• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-1] (പുറപ്പാട് 27:9-21) സമാഗമന കൂടാരത്തില്‍ വെളിപ്പെടുന്ന പാപികളുടെ രക്ഷ

2021.05.20 38
(പുറപ്പാട് 27:9-21)
“തിരുനിവാസത്തിനു പ്രാകാരവും ഉണ്ടാക്കേണം; തെക്കേ ഭാഗത്തേക്കു പ്രാകാരത്തിനു പിരിച്ച പഞ്ഞിനൂല്‍ കൊണ്ടു ഒരു ഭാഗത്തേക്കു നൂറു മുഴം നീളത്തില്‍ മറശീല വേണം. അതിന്‍റെ ഇരുപ്പതു തൂണും അവയുടെ ഇരുപതു ചുവടും താമ്രം കൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ ചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം. പടിഞ്ഞാറേ ഭാഗത്തേക്കു പ്രാകാരത്തിന്‍റെ വീതിക്കു അമ്പതു മുഴം നീളത്തില്‍ മറശ്ശീലയും അതിനു പത്തു തൂണും അവയ്ക്കു പത്തു ചുവടും വേണം. കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്‍റെ വീതി അമ്പതുമുഴം ആയിരിക്കേണം. ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും വേണം. മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും വേണം. എന്നാല്‍ പ്രാകാരത്തിന്‍റെ വാതിക്കലിനു നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ പണിയായി ഇരുപതുമുഴം നീളമുള്ള ഒരു മറയും അതിനു നാലു തൂണും അവയ്ക്കു നാലു ചുവടും വേണം. പ്രാകാരത്തിന്‍റെ എല്ലാ തൂണുകള്‍ക്കും വെള്ളികൊണ്ടു മേല്‍ചുറ്റുപടി വേണം. അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവടു താമ്രം കൊണ്ടും ആയിരിക്കേണം. പ്രാകാരത്തിന്‍റെ നൂറുമുഴം നീളവും എല്ലാടവും അമ്പതുമുഴം വീതിയും അഞ്ചുമുഴം ഉയരവും ഉണ്ടായിരിക്കേണം. അതു പിരിച്ച പഞ്ഞിനൂല്‍ കൊണ്ടും ചുവടു താമ്രം കൊണ്ടും ആയിരിക്കേണം. തിരുനിവാസത്തിലെ സകല ശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്‍റെ എല്ലാ കുറ്റികളും പ്രാകാരത്തിന്‍റെ എല്ലാകുറ്റികളും താമ്രം കൊണ്ടു ആയിരിക്കേണം. വിളക്കു നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിനു യിസ്രായേല്‍ മക്കള്‍ വിളക്കിനു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ അവരോടു കല്പിക്ക സമാഗമനകൂടാരത്തില്‍ സാക്ഷ്യത്തിനു മുമ്പിലുള്ള തിരശീലെക്കു പുറത്തു അഹരോനും അവന്‍റെ പുത്രന്മാരും അതിനെ വൈകുന്നേരം മുതല്‍ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാന്‍ ത്തക്കവണ്ണം വെക്കേണം. ഇതു യിസ്രായേല്‍ മക്കള്‍ക്കു തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം”
 

സമാഗമന കൂടാരത്തിന്‍റെ ചതുരാകൃതിയിലുള്ള പ്രാകാരത്തിന്‍റെ മറശീലയ്ക്കു 100 മുഴമായിരുന്നു. നീളം, ബൈബിളില്‍ ഒരു മുഴം എന്നത് ഒരുവന്‍റെ കൈമുട്ടു മുതല്‍ അവന്‍റെ വിരലറ്റം വരെയുള്ള നീളത്തെയാണ്, അതായത് ഇന്നത്തെ അളവില്‍ ഏകദേശം 45 സെ.മീ (18 ഇഞ്ച്), സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍, ആ സമാഗമന കൂടാരത്തിന്‍റെ മറശീലയ്ക്ക് 100 മുഴം നീളമെന്നതിനര്‍ത്ഥം ഏകദേശം 45 മീറ്റര്‍ (150 അടി) നീളവും അതിന്‍റെ വീതി 50 മുഴമെന്നതിന് ഏകദേശം 22.5 മീറ്റര്‍ (75 അടി) വീതിയുമുണ്ടെന്നര്‍ത്ഥം. അപ്പോള്‍ പഴയനിയമകാലത്ത് യിസ്രായേല്‍ ജനത്തിന്‍റെ മദ്ധ്യേ ദൈവം വസിച്ചിരുന്ന കൂടാരത്തിന്‍റെ വലുപ്പമായിരുന്നു ഇത്.
 

സമാഗമന കൂടാരത്തിന്‍റെ പുറത്തെ പ്രകാരത്തിനു ചുറ്റും ഒരു മറശീലയുണ്ടായിരുന്നു

ഏതെങ്കിലും അവസരത്തില്‍ ഒരു ചിത്രത്തിലോ പടത്തിലോ സമാഗമനകൂടാരത്തിന്‍റെ മാതൃക നിങ്ങള്‍ കണ്ടിട്ടുണ്ടോ? പ്രധാനമായും സമാഗമനകൂടാരത്തെ രണ്ടായി തിരിച്ചിരുന്നു. പുറത്തുള്ള പ്രാകാരവും ദൈവത്തിന്‍റെ ഭവനമായ സമാഗമനകൂടാരവും. ഈ ദൈവഭവനമായ സമാഗമനകൂടാരത്തിനകത്ത് തിരുനിവാസം എന്നൊരു നിര്‍മ്മിതിയുണ്ട്. തിരുനിവാസത്തെ നാലു വ്യത്യസ്ത മൂടുശീല കൊണ്ടു മറച്ചിരിക്കും. പിരിച്ച പഞ്ഞിനൂല്‍, നീലനൂല്‍, ധൂമ്ര നൂല്‍, ചുവപ്പ് നൂല്‍, കോലോട്ടു രോമം കൊണ്ടുള്ള മറ്റൊന്ന്, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശു തോല്‍ എന്നിവ കൊണ്ടുള്ളവയാണവ.
സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിന് കിഴക്ക് ഭാഗത്ത് വാതില്‍കാണപ്പെടുന്നു. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ട് നെയ്തെടുത്ത ഈ വാതില്‍ കടക്കുമ്പോള്‍ ഹോമയാഗത്തിന്‍റെ യാഗപീഠവും പിച്ചളത്തൊട്ടിയും നമുക്ക് കാണാം. പിച്ചളത്തൊട്ടി കടന്നുവരുമ്പോള്‍ നമുക്ക് സമാഗമന കൂടാരത്തെ തന്നെ കാണാം. സമാഗമനകൂടാരത്തെ വിശുദ്ധ സ്ഥലം, ദൈവത്തിന്‍റെ സാക്ഷ്യപ്പെട്ടകം വച്ചിരിക്കുന്ന അതിവിശുദ്ധസ്ഥലം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിലെ മറശ്ശീല നിര്‍മ്മിച്ചിരിക്കുന്നത് 60 തൂണുകളോടുകൂടി പിരിച്ച പഞ്ഞിനൂല്‍ കൊണ്ടാണ്. നേരെ മറിച്ച് സമാഗമനകൂടാരം തന്നെ നിര്‍മ്മിച്ചിരിക്കുന്നത് 48 പലകകളും 9 തൂണും കൊണ്ടാണ്. ഈ ക്രമീകരണങ്ങളിലൂടെ ദൈവം നമ്മോടു പറയുന്നതെന്താണെന്ന് മനസിലാക്കുവാന്‍ സമാഗമനകൂടാരത്തിന്‍റെ ബാഹ്യഘടകങ്ങളെക്കുറിച്ചുള്ള ഒരു പൊതു ധാരണ നമുക്കാവശ്യമാണ്.
48 പലകകള്‍ കൊണ്ടു നിര്‍മ്മിച്ച സമാഗമനകൂടാരത്തിനകത്ത് ദൈവം വസിച്ചു. സമാഗമനകൂടാരത്തിനു മുകളില്‍ പകല്‍ മേഘസ്തംഭമായും രാത്രി അഗ്നി സ്തംഭമായും ദൈവം യിസ്രായേല്‍ ജനത്തിന് തന്‍റെ സാന്നിദ്ധ്യം പ്രത്യക്ഷമാക്കി. തിരുനിവാസത്തിനകത്തോ, ദൈവം തന്നെ വസിച്ചു, ദൈവമഹത്വം ആ സ്ഥലത്തെ നിറച്ചു. വിശുദ്ധ സ്ഥലത്തിനകത്ത് കാഴ്ചയപ്പത്തിന്‍റെ മേശ, നിലവിളക്ക്, ധൂപപീഠം എന്നിവയും അതിവിശുദ്ധ സ്ഥലത്തിനകത്ത് സാക്ഷ്യപ്പെട്ടകവും കൃപാസനവു മുണ്ടായിരുന്നു. ഇവ സാധാരണ ജനമായ യിസ്രായേലിന് അപ്രാപ്യമായ മേഖലകളായിരുന്നു. സമാഗമനകൂടാരത്തിന്‍റെ വ്യവസ്ഥയനുസരിച്ച് പുരോഹിതന്മാര്‍ക്കും മഹാപുരോഹിതനും മാത്രമേ ഈ സ്ഥലങ്ങളില്‍ പ്രവേശിക്കാനാവൂ. “ഇവ ഇങ്ങനെ തീര്‍ന്നശേഷം, പുരോഹിതന്മാര്‍ നിത്യം മുന്‍കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും. രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും. രക്തം കൂടാതെ അല്ല; അതു അവന്‍ തന്‍റെയും ജനത്തിന്‍റെയും അബദ്ധങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കും” (എബ്രായര്‍ 9:6,7) എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇന്നത്തെ യുഗത്തില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന സുവര്‍ണ്ണ വിശ്വാസം ഉള്ളവര്‍ക്കുമാത്രമേ ദൈവത്തെ സേവിക്കുന്നതോടൊപ്പം അവനോടു ചേര്‍ന്ന് വസിക്കാനും കഴിയുകയുള്ളൂ എന്നാണിത് നമ്മോടു പറയുന്നത്.
കാഴ്ചയപ്പത്തിന്‍റെ മേശ മേല്‍ വെച്ചിരിക്കുന്ന അപ്പത്തിന്‍റെ അര്‍ത്ഥമെന്താണ്? ഇത് ദൈവവചനത്തെ കുറിക്കുന്നു. അപ്പോള്‍ ധൂപ പീഠത്തിന്‍റെ അര്‍ത്ഥമെന്താണ്? ഇത് പ്രാര്‍ത്ഥനയെക്കുറിച്ച് പറയുന്നു. അതിവിശുദ്ധസ്ഥലത്തിനകത്ത്, സാക്ഷ്യപ്പെട്ടകവും, പെട്ടകത്തിന് മുകളിലായി തനിതങ്കം കൊണ്ടുനിര്‍മ്മിച്ച കൃപാസനവും ഉണ്ടായിരുന്നു. രണ്ടു കെരൂബുകള്‍ കൃപാസനത്തിന് മുകളില്‍ ചിറക് വിരിച്ച്, തങ്ങളുടെ ചിറകുകൊണ്ട് കൃപാസനത്തെ മറച്ച്, കൃപാസനത്തിന് നേരെ പരസ്പരം അഭിമുഖമായി നിലകൊണ്ടിരുന്നു. ഇതായിരുന്നു കൃപാസനം. ദൈവത്തിന്‍റെ കൃപ ഇറങ്ങിവന്ന സ്ഥലം. സാക്ഷ്യപ്പെട്ടകത്തിനകത്ത്, പത്തു കല്പനകള്‍ കൊത്തിവച്ചിരിക്കുന്ന രണ്ട് കല്പലകകള്‍, അഹരോന്‍റെ തളിര്‍ത്ത വടി, മന്ന ഇട്ടുവച്ച പാത്രം എന്നിവ വച്ചിരുന്നു. പെട്ടകം സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞ് (കൃപാസനം) അതിന് മുകളില്‍ കൃപാസനത്തിലേക്ക് കുനിഞ്ഞു നോക്കുന്ന കെരൂബുകളും ഉണ്ടായിരുന്നു.
 

പാപത്തില്‍ നിന്നും വീണ്ടെടുപ്പ് പ്രാപിച്ചവര്‍ എവിടെ വസിക്കും?

പാപത്തില്‍ നിന്നും വീണ്ടെടുപ്പ് പ്രാപിച്ചവര്‍ വസിക്കുന്ന സ്ഥലം തിരുനിവാസത്തിനകത്താണ്. സ്വര്‍ണ്ണം പതിപ്പിച്ച 48 പലകകള്‍കൊണ്ടാണ് തിരുനിവാസം പണിതിരിക്കുന്നത്. ഇതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. നിങ്ങള്‍ ഒരു സ്വര്‍ണ്ണ ചുവര്, തീരെ ചെറുതൊന്നുമല്ല, 48 സ്വര്‍ണ്ണ പലകകളുള്ളത് കാണുമ്പോള്‍, എത്ര തിളക്കത്തോടെയായിരിക്കും അത് മിനുങ്ങുന്നത്? തിരുനിവാസത്തിന്‍റെ അകവും അതിലെ സകല ഉപകരണങ്ങളും ഇതേപോലെ ശുദ്ധ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുമ്പോള്‍, അവയും നന്നായി മിന്നിത്തിളങ്ങും.
ഹോമയാഗപീഠവും പുറമേ പ്രകാരത്തിലുള്ള താമ്രതൊട്ടിയും പിച്ചള കൊണ്ടുണ്ടാക്കിയതായിരുന്നു. പ്രാകാരത്തിന്‍റെ മറശ്ശീല നിര്‍മ്മിച്ചിരിക്കുന്നത് വെള്ളിപൊതിഞ്ഞ തൂണുകളും പിരിഞ്ഞ പഞ്ഞിനൂലും കൊണ്ടാണ്. ഇതിനു വിരുദ്ധമായി, തിരുനിവാസത്തിലെ ഉപകരണങ്ങളൊക്കെയും സ്വര്‍ണ്ണം കൊണ്ടുള്ളതായിരുന്നു. നിലവിളക്ക് സ്വര്‍ണ്ണം കൊണ്ടായിരുന്നു, അതുപോലെ കാഴ്ചയപ്പത്തിന്‍റെ മേശയും. അങ്ങനെ തിരുനിവാസത്തിലെ എല്ലാ ഉപകരണങ്ങളും അതിന്‍റെ മൂന്നു വശത്തെ ചുവരുകളും ശുദ്ധ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുമ്പോള്‍, തിരുനിവാസത്തിന്‍റെ ഉള്‍വശം മുഴുവനും സ്വര്‍ണ്ണപ്രഭയാല്‍ തിളങ്ങിയിരുന്നു. 
സ്വര്‍ണ്ണപ്രഭയില്‍ വെട്ടിത്തിളങ്ങുന്ന തിരുനിവാസത്തിന്‍റെ ഉള്‍വശം രക്ഷിക്കപ്പെട്ട വിശുദ്ധന്മാര്‍ തങ്ങളുടെ വിലയേറിയ വിശ്വാസ ജീവിതം ദൈവസഭയ്ക്കുള്ളില്‍ നയിക്കുന്നതിനെക്കുറിച്ച് നമ്മോടു പറയുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള തങ്ങളുടെ വിശ്വാസത്തില്‍ കഴിയുന്ന വിശുദ്ധന്മാര്‍ തിരുനിവാസത്തില്‍ കാണപ്പെടുന്ന ശുദ്ധസ്വര്‍ണ്ണം പോലെയാണ്. തിരുനിവാസത്തിനകത്ത് വിശുദ്ധന്മാര്‍ നയിക്കുന്ന ജീവിതം സഭയിലെ അനുഗ്രഹീത ജീവിതമാണ്. ദൈവവചനത്തെ ഭക്ഷിച്ച്, അവനോടു പ്രാര്‍ത്ഥിച്ചും അവനെ സ്തുതിച്ചും കൊണ്ട് ദിനം തോറും ദൈവമുമ്പാകെ ചെന്ന് ദൈവകൃപയുടെ വസ്ത്രം ധരിക്കുന്നു; ഇവയെല്ലാം സഭയിലൂടെയാണ്. ഇതാണ് തിരുനിവാസത്തിനകത്തുള്ള വിശ്വാസജീവിതം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ രക്ഷ പ്രാപിച്ച നീതിമാന്‍മാര്‍ക്കു മാത്രമേ തിരുനിവാസത്തിനകത്തുള്ള ഈ വിലയേറിയ ജീവിതം നയിക്കാനാവുകയുള്ളൂ എന്ന കാര്യം നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ സ്വീകരിക്കണം.
 

തിരുനിവാസത്തിന്‍റെ അകവും പുറവും വ്യക്തമായി ദൈവം വേര്‍തിരിച്ചു

എല്ലാ വീടുകള്‍ക്കും വേലിയുള്ളതുപോലെ സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിനും 60 തൂണുകളും പിരിച്ച വെളുത്ത പഞ്ഞിനൂലുകൊണ്ട് തൂക്കിയിട്ടിരിക്കുന്നതുമായ മറശ്ശീല ഉണ്ടായിരുന്നു. പ്രാകാരത്തിനു കിഴക്കു ഭാഗത്ത്, എല്ലാവരും കാണത്തക്ക നിലയില്‍ 9 മീറ്ററോളം (30 അടി) വീതിയില്‍ നീലനൂല്‍, ധൂമ്ര നൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടുണ്ടാക്കിയ ഒരു വാതിലുണ്ട്.
സമാഗമനകൂടാരത്തെക്കുറിച്ച് പഠിക്കുമ്പോള്‍, നമ്മില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്ന തിളങ്ങുന്ന വിശ്വാസം എന്താണെന്നും, രക്ഷിക്കപ്പെട്ടവരുടെ വിശ്വാസം ഏതുതരം വിശ്വാസമാണെന്നും സമാഗമന കൂടാരത്തിനായി ഉപയോഗിച്ച വസ്തുക്കളിലൂടെ നമ്മെ കര്‍ത്താവ് രക്ഷിച്ചതെങ്ങനെയാണെന്നും വ്യക്തമായി നാം മനസിലാക്കണം. തിരുനിവാസത്തിനകത്ത് പിടിച്ചു വച്ചിരിക്കുന്ന സ്വര്‍ണ്ണമയവും തിളങ്ങുന്നതുമായ വിശ്വാസം എന്താണെന്ന് പഠിക്കുവാന്‍ നാം ആദ്യം തന്നെ താമ്രതൊട്ടി, ഹോമയാഗപീഠം, സമാഗമനകൂടാരത്തിലെ പുറമേയുള്ള പ്രാകാരത്തിലെ മറശ്ശീല, ഇവയ്ക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ എന്നിവ ആദ്യം തന്നെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ, സ്വര്‍ണ്ണവര്‍ണ്ണത്തില്‍ പ്രഭ ചൊരിയുന്ന തിരുനിവാസത്തില്‍ പ്രവേശിക്കാന്‍ ആവശ്യമായ വിശ്വാസം ഏതു തരമാണെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും.
സമാഗമനകൂടാരത്തിലെ പുറമേയുള്ള പ്രാകാരത്തില്‍ എന്തെല്ലാമാണുണ്ടാ യിരുന്നത്? അവിടെ താമ്രതൊട്ടിയും ഹോമയാഗപീഠവും ഉണ്ടായിരുന്നു. ഇത് 60 തടികൊണ്ടുള്ള തൂണുകളാല്‍ ചുറ്റപെട്ടിരുന്നു. ഈ തൂണുകളില്‍ പിരിച്ച പഞ്ഞിനൂലുകൊണ്ടുള്ള പ്രാകാരത്തിന്‍റെ മറശ്ശീല സ്ഥാപിച്ചിരിക്കുന്നു. മറശീലയുടെ തൂണുകള്‍ ഖദിരമരം കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. ഇത് ഉറപ്പുള്ളതാണെങ്കിലും ഭാരം കുറഞ്ഞ മരമാണ്. തടികൊണ്ടുള്ള ഈ തൂണുകള്‍ക്ക് ഏകദേശം 2.25 മീ (7.5 അടി) പൊക്കമുള്ളതിനാല്‍, പുറമേയുള്ള പ്രാകാരത്തിന്‍റെ മറശ്ശീലയ്ക്കു പുറത്തു നിന്നും സമാഗമനകൂടാരത്തിനകത്തേക്ക് എത്തി നോക്കുവാന്‍ സാധാരണ പൊക്കമുള്ള ആര്‍ക്കും കഴിയില്ലായിരുന്നു. കയറി നിന്ന് നോക്കുവാനായി എന്തെങ്കിലും എടുത്തു വച്ചിട്ട് ഒരുവന് അകത്തേക്കു നോക്കാന്‍ സാധിച്ചേക്കും. എന്നാല്‍ അത്തരമൊരു സഹായമില്ലാതെ അകത്തേക്ക് എത്തി നോക്കുന്നത് അസാധ്യമായിരുന്നു. നമ്മുടെ മനുഷ്യനിര്‍മ്മിത പ്രയത്നങ്ങള്‍ കൊണ്ട് നമുക്കൊരിക്കലും ദൈവരാജ്യത്തില്‍ കടക്കാനാവില്ല എന്നാണ് ഇത് നമ്മോട് പറയുന്നത്.
പുറമേയുള്ള പ്രാകാരത്തിന്‍റെ തടികൊണ്ടുള്ള തൂണുകളുടെ അടിവശം പിച്ചള കൊണ്ടുള്ള ചുവട് ഉണ്ടായിരുന്നു, അവയുടെ മുകള്‍ഭാഗത്ത് വെള്ളികൊണ്ടുള്ള ചുവട് ഉണ്ടായിരുന്നു. അവയുടെ മുകള്‍ഭാഗത്ത് വെള്ളികൊണ്ടുള്ള മേല്‍ചുറ്റുപടിയും ഉണ്ട്. തൂണുകള്‍ക്ക് സ്വയം നില്‍ക്കാന്‍ കഴിയാത്തതിനാല്‍ അടുത്തടുത്തുള്ള തൂണുകള്‍ തമ്മില്‍ വെള്ളികൊളുത്തുകള്‍ കൊണ്ട് പരസ്പരം ഉറപ്പിച്ചിരുന്നു. എതിര്‍ദിശകളിലേക്ക് ഇവയെ ഉറപ്പിക്കുവാനായി തൂണുകളുടെ വെള്ളിമേല്‍ചുറ്റുകളിലുള്ള വെള്ളിക്കൊളുത്തുകളെ പിച്ചള കുറ്റികളിലേക്ക് കയറുകൊണ്ട് കെട്ടുമായിരുന്നു (പുറപ്പാട് 35:18).
 

സമാഗമന കൂടാരത്തിലെ പ്രാകാരവാതിലിന് ഉപയോഗിച്ച വസ്തുക്കള്‍ എന്തെല്ലാമായിരുന്നു?

നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയായിരുന്നു സമാഗമനകൂടാരത്തിലെ പ്രാകാരവാതിലിനായി ഉപയോഗിച്ച വസ്തുക്കള്‍. വാതിലിന്‍റെ പൊക്കം ഏകദേശം 2.25 മീ (7.5 അടി) യും വീതി ഏകദേശം 9 മീ (30 അടി) യുമായിരുന്നു. നാലു തൂണുകളിലായി തൂക്കിയിരുന്നതും നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തെടുത്ത ഒരു മറശീലയായിരുന്നു അത്. അതുകൊണ്ട് തന്നെ, സമാഗമനകൂടാരത്തിന്‍റെ പ്രകാരത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഇതിന്‍റെ വാതില്‍ അവന്/അവള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.
സമാഗമനകൂടാരത്തിന്‍റെ വാതിലിനായി ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞിനൂലും വെളിപ്പെടുത്തുന്നത് ദൈവം തന്‍റെ പുത്രനായ യേശുവിന്‍റെ നാലു പ്രവൃത്തികളിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുമെന്നാണ്. സമാഗമനകൂടാരത്തിലെ പ്രകാരത്തിന്‍റെ 60 മരത്തൂണുകളും പിരിച്ച പഞ്ഞിനൂലിന്‍റെ മറശീലയും വ്യക്തമായി വെളിപ്പെടുത്തുന്നത് ദൈവം ഏതു രീതിയിലാണ് തന്‍റെ പുത്രനായ യേശുവില്‍ കൂടി നമ്മുടെ പാപങ്ങളില്‍ നിന്നും നിന്നെയും എന്നെയും രക്ഷിക്കുന്നത് എന്നാണ്. 
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതിലിലൂടെ നമ്മുടെ രക്ഷയുടെ രഹസ്യം എന്തെന്ന് വ്യക്തമായി വെളിപ്പെടുത്തുകയാണ് ദൈവം ചെയ്യുന്നത്. സമാഗമനകൂടാരത്തിലെ പ്രാകാരവാതിലില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെ ഒരിക്കല്‍കൂടി നമുക്ക് നോക്കാം: നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ച പഞ്ഞിനൂല്‍. യേശുവില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷ പ്രാപിക്കുന്നതില്‍ ഈ നാലു നൂലുകളും നമുക്ക് നിര്‍ണ്ണായക പ്രധാന്യമുള്ളവയാണ്. ഈ വസ്തുക്കള്‍ അപ്രധാനമായിരുന്നെങ്കില്‍, ബൈബിള്‍ ഇവയെ ഇത്രയധികം വിശദമായി രേഖപ്പെടുത്തുകയില്ലായിരുന്നു.
സമാഗമനകൂടാരത്തിലെ പ്രാകാരവാതിലിനായി ഉപയോഗിച്ചിരിക്കുന്ന എല്ലാ വസ്തുക്കളും നിന്നെയും എന്നെയും രക്ഷിക്കുവാന്‍ ദൈവത്തിന് തികച്ചും അത്യാവശ്യമായിരുന്നു. എന്നാല്‍, തെറ്റുകൂടാതവണ്ണം നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞിനൂലും ചേര്‍ത്ത് നെയ്തതാണ് ഈ വാതില്‍ എന്ന വസ്തുത പാപികളുടെ രക്ഷയ്ക്കായി ദൈവമുമ്പാകെ അതിപ്രധാന്യമര്‍ഹിക്കുന്നു. കാരണം ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയുടെ വെളിപ്പാട് തന്നെയാണ് ഈ നാലു നൂലുകളും. ഇതാണ് ദൈവം തീരുമാനിച്ചിരിക്കുന്നത്. ഇതിനാലാണ് ദൈവം സീനായി മലമുകളില്‍ വച്ച് സമാഗമനകൂടാരത്തിന്‍റെ മാതൃക മോശെക്ക് കാണിച്ചുകൊടുക്കുകയും സമാഗമനകൂടാരത്തിലെ പ്രാകാരത്തിന്‍റെ വാതില്‍ അതുപോലെ പണിയുവാന്‍ അവനോടു പറയുകയും ചെയ്തത്. 
 

നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും അര്‍ത്ഥമെന്താണ്?

വിശുദ്ധ സ്ഥലത്തെ വാതില്‍ നിര്‍മ്മിച്ചിരിക്കുന്നത് നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്ത ഒരു മറശീല കൊണ്ടാണ്, വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധസ്ഥലത്തിനും ഇടയിലുള്ള തിരശീലയും ഈ നാലു നൂലുകള്‍ കൊണ്ട് നെയ്തതാണ്. ഇതു മാത്രമല്ല, മഹാപുരോഹിതന്‍ ധരിക്കുന്ന ഏഫോദ്, മാര്‍പതക്കം എന്നിവയും നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തെടുത്തതാണ്. അപ്പോള്‍, ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞിനൂലും നമ്മോട് എന്താണ് പറയുന്നത്? നമ്മെ രക്ഷിക്കുവാന്‍ കര്‍ത്താവിന് തികച്ചും അത്യാവശ്യമായ ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞിനൂലും നമ്മോട് വ്യക്തമായി പറയുന്നത് എന്താണ്? ഈ വിഷയം കൂടുതല്‍ അടുത്ത് പരിശോധിക്കുന്നു എന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്.
ഒന്നാമതായി, നീലനൂല്‍ യേശുക്രിസ്തുവിന്‍റെ സ്നാനത്തെക്കുറിച്ച് നമ്മോടു പറയുന്നു. സ്നാനത്തിന്‍റെ പ്രധാന്യത്തെക്കുറിച്ച് അജ്ഞരായവര്‍ക്ക് നീലനൂല്‍, യേശുവിന്‍റെ സ്നാനത്തെക്കുറിക്കുന്നു എന്ന കാര്യം അറിയില്ല. അതുപോലെ വീണ്ടും ജനിക്കാത്തവര്‍ നീലനൂലിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് പൊതുവായി പറയുന്നത്, “യേശുക്രിസ്തു ദൈവം തന്നെയാണ്. അവന്‍ ഒരു മനുഷ്യ ജഡത്തില്‍ ഈ ഭൂമിയിലേയ്ക്ക് വന്നു” എന്നാണ്. നേരെ മറിച്ച് മറ്റുള്ളവര്‍ പറയുന്നത്, “നീല നൂലിന്‍റെ അര്‍ത്ഥം വചനം എന്നാണ്”. എന്നാല്‍ ഈ “ഭൂമിയിലേക്ക് കടന്നു വന്നതിനുശേഷം ലോകത്തിന്‍റെ പാപങ്ങളെ തന്‍റെ മേല്‍ സ്വീകരിച്ച യേശുവിന്‍റെ സ്നാനത്തെയാണ് നീലനൂല്‍ അര്‍ത്ഥമാക്കുന്നതെന്ന്” ബൈബിള്‍ നമ്മോടു പറയുന്നു. യേശു സ്നാപക യോഹന്നാനില്‍ നിന്നും സ്വീകരിച്ച ജലസ്നാനത്തെയാണ് നീല നൂല്‍ കുറിക്കുന്നത് എന്നു തിരുവെഴുത്തുകള്‍ വ്യക്തമായി നമ്മെ കാണിക്കുന്നു. സമാഗമനകൂടാരത്തിന്‍റെ വചനങ്ങള്‍ വായിക്കുമ്പോള്‍ “ആഹാ! യേശുവിന്‍റെ സ്നാനത്തിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ പ്രധാന്യം നമ്മെ കാണിക്കണമെന്ന് ദൈവം കരുതുന്നു” എന്ന് ഞാന്‍ തിരിച്ചറിയുന്നു.
യാഗമര്‍പ്പിക്കുമ്പോള്‍ മഹാപുരോഹിതന്‍ ധരിച്ചിരുന്ന വസ്ത്രവും നീല നൂല്‍ കൊണ്ട് നെയ്തതായിരുന്നു. മഹാപുരോഹിതന്‍ തന്‍റെ തലയില്‍ ധരിക്കുന്ന തലപ്പാവിനു മുകളിലായി സ്വര്‍ണ്ണം കൊണ്ടുള്ള ഒരു പട്ടം തൂങ്ങികിടന്നിരുന്നു. “യഹോവയ്ക്കു വിശുദ്ധം” എന്ന് മുദ്രക്കൊത്തായി കൊത്തിയിരിക്കുന്ന ഈ പട്ടത്തെ തലപ്പാവിനോട് ചേര്‍ത്തു കെട്ടുന്ന ചരടും നീലയായിരുന്നു. മഹാപുരോഹിതന്‍റെ തലപ്പാവില്‍ സ്വര്‍ണ്ണപട്ടത്തെ കെട്ടിയിരിക്കുന്ന നീലനൂല്‍ വ്യക്തമായി വെളിപ്പെടുത്തുന്നത് കര്‍ത്താവിന് വിശുദ്ധി നല്‍കുന്ന യേശുവിന്‍റെ സ്നാനത്തെയാണെന്ന് നമുക്ക് കാണാന്‍ കഴിയും.
ഈ രീതിയില്‍, സ്വര്‍ണ്ണപട്ടത്തെ തലപ്പാവിനോട് ചേര്‍ത്ത് ബന്ധിക്കുന്ന നീലച്ചരടിലൂടെ നമ്മുടെ യഥാര്‍ത്ഥ രക്ഷയെക്കുറിച്ചാണ് ദൈവം നമ്മോട് സംസാരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് വിശുദ്ധി നല്‍കുന്ന പ്രധാന വസ്തു ആണ് നീല, ഇതാണ് യേശുവിന്‍റെ സ്നാനം. നീല നിറം പൊതുവെ നീലാകാശത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നീല സൂചിപ്പിക്കുന്നത് ദൈവത്തെ മാത്രമല്ല. എന്നാല്‍ നീല, ധൂമ്രം,ചുവപ്പ് നൂലുകളിലും, പിരിച്ച പഞ്ഞിനൂലിലും, നീല നൂല്‍ ഉറപ്പായും സൂചിപ്പിക്കുന്നത് യേശുവിന്‍റെ സ്നാനത്തെയാണ്. മറ്റൊരുതരത്തില്‍, സ്നാനപ്പെട്ടതിലൂടെ ഈ ലോകത്തിലെ സകല പാപികളുടെയും പാപങ്ങള്‍ യേശുക്രിസ്തു വഹിച്ചു (മത്തായി 3:15) എന്നാണ് നീല നൂല്‍ നമ്മോട് പറയുന്നത്. സ്നാനപ്പെട്ടതിലൂടെ യേശു സകലരുടേയും പാപത്തെ ചുമന്നില്ല എങ്കില്‍, വിശ്വാസികളായ നമുക്ക് “യഹോവെക്കു വിശുദ്ധം” ആയിരിക്കുവാന്‍ കഴിയില്ലായിരുന്നു. യേശു സ്വീകരിച്ച സ്നാനം ഇല്ലായിരുന്നെങ്കില്‍, ദൈവമുമ്പാകെ വിശുദ്ധിയുടെ വസ്ത്രം ധരിച്ച് നില്‍ക്കാന്‍ നമുക്കാവുകയില്ലായിരുന്നു.
മോശെയ്ക്കു കാണിച്ചു കൊടുത്ത മാതൃക അനുസരിച്ച് സമാഗമന കൂടാരത്തിലെ പ്രാകാര വാതില്‍ നീലനൂല് കൊണ്ട് നെയ്തെടുക്കണമെന്ന ദൈവത്തിന്‍റെ കല്പനയുടെ ആത്മീയാര്‍ത്ഥം നിങ്ങള്‍ക്കറിയാമോ? ദൈവം വസിക്കുന്ന സമാഗമന കൂടാരത്തിലേക്കുള്ള പ്രാകാരവാതില്‍ യേശുക്രിസ്തുവിനെ കുറിക്കുന്നു. യേശുക്രിസ്തുവിലൂടെയല്ലാതെ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. യേശുവിനെ കുറിക്കുന്ന പ്രാകാരവാതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തതായിരുന്നു, കാരണം നമ്മുടെ രക്ഷയിലേക്കു നയിക്കുന്ന സത്യത്തെ വ്യക്തമായി വെളിപ്പെടുത്താന്‍ ദൈവം ആഗ്രഹിച്ചിരുന്നു. “യേശു രാജാധിരാജന്‍” എന്ന് നമ്മോടു പറയുന്ന പരിശുദ്ധാത്മാവാണ് ധൂമ്രനൂല്‍. യേശു കുരിശില്‍ ചിന്തിയ രക്തത്തെയാണ് ചുവപ്പുനൂല്‍ കാണിക്കുന്നത്. നീല നൂലാകട്ടെ, നേരത്തെ പറഞ്ഞതുപോലെ യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെ കുറിക്കുന്നു.
ആകയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ യേശുവിന്‍റെ സ്നാനം, ദൈവത്തിന്‍റെ അവതാരം, കുരിശിലെ അവന്‍റെ മരണം എന്നിവയെക്കുറിച്ച് നമ്മോടു പറയുന്നു. ഈ മൂന്നു നൂലുകളിലും വെളിപ്പെടുന്ന യേശുവിന്‍റെ പ്രവൃത്തികള്‍ യഹോവയുടെ മുന്നില്‍ വിശുദ്ധിയോടെ നില്‍ക്കാന്‍ നമ്മെ കഴിവുള്ളവരാക്കുന്ന വിശ്വാസം നമുക്ക് നല്‍കുന്നു. ദൈവം തന്നെയായ, ആ യേശു, മനുഷ്യ രൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്ന്, സ്നാനപ്പെട്ടതിലൂടെ പാപികളുടെ അകൃത്യങ്ങള്‍ തന്‍റെ മേല്‍ വഹിച്ച്, രക്തം ചിന്തിയതിലൂടെ സകല പാപ ശാപങ്ങളുടെ ശിക്ഷാവിധിയും മനഃപൂര്‍വ്വമായി താന്‍ സഹിച്ചു. ഇതു തന്നെയാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ ആത്മീയ രഹസ്യം.
ഒരു പക്ഷെ, നീലനൂല്‍ ദൈവത്തെ അഥവാ അവന്‍റെ വചനത്തെ മാത്രം വെളിപ്പെടുത്തുന്നുവെന്ന് ഇതുവരെയും നിങ്ങള്‍ ചിന്തിച്ചിരിക്കാം. എന്നാല്‍ ഈ നീലനൂല്‍ യഥാര്‍ത്ഥമായും യേശുക്രിസ്തുവിന്‍റെ സ്നാനത്തെ എത്രയധികം വ്യക്തമായി കുറിക്കുന്നു എന്നത് നിങ്ങള്‍ നിശ്ചയമായും അറിയണം. നമ്മുടെ സകലപാപങ്ങളും തന്‍റെ മേല്‍ യേശു സ്വീകരിക്കുവാന്‍ ഇടയായ സ്നാനം വളരെ നിര്‍ണ്ണായകവും അവന്‍റെ പ്രവൃത്തികളില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്തതുമാണ്. അതുപോലെ, പഴയ നിയമകാലത്തെ സമാഗമന കൂടാരത്തിലൂടെ ഇതിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ് ദൈവം സംസാരിക്കുന്നത്.
 

നമ്മുടെ പാപങ്ങളെ യേശു ചുമക്കുവാനുള്ള മാര്‍ഗ്ഗമായിരുന്നു സ്നാനം

സമാഗമന കൂടാരത്തിന്‍റെ തൂണുകള്‍ ഖദിരമരം കൊണ്ടുള്ളവയായിരുന്നു. ഈ തൂണുകളുടെ അടിഭാഗത്തായി താമ്രം കൊണ്ടുള്ള ചുവടുകളും, മുകള്‍ ഭാഗത്തായി വെള്ളികൊണ്ടുള്ള മേല്‍ ചുറ്റുപടികളുമുണ്ടായിരുന്നു. പാപികള്‍ തങ്ങളുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെടേണമെന്നാണ് ഇതാദ്യം തന്നെ നമ്മോടു പറയുന്നത്. തങ്ങളുടെ പാപങ്ങള്‍ക്കായി ഒരിക്കല്‍ ന്യായം വിധിക്കപ്പെട്ടവര്‍ക്കുമാത്രമേ രക്ഷിക്കപ്പെടാനാവുകയുള്ളൂ. ആകയാല്‍ ഇതുവരെയും ന്യായം വിധിക്കപ്പെടാതെയും രക്ഷിക്കപ്പെടാതെയും ഇരിക്കുന്നവര്‍ക്ക് ദൈവമുമ്പാകെ ചെല്ലുമ്പോള്‍ തങ്ങളുടെ പാപം നിമിത്തം നിത്യദണ്ഡനം സഹിക്കുക മാത്രമേ കഴിയുകയുളളൂ.
“പാപത്തിന്‍റെ ശമ്പളം മരണം” (റോമര്‍ 6:23) എന്ന് എഴുതിയിരിക്കുന്നതുപോലെ പാപികള്‍ തങ്ങളുടെ പാപം നിമിത്തം ദൈവത്തിന്‍റെ ഭയങ്കര ന്യായവിധിക്ക് പ്രാപ്തരായിത്തീരും. ആകയാല്‍ പാപികള്‍ ഒരിക്കല്‍ ദൈവത്താല്‍ ന്യായം വിധിക്കപ്പെടണം. തുടര്‍ന്ന് അവന്‍റെ കൃപയുടെ വസ്ത്രമണിഞ്ഞ് ജീവിക്കണം. ഇതാണ് വീണ്ടും ജനിക്കുക എന്ന കാര്യം. യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും തന്‍റെ മേല്‍ ചുമന്നു എന്ന നീലനൂലിന്‍റെ വിശ്വാസം, കുരിശില്‍ ന്യായം വിധിക്കപ്പെട്ടതിലൂടെ യേശു സകല പാപികളെയും വിടുവിച്ചു എന്ന ചുവപ്പുനൂലിന്‍റെ വിശ്വാസം, നമ്മുടെ പാപങ്ങള്‍ക്കായി ഒരിക്കല്‍ മരിക്കാനും വീണ്ടും ജനിക്കാനും നമ്മെ കഴിവുള്ളവരാക്കുന്ന വിശ്വാസം ഇതുത്തന്നെയാണ്. തങ്ങളുടെ അവിശ്വാസം നിമിത്തം ന്യായവിധിയെ വിശ്വാസത്താല്‍ കടന്നു ചെല്ലാന്‍ കഴിയാത്തവരെ കാത്തിരിക്കുന്നത് നിത്യശിക്ഷാവിധിയാണെന്ന് നിങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയണം.
നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനായി നമ്മുടെ പാപങ്ങളെ ചുമക്കുവാനുള്ള ക്രിസ്തുവിന്‍റെ മാര്‍ഗ്ഗമായിരുന്നു. യേശുവിന്‍റെ സ്നാനം. യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടത് നമ്മുടെ സകല പാപങ്ങളെയും തന്‍റെ മേല്‍ ചുമക്കുവാനായിരുന്നു. ദൈവം തന്നെയായ യേശു, നമ്മെ രക്ഷിക്കുവാനായി, അവന്‍ മനുഷ്യരൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്ന്, മാനവജാതിയുടെ പ്രതിനിധിയായ സ്നാപക യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ പാപികളുടെ സകല അകൃത്യങ്ങളും തന്‍റെ മേല്‍ ചുമന്ന്, പാപികള്‍ക്ക് പകരമായി കുരിശില്‍ തന്‍റെ ശരീരത്തെ ഏല്പിച്ച് രക്തവും വെള്ളവും ചിന്തി സ്വയം ശിക്ഷിക്കപ്പെട്ടു. നമ്മുടെ രക്ഷകനായി വന്ന് യേശു പൂര്‍ത്തീകരിച്ച പ്രവൃത്തികളെക്കുറിച്ചാണ് സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ വിശദമായി നമ്മോടു പറയുന്നത്. യേശു പാപികളുടെ രക്ഷകനായി തീര്‍ന്നുവെന്നാണ് സമാഗമനകൂടാരത്തിലെ പ്രാകാരവാതിലിലൂടെ ദൈവം വ്യക്തമായി നമ്മോടു പറയുന്നത്.
വളരെയധികം വിശദമാക്കപ്പെട്ടതും പരസ്പരം യോജിക്കുന്നതുമായ പഴയ നിയമ പുതിയ നിയമ വചനങ്ങളെയാണ് പിരിച്ച പഞ്ഞിനൂല്‍ കുറിക്കുന്നത്. ഈ പിരിച്ച പഞ്ഞി നൂല്‍ ഉണ്ടാക്കുവാന്‍ ഓരോ ഇഴയും എത്ര സൂക്ഷ്മതയോടെയായിരിക്കും നെയ്തിരിക്കുന്നത്? പിരിഞ്ഞ പഞ്ഞിനൂലിലൂടെ നമ്മെ അവന്‍ എങ്ങനെ രക്ഷിച്ചു എന്നതാണ് വ്യക്തമായി ദൈവം പറയുന്നത്.
നാം പരവതാനികളെ നോക്കുമ്പോള്‍, വ്യത്യസ്ത നൂലുകളാല്‍ അവ നെയ്തിരിക്കുന്നത് കാണാം. ഇതുപോലെ, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് നെയ്ത് സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതില്‍ നിര്‍മ്മിക്കേണമെന്ന് യിസ്രായേല്യരോട് ദൈവം കല്പിച്ചു. നമ്മുടെ രക്ഷയുടെ വാതിലാകുന്ന ദൈവവചനത്തില്‍ സൂക്ഷ്മമായി ഒളിച്ചിരിക്കുന്ന വസ്തുതകളായ, വെള്ളം (സ്നാനം), രക്തം (കുരിശ്), പരിശുദ്ധാത്മാവ് (യേശു ദൈവമാകുന്നു) എന്നിവയിലൂടെ നമ്മിലേക്ക് വന്ന യേശുവിനെക്കുറിച്ചാണ് ഇത് പറയുന്നത്. സൂക്ഷ്മമായ ദൈവവചനത്തില്‍ വെളിപ്പെടുന്ന യേശുക്രിസ്തുവിലുള്ള ശരിയായ വിശ്വാസത്താലും തന്‍റെ സ്നേഹത്താല്‍ വസ്ത്രം ധരിക്കപ്പെടുന്നതിനാലും വിശ്വാസത്താല്‍ പൂര്‍ണ്ണമായും നാം ഇപ്പോള്‍ രക്ഷ പ്രാപിച്ചിരിക്കുന്നു. 
യേശു ക്രിസ്തു നമ്മെ രക്ഷിച്ചിരിക്കുന്നത് വ്യവസ്ഥ കൂടാതെയല്ല. ഇക്കാര്യം സമാഗമനകൂടാരത്തെ നോക്കുമ്പോള്‍ കാണാം. യേശു പാപികളെ രക്ഷിച്ചത് വിശാലമായിട്ടാണ്. മറശ്ശീലയുടെ തൂണുകളെ മാത്രം നോക്കിയാല്‍ തന്നെ, അവന്‍ നമ്മെ രക്ഷിച്ചിരിക്കുന്നത് എത്രമാത്രം വിശാലമായിട്ടാണെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. എന്തുകൊണ്ടാണ് മറ്റെല്ലാ സംഖ്യകളും ഉള്ളപ്പോള്‍, മറശീലയുടെ തൂണുകള്‍ 60 എണ്ണമായത്? കാരണം 6 എന്ന അക്കം മനുഷ്യനെ കുറിക്കുമ്പോള്‍ 3 എന്നത് ദൈവത്തെ കുറിക്കുന്നു. വെളിപ്പാട് 13-മധ്യായത്തില്‍, 666 എന്ന മുദ്ര പ്രത്യക്ഷമാവുമ്പോള്‍, ഈ സംഖ്യ മൃഗത്തിന്‍റെ സംഖ്യയാണെന്നും ബുദ്ധിയുള്ളവന്‍ ഈ സംഖ്യയുടെ രഹസ്യം അറിഞ്ഞുകൊള്ളട്ടെ എന്നും ദൈവം നമ്മോടുപറയുന്നു. ആകയാല്‍ 666 എന്ന സംഖ്യ ദൈവത്തെപ്പോലെ നടിക്കുന്ന മനുഷ്യനെ കാണിക്കുന്നു. ഈ മാനവജാതിയുടെ ആഗ്രഹമെന്താണ്? ഒരു പരിപൂര്‍ണ്ണ ദൈവീകത്വമുള്ള സത്യം ആകണമെന്നല്ലേ? വാസ്തവമായും നാം ഒരു ദൈവീകത്വമുള്ള വ്യക്തി ആകണമെങ്കില്‍, യേശുവില്‍ വിശ്വസിക്കുന്നതിലൂടെ വീണ്ടും ജനിച്ച് നാമെല്ലാം ദൈവമക്കളായേ പറ്റുകയുള്ളൂ. ഈ വ്യവസ്ഥയെക്കുറിച്ചാണ് 60 തൂണുകളും വിശദമാക്കുന്നത്.
എന്നാല്‍, വിശ്വസിക്കുന്നതിന് പകരമായി, ജനങ്ങള്‍ തങ്ങളുടെ സ്വന്ത പ്രയത്നങ്ങളിലൂടെ ദൈവീക സ്വഭാവത്തിന് ഭാഗമാകാം എന്നുള്ള തിന്മ നിറഞ്ഞതും പൊങ്ങച്ചം നിറഞ്ഞതുമായ പ്രവൃത്തികള്‍ ചെയ്യുന്നു. ജനം സകല വചനത്തെയും മാനുഷികമോഹങ്ങള്‍ക്ക് അനുസരിച്ച് പുനര്‍വ്യാഖ്യാനം ചെയ്യുകയും തങ്ങളുടെ സ്വന്തം മനുഷ്യനിര്‍മ്മിത ചിന്തകളില്‍ തെറ്റായി വിശ്വസിക്കുകയും ചെയ്യുന്നതിന് കാരണം ഇതല്ലാതെ മറ്റൊന്നുമല്ല, കാരണം അവര്‍ക്ക് വിശ്വാസമില്ല, മറിച്ച് ദൈവത്തിന് എതിര് നില്‍ക്കുന്ന ജഡമോഹം മാത്രമേ ഉള്ളൂ. തങ്ങളില്‍ തന്നെ പൂര്‍ണ്ണത പ്രാപിക്കാനും തങ്ങളുടെ ജഡത്തിന്‍റെ പൂര്‍ണ്ണത നേടാനും പരിശ്രമിക്കുന്ന ഈ ജഡമോഹം നിമിത്തം അവര്‍ ദൈവവചനത്തില്‍ നിന്നും വേര്‍പിരിക്കപ്പെട്ട് വളരെ ദൂരത്തായിരിക്കുന്നു. 
 

സമാഗമനകൂടാരത്തിന്‍റെ എല്ലാ വസ്തുക്കളിലും രക്ഷയുടെ വചനം വെളിപ്പെട്ടിരിക്കുന്നു

പാപികളെ രക്ഷിക്കാനും അവരെ തിരുനിവാസത്തിലേക്ക് വലിച്ചെടുപ്പിക്കാനും സമാഗമനകൂടാരത്തിലെ എല്ലാ വസ്തുക്കളും പാത്രങ്ങളും യേശുവിന് അത്യാവശ്യമായിരുന്നു. ഹോമയാഗപീഠം അത്യാവശ്യമായിരുന്നു, താമ്രതൊട്ടി അത്യാവശ്യമായിരുന്നു, തൂണുകള്‍, പിച്ചള ചുവടുകള്‍, വെള്ളി മേല്‍ചുറ്റുകള്‍, കൊളുത്തുകള്‍, വെള്ളിപട്ടകള്‍ ഇവയെല്ലാം അത്യാവശ്യമായിരുന്നു. ഈ വസ്തുക്കളെല്ലാം തിരുനിവാസത്തിന് പുറത്ത് കാണപ്പെടുന്ന ഉപകരണങ്ങളാണ്. ഇവയും ഇവയുടെ വസ്തുക്കളും എല്ലാം ഒരു പാപിയെ നീതിമാനാക്കി മാറ്റുവാന്‍ അത്യാവശ്യമാണ്.
ദൈവരാജ്യത്തില്‍ കടക്കാനും അതില്‍ വസിക്കാനും പാപികളെ കഴിവുള്ളരാക്കേണ്ടതിന് ഇവയെല്ലാം അത്യാവശ്യമായിരുന്നു. എങ്കിലും അവയില്‍ അതിപ്രധാന്യമുള്ളതായിരുന്നു നീലനൂല്‍ (യേശുവിന്‍റെ സ്നാനം). സമാഗമനകൂടാരത്തിലെ പ്രാകാരവാതില്‍ നിര്‍മ്മിക്കുവാന്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാണ് ഉപയോഗിച്ചിരുന്നത്. ദൈവത്തില്‍ നാം വിശ്വസിക്കുമ്പോള്‍ നമുക്കാവശ്യമായി വരുന്ന യേശുവിന്‍റെ മൂന്നു പ്രവൃത്തികളെയാണ് ഈ നൂലുകള്‍ കുറിക്കുന്നത്. ഒന്ന്, യേശു ഈ ഭൂമിയിലേക്ക് വന്ന്, തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും തന്‍റെ മേല്‍ ചുമന്നു. രണ്ട്, യേശു ദൈവമാകുന്നു (ആത്മാവ്); മൂന്നാമത് യോര്‍ദ്ദാന്‍ നദിയില്‍ നിന്നും യോഹന്നാനിലൂടെ തന്‍റെ മേല്‍ സ്വീകരിച്ച നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷാവിധി സഹിക്കുവാനായി യേശു കുരിശില്‍ മരിച്ചു. പാപികള്‍ രക്ഷിക്കപ്പെടാനും നീതിമാന്മാരാകുവാനും ആവശ്യമായ സത്യവിശ്വാസത്തിന്‍റെ കൃത്യമായ രീതിയാണിത്.
നമ്മുടെ കര്‍ത്താവ് എത്രമാത്രം സൂക്ഷ്മതയുള്ളവനാണെന്ന് ബൈബിള്‍ വായിക്കുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. പിരിച്ച പഞ്ഞിനൂലുപോലെ, ഓരോ ഇടയായി പിരിച്ച് അതിവിശദമായി നമ്മെ രക്ഷിച്ചത് ദൈവമല്ലാതെ മറ്റാരുമല്ലെന്ന് നമുക്ക് വ്യക്തമായി കണ്ടെത്താന്‍ കഴിയും; മാത്രമല്ല, 9 മീറ്ററോളം നീളത്തില്‍ പിരിച്ച പഞ്ഞിനൂലില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ ചേര്‍ത്ത് നെയ്തുകൊണ്ട് സമാഗമനകൂടാരത്തിന്‍റെ പ്രകാരവാതില്‍ യിസ്രായേല്യരെക്കൊണ്ട് ദൈവം പണിയിപ്പിച്ചു. അതുവഴി, സമാഗമനകൂടാരത്തെ നോക്കുന്നവന്‍ ആരായാലും, അതിദൂരത്തു നിന്നായാലും, സമാഗമനകൂടാരത്തിലെ പ്രകാരവാതില്‍ തിരിച്ചറിയാന്‍ കഴിയണമെന്ന് ദൈവം ഉറപ്പിച്ചു.
സമാഗമനകൂടാരത്തിലെ പ്രാകാരത്തിന്‍റെ തൂണുകള്‍ക്ക് മുകളില്‍ തൂങ്ങി കിടക്കുന്ന വെളുത്ത പിരിച്ച പഞ്ഞിനൂല്‍ ദൈവത്തിന്‍റെ വിശുദ്ധിയെ വെളിപ്പെടുത്തുന്നു. അതുവഴി സമാഗമന കൂടാരത്തെ സമീപിക്കാന്‍ പാപികള്‍ ധൈര്യപ്പെടില്ലെന്നും, സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിക്കല്‍ നെയ്തിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന യേശുവിന്‍റെ മൂന്നു ശുശ്രൂഷകളില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷിക്കപ്പെട്ടതിനുശേഷം മാത്രമേ അവര്‍ക്ക് ഇതിന്‍റെ പ്രാകാരത്തിലേക്ക് പ്രവേശിക്കാനാവൂ എന്നും നമുക്ക് മനസിലാക്കാന്‍ കഴിയുന്നു. ഇങ്ങനെ, യേശു ക്രിസ്തു തങ്ങളുടെ സകല പാപങ്ങളെയും കഴുകിക്കളഞ്ഞെന്നും, വെള്ളം, രക്തം, പരിശുദ്ധാത്മാവ് എന്നിവയിലൂടെ തങ്ങളെ രക്ഷിച്ചെന്നും അറിയുവാന്‍ പാപികള്‍ക്ക് ദൈവം ഇട നല്‍കി.
ഇതു മാത്രമല്ല, സമാഗമനകൂടാരത്തിന്‍റെ നിര്‍മ്മിതിക്കുപയോഗിച്ച എല്ലാ വസ്തുക്കളും, ഇതിന്‍റെ പ്രകാരവാതിലുള്‍പ്പെടെ, പാപികളെ നീതിമാന്മാരാക്കി മാറ്റുവാന്‍ ദൈവത്തിന് ആവശ്യമായ അതിസൂക്ഷ്മ വചനങ്ങളെ നമുക്ക് കാട്ടിത്തരുന്നു. സമാഗമനകൂടാരത്തിലെ പ്രാകാരവാതില്‍ ഏതൊരുവനും കാണുവാന്‍ തക്കവണ്ണം വലുതായി പണിയുവാന്‍ ദൈവം യിസ്രായേല്യരോട് പറഞ്ഞതിനാലും, ഈ വാതില്‍ പിരിച്ച പഞ്ഞിനൂലിന്മേല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ കൊണ്ട് സൂക്ഷ്മമായി നെയ്ത് എടുത്തിരിക്കയാലും പാപികളെ നീതിമാന്മാരാക്കി മാറ്റുവാന്‍ കഴിയുന്ന പ്രധാന വചനം വ്യക്തമായി മനസിലാക്കുവാന്‍ ദെവം ഏവര്‍ക്കും ഇട നല്‍കി.
ഖദിരമരം പോലെ ആയിരുന്ന നമ്മെ പാപത്തില്‍ നിന്നും പൂര്‍ണ്ണമായി, നീല നൂല്‍ (യേശുവിന്‍റെ സ്നാനം) ചുവപ്പ് നൂല്‍ (കുരിശിലെ രക്തം) ധൂമ്ര നൂല്‍ (യേശു ദൈവമാകുന്നു) എന്നിവയിലൂടെ ദൈവം രക്ഷിച്ചുവെന്ന് സമാഗമനകൂടാരത്തിലെ പ്രകാരവാതില്‍ നമ്മോടു പറയുന്നു. ദൈവഭവനമായ തിരുനിവാസത്തിലേക്ക് ഇതില്‍ വ്യക്തമായി വിശ്വസിക്കുന്നവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്.
 

യേശു ക്രിസ്തു നമ്മോടു പറയുന്നു

സ്വര്‍ണ്ണ പ്രഭയില്‍ വെട്ടിത്തിളങ്ങുന്ന വിശ്വാസജീവിതം നയിക്കാനാണ് ദൈവം നമ്മോടു പറയുന്നത്. യേശുവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും കഴുകപ്പെട്ടവരായി കര്‍ത്താവിന്‍റെ മുമ്പിലേക്ക്, നാം പോകണം. ഇതിലേക്കായാണ് ദൈവം തന്നെ സമാഗമനകൂടാരത്തിന്‍റെ മാതൃക മോശെയ്ക്കു കാണിച്ചു കൊടുക്കയും മോശെയിലൂടെ അത് പണിയിക്കുകയും ഈ സമാഗമനകൂടാരം എന്ന സ്ഥാപനത്തിലൂടെ പാപമോചനം നേടുവാന്‍ യിസ്രായേല്‍ ജനങ്ങള്‍ക്ക് ദൈവം ഇടയാക്കുകയും ചെയ്തത്. സമാഗമനകൂടാര പ്രാകാരത്തിലൂടെ തിരുനിവാസത്തിലേക്ക് നമ്മെ കൊണ്ടു ചെല്ലുന്ന വിശ്വാസത്തെ നമുക്ക് ഇങ്ങനെ ചുരുക്കിപറയാം. വെള്ളം, രക്തം, പരിശുദ്ധാത്മാവ് എന്നിവയിലൂടെ യേശു നമ്മെ രക്ഷിച്ച സത്യത്തിലുള്ള നമ്മുടെ വിശ്വാസത്തെക്കുറിച്ച് സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിലിലൂടെ ദൈവം നമ്മോട് തുടര്‍ച്ചയായി സംസാരിക്കുന്നു. പ്രാകാരവാതിലിേന്മലുള്ള വിശ്വാസം, അത് നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ നെയ്യപ്പെട്ടിരിക്കുന്നു എന്നതിലുള്ള വിശ്വാസം, യാഗമൃഗത്തിേന്മല്‍ ഉള്ള മഹാപുരോഹിതന്‍റെ കൈവയ്പ്പ്, യാഗമൃഗത്തിന്‍റെ രക്തം ചിന്തല്‍, മഹാപുരോഹിതന്‍ തന്‍റെ കൈകാലുകളെ താമ്രതൊട്ടിയില്‍ കഴുകുന്ന വിശ്വാസം, ഈ കാര്യങ്ങളെല്ലാം നമ്മോടു പറയുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസമാണ് തിരുനിവാസത്തിലേക്ക് പ്രവേശിക്കുവാനും മഹിമയില്‍ അവിടെ വസിക്കുവാനും നമ്മെ കഴിവുള്ളവരാക്കുന്ന ശുദ്ധ സ്വര്‍ണ്ണത്തിന്‍റെ വിശ്വാസമെന്നാണ്.
സമാഗമനകൂടാരത്തിലൂടെ തന്‍റെ രക്ഷയും അനുഗ്രഹവും പ്രാപിക്കുവാന്‍ ദൈവം നമ്മെ എല്ലാവരെയും അനുവദിച്ചിരിക്കുന്നു. ദൈവം നമ്മുടെ മേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ച് നമുക്ക് അറിയാനാകുന്നത് സമാഗമനകൂടാരത്തിലൂടെയാണ്. ദൈവകൃപയുടെ സിംഹാസനത്തിനു മുന്നില്‍ പോകുവാനും ഏവര്‍ക്കും ഉടനടി രക്ഷ പ്രാപിക്കുവാനും നമ്മെ കഴിവുള്ളവരാക്കിയ രക്ഷയുടെ കൃപയെ നമുക്ക് തിരിച്ചറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യാം; നിങ്ങള്‍ ഇത് തിരിച്ചറിയുന്നുവോ? നമ്മുടെ കര്‍ത്താവ് നിങ്ങളെയും എന്നെയും എത്ര വിശാലമായിട്ടാണ് രക്ഷിച്ചിരിക്കുന്നതെന്നും, എത്ര സൂക്ഷ്മമായിട്ടാണ് അവന്‍ നമ്മുടെ രക്ഷയെ ക്രമീകരിച്ചിരിക്കുന്നത് എന്നും, ഈ പദ്ധതി അനുസരിച്ച് എത്ര കൃത്യമായാണ് അവന്‍ ഇത് പൂര്‍ത്തീകരിച്ച് പാപികളായ നമ്മെ നീതിമാന്മാരാക്കിയതെന്നും സമാഗമനകൂടാരത്തിലൂടെ നമുക്ക് കാണുവാനാകും.
ഇക്കാലമൊക്കെയും ഏതെങ്കിലും വിധത്തില്‍ അവ്യക്തമായാണോ നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചിരുന്നത്? നീലനിറം അര്‍ത്ഥമാക്കുന്നത് ആകാശത്തെ മാത്രമാണെന്നാണോ നിങ്ങള്‍ കരുതിയിരുന്നത്? രാജാധിരാജാവായ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് നമ്മെ രക്ഷിച്ചു എന്നതിനെ മാത്രം കുറിക്കുന്ന ധൂമ്രം, ചുവപ്പ് നൂലുകളിലുള്ള വിശ്വാസം മാത്രമാണോ നിങ്ങള്‍ക്കറിയാമായിരുന്നതും വിശ്വസിച്ചു പോന്നതും? അങ്ങനെയെങ്കില്‍, സത്യവിശ്വാസത്തെ കണ്ടെത്താനുളള്ള സമയമാണിത്. നീലനിറത്തിലുള്ള വിശ്വാസം, യേശുവിന്‍റെ സ്നാനത്തെക്കുറിച്ചുള്ള വിശ്വാസം, നിങ്ങളെല്ലാവരും വ്യക്തമായി അറിയുന്നുവെന്നും അതുവഴി ദൈവം നിങ്ങള്‍ക്കു നല്‍കിയ അളവില്ലാത്ത രക്ഷയുടെ കൃപയെ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
ദൈവം രക്തത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും മാത്രമല്ല നമ്മെ രക്ഷിച്ചിരിക്കുന്നത്. എന്തുകൊണ്ട്? കാരണം നീല, ധൂമ്രം, ചുവപ്പ് നിറങ്ങളെക്കുറിച്ച് ദൈവം വ്യക്തമായി സംസാരിക്കുകയും ഈ നൂലുകളിലൂടെ യേശു നമ്മെ എങ്ങനെ രക്ഷിച്ചുവെന്ന് കൃത്യമായി നമ്മോടു പറയുകയും ചെയ്യുന്നു. സമാഗമനകൂടാരത്തിലൂടെ യേശുവിന്‍റെ രക്ഷാ പ്രവൃത്തികളെ വിശദമായി ദൈവം നമുക്ക് കാണിച്ചു തരുന്നു. സമാഗമനകൂടാരം പണിയാന്‍ മോശെയോട് കല്പിച്ച ദൈവം, ആ സമാഗമനകൂടാരത്തിലൂടെ നമ്മെ ഈ വിധം രക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്തു. ആ വാഗ്ദത്തം പോലെ, യേശുക്രിസ്തു മനുഷ്യജഡത്തില്‍ അവതരിക്കുകയും യോര്‍ദ്ദാന്‍ നദിയിലെ വെള്ളത്തില്‍ സ്നാനപ്പെട്ടതിലൂടെ (നീല) നമ്മുടെ പാപങ്ങളെ തന്‍റെമേല്‍ ചുമക്കുകയും ചെയ്തു. തന്‍റെ സ്നാനത്തിലൂടെ, യേശു വാസ്തവമായും പാപികളെ സകല പാപത്തില്‍ നിന്നും രക്ഷിച്ചു. നമ്മുടെ രക്ഷ എത്ര സൂക്ഷ്മവും എത്ര കൃത്യവും എത്ര ഉറപ്പുള്ളതുമാണ്!
വിശുദ്ധ സ്ഥലത്തേക്ക് നാം പ്രവേശിക്കുമ്പോള്‍, നമുക്ക് നിലവിളക്ക്, കാഴ്ചയപ്പത്തിന്‍റെ മേശ, ധൂപ വര്‍ഗ്ഗത്തിന്‍റെ യാഗപീഠം എന്നിവ കാണാം. അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്നതിന് മുമ്പ് സ്വര്‍ണ്ണ പ്രഭയില്‍ വെട്ടിത്തിളങ്ങുന്ന ഈ വിശുദ്ധ സ്ഥലത്ത് നമ്മുടെ ഹൃദയത്തിന് തൃപ്തി വരുവോളം വചനമാകുന്ന അപ്പം ഭക്ഷിച്ച് നാം ജീവിക്കണം. എന്തൊരു അനുഗ്രഹമാണിത്? ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനു മുമ്പായി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ വീണ്ടും ജനിച്ച് പൂര്‍ണ്ണമായും രക്ഷ പ്രാപിച്ച് നാം അവന്‍റെ സഭയില്‍ ജീവിക്കുന്നു. നമുക്ക് ജീവന്‍റെ അപ്പം നല്‍കുന്ന സഭയാണ് ഈ വിശുദ്ധ സ്ഥലം.
വിശുദ്ധ സ്ഥലത്ത് അതായത് ദൈവ സഭയില്‍ നിലവിളക്ക്, കാഴ്ചയപ്പത്തിന്‍റെ മേശ, സുഗന്ധ ധൂപപീഠം എന്നിവ ഉണ്ടായിരുന്നു. നിലവിളക്കിന്‍റെ ചുവടും തണ്ടും പുഷ്ടപുടങ്ങളും മുട്ടുകളും പൂക്കളും എല്ലാം ഒരു താലന്തു തങ്കം കൊണ്ട് അടിപ്പു പണിയായി ചെയ്തതായിരുന്നു. ഒരു താലന്തു തങ്കം കൊണ്ട് അടിപ്പുപണിയായി ചെയ്തിരിക്കുന്ന ഈ നിലവിളക്ക് നീതിമാന്മാരായ നാം ദൈവസഭയോട് ഐക്യപ്പെട്ടിരിക്കണം എന്നാണ് ഇതുവഴി നമ്മോട് പറയുന്നത്.
കാഴ്ചയപ്പത്തിന്‍റെ മേശയില്‍, പുളിപ്പില്ലാത്ത മാവു കൊണ്ടുള്ള അപ്പം വെച്ചിരുന്നു. ലോകത്തിന്‍റെ തിന്മയും അഴുക്കും നിറഞ്ഞ ഉപദേശങ്ങളില്‍ നിന്നും സ്വതന്ത്രമായിരിക്കുന്ന ശുദ്ധമായ ദൈവവചനത്തെയാണ് ഈ അപ്പം കുറിക്കുന്നത്. ദൈവത്തിന്‍റെ തിരുനിവാസം, അതായത് ദൈവസഭ, പുളിപ്പില്ലാത്ത ശുദ്ധമായ ദൈവവചനത്തെ പ്രഘോഷിക്കുകയും ദൈവമുമ്പാകെ തിന്മ ചെയ്യാതെ ശുദ്ധമായ വിശ്വാസത്താല്‍ ജീവിക്കുകയും ചെയ്യുന്നു. 
അതിവിശുദ്ധ സ്ഥലത്തിനു മുമ്പുള്ള മറശീലയ്ക്കു മുമ്പായി സുഗന്ധ ധൂപ വര്‍ഗ്ഗപീഠം വച്ചിരുന്നു. ദൈവത്തിന് പ്രാര്‍ത്ഥന അര്‍പ്പിച്ചിരുന്ന സ്ഥലമാണ് സുഗന്ധ ധൂപവര്‍ഗ്ഗപീഠം. നാം അവന്‍റെ മുമ്പെ ചെല്ലുമ്പോള്‍ നമുക്ക് ഐക്യത, ദൈവത്തിന്‍റെ വിശുദ്ധ വചനങ്ങളിലുള്ള വിശ്വാസം, പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കേണമെന്നാണ് തിരുനിവാസത്തിലെ ഉപകരണങ്ങളിലൂടെ ദൈവം നമ്മോടു പറയുന്നത്. നീതിമാന്മാര്‍ക്കു മാത്രമേ പ്രാര്‍ത്ഥിക്കാനാവൂ, കാരണം ദൈവം നീതിമാന്മാരുടെ പ്രാര്‍ത്ഥന മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ (യെശയ്യാവ് 59:1, 2, യാക്കോബ് 5:16) ദൈവമുമ്പാകെ പ്രാര്‍ത്ഥിക്കുന്നവന് മാത്രമേ അവനെ കാണുവാനാകൂ.
ഇതുപോലെ, ദൈവസഭയില്‍ രക്ഷിക്കപ്പെടുന്നത് എത്ര മഹത്വമേറിയതാ ണെന്ന് വിശുദ്ധസ്ഥലം നമ്മോടു പറയുന്നു. സമാഗമന കൂടാരത്തിനായി ഉപയോഗിച്ച പ്രധാന വസ്തുക്കള്‍ നീല നൂല്‍, (യേശു സ്നാനമേറ്റു) ചുവപ്പു നൂല്‍ (നമ്മുടെ സകല പാപങ്ങളും സ്നാനത്തിലൂടെ തന്‍റെ മേല്‍ ചുമന്ന യേശു നമ്മുടെ പാപങ്ങളുടെ ശിക്ഷ ചുമന്ന് കുരിശില്‍ മരിച്ചു), ധൂമ്ര നൂല്‍ (യേശു ദൈവമാകുന്നു), എന്നിവ നമുക്ക് നിശ്ചയമായും വേണ്ടുന്ന വിശ്വാസത്തെയാണ് കുറിക്കുന്നത്. ഈ മൂന്നും നമ്മുടെ വിശ്വാസത്തെ പൂര്‍ണ്ണമായും രൂപപ്പെടുത്തുന്നു. യേശു ദൈവ പുത്രനാണെന്നും അന്തസത്തയില്‍ ദൈവം തന്നെയാണെന്നും, അവന്‍ നമ്മെ രക്ഷിച്ചുവെന്നും നാം വിശ്വസിക്കുമ്പോള്‍, സ്വര്‍ണ്ണ പ്രഭയില്‍ തിളങ്ങുന്ന, ദൈവം വസിക്കുന്ന വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നമുക്ക് കഴിയും. ഈ മൂന്ന് നൂലുകളിലും വെളിപ്പെടുന്ന യേശുവിന്‍റെ പ്രവൃത്തികളില്‍ നാം വിശ്വസിക്കുന്നില്ലെങ്കില്‍, യേശുവില്‍ നാം എത്ര ശക്തമായി വിശ്വസിച്ചാലും ശരി, വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നമുക്ക് കഴിയില്ല. എല്ലാ ക്രിസ്ത്യാനികള്‍ക്കും അതിവിശുദ്ധ സ്ഥലത്ത് കടക്കാനും കഴിയില്ല. 
 

തെറ്റായ വിശ്വാസത്തോടെ സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തില്‍ കഴിയുന്നവര്‍

ഇന്ന് അനേകം ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസത്തെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാന്‍ കഴിയാത്തവരാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തങ്ങളുടെ അന്ധമായ വിശ്വാസത്താല്‍ രക്ഷ നേടാന്‍ ശ്രമിക്കുന്ന അനേകരുണ്ട്. കൃത്യമായി പറഞ്ഞാല്‍, യേശു ക്രിസ്തു രാജാധിരാജാവും ദൈവവുമാണെന്ന് പറഞ്ഞുകൊണ്ട് അവന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ചാല്‍ രക്ഷ പ്രാപിക്കാമെന്ന് ചിന്തിക്കുന്നവരല്ലാതെ മറ്റാരുമല്ല ഇവര്‍. ലഘുതരമായി അവര്‍ യേശുവില്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ചിച്ചുകൊണ്ട് ഹോമയാഗപീഠത്തിന് മുന്നില്‍ നിന്നുകൊണ്ട് അന്ധമായി അവര്‍ പ്രാര്‍ത്ഥിക്കുന്നു. “കര്‍ത്താവേ, ഞാനിന്നും ഒരു പാപിയാണ്, എന്നോടു ക്ഷമിച്ചാലും കര്‍ത്താവേ എനിക്കുവേണ്ടി ക്രൂശിക്കപ്പെട്ട് എന്‍റെ സ്ഥാനത്ത് മരിച്ചതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഓ! കര്‍ത്താവേ... ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു!”
രാവിലെ ഇങ്ങനെ ചെയ്തശേഷം, അവര്‍ തങ്ങളുടെ ജീവിതങ്ങളിലേക്ക് ചെല്ലുന്നു. തിരികെ വീണ്ടും വൈകുന്നേരത്ത് ഹോമയാഗപീഠത്തിങ്കല്‍ നിന്നുകൊണ്ട് ഇതേ പ്രാര്‍ത്ഥന നടത്തുന്നു. രാവിലെയും വൈകുന്നേരത്തും ഹോമയാഗപീഠത്തെ ചുറ്റിവരുന്ന ഇവര്‍ ഒരിക്കലും വീണ്ടും ജനിക്കുകയില്ല; മറിച്ച് തങ്ങളുടെ സ്വന്തം ചിന്തകളില്‍ വിശ്വസിക്കുന്ന അപസിദ്ധാന്തങ്ങളിലേക്ക് വീഴുകയായിരിക്കും അവര്‍ ചെയ്യുന്നത്.
അവര്‍ തങ്ങളുടെ ഹോമയാഗവസ്തുക്കളെ ചുട്ടുപഴുത്ത യാഗപീഠത്തിങ്കല്‍ വച്ച് തീ കൊണ്ട് ഹോഗയാഗമര്‍പ്പിക്കുന്നു. ആ ജ്വാലകളില്‍ മാംസം കത്തുന്നതിനാല്‍ എരിയുന്ന മാംസത്തിന്‍റെ മണം അവിടെ പരക്കുന്നു; കറുപ്പും വെളുപ്പുമായ പുക തുടര്‍ച്ചയായി അവിടെ നിന്നും ഉയരുന്നു. നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാനായി ദൈവത്തോടു കരയുന്ന ഒരു സ്ഥലമല്ല ഹോമയാഗപീഠം, മറിച്ച് വാസ്തവത്തില്‍ ഭയാനകമായ നരകത്തിനെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന സ്ഥലമാണത്.
എന്നാല്‍, എല്ലാ പ്രഭാതത്തിലും സായാഹ്നത്തിലും ജനം ഇവിടേക്ക് ചെല്ലുകയും “കര്‍ത്താവേ ഞാന്‍ പാപം ചെയ്തിരിക്കുന്നു; ദയവായി എന്‍റെ പാപങ്ങളെ ക്ഷമിക്കേണമേ” എന്നു പറയുകയും ചെയ്യുന്നു. തങ്ങള്‍ യഥാര്‍ത്ഥമായും പാപമോചനം നേടിയിരിക്കുന്നു എന്ന് സ്വയം ആശ്വസിച്ച് വീട്ടിലേക്ക് മടങ്ങുന്നു. “എന്‍റെ പാപം ക്ഷമിച്ചു... നിന്‍റെ പാപം ക്ഷമിച്ചു... നമ്മുടെ പാപം ക്ഷമിച്ചു...” എന്നിങ്ങനെ പാട്ടുപാടുവാനും അവര്‍ക്ക് വളരെ സന്തോഷമായിരിക്കും പക്ഷെ, അത്തരം വികാരങ്ങള്‍ എല്ലാം വെറും ബാഹ്യമായവമാത്രമാണ്. ഒട്ടും വൈകാതെ, അവര്‍ വീണ്ടും പാപം ചെയ്യുകയും “കര്‍ത്താവേ ഞാനൊരു പാപിയാണെന്ന്” വീണ്ടും ഏറ്റു പറഞ്ഞുകൊണ്ട് ഹോമയാഗപീഠത്തിന് മുമ്പില്‍ നില്‍ക്കുന്നതും കാണാം. രാവിലെയും വൈകിട്ടും ഹോമയാഗപീഠത്തിങ്കല്‍ ചെന്ന് തിരിച്ചു വരുന്ന അവര്‍ യേശുവില്‍ എത്രവലിയ വിശ്വാസമുള്ളവരായാലും ശരി, ഇപ്പോഴും പാപികളാണ്. ദൈവത്തിന്‍റെ വിശുദ്ധ രാജ്യത്തില്‍ അങ്ങനെയുള്ളവര്‍ക്ക് ഒരിക്കലും കടക്കുവാനാകില്ല. 
അപ്പോള്‍, പൂര്‍ണ്ണമായും പാപക്ഷമ നേടാനും ദൈവത്തിന്‍റെ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനും ആര്‍ക്ക് കഴിയും? ദൈവം ക്രമീകരിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ രഹസ്യത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണിവര്‍. ഇതില്‍ വിശ്വസിക്കുന്നവര്‍ക്കു ഹോമയാഗപീഠത്തിന് സമീപം കടന്നു ചെല്ലാം. തങ്ങളുടെ പാപങ്ങളെ ചുമന്നു മരിച്ച യേശുവിന്‍റെ മരണത്തിലുള്ള വിശ്വാസത്താല്‍, താമ്രതൊട്ടിയില്‍ നിന്നും കൈകാലുകള്‍ കഴുകി, യേശുവിന്‍റെ സ്നാനത്തിലൂടെ തങ്ങളുടെ പാപങ്ങളെല്ലാം യേശുവിലേക്ക് മാറ്റപ്പെട്ടു എന്ന് തങ്ങളെത്തന്നെ ഓര്‍മ്മിപ്പിച്ച് കൊണ്ട് ദൈവത്തിന്‍റെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും പാപക്ഷമ നേടുകയും ചെയ്തിട്ടുള്ളവര്‍ക്ക് തങ്ങളുടെ വിശ്വാസത്താല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാം. കാരണം അവരുടെ വിശ്വാസം ദൈവത്താല്‍ അംഗീകരിക്കപ്പെട്ടതാണ്.
നീല നൂലിന്‍റെ വേദപുസ്തകപരമായ അര്‍ത്ഥം യേശുവിന്‍റെ സ്നാനമാണെന്നത് നിങ്ങളെല്ലാവരും തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് യേശുവില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന അനേകരുണ്ട് എങ്കിലും യേശുവിന്‍റെ സ്നാനമായ വെള്ളത്തില്‍ (നീല നൂല്‍) വിശ്വസിക്കുന്നിടത്തോളം ചെല്ലുവാന്‍ ചുരുക്കം പേരേയുള്ളൂ. അതീവ ദുഃഖകരമായ ഒരു പ്രതിഭാസമാണിത്. യേശു ഈ ഭൂമിയിലേക്ക് വെറുതെ ദൈവമായി ഇറങ്ങി വന്ന് കുരിശില്‍ മരിക്കുകയല്ല ചെയ്തത് എങ്കിലും, അനേകരും തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിന്‍റെ അതിപ്രധാന ഭാഗമായ സ്നാനത്തിലുള്ള വിശ്വാസത്തെ വിട്ടുകളയുന്നത് തികച്ചും മനഃപ്രയാസമുണ്ടാക്കുന്ന സംഗതി തന്നെയാണ്. നിങ്ങളെല്ലാവരും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലുള്ള വിശ്വാസത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യമെന്നും അതുവഴി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നവരായി മാറുമെന്നും ഞാന്‍ ഇപ്പോള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 
 

സമാഗമനകൂടാരത്തിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന കര്‍ത്താവില്‍, നമ്മെ രക്ഷിച്ച ഇതിന്‍റെ യഥാര്‍ത്ഥ പൊരുളില്‍ നാം വിശ്വസിക്കണം

നിങ്ങളെയും എന്നെയും കര്‍ത്താവ് രക്ഷിച്ചു. എത്രമാത്രം വിശദമായ രീതികളിലൂടെയാണ് കര്‍ത്താവ് നമ്മെ രക്ഷിച്ചതെന്ന് സമാഗമനകൂടാരത്തെ നോക്കിയാല്‍ അറിയാം. ഇതിനായി അവന് നന്ദി പറഞ്ഞു തീര്‍ക്കാന്‍ നമുക്ക് കഴിയില്ല. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ കര്‍ത്താവ് നമ്മെ രക്ഷിച്ചതിനും ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വിശ്വസിക്കാനുള്ള വിശ്വാസം നല്‍കിയതിനും നാം കര്‍ത്താവിനോട് എത്രയധികം നന്ദിയുള്ളവരാണ്.
ദൈവത്തിന്‍റെ കൃപയാല്‍ പൊതിയപ്പെടുകയും തങ്ങളുടെ പാപങ്ങള്‍ക്കായുള്ള അവന്‍റെ ഭയാനകമായ ന്യായവിധിയിലൂടെ കടന്നുപോകയും ചെയ്തിട്ടല്ലാതെ, പാപികള്‍ക്ക് ഒരിക്കലും വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാന്‍ കഴിയില്ല. തന്‍റെ പാപങ്ങള്‍ക്ക് ന്യായം വിധിക്കപ്പെടാത്ത ഒരുവന്/ഒരുവള്‍ക്ക് സമാഗമനകൂടാരത്തിന്‍റെ വാതില്‍ തുറന്ന് പരിശുദ്ധ സ്ഥലത്തേക്ക് എങ്ങനെ പ്രവേശിക്കാന്‍ കഴിയും? തീര്‍ച്ചയായും കഴിയില്ല! അത്തരക്കാര്‍ വിശുദ്ധ സ്ഥലത്തേക്ക് കടക്കുകയാണെങ്കില്‍, ആദ്യത്തെ ഒരു മിന്നലില്‍ തന്നെ അവര്‍ അന്ധന്മാരായിത്തീരുവാന്‍ ശപിക്കപ്പെടും. “അയ്യോ! എന്തൊരു പ്രകാശമാണിവിടെ! അയ്യയ്യോ...! എനിക്കൊന്നും കാണാനാകുന്നില്ലല്ലോ!” പുറത്തായിരുന്നപ്പോള്‍ ഞാന്‍ കരുതിയത് വിശുദ്ധ സ്ഥലത്ത് കടന്നു കൂടിയാല്‍ എല്ലാം കാണാമെന്നായിരുന്നു. എന്താണ് എനിക്കൊന്നും കാണാനാകാത്തത്? എന്താണിവിടെയൊക്കെ ഭയങ്കര ഇരുട്ടായിരിക്കുന്നത്? വിശുദ്ധ സ്ഥലത്തിന് പുറത്തായിരുന്നപ്പോള്‍ എനിക്ക് എല്ലാം കാണാമായിരുന്നു. വിശുദ്ധസ്ഥലം നല്ല വെളിച്ചമുള്ളതെന്നാണല്ലോ എന്നോടു പറഞ്ഞിരുന്നത്? ഇതെങ്ങനെ ഇത്രയും ഇരുണ്ടു പോയത്? ആത്മീയ കുരുടന്മാരായ അവര്‍ക്ക് അത് കാണാന്‍ കഴിയില്ല. കാരണം നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ അവര്‍ക്ക് വിശ്വാസമില്ല. ഇതുപോലെ പാപികള്‍ക്ക് ഒരിക്കലും വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനാവില്ല. 
വിശുദ്ധ സ്ഥലത്ത് വച്ച് അന്ധരാകുവാനല്ല, മറിച്ച് എന്നേക്കും ആ വിശുദ്ധ സ്ഥലത്ത് ജീവിക്കാനുള്ള അനുഗ്രഹം പ്രാപിക്കാനാണ് നമ്മുടെ കര്‍ത്താവ് നമ്മെ കഴിവുള്ളവരാക്കിയിരിക്കുന്നത്. സമാഗമനകൂടാരത്തിന്‍റെ ഓരോ മൂലയിലും കാണപ്പെടുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും നമ്മുടെ രക്ഷാ രീതിയെക്കുറിച്ച് കൃത്യമായി ദൈവം നമ്മോട് പറഞ്ഞിട്ടുണ്ട്. ഈ പ്രവചന ദൂത് അനുസരിച്ച്, സകല പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ വാസ്തവമായും വിടുവിച്ചിരിക്കുന്നു.
ദൈവത്തിന്‍റെ തിളങ്ങുന്ന കൃപയില്‍ നാം അന്ധരായി പോകാതെ എന്നേക്കും അതില്‍ വസിപ്പാനായി ജലം, രക്തം, പരിശുദ്ധാത്മാവ് (1 യോഹന്നാൻ 5:48) എന്നിവയിലൂടെ കര്‍ത്താവ് നമ്മെ രക്ഷിച്ചിരിക്കുന്നു. അതിസൂക്ഷ്മമായ ദൈവവചനത്തിലൂടെ നമ്മുടെ കര്‍ത്താവ് നമുക്ക് വാഗ്ദത്തം നല്‍കിയിട്ടുണ്ട്. ഈ വാഗ്ദത്തം പൂര്‍ത്തിയാക്കിയതിലൂടെ അവന്‍ നമ്മെ രക്ഷിച്ചുവെന്നും അവന്‍ നമ്മോടു പറഞ്ഞു.
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന യേശുവിന്‍റെ അതിസൂക്ഷ്മ പ്രവൃത്തികളിലൂടെ നിങ്ങളും ഞാനും രക്ഷിക്കപ്പെട്ടുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? അതെ, നാം യാദൃശ്ചികമായി മാത്രമാണോ രക്ഷിക്കപ്പെട്ടത്? അല്ല! നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വിശ്വസിക്കാതെ നമുക്ക് രക്ഷ നേടാനാവില്ല.
നീല നൂല്‍ ദൈവത്തെയല്ല കുറിക്കുന്നത്. ഈ ലോകത്തിലെ സകല പാപികളുടെയും പാപം തന്‍റെ മേല്‍ ചുമന്ന യേശുവിന്‍റെ യോര്‍ദ്ദാന്‍ നദിയിലെ സ്നാനത്തെയാണത് കുറിക്കുന്നത്.
യേശുവിന്‍റെ സ്നാനമായ നീല നൂലില്‍ വിശ്വസിക്കാതെ തന്നെ, യാദൃശ്ചികമായി, ഹോമയാഗപീഠത്തിനു മുന്നില്‍ നില്‍ക്കുവാന്‍ സാധിച്ചേക്കാം. ജനങ്ങള്‍ ഒരു പക്ഷെ, ഹോമയാഗപീഠത്തിനടുത്തായുള്ള താമ്രതൊട്ടിവരെയും ചെന്നേക്കാം, പക്ഷെ, ദൈവം വസിക്കുന്ന വിശുദ്ധസ്ഥലത്തേക്ക് കടക്കാന്‍ അവര്‍ക്ക് കഴിയില്ല. സമാഗമനകൂടാരത്തിന്‍റെ വാതില്‍ തുറന്ന് വിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചതിലൂടെ പാപമോചനം നേടിയ ദൈവമക്കള്‍ക്കു മാത്രമേ കഴിയുകയുള്ളൂ. പാപത്താല്‍ നിറഞ്ഞവന്, അവന്‍ ആരായാലും, വിശുദ്ധ സ്ഥലത്തേക്ക് ഒരിക്കലും പ്രവേശിക്കാന്‍ കഴിയില്ല. അപ്പോള്‍, നമ്മുടെ രക്ഷയില്‍ എത്തിച്ചേരാനായി എത്ര ദൂരം നാം പ്രവേശിക്കണം? സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തില്‍ കയറിയതുകൊണ്ട് മാത്രം നാം രക്ഷ പ്രാപിക്കുന്നില്ല, മറിച്ച് ദൈവം വസിക്കുന്ന വിശുദ്ധ സ്ഥലത്ത് കടക്കുമ്പോള്‍ മാത്രമേ നാം രക്ഷ നേടുകയുള്ളൂ.
 

സമാഗമനകൂടാരത്തിനകത്തുള്ള വിശ്വാസവും സമാഗമനകൂടാരത്തിന് പുറത്തുള്ള വിശ്വാസവും തമ്മിലുള്ള വ്യത്യാസം

സമാഗമനകൂടാരത്തിന്‍റെ പുറത്തെ പ്രാകാരത്തിലുള്ള ഹോമയാഗപീഠവും താമ്രതൊട്ടിയും എല്ലാ പണിതിരിക്കുന്നത് പിച്ചള കൊണ്ടാണ്. മറശീലയാകട്ടെ, മരം, വെള്ളി, പിച്ചള എന്നിവ കൊണ്ട് പണിതിരിക്കുന്നു. എന്നാല്‍ നാം സമാഗമനകൂടാരത്തിനകത്തു കടക്കുമ്പോള്‍ അതിലെ വസ്തുക്കള്‍ സകലതും വ്യത്യസ്തമായിരിക്കും. സമാഗമന കൂടാരത്തിന്‍റെ ഒരു പ്രധാന സവിശേഷത അത് ഒരു സ്വര്‍ണ്ണഭവനം ആണെന്നതാണ്. മൂന്നുവശവും ഉള്ള ചുവരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞ 48 ഖദിരമര പലകകള്‍ കൊണ്ടാണ്. കാഴ്ചയപ്പത്തിന്‍റെ മേശയും സുഗന്ധ ധൂപപീഠവും ഖദിരമരം കൊണ്ട് നിര്‍മ്മിച്ച് പൊന്നുകൊണ്ട് പൊതിഞ്ഞവയാണ്. നിലവിളക്ക് നിര്‍മ്മിച്ചിരിക്കുന്നതാകട്ടെ ഒരു താലന്ത് സ്വര്‍ണ്ണത്തിന്‍റെ അടിപ്പുപണിയായിട്ടാണ്. അപ്രകാരം, വിശുദ്ധ സ്ഥലത്തുള്ള സകല ഉപകരണങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് അഥവാ പൊതിഞ്ഞിരിക്കുന്നത് ശുദ്ധ സ്വര്‍ണ്ണം കൊണ്ടാണ്.
നേരെ മറിച്ച്, പലകകളുടെ അടിയിലുള്ള ചുവടുകള്‍ നിര്‍മ്മിച്ചിരുന്നത് എന്തുകൊണ്ടാണ്? അവ വെള്ളി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിന്‍റെ മറശീലയുടെ തൂണുകളുടെ ചുവടുകള്‍ പിച്ചള കൊണ്ട് പണി തിരിക്കുമ്പോള്‍, സമാഗമന കൂടാരത്തിലെ പലകകളുടെ ചുവട് വെള്ളികൊണ്ടായിരുന്നു പണിതിരുന്നത്. പ്രാകാരത്തിന്‍റെ മറശീലയുടെ തൂണുകള്‍ മരംകൊണ്ടു പണിതപ്പോള്‍, സമാഗമനകൂടാരത്തിന്‍റെ പലകകള്‍ ഖദിരമരം കൊണ്ട് നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞവയായിരുന്നു. എന്നാല്‍ സമാഗമനകൂടാരത്തിന്‍റെ വാതിലിന്‍റെ അഞ്ചു തൂണുകളുടെ ചുവടുകള്‍ പണിതിരുന്നത് പിച്ചള കൊണ്ടായിരുന്നു.
സമാഗമനകൂടാരത്തിന്‍റെ പലകകളുടെ ചുവട് വെള്ളികൊണ്ട് പണിതപ്പോള്‍ സമാഗമനകൂടാരവാതിലിന്‍റെ തൂണുകളുടെ ചുവടുകള്‍ പിച്ചളകൊണ്ടായിരുന്നു പണിതത്. എന്താണിതിനര്‍ത്ഥം? ദൈവസന്നിധിയില്‍ വരുന്നവര്‍ ആരായിരുന്നാലും അവന്‍റെ/അവളുടെ പാപങ്ങള്‍ക്കായി ന്യായം വിധിക്കപ്പെടും എന്നാണിത് അര്‍ത്ഥമാക്കുന്നത്. അപ്പോള്‍, ന്യായം വിധിക്കപ്പെട്ട് മരണത്തിന് ഏല്‍പിക്കപ്പെട്ടാല്‍ പിന്നെ എങ്ങനെയാണ് നാം ദൈവമുമ്പാകെ പോകുന്നത്? നാം തന്നെ മരിച്ചാല്‍, നമുക്ക് ദൈവമുമ്പാകെ പോകുവാന്‍ കഴിയില്ല. 
നാമെല്ലാം നമ്മുടെ പാപങ്ങള്‍ നിമിത്തം ന്യായം വിധിക്കപ്പെടേണ്ടവര്‍ ആണെങ്കിലും യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപമെല്ലാം ചുമന്ന് നമ്മുടെ സ്ഥാനത്ത് ഈ പാപങ്ങള്‍ക്കായി ശിക്ഷാവിധി സഹിച്ചു എന്നതാണ് സമാഗമനകൂടാരത്തിന്‍റെ വാതിലിലെ അഞ്ചു തൂണുകളുടെ ചുവടുകള്‍ക്ക് പിച്ചള ഉപയോഗിച്ചതിലൂടെ ദൈവം നമ്മോടു പറയുന്നത്. നമ്മുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെടേണ്ടവരായിരുന്നു ഒരിക്കല്‍ നമ്മള്‍. എന്നാല്‍ നമ്മുടെ സ്ഥാനത്തു നിന്ന് സകല പാപങ്ങളുടെയും ശിക്ഷ മറ്റാരോ ചുമന്നു. നമുക്ക് പകരമായി, മറ്റാരോ നമുക്കു വേണ്ടി മരിച്ചു. നമ്മുടെ സ്ഥാനത്ത് സ്വമനസോടെ ശിക്ഷ ഏറ്റുവാങ്ങി നമുക്ക് പകരം മരിച്ചവന്‍ യേശു ക്രിസ്തുവല്ലാതെ മറ്റാരുമല്ല.
യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപവും സ്വീകരിച്ച് നമ്മുടെ സകല പാപങ്ങളെയും ക്ഷമിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന വിശ്വാസമാണ് നീല നൂലില്‍ വെളിപ്പെടുന്ന വിശ്വാസം. തന്‍റെ സ്നാനത്തിലുള്ള നമ്മുടെ പാപങ്ങളെ മുഴുവനും യേശുവിന്‍റെ മേല്‍ ചുമത്തിയതിന്‍റെ ശിക്ഷാവിധിയായി ദൈവം യേശുക്രിസ്തുവിന്‍റെ ജീവന്‍ എടുക്കുകയും അതുവഴി നമ്മുടെ സകല പാപങ്ങളുടെയും പ്രതിവിധി നല്‍കുകയും ചെയ്തതിനാല്‍, നമ്മുടെ പാപങ്ങള്‍ക്കായുള്ള ശിക്ഷാവിധി നാമിനി ഒരു കാലവും നേരിടേണ്ടതില്ല. ചുവപ്പ് നൂലില്‍ വെളിപ്പെടുന്ന വിശ്വാസം കുരിശില്‍ യേശു ചൊരിഞ്ഞ രക്തത്തിലുള്ള വിശ്വാസമാണ്. ഈ വിശ്വാസപ്രകാരം നാം നേരിടേണ്ടിയിരുന്ന നമ്മുടെ പാപങ്ങളുടെ ശിക്ഷ യേശു സ്വമനസ്സാലെ ചുമന്നു എന്ന് വിശ്വസിക്കുന്നു.
യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളെല്ലാം അവന്‍റെ മേല്‍ കടത്തിവിട്ടവര്‍ക്കും ഈ സകല പാപങ്ങളും നിമിത്തം യേശു തന്‍റെ ജഡശരീരത്തെ കുരിശില്‍ ഏല്‍പ്പിച്ച് ചിന്തിയ രക്തത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങള്‍ക്കായി ന്യായം വിധിക്കപ്പെട്ടവര്‍ക്കും മാത്രമേ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനാവൂ. ഇക്കാരണത്താലാണ് സമാഗമനകൂടാരത്തിന്‍റെ വാതിലിന്‍റെ ചുവടുകള്‍ താമ്രം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. അതേപ്രകാരം, നമ്മുടെ സകലപാപങ്ങളെയും സ്നാനത്തിലൂടെ തന്‍റെ മേല്‍ ചുമന്ന് നമ്മുടെ സ്ഥാനത്ത് ശിക്ഷാവിധി സഹിച്ച ക്രിസ്തുവിന്‍റെ രക്തത്തില്‍ നാം വിശ്വസിക്കണം.
തങ്ങളെ രക്ഷിച്ച യേശുക്രിസ്തു ദൈവം തന്നെയാണെന്ന (ധൂമ്രനൂല്‍) കാര്യത്തിലും അവന്‍റെ സ്നാനത്തിലും (നീലനൂല്‍) തങ്ങളുടെ പാപങ്ങള്‍ക്കായി തങ്ങളുടെ സ്ഥാനത്ത് യേശു സ്വയം ശിക്ഷാവിധി ഏറ്റെടുത്തു എന്ന സത്യത്തിലും (ചുവപ്പ് നൂല്‍) വിശ്വസിക്കുന്നവരെ മാത്രം വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്. യേശുവില്‍ വിശ്വസിച്ചതിലൂടെ തങ്ങളുടെ പാപങ്ങള്‍ക്കായി ന്യായം വിധിക്കപ്പെട്ടവരെയും തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും യേശു തങ്ങളെ രക്ഷിച്ചു എന്ന് വിശ്വസിക്കുന്നവരെയും മാത്രമേ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ദൈവം അനുവദിച്ചിട്ടുള്ളൂ.
സമാഗമനകൂടാരത്തിന്‍റെ വാതിലിന്‍റെ തൂണുകളുടെ ചുവടുകള്‍ പിച്ചള കൊണ്ടുള്ളതായിരുന്നു. ആദാമിന്‍റെ സന്തതികളായ പാപികള്‍ക്ക്, അവര്‍ ആരായിരുന്നാലും, നീലനൂല്‍ (യേശുവിന്‍റെ സ്നാനം), ചുവപ്പ് നൂല്‍ (കുരിശിലെ രക്തം) സ്ഥാനത്ത് യേശുവിന്‍റെ സ്വയം ഏറ്റെടുത്തുള്ള ന്യായവിധിപ, ധൂമ്രനൂല്‍ (യേശു ദൈവമാകുന്നു) എന്നിവയില്‍ വിശ്വസിക്കുമ്പോള്‍ മാത്രം തന്‍റെ വാസസ്ഥലമായ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാന്‍ ദൈവം അനുവദിക്കുന്നു എന്നതാണ് പിച്ചള ചുവടുകളുടെ ആത്മീയ അര്‍ത്ഥം. റോമര്‍ 6:23 ല്‍ എഴുതിയ പ്രകാരം “പാപത്തിന്‍റെ ശമ്പളം മരണം, ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ ക്രിസ്തേശുവില്‍ നിത്യജീവന്‍ തന്നേ”, എന്നുള്ള ദൈവത്തിന്‍റെ സുവിശേഷത്തെയാണ് വാതിലിന്‍റെ തൂണുകളുടെ അഞ്ചു ചുവടുകളും പിച്ചള കൊണ്ടുണ്ടാക്കിയതായിരുന്നു എന്നത് സൂചിപ്പിക്കുന്നത്. ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ യേശു നമ്മുടെ സകല പാപങ്ങളെയും ക്ഷമിച്ചു.
 

ദൈവത്തെയും വചനത്തെയും നാം ഒരിക്കലും അവഗണിക്കാതെ വിശ്വസിക്കണം

യേശുവില്‍ വിശ്വസിക്കുക എന്നതിന് വ്യവസ്ഥകളില്ലാതെ നിങ്ങള്‍ രക്ഷിക്കപ്പെട്ടു എന്നര്‍ത്ഥമില്ല. സഭയില്‍ പോകുന്നത് നിങ്ങള്‍ വ്യവസ്ഥകളില്ലാതെ വീണ്ടും ജനിച്ചുവെന്നും അര്‍ത്ഥമാക്കുന്നില്ല. യോഹന്നാന്‍ 3 ല്‍ നമ്മുടെ കര്‍ത്താവ് പറയുന്നത്, വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ചവര്‍ക്കു മാത്രമേ ദൈവരാജ്യത്തെ കാണുവാനും അതില്‍ പ്രവേശിക്കുവാനും കഴിയുകയുള്ളൂ എന്നാണ്. ഒരു യഹൂദ നേതാവും വിശ്വസ്തനായ ഒരു ദൈവവിശ്വാസിയുമായ നിക്കോദേമോസിനോട് നിര്‍ണ്ണായകമായി യേശു ചോദിച്ചു “നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും വീണ്ടും ജനിക്കുന്നതറിയുന്നില്ലയോ? വെള്ളത്താലും ആത്മാവാലും ഒരുവന്‍ വീണ്ടും ജനിക്കുമ്പോള്‍ മാത്രമേ അവന്/അവള്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാനാവൂ”. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് നീലനൂല്‍ (സ്നാനമേറ്റപ്പോള്‍ യേശു നമ്മുടെ സകല പാപങ്ങളും ഒരിക്കലായി ചുമന്നു). ചുവപ്പ് നൂല്‍, (യേശു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു), ധൂമ്രനൂല്‍ (യേശു രക്ഷകന്‍, ദൈവം, ദൈവപുത്രന്‍) എന്നിവയില്‍ വിശ്വസിച്ചാല്‍ മാത്രമേ വീണ്ടും ജനിക്കാന്‍ സാധിക്കുകയുള്ളൂ. അപ്രകാരം സമാഗമനകൂടാരത്തിന്‍റെ ഓരോ മൂലയിലും കാണപ്പെടുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ, യേശുവാണ് പാപികളുടെ രക്ഷകനെന്ന് സകല പാപികളും വിശ്വസിക്കണം.
യേശുവില്‍ വിശ്വസിക്കുന്ന അനേകരും ഈ സത്യത്തില്‍ വിശ്വസിക്കാത്തതിനാല്‍ അവര്‍ക്കു വീണ്ടും ജനിക്കുവാനോ വീണ്ടും ജനനത്തിന്‍റെ വചനം അറിയുവാനോ കഴിയുന്നില്ല. നമ്മുടെ കര്‍ത്താവ് വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം നാം യേശുവില്‍ വിശ്വസിച്ചാലും, നാം വീണ്ടും ജനിക്കുന്നില്ലെങ്കില്‍, പിതാവിന്‍റെ രാജ്യമായ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാനോ വിശ്വാസത്തിന്‍റെ ശരിയായ ജീവിതം നയിക്കുവാനോ സാധിക്കുകയില്ല എന്നതാണ്.
നമ്മുടെ മാനുഷിക ചിന്തകളില്‍ എങ്ങനെ വിശ്വസിച്ചാലും ക്രിസ്ത്യാനികളെല്ലാവരും വീണ്ടും ജനിച്ചവരാണെന്ന് അംഗീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനേ എന്ന് നാം ചിന്തിച്ചേക്കാം. ശരിയല്ലേ? യേശുവിന്‍റെ നാമം വെറുതെ വിളിക്കുന്നതുവഴിയും മാനവജാതിയെ രക്ഷിക്കുവാന്‍ അവന്‍ ചെയ്ത വിശദാംശങ്ങളെ അറിയുക പോലും ചെയ്യാതെ വെറും വാക്കുകളില്‍ അവനിലുള്ള വിശ്വാസം ഏറ്റു പറയുകയും ചെയ്യുന്നതിലൂടെ നാം രക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍, യേശുവില്‍ വിശ്വസിക്കുന്നത് അതിശയകരമാം വിധം ലളിതമാണെന്ന് ജനം കണ്ടെത്തുമായിരുന്നു. ഒരു പുതിയ വിശ്വാസിയെ കാണുമ്പോള്‍, “യേശു എന്നെ രക്ഷിച്ചു; യേശു നിന്നെ രക്ഷിച്ചു, യേശു നമ്മെ രക്ഷിച്ചു” എന്നിങ്ങനെ പാടി അവന് നാം നന്ദിയര്‍പ്പിക്കും. ധാരാളം വിശ്വാസികളുള്ളപ്പോള്‍ സാക്ഷ്യത്തിന് എവിടെ നേരം? കാര്യങ്ങളെല്ലാം അതുപോലെ നന്നായിരിക്കുന്നു. ഇത് തികച്ചും അത്ഭുതം തന്നെ! കാര്യങ്ങള്‍ ഇങ്ങനെയായിരുന്നെങ്കില്‍ രക്ഷയെക്കുറിച്ച് വളരെ ലളിതമായി ജനങ്ങള്‍ കണക്കാക്കുമായിരുന്നു. കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടുമെന്നതിനാല്‍, തോന്നുന്നപടി ജീവിച്ചാലും അവര്‍ക്ക് രക്ഷ ലഭിക്കുന്നു. എന്നാല്‍ ഇത്തരം അന്ധവിശ്വാസത്തിലൂടെ നമുക്ക് ഒരിക്കലും വീണ്ടും ജനിക്കാനാവില്ല എന്നാണ് ദൈവം പറഞ്ഞത്. നേരെമറിച്ച്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാതെ രക്ഷിക്കപ്പെട്ടുവെന്ന് പറയുന്നവര്‍ എല്ലാം അധര്‍മ്മം ചെയ്യുന്നവരാണെന്ന് അവന്‍ പറഞ്ഞു.
 

വീണ്ടും ജനിച്ചത് നിങ്ങളുടെ ആത്മാവാണ്, ജഡമല്ല

യേശു ഒരു മനുഷ്യനായി, ഈ ഭൂമിയിലേക്ക് വന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മെ രക്ഷിച്ചു. ജഡപ്രകാരം യേശുവിന്‍റെ പിതാവായിരുന്ന യോസേഫ് ഒരു ആശാരിയായിരുന്നു (മത്തായി 13:55). യേശുവും തന്‍റെ പിതാവായ തച്ചനു കീഴില്‍ ഒരു ആശാരിയായി തന്‍റെ ജീവിതത്തിലെ 29 വയസു വരെ കുടുംബത്തില്‍ കഴിഞ്ഞു. പക്ഷെ, തനിക്ക് 30 വയസ്സായപ്പോള്‍ തന്‍റെ ദൈവീക പ്രവൃത്തികള്‍, അതായത്, പൊതു ശുശ്രൂഷകള്‍ ആരംഭിക്കേണ്ടിയിരുന്നു.
യേശുവിന് ദൈവീകവും മാനുഷികവുമായ രണ്ടു സ്വഭാവങ്ങളും ഉണ്ടായിരുന്നതുപോലെ, വീണ്ടും ജനിച്ച നീതിമാന്മാരായ നമുക്കും രണ്ട് വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. നമുക്ക് ജഡവുമുണ്ട്, ആത്മാവുമുണ്ട്. എന്നാല്‍, ഒരുവന്‍ അവന്‍റെ/അവളുടെ ആത്മാവ് വീണ്ടും ജനിക്കാതെ യേശുവില്‍ വിശ്വസിക്കുന്നുവെന്ന് ഏറ്റു പറയുന്നുവെങ്കില്‍, ആ വ്യക്തി വീണ്ടും ജനിക്കപ്പെട്ടതല്ല. അതായത്, അവന്/അവള്‍ക്ക് വീണ്ടും ജനിച്ച ആത്മാവില്ല. ഒരുവന്‍ അവന്‍റെ/അവളുടെ ആത്മാവില്‍ വീണ്ടും ജനിക്കാതെ യേശുവില്‍ വിശ്വസിക്കുവാന്‍ ശ്രമിച്ചാല്‍, ആ വ്യക്തി നിക്കെദേമോസിനെ പ്പോലെ ജഡത്തില്‍ വീണ്ടും ജനനം പ്രാപിക്കാന്‍ ശ്രമിക്കുന്നവനും ഒരിക്കലും വീണ്ടും ജനിക്കാന്‍ കഴിയാത്തവനുമായിരിക്കും. യേശു തന്‍റെ അസ്തിത്വത്തില്‍ ദൈവം തന്നെയാണെങ്കിലും അവന്‍ ബലഹീനതകളുള്ള മനുഷ്യന്‍റെ ജഡമുള്ളവനുമായിരുന്നു. നമ്മുടെ ജഡമല്ല, ആത്മാവാണ് വീണ്ടും ജനിക്കുന്നത് എന്നാണിതിനര്‍ത്ഥം. 
എങ്ങനെയെങ്കിലും യേശുവില്‍ വിശ്വസിക്കുന്നവര്‍ വാസ്തവമായും വീണ്ടും ജനിക്കുമായിരുന്നെങ്കില്‍ ഒരു ഉദാരമനസ്കനായ പാസ്റ്ററായി അറിയപ്പെടാന്‍ ഞാന്‍ ശ്രമിച്ചേനേ. എന്തുകൊണ്ട്? കാരണം സത്യത്തില്‍ വിശ്വസിക്കാത്തവരെക്കുറിച്ച് നിരാശപ്പെടാതെയും അവര്‍ സത്യമറിയേണമെന്ന് കരുതി എന്‍റെ പ്രഭാഷണങ്ങളിലെ കാഠിന്യം വരുത്താതെയും ഞാന്‍ കരുതുമായിരുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ ഒരു നല്ല ഉപചാര മര്യാദയുള്ളവനും, ഉന്നതകുല ജാതനും, ഉദാരനും സൗമ്യനും സരസനുമായ പാസ്റ്ററെന്ന നിലയില്‍ പ്രശസ്തനാവുകയും ജനങ്ങള്‍ക്ക് തങ്ങളുടെ ജഡത്തെ എങ്ങനെ വിശുദ്ധമാക്കാം എന്ന് പ്രസംഗിച്ച് നടക്കുന്നവനും ആകുമായിരുന്നു. തീര്‍ച്ചയായും എനിക്ക് എന്‍റെ ഇമേജ് അതുവഴി വര്‍ധിപ്പിക്കാമായിരുന്നു. പക്ഷെ, ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല കാരണം “ഈ പാസ്റ്റര്‍ യേശുവിന്‍റെ വിശുദ്ധിയും കരുണയും അതുപോലെ പിന്തുടരുന്നു” എന്ന ഒരു രൂപം എന്നെക്കുറിച്ച് നിങ്ങളുടെ മനസില്‍ നട്ടുപിടിപ്പിക്കാന്‍ എനിക്ക് കഴിവില്ല. ഇതിന് കാരണം, മനുഷ്യന്‍റെ ജഡത്തിന് മാറുവാന്‍ കഴിയില്ല എന്നതാണ്. ജഡത്തില്‍ അല്പം കരുണയും ഔദാര്യവും ദയവും കാണിച്ചു എന്നതുകൊണ്ട് അയാള്‍ വീണ്ടും ജനിച്ച നീതിമാനാണ് എന്നര്‍ത്ഥമില്ല. ജഡത്തില്‍ വീണ്ടും ജനിക്കാന്‍ ആര്‍ക്കും കഴിയില്ല. മറ്റൊരു മനുഷ്യ ഘടകമായ ആത്മാവിലാണ്, ദൈവത്തിന്‍റെ വചനം വിശ്വസിക്കുന്നതിലൂടെ വീണ്ടും ജനനം ഉണ്ടാകേണ്ടത്.
യേശുവില്‍ നിങ്ങള്‍ വിശ്വസിക്കുമ്പോള്‍, നിങ്ങള്‍ സത്യം അറിയണം. “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാൻ 8:32) ദൈവത്തിന്‍റെ സത്യത്തിനു മാത്രമേ നമ്മെ വീണ്ടും ജനിപ്പിക്കാനും പാപത്തിന്‍റെ ബന്ധനത്തില്‍ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രമാക്കാനും നീതിമാന്മാരായി നമ്മെ വീണ്ടും ജനിപ്പിക്കുവാനും കഴിയുകയുള്ളൂ. നാം ബൈബിളിനെ വ്യക്തമായി അറിയുകയും വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനും സത്യവിശ്വാസത്തിന്‍റെ ജീവിതം നയിക്കുവാനും അതോടൊപ്പം അതിവിശുദ്ധന്‍റെ കൃപാസനത്തിലേക്ക് പോകുവാനും കഴിയുകയുള്ളൂ. നമ്മുടെ ആത്മാക്കളെ വീണ്ടും ജനിപ്പിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് സത്യം. ഈ സത്യത്തിലുള്ള നമ്മുടെ വിശ്വാസം നമ്മുടെ സകല പാപങ്ങളെയും ക്ഷമിക്കുകയും ദൈവത്തോടൊപ്പം വിശ്വാസമണ്ഡലത്തില്‍ വസിക്കുവാന്‍ നമ്മെ അനുവദിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളിലുള്ള വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കര്‍ത്താവിനൊപ്പം സന്തോഷത്തില്‍ ആത്മീയ തിളക്കമുള്ള മണ്ഡലത്തില്‍ വീണ്ടും ജനിച്ച ദൈവമക്കളായി കഴിയുവാന്‍ നമ്മെ കഴിവുള്ളവരാക്കുന്നു.
യേശുവില്‍ അന്ധമായി വിശ്വസിക്കുന്നതല്ല യഥാര്‍ത്ഥ വിശ്വാസം. മാനുഷിക ദൃഷ്ടിയില്‍ നോക്കിയാല്‍ എനിക്ക് അനേകം കുറവുകളുണ്ട്. ഞാന്‍ ഇത് വെറുതെ വായ് കൊണ്ട് പറയുകയല്ല, ഞാനെന്തെങ്കിലും ചെയ്യുമ്പോള്‍, എനിക്ക് അനേകം കുറവുകളുണ്ടെന്നത് ഞാന്‍ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, ഞാന്‍ ഒരു ബൈബിള്‍ ക്യാപ് സംഘടിപ്പിക്കുന്നു; പങ്കെടുക്കുന്ന വിശുദ്ധന്മാര്‍ക്കും പുതുതായി വരുന്നവര്‍ക്കും സൗകര്യമായി വചനം കേള്‍ക്കുവാനും ദൈവകൃപയാല്‍ തങ്ങളുടെ ഹൃദയങ്ങളില്‍ പ്രചോദിതരാകുവാനും വീണ്ടും ജനനത്തിന്‍റെ അനുഗ്രഹം നേടുവാനും തങ്ങളുടെ ശരീരത്തിലും ആത്മാവിലും ആശ്വാസം നേടിയവരായി മടങ്ങുവാനും തക്കവണ്ണം എല്ലാം ക്രമീകരിക്കുമെങ്കിലും, അനേകം കാര്യങ്ങള്‍, ഞാന്‍ മുന്‍കൂട്ടി കാണുവാനും അപ്രകാരം ക്രമീകരിക്കാനും വിട്ടുപോയി എന്ന കാര്യം പിന്നീട് എനിക്ക് ബോധ്യമാകും ഒരുക്ക സമയമെല്ലാം കഴിഞ്ഞ് ക്യാംപ് ആരംഭിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും അല്പം കൂടെ ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ ശരിയാക്കാമായിരുന്ന അനേകം കാര്യങ്ങള്‍ മുന്നില്‍ വരുന്നത്. എന്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ക്രമീകരിക്കാനാവാത്തതെന്ന് ഞാന്‍ അത്ഭുതപ്പെടും. അല്പം കൂടെ ശ്രദ്ധയും കരുതലും ഈ ബൈബിള്‍ ക്യാംപില്‍ കാണിച്ചിരുന്നെങ്കില്‍, വന്നിരുന്ന വിശുദ്ധര്‍ക്കും പുതിയ ആളുകള്‍ക്കും കുറേ കൂടി നന്നായി വചനം ശ്രവിക്കുവാനും രക്ഷ പ്രാപിക്കാനും നന്നായിരുന്നേനെ. അതുപോലെ ദിവസം മുഴുവനും ഞാന്‍ പ്രയത്നിച്ചാലും അതിന്‍റെ ഫലം വരുമ്പോള്‍ അത് എന്‍റെ പ്രയത്നത്തിന് തുല്യമായി പലപ്പോഴും ലഭിക്കാറില്ല. എനിക്ക് ധാരാളം കുറവുകളുണ്ടെന്ന് എനിക്ക് തന്നെ വ്യക്തമായിട്ടറിയാം. 
“എന്താണ് എനിക്കിത് ചെയ്യാന്‍ കഴിയാത്തത്? എന്തുകൊണ്ട് ഞാനിത് ചിന്തിച്ചില്ല? ഞാന്‍ ആകെ കൂടെ ചെയ്യേണ്ടിയിരുന്നത് അല്പം കൂടെ ശ്രദ്ധാലുവായിരിക്കുക മാത്രമായിരുന്നു, എന്നിട്ടും എനിക്കിത് ചെയ്യാന്‍ ആകാത്തതെന്ത്?” ഞാന്‍ സുവിശേഷത്തെ യഥാര്‍ത്ഥമായും സേവിച്ചു തുടങ്ങുമ്പോള്‍ ഞാന്‍ എന്‍റെ കുറവുകളെക്കുറിച്ച് അടിക്കടി തിരിച്ചറിയുന്നു. ആകയാല്‍ ഞാന്‍ എന്നെ തിരിച്ചറിച്ച് “ഇത്രയേ ഉള്ളൂ ഈ ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍” എന്ന് അംഗീകരിക്കുന്നു. ഞാനിത് എന്‍റെ അധരങ്ങള്‍ കൊണ്ട് പറയുന്നതു മാത്രമല്ല, ഞാനൊരു മാന്യനാണെന്ന് നടിക്കാറുമില്ല. നേരെമറിച്ച്, വാസ്തവത്തില്‍, ഞാനോ തീരെ ചെറിയ കാര്യങ്ങളുടെ പോലും രണ്ടറ്റവും കുട്ടിമുട്ടിക്കുവാന്‍ പോലുമാകാതെ തോന്നിയതുപോലെ നടക്കുന്നവന്‍ ആണ്. എന്നിലേക്ക് നോക്കുമ്പോള്‍, എന്‍റെ അനേകം കുറവുകളെ എനിക്ക് വാസ്തവമായും ഉണരുവാന്‍ കഴിയുന്നു.
 

നീലനൂലിന്‍റെ വിശ്വാസത്തിലൂടെയാണ് നാം വിശുദ്ധി പ്രാപിക്കുന്നത്

ജനങ്ങള്‍ തങ്ങളെക്കുറിച്ച് തന്നെ ചിന്തിക്കുപ്പോള്‍ ഒരു തെറ്റും കൂടാതെ സകല കാര്യവും തങ്ങളെ കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥമായും ഒരു പ്രയാസത്തെ നേരിടുമ്പോഴാണ് തങ്ങളുടെ വാസ്തവമായുള്ള കഴിവുകളും കഴിവുകേടുകളും വ്യക്തമായി വെളിപ്പെടുന്നത്. തങ്ങള്‍ തികച്ചും കഴിവുകെട്ടവരും പാപം ചെയ്യുകയും തെറ്റുകള്‍ വരുത്തുകയും ചെയ്യാനല്ലാതെ മറ്റൊന്നിനും വഴിയില്ലാത്തവരുമാണെന്ന് അവര്‍ കണ്ടെത്തും. തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് ജനങ്ങള്‍ ചിന്തിക്കുമ്പോള്‍, തങ്ങളുടെ വിശ്വാസത്തിന്‍റെ മേന്മ കൊണ്ട് ദൈവരാജ്യത്തില്‍ പോകുകയാണെന്ന് ചിന്തിച്ചുകൊണ്ട് അവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
പക്ഷെ, ജഡം ഒരിക്കലും മാറുന്നില്ല. കുറവുകളില്ലാത്ത ഒറ്റ ജഡവുമില്ല, ഇത് എപ്പോഴും തെറ്റ് ചെയ്യുകയും ഇതിന്‍റെ കുറവുകളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഏതെങ്കിലും വകയില്‍, നിങ്ങളുടെ ജഡത്തില്‍, ചെയ്ത ചില നല്ല പ്രവൃത്തി നിമിത്തം കര്‍ത്താവിന്‍റെ രാജ്യത്തില്‍ പോകാമെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ നിങ്ങളുടെ ജഡം ചെയ്ത പ്രവൃത്തി എത്ര മികച്ചതായിരുന്നാലും അത് ദൈവമുമ്പാകെ തികച്ചും ഉപയോഗ ശൂന്യമാണെന്ന് നിങ്ങള്‍ തീര്‍ച്ചയായും മനസിലാക്കണം. കര്‍ത്താവിന്‍റെ രാജ്യത്തില്‍ കടക്കാന്‍ നമ്മെ യോഗ്യരാക്കുന്ന ഏകകാര്യം സത്യവചനത്തിലുള്ള വിശ്വാസമാണ്. നമ്മെ കര്‍ത്താവ് രക്ഷിച്ച നീല, ധൂമ്രം, ചുവപ്പ് നൂലുകളാണ്. കാരണം നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയാണ് കര്‍ത്താവ് നമ്മെ രക്ഷിച്ചത് എന്നതിനാല്‍ ഇതില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. 
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ ദൈവം നമ്മെ രക്ഷിച്ചില്ലായിരുന്നെങ്കില്‍ നമുക്കാര്‍ക്കും ഒരിക്കലും വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനാവുമായിരുന്നില്ല. നമ്മുടെ വിശ്വാസം എത്ര ശക്തമായിരുന്നാലും നമുക്കതില്‍ പ്രവേശിക്കാനാവില്ല. എന്തുകൊണ്ട്? ഇങ്ങനെയായിരുന്നു കാര്യമെങ്കില്‍ പ്രവേശിക്കാന്‍ കഴിവുള്ളവരാകണമെങ്കില്‍, ഓരോ ദിവസവും ജഡത്തിന്‍റെ വിശ്വാസം നന്നായിരിക്കണമായിരുന്നു. നമ്മുടെ വിശ്വാസം ഓരോ ദിവസവും നന്നായിരിക്കുന്നു വെങ്കില്‍ മാത്രമേ നമുക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാനാവുമായിരുന്നുള്ളൂ. എങ്കില്‍, ഇത്തരം ബലഹീനമായ ഒരു ജഡമുള്ള നമുക്ക് നമ്മുടെ വിശ്വാസത്തെ ദിനംതോറും നല്ലതാക്കിമാറ്റി എങ്ങനെ പ്രവേശിക്കാന്‍ കഴിയും? നമുക്കു തന്നേ പാപക്ഷമ നല്‍കുവാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതിരിക്കെ, ദിനം തോറും നാം ചെയ്യുന്ന പാപത്തെ മറികടക്കുവാനുള്ള വിശ്വാസം നമുക്കില്ലാതിരിക്കെ, ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ തക്കവണ്ണം നമ്മുടെ വിശ്വാസത്തെ നന്നാക്കി എടുക്കുവാന്‍ നമുക്ക് എങ്ങനെ കഴിയും? ഒന്നുകില്‍ നമ്മുടെ ശരീരങ്ങള്‍ ഒരിക്കലും പാപം ചെയ്യാത്ത വിശുദ്ധ ശരീരങ്ങളായിരിക്കണം. അല്ലെങ്കില്‍ ദിനം തോറും നാം അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുകയും ഉപവസിക്കുകയും ചെയ്യണം; പക്ഷെ എന്നും വിശുദ്ധമായിരിക്കുന്ന ശരീരം ആര്‍ക്കാണുള്ളത്? ആര്‍ക്കാണിത് എന്നും ചെയ്യുവാനാകുന്നത്?
ദൈവം നമ്മെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ രക്ഷിച്ചില്ലായിരുന്നെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിവുള്ള ആരും തന്നെ ഉണ്ടാകുമായിരുന്നില്ല. ഒരു നിമിഷത്തേക്ക് നല്ലതായും അടുത്ത നിമിഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന തരം വിശ്വാസമുള്ളവരാണ് നമ്മള്‍. വീണ്ടും അപ്രത്യക്ഷമായിപോകുവാന്‍ മാത്രം നല്ലതായിരിക്കുന്ന വിശ്വാസമാണ് നമ്മുടേതെങ്കില്‍, നമുക്ക് യഥാര്‍ത്ഥമായും വിശ്വാസമുണ്ടോ എന്ന കാര്യത്തില്‍ നാം ചിന്തക്കുഴപ്പത്തിലാവുകയും നമുക്ക് ആദ്യം ഉണ്ടായിരുന്ന വിശ്വാസംപോലും നഷ്ടപ്പെടുന്നവരായിത്തീരുകയും ചെയ്യും; ആത്യന്തികമായി, യേശുവില്‍ ആദ്യം വിശ്വസിച്ചതിനും വളരെക്കാലം കഴിയുമ്പോള്‍, അധികം പാപമുള്ളവരായിത്തീരും. പക്ഷെ, അയോഗ്യരും പാപികളുമായ നമ്മെ, നീല, ധൂമ്രം, ചുവപ്പു നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന തന്‍റെ രക്ഷാപദ്ധതി പ്രകാരം യേശു പൂര്‍ണ്ണമായും രക്ഷിച്ചു. അവന്‍ നമുക്ക് നമ്മുടെ പാപമോചനം നല്‍കിത്തന്നു.
ഈ തെളിവ് നമുക്ക് ലഭിക്കുമ്പോള്‍ മാത്രമേ “യഹോവയ്ക്ക് വിശുദ്ധം” എന്ന സ്വര്‍ണ്ണ തകിട് ഒരു മഹാപുരോഹിതനെപ്പോലെ തലപ്പാവില്‍ അണിയുവാന്‍ നമുക്ക് കഴിയുകയുള്ളൂ. (പുറപ്പാട് 28:36-38) അപ്പോള്‍ നമുക്ക് നമ്മുടെ പൗരോഹിത്യം വഹിക്കുവാന്‍ കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ പാപക്ഷമ പ്രാപിച്ചു എന്ന് തങ്ങളുടെ ഹൃദയങ്ങളില്‍ ഉറപ്പുള്ളവരായി ദൈവത്തിന്‍റെ പുരോഹിതന്മാരായി അവനെ സേവിക്കുന്നവര്‍ക്കുമാത്രമേ തങ്ങള്‍ “യഹോവയ്ക്കു വിശുദ്ധം” എന്ന് ജനത്തോട് സാക്ഷീകരിക്കുവാന്‍ കഴിയുകയുള്ളൂ.
മഹാ പുരോഹിതന്‍റെ തലപ്പാവിനോട് ചേര്‍ത്ത് ഒരു സ്വര്‍ണ്ണപട്ടം നീല നൂലുകൊണ്ട് മുടിയില്‍ കെട്ടിവച്ചിട്ടുണ്ട്. അപ്പോള്‍, എന്തിനാണ് മുടി നീലച്ചരട് കൊണ്ട് കെട്ടണമെന്ന് ദൈവം പറഞ്ഞത്? നമ്മെ രക്ഷിക്കാന്‍ കര്‍ത്താവിന് ആവശ്യമായിരുന്നത് നീലനൂലാണ്. ഈ നീല നൂല്‍ നമ്മുടെ പാപങ്ങളെയെല്ലാം തന്‍റെമേല്‍ ചുമക്കുവാന്‍ യേശു സ്വീകരിച്ച സ്നാനത്തെക്കുറിക്കുന്നു. പഴയനിയമത്തിലെ കൈവെപ്പിന് സമാനമായ പുതിയ നിയമത്തിലെ തന്‍റെ സ്നാനത്തിലൂടെ കര്‍ത്താവ് നമ്മുടെ സകല പാപങ്ങളെയും തന്‍റെമേല്‍ ചുമന്ന് അവയെ കഴുകികളഞ്ഞില്ലായിരുന്നെങ്കില്‍, യേശുവില്‍ എത്ര നന്നായി വിശ്വസിച്ചാലും യഹോവയില്‍ നിന്നും വിശുദ്ധി പ്രാപിക്കാന്‍ നമുക്ക് കഴിയില്ലായിരുന്നു. ഇതിനാലാണ് സ്വര്‍ണ്ണ പട്ടത്തെ നീല ചരട് കൊണ്ട് മുടിയില്‍ കെട്ടി വച്ചിരിക്കുന്നത്. അങ്ങനെ “യഹോവയ്ക്ക് വിശുദ്ധം” എന്ന് കൊത്തിവച്ചിരിക്കുന്ന സ്വര്‍ണ്ണ പട്ടവുമായി മഹാപുരോഹിതനെ കാണുന്ന ഏതൊരാള്‍ക്കും അവന്‍റെ/അവളുടെ പാപമോചനം നേടുന്നതിലൂടെ ദൈവമുമ്പാകെ വിശുദ്ധമായിരിക്കണം എന്ന ഓര്‍മ്മ വരും. അതോടൊപ്പം ദൈവമുമ്പാകെ തങ്ങള്‍ക്ക് എങ്ങനെ വിശുദ്ധമായിരിക്കാന്‍ കഴിയുമെന്ന് ഇത് ജനങ്ങളെ ചിന്തിപ്പിക്കുന്നു.
നമ്മളും നീതിമാന്മാരായി തീര്‍ന്നതെങ്ങനെ എന്ന് ഓര്‍ത്തിരിക്കണം. എങ്ങനെയാണ് നാം നീതിമാന്‍മാരായത്? മത്തായി 3:15 നമുക്ക് വായിക്കാം. യേശു അവനോട് (യോഹന്നാനോട്) ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. സ്നാനപ്പെട്ടതിലൂടെയാണ് യേശു നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചത്. തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ സകലപാപങ്ങളെയും തന്‍റെ മേല്‍ ചുമന്നതിനാല്‍, ഇതു വിശ്വസിക്കുന്നവരെല്ലാം പാപമില്ലാത്തവരാണ്. യേശു സ്നാനപ്പെട്ടില്ലായിരുന്നെങ്കില്‍ നാം പാപമില്ലാത്തവരാണ് എന്നു പറയുവാന്‍ എങ്ങനെ ധൈര്യപ്പെടുമായിരുന്നു? നിങ്ങളുടെ കണ്ണുകളിലെ ആത്മാര്‍ത്ഥമായ കണ്ണുനീരോടെ യേശുവിന്‍റെ കുരിശുമരണത്തിലുള്ള വിശ്വാസത്തെ ഏറ്റു പറഞ്ഞതിലൂടെ മാത്രമാണോ നിങ്ങള്‍ പാപക്ഷമ നേടിയത്? തങ്ങളുമായി യാതൊരു വിധ ബന്ധവുമില്ലാത്ത യേശുവിന്‍റെ മരണത്തെക്കുറിച്ച് ദുഃഖിക്കുന്നത് കഠിനമായി തോന്നുന്ന അനേകര്‍ തങ്ങളുടെ അപ്പൂപ്പനോ അമ്മൂമ്മയോ അനുഭവിച്ച കഷ്ടതയും അവരുടെ മരണവും ഓര്‍ത്തും അഥവാ തങ്ങള്‍ക്കു നേരിട്ട കഷ്ടപ്പാടുകളെ ഓര്‍ത്തും കരയാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെ നിങ്ങള്‍ വെറുതെ കരഞ്ഞാലും ശരി, അഥവാ യേശുവിന്‍റെ ക്രൂശീകരണത്തില്‍ ശരിക്കും ദുഃഖിച്ച് കരഞ്ഞാലും ശരി, നിങ്ങളുടെ പാപങ്ങള്‍ ഇതിലൊരു മാര്‍ഗ്ഗത്തിലൂടെയും കഴുകപ്പെടുകയില്ല.
“യഹോവയ്ക്ക് വിശുദ്ധം” എന്ന് കൊത്തി വച്ചിരിക്കുന്ന സ്വര്‍ണ്ണ പട്ടം നീലച്ചരടുകൊണ്ട് മഹാപുരോഹിതന്‍ മുടിയില്‍ കെട്ടിയിരിക്കുന്നതുപോലെ, നമ്മുടെ പാപങ്ങളെ കഴുകി കളയുന്നതും നമ്മെ വിശുദ്ധീകരിക്കുന്നതും യേശുവിന്‍റെ സ്നാനമാണ്. യഹോവ നമ്മുടെ സകലപാപങ്ങളും അവന്‍റെ മേല്‍ ചുമത്തിയതിനാലും യേശുവിന്‍റെ സ്നാനത്താല്‍ നമ്മുടെ സകല പാപങ്ങളെയും അവന്‍റെ മേല്‍ കടത്തിവിടപ്പെട്ടതിനാലും, യേശു തന്നെ നമ്മുടെ പാപങ്ങളെ തന്‍റെ മേല്‍ ചുമന്നതിനാലും നമ്മുടെ ഹൃദയങ്ങള്‍ പാപമോചനം പ്രാപിച്ചിരിക്കുന്നു. നമ്മുടെ ഹൃദയവികാരങ്ങള്‍ എത്ര തന്നെ വ്യത്യസ്തമായിരുന്നാലും നമ്മുടെ പ്രവൃത്തികള്‍ എത്ര തന്നെ അയോഗ്യമായിരുന്നാലും ശരി, ബൈബിളില്‍ എഴുതിയിരിക്കുന്ന നീലനൂലിന്‍റെ വചനത്താല്‍ നാം നീതികരിക്കപ്പെട്ടും പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ടും ഇരിക്കുന്നു. നമ്മുടെ ജഡത്തെ നോക്കിയാല്‍, നമുക്ക് മഹത്വീകരിക്കപ്പെടാനാവില്ല. പക്ഷെ, നമ്മുടെ ഹൃദയങ്ങളിലുള്ള നീല, ധൂമ്രം, ചുവപ്പു നൂലുകളുടെ വിശ്വാസത്താല്‍ അതായത്, യേശു നമ്മുടെ സകലപാപങ്ങളെയും സ്നാനത്തിലൂടെ തന്‍റെ മേല്‍ ചുമന്നുവെന്നും കുരിശില്‍ നമ്മുടെ ശിക്ഷാവിധി സഹിച്ചുവെന്നും നമ്മോടു പറയുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്കുള്ളതിനാല്‍ ധൈര്യത്തോടും നിര്‍ഭയത്തോടും നമുക്ക് സുവിശേഷം പറയാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്കുള്ളതിനാല്‍ വിശ്വാസത്താല്‍ നീതിമാന്മാരായി ജീവിക്കാനും ഈ നീതിയുള്ള വിശ്വാസത്തെ ജനങ്ങളോട് പ്രസംഗിക്കുവാനും നമുക്ക് കഴിയും.
നമ്മുടെ കര്‍ത്താവിന്‍റെ കൃപയ്ക്കായി നന്ദി പറഞ്ഞു തീര്‍ക്കാന്‍ നമുക്കാവില്ല. നമ്മുടെ രക്ഷ വെറുതെ വരുന്നതല്ലാത്തതിനാല്‍ നാം അതിനായും അധികം നന്ദിയുളളവരാണ്. നേരെ വിശ്വസിച്ചില്ലെങ്കിലും ഒരുവന്/ഒരുവള്‍ക്ക് ലഭിക്കാവുന്ന തരത്തിലുള്ള വെറും രക്ഷയല്ല നാം പ്രാപിച്ചിരിക്കുന്നത്. കര്‍ത്താവേ, കര്‍ത്താവേ എന്ന് ഒരുവന്‍ സ്വന്ത ഇഷ്ടംപോലെ വിളിച്ചപേക്ഷിക്കുന്നതിന് അങ്ങനെ ചെയ്യുന്നവരെല്ലാം രക്ഷിക്കപ്പെടും എന്നര്‍ത്ഥമില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മുടെ പാപങ്ങള്‍ കഴുകപ്പെട്ടു എന്ന ഉറപ്പ് നമ്മുടെ ഹൃദയത്തിലുള്ളതിനാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും വളരെ വിശദമായി കര്‍ത്താവ് നമ്മെ രക്ഷിച്ചു. ഈ വലിയ രക്ഷയ്ക്കായി നാം വളരെ നന്ദിയുള്ളവരാണ്. 
ദൈവപുത്രനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ അവനെക്കുറിച്ചുള്ള സാക്ഷ്യമുണ്ടെന്ന് ബൈബിള്‍ നമ്മോടു പറയുന്നു (1 യോഹന്നാൻ 5:10). നമ്മുടെ ഹൃദയങ്ങളില്‍ സാക്ഷ്യമില്ലെങ്കില്‍ നാം ദൈവത്തെ ഒരു കള്ളനാക്കുകയാണ്. ആയാല്‍ നാം എല്ലാവര്‍ക്കും പൂര്‍ണ്ണമായ ഒരു തെളിവ് നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടാവണം. “നീ രക്ഷിക്കപ്പെട്ടതിന്‍റെ തെളിവ് എന്നെ കാണിക്കുക ജനം പാപക്ഷമ പ്രാപിക്കുമ്പോള്‍, പരിശുദ്ധാത്മാവിനെ ദാനമായി പ്രാപിക്കുമെന്നും രക്ഷയ്ക്ക് വ്യക്തമായ തെളിവുണ്ടെന്നും നിങ്ങള്‍ പറയുന്നുവല്ലോ. എനിക്ക് ആ തെളിവ് കാണിച്ചുതരിക” എന്നിങ്ങനെ ആരെങ്കിലും വെല്ലുവിളിച്ച് ആവശ്യപ്പെട്ടാല്‍ നീ പിന്നോട്ടു മാറേണ്ട ഒരു കാര്യവുമില്ല. ഇപ്രകാരം ധൈര്യത്തോടെ നിങ്ങള്‍ക്ക് തെളിവ് നല്‍കാം. “യേശുക്രിസ്തു എന്നെ പൂര്‍ണ്ണമായും രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്നിലുണ്ട്. അവന്‍ എന്നെ പൂര്‍ണ്ണമായും രക്ഷിച്ചിരിക്കയാല്‍, എനിക്ക് ഒരു പാപവുമില്ല”.
നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള തെളിവ് പൂര്‍ണ്ണമായും നിങ്ങളുടെ ഹൃദയത്തിലില്ല എങ്കില്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടില്ല. ജനങ്ങള്‍ എത്രത്തോളം ശക്തമായി യേശുവില്‍ വിശ്വസിച്ചാലും ഇതുമാത്രമായി ഒരിക്കലും അവരുടെ രക്ഷ നിര്‍ണ്ണയിക്കുന്നില്ല. ഇത് ഒരു തരം ആവശ്യപ്പെടാത്ത സ്നേഹമാണ്. അടുത്ത വ്യക്തി എന്തു കരുതുന്നു എന്നതിനെക്കുറിച്ച് ആലോചിക്കാത്ത സ്നേഹമാണിത്. നാം സ്നേഹിക്കാത്ത ഒരാള്‍ ചാഞ്ചാടുന്ന ഹൃദയത്തോടെ, നമ്മില്‍ നിന്നും വല്ലതും പ്രതീക്ഷിക്കുമ്പോള്‍, നമ്മോടു സ്നേഹം തോന്നുകയും, സ്നേഹത്തിനായി അവന്‍/അവള്‍ മരിക്കുകയാണെന്ന നിലയില്‍ നമ്മെ നോക്കുകയും ചെയ്യും. ഇതിനു പകരമായി നാം അയാളെ സ്നേഹിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. അതുപോലെ, പാപമോചനം നേടാതെ, തങ്ങളുടെ ഹൃദയങ്ങള്‍ അവനായി വേദനിക്കുന്നു എന്ന കാരണത്താല്‍, ദൈവം ആരെയും തന്‍റെ കരങ്ങളാല്‍ ആലിംഗനം ചെയ്യാറില്ല. ദൈവത്തോട് പാപികളുടെ ആവശ്യപ്പെടാതെയുള്ള സ്നേഹമല്ലാതെ മറ്റൊന്നുമല്ലിത്.
നാം ദൈവത്തെ സ്നേഹിക്കുമ്പോള്‍, സത്യത്തിലുള്ള അവന്‍റെ വചനത്തില്‍ വിശ്വസിച്ചുകൊണ്ടാവണം നാം അവനെ സ്നേഹിക്കേണ്ടത്. അവനോടുള്ള നമ്മുടെ സ്നേഹം ഒരിക്കലും ഒരു ഭാഗത്തേക്ക് മാത്രമുള്ളതാകരുത്. അവനോടുള്ള നമ്മുടെ സ്നേഹം നാം അവനോട് പറയുകയും നാം അവനെ സ്നേഹിക്കുന്നതിനുമുമ്പ് ആദ്യം തന്നെ അവന്‍ വാസ്തവമായും നമ്മെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് നാമറിയുകയും വേണം. നമ്മെ തിരികെ സ്നേഹിക്കാത്ത ഒരാള്‍ക്കായാണ് നാം നമ്മുടെ സകല സ്നേഹവും നല്‍കുന്നതെങ്കില്‍, നാമെല്ലാവരും ഹൃദയ തകര്‍ച്ചയിലായിരിക്കും അവസാനിക്കുക. 
നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷയുടെ മഹത്വത്താല്‍ നമ്മുടെ കര്‍ത്താവ് നമ്മെ ധരിപ്പിച്ചിരിക്കയാല്‍, നമുക്കതിനായി ശിക്ഷ അനുഭവിക്കേണ്ടതായിട്ടില്ല. ദൈവരാജ്യത്തില്‍ പ്രവേശിക്കാനും ദൈവത്തോടൊപ്പം വസിക്കാനും അവന്‍ നമ്മെ അനുവദിച്ചിട്ടുണ്ട്. ദൈവകൃപയിലൂടെ പാപമോചനം പ്രാപിക്കുവാന്‍ നമ്മെ കഴിവുള്ളവരാക്കുന്ന ദാനം അവന്‍ നമുക്ക് നല്‍കി. സ്വര്‍ഗ്ഗത്തിലെ അസംഖ്യം ആത്മീയ അനുഗ്രഹങ്ങളെ ദൈവത്തിന്‍റെ രക്ഷ നമുക്ക് നല്‍കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവം നമുക്ക് നല്‍കിയ ഈ രക്ഷ ഒന്നുമാത്രമാണ് അവനില്‍ നിന്നുള്ള സകല അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ നമ്മെ കഴിവുള്ളവരാക്കുന്നത്.
 

യേശു തന്നെ നമുക്ക് കൊണ്ടു വന്ന രക്ഷ

നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചു. മൂന്നു വ്യത്യസ്ത നൂലുകളില്‍ നിര്‍മ്മിതമായ രക്ഷയാണ് അവന്‍ നമുക്ക് നല്‍കിയത്. ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ രക്ഷയെന്നത് ദൈവം നല്‍കിയ രക്ഷാദാനമല്ലാതെ മറ്റൊന്നല്ല. ഈ രക്ഷാ ദാനമാണ് വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനും അതില്‍ വസിക്കാനും നമ്മെ യോഗ്യരാക്കുന്നത്. 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നിങ്ങളെയും എന്നെയും നീതിമാന്‍മാരാക്കി തീര്‍ത്തു. ദൈവസഭയില്‍ വരുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും ഇതു നമ്മെ അനുവദിച്ചു. ഈ സത്യസുവിശേഷം ദൈവത്തിന്‍റെ ആത്മീയ വചനങ്ങളെ ഭക്ഷണമാക്കുവാനും അവന്‍റെ കൃപ പ്രാപിക്കുവാനും കൂടി നമ്മെ യോഗ്യരാക്കി. ദൈവ കൃപയുടെ സിംഹാസനത്തിനു മുന്നില്‍ ചെല്ലുവാനും പ്രാര്‍ത്ഥിക്കുവാനും നമ്മെ അനുവദിച്ച ഇത് നമ്മുടെ സ്വന്തമായി ദൈവം ചൊരിഞ്ഞ അളവില്ലാത്ത കൃപ പ്രാപിക്കാനുള്ള വിശ്വാസത്തെ നമുക്ക് നല്‍കുകയും ചെയ്തു. നമ്മുടെ രക്ഷയിലൂടെ മാത്രം, അത്തരം വലിയ അനുഗ്രഹങ്ങളെ ദൈവം നമ്മുടെതാക്കി തീര്‍ത്തു. ഇക്കാരണത്താലാണ് രക്ഷ അതിവിലയേറിയതാകുന്നത്.
നമ്മുടെ വിശ്വാസത്തിന്‍റെ ഭവനം പാറമേല്‍ പണിയണമെന്ന് യേശു നമ്മോടു പറഞ്ഞു (മത്തായി 7:24). വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ വരുന്ന രക്ഷയല്ലാതെ മറ്റൊന്നുമല്ല ഈ പാറ. അപ്രകാരം നാമെല്ലാവരും രക്ഷിക്കപ്പെടുന്നതിലൂടെ വിശ്വാസജീവിതം നയിക്കണം, രക്ഷിക്കപ്പെടുന്നതിലൂടെ നീതികരിക്കപ്പെടണം, രക്ഷിക്കപ്പെടുന്നതിലൂടെ നിത്യജീവന്‍ അനുഭവിക്കണം, രക്ഷിക്കപ്പെടു ന്നതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും വേണം.
ഈ ലോകത്തിന്‍റെ അന്ത്യകാലം നമ്മോട് അടുത്തുകൊണ്ടിരിക്കയാണ്. ആകയാല്‍, ഈ യുഗത്തില്‍ കൃത്യമായ വചനപ്രകാരം ജനങ്ങള്‍ രക്ഷിക്കപ്പെടേണ്ടത് കൂടുതല്‍ ആവശ്യമായി വന്നിരിക്കയാണ്. നീല, ധൂമ്രം, ചുവപ്പ് നൂലുകളെക്കുറിച്ചറിയാതെ തന്നെ, യേശുവില്‍ വെറുതെ വിശ്വസിച്ചാല്‍ ഒരുവന് രക്ഷ പ്രാപിക്കാം എന്നു പറയുന്ന ചിലരുണ്ട്. ഈ രീതിയില്‍ രക്ഷിക്കപ്പെടാന്‍ ഇത്രയും മതി എന്നു പറയുന്ന ഇവര്‍ വിശ്വാസ ജീവിതത്തെക്കുറിച്ച് പറയുന്ന കാര്യമേ വരുന്നില്ല.
എന്നാല്‍ തങ്ങളുടെ ഹൃദയത്തിലെ പാപങ്ങള്‍ മോചിക്കപ്പെട്ടവര്‍ക്കുമാത്രമേ ദൈവം അംഗീകരിക്കുന്ന വിശ്വാസജീവിതത്തെ നയിക്കാന്‍ കഴിയുകയുള്ളൂ എന്നതിനാലാണ് ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത്. കാരണം പാപമോചനം നേടിയ ഏതൊരു വിശുദ്ധന്‍റെയും ഹൃദയം പരിശുദ്ധാത്മാവ് വസിക്കുന്ന വിശുദ്ധ മന്ദിരമാണ്. ഈ വിശുദ്ധിയെ മലിനമാക്കാത്ത രീതിയില്‍ അവന്‍റെ/അവളുടെ വിശ്വാസ ജീവിതം അവന്‍/അവള്‍ നയിക്കണം. 
പാപികള്‍ ജീവിതം നയിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മണ്ഡലത്തിലാണ് നീതിമാന്‍മാര്‍ ജീവിതം നയിക്കുന്നത്. ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ പാപികള്‍ ജീവിക്കുന്ന രീതി അവന്‍റെ ആത്മാവിന് തികച്ചും താഴെയാണ്. കപട ഭക്തികൊണ്ട് മാത്രമാണ് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നത്. ന്യായപ്രമാണം അനുസരിച്ച് ജീവിക്കാന്‍ കഠിനശ്രമം അവര്‍ നടത്തുന്നു. തങ്ങള്‍ എങ്ങനെ നടക്കണം, എങ്ങനെ ജീവിക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ അവര്‍ ചിരിക്കണം എന്നിങ്ങനെ തങ്ങളുടെ സ്വന്തം അടിസ്ഥാനതത്വങ്ങളെ അവര്‍ സ്ഥാപിക്കുന്നു.
എന്നാല്‍, ഒരു നീതിമാന്‍റെ വിശ്വാസജീവിതത്തില്‍ നിന്നും ഇതു വളരെ അകലെയാണ്. ദൈവം നീതിമാനോട് വ്യക്തമായി പറയുന്നത്, “നിന്‍റെ കര്‍ത്താവായ ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ശക്തിയോടും സ്നേഹിക്ക” എന്നാണ്. നീതിമാന്‍മാര്‍ക്കു ദൈവം നല്‍കിയ ജീവിത രീതിയാണിത്. നമ്മുടെ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിച്ചും പൂര്‍ണ്ണ ശക്തിയോടും പൂര്‍ണ്ണ ഹിതത്തോടും അവന്‍റെ ഹിതത്തെ പിന്തുടര്‍ന്നും നമ്മുടെ ജീവിതം നയിക്കുന്നതാണ് നീതിമാന്മാരായ നമുക്ക് ഉചിതം. നമ്മുടെ അയല്‍ക്കാരെ രക്ഷിക്കുവാന്‍ അവന്‍റെ പ്രവൃത്തികളില്‍ എണ്ണമില്ലാത്ത നിക്ഷേപങ്ങള്‍ നാം ചെയ്യണം. ഇതാണ് ക്രിസ്ത്യാനികളുടെ ജീവിതം.
നാം ഒരിക്കലും പാപം ചെയ്യുന്നില്ല എന്ന ചിന്താഗതിയിലാണ് നാം തുടരുന്നതെങ്കില്‍, വീണ്ടും ജനിച്ച ക്രിസ്ത്യാനികളുടെ വിശ്വസ്ത ജീവിതം പിന്തുടരാന്‍ നമുക്ക് കഴിയില്ല. ഞാന്‍ വീണ്ടും ജനിക്കുന്നതിനു മുമ്പ് ഒരു യഥാസ്ഥിതിക പ്രിസ് ബിറ്റേറിയന്‍ സഭാംഗമായിരുന്നു. ന്യായപ്രമാണരീതിയിലുള്ള ജീവിതം നയിച്ചവനായിരുന്ന ഞാന്‍ ന്യായപ്രമാണത്തിലെ ജീവിതമനുസരിച്ച് അത് പൂര്‍ണ്ണമായും പാലിക്കുവാന്‍ ഞാന്‍ ശ്രമിച്ചു. ഇന്നത്തെക്കാലത്ത്, ജനങ്ങള്‍ അങ്ങനെ ചെയ്യാന്‍ ശ്രമിക്കാറില്ലെങ്കിലും, വളരെക്കാലം മുമ്പുള്ള എന്‍റെ മത ജീവിതത്തില്‍, ന്യായപ്രമാണം പാലിക്കുന്നതില്‍ ദൈനം ദിനജീവിതത്തില്‍ ഞാന്‍ വളരെ ശ്രദ്ധ ചെലുത്തി. ശബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക എന്നു ന്യായപ്രമാണം കല്‍പ്പിക്കുന്നതിനാല്‍, കര്‍ത്താവിന്‍റെ ദിവസത്തില്‍ ഒരു ജോലിയും ചെയ്യാതെ പൂര്‍ണ്ണമായും ന്യായപ്രമാണത്തെ അനുസരിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. ഇതിലേക്കായി ഞായറാഴ്ചകളില്‍ കാറില്‍ കയറുന്നതുപോലും ഞാന്‍ ഒഴിവാക്കി. ഞാന്‍ ജീവിച്ചിരുന്നതുപോലെ, നിങ്ങളും കഴിയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍, അത്തരത്തില്‍ ഒരു ന്യായപ്രമാണധിഷ്ഠിത ജീവിതം നയിക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു. വീണ്ടും ജനിക്കുന്നതിനുമുമ്പുള്ള എന്‍റെ ജീവിതം ഇത്രത്തോളം ന്യായപ്രമാണാധിഷ്ഠിതമായിരുന്നു. എന്നാല്‍ എന്‍റെ മതപരമായ ദിനങ്ങള്‍ ഞാന്‍ എത്രതന്നെ ഭക്തിപൂര്‍വ്വം നയിച്ചാലും ദൈവഹിതവുമായി അതിന് ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല, അത് നിഷ്ഫലവുമായിരുന്നു.
വായനക്കാരേ, നിങ്ങള്‍ക്ക് നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ വിശ്വാസമുണ്ടോ? കാരണം യേശുവിന്‍റെ രക്ഷ ഈ മൂന്നു നൂലുകളില്‍ അടങ്ങിയിരിക്കുന്നതിനാല്‍, നമ്മുടെ വിശ്വാസത്താല്‍ നമുക്ക് വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പേ നമ്മുടെ രക്ഷ പൂര്‍ത്തികരിക്കപ്പെട്ടു. നാം അവനെ അറിയുന്നതിനു മുമ്പു തന്നെ, യേശുക്രിസ്തു സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളെ ചുമക്കുകയും കുരിശില്‍ മരിച്ചതിലൂടെ നമ്മുടെ പാപങ്ങളുടെ ശിക്ഷ വഹിക്കുകയും ചെയ്തു.
 

പാപത്തില്‍ നിന്നുമുള്ള രക്ഷ യേശുക്രിസ്തുവില്‍ അടങ്ങിയിരിക്കുന്നു    

വീണ്ടും ജനിക്കാത്തവര്‍ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുന്നത് അതിന്‍റെ പ്രകാര വാതിലില്‍ കൂടിയല്ല; പകരം നിയമവിരുദ്ധമായി ആ മറശീലയുടെ മേല്‍ കയറിമറിഞ്ഞുകൊണ്ടായിരിക്കും. എന്തിനാണ് ഈ മറശീല ഇത്രയും വെളുത്ത പിരിച്ച പഞ്ഞിനൂലുകൊണ്ട് ഉണ്ടാക്കിയത്? ഇത് വളരെ കഷ്ടം തന്നെ. അവര്‍ക്ക് ഇതിനെ ഏതെങ്കിലും ചുവപ്പോ നീലയോ കൊണ്ട് നിറം പിടിപ്പിക്കാമായിരുന്നു ഇക്കാലത്ത് അതൊക്കെയല്ലേ ഫാഷന്‍? പക്ഷെ, ഈ മറശീല വെറും വെള്ള! ഇതു വളരെ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. എന്താണിതിന് ഇത്രയും ഉയരം? 2.25 മീറ്ററിലും (7.5 അടി) അധികമുണ്ട്. എന്‍റെ പൊക്കം തന്നെ 2 മീറ്റര്‍ വരില്ല. മറശീല ഇത്രയും പൊക്കത്തിലിരുന്നാല്‍ ഞാന്‍ എങ്ങനെ അകത്തു കടക്കും? അതെ, ഒരു ഏണി വച്ചു കയറാം! ഇങ്ങനെയെല്ലാം അവര്‍ പറയും.
തങ്ങളുടെ സദ്പ്രവൃത്തികളിലൂടെ അകത്ത് കടക്കുവാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നത്. തങ്ങളുടെ കാണിക്കകള്‍, ദയാപൂര്‍ണ്ണമായ പ്രവൃത്തികള്‍, ക്ഷമ എന്നിവയിലൂടെ അവര്‍ സമാഗമനകൂടാരത്തിലെ പ്രാകാരത്തിന്‍റെ മറശീലയില്‍ കയറുവാന്‍ നോക്കുന്നു. എങ്ങനെയായാലും എനിക്ക് 2.25 മീറ്റര്‍ (7.5 അടി) ഉയരത്തില്‍ നിന്നും ചാടാന്‍ കഴിയും എന്നു പറഞ്ഞുകൊണ്ട് അവര്‍ മതില്‍ ചാടുന്നു. അങ്ങനെ പ്രാകാരത്തില്‍ കയറിപറ്റിയ അവര്‍ പുറകോട്ട് നോക്കുമ്പോള്‍ ദഹനയാഗത്തിന്‍റെ യാഗപീഠം കാണുന്നു. യാഗപീഠത്തില്‍ നിന്നും കണ്ണെടുത്ത് നേരെ മുന്നോട്ട് വിശുദ്ധ സ്ഥലത്തേക്ക് നോക്കുന്നു. അതിനു മുമ്പിലായുള്ള താമ്രതൊട്ടിയാണ് അവര്‍ കാണുന്ന ആദ്യവസ്തു.
സമാഗമനകൂടാരത്തിലെ പ്രകാരത്തിന്‍റെ മറശീലകളുടെ തൂണുകളുടെ പൊക്കം 2.25 മീ (7.5 അടി) ആണ്. എന്നാല്‍ ദൈവം വസിക്കുന്ന വിശുദ്ധ സ്ഥലത്തിന്‍റെ തൂണുകളുടെയും തിരശീലകളുടെയും പൊക്കം 4.5 മീറ്റര്‍ (15 അടി) ആണ്. ജനങ്ങള്‍ക്ക് ആവശ്യമായ തീരുമാനം ഉണ്ടെങ്കില്‍ സമാഗമനകൂടാരത്തിലെ പ്രാകാരത്തിനകത്തു ചെല്ലാം. പ്രാകാരത്തിനകത്തു ചെല്ലാനായി 2.25 മീ (7.5 അടി) പൊക്കമുള്ള മറശീല ചാടി വന്നാലും ദൈവം വസിക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ നോക്കുന്ന അവര്‍ക്ക് 4.5 മീ (15 അടി) ഉയരമുള്ള തൂണുകളെയും വിശുദ്ധസ്ഥലത്തിന്‍റെ തിരശീലയെയും നേരിടേണ്ടി വരും. തങ്ങളുടെ സ്വന്തം പ്രയത്നം കൊണ്ട് ജനങ്ങള്‍ക്ക് 2.5 മീ (8.3 അടി) വരെ ചാടാന്‍ കഴിഞ്ഞേക്കും. പക്ഷെ ദൈവത്താല്‍ ക്രമീകരിക്കപ്പെട്ട 4.5 മീ (15 അടി) ചാടുവാന്‍ അവര്‍ക്ക് കഴിയില്ല ഇതാണ് അവരുടെ പരിധി.
നാം യേശുവില്‍ ആദ്യമായി വിശ്വസിക്കുമ്പോള്‍ വെറും ഒരു മതമായി നമുക്ക് വിശ്വസിക്കാം എന്നാണതിന്‍റെ അര്‍ത്ഥം. അതുപോലെ ചിലര്‍ യേശുവിനെ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം രക്ഷകനായി വിശ്വസിക്കുകയും നാലു മഹാമുനിമാരില്‍ ഒരാളാണ് യേശുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ജനം എങ്ങനെ വിശ്വസിക്കുന്നു എന്ന വ്യത്യാസമില്ലാതെ ഓരോരുത്തര്‍ക്കും തങ്ങളുടേതായ വിശ്വാസം ഉണ്ടായിരിക്കും, പക്ഷെ, അത്തരം വിശ്വാസം കൊണ്ട് അവര്‍ക്കൊരിക്കലും യഥാര്‍ത്ഥമായി വീണ്ടും ജനിക്കാനാവില്ല. 
യഥാര്‍ത്ഥമായും വീണ്ടും ജനിക്കുവാന്‍ അവര്‍ തങ്ങളുടെ വിശ്വാസത്താല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ വാതിലില്‍ കൂടി തന്നെ കടക്കണം. യേശുവാണ് നമ്മുടെ രക്ഷകനും സത്യത്തിന്‍റെ വാതിലും എന്നും അവന്‍ നമ്മെ, ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ രക്ഷിച്ചുവെന്നും വിശ്വസിക്കുന്നതിലൂടെയാണ് ദൈവമുമ്പാകെ നാം വീണ്ടും ജനിച്ചത്. ഈ മൂന്നു നൂലുകളില്‍ വെളിപ്പെടുന്ന യേശുവിന്‍റെ പ്രവൃത്തികളില്‍ വിശ്വസിക്കുന്ന വിശ്വാസം, ജലം, രക്തം, ആത്മാവ് എന്നിവയുടെ വിശ്വാസമല്ലാതെ മറ്റൊന്നല്ല. ജനങ്ങള്‍ക്ക് മറ്റെന്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അങ്ങനെ വിശ്വസിക്കുന്നതിലൂടെ അവര്‍ രക്ഷിക്കപ്പെടുമെന്നും വലുതായി അനുഗ്രഹിക്കപ്പെടുമെന്നും ഒരു തരത്തിലും തെളിവുകളൊന്നും ഇല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ മാത്രമേ ദൈവത്തിന്‍റെ അംഗീകാരവും മഹത്തായ കൃപയും ദൈവീക രക്ഷയുടെ അനുഗ്രഹങ്ങളും നമുക്ക് ലഭിക്കുകയുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള ഈ വിശ്വാസത്തിന്‍റെ ഉദ്ദേശ്യം ദൈവകൃപയാല്‍ നമ്മെ വസ്ത്രം ധരിപ്പിക്കുകയാണ്.
ചതുരാകൃതിയുള്ള വെറും ഒരു പ്രാകാരവും ഉള്ളിലായി ഒരു വീടും ഉള്ളതാണ് സമാഗമന കൂടാരം എന്നാണോ നിങ്ങള്‍ പരിഗണിക്കുന്നത്? നിങ്ങളുടെ വിശ്വാസത്തിന് എന്തെങ്കിലും നേട്ടം പകരാന്‍ ഇതിനു കഴിയുകയില്ല. സമ്പൂര്‍ണ്ണ വിശ്വാസത്തെക്കുറിച്ചാണ് സമാഗമനകൂടാരം നമ്മോടു പറയുന്നത്. ഈ വിശ്വാസം ഏതാണെന്ന് വ്യക്തമായി നാം അറിഞ്ഞിരിക്കണം.
സമാഗമനകൂടാരത്തെക്കുറിച്ച് വ്യക്തമായി അറിയാതെ, സമാഗമനകൂടാരത്തിന്‍റെ ഉയരം അതിന്‍റെ മറശീലയുടെ ഉയരമായ 2.25 മീ (7.5 അടി) യാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇത് അങ്ങനെയല്ല. നാം പ്രാകാരത്തില്‍ പ്രവേശിക്കാതെ മറശീലയ്ക്കു പുറത്തു നിന്നു നോക്കിയാലും സമാഗമനകൂടാരം മറശീലയേക്കാള്‍ ഇരട്ടി പൊക്കമുള്ളതാണെന്ന് കാണാന്‍ കഴിയും. സമാഗമനകൂടാരത്തിന്‍റെ അടിഭാഗം കാണാനാകില്ലെങ്കിലും അതിന്‍റെ വാതില്‍ അപ്പോഴും വ്യക്തമായി കാണാം. പ്രാകാരത്തിന്‍റെ മറശീലയേക്കാളും ഉയരത്തിലായാണ് സമാഗമനകൂടാരം എന്നാണിത് നമ്മോടു പറയുന്നത്.
യേശുവില്‍ വിശ്വസിച്ചതിലൂടെ തങ്ങളുടെ പാപങ്ങളുടെ മോചനം നേടി അതുവഴി സമാഗമനകൂടാരത്തിലെ പ്രാകാരവാതില്‍ക്കല്‍ പ്രവേശിച്ചവര്‍ ഹോമയാഗപീഠത്തിനും താമ്രതൊട്ടിക്കും സമീപം തങ്ങളുടെ ശരിയായ വിശ്വാസത്തെ ഉറപ്പിക്കുകയും തുടര്‍ന്ന് വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുകയും വേണം. വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാന്‍ നിര്‍ബന്ധമായും നമ്മുടെ അഹംഭാവത്തെ ഉപേക്ഷിക്കണം. വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളെല്ലാം തന്നെ വിശുദ്ധ സ്ഥലത്തിനു പുറത്തുള്ള ഉപകരണങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിയണം.
സാത്താന്‍ ഏറ്റവുമധികം വെറുക്കുന്നത് എന്താണെന്ന് അറിയാമോ? വിശുദ്ധ സ്ഥലത്തിന്‍റെ അകവും പുറവും വേര്‍തിരിക്കുന്ന വരയാണ് അവന് ഒട്ടും ഇഷ്ടമല്ലാത്തത്. വിശുദ്ധ സ്ഥലത്തിന്‍റെ അകവും പുറവും വേര്‍തിരിച്ചവരുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കുന്നതിനാല്‍, അത്തരം ഒരു വര ഇടുന്നതിനെ സാത്താന്‍ വെറുക്കുകയും ഇങ്ങനെ വേര്‍തിരിക്കുന്നതില്‍ നിന്നും ജനത്തെ തടയുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ ഇതോര്‍ക്കണം. വിശ്വാസത്തിന്‍റെ വേര്‍തിരിവായ ഈ വരയിടുന്നവരിലൂടെയാണ് ദൈവം വ്യക്തമായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം വിഭജനരേഖ വരയ്ക്കുന്നവരോട് ദൈവം പ്രസാദിക്കുകയും വിഭജനരേഖ വരയ്ക്കുന്നവരോട് ദൈവം പ്രസാദിക്കുകയും തങ്ങളുടെ തിളങ്ങുന്ന വിശ്വാസം കൊണ്ട് വിശുദ്ധ സ്ഥലത്ത് അവര്‍ക്ക് കഴിയുവാന്‍ തക്കവണ്ണം തന്‍റെ അനുഗ്രഹത്താല്‍ അവരെ നിറയ്ക്കുകയും ചെയ്യുന്നു.
സമാഗമനകൂടാരത്തിന്‍റെ പുറം പ്രാകാരത്തിലൂടെ എല്ലാം ഉപകരണങ്ങളും അവയ്ക്കായി ഉപയോഗിച്ച സകല വസ്തുക്കളും ദൈവം ഒരുക്കുകയും മുന്‍കൂട്ടി കാണുകയും ചെയ്തത് ജനത്തിന് തങ്ങളുടെ പാപമോചനം നേടാന്‍ വേണ്ടിയാണെന്ന് വിശ്വസിക്കുക. ഇതില്‍ വിശ്വസിച്ചുകൊണ്ട് വിശുദ്ധ സ്ഥലത്ത് നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഇതിലും വലിയ കൃപയും അനുഗ്രഹങ്ങളും ദൈവം നിങ്ങള്‍ക്കു നല്‍കും.
 

രക്ഷയുടെ കൃപ ലഭിക്കുന്ന സ്ഥലമാണ് കൃപാസനം

അതിവിശുദ്ധ സ്ഥലത്ത് സാക്ഷ്യപ്പെട്ടകത്തിന്‍റെ പുറം മൂടിക്ക് മുകളിലായി തങ്ങളുടെ ചിറകും വിരിച്ച് താഴോട്ടു നോക്കി നില്‍ക്കുന്ന രണ്ടു കെരുബുകളുണ്ട്. ഈ രണ്ട് കെരുബുകളുടെയും ഇടയിലുള്ള സ്ഥലമാണ് കൃപാസനം. നമ്മുടെ മേല്‍ ദെവം കൃപ കാണിക്കുന്ന സ്ഥലമാണ് കൃപാസനം. യിസ്രായേല്‍ ജനത്തിനുവേണ്ടി അര്‍പ്പിച്ച യാഗ രക്തം മഹാപുരോഹിതന്‍ ഏഴു തവണ ഈ കൃപാസനത്തില്‍ തളിക്കുന്നതിനാല്‍ സാക്ഷ്യപെട്ടകത്തിന്‍റെ പുറം രക്തത്താല്‍ കറയായിരിക്കും. അപ്പോള്‍ ദൈവം കൃപാസനത്തില്‍ ഇറങ്ങി വന്ന് തന്‍റെ കരുണ യിസ്രായേല്‍ ജനത്തിന്‍റെ മേല്‍ വയ്ക്കുന്നു. ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക്, ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍, സംരക്ഷണം, വഴി നടത്തല്‍ എന്നിവ ലഭിക്കുന്നു. അപ്പോള്‍ മുതല്‍ അവര്‍ ദൈവത്തിന്‍റെ യഥാര്‍ത്ഥ ജനമായിത്തീരുകയും വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ യോഗ്യരാവുകയും ചെയ്യുന്നു.
ഈ ലോകത്തിലെ അനേകം ക്രിസ്ത്യാനികളില്‍ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാന്‍ തങ്ങളെ അനുവദിക്കുന്ന വിശ്വാസമാണ് ചിലരുടേത്. എന്നാല്‍ മറ്റുള്ളവരുടേതാകട്ടെ അതിനനുവദിക്കാത്തതാണ്. ഏതു തരം വിശ്വാസമാണ് നിങ്ങളുടേത്? രക്ഷയുടെ വ്യക്തമായ രേഖ വരയ്ക്കുകയും ദൈവത്തിന്‍റെ വിശുദ്ധ സ്ഥലത്തേക്ക് കടക്കുവാന്‍ അനുവദിക്കുകയും ചെയ്യുന്ന വിശ്വാസമാണ് നമുക്കാവശ്യം. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രം നാം ദൈവത്താല്‍ അധികം അനുഗ്രഹിക്കപ്പെടും.
എന്നാല്‍ ഇത്തരം വിശ്വാസം നേടുന്നത് അത്ര എളുപ്പമല്ല. കാരണം ജനങ്ങള്‍ രക്ഷയുടെ വ്യക്തമായ രേഖ വരയ്ക്കുന്നത് സാത്താന് ഇഷ്ടമല്ല, അവനെപ്പോഴും ഈ രേഖ മായ്ച്ചു കളയാനാണ് ശ്രമിക്കുന്നത്. “നിങ്ങള്‍ ഇങ്ങനെയൊന്നും വിശ്വസിക്കേണ്ട; എല്ലാവരും ഇങ്ങനെയാണോ വിശ്വസിക്കുന്നത്? പിന്നെ നിങ്ങളെന്തിനാണ് ഇതിനിത്രയും പ്രധാന്യം നല്‍കി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്? ഇതുവളരെ ലഘുവായി കണ്ടാല്‍ മതി, ഒഴുക്കിനനുസരിച്ച് നീന്തിക്കൊള്ളൂ” ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ട് രക്ഷയുടെ ഈ വ്യക്തമായ രേഖയെ അവ്യക്തമാക്കുവാനാണ് സാത്താന്‍ ശ്രമിക്കുന്നത്. അതോടൊപ്പം നമ്മുടെ ജഡീക ബലഹീനതകളെ വെളിപ്പെടുത്തികൊണ്ട് അവയെ പ്രശ്നങ്ങളിലേക്ക് തിരിക്കുവാനും ശ്രമിക്കും. ദൈവത്തില്‍ നിന്നും നമ്മെ വേര്‍തിരിക്കാനായി പരിശ്രമിക്കുന്ന സാത്താന്‍റെ വഞ്ചനയുള്ള വാക്കുകളെ വിശ്വസിക്കുന്നവരാണോ നിങ്ങള്‍? അതോ ദിനം തോറും നിങ്ങളുടെ രക്ഷയെക്കുറിച്ച് കര്‍ശനമുള്ളവരായി ജീവിതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, സഭയോട് ചേര്‍ന്ന്, ദൈവവചനത്തെ പിന്തുടര്‍ന്ന്, ഒരു പ്രാര്‍ത്ഥനാ ജീവിതം നയിച്ച്, നിങ്ങളുടെ മേല്‍ ദൈവം നല്‍കുന്ന കൃപയെ പ്രാപിക്കുന്ന ആളാണോ നിങ്ങള്‍?
വാസ്തവത്തില്‍, തങ്ങളുടെ പാപക്ഷമ നേടിയവര്‍ തങ്ങളുടെ രക്ഷയെക്കുറിച്ച് എപ്പോഴും ഓര്‍ക്കുന്നവരായിരിക്കും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വീണ്ടും വീണ്ടും വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. സുവിശേഷത്തെ ധ്യാനിക്കുന്നത് നിങ്ങള്‍ക്ക് അത്യാവശ്യമാണ്. നിങ്ങള്‍ ഇങ്ങനെയല്ലേ? “ശ്ശെ! ഇതു പിന്നെയും പഴയ കാര്യം തന്നെ! എപ്പോഴാണ് നമ്മള്‍ രക്ഷിക്കപ്പെട്ടത്? കഥയും പാശ്ചാത്തലവും വ്യത്യാസമായിരിക്കാം. എങ്കിലും കാര്യമെല്ലാം പഴയതു തന്നെ. ഇത് കേട്ടിട്ട് തന്നെ ക്ഷീണം വരുന്നു.”
ഇങ്ങനെ പറയുന്ന ആരെങ്കിലും ഉണ്ടോ? എന്നെക്കുറിച്ച് ഒരേ കഥ തന്നെയാണ് ദിനം തോറും ഞാന്‍ പറയുന്നത് എങ്കില്‍ ഞാന്‍ ഖേദിക്കുന്നു. എന്നാല്‍ ദിനംതോറും നമ്മുടെ രക്ഷയെക്കുറിച്ച് നാം ധ്യാനിക്കണമെന്ന് ബൈബിള്‍ നമ്മോടു പറയുമ്പോള്‍ ഞാനെന്തു ചെയ്യാന്‍? പഴയനിയമവും പുതിയനിയമവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് നമ്മോടു പറയുമ്പോള്‍, ഇതല്ലാതെ മറ്റെന്തെങ്കിലും ജനങ്ങള്‍ പ്രസംഗിക്കുന്നതാണ് ദൈവമുമ്പാകെ തികച്ചും തിന്‍മയായിരിക്കുന്നത്. ബൈബിളിലെ എല്ലാ വചനങ്ങളും പുതിയനിയമവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ചാണ് പറയുന്നത്. “രക്ഷ, വിശ്വാസജീവിതം, വിശ്വാസം, ആത്മീയ ജീവിതം, സാത്താനോടുള്ള യുദ്ധം, സ്വര്‍ഗ്ഗം, മഹത്വം, കൃപ, അനുഗ്രഹം, പുനരുത്ഥാനം, നിത്യജീവന്‍, പ്രത്യാശ, പരിശുദ്ധാത്മാവ്” വിശുദ്ധരുടെ ഈ പ്രധാന ആശയങ്ങളെല്ലാം തന്നെ ഈ സത്യസുവിശേഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയില്‍ നിന്നും വ്യത്യസ്തമായി വല്ലതും പ്രസംഗിക്കുന്നതാണ് കപട വിശ്വാസവും വ്യാജഉപദേശങ്ങളും. പുതിയനിയമവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവും പോലെ പുറമേ നിന്ന് നോക്കുമ്പോള്‍ സമാനമായി തോന്നുകയും അകമേ വ്യത്യസ്തമായുമിരിക്കുന്നതാണ് കപട മതങ്ങളുടെ വ്യാജസുവിശേഷങ്ങള്‍.
ഈ കപടമതങ്ങളുടെ വഞ്ചിക്കുന്ന വചനങ്ങളല്ല, ദിനംതോറും ദൈവവചനത്തെ വ്യാപിപ്പിക്കുന്ന ദൈവസഭ എത്ര മനോഹരമാണ്? ദൈവത്തിന്‍റെ സഭയില്‍ നാം കൂടി വന്നിരിക്കുന്നതും ദൈവത്തിന്‍റെ ശുദ്ധമായ വചനം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതും ഒരനുഗ്രഹമാണ്. പുതിയനിയമവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവും എല്ലായ്പ്പോഴും പ്രസംഗിക്കുന്നതിലൂടെ ദിനംതോറും ദൈവത്തിന്‍റെ കൃപയെക്കുറിച്ച് ചിന്തിക്കുവാനും, അവനോട് പ്രാര്‍ത്ഥിക്കുവാനും അവനെ ബഹുമാനിക്കുവാനും തിന്മ ചെയ്യാത്ത ഒരു ജീവിതം നയിക്കുവാനും വിശുദ്ധന്മാരെ ദൈവസഭ യോഗ്യരാക്കുന്നു. പാപമോചനം നേടുവാന്‍ നിങ്ങളെ അനുവദിക്കുന്ന സത്യവചനത്തെ ഒരിക്കല്‍ കൂടി കേള്‍ക്കുവാനും വിശ്വസിക്കുവാനും കഴിഞ്ഞതില്‍ നിങ്ങള്‍ക്ക് സന്തോഷമില്ലേ? ഞാനും വളരെ സന്തോഷിക്കുന്നു.
ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമല്ലാതെ മറ്റെന്തെങ്കിലും പ്രസംഗിക്കുവാന്‍ ഞാന്‍ പ്രേരിതനായെങ്കില്‍ ആകെ വലഞ്ഞുപോയേനേ. രക്ഷയുടെ വചനങ്ങളല്ലാതെ മറ്റെന്തെങ്കിലും മനുഷ്യനിര്‍മ്മിത ഉപദേശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഞാന്‍ പ്രേരിതനായെങ്കില്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു. തീര്‍ച്ചയായും എനിക്കു സംസാരിക്കാന്‍ മറ്റു വിഷയങ്ങളൊന്നും ഇല്ലാത്തതിനാലല്ല ഇത്. എനിക്ക് സംസാരിക്കുവാന്‍ കഴിയുന്ന മറ്റനേകം മാനവീക വിഷയങ്ങളുണ്ട്. പക്ഷെ ഇവയെല്ലാം അനാവശ്യങ്ങളും വീണ്ടുംജനിച്ച നമ്മെ ദുഷിപ്പിക്കുന്ന പുളിച്ചമാവായ വെറും ഉപദേശങ്ങളുമാണ്.
നാം വീണ്ടും വീണ്ടും ചവച്ചാലും മധുരം മാത്രം നല്‍കുന്ന വിലയേറിയ ദൈവവചനമാണ് ദൈവം തന്നെയായ യേശുക്രിസ്തു. നമ്മെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷം കൂടാതെ നിങ്ങളോടു പറയാന്‍ മറ്റനേകം കഥകള്‍ എനിക്കുണ്ടായിരിക്കും. പക്ഷെ, നമ്മെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് പറയുവാന്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നു. അപ്പോഴാണ് എനിക്ക് അധിക സന്തോഷമുണ്ടാകുന്നത്. ഈ രക്ഷയെക്കുറിച്ച് പറയുമ്പോഴാണ് എന്‍റെ പഴയ സ്മരണകള്‍ എനിക്ക് വീണ്ടും വരുന്നത്, കര്‍ത്താവ് എങ്ങനെ എന്നെ രക്ഷിച്ചുവെന്ന് എന്നെത്തന്നെ ഓര്‍മ്മിപ്പിക്കുന്നത്, ഒരിക്കല്‍ കൂടി അവന് നന്ദി പറയുന്നത്, ഈ രക്ഷയുടെ അപ്പത്തെ ഒരിക്കല്‍ കൂടി കഴിക്കുവാന്‍ എനിക്ക് അവസരമുണ്ടാകുന്നത്.
ഈ രക്ഷയുടെ വചനം കേള്‍ക്കുന്നത് നിങ്ങള്‍ക്കും ഏറ്റവും ഇഷ്ടമാണെന്ന് ഞാന്‍ കരുതുന്നു. ഒരു പക്ഷെ, ഇത് എല്ലാദിവസവും ഒരേ കഥ തന്നെ എന്ന് നിങ്ങള്‍ പരാതിപ്പെട്ടാലും അകത്ത് ആഴത്തിലിറങ്ങുമ്പോള്‍, ഞാന്‍ വീണ്ടും ഇത് കേട്ടു; ഇപ്പോള്‍ കുറെക്കൂടി കൊള്ളാം എന്ന് നിങ്ങള്‍ കരുതും. ആദ്യമൊക്കെ, ഇതത്ര മഹത്വമേറിയതായി തോന്നിയില്ല, പക്ഷെ, ഞാനിത് തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നപ്പോള്‍, ഇതുപോലെ കേള്‍ക്കാന്‍ വിലയേറിയ മറ്റൊരു കഥയുമില്ലെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞു. ഇന്നത്തെ കഥയില്‍ എന്തെങ്കിലും വിശേഷത കാണുമെന്ന് ഞാന്‍ കരുതി. പക്ഷെ, ഉപസംഹാരം ഇത് അതേ കഥ തന്നെയാണെന്ന് വീണ്ടും പറഞ്ഞു. എങ്കിലും ഇപ്പോഴും “ഞാന്‍ സന്തോഷവാനാണ്”. നിങ്ങളുടെ ഹൃദയത്തില്‍ ഇങ്ങനെയായിരിക്കും ചിന്തിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.
സഹോദരീ സഹോദരന്മാരേ, ഞാനിവിടെ പ്രസംഗിക്കുന്നതു യേശുവിന്‍റെ വചനമാണ്. പ്രസംഗകര്‍ യേശുവിന്‍റെ വചനം തന്നേ പ്രസംഗിക്കണം. യേശു നമുക്കായി എന്തുചെയ്തുവെന്നതും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെയും എഴുതപ്പെട്ട വചനങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ദൈവസഭ ചെയ്യേണ്ടത്. നാം നമ്മുടെ വിശ്വാസജീവിതം ഇപ്പോള്‍ നയിക്കുന്നത് സഭയിലാണ്. വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുക, ഒരു താലന്ത് സ്വര്‍ണ്ണത്തിന്‍റെ അടിപ്പു പണിയായി നിര്‍മ്മിച്ച ഏഴു ശാഖകളുള്ള നിലവിളക്കിന്‍റെ പ്രകാശത്തില്‍ ശുദ്ധസ്വര്‍ണ്ണം കൊണ്ടുള്ള ഭവനത്തില്‍ അപ്പം കഴിക്കുക, സുഗന്ധ ധൂപ പീഠത്തില്‍ പ്രാര്‍ത്ഥിക്കുക, ദൈവത്തിന്‍റെ ആലയത്തിലേക്ക് പോവുക, അവനെ ആരാധിക്കുക, ഈ സുവര്‍ണ്ണ ഭവനത്തില്‍ വസിക്കുക ഇതൊക്കെ തന്നെയാണ് നമ്മുടെ വിശ്വാസജീവിതം.
ദൈവത്താല്‍ നല്‍കപ്പെട്ട വിശ്വാസ ജീവിതമാണ് നിങ്ങളും ഞാനും ഇപ്പോള്‍ നയിക്കുന്നത്. ദൈവത്തിന്‍റെ സ്വര്‍ണ്ണ ഭവനത്തില്‍ വസിക്കുകയെന്നാല്‍ പാപക്ഷമ നേടുകയും വിശ്വാസജീവിതം നയിക്കുകയുമല്ലാതെ മറ്റൊന്നുമല്ല. “ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചു പോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു” (2 കൊരിന്ത്യർ 4:16). സമാഗമനകൂടാരത്തില്‍ വെളിപ്പെട്ടിരിക്കുന്ന നീല ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും ഉള്ള വിശ്വാസത്താലാണ് നമ്മുടെ ആത്മാക്കള്‍ തിളങ്ങുന്ന ദൈവഭവനത്തില്‍ വസിക്കുന്നത്.
നമ്മുടെ സകല പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും എന്നേക്കുമായി നമ്മെ രക്ഷിക്കുന്നതിനായി ഞാന്‍ ദൈവത്തിന് എന്‍റെ നന്ദിയര്‍പ്പിക്കുന്നു. ഹല്ലേല്ലൂയ.