(റോമര്‍ 8:28-30)
“എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ, സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിനു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു”.
ഇന്ന് മുകളില്‍ പറഞ്ഞ ഭാഗത്തെ റോമര്‍ 8-മത്തെ അദ്ധ്യായത്തില്‍ പരിഗണിക്കാന്‍ നാം ആഗ്രഹിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തുവില്‍ ദൈവം മുന്നിയമിച്ചവരും വിളിക്കപ്പെട്ടവരും തേജസ്കരിച്ചവരുമാണ് നാം എന്നാണ് പറയപ്പെടുന്നത്. നാം ഇതിനെക്കുറിച്ചും എങ്ങനെയാണ് ആളുകളില്‍ വിശുദ്ധീകരണ സിദ്ധാന്തത്തെ മനസ്സിലാക്കുവാനുള്ള പ്രവണതയുണ്ടായത് എന്നതിനെക്കുറിച്ചും നാം ചർച്ച ചെയ്യും.
റോമര്‍ 8:28 പറയുന്നു, “എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു”. ദൈവത്തെ സ്നേഹിക്കുന്നവര്‍ ആരാണോ അവരെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്.
സകലവും നന്മയ്ക്കായാണോ സംഭവിക്കുന്നത്? അതുകൊണ്ട് ദൈവം പറയുന്നു. ആരംഭത്തില്‍ ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ നമ്മെ നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവരാക്കിത്തീര്‍ക്കുന്നതിനും തന്‍റെ ഒരേയൊരു പുത്രനായ യേശുക്രിസ്തുവില്‍ സകലവും നന്മയ്ക്കായി വരുന്നതിനും പദ്ധതിയിട്ടിരുന്നു.
ഏദന്‍തോട്ടത്തില്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷവുമുണ്ടായിരുന്നതായി നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് ദൈവം ഈ വൃക്ഷത്തെ അവിടെ മുളപ്പിച്ചത്. ആദ്യം ആ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം ദൈവം മുളപ്പിക്കാതെയിരുന്നെങ്കില്‍ നന്നായിരുന്നു. ധാരാളം ആളുകള്‍ ഇതിനെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവരാണ്.
എന്നാല്‍ ഇതിനു പിന്നില്‍ ദൈവത്തിന്‍റെ അഗാധമായ ലക്ഷ്യവും പദ്ധതിയുമുണ്ടായിരുന്നു. തന്‍റെ സ്വന്തം സ്വരൂപത്തിലാക്കുവാനാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചത്. സത്യത്തില്‍, ദൈവത്തിന്‍റെ നീതി സ്വീകരിക്കുന്നതുവരെ മറ്റു സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല മനുഷ്യവര്‍ഗ്ഗം.
എന്തുകൊണ്ടാണ് ദൈവം നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം മുളപ്പിച്ചത്?
ഇതെന്തെന്നാല്‍ എന്തുകൊണ്ടാണ് ദൈവം ആദാമിനോടും ഹവ്വയോടും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം ഭക്ഷിക്കരുതെന്ന് കല്പിച്ചതെന്ന് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. എന്തായിരുന്നു കാരണം? മനുഷ്യവര്‍ഗ്ഗത്തെ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍ കീഴില്‍ സംരക്ഷിക്കുവാനും യേശുക്രിസ്തുവിലൂടെ യുള്ള പാപമോചനത്താല്‍ നമ്മെ തന്‍റെ മക്കളാക്കി മാറ്റുവാനുമായിരുന്നു. അത്. ദൈവത്തിന്‍റെ എല്ലാ നീതിയും, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന വചനത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു. “എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നെ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു” (റോമര്‍ 8:28) എന്നു ദൈവം പറയുന്നതു മുതല്‍ യേശുക്രിസ്തുവില്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ഈ ചോദ്യത്തിന് നാം തീര്‍ച്ചയായും ഉത്തരം കണ്ടെത്തണം.
ഇതിനുവേണ്ടി ആദ്യം നാം ദൈവത്തിന്‍റെ സുവിശേഷത്തെ അംഗീകരിക്കണം. അപ്പോള്‍ ദൈവം തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതുമായ കാര്യങ്ങളെല്ലാം തന്നെ നല്ലതാണെന്ന് നാം തിരിച്ചറിയും. എന്നാല്‍ ഈ സത്യം മനസ്സിലാക്കുന്നതിന്, നാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ വീണ്ടും ജനിക്കണം. ദൈവം നമുക്കു നല്‍കിയ സുവിശേഷത്തില്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നാം തീര്‍ച്ചയായും ശ്രമിക്കണം.
ഏദന്‍തോട്ടത്തില്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം മുളപ്പിച്ച് ആദാമിനോടും ഹവ്വയോടും അതില്‍ നിന്നും ഭക്ഷിക്കാന്‍ അനുവദിച്ചത് ന്യായപ്രമാണം നമ്മെ തന്‍റെ മക്കളാക്കി മാറ്റുവാനാണ് എന്ന് നമ്മെ അറിയിക്കുവാനാണ്. ഇതിനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. നമ്മെയെല്ലാം മോചിപ്പിച്ച നമ്മുടെ കര്‍ത്താവ് ഇതെല്ലാം സംഭവിക്കാന്‍ അനുവദിച്ചത് നമുക്ക് പാപക്ഷമയും നിത്യജീവനും മഹത്വവും സ്വര്‍ഗ്ഗവും നല്‍കുന്നതിനുവേണ്ടിയാണ്. ദൈവം മനുഷ്യനെ പൊടിയില്‍ നിന്നും നിര്‍മ്മിച്ചു, എന്നാല്‍ മനുഷ്യവര്‍ഗ്ഗം നിര്‍മ്മിക്കപ്പെട്ടതും ജനിച്ചതും ദുര്‍ബലരാകുവാനാണ്. ബൈബിള്‍ പലപ്പോഴും നമ്മെ കളിമണ്‍ പാത്രങ്ങളോടാണ് ഉപമിക്കുന്നത്. കുശവനാകുന്ന ദൈവം മനുഷ്യനെ കളിമണ്ണില്‍ നിന്നും ഉണ്ടാക്കി. അവന്‍ മനുഷ്യനെ പൊടിയില്‍ നിന്നും ഉണ്ടാക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സ്നേഹം ജീവശ്വാസമായി നല്‍കുകയും ചെയ്തു. നമ്മെ തന്‍റെ സ്വന്തം മക്കളാക്കി മാറ്റുവാനാണ് ദൈവം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തെ നമുക്ക് നല്‍കിയിട്ടുള്ളത്.
കളിമണ്ണില്‍ ഉണ്ടാക്കിയ പാത്രം വളരെവേഗം പൊട്ടിപ്പോകും. ഇത്തരത്തില്‍ മനുഷ്യനെ തന്‍റെ പുത്രനാക്കി മാറ്റുവാന്‍ ദൈവം ആദ്യം അവന്‍റെ ശരീരവും ആത്മാവും ദുര്‍ബലമാക്കി സൃഷ്ടിച്ചു. അവന്‍റെ ഉദ്ദേശം, മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വീണ്ടും ജനിച്ചവര്‍ക്ക് നിത്യജീവന്‍ നല്‍കി ദൈവത്തിന്‍റെ പരിശുദ്ധതയില്‍ പുതപ്പിച്ച യേശുക്രിസ്തുവിലൂടെ നിറവേറി. ഇതാണ് ആദിമുതല്‍ തന്നെ, വൈകല്യമില്ലാതെ ദൈവം നമ്മെ അപൂര്‍ണ്ണരായും ദുര്‍ബലരായും സൃഷ്ടിച്ചതിനു കാരണം.
എന്തുകൊണ്ടാണ് ആദിയില്‍ ദൈവം മനുഷ്യനെ ദുര്‍ബലനായി സൃഷ്ടിച്ചത്?
എന്തുകൊണ്ടാണ് ദൈവം ഏദനില്‍ നന്മതിന്മകളുടെ അറിവിന്‍റെ വൃക്ഷം മുളപ്പിച്ച് ആദാമിനോടും ഹവ്വയോടും അതില്‍ നിന്നു ഭക്ഷിക്കരുതെന്ന് കല്പിച്ചത്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക. എന്നതാണ് ഇതിനു പിന്നിലുള്ള കാരണം. ആദാമും ഹവ്വയും പാപത്തില്‍ വീണു പാപികളായപ്പോള്‍, സ്ത്രീയുടെ സന്തതി സാത്താന്‍റെ തല തകര്‍ക്കുമെന്നും സാത്താന്‍ അവന്‍റെ കുതികാല്‍ തകര്‍ക്കുമെന്നും പറഞ്ഞത് എന്തുകൊണ്ടാണ്? ഇതെല്ലാം തന്നെ മനുഷ്യരുടെ തന്‍റെ മക്കളാക്കി മാറ്റുന്നതിനു വേണ്ടിയായിരുന്നു. തന്‍റെ ഒരേയൊരു പുത്രനായ യേശുക്രിസ്തുവില്‍ നമുക്കുവേണ്ടിയുള്ള പദ്ധതിയായിരുന്നു അത്.
അപ്പോള്‍ നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ ആരാണ്? തങ്ങളുടെ പാപങ്ങളെക്കുറിച്ച് ബോധമുള്ളവരും ദൈവത്തിന്‍റെ സ്നേഹവും ദയയും അന്വേഷിക്കുന്നവരുമാണ് അവര്‍. ദൈവശാസ്ത്രകാരന്മാര്‍ അവകാശപ്പെടുന്ന അനിയന്ത്രിത തെരഞ്ഞെടുപ്പ് സിദ്ധാന്തവും വിശുദ്ധീകരണ സിദ്ധാന്തവും തെറ്റാണെന്ന് നാം തീര്‍ച്ചയായും തിരിച്ചറിയണം. അനിയന്ത്രിത തെരഞ്ഞെടുപ്പ് സിദ്ധാന്തം തെറ്റാണ്. എന്തുകൊണ്ടെന്നാല്‍ മറ്റുള്ളവരെ അകാരണമായി ഒറ്റപ്പെടുത്തിയപ്പോള്‍ അനിയന്ത്രിതമായി ആരോ തെരഞ്ഞെടുത്തതുപോലെയുള്ള ദൈവമല്ല നമ്മുടെ ദൈവം.
കൂടാതെ ദൈവം തെരഞ്ഞെടുക്കുന്നവരും വിളിക്കുന്നവരും തങ്ങളുടെ പാപങ്ങളെ ഓര്‍ത്ത് നിരാശപ്പെടുന്നവരും തങ്ങള്‍ക്ക് പോകാന്‍ നരകമല്ലാതെ മറ്റൊരു സ്ഥലമില്ല എന്ന് കുറ്റസമ്മതം നടത്തുന്നവരുമാണ്. തന്‍റെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിളിക്കപ്പെട്ടവരും ദൈവത്തിന്‍റെ ദയയുള്ളവരുമാണവര്‍.
ഈ ലോകത്തില്‍ ജനിച്ചതും ദൈവത്തിലേക്ക് മടങ്ങിപ്പോയതുമായ എണ്ണമറ്റ മനുഷ്യരുടെയിടയില്‍ ഒരൊറ്റ വ്യക്തിപോലും യാതൊരു കാരണവുമില്ലാതെ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ഇല്ല. നിങ്ങളെ യാതൊരു കാരണവുമില്ലാതെ ദൈവം തെരഞ്ഞെടുത്തിട്ടില്ല. എങ്കില്‍ നിങ്ങള്‍ ദൈവത്തിനെതിരായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യാതൊരു കാരണവുമില്ലാതെ സാത്താന്‍റെ സന്തതിയായ നിങ്ങളെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ ദൈവം സൃഷ്ടിച്ചുവെന്നു പറയുന്നതു തന്നെ വിഡ്ഢിത്തമാണ് ദൈവം ഇങ്ങനെ ചെയ്യില്ല.
നിങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ്. നിങ്ങള്‍ ദൈവത്താല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നില്ലാ എങ്കില്‍ ദൈവം നിങ്ങളെ ഉപേക്ഷിക്കും. കര്‍ത്താവ് പറയുന്നു, “ഞാന്‍ നീതിമാന്മാരെയല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നതു” (മത്തായി 9:13). എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ദൈവശാസ്ത്രകാരന്മാര്‍ നമ്മുടെ ദൈവത്തെ സ്വമതാനുയായിയും മുന്‍വിധിക്കപ്പെട്ടവനുമായ ഒരു ദൈവമാക്കി മാറ്റുകയാണ് ചെയ്തത്.
ആരാണ് ദൈവഹിതത്താല്‍ വിളിക്കപ്പെട്ടവര്‍?
നരകത്തിലേക്കു ബന്ധിക്കപ്പെട്ടിരുന്ന പാപികളാണ് ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍. അവര്‍ ദൈവത്തിലേക്കു വരുകയും, തങ്ങള്‍ ദുര്‍ബലരും മരണംവരെ ദൈവത്തിന്‍റെ കല്പനകള്‍ നിരാകരിക്കുക എന്നല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പുമില്ലാത്തവരുമാണെന്ന് കുറ്റസമ്മതം നടത്തുന്നവരാണവര്‍. ദൈവം പാപികളെ സന്ദര്‍ശിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ അവരുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും ചെയ്തു. അവന്‍ നരകത്തിലേക്ക് അയയ്ക്കപ്പെടുക എന്നല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പും ഇല്ലാത്തവരെ സന്ദര്‍ശിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കുകയും ചെയ്തു.
നല്ലവരെയും ന്യായപ്രമാണം അനുസരിച്ച് നടക്കുന്നവരെയും സന്ദര്‍ശിക്കാന്‍ ദൈവം വരില്ല. തങ്ങളുടെ വിശ്വാസവും ആശ്രയവും ദൈവത്തില്‍ അര്‍പ്പിച്ചിട്ടും തങ്ങളുടെ ദുര്‍ബലത പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്ന് തിരിച്ചറിയുന്ന, ദൈവഹിതപ്രകാരം ജീവിക്കാന്‍ കഠിനമായി ശ്രമിക്കുന്നവരെയാണ് ദൈവം സന്ദര്‍ശിക്കുന്നത്. ദുര്‍ബലരെയും ബലഹീനരെയും നീതിമാന്മാരെയും തന്‍റെ മക്കളുമാക്കി മാറ്റുന്നതിന് അവരെ സന്ദര്‍ശിക്കുക എന്നതാണ് ദൈവത്തിന്‍റെ പദ്ധതി. ഇതാണ് തന്‍റെ ഹിതപ്രകാരമുള്ള ദൈവത്തിന്‍റെ വിളി. തന്‍റെ നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.
നാം തീര്‍ച്ചയായും ദൈവത്തിന്‍റെ വിളിയില്‍ വിശ്വസിക്കണം. ഒരു കാരണവുമില്ലാതെ നാം യേശുവില്‍ വിശ്വസിക്കുന്നുവെന്ന് ഒരിക്കലും പറയരുത്. അത്തരമൊരു വിശ്വാസം സമുചിതമായ ഒരു വിശ്വാസമല്ല. നമ്മുടെ സ്വന്തം ലക്ഷ്യമനുസരിച്ചല്ല ദൈവത്തിന്‍റെ ലക്ഷ്യമനുസരിച്ച് കര്‍ത്താവില്‍ വിശ്വസിക്കുക എന്നതാണ് സുചിതമായ വിശ്വാസം. ദൈവം നമ്മുടെയെല്ലാം ദുര്‍ബലതകളെ നന്നായറിയുന്നുവെന്നും നമ്മുടെയും സകലരുടെയും പാപങ്ങളെല്ലാം എടുത്തു മാറ്റിയെന്നും അങ്ങനെ നമ്മെ പാപമില്ലാത്തവരാക്കി മാറ്റിയെന്നും വിശ്വസിക്കുക എന്നതാണ് ഇതിനര്‍ത്ഥം. സ്നാനവും യേശുക്രിസ്തുവിന്‍റെ രക്തവുമാകുന്ന ദൈവത്തിന്‍റെ ലക്ഷ്യത്തില്‍ നമ്മുടെ വിശ്വാസം വയ്ക്കുന്നതോടു കൂടി നമുക്ക് അവന്‍റെ മക്കളായി മാറുവാന്‍ കഴിയും. നാം അവന്‍റെ ലക്ഷ്യം തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നമ്മെ അവന്‍റെ പാപമില്ലാത്ത മക്കളായി മാറ്റുക എന്ന അവന്‍റെ ഹിതമാണിത് ഇവരാണ് ദൈവം സ്നേഹിക്കുന്ന ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍.
ആരാണ് ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍?
രണ്ടു വരിയില്‍ ആളുകള്‍ നില്ക്കുന്നു. അതില്‍ തന്‍റെ വലതുവശത്തുള്ളവരെയെല്ലാം തെരഞ്ഞെടുത്ത് വരൂ, വന്ന് യേശുവില്‍ വിശ്വസിച്ച് സ്വര്‍ഗ്ഗത്തിലേക്കു പോകൂ എന്നും ഇടതുവശത്തേക്ക് തിരിഞ്ഞ് നിങ്ങള്‍ നരകത്തിലേക്കു പോകൂ എന്നും പറയുന്ന ആളുകള്‍ ദൈവത്തിനല്ല.
ആദിമുതല്‍ തന്നെ ദൈവം ചിലയാളുകളെ യാതൊരു കാരണവുമില്ലാതെ തെരഞ്ഞെടുത്തുവെന്നും മറ്റുള്ളവരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നും കാല്‍വിനിസ്റ്റുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ദൈവം അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നയാളല്ല. തന്‍റെ ഹിതപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു സകലവും നന്മയ്ക്കായി വ്യാപരിക്കുന്നതിനായാണ് ദൈവം എല്ലാം ചെയ്യുന്നത്. യാതൊരു കാരണവുമില്ലാതെ അനിയന്ത്രിതമായി ദൈവം നമ്മെ തെരഞ്ഞെടുത്തു എന്നു ചിന്തിക്കുന്നതു തന്നെ വിഡ്ഢിത്തമാണ്.
ദൈവം അനീതിയുള്ളവനാണോ? തീര്‍ച്ചയായും അല്ല. ദൈവത്തിന്‍റെ മുമ്പിലും അവന്‍റെ ന്യായപ്രമാണത്തിന്‍റെ മുമ്പിലും എല്ലാവരും തുല്യരാണ്. നീതിയുടെ മുമ്പില്‍ എല്ലാവരും തുല്യരാണ്. യേശുക്രിസ്തുവിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച, ദൈവത്തില്‍ നിന്നുള്ള രക്ഷയുടെ മഹത്വം നാം സ്വീകരിച്ചിട്ടുണ്ട്. ഈ സത്യത്തില്‍ വിശ്വസിക്കുവാനുള്ള അവസരവും തുല്യമാണ്. ദൈവത്തിന്‍റെ ലക്ഷ്യം സ്വീകരിച്ചവരെ തങ്ങളുടെ ദുര്‍ബലതകള്‍ തിരിച്ചറിയുവാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുവാനും അവന്‍ അനുവദിക്കുന്നു.
അപ്പോള്‍ പിന്നെ സത്യമായ ദൈവീക പുനര്‍നിവാസവും തെരഞ്ഞെടുപ്പും എന്താണ്? ദൈവം നമുക്കു നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ദൈവഹിതപ്രകാരം ലക്ഷ്യം നിറവേറ്റാനായി വിളിക്കപ്പെട്ട നമുക്കു വേണ്ടിയാണത്. യേശുവിലൂടെ നമ്മുടെ പാപങ്ങളെ ദൈവം എടുത്തുമാറ്റുകയും നമ്മെ ഈ ലോകത്തില്‍ ജനിപ്പിച്ച് സുവിശേഷം കേള്‍ക്കാന്‍ ഒരു അവസരം നല്‍കി. തന്‍റെ മക്കളാക്കി മാറ്റാന്‍ പദ്ധതിയിടുകയും ചെയ്തതുകൊണ്ടാണിത്, ഇപ്രകാരം സംഭവിച്ചത്. യേശുക്രിസ്തുവില്‍ നേരത്തെതന്നെ ഇതിനെല്ലാം ദൈവം പദ്ധതിയിട്ടിരുന്നു. ഇതായിരുന്നു ദൈവത്തിന്‍റെ പദ്ധതി അതുകൊണ്ടു തന്നെ നാം ദൈവത്തിന്‍റെ ദൈവസാന്നിദ്ധ്യത്തിന്‍റെ മുമ്പില്‍ വരുമ്പോള്‍ യാക്കോബിനെയോ ഏശാവിനെയോ പോലെയെങ്കിലും പരിഗണിക്കപ്പെടണം.
യാക്കോബ് ഏശാവിനെ വെറുത്തപ്പോഴും ദൈവം അവനെ സ്നേഹിച്ചു എന്ന് ബൈബിളില്‍ പഠിപ്പിക്കുന്നു. ദൈവം സ്നേഹിച്ച ഹാബെലിനെക്കുറിച്ചും വെറുത്ത കയീനെക്കുറിച്ചും അത് നമ്മോട് പറയുന്നു. യാതൊരു കാരണവുമില്ലാതെ ദൈവം ഏശാവിനെയും കയീനെയും വെറുക്കുകയും യാക്കോബിനെയും ഹാബെലിനെയും സ്നേഹിക്കുകയും ചെയ്യുമോ? ഇല്ല. എന്തുകൊണ്ടെന്നാല്‍ ഏശാവും കയീനും ഒരിക്കലും ദൈവത്തിന്‍റെ ദയ അന്വേഷിക്കാതെ അവരുടെ സ്വന്തം ശക്തിയില്‍ മാത്രം വിശ്വാസമര്‍പ്പിച്ചു. എന്നാല്‍ യാക്കോബും ഹാബെലും തങ്ങളുടെ ദുര്‍ബലതകള്‍ അറിയുകയും ദൈവത്തിന്‍റെ ദയ അന്വേഷിക്കുകയും അവന്‍റെ വചനത്തില്‍ വിശ്വസിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ പുനര്‍നിവാസവും തെരഞ്ഞെടുപ്പും ഈ രണ്ട് വ്യക്തികളെയും ഉദാഹരണമാക്കികൊണ്ട് വേദപുസ്തകം വിശദീകരിക്കുന്നു. ഇതില്‍ ഏതു വശത്താണ് നാം ഉള്‍പ്പെടുന്നത്? ഏശാവു ചെയ്തതുപോലെ നമ്മുടെ സ്വന്തം ശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെങ്കില്‍ നമുക്ക് ദൈവത്തെ കണ്ടുമുട്ടാന്‍ സാധിക്കുമോ? ഇല്ല ഒരിക്കലും കഴിയില്ല. ദൈവത്തിന്‍റെ ദയയാല്‍ നിറയപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ അവനെ കാണുക എന്നതാണ് ദൈവത്തെ കണ്ടുമുട്ടാനുള്ള ഒരേയൊരു മാര്‍ഗ്ഗം. ഇതില്‍ ഏതു വശത്താണ് നാം ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുന്നത്? ദൈവസാന്നിദ്ധ്യത്തില്‍ അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് നാമോരോരുത്തരും എന്നാല്‍ നമ്മുടെ ദുര്‍ബലത കൊണ്ടുതന്നെ അങ്ങനെയാകുന്നതില്‍ നാം പരാജയപ്പെടുന്നു. ദൈവത്തിന്‍റെ ഹിതമനുസരിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാ ണെങ്കില്‍പോലും ദൈവത്തിന്‍റെ മുമ്പില്‍ നാം ഇപ്പോഴും ദുര്‍ബലതയും ബലഹീനരുമാണ്. അതുകൊണ്ട് നമുക്ക് ചോദിക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യമെന്നത് അവന്‍റെ ദയയാണ്.
നാം ദൈവത്താല്‍ അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാം യാക്കോബിനെപ്പോലെയുള്ളവരോ ഹാബെലിനുണ്ടായിരുന്ന വിശ്വാസമുള്ളവരോ ആകേണ്ടതുണ്ട്. നാം ദുര്‍ബലരാണെന്നും ബലഹീനരാണെന്നും ഭീരുക്കളാണെന്നുമുള്ള സത്യം ദൈവത്തിന്‍റെ മുമ്പില്‍ നാം തിരിച്ചറിയേണ്ടതുണ്ട്.
സങ്കീര്‍ത്തനം 145 : 14 പറയുന്നു, “വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവര്‍ത്തുന്നു”. സത്യത്തില്‍ എല്ലാവരും ദൈവസാന്നിദ്ധ്യത്തില്‍ കുനിഞ്ഞിരിക്കുന്നവരാണ്. നമുക്ക് ധൈര്യമില്ല. ചെറിയൊരു നേട്ടത്തിനുവേണ്ടിപ്പോലും ധാരണയുണ്ടാക്കുന്നവരാണ് നാം. നാമെല്ലാം അടിമത്ത മനഃസ്ഥിതിയുള്ളവരാണ്. ചില സമയത്ത് നമ്മില്‍ ധൈര്യം കണ്ടേക്കാം. എന്നാല്‍ അത് കുറച്ചു സെക്കന്‍റുകള്‍ മാത്രം നിലനില്‍ക്കുന്നതാണ്. നാം നമ്മുടെ ജീവിതത്തെ അടുത്ത് നിരീക്ഷിക്കുകയാണെങ്കില്‍ നാം എത്ര നിസാരമായ അടിമത്ത മനഃസ്ഥിതിയുള്ളവരാണെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും. സത്യത്തെ നിരാകരിക്കാന്‍ നമ്മെ പ്രേരിപ്പിച്ചതിനെക്കുറിച്ച് അസത്യം നിറഞ്ഞ ഒരുവനോടുപോലും നാം ശക്തമായി ബോധിപ്പിക്കും. എന്നാല്‍ ദൈവം ഈ അടിമത്ത മനോഭാവമുള്ളവരെ സ്നേഹിക്കുവാനും യേശുക്രിസ്തുവില്‍ രക്ഷ നല്‍കുവാനും വിളിക്കുകയും അവരെ തന്‍റെ മക്കളാക്കി മാറ്റുകയും ചെയ്തു.
ദൈവത്താല്‍ സ്നേഹിക്കപ്പെടുവാനായി എത്ര ദുര്‍ബലരും പാപികളുമാണ് നാമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പൂര്‍ണ്ണ സംതൃപ്തിക്കുവേണ്ടി തീര്‍ച്ചയായും ന്യായപ്രമാണം അനുസരിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു. ന്യായപ്രമാണം എപ്പോഴും സൂക്ഷിക്കാന്‍ നാം കഴിവുള്ളവരല്ലെന്നും അതുകൊണ്ടുതന്നെ നമുക്ക് ഒരു സമ്പൂര്‍ണ്ണ ജീവിതം നയിക്കാന്‍ കഴിയില്ല എന്നുമുള്ള യഥാര്‍ത്ഥ തിരിച്ചറിവിലേക്ക് നാം വരണം.
ഞാന്‍ ഒരു പൂര്‍ണ്ണനായിരുന്നുവെങ്കില്‍ എനിക്ക് ഒരിക്കലും ഒരു രക്ഷകന്‍റെ ആവശ്യമുണ്ടായിരുന്നില്ല. നാം പൂര്‍ണ്ണരാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നാം ദൈവത്തിന്‍റെ സഹായവും അനുഗ്രഹവും ആവശ്യപ്പെടുന്നത്? എന്തെന്നാല്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ആവശ്യപ്പെടാനും മാത്രം നാം അവന്‍റെ മുമ്പില്‍ ദുര്‍ബലരാണെന്നാണ്. നമുക്ക് അവന്‍റെ ദയ ആവശ്യമുണ്ട്. തന്‍റെ ഒരേയൊരു പുത്രനെ നമുക്കു നല്‍കിയതില്‍ നിന്നും നമ്മുടെ എല്ലാപാപങ്ങളും കഴുകിക്കളയാനായി ദൈവം അവനെ നിര്‍മ്മിച്ചതില്‍ നിന്നും ദൈവത്തിന് നമ്മോടുള്ള സ്നേഹം എത്ര ശക്തമാണെന്ന് മനസ്സിലാക്കാം. നാം പാപങ്ങളില്‍ നിന്നും മുക്തരാകുന്നതിനായി നമുക്കുപകരം പാപത്തിന്‍റെ ന്യായവിധി യേശുവില്‍ ദൈവം ചൊരിഞ്ഞു. അവനില്‍ നാം വിശ്വസിക്കേണ്ടതിനാണ് ദൈവം ഇങ്ങനെ ചെയ്തത്.
ഈ ഒരേയൊരു വിശ്വാസത്താല്‍ മാത്രമേ നമുക്ക് അവന്‍റെ സ്നേഹനിധികളായ മക്കളാകുവാന്‍ കഴിയുകയുള്ളൂ. ഈ ഒരേയൊരു ദയകൊണ്ടാണ് നാം ദൈവസ്നേഹത്തില്‍ പുതപ്പിക്കപ്പെട്ടത് അല്ലാതെ നമ്മുടെ സ്വപ്രയത്നത്താല്‍ നേടിയ രക്ഷയാലല്ല.
ധാരാളം ക്രിസ്ത്യാനികള്‍ പുനര്‍നിവാസത്തിന്‍റെയും തെരഞ്ഞെടുപ്പിന്‍റെയും സിദ്ധാന്തങ്ങളെ പഠിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്കും ഈ സിദ്ധാന്തങ്ങളെക്കുറിച്ച് അതിയായ ആകാംഷയുണ്ട്. ഇതെന്തെന്നാല്‍ തങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവാരാണോ അല്ലയോ എന്ന് അവര്‍ക്കു തന്നെ സ്ഥിരമായി സംശയമുണ്ട്.
ഈ രണ്ടു സിദ്ധാന്തങ്ങളുമാണ് 20% കാന്‍വിനിസ്ക് ദൈവശാസ്ത്രത്തെയുണ്ടാ ക്കുന്നത്. യേശുവില്‍ വിശ്വാസമുള്ളവരായിട്ടും നാം തെരഞ്ഞെടുക്കപ്പെട്ടവരാണോ അല്ലയോ എന്ന ചോദ്യം അവരെ ആകാംഷഭരിതരാക്കുന്നു. എന്നാല്‍ തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവരാണോ അല്ലയോ എന്നതിന് പ്രാധാന്യമില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് ദൈവത്തിന്‍റെ നീതി സ്വീകരിക്കുന്നതിലൂടെ രക്ഷിക്കപ്പെടുക എന്നാണ് പ്രധാനം. വിശ്വാസത്താല്‍ ദൈവത്തിന്‍റെ ഈ നീതി സ്വീകരിച്ചവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.
ഒരിക്കല്‍, യാഥാസ്ഥിതിക ദൈവശാസ്ത്രത്തിന്‍റെ മാസ്റ്ററെന്ന് കരുതിയിരുന്ന ഒരു ദൈവശാസ്ത്രകാരനുണ്ടായിരുന്നു. കാല്‍വിനിസത്തിന്‍റെ പഠനവിഷയമായ പുനര്‍നിവാസ സിദ്ധാന്തത്തിലും ദൈവീക തെരഞ്ഞെടുപ്പിലും മഹത്തായ മൂല്യങ്ങള്‍ കണ്ടെത്തിയ വ്യക്തിയായിരുന്നു അയാള്‍.
ഒരു ദിവസം ഈ വിഷയങ്ങളെക്കുറിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി താങ്കള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടയാളാണോ? ആരെ ദൈവം തെരഞ്ഞെടുത്തുവെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും? എന്ന് അയാളോടു ചോദിച്ചു.
ആര്‍ക്ക് അതറിയാന്‍ കഴിയും? നാം ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ മാത്രം നമുക്കത് കണ്ടെത്താന്‍ സാധിക്കും എന്നായിരുന്നു അയാളുടെ മറുപടി.
അപ്പോള്‍ ദൈവത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ നില്‍ക്കുമ്പോള്‍ നിങ്ങളെ തെരഞ്ഞെടുത്തിട്ടില്ലാ എന്ന് ദൈവം പറയുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും? എന്ന് വിദ്യാര്‍ത്ഥി വീണ്ടും ചോദിച്ചു.
ദൈവം തന്നെത്താന്‍ തീരുമാനിച്ച കാര്യത്തില്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ അറിയുകയുള്ളൂവെന്ന് എന്ന് പ്രൊഫസര്‍ ഉത്തരം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ചിന്തിച്ചു, ഇദ്ദേഹം ഒരു വിനയമുള്ള മനുഷ്യനാണ്. ഇദ്ദേഹത്തെപ്പോലെ ഒരു മഹാനായ വ്യക്തിക്കു മാത്രമേ താന്‍ തെരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്ന് അറിയില്ലെന്നു പറയാന്‍ സാധിക്കൂ. അതുകൊണ്ട് താന്‍ തെരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്ന് ഒരു വ്യക്തിക്ക് അറിയാന്‍ കഴിയില്ല എന്നത് തികച്ചും സ്വാഭാവികം തന്നെ.
എന്നാല്‍ ഏതു സത്യത്തിലാണ് ദൈവത്തിന്‍റെ നീതി ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്നത് ഇപ്പോള്‍ വ്യക്തമായും വെളിപ്പെടുത്തപ്പെട്ടു. മനുഷ്യനില്‍ നിന്നും ദൈവം ഒളിപ്പിച്ചുവച്ചിരിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. എന്നാല്‍ കൊടുക്കാനുള്ള സമയങ്ങളില്‍ അവന്‍ അത് വെളിപ്പെടുത്തുന്നു. തങ്ങള്‍ രക്ഷിക്കപ്പെട്ടവരോ തെരഞ്ഞെടുക്കപ്പെട്ടവരോ ആണോ അല്ലയോ എന്നുപോലും അറിയാതെ എങ്ങനെ സുവിശേഷകര്‍ക്ക് സുവിശേഷം പ്രസംഗിക്കാന്‍ കഴിയും? ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരോരോരുത്തരുമാണ് ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍.
റോമര്‍ 8:29, “അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിനു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു” എന്ന് സമര്‍ത്ഥിക്കുന്നു. പിതാവായ ദൈവം തന്‍റെ ഒരേയൊരു പുത്രനായ യേശുക്രിസ്തുവിന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍, അനേകം സഹോരന്മാരില്‍ അവന്‍ ആദ്യജാതനാകുവാന്‍ നമ്മെ മുന്നയിമിച്ചു. ഇവിടെ യേശു “ആദ്യജാതന്‍” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. നാം യേശുവിലും ദൈവം നമുക്കു നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലും വിശ്വസിക്കുകയാണെങ്കില്‍ നാം നമ്മുടെ സകലപാപങ്ങളില്‍ നിന്നു രക്ഷിക്കപ്പെടുകയും ദൈവത്തിന്‍റെ മക്കളായി മാറുകയും ചെയ്യും. അപ്പോള്‍ പിന്നെ എന്താണ് യേശുവിന് നമ്മോടുള്ള ബന്ധം? അവന്‍ നമ്മുടെ ഒരു മുതിര്‍ന്ന സഹോരന്മാരായി വരും. അവന്‍ ദൈവത്തിന്‍റെ ആദ്യജാതനും നാം അവന്‍റെ ഇളയസഹോദരന്മാരും സഹോദരിമാരുമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനൊരു പ്രാര്‍ത്ഥനാഭവനത്തില്‍ താമസിച്ചിരുന്നപ്പോള്‍ ഒരു പഴയ സുവിശേഷകന്‍ എന്നെ സന്ദര്‍ശിച്ചു. അയാള്‍ ചൈനയിലായിരുന്നപ്പോഴാണ് യേശുവില്‍ വിശ്വസിക്കാനാരംഭിച്ചത്. തുടര്‍ന്ന് അയാള്‍ കൊറിയയില്‍ പോയി. ഒരു ദിവസം അയാള്‍ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേള്‍ക്കുവാനിടയായി. അത് ഇപ്രകാരമായിരുന്നു; സഹോദരനായ യേശുവേ, പിതാവായ ദൈവമേ എന്നെ ഇത്രയും കാലം കാത്തു രക്ഷിച്ചതിന് നിങ്ങള്‍ക്ക് നന്ദി. സഹോദരനായ യേശുവേ, ദയവായി എന്നെ സഹായിക്കേണമേ. യേശു നമ്മുടെ സഹോദരനാണ്.
ദൈവത്തിന് നമ്മെക്കുറിച്ച് എല്ലാം അറിയാമോ എന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കും. അതിന്‍റെ ഉത്തരം അതെ എന്നാണ്, അവന്‍ നമ്മെക്കുറിച്ച് എല്ലാം അറിയുന്നു. ഈ ലോകത്തിലെ മറ്റെല്ലാ സൃഷ്ടികളേക്കാളും തന്‍റെ ഒരേയൊരു പുത്രനിലൂടെ , നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ അവന്‍ പദ്ധതിയിട്ടു. ഇതായിരുന്നു ദൈവത്തിന്‍റെ പദ്ധതി. ഈ ലോകത്തില്‍ വന്ന അവന്‍റെ പുത്രനായ യേശു സ്നാനപ്പെടുകയും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ക്രൂശിക്കപ്പെടുകയും ചെയ്യുകയായിരുന്നു. ദൈവം നേരത്തേ തന്നെ ഇത് നിശ്ചയിച്ചിരിക്കുന്നു.
ലോകത്തിന്‍റെ നിര്‍മ്മാണത്തിനു മുമ്പ് തന്നെ ദൈവം ഒരു ത്രിമൂര്‍ത്തി ആലോചന വിളിച്ചു കൂട്ടിയിട്ടുണ്ടാവും എന്ന് നമുക്ക് പറയാം. സത്യദൈവമായ പിതാവും, പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവനെ മോചിപ്പിക്കാന്‍ നിശ്ചയിച്ചു. മനുഷ്യരെ സൃഷ്ടിക്കുവാനും തന്‍റെ പൂര്‍ണ്ണ രാജ്യത്തില്‍ അവര്‍ ഒത്തൊരുമയോടു കൂടി തന്‍റെ മക്കളായി ജീവിക്കുന്നവരാക്കിത്തീര്‍ക്കുവാനും ദൈവം പദ്ധതിയിട്ടു.
പിതാവും പുത്രനും പരിശുദ്ധാത്മാവുമെല്ലാം ഈ പദ്ധതി അംഗീകരിച്ചു. പിന്നെ എങ്ങനെ അവരെ സൃഷ്ടിക്കുകയും തന്‍റെ മക്കളാക്കി മാറ്റുകയും ചെയ്യും എന്നതിനായി തന്‍റെ പുത്രനെ ലോകത്തില്‍ അയയ്ക്കാനും അവനെ സ്നാനപ്പെടുത്തുവാനും മരണത്തിനായി ക്രൂശില്‍ ഏല്‍പ്പിക്കുവാനും അങ്ങനെ മനുഷ്യരെ തന്‍റെ പുത്രന്‍റെ സ്വരൂപത്തിനനുരൂപരാക്കിത്തീര്‍ക്കുവാനും പദ്ധതിയിട്ടു.
നമ്മെ സൃഷ്ടിച്ചതിലുള്ള ദൈവത്തിന്‍റെ പദ്ധതിയെന്തായിരുന്നു? നാം അവന്‍റെ മക്കളായിത്തീരുന്നതിനു വേണ്ടിയായിരുന്നു അത്. യേശു ദൈവത്തിന്‍റെ ആദ്യജാതനാണോ? അതെ. ആണ് എന്തുകൊണ്ടെന്നാല്‍ നാം ദൈവത്തിന്‍റെ മക്കളായി മാറി, മാത്രമല്ല നാം അവന്‍റെ സഹോദരന്മാരാണ്.
ഭൂമിയിലുള്ള തന്‍റെ 33 വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ മനുഷ്യന്‍റെ എല്ലാ ദുര്‍ബലതകളും ബലഹീനതകളും യേശു അനുഭവിച്ചറിഞ്ഞു. അതുകൊണ്ടാണ് നാം പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുവേ, ഞാന്‍ ദുര്‍ബലനാണ്. ഞാന്‍ ഇപ്പോള്‍ ഇങ്ങനെയായി. ദയവായി എന്നെ സഹായിക്കൂ, സംരക്ഷിക്കൂ. മനുഷ്യരുടെ ഹൃദയങ്ങളെ നിന്‍റെ വചനം സ്വീകരിക്കുവാനും, നിരീക്ഷിക്കുവാനും, മഹത്വം നല്‍കുവാനും, സഹായിക്കുവാനുമായി മയപ്പെടുത്തൂ എന്ന് നാം പറയുന്നത്. കര്‍ത്താവ് നമ്മുടെ വിളികേള്‍ക്കുകയും പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളുകയും ചെയ്യുന്നു. യേശുവിനോട് പ്രാര്‍ത്ഥിക്കുന്നതും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും ഒന്നു തന്നെയാണ്.
നമ്മെ സൃഷ്ടിച്ചതിലുള്ള ദൈവത്തിന്‍റെ പദ്ധതി എന്തായിരുന്നു? നമ്മെ തന്‍റെ മക്കളാക്കി മാറ്റുവാനായിരുന്നു അത്. ദൈവം നമ്മെക്കുറിച്ച് എല്ലാം അറിയുന്നു. യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ ക്രൂശിലെ രക്തത്തിലൂടെയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനാണ് ദൈവം നമ്മെ ഈ ലോകത്തില്‍ ജനിപ്പിച്ചത്. എന്തെന്നാല്‍ ലോകത്തിന്‍റെ നിര്‍മ്മാണത്തിനു മുമ്പു തന്നെ തന്‍റെ പുത്രന്മാരും പുത്രിമാരുമായി നമ്മെ ദത്തെടുക്കുന്നതിന് അവന്‍ നമ്മെ മുന്നിയമിച്ചിരുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ജീവിതവും മരണവും മാത്രമല്ല നമ്മുടെ ജീവിതത്തിലെ ഓരോ ചെറിയ നിമിഷവും അവന്‍ അറിയുന്നു. നാം ജനിക്കുമ്പോള്‍ തന്നെ ആരാണ് നമ്മെ ജനിപ്പിച്ചതെന്നും എപ്പോള്‍ നാം വിവാഹിതരാകുമെന്നും എപ്പോള്‍ നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെന്നും പിന്നെ നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമെന്നും അവന്‍ അറിയുന്നു. നമ്മെക്കുറിച്ച് എല്ലാം അറിയുന്ന നമ്മുടെ ദൈവം നാം യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ടതിനു അവന്‍റെ മക്കളായി മാറേണ്ടതിനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്കു നല്‍കി.
ദൈവം നമ്മെ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തു. റോമര്‍ 8:30 മുന്‍നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. ഈ ഭാഗത്തെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നത് എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഇനിയും പറയാന്‍ എനിക്ക് കഴിയില്ല. സിദ്ധാന്തത്തെ പിന്തുണയ്ക്കാന്‍ ധാരാളം ആളുകള്‍ ഈ മുകളില്‍ പറഞ്ഞ ഭാഗത്തെ എടുക്കുന്നു. ഈ ഭാഗത്തെ അടിസ്ഥാനമാക്കി ദൈവം നമ്മെ മുന്‍ നിയമിച്ചുവെന്നും, വിളിച്ചുവെന്നും, നീതീകരിച്ചുവെന്നും മഹത്വീകരിച്ചുമെന്നുള്ള ഈ ഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ ഹൃദയത്തില്‍ പാപം ഉണ്ടായിരുന്നിട്ടും പാപമില്ലാത്തവരായി ദൈവം നമ്മെ പരിഗണിക്കുന്നത് ഇതുകൊണ്ടാണെന്ന് അവര്‍ അവകാശപ്പെടുന്നു. പരിശുദ്ധതയുടെ ഈ കാലഘട്ടത്തിലൂടെ പോയതിനുശേഷവും നാം മഹത്വീകരിക്കപ്പെടുമെന്നും അവര്‍ പറയുന്നു.
ദൈവം എല്ല പാപികളെയും യേശുക്രിസ്തുവില്‍ വിളിച്ച് മുന്നിയമിച്ചില്ലേ? അവന്‍ നമ്മെ വിളിച്ചു; അവന്‍റെ വിളികേട്ട് ചിലയാളുകള്‍ പ്രതികരിക്കാതിരിക്കുന്നതുവരെ അവന്‍ വിളിച്ചു. അവര്‍ ഏശാവിനെപ്പോലെയും കയീനെപ്പോലെയുമായിരുന്നു നരകത്തിലേക്ക് അയയ്പ്പെടാനുള്ളവരായിരുന്നു അവര്‍.
ദൈവത്തിന്‍റെ ദയയില്‍
പിതാവായ ദൈവം, തന്‍റെ ഒരേയൊരു പുത്രനായ യേശുക്രിസ്തുവില്‍ നമ്മെ വിളിക്കുവാനും വെള്ളത്താലും രക്തത്താലും നമ്മുടെ സകലപാപങ്ങളും കഴുകിക്കളഞ്ഞ് തന്‍റെ പുത്രന്മാരായി സ്വീകരിക്കുന്നതിനായി മുന്നിയമിക്കുവാനും പദ്ധതിയിട്ടു. ദൈവം വിളിച്ചിട്ടു പോലും അവന്‍റെയടുക്കല്‍ പോകാത്ത മനുഷ്യരെല്ലാം തന്നെ അവന്‍റെ രക്ഷയുടെ പുറത്തു നില്‍ക്കുന്നവരാണ്. അത്തരക്കാരെല്ലാം തന്നെ അവന്‍റെ മഹത്വത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട് നരകത്തിലേക്കു ബന്ധിക്കപ്പെട്ടവരാണ്. എന്നാല്‍ ദൈവത്തിന്‍റെ വിളി കേട്ട് അനുസരിക്കുന്നവരും ഉണ്ട് കര്‍ത്താവേ ഇതുപോലെ ഞാന്‍ ദുര്‍ബലനായിരുന്നിട്ടുപോലും എന്നെപോലൊരുവനെ നീ സ്വീകരിക്കുമോ? എന്ന് അവര്‍ ചോദിക്കുന്നു.
ദൈവം പറയുന്നു, “തീര്‍ച്ചയായും ഞാന്‍ സ്വീകരിക്കും” .
“സത്യമാണോ? ഞാന്‍ ദുര്‍ബലനായിരിക്കുമ്പോഴും നീ എന്നെ സ്വീകരിക്കുമോ? “
“തീര്‍ച്ചയായും ഞാന്‍ നിന്നെ സ്വീകരിക്കും”.
“ദൈവമേ, നിനക്കു നല്‍കുവാന്‍ പ്രത്യേകിച്ച് ഒന്നും തന്നെ എന്‍റെ പക്കലില്ല. ഇപ്പോള്‍ മുതല്‍ ഞാന്‍ നല്ലവനായിരുന്നു. കൊള്ളാമെന്ന് നിന്നോട് സത്യം ചെയ്യുവാന്‍ പോലും എനിക്ക് കഴിയില്ല”.
“ഞാന്‍ നിന്നെ സ്വീകരിക്കും”
“എനിക്കു നല്ലതുവരും എന്നു തീര്‍ച്ച പറയുവാന്‍ എനിക്കാവില്ല. എനിക്ക് അതിനുള്ള കഴിവുമില്ല”.
“ഇപ്പോള്‍, ഞാന്‍ നിന്നെ സ്വീകരിക്കും”
“നീ എന്നെ അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് നീ എന്നില്‍ നിരാശപ്പെടുവാന്‍ പോകുന്നു”.
നാം ആരാണെന്ന് അറിയുമ്പോഴും അവന്‍/ അവള്‍ നമ്മില്‍ വിശ്വസിക്കുന്നു എന്ന് ആരെങ്കിലും പറയുന്നതുവരെയും എവിടെയെങ്കിലും ഒളിക്കാന്‍ നാം ആഗ്രഹിക്കുന്നതുപോലെ നാം പലപ്പോഴും ലജ്ജിതനാക്കപ്പെട്ടിട്ടില്ലേ? എന്തുകൊണ്ടാണ് നാം ഒളിക്കാനാഗ്രഹിക്കുന്നത്? നമുക്ക് നന്നാവാന്‍ കഴിയില്ല എന്നതു കൊണ്ടും കുറച്ചുമുമ്പ് നമുക്കുണ്ടായിരുന്നത് നിലനിര്‍ത്താന്‍ നമുക്ക് കഴിയില്ല എന്നതുകൊണ്ടും തന്നെ നാം ഒളിക്കുവാന്‍ ആഗ്രഹിക്കുന്നു.
അതുകൊണ്ടാണ് ഞാന്‍ ദുര്‍ബലനാണെങ്കില്‍ പോലും നീ എന്നെ സ്വീകരിക്കുമോ? നീ എന്നെ തീര്‍ച്ചയായും സ്വീകരിക്കുമോ? നിന്നില്‍ വിശ്വസിക്കാന്‍ അനുവദിക്കപ്പെട്ടവനാണോ ഞാന്‍? എന്നെപ്പോലെ ഒരുവന് പാപക്ഷമ സ്വീകരിക്കുവാന്‍ കഴിയുമോ? ഇനിയുള്ള ഭാവികാലത്തില്‍ നന്മ ചെയ്യാന്‍ കഴിഞ്ഞില്ല എങ്കിലും എന്നെപ്പോലെ ഒരുവന് നീതിയുള്ളവനാകാന്‍ കഴിയുമോ? എന്നുള്ള ചോദ്യങ്ങള്‍ നാം കാത്തുസൂക്ഷിക്കുന്നത് എന്നാല്‍ കാട്ടിലുള്ള ഒലിവു വൃക്ഷത്തെ നാട്ടില്‍ പറിച്ചുനടാന്‍ ശക്തിയുള്ളവനാണ് നമ്മുടെ ദൈവം.
നാം യഥാര്‍ത്ഥത്തില്‍ ഒലിവ് വൃക്ഷങ്ങളാണ്. സ്വഭാവത്തില്‍ വന്യമായ ഒലിവു വൃക്ഷങ്ങള്‍. എന്നാല്‍ യേശു നമുക്കു നല്‍കിയ സുവിശേഷത്താല്‍ നാം നാട്ടിലുള്ള ഒലിവുവൃക്ഷങ്ങളായി മാറി. പാപം ചെയ്യുവാനല്ലാതെ സഹായിക്കാന്‍ കഴിയാത്ത നമ്മെ അവന്‍ വിളിച്ചു. നാം വളരെ ചെറിയൊരു ശതമാനം മാത്രം ദുര്‍ബലരായിരുന്നെങ്കില്‍ അവന്‍ നമ്മെ വിളിക്കുമായിരുന്നോ? നമ്മുടെ കഴിവില്‍ ഗതികേടുണ്ടായിട്ടുപോലും അവന്‍ നമ്മെ വിളിച്ചു ബലഹീനരായ നമ്മെ അവന്‍ വിളിച്ചു. നമ്മെ വിളിച്ചതിനുശേഷം അവന്‍ എന്താണ് ചെയ്തത്? അവന്‍ നമ്മുടെ പാപങ്ങള്‍ എടുത്തു മാറ്റുകയും നമുക്ക് നിത്യജീവന്‍ ഉണ്ടാകേണ്ടതിനു നമുക്ക് തന്‍റെ നീതി നല്‍കുകയും ചെയ്തു.
എങ്ങനെയാണ് അവന്‍ ഇതെല്ലാം ചെയ്തത്? യേശു ഈ ലോകത്തില്‍ വന്നു എന്നും ദൈവം മനുഷ്യവര്‍ഗ്ഗത്തിനായി കരുതിവച്ച നീതി നിറവേറ്റുവാന്‍ സ്നാനപ്പെട്ടുവെന്നും മത്തായി മൂന്നാം അദ്ധ്യായം നമ്മോടു പറയുന്നു. യേശു യോഹന്നാനാല്‍ സ്നാനമേറ്റ് മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ മുഴുവന്‍ സ്വയം എടുത്തുകളഞ്ഞ്, അവരുടെ എല്ലാ പാപങ്ങളും സഹിച്ച് ക്രൂശില്‍ മരിച്ച്, ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും അവരെ രക്ഷിക്കുവാനായി മൂന്നാം ദിവസം മരിച്ചവരുടെ ഇടയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു. അവന്‍ നമുക്ക് പുതുജീവന്‍ നല്‍കി. അപ്രകാരം ചെയ്തുകൊണ്ട് അവന്‍ നമ്മെ നീതീകരിക്കുകയും നമ്മുടെ സകലപാപങ്ങളും കഴുകിക്കളയുകയും ചെയ്തു. യേശു നമ്മെ വിളിച്ച് വെള്ളത്താലും രക്തത്താലും നമ്മുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ദൈവത്തിന്‍റെ നീതി നല്കി നമ്മെ പാപമുക്തരാക്കുകയും നീതീകരിക്കപ്പെട്ട നമ്മെ മഹത്വീകരിക്കുകയും നമ്മെ ദൈവത്തിന്‍റെ മക്കളാക്കി മാറ്റുകയും ചെയ്തു.
സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുവാനും ദൈവത്തിന്‍റെ മക്കളായി നിത്യതയില്‍ ജീവിക്കുവാനും തക്കവണ്ണം ദൈവം നമ്മെ മഹത്വീകരിച്ചു. നിങ്ങള്‍ക്കിതു മനസ്സിലായോ? എന്നാല്‍ മതപരമായ സിദ്ധാന്തങ്ങള്‍ പറയുന്നത് നിങ്ങളൊരു പാപിയാണെങ്കിലും യേശുവില്‍ വിശ്വസിക്കുകയാണെങ്കില്‍ നിങ്ങള്‍ ക്രമേണ പരിശുദ്ധീകരിക്കപ്പെടുകയും മരിക്കാന്‍ നേരത്ത് ദൈവത്തിന്‍റെ മുമ്പില്‍ ഒരു പൂര്‍ണ്ണവ്യക്തിയായി നില്‍ക്കും എന്നുമാണ്. ഇത് സത്യവിരുദ്ധമാണ്. ഇത് ശരിയായ വിശ്വാസമല്ല. ഇത്തരത്തിലുള്ള വിശ്വാസം പരിശുദ്ധീകരണ സിദ്ധാന്തത്തിനുവേണ്ടിയുള്ളതാണ് സത്യത്തിനുവേണ്ടിയുള്ളതല്ല.
കര്‍ത്താവ് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുകയും മുന്നിയമിക്കുകയും വിളിക്കുകയും അപ്പോള്‍ തന്നെ വെള്ളത്താലും രക്തത്താലും നമ്മുടെ പാപങ്ങള്‍ കഴുകിക്കളയുകയും നാം സന്തോഷത്തില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കേണ്ടതിനു തന്നെ നമ്മെ ശുദ്ധീകരിച്ച് അനുഗ്രഹിച്ച് ദൈവത്തിന്‍റെ മക്കളാക്കി മാറ്റുകയും ചെയ്തു ഇതാണ് സത്യം. ഇതാണ് എല്ലാ നന്മകളും യേശുക്രിസ്തുവില്‍ ഒതുക്കി അവന്‍ നമ്മോട് ഒറ്റവാക്യത്തില്‍ പറയുന്ന സത്യം. ഇത് സിദ്ധാന്തത്തിന്‍റെ ഏഴ് ഘട്ടങ്ങളെ വിശദീകരിക്കുന്ന ഭാഗമല്ല. പൂര്‍ണ്ണമായി എന്ന് ഇത് പറയുന്നില്ല.
യേശുവില്‍ വിശ്വസിച്ചതിനുശേഷം ദൈവം നമ്മെ വിളിക്കുമെന്നോ വൃദ്ധരാകുമ്പോള്‍ നാം പരിശുദ്ധീകരിക്കപ്പെടുമെന്നോ റോമര്‍ക്ക് 8:30 പറയുന്നില്ല. അവസാനം സമ്പൂര്‍ണ്ണ പരിശുദ്ധിയില്‍ എത്തിച്ചേരുന്നതുവരെ അടിവച്ചടി വച്ച് പരിശുദ്ധതയുടെ കോണിയില്‍ കയറണമെന്നും ഇത് പറയുന്നില്ല. നാം യേശുക്രിസ്തുവിനെ അറിയുമ്പോള്‍ അവന്‍ നമ്മെ വിളിച്ച് വെള്ളത്താലും രക്തത്താലും നമ്മുടെ സകലപാപങ്ങളും ക്ഷമിക്കുന്നു. ഈ സത്യസുവിശേഷവുമായി ദൈവത്തിന്‍റെ അടുക്കല്‍ വരുമ്പോള്‍ അവന്‍റെ കൈകളാല്‍ നാം താലോലിക്കപ്പെടും.
മുമ്പ് എനിക്കെന്‍റെ സ്വന്തം പാപങ്ങളെക്കുറിച്ച് പോലും അറിയാമായിരുന്നില്ല. എന്നാല്‍ സുവിശേഷം കേട്ടതിനുശേഷം ഞാന്‍ അത് തിരിച്ചറിയാന്‍ തുടങ്ങി. ഞാന്‍ ഓര്‍ക്കുന്ന ഒന്നോ രണ്ടോ പാപങ്ങളേയുള്ളൂ; മിക്കവാറും ഞാന്‍ പാപം ചെയ്യുന്നത് ഇനിയും തുടരും. അതുകൊണ്ട് ദൈവത്തില്‍ വിശ്വസിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല എന്ന് ചിലയാളുകള്‍ പറയാറുണ്ട്. എന്നാല്‍ അത് ശരിയല്ല. അതിനുപകരം ആ അതു ശരിയാണ്. ഞാന്‍ തീര്‍ച്ചയായും അവന്‍റെ വാക്കുകളില്‍ വിശ്വസിക്കണം. എന്നാല്‍ ഇതനുസരിച്ച് ജീവിക്കുവാന്‍ എനിക്ക് കഴിയില്ല. നരകത്തിലേക്കു പോകാന്‍ വിധിക്കപ്പെട്ട ഒരു പാപിയാണ് ഞാന്‍. അതുകൊണ്ടാണ് യേശു വന്നത് എന്ന് നമ്മള്‍ ചിന്തിക്കണം.
യേശുവിനെ വിശ്വസിക്കുന്നതിനാലും പാപക്ഷമ സ്വീകരിക്കുന്നതിനാലും നാം പാപമുക്തരായി. നാം പരിശുദ്ധരാക്കപ്പെടുകയും ദൈവമക്കളായിത്തീരുകയും ചെയ്തു. നാം ദൈവത്തിന്‍റെ മക്കളായതു മുതല്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും മഹത്വീകരിക്കപ്പെടാനും കഴിയും. ഇതാണ് ദൈവത്തിന്‍റെ നീതിയും സത്യവും.
ദൈവം നമ്മെ മുന്നിയമിച്ചു, വിളിച്ചു, നീതീകരിച്ചു, മഹത്വീകരിച്ചു. ഞാന്‍ മാറി മാറി ക്രമേണ ഒരു പാപമുക്തനായ വ്യക്തിയായി മാറും എന്നു പറഞ്ഞുകൊണ്ട് ഒരു പക്ഷേ നാം നീതീകരണ സിദ്ധാന്തം ശരിയാണെന്ന് ചിന്തിച്ചേക്കും. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിച്ച നിമിഷം മുതല്‍ നിങ്ങള്‍ നീതീകരിക്കപ്പെടുകയും പരിശുദ്ധീകരിക്കപ്പെടുകയും ചെയ്തു. നിങ്ങളുടെ ഹൃദയം ഘട്ടങ്ങളായി മാറുകയില്ല. നിങ്ങളുടെ ഹൃദയം ആ സമയത്തു തന്നെ പാപമുക്തമാവുകയും നിങ്ങള്‍ ദൈവവചനത്തിലും അവന്‍റെ സഭയിലും വിശ്വസിക്കുമ്പോള്‍ നിങ്ങളുടെ വിശ്വാസം വളരുകയും ചെയ്യും.
ദൈവവചന പോഷണത്താല്‍ നമ്മുടെ വിശ്വാസം ക്രമേണ വളരുന്നു. ഒരു പക്ഷേ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുവാനായി അത്യന്തികമായി ഒരു പോയിന്‍റില്‍ എത്തിച്ചേരാന്‍ പോലും വിശ്വാസത്തിനു കഴിയും. എന്നാല്‍ നാം പൂര്‍ണ്ണരും പാപമുക്തരുമായതിനുശേഷം ദൈവമക്കളായി മാറുമെന്നുള്ള ഉറച്ച വിശ്വാസം ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതല്ല. എന്നാല്‍ നാം ഉടനെ തന്നെ പരിശുദ്ധരാക്കപ്പെടുകയും പാപമുക്തരാക്കപ്പെടുകയും ചെയ്യും.
യേശുക്രിസ്തുവിലുള്ള തന്‍റെ പുനര്‍നിവാസമനുസരിച്ചാണോ ദൈവം നമ്മെ വിളിച്ചത്? അതെ അതനുസരിച്ചുതന്നെ അവന്‍ യേശുക്രിസ്തുവില്‍ നമ്മെ വിളിക്കുകയും നമ്മെ നീതീകരിച്ച്, യേശുക്രിസ്തുവിലൂടെ നമ്മെ പാപമുക്തരാക്കുകയും തന്‍റെ മക്കളായി തന്നോട് ചേര്‍ക്കുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ തക്കവണ്ണം നന്മ മഹത്വീകരിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ നീതി നിറവേറ്റിയ യേശുക്രിസ്തുവിന്‍റെ രക്ഷയില്‍ വിശ്വസിക്കുന്ന ഉടന്‍ തന്നെ നാം നീതീകരിക്കപ്പെടും. നാം ദൈവവിളി അനുസരിച്ചതുകൊണ്ടും, ദുര്‍ബലരായിരുന്നിട്ടുപോലും നമ്മെ പാപമുക്തരും ദൈവത്തിന്‍റെ നീതിയിലുള്ള മക്കളും സ്വര്‍ഗ്ഗരാജ്യ അവകാശികളുമാക്കി മാറ്റുവാനായി യേശു നമ്മുടെ സകലപാപവും കഴുകിക്കളഞ്ഞുവെന്നു വിശ്വസിച്ചതുകൊണ്ടും തന്നെ നാം അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്.
ഇതുകൊണ്ടാണ് പരിശുദ്ധീകരണ സിദ്ധാന്തം തെറ്റാണെന്ന് പറയുന്നത്. ഇതിന് ഒരര്‍ത്ഥവുമില്ല. അവന്‍ മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു എന്ന് ബൈബിള്‍ വ്യക്തമായി പറയുന്നു. വിശ്വാസം പടിപടിയായി വളരുന്നു. എന്നാല്‍ പാപക്ഷമ, ദൈവത്തിന്‍റെ മക്കളാവുക, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക ഇവയെല്ലാം തന്നെ ഒരിക്കലും എന്നെന്നേക്കുമായി സംഭവിക്കുന്നു. നിങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നുവോ?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസത്താല്‍ ദൈവമക്കളായി മാറാന്‍ കഴിവുള്ളവരാണ് നാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മഹത്വത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മുടെ വിലയേറിയ ജീവന്‍ ദൈവം രക്ഷിച്ചു. നമ്മുടെ രക്ഷയ്ക്കുവേണ്ടി നാം ദൈവത്തിന് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നീതിയുള്ളവരാകുന്നതിന് നാം എന്തെങ്കിലും സംഭാവന നല്‍കിയിട്ടുണ്ടോ? ഒന്നും തന്നെ നാം നേരത്തെ തീരുമാനിച്ചതല്ല. താന്‍ ജനിക്കുന്നതിനുമുമ്പ് യേശുവില്‍ വിശ്വസിക്കാന്‍ ഒരാളും തീരുമാനിച്ചിട്ട് തന്‍റെ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോള്‍ യേശുവില്‍ വിശ്വസിക്കാന്‍ തീരുമാനിച്ച ആരെങ്കിലുമുണ്ടോ?
ഇതില്‍ വിശ്വസിക്കാതെ ഇനി എനിക്ക് യാതൊരു തെരഞ്ഞെടുപ്പുമില്ല, എന്നെപ്പോലൊരു പാപിയായ വ്യക്തി ഇത് തീര്‍ച്ചയായും വിശ്വസിക്കണം എന്ന് ചിന്തിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം സത്യമാണെന്ന് തിരിച്ചറിഞ്ഞ് അത് പഠിപ്പിച്ച ചിലരില്‍ നിന്നും നാം ആ സത്യം കേള്‍ക്കാനിടയായി. ആസമയം മുതല്‍ നാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാനാരംഭിക്കുകയും പാപക്ഷമ സ്വീകരിക്കുകയും അങ്ങനെ ദൈവത്തിന്‍റെ മക്കളായി മാറുകയും ചെയ്തു.
നീതിമാന്മാര്‍ മാത്രമാണ് ദൈവത്തിന്‍റെ മക്കള്‍. നിത്യമായ ഉയര്‍ച്ചകളോടും സ്വര്‍ഗ്ഗരാജ്യത്തെ ബഹുമതികളോടും കൂടി ദൈവം അവരെ എന്നെന്നേക്കും മഹത്വപ്പെടുത്തുന്നു. മഹത്വീകരിക്കപ്പെടുക എന്നാല്‍ ഇതെല്ലാമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ സ്വീകരിക്കുന്ന വിശ്വാസികള്‍ക്കാണ് ദൈവം ഈ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുള്ളത്. ദൈവത്തിനു സ്തോത്രം!