ങള്‍ക്കുവേണ്ടി തന്നെ കാണിക്ക എടുത്ത് ജനങ്ങളെ വഞ്ചിക്കുന്നതിനേക്കാള്‍ ഇങ്ങനെ ചെയ്യുന്നതാണ് അവര്‍ക്ക് ഉത്തമം.
ഒരുവന്‍ തന്‍റെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടിട്ടില്ലായെങ്കില്‍ അവന്‍റെ അവയവങ്ങളിലുള്ള പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം വ്യാപരിക്കുന്നു. കര്‍ത്താവിന്‍റെ കൃപയാല്‍ നമ്മുടെ സകലപാപങ്ങളും എടുത്തു മാറ്റപ്പെട്ടതിനുശേഷം പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട് കര്‍ത്താവിനെ സേവിക്കുവാന്‍ നമുക്ക് കഴിയും. എന്നാല്‍ ന്യായപ്രമാണത്തിന്‍ കീഴില്‍ ദൈവത്തെ സേവിക്കുവാന്‍ നമുക്ക് കഴിയുകയില്ല. അതുകൊണ്ട് “ഇപ്പോഴോ നമ്മെ പിടിച്ചടക്കിയിരിക്കുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്‍റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തില്‍ തന്നേ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തില്‍ നിന്നു ഒഴിവുള്ളവരായിരിക്കുന്നു”. (റോമര്‍ 7:6) എന്നു നമ്മുടെ കര്‍ത്താവ് നമ്മോടു പറയുന്നു.
ന്യായപ്രമാണം നമ്മുടെ പാപങ്ങളെ അത്യന്തം പാപകരമാക്കിത്തീര്‍ക്കുന്നു
“ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു. ഞാന്‍ ഒരു കാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപം വീണ്ടും ജീവിക്കയും ഞാന്‍ മരിക്കയും ചെയ്തു. ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്കു മരണഹേതുവായിത്തീര്‍ന്നു എന്നു ഞാന്‍ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ. എന്നാല്‍ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീര്‍ന്നു എന്നോ? ഒരുനാളും അരുതു, പാപമത്രേ മരണമായിത്തീര്‍ന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാല്‍ പാപം എന്നു തെളിയേണ്ടതിനും കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിനും തന്നേ”. (റോമര്‍ 7: 7-13)
നമ്മുടെ പാപങ്ങളെ അത്യന്തം പാപകരമാക്കിത്തീര്‍ക്കുവാനാണ് ദൈവം നമുക്ക് ന്യായപ്രമാണം നല്‍കിയത് എന്ന് പൌലൊസ് പറഞ്ഞു. കൂടാതെ "അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു" (റോമര്‍ 3:20) എന്നും പൌലൊസ് പറഞ്ഞു. എങ്കിലും ധാരാളം ക്രിസ്ത്യാനികളും ന്യായപ്രമാണത്തിന്‍റെ നീതിയെ പ്രേരിപ്പിച്ചുകൊണ്ട് ന്യായപ്രമാണത്തിന്‍ കീഴില്‍ ജീവിക്കുവാന്‍ ശ്രമിക്കുന്നു. അതുകൊണ്ടു വീണ്ടും ജനിച്ചിട്ടില്ലാത്ത ധാരാളം പാസ്റ്റര്‍മാരും ന്യായപ്രമാണ അനുസരണത്തിലൂടെ തങ്ങളുടെ ജനങ്ങള്‍ക്ക് അസുഖങ്ങള്‍ വരുമെന്നും, അവര്‍ ന്യായപ്രമാണത്താല്‍ ജീവിച്ചെങ്കില്‍ മാത്രമേ തങ്ങളുടെ അസുഖങ്ങളില്‍ നിന്നും അവര്‍ക്ക് വിടുതല്‍ ലഭിക്കുകയുള്ളൂവെന്നും തീര്‍ച്ചപ്പെടുത്തുന്നു.
നമ്മുടെ ന്യായപ്രമാണ അനുസരണക്കേടുകൊണ്ടാണ് നമുക്ക് എല്ലാ അസുഖങ്ങളും വരുന്നത് എന്നു പറഞ്ഞ് അവസാനിപ്പിക്കുവാന്‍ നമുക്കു കഴിയുമോ? ധാരാളം ക്രിസ്ത്യാനികളും ശുശ്രൂഷകരും അവരുടെ പിന്‍ഗാമികളും, തങ്ങള്‍ ദൈവവചനമനുസരിച്ച് ജീവിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് കാര്യങ്ങള്‍ നന്നായി നടക്കാത്തത് എന്നു ചിന്തിക്കുന്നവരാണ്. പാപങ്ങള്‍ കാരണമാണ് തങ്ങള്‍ രോഗികളായത് എന്നവര്‍ കരുതുന്നു. അതുകൊണ്ടവര്‍ പാപത്തെ ഭയക്കുന്നു. എല്ലാ ദിവസവും കണ്ണുനീര്‍ പൊഴിക്കുന്നു. `എപ്പോഴും സന്തോഷിപ്പിന്‍, ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്തോത്രം ചെയ്യുവിന്‍ ഇതല്ലോ നിങ്ങളെക്കുറിച്ചു യേശുക്രിസ്തുവില്‍ ദൈവേഷ്ടം`(1തെസ്സലോനിക്യര്‍ 5:16-18) എന്നു വേദപുസ്തകം നമ്മോടു പറയുന്നുവെങ്കിലും `എപ്പോഴും കരയുക, ഇടവിടാതെ കരയുക, എല്ലാറ്റിനും കരയുക` എന്നു പറഞ്ഞുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കരയുന്നതുകൊണ്ടു വരുന്ന ചുളിവുകള്‍ വിശ്വാസത്തെ സൂചിപ്പിക്കുന്നു എന്നു കരുതി തെറ്റിദ്ധാരണയുള്ള പാസ്റ്റര്‍മാര്‍ വിശ്വാസികളെ എപ്പോഴും കരയുവാനും, ഇടവിടാതെ കരയുവാനും പഠിപ്പിക്കുന്നു.
കരയുന്നവര്‍ക്കാണ് നല്ല വിശ്വാസമുള്ളതെന്നാണ് ന്യായപ്രമാണ വിശ്വാസമുള്ളവര്‍ അവകാശപ്പെടുന്നത്. തെറ്റിദ്ധാരണയുള്ള വീണ്ടും ജനിച്ചിട്ടില്ലാത്ത പാസ്റ്റര്‍മാര്‍ സഭയില്‍ വച്ച് കരയരുത്; നിങ്ങള്‍ക്ക് കരയണമെന്നുണ്ടെങ്കില്‍ വീട്ടില്‍ ചെന്ന് കരയുക. എന്തുകൊണ്ടാണ് യേശുക്രൂശിക്കപ്പെട്ടത്? നമ്മെ കരയുന്ന കുഞ്ഞുങ്ങളാക്കി മാറ്റുവാനാണോ? തീര്‍ച്ചയായും അല്ല. ഒരിക്കല്‍ എല്ലാവര്‍ക്കും വേണ്ടി യേശു നമ്മുടെയെല്ലാം ദുഃഖത്തെയും ശാപങ്ങളെയും രോഗങ്ങളെയും വേദനകളെയും എടുത്തുമാറ്റി. അതുകൊണ്ടു തന്നെ അവന്‍റെ ക്രൂശീകരണം നമ്മെ വീണ്ടും കരയുവാനല്ല പകരം സന്തോഷത്തോടെ ജീവിക്കുവാനാണ് പ്രാപ്തനാക്കുന്നത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് അവര്‍ വിലപിക്കണം? വീണ്ടും ജനിക്കപ്പെട്ട ദൈവസഭയില്‍ വിലപിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവരെ തങ്ങളുടെ വീട്ടിലേക്ക് മടക്കി അയക്കണം.
വീണ്ടും ജനിക്കപ്പെട്ടവരും വീണ്ടും ജനിക്കപ്പെടാത്തവരും തമ്മിലുള്ള വ്യത്യാസം എന്താണ്?
ന്യായപ്രമാണം ഒരിക്കലും തെറ്റുകയില്ല. ന്യായപ്രമാണം പരിശുദ്ധമാണ്. നാമെല്ലാം നീതിമാന്മാരല്ലെങ്കിലും അത് സത്യമായും നീതിപൂര്‍ണ്ണമാണ്. ആദാമിന്‍റെ പിന്‍ഗാമികളായി പാപത്താല്‍ ജനിച്ചതുകൊണ്ടു തന്നെ ന്യായപ്രമാണത്തിന് നേരെ വിപരീതമാണ് നാം ചെയ്യേണ്ടത്. ചെയ്യാന്‍ നമുക്ക് കഴിയില്ലെങ്കിലും ചെയ്യരുതാത്തത് നാം ചെയ്യുന്നു. അതുകൊണ്ടുതന്നെ ന്യായപ്രമാണം നമ്മെ പാപത്താല്‍ നിറഞ്ഞവരായി എണ്ണുന്നു.
"ന്യായപ്രമാണം ആത്മീകം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിനു ദാസനായി വില്ക്കപ്പെട്ടവന്‍ തന്നേ. ഞാന്‍ പ്രവൃത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു. എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നു വച്ചാല്‍ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്യുവാനുള്ള താല്‍പര്യം എനിക്കുണ്ടു; പ്രവൃത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്യാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവൃത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രെ. അങ്ങനെ നന്മ ചെയ്യാന്‍ ഇച്ഛിക്കുന്നു. ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിനു എന്നെ ബന്ധനാക്കിക്കളയുന്നു. അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും`? (റോമര്‍ 7: 14-24)
ഈ ഭാഗത്തെ ഉദ്ധരിച്ചുകൊണ്ട്, നാമെല്ലാവരും താനുള്‍പ്പെടെ ഒരിക്കല്‍ ന്യായപ്രമാണത്താല്‍ വിധിക്കപ്പെടുമെന്ന് പൌലൊസ് പറയുന്നു. യേശുക്രിസ്തുവിന്‍റെ ശരീരത്തിലൂടെ ധര്‍മ്മരോഷവും ന്യായവിധിയും ലഭിച്ചവനുമാത്രമേ ദൈവനീതിയുടെ ഫലം വഹിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. തന്നില്‍ ഒരു നല്ല പ്രവൃത്തിയും നിവസിക്കുന്നില്ലായെന്നും വീണ്ടും ജനിച്ചിട്ടില്ലാത്തവന് പാപം ചെയ്യുവാനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്നും പൌലൊസ് പറയുന്നു. അതുകൊണ്ട് ഒരുവനെ വീണ്ടും ജനിപ്പിക്കുവാന്‍ കാരണക്കാരനാവുക. എന്നാല്‍ ഇതു രണ്ടിനുമിടയ്ക്ക് പ്രകടമായ ഒരു വ്യത്യാസമുണ്ട്. വീണ്ടും ജനിക്കപ്പെട്ടവരില്‍ ജഡവും ആത്മാവുമുണ്ട്, അതുകൊണ്ടുതന്നെ അവരില്‍ രണ്ടുതരത്തിലുള്ള ആഗ്രഹങ്ങളുമുണ്ട്. എന്നാല്‍ ഇതുവരെയും വീണ്ടും ജനിക്കാത്തവരില്‍ ജഡമോഹം മാത്രമേ കാണുകയുള്ളൂ. അതുകൊണ്ടുതന്നെ അവര്‍ പാപം ചെയ്യുവാനാഗ്രഹിക്കുന്നു. അതിനാല്‍ എങ്ങനെ ഭംഗിയായും കൃത്യമായും പാപം ചെയ്യാം. എന്നതിനാലാണ് അവരെല്ലാം താത്പര്യപ്പെടുന്നത്. പൊതുവായി രക്ഷിക്കപ്പെടാത്ത എല്ലാവരുടെയും ജീവിതത്തിലെ ലക്ഷ്യമാണ് ഇത്.
പാപം മനുഷ്യനെ പാപം ചെയ്യാന്‍ നിര്‍ബന്ധിതനാക്കുന്നു. റോമര്‍ 7:20 ഇപ്രകാരം പറയുന്നു, “ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നുവെങ്കിലോ അതിനെ പ്രവൃത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ”. വീണ്ടും ജനിക്കപ്പെട്ട ഒരുവന്‍റെ ഹൃദയത്തില്‍ പാപമുണ്ടായിരിക്കുമോ? ഇല്ല! ഇപ്പോള്‍ പിന്നെ വീണ്ടും ജനിക്കാത്ത ഒരുവന്‍റെ ഹൃദയത്തില്‍ പാപമുണ്ടാകുമോ? അതെ, ഉണ്ടാകും! നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍, പാപം ജഡത്തില്‍ പ്രവൃത്തിക്കുകയും അത് നിങ്ങളെ കൂടുതല്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. “ഞാന്‍ ചെയ്യാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നുവെങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ”. പാപത്തോടുകൂടി ജനിച്ചതുകൊണ്ടു തന്നെ തങ്ങളുടെ ജീവിതത്തിലുടനീളം പാപം ചെയ്യാന്‍ മാത്രം സാധിക്കുന്നവരാണ് മനുഷ്യവര്‍ഗ്ഗം.
വീണ്ടും ജനിക്കപ്പെട്ടവനില്‍ ആത്മാവിന്‍റെ ഫലം അനര്‍ഗ്ഗളം പ്രവഹിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ വീണ്ടും ജനിച്ചിട്ടില്ലാത്ത ഒരുവന് അത്തരത്തിലുള്ള ഫലങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുകയില്ല. അവര്‍ക്ക് ഒരിക്കലും മറ്റുള്ളവരോട് കരുണ ഉണ്ടാവുകയില്ല. അവരില്‍ തങ്ങളുടെ മക്കള്‍ അനുസരണക്കേടു കാണിച്ചാല്‍ അവരെ കൊന്നുകളയുന്നവര്‍ പോലുമുണ്ട്. അവരുടെ ഹൃദയത്തില്‍ നിന്ന് ക്രൂരത പുറത്തുവരുകയും കുട്ടികള്‍ അനുസരണക്കേടു കാട്ടുമ്പോള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ വച്ചുതന്നെ അവരെ കൊല്ലുകയും ചെയ്യുന്നു. എങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മക്കളെ കൊല്ലുന്നില്ല പകരം ഹൃദയത്തില്‍ എണ്ണമറ്റ സമയങ്ങളില്‍ അവരെ കൊല്ലുന്നു.
ഞാനവിടെ പറയാന്‍ ശ്രമിക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? എന്നാല്‍ ഒരു നീതിമാന് അത്തരത്തിലുള്ള ഒരു കാര്യവും ചെയ്യാന്‍ സാധിക്കുകയില്ല. ചിലപ്പോള്‍ അവര്‍ തര്‍ക്കത്തിലേര്‍പ്പെടാം എന്നാല്‍ മറ്റുള്ളവര്‍ക്ക് ദേഷ്യവും പകയുമുള്ള ഒരു ക്രൂരഹൃദയത്തിനുടമയാകാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല.
പകരം, തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കുവേണ്ടി തര്‍ക്കിക്കേണ്ടി വരുന്ന സാധാരണ ആളുകളുടെ ഹൃദയങ്ങളില്‍ കരുണയുണ്ടായിരിക്കണമെന്ന് നീതിമാന്മാര്‍ ആഗ്രഹിക്കുന്നു. അങ്ങനെ നന്മ ചെയ്യാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ദൈവത്തിന്‍റെ രൂപകല്പനയില്‍ സൃഷ്ടിക്കപ്പെട്ടവരായതു കൊണ്ടുതന്നെ മനുഷ്യര്‍ നന്മ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തിന്മകള്‍ മാത്രമേ അവരില്‍ നിന്നു വരുകയുള്ളൂ.
വീണ്ടും ജനിക്കാത്ത ക്രിസ്ത്യാനികള്‍ പരസ്പരം വിലപിച്ചുകൊണ്ട് `യഥാര്‍ത്ഥത്തില്‍ ഞാന്‍ നന്മ ചെയ്യുവാനാഗ്രഹിക്കുന്നു, പക്ഷേ എനിക്കു കഴിയുന്നില്ല. എന്തുകൊണ്ടാണ് കഴിയാത്തതെന്ന് എനിക്കറിയില്ല` എന്നു പറയാറുണ്ട്. ഇതുവരെ രക്ഷിക്കപ്പെടാത്ത പാപികളായതുകൊണ്ടു തന്നെ അവര്‍ക്ക് അങ്ങനെ ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന് അവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അവര്‍ക്ക് നന്മ ചെയ്യാന്‍ കഴിയുകയില്ല, എന്തെന്നാല്‍ അവരുടെ ഹൃദയത്തില്‍ പാപമുണ്ട്. വീണ്ടും ജനിക്കപ്പെട്ടവന് ആത്മാവിന്‍റെയും ജഡത്തിന്‍റെയും മോഹങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇതുവരെ വീണ്ടും ജനിക്കാത്തവരില്‍ ആത്മാവ് ഉണ്ടായിരിക്കുകയില്ല. ഇതാണ് വീണ്ടും ജനിക്കപ്പെട്ടവരും വീണ്ടും ജനിക്കാത്തവരും തമ്മിലുള്ള പ്രകടമായ വ്യത്യാസം.
ഏഴാം അദ്ധ്യായത്തില്‍ വീണ്ടും ജനിക്കപ്പെടാത്തവരുടെ അവസ്ഥയെക്കുറിച്ച് പൌലൊസ് പറയുന്നു. റോമര്‍ 7:1 ല്‍ നിന്നും ന്യായപ്രമാണത്തെ വിവരിച്ചുകൊണ്ട് ചെയ്യുവാനാഗ്രഹിക്കുന്ന നന്മ ചെയ്യുവാന്‍ തനിക്കു കഴിയുന്നില്ല എന്നാല്‍ ചെയ്യുവാനാഗ്രഹിക്കാത്ത തിന്മ ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പാപം ചെയ്യുവാനാഗ്രഹിക്കാതെ നന്മ ചെയ്യുവാനാണ് തനിക്കാഗ്രഹം. ഹൃദയത്തില്‍ ആഗ്രഹിക്കുന്നത് ചെയ്യുവാനാഗ്രഹിക്കാത്തതു മാത്രമാണ് ചെയ്യുന്നത്. “അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും”? തന്‍റെ ദുര്‍വിധിയോര്‍ത്ത് അയാള്‍ വിലപിക്കുന്നു എന്നാല്‍ പെട്ടെന്നു തന്നെ “യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു”എന്ന് പറഞ്ഞുകൊണ്ട് ദൈവത്തെ പുകഴ്ത്തുകയാണ്.
ഇതിന്‍റെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ക്ക് മനസിലായോ? വീണ്ടും ജനിക്കപ്പെട്ട നമുക്ക് അദ്ദേഹത്തിന്‍റെ വാക്കുകള്‍ മനസ്സിലാക്കുവാന്‍ കഴിയും എന്നാല്‍ വീണ്ടും ജനിക്കപ്പെടാത്തവര്‍ക്ക് ഇത് മനസ്സിലാക്കുവാന്‍ കഴിയുകയില്ല. ഒരിക്കലും ഒരു പക്ഷിയാക്കുവാന്‍ കഴിയാത്ത ഒരു പുഴുവിന് `ഓ! ദിവസവും മരത്തിന്‍റെ മുകളിലിരുന്ന് കുറെ സമയം ഞാന്‍ പാടും. എന്തൊരു തണുപ്പാണ് കാറ്റിന്`! എന്ന് പക്ഷി പറയുന്നതെന്താണെന്ന് മനസ്സിലാക്കുവാന്‍ കഴിയില്ല. `സത്യമാണോ? കാറ്റെന്നു പറഞ്ഞാല്‍ എന്താ`? എന്ന് നിലത്തുനിന്നുകൊണ്ട് ആ പുഴു ചോദിച്ചേക്കാം എന്താണ് ആ പക്ഷി പറഞ്ഞതെന്ന് അതിന് ഒരിക്കലും മനസിലാക്കുവാന്‍ കഴിയുകയില്ല എന്നാല്‍ എന്താണ് കാറ്റെന്ന് പക്ഷിക്കറിയാം.
അതുപോലെ പൌലൊസ് വീണ്ടും ജനിക്കപ്പെട്ടവനായതുകൊണ്ട്, വീണ്ടും ജനിക്കപ്പെട്ടവനും ജനിക്കപ്പെടാത്തവനും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് വിശദമായി പറയുവാന്‍ പൌലൊസിനു കഴിഞ്ഞു. തന്നെ രക്ഷിച്ച രക്ഷകന്‍ യേശുക്രിസ്തുവാണെന്ന് പൌലൊസ് പറയുന്നു. യേശുക്രിസ്തു നമ്മെ രക്ഷിച്ചുവോ? തീര്‍ച്ചയായും അവന്‍ രക്ഷിച്ചു! `ഇങ്ങനെ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു`.
തങ്ങളുടെ പാപങ്ങള്‍ എടുത്തു മാറ്റപ്പെട്ടവര്‍ തങ്ങളുടെ ഹൃദയത്തില്‍ ദൈവത്തിന്‍റെ പ്രമാണത്തെ സേവിക്കുന്നു. അപ്പോള്‍ അവര്‍ ജഡത്തില്‍ സേവിക്കുന്നുവോ? അവര്‍ തങ്ങളുടെ ജഡത്താല്‍ പാപത്തിന്‍റെ പ്രമാണത്തെ സേവിക്കുന്നു. ജഡത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതുകൊണ്ടു തന്നെ അത് പാപം ചെയ്യുവാനിഷ്ടപ്പെടുന്നു. ജഡം ജഡത്തിന്‍റെ കാര്യങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ആത്മാവ് ആത്മാവിനെ സംബന്ധിച്ച കാര്യങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് പാപങ്ങള്‍ എടുത്തു മാറ്റപ്പെട്ടവര്‍ കര്‍ത്താവിനെ പിന്തുടരാന്‍ ആഗ്രഹിക്കുകയും അങ്ങനെ ചെയ്യുകയും വേണം എന്തെന്നാല്‍ പരിശുദ്ധാത്മാവ് ഇപ്പോള്‍ അവരില്‍ വസിക്കുന്നുവെന്നതുകൊണ്ടുതന്നെ. എന്നാല്‍ പാപങ്ങള്‍ എടുത്തു മാറ്റപ്പെടാത്തവര്‍ക്ക് തങ്ങളുടെ ജഡത്തോടും ഹൃദയത്തോടും പാപങ്ങള്‍ പിന്തുടരാന്‍ മാത്രമേ കഴിയുകയുള്ളൂ. പാപങ്ങള്‍ എടുത്തുമാറ്റപ്പെട്ട വീണ്ടും ജനിക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ ജഡം പാപത്തെ പിന്തുടരുകയാണെങ്കില്‍ പോലും ഹൃദയത്തില്‍ ദൈവത്തെ അനുഗമിക്കുവാന്‍ കഴിയും.
യേശുക്രിസ്തുവിലുള്ള ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു
റോമര്‍ 8:1 നമുക്കിപ്പോള്‍ നോക്കാം. തങ്ങള്‍ പാപികളായി ജനിച്ചവരാണെങ്കില്‍ പോലും യേശുവിന്‍റെ രക്ഷയിലുള്ള വിശ്വാസത്താല്‍ പാപങ്ങളെല്ലാം എടുത്തുമാറ്റപ്പെട്ടവര്‍ ഒരിക്കലും ദൈവത്തിന്‍റെ പ്രമാണത്താല്‍ വിധിക്കപ്പെടുകയില്ല. `അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നും ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു`. (റോമര്‍ 8 : 1-2)
അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല. ഒരു ശിക്ഷാവിധിയും ഇല്ല! വീണ്ടും ജനിക്കപ്പെട്ടവനില്‍ ഒരു പാപവും ഇല്ല, അവരെ വിധിക്കുവാനും കഴിയുകയില്ല. ഒരു പാപവും അവരുടെ ഹൃദയത്തില്‍ അവശേഷിക്കുകയില്ല. എന്തെന്നാല്‍ ക്രിസ്തുവിലുള്ള ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം അവരെ മരണത്തിന്‍റെയും പാപത്തിന്‍റെയും പ്രമാണത്തില്‍ നിന്ന് അവരെ സ്വതന്ത്രരാക്കിയിരിക്കുന്നു. ജീവന്‍റെ ഉത്ഭവം നമ്മുടെ കര്‍ത്താവാണ്. അവനാണ് പരിശുദ്ധാത്മാവിനാല്‍ രൂപപ്പെട്ട ദൈവത്തിന്‍റെ കുഞ്ഞാട്. യോഹന്നാനിലൂടെയുള്ള യോര്‍ദ്ദാന്‍ നദിയിലെ സ്നാനം വഴി അവന്‍ ലോകത്തിന്‍റെ സകലപാപങ്ങളും തന്നില്‍ ചുമന്നു. നമ്മുടെ സ്ഥലത്ത് വിധിക്കപ്പെട്ട് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടു. ഇതിലൂടെ അവന്‍ നമ്മുടെ സകലപാപങ്ങളും പൂര്‍ണ്ണമായും എടുത്തുമാറ്റുകയാണുണ്ടായത്.
അപ്പോള്‍ പിന്നെ നമ്മുടെ പാപങ്ങള്‍ കാരണം നാം ഇനിയും മരിക്കേണ്ടതുണ്ടോ? വിധിക്കപ്പെടുവാന്‍ നമ്മില്‍ എന്തെങ്കിലും ഉണ്ടോ? തന്‍റെ സ്നാനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളും യേശുക്രിസ്തുവില്‍ ചേര്‍ന്നുവെങ്കില്‍ നമ്മുടെയുള്ളില്‍ പാപമുണ്ടോ? തീര്‍ച്ചയായും ഇല്ല! സകലപാപികളെയും രക്ഷിക്കുവാനായി യേശുക്രിസ്തു യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ട്, ക്രൂശിക്കപ്പെട്ട് മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം ദിനം ഉയര്‍ത്തെഴുന്നേറ്റതുകൊണ്ടു തന്നെ നാം വിധിക്കപ്പെടേണ്ടതില്ല.
പ്രമാണം ധര്‍മ്മരോഷത്തിനു കാരണമാകുമ്പോഴും തന്‍റെ വിധിയില്‍ നിന്നും ദൈവത്തിന്‍റെ രക്ഷ നമ്മിലേക്കു പ്രവഹിക്കുന്നു. `ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു`. പാപമുള്ളവരിലാണ് ദൈവത്തിന്‍റെ ധര്‍മ്മരോഷം വെളിപ്പെടുത്തപ്പെട്ടത്. ദൈവം അവരെ നരകത്തിലേക്ക് അയച്ചു. എന്നാല്‍ കര്‍ത്താവ് നമ്മുടെ ഹൃദയങ്ങളില്‍ നിന്നും സകലപാപങ്ങളെയും എടുത്തുമാറ്റിക്കൊണ്ട് പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളില്‍ നിന്ന് നമ്മെ സ്വതന്ത്രരാക്കി. അവന്‍ യേശുക്രിസ്തുവില്‍ വിശ്വാസികളെ പാപമുക്തരാക്കി. നിങ്ങളുടെ പാപം എടുത്തു മാറ്റപ്പെട്ടിട്ടുണ്ടോ?
`ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ (സാധിപ്പാന്‍) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു. ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ച് നടക്കുന്ന നാമില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിനു തന്നേ` (റോമര്‍ 8 : 3 - 4).
ഇവിടെ ജഡം ദുര്‍ബലമാണെന്നും അതുകൊണ്ടുതന്നെ ന്യായപ്രമാണത്തെ അനുസരിക്കാന്‍ അതിനു കഴിയില്ലായെന്നും കര്‍ത്താവ് നമ്മോടു പറയുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണം തീര്‍ച്ചയായും നന്മയുള്ളതും മനോഹരവുമാണ് എന്നാല്‍ നമ്മുടെ ജഡത്തിന്‍റെ ബലഹീനത കാരണം നമുക്ക് അതിനെ അനുസരിച്ചു ജീവിക്കുവാന്‍ കഴിയില്ല. നാം പൂര്‍ണ്ണരായിരിക്കുവാനാണ് ദൈവത്തിന്‍റെ ന്യായപ്രമാണം ആവശ്യപ്പെടുന്നത്. നാം ന്യായപ്രമാണത്തിന്‍റെ പൂര്‍ണ്ണ അനുസരണയില്‍ എത്തിച്ചേരാന്‍ അത് ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മുടെ ജഡത്തിന്‍റെ ബലഹീനത നിമിത്തം നമുക്കു ന്യായപ്രമാണത്തെ പൂര്‍ണ്ണമായി അനുസരിച്ചു ജീവിക്കുവാന്‍ കഴിയുകയില്ല. ഇങ്ങനെ ന്യായപ്രമാണം നമ്മില്‍ ധര്‍മ്മരോഷം കൊണ്ടു വരുന്നു. അപ്പോള്‍, നാം വിധിക്കപ്പെടാന്‍ പോകുകയാണെങ്കില്‍ പിന്നെ യേശുവിന്‍റെ ആവശ്യമെന്താണ്?
നമ്മെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ദൈവം തന്‍റെ ഒരേയൊരു പുത്രനെ അയച്ചത്. നമ്മുടെ പാപങ്ങള്‍ക്കായി പാപപങ്കിലമായ ജഡത്തില്‍ തന്‍റെ ഒരേയൊരു പുത്രനെ അയച്ചുകൊണ്ട് ദൈവം നമുക്ക് നീതി നല്‍കി. ജഡത്താലാണ് യേശു ഈ ലോകത്തിലേക്ക് അയയ്ക്കപ്പെട്ടത്. `പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു`. ന്യായപ്രമാണത്തിന്‍റെ നീതി നമ്മില്‍ ഫലവത്താകുന്നതിനുവേണ്ടി, ജഡത്തിന്‍റെ വഴിയേ പോകാതെ ആത്മാവിന്‍റെ വഴിയേ നടന്ന യേശുവില്‍ ദൈവം നമ്മുടെ സകലപാപങ്ങളും ചൊരിഞ്ഞു. യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്താല്‍ നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റപ്പെട്ടു. കര്‍ത്താവ് നമുക്കു ചെയ്ത നന്മകളെ നാം അംഗീകരിച്ചാല്‍ തന്നെ നമ്മുടെ പാപങ്ങളെല്ലാം തുടച്ചു നീക്കപ്പെട്ടു.
ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവരും ജഡത്തെ അനുസരിച്ചു ജീവിക്കുന്നവരും
രണ്ടു വിധത്തിലുള്ള ക്രിസ്ത്യാനികളുണ്ട്. തങ്ങളുടെ സ്വന്തം ചിന്തകളെ അനുസരിക്കുന്നവരും സത്യവചനത്തെ അനുസരിക്കുന്നവരും. രണ്ടാമത്തെ വിഭാഗക്കാര്‍ രക്ഷിക്കപ്പെടുകയും നീതിമാന്മാരാകുകയും ചെയ്യും. എന്നാല്‍ ആദ്യ വിഭാഗക്കാര്‍ നശിക്കുകയും ചെയ്യും.
`ജഡസ്വഭാവമുള്ളവര്‍ ജഡത്തിനുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിനുള്ളതും ചിന്തിക്കുന്നു. ജഡത്തിന്‍റെ ചിന്ത മരണം; ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവും തന്നേ` (റോമര്‍ 8:5-6). ദൈവത്തില്‍ വിശ്വസിക്കുക എന്നത് ന്യായപ്രമാണത്തെ അനുസരിച്ചു ജീവിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും പൂര്‍ണ്ണരാകുവാന്‍ കഴിയുകയില്ല. ജഡസ്വഭാവമുള്ളവര്‍ ജഡത്തിനുള്ളതു ചിന്തിക്കുന്നു.
പുറം മാത്രം വൃത്തിയാക്കുക എന്നത് ജഡമയമായ ഒരു കാര്യമാണ്. ചിലര്‍ ഭാര്യയോടു കലഹിച്ചും കുടുംബത്തില്‍ തിന്മ ചെയ്യുന്നവരുമാണ് എങ്കില്‍ പോലും എല്ലാ ഞായറാഴ്ചയും ബൈബിള്‍ പൊടിതട്ടിയെടുത്ത് പരിശുദ്ധമായ വഴിയിലൂടെ സഭയില്‍ പോകുന്നവരാണ്. ഞായറാഴ്ചകളില്‍ അവര്‍ മാലാഖമാരായി മാറുന്നു.
"ഹാ എങ്ങനെയുണ്ട്"? "
"വീണ്ടും കണ്ടതില്‍ സന്തോഷം"
പരിശുദ്ധമായ സ്വരത്തിലും ദയാവായ്പിലും പാസ്റ്റര്‍ പ്രസംഗിക്കുമ്പോള്‍ പലപ്പോഴും അവര്‍ "ആമേന്‍" പറയാറുണ്ട്. ആരാധന കഴിയുമ്പോള്‍ അവര്‍ സൗമനസ്യത്തോടു കൂടി സഭയില്‍ നിന്ന് ഇറങ്ങുന്നു, എന്നാല്‍ തങ്ങളുടെ ദൃഷ്ടിയില്‍ നിന്നു സഭ മാറുമ്പോള്‍ അവര്‍ നേരത്തേതില്‍ നിന്നും വ്യത്യസ്തരായി കാണുന്നു.
"എന്താണ് ദൈവത്തിന്‍റെ വചനം എന്നോടു പറഞ്ഞത്? എനിക്കു ഓര്‍ക്കാന്‍ കഴിയുന്നില്ല വരൂ, നമുക്കു കുടിക്കാമോ"?
സഭയില്‍ അവര്‍ മാലാഖമാരായിരുന്നു. എന്നാല്‍ സഭയില്‍ നിന്നും അകന്നപ്പോള്‍ തന്നെ അവര്‍ ജഡപൂര്‍ണ്ണന്മാരായി.
അതുകൊണ്ട് പാപികള്‍ തീര്‍ച്ചയായും താഴെ പറയും പ്രകാരം പ്രാര്‍ത്ഥിക്കണം. ദൈവമേ, ദയവു ചെയ്ത് അരിഷ്ടനായ എന്നെ രക്ഷിക്കൂ. നീ എന്നെ രക്ഷിച്ചില്ലായെങ്കില്‍ നരകത്തില്‍ പോകുവാനല്ലാതെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ എനിക്കു കഴിയുകയില്ല. എന്നാല്‍ ഞാന്‍ മരിക്കുന്നതുവരെ ഞാന്‍ ചെയ്യുന്ന പാപങ്ങള്‍ നീ കഴുകിക്കളയുകയാണെങ്കില്‍ വിശ്വാസത്താല്‍ എനിക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നും ഒരു മറുപടിയുണ്ടാകും.
ഏതൊരു വിശ്വാസിക്കും, ദൈവവചനത്തെ പിന്‍തുടരുമ്പോള്‍ പാപത്തില്‍ നിന്നും വീണ്ടെടുപ്പ് പ്രാപിക്കുവാനും ഒരു ആത്മീയ ജീവിതം നയിക്കുവാനും സാധിക്കും. "ആത്മസ്വഭാവമുള്ളവര്‍ ആത്മാവിനുള്ളത് ചിന്തിക്കുന്നു. ജഡത്തിന്‍റെ ചിന്ത മരണം; ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവും തന്നേ". നാം ദൈവത്തിന്‍റെ സത്യത്തെ അനുസരിച്ചു ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മില്‍ സമാധാനം വന്നുചേരും. "ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാന്‍ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ള വര്‍ക്കു ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല" (റോമര്‍ 8:78). ഇതുവരെ തങ്ങളുടെ പാപം എടുത്തു മാറ്റപ്പെടാത്തവര്‍ക്കും ഇപ്പോഴും ജഡത്തില്‍ കഴിയുന്നവര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല.
നിങ്ങളോ, ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നു വരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ അവനുള്ളവനല്ല (റോമര്‍ 8:9) ഈ ഭാഗത്തു വരുമ്പോള്‍ ആളുകള്‍ ആശയക്കുഴപ്പത്തിലാകും. എന്തെന്നാല്‍ ഇവിടെ പൌലൊസ് ആഴമേറിയ ആത്മീയ വാക്യങ്ങളാണ് പറയുന്നത്. വീണ്ടും ജനിച്ചിട്ടില്ലാത്തവര്‍ റോമര്‍ 7-മത്തെ അദ്ധ്യായത്തിലും 8-മത്തെ അദ്ധ്യായത്തിലുമെത്തുമ്പോള്‍ ആശയക്കുഴപ്പത്തിലാകും. ബൈബിളിലെ ഈ ഭാഗം അവര്‍ക്ക് ഒരിക്കലും മനസ്സിലാകുകയില്ല. എന്നാല്‍ വീണ്ടും ജനിക്കപ്പെട്ട നാം ജഡത്തിലുള്ളവരല്ല അതുകൊണ്ടുതന്നെ ജഡത്തിനുവേണ്ടി മാത്രമായി നാം ജീവിക്കരുത്.
മുകളിലത്തെ ഭാഗങ്ങളില്‍ പൌലൊസ് എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു വായിക്കുക. പരിശുദ്ധാത്മാവ് നിന്നില്‍ വസിക്കുന്നുവോ? ക്രിസ്തുവിന്‍റെ ആത്മാവില്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ ആ വ്യക്തി അവന്‍റേതല്ല. അവന്‍റേതല്ല എങ്കില്‍ അതിനര്‍ത്ഥം ആ വ്യക്തി സാത്താന്‍റേതാണെന്നും നരകത്തിലേക്കു ബന്ധിക്കപ്പെട്ട ഒരു പാപിയാണെന്നുമാണ്.
"ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതി നിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരില്‍ നിന്നു ഉയര്‍പ്പിച്ചവന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍ നിന്നു ഉയര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും". (റോമര്‍ 8:10-11). ആമേന്‍.
പരിശുദ്ധാത്മാവിനാല്‍ രൂപപ്പെട്ട നമ്മുടെ കര്‍ത്താവ് ജഡത്തില്‍ ഈ ലോകത്തില്‍ അയയ്ക്കപ്പെടുകയും നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റുകയും ചെയ്തു. പാപത്തിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കുകയും ആ ചിന്ത തങ്ങള്‍ ഓരോരുത്തരുടെയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ ഹൃദയങ്ങളില്‍ കര്‍ത്താവ് വന്നിട്ടുണ്ട്. നമ്മുടെ കര്‍ത്താവായ യേശു നമ്മുടെ സകലപാപങ്ങളും കഴുകിമാറ്റി നമ്മെ വെളുത്ത മഞ്ഞുപോലെയാക്കിയെന്ന് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തില്‍ വന്ന് തെളിയിച്ചു. യേശു വീണ്ടും ഈ ലോകത്തില്‍ വരുമ്പോള്‍ ദൈവം നമ്മുടെ ജഡത്തിന് ജീവനും നല്‍കും. "ക്രിസ്തുയേശുവിനെ മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മനുഷ്യശരീരങ്ങളെയും ജീവിപ്പിക്കും".
നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നു
വീണ്ടും ജനിച്ചതിനുശേഷവും നാം ദൈവത്തിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസത്താല്‍ ജീവിക്കണം. " ആകയാല്‍ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിനു ജഡത്തിനല്ല കടക്കാരനാകുന്നതു. നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കില്‍ മരിക്കും നിശ്ചയം; ആത്മാവിനാല്‍ ശരീരത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങള്‍ ജീവിക്കും. ദൈവാത്മാവു നടത്തുന്നവര്‍ എല്ലാവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍റെ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിനു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ" (റോമര്‍ 8: 12 - 17) അബ്ബാ പിതാവേ, എന്നു നാം വിളിക്കുന്നതിനു കാരണം ദാസ്യത്തിന്‍റെയും ഭയത്തിന്‍റെയും ആത്മാവിനുപകരം നാം പുത്രത്വത്തിന്‍റെ ആത്മാവിനെ സ്വീകരിച്ചതാണ്.
"നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നു". ഒന്നാമതായി ദൈവത്തിന്‍റെ ഉറച്ച വചനത്തിലൂടെ നാം പാപമോചനം നേടിയിട്ടുണ്ടെന്ന് പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നു. രണ്ടാമത്തെ സാക്ഷ്യം നമ്മില്‍ പാപമില്ല എന്നതാണ്. നാം രക്ഷിക്കപ്പെട്ടുവെന്ന് ആത്മാവ് സാക്ഷീകരിച്ചിട്ടുണ്ട്. പാപങ്ങളെല്ലാം എടുത്തുമാറ്റപ്പെട്ടവരുടെ ഹൃദയങ്ങളില്‍ മാത്രമേ പരിശുദ്ധാത്മാവ് ഇങ്ങനെ ചെയ്യുകയുള്ളൂ. "നീതിമാന്‍ ആരുമില്ല, ഒരുത്തന്‍ പോലുമില്ല" (റോമര്‍ 3:10). ഇത് ശരിയാണ്, പക്ഷേ അത് ദൈവം നമ്മെ വിടുവിക്കുന്നതിനു മുമ്പുവരെ. ഈ ഭാഗത്തിനു താഴെ അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായാണ് നീതീകരിക്കപ്പെടുന്നത് എന്ന് എഴുതിയിരിക്കുന്നു (റോമര്‍ 3:24). നാം ദൈവത്തിന്‍റെ മക്കളാണെന്ന് ആത്മാവുതന്നെ സാക്ഷ്യപ്പെടുത്തുന്നുവെന്നും എഴുതപ്പെട്ടിട്ടുണ്ട്. ദൈവം നമുക്കു ചെയ്ത നന്മകളെ നാം ഹൃദയത്തില്‍ അംഗീകരിക്കുമ്പോള്‍ ദൈവം നമ്മില്‍ വരുന്നു. എന്നാല്‍ നാം അത് വിശ്വസിക്കുന്നില്ലായെങ്കില്‍ പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയത്തില്‍ ഒരിടത്തും കാണുവാന്‍ സാധിക്കുകയില്ല. ദൈവം നമുക്കു ചെയ്ത നന്മകളെ നാം ഹൃദയത്തില്‍ സ്വീകരിക്കുകയാണെങ്കില്‍, "നിങ്ങള്‍ നീതിയുള്ളവരാണ്. നിങ്ങള്‍ എന്‍റെ മക്കളാണ്. നിങ്ങള്‍ എന്‍റെ നീതിമാന്മാരും എന്‍റെ ജനങ്ങളുമാണ്" എന്ന് ആത്മാവ് സാക്ഷ്യം പറയും. "നാം മക്കളെങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിനും കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിനു അവനോടു കൂടെ കഷ്ടമനുഭവിച്ചാലത്രേ". കര്‍ത്താവിനോടു കൂടെ കഷ്ടതയനുഭവിക്കുക എന്നതും അവനോടുകൂടെ തേജസ്കരിക്കപ്പെടുകയെന്നും ദൈവമക്കളെ സംബന്ധിച്ചിടത്തോളം സമുചിതം തന്നെയാണ്. പരിശുദ്ധാത്മാവുള്ളവരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരും സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിലുള്ള തങ്ങളുടെ പ്രത്യാശയില്‍ ജീവിക്കുന്നു.
കഷ്ടതകള്‍ ഉണ്ടെങ്കില്‍ പോലും വരാന്‍ പോകുന്ന ശാന്തിയുടെ യുഗത്തിലും സ്വര്‍ഗ്ഗരാജ്യത്തിലുമുള്ള പ്രത്യാശയില്‍ നാം ജീവിക്കുന്നു
റോമര്‍ 8:18- 25 എന്താണെന്ന് നമുക്കു നോക്കാം. "നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും, എന്നുള്ള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു. മനഃപൂര്‍വ്വമായിട്ടല്ല, അതിനെ കീഴ്പ്പെടുത്തിയവന്‍റെ കല്പന നിമിത്തമത്രേ. സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നതു എന്തിനു? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു".
നാമാണ് ആത്മാവിന്‍റെ ആദ്യഫലങ്ങള്‍. വീണ്ടും ജനിക്കപ്പെട്ടവരാണ് വീണ്ടെടുപ്പിന്‍റെ ആദ്യഫലങ്ങള്‍. ആദ്യവീണ്ടെടുപ്പില്‍ നാമും ഭാഗഭാക്കായിത്തീരും. യേശുക്രിസ്തുവാണ് വീണ്ടെടുപ്പിന്‍റെ ആദ്യഫലം. നാം അവനോടുകൂടെ ചേര്‍ന്നവരാണ്. ക്രിസ്തുവിനോടുകൂടെ ആദ്യ വീണ്ടെടുപ്പില്‍ പങ്കാളികളാകുന്നവര്‍ക്ക് അവസാനമുണ്ടാകുന്നു. ദൈവീക വിശ്വാസമില്ലാത്തവര്‍ വിധിക്കപ്പെടാനായി രണ്ടാമത്തെ വീണ്ടെടുപ്പില്‍ പങ്കാളികളാകുന്നു. അതുകൊണ്ടാണ്, "നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു" എന്ന് പൌലൊസ് പറയുന്നത്. ഇവിടുത്തെ ഈ മഹത്വത്താലാണ് വരാന്‍ പോകുന്ന ശാന്തിയുടെയും ഐശ്വര്യത്തിന്‍റെയും യുഗത്തെയും സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നത്. ആ അനുഗ്രഹീത കാലം വരുമ്പോള്‍ നമുക്കെല്ലാം വളരെയധികം മാറ്റം സംഭവിക്കും. ദൈവത്തിന്‍റെ മക്കളെല്ലാവരും മരണത്തില്‍ നിന്നു വീണ്ടും ഉയിര്‍ക്കുകയും അവരോരോരുത്തരും കര്‍ത്താവിന്‍റെ നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യും. സത്യത്തില്‍ ജഡവും മരണത്തില്‍ നിന്നു വീണ്ടും ഉയിര്‍ക്കുന്നു. നമ്മുടെ ആത്മാവ് നേരത്തെ തന്നെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. എല്ലാ കാര്യങ്ങളിലും ദൈവം ഒരു നവചൈതന്യം പ്രദാനം ചെയ്യുകയും അങ്ങനെ നീതിമാന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളോളം രാജാക്കന്മാരെപ്പോലെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യും.
തങ്ങള്‍ ദൈവത്തിന്‍റെ മക്കളാണെന്ന വെളിപ്പെടുത്തലിനായി ഈ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും കാത്തിരിക്കുന്നു. നമുക്കുണ്ടാകാന്‍ പോകുന്ന മാറ്റം പോലെ സൃഷ്ടിയും മാറ്റപ്പെടും. വരാന്‍ പോകുന്ന ശാന്തിയുടെയും ഐശ്വര്യത്തിന്‍റെയും യുഗത്തില്‍ വേദനയോ കഷ്പ്പാടോ മരണമോ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ ഇപ്പോള്‍ നാം വിലപിക്കുന്നതെന്തുകൊണ്ടാണ്? ജഡം ഇപ്പോഴും ദുര്‍ബലമായിരിക്കുന്നതാണിതിനു കാരണം. എന്നാല്‍ എന്തിനാണ് നമ്മുടെ ആത്മാക്കള്‍ വിലപിക്കുന്നത്? അവ വിലപിക്കുന്നത് നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടിയാണ്.
"ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നതു കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നതു എന്തിനു? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു" (റോമര്‍ 8 : 23-25).
ദൈവത്തിന്‍റെ സ്വീകരണത്തിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടത്. പാപങ്ങളെല്ലാം എടുത്തുമാറ്റപ്പെട്ട നാം വരാന്‍ പോകുന്ന ശാന്തിയുടെയും ഐശ്വര്യത്തിന്‍റെയും യുഗത്തിലും സ്വര്‍ഗ്ഗരാജ്യത്തിലും പ്രവേശിക്കും. ലോകം പെട്ടെന്ന് അവസാനിക്കുകയാണെങ്കില്‍ പോലും നാം നശിക്കുകയില്ല. ലോകത്തിന്‍റെ അവസാനകാലത്ത് നമ്മുടെ കര്‍ത്താവ് ഈ ലോകത്തില്‍ വീണ്ടും വരും. അവന്‍ എല്ലാറ്റിനെയും പുതുതാക്കുകയും നീതിമാന്മാരുടെ നവചൈതന്യമുള്ള ജഡത്തെ ഉയര്‍ത്തുകയും ചെയ്യും. ആയിരകണക്കിന് വര്‍ഷങ്ങളോളം അവന്‍ അവരെ ഭരണാധികാരികളായി വാഴിക്കും.
ലോകത്തിന്‍റെ അവസാനം പാപികള്‍ക്ക് നിരാശാജനകമാണ്. എന്നാല്‍ നീതിമാന്മാര്‍ക്ക് അതൊരു പ്രത്യാശയാണ്. പൌലൊസ് അതിനുവേണ്ടി പ്രത്യാശിക്കുന്നു. നിങ്ങള്‍ ഞരങ്ങുന്നുണ്ടോ? നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പിനായി കാത്തിരിക്കുന്നുണ്ടോ? ആത്മാവും കാത്തിരിക്കുന്നുവോ? വേദന, ദുര്‍ബലത തുടങ്ങിയ വികാരങ്ങളില്ലാത്ത വിമോചനം പ്രാപിച്ച യേശുക്രിസ്തുവിന്‍റെ ശരീരംപോലെ നാം ആത്മീയ ശരീരമുള്ളവരായി മാറും.
നീതിമാന്മാരെ വിശ്വാസത്തില്‍ ജീവിക്കുവാന്‍ പരിശുദ്ധാത്മാവ് സഹായിക്കുന്നു
വിശ്വാസത്തോടെ ജീവിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. നാം കാണുന്നതിനായാണോ പ്രത്യാശിക്കുന്നത്? ഇല്ല നാം കാണാത്തതിനുവേണ്ടിയാണ് പ്രത്യാശിക്കുന്നത്. "അവണ്ണം തന്നെ ആത്മാവു നമ്മുടെ ബലഹീനതയ്ക്കു തുണ നില്‍ക്കുന്നു. വേണ്ടും പോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു " (റോമര്‍ 8 :26- 27).
സത്യത്തില്‍ പരിശുദ്ധാത്മാവ് എന്താണ് നമ്മില്‍ ആഗ്രഹിക്കുന്നത്? എന്തുചെയ്യുവാനാണ് അവന്‍ നമ്മെ സഹായിക്കുന്നത്? എന്തിനാണ് നിങ്ങള്‍ പ്രത്യാശിക്കുന്നത്? നാം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു (2പത്രോസ് 3:13). നശ്വരമായ ഈ ലോകത്തില്‍ ജീവിക്കുവാന്‍ നാം ആഗ്രഹിക്കുന്നില്ല. നാം ദുര്‍ബലരാണ്, അതുകൊണ്ടുതന്നെ നമ്മുടെ കര്‍ത്താവിന്‍റെ ദിവസത്തിനുവേണ്ടിയാണ് നാം പ്രത്യാശിക്കുന്നത്. പാപവും രോഗങ്ങളും അശുദ്ധാത്മാവുമൊന്നുമില്ലാതെ ഒരു നിത്യജീവിതം നയിക്കുവാനാണ് നാം ആഗ്രഹിക്കുന്നത്. സന്തോഷത്തോടും സമാധാനത്തോടും സ്നേഹത്തോടും കര്‍ത്താവായ യേശുവിനോടും മറ്റുള്ളവരോടും കൂടെ കഴിയുവാന്‍ നാം ആഗ്രഹിക്കുന്നു.
അതുകൊണ്ട് ആത്മാവ് ഞരങ്ങുകയും, പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നതിന് നമുക്ക് തടസമുണ്ടാക്കുകയും ചെയ്യുന്നു. തുറന്നു പറഞ്ഞാല്‍ നീതിമാന്മാരായ നമുക്ക്, ഒരു പക്ഷേ വല്ലപ്പോഴുമൊരിക്കല്‍ സഹദൈവദാസന്മാരുമൊത്ത് ഫുട്ബോള്‍ കളിക്കുന്നതൊഴിച്ചാല്‍, ഈ ലോകത്തില്‍ സന്തോഷ പൂര്‍ണ്ണമായ ഒന്നുമില്ല. സുവിശേഷം പ്രസംഗിക്കുന്നതിനാല്‍ നമുക്ക് താല്പര്യമുള്ളതുകൊണ്ടാണ് നാം ഈ ഭൂമിയില്‍ ജീവിക്കുന്നത്. എന്നാല്‍ ഈ മഹത്തായ കാര്യത്തിനായി ഈ ലോകത്തില്‍ ജീവിക്കുന്നതില്‍ നീതിമാന്മാര്‍ക്ക് ഒരു കാരണവുമില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
തന്നെ സ്നേഹിക്കുന്ന, വീണ്ടും ജനിക്കപ്പെട്ടവന് സകലതും നന്മയാകുവാന്‍ ദൈവം അനുവദിക്കുന്നു
റോമര്‍ 8: 28- 30 നമുക്ക് നോക്കാം. "എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിനു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു".
റോമര്‍ 8:28 ല്‍ പൌലൊസ് പറയുന്നു, "എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു". ഈ ഭാഗം വളരെ പ്രാധാന്യമുള്ളതാണ്. എന്തിനാണ് ഞാന്‍ ജനിച്ചത്? സാത്താനില്ലാത്ത ഒരു സ്ഥലത്തില്‍ ദൈവം എന്നെ സൃഷ്ടിക്കുമായിരുന്നു, ആദ്യം മുതല്‍ക്കു തന്നെ സ്വര്‍ഗ്ഗരാജ്യത്തില്‍ ജീവിക്കുവാന്‍ അവന്‍ എന്നെ അനുവദിക്കണമെന്നായിരുന്നു. എന്തുകൊണ്ടാണ് അവന്‍ എന്നെ ഇത്തരത്തില്‍ സൃഷ്ടിച്ചത്? എന്ന് ധാരാളം ആളുകള്‍ ചിന്തിക്കാറുണ്ട്. മോശപ്പെട്ട സാഹചര്യങ്ങളില്‍ ജനിച്ച ചിലയാളുകള്‍ തങ്ങളുടെ മനസ്സില്‍ ഒരു വൈരാഗ്യം സൂക്ഷിച്ചു വയ്ക്കാറുണ്ട്, ആദ്യം മാതാപിതാക്കളോടും പിന്നെ ദൈവത്തോടും എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം കഷ്ടപ്പാടില്‍ എനിക്ക് ജന്മം നല്‍കിയത്? എന്നാണ് ചോദ്യം.
ഇത്തരത്തിലുള്ള അന്വേഷണത്തിന് ഈ ഭാഗം വളരെ ശരിയായ ഒരു ഉത്തരം നല്‍കുന്നു. നാം ദൈവത്തിന്‍റെ സൃഷ്ടികളായി ജനിച്ചു. ശരിയല്ല? നാം അവന്‍റെ സൃഷ്ടികളാണ്. ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ച് അവന്‍റെ സങ്കല്‍പ്പത്തില്‍ നമ്മെ സൃഷ്ടിച്ചു എന്നാല്‍ നാം ഇപ്പോഴും അവന്‍റെ സൃഷ്ടികള്‍ തന്നെയാണ്. ഈ ലോകത്തില്‍ നമ്മെ സ്ഥാപിച്ചതിന് ദൈവത്തില്‍ ഒരു പദ്ധതിയുണ്ട്. ബൈബിള്‍ പറയുന്നു, "എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു".പിശാചിനാല്‍ വഞ്ചിക്കപ്പെട്ട നമ്മുടെ പൂര്‍വ്വികരായ ആദാമില്‍ നിന്നും ഹവ്വയില്‍ നിന്നും പാരമ്പര്യമായി ജന്മപാപം കിട്ടിയതുകൊണ്ടു തന്നെ നാം പാപികളായും കഷ്ടപ്പെടുന്നവരായും ജനിച്ചു. എന്നാല്‍ വിശ്വാസത്തിലൂടെ നമ്മെ തന്‍റെ മക്കളാക്കി മാറ്റുവാനായി ദൈവം യേശുക്രിസ്തുവിനെ നമുക്കായി അയച്ചു. ഇതാണ് നമ്മെ സൃഷ്ടിക്കുന്നതിലൂടെയുള്ള അവന്‍റെ ഉദ്ദേശ്യം അഥവാ പദ്ധതി. യേശുക്രിസ്തുവിനോടും ദൈവപിതാവിനോടും കൂടെ വരാന്‍ പോകുന്ന ശാന്തിയുടെ യുഗത്തിലും സ്വര്‍ഗ്ഗരാജ്യത്തിലും ജീവിക്കുവാന്‍ സന്തോഷവും നിത്യതയുള്ള ഒരു ജീവിതം നല്‍കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു.
"എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു". നമുക്കായുള്ള ദൈവത്തിന്‍റെ പദ്ധതി നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റപ്പെടുമ്പോള്‍ തന്നെ സഫലമാക്കപ്പെട്ടു. ഈ പറഞ്ഞത് ശരിയല്ലേ? ഈ ലോകത്തില്‍ ജനിച്ചതുകാരണം നാം സന്തോഷത്തോടെയിരിക്കണ്ടേ? ഭാവിയില്‍ നാം അനുഭവിക്കാന്‍ പോകുന്ന സന്തോഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ലോകത്തില്‍ ജനിച്ചതിനായി സന്തോഷിക്കുവാനേ നമുക്കു കഴിയൂ. എന്നാല്‍ ധാരാളം ആളുകളും സന്തോഷവാന്മാരല്ല, ഇതിനുകാരണം അവര്‍ ദൈവസ്നേഹം നിഷേധിക്കുന്നതു തന്നെ.
എന്തുകൊണ്ടാണ് രോഗങ്ങളും പാപങ്ങളും ഉണ്ടാകുന്നതെന്നും എന്തുകൊണ്ടാണ് കഷ്ടപ്പാടെന്നു കാണപ്പെടുന്ന നന്മകള്‍ ചെയ്യുവാന്‍ ശ്രമിക്കുന്ന തിന്മയുള്ള മനുഷ്യര്‍ക്ക് എല്ലാം വളരെ മേന്മയുള്ളതായി കാണപ്പെടുന്നതെന്നും നിങ്ങള്‍ക്ക് അറിയാമോ? നാം പാപക്ഷമ സ്വീകരിച്ചുകൊണ്ട് ദൈവത്തെ അന്വേഷിക്കുവാനും കണ്ടുമുട്ടാനും അവന്‍റെ മക്കളായി മാറ്റുവാനും ശ്രമിക്കുമ്പോഴാണ് നമുക്ക് കഷ്ടപ്പാടുണ്ടാകുന്നത്. തന്നെ സ്നേഹിക്കുന്നവര്‍ക്ക് സകലവും നന്മയ്ക്കായി വ്യാപരിക്കുവാന്‍ ദൈവം തിന്മയുള്ള മനുഷ്യരെ ഈ ലോകത്തില്‍ ജീവിക്കുവാന്‍ അനുവദിക്കുന്നു.
"എന്തിനാണ് ദൈവം എന്നെ സൃഷ്ടിച്ചതെന്ന് എനിക്ക് അറിയില്ല. എന്തുകൊണ്ട് ദൈവം എന്നെ ഇത്തരമൊരു പാവപ്പെട്ട കുടുംബത്തില്‍ ജനിപ്പിച്ചു കഷ്ടപ്പെടുത്തുന്നത്"? എന്നു ചിന്തിക്കരുത്. സാത്താന്‍റെയും ന്യായപ്രമാണത്തിന്‍റെയും ഭരണത്തിന്‍ കീഴില്‍ ഈ ലോകത്തില്‍ ദൈവം നമ്മെ സൃഷ്ടിച്ചത് നമ്മെ അവന്‍റെ മക്കളാക്കി മാറ്റുവാനും സ്വര്‍ഗ്ഗരാജ്യത്തില്‍ കര്‍ത്താവിനോടുകൂടെ രാജാക്കന്മാരെപ്പോലെ നിത്യതയില്‍ ജീവിക്കുന്നതിനും വേണ്ടിയാണ്. എല്ലാം നന്മയ്ക്കായി വ്യാപരിക്കുകയും ദൈവം നമ്മെ അവന്‍റെ മക്കളാക്കി മാറ്റുകയും ചെയ്തു. നമ്മെ ഇത്തരത്തില്‍ സൃഷ്ടിച്ചതിനു പിന്നിലെ ദൈവത്തിന്‍റെ പദ്ധതി ഇതാണ്. ദൈവത്തിനെതിരെ പരാതി പറയുവാനും പിറുപിറുക്കുവാനും ഒന്നും തന്നെയില്ല. " എന്തിനാണ് ഞാന്‍ ഇങ്ങനെ സൃഷ്ടിക്കപ്പെട്ടത്? എന്തുകൊണ്ട് ഞാന്‍ ഇങ്ങനെയായി"? ഇതിലൂടെ ദൈവത്തിന്‍റെ ഹിതം സഫലമാക്കപ്പെട്ടു.
നിങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് പരാതിപ്പെടരുത്. ശുഭാപ്തിവിശ്വാസമില്ലത്ത തരത്തിലുള്ള പാട്ടുകള്‍ ഇനിയൊരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പാടരുത്. "ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുന്നു". (എബ്രായര്‍ 9:27) ഒരുവന്‍റെ ജനനത്തിനും ന്യായവിധിക്കുമിടയില്‍ ദൈവത്തിന്‍റെ രക്ഷയുടെ മഹത്വമുണ്ട്. നാം യേശുവില്‍ വിശ്വസിക്കുകയും ദൈവകൃപയാല്‍ നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റപ്പെടുകയും അങ്ങനെ ശാന്തിയുടെ യുഗത്തിലും ദൈവരാജ്യത്തിലും നിത്യമായി നാം ഭരിക്കുകയും ചെയ്യും. സൃഷ്ടിയുടെ യജമാനന്‍ എന്നു നാമെല്ലാം വിളിക്കപ്പെടും. എന്തുകൊണ്ടാണ് ദൈവം നിങ്ങളെ കഷ്ടപ്പാടില്‍ സൃഷ്ടിച്ചതെന്നു ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായോ? ദൈവത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന് നമ്മെ അവന്‍റെ മക്കളാക്കി മാറ്റി അനുഗ്രഹിക്കുവാനാണ് അവന്‍ നമുക്ക് കഷ്ടപ്പാടുകളും കഠിനതകളും നല്‍കിയത്.
തന്‍റെ പുത്രന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ ദൈവം നമ്മെ മുന്നിയമിച്ചു
പാപങ്ങളില്‍ നിന്നും മോചനം സ്വീകരിക്കുവാനും ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷിക്കപ്പെടുവാനും അങ്ങനെ നീതീമാന്മാരാകുവാനും നമുക്കു കുറച്ചു സമയം പോലും വേണ്ട. ഒരിക്കല്‍ എന്നെന്നേയ്ക്കുമായി നാം നീതിമാന്മാരായി മാറ്റപ്പെട്ടു അതുകൊണ്ടുതന്നെ വിശ്വാസത്താല്‍ വളരെ പെട്ടെന്ന് നമുക്ക് ദൈവത്തിന്‍റെ മക്കളായി മാറുവാന്‍ സാധിക്കും. ദൈവത്തിന്‍റെ രക്ഷ എന്നത് നമ്മുടെ വളരെ നീണ്ട ത്യാഗത്തിന്‍റെ ഫലമല്ല. ഒരിക്കല്‍ എന്നെന്നേയ്ക്കുമായി ദൈവം നമ്മെ രക്ഷിക്കുകയും ആസമയം തന്നെ നമ്മെ നീതിമാന്മാരാക്കിത്തീര്‍ക്കുകയും ചെയ്തു.
"അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിനു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു" (റോമര്‍ 8:29- 30).
ഈ ഭാഗങ്ങളില്‍ `കാല്‍വിനിസത്തിന്‍റെ സിദ്ധാന്തങ്ങളെ` ധാരാളം ആളുകള്‍ അടിസ്ഥാനമാക്കുന്നു. എന്നാല്‍ അവര്‍ക്കു തെറ്റുപറ്റി ഇവിടെ പൌലൊസ് പറയുന്നു, "അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിനു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു". യേശുവില്‍ തന്‍റെ മക്കളായി ദൈവം നമ്മെ മുന്നിയമിച്ചു. തന്‍റെ പദ്ധതിയിന്‍ കീഴില്‍ ഈ ലോകത്തില്‍ ജനിക്കുവാന്‍ ദൈവം നമ്മെ മുന്നിയമിച്ചു. അവന്‍ നമ്മെ സൃഷ്ടിച്ചു. ആരുടെ സ്വരൂപത്തോടു അനുരൂപരാകുവാന്‍? ദൈവത്തിന്‍റെ സ്വരൂപത്തോട്, അവന്‍റെ പുത്രന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ അവന്‍ നമ്മെ സൃഷ്ടിച്ചു.
തന്‍റെ ഹിതത്തിന്‍റെ നന്മയനുസരിച്ച് നമ്മെ ഈ ലോകത്തില്‍ ജനിക്കുവാനും യേശുക്രിസ്തുവിലൂടെ നമ്മെ തന്‍റെ മക്കളാക്കി ദത്തെടുക്കുവാനും ദൈവം അനുവദിച്ചു. തന്‍റെ പുത്രന്‍റെ സ്വരൂപത്തോടു അനുരൂപരായ നമ്മെ തന്‍റെ മക്കളാക്കി മാറ്റുവാന്‍ അവനെ ഈ ലോകത്തില്‍ അയയ്ക്കാമെന്ന് വാഗ്ദത്തം നല്‍കി. ആദാമിന്‍റെ പിന്‍മുറക്കാരായി പാപികളായി കഴിയുമ്പോള്‍ ദൈവം യേശുക്രിസ്തുവിലൂടെ നമ്മെ വിളിച്ചു. "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും". (മത്തായി 11:28). നമ്മുടെ എല്ലാ പാപങ്ങളും എടുത്തു മാറ്റിയിട്ട് അവന്‍ നമ്മെ വിളിക്കുന്നു. വിശ്വാസത്താല്‍ നമ്മെ നീതിമാന്മാരാക്കി മാറ്റേണ്ടതിന് അവന്‍ നമ്മെ വിളിക്കുന്നു.
ദൈവം നമ്മെ നീതിമാന്മാരാക്കി, നമ്മെ മഹത്വീകരിച്ചു
ദൈവം പാപികളെ വിളിച്ച് അവരെ ഒരിക്കല്‍ എന്നെന്നേയ്ക്കുമായി നീതീകരിച്ചു. ദൈവശാസ്ത്രകാരന്മാര്‍ പറയുന്നതുപോലെ പരിശുദ്ധരാക്കപ്പെട്ടിട്ടല്ല പകരം നമ്മുടെ രക്ഷകനായ യേശുവിലുള്ള വിശ്വാസത്താലാണ് ഒരിക്കല്‍ എന്നെന്നേക്കുമായി നാം നീതീകരിക്കപ്പെട്ടത്. ദൈവം പാപികളെ വിളിക്കുകയും അവരെ നീതീകരിക്കുകയും ചെയ്യും ഇതാണ് അവന്‍ പാപികളെ വിളിക്കുന്നതിന്‍റെ കാരണം.
"അവന്‍ വിളിച്ചവരെ നീതീകരിച്ചു". ദൈവത്താല്‍ വിളിക്കപ്പെട്ടവരും യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരും നീതിമാന്മാരായി മാറി. ആദാമിന്‍റെ പിന്‍മുറക്കാരായതുകൊണ്ടു തന്നെ നമ്മില്‍ തീര്‍ച്ചയായും പാപമുണ്ട്. എന്നാല്‍ യേശു നമ്മുടെ പാപങ്ങളെല്ലാം എടുത്തുമാറ്റി എന്ന സത്യം നാം വിശ്വസിക്കുമ്പോള്‍ നമ്മുടെ പാപങ്ങളെല്ലാം എടുത്തുമാറ്റപ്പെട്ടു. അപ്പോള്‍ പിന്നെ നിങ്ങളില്‍ ഒരു പാപവും അവശേഷിക്കുന്നില്ല. "അവന്‍ വിളിച്ചവരെ നീതീകരിച്ചു".
നീതിമാന്മാരെന്നാല്‍ ദൈവത്തിന്‍റെ മക്കളായി മാറിയവരെന്നാണര്‍ത്ഥം. പടിപടിയായി നാം ദൈവത്തിന്‍റെ മക്കളായി മാറുമെന്നത് സത്യമല്ല. പകരം അവന്‍റെ വീണ്ടെടുപ്പിനാല്‍ ദൈവത്തിന്‍റെ മക്കളായി നാം തേജസ്കരിക്കപ്പെട്ടു.
"നീതീകരിച്ചവരെ തേജസ്ക്കരിച്ചുമിരിക്കുന്നു". ദൈവം നമ്മെ അവന്‍റെ മക്കളാക്കി മാറ്റി. "രക്ഷയിലേക്കുള്ള അഞ്ച് മാര്‍ഗ്ഗം" എന്നു പറയുന്നതില്‍ കുറെ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതെന്തിനാണെന്ന് എനിക്ക് ഇനിയും മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. രക്ഷയും ദൈവത്തിന്‍റെ മക്കളെന്ന പദവിയും ഒരിക്കല്‍ എന്നെന്നേക്കുമായി എല്ലാവര്‍ക്കും നല്‍കപ്പെട്ടതാണ്. നമ്മുടെ ശരീരങ്ങളുടെ പാപമോചനത്തില്‍ പങ്കാളികളാകുവാനായി കര്‍ത്താവിന്‍റെ രണ്ടാം വരവിനായി നാം കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ കണ്ണടച്ചു തുറക്കുംമുമ്പ് പാപത്തില്‍ നിന്നും വിമോചനം ലഭിക്കുന്നു, ഇതിന് നമുക്ക് കുറച്ച് സമയമെടുക്കും. നമ്മെ വിളിച്ച നമ്മുടെ ദൈവം നമുക്കു വാഗ്ദാനം നല്‍കിയ പാപമോചനത്തിന്‍റെ വചനത്തെ സ്വീകരിക്കുമ്പോഴും നമ്മെ രക്ഷിക്കുവാനായി ദൈവം ചെയ്ത കാര്യങ്ങള്‍ നാം സ്വീകരിക്കുമ്പോഴും നമുക്കു വീണ്ടെടുപ്പുണ്ടാകും. "കര്‍ത്താവേ നന്ദി, ഹാല്ലേലൂയാ! ആമേന്‍! നീ എന്നെ രക്ഷിച്ചതുകൊണ്ടു ഞാന്‍ രക്ഷിക്കപ്പെട്ടു. എന്‍റെ സകലപാപങ്ങളും നീ കഴുകിക്കളഞ്ഞില്ലായിരുന്നെങ്കില്‍ എനിക്കു വീണ്ടെടുപ്പു പ്രാപിക്കുവാന്‍ കഴിയുകയില്ലായിരുന്നു. നന്ദി കര്‍ത്താവേ! ഹാല്ലേലൂയാ"! നമ്മുടെ പാപങ്ങള്‍ ഇത്തരത്തില്‍ തുടച്ചുമാറ്റപ്പെടുന്നു.
വീണ്ടെടുപ്പിന് നമ്മുടെ പ്രവൃത്തികളോ സമയമോ ആവശ്യമില്ല. നമ്മുടെ വീണ്ടെടുപ്പില്‍ നമ്മുടെ പ്രവൃത്തികള്‍ക്ക് 0.1% പോലും പ്രാധാന്യമില്ല. ഒരുവന്‍ പടിപടിയായി വീണ്ടെടുക്കപ്പെടേണ്ടതുണ്ടെന്നും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കേണ്ടതുണ്ടെന്നും കാല്‍വിനിസ്റ്റുകള്‍ പറയുന്നു. എത്ര തന്നെ ശ്രമിച്ചാലും ഒരു പുഴുവിന് ഒരു സെക്കന്‍റില്‍ 100 മീറ്റര്‍ ഓടുവാന്‍ കഴിയുകയില്ല. അതുപോലെ എത്ര തന്നെ ശ്രമിച്ചാലും, എത്ര തന്നെ കഠിനമായി ന്യായപ്രമാണത്തെ അനുസരിച്ചാലും ഒരു മനുഷ്യന് തന്‍റെ സ്വപ്രയത്നത്താല്‍ നീതിമാനാകുവാന്‍ കഴിയുകയില്ല. എത്ര തന്നെ കഴുകി ചായം പൂശിയാലും പുഴുവെന്നത് എപ്പോഴും പുഴു തന്നെയാണ്. അതുപോലെ എത്ര തന്നെ നല്ലവരായി കാണപ്പെട്ടാലും തങ്ങളുടെ ഹൃദയങ്ങളില്‍ പാപമുള്ള പാപികള്‍ എന്നും പാപികള്‍ തന്നെയാണ്.
പടിപടിയായി ശുദ്ധീകരിക്കപ്പെട്ടുകൊണ്ട് ഒരു പാപിക്ക് എങ്ങനെ ഒരു പൂര്‍ണ്ണ നീതിമാനാകുവാന്‍ കഴിയും? സമയം കടന്നുപോകുന്തോറും ജഡം നല്ലതായിത്തീര്‍ന്നു കൊണ്ടിരിക്കുമോ? ഇല്ല, വളരുന്തോറും ജഡം ദൈവീകമല്ലാത്തതും തിന്മ നിറഞ്ഞതുമായി ത്തീരുന്നു. എന്നാല്‍ ബൈബിള്‍ പറയുന്നു; "അവന്‍ മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു". ദൈവത്തിന്‍റെ കൃപയില്‍ എന്തു സംഭവിക്കുന്നുവെന്ന് ഈ ഭാഗം നമ്മോടു പറയുന്നു, പടിപടിയായി വീണ്ടെടുപ്പും ന്യായവിധിയും നടക്കുന്നുവെന്ന് ഇത് പറയുന്നില്ല. കര്‍ത്താവില്‍ ഉള്ള വിശ്വാസത്താല്‍ ഒരുവന്‍ ഒരിക്കല്‍ എന്നെന്നേക്കുമായി നീതീകരിക്കപ്പെടുന്നു.
തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത ദൈവശാസ്ത്രകാരന്മാര്‍ തങ്ങളുടെ വിലയില്ലാത്ത സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിച്ച് ആളുകളെ നരകത്തിലേക്കെത്തിക്കുന്നു. ദൈവം നമുക്കു തന്‍റെ വീണ്ടെടുപ്പു വാഗ്ദാനം നല്‍കുകയും യേശു ക്രിസ്തുവിലൂടെ വിളിച്ച് നമ്മെ നീതികരിക്കുകയും തന്‍റെ വിളിക്ക് കാതോര്‍ത്തവരെ തേജസ്കരിക്കുകയും ചെയ്തു. "അവനെ ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു" (യോഹന്നാന്‍ 1:12). ദൈവം നമ്മെ തേജസ്കരിച്ചോ? തീര്‍ച്ചയായും! നല്ല പ്രവൃത്തികള്‍ ചെയ്തുകൊണ്ട് മഹത്വീകരിക്കപ്പെടാന്‍ നമുക്കു കഴിഞ്ഞോ? നീതിമാന്മാരായി മാറേണ്ടതിനു നാം ഇനിയും കഠിന പ്രയത്നം നടത്തേണ്ടതുണ്ടോ? തീര്‍ച്ചയായും ഇല്ല! നാം നേരത്തെ തന്നെ നീതിമാന്മാരായി മാറിയിട്ടുണ്ട്.
ദൈവസ്നേഹത്തില്‍ നിന്ന് അകലുവാന്‍ ആര്‍ക്കും തന്നെ കഴിയുകയില്ല
ദൈവം നമ്മോടു കൂടെയുണ്ടെങ്കില്‍ പിന്നെ ആര്‍ നമുക്കെതിരായി നില്‍ക്കും? ആരുമില്ല. "ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലമെങ്കില്‍ നമുക്കു പ്രതികൂലം ആര്‍? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്‍ക്കും വേണ്ടി ഏല്‍പ്പിച്ചു തന്നവന്‍ അവനോടുകൂടെ സകലവും നമുക്കു നല്‍കാതിരിക്കുമോ? ദൈവം തെരഞ്ഞെടുക്കുന്നവരെ ആര്‍ കുറ്റം ചുമത്തും? നീതീകരിക്കുന്നവന്‍ ദൈവം. ശിക്ഷ വിധിക്കുന്നവന്‍ ആര്‍? ക്രിസ്തുയേശു മരിച്ചവന്‍; മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റവന്‍ തന്നേ; അവന്‍ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുകയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍? കഷ്ടതയോ, സങ്കടമോ, ഉപദ്രവമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ? നിന്‍റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു എന്നു എഴുതിയിരിക്കുന്നുവല്ലോ നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണമായും പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ വീഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പിരിപ്പാന്‍ കഴികയില്ല എന്നു ഞാന്‍ ഉറച്ചിരിക്കുന്നു" (റോമര്‍ 8 : 31- 39)
ആര്‍ക്കും തന്നെ നമ്മെ ദൈവസ്നേഹത്തില്‍ നിന്നു വേര്‍പിരിക്കാന്‍ കഴിയില്ല. ആര്‍ക്കും തന്നെ നമ്മെ നീതിമാന്മാരാക്കുവാനോ വീണ്ടും പാപികളാക്കുവാനോ കഴിയില്ല. ദൈവത്തിന്‍റെ മക്കളായി മാറുന്നതിനും വരാന്‍പോകുന്ന ശാന്തിയുടെ യുഗത്തിലും സ്വര്‍ഗ്ഗരാജ്യത്തിലും ജീവിക്കുന്നതിനു തടസം നില്‍ക്കുവാന്‍ ആര്‍ക്കുമാവില്ല. ഏതെങ്കിലുമൊരു കഷ്ടതയ്ക്കു നമ്മെ പാപികളാക്കി മാറ്റുവാന്‍ കഴിയുമോ? മനഃപ്രയാസത്തിനു നമ്മെ പാപികളാക്കി മാറ്റുവാന്‍ കഴിയുമോ? ഉപദ്രവത്തിനു നമ്മെ പാപികളാക്കി മാറ്റുവാന്‍ കഴിയുമോ? പട്ടിണിക്കോ നഗ്നതയ്ക്കോ, ആപത്തിനോ, വാളിനോ നമ്മെ വീണ്ടും പാപികളാക്കി മാറ്റുവാന്‍ കഴിയുമോ? "സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്‍ക്കും വേണ്ടി ഏല്പിച്ചു തന്നവന്‍ അവനോടു കൂടെ സകലവും നമുക്കു നല്‍കാതിരിക്കുമോ"? ദൈവം നമുക്കു സ്വര്‍ഗ്ഗരാജ്യം നല്‍കുന്നു. അവന്‍ നമുക്കു എല്ലാം തരും എന്തെന്നാല്‍ തന്‍റെ പുത്രനെ ആദരിക്കാതെ നമ്മെ രക്ഷിക്കുവാനായി ഏല്പിച്ചു. നമുക്കുവേണ്ടി മഹത്തായ ഒരു ത്യാഗം നമ്മെ തന്‍റെ മക്കളാക്കി മാറ്റുകയില്ല.
ദൈവം നമുക്കു നല്‍കിയ വീണ്ടെടുപ്പ്
നമ്മുടെ പാപങ്ങളില്‍ നിന്നും ഒരു വീണ്ടെടുപ്പ് പ്രാപിക്കണമെങ്കില്‍ പിതാവായ ദൈവത്തിന്‍റെ ഹിതമനുസരിച്ച് ജഡത്തില്‍ യേശുക്രിസ്തുവിനെ ഈ ലോകത്തില്‍ അയച്ചുവെന്ന് ആദ്യം നാം അംഗീകരിക്കണമെന്ന് ദൈവം പറയുന്നു. രണ്ടാമതായി, യോര്‍ദ്ദാന്‍ നദിയിലുള്ള തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും യേശു എറ്റെടുത്തുവെന്ന് നാം അംഗീകരിക്കണം. മൂന്നാമതായി നമുക്കുവേണ്ടി യേശു ക്രൂശിക്കപ്പെട്ടുവെന്നും അവസാനം അവന്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നും നാം ഏറ്റുപറയണം. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ വിശ്വസിച്ചില്ലായെങ്കില്‍ പോലും നമുക്ക് രക്ഷ പ്രാപിക്കുവാന്‍ കഴിയുകയില്ല.
ദൈവത്തിന്‍റെ പുത്രനായ യേശുവിലും അവന്‍ ദൈവമാണെന്നും സൃഷ്ടാവാണെന്നും നാം ഏറ്റുപറയണം. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ വിശ്വസിച്ചില്ലെങ്കില്‍ പോലും നമുക്ക് രക്ഷ പ്രാപിക്കുവാന്‍ കഴിയുകയില്ല.
ദൈവത്തിന്‍റെ പുത്രനായ യേശുവിലും അവന്‍ ദൈവമാണെന്നും സൃഷ്ടാവാണെന്നും വിശ്വസിക്കാത്തവനെ ദൈവത്തിന്‍റെ രക്ഷയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു. യേശുക്രിസ്തുവിന്‍റെ ദൈവീകതയെ ഏതെങ്കിലും ഒരു വ്യക്തി നിരാകരിച്ചാല്‍ അവന്‍/അവള്‍ സാത്താന്‍റെ സന്തതികളായി മാറും; യേശു യോഹന്നാനാല്‍ സ്നാനപ്പെട്ട് നമ്മുടെ സകല പാപങ്ങളും എടുത്തുമാറ്റി എന്ന സത്യത്തില്‍ വിശ്വസിക്കാത്ത ഒരുവനും രക്ഷനേടാന്‍ കഴിയുകയില്ല. യേശുവിന് അവരുടെ രക്ഷകനാകുവാന്‍ കഴിയുകയില്ല. തങ്ങളുടെ ചിന്തയില്‍ അവന്‍ യേശുവിനെ വിശ്വസിച്ചാലും ഹൃദയങ്ങളില്‍ രക്ഷ പ്രാപിക്കുവാന്‍ അവര്‍ക്ക് കഴിയുകയില്ല. യേശുവിനെ അറിഞ്ഞുവെങ്കിലും അവര്‍ നരകത്തില്‍ പോകും. യേശുക്രിസ്തു നമ്മുടെ ഭൂമിയില്‍ സകലപാപങ്ങളും എടുത്തുമാറ്റിയിരുന്നു. യേശു മരിച്ചത് നമ്മുടെ പാപങ്ങള്‍ കാരണമാണ് അല്ലാതെ അവന്‍റെ പാപങ്ങള്‍ കാരണമല്ല. തന്നില്‍ വിശ്വസിക്കുന്ന ഏവനെയും വിധിക്കുവാനും മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുവാനും അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു.
അവന്‍റെ സ്നാനത്തില്‍ വിശ്വാസത്താല്‍ നാം രക്ഷിക്കപ്പെട്ടു
7-മത്തെ അദ്ധ്യായത്തെയും 8-മത്തെ അദ്ധ്യായത്തെയും ബന്ധപ്പെടുത്തി ഞാന്‍ ഏറെ സംസാരിച്ചു. 7-മത്തെ അദ്ധ്യായം പറയുന്നത് പാപമുള്ള ഒരുവന് നല്ലവനാകുവാന്‍ കഴിയുകയില്ല എന്നാണ്. എന്നാല്‍ 8-മത്തെ അദ്ധ്യായം പറയുന്നത്, യേശു ക്രിസ്തുവിലുള്ളവര്‍ക്ക് ഇപ്പോള്‍ ഒരു ശിക്ഷാവിധിയും ഇല്ലായെന്നും യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം നമ്മെ പാപമുക്തരാക്കി മാറ്റുമെന്നുമാണ്. നാം ദുര്‍ബലരാണ് അതുകൊണ്ടുതന്നെ ദൈവഹിതമനുസരിച്ചു ജീവിക്കുവാന്‍ നമുക്കാവില്ല. അതുകൊണ്ട് പിതാവായ ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനെ അയച്ചു. നാം ഇപ്പോഴും പാപികളാണെങ്കിലും തന്‍റെ സ്നാനത്തിലൂടെ അവന്‍ നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റി.. നാം നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുകയും യേശുക്രിസ്തുവിലൂടെ നീതിമാന്മാരാവുകയും ചെയ്തു. ഇതാണ് 7-മത്തെ അദ്ധ്യായത്തിലൂടെയും 8-മത്തെ അദ്ധ്യായത്തിലൂടെയും പൌലൊസ് പറയുന്ന സത്യം.
"അതുകൊണ്ടിപ്പോള്‍ ജഡത്തെയല്ല ആത്മാവിനെ അനുസരിച്ചു നടക്കുന്നവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല". ഇപ്പോള്‍ നമ്മില്‍ ഒരു പാപവുമില്ല. നിങ്ങള്‍ യേശുക്രിസ്തുവിലുള്ളവരാണോ? ദൈവം നിങ്ങള്‍ക്കു ചെയ്തു തന്ന നന്മകളെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? പൌലൊസ് തന്‍റെ പാപങ്ങളില്‍ നിന്നും വീണ്ടെടുപ്പു പ്രാപിച്ചതുപോലെ യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്തിലൂടെ നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റപ്പെട്ടു. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും ഉയിര്‍ത്തെഴുന്നേല്പിലുമുള്ള വിശ്വാസത്താല്‍ നാം വീണ്ടെടുക്കപ്പെട്ടു. യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുവാന്‍ അഹങ്കാരത്തോടെ ആരെങ്കിലും എതിര്‍ത്താല്‍ തന്‍റെ വിനയം പ്രകടിപ്പിക്കുവാനാണ് അവന്‍ സ്നാനപ്പെട്ടത് എന്ന് ആരെങ്കിലും വാദിച്ചാല്‍ ദൈവം അവനെ നരകത്തില്‍ തള്ളിയിടും. ദൈവവചനത്തിനു മുമ്പില്‍ അഹങ്കാരിയാകരുത്. പൌലൊസ് സ്വയം യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് ധാരാളമായി പറയുമ്പോള്‍ പിന്നെ എങ്ങനെ പാസ്റ്റര്‍മാര്‍ക്കും ദൈവദാസന്മാര്‍ക്കും അതിനെക്കുറിച്ച് അജ്ഞരാകുവാന്‍ കഴിയും? ദൈവം സ്വയം അപ്പൊസ്തലനെന്നു നിയമിച്ച ആ ദൈവദാസന്‍റെ വചനങ്ങളെ അറിയില്ലെന്നു ഭാവിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയും?
യേശുക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുവാന്‍ നാം ആഗ്രഹിക്കുകയാണെങ്കില്‍ ബൈബിളില്‍ എഴുതിയിരിക്കുന്നതു പോലെ നാം പ്രസംഗിക്കുകയും അതിനനുസരിച്ചു വിശ്വസിക്കുകയും വേണം. കര്‍ത്താവു നമ്മോടു പറയുന്നു, "എന്‍റെ വചനത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു" (യോഹന്നാന്‍ 8: 31-32). പൌലൊസിനെപ്പോലെ നിങ്ങള്‍ക്കും എനിക്കും യേശുവിന്‍റെ സ്നാനത്തില്‍ വിശ്വാസമുണ്ടായിരിക്കണം.
എപ്പോഴാണ് നിങ്ങളുടെ പാപങ്ങള്‍ യേശുക്രിസ്തുവിന്‍റെ ശരീരത്തിലേക്ക് മാറിയത്? യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടപ്പോള്‍ തന്നെ നമ്മുടെ സകലപാപങ്ങളും യേശുക്രിസ്തുവിലായി മാറി. യേശു യോഹന്നാനോടു, "ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം" എന്നു പറഞ്ഞു. ഇവിടെ "ഇങ്ങനെ" എന്നത് ഗ്രീക്കില്‍ " ഹൗ ടോസ്ഗാള്‍" എന്നാണ് അതായത് "ഈ വഴിയില്‍" ഇത്തരത്തില്‍ വളരെ അനുയോജ്യമായ അല്ലെങ്കില്‍ "ഇതല്ലാതെ വേറൊരു വഴിയുമില്ല" എന്നാണ്. യോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും യേശു ഏറ്റെടുത്തു എന്നാണ് ഈ വചനം കാണിച്ചു തരുന്നത്. സ്നാനം എന്നാല്‍ "കഴുകപ്പെടുക" എന്നര്‍ത്ഥം. നമ്മുടെ ഹൃദയത്തിലെ സകലപാപങ്ങളും കഴുകി മാറ്റുന്നതിനുവേണ്ടി നമ്മുടെ പാപങ്ങള്‍ യേശുക്രിസ്തുവില്‍ ചൊരിഞ്ഞു.
യേശു നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റി, നമ്മോടുകൂടെ ക്രൂശിക്കപ്പെട്ട് നമ്മോടുകൂടെ അടക്കപ്പെട്ടു. അതുകൊണ്ട് പൌലൊസ് പ്രഖ്യാപിക്കുന്നു. "ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു". (ഗലാത്യര്‍ 2:20). യേശു ക്രൂശുമരണം ഏറ്റുവാങ്ങുമ്പോള്‍ പിന്നെ നാം എങ്ങനെ ക്രൂശിക്കപ്പെടും? യേശു നമ്മുടെ സകലപാപങ്ങളും സ്വയം ഏറ്റെടുത്തുവെന്നും ഈ പാപങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ടുവെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് നാം യേശുവിനോടു കൂടെ ക്രൂശിക്കപ്പെട്ടത്.
എന്നെ എന്‍റെ പാപങ്ങളില്‍ നിന്നും രക്ഷിച്ചതിനായി ഞാന്‍ കര്‍ത്താവിനെ സ്തുതിക്കുന്നു. ദൈവം നമ്മെ നീതിമാന്മാരാക്കി മാറ്റിയതുകൊണ്ടു തന്നെ നമുക്കു ധൈര്യമായി സുവിശേഷം പ്രസംഗിക്കാം. ദുര്‍ബലശരീരമുള്ളവനും നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച നമ്മുടെ കര്‍ത്താവിന് ഞാന്‍ നന്ദി പറയുന്നു.