• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[8-4] ജഡത്തിന്‍റെ ചിന്ത മരണം, ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവും തന്നേ (റോമര്‍ 8:4-11)

(റോമര്‍ 8:4-11)
“ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിനുതന്നേ. ജഡസ്വഭാവമുള്ളവര്‍ ജഡത്തിനുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിനുള്ളതും ചിന്തിക്കുന്നു. ജഡത്തിന്‍റെ ചിന്ത മരണം; ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവും തന്നേ. ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാന്‍ കഴിയുന്നുമില്ല. ജഡസ്വഭാവമുള്ളവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല. നിങ്ങളോ, ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നുവരികില്‍ ജഡസ്വഭാവമുള്ളവരല്ല, ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതി നിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍ നിന്നു ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മൃതശരീരങ്ങളെയും ജീവിപ്പിക്കും.”
 
 
നാം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ സുവിശേഷീകരണമാണ് ഫലവത്തായത്. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളായി ആളുകള്‍ വിശുദ്ധീകരണ സിദ്ധാന്തം, നീതീകരണ സിദ്ധാന്തം തുടങ്ങിയ സിദ്ധാന്തങ്ങളാല്‍ വഞ്ചിക്കപ്പെട്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റുചിലരാകട്ടെ അനുതാപ പ്രാര്‍ത്ഥനകളിലൂടെ വീണ്ടെടുപ്പ് സാധ്യമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
ജഡത്താല്‍ ദുര്‍ബലമായിരുന്നതുകൊണ്ടുതന്നെ ന്യായപ്രമാണ ത്തിനും കഴിയാത്തതിനെ ദൈവം ചെയ്തുവെന്ന് റോമര്‍ 8:3 പറയുന്നു. ദൈവം തന്‍റെ പുത്രനെ പാപ ജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും വിടുവിക്കുവാനായി, പാപത്തിനു ജഡത്തില്‍ ശിക്ഷവിധിച്ചു.
ഇന്ന് ദൈവവചനസത്യത്തിനായി നാം റോമര്‍ 8:4-11 ലേക്ക് തിരിയുന്നു. റോമര്‍ 8:3-4 പറയുന്നു, “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു. ജഡത്തെയല്ല ആത്മാവിനെയത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിനു തന്നെ.” തീര്‍ച്ചയായും ചോദ്യമിതാണ്: ഇതിന്‍റെ അര്‍ത്ഥം എന്താണ്? 
 
 
ആദ്യമായി, ജഡത്തെ അനുസരിച്ചു നടക്കുന്നില്ല എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
 
ഇതിന്‍റെ അര്‍ത്ഥം ജഡത്തിന്‍റെ ലാഭങ്ങള്‍ അന്വേഷിച്ച് നടക്കരുത് എന്നാണ്. ആത്മാവിന്‍റെ ആഗ്രഹങ്ങളും ജഡത്തിന്‍റെ തീവ്രമായ മോഹങ്ങളും തമ്മിലുള്ള വിവേചനവും ദൈവവചനമനുസരിച്ച് ജീവിക്കാത്തവനില്‍ അകന്നു നില്‍ക്കുന്നതുമാണിത്. “ജഡസ്വഭാവമുള്ളവര്‍ ജഡത്തിനുള്ളത് ചിന്തിക്കുന്നു” എന്ന് 5-മത്തെ വാക്യം പറയുന്നു. “ജഡത്തിനുള്ളത്” എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സഭയില്‍ പങ്കെടുത്തിട്ടും തങ്ങളുടെ സ്വന്തം ആഗ്രഹങ്ങള്‍ക്കു പിന്നാലെ പോകുന്ന മനുഷ്യരുണ്ടെന്നാണ് ഇതിനര്‍ത്ഥം.
സാധാരണയായി, ലോകത്തില്‍ ലാഭം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ബിസിനസ്സുകള്‍ എന്ന ഉദ്ദേശത്തോടുകൂടി ക്രിസ്ത്യാനികള്‍ സഭയില്‍ പോകേണ്ട ആവശ്യമില്ല. ജഡത്തെ അനുസരിച്ചു നടക്കുക എന്നു പറഞ്ഞാല്‍ ഇതാണ്. ഇത്തരക്കാര്‍ സഭകളില്‍ ജനസമൂഹത്തോടൊപ്പം ഒന്നുചേരുന്നത് തങ്ങളുടെ ബിസിനസ്സുകളെ പരിചയപ്പെടുത്തുവാനും പരസ്യപ്പെടുത്തുവാനുമാണ്. അതുവഴി തങ്ങള്‍ക്ക് വിശ്വസ്തതയും കൂറുമുള്ള ഉപഭോക്താക്കളെ നേടാനാവുമെന്ന് അവര്‍ പ്രത്യാശിക്കുന്നു. അവര്‍ സഭയില്‍ പങ്കെടുക്കുന്നതും യേശുവില്‍ വിശ്വസിക്കുന്നതും തങ്ങളുടെ സ്വന്തം ജഡത്തിന്‍റെ നډയ്ക്കായാണ്.
മറ്റു ചിലരുണ്ട്, ക്രിസ്തീയ സമൂഹത്തില്‍ സെക്റ്റരിയനിസം പ്രസംഗിച്ചു നടക്കുന്നവരും തങ്ങളുടെ പിന്‍ഗാമികളെ ഭൗതീക അനുഗ്രഹങ്ങളെ മാത്രം പിന്‍തുടരുവാന്‍ പ്രേരിപ്പിക്കുന്ന അവരാണ് ജഡത്തെയനുസരിച്ചു ജീവിച്ച് ജഡത്തിനുള്ളത് ചിന്തിക്കുന്നവര്‍.
നമ്മുടെ ക്രിസ്തീയ സമുദായത്തില്‍ സെക്റ്റരിയനിസത്തെ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ നമുക്ക് കഴിയും. അപ്പോള്‍ ഈ സെക്റ്റരിയന്മാര്‍ ആരാണ്? തങ്ങളുടെ മതവിഭാഗത്തിന്‍റെ ശ്രേഷ്ഠതയിലുള്ള തെറ്റായ വിശ്വാസത്താല്‍ തങ്ങളെത്തെന്നെ വഞ്ചിക്കുന്ന ഒരു കൂട്ടമാളുകളാണ് അവര്‍. തങ്ങളുടെ മതവിശ്വാസം ഇപ്രകാരമാണ് അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും ഇത്തതരത്തിലുള്ള ദൈവശാസ്ത്രങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ടുതന്നെ വലുതും മഹത്തരവുമായ ലോകമെങ്ങും അറിയപ്പെടുന്നവരമായ തങ്ങള്‍ക്ക് ഒരു ശക്തമായ പാരമ്പര്യമുണ്ടെന്നുമൊക്കെ അവര്‍ അവകാശപ്പെടുന്നു. ഈ ആത്മപ്രശംസകളെല്ലം തന്നെ അവരുടെ പൊങ്ങച്ചങ്ങളില്‍ നിന്നുണ്ടായതാണ്. അതുതന്നെയാണ് അവരുടെ സ്വന്തമായ വിശ്വാസങ്ങളെ കെട്ടിപ്പടുക്കുന്നതും. ഇത്തരം വിശ്വാസം വച്ചുപുലര്‍ത്തുന്ന ധാരാളമാളുകള്‍ ഈ ലോകത്തിലുണ്ട്.
തങ്ങളുടെ ജഡത്തിന്‍റെ ആഗ്രഹനിവൃത്തിക്കായി സെക്റ്റരിയന്മാര്‍ യേശുവില്‍ വിശ്വസിക്കുന്നു. ജഡത്തെ അനുസരിച്ചു നടക്കുന്നവര്‍ തങ്ങളുടെ സഭകളെക്കുറിച്ചും, വലിയ സഭയില്‍ പങ്കെടുത്തതു മുഖാന്തിരം ലഭിച്ച ഭൗതീക അനുഹ്രങ്ങളെക്കുറിച്ചും ഇപ്പോഴും പൊങ്ങച്ചം പറയുന്നുണ്ട്. ചില സഭകളില്‍ “നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുക” തുടങ്ങിയ സാധാരണ വാചകങ്ങളും കാണാറുണ്ട്. എന്നാലിത് “ജഡത്തെ അനുസരിച്ച് നടക്കുന്നവരെ” ഉദ്ദേശിച്ചുളളതാണ്. ഒരുവന്‍റെ ഭാര്യയെ സ്നേഹിക്കുക എന്ന ലക്ഷ്യത്തില്‍ സഭകള്‍ നോട്ടം വയ്ക്കുമോ? ഒരിക്കലുമില്ല. അപ്പോള്‍ പിന്നെ നാം നമ്മുടെ ഭാര്യയെ സ്നേഹിക്കരുത് എന്നാണോ ഞാന്‍ പറഞ്ഞുവരുന്നത്? തീര്‍ച്ചയായും അല്ല. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷ്യങ്ങള്‍, ആകര്‍ഷണീയമായിരുന്നാല്‍ തന്നെയും നമ്മുടെ സഭകളുടെ അടിസ്ഥാന ലക്ഷ്യമാകുവാന്‍ പാടില്ല.
ജഡത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ ജഡത്തെ സംബദ്ധിച്ച കാര്യങ്ങള്‍ ചിന്തിക്കുന്നു. കുറച്ചേറെ പ്രാസംഗികന്മാരും തങ്ങളുടെ സഭാംഗങ്ങളുടെ എണ്ണവും കാണിയ്ക്കയും കെട്ടിടവുമൊക്കെ വര്‍ദ്ധിപ്പിക്കുന്നതിലുള്ള താല്പര്യത്താല്‍ ഇത്തരത്തിലുള്ള ആളുകളിലേക്ക് ഇന്ന് തങ്ങളുടെ ശ്രദ്ധതിരിച്ചിരിക്കുന്നു - മേല്പറഞ്ഞതൊക്കെയായി ഇപ്പോള്‍ അവരുടെ വിശ്വാസത്തിന്‍റെ പ്രധാന ലക്ഷ്യം. വലിയ, പൊക്കമുള്ള, വീതിയുള്ള ഒരു സഭ നിര്‍മ്മിക്കുക എന്നതായിട്ടുണ്ട് അവരുടെ പ്രധാന ലക്ഷ്യം. ധാരാളം അനുയായികളെ സമ്പാദിക്കുന്നത് തങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുമെന്നും മറ്റുള്ള ന്യായങ്ങള്‍ നിരത്തിയാലും അവരുടെ അവസാന ലക്ഷ്യം സഭാകെട്ടിടങ്ങള്‍ പണിയാനുള്ള പണം സമ്പാദിക്കലാണ്. 
തങ്ങളുടെ സഭകള്‍ ജഡചിന്തകളെ പിന്തുടരുന്നതിനായി അവര്‍ അനുയായികളെ മതഭ്രമങ്ങളിലേക്ക് തിരിക്കുന്നു. ചില പാസ്റ്റര്‍മാര്‍ തങ്ങളുടെ വിജയം പടുത്തുയര്‍ത്തുന്നത് അനുയായികളെ മതഭ്രമങ്ങളിലേക്കും, അര്‍ത്ഥഭ്രമത്തിലേക്കും തെറ്റായ വഴിയിലേക്കും തിരിച്ചു വിടുന്നതിലുള്ള കഴിവിന്മേലാണ്.
 
 
ദൈവത്തിന്‍റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവര്‍
 
ക്രിസ്തീയ ജനതയുടെ ഇടയില്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവരുമുണ്ട്. ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവര്‍ ദൈവവചനമനുസരിച്ചു ജീവിച്ച്, തങ്ങളുടെ സ്വന്തം ചിന്തകളെ നിരാകരിച്ച്, ദൈവത്തിനു നിരക്കുന്ന പ്രവൃത്തികള്‍ ചെയ്ത്, വേദപുസ്തക വചനം വശ്വസിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിച്ചു നടക്കുന്നവരാണ്.
ആത്മാവിനെ അനുസരിച്ച് നടക്കുന്നവര്‍ ആത്മാവിനുള്ളത് ചിന്തിക്കുന്നുവെന്ന് വേദപുസ്തകം പറയുന്നു. ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ നമ്മുടെ പാപങ്ങളെല്ലാം നമുക്കു മോചിച്ചു കിട്ടിയിട്ടുണ്ടെങ്കില്‍ നാം ചിന്തയില്ലാതെയിരിക്കാതെ, ആത്മാവിന്‍റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിച്ച് ജീവിക്കണം. ആത്മാവിനെ അനുസരിച്ചു നടക്കുന്നവര്‍ ആത്മീകമായി ചിന്തിക്കുകയും വിശ്വാസത്താല്‍ ആത്മാവിന്‍റെ കാര്യങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്യുന്നു. ആത്മാവിന്‍റെ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവര്‍ സന്തോഷവാന്മാരാണ്. ഇവരാണ് ദൈവത്തെ തൃപ്തിപ്പെടുത്തുന്ന, ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കുന്ന, വിശ്വാസത്താല്‍ ജീവിക്കുന്ന ആളുകള്‍. നമ്മുടെ പാപങ്ങളെല്ലാം മോചിക്കപ്പെട്ടിട്ടുണ്ട്; അതുകൊണ്ടുതന്നെ നാം ആത്മാവിന്‍റെ കാര്യങ്ങള്‍ ചിന്തിക്കുകയും ആത്മാവിനെ അനുസരിച്ചു ജീവിക്കുകയും വേണം. 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിച്ച് ആത്മീയ പ്രവൃത്തി സഫലമാക്കുന്നതായിരിക്കണം നമ്മുടെ ജീവിത ലക്ഷ്യം. അതിനാല്‍ ആത്മീയ ചിന്തകളില്‍ നാം നമ്മുടെ മനസ്സിനെ വ്യാപരിക്കണം. എത്രത്തോളം നിങ്ങള്‍ ആത്മീയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കും? നാം ഒരു ആത്മീയ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ദൈവ നീതിയിലുള്ള നമ്മുടെ വിശ്വാസത്താലും പ്രസംഗത്താലും നാം ആത്മീയ ചിന്തകള്‍ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. നാം ദുര്‍ബലരും ബലഹീനരുമാണെങ്കില്‍പ്പോലും കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നു. ആത്മീയപ്രവൃത്തിയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്നതും എന്തൊക്കെയാണെന്ന് ദൈവത്തിന്‍റെ പ്രവൃത്തികള്‍ ചിന്തിച്ചുകൊണ്ട് നാം മനസ്സിലാക്കിയിരിക്കണം. ഒരു പ്രത്യേക പ്രവൃത്തി ചെയ്തു കഴിയുമ്പോള്‍ അതിനെക്കാള്‍ കൂടുതല്‍ കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രവൃത്തി ഏറ്റെടുക്കുവാന്‍ നാം തയ്യാറാകണം.
ഇപ്പോള്‍ നാം സാഹിത്യത്തിലൂടെ ലോകം മുഴുവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുകയാണ്. നമ്മുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചുകൊണ്ട് ഏകദേശം 200-300 വ്യക്തികള്‍ നമ്മുടെ സൗജന്യ ക്രിസ്തീയ ബുക്കുകളും ഇ-ബുക്കുകളും നിത്യേന സ്വീകരിക്കുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാവരിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്നതിന് വിശ്വാസത്തോടുകൂടി ശ്രമിക്കുക വഴി നാം സുവിശേഷത്തോടും നിങ്ങളോടും കൂടി സഭയില്‍ ദൈവത്തെ സേവിക്കുകയാണ് ചെയ്യുന്നത്. നാം നമ്മുടെ മനസ്സില്‍ ആത്മീയചിന്തകളെ വ്യാപരിച്ചിട്ടില്ലായെങ്കില്‍ ആത്മാവിന്‍റെ ഈ ദിവ്യഫലങ്ങള്‍ നമുക്ക് അനുവദിച്ചു കിട്ടുകയില്ല. ആത്മീയചിന്തകളെന്നവണ്ണം ദൈവപ്രവൃത്തികള്‍ ഓരോന്നായി നാം വഹിക്കേണ്ടതായുണ്ട്. അതിനു ശേഷം മാത്രമേ നമ്മുടെ ആത്മമണവാളനായ യേശു ക്രിസ്തുവിനെ സദൃശ്യ വാക്യങ്ങള്‍ 31 ലെ സാമര്‍ത്ഥ്യമുള്ള ഭാര്യയെപ്പോലെ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ.
8-മത്തെ വചനം പറയുന്നു, “ജഡസ്വഭാവമുള്ളവര്‍ക്കു ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല.” ഇത് പാപക്ഷമ സ്വീകരിച്ചിട്ടില്ലാ ത്തവരെക്കുറിച്ചാണ് പറയുന്നത്. “ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാന്‍ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവര്‍ക്കു ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല” (റോമര്‍ 7-8). അതുപോലെ ആത്മാവില്ലാത്ത പാപികള്‍ക്കും ദൈവത്തിന്‍റെ പ്രവൃത്തി ചെയ്യുവാനോ അവനെ പ്രസാദിപ്പിക്കുവാനോ കഴിയില്ല.
പാപികള്‍ പൊതുവെ ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു മുമ്പില്‍ കീഴടങ്ങുന്നില്ല. ദൈവത്തിന്‍റെ നീതിയുടെ മുന്നിലും അവര്‍ കീഴടങ്ങുന്നില്ല. അവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നില്ല. പരിശുദ്ധാത്മാവ് അവരുടെ ഉള്ളില്‍ വസിക്കുന്നില്ല എന്ന കാരണം കൊണ്ടു തന്നെ ദൈവഹിതമെന്തെന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ മനുഷ്യ വര്‍ഗ്ഗത്തിന്‍റെ സകല പാപങ്ങളും ക്ഷമിക്കപ്പെടുക എന്നതാണ് കര്‍ത്താവിനെ പ്രസാദിപ്പിക്കുന്നത്. പാപികളുടെ പുകഴ്ത്തലിലും അരാധനയിലും കര്‍ത്താവ് തൃപ്തിപ്പെടുന്നില്ല. 
പാപികള്‍ തന്നെ പുകഴ്ത്തുമ്പോള്‍ ദൈവം പ്രസാദിക്കുന്നില്ല. എന്തുതന്നെയായാലും പാപികള്‍ എത്രയധികം കൈയുര്‍ത്തി അവനെ പുകഴ്ത്തിയാലും ആരാധനയില്‍ കണ്ണുനീര്‍ തൂകിയാലും അവര്‍ക്ക് അവനെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ല. ക്രിസ്ത്യാനികളില്‍ പാപം നിറഞ്ഞവര്‍ തങ്ങളുടെ ദുര്‍ബലവികാരങ്ങള്‍ കൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് കര്‍ത്താവിനെ തൃപ്ത്തിപ്പെടുത്തുനാവുകയില്ല. പാപം കൈമുതലായുളളവര്‍ക്ക്, തങ്ങള്‍ പാപികളായതുകൊണ്ടു തന്നെ കര്‍ത്താവിനെ പ്രസാദിപ്പിക്കുവാന്‍ കഴിയുകഴില്ല. എങ്ങനെയായാലും, എത്ര തന്നെ ശ്രമിച്ചാലും പാപികള്‍ക്ക് കര്‍ത്താവിനെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയുമില്ല. എങ്ങനെ അവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കാം എന്നതല്ല മറിച്ച് ദൈവത്തെ പ്രസാദിപ്പിക്കുക എന്നത് എത്രമാത്രം അസാധ്യമാണ് എന്നതാണ് കാര്യം.
ജനങ്ങള്‍ വലിപ്പമേറിയ സഭകള്‍ സ്ഥാപിച്ചാല്‍ ദൈവം അവരില്‍ പ്രസാദിക്കുമോ? അവന്‍ പ്രസാദിക്കുകയില്ല. വലിയൊരു സഭാമന്ദിരത്തിലേക്ക് മാറേണ്ടത് അത്യാവശ്യമാണെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു വലിയ സഭാമന്ദിരം പണിയണം. എന്നാല്‍ ഒരു കെട്ടിടത്തിനു വേണ്ടി മാത്രം ഒരു വലിയ മന്ദിരം പണിയുകയാണെങ്കില്‍ അത് ദൈവത്തെ തൃപ്തിപ്പെടുത്തുകയില്ല.
ഉദാഹരണത്തിന് എന്‍റെ പട്ടണത്തിലുളള ഒരു സഭ ഈ അടുത്ത കാലത്തായി, പുതിയൊരു കെട്ടിടം ഏകദേശം മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പണിതു. വിരോധാഭാസമെന്നത് പഴയ കെട്ടിടം എല്ലാ സൗകര്യങ്ങളോടും കൂടി യാതൊരു കേടുപാടുകളുമില്ലാതെ അതിനു വലതു വശത്തുതന്നെ ഉണ്ടായിരുന്നുവെന്നതാണ്. സഭയിലെ ജനസമൂഹം ഇരുന്നൂറോ മുന്നൂറോ ആയിരിക്കുമ്പോള്‍ ഇത്തരത്തിലുളള ഒരു സഭാമന്ദിരം പണിയേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നോ? ദൈവത്തിന്‍റെ സഭ മണ്‍കട്ടകള്‍ കൊണ്ടല്ല നിര്‍മ്മിച്ചിരിക്കുന്നത്. നാം ദൈവത്തിന്‍റെ ആലയമാണെന്നും, നീതിമാന്‍റെ ഹൃദയത്തിനകത്ത് ആത്മാവ് വസിക്കുന്നുവെന്നുമാണ് ദൈവം നമ്മോട് പറയുന്നത്.
അത്യാവശ്യമെങ്കില്‍ പുതിയൊരു സഭാമന്ദിരം വയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ഒരു കെട്ടിടത്തിനു വേണ്ടി മാത്രം പണിയുന്ന വലിയ സഭാമന്ദിരം ദൈവത്തിനു മഹത്വം നല്‍കുമോ? ഇല്ല, തീര്‍ച്ചയായും ഇല്ല. ഒരു സഭയില്‍ ധാരാളം ആളുകള്‍ ഒന്നിച്ചു കൂടുന്നത് ദൈവത്തിന് സന്തോഷം നല്‍കുമോ? ഇല്ല, അങ്ങനെ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കുവാനാവില്ല. ജഡത്തിലകപ്പെട്ടി രിക്കുന്നവന് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ല.
ചിലപ്പോള്‍ ഭൗതീക അനുഗ്രഹങ്ങളെ മാത്രം പിന്തുടരുന്ന നീതിമാന്മാരായ ആളുകള്‍ പോലും ഉണ്ടാകാം. ഇത്തരക്കാരന് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ല. നീതിമാന്മാരുടെ ഇടയിലും പാപികളെപ്പോലെ ഇപ്പോഴും ജഡചിന്തകളാല്‍ ബന്ധിക്കപെട്ടവരുമുണ്ട്. ഇത്തരക്കാര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുവാനാവില്ല. യാഥാര്‍ത്ഥത്തില്‍ അവര്‍ക്ക് സഭയില്‍ ഒരു ആരോഗൃമുള്ള വിശ്വാസജീവിതം നയിക്കുവാതിരിക്കുവാനോ സഭയെക്കുറിച്ച് നീരസവും പരാതിയും പ്രകടിപ്പിക്കുവുനോ ആതൃന്തികമായി സഭയെ ഉപേക്ഷിക്കുവാനോ കഴിയാതിരിക്കില്ല.
അതുകൊണ്ട് നീതിമാന്മാരായ നാം ജഡലാഭങ്ങളെ മാത്രം അന്വേഷിക്കുന്ന ഒരു ജീവിതം നയിക്കാതെ, നീതിയുള്ളതും ദൈവത്തെ പ്രസാദിപ്പിക്കുന്നതുമായ ഒരു ജീവിതമാണ് നയിക്കേണ്ടത്. നാം ദൈവപ്രവര്‍ത്തിയിന്മേലും അവന്‍റെ നീതിയിന്മേലും ചിന്തിക്കുകയും അവന്‍റെ നീതിയുടെ പ്രവൃത്തികളെ സേവിക്കുകയും അതിനായി നമ്മുടെ ശരീരങ്ങളും ഒരോ അവയവങ്ങളും ദൈവനീതിയുടെ ഉപകരണങ്ങളെന്നവണ്ണം ഉപയോഗിക്കുകയും വേണം. നാം തീര്‍ച്ചയായും ദൈവത്തെ പ്രസാദിപ്പിക്കുന്ന തരത്തിലുള്ള ഒരു ജീവിതം നയിക്കണം.
 
 
ക്രിസ്തുവിന്‍റെ ആത്മാവുള്ളവര്‍
 
9-മത്തെ വാക്യം നമുക്കൊരുമിച്ചു വായിക്കാം, “നിങ്ങളോ ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നുവരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവര്‍ അവനുള്ളവനല്ല.”
പൗലൊസിന്‍റെ അഭിപ്രായത്തില്‍ ഈ വാകൃത്തിന്‍റെ അര്‍ത്ഥം നാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വരും മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നാം ദൈവനീതിയില്‍ വിശ്വസിക്കുന്നവരും പാപങ്ങളില്‍ നിന്നും വീണ്ടെടുപ്പ് പ്രാപിച്ചവരുമാണെങ്കില്‍ നാം ജഡത്തിലുള്ളവരല്ല ആത്മാവിലുളളവരാണ് എന്നാണ്. ആരുടെയെങ്കിലും ഹൃദയത്തില്‍ ആത്മാവുണ്ടെങ്കില്‍ അവന്‍/അവള്‍ ക്രിസ്തുവിലാണ്. ആരുടെയെങ്കിലും ഹൃദയത്തില്‍ ക്രിസ്തുവിന്‍റെ ആത്മാവ് ഇല്ലായെങ്കില്‍ ആ വ്യക്തി കര്‍ത്താവിന്‍റേതല്ല. 
അതുകൊണ്ടു തന്നെ നാം ജഡത്തിലുളളവരല്ല, ആത്മാവിലുളളവരാണ്. ആത്മാവിലുളള, വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ പാപമോചനം ലഭിച്ച നാം ക്രിസ്തുവിലുളള നീതിയാല്‍ ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴിവുളള നീതിയുടെ പടയാളികളാണെന്ന കാര്യം ഒരിക്കലും മറക്കുവാന്‍ പാടില്ല. നമ്മുടെ ജഡത്തിന്‍റെ ദുര്‍ബലതയില്‍ നാം നിരാശപ്പെടരുത്, പകരം ദുര്‍ബലരായിരുന്നാല്‍ പോലും നാം അവന്‍റേതാണ്, അവനിലാണ് അതുകൊണ്ടുതന്നെ അവന്‍റെ ദാസന്മാരാണ് എന്ന വിശ്വാസത്താല്‍ ദൈവത്തെ പ്രസാദിപ്പിക്കണം.
വീണ്ടും ജനിച്ചതിനു ശേഷവും ജഡലാഭങ്ങളെ പിന്തുടരുവാനുളള അനുവാദം നമുക്കില്ല എന്ന കാര്യം തീര്‍ച്ചയായും നാം ഓര്‍ക്കണം. ദൈവനീതിക്കുവേണ്ടി മാത്രമേ നീതി വിധിച്ചിട്ടുളളൂ എന്ന വസ്തുത അറിഞ്ഞുകൊണ്ട് നാം ജീവിക്കണം. എങ്ങനെ ഒരു ക്രിസ്ത്യാനി ജീവിക്കണം എന്ന് 10-മത്തെ വാക്യം നമ്മോട് പറയുന്നു, “ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതി നിമിത്തം ജീവനാകുന്നു.”
സത്യത്തില്‍ നാമും നമ്മുടെ ശരീരങ്ങളും നമ്മുടെ പാപങ്ങള്‍ കാരണം യേശുവിനോടു കൂടെ ക്രൂശിക്കപ്പെട്ട് മരിച്ചു കഴിഞ്ഞു. ദൈവത്തിന്‍റെ നീതിയിലുടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഈ നീതിയുളളതുകൊണ്ടാണ് നീതിമാന്മാരുടെ ആത്മാക്കള്‍ക്ക് നിത്യജീവന്‍ ലഭിക്കുന്നത്. നിത്യജീവന്‍! നീതീകരിക്കപ്പെട്ടവര്‍ തങ്ങളുടെ ജഡത്തിനു വേണ്ടി മാത്രം ജീവിക്കുവാന്‍ അനുവദിക്കപ്പെട്ടവരല്ല എന്ന സത്യം നാം തീര്‍ച്ചയായും അറിയണം. വീണ്ടും ജനിച്ചതിനുശേഷവും ദൈവത്തിന്‍റെ നീതിയില്‍ ജീവിക്കാത്തവര്‍ക്ക് അവന്‍റെ അനുഗ്രഹങ്ങളും കൈയ്യെത്താദൂരത്താണ്.
ദൈവനീതിക്കുവേണ്ടി ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരാണു നാം. “ജഡത്തിലായിരിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല എന്ന് ബൈബിള്‍ പറയുന്നു. ഞാനും അവരില്‍ ഒരാളാണ്” എന്ന് വെളളത്തിലും ആത്മാവിലും വീണ്ടും ജനിക്കപ്പെട്ട ശേഷവും ഒരു പക്ഷേ നിങ്ങള്‍ നിരാശയില്‍ ചിന്തിച്ചിട്ടുണ്ടാകാം എന്നാല്‍ ഇത് സത്യമല്ല. ദൈവനീതിയുടെ പോരാളികളായി ജീവിക്കുവാന്‍ അവന്‍ നമ്മെ മുമ്പു തന്നെ ശക്തീകരിച്ചിട്ടുണ്ട്.
ചില ആളുകള്‍ തങ്ങള്‍ വേദപുസ്തകത്തെ തെറ്റായി ധരിച്ചിരിക്കുന്നതു കൊണ്ടുതന്നെ ഇപ്രകാരം ചിന്തിക്കുന്നു. തങ്ങളുടെ ശരീരം ജഡത്തെയനുസരിച്ച് ജീവിക്കുന്നതുകൊണ്ടും തങ്ങള്‍ ദുര്‍ബലരായതുകൊണ്ടും ദൈവത്തെയനുസരിച്ച് ജീവിക്കുവാന്‍ കഴിയുകയില്ലായെന്ന് ചില നീതിമാന്മാര്‍ ചിന്തിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് ഉളളിലുളളവര്‍ ദൈവ പ്രവൃത്തികള്‍ ചെയ്തുകൊണ്ട് സന്തോഷിക്കുന്നു എന്നതാണ് സത്യം. തങ്ങള്‍ ചെയ്യുന്ന ദൈവപ്രവൃത്തി അവരെ സന്തോഷവാന്മാരും ആനന്ദഭരിതരുമാക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവപ്രവൃത്തി ചെയ്യാത്ത ഒരു ജീവിതം ഒരു ഉദ്ദേശ്യ ലക്ഷ്യമോ ഇല്ലാത്ത ഒരു ശപിക്കപ്പെട്ട ജീവിതമാണ്.
നാം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം സ്വീകരിച്ചതിനും ദൈവനീതിയില്‍ നിവസിക്കുന്നതിനും ശേഷം പരിശുദ്ധാത്മാവ് നമ്മില്‍ ജീവിക്കുന്നു. വീണ്ടെടുപ്പ് പ്രാപിച്ചിട്ടുളള എല്ലാവരിലും പരിശുദ്ധാത്മാവ് വരുകയും നിവസിക്കുകയും ചെയ്തിട്ടുണ്ട്. പരിശുദ്ധാത്മാവ് നിവസിക്കുന്നവരില്‍ എന്താണ് സംഭവിക്കുന്നത്? ദൈവനീതിയെ സേവിക്കുവാനും അവന്‍റെ നീതിയുളള പ്രവൃത്തികള്‍ ചെയ്യുവാന്‍ അവരെ വിധിക്കുന്നു.
ചുരുക്കത്തില്‍ പാപക്ഷമ സ്വീകരിച്ചവരും നീതീകരിക്കപ്പെട്ടവരും വിശ്വാസത്താല്‍ തന്നെ ജീവിക്കണം. വിശ്വാസത്താല്‍ ജീവിക്കുകയും ദൈവപ്രവൃത്തികള്‍ ചെയ്യുകയും ചെയ്താല്‍ മാത്രമേ നീതിമാന്മാര്‍ക്ക് തങ്ങളുടെ വിശ്വാസം കാത്തു പരിപാലിക്കാന്‍ കഴിയുകയുളളൂ. നീതീകരിക്കപ്പെടാതെ ജഡത്താല്‍ മാത്രം ഈ ലോകത്തില്‍ ജീവിക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ അതിനു കാരണം താന്‍ പാപക്ഷമ സ്വീകരിച്ചിട്ടുണ്ടെന്നും തന്‍റെ വിധി നേരത്തെ തന്നെ മാറ്റപ്പെട്ടുവെന്നും നിങ്ങള്‍ തിരിച്ചറിയാത്തതുകൊണ്ടാണ്.
നീതിമാന്‍റെ വിധി നേരത്തെ തന്നെ മാറ്റപ്പെട്ടിട്ടുണ്ട്. വീണ്ടും ജനിക്കപ്പെടുന്നതിനു മുമ്പു അവര്‍ ലോകത്തിനും തന്‍റെ സ്വന്തം ലക്ഷ്യങ്ങള്‍ക്കും വേണ്ടി ജീവിക്കുകയും ഭൗതീക ആഗ്രഹങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്തു. എങ്ങനെയായാലും, വീണ്ടും ജനിക്കപ്പെട്ടതിനുശേഷം വീണ്ടും ഇപ്രകാരം ജീവിക്കുന്നത് അസാധ്യമാണ്. നാം പാപക്ഷമ ലഭിച്ചവരാണ്. ആറക്കശമ്പളമുളള ഒരു വരുമാനമാര്‍ഗ്ഗമാണ്ടാക്കിയാല്‍ നാം സന്തോഷിക്കുകയില്ലേ? ഈ ലോകത്തില്‍ നിന്നും മറ്റുളള ആത്മാക്കളെ മോചിപ്പിക്കുവാനായി നമ്മെ തന്നെ നാം സമര്‍പ്പിക്കുമ്പോള്‍ വെറും ഭൗതീക കാര്യങ്ങളെക്കൊണ്ടു മാത്രം തൃപ്തിപ്പെടുവാന്‍ നമുക്ക് എങ്ങനെ കഴിയും? 
ഞാന്‍ മറ്റൊരു തരത്തില്‍ ജഡത്തെയും ആത്മാവിനെയും കുറിച്ച് ചിന്തിക്കുവാന്‍ നിങ്ങളോട് പറയുകയാണ്. ഇതെന്താണെന്ന് അറിയുവാന്‍ വേണ്ടി നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതില്ല; നിങ്ങള്‍ ഇക്കാര്യത്തെ സംബദ്ധിച്ച് ഗൗരവമായി ചിന്തിക്കുവാന്‍ മാത്രം ഞാന്‍ നിങ്ങളോട് പറയുന്നു.
ഞാന്‍ നേരത്തെ തന്നെ റോമര്‍ 1 മുതല്‍ 6 അദ്ധ്യായത്തെക്കുറിച്ച് എന്‍റെ റോമാ ലേഖനത്തെക്കുറിച്ച് എഴുതിയ ആദ്യപുസ്തകത്തിലും 7 മുതല്‍ 16 വരെ ഈ ഭാഗത്തിലും പറഞ്ഞു. എന്‍റെ ക്രിസ്തീയ പുസ്തക പരമ്പരയിലെ ഈ 4ഉം 5ഉം ഭാഗങ്ങളുളള രണ്ട് പുസ്തകങ്ങളും ലോകമെമ്പാടുമുളള ക്രിസ്ത്യാനികള്‍ക്ക് വായിക്കുവാനായി പ്രസംഗിച്ചിട്ടുളളതാണ്. എന്‍റെ ക്രിസ്തീയ പുസ്തക പരമ്പരയിലുടെ ധാരാളം ആളുകള്‍ ദൈവനീതിയെക്കുറിച്ച് അറിയുമെന്ന് എനിക്ക് തീര്‍ച്ചയാണ്. എന്‍റെ മൂന്ന് സുവിശേഷ ലേഖനങ്ങളിലൂടെയും ദൈവരക്ഷയുടെ അടിസ്ഥാന പാഠങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഒന്നാം വാല്യം സുവിശേഷത്തെക്കുറിച്ചും രണ്ടാം വാല്യം ദൈവ ശാസ്ത്രപരമായ പ്രശ്നങ്ങളെക്കുറിച്ചും മൂന്നാം വാല്യം പരിശുദ്ധാത്മാവിനെയും പരിശുദ്ധാത്മാവ് പ്രാപിക്കുന്നതിനുളള ശരിയായ മാര്‍ഗ്ഗമെന്താണ് എന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. നാലും അഞ്ചും വാല്യങ്ങളുളള ഈ ലേഖനത്തില്‍ ദൈവശാസ്ത്ര സിദ്ധാങ്ങള്‍ എത്രമാത്രം തെറ്റാണെന്നതിനെക്കുറിച്ചും ക്രിസ്ത്യാനികള്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ പോലും എന്തുകൊണ്ട് പാപങ്ങള്‍ അപ്രത്യക്ഷമാകുന്നില്ല എന്നതിനെക്കുറിച്ചും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എങ്ങനെ ദൈവനീതി എന്നതുപോലെ വെളിപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും ആഴത്തില്‍ പറയുന്നു.
ഈ പുസ്തകത്തിലൂടെ ലോകമെമ്പാടും സുവിശേഷം പ്രചരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദ്യത്തെ രണ്ടു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനെക്കാളും മൂന്നാമത്തെ വാല്യം പ്രസിദ്ധീകരിച്ചപ്പോള്‍ ഉണ്ടായ സുവിശേഷ പ്രസംഗ പുരോഗതി വളരെ മികച്ചതായിരുന്നു. ഇപ്പോള്‍ മൂന്നാം വാല്യത്തിനു ശേഷവും ധാരാളം ആളുകള്‍ എന്‍റെ ക്രിസ്തീയ പുസ്തക പരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിനു ശേഷം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനും പരിശുദ്ധാത്മാവിനും എത്രമാത്രം ശക്തിയുണ്ടെന്ന് നമുക്ക് അറിയാന്‍ കഴിഞ്ഞു. ദൈവത്തിന്‍റെ നീതി അറിയുവാന്‍ വരുന്നവരില്‍ അവന്‍റെ അനുഗ്രഹങ്ങള്‍ അളവില്ലാതെ ചൊരിയുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. റോമര്‍ക്ക് എഴുതിയ ലേഖനം എങ്ങനെ മനസ്സിലാക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ദൈവത്തിന്‍റെ നീതി അടങ്ങിയിരിക്കുന്ന സുവിശേഷത്തിലുള്ള വിശ്വാസത്താലാണ് ഇത് മനസ്സിലാക്കേണ്ടത്.
നാമെല്ലാം സുവിശേഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. നിങ്ങളും ദൈവവേല ചെയ്യുന്നില്ലേ? പാപികളെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുവാനായി സുവിശേഷ പ്രസംഗ സംഘടനയെ നിങ്ങള്‍ പിന്‍താങ്ങുന്നു. നാം നമ്മുടെ ഭാഗത്തും സുവിശേഷത്തെ സേവിക്കുന്നതിലും വിശ്വസ്തരായിരിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ധാരാളം ആത്മാക്കള്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും മോചിക്കപ്പെടുന്നു. അപ്പൊള്‍ പിന്നെ ഭൗതീക പ്രവൃത്തികള്‍ക്കു വേണ്ടി ഈ വിലമതിക്കാനാവാത്ത പ്രവൃത്തി ത്യജിക്കുവാന്‍ നമുക്ക് എങ്ങനെ കഴിയും?
നീതിമാന്‍മാരായ നാം ജഡത്തിനുവേണ്ടി ഏറിയ കാലം ജീവിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍, ആത്മാക്കളെ രക്ഷിച്ചുകൊണ്ടും ദൈവനീതിക്കുവേണ്ടി ജീവിച്ചുകൊണ്ടും ദൈവനീതി സഫലമാക്കുവാന്‍ നമ്മുടെ ജീവിതം വിധിക്കപ്പെട്ടു. നിങ്ങള്‍ തീര്‍ച്ചയായും ഈ സത്യം അറിയുകയും നിങ്ങളുടെ ജീവിതത്തിന്‍റെ ശിഷ്ടഭാഗം ദൈവത്തിനുവേണ്ടിയും സത്യസുവിശേഷത്തിനു വേണ്ടിയും പാപത്തില്‍ നഷ്ടപ്പെട്ട ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും ജീവിക്കുകയും വേണം.
ഇതാണ് റോമര്‍ക്ക് എഴുതിയ ലേഖനം ഈ ഭാഗത്തെക്കുറിച്ച് പറയുന്നത്. 10 മുതല്‍ 11 വരെയുള്ള വാക്യങ്ങള്‍ നമുക്ക് നോക്കാം “ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തു യേശുവിനെ മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും.”
നാമും നമ്മുടെ ശരീരങ്ങളും നമ്മുടെ പാപങ്ങള്‍ കാരണം നശിച്ചുപോയി എന്നാണ് മുകളില്‍ പറഞ്ഞ ഭാഗം പറയുന്നത്. എന്നാല്‍ ദൈവത്തിന്‍റെ നീതിയും അതിലുള്ള നമ്മുടെ വിശ്വാസവും നിമിത്തം നമ്മുടെ ആത്മാക്കള്‍ ജീവിക്കുന്നു. ആരെങ്കിലും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയാണെങ്കില്‍ അവന്‍/അവള്‍ ഒരു പുതുജീവന്‍ നേടും. ദൈവനീതിയിലുള്ള വിശ്വാസത്താല്‍ പുതുജീവന്‍ നേടിയവരാണ് നാം.
11-മത്തെ വാക്യം പറയുന്നു, “യേശുവിനെ മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നുവെങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍ നിന്നു ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും.” അവന്‍ നമ്മെ ലോകാവസാനം ഉയര്‍പ്പിക്കുമെന്നാണ് ഇതിന്‍റെ അര്‍ത്ഥം. ജഡത്തിനും പാപത്തിനും വേണ്ടിമാത്രം വളരെ മുമ്പുമുതല്‍ തന്നെ നാം ആരംഭിച്ച ജീവിതം ഇപ്പോള്‍ തീര്‍ന്നു കഴിഞ്ഞു. മാത്രമല്ല ശേഷമുളള നമ്മുടെ ജീവിതം ദൈവത്തിനും അവന്‍റെ നീതിക്കും വേണ്ടി ജീവിക്കുവാന്‍ തക്കവണ്ണം നമ്മുടെ വിധി മാറ്റപ്പെട്ടുകഴിഞ്ഞു.
“തങ്ങള്‍ പറയുന്നതെന്താണെന്ന് പറയുവാനാണ് പലപ്പോഴും നീതിമാന്മാര്‍ ഒത്തുകൂടാറുള്ളത്, അതിന് ഒരു സംശയവുമില്ല” എന്ന് നീതിമാന്മാരുടെ ജീവിതങ്ങളെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ക്ക് അസഹ്യത തോന്നിയിട്ടുണ്ടാകും. എന്നിരുന്നാലും, നിങ്ങള്‍ സഭയില്‍ വസിക്കുകയാണെങ്കില്‍ നിങ്ങളുടെ അടുത്തിരിക്കുന്ന ഒരു വീണ്ടും ജനിക്കപ്പെട്ട വിശ്വാസി കോട്ടുവായിടുന്നതിന്‍റെ ശബ്ദം കേള്‍ക്കുന്നതോ അവരുടെ പുകഴ്ത്തലുകളുടെ ശബ്ദം കേള്‍ക്കുന്നതോ പോലും നിങ്ങളുടെ മനസ്സിന് ഒരു നവചൈതന്യം പ്രധാനം ചെയ്യുവാന്‍ കഴിയുന്നതാണ്. പരിശുദ്ധാത്മാവ് ദൈവത്തിന്‍റെ സഭയില്‍ പ്രവൃത്തിക്കുന്നതും വിശ്വാസികളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നതുമാണ് ഇതിനു കാരണം. ആത്മീയ ജീവന്‍റെ അപ്പത്താല്‍ നിങ്ങള്‍ ഊട്ടപ്പെടുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഒരു നവചൈതന്യം ഉണ്ടാവുകയും നിങ്ങളുടെ ഹൃദയത്തില്‍ ഒരു പുതിയശക്തി നിങ്ങള്‍ പ്രാപിക്കുകയും ചെയ്യും. കൂടാതെ ആത്മീയ പ്രവൃത്തി ചെയ്യുമ്പോള്‍ ആത്മീയ കര്‍ത്തവ്യങ്ങള്‍ നിങ്ങള്‍ നേടുകയും ചെയ്യുന്നു.
വിശ്വാസികളുടെ കൂട്ടത്തില്‍ നിങ്ങളെ നവോന്മേഷഭരിതരായി കാണുവാന്‍ കഴിയും. നിങ്ങള്‍ ഈ ലോകത്തില്‍ നിന്നും അകലുമ്പോള്‍ നിങ്ങളുടെ വിധി മാറ്റപ്പെടുന്നു എന്നതാണ് സത്യം. ഇതുകൊണ്ടാണ് ജഡത്തെ അനുസരിച്ചു ജീവിക്കുന്നവര്‍ ജഡചിന്തകളിലും ആത്മാവിനെ അനുസരിച്ച് ജീവിക്കുന്നവര്‍ ആത്മീയ ചിന്തകളിലും വ്യാപരിക്കുന്നത്. ഇപ്പോള്‍ നീതീകരിക്കപ്പെട്ടിരിക്കുന്ന നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതില്ല. പാപത്തിന്‍റെ അടിമയാകുവാന്‍ ഒരു നീതിമാന്‍ ഒരിക്കലും ആഗ്രഹിക്കേണ്ടതില്ല. നാം ആത്മാവിനെ അനുസരിച്ചു ജീവിക്കുവാനും ആത്മീയ ചിന്തകളില്‍ മനസ്സിനെ വ്യാപരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. നീതിമാന്‍, ആത്മീയകാര്യങ്ങള്‍, വിജയ ആത്മാക്കളെ ക്രിസ്തുവിലെത്തിക്കുന്ന പ്രവൃത്തിചെയ്യുന്നു. 
തീര്‍ച്ചയായും നാം ദൈവ പ്രവൃത്തിക്കുവേണ്ടി നമ്മുടെ സ്വന്തം ചിന്തകള്‍ വെടിഞ്ഞ് ദൈവപ്രവൃത്തിയില്‍ മനസ്സിനെ വ്യാപരിപ്പിച്ച് പ്രവൃത്തിക്കണം. ഇപ്പോള്‍ മുതല്‍ നമ്മുടെ ശിഷ്ട ജീവിതം ഇപ്രകാരം നമുക്ക് ചെലവഴിക്കാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ വീണ്ടെടുപ്പ് പ്രാപിച്ചതുകൊണ്ടുതന്നെ ദൈവനീതിക്കുവേണ്ടി ജീവിക്കുവാനായി മാറ്റപ്പെട്ടതാണ് നിങ്ങളുടെ വിധി. നിങ്ങള്‍ ഈ സത്യം വിശ്വസിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
നിങ്ങള്‍ക്ക് ഈ ലോകത്തില്‍ മടങ്ങിവരുവാനും ഇനിയും പാപത്തിന്‍റെ അടിമയാകുവാനും കഴിയില്ലായെന്നതിനാല്‍ എനിക്കു ഖേദമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ഈ ലോകത്തിലേയ്ക്ക് തിരിച്ചു വരികയാണെങ്കില്‍ നിങ്ങളുടെ മരണമാണ് അത് അര്‍ത്ഥമാക്കുന്നത്. ജഡത്തിന്‍റെ ചിന്ത മരണം. ഇപ്പോഴും നിങ്ങള്‍ ലൗകീക ആഗ്രഹങ്ങള്‍ പിന്‍തുടരുകയാണെങ്കില്‍ നിങ്ങളുടെ ആത്മാവ് മരിക്കും, നിങ്ങളുടെ മനസ്സ് മരിക്കും നിങ്ങളുടെ ശരീരവും മരിക്കും. ഇസ്രയേല്യര്‍ ഈജിപ്തിലേക്കുളള തങ്ങളുടെ പുറപ്പാടില്‍ മടങ്ങി വരുകയോ ചെങ്കടല്‍ കടന്നതിനുശേഷം ഒരു ഈജിപ്തുകാരനെ കണ്ടുമുട്ടിയപ്പോള്‍ സന്തോഷിക്കുകയോ ചെയ്തില്ല. അതുപോലെ നീതി പ്രാപിച്ച നമുക്കും ഈജിപ്തിലേയ്ക്ക് മടങ്ങിവരുവാനോ ഒരു ആത്മീയ ഈജിപ്തുകാരനെ കണ്ടു മുട്ടുമ്പോള്‍ സന്തോഷിക്കുവാനോ കഴിയുകയില്ല. 
വീണ്ടും ജനിക്കപ്പെട്ട ഒരു നീതിമാന്‍ ലോകത്തിലേയ്ക്ക് പോവുകയും അവിടെയുളള പാപികളോടൊത്തു ജീവിക്കുകയും ചെയ്യുകയാണെങ്കില്‍ അവന്/അവള്‍ക്ക് ദൈവസഭയിലേയ്ക്ക് മടങ്ങിപോകുവാനുളള അഭിവാഞഛ വര്‍ദ്ധിക്കും. അവന്/അവള്‍ക്ക് ദൈവസഭ നഷ്ടപ്പെടും. അതുകൊണ്ട് നമുക്ക് ആത്മാവിനെ അനുസരിച്ച് ആത്മീയചിന്തകള്‍ മനസ്സില്‍ വ്യാപരിച്ച് ജീവിക്കാം.
ആത്മീയചിന്തകള്‍ എന്നതിന്‍റെ അര്‍ത്ഥം എന്താണ്? അത് ദൈവത്തിന്‍റെ കാര്യങ്ങള്‍ അല്ലേ? ദൈവസുവിശേഷത്തെ സേവിക്കുന്ന കാര്യങ്ങളല്ലേ അവ? ഇതുവരെ നാം ദുര്‍ബലരും അപൂര്‍ണ്ണരുമല്ലേ? നിങ്ങള്‍ ദുര്‍ബലരാണ് അതുകൊണ്ട് ഞാനും ദുര്‍ബലനാണ്. എന്നാല്‍ നിങ്ങള്‍ ദുര്‍ബലരും അപൂര്‍ണ്ണരുമായിരുന്നിട്ടുപോലും പാപക്ഷമ സ്വീകരിച്ചിട്ടുളളവരല്ലേ? തീര്‍ച്ചയായും അതെ! അപ്പോള്‍ പിന്നെ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നുവോ? ഉത്തരം അതെ എന്നാണ്.
അപ്പോള്‍ പിന്നെ ആത്മീയ കാര്യങ്ങള്‍ നമ്മുടെ മനസ്സിനെ ആത്മീയ കാര്യങ്ങളില്‍ വ്യാപരിപ്പിക്കുവാന്‍ നമുക്കു കഴിയുമോ ഇല്ലയോ? തീര്‍ച്ചയായും കഴിയും- നമ്മുടെ മനസിനെ ആത്മീയ കാര്യങ്ങളില്‍ വ്യാപരിപ്പിക്കുവാന്‍ നമുക്കു കഴിയും. ആത്മീയ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ദൈവം നിങ്ങളുടെ വിധി മാറ്റിയെഴുതി എന്ന് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങള്‍ ഇത് വിശ്വസിക്കുന്നുവോ?
നമ്മുടെ മനസ്സുകള്‍ക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. നിങ്ങളുടെ മനസ്സ് മാറിയിട്ടും നിങ്ങള്‍ അത് അറിയുന്നില്ലായെങ്കില്‍ അത് നിങ്ങളുടെ പ്രശ്നം മാത്രമാണ്. നിങ്ങള്‍ എത്രയും വേഗം നിങ്ങളുടെ മനസ്സിനെ ദൈവനീതിയില്‍ വ്യാപരിപ്പിക്കണം. അപ്പോള്‍ പിന്നെ ദൈവത്തിന്‍റെ സഭ നിങ്ങളുടെ സ്വന്തം ഭവനവും, വിശ്വാസികള്‍ നിങ്ങളുടെ സഹോദരന്മാരും സഹോദരികളും മാതാപിതാക്കളും നിങ്ങളുടെ കുടുംബം തന്നെയുമാകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ഒരേ ആത്മാവും നിങ്ങളുടെ സഭയിലെ ഓരോരുത്തരും നിങ്ങളുടെ കുടുംബാംഗമായി മാറും. ഇപ്രകാരം ഇതിനു മുമ്പ് നിങ്ങള്‍ ചിന്തിച്ചിട്ടില്ലായെങ്കില്‍ ഇതാണ് അപ്രകാരം ഗൗരവമായി ചിന്തിക്കാനുളള സമയം.
ജഡവും രക്തവുമുളളതു മാത്രമാണ് നിങ്ങളുടെ കുടുബം എന്നു ചിന്തിക്കാതിരിക്കുക. സഭയാണ് നിങ്ങളുടെയും മറ്റെല്ലാ വീണ്ടും ജനിക്കപ്പെട്ടവരുടെയും ഭവനം. ദൈവകുടുംബത്തിന്‍റെ ഒരു ഭാഗമാണ് നിങ്ങള്‍. അതു കൊണ്ടാണ് നാം ആത്മാവിനെ അനുസരിച്ചു ജീവിക്കണമെന്നു പറയുന്നത്. നാം തീര്‍ച്ചയായും ദൈവത്തിനുവേണ്ടി, ആത്മീയചിന്ത സമാധാനം കൊണ്ടുവരുന്നുവെന്ന് മനസ്സിലാക്കി ജീവിക്കണം.