(റോമർ 8:9-11)
“നിങ്ങളോ, ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നു വരികില്‍ ജഡസ്വഭാവ മുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതി നിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍ നിന്നു ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യ ശരീരങ്ങളെയും ജീവിപ്പിക്കും”
ഒരുവനില്‍ ദൈവത്തിന്‍റെ ആത്മാവ് വസിക്കുന്നുവോ എന്നതിനനുസരിച്ച് അവന്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയോ അല്ലാത്തവനോ ആകുന്നു. ഒരുവന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നുവോ, ഇല്ലയോ? അവന്‍റെ ഹൃദയത്തില്‍ ദൈവത്തിന്‍റെ ആത്മാവ് ഇല്ലയോ? എന്നുമുള്ള രണ്ടു ചോദ്യങ്ങളിലൂടെ ഒരുവന് എങ്ങനെ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയാകാം? എന്ന് നമുക്ക് മനസ്സിലാക്കാം. നാം യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നുവോ എന്നത് ഒരു പ്രധാന ചോദ്യമല്ല എന്നാല്‍ അവനില്‍ കണ്ടെത്തിയ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നതാണ് പ്രധാനം എന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നു. ഒരു വിശുദ്ധനിലൂടെ നേടിയെടുത്ത യഥാര്‍ത്ഥവിശ്വാസമാണ് അവരില്‍ ആത്മാവ് വസിക്കുവാന്‍ തക്കതായ വിശ്വാസം. നിങ്ങള്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആണോ? അല്ലയോ? എന്ന് നിങ്ങളിലുള്ള പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം കൊണ്ട് മനസ്സിലാക്കാം.
“ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ അവനുള്ളവനല്ല” എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. ഒരു പുരോഹിതനോ, പ്രസംഗകനോ, സുവിശേഷകനോ മാത്രമല്ല മറ്റ് ആരായിരുന്നാലും അവരുടെ ഉള്ളില്‍ പരിശുദ്ധാത്മാവ് ഇല്ല എങ്കില്‍ അവന്‍ അനുള്ളവനല്ല. നിങ്ങള്‍ക്ക് പരിശുദ്ധാത്മാവ് ലഭിക്കുവാന്‍ ദൈവത്തിന്‍റെ നീതി നിങ്ങളെ നയിക്കുന്നില്ല എന്ന് വിശ്വസിക്കുന്നു എങ്കില്‍ നിങ്ങള്‍ നരകത്തിലേക്ക് പോകുവാന്‍ വിധിക്കപ്പെട്ട ഒരു പാപിയാണ് എന്ന് മനസ്സിലാക്കിയിരിക്കണം. അതുകൊണ്ട് നിങ്ങള്‍ ജലത്താലുള്ള സുവിശേഷത്തെയും ദൈവത്തിന്‍റെ നീതി ഉള്‍കൊള്ളുന്ന ആത്മാവിനെയും കുറിച്ച് വ്യാകുലപ്പെട്ടിരിക്കണം.
പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ സ്നാനത്തില്‍ ഉള്ള നമ്മുടെ വിശ്വാസത്തിലൂടെ ശരീരം പാപത്തില്‍ മരിച്ചു എന്ന് അര്‍ത്ഥമാകുന്നു. എന്നാല്‍ പുതുതായി ചേര്‍ക്കപ്പെട്ട നീതിയിലൂടെ നമ്മുടെ ആത്മാവ് ജീവിച്ചിരിക്കുന്നു. അതിലുപരി ക്രിസ്തു വീണ്ടും വരുമ്പോള്‍ നമ്മുടെ നശ്വരമായ ശരീരത്തിന് വീണ്ടും ജീവന്‍ ലഭിക്കും. ഇക്കാരണത്താല്‍ പരിശുദ്ധാത്മാവ് ലഭിച്ച ഒരുവനെക്കുറിച്ച് നാം ചിന്തിക്കണം.
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ആയിരിക്കുകയില്ല. മറിച്ച് ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നു എങ്കില്‍ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നു. ഈ വിശ്വാസമില്ലാതെ പരിശുദ്ധാത്മാവ് നിങ്ങളില്‍ വാഴുകയില്ല. നിങ്ങള്‍ എല്ലാ ഞായറാഴ്ചയും അപ്പൊസ്തലവിശ്വാസപ്രമാണങ്ങള്‍ ഓരോന്നായി പറയുകയും, കുമ്പസാരിക്കുകയും ചെയ്താലും, ദൈവത്തിന്‍റെ നീതി ഉള്‍ക്കൊള്ളുന്ന പാപമോചനത്തിനായുള്ള വചനം അനുസരിക്കാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ യേശുക്രിസ്തുവിനോടു കൂടെ ആയിരിക്കുകയില്ല. നിങ്ങള്‍ എത്രത്തോളം നല്ല പ്രവൃത്തികള്‍ ചെയ്യുവാന്‍ ആഗ്രഹിച്ചു എന്നുള്ളത് ഒരു വിഷയമല്ല, നിങ്ങള്‍ ദൈവത്തിനോടുകൂടെ ആയിരിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ ആത്മാവ് ശപിക്കപ്പെടുകയും അത് നിങ്ങളെ നിത്യ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.