(യെശയ്യാവ് 52:13-53: : 9)
“എന്‍റെ ദാസന്‍ കൃതാര്‍ത്ഥനാകും. അവന്‍ ഉയര്‍ന്നു പൊങ്ങി അത്യന്തം ഉന്നതനായിരിക്കും. അവന്‍റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്ക കൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചു പോയതുപോലെ, അവന്‍ പലജാതികളെയും കുതിച്ചു ചാടുമാറാക്കും. രാജാക്കന്മാര്‍ അവനെ കണ്ടു വായ്പൊത്തി നില്ക്കും. അവര്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.
ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭൂജം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു? അവന്‍ ഇളയ തൈപോലെയും വരണ്ട നിലത്തു നിന്നു വേര്‍ മുളെക്കുന്നതുപോലെയും അവന്‍റെ മുമ്പാകെ വളരും. അവനു രൂപഗുണം ഇല്ല. കോമളത്വം ഇല്ല. കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍ മുഖം മറച്ചു കളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു. നാം അവനെ ആദരിച്ചതുമില്ല. സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു. നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെ മേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപോയിരുന്നു; നാം ഓരോരുത്തനും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു. എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെ മേല്‍ ചുമത്തി. തന്നെത്താന്‍ താഴ്ത്തി വായ് തുറക്കാതിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു. കൊല്ലുവാന്‍ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെ രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായ് തുറക്കാതിരുന്നു. അവന്‍ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു. ജീവനുള്ളവരുടെ ദേശത്തുനിന്നും അവന്‍ ഛേദിക്കപ്പെട്ടു എന്നും എന്‍റെ ജനത്തിന്‍റെ അതിക്രമം നിമിത്തം അവനു ദണ്ഡനം വന്നു എന്നും അവന്‍റെ തലമുറയില്‍ ആര്‍ വിചാരിച്ചു? അവന്‍ സാഹസം ഒന്നും ചെയ്യാതെയും അവന്‍റെ വായില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍ അവനു ദുഷ്ടന്മാരോടു കൂടെ ശവക്കുഴി കൊടുത്തു. അവന്‍റെ മരണത്തില്‍ അവന്‍ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.”
ലോകമെമ്പാടും സുവിശേഷം ഇപ്പോള്‍ വ്യാപിക്കുന്നു
ഈ യുഗം വാസ്തവമായും അതിന്‍റെ അന്ത്യത്തിലേയ്ക്കാണ് നീങ്ങി ക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയം മുതല്‍ സാമ്പത്തികം വരെ സകലവും അന്ത്യത്തിലേയ്ക്ക് ഓടുകയാണ്. പ്രത്യേകിച്ച് അതിശക്തരായ രാജ്യങ്ങള്‍ ലോകത്തിന്‍റെ മറ്റുഭാഗങ്ങളുടെ മേല്‍ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുവാന്‍ ഇപ്പോഴും ശ്രമിക്കുന്നതിനാല്‍ യുദ്ധമേഘങ്ങള്‍ അധികമായി ഉരുണ്ടു കൂടുന്നു. ഞങ്ങളുടെ നാടിനടുത്തായി ഉത്തര കൊറിയ അടുത്തയിടെ ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നു എന്നു പ്രഖ്യാപിച്ചത് രാജ്യാന്തര സമൂഹത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കി. ഇത്തരത്തില്‍ പ്രതിസന്ധി നിറഞ്ഞ ഈ ലോകത്ത്, ഈ സംവാദങ്ങളില്‍ പങ്കാളികളായിരിക്കുന്നവര്‍ തങ്ങളുടെ വിഡ്ഢിത്തരത്തിലൂടെയല്ല ജ്ഞാനത്താല്‍ തങ്ങളുടെ സകല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിവുള്ളവരാകുമെന്നും എല്ലാവരും ഒരുപോലെ അഭിവൃദ്ധി പ്രാപിക്കുവാന്‍ പരസ്പരം രമ്യതയിലെത്തുമെന്നും പ്രത്യാശിക്കുവാന്‍ മാത്രമേ എനിക്കു കഴിയുകയുള്ളൂ.
സുവിശേഷത്തെ അധികമായും വ്യാപകമായും പ്രചരിപ്പിക്കുവാന്‍ ഇനിയും നമ്മെ അനുവദിക്കുവാനും അധികസമയം ദൈവം നല്കുവാനും ദിനംതോറും നാം പ്രാര്‍ത്ഥിക്കണം. മരിക്കുവാന്‍ ഭയമുള്ളതുകൊണ്ടല്ല ഞാനിതു പറയുന്നത്. മറിച്ച് സത്യസുവിശേഷം ഇതുവരെയും പ്രഘോഷിക്കപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങള്‍ ഇനിയും ഉണ്ട്, യഥാര്‍ത്ഥ സുവിശേഷം വിരിയുവാന്‍ തുടങ്ങിയിട്ടുള്ള രാജ്യങ്ങളും അനേകമുണ്ട്. ഇനിയും അധികമായി ഈ യഥാര്‍ത്ഥ സുവിശേഷത്തെ വ്യാപിപ്പിക്കുന്നത് തുടരണമെന്നാണ് എന്‍റെ ആഗ്രഹം. മുളയ്ക്കുകയും പുഷ്പിക്കുകയും ചെയ്യുന്നിടത്തോളം സുവിശേഷം അധികം വ്യാപകമായി പ്രസംഗിക്കപ്പെടേണം.
തീര്‍ച്ചയായും സകലവും നന്മയ്ക്കാണ് ദൈവം ചെയ്യുന്നത്, പക്ഷെ മനുഷ്യര്‍ വളരെ വിഡ്ഢികളായി പോകുന്നു എന്നതോര്‍ത്താണ് ഞാന്‍ വ്യാകുലപ്പെടുന്നത്. തങ്ങളുടെ മരണത്തെ എങ്ങനെ നേരിടും എന്നു ഒരു ഊഹവും ഇല്ലാത്ത ജനം മറ്റുള്ളവരുടെ ജീവനെ ഭീഷണിപ്പെടുത്തുകയും ചിലര്‍ സകലരെയും കൂട്ടക്കുരുതി ചെയ്യുവാന്‍ വരെ ശ്രമിക്കുന്നു എന്നതും വാസ്തവമാണ്.
ലോകത്തിലെ സകല നേതാക്കന്മാരുടെയും ഹൃദയങ്ങളെ നിയന്ത്രിക്കുന്നത് തീര്‍ച്ചയായും ദൈവമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അവന്‍ നമുക്ക് സമാധാനം നല്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഈ യുഗത്തില്‍ തങ്ങള്‍ക്കായി വാഗ്ദത്തം ചെയ്യപ്പെട്ട മശിഹയ്ക്കായി യിസ്രായേല്‍ ജനം ഇപ്പോഴും കാത്തിരിക്കുന്നു. തങ്ങളുടെ മശിഹ യേശുവല്ലാതെ മറ്റാരുമല്ലെന്ന് അവര്‍ തിരിച്ചറിയണം. തങ്ങള്‍ ഇതുവരെയും കാത്തിരുന്ന മശിഹ യേശുവാണെന്ന് അവര്‍ കണ്ടെത്തുകയും അപ്രകാരം അവനില്‍ വിശ്വസിക്കുകയും വേണം. അതിവിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ കര്‍ത്താവിനെ പ്രസാദിപ്പിക്കുന്ന സുവിശേഷം യിസ്രായേലിലും സുവിശേഷത്തിനായി ഇതുവരെയും വാതില്‍ തുറന്നിട്ടില്ലാത്ത മറ്റു രാജ്യങ്ങളിലും വേഗത്തില്‍ പ്രവേശിക്കും. വാസ്തവത്തില്‍ ഈ അന്ത്യകാലയുഗത്തില്‍ പൂര്‍ണ്ണമായും പൂത്തുലയുന്ന രീതിയില്‍ സുവിശേഷം ലോകമെമ്പാടും വ്യാപിച്ചു വരുന്നുണ്ട്.
ബംഗ്ലാദേശിലുള്ള ഒരു വേദപഠന സെമിനാരിയില്‍ ഉള്ള കുട്ടികള്‍ തങ്ങളുടെ ബിരുദം നേടേണമെങ്കില്‍ നമ്മുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ വായിച്ചിരിക്കേണ്ടത് ആവശ്യമാണെന്ന് ഞാന്‍ അറിയുകയുണ്ടായി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ആദ്യമായി കടന്നുവരുന്ന ഈ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ മറ്റേതെങ്കിലും തരത്തില്‍ വഴിതെറ്റി പോകുന്നതിനു മുമ്പ് തങ്ങളുടെ പാപമോചനം നേടുന്നു.
ഇതേപോലെ ലോകത്തിലെ സകല ദൈവശാസ്ത്രജ്ഞരും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ ആദ്യം തന്നെ പാപക്ഷമ പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ക്കു മുമ്പെ പാപക്ഷമ നേടിയവര്‍ ഇക്കാര്യം സംഭവിക്കുവാനായി മുടങ്ങാതെ പ്രാര്‍ത്ഥിക്കണം. നാം പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ വിശ്വാസത്താല്‍ നമ്മുടെ ജീവിതം നയിക്കുകയും വേണം.
യെശയ്യാ പ്രവചനത്തിനും 700 വര്‍ഷങ്ങള്‍ക്കു ശേഷം മശിഹ ഈ ഭൂമിയിലേയ്ക്കു വന്നു
ഈ ഭൂമിയില്‍ യേശുക്രിസ്തുവിന്‍റെ ജനനത്തിനും ഏകദേശം 700 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു പ്രവാചകനായിരുന്നു യെശയ്യാവ്. വാസ്തവത്തില്‍ യേശുക്രിസ്തുവിന്‍റെ വരവിനും 700 വര്‍ഷം മുമ്പായിരുന്നുവെങ്കിലും മശിഹായെകുറിച്ച് അനേക കാര്യങ്ങള്‍ അവന്‍ അറിഞ്ഞിരുന്നതിനാല്‍ യെശയ്യാവ് തന്‍റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതുപോലെ മശിഹാ എങ്ങനെ വരുമെന്നും തന്‍റെ രക്ഷാ ദൗത്യം എങ്ങനെ പൂര്‍ത്തിയാക്കുമെന്നും സകലതും യെശയ്യാവ് പ്രവചിച്ചു. യെശയ്യാവ് 52:13 മുതല്‍ 53, 54 അദ്ധ്യായങ്ങള്‍ മുഴുവനായി മശിഹാ മാനവജാതിയെ പാപത്തില്‍ നിന്നും എങ്ങനെ രക്ഷിക്കും എന്നത് വിശദമായി യെശയ്യാവ് പ്രവചിച്ചു. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് നിശ്ചയമായും വരും എന്നും തന്‍റെ സ്നാനത്തിലൂടെ സകല പാപങ്ങളും ചുമക്കുമെന്നും കുരിശില്‍ തന്‍റെ രക്തം ചിന്തുമെന്നും അതുവഴി സകലര്‍ക്കും രക്ഷ നല്‍കുമെന്നും വളരെ കൃത്യമായി അവന്‍ പ്രവചിച്ചത് തികച്ചും അതിശയകരം തന്നെ. യെശയ്യാവിന്‍റെ പ്രവചനത്തിനുശേഷം 700 വര്‍ഷങ്ങള്‍ കഴിഞ്ഞ് യേശുക്രിസ്തു വാസ്തവമായും ഈ ഭൂമിയിലേക്കു വരുകയും യെശയ്യാവ് പ്രവചിച്ചതുപോലെ തന്‍റെ സകല പ്രവൃത്തികളും കൃത്യമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.
മശിഹാ ഈ ഭൂമിയിലേയ്ക്ക് വരുമെന്നും അവന്‍ ജ്ഞാനത്തില്‍ പ്രവര്‍ത്തിക്കുമെന്നും യെശയ്യാവ് പ്രവചിച്ചു. യെശയ്യാവ് 52:13ല്‍ പ്രവചിച്ചിരിക്കുന്നതുപോലെ “എന്‍റെ ദാസന്‍ കൃതാര്‍ത്ഥനാകും. അവന്‍ ഉയര്‍ന്നു പൊങ്ങി അത്യന്തം ഉന്നതനായിരിക്കും”. കാരണം യേശുക്രിസ്തു ഈ ഭൂമിയിലേയ്ക്ക് ഒരു മനുഷ്യരൂപത്തില്‍ വരികയും ലോകത്തിന്‍റെ സകല പാപങ്ങളും യഥാര്‍ത്ഥമായും സ്നാനത്തിലൂടെ തന്‍റെ മേല്‍ ചുമക്കുകയും കുരിശിന്മേല്‍ തന്‍റെ ജീവനെ വെടിയുകയും അതുവഴി സകല മാനവജാതിയുടെയും എല്ലാ പാപങ്ങള്‍ക്കായും ന്യായം വിധിക്കപ്പെടുകയും ചെയ്തു. യെശയ്യാവ് നേരത്തെ പ്രവചിച്ചതുപോലെ, സകലതും കൃതാര്‍ത്ഥമായ രീതിയില്‍ നടന്നു. യേശുക്രിസ്തു മുഖാന്തിരം സകലപാപങ്ങളും വാസ്തവമായും അദൃശ്യമായി വിവേക പൂര്‍ണ്ണമായി കൈകാര്യം ചെയ്യപ്പെട്ടു. അവന്‍റെ നാമം വാസ്തവമായും വളരെ ഉയര്‍ത്തപ്പെട്ടും ഉയര്‍ന്നും മഹത്വീകരിക്കപ്പെട്ടും ഇരുന്നു, സകലവും നേരത്തെ പ്രവചിക്കപ്പെട്ടതുപോലെ തന്നെ. ക്രിസ്തുവിനെക്കുറിച്ച് യെശയ്യാവ് പ്രവചിച്ചതെല്ലാം വാസ്തവമായും നിറവേറി.
എന്നാല്‍, നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേയ്ക്ക് വന്നപ്പോള്‍, യിസ്രായേല്‍ ജനം കൃത്യമായി അവനെ മനസിലാക്കിയില്ല. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വരികയും യിസ്രായേല്യരുടെ ഉള്‍പ്പെടെ ലോകത്തിന്‍റെ പാപങ്ങളെ യഥാര്‍ത്ഥമായും ചുമക്കുകയും കുരിശില്‍ മരിക്കയും മരണത്തില്‍ നിന്ന് വീണ്ടും ഉയര്‍ക്കുകയും ചെയ്തുവെങ്കിലും യിസ്രായേല്‍ ജനം മശിഹായുടെ സ്നാനത്തിലോ, അവന്‍റെ രക്തത്തിലോ വിശ്വസിക്കുന്നില്ല. വാസ്തവത്തില്‍ മശിഹാ തങ്ങളുടെ രാജ്യത്ത് ജനിച്ചു കഴിഞ്ഞുവെന്നും തന്‍റെ സ്നാനത്തിലൂടെയും കുരിശിലൂടെയും യിസ്രായേല്യരുടെ പാപത്തിനു മാത്രമല്ല, മാനവജാതിയുടെ സകല പാപങ്ങള്‍ക്കും പരിഹാരമായെന്നുമുള്ള കാര്യം യിസ്രായേല്യര്‍ വാസ്തവത്തില്‍ തിരിച്ചറിഞ്ഞില്ല. ഈ യേശുക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവപുത്രനെന്നും യിസ്രായേല്‍ ജനത്തിന്‍റെ മശിഹായെന്നും അവര്‍ തിരിച്ചറിഞ്ഞില്ല. ഇക്കാലമൊക്കെയും തങ്ങള്‍ കാത്തിരുന്ന മശിഹായാണ് യേശുവെന്നത് യിസ്രായേല്യര്‍ ഇപ്പോള്‍ നിശ്ചയമായും തിരിച്ചറിയണം.
ലോകത്തിന്‍റെ പാപങ്ങളെ പ്രത്യക്ഷമാക്കുവാനായിരുന്നു യേശുവിന്‍റെ കഷ്ടതകള്‍
യേശു ഈ ഭൂമിയിലേക്ക് വന്നപ്പോള്‍, വാസ്തവമായും സകല വിവരണങ്ങള്‍ക്കും അപ്പുറമായുള്ള കഠിന വ്യഥ അവന്‍ അനുഭവിച്ചു. യെശയ്യാവ് 53 ല്‍ കാണിച്ചിരിക്കുന്ന പ്പോലെ, മശിഹാ ദുഃഖങ്ങളുടെ ഒരു മനുഷ്യനായിരുന്നു. നമ്മുടെ അനേക പാപങ്ങള്‍ ചുമന്നതിലൂടെ അവന്‍ വളരെയധികം വേദന സഹിച്ചു. അവനെ കാണാതവണ്ണം നമ്മുടെ മുഖം മറച്ചു കളയത്തക്കവണ്ണം കൊടിയതായിരുന്നു അതെന്ന് ബൈബിള്‍ പറയുന്നു.
പക്ഷെ യേശുവിനെ മശിഹായായി അംഗീകരിച്ചവര്‍ വളരെ വിരളമായിരുന്നു. അവന്‍ തന്‍റെ കാലത്തുള്ള ജനങ്ങളാല്‍ വളരെ കഷ്ടത സഹിച്ചതിനാല്‍ മശിഹായായ യേശുക്രിസ്തുവിനെ രക്ഷകനായി തിരിച്ചറിയുന്നതിലും വിശ്വസിക്കുന്നതിലും അനേകര്‍ പരാജയപ്പെട്ടു. ഈ ലോകപാപങ്ങളില്‍ നിന്നും മാനവജാതിയെ രക്ഷിക്കുക എന്ന പിതാവിന്‍റെ ഹിതം പൂര്‍ത്തികരിക്കാനാണ് അനുസരണയോടെ നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്നത്. ഈ വേല തികയ്ക്കുവാനായി വാസ്തവമായും അവന്‍ വളരെ കഷ്ടപ്പെട്ടു. തന്‍റെ സ്വന്തം സാദൃശ്യത്തില്‍ അവന്‍ സൃഷ്ടിച്ച സ്വന്തം സൃഷ്ടികളുടെ ഇടയിലേക്ക് ഒരു മനുഷ്യരൂപത്തില്‍ അവന്‍ വന്നതുമാത്രമല്ല, അവന്‍ നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും അടിക്കപ്പെടുകയും ഒടുക്കപ്പെടു കയും ചെയ്തു. അതു കാണാനാകാത്തവിധം അസഹനീയമാകയാല്‍, നാം നമ്മുടെ മുഖം അവനില്‍ നിന്നും തിരിച്ചു കളയും വിധമെന്ന് തിരുവെഴുത്ത് ഇതിനെ വിവരിക്കുന്നു. ഈ ഭൂമിയില്‍ മശിഹായായി ആദരിക്കപ്പെടേണ്ടതിനു പകരം, വളരെ മോശമായി ഒരു ബുദ്ധിഭ്രമക്കാരനെപ്പോലെ അവന്‍ പരിഗണിക്കപ്പെടുകയും ഒടുക്കപ്പെടുകയും ചെയ്തു. അവന്‍റെ താഴ്മയെക്കുറിച്ച് വിവരിച്ചു തുടങ്ങുവാന്‍പോലും വാക്കുകള്‍ മതിയാകയില്ല. അതിഭയങ്കരമായ രീതിയില്‍ അപമാനിക്കപ്പെട്ട് വിരൂപമാക്കപ്പെട്ട ആരെയെങ്കിലും കണ്ടാല്‍ നാം മുഖം തിരിച്ചു കളയുന്നതുപോലെ അക്കാലത്തെ യഹൂദന്മാര്‍ അവനില്‍ നിന്നും തങ്ങളുടെ മുഖം തിരിച്ചു കളയത്തക്കവിധം അധികമായി തന്‍റെ സ്വന്തം സൃഷ്ടികളുടെ മുന്നില്‍ മശിഹാ ഒടുക്കപ്പെട്ടു.
യേശു ഈ ഭൂമിയിലേക്ക് വന്നപ്പോള്‍, അവന്‍ എങ്ങനെയുള്ളവനായിരുന്നു? മശിഹാ ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ വാസ്തവമായും ഉണങ്ങിയ നിലത്തു നിന്നും മുളച്ചുവന്ന ഒരു ചെറു സസ്യം പോലെയായിരുന്നു അവന്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അവന്‍റെ പുറം കാഴ്ചയെക്കുറിച്ച് അധികമൊന്നും പറയാനില്ല. വാസ്തവത്തില്‍ നമ്മുടെ കര്‍ത്താവിനെ നമ്മോടു താരതമ്യം ചെയ്താല്‍, മശിഹായില്‍ സൗന്ദര്യമോ ആകര്‍ഷണത്വമോ ഇല്ലായിരുന്നു. പ്രസംഗിക്കുവാനുള്ളതൊന്നും ഇല്ലാത്തതായിരുന്നു നമ്മുടെ മശിഹായുടെ പുറമേയുള്ള രൂപം.
മശിഹാ ഈ ഭൂമിയിലേക്ക് വന്നപ്പോള്‍, നാം ആഗ്രഹിക്കുവാനോ ആദരിക്കുവാനോ തക്കവണ്ണം ഒരു സൗന്ദര്യം അവന്‍റെ രൂപത്തിനില്ലായിരുന്നു. പക്ഷെ, ഈ രൂപം പരിഗണിക്കാതെ, നമ്മുടെ മശിഹായായ അവന്‍ കൃതാര്‍ത്ഥതയോടെ കാര്യങ്ങള്‍ ചെയ്യുകയും യാഗവ്യവസ്ഥയനുസരിച്ച് നമ്മുടെ സകല പാപങ്ങളെയും തന്‍റെ മേല്‍ വഹിക്കുവാനായി യോഹന്നാനില്‍ നിന്നും കൈവയ്പ് സ്വീകരിക്കുകയും, ക്രൂശിക്കപ്പെട്ട് തന്‍റെ രക്തം ചിന്തുകയും, വീണ്ടും മരണത്തില്‍ നിന്നും ഉയര്‍ക്കുകയും, അതുവഴി സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളെയും യഥാര്‍ത്ഥമായി തന്‍റെ മേല്‍ ചുമന്നതിനാല്‍, അവന്‍ നമുക്കായി ക്രൂശിക്കപ്പെടുകയും രക്തം ചിന്തുകയും വേണമായിരുന്നു.
യെശയ്യാവ് 53:3 ല്‍ പറയുന്നതുപോലെ, “അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടും ത്യജിക്കപ്പെട്ടും വ്യസന പാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവര്‍ മുഖം മറച്ചു കളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല”. നമ്മുടെ മശിഹാ ഈ ഭൂമിയിലേക്ക് വരികയും കൈവയ്പ്പ് പ്രാപിക്കുകയും തന്‍റെ രക്തം ചിന്തുകയും ചെയ്യുന്നതിലൂടെ ഈ ലോകത്തിന്‍റെ സകല പാപങ്ങളും അപ്രത്യക്ഷമാക്കുകയും ചെയ്യേണ്ടി ഇരുന്നതാല്‍ യിസ്രായേല്‍ ജനങ്ങളാലും റോമാ പടയാളികളാലും അവന്‍ വാസ്തവമായും അപ്രകാരം ഒടുക്കപ്പെട്ടു.
മശിഹായുടെ പാടുകളെക്കുറിച്ച് 700 വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിക്കപ്പെട്ടു
മശിഹാ വാസ്തവമായും ഈ ഭൂമിയിലേക്ക് വരണമെന്നും യോഹന്നാനാല്‍ സ്നാനപ്പെടണമെന്നും, കുരിശില്‍ തന്‍റെ രക്തം ചൊരിയണമെന്നും, മരിച്ചവരില്‍ നിന്നും ഉയിര്‍ക്കണമെന്നും ക്രിസ്തുവിന്‍റെ ജനനത്തിനും 700 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ യെശയ്യാ പ്രവാചകന്‍ പ്രവചിച്ചിരുന്നു. മശിഹായുടെ വരവിനെ കുറിച്ചു യെശയ്യാ പ്രവാചകന്‍ പ്രവചിച്ചതുപോലെ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് കൃത്യമായും വന്നു. അതായത് യേശു മശിഹ ഒരു കന്യകയില്‍ താഴ്മയുടെ രൂപമായ കാലിത്തൊഴുത്തില്‍ ഭൂജാതനാകുകയും സ്നാപകയോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്താല്‍ ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുകയും കുരിശിലേക്ക് ചെന്ന് തന്‍റെ രക്തം ചിന്തി നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും മൂന്നാം ദിവസം മരിച്ചവരുടെ ഇടയില്‍ നിന്നും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു.
പ്രായശ്ചിത്ത ദിവസം യാഗമൃഗത്തിന്‍റെ തലമേല്‍ ഇരുകരങ്ങളും വച്ചു രക്തം ചിന്തി ഒരു വര്‍ഷത്തെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്ന സ്ഥാനത്ത് (ലേവ്യ 16); യേശുക്രിസ്തു യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും വാസ്തവമായും ചുമക്കുകയും കുരിശില്‍ രക്തം ചിന്തി മരിക്കുകയും ചെയ്തു. ഇവയെല്ലാം പ്രവചന ദൂതുകള്‍ക്ക് തികച്ചും യോജിച്ച നിലയിലായിരുന്നു. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും വഹിച്ചതിനുശേഷം തന്‍റെ പൊതു ജീവിതത്തില്‍ മൂന്നു വര്‍ഷത്തെ പാടുകള്‍ യേശു സഹിച്ചു. സ്നാപക യോഹന്നാനില്‍ നിന്നും ഉള്ള സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും തന്‍റെ മേല്‍ ചുമത്തപ്പെട്ടതിനാല്‍ യേശു മശിഹ ക്രൂശിക്കപ്പെട്ടു. എല്ലാവരാലും നിന്ദിക്കപ്പെടുകയും പീഡിക്കപ്പെടുകയും ഒടുക്കപ്പെടുകയും ചെയ്തിനു കാരണവും ഇതായിരുന്നു.
വാസ്തവത്തില്‍ യേശുവാണ് മശിഹാ എന്നതിനെ ജനങ്ങള്‍ നിഷേധിക്കുക മാത്രമല്ല ചെയ്തത്. യഹൂദന്മാരില്‍ ചിലരും റോമാക്കാരും യേശുവിനെ വാക്കുകള്‍ക്കതീതമായി വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അവന്‍ അവരാല്‍ വളരെയധികമായി വെറുക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്തു.
യോര്‍ദ്ദാന്‍ നദിയില്‍ നിന്നും സ്നാപകയോഹന്നാനിലൂടെ സ്നാനപ്പെട്ടതിലൂടെ മാനവരാശിയുടെ സകല പാപങ്ങളും യേശു വാസ്തവമായും ചുമന്നു. തുടര്‍ന്ന് കുരിശില്‍ തന്‍റെ രക്തം ചിന്തി. മശിഹ യോഹന്നാനാല്‍ സ്നാനപ്പെട്ടതും കുരിശില്‍ തന്‍റെ രക്തം ചിന്തിയതും പിതാവിന്‍റെ ഹിതം നിറവേറ്റാനായിരുന്നു. കുരിശില്‍ വച്ച് തന്‍റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുകയും അവനെ തുപ്പുകയും ചെയ്തു. ചുറ്റും കൂടിയിരുന്ന എല്ലാവരും ആ സമയം അവന്‍റെ നേരെ തലകുലുക്കികൊണ്ട് യേശുവിനെ പരിഹസിച്ചു. “നീ വാസ്തവമായും ദൈവപുത്രനെങ്കില്‍ താഴെ ഇറങ്ങി വന്ന് നിന്നെത്തന്നേ രക്ഷിക്ക”.
യേശു തന്‍റെ സ്നാനത്തെ തുടര്‍ന്ന് പൊതു ജീവിതം ആരംഭിച്ചപ്പോള്‍ മനുഷ്യരാല്‍ വന്ന അനേകം പാടുകളിലൂടെ അവനു കടന്നു പോകേണ്ടി വന്നു. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപത്തെയാണ് മാനവജാതിയുടെ രക്ഷയ്ക്കായി യേശുക്രിസ്തു തന്‍റെ തോളില്‍ വഹിച്ചത് എങ്കിലും ഇതിന്‍റെ ആഴം അറിയാത്ത ആ കാലത്തെ ജനം തങ്ങളുടെ സ്വന്തം മശിഹായായി വന്ന യേശുവിനെ വെറുക്കുകയും തുടര്‍ച്ചയായി പീഡിപ്പിക്കുകയും വലിയ കഷ്ടതകള്‍ വരുത്തുകയും അവനെ തള്ളിപറകയും അപമാനിക്കുകയും ചെയ്തു. വാസ്തവത്തില്‍ യേശു മശിഹ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവനെ ഒരു കൃമിയെപ്പോലെ കണക്കാക്കി എന്ന് തിരുവെഴുത്തു നമ്മോടുപറയുവാന്‍ തക്കവണ്ണം അവന്‍ വെറുക്കപ്പെട്ടു.
വാസ്തവത്തില്‍ പരീശന്മാര്‍ യേശുവിനെ എത്രയധികം വെറുത്തു എന്ന് നിങ്ങള്‍ക്കൊരു ഊഹവും ഉണ്ടാകില്ല. ഈ പരീശന്മാര്‍ക്ക് തങ്ങളുടെ നേതൃത്വത്തിനും ജനസമ്മിതിക്കും ഭീഷണിയായി തീര്‍ന്ന മശിഹായെ വെറുതെ വിടാന്‍ ആകുമായിരുന്നില്ല. അതുകൊണ്ട് അവര്‍ മശിഹായെ വെറുത്തു, എല്ലായ്പ്പോഴും അവനില്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിച്ചു, തങ്ങളുടെ പദ്ധതിയില്‍ പരാജയപ്പെട്ടപ്പോഴെല്ലാം അവനെതിരെ എല്ലാവിധത്തിലും ഉള്ള വ്യക്തിഹത്യകള്‍ നടത്താനും അവര്‍ മടിച്ചില്ല. ദുഷ്ടതയും വിദ്വേഷവും നിറഞ്ഞ സകലവിധമായ അപമാനങ്ങള്‍ക്കും പുറന്തള്ളലുകള്‍ക്കും മശിഹ പാത്രമായി. മശിഹാ എപ്രകാരം പാടുകള്‍ അനുഭവിക്കും എന്നതിനെ കുറിച്ച് യെശയ്യാവ് പ്രവചിച്ചു. ആകയാല്‍ മശിഹായുടെ വരവിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്കു മുമ്പ് യെശയ്യാ പ്രവാചകന്‍ നടത്തിയ വിശദമായ പ്രവചനങ്ങളില്‍ നിന്നും യേശുവിന് ഈ ലോകത്തില്‍ എങ്ങനെയുള്ള പരിചരണമാണ് ലഭിച്ചത് എന്ന് നമുക്ക് ഉറപ്പാക്കാം.
വെള്ളത്താലും രക്തത്താലും വന്ന മശിഹ ആയ യേശുക്രിസ്തുവില്‍ ജനങ്ങള്‍ വിശ്വസിച്ചുവോ?
എങ്കിലും ഈ കഷ്ടതകള്‍ പരിഗണിക്കാതെ യേശു മശിഹ തന്‍റെ പ്രവൃത്തികള്‍ ശാന്തമായി ചെയ്തു പൂര്‍ത്തിയാക്കി. ഇപ്പോള്‍ യിസ്രായേല്‍ ജനങ്ങളും ലോകമെമ്പാടുമുള്ള ഓരോരുത്തരും യേശുക്രിസ്തുവാണ് ഈ മശിഹ എന്നത് തീര്‍ച്ചയായും തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം. യിസ്രായേല്യരുടെയും മുഴുവന്‍ ലോകത്തിന്‍റെയും പാപങ്ങളെ അപ്രത്യക്ഷമാക്കുവാന്‍ കൈവെപ്പിന്‍റെ രൂപത്തില്‍ മശിഹ തന്‍റെ സ്നാനമേല്‍ക്കുകയും വാസ്തവമായും ക്രൂശിക്കപ്പെടുകയും അതുവഴി തന്‍റെ കഷ്ടതകള്‍ എല്ലാം അങ്ങേയറ്റത്തോളം സഹിക്കുകയും ചെയ്തു. അങ്ങനെ ചെയ്യുന്നതിലൂടെ തന്‍റെ ശുശ്രൂഷയില്‍ വിശ്വസിക്കുന്നവരെ സകല പാപങ്ങളില്‍ നിന്നും അവന്‍ പൂര്‍ണമായി രക്ഷിച്ചു, ഈ വിശ്വാസികളുടെ വിശ്വാസത്തെ പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തു. താഴ്മയുടെ രൂപത്തില്‍ മശിഹ ഈ ലോകത്തിലേക്ക് വന്നു എങ്കിലും അവന്‍ സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും സകലരുടെയും പാപങ്ങളെ അപ്രത്യക്ഷമാക്കുവാന്‍ മരണത്തില്‍ നിന്നും ഉയിര്‍ക്കുകയും ചെയ്തു എങ്കിലും അവനില്‍ വിശ്വസിച്ചവര്‍ ചുരുക്കമായിരുന്നു. നാം ജീവിക്കുവാനായി യേശുവാണ് നമ്മുടെ യഥാര്‍ത്ഥ രക്ഷകനും മശിഹായും എന്ന് വാസ്തവമായും നാം വിശ്വസിക്കണം. അവന്‍ യിസ്രായേല്യരുടെ മാത്രമല്ല മുഴുവന്‍ മാനവജാതിയുടെയും മശിഹാ ആണ്.
തന്‍റെ സ്നാനത്തിലൂടെ വാസ്തവമായും യേശു നമ്മുടെ സകല ദുഃഖങ്ങളെയും നമ്മുടെ രോഗങ്ങളെയും നമ്മുടെ ശാപങ്ങളെയും ചുമന്നു. എങ്കിലും “ഇത്രയധികം കഷ്ടതകള്‍ സഹിക്കുവാന്‍ അവന്‍ എന്തു പാപമാണ് ചെയ്തത്?” എന്ന് ചിലര്‍ ചിന്തിക്കാറുണ്ട്. പക്ഷെ യേശു പാപമില്ലാത്ത ദൈവപുത്രനായിരുന്നു. നമ്മുടെ സകല പാപങ്ങളെയും ചുമന്നതിലൂടെ നമുക്ക് പകരമായി സകല ശാപങ്ങളും ദുഃഖങ്ങളും നമ്മുടെ പാപങ്ങളുടെ വേദനകളും സ്വമേധയാ മശിഹാ ചുമന്നു. ഈ ഭൂമിയിലേക്ക് വന്നതു മുതല്‍ 33 വര്‍ഷത്തെ തന്‍റെ ജീവിതത്തില്‍ യേശു നേരിട്ട സകല കഷ്ടതകളിലൂടെയും അവന്‍ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു.
യെശയ്യാ പ്രവാചകനിലൂടെ ദൈവത്തിന്‍റെ വചനം കേട്ട അക്കാലത്തെ ജനങ്ങള്‍ യേശുക്രിസ്തുവിനെ മശിഹ ആയി ജലത്താലും ആത്മാവിനാലും വന്നവനെന്ന് വിശ്വസിച്ചുവോ? നാമിന്ന് പ്രസംഗിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആരാണ് വിശ്വസിച്ചത്? ഇപ്പോള്‍ തന്നെ തങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന അനേകര്‍ക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ഒരു താല്‍പ്പര്യവുമില്ല.
ഇവിടെ പ്രധാന വേദഭാഗത്തില്‍ ദൈവത്തിന്‍റെ പുത്രന്‍ ഭൂമിയിലേക്ക് വരുമെന്നും ജ്ഞാനത്തോടെ പ്രവര്‍ത്തിക്കുമെന്നും നമ്മുടെ സകല പാപങ്ങളും ചുമക്കും എന്നും അവയ്ക്കായി ന്യായം വിധിക്കപ്പെടുമെന്നും അതുവഴി നമ്മെ രക്ഷിക്കുമെന്നും യെശയ്യാ പ്രവാചകന്‍ പ്രവചിക്കുന്നു. പക്ഷേ അവന്‍ പൂര്‍ത്തീകരിച്ച സത്യത്തെ അധികമാരും സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മുതല്‍ സകല ദേശങ്ങളിലെയും ജനങ്ങളെല്ലാം യേശു ക്രിസ്തുവിനെ തങ്ങളുടെ മശിഹ ആയി അംഗീകരിക്കുമെന്നും അവനെ മഹത്വപ്പെടുത്തുമെന്നും എനിക്കുറപ്പുണ്ട്. യേശു മശിഹ പാടുപെട്ടത് യിസ്രായേല്‍ ജനത്തിന്‍റെയും, എന്‍റെയും നിന്‍റെയും സകല മാനവജാതിയുടെയും പാപങ്ങള്‍ നിമിത്തമാണെന്ന് നിങ്ങളിപ്പോള്‍ തിരിച്ചറിയുന്നുവോ? ഇക്കാര്യത്തെ നിങ്ങളറിയുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് യെശയ്യാ പ്രവാചകന്‍ മശിഹായുടെ ശുശ്രൂഷയെ ഈ രീതിയില്‍ പ്രവചിച്ചത്.
വരണ്ട നിലത്തു നിന്നും മുളച്ചു വന്ന വേരായിരുന്നു മശിഹ
മിശിഹാ ആയ യേശുക്രിസ്തുവിന്‍റെ വരവിനെക്കുറിച്ച് അവന്‍ സഹതാപര്‍ഹമായ രീതിയില്‍ ഭൂമിയിലേക്ക് വരുമെന്നാണ് യെശയ്യാവ് മുന്‍കൂട്ടി പ്രവചിച്ചത്. മശിഹ “ഇളയ തൈപോലെയും വരണ്ട നിലത്തു നിന്ന വേര്‍ മുളെക്കുന്നതുപോലെയും അവന്‍റെ മുമ്പാകെ വളരും”, (യെശയ്യാവ് 53:2) എന്ന് യെശയ്യാവ് പറഞ്ഞു. മനുഷ്യരൂപത്തില്‍ യേശു ക്രിസ്തു ഈ ലോകത്തിലേക്കു വന്നപ്പോള്‍ അവനില്‍ ആഗ്രഹിക്കത്തക്കതായ എന്തെങ്കിലും ഉണ്ടായിരുന്നില്ല. ഉറച്ച പേശികളും പൊക്കവും വണ്ണവും ഉള്ള അര്‍ണോള്‍ഡ് ഷ്വാര്‍സെന്‍ററെ പോലെയോ സില്‍വിസ്റ്റര്‍ സ്റ്റാല്‍വോനെപ്പോലെയോ ആയിരുന്നില്ല അവന്‍. വാസ്തവത്തില്‍ നാം അവനെ കണ്ടിരുന്നുവെങ്കില്‍ അവനോട് സഹതാപവും അയ്യോ ഭാവവും തോന്നത്തക്കരീതിയില്‍ ചെറിയവനായിരുന്നു അവന്‍. മാത്രമല്ല അവന്‍റെ വാക്കുകളോ ഇരുവായ്ത്തല മൂര്‍ച്ചയുള്ള വാളു പോലെയായിരുന്നു.
യേശു മശിഹ കാഴ്ചയ്ക്കു മാത്രമല്ല, ഭൗതികമായും ദരിദ്ര കോലത്തിലായിരുന്നു. തന്‍റെ ജഡിക പിതാവായ യോസേഫ് ഒരു സാധാരണ ആശാരിയായിരുന്നു. ഒരു ആശാരിയുടെ കുടുംബം ഇന്നത്തെപ്പോലെ അന്നും ഐശ്വര്യ സമൃദ്ധമൊന്നും ആയിരുന്നില്ല. കഠിനാദ്ധ്വാനം ചെയ്തെങ്കില്‍ മാത്രമേ ആശാരിമാര്‍ക്ക് വല്ലതും നേടാന്‍ ആകൂ.
ഈ ഭൂമിയിലേക്കു വന്ന മശിഹ സ്കൂളുകളിലും പോയിരുന്നില്ല. പരീശന്മാര്‍ അവനെ വാദിച്ചു തോല്പിക്കുവാന്‍ നോക്കിയപ്പോള്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇത് മശിഹയായ യേശുക്രിസ്തു ദൈവപുത്രനാണ് എന്നതു തന്നെയാണ് വെളിപ്പെടുത്തുന്നത്. അക്കാലത്തെ മികച്ച ന്യായപ്രമാണ പണ്ഡിതനായിരുന്ന ഗമാലിയേലിന്‍റെ യഹൂദാ സ്കൂളില്‍ പോകുവാനോ ഗമാലിയേലിന്‍റെ കാല്‍ക്കീഴിലിരുന്നു പഠിക്കുവാനോ യേശുവിന് ആയിരുന്നില്ല. ഈ സ്കൂളില്‍ ന്യായപ്രമാണത്തിന്‍റെ മികച്ച അധ്യാപകരില്‍ നിന്നും പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ലോകജ്ഞാനം മാത്രമല്ല ന്യായപ്രമാണത്തെ കുറിച്ചും ഉന്നത അറിവ് നേടിയിരുന്നു. ഇത്തരമൊരു സ്കൂളിലും യേശു പഠിച്ചിരുന്നില്ല. യേശു സ്കൂളില്‍ പോയിരുന്നതായി രേഖകളും ഇല്ല. എങ്കിലും മശിഹായ്ക്ക് അറിവില്ലാത്തതായി പഴയനിയമത്തില്‍ ഒരു ന്യായപ്രമാണവും ഇല്ലായിരുന്നു. പഴയനിയമം മശിഹായെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ മറ്റാരെക്കാളും അധിക ജ്ഞാനവും വലിയ വിശ്വാസവും അവനുണ്ടായിരുന്നു. അവന്‍ പറഞ്ഞത് ഒന്നും തന്നെ ഒരിക്കലും യുക്തിക്ക് നിരക്കാത്തതോ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ നിന്നും അകന്നതോ ആയിരുന്നില്ല.
എന്തിനാണ് മശിഹ വളരെയധികം കഷ്ടപ്പെടുകയും അപമാനിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്തത്?
യിസ്രായേല്‍ ജനത്തിന്‍റെ യഥാര്‍ത്ഥ മശിഹ ആകുവാനും സകല പാപങ്ങളില്‍ നിന്നും അവരെ രക്ഷിച്ച് ദൈവജനമാക്കുവാനും നമ്മുടെ മശിഹ ഈ ഭൂമിയിലേക്ക് വന്ന് സ്വമനസ്സാലെ സകല കഷ്ടതകളും അപമാനങ്ങളും നിന്ദയും പരിഹാസവും ഏറ്റെടുത്തു. യിസ്രായേല്‍ ജനത്തിന്‍റെ നന്മയ്ക്കുവേണ്ടി മശിഹ കടന്നുപോയ വേദനയും ഉപദ്രവങ്ങളും തികച്ചും ത്യാഗപരവും കഷ്ടപരവും ആയിരുന്നു. അവങ്കല്‍ നിന്നും നമ്മുടെ മുഖം തിരിച്ചു കളയാന്‍ തക്കവണ്ണം അതികഠിനമായ പീഡനങ്ങളാണ് മശിഹ സഹിച്ചത്. നമ്മുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുവാനുള്ള മശിഹ യേശു ആയതിനാല്‍ സകല ജനത്തിനും മുന്‍പെ വിവരണാതീതമായി വേദനിച്ചും നിന്ദിക്കപ്പെട്ടും വാസ്തവമായും നമ്മുടെ പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ വിടുവിച്ചു. അതിലേക്കായി യേശു ഈ ലോകത്തില്‍ കഷ്ടത അനുവദിച്ചു.
യേശു മശിഹ അതികഠിനമായി തകര്‍ക്കപ്പെട്ടും നിന്ദിക്കപ്പെട്ടും ഇരുന്നതാല്‍ അക്കാലത്തെ ജനങ്ങള്‍ക്ക് അവനെ കാണുന്നതു തന്നെ ദുഃസ്സഹമായി തീര്‍ന്നു. നിങ്ങളുടെയും എന്‍റെയും മശിഹാ ആയി സകല മാനവജാതിയുടെയും മശിഹാ ആയി, യേശു ഈ ലോകത്തില്‍ വരികയും ഈ മശിഹായുടെ പ്രവൃത്തികളും കര്‍ത്തവ്യങ്ങളും പൂര്‍ത്തികരിക്കുവാനായി അവന്‍ വളരെ കഷ്ടപ്പെട്ടു എന്നതും അങ്ങനെ കഷ്ടപ്പെട്ടതിനാല്‍ നമ്മുടെ പാപങ്ങളില്‍ നിന്നും പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും അവന്‍ നമ്മെ വിടുവിച്ചു എന്ന കാര്യവും നാം ഒരിക്കലും മറന്നുപോകരുത്.
മശിഹാ ക്രൂശിക്കപ്പെട്ടിട്ടും, അവനെ പരിഹസിക്കുന്നത് ജനങ്ങള്‍ നിര്‍ത്തിയില്ല; നീ താഴെ ഇറങ്ങി വരാത്തതെന്ത്? “നീ യഥാര്‍ത്ഥ ദൈവപുത്രനെങ്കില്‍ കുരിശു വിട്ട് താഴെ ഇറങ്ങുക. നിനക്ക് എങ്ങനെ ദൈവപുത്രനാകാന്‍ കഴിയും? നീ യഥാര്‍ത്ഥമായും ദൈവപുത്രനെങ്കില്‍ താഴെ ഇറങ്ങി നിനക്കടുത്ത് തൂങ്ങി നില്‍ക്കുന്ന കള്ളനെ രക്ഷിക്കുക; അല്ലെങ്കില്‍ നിന്നെ തന്നെ രക്ഷിക്കുക!” അവര്‍ പരിഹാസം തുടര്‍ന്നു, “നീ ഈ കല്ലിനെ അപ്പമാക്കി മാറ്റാത്തതെന്ത്? നീ ദൈവപുത്രനാകുന്നുവെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കാനായി അതിന്‍റെ തെളിവ് നല്‍കുക. അതിനുപോലും കഴിയില്ല എങ്കില്‍, നീ എന്ത് മശിഹയാണ്? കഷ്ടം തന്നെ!”
ജനം ഇങ്ങനെ മശിഹായെ പരിഹസിക്കുകയും തള്ളിപറയുകയും അന്തമില്ലാതെ അവനെ പരിഹസിക്കുകയും ചെയ്തു. അവര്‍ അവന്‍റെ വസ്ത്രം മാറ്റി നഗ്നനാക്കി, തന്‍റെ മുഖത്തടിച്ചു, അവനെ തുപ്പി; അതികഠിനമായ പരിഹാസവും, താഴ്മയും നിന്ദയും ക്രിസ്തു സഹിച്ചു. നാം ഇതിനു മുമ്പെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തവിധം കഠിനമായിരുന്നു അത്. അക്കാലത്തെ ഭീകര കുറ്റവാളികള്‍ക്കു നല്‍കിയിരുന്ന ശിക്ഷയായ ക്രൂശ്മരണത്തിന് അവന്‍ വിധിക്കപ്പെട്ടു. നമ്മുടെ മശിഹായെ പടിയാളികള്‍ ചാട്ടവാറുകൊണ്ടടിച്ചു. അവന്‍റെ ഇരുകൈകാലുകളും കുരിശിന്മേല്‍ ആണികളാല്‍ തറച്ചു, തന്‍റെ ശരീരത്തിലുള്ള മുഴുവന്‍ രക്തവും ചിന്തി.
ഇത്തരത്തിലുള്ള നിന്ദയും വേദനയും കഷ്ടപാടും വാസ്തവമായും യേശു സഹിച്ചത് നമുക്കു വേണ്ടി മശിഹായുടെ ശുശ്രൂഷ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയായിരുന്നു. ക്രൂശിക്കപ്പെട്ടതിലൂടെ നമ്മുടെ സകല ശാപങ്ങളും സകല പാപങ്ങളും സകല രോഗങ്ങളും പാപത്തിന്‍റെ സകല ശിക്ഷയും അവന്‍ തന്‍റെ മേല്‍ ചുമന്നു. നിങ്ങളും ഞാനും സഹിക്കേണ്ടിയിരുന്ന സകല കഷ്ടതകളും നമ്മുടെ സ്ഥാനത്ത് അവന്‍ ചുമന്നു. നമുക്കുവേണ്ടി തന്‍റെ സ്വന്ത ജീവനും അവന്‍ നല്കി. യേശുവാണ് നമ്മുടെ യഥാര്‍ത്ഥ രക്ഷകനെന്ന ഈ സത്യത്തില്‍ വിശ്വസിക്കുന്ന ഏവരുടെയും രക്ഷകനായി ഈ മശിഹ മാറുന്നു. അവന്‍ സ്വമനസ്സാലെ നമ്മുടെ മശിഹ ആയി തീര്‍ന്നു. തന്‍റെ പിതാവിന്‍റെ ഹിതം അനുസരിച്ച് ഈ ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നു, നമ്മുടെ പാപങ്ങളും അവയുടെ ശിക്ഷയും കുരിശിന്മേല്‍ നമുക്കു വേണ്ടി ചുമന്നു. മരണത്തില്‍ നിന്ന് അവന്‍ ഉയിര്‍ത്തെഴുന്നേറ്റു സകലവും നമ്മെ രക്ഷിക്കുവാനായി.
എന്‍റെ സഹോദരാ സഹോദരികളേ, ഈ അപരിചിതരുടെ മുന്നില്‍ ഇത്തരം കഷ്ടതയും അപമാനവും സഹിക്കുന്നത് യേശുവിന് എളുപ്പമായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? നാം അവന്‍റെ സ്ഥാനത്ത് ആയിരുന്നുവെങ്കില്‍ ഈ നിന്ദയെല്ലാം സഹിച്ച് വസ്ത്രമുരിഞ്ഞ് നഗ്നരാക്കപ്പെട്ട്, പരിഹസിക്കപ്പെട്ട്, പീഡിപ്പിക്കപ്പെട്ട് ക്രൂശിക്കപ്പെടുകയും ചെയ്തിരുന്നെങ്കില്‍ അതും നമ്മുടെ സ്വന്തം കുടുംബത്തിന്‍റെയോ ഭാര്യയുടെയോ, ഭര്‍ത്താവിന്‍റെയോ, മുന്‍പിലല്ല നമ്മുടെ ശത്രുക്കളുടെ മുമ്പില്‍ വച്ചാണ് എന്നു വരികില്‍ മരിക്കുന്നതിനു മുമ്പേ നാം ഭ്രാന്തരായിപ്പോയേനെ. ക്രിസ്തു ക്രൂശിക്കപ്പെട്ടതിനാല്‍ ഏവര്‍ക്കും അവന്‍റെ താഴ്മ കാണുവാന്‍ കഴിയും. സ്പഷ്ടമല്ലാത്ത ഒരു ദൃശ്യമല്ല, മറിച്ച് സകലത്തിലും ഉയര്‍ന്നതായ ദൃശ്യം, അതുകൊണ്ട് എല്ലാവരും തങ്ങളുടെ വിരലുകള്‍ അവന്‍റെ നേരെ ചൂണ്ടി അവനെ തുപ്പി.
തന്‍റെ ക്രൂശീകരണത്തിനു മുന്‍പായി അതിലും വലിയ കഷ്ടവും ദുഃഖവും വേദനയും ആണ് ക്രിസ്തുവിന് വന്നനുഭവിച്ചത്. യേശുവിനെ കുരിശില്‍ തറയ്ക്കുന്നതിനുമുമ്പ് അവന്‍ സകലവിധമായ കഷ്ടത്തിലൂടെ കടന്നു പോകേണമെന്ന് ജനങ്ങള്‍ ഉറപ്പിച്ചു. അവനെ ജനക്കൂട്ടത്തിനു മുമ്പാകെ ഹാജരാക്കുകയും അവരുടെ മദ്ധ്യേ വിധിക്കുകയും ചെയ്തു. അവര്‍ അവനെ തുപ്പുകയും മഹാപുരോഹിതന്‍റെ ഒരു സേവകന്‍ അവന്‍റെ കരണത്തടിക്കുകയും ചെയ്തു. അവന്‍റെ മേല്‍ തുപ്പി ജനങ്ങള്‍ അവന്‍റെ മുഖത്തടിച്ചു, ചാട്ടവാറു കൊണ്ടടിച്ചു, കല്ലെറിയുകയും ചെയ്തു. യേശു മശിഹ ഈ കഷ്ടതകളിലൂടെ കടന്നു പോയത് നമുക്കുവേണ്ടി തന്നെയായിരുന്നു.
നമുക്കുവേണ്ടി അവന്‍ നുറുക്കപ്പെട്ടു എന്ന് ബൈബിള്‍ പറയുന്നു. “എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു”. (യെശയ്യാവ് 53:5) യിസ്രായേല്യരുള്‍പ്പെടെ സകല ജനങ്ങളെയും അവരുടെ പാപങ്ങളില്‍ നിന്നും പാപങ്ങളുടെ ശിക്ഷയില്‍ നിന്നും വിടുവിക്കാനാണ് മിശിഹ ഈ കഷ്ടതയിലൂടെ കടന്നുപോയത്. യോഹന്നാന്‍ സ്നാപകനിലൂടെ സ്നാനപ്പെട്ടതു വഴി, ലോകത്തിന്‍റെ പാപങ്ങളെയും പാപങ്ങളുടെ ശിക്ഷയെയും തന്‍റെ മേല്‍ ചുമന്നു. തന്‍റെ സ്വന്ത ജനത്താലും റോമാ പടയാളികളാലും മറ്റനേകം ജാതികളാലും തകര്‍ക്കപ്പെട്ടതിനാലെ മശിഹ എന്ന നിലയിലുള്ള തന്‍റെ ശുശ്രൂഷ പൂര്‍ത്തിയാക്കി.
തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും വാസ്തവത്തില്‍ സകല മാനവജാതിയും ചെയ്ത എല്ലാ പാപങ്ങളില്‍ നിന്നും അവനെതിരെ നിന്ന ഈ ജനങ്ങളെ മശിഹാ രക്ഷിക്കുമെന്ന് ദൈവം പ്രവചിച്ചു. അങ്ങനെ പ്രവചിച്ചതുപോലെ തന്നെ, യേശുക്രിസ്തു യഥാര്‍ത്ഥ മശിഹയായി ഈ ലോകത്തേക്കു വന്നു, ഈ കഷ്ടതകളിലൂടെയെല്ലാം കടന്നുപോയി, തന്‍റെ വിലയേറിയ രക്തം ചിന്തിയതിലൂടെ പാപങ്ങളില്‍ നിന്നും പാപത്തിന്‍റെ ശിക്ഷയില്‍ നിന്നും അവന്‍ നിങ്ങളെയും എന്നെയും രക്ഷിക്കുകയും ചെയ്തു.
അതായത് മശിഹായില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപത്തില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും നാം രക്ഷിക്കപ്പെട്ടത് യാഗത്തിന്‍റെ വില കൊടുക്കാതെയല്ല. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന് ഈ കഷ്ടതകളെല്ലാം സഹിച്ചതിനാലാണ് നാമെല്ലാം ഇപ്പോള്‍ പാപമില്ലാത്തവരായിരിക്കുന്നത്. നാം ചെയ്തേക്കാവുന്ന സകല പാപങ്ങള്‍ക്കായും മശിഹ ന്യായം വിധിക്കപ്പെട്ടതിനാലാണ് നമ്മുടെ ഹൃദയത്തില്‍ വിശ്വസിച്ചതിലൂടെ പാപമോചനത്തിന്‍റെയും രക്ഷയുടെയും ദാനം പ്രാപിച്ചു നാം ദൈവമക്കളായി തീര്‍ന്നത്. നമ്മുടെ ഈ മശിഹാ നിമിത്തമാണ് നാം ഇത്രയും സന്തോഷമുള്ള ജനമായത്.
നമുക്കീ സന്തോഷം നല്‍കിയതിനായും തന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ മേല്‍ ചൊരിഞ്ഞതിനായും മശിഹയോട് നാം നന്ദി പറയണം. നാം നമ്മുടെ വകയായി ഒരു കാഴ്ചയും നല്കിയിട്ടില്ലാതിരിക്കെ പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ വിലമതിക്കാനാവാത്ത കാഴ്ചകള്‍ അവന്‍ നല്കി എന്നുള്ള നമ്മുടെ വിശ്വാസത്തിലൂടെ മാത്രമേ മശിഹ നല്കിയ രക്ഷ നമ്മുടെ അടുത്തെത്തുകയുള്ളൂ. ദൈവം തന്നെ ഈ കഷ്ടതകളെല്ലാം സഹിച്ച് നമ്മെ രക്ഷിച്ചു എന്ന് നാം വിശ്വസിക്കുകയും അതിനായി അവന് നന്ദി പറയുകയും വേണം.
യിസ്രായേലേ കേള്‍ക്ക; മടങ്ങി വന്ന് യേശുക്രിസ്തുവില്‍ വിശ്വസിക്ക
യിസ്രായേല്‍ ജനം ഇപ്പോള്‍ മാനസാന്തരപ്പെടുകയും യേശു മശിഹായെ തങ്ങളുടെ രക്ഷകനായി വിശ്വസിക്കുകയും വേണം. ഈ നിമിഷം വരെയും തങ്ങളുടെ മശിഹ വന്നു കഴിഞ്ഞെന്ന് യിസ്രായേല്യര്‍ തിരിച്ചറിഞ്ഞിട്ടില്ല. ദൈവത്തിന്‍റെ ദാസനായ മശിഹ ഈ ഭൂമിലേക്ക് വരുമെന്ന് യെശയ്യാ പ്രവാചകന്‍ പ്രവചിച്ചതുപോലെ, മശിഹ ഈ ഭൂമിയിലേക്ക് വരികയും തന്‍റെ സ്നാനത്തിലൂടെ മാനവജാതിയുടെ സകല പാപങ്ങളെയും ചുമക്കുകയും ക്രൂശിക്കപ്പെട്ടതിലൂടെ അവരെ രക്ഷിക്കുകയും ചെയ്യും എന്ന് പ്രവചിക്കപ്പെട്ടതിലൂടെ തന്നെ യേശു ക്രിസ്തു രക്ഷയ്ക്കുള്ള സകല പ്രവൃത്തികളും പൂര്‍ത്തിയാക്കി. യിസ്രായേല്‍ ജനം ഇപ്പോള്‍ തിരിഞ്ഞ് ഈ സത്യത്തെ അറിയുകയും വിശ്വസിക്കുകയും വേണം. യേശുവിനെ ക്രൂശിച്ചതിലൂടെ തന്‍റെ സ്വന്തം ജനം ചെയ്ത പാപത്തെ അവര്‍ അംഗീകരിക്കണം. തങ്ങളുടെ ജനനം മുതല്‍ വെറും പാപത്തിന്‍റെ കൂമ്പാരമാണ് തങ്ങളെന്ന സത്യം അവര്‍ അംഗീകരിക്കുകയും ഈ മശിഹയില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും പാപത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നും അവര്‍ രക്ഷ പ്രാപിക്കുകയും ചെയ്യണം.
ആകയാല്‍ ഇനി മറ്റൊരു മശിഹ ഇല്ല. യേശുക്രിസ്തു മശിഹ ആയി വന്നു കഴിഞ്ഞതിനാല്‍ തന്നെ വേറൊരു മശിഹ ഇല്ല. അല്ലെങ്കില്‍ തന്നെ മറ്റൊരു രക്ഷകന്‍ എങ്ങനെയുണ്ടാകും? ഭാവിയില്‍ യിസ്രായേല്‍ ജനം അധികം കഷ്ടതകളിലൂടെ കടന്നു പോകുമ്പോള്‍ ഹോളിവുഡിലെ ആക്ഷന്‍ നായകനായ സൂപ്പര്‍മാനെ പോലൊരാള്‍ വന്ന് തങ്ങളുടെ മശിഹ ആയിത്തീരുമന്ന് അവര്‍ പ്രതീക്ഷിക്കുമോ?
ഇപ്പോഴെങ്കിലും യേശുക്രിസ്തുവാണ് തങ്ങളുടെ മശിഹാ എന്ന് യിസ്രായേല്യര്‍ തിരിച്ചറിയണം. യേശുക്രിസ്തു ആയിരുന്നു തങ്ങളുടെ യഥാര്‍ത്ഥ മശിഹായെന്ന് അവര്‍ വിശ്വസിക്കണം. അവരുടെ മശിഹ 2000 വര്‍ഷങ്ങള്‍ക്കു മുമ്പു വന്നു എന്നും അവരുടെ പാപങ്ങളെ ചുമന്ന് അവരെ അബ്രഹാമിന്‍റെ യഥാര്‍ത്ഥ മക്കളാക്കി തീര്‍ക്കുവാന്‍ അവര്‍ പരിഛേദനയേറ്റതുപോലെ അവന്‍ സ്നാനപ്പെട്ടു എന്നും അവരെല്ലാം ആത്മീയ പരിഛേദന ഏല്‍ക്കുവാനായി ക്രൂശിക്കപ്പെട്ടു എന്നും അവര്‍ വിശ്വസിക്കണം. യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ അവരുടെ പാപങ്ങളെ ചുമന്ന്, കുരിശു വഹിച്ച് കഷ്ടതകളിലൂടെ രക്തം ചിന്തി മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റതിലൂടെ മശിഹ യിസ്രായേല്‍ ജനത്തിന്‍റെ യഥാര്‍ത്ഥ രക്ഷകനായി തീര്‍ന്നു.
മശിഹായില്‍ വിശ്വസിക്കുവാനായി യിസ്രായേല്യര്‍ മാനസാന്തരപ്പെടണം. യേശുക്രിസ്തുവിനെ തങ്ങളുടെ മശിഹയായി അവര്‍ ഇപ്പോള്‍ വിശ്വസിക്കണം. യിസ്രായേല്‍ ജനം യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി വിശ്വസിക്കുന്നതുമാത്രമേ ഇനി നിവര്‍ത്തിയാകാനുള്ളൂ. യെശയ്യാവ് പ്രവചിച്ച മശിഹാ യേശുക്രിസ്തു തന്നെയാണെന്ന് അവര്‍ തിരിച്ചറിയണം. പ്രവചിക്കപ്പെട്ടവന്‍ യേശു തന്നെയല്ലാതെ മറ്റാരുമല്ലെന്ന് അവര്‍ തീര്‍ച്ചയായും അറിയുകയും വിശ്വസിക്കുകയും വേണം. പഴയനിയമത്തിലെ പ്രവചനങ്ങള്‍, ഒരു വള്ളിക്കോ പുള്ളിക്കോ വ്യത്യാസമില്ലാതെ, സകലതും യേശുക്രിസ്തുവിലൂടെ നിവര്‍ത്തിയായി. പ്രധാന വേദഭാഗത്തില്‍ അവന്‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും എന്നു പറഞ്ഞിട്ടുണ്ട്.
യെശയ്യാവ് 52:14, 15 പറയുന്നതുപോലെ, “അവന്‍റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്ക കൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചു പോയതുപോലെ, അവന്‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാര്‍ അവനെ കണ്ടു വായ്പൊത്തി നില്ക്കും. അവര്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും”.
ഈ ഭൂമിയിലേക്കു വന്നതിലൂടെ യേശുക്രിസ്തു സഹിച്ച കഷ്തകള്‍ ഈ ലോകത്തില്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഒരു കുറ്റവാളിപോലും സഹിച്ചിട്ടില്ലാത്തത്രയും ഭീകരമായിരുന്നു. ഈ ലോകത്തിലെ ഒരു കുറ്റവാളി പോലും സഹിക്കാത്ത വേദനയും കഷ്ടതയും സഹിച്ച് തന്നെത്താന്‍ യാഗമായി അര്‍പ്പിച്ചത് മുഴുവന്‍ മാനവജാതികളെയും തന്‍റെ സ്വന്തജനം ആക്കുവാനായിരുന്നു. തന്നില്‍ വിശ്വസിക്കുന്ന ജനത്തിന് പാപമോചനം നല്കി അവന്‍ അവരെ രക്ഷിച്ചു. ഇങ്ങനെയാണ് അവന്‍ അവരെ രക്ഷിച്ചത്.
തങ്ങള്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത രക്ഷയുടെ അത്ഭുതകരമായ വാര്‍ത്ത ജനം കേള്‍ക്കും. യേശു ക്രിസ്തുവാണ് മശിഹ എന്ന് ഇതുവരെയും കേട്ടിട്ടില്ലാത്ത എല്ലാവരും ആത്യന്തികമായി അതു കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യും.
ഒരിക്കല്‍ വന്നവനും വീണ്ടും വരുന്നവനും ആയ യേശുവാണ് മശിഹ
ഇപ്പോള്‍ നാം അന്ത്യകാലത്തെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. മരണത്തിന്‍റെയും ഉപദ്രവത്തിന്‍റെയും യുഗം ആയിരിക്കും ഇത്. എന്നാല്‍ മശിഹയില്‍ വിശ്വസിക്കുന്നവര്‍ക്ക് വാസ്തവമായും മരണത്തെ ഭയമില്ല. നേരെ മറിച്ച് തങ്ങളുടെ മരണത്തെ തുടര്‍ന്നുള്ള പുനരുത്ഥാനത്തിനും സ്വര്‍ഗ്ഗത്തിലെ സന്തോഷത്തിനും ആണ് അവര്‍ കാത്തിരിക്കുന്നത്. അതായത്, ലോകത്തിന്മേല്‍ വ്യാപിക്കുന്ന അന്ധകാരം നീതിന്മാരായ നമ്മെ ഇരുട്ടിലാക്കുകയില്ല. ഈ സുവിശേഷം കൃത്യമായും എല്ലായിടത്തും വ്യാപിക്കുമ്പോള്‍ വാസ്തവമായും മശിഹ മടങ്ങി വരും.
നമ്മുടെ മശിഹ യേശുക്രിസ്തു ഒരു യാഗവസ്തുവായി ദൈവത്തിന്‍റെ കുഞ്ഞാടായി ഈ ലോകത്തിലേക്കു വന്നു. യോഹന്നാനാല്‍ സ്നാനമേറ്റ് തന്‍റെ ശരീരത്തിനെ കുരിശില്‍ ഏല്‍പ്പിച്ചു. രോമം കത്രിക്കുന്നവരുടെ മുന്നിലെ ആടുപോലെ നിശബ്ദനായി നമ്മുടെ പാപങ്ങളെ ചുമന്നു, കുരിശില്‍ നമ്മുടെ പാപത്തിന്‍റെ ന്യായവിധി സഹിച്ചതിലൂടെ വലിയ കഷ്ടതകള്‍ നേരിട്ടു, മൂന്നാം ദിവസം മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു; അങ്ങനെ വിശ്വസിക്കുന്ന ഏവരുടെയും സമ്പൂര്‍ണ്ണ രക്ഷകനായി മാറി.
യേശുക്രിസ്തുവാണ് മശിഹായെന്ന് ആ സമയത്ത് കുറച്ചു പേര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ശാന്തമായി ഈ ഭൂമിയിലേക്ക് ജനിക്കുകയും തന്‍റെ സ്നാനത്തിനുശേഷം മൂന്നു വര്‍ഷക്കാലം ദൈവരാജ്യത്തിന്‍റെ സുവിശേഷം സാക്ഷീകരിക്കുകയും കുരിശില്‍ മരിക്കയും മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കയും ചെയ്തിലൂടെ യേശുക്രിസ്തു നമ്മുടെ മശിഹാ ആയി മാറിയെന്നറിഞ്ഞതും വളരെക്കുറച്ചുപേര്‍ മാത്രമായിരുന്നു. ദൈവത്തെ നോക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്ത ചുരുക്കംപേര്‍ തന്‍റെ പ്രവൃത്തികളെല്ലാം നിശബ്ദ മായി പൂര്‍ത്തീകരിച്ച നമ്മുടെ കര്‍ത്താവാണ് യഥാര്‍ത്ഥ മശിഹായെന്ന് സാക്ഷീകരിച്ചിട്ടുണ്ട്.
ഈ ലോകത്തേക്ക് വന്ന്, കഷ്ടതകള്‍ അനുഭവിച്ചതിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും മശിഹ രക്ഷിച്ച വിവരം ഈ ദൈവദാസന്മാര്‍ വ്യാപിപ്പിക്കുന്നു. അച്ചടി വിദ്യകള്‍ മുന്നേറുവാന്‍ അനുവദിക്കുന്നതിലൂടെ ലോകത്തിന്‍റെ ചരിത്രത്തെ മാറ്റുന്നതിലൂടെ, ഈ സുവിശേഷം പ്രസംഗിക്കുന്ന രാജ്യങ്ങള്‍ ശക്തവും സമ്പന്നവും ആക്കിത്തീര്‍ക്കുന്നതിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ദൈവം തന്നെ വ്യാപിപ്പിക്കുന്നു.
“യേശു ആണ് മശിഹ, യേശു ആണ് മശിഹ, യേശു ആണ് മശിഹ! യേശുവിനെ നിങ്ങളുടെ മശിഹയായി വിശ്വസിക്കുന്നതെങ്കില്‍ നിങ്ങള്‍ രക്ഷിക്കപ്പെടും. യേശു ദൈവപുത്രനാണ്. ഈ സകല പ്രപഞ്ചത്തിന്‍റെയും സൃഷ്ടിതാവാണ് യേശു.” അവന്‍ ദൈവമാണ്. നമ്മുടെ രക്ഷകനായ മശിഹായാണവന്‍. യേശുവാണ് മശിഹ എന്നും അവന്‍റെ സ്നാനത്തെ കുറിച്ചും അവന്‍റെ ക്രൂശു മരണത്തെ കുറിച്ചും പുനരുത്ഥാനത്തെ കുറിച്ചും ഈ ദൈവദാസന്മാര്‍ പ്രസംഗിക്കുന്നത് തുടര്‍ന്നു.
യേശു എന്ന പേരില്‍ ഒരു ചെറുപ്പക്കാരന്‍ ഭൂമിയിലേക്ക് വന്നു എന്നും അവന് 30 വയസ്സായപ്പോള്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ മാനവജാതിയുടെ പാപങ്ങളെ തന്‍റെ മേല്‍ വഹിച്ചു എന്നും 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ചുരുക്കം ചില യിസ്രായേല്യ യുവാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അക്കാലത്ത് യേശുവാണ് മശിഹ എന്നത് അവന്‍റെ സ്വന്തം ശിക്ഷ്യന്മാര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. ഈ അറിവ് ദൈവത്തെ യഥാര്‍ത്ഥമായും ഭയപ്പെട്ടിരുന്ന ചുരുക്കം പേരോട് മാത്രം അവര്‍ പങ്കു വച്ചു. മറ്റുള്ളവരെല്ലാം ഈ സത്യത്തെ കാണാത്തവരായി തുടര്‍ന്നു. ആകെ കൂടെ 500 ഓളം വിശുദ്ധന്‍മാരാണ് (1 കൊരിന്ത്യർ 15:6), മശിഹാ ലോകത്തിന്‍റെ പാപങ്ങളെ കുരിശിലേയ്ക്ക് ചുമന്നു എന്ന് അറിയാവുന്നവരായി യിസ്രായേല്‍ ദേശത്തു ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല.
യേശുക്രിസ്തുവിന്‍റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം 50-മത്തെ ദിവസം പരിശുദ്ധാത്മാവ് അവന്‍റെ ശിഷ്യന്മാരുടെ മേല്‍ വാസ്തവമായും ഇറങ്ങി. ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ മാളികമുറിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍, പരിശുദ്ധാത്മാവ് വാസ്തവമായും അവരുടെ മേല്‍ ഇറങ്ങി അവരെ അന്യഭാഷ പറയിച്ചുകൊണ്ട് യേശു ക്രിസ്തുവാണ് മശിഹ,എന്നു സാക്ഷീകരിച്ചു. തുടര്‍ന്ന് തന്‍റെ ശിഷ്യന്മാരും മരണഭയം കൂടാതെ “മശിഹയാണ് നമ്മുടെ രക്ഷകന്‍, ഉയര്‍ത്തെഴുന്നേറ്റ യേശുവാണ് നമ്മുടെ മശിഹ” എന്നു സാക്ഷീകരിച്ചു. അനേകര്‍ ഈ സമയം ഇത് വിശ്വസിച്ചു.
മശിഹായായ യേശുവിലൂടെ ദൈവം നിങ്ങളെയും എന്നെയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും പാപത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നും വാസ്തവമായും രക്ഷിച്ചു. നമ്മുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുവാനായി അവന്‍ ഇത്രയും വലിയ കഷ്ടതകള്‍ സഹിച്ചതുകൊണ്ട് നാം പൂര്‍ണമായും അവനില്‍ വിശ്വസിക്കണം. വിശ്വസിക്കാത്ത സകലരും മാനസാന്തരപ്പെട്ട് തിരിഞ്ഞു വന്ന് വിശ്വസിക്കണം. ഈ സത്യത്തെ വിശ്വാസത്തോടെ നാം എല്ലാവരും വ്യാപിപ്പിക്കണം.
വാസ്തവത്തില്‍ യിസ്രായേല്‍ ജനം അതീവമായ പിരിമുറുക്കത്തിന്‍റെ ചുറ്റുപാടിലാണ് ഇപ്പോഴുള്ളത്. ആകയാല്‍ ദൈവം അവരോട് വ്യക്തമായി സംസാരിച്ച ഈ സമാഗമനകൂടാരത്തിന്‍റെ വചനത്തെ അവര്‍ വിശ്വസിക്കണം. നമ്മളും അന്ത്യകാലത്തേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥയിലൂടെ വെളിപ്പെടുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വാസ്തവത്തില്‍ യിസ്രായേല്‍ ജനങ്ങള്‍ക്കുള്ള വഴിയാണ് ഒരുക്കുന്നത്. ദൈവം തങ്ങളോട് സംസാരിച്ച മിശിഹയാണ് യേശുക്രിസ്തു എന്നും അവരും വിശ്വസിക്കും.
യാഗവ്യവസ്ഥയെക്കുറിച്ച് ദൈവം യിസ്രായേല്‍ ജനത്തിനോട് പറയുകയും അവരത് വിശ്വസിക്കുകയും ചെയ്തു. വാസ്തവത്തില്‍ സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥ അനുസരിച്ച് ദൈവത്തിന് യാഗം അര്‍പ്പിക്കണമെന്നാണ് ഇപ്പോഴും അവരുടെ ആഗ്രഹം. യിസ്രായേല്യരില്‍ തന്നെ ചില തീവ്രവാദികള്‍ ഇപ്പോഴും മരുഭൂമിയില്‍ വസിക്കുന്നവരുണ്ട്. ഇങ്ങനെ മരുഭൂമിയില്‍ കഴിയുന്നവര്‍ ഈ രീതിയില്‍ തന്നെയാണ് യാഗമര്‍പ്പിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മുമ്പേ സമാഗമനകൂടാരത്തില്‍ അര്‍പ്പിച്ചിരുന്ന തരം യാഗങ്ങളാണ് അവര്‍ നല്‍കുന്നത്. ഒരു പക്ഷെ, അവര്‍ അഹരോന്‍റെ സന്തതികളായിരിക്കും. പട്ടണങ്ങള്‍ക്കു പകരം അവര്‍ മരുഭൂമിയില്‍ വസിക്കുന്നു. അവരും യിസ്രായേല്യര്‍ തന്നെയാണെങ്കിലും, സാധാരണക്കാരില്‍ നിന്നും ഒറ്റപ്പെട്ട് വേര്‍തിരിഞ്ഞ ഒരു ഗോത്രം പോലെ അവര്‍ കഴിയുന്നു. മശിഹാ നമ്മിലേക്ക് വന്നുവെന്നും നമ്മുടെ വിശ്വാസപ്രകാരം നമ്മെ രക്ഷിച്ചുവെന്നുമുള്ള സമാഗമനകൂടാരവചനങ്ങള്‍ ഈ ജനങ്ങളോടും നാം പ്രഘോഷിക്കണം.
ഈ ഭൂമിയിലേക്ക് വന്നതിനും കഷ്ടതകള്‍ അനുഭവിച്ചതിനും നമ്മുടെ സ്ഥാനത്ത് ന്യായം വിധിക്കപ്പെട്ടതിനും നിന്നെയും എന്നെയും നമ്മുടെ പാപങ്ങളില്‍ നിന്നും അതിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷിക്കുവാന്‍ നമ്മുടെ രക്ഷകനായി വന്നതിനും യേശുവിന് നാം നന്ദി പറയണം.
“പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളം പോലെ കടുപ്പമുള്ളതും ആകുന്നു”
നമ്മുടെ സകല പാപങ്ങളില്‍ നിന്നും പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും വാസ്തവത്തില്‍ നാം രക്ഷിക്കപ്പെട്ടത് യാദൃശ്ചികമായി ഒരു കത്ത് ലഭിക്കുന്നതുപോലെ ആകസ്മികം അല്ല. ഇരുപതിലധികം ആളുകള്‍ക്ക് അയച്ചു കൊടുക്കണമെന്നും അല്ലെങ്കില്‍ നാം മരിച്ചു പോകുമെന്നും നമ്മോടു പറയുന്ന ശൃംഖലാ എഴുത്തുകളും അല്ല നമ്മുടെ രക്ഷ. രണ്ടെടുത്താല്‍ ഒന്ന് സൗജന്യം എന്ന രീതിയില്‍ പരസ്യം കൊടുക്കുന്ന പിസാ പരസ്യം പോലെയും അല്ല പാപമോചനത്തിലൂടെയുള്ള നമ്മുടെ രക്ഷ. പിസാ ആയിരുന്നെങ്കില്‍ ഒന്നു ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ നമ്മുടെ ആഗ്രഹത്തിനൊത്ത് വയറു നിറയ്ക്കാമായിരുന്നു.
വാസ്തവത്തില്‍ ദൈവം തന്‍റെ പുത്രനെ നമ്മുടെ അടുത്തേക്ക് അയക്കുകയും നമ്മുടെ പാപങ്ങളെ അവങ്കലേക്ക് കടത്തി വിടുകയും നമ്മുടെ ഈ പാപങ്ങള്‍ക്കായി അവനെ കഷ്ടപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്തതിലൂടെയാണ് നമ്മുടെ രക്ഷ വന്നത്. ഇതിനാലാണ് നിങ്ങളും ഞാനും പൂര്‍ണ്ണ ഹൃദയത്തോടെ അവനില്‍ വിശ്വസിച്ച് നന്ദി പറയേണ്ടത്. നമ്മുടെ രക്ഷ വന്നതെങ്ങനെ എന്നറിഞ്ഞാല്‍ പഴകിപ്പോയ ഷൂസു പോലെ ദൂരേയ്ക്ക് മാറ്റിയിടുവാനും അഥവാ പൊട്ടിതകര്‍ന്ന ഉപയോഗമില്ലാത്ത ഉപകരണം തട്ടിന്‍ പുറത്തെന്ന പോലെ മാറ്റി വയ്ക്കുവാനോ അഥവാ ഇത് മറ്റാര്‍ക്കെങ്കിലും ഉള്ളതാണ് എന്ന് അവഗണിക്കാനോ നമുക്കാര്‍ക്കെങ്കിലും കഴിയുമോ?
ദൈവസഭയില്‍ പങ്കെടുക്കുന്നു എങ്കിലും പാപമോചനം പ്രാപിച്ചിട്ടില്ല എന്നുള്ള ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടോ? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ യഥാര്‍ത്ഥമായും വിശ്വസിക്കാത്ത ആരെങ്കിലും ഉണ്ടോ? അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെല്ലാവരും മാനസാന്തരപ്പെടുകയും വൈകിപ്പോകുന്നതിനു മുമ്പ് തന്നെ മശിഹായില്‍ വിശ്വസിക്കുകയും ചെയ്യണം. നിങ്ങള്‍ വഴിതെറ്റിയ വ്യക്തിയാണെങ്കില്‍ എങ്ങോട്ടു പോകണമെന്ന് അറിയില്ലെങ്കില്‍ സത്യത്തിന്‍റെ വചനത്തില്‍ പൂര്‍ണ ഹൃദയത്തോടെ വസിക്കുക. അങ്ങനെ വിശ്വസിക്കാത്തവര്‍ ദൈവ പുത്രന്‍റെ ഈ സ്നേഹത്തെ, തങ്ങളുടെ സ്വന്തം ആവശ്യപ്രകാരം സകല കഷ്ടതകളിലൂടെയും കടന്നു പോയി തങ്ങളെ രക്ഷിച്ച സ്നേഹത്തെ, നിരാകരിക്കുകയാണ്.
അവന്‍റെ സ്നേഹത്തിന്‍റെ വില കുറച്ചു കാണുകയും തള്ളിക്കളയുകയും ചെയ്യുന്നവരെ പാപം പിന്തുടരും. “പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രത ശങ്ക പാതാളം പോലെ കടുപ്പമുള്ളതും ആകുന്നു”. (ഉത്തമഗീതം 8:6) എന്ന് തിരുവെഴുത്തു നമ്മോടു പറയുന്നു. ദൈവത്തിന്‍റെ സ്നേഹം ശക്തിയേറിയതും മഹത്തായതും ആണ്. ഇതിനെ തള്ളിക്കളയുന്നവര്‍ ക്രൂരമായ ശിക്ഷ അവസാനം ഏല്‍ക്കേണ്ടി വരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരുവന്‍ പാപമുള്ളവനായി മരിച്ചാല്‍, അവന്‍/അവള്‍ പാതാളം പോലെത്തെ കരുണയില്ലാത്ത നരകവേദന സഹിക്കേണ്ടി വരും. വെറുപ്പ് പാതാളം പോലെ ക്രൂരമാണ്. മശിഹാ നിങ്ങളെ ഇത്രത്തോളം സ്നേഹിച്ച്, അവന്‍ സ്നാനപ്പെട്ട് തന്‍റെ സ്വന്തം രക്തം ചിന്തി, സകല വിധമായ കഷ്ടതകളും സഹിച്ചത് എല്ലാം നിങ്ങളെ രക്ഷിക്കാനായിരുന്നു. എന്നിട്ടും നിങ്ങളീ സ്നേഹത്തില്‍ വിശ്വസിക്കാതെ ഇതിനെ തള്ളിക്കളയുന്നുവെങ്കില്‍, തീര്‍ച്ചയായും ഈ ക്രൂര വേദന നിങ്ങള്‍ക്കുണ്ടാകും. നരകമല്ലാതെ മറ്റൊന്നുമല്ലത്.
അതുകൊണ്ട് ദൈവം പറഞ്ഞു. “ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുന്നു”. (എബ്രായർ 9:27). നമ്മള്‍ മരിച്ചാല്‍, നമ്മുടെ ജഡം അവസാനിക്കും, പക്ഷെ, ദൈവമുമ്പാകെ അത് നമ്മുടെ അവസാനമല്ല. ദൈവസ്നേഹത്തെ നിരസിച്ചവരെ ക്രൂരമായി ചവിട്ടിയരയ്ക്കുവാന്‍ ദൈവം അവരെ ഒരിക്കലും മരണമില്ലാത്ത എന്നേക്കും ജീവിക്കുന്നവരാക്കി തീര്‍ക്കുന്നു. തീര്‍ച്ചയായും അവര്‍ക്ക് കരുണയില്ലാത്ത കഷ്ടതകള്‍ വരുത്തുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അവന്‍ അവരെ കെടാത്ത തീയിലേക്കു തള്ളിക്കളയുകയും അതിന്‍റെ സകലവേദനയും അത്യധികമായി, അന്തമില്ലാതെ എന്നെന്നേക്കുമായി നല്‍കി അവനെ ദണ്ഡിപ്പിക്കും. ഈ ക്രൂരദണ്ഡനം ദൈവത്തിന്‍റെ ക്രൂരമായ വിരോധമല്ലാതെ മറ്റൊന്നുമല്ല. ദൈവത്തിന് ഒരിക്കലും അങ്ങനെയൊന്നും ചെയ്യാനാവില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്? ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന കാര്യം മറന്നുപോകരുത്.
നമ്മോടുള്ള ദൈവത്തിന്‍റെ മികച്ചതും മഹത്തരവുമായ സ്നേഹം നമുക്ക് വേണ്ടി കഷ്ടപ്പെട്ട്, നമ്മുടെ സകല ശാപങ്ങളില്‍ നിന്നും, സകല പാപങ്ങളില്‍ നിന്നും, സകല ശിക്ഷാവിധിയില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചുവെന്നതിലാണ്. മശിഹായുടെ ഈ സ്നേഹമാണ് നിങ്ങളുടെ സകല പ്രശ്നങ്ങളെയും പരിഹരിക്കുന്നത് വാസ്തവത്തില്‍ മശിഹയുടെ സ്നേഹം പോലെ മഹത്തായത് മറ്റൊന്നുമില്ല. ഈ മശിഹയില്‍ വിശ്വസിക്കാതെ, ദൈവസ്നേഹം നമ്മുടേതാകില്ല. ഈ ദൈവത്തിലാണ് ഈ സ്നേഹം നമുക്ക് നല്‍കപ്പെട്ടത്, നമുക്ക് വേണ്ടി മശിഹ ആയിതീര്‍ന്നവന്‍; തന്‍റെ പിതാവാണ് അവനെ നമുക്കായി അയച്ചത്. സര്‍വ്വശക്തനായ ത്രിയേക ദൈവം നമ്മെ ഈ രീതിയില്‍ സ്നേഹിച്ചു; അതുവഴി നമ്മുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും നമ്മെ രക്ഷിച്ചു. അതിനാലാണ് നാം ഈ മശിഹയില്‍ വിശ്വസിക്കണമെന്നും അവന് നന്ദി പറയണമെന്നും അവനു മഹത്വം കൊടുക്കണമെന്നും ഈ മശിഹായിലുള്ള നമ്മുടെ വിശ്വാസത്തില്‍ നാം തൃപ്തരാകണമെന്നും പറയുന്നത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മശിഹാ നമുക്ക് നല്‍കിയെന്നത് എന്തുമാത്രം നന്ദിക്കു യോഗ്യമാണ്? ഈ സ്നേഹം എത്രവിലയേറിയതാണെന്ന് അറിയാത്ത ആരെങ്കിലുമുണ്ടെങ്കില്‍, ഇതിനുപകരമായി ലോകത്തിലെ മറ്റൊന്നുമില്ലെന്ന് അറിയാത്തവരായുണ്ടെങ്കില്‍, അവന്‍/അവള്‍ ഏറ്റവുമധികം അജ്ഞതയുള്ളവരും വിഡ്ഢിയുമായിരിക്കും. നമുക്ക് വേണ്ടി കര്‍ത്താവ് കടന്നു പോയ വേദനകളും കഷ്ടതകളും എത്ര കൊടിയതായിരുന്നു? അവന്‍റെ സ്നേഹത്തിന് നാം വളരെ നന്ദിയുള്ളവര്‍ ആകയാല്‍, അപ്രാപ്യരാണെങ്കില്‍ പോലും, ഈ സ്നേഹത്തെക്കുറിച്ച് അജ്ഞരായിരിക്കുന്നവരോട് നമ്മുടെ ശേഷിക്കുന്ന മുഴുവന്‍ ശക്തിയും ഈ സ്നേഹത്തെ വ്യാപിപ്പിക്കുവാന്‍ നാം സമര്‍പ്പിക്കുന്നു.
അത്തരം ദൈവവേല ചെയ്യാനായി, നമ്മളും കഷ്ടതകളും വേദനയും സഹിക്കണം. നാം മാത്രം നന്നായാല്‍ മതി എന്ന് നമുക്ക് ചിന്തിക്കാനാവില്ല. നാം വാസ്തവമായും അവന്‍റെ ത്യാഗത്തിന്‍റെ സ്നേഹത്താല്‍ രക്ഷിക്കപ്പെട്ടു എങ്കില്‍, അതിനാല്‍ ധരിക്കപ്പെട്ടിരിക്കുന്നു എങ്കില്‍, ഈ സ്നേഹത്തെ നാം മറ്റുള്ളവരോടും പങ്കിടണം. നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാന്‍ യേശുക്രിസ്തു തന്‍റെ സകല പാടുകളും സഹിച്ചതുപോലെ, ജഡ സ്നേഹത്താലല്ല, അവന്‍റെ സത്യ സ്നേഹത്താല്‍, നമ്മളും അവന്‍റെ പ്രവൃത്തികള്‍ വിശ്വാസത്താല്‍ ചെയ്യണം. കഷ്ടതയും വേദനയും ഉപദ്രവവും നിന്ദയും വെറുപ്പും മനഃപൂര്‍വ്വമായി സ്വീകരിച്ചുകൊണ്ട് മറ്റുള്ളവരും തങ്ങളുടെ പാപമോചനം പ്രാപിക്കുമെന്ന അര്‍ത്ഥത്തില്‍ നാമത് ചെയ്യണം. സ്നേഹത്തിന്‍റെ പേരില്‍ അത്തരം വെറുപ്പ് നാം സഹിക്കണം. നിങ്ങളും ഞാനും വാസ്തവമായും പാപമോചനം പ്രാപിച്ചുവെങ്കില്‍, ആ സ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
തങ്ങള്‍ മുമ്പ് ആരായിരുന്നു എന്നും യേശുവിന്‍റെ രക്ഷയുടെ സ്നേഹം എത്ര മഹത്തരവും ശക്തവുമാണെന്നും യഥാര്‍ത്ഥമായും അറിയുന്നുവെങ്കില്‍, ഫലം കായ്ക്കും. രക്ഷയുടെ ഫലം കായ്ക്കുന്ന മരങ്ങളാണ്. രക്ഷിക്കപ്പെട്ടര്‍, “കാരണം, ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നത്” (മത്തായി 12:33) രക്ഷിക്കപ്പെടുന്നതിനു മുമ്പ്, നിങ്ങള്‍ പൂര്‍ണ്ണമായും പാപത്തില്‍ മുങ്ങിയിരുന്നതിനാല്‍, നിങ്ങള്‍ നരകത്തിലേക്ക് തള്ളപ്പെട്ടാലും പരാതിപ്പെടാനാവില്ലായിരുന്നു. എന്നിട്ടും, ഈ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ വന്ന്, നിങ്ങള്‍ക്കായി കഷ്ടമനുഭവിച്ച് ദൈവം നിങ്ങളുടെ രക്ഷകനായിത്തീര്‍ന്നുവെന്നും നിങ്ങള്‍ക്കുപകരം പാടുപെട്ടതിലൂടെ നിങ്ങളുടെ പാപത്തില്‍ നിന്നും ന്യായവിധിയില്‍ നിന്നും അവന്‍ നിങ്ങളെ രക്ഷിച്ചുവെന്നും നിങ്ങള്‍ വിശ്വസിച്ചു. അങ്ങനെ വിശ്വസിച്ചതിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. ഈ സ്നേഹം വാസ്തവമായും നിങ്ങള്‍ പ്രാപിച്ചുവെങ്കില്‍, മറ്റുള്ളവര്‍ക്കായി ജീവിക്കാനുള്ള വാഞ്ചയുള്ള ഹൃദയം നിങ്ങള്‍ക്കും എനിക്കും തീര്‍ച്ചയായും ഉണ്ടാകും.
ആര്‍ക്കെങ്കിലും അത്തരമൊരു ഹൃദയമില്ല എങ്കില്‍, അവന്‍/ അവള്‍ പാപക്ഷമ നേടിയിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍ പാപമോചനം നേടിയെന്ന് ആ വ്യക്തി നടിക്കുന്നതേയുള്ളൂ.
ക്രിസ്തു നമ്മെ സ്നേഹിച്ച് സകല പാടുകളും സഹിച്ച് നമ്മുടെ സകല പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിച്ചതുപോലെ, ഈ സ്നേഹത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് വാസ്തവമായും നാം രക്ഷിക്കപ്പെട്ട തെങ്കില്‍, ഈ സ്നേഹം നമ്മുടെ ഹൃദയത്തിലും കാണുവാനാകും. എന്തുകൊണ്ട്? കാരണം ക്രിസ്തു ഇപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു. അവന്‍ നമുക്കായി പാടുപെട്ട് നമ്മെ സ്നേഹിച്ചതിനാല്‍, നാമും മറ്റുള്ളവര്‍ക്കായി ജീവിക്കാനും അവര്‍ക്കുപകരം കഷ്ടതകള്‍ സഹിക്കാനും ആഗ്രഹിക്കുന്നു. കാരണം പാപമോചനം നേടിയ നമ്മുടെ ഹൃദയങ്ങളില്‍ ഇനി ഒരു പാപവും ശേഷിക്കാതെ, നമ്മുടെ ഹൃദയങ്ങള്‍ രൂപാന്തരപ്പെട്ട്, യേശുക്രിസ്തുവിന്‍റെ ഹൃദയം പോലെ ആയിത്തീരുന്നു.
ഈ ഭൂമിയിലേക്കു വരികയും സ്നാനപ്പെട്ട് കുരിശില്‍ തന്‍റെ രക്തം ചിന്തി, നമുക്കായി സകലപാടുകളും സഹിച്ച് അതുവഴി സകലപാപങ്ങളില്‍ നിന്നും നമ്മെ വിടുവിച്ച നമ്മുടെ മിശിഹയായി തീരുകയും ചെയ്തതിന് യേശുക്രിസ്തുവിന് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു.