റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ എട്ടാമത്തെ അദ്ധ്യായമാണ് ഒരു പക്ഷെ എറ്റവും പ്രധാനപ്പെട്ട അദ്ധ്യായമായി വിവരിക്കപ്പെടുന്നത്. വളരെയധികം പ്രതിപാദ്യങ്ങളിലൂടെ അക്കാര്യം ഈ അദ്ധ്യായത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ നീതി പ്രവൃത്തികള്‍ എത്ര മനോഹരമാണ് എന്ന് അപ്പൊസ്തലനായ പൗലൊസ് നമുക്ക് മനസ്സിലാക്കിത്തരുന്നു.
ആദ്യത്തെ പ്രതിപാദ്യം “അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല” (റോമ 8:1) എന്നാകുന്നു. നാം നമ്മുടെ ശരീരം നിമിത്തം എത്ര സംസ്കാരശൂന്യരോ, തരം താഴ്ന്നവരോ ആയിരുന്നു. എങ്കിലും ദൈവത്തിന്‍റെ നീതി എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കിയിട്ടുണ്ട് എന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നു.
രണ്ടാമത്തെ പതിപാദ്യം “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു” (റോമർ 8:3) എന്നാകുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കുവാന്‍ ജഡത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് കര്‍ത്താവായ യേശുക്രിസ്തു സ്നാനത്തിലൂടെയും, കുരിശുമരണത്തിലൂടെയും മനുഷ്യരുടെ പാപങ്ങളെ സ്വയം ഏറ്റെടുത്ത് അവരെ പാപത്തില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും രക്ഷിച്ചു. അക്കാരണത്താല്‍ യേശുക്രിസ്തു ഭൂമിയില്‍ അവതരിപ്പിച്ച് മനുഷ്യരാശിയുടെ മുഴുവന്‍ പാപഭാരങ്ങളെയും സ്വയം ഏറ്റെടുത്തു. യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്നാനം സ്വീകരിച്ച ഉടന്‍തന്നെ ലോകത്തിന്‍റെ പാപം മുഴുവന്‍ തന്‍റെ കുരിശില്‍ വഹിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സത്യത്തില്‍ വിശ്വസിക്കുന്നവരെ രക്ഷിക്കുന്നതിനായി ക്രൂശിക്കപ്പെടുകയും മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ദൈവത്തിന്‍റെ സകല പ്രവൃത്തികളും അവിടുത്തെ നീതി നിറവേറ്റുവാനും പാപികളെ അവരുടെ പാപത്തില്‍ നിന്നും രക്ഷിക്കുവാനും ഉള്ളവയായിരുന്നു.
മൂന്നാമത്തെ പ്രതിപാദ്യം ഇപ്രകാരമാണ്; “ജഡസ്വഭാവമുള്ളവര്‍ ജഡത്തിനുള്ളതും ആത്മസ്വഭാവം ഉള്ളവര്‍ ആത്മാവിനുള്ളതും ചിന്തിക്കുന്നു”. (റോമർ 8:5) നാം ദൈവത്തില്‍ വിശ്വസിക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നമ്മുടെ സ്വന്തം ചിന്തകളിലൂടെ അല്ല, ദൈവത്തിന്‍റെ വചനങ്ങളിലൂടെയാണ് അവനെ വിശ്വസിക്കേണ്ടത് എന്നാണ്.
നാലാമത്തെ പ്രതിപാദ്യം; “നിങ്ങളോ ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നുവരികില്‍ ജഡസ്വഭാവമുള്ളവരല്ല, ആത്മസ്വഭാവമുള്ളവരത്രേ” (റോമർ 8:9) എന്നാകുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവ് ലഭിച്ച് ദൈവത്തിന്‍റെ മക്കളായിത്തീരുന്നു. ദൈവത്തിന്‍റെ ആലയത്തില്‍ ഉല്‍സാഹത്തോടുകൂടെ പോയാലും നിങ്ങള്‍ക്ക് ദൈവത്തിന്‍റെ മക്കളാകുവാന്‍ സാധിക്കുകയില്ല, എന്ന് ഈ വാക്യത്തിലൂടെ അര്‍ത്ഥമാക്കുന്നു.
അഞ്ചാമത്തെ പ്രതിപാദ്യം; “ആകയാല്‍ സഹോദരന്‍മാരേ, നാം ജഡത്തെ അനുസരിച്ച് ജീവിക്കേണ്ടതിനു ജഡത്തിനല്ല കടക്കാരനാകുന്നതു” (റോമർ 8:12) എന്നാകുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണങ്ങളെ നിറവേറ്റി യേശുക്രിസ്തുവിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തന്‍റെ മുഴുവന്‍ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടവര്‍ ജഡത്തിന് കുറ്റക്കാരനാകുവാനോ, അടിമയാകുവാനോ കഴിയുകയില്ല.
ആറാമത്തെ പ്രതിപാദ്യം; “നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു” (റോമർ 8:15) എന്നാകുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവ് ലഭിച്ചിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ദൈവത്തിനെ അബ്ബാ പിതാവേ എന്ന് വിളിക്കുന്നു.
ഏഴാമത്തെ പ്രതിപാദ്യം “നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നേ” (റോമർ 8:16-17) എന്നാകുന്നു. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ലഭിച്ചിട്ടുള്ളവരാണ്. പരിശുദ്ധാത്മാവ് ലഭിച്ചിട്ടുള്ളവര്‍ ക്രിസ്തുവിനോടു കൂടെ ഒരുമിച്ച് ചേരുകയും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശികള്‍ ആയിത്തീരുകയും ചെയ്യുന്നു.
എട്ടാമത്തെ പ്രതിപാദ്യം “സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ” (റോമർ 8:22) എന്നാകുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഭൗതികലോകത്തില്‍ മറ്റ് ജീവികള്‍ക്കൊപ്പം കഷ്ടത അനുഭവിക്കുന്നു, എന്നാല്‍ ആത്മീയ ലോകത്തില്‍ അവര്‍ക്ക് കഷ്ടമോ വേദനയോ ഇല്ല.
ഒന്‍പതാമത്തെ പ്രതിപാദ്യം “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചു മിരിക്കുന്നു”. (റോമർ 8:30) തന്‍റെ പുത്രനായ യേശുക്രിസ്തുവിലൂടെ പാപികളെ വിളിച്ച് തന്‍റെ നീതിയിലൂടെ സകലപാപങ്ങളെയും നീക്കി അവരെ തന്‍റെ മക്കളാക്കിത്തീര്‍ത്തു.
അവസാനമായി പത്താമത്തെ പ്രതിപാദ്യം; “ദൈവം തിരഞ്ഞെടുത്തവരെ ആര്‍ കുറ്റം ചുമത്തും? നീതീകരിക്കുന്നവന്‍ ദൈവം ശിക്ഷ വിധിക്കുന്നവന്‍ ആര്‍? “ (റോമർ 8:33) എന്നാകുന്നു. ഈ വാക്യം അനുസരിച്ച് പരിശുദ്ധാത്മാവ് ലഭിച്ച ദൈവത്തിന്‍റെ മക്കളെ വിധിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപത്തില്‍ നിന്നും മോചനം അവര്‍ക്ക് ദാനമായി ലഭിക്കുന്നു. ഈ പത്ത് വാക്യങ്ങളും റോമര്‍ക്ക് എഴുതിയ എട്ടാമത്തെ അദ്ധ്യായത്തിലെ അടിസ്ഥാന വസ്തുതകള്‍ ആണ്.
നമ്മുടെ പ്രധാന ചര്‍ച്ചകളിലൂടെ നമുക്ക് അവയെ പരിശോധിച്ചുനോക്കാം.