• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[8-2] ദൈവത്തിന്‍റെ നീതി, ന്യായപ്രമാണത്തിന്‍റെ നീതിയുടെ പൂര്‍ത്തീകരണം (റോമര്‍ 8:1-4)

(റോമര്‍ 8:1-4)
“അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തു യേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തു യേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിഞ്ഞതിനെ (സാധിപ്പാന്‍) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു. ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിനു തന്നേ”.
 
 
ക്രിസ്തു ഉള്ളിലുള്ളവരുടെ വിശ്വാസം ഏത് തരത്തിലുള്ളതാണെന്ന് റോമര്‍ 8:14 നമ്മോടു പറയുന്നു. ദൈവത്തിന്‍റെ നീതിയില്‍ നമ്മുടെ വിശ്വാസത്തോടു കൂടി ന്യായപ്രമാണത്തിന്‍റെ എല്ലാ നിര്‍ദ്ദേശങ്ങളെയും കണ്ടുമുട്ടുവാന്‍ നമുക്കു കഴിയുമെന്നതാണ് ഈ യാഗത്തിന്‍റെ രഹസ്യം.
അപ്പോള്‍ പിന്നെ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുക എന്ന വിശ്വാസം എന്താണ്? നമ്മുടെ കര്‍ത്താവ് ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റിയ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുള്ള വിശ്വാസത്താല്‍ പാപമോചനം സ്വീകരിച്ച വിശ്വാസമാണ് ഇത്. നമ്മുടെ രക്ഷകനെന്നപോലെ ദൈവത്തിന്‍റെ നീതി പിന്തുടര്‍ന്നുകൊണ്ട് നീതി നിവൃത്തിച്ച യേശുവിലുള്ള വിശ്വാസത്താല്‍ നമുക്കു പാപത്തെ ജയിക്കാന്‍ കഴിഞ്ഞു. എതാണ് ദൈവത്തിന്‍റെ നീതിയും വിശ്വാസത്തിലുള്ള നമ്മുടെ വിജയവും പിന്തുടര്‍ന്നുകൊണ്ടുള്ള വിശ്വാസം.
ആദ്യമായി റോമര്‍ 8: 1 നമ്മോടു പറയുന്നു, അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തു യേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല. ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ യേശുക്രിസ്തു വസിക്കുന്നവനില്‍ തീര്‍ച്ചയായും പാപം ഉണ്ടായിരിക്കുകയില്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസം ന്യായപ്രമാണത്തിന്‍റെ എല്ലാ നീതിയും നിവര്‍ത്തിച്ച യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമാണ് അടിസ്ഥാനമായിരിക്കുന്നത്. ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസമാണ്. വീണ്ടും ജനിച്ച വിശുദ്ധര്‍ക്കുള്ള ഏറ്റവും വലിയ വിശ്വാസം. എങ്ങനെയെങ്കിലും നശ്വരര്‍ക്ക് പാപമുക്തരാകാന്‍ കഴിയുമോ? എന്നാല്‍ ഇതുവരെ യേശുക്രിസ്തുവിലൂടെ ദൈവത്തിന്‍റെ നീതിയിലുള്ള പതറാത്ത വിശ്വാസത്താല്‍ അവരുടെ പാപങ്ങളെല്ലാം അപ്രത്യക്ഷമായി. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരുടെ രക്ഷയായി സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും തന്‍റെ മാംസത്തില്‍ യേശു ഏറ്റെടുത്തതുകൊണ്ടാണിത്.
“ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” എന്നും “പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു” എന്നും റോമര്‍ 8:3 നമ്മോടു പറയുന്നു. യേശുവിന്‍റെ “ജഡത്തിലുള്ള” ശിക്ഷാ വിധിയാല്‍ മറ്റൊരു തരത്തില്‍ പിതാവായ ദൈവം ലോകത്തിന്‍റെ സകലപാപങ്ങളും തന്‍റെ ഒരേയൊരു പുത്രനില്‍ ചൊരിയുകയാണുണ്ടായത്. മത്തായി 3: 13-17 ല്‍ ഈ സത്യവചനം വെളിപ്പെട്ടിരിക്കുന്നു. (ഈ വിഷയത്തെക്കുറിച്ച് ആധികാരികമായുള്ള സംവാദം എന്‍റെ “യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ വെള്ളത്തിലും ആത്മാവിലും വീണ്ടും ജനിച്ചിട്ടുണ്ടോ?” എന്ന പുസ്തകത്തില്‍ കാണുവാന്‍ സാധിക്കും). ഈ സത്യത്തില്‍ വിശ്വസിക്കുന്നവനില്‍ പാപം കാണുകയില്ല, എന്തെന്നാല്‍ തന്‍റെ നീതിയാല്‍ ദൈവം ലോകത്തിന്‍റെ സകല പാപങ്ങളും ക്ഷമിച്ചുകഴിഞ്ഞു.
 
 
അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍!
 
റോമര്‍ 7:24 മുതല്‍ 8:6 വരെയുള്ള ഭാഗം രണ്ട് വൈരുദ്ധ്യ ആശയങ്ങളെയാണ് ഉള്‍കൊള്ളുന്നത്. ഒന്നാമത്തേത് പാപപ്രശ്നത്തെക്കുറിച്ചുള്ള ഒരു സംവാദമാണ് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തന്‍റെ സ്വന്തം ജഡത്തോടുള്ള അമിതമായ ആര്‍ത്തിമൂലം ദൈവത്തോട് അനുസരണകേട് കാണിക്കുന്നതാണ്. രണ്ടാമത്തേത് യേശുക്രിസ്തുവില്‍ അവന്‍ കണ്ടെത്തിയ പാപപ്രശ്നത്തിന്‍റെ പരിഹാരം കാണുന്നതിനുള്ള സംവാദമാണ്.
റോമര്‍ 7: 24-25 പറയുന്നു, “അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു”. തന്‍റെ സ്വന്തം ജഡത്തിലേക്കു നോക്കിയപ്പോള്‍ താനൊരു അരിഷ്ടനായിരുന്നു എന്നു പറഞ്ഞ് പൌലൊസ് നിലവിളിച്ചു. എന്നാല്‍ യേശുക്രിസ്തുവിലൂടെ ത ന്‍റെ ജഡത്തില്‍ നിന്നും മോചിതനായതുകൊണ്ട് അവന്‍ ദൈവത്തിനു നന്ദി പറഞ്ഞു. ഇവിടെ പൌലൊസ് ബുദ്ധിയില്‍ ദൈവത്തിന്‍റെ പ്രമാണത്തെ സേവിച്ചു എന്നു മാത്രമല്ല ജഡം കൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിച്ചു എന്നു നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.
ദൈവത്തിനു അനുസൃതമായ ഒരു ജീവിതം നയിക്കുന്നതിനു പകരം ദൈവത്തിനു നിരക്കാത്ത പാപത്തിന്‍റെ പ്രമാണമാണ് തന്‍റെ ജഡം പിന്തുടര്‍ന്നിരുന്നതെന്ന് പൌലൊസ് ഏറ്റുപറഞ്ഞു. എന്നാല്‍ അതിനുശേഷം ഇപ്പോള്‍ ദൈവാത്മാവിന്‍റെ പ്രമാണമാണ് താന്‍ പിന്തുടരുന്നതെന്ന് അയാള്‍ പറയുന്നു. ഈ രണ്ടു പ്രമാണങ്ങള്‍ക്കുമിടയില്‍ പൌലൊസിന് നിരാശയും ക്ലേശവും ഉണ്ടായി. എന്നാല്‍ അയാള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവനീതി പൂര്‍ത്തീകരണമായ പാപമോചനം ലഭിച്ചതിനായി ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് തന്‍റെ വിശ്വാസത്തിന്‍റെ വിജയം ഒരിക്കലും തന്നെ പ്രഖ്യാപിച്ചിരുന്നില്ല.
യേശുക്രിസ്തു തന്‍റെയും മനുഷ്യവര്‍ഗ്ഗത്തിന്‍റെയൊക്കെയും പാപങ്ങള്‍ എടുത്തുമാറ്റി എന്ന് വിശ്വസിച്ചതിനുശേഷം മാത്രമേ പൌലൊസിന് അത്തരത്തില്‍ നന്ദിയര്‍പ്പിക്കാന്‍ കഴിഞ്ഞുള്ളു. ലോകത്തിന്‍റെ ഈ പാപങ്ങള്‍ എടുത്തുമാറ്റുവാനായി യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് എല്ലാ പാപങ്ങള്‍ക്കും തന്‍റെ ശരീരം യേശു നല്‍കി. കൂടാതെ ക്രൂശിന്‍റെ ശിക്ഷയില്‍ വിധിക്കപ്പെട്ടുകൊണ്ട് തന്നില്‍ വിശ്വസിക്കുന്ന എല്ലാവരെയും ലോകത്തിന്‍റെ പാപങ്ങളില്‍ നിന്ന് ക്ഷമിക്കുവാനും യേശുവിനായി. ഇതാണ് റോമര്‍ 8:1 ല്‍ പൌലൊസ് പറയുന്നത്, “അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല” എന്നുപറയുന്നതിനര്‍ത്ഥം ദൈവനീതിയില്‍ വിശ്വസിക്കുന്നവ രില്‍ പൂര്‍ണ്ണമായും യാതൊരു പാപവുമില്ല എന്നാണ്. ദൈവനീതിയില്‍ വിശ്വാസത്താല്‍ ക്രിസ്തുയേശു ഉള്ളിലുള്ളവര്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ ഒരിക്കലും പാപം കൊണ്ടു നടക്കാന്‍ കഴിയില്ല. ചിലപ്പോള്‍ അവര്‍ തങ്ങളുടെ ജഡത്തില്‍ ദുര്‍ബലരായിരിക്കാം. എന്നാല്‍ എന്തു തന്നെ വന്നാലും പാപം ഉണ്ടായിരിക്കുകയില്ല.
വൈരുദ്ധ്യത്തില്‍ പറയുകയാണെങ്കില്‍ ശിക്ഷാവിധിയെന്നത് പാപത്തിന്‍റെ നിലനില്‍പ്പാണ്. അതായത് ശിക്ഷ വിധിക്കപ്പെടുക എന്നര്‍ത്ഥം. ചിലയാളുകള്‍ ചില തെറ്റായകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍ ദൈവനീതിയില്‍ വിശ്വസിക്കാത്തതുകൊണ്ടാണ് അവനൊരു പാപിയായത്. ഇതുവരെയുള്ള ഭാഗങ്ങള്‍ നമ്മോട് പറയുന്നത്. യേശുക്രിസ്തുവിലുള്ളവര്‍ക്കു യാതൊരു ശിക്ഷാവിധിയും ഇല്ല എന്നാണ്.
എന്നിരുന്നാലും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ലോകത്തിലെ മതങ്ങള്‍ അവകാശപ്പെടുന്ന നീതീകരണ സിദ്ധാന്തത്തില്‍ അടിസ്ഥാനമായുള്ളതല്ല ഈ പ്രഖ്യാപനം. വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടതെന്നു വിളിക്കപ്പെടുന്നു. വിശ്വാസപ്രമാണം എന്നത് ചിലരെ, അവര്‍ യഥാര്‍ത്ഥത്തില്‍ നീതിമാന്മാരല്ലാതിരുന്നിട്ടും യേശുവില്‍ വിശ്വാസമുള്ളതുകൊണ്ടു തന്നെ ഹൃദയത്തില്‍ പാപമുള്ള അവരെ ദൈവം നീതിമാന്മാരെന്നു കരുതുന്നുവെന്ന് ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ള അവകാശവാദമാണ്. എന്നാല്‍ ഇതു തെറ്റാണ്. എങ്ങനെ ദൈവത്തിന് അസത്യം പറയാത്ത പാപിയായ ഒരുവനെ പാപിയല്ല എന്നും പറയാന്‍ കഴിയും? ഇത് അവന്‍ ചെയ്യുകയില്ല. അതിനുപകരം, “നിന്‍റെ പാപങ്ങളില്‍ നിന്നും ഒരു തരത്തിലുള്ള മരണമാണ് നീ അഭിമുഖീകരിക്കുന്നത്; വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കാണിക്കുന്ന എന്‍റെ നീതിയില്‍ വിശ്വസിക്കൂ!” എന്ന് പറഞ്ഞുകൊണ്ട് അവന്‍ ഒരു പാപിയെ വിളിക്കുന്നു.
ഇന്നത്തെക്കാലത്ത് ധാരാളം ആളുകള്‍ തങ്ങളുടെ തെറ്റായ വിശ്വാസത്തെ യുക്തിയുക്തമായി ചിന്തിക്കുകയും ഇത്തരത്തിലുള്ള സിദ്ധാന്തങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ദൈവത്തിന്‍റെ നീതി സമ്പാദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വിശ്വാസം വളരെ തെറ്റുനിറഞ്ഞതും അപകടകരവുമായ ഒന്നാണ്. ഈ വിശ്വാസത്തില്‍ യേശു സത്യത്തിന്‍റെ ദൈവമല്ല ഒരു പക്ഷേ പാപിയായ ഒരുവനെ തന്‍റെ പിന്‍ഗാമി എന്നു വിളിക്കാന്‍ കഴിയുന്നവനാണ് അവന്‍. എന്നാല്‍ യേശു എന്ന സത്യം ഒരു പാപിയെ നീതിമാനെന്നും പാപമുക്തനെന്നും വിളിക്കുകയില്ല എന്ന് നിങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയണം. ഒരു പാപിയെ നന്മയും പരിശുദ്ധിയുമുള്ള നീതിയുള്ള ദൈവത്തിന്‍റെ മുമ്പില്‍ നീതിമാനെന്നും പാപമുക്തനെന്നും വിളിക്കുന്നത് തന്നെ അസാധ്യമായ ഒരു കാര്യമാണ്.
പാപങ്ങളില്‍ നിന്നുള്ള നിങ്ങളുടെ മോചനം യേശുവിലുള്ള വിശ്വാസത്താല്‍ മാത്രം ലഭിച്ചതല്ല എന്നും മറിച്ച് പീന്നീടെപ്പോഴോ നിങ്ങളുടേതായി മാറിയ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ചതുകൊണ്ടാണെന്നും നിങ്ങള്‍ തിരിച്ചറിയണം നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍പോലും നിങ്ങള്‍ ദൈവത്തിന്‍റെ നീതിയെന്തെന്ന് അറിയാതെയും അതില്‍ വിശ്വസിക്കാതെയുമിരുന്നാല്‍ ദൈവം നിങ്ങളെ നീതിമാനെന്ന് വിളിക്കുകയില്ല. എന്നാല്‍ ഇന്നത്തെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
സിദ്ധാന്തവും നീതീകരണ സിദ്ധാന്തവും യാഥാസ്ഥിതിക ക്രിസ്തീയ സിദ്ധാന്തങ്ങള്‍ എന്ന തരത്തില്‍ ധാരാളം ആളുകള്‍ സ്വീകരിച്ചിരിക്കുന്നു എന്നതാണ്. എന്നാല്‍ യാഥാസ്ഥിതിക സിദ്ധാന്തങ്ങള്‍ എന്നു വിളിക്കപ്പെടുന്ന അവയ്ക്ക് ഒരുവനെ ദൈവത്തിന്‍റെ നീതി അറിയുന്നതില്‍ നിന്നും വിശ്വസിക്കുന്നതില്‍ നിന്നും തടയാന്‍ കഴിയുമെന്ന് ആരും തന്നെ തിരിച്ചറിയുന്നില്ല. എന്നാല്‍ തങ്ങളുടെ സ്വന്തം വിലങ്ങുതടിയായി മാറ്റുന്ന ഈ സിദ്ധാന്തങ്ങളില്‍ വിശ്വസിച്ച് യഥാര്‍ത്ഥത്തില്‍ അവ ദൈവത്തിന്‍റെ നീതിയ്ക്ക് എതിരാണെന്നു തിരിച്ചറിയാതെ ധാരാളം ആളുകള്‍ ദൈവനീതി പ്രാപിക്കുന്നതില്‍ പരാജയപ്പെടുന്നു.
നിങ്ങള്‍ ഒരു സത്യക്രിസ്ത്യാനിയാകണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ സത്യത്തില്‍ നിങ്ങള്‍ ക്രിസ്തുവിലാണോ അല്ലയോ എന്നു കാണുന്നതിന് നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവത്തിന്‍റെ വചനത്താല്‍ പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വചനത്തെ കേള്‍ക്കുവാനും കാണുവാനും മനസ്സിലാക്കുവാനും സാധിക്കും. “യേശുവിലുള്ള എന്‍റെ വിശ്വാസം ശരിയായ ഒന്നാണോ? യേശുവില്‍ വിശ്വസിക്കുന്നുവെന്ന് ഞാന്‍ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മതത്തെ അനുസരിച്ചാണോ ഞാന്‍ നടക്കുന്നത്? രണ്ടു വഴിയില്‍ സഞ്ചരിക്കുന്നതുപോലെ യേശുവില്‍ വിശ്വസിച്ചും അല്ലാതെയുമാണോ ഞാന്‍ ജീവിക്കുന്നത്?” എന്ന് നിങ്ങളോടു തന്നെ ചോദിക്കുക. എന്നാല്‍ ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ അതിനെ സ്വീകരിക്കുവാനും “അതുകൊണ്ടിപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കു യാതൊരു ശിക്ഷാവിധിയും ഇല്ല” എന്ന സത്യത്തിന്‍റെ വിശ്വാസത്തില്‍ ജീവിക്കുവാനുമുള്ള നിങ്ങളുടെ സമയമാണിത്.
എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ “യേശുവിലുള്ള വീണ്ടെടുപ്പിലൂടെ” എന്ന ഭാഗം പലപ്പോഴും നമുക്ക് കാണുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ ക്രിസ്തുയേശു മുന്നിയമിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ്. യേശുവില്‍ ദൈവത്തിന്‍റെ നീതിയാല്‍ പാപമുക്തരാക്കപ്പെട്ടവരും ക്രിസ്തുവില്‍ പ്രവേശിക്കപ്പെട്ടവരുമെന്നാല്‍ പാപങ്ങള്‍ പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടവരാണ്. കര്‍ത്താവ് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവന് യേശുക്രിസ്തുവില്‍ ഒരു ശിക്ഷാവിധിയും അഭിമുഖീകരിക്കേണ്ടി വരില്ല. ഒരുവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുമ്പോള്‍ അവന്‍ കര്‍ത്താവില്‍ ദൈവത്തിന്‍റെ നീതി സ്വീകരിച്ചവനായും ഈ സുവിശേഷം പ്രസംഗിക്കുന്നവനായും മാറുന്നു.
യേശുവില്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവനിലും അവന്‍റെ തന്നെ കൈകളില്‍ എത്തിച്ചേരുന്നവനിലും പാപം ഉണ്ടായിരിക്കുകയില്ല. ഇതാണ് സത്യവും ശരിയുമായ ഉത്തരം. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിച്ചുകൊണ്ട് കര്‍ത്താവിനോട് ചേര്‍ന്നവരുടെ പാപങ്ങളെല്ലാം തന്നെ അവന്‍റെ ക്രൂശിലെ രക്തം അപ്രത്യക്ഷമാക്കിയതുകൊണ്ട് അവര്‍ക്ക് പാപം ചെയ്യാന്‍ സാധിക്കുകയില്ല. അതിനാല്‍ ക്രിസ്തുവിലുള്ളവര്‍ക്ക് സത്യമായും പാപമില്ല എന്ന ഈ സത്യമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വചനത്തില്‍ പാപത്തിന്‍റെ പ്രശ്നം സംബന്ധിച്ച് സങ്കീര്‍ണ്ണമായി ഒന്നും തന്നെയില്ല എന്നു തെളിയിച്ചത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ നീതിയില്‍ നിങ്ങള്‍ വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ക്കും സത്യത്തില്‍ നീതിമാനായി മാറുവാന്‍ കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ദൈവത്തിന്‍റെ നീതി അടങ്ങിയിട്ടുണ്ടെന്ന് അറിയുകയും അത് വിശ്വസിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ക്രിസ്തു ഉള്ളിലുള്ള ഒരു നീതിമാനായി മാറും.
നാം ഒരു സങ്കീര്‍ണ്ണവും വ്യത്യസ്തവുമായ പ്രശ്നം അഭിമുഖീകരിക്കുകയാണെന്നു സങ്കല്‍പിക്കുക. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുവാന്‍ സത്യത്തില്‍ നാം ശ്രമിക്കുകയാണെങ്കില്‍ നാം ഭാവിയില്‍ അഭിമുഖീകരിച്ചേക്കാവുന്ന ഇത് സംബന്ധിച്ച പ്രയാസങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ഒരു പക്ഷേ നാം ശ്രമിച്ചേക്കും. അതുപോലെതന്നെ യേശുവില്‍ വിശ്വസിച്ചിട്ടും ഇതുവരെ അവനില്‍ പ്രവേശിക്കാത്തവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ നീതിയെക്കുറിച്ച് തീര്‍ച്ചയായും അന്വേഷിച്ചിരിക്കും.
ചിലയാളുകള്‍ ക്രിസ്ത്യാനിത്വത്തെ ലോകത്തെ എല്ലാ മതങ്ങളിലും വച്ച് ഒന്നായി കണ്ടുകൊണ്ട് നീതീകരണവും വിശുദ്ധീകരണവും പോലുള്ള സിദ്ധാന്തങ്ങളില്‍ വിശ്വസിച്ചുകൊണ്ട് തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ സിദ്ധാന്തങ്ങള്‍ക്കോ സ്വന്തം നീതിക്കോ തങ്ങളുടെ ഈ പാപങ്ങള്‍ കഴുകി കളയാന്‍ സാധിക്കുകയില്ലെന്നു പിന്നീടാണ് മനസിലാകുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ തങ്ങളുടെ പാപം ഉറപ്പായും പരിഹരിക്കപ്പെടും എന്ന് പകരം അവര്‍ കണ്ടെത്തുന്നു.
നിങ്ങളൊരു സത്യ ക്രിസ്ത്യാനിയാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹൃദയത്തിലുള്ള വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ നിങ്ങള്‍ ദൈവത്തിന്‍റെ നീതി തീര്‍ച്ചയായും പ്രാപിച്ചിരിക്കണം. എന്നാല്‍ തങ്ങളുടെ സ്വന്തം പ്രയത്നത്താല്‍ പാപത്തിന്‍റെ സകലപ്രശ്നങ്ങളും പരിഹരിക്കുവാനുള്ള ശ്രമത്തില്‍ വിശുദ്ധീകരണ സിദ്ധാന്തം, നീതീകരണ സിദ്ധാന്തം തുടങ്ങിയ സിദ്ധാന്തങ്ങളില്‍ തങ്ങളെ തന്നെ അളന്നുകൊണ്ട് ദൈവ നീതി പ്രാപിക്കുവാന്‍ ശ്രമിക്കുന്നവരാണ് ചില മതാനുയായികള്‍. പ്രാര്‍ത്ഥിക്കുമ്പോള്‍ എപ്പോഴെല്ലാം തങ്ങളുടെ പാപങ്ങള്‍ അവര്‍ കാണുന്നുവോ അപ്പോഴെല്ലാം കൂടുതല്‍ കൂടുതല്‍ പാപികളായി അവരെ മാറ്റുന്ന, അവരുടെ നാശത്തില്‍ നിന്ന് അവരെ ഒരിക്കലും മോചിപ്പിക്കുവാനാവാത്ത അത്തരത്തിലുള്ള ഒരു വിശ്വാസം പശ്ചാത്താപ പ്രാര്‍ത്ഥന പോലെ തന്നെ മടങ്ങി വരും.
എന്നാല്‍ ജഡത്തില്‍ ദുര്‍ബലരായിരുന്നിട്ടുപോലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവന് ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ തന്‍റെ പാപപ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടും. ഇപ്രകാരമുള്ള വിശ്വാസത്താല്‍ ദൈവത്തിന്‍റെ നീതി പ്രാപിച്ചവര്‍ക്ക് തങ്ങളുടെ മനസില്‍ പാപം ഉണ്ടായിരിക്കുകയില്ല. അവര്‍ക്കെതിരായി ഒരു ശിക്ഷാവിധിയും ഉണ്ടാവുകയില്ല.
 
 
ആകയാല്‍ ദൈവത്തിന്‍റെ നീതി യേശുവിലാണ്
 
“ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തു യേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു” എന്ന് രണ്ടാം വാക്യം പറയുന്നു. ദൈവം നമുക്ക് രണ്ട് പ്രമാണങ്ങള്‍ നല്‍കിയിട്ടുണ്ട്, ജീവന്‍റെ ആത്മാവിന്‍റെ പ്രമാണവും പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണവും. പൌലൊസ് പറയുന്നതുപോലെ ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം പാപത്തിന്‍റെയും നമ്മെ പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നും സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു. ഒരു പുതുജീവിതം സ്വീകരിച്ച പൌലൊസിന്‍റെ വാക്കുകളില്‍ നിന്നും ഈ സത്യം നിങ്ങള്‍ തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യണം. ഈ ലോകത്തിലെ സകല മനുഷ്യരിലും ഈ സത്യം ഒരു പോലെ പ്രായോഗികമാണ്.
ജീവന്‍റെ ആത്മാവിന്‍റെ പ്രമാണത്തിലുള്ള വിശ്വാസത്താല്‍ പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നും നാമും സ്വതന്ത്രരാക്കപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തിന്‍ കീഴില്‍ നാം നാശത്തിലേക്ക് എത്തിച്ചേരേണ്ടി വരും. നമ്മുടെ ഹൃദയത്തില്‍ യേശുവിലുള്ള ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍, അതായത് യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്താല്‍ നാം നീതി പ്രാപിക്കുകയും ജീവന്‍റെ ആത്മാവിന്‍റെ പ്രമാണത്തിന്‍ കീഴില്‍ വരുകയും നമുക്കുവേണ്ടി ഒരുക്കപ്പെട്ട നിത്യ ജീവിതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ നിങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കാന്‍ കഴിയുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങള്‍ക്ക് എവിടെയാണ് കാണുവാന്‍ കഴിയും? യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലും ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലുമാണ് ഇത് കാണുവാന്‍ കഴിയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ദൈവത്തിന്‍റെ നീതിയില്‍ കണ്ടെത്താന്‍ കഴിയും.
ദൈവത്തിന്‍റെ നീതിയുടെ സുവിശേഷമല്ലാതെ പിന്നെ എന്താണ് പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത്? കര്‍ത്താവ് ഈ ഭൂമിയില്‍ ജനിച്ചുവെന്നും ഈ ലോകത്തിന്‍റെ സകലപാപങ്ങളും സ്വയം ഏറ്റെടുക്കുവാനായി മുപ്പതാമത്തെ വയസ്സില്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടുവെന്നും കുരിശില്‍ ക്രൂശിക്കപ്പെട്ടുവെന്നും നമ്മെയെല്ലാം പാപത്തില്‍ നിന്നും മോചിപ്പിക്കാനായി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു വെന്നുമുള്ള സുവിശേഷമാണ് ഇത്. ദൈവത്തിന്‍റെ നീതിയാല്‍ നിര്‍മ്മിക്കപ്പെട്ട സുവിശേഷമാണ് ഇത്.
മനുഷ്യവര്‍ഗ്ഗത്തിന്‍റെ ദുര്‍ബലതകൊണ്ടുതന്നെ അവര്‍ പാപം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണെന്ന് അറിഞ്ഞുകൊണ്ട് അവരെ പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്ന് സ്വതന്ത്രരാക്കുവാനായി രക്ഷയുടെ സുവിശേഷം നല്‍കികൊണ്ട് തങ്ങളുടെ പാപങ്ങളില്‍ നിന്നും പാപികളെ രക്ഷിക്കുവാനായി ദൈവം പദ്ധതിയിട്ടിട്ടുണ്ട്. ഇതാണ് യോഹന്നാനാലുള്ള യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലും കാണപ്പെടുന്ന വ്യക്തമായ പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം. ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നതുവഴി എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്ന് സ്വതന്ത്രരാകുവാന്‍ കഴിയും. ഈ ദൈവത്തിന്‍റെ നീതിയാണ് മനുഷ്യവര്‍ഗ്ഗത്തെ അതിന്‍റെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിച്ച ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം.
തന്‍റെ പ്രമാണ അനുസരണത്തില്‍ വരുന്ന ഏതൊരു അപാകതയും ഒരു പാപമാണെന്നു പറഞ്ഞിരിക്കുന്ന തന്‍റെ പ്രമാണത്തിന്‍റെ വചനം ദൈവം നമുക്കു നല്‍കി. അതേ സമയം പാപികളെ തങ്ങളുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രമാണവും ദൈവം ഉണ്ടാക്കിയിട്ടുണ്ട്. ഈ രക്ഷയുടെ പ്രമാണമാണ്. വിശ്വസിക്കുന്നവന് നിത്യജീവന്‍ നല്‍കുന്ന നന്മയുടെ പ്രമാണമായ ദൈവത്തിന്‍റെ നീതിയില്‍ ഒളിഞ്ഞിരിക്കുന്ന സത്യം. ദൈവം വര്‍ഗ്ഗത്തിനുവേണ്ടി ഉണ്ടാക്കിയ പ്രായശ്ചിത്തത്തിന്‍റെ പ്രമാണമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിന്‍റെ പ്രമാണം. അതായത് യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലുമുള്ള പ്രമാണം. ഈ വിശ്വാസമാണ് അവരെ ദൈവത്തിന്‍റെ നീതിയാല്‍ പുതപ്പിക്കുന്ന ജീവന്‍റെ പ്രമാണം.
അപ്പോള്‍ പിന്നെ ജീവന്‍റെ പ്രമാണത്തിനെതിരായി തിരിയുവാന്‍ ആര്‍ക്കു കഴിയും? ദൈവം നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരുവനും ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും മോചിക്കപ്പെടുകയും അങ്ങനെ ഈ വിശ്വാസത്താല്‍ അവന്‍/ അവള്‍ ദൈവത്തില്‍ നീതി സ്വീകരിക്കുകയും ചെയ്യും.
എങ്ങനെയാണ് ദൈവം നിങ്ങള്‍ക്ക് ആത്മീയ ജീവന്‍റെ പ്രമാണം നല്‍കിയിട്ടുള്ളത്? ഒരു കന്യകയില്‍ നിന്നും ജനിച്ചവനായി തന്‍റെ പുത്രനായ യേശുവിനെ ഭൂമിയില്‍ അയച്ചുകൊണ്ടും, യോഹന്നാനാലുള്ള അവന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റികൊണ്ടും ഈ പാപങ്ങളുടെ ശമ്പളമായി അവനെ ക്രൂശിലെ മരണത്തിന് നല്‍കികൊണ്ടും മരിച്ചവരുടെയിടയില്‍ നിന്നും അവനെ ഉയര്‍ത്തെഴു ന്നേല്‍പ്പിച്ചുകൊണ്ടും ഇങ്ങനെ ലോകത്തിന്‍റെ സകലപാപങ്ങളും മാറ്റി യേശുവിനെ പാപികളുടെ രക്ഷകനാക്കികൊണ്ടുമാണ് ഇത് നമുക്ക് നല്‍കിയത്. ഈ സത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവം പാപക്ഷമയും നിത്യജീവനും നല്‍കുന്നുണ്ട്. ഇതാണ് അവന്‍ നമുക്കു നല്‍കിയ ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം.
അപ്പോള്‍ പിന്നെ എന്താണ് പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം? ഇതാണ് ദൈവം മനുഷ്യവര്‍ഗ്ഗത്തിനു നല്‍കിയിട്ടുള്ള കല്പനകള്‍. ചെയ്യാവുന്നവയും ചെയ്യരുതാത്തവയും വിശദീകരിക്കുന്ന അവന്‍റെ കല്പന പ്രമാണിക്കുന്നതിലുള്ള ഏതൊരു അപാകതയും ഒരു പാപമായി മാറ്റുകയും ആ പാപത്തിന്‍റെ ശമ്പളമായി അവന് നരകത്തില്‍ ശിക്ഷ നല്‍കപ്പെടുകയും ചെയ്യും.
ഇപ്രകാരം എല്ലാവരും തന്നെ മരണത്തിന്‍റെ പ്രമാണത്തിന്‍ കീഴില്‍ സ്ഥാപിക്കപ്പെട്ടവരാണ്. എന്നാല്‍ യേശു തന്‍റെ സ്നാനവും ക്രൂശില്‍ ചൊരിഞ്ഞ രക്തവും കൊണ്ട് നമ്മെയെല്ലാം ഈ മരണത്തിന്‍റെ പ്രമാണത്തില്‍ നിന്ന് മോചിപ്പിച്ചു. യേശുവിനല്ലാതെ മറ്റാര്‍ക്കും തന്നെ പാപികളെ അവരുടെ പാപത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയുകയില്ല. അതുപോലെ തന്നെ അവന്‍ നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലല്ലാതെ മറ്റൊരു വഴിയ്ക്കും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് എങ്ങനെയാണ് നിങ്ങളെ രക്ഷിക്കാന്‍ യേശു ഈ ഭൂമിയില്‍ വന്നതെന്നും എന്താണ് ദൈവത്തിന്‍റെ നീതിയെന്നും നിങ്ങള്‍ അറിയുകയും അത് വിശ്വസിക്കുകയും വേണം.
എന്നിരുന്നാലും ഇക്കാലത്ത് ന്യായപ്രമാണത്തെപ്പറ്റി പാപത്തിന്‍റെയും ന്യായപ്രമാണത്തെപ്പറ്റി അറിയാമെന്ന് ഭാവിക്കുന്നു, യേശുവിലൂള്ള വിശ്വാസത്തില്‍ പ്രവചനം നടത്തുന്ന, ഇതുവരെയും തങ്ങളുടെ പാപങ്ങളില്‍ നിന്ന് അവരെ വിടുവിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് പൂര്‍ണ്ണമായും അജ്ഞതയോടുകൂടെ യേശുവില്‍ വിശ്വസിക്കുന്നവരുണ്ട്. ഇതില്‍ നിന്നും എത്രകാലം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഒളിപ്പിച്ചുവയ്ക്കാനാകും എന്ന് നമുക്ക് കാണാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷം ക്രൂശിലെ വിശ്വാസത്തില്‍ മാത്രമുള്ള സുവിശേഷത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ധാരാളം ആളുകള്‍ യേശുവിന്‍റെ ക്രൂശിലെ രക്തത്തിനുമാത്രം പ്രധാന്യം നല്‍കുന്നു. എന്നാല്‍ യേശു ക്രൂശിക്കപ്പെട്ടപ്പോഴല്ല, യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോഴാണ് ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തു കളഞ്ഞുവെന്നും അതുകൊണ്ടാണ് യേശു ക്രൂശില്‍ രക്തം ചൊരിഞ്ഞതെന്നുമാണ് വേദപുസ്തകം നമ്മോട് പറയുന്നത്.
ഈ അറിവിലുള്ള വ്യത്യാസം നമ്മെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതിനും നരകത്തിലേക്കു പോകുന്നതിനുള്ള വ്യത്യാസം സൃഷ്ടിക്കുമെന്ന് നാം തീര്‍ച്ചയായും തിരിച്ചറിയണം. ഇത് ചെറിയൊരു വ്യത്യാസമായി മാത്രം നമുക്കു തോന്നുന്നു. എന്നാല്‍ വ്യത്യസ്തമായ അനന്തരഫലങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ അറിവ് പരസ്പരം തികച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടാണ് രക്ഷകനായി യേശുവില്‍ വിശ്വസിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങളുടെ വിശ്വാസത്തെ കേന്ദ്രീകരിക്കണമെന്നു പറയുന്നത്. അങ്ങനെ ചെയ്താല്‍ മാത്രമേ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങളില്‍ നിന്നും മോചനം നേടാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇക്കാലത്ത് യേശുവില്‍ പ്രവചനം നടത്തുവരില്‍ പലരും ദൈവനീതിയിലുള്ള തങ്ങളുടെ അജ്ഞത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇത്തരക്കാര്‍ സ്വയം പരിശുദ്ധീകരിക്കുവാന്‍ ശ്രമിച്ചുകൊണ്ട് ഒരു പാപവും ചെയ്തിട്ടില്ല. എന്ന് വരുത്തിത്തീര്‍ത്തതുകൊണ്ട് ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ദൈവത്തിന്‍റെ നീതിയെന്നു പറയുന്നത് മനുഷ്യന്‍റെ സ്വന്തം ചിന്തയാലോ, കഴിവിനാലോ, പ്രവൃത്തിയാലോ പ്രാപിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തില്‍ ഒളിഞ്ഞിരിക്കുന്ന പ്രായശ്ചിത്ത സത്യത്തില്‍ വിശ്വസിക്കുന്ന ഒരുവനു മാത്രമേ ദൈവനീതി പ്രാപിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. ന്യായപ്രമാണത്തെ അനുസരിച്ചുകൊണ്ട് തന്നെത്താന്‍ പരിശുദ്ധീകരിക്കപ്പെടാന്‍ ശ്രമിക്കുന്നവരുടെ വിശ്വാസം ഒരുതരത്തില്‍ മണ്ടത്തരം നിറഞ്ഞ വിശ്വാസമാണ് ന്യായപ്രമാണത്തിന്‍റെ എല്ലാ ആവശ്യങ്ങളും അനുസരിക്കാന്‍ കഴിയുന്ന ഒരുവന്‍ പോലുമില്ല.
 
 
യേശുവിന്‍റെ ജഡത്തില്‍ പാപത്തിന് ശിക്ഷ വിധിച്ചുകൊണ്ട്
 
മൂന്നാം വാക്യം പറയുന്നു, “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ (സാധിപ്പാന്‍) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു”. ഈ ഭാഗത്തില്‍ നിന്നും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും പ്രമാണത്തിലുള്ള പൌലൊസിന്‍റെ സാക്ഷ്യം എങ്ങനെ വിശദീകരിക്ക പ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. ഇവിടെ പിതാവായ ദൈവം എങ്ങനെ ലോകത്തിന്‍റെ സകലപാപങ്ങളും യേശുവില്‍ ചൊരിഞ്ഞുവെന്ന് പൌലൊസ് പറയുന്നു. ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു.
ദൈവം പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു എന്നു പറയുമ്പോള്‍ എന്താണ് ഇതിനര്‍ത്ഥം? ഇതിനര്‍ത്ഥം പിതാവായ ദൈവം തന്‍റെ ഒരേയൊരു പുത്രനെ ഭൂമിയിലേയ്ക്ക് അയച്ച് ലോകത്തിന്‍റെ സകലപാപങ്ങളും അവനില്‍ സ്ഥാപിക്കുന്നതിനായി അവനെ യോഹന്നാനാല്‍ സ്നാനപ്പെടുത്തി അങ്ങനെ വിശ്വാസികളുടെ സകലപാപങ്ങളും എന്നെന്നേക്കുമായി കഴുകിക്കളഞ്ഞുവെന്നാണ്. അതുകൊണ്ടാണ് ന്യായപ്രമാണത്തിനു കഴിയാത്തതിനെ ദൈവം സാധിപ്പിച്ചു എന്നു പറയുന്നത്. ലോകത്തിന്‍റെ സകലപാപങ്ങളും തന്‍റെ പുത്രനില്‍ സ്ഥാപിച്ച് ദൈവം അതിനെ തുടച്ചു നീക്കി അങ്ങനെ അവനെ ക്രൂശിലെ മരണത്തിനു നല്‍കിയതുകൊണ്ടും മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതു കൊണ്ടും എല്ലാ പാപങ്ങളും അപ്രത്യക്ഷമായി.
ഇതാണ് നിങ്ങളെ രക്ഷിച്ച സത്യത്തിന്‍റെ സുവിശേഷം. ഇതാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാകുന്ന സുവിശേഷം. യോഹന്നാന്‍ 3:5 നമ്മുടെ കര്‍ത്താവ് നിക്കോദേമോസിനോടു വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടക്കാന്‍ ആര്‍ക്കും കഴിയുകയില്ല എന്നു പറയുന്നതാണ് യഥാര്‍ത്ഥ സുവിശേഷം. യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോഴും, ക്രൂശില്‍ രക്തം ചൊരിഞ്ഞപ്പോഴും, മരണത്തില്‍ നിന്നു ഉയര്‍ത്തെഴുന്നേറ്റപ്പോഴും ദൈവത്തിന്‍റെ നീതി വെളിപ്പെട്ടിരുന്നുവെന്നു ഈ സുവിശേഷം വ്യക്തമാക്കുന്നു.
മത്തായി 3:15 ഇപ്രകാരം പറയുന്നു, യേശു അവനോടു; ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകല നീതിയും നിവൃത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു. എന്നാറെ അവന്‍ അവനെ സമ്മതിച്ചു. ഈ ഭാഗം ദൈവത്തിന്‍റെ നീതി സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം യേശുവിലുള്ള വെളിപ്പെടുത്തലും വ്യക്തമാക്കുന്നു. യേശു ഗലീലയില്‍ നിന്നു യോര്‍ദാന്‍ നദിക്കരയിലേക്കു നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ? എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍ യേശു ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകല നീതിയും നിവൃത്തിക്കുന്നതു നമുക്കു ഉചിതം ശാന്തസ്വരത്തില്‍ കല്‍പിച്ചു.
അപ്പോള്‍ പിന്നെ എല്ലാ നീതിയും നിവർത്തിക്കേണ്ടതിനു എന്നതിനെന്താണ് അര്‍ത്ഥം? യോഹന്നാനാല്‍ സ്വീകരിച്ച സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും യേശു എടുത്തുമാറ്റി എന്നാണ് ഇതിനര്‍ത്ഥം. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി വന്നപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ അവനില്‍ ഇറങ്ങി. അപ്പോള്‍ ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി. ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റിയ യേശുവിന്‍റെ സ്നാനത്തിലൂടെ ദൈവം അവനില്‍ പ്രസാദിച്ചു. മനുഷ്യവര്‍ഗ്ഗത്തെ അതിന്‍റെ പാപങ്ങളില്‍ നിന്നും മോചിക്കുവാനായി പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക വ്യക്തിത്വത്തെ വാഗ്ദത്ത നിവൃത്തീകരണത്തിനായി നമുക്കിവിടെ കാണാം.
യേശു സ്നാനപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗം തുറന്നുവന്നു ഇവനെന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടുവെന്നും വേദപുസ്തകം നമ്മോടു പറയുന്നു. യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് തന്‍റെ പുത്രന്‍ ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റിയതുകൊണ്ടാണ് പിതാവായ ദൈവം അവനില്‍ പ്രസാദിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്തുകൊണ്ടെന്നാല്‍ യേശു സ്നാനപ്പെടുകയും, തന്‍റെ സ്നാനത്താല്‍ ലോകത്തിന്‍റെ സകലപാപങ്ങളും തന്‍റെ ശരീരത്തില്‍ വഹിക്കുകയും, ക്രൂശില്‍ മരിച്ചുകൊണ്ടും മരണത്തില്‍ നിന്നു ഉയര്‍ത്തെഴുന്നേറ്റു കൊണ്ടും ദൈവത്തിന്‍റെ നീതി പൂര്‍ത്തീകരിക്കുകയും ചെയ്തു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് ദൈവത്തിന്‍റെ നീതി നിവൃത്തിക്കുകയായിരുന്നു യേശു. പിന്നെ അവന്‍ ക്രൂശില്‍ മരിച്ചു. ദൈവത്തിന്‍റെ നീതി നിവൃത്തിക്കുവാനായാണ്, ഈ സ്നാനവും അവന്‍റെ മരണവും അര്‍ത്ഥമാക്കുന്നത്. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും യേശു എടുത്തുമാറ്റി അതുകൊണ്ടാണ് അവന് ക്രൂശില്‍ രക്തം ചൊരിയാന്‍ കഴിഞ്ഞത്. അങ്ങനെ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റുകൊണ്ട് അവന്‍ ദൈവത്തിന്‍റെ ഹിതങ്ങളെല്ലാം തന്നെ നിറവേറ്റി.
ദൈവത്തിന്‍റെ സകല നീതിയും എന്നതിന്‍റെ അര്‍ത്ഥം മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും മോചിപ്പിക്കുക എന്നാണ്. ഈ നീതിയിലുള്ള പ്രവൃത്തി നിവൃത്തിക്കുവനായി യേശു തന്‍റെ സ്നാനത്താലും കുരിശിലെ രക്തത്താലും സകലജനങ്ങളുടെയും പാപങ്ങള്‍ എടുത്തുമാറ്റി. നീതിപൂര്‍ണ്ണവും സുചിതവുമായ ഈ പ്രവൃത്തിയിലൂടെ ദൈവത്തിന്‍റെ സകല നീതിയും നിവൃത്തിക്കപ്പെട്ടു. യേശുവിന്‍റെ ഈ സ്നാനവും, രക്തവും, ഉയര്‍ത്തെഴുന്നേല്പുമാണ് ദൈവത്തിന്‍റെ നീതി നിവൃത്തി. ദൈവത്തിന്‍റെ ഈ നീതി തന്നെയാണ് നമ്മില്‍ ദൈവത്തിന്‍റെ നീതി സ്ഥാപിച്ച് നമ്മെ പാപമുക്തരാക്കി മാറ്റിയത്. ത്രീയേക ദൈവം ഇതിന് പദ്ധതിയിട്ടു, യേശു ഇത് നിവൃത്തിച്ചു. പരിശുദ്ധാത്മാവ് ഇപ്പോള്‍ മുതല്‍ തന്നെ ഇതിന്‍റെ നീതിക്കായി സാക്ഷ്യം വഹിക്കുന്നു. അതുകൊണ്ട് തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു എന്ന ദൈവവചനത്തില്‍ നാം വിശ്വസിക്കണം. 
നിങ്ങളോടു തന്നെ ചോദിക്കുക. ഇനിയുള്ള നിങ്ങളുടെ ജീവിതത്തിലും ന്യായപ്രമാണത്തിന്‍റെ കല്പനകള്‍ അനുസരിക്കാന്‍ പരമാവധി അവനെ അനുസരിക്കുന്നതിനു കഴിയും. എന്നാല്‍ ന്യായപ്രമാണത്തെ പൂര്‍ണ്ണമായി അനുസരിച്ചുകൊണ്ടു ജീവിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. നിങ്ങള്‍ ന്യായപ്രമാണത്തിന്‍റെ ചെറിയൊരു അംശം തകര്‍ക്കുമ്പോള്‍ നിങ്ങള്‍ ന്യായപ്രമാണത്തെ മുഴുവന്‍ തകര്‍ക്കുകയാണ് (യാക്കോബ് 2:10) അതുകൊണ്ടാണ് എല്ലാവരും ന്യായപ്രമാണത്തിന്‍ കീഴില്‍ പാപികളായിരിക്കുന്നത്.
നിങ്ങള്‍ ന്യായപ്രമാണത്തെ പിന്തുടര്‍ന്നുകൊണ്ട് നിങ്ങളുടെ ആഗ്രഹത്തില്‍ ആത്മാര്‍ത്ഥതയുള്ളവരായിരിക്കുക, നിങ്ങളെക്കൊ ണ്ടാവും വിധം ചെയ്യുക. എന്നാല്‍ നമ്മില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ദൈവത്തിന്‍റെ നീതി ന്യായപ്രമാണം പിന്തുടരുന്നതുകൊണ്ടു മാത്രം ലഭിക്കുന്നില്ല. നാം നമ്മുടെ പാപങ്ങള്‍ തിരിച്ചറിയുവാനാണ് ദൈവം നമുക്ക് ന്യായപ്രമാണം നല്‍കിയത് എന്ന സത്യം നാം തിരിച്ചറിയണം. നാം നമ്മുടെ ജഡത്തില്‍ ദുര്‍ബലരായതുകൊണ്ടു തന്നെ ഒരു മനുഷ്യനും ദൈവത്തിന്‍റെ പ്രമാണത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ അനുസരിക്കാന്‍ കഴിയുകയില്ല.
ഇതുകൊണ്ടാണ് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനായി ദൈവം തന്‍റെ പുത്രനെ ഭൂമിയില്‍ അയച്ചതും എല്ലാവരുടെയും പാപങ്ങള്‍ എടുത്തുമാറ്റുവാനായി യോഹന്നാനാല്‍ അവനെ സ്നാനപ്പെടുത്തിയതും അവനെ തന്‍റെ ജഡത്തില്‍ സ്നാനപ്പെടുത്തികൊണ്ട് മറ്റൊരര്‍ത്ഥത്തില്‍ ലോകത്തിന്‍റെ സകല പാപങ്ങളും അവന്‍റെ ജഡത്തില്‍ സ്ഥാപിക്കുകയാണുണ്ടായത്. ഇതുകൊണ്ടാണ് യേശുവിന്‍റെ പാപത്തിനും ജഡത്തില്‍ ശിക്ഷ വിധിച്ചു എന്ന് വേദപുസ്തകം നമ്മോട് പറയുന്നത് ഇങ്ങനെയാണ് ദൈവം നമ്മെ പാപമുക്തരാക്കിയത്.
എങ്ങനെയാണ് ദൈവം നമ്മുടെ പാപങ്ങളെ അപ്രത്യക്ഷമാക്കിയതെന്ന് നാം തീര്‍ച്ചയായും അറിയുകയും വിശ്വസിക്കുകയും വേണം. മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി യേശുവിനെ യോഹന്നാനാല്‍ സ്നാനപ്പെടുത്തിക്കൊണ്ട് ദൈവം നമ്മുടെ സകല പാപങ്ങളും അവനില്‍ സ്ഥാപിക്കുകയാണുണ്ടായത്. പിന്നെ അവന്‍ യേശുവിനെ ലോകത്തിന്‍റെ സകലപാപങ്ങളും ക്രൂശുവരെ ചുമക്കുവാനും പാപത്തിന്‍റെ ശമ്പളമായി അത് നല്‍കുവാനും രക്തം ചൊരിയുവാനും മരിക്കുവാനും നിയമിച്ചു. തുടര്‍ന്ന് മരണത്തില്‍ നിന്നുള്ള അവന്‍റെ ഉയര്‍ത്തെഴുന്നേല്പിലൂടെ തന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവര്‍ക്ക് വഴി തുറന്നു കൊടുത്തു. ദൈവം ഇങ്ങനെ പദ്ധതിയിടുകയും പാപത്തില്‍ നിന്നും നമ്മുടെ രക്ഷ നിറവേറ്റുകയും ചെയ്തു.
അതുകൊണ്ട് യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശിലെ രക്തവും നമ്മുടെ പശ്ചാത്താപത്തിനായുള്ളതാണെന്ന് നാം നമ്മുടെ ഹൃദയത്തില്‍ വിശ്വസിക്കണം. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലും തീര്‍ച്ചയായും വിശ്വസിക്കണം.
അതനുസരിച്ച് പാപക്ഷമ സ്വീകരിക്കുന്നതിനും പൂര്‍ണ്ണമായും നീതീകരിക്കപ്പെടുന്നതിന് പാപമുക്തരായിത്തീരുന്നതിനും നിങ്ങളും ഇത് വിശ്വസിക്കണം. അതുകൊണ്ട് ദൈവം എങ്ങനെയാണ് നിങ്ങളുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കിയതെന്നു മനസ്സിലാക്കുകയും തങ്ങളുടെ സ്വന്തം കഴിവില്‍ വിശ്വസിക്കാതെ ദൈവത്തില്‍ വിശ്വസിക്കുകയും അവന്‍റെ ഹിതം അനുസരിക്കുകയും ചെയ്യുകയാണ് വേണ്ടത്.