• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[8-8] നീതിമാന്മാരെ സഹായിക്കുന്ന പരിശുദ്ധാത്മാവ് (റോമര്‍ 8:26-28)

2021.04.17 130
(റോമര്‍ 8:26-28)
"അവ്വണ്ണം തന്നേ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടും പോലെ പ്രാര്‍ത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ഛരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്‍റെ ചിന്ത ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു. എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിണ്ണയ പ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു".
 
 
ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിലാണ് പരിശുദ്ധാത്മാവ് ഉള്ളത്. പരിശുദ്ധാത്മാവ് അവരെ പ്രാര്‍ത്ഥനയ്ക്കു സജ്ജരാക്കുകയും അതിനായി അവരെ സഹായിക്കുകയും ചെയ്യുന്നു. അവന്‍ ഉച്ഛരിച്ചു കൂടാര ഞരക്കങ്ങളാല്‍ അവര്‍ക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു. ദൈവഹിതമനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പരിശുദ്ധാത്മാവ് അവരെ സഹായിക്കുന്നു. എന്നാണര്‍ത്ഥം. അതുകൊണ്ടാണ് ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരെ ദൈവമക്കളെന്ന് വിളിക്കപ്പെടുന്നത്. ലോകാവസാനത്തോളം താന്‍ ആരോടു കൂടെ ഉണ്ടാകുമെന്ന് കര്‍ത്താവ് അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
നീതിമാന്മാരിലുള്ള പരിശുദ്ധാത്മാവ് ദൈവഹിതമനുസരിച്ച് പക്ഷവാദം ചെയ്യുന്നു. പരിശുദ്ധാത്മാവിനെ എങ്ങനെ പ്രാപിക്കാമെന്നാണ് നിങ്ങള്‍ കരുതുന്നത്? നിങ്ങളുടെ എല്ലാ പാപങ്ങളോടും കൂടി ആത്മാവിനെ പ്രാപിക്കാം എന്നു കരുതുന്നുവോ? ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളില്‍ മാത്രമാണ് പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുകയും വസിക്കുകയും ചെയ്യുന്നത്.
ദൈവത്തിന്‍റെ ഹിതപ്രകാരം പ്രാര്‍ത്ഥിക്കുവാനാഗ്രഹിക്കുന്ന ക്രിസ്ത്യാനികള്‍ പരിശുദ്ധാത്മാവില്‍ നിന്നും സഹായം സ്വീകരിക്കുന്നു. എന്തിനായി അവര്‍ പ്രാര്‍ത്ഥിക്കേണമെന്ന് അവര്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ടെങ്കില്‍ ആ പരിശുദ്ധാത്മാവ് നിങ്ങള്‍ക്കായി പക്ഷപാദം ചെയ്യുകയും നിങ്ങളെ വഴി നടത്തുകയും ചെയ്യുന്നു.
 
 
സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു
 
“എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു”. (റോമര്‍ 8:28)
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു സകലവും നന്മയ്ക്കായി വരുത്തികൊണ്ട് വിശ്വാസികളുടെ ഭാഗത്ത് ദൈവം നില്ക്കുന്നു. വീണ്ടും ജനിച്ച വിശ്വാസികളെ ദൈവം സ്നേഹിക്കുന്നു. അവന്‍ ചിലപ്പോള്‍ നമ്മുടെ നന്മയ്ക്കായി നമ്മുടെ ശത്രുക്കളെ തന്നെ ഉപയോഗിച്ചേക്കാം. എന്നാല്‍ അവസാനം, അവരുടെ പാപങ്ങള്‍ക്കായി അവന്‍ അവരെ ശിക്ഷിക്കുന്നു. വിശ്വാസികളുടെ നന്മയ്ക്കായി മാത്രം ദൈവം സകലവും അനുവദിക്കുന്നതുപോലെ നമ്മുടെ സകല ശത്രുക്കളും അങ്ങനെ അവന്‍റെ നിത്യശിക്ഷാവിധിയില്‍ അപ്രത്യക്ഷരാകുന്നു.