• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[8-7] യേശുവിന്‍റെ രണ്ടാം വരവും സഹസ്രാബ്ദ വാഴ്ചയും (റോമര്‍ 8:18-25)

2021.04.16 110
(റോമര്‍ 8:18-25)
"നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു. സൃഷ്ടി ദൈവ പുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നും വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്രവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു; മനഃപൂര്‍വ്വമായിട്ടല്ല, അതിനെ കീഴ്പ്പെടുത്തിയവന്‍റെ കല്‍പ്പന നിമിത്തമത്രേ. സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരു പോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ വീണ്ടെടുപ്പായ പുത്രത്വത്തിനും കാത്തുകൊണ്ട് ഉള്ളില്‍ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല: ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നതു എന്തിനു? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു".
 
 
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന നീതിമാന്മാര്‍ എല്ലാവരും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ മഹത്വം പ്രാപിക്കും. അതുകൊണ്ടാണ് സകലരെയും സ്വര്‍ഗ്ഗീയ മഹത്വം ധരിപ്പിക്കുവാനാണ് ദൈവത്തിന്‍റെ വെള്ളത്തിനാലും ആത്മാവിനാലുമുള്ള ശുശ്രൂഷയില്‍ അവര്‍ ഇത്രയും പാടുകള്‍ സഹിച്ചത്. വിശ്വാസികള്‍ തങ്ങളെത്തന്നെ ദൈവത്തിന്‍റെ നീതിയായ ശുശ്രൂഷയില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുവിന്‍റെ മഹത്വവും നീതീകരണവുമായ കഷ്ടതയില്‍ പങ്കാളികള്‍ ആകുക എന്നതു കൊണ്ടത്രേ.
നാം അധികമായി മാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദൈവത്തിനായി കഷ്ടം സഹിക്കുന്നത് നമുക്ക് മാന്യതയല്ലേ? തീര്‍ച്ചയായും അതെ. ഇത് മഹത്വമേറിയ കഷ്ടതയാണ്. അതുകൊണ്ടാണ് ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ അവന്‍റെ നീതിക്കായി കഷ്ടത സഹിക്കുന്നത്. ആര്‍ക്കു വേണ്ടിയാണ് നാം കഷ്ടം സഹിക്കുന്നത്? ലോകത്തിനും ജഡത്തിനും വേണ്ടിയാണോ? ലോകത്തിനായി കഷ്ടം സഹിച്ചാല്‍ നിങ്ങളുടെ ആത്മാവിന് എന്തു ഗുണമാണുള്ളത്. ദൈവത്തിന്‍റ നീതിയില്‍ വിശ്വസിക്കുകയും കഷ്ടം സഹിക്കുകയും ചെയ്യുക. അപ്പോള്‍ ദൈവത്തിന്‍റെ മഹത്വം നിങ്ങളുടെ മേല്‍ വരും.
 
 
ഭാവിയില്‍ നമ്മെ അനുഗ്രഹീതരാക്കുന്ന അനന്തരാവകാശം
 
നാം പ്രാപിക്കുവാനുള്ള അനന്തരാവകാശത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. സ്വര്‍ഗ്ഗത്തില്‍ നാം പ്രാപിക്കുന്ന അനന്തരാവകാശം പുതിയ ആകാശത്തിലും ഭൂമിയിലും യേശുവിനോട് ഭരിക്കുവാനുള്ള പ്രതിഫലമാണ്. സഹസ്രാബ്ദ വാഴ്ചയിലും ദൈവത്തിന്‍റെ രാജ്യത്തില്‍ നാം പ്രാപിക്കുന്ന മഹത്വം അളക്കുവാന്‍ ആകുന്നതിലും വലുതാണ്. വീണ്ടും ജനിക്കപ്പെട്ട വിശ്വാസികള്‍ക്കു മാത്രമേ തങ്ങള്‍ക്കായി കാത്തിരിക്കുന്ന ഈ മഹത്വത്തെക്കുറിച്ച് അറിയുവാനും പ്രാപിക്കുവാനും കഴിയുകയുള്ളു.
 
 
അതുല്യമായ മഹത്വം
 
`നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു`. (റോമര്‍ 8: 18)
വിശ്വാസികള്‍ പ്രാപിക്കുവാനുള്ള മഹത്വത്തെ ഇക്കാലത്തെ കഷ്ടതകളുമായി താരതമ്യം ചെയ്തുകൊണ്ട് ഇപ്പോഴത്തെ കഷ്ടങ്ങളെ വളരെയധികം മറികടക്കുന്നതായിരിക്കും അവരുടെ മഹത്വം എന്ന് പൗലൊസ് പറഞ്ഞു. ഇത് പൂര്‍ണ്ണമായും സത്യമാണ്. നമുക്കായി കാത്തിരിക്കുന്ന മഹത്വം ഇന്ന് നാം സഹിക്കുന്ന കഷ്ടതെയെക്കാള്‍ വളരെ മഹത്വം ഏറിയതാണ്. 
 
 
സൃഷ്ടികളുടെ ഞരക്കത്തോടുകൂടിയുള്ള കാത്തിരിപ്പ്
 
`സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നും വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിച്ചു എന്നുള്ള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു; മനഃപൂര്‍വ്വമായിട്ടല്ല, അതിനെ കീഴ്പ്പെടുത്തിയവന്‍റെ കല്‍പന നിമിത്തമത്രേ`. (റോമര്‍ 8: 19-21)
പാപത്തിന്‍റെ നാശത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാനായി സകല സൃഷ്ടികളും ഞരങ്ങുന്നു. വിടുവിക്കപ്പെടുവാന്‍ ദൈവത്തിന്‍റെ രാജ്യം സ്ഥാപിതമായേ മതിയാകൂ. സഹസ്രാബ്ദ വാഴ്ചയില്‍ ദൈവമക്കള്‍ തങ്ങളുടെ യജമാനന്മാരായി വരുവാന്‍ സൃഷ്ടികള്‍ കാത്തിരിക്കുന്നു. വരുവാനുള്ള ദൈവരാജ്യത്തില്‍ ദൈവത്തിന്‍റെ മഹത്വം ധരിച്ചവരായി അവനോടുകൂടെ ഭരിക്കുന്ന ദൈവപുത്രന്മാരുടെ വരവിനായി സൃഷ്ടികള്‍ കാത്തിരിക്കുന്നു. 
 
 
നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പിനായുള്ള കാത്തിരിപ്പ്
 
 `സര്‍വ്വ സൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശ അല്ല. ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു` (റോമര്‍ 8: 22-25)
ദൈവനീതിയുടെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവന്‍ തങ്ങളുടെ സകല പാപത്തില്‍ നിന്നും രക്ഷ പ്രാപിക്കുന്നു. അവര്‍ തങ്ങളുടെ സകലകഷ്ടതയിലും സഹിഷ്ണുതയോടുകൂടെ ദൈവരാജ്യത്തിനായി കാത്തിരിക്കുന്നു. അവര്‍ സുവിശേഷത്തിനായി മടുപ്പില്ലാതെ കഷ്ടം അനുഭവിക്കുകയും കഷ്ടതയിലൂടെ അവരുടെ ദൈവരാജ്യത്തോടുള്ള പ്രത്യാശ അധികം തീവ്രതയുള്ളതായിതീരുന്നു. ഇത് അവര്‍ക്ക് തികച്ചും സ്വാഭാവികമാണ്. ജഡികനയനങ്ങളാല്‍ കാണുന്നതരം പ്രത്യാശക്കല്ല അവര്‍ കാത്തിരിക്കുന്നത്; മറിച്ച് കണ്ടിട്ടില്ലാത്ത ദൈവരാജ്യത്തിനും തങ്ങളുടെ സ്വന്തം രൂപാന്തരത്തിനുമാണ്. 
ഇന്നത്തെ ലോകത്തെ ജനങ്ങളും മറ്റെല്ലാകാര്യങ്ങളും വിവരണാതീതമായ വിധത്തില്‍ തളര്‍ത്തുന്ന ജീവിതമാണ് നയിക്കുന്നത.് കാലം ചെല്ലുന്തോറും ലോകം മാറുകയും സാങ്കേതിക വിദ്യയും സംസ്കാരവും വളരുകയും ഭാവിയ്ക്കുള്ള ജനങ്ങളുടെ പ്രത്യാശ അവരുടെ ഹൃദയങ്ങളെ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഭാവികാലത്ത് ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം കാണുവാനായി അവര്‍ പ്രതീക്ഷിക്കുകയും ഇത്രത്തോളം മുന്നേറിയിട്ടും അത് നടപ്പില്‍ വരുവാന്‍ ഇത്രയും കാലതാമസമെന്തെന്ന് ചിന്തിച്ച് അത്ഭുതപ്പെടുകയും ഉത്കണ്ഠാകുലരും അസഹിഷ്ണരും ഭയപ്പാടുള്ളവരുമായി തീരുകയും ചെയ്യുന്നു. കമ്പ്യൂട്ടറുകളും വാഹനങ്ങളും മറ്റു സാങ്കേതികവും ശാസ്ത്രീയവുമായ മുന്നേറ്റവും തുടരുന്നുവെങ്കിലും, ജനത്തിന്‍റെ ചിരി കേള്‍ക്കുക എന്നത് ദുര്‍ലഭമായിക്കൊണ്ടിരിക്കുന്നു.
മാനവികതയ്ക്ക് ഒരു ഭാവി പ്രത്യാശയുണ്ടോ? നിര്‍ഭാഗ്യകരമെങ്കിലും ഇല്ല എന്നതാണിതിന്‍റെ ഉത്തരം. ടവളിപ്പാടു പുസ്തകത്തിലെ വചനങ്ങളും ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളും അനുസരിച്ച് അനേകര്‍ ദാഹത്താലും ചൂടിനാലും മരിക്കേണ്ടിവരുന്ന വരള്‍ച്ച, വനനശീകരണം, ഓസോണ്‍ ശോഷണം, ജലദൗര്‍ലഭ്യം എന്നിവയിലൂടെ ഭീകര ദുരന്തങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. നമ്മെ ഈ ദുരന്തങ്ങള്‍ കാത്തിരിക്കുകയാണെന്ന് നിങ്ങളുടെ ഹൃദയത്തില്‍ തോന്നുന്നുണ്ടോ?
ഒരു സന്തോഷകരമായ ലോകത്തിലാണോ നാം ജീവിക്കുന്നത്? ഇത് ചില രീതികളില്‍ സന്തോഷകരമാണെന്ന് തോന്നിയേക്കാം. പണം കൊണ്ട് വാങ്ങാന്‍ കഴിയാത്തത് എന്താണുള്ളത്? പക്ഷെ, നമുക്കാവശ്യം ശുദ്ധജലവും ആരോഗ്യപരമായ ചുറ്റുപാടുകളുമാണ്.. എങ്കിലും ഓസോണ്‍പാളി നശിപ്പിക്കപ്പെടുകയും മരണകരമായ രശ്മികള്‍ അന്തരീഷത്തിലൂടെ തുളച്ചിറങ്ങുവാന്‍ ഇടയാകുകയും ചെയ്യുന്നു. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ സസ്യങ്ങളെ മുരടിപ്പിക്കുകയും ജനങ്ങളുടെ ഹൃദയത്തെ കഠിനമാക്കുകയും ചെയ്യുന്നു. `ഈ ലോകത്തിനെന്തുപറ്റി എന്നു ജനം അധികമായി ഭയപ്പെടുന്നു. എന്നാല്‍ ഭൂമിയിലെ മറ്റുള്ളവരെ അപേക്ഷിച്ച് വീണ്ടും ജനനം പ്രാവിച്ച നമുക്ക് ഒന്നാമത്തെ പുനരുദ്ധാരണത്തിലും യേശുവിനോടൊപ്പം ആയിരം വര്‍ഷം ഭരിക്കുന്നതിലും വിശ്വാസമുണ്ട്.`
കര്‍ത്താവു താന്‍ ഗംഭീര നാദത്തോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടും സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുമെന്ന് (1തെസലൊനിക്യർ 4:16) ബൈബിള്‍ പറയുന്നു. അവന്‍റെ വരവ് `എപ്പോള്‍` എന്നതാണ് ചോദ്യം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍, രക്തത്തിലും ആത്മാവിലും വിശ്വസിക്കുന്നവരെ എടുത്തു കൊള്ളുവാന്‍ അവന്‍ ഇറങ്ങിവരും. നാം ആ ദിവസത്തിനായി കാത്തിരിക്കുന്നു.
വീണ്ടും ജനിച്ചവര്‍ ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നു. `യേശു സ്നാനപ്പെട്ടപ്പോള്‍ എന്‍റെ പാപങ്ങള്‍ യേശുവിലേക്കു കടത്തിവിടപ്പെട്ടു; എന്‍റെ സ്ഥാനത്ത് എനിക്കു പകരമായി ന്യായം വിധിക്കപ്പെട്ട കര്‍ത്താവിനെ രക്ഷകനായി ഞാന്‍ വിശ്വസിക്കുന്നു.` തന്‍റെ ഏകജാതനായ പുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം നമുക്ക് രക്ഷ നല്‍കി തന്നു. തന്‍റെ ജനത്തെ വീണ്ടും ഉയിര്‍പ്പിക്കുവാനും ആയിരം വര്‍ഷം ഈ ഭൂമിയില്‍ ഭരിക്കുവാന്‍ അവരെ അനുവദിക്കാനുമായി യേശു വീണ്ടും വരുന്നു. വായനക്കാര്‍ ചേരുംപടി ചേര്‍ത്തുവയ്ക്കാനുള്ള ഒരു ചിത്രപദപ്രശ്നം പോലെയാണ് ബൈബിള്‍.
യേശു ആദ്യമായി ഭൂമിയിലേക്കു വന്നപ്പോള്‍, പാപികളോട് മാനസാന്തരപ്പെടുവാന്‍ ആവശ്യപ്പെട്ടു. തന്‍റെ സ്നാനത്തിലൂടെ അവന്‍ അവരുടെ പാപങ്ങള്‍ തന്‍റെ മേല്‍ ചുമക്കുകയും കുരിശില്‍ രക്തം ചിന്തിയതിലൂടെ ന്യായവിധി സഹിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന കര്‍ത്താവു വീണ്ടും വരുമ്പോള്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്ന സകലരെയും അവന്‍ ഉയിര്‍പ്പിക്കുകയും ആയിരം വര്‍ഷം തന്നോടൊപ്പം ഭരിക്കുവാന്‍ അനുവദിക്കുകയും ചെയ്യും.
 
 
സഹസ്രാബ്ദ ഭരണം
 
ലോകത്തിലെ മറ്റുള്ളവരെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നവരാണ് ദൈവമക്കള്‍. നശിച്ചുപോകുന്ന ഓരോ ആത്മാക്കളോടും ദൈവത്തിന്‍റെ നീതിയുടെ സുവിശേഷത്തെ പറഞ്ഞ് അവരെ ക്രിസ്തുവിലേക്ക് നേടുന്നവരില്‍ മാത്രമാണ്. ഈ ലോകത്തിലെ ജനം ദൈവമക്കള്‍ക്ക് പ്രതിഫലം നല്‍കുമോ? ഇല്ല. പിന്നെ ആര് നല്‍കും? യേശു വീണ്ടും വരുമ്പോള്‍ അവരെ വീണ്ടും ഉയിര്‍പ്പിച്ച് തന്നോടൊപ്പം ആയിരം വര്‍ഷം ഭരിക്കുവാന്‍ അനുവദിക്കുന്നതിലൂടെ വീണ്ടും ജനനം പ്രാപിച്ചവര്‍ക്കുള്ള പ്രതിഫലം നല്‍കും.
വീണ്ടും ജനിച്ച നമുക്കു വേണ്ടിയാണ് സഹസ്രാബ്ദ വാഴ്ച. ഇപ്പോഴത്തെ ലോകം നശിച്ചുകൊണ്ടിരിക്കയാണെങ്കിലും, നമ്മുടെ കര്‍ത്താവു വീണ്ടും വരുമ്പോള്‍, നാം വസിക്കുന്നത് പുതിയ ലോകത്തിലായിരിക്കും. അവിടെ, കര്‍ത്താവിനൊപ്പം ഭരിക്കുവാനും നാം ആഗ്രഹിക്കുന്നിടത്തോളം സന്തോഷകരമായി ജീവിക്കുവാനും അവന്‍ നമ്മെ അനുവദിക്കും. 
പൗലൊസ് റോമര്‍ 8:23-ല്‍ പറയുന്നു, `ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു`. ആ ദിനത്തിനായി താങ്കള്‍ കാത്തിരിക്കുകയാണോ? ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നമ്മള്‍ പോലും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പിനായി കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു. ദൈവം നമ്മെ ഉയിര്‍പ്പിക്കുമെന്നും, ശരീരങ്ങളെ രൂപാന്തരപ്പെടുത്തുമെന്നും അവനോടപ്പം ജീവിക്കുവാന്‍ അനുവദിക്കുമെന്നും പറഞ്ഞു. നീതിമാന്മാരായി വീണ്ടും ജനിച്ച നമ്മള്‍ പരിശുദ്ധാത്മാവിലൂടെയുള്ള അവന്‍റെ രണ്ടാം വരവിനായി പ്രത്യാശിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു.
നാം നമ്മുടെ ഉള്ളില്‍ തന്നെ ഞരങ്ങുന്നു. ഈ ലോകം എങ്ങനെ ആയിത്തീരുമെന്ന് വീണ്ടും ജനിച്ച വിശ്വാസികള്‍ക്ക് അറിയാം. ഭാവിയെക്കുറിച്ചുള്ള ജോത്സ്യന്‍റെ പ്രവചനങ്ങള്‍ ഒന്നുമില്ല. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് വീണ്ടും ജനിച്ച വിശ്വാസികള്‍ക്ക് കൃത്യമായി അറിയാം. നാം പ്രവചിച്ചതുപോലെ തന്നെ ലോകം മാറുമെങ്കിലും, ഇപ്പോള്‍ നമ്മെ ആരും വിശ്വസിക്കുകയില്ല. എന്നാല്‍ ദൈവത്തിന്‍റെ എഴുതപ്പെട്ട വചനത്തില്‍ വിശ്വസിക്കുന്നവര്‍ പൊങ്ങച്ചം പറയാതെ കാത്തിരിക്കുക മാത്രമേ ചെയ്യുകയുള്ളു. ദൈവവചനം തിരിച്ചറിയാത്ത മറ്റുള്ളവര്‍ അവരെ ശാസിക്കുമെങ്കിലും, അവര്‍ പ്രത്യാശയോടെ ജീവിക്കും.
ആകയാല്‍ വിശ്വസിക്കാത്തവര്‍, തങ്ങളുടെ അന്ത്യം വരുന്നതിനു മുമ്പേ രക്ഷ പ്രാപിച്ചിരിക്കണം. യേശു തങ്ങളുടെ പാപങ്ങളെ അവന്‍റെ സ്നാനത്തിലൂടെ എടുത്തുവെന്നും നമ്മുടെ സ്ഥാനത്ത് കുരുശില്‍ മരിച്ചുവെന്നും അവര്‍ വിശ്വസിക്കണം. എങ്കില്‍ മാത്രമേ അന്ത്യനാള്‍ വരുമ്പോള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ക്കു കഴിയുകയുള്ളു. നാം അപ്പോള്‍ പ്രതിഫലം നേടുകയും നിത്യജീവനിലേക്കായി അവന്‍റെ രാജ്യത്തില്‍ പ്രവേശിക്കുകയും ചെയ്യും.
നിങ്ങള്‍ ദുഃഖിതനാണോ? നിങ്ങള്‍ ഷീണിതനാണോ? അഥവാ നിങ്ങളുടെ ജീവിതത്തോടു നിങ്ങള്‍ സംതൃപ്തരാണോ? യേശു എങ്ങനെ നമ്മുടെ രക്ഷകനായി തീര്‍ന്നുവെന്ന് നാം മരിക്കുന്നതിനുമുമ്പേ വ്യക്തമായി നാം അറിഞ്ഞിരിക്കണം. സ്വര്‍ഗ്ഗത്തിലെ നമ്മുടെ ജീവിതത്തിനായി നാം ഒരുങ്ങുകയും വേണം. ഈ ലോകമല്ല സകലതും എന്ന സത്യത്തെ മനസ്സിലാക്കി സ്വര്‍ഗ്ഗത്തില്‍ വസിക്കുവാന്‍ നാം തയ്യാറാകണം. ഇതാണ് ബുദ്ധിമാന്‍ ചെയ്യുന്നത്. ദിനം തോറും നിങ്ങള്‍ സന്തോഷത്തിലാണോ കഴിയുന്നത്? എങ്കില്‍ നിങ്ങള്‍ ഒരു വിഡ്ഢിയാണ്. അതിലും മികച്ചതിനെ, അതായത് ഒരു സ്വര്‍ഗ്ഗീയരാജ്യത്തെ, ആഗ്രഹിക്കുന്നവര്‍, അതില്‍ പ്രവേശിക്കുന്നതിലൂടെ തങ്ങളുടെ സ്വപ്നത്തെ പൂര്‍ത്തീകരിക്കുവാന്‍ ഒരുങ്ങുന്നവരാണ്. നേരെ മറിച്ച് പാറമേല്‍ തങ്ങളുടെ വീടു പണിത ബുദ്ധിയുള്ളവര്‍.
 
 
സഹസ്രാബ്ദ രാജ്യത്തില്‍
 
ദൈവം നമ്മെ തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിക്കുകയും നാം അവനോടൊപ്പം എന്നെന്നേക്കും ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അതുകൊണ്ടാണ് കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്നത്, സ്നാനമേറ്റത്, നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ വിടുവിക്കാനായി തന്‍റെ രക്തം ചിന്തുകയും ചെയ്തത്. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ കര്‍ത്താവിനോടൊപ്പം വസിക്കുകയും കര്‍ത്താവ് അതിന്‍റെ പ്രതിഫലം അവര്‍ക്കു നല്‍കുകയും ചെയ്യും. നമ്മുടെ കര്‍ത്താവു നമ്മുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുകളയുകയും നാം അതുവരെ സഹിച്ച സകല കഷ്ടതകള്‍ക്കും ഏകാന്തതയ്ക്കും നമുക്ക് പ്രതിഫലം നല്‍കുകയും ചെയ്യും.
ദൈവം സകലതും പുതുക്കുന്നു. അവന്‍ ഒരു പുതിയ ലോകം വരുവാന്‍ അനുവദിക്കും. അവിടെ കുട്ടികള്‍ അണലികളുടെ മാളത്തില്‍ കയ്യിട്ടു കളിക്കും. എന്നാല്‍ കടിയേല്‍ക്കില്ല (യെശയ്യാവ് 11:8). നാം കണ്ടിട്ടില്ലാത്തതിനായി ആകാംഷയോടെ കാത്തിരിക്കുകയും ദീര്‍ഘക്ഷമയോടെ ആ ദിനത്തിനായി പ്രത്യാശിക്കുകയും വേണം. കാണുന്നതിേډല്‍ ഞങ്ങള്‍ പ്രത്യാശിക്കുന്നു എന്നു പറയുകയാണെങ്കില്‍, നാം വിഡ്ഢികളാണ്. നേരെ മറിച്ച്, നാം കാണാത്തതിനായി കാത്തിരിക്കുകയും ദൈവവചനത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍ നാം ബുദ്ധിമാന്മാരാണ്. നമ്മുടെ രക്ഷയ്ക്കു ശേഷം, ഇന്ന് നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതും എന്നാല്‍ നിശ്ചയമായി വരുന്നതുമായ മഹത്വത്തിനായി നാം കാത്തിരിക്കുന്നു.
നമ്മെക്കാള്‍ അധികം ദൈവം ഞരങ്ങുന്നു എങ്കിലും നമ്മെ കാത്തിരിക്കുന്നു. നമ്മുടെ ശരീരം ആത്മീയ ശരീരമായി മാറുവാനും സമയം ആഗതമാകുമ്പോള്‍, ഭരിക്കുവാനും നാം കാത്തിരിക്കുന്നു. നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് എന്താണ് പറയുന്നത്? എന്തിലേക്കാണ് അവന്‍ നമ്മെ കാത്തിരിപ്പിക്കുന്നത്. സഹസ്രാബ്ദ രാജ്യത്തിനു വേണ്ടിയാണ് അവന്‍ നമ്മെ കാത്തിരിപ്പിക്കുന്നത്. നമ്മുടെ ശരീരങ്ങളെ പുതുക്കുവാനും നമ്മോടൊപ്പം വസിക്കുവാനും കര്‍ത്താവു കാത്തിരിക്കുന്നു. ആയിരം വര്‍ഷങ്ങള്‍ ദൈവത്തോടൊപ്പം ഭരിക്കുവാന്‍ നാമും കാത്തിരിക്കുന്നു.
ഹല്ലേലൂയ! നമ്മള്‍ കര്‍ത്താവിന് നന്ദിപറയുന്നു. ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള പ്രത്യാശയിലും പ്രത്യാശയുടെ ഉറപ്പിലും ജീവിക്കുന്നു. ഈ ഉറപ്പ് ആധാരമാക്കിയിരിക്കുന്നത് നമ്മുടെ വൈകാരിക ഭാവങ്ങളെയല്ല; മറിച്ച് ഒരിക്കലും വ്യാജം പറയാത്ത ദൈവ വചനത്തെയാണ്.