(പുറപ്പാട് 19:1- 6)
“യിസ്രായേല്‍ മക്കള്‍ മിസ്രയിം ദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ മൂന്നാം മാസത്തില്‍ അതേ ദിവസം അവര്‍ സീനായ് മരുഭൂമിയില്‍ എത്തി. അവര്‍ രെഫീദില്‍ നിന്നു യാത്ര പുറപ്പെട്ടു, സീനായ് മരുഭൂമിയില്‍ വന്നു, മരുഭൂമിയില്‍ പാളയമിറങ്ങി. അവിടെ പര്‍വ്വതത്തിനു എതിരെ യിസ്രായേല്‍ പാളയമിറങ്ങി.മോശെ ദൈവത്തിന്‍റെ അടുക്കല്‍ കയറിചെന്നു. യഹോവ പര്‍വ്വതത്തില്‍ നിന്നു അവനോട് വിളിച്ചു കല്പിച്ചത്: നീ യാക്കോബ് ഗൃഹത്തോടു പറയുകയും യിസ്രായേല്‍ മക്കളോട് അറിയിക്കയും ചെയ്യേണ്ടതെന്തെന്നാല്‍ ഞാന്‍ മിസ്രയീമ്യരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേല്‍ വഹിച്ചു എന്‍റെ അടുക്കല്‍ വരുത്തിയതും നിങ്ങള്‍ കണ്ടുവല്ലോ. ആകയാല്‍ നിങ്ങള്‍ എന്‍റെ വാക്ക് കേട്ടനുസരിക്കയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്ക് സകല ജാതിയിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും. ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങള്‍ എനിക്കു ഒരു പുരോഹിത രാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍ മക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു”.
ദൈവം യിസ്രായേല്‍ ജനത്തെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
ഈ പ്രധാന വേദഭാഗം പുറപ്പാട് അദ്ധ്യായം 19 ഒന്നു മുതല്‍ ആറുവരെയാണ്. വേദഭാഗം വളരെ നീണ്ടതല്ലെങ്കിലും, എനിക്ക് ഇതിനെക്കുറിച്ച് വളരെയധികം പറയാനുണ്ട്. പുറപ്പാട് 19 മുതല്‍ 25 വരെയുള്ള അധ്യായങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തെക്കുറിച്ചും ഈ വേദഭാഗത്തില്‍ നിന്നും സംസാരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മിസ്രയിമീല്‍ നിന്നും രക്ഷപ്പെട്ട യിസ്രായേല്‍ ജനം സീനായ് മരുഭൂമിയില്‍ എത്തിയപ്പോഴേക്കും മൂന്നുമാസം കഴിഞ്ഞിരുന്നു.സീനായ് പര്‍വ്വതത്തിനു മുന്നിലായി അവരെക്കൊണ്ട് പാളയമടുപ്പിച്ച ദൈവം തുടര്‍ന്ന് മോശെയെ പര്‍വ്വതത്തിന്‍റെ മുകളിലേക്ക് വിളിച്ചു.
മോശെയെ വിളിച്ചതിനു ശേഷം യിസ്രായേല്യരോടുള്ള തന്‍റെ വാക്ക് ദൈവം സംസാരിച്ചു, “ആകയാല്‍ നിങ്ങള്‍ എന്‍റെ വാക്ക് കേട്ടനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്കു സകല ജാതിയിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ, നിങ്ങള്‍ എനിക്കു ഒരു പുരോഹിത രാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍ മക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു”. യിസ്രായേല്‍ മക്കളെ ദൈവം വിളിച്ചു ഉയര്‍ത്തിയതിന്‍റെ കാരണം അവരെ തന്‍റെ പ്രത്യേക സമ്പത്താക്കി മാറ്റുവാനും തന്‍റെ രാജ്യത്തിന്‍റെ പുരോഹിതരായി അവരെ സ്ഥാപിക്കുവാനും വേണ്ടിയാണ്.
മിസ്രയീമില്‍ നിന്നും യിസ്രായേല്‍ ജനത്തെ വിടുവിച്ചതിന്‍റെ ദൈവീക ഉദ്ദേശ്യം ഇതായിരുന്നു. യിസ്രായേല്യരെ തന്‍റെ പ്രത്യേക സമ്പത്താക്കുവാനുള്ള ദൈവത്തിന്‍റെ രീതിയായിരുന്നു അവരെ തങ്ങളുടെ പാപത്തില്‍ നിന്നും രക്ഷിക്കാനുള്ള സമാഗമന കൂടാരത്തിലെ യാഗവ്യവസ്ഥകളും ന്യായപ്രയാണവും. അതിലൂടെ അവന്‍ അവരുടെ സകല പാപങ്ങളും കഴുകിക്കളയുകയും, അവരെ തന്‍റെ സ്വന്തജനമാക്കുകയും ഒരു പുരോഹിതരാജത്വമായി അവരെ സ്ഥാപിക്കുകയും ചെയ്യും. അപ്രകാരം, യിസ്രായേല്‍ ജനം ഇത് വ്യക്തമായി മനസ്സിലാക്കുകയും ദൈവം അവരില്‍ നിന്നും ആഗ്രഹിക്കുന്ന വിശ്വാസം നേടിയെടുക്കുകയും വേണം. അവരുടെ രാജ്യത്തെ ദൈവത്തിന്‍റെ പുരോഹിത രാജത്വമാക്കുവാന്‍ വേണ്ടി ഒരു ഭാഗത്ത് 613 കല്പനകളോടുകൂടിയ തന്‍റെ ന്യായപ്രമാണം നല്‍കുകയും മറുഭാഗത്ത് അവരെക്കൊണ്ട് സമാഗമനകൂടാരം പണിയിക്കുകയും ദൈവം ചെയ്തു.
ആകയാല്‍, തങ്ങളുടെ മശിഹാ ആയി വന്ന യേശു ക്രിസ്തുവില്‍ യിസ്രായേല്യര്‍ വിശ്വസിക്കുന്നില്ല എങ്കില്‍, നിര്‍ബന്ധമായും അവര്‍ മാനസാന്തരപ്പെടുകയും ഹൃദയപൂര്‍വ്വം അവനില്‍ വിശ്വസിക്കുകയും വേണം. സമാഗമനകൂടാര യാഗവ്യവസ്ഥയിലെ പാപയാഗത്തിന്‍റെ യഥാര്‍ത്ഥ വസ്തുവായ യേശു യോഹന്നാനില്‍ നിന്നു സ്വീകരിച്ച സ്നാനത്തിലൂടെയും കുരിശിലെ തന്‍റെ രക്തത്തിലൂടെയും അവരുടെ സകല പാപങ്ങളെയും ശുദ്ധീകരിച്ചിരിക്കുന്നു. അതുപോലെതന്നെ, അബ്രഹാമിന്‍റെ സന്തതികളായ തങ്ങളെ ദൈവം മിസ്രയീമില്‍ നിന്നും കൊണ്ടു വന്ന്, സമാഗമന കൂടാരയാഗങ്ങളിലൂടെ തങ്ങളുടെ സകലപാപങ്ങളെയും കഴുകിയാണ് അവരെ തന്‍റെ സ്വന്ത ജനമാക്കി മാറ്റിയതെന്ന സത്യം യിസ്രായേല്‍ ജനം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അംഗീകരിക്കണം. അക്കാലത്ത്, ദൈവത്തിന്‍റെ ന്യായപ്രമാണത്തെ പാലിക്കുവാന്‍ യിസ്രായേല്യര്‍ക്കു കഴിയാത്തതിനാല്‍ ദൈവം തന്നെ ചിട്ടപ്പെടുത്തിയ യാഗക്രമമനുസരിച്ച് ദൈവത്തിന് യാഗമര്‍പ്പിച്ച് തങ്ങളുടെ പാപങ്ങള്‍ക്ക് ക്ഷമ നേടേണ്ടിവന്നു. മാനവജാതിയെ മുഴുവനും അതിന്‍റെ പാപങ്ങളില്‍ നിന്നും രക്ഷിച്ചിരിക്കുന്ന രക്ഷകനായ യേശുക്രിസ്തുവിന്‍റെ ഒരു മുന്‍ നിഴലായിരുന്നു ഈ യാഗാര്‍പ്പണങ്ങള്‍.
ഇപ്പോഴും, മോശെയെയാണ് സകലപ്രവാചകരിലും ഉന്നതനായി യിസ്രായേല്യര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ അവര്‍ ശരിയുമാണ്. എന്നാല്‍, തങ്ങളെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ച യേശു ക്രിസ്തുവിനെ അവര്‍ മശിഹാ ആയി വിശ്വസിക്കാത്തതിനാല്‍, പുതിയ നിയമത്തെ ദൈവവചനമായി അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. പകരം, പഴയ നിയമത്തെ മാത്രം ദൈവവചനമായി അംഗീകരിക്കുന്നു. എന്നാല്‍ യേശുക്രിസ്തു മോശെയേക്കാള്‍ വലിയൊരു പ്രവാചകന്‍ മാത്രമല്ല എന്നു നാം മനസ്സിലാക്കണം. സ്വര്‍ഗ്ഗരാജ്യത്തിലെ മഹാപുരോഹിതന്‍ ആണവന്‍. യിസ്രായേല്യര്‍ കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്ന മശിഹാ ആണവന്‍. സമാഗമന കൂടാരത്തിലെ യാഗാര്‍പ്പണത്തിന്‍റെ യഥാര്‍ത്ഥവസ്തു മശിഹാ തന്നെയാണെന്ന് യിസ്രായേല്യര്‍ വിശ്വസിക്കണം.
യിസ്രായേല്യരുടെ മുന്നില്‍ ദൈവം മോശെയെ മാനിച്ചു, പക്ഷേ...
എന്തുകൊണ്ടാണ് ദൈവം മോശെയെ യിസ്രായേല്യരുടെ മുമ്പില്‍ വളരെ ഉയര്‍ത്തിയത്? മോശെയിലൂടെ ദൈവം സംസാരിച്ച സകല വചനങ്ങളും അവര്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിനായിരുന്നു അത്. മറ്റൊരുതരത്തില്‍, മോശെ പറയുന്നത് എല്ലാം ദൈവത്തിന്‍റെ സ്വന്തം വചനങ്ങളാണ് എന്ന് യിസ്രായേല്യര്‍ വിശ്വസിക്കുവാനായിരുന്നു അത്. യിസ്രായേല്‍ ജനത്തിന്‍റെ മദ്ധ്യേ ഉന്നതസ്ഥാനം നല്‍കാനായി ദൈവം മോശെയെ സിയോന്‍ പര്‍വ്വതത്തിലേക്കു വിളിച്ചു. മോശെയെയും ദൈവത്തെയും ഭയപ്പെടുവാന്‍ ഇത് യിസ്രായേല്യര്‍ക്കു കാരണമായിത്തീര്‍ന്നു. ദൈവം മോശെയോട് സംസാരിക്കുന്നതുകണ്ട യിസ്രായേല്യര്‍ അവനില്‍ വിശ്വസിച്ചു, കാരണം ഒരു സ്നേഹിതനോടെന്ന പോലെയാണ് ദൈവം മോശെയോട് സംസാരിച്ചത്.
അതുപോലെ, മോശെ യിസ്രായേല്‍ ജനത്തിന് നല്‍കിയ ദൈവവചനങ്ങളൊക്കെയും ദൈവം യഥാര്‍ത്ഥമായി തങ്ങളോട് പറഞ്ഞ വാക്കുകള്‍ പോലെ യിസ്രായേല്യര്‍ ഉറച്ചു വിശ്വസിച്ചു. എന്നാല്‍ മോശെയെ വളരെ ഉയരത്തില്‍ പ്രതിഷ്ഠിച്ചിരുന്ന യിസ്രായേല്‍ ജനം മിശിഹാ ആയിവന്ന യേശുക്രിസ്തുവിനെ തങ്ങളുടെ സ്വന്തം രക്ഷകനായി ഹൃദയങ്ങളില്‍ സ്വീകരിച്ചില്ല എന്ന ഒരു വലിയ അബദ്ധവും അവര്‍ ചെയ്തു. ആത്യന്തികമായി, തങ്ങളുടെ മശിഹായെ നേരെ അംഗീകരിക്കുവാന്‍ പരാജയപ്പെട്ട യിസ്രായേല്യര്‍ അവന്‍റെ രക്ഷയുടെ സ്നേഹത്തെ തള്ളിക്കളയുവാനും ഇടയായിത്തീര്‍ന്നു. ഇനി അവരുടെ മുന്നില്‍ വലിയൊരു ദൗത്യം ബാക്കിയുണ്ട്. മോശെയേക്കാളും വലിയ പ്രവാചകനായ യേശു ക്രിസ്തുവിനെ തങ്ങളുടെ സ്വന്തരക്ഷകനായി തങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുക എന്നതാണിത്.
തനിക്ക് സമാഗമന കൂടാരം പണിയുവാനും യാഗാര്‍പ്പണം നടത്തുവാനും ദൈവം യിസ്രായേല്‍ ജനത്തോട് കല്പ്പിച്ചു
ദൈവം മോശെയിലൂടെ തന്‍റെ ന്യായപ്രമാണത്തെയും കല്പനകളെയും യിസ്രായേല്‍ ജനത്തിന് നല്‍കുകയും സമാഗമന കൂടാരം പണിയുവാന്‍ അവരോട് പറയുകയും ചെയ്തു. സമാഗമന കൂടാരത്തില്‍, യിസ്രയേല്യരുടെ പാപങ്ങളെ യഥാര്‍ത്ഥമായും കഴുകിക്കളയുന്ന ദൈവസ്നേഹത്തിന്‍റെ കരുണ യാഗവ്യവസ്ഥയിലൂടെ വെളിപ്പെടുത്തിയിരുന്നു. സമാഗമന കൂടാരത്തിലെ ഈ യാഗവ്യവസ്ഥയിലൂടെ അബ്രഹാമിന്‍റെ ആത്മീയ സന്തതികള്‍ക്ക് പാപമോചനവും ദൈവം നല്‍കി. ദൈവത്തിന്‍റെ സ്വന്തം ജനമായി മാറുവാന്‍ അവര്‍ക്ക് ഒരുകുറവും ഇല്ലാതിരിക്കുവാന്‍ അവരുടെ സകല പാപങ്ങളെയും അവന്‍ കഴുകി കളയുകയും ചെയ്തു.
തന്‍റെ പത്തു കല്പനകള്‍ കൊത്തിയിരിക്കുന്ന രണ്ട് കല്പനകള്‍ ദൈവം യിസ്രായേല്‍ ജനത്തിനു നല്‍കി. ദൈവത്തിനും മാനവജാതിക്കും മദ്ധ്യേ പാലിക്കപ്പെടേണ്ട ആദ്യത്തെ 4 കല്പനകളും മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ പാലിക്കേണ്ടതായ 6 കല്പനകളും ചേര്‍ന്നതാണ് പത്തു കല്പനകള്‍. ഈ പത്തുകല്പനകള്‍ക്കു പുറമെ തങ്ങളുടെ ദൈനം ദിന ജീവിതത്തില്‍ യിസ്രായേല്‍ ജനം പാലിക്കേണ്ടതായ നൂറു കണക്കിന് കല്പനകളും ദൈവം നല്കി.
ദൈവം മാത്രമാണ് ആത്യന്തികമായി സമ്പൂര്‍ണ്ണ വിശുദ്ധന്‍ എന്ന് അവരുടെ ഹൃദയങ്ങളില്‍ കാണിക്കുവാനാണ് അനേകം നിയമങ്ങളും കല്പനകളും ദൈവം യിസ്രായേല്യര്‍ക്ക് നല്‍കിയത്. യിസ്രായേലിലെ ആത്മീയരായ ജനത്തിന് അതായത് യേശുവിനെ തങ്ങളുടെ രക്ഷകനായി വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തെകൂടാതെ മറ്റൊരുവനും ദൈവീകത്വത്തില്‍ തുല്യനായിരുന്നുകൂടാ. താന്‍ യഹോവയാകുന്നു എന്ന സത്യം കനാനില്‍ പ്രവേശിക്കുന്നതിനു മുമ്പു തന്നെ യിസ്രായേല്‍ ജനത്തെ വ്യക്തമായി പഠിപ്പിക്കുവാന്‍ തന്‍റെ ന്യായ പ്രമാണം അവര്‍ക്കു നല്‍കുവാനായി ദൈവം സീനായ് പര്‍വ്വതത്തില്‍ വെച്ച് മോശയോട് സംസാരിച്ചു. എപ്പോഴെങ്കിലും അവര്‍ ദൈവകല്പനകളെ ലംഘിക്കുന്നതിലൂടെ പാപം ചെയ്യുമ്പോള്‍ അവരുടെ സകലപാപങ്ങളും ക്ഷമിക്കപ്പെടുവാനായി ദൈവം സ്ഥാപിച്ച സമാഗമന കൂടാര യാഗ വ്യവസ്ഥയനുസരിച്ച് യാഗം അര്‍പ്പിക്കുവാനും അവന്‍ അവരെ പഠിപ്പിച്ചു.
യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്ന് ന്യായ പ്രമാണവും കല്പനകളും സ്വീകരിച്ചു
നമുക്ക് പുറപ്പാട് 24:38 വരെ ഒന്നു ശ്രദ്ധിക്കാം: “എന്നാറെ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പ്പിച്ച സകല കാര്യങ്ങളും ഞങ്ങള്‍ ചെയ്യും എന്ന് ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പര്‍വ്വതത്തിന്‍റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു. പിന്നെ അവന്‍ യിസ്രായേല്‍ മക്കളില്‍ ചില ബാല്യക്കാരെ അയച്ചു. അവര്‍ ഹോമയാഗങ്ങളെ കഴിച്ചു യഹോവയ്ക്കു സമാധാന യാഗങ്ങളായി കാളകളെയും അര്‍പ്പിച്ചു. മോശെ രക്തത്തില്‍ പാതി എടുത്തു പാത്രങ്ങളില്‍ ഒഴിച്ചു. രക്തത്തില്‍ പാതി യാഗപീഠത്തിന്മേല്‍ തളിച്ചു. അവന്‍ നിയമപുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ മോശെ രക്തം എടുത്ത് ജനത്തിന്മേല്‍ തളിച്ചു. ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ എന്ന് പറഞ്ഞു”.
മോശെയിലൂടെ തന്‍റെ ന്യായ പ്രമാണം യിസ്രായേല്‍ ജനത്തിന് നല്‍കിയപ്പോള്‍, രക്തം കൊണ്ട് ദൈവം ഉടമ്പടി ചെയ്തു. ഇതര്‍ത്ഥമാക്കുന്നത്, ചുരുക്കത്തില്‍, ദൈവത്തിന്‍റെ നിയമം ജീവന്‍റെ നിയമമാണ്. ദൈവം യിസ്രായേല്‍ ജനത്തോട് തന്‍റെ ജീവന്‍റെ നിയമം സംസാരിച്ചു. യിസ്രായേല്‍ ജനം അവന്‍റെ വചനത്തില്‍ വിശ്വസിക്കണം.
അതോടൊപ്പം, ഹോമയാഗത്തിന്‍റെയും സമാധാനയാഗത്തിന്‍റെയും രക്തം കൊണ്ടുവരാന്‍ മോശെ യിസ്രായേല്യരോട് പറഞ്ഞു. ദൈവം മോശയെക്കൊണ്ടു ജനത്തെയെല്ലാം കൂട്ടിവരുത്തി, ദൈവത്തിന്‍റെ ഉടമ്പടിയായ ന്യായപ്രമാണവും കല്പനകളും അവര്‍ക്കായി വായിപ്പിച്ചു. തുടര്‍ന്ന് മോശെ “ദൈവം നിങ്ങളോട് കല്പ്പിച്ചതൊക്കെയും നിങ്ങള്‍ അനുസരിക്കുമോ?” എന്ന് അവരോട് ചോദിച്ചു. തങ്ങള്‍ അവയെല്ലാം നിശ്ചയമായും അനുസരിക്കാം എന്ന് യിസ്രായേല്യരെല്ലാം ഒരേ സ്വരത്തില്‍ ദൈവത്തോട് ഉത്തരം പറഞ്ഞു.
“ഞാന്‍ നിങ്ങളെ സംരക്ഷിക്കുകയും ഒരു പുരോഹിത രാജത്വം ആക്കുകയും ചെയ്യും” എന്ന് ദൈവം മോശെയിലൂടെ അപ്പോള്‍ വാഗ്ദത്തം ചെയ്തു. അപ്പോള്‍ മോശെ ഹോമയാഗത്തിന്‍റെയും സമാധാനയാഗത്തിന്‍റെയും രക്തം അവരുടെ മേല്‍ തളിച്ചു. ഒരു വ്യക്തി പാപം ചെയ്താല്‍, യാഗാര്‍പ്പണത്തിലൂടെ അവന്‍/അവള്‍ പാപക്ഷമ നേടുമെന്നാണിത് കാണിക്കുന്നത്. ജീവന്‍റെ വചനമായി ദൈവം സംസാരിക്കുന്നതിനെ നാം സ്വീകരിക്കണം. മോശെ യാഗരക്തമെടുത്ത്, ജനത്തിനുമേല്‍ തളിച്ച് അവരോട് “ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ എന്നു പറഞ്ഞു”. ദൈവത്തിന്‍റെ വചനം ജീവന്‍റെ വചനമാകയാല്‍ നാം അതിനെ പാലിച്ചില്ലെങ്കില്‍, ഒരു യാഗമൃഗത്തിന്‍റെ തലമേല്‍ കൈ വയ്ക്കുന്നതിലൂടെ നമ്മുടെ പാപങ്ങളെ അതിലേക്ക് കടത്തിവിട്ട്, അതിനെ കൊന്ന് യാഗരക്തം നമ്മുടെ പാപങ്ങള്‍ക്കായി ദൈവത്തിന് അര്‍പ്പിക്കണം എന്നാണ് ഇത് പറയുന്നത്.
ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം, ദൈവത്തിന്‍റെ നിയമത്തില്‍ നമ്മുടെ പാപത്തിന് ശിക്ഷയുണ്ട്, എന്നാല്‍ അതേ സമയം, നമ്മുടെ പാപങ്ങളെ കഴുകി കളയുന്ന യാഗവ്യവസ്ഥയുമുണ്ട്. ആകയാല്‍ ദൈവത്തിന്‍റെ നിയമവും കല്പനകളും നാം പ്രതിപാദിക്കുമ്പോള്‍, ഈ നിയമങ്ങളിലും കല്പനകളിലും നമ്മുടെ പാപങ്ങള്‍ക്ക് മോചനം നല്‍കുന്ന യാഗം ഇവയിലുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നാം അവയെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കണം. ഈ വിശ്വാസം തികച്ചും അത്യാവശ്യമാണ്. കാരണം ദൈവീക നിയമം പാലിക്കുമ്പോള്‍ നാം അനുഗ്രഹിക്കപ്പെടുന്നു, അതില്‍ പരാജയപ്പെടുമ്പോള്‍ നാം ശപിക്കപ്പെടുന്നു. നമ്മുടെ യാഗാര്‍പ്പണം കൊണ്ട് നമ്മുടെ പാപങ്ങളെ എല്ലായ്പ്പോഴും കഴുകേണ്ടതുണ്ടെന്ന് നാം വിശ്വസിക്കണം. അപ്രകാരം തന്നെ, പാപം ചെയ്തവര്‍ യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളെ കടത്തിവിടുകയും അതിന്‍റെ രക്തം ദൈവത്തിന് അര്‍പ്പിക്കുന്നതിലൂടെ പാപമോചനം നേടുകയും വേണം. ദൈവത്തില്‍ നിന്നും പുതുജീവന്‍ പ്രാപിക്കുവാനായുള്ള ജീവന്‍റെ നിയമമാണ് യാഗവ്യവസ്ഥകളും ന്യായപ്രമാണവുമെന്ന് നാമെല്ലാവരും തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം.
ആകയാല്‍, ദൈവത്തിന്‍റെ ന്യായ പ്രമാണം നമ്മുടെ പാപങ്ങളെക്കുറിച്ച് നമ്മെ പഠിപ്പിക്കുമ്പോള്‍, ഇതിനു വിരുദ്ധമായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം യേശുക്രിസ്തു യോഹന്നാനില്‍ നിന്നും നേടിയ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും നമ്മുടെ പാപത്തിന്‍റെ വില നല്‍കിയിരിക്കുന്നു വെന്ന് നമ്മെ കാണിക്കുന്നു. അങ്ങനെ, നമ്മെ ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ച സത്യമായിത്തീരുന്നു ഇത്.
പുരാതനകാലത്ത്, ഗോത്രങ്ങള്‍ തമ്മില്‍ പരസ്പരം വാഗ്ദത്തങ്ങള്‍ ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള യാഗവസ്തുക്കളെ അവര്‍ കൊണ്ടുവരുമായിരുന്നു. അവര്‍ ചെമ്മരിയാട്, കോലാട് അഥവാ കാളയെ കൊണ്ടുവരികയും അവയുടെ കഴുത്തറക്കുന്നതിലൂടെ ഒഴുകുന്ന രക്തം കൊണ്ട് തങ്ങളുടെ കരാര്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. കരാറിന്‍റെ അവശ്യ വ്യവസ്ഥകള്‍ ഇതുവഴി നിലവില്‍ വന്നതിന്‍റെ അര്‍ത്ഥം, “നിങ്ങള്‍ എന്നോട് ചെയ്ത ഉടമ്പടി പാലിക്കുന്നില്ല എങ്കില്‍ ഇതേ രീതിയില്‍ നിങ്ങളും കൊല്ലപ്പെടും” എന്നാണ്. ചുരുക്കത്തില്‍, രക്തം കൊണ്ടാണ് അവര്‍ തങ്ങളുടെ കരാറുകള്‍ ഉറപ്പിച്ചിരുന്നത്.
ഇതുപോലെ ദൈവം തന്‍റെ ന്യായ പ്രമാണവും രക്തത്താലാണ് ഉറപ്പിച്ചിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തന്‍റെ 613 കല്പനകളെയും നിയമങ്ങളെയും പാലിക്കുവാന്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ ഈ പാപം നിമിത്തം നാം കൊല്ലപ്പെടുമെന്ന് അവന്‍ നമ്മോട് പറഞ്ഞു. എന്നാല്‍, അതേ സമയം സമാഗമന കൂടാരത്തിലെ യാഗവ്യവസ്ഥയിലൂടെ, വിശ്വാസത്താല്‍ പാപയാഗങ്ങള്‍ അര്‍പ്പിച്ച് നമ്മുടെ പാപങ്ങളുടെ മോചനം നേടിയെടുക്കുവാനും കൂടി അവന്‍ നമ്മോട് പറഞ്ഞു.
ന്യായപ്രമാണത്തിലെ ദൈവവചനം നാം ഗൗരവമായി എടുത്തില്ലായിരുന്നു വെങ്കില്‍, നമ്മുടെ പാപം നിമിത്തം വരുന്ന ദൈവകോപത്തില്‍ നിന്നും തെറ്റി ഒഴിയുവാന്‍ നമുക്ക് ഒരിക്കലും കഴിയില്ലായിരുന്നു. എന്നാല്‍ അവന്‍ നമുക്കായി ഒരുക്കിയിരിക്കുന്ന യാഗാര്‍പ്പിതങ്ങളെ നാം അര്‍പ്പിക്കുകയാണെങ്കില്‍, ദൈവം ഈ യാഗാര്‍പ്പിതങ്ങളെ സ്വീകരിച്ച് നമ്മുടെ സകല പാപങ്ങളും ക്ഷമിക്കും. സമാഗമന കൂടാര യാഗവ്യവസ്ഥയിലൂടെ യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കുമെന്ന് നമ്മോട് പറയുന്ന ഈ രക്ഷയുടെ നിയമത്തില്‍, ജീവന്‍റെ ന്യായ പ്രമാണത്തില്‍, നാമെല്ലാം വിശ്വസിക്കുകയും, അതുവഴി നമ്മുടെ പാപങ്ങളുടെ മോചനം ഹൃദയങ്ങളില്‍ സ്വീകരിക്കുകയും വേണം. ദൈവീക ന്യായ പ്രമാണത്തെ നിരസിക്കുന്നവര്‍ ദൈവത്തിന്‍റെ കാരുണ്യ സ്നേഹത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. ആകയാല്‍, ഈ ന്യായപ്രമാണത്തെയും യാഗവ്യവസ്ഥകളെയും നമ്മുടെ രക്ഷയുടെ സത്യമായി നാമെല്ലാം വിശ്വസിക്കണം, നമ്മുടെ സ്വന്ത ജീവിതത്തില്‍ തന്നെ.
അതിനാലാണ് രക്തത്താല്‍ ഉറപ്പിക്കപ്പെട്ട ഉടമ്പടി മോശെ വായിച്ചത്, ഈ രക്തം യിസ്രായേല്‍ ജനങ്ങളുടെ മേല്‍ തളിച്ചതോടെ, രക്തം കൊണ്ട് അവര്‍ ദൈവവുമായി തങ്ങളുടെ ഉടമ്പടി സ്ഥാപിച്ചു. ആകയാല്‍, രക്തം കൊണ്ട് സ്ഥാപിതമായ ഈ ന്യായപ്രമാണം പാലിക്കാതിരുന്നാല്‍ നാമെല്ലാം മരിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദൈവത്തിനുള്ള ഹോമയാഗത്തിന്‍റെയും സമാധാനയാഗ ത്തിന്‍റെയും യഥാര്‍ത്ഥ യാഗവസ്തുവായ യേശുക്രിസ്തുവിനെയും ന്യായപ്രമാണത്തി നൊപ്പം വിശ്വസിച്ചുകൊണ്ട് നമ്മുടെ സകല പാപങ്ങളുടെയും മോചനം നാമെല്ലാവരും പ്രാപിക്കണം.
സമാഗമന കൂടാരത്തിലെ യാഗവ്യവസ്ഥയനുസരിച്ച് ദൈവത്തിന് യാഗമര്‍പ്പിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളും ക്ഷമിക്കപ്പെടും എന്ന സത്യത്തെ നാം തിരിച്ചറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും സകല മാനവ ജാതിയുടെയും പാപമോചനത്തെക്കുറിച്ച് ദൈവം നമ്മെ പഠിപ്പിച്ചു. തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാനായി, യാഗമൃഗത്തിന്‍റെ തലയിലേക്ക് കൈകള്‍ വയ്ക്കുന്നതിലൂടെ സകല പാപങ്ങളും അതിലേക്ക് കടത്തിവിടണം. തുടര്‍ന്ന് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുവാനും ബാക്കിയുള്ളവ നിലത്ത് ഒഴിച്ചുകളയാനുമായി, ഈ യാഗമൃഗം അതിന്‍റെ രക്തം ചിന്തണം.
പാപത്തിന്‍റെയും മരണത്തിന്‍റെയും ന്യായ പ്രമാണം തികച്ചും ആവശ്യപ്പെട്ടിരുന്ന യാഗാര്‍പ്പണമായിരുന്നു ഇത്. ആകയാല്‍, നമ്മുടെ പാപങ്ങളെ കഴുകിക്കളയുന്ന യാഗാര്‍പ്പണത്തിലൂടെ വാഗ്ദത്തം ചെയ്യപ്പെട്ട പാപമോചനത്തെ വിശ്വാസത്താല്‍ നാമെല്ലാം അംഗീകരിക്കണം. സമാഗമന കൂടാരത്തിലെ യാഗവ്യവസ്ഥ നമുക്ക് നല്‍കിയതിലൂടെ, നാം ദൈവവചനത്തില്‍ വിശ്വസിക്കുവാനും നമ്മുടെ സകല പാപങ്ങളും ക്ഷമിക്കപ്പെടുവാനുമായി ഒരു രക്ഷയുടെ ന്യായ പ്രമാണമാണ് ദൈവം നമുക്ക് നല്‍കിയത്. ദൈവം മാനവജാതിക്ക് നല്‍കിയ രണ്ട് നിയമങ്ങളെയും ന്യായപ്രമാണത്തെയും സമാഗമന കൂടാരത്തിലെ യാഗവ്യവസ്ഥയെയും നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുന്നതിലൂടെ ദൈവം നല്‍കുന്ന പാപമോചനത്തിന്‍റെ അനുഗ്രഹത്തെ നാമെല്ലാവരും സ്വീകരിക്കണം.
നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുന്നതെങ്ങനെ?
ദൈവം മോശെക്കു നല്‍കിയ യാഗവ്യവസ്ഥയിലൂടെ യിസ്രായേല്‍ ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തത് തങ്ങളുടെ യാഗാര്‍പ്പണത്തിലൂടെ പാപങ്ങളുടെ മോചനം ലഭിക്കുമെന്ന വിശ്വാസത്തിലൂടെ മാത്രമേ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ സാദ്ധ്യമാകുകയുള്ളൂ എന്നാണ്.
ദൈവം ഒരുക്കിയ യാഗാര്‍പ്പണത്തില്‍ വിശ്വസിക്കുന്ന നമ്മുടെ വിശ്വാസത്തെ നാം ദൈവത്തിനു നല്‍കുമ്പോള്‍ അവന്‍ നമ്മുടെ വിശ്വാസത്തെ സ്വീകരിച്ച് നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും. എന്തുകൊണ്ട്? കാരണം, ദൈവം സകല മാനവജാതിയെയും പാപത്തില്‍ നിന്നും നേരത്തെ രക്ഷിച്ചുകഴിഞ്ഞു, വിശ്വസിക്കുന്നവര്‍ക്കായി തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും വിശുദ്ധീകരിക്കുന്ന തന്‍റെ അനുഗ്രഹം അവന്‍ നല്‍കുന്നു. നിത്യനായ ഒരുവന്‍ സ്ഥാപിച്ച യാഗവ്യവസ്ഥയിലൂടെ രക്ഷയുടെ ന്യായപ്രമാണം എന്തെന്ന് അറിയുവാന്‍ ദൈവം നമ്മെ ഒരുക്കി. യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും തന്‍റെ പാപങ്ങളെല്ലാം കഴുകി എന്ന് ഒരുവന്‍/ഒരുവള്‍ അറിയുകയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ല എങ്കില്‍ അവന്‍/അവള്‍ നിശ്ചയമായും ന്യായം വിധിക്കപ്പെടും. ദൈവത്തിന്‍റെ സ്നേഹമാകുന്ന ദയയില്‍ നാമെല്ലാവരും വിശ്വസിക്കണം.
യാഗമൃഗത്തിന്‍റെ തലയില്‍ കൈവച്ചുകൊണ്ട് നമ്മുടെ പാപങ്ങളെ അതിലേക്ക് കടത്തിവിടുന്ന രക്ഷാരീതിയുള്ള സമാഗമന കൂടാര യാഗവ്യവസ്ഥയിലൂടെയാണ് ദൈവം നമ്മെ രക്ഷിച്ചത്. അതുപോലെ തന്നെ, ഈ സത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പാപങ്ങള്‍ കഴുകപ്പെടുവാന്‍ നമ്മെ അനുവദിച്ച ഈ ദയയുടെ സുവിശേഷത്തില്‍ നാമെല്ലാം വിശ്വസിക്കണം. ദൈവമുമ്പാകെയുള്ള യാഗവ്യവസ്ഥയും ന്യായപ്രമാണവും അംഗീകരിക്കാത്തവര്‍ക്ക് എന്നെന്നേക്കുമുള്ള പാപമോചനത്തെ ഒരിക്കലും സ്വീകരിക്കാനാവില്ല; എന്നാല്‍ ദൈവകരുണയുടെ സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും തങ്ങളുടെ നിത്യമായ പാപമോചനം നേടുവാന്‍ കഴിയും.
പാപം ചെയ്യരുത് എന്ന് ദൈവം വെറുതെ നമ്മോട് പറയുകയല്ല ചെയ്തത്, മറിച്ച് ദിനം തോറും പാപം ചെയ്യുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാത്ത പാപപൂര്‍ണ്ണരായ ജീവികളാണ് നമ്മളെന്ന് നമ്മെ പഠിപ്പിക്കുകയാണ് അവന്‍ ചെയ്തത്. ആകയാല്‍ ഈ പാപങ്ങളുടെ മോചനം നേടുവാനായി നമ്മുടെ യാഗങ്ങളെ അര്‍പ്പിക്കുവാന്‍ അവന്‍ നമ്മോട് പറഞ്ഞു. അതുകൊണ്ടാണ്, ഒരു പാപി യാഗം അര്‍പ്പിക്കുമ്പോള്‍ “എനിക്ക് മണ്ണുകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേല്‍ നിന്‍റെ ഹോമയാഗങ്ങളെയും സമാധാന യാഗങ്ങളെയും നിന്‍റെ ആടുകളെയും കന്നുകാലികളെയും അര്‍പ്പിക്കേണം. ഞാന്‍ എന്‍റെ നാമത്തിന്‍റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാന്‍ നിന്‍റെ അടുക്കല്‍ വന്ന് നിന്നെ അനുഗ്രഹിക്കും” (പുറപ്പാട് 20:24) എന്ന് ദൈവം പറഞ്ഞത്.
യിസ്രായേല്‍ ജനം ദൈവത്തിന് അര്‍പ്പിച്ച പാപയാഗം ഇപ്രകാരമായിരുന്നു: തങ്ങളുടെ പാപങ്ങള്‍ യാഗമൃഗത്തിലേക്ക് കടത്തിവിടാനായി അതിന്‍റെ തലയില്‍ കൈ വയ്ക്കുന്നു; അതിന്‍റെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുന്നു; അതിന്‍റെ മാംസം യാഗപീഠത്തില്‍ വച്ചു കത്തിക്കുന്നു. ഇത്തരത്തില്‍ ഒരു യാഗം അര്‍പ്പിക്കുവാന്‍ അവര്‍ ദൈവം നല്‍കിയ രക്ഷയുടെ നിയമത്തില്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കേണ്ടത് അത്യാവശ്യമായിരുന്നു. ദൈവം ആവശ്യപ്പെട്ടിരുന്നത് ആചാര പ്രകാര മുള്ള ഒരു യാഗമല്ല, മറിച്ച് വിശ്വാസത്താല്‍ പാപങ്ങളെ മുഴുവനും, യാഗവസ്തുവിലേക്ക് കടത്തിവിടുന്ന ആത്മാര്‍ത്ഥമായ ഒന്നായിരുന്നു അത്. ദൈവത്തിന്‍റെ കരുണ ഇല്ലായെങ്കില്‍, തങ്ങളെല്ലാവരും നിശ്ചയമായും നരകത്തിലേക്ക് പോകും എന്ന് വിശ്വസിച്ചുകൊണ്ടാണിത്.
നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാന്‍ നമ്മുടെ കര്‍ത്താവ് യോഹന്നാനാല്‍ സ്നാനമേല്‍ക്കുകയും കുരിശില്‍ തന്‍റെ രക്തം ചിന്തുകയും ചെയ്തു. പാപയാഗത്തിന്‍റെ അതേ രീതിയില്‍ തന്നെ നമ്മുടെ പാപങ്ങളെ തുടച്ചുകളയുവാനും അവന്‍ തീരുമാനിച്ചു. വിശ്വാസത്തിന്‍റെ ഈ യാഗം, പുതിയ നിയമത്തില്‍ യേശുക്രിസ്തുവിനാല്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷായാഗത്തിന്‍റെ നിഴലായിരുന്നു. അതായത്, ക്രിസ്തു ഈ ഭൂമിയിലേക്ക് കടന്നുവന്നു, യോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ചുമന്നു, കുരിശില്‍ മരിച്ചു, അതുവഴി സകല മാനവ ജാതിയെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചു. ഈ സത്യത്തെ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നതിലൂടെയാണ് നാം ദൈവമക്കളായിത്തീര്‍ന്നത്.
ഉപദേശപരമായ വിശ്വാസത്തെ നാം പുറംതള്ളണം
പുറപ്പാട് 20:25,26 പറയുന്നു, “കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കില്‍, ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്‍റെ ആയുധം കൊണ്ട് അതിനെ തൊട്ടാല്‍ നീ അതിനെ അശുദ്ധമാക്കും. എന്‍റെ യാഗപീഠത്തിങ്കല്‍ നിന്‍റെ നഗ്നത കാണാതിരിപ്പാന്‍ നീ അതിങ്കല്‍ പടികളാല്‍ കയറരുത്”. ഈ വചനത്തില്‍ ദൈവം പറഞ്ഞ കാര്യത്തിന് നാം പ്രത്യേക ശ്രദ്ധ നല്‍കണം. ഒരു യാഗപീഠം ഉണ്ടാക്കുമ്പോള്‍, അവര്‍ കല്ലുകൊണ്ട് അതിനെ പണിയുന്നുവെങ്കില്‍, ചെത്തിയ കല്ലുകൊണ്ട് അതിനെ പണിയരുത്, പകരം പ്രകൃതിദത്തമായ ആകൃതിയിലും രൂപത്തിലുമുള്ള കല്ലുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എന്താണിതിന്‍റെ അര്‍ത്ഥം? ഒരിക്കലും മാനുഷിക ചിന്തകളാല്‍ ചേര്‍ക്കപ്പെട്ടതോ രൂപഭേദം വരുത്തിയതോ അല്ലാത്ത, അവന്‍റെ രക്ഷയിലുള്ള നമ്മുടെ വിശ്വാസത്തെ അംഗീകരിക്കുവാന്‍ ദൈവം ഇഷ്ടപ്പെടുന്നു എന്നാണിതിനര്‍ത്ഥം.
“എന്‍റെ യാഗപീഠത്തില്‍ നിന്‍റെ നഗ്നത കാണാതിരിപ്പാന്‍ നീ അതിങ്കല്‍ പടികളാല്‍ കയറരുത്” എന്ന വചന ഭാഗത്തിലൂടെ മനുഷ്യ നിര്‍മ്മിതമായ മതപരമായ വിശ്വാസത്താല്‍ അവനെ ആരാധിക്കരുത് എന്ന് ദൈവം നമുക്ക് മുന്നറിയിപ്പ് തരുന്നു. ലോകത്തിലെ സകല മതവും മനുഷ്യ നിര്‍മ്മിതമായ ഒരുകൂട്ടം വിശ്വാസ സംഹിതകളല്ലാതെ മറ്റൊന്നുമല്ല. വിശ്വസ്തമായ മതജീവിതം നയിക്കുന്നതിലൂടെ പടിപടിയായി വിശുദ്ധരാകുവാന്‍ പരിശ്രമിക്കണമെന്ന് ജനത്തോട് പറയുന്ന പൊതുവായ ചില അടിസ്ഥാന തത്വങ്ങളെ തങ്ങളുടെ മതങ്ങളില്‍ സ്ഥാപിക്കുകയാണ് അവര്‍ ചെയ്യുന്നത്. ക്രിസ്തീയ മതവാദികള്‍ പോലും അവകാശപ്പെടുന്നത് ദൈവീക ന്യായപ്രമാണമനുസരിച്ച് ഭക്തിയുള്ള ജീവിതം നയിക്കുന്നതിലൂടെ പടിപടിയായി വിശുദ്ധീകരണം പ്രാപിക്കുവാന്‍ അവര്‍ക്ക് കഴിയുമെന്നാണ്.
പക്ഷെ, ഇതു സത്യമാണോ? തീര്‍ച്ചയായും അല്ല; ആദാമിന്‍റെ സന്തതികളായ ജനങ്ങള്‍ക്ക് തങ്ങളുടെ പാപം നിമിത്തം ദൈവത്തിന്‍റെ ന്യായപ്രമാണം പിന്തുടരാനാവില്ല, എന്ന് മാത്രമല്ല, ഈ പാപങ്ങള്‍ നിമിത്തം തങ്ങള്‍ക്ക് ഉറപ്പായിരിക്കുന്ന മരണത്തെ നേരിടുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിയുകയുമില്ല. ആകയാല്‍ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും അത്തരം സകല ജനത്തെയും രക്ഷിക്കുവാനായി ദൈവം സമാഗമന കൂടാരത്തിലെ യാഗവ്യവസ്ഥ സ്ഥാപിക്കുകയും, വാസ്തവമായും സകലരെയും രക്ഷിക്കുകയും ചെയ്തു.
ആകയാല്‍, നമ്മുടെ പാപമോചനത്തിനായുള്ള നമ്മുടെ രക്ഷയ്ക്കുവേണ്ടി സമാഗമന കൂടാരത്തിലെ പ്രാകാര വാതില്‍ക്കല്‍ വെളിപ്പെടുന്ന നീല, ധൂമ്രം, ചുമപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും നമുക്ക് വേണ്ടി ദൈവം ക്രമീകരിച്ച കരുണയുടെ സുവിശേഷത്തെ നാമെല്ലാവരും സ്വീകരിക്കണം. ബൈബിള്‍ വചനത്തില്‍ യഥാര്‍ത്ഥമായും എഴുതപ്പെട്ടിരിക്കുന്നതുപോലെ, അതായത്, ദൈവവചനമനുസരിച്ച് യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു; സമാഗമന കൂടാരത്തില്‍ വെളിപ്പെടുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലൂടെയും മുന്‍കൂട്ടി അറിയിച്ചതുപോലെ തന്‍റെ പ്രവൃത്തികളെ അവന്‍ ചെയ്തു, അതനുസരിച്ച് സകല പാപങ്ങളില്‍ നിന്നും വാസ്തവമായും അവന്‍ നമ്മെ മോചിപ്പിച്ചു എന്നും നാം വിശ്വസിക്കണം.
പക്ഷെ മതപരവും ഉപദേശ പരവുമായ വിശ്വാസം മാത്രമുള്ളവരുടെ കാര്യമോ? തങ്ങളുടെ ദൈനംദിന പാപങ്ങള്‍ ക്ഷമിക്കപ്പെടുവാന്‍ അവര്‍ എന്താണ് ചെയ്യുന്നത്? അത്തരക്കാര്‍, തങ്ങളുടെ അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചുകൊണ്ട് തങ്ങളുടെ പാപമോചനം നേടുവാന്‍ പരിശ്രമിക്കുന്നു. അവസാനം, പടിപടിയായുള്ള വിശുദ്ധീകരണ ഉപദേശത്തിലൂടെ നീതിമാന്‍മാരാകുവാന്‍ പരിശ്രമിക്കുന്നു. ഇത് വഞ്ചനയാണ്. മനുഷ്യന്‍റെ സ്വന്തം സൃഷ്ടിയായ ഉപദേശങ്ങളിലുള്ള വിശ്വാസം. ഒരുവന്‍റെ സ്വപ്രയത്നത്താല്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നത് ഗര്‍വ്വം തന്നെയാണ്. ഒരു സ്വന്തസൃഷ്ടിയായ മതപരമായ തിډയുടെ തനിരൂപമല്ലാതെ മറ്റൊന്നുമല്ലിത്.
ദൈവമുമ്പാകെ തങ്ങളുടെ സകല പാപങ്ങളും അപ്രത്യക്ഷമാക്കുവാന്‍ തങ്ങളെ ക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ഒന്നുമില്ലെന്ന് ജനം ആദ്യം തന്നെ അംഗീകരിക്കണം. നാം ഈ ലോകത്തില്‍ ജനിച്ചത്, നമ്മുടെ വകയായി പാപം ചെയ്യുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തവരായിട്ടാണ്. അതിനാലാണ് എല്ലായ്പ്പോഴും നാം അനേകം പാപം ചെയ്യുന്നത്. ദൈവം തന്‍റെ ന്യായ പ്രമാണത്തിലൂടെ പാപം ചെയ്യരുതെന്ന് നമ്മോട് എത്രയധികം പറഞ്ഞാലും അവന്‍റെ ന്യായ പ്രമാണത്തിന്‍റെ കല്പനകളെല്ലാം തെറ്റിച്ചു കൊണ്ട് ദൈവമുമ്പാകെ പാപത്തിന്‍റെ കൂമ്പാരം ചെയ്തുകൊണ്ടിരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തവരാണ് നാം. ആകയാല്‍ നാം പാപപൂര്‍ണ്ണരാണെന്ന് ദൈവീക ന്യായ പ്രമാണത്തിന് മുന്‍പില്‍ നാം ഏറ്റുപറയണം. അതോടൊപ്പം തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ പ്രവൃത്തികളിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നു എന്ന രക്ഷയുടെ സത്യത്തെ നമ്മുടെ ഹൃദയങ്ങളില്‍ നാം വിശ്വസിക്കുകയും വേണം.
ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ വിടുവിക്കുന്ന ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. കര്‍ത്താവ് തന്നെ തന്‍റെ സ്നാനത്തിലൂടെ നമുക്ക് വേണ്ടിയുള്ള യാഗമായി തീരുകയും, അതുവഴി ലോക പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ വാസ്തവമായും രക്ഷിക്കുകയും ചെയ്തു. യഹോവയല്ലാതെ മറ്റൊരു ദൈവവുമില്ലെന്നും, ക്രിസ്തുവിലൂടെയല്ലാതെ ആരും പിതാവിന്‍റെയടുക്കല്‍ വരുന്നില്ലെന്നും (യോഹന്നാൻ 14:16) ബൈബിള്‍ നമ്മോട് പറയുന്നു, ദൈവവചനമായ ന്യായപ്രമാണം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ നാം പാപികളായി മാറുന്നു, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് സത്യവും ദൈവത്തിലുള്ള നമ്മുടെ യഥാര്‍ത്ഥ വിശ്വാസവും.
അതുപോലെ, നാമെല്ലാം അവന്‍റെ രക്ഷയില്‍ വിശ്വസിക്കണം, കാരണം നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാനായി നമ്മുടെ കര്‍ത്താവ് ഒരുക്കിയ പാപക്ഷമയുടെ പ്രമാണം അനുസരിച്ചുള്ളതാണിത്. ക്രിസ്ത്യാനിത്വം ലോകത്തിലെ അനേകം മതങ്ങളില്‍ ഒന്നല്ല: മറിച്ച് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറയില്‍ പണിയപ്പെടുന്ന രക്ഷയുടെ സത്യമാണിത്.
ദൈവം നമ്മെ വിളിച്ചത് എന്തിനെന്ന് പ്രധാന വേദഭാഗത്തില്‍ നിന്നും നാമെല്ലാവരും തിരിച്ചറിയണം
നിങ്ങളെയും എന്നെയും ദൈവം വിളിച്ചിരിക്കുന്നത് തന്‍റെ വിശേഷ സമ്പത്താക്കി മാറ്റാനാണെന്ന് നാമെല്ലാം തിരിച്ചറിയണം. നമ്മുടെ സ്വന്തം പ്രയത്നത്താലോ പ്രവൃത്തികളാലോ നിങ്ങള്‍ക്കോ എനിക്കോ ദൈവജനമാകുവാന്‍ കഴിയില്ല. മറിച്ച് നിങ്ങളും ഞാനും ദൈവമക്കളായി മാറിയതിനു കാരണം, ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും നരകതീയില്‍ നിന്നും നമ്മെ വിടുവിക്കാനായി യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നു എന്ന സത്യം വിശ്വസിച്ചതിനാലാണ്. യോഹന്നാനാല്‍ സ്നാനപ്പെടുകയും കുരിശില്‍ തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ വിശ്വസിക്കുന്ന നാമെല്ലാവരെയും അവന്‍ വാസ്തവമായും പൂര്‍ണ്ണമായി രക്ഷിച്ചിരിക്കുന്നു. മശിഹാ, ദൈവപുത്രന്‍, ഒരു മനുഷ്യരൂപത്തില്‍ ഈ ഭൂമിയിലേയ്ക്ക് വന്നു, തന്‍റെ സ്നാനത്തിലൂടെ മാനവ ജാതിയുടെ സകല പാപങ്ങളും ഒരിക്കലായി ചുമന്നു, ലോകത്തിന്‍റെ ഈ പാപങ്ങളെ കുരിശിലേക്ക് ചുമന്നു, നമ്മുടെ പാപങ്ങളുടെ ശമ്പളം നമുക്ക് പകരമായി ക്രൂശിക്കപ്പെട്ടതിലൂടെ നല്‍കി അവന്‍ തന്നെ യാഗമാക്കി, മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു, അതുവഴി തങ്ങളുടെ ഹൃദയത്തില്‍ സത്യമായും തന്നില്‍ വിശ്വസിക്കുന്നവരുടെ രക്ഷകനായിതീര്‍ന്നു.
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും സമ്പൂര്‍ണ്ണ പാപമോചനം മാനവ ജാതിക്ക് നല്‍കിയെന്നാണ് ദൈവം നമ്മോട് പറയുന്നത്. “നിങ്ങളുടെ പാപമോചനത്തിനായി ഞാന്‍ ചെയ്ത പ്രവൃത്തികളില്‍, അതായത് ഈ ഭൂമിയിലേക്ക് ഇറങ്ങിവന്ന് യോഹന്നാനാല്‍ സ്നാനപ്പെട്ട്, കുരിശില്‍ എന്‍റെ രക്തം ചിന്തിയതില്‍, നിങ്ങള്‍ വിശ്വസിക്കുന്നുവോ?” എന്ന് നമ്മുടെ കര്‍ത്താവ് നമ്മോട് ചോദിക്കുന്നു. ദൈവമുമ്പാകെ, നമുക്ക് “ഉവ്വ്” എന്ന് മാത്രമേ പറയാനാവൂ കാരണം, നാം രക്ഷിക്കപ്പെടുവാന്‍ ദൈവം നമുക്ക് നല്‍കിയ പാപക്ഷമയില്‍ വിശ്വസിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. പഴയ നിയമകാലത്തുള്ള യിസ്രായേല്‍ ജനം മാത്രമല്ല, നിങ്ങളും ഞാനും ഈ ലോകം മുഴുവനുമുള്ള സകലരും മോശെയെ ദൈവം സീനായ് പര്‍വ്വതത്തിലേക്ക് വിളിച്ചതും ഈ പ്രധാന വേദഭാഗം പറഞ്ഞതും എന്തിനാണെന്ന് മനസ്സിലാക്കിയിരിക്കണം.
യിസ്രായേല്യര്‍ക്കു പത്തു കല്പനകള്‍ നല്‍കിയ ദൈവം, അവരോട് വിശ്വാസത്താല്‍ തങ്ങളുടെ പാപമോചനം നേടുവാനായി മണ്ണുകൊണ്ട് ഒരു യാഗപീഠം പണിയുവാനും കല്പിച്ചു. (പുറപ്പാട് 20:24) അതുപോലെ, ദൈവം നമുക്ക് നല്‍കിയ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാമെല്ലാവരും നിശ്ചയമായും വീണ്ടെടുക്കപ്പെടണം.
എന്താണ് ദൈവത്തിന്‍റെ പേര്? “യഹോവ” എന്നാകുന്നു അവന്‍റെ നാമം. “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” എന്നാണിതിനര്‍ത്ഥം. അതായത്, സ്വയംഭൂവായ ഒരു അസ്തിത്വമാണ് ദൈവം. പിന്നെ, അവന്‍ എങ്ങനെ നമ്മുടെ അടുക്കല്‍ വന്നു? വെള്ളത്താലും ആത്മാവിനാലും അവന്‍ നമ്മുടെ അടുക്കല്‍ വന്നു (യോഹന്നാന്‍ 3:5) നമ്മുടെ കര്‍ത്താവ് ഒരു മനുഷ്യ രൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്നു. യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ മനുഷ്യരുടെ സകല പാപവും ചുമന്നു.
ക്രൂശിതനായി മരിച്ചതിലൂടെ നമുക്ക് പകരം ഒരു യാഗമായിത്തീരുകയും ചെയ്തു. ഇവയെല്ലാം സത്യമാകയാലും, സമാഗമന കൂടാരത്തിന്‍റെ പ്രാകാര വാതിലിലെ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയില്‍ വെളിപ്പെടുന്ന വിശ്വാസം ഉള്ളവരായിരിക്കാന്‍ ദൈവം നമ്മോട് പറഞ്ഞതിനാലും നാമിത് വിശ്വസിക്കുന്നു. നാം നമ്മുടെ സ്വന്തം ചിന്തകളെ നിഷേധിക്കുകയും ദൈവത്താല്‍ നല്‍കപ്പെട്ട പാപക്ഷമയെ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് സത്യവിശ്വാസം വരുന്നത്. ദൈവമുമ്പാകെ അഭിമാനിക്കുവാന്‍ ഒന്നുമില്ലാത്തവരായ നമുക്ക് വ്യവസ്ഥകളില്ലാത്ത സ്നേഹം നല്‍കിയ ദൈവത്തിന് നന്ദിചൊല്ലി തീര്‍ക്കുവാന്‍ കഴിയില്ല.
വേദപുസ്തകപരമായി ദൈവത്തെക്കുറിച്ചുള്ള ഉറച്ച അറിവിനു മുകളിലായിരി ക്കണം നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറ. ഈ വിശ്വാസത്തിന്‍റെ അടിത്തറ യെക്കുറിച്ച് ദൈവം യിസ്രായേല്‍ ജനത്തോട് പറഞ്ഞു. അവന്‍ നമ്മോടും ഇത് പറഞ്ഞു. ഇപ്പോള്‍ പോലും, സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതില്‍ക്കല്‍ ഉള്ള നിറങ്ങളില്‍ വെളിപ്പെടുന്ന സത്യത്തെ, ഇതേ അടിസ്ഥാന വിശ്വാസത്തെ രൂപപ്പെടുത്തുന്ന നിറങ്ങള്‍ നിങ്ങളും തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം. സത്യദൈവത്തിലായിരിക്കണം നമ്മുടെ വിശ്വാസം. നിങ്ങളെയും എന്നെയും രക്ഷിക്കുവാനായി ദൈവം തന്‍റെ സ്നാനത്തിലൂടെയും കുരിശില്‍ രക്തം ചിന്തിയതിലൂടെയും നമ്മുടെ പാപങ്ങളെല്ലാം തന്‍റെ മേല്‍ ചുമന്നു.
യിസ്രായേലിന്‍റെ ആത്മീയ ജനമാകുവാന്‍ ആഗ്രഹിക്കുന്ന നിങ്ങളും, മതവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്വാനിത്വം തകര്‍ത്തുകളഞ്ഞ യാഗ വ്യവസ്ഥകളെ പുനഃസ്ഥാപിച്ചു കൊണ്ട് നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടാനായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളും ഞാനും അറിയുകയും ഉറപ്പോടെ അനക്കമില്ലാതെ നില്‍ക്കാന്‍ തക്കവണ്ണം നമ്മുടെ പാപക്ഷമയിലുള്ള വിശ്വാസത്തെ ഒരിക്കല്‍ കൂടി അടിസ്ഥാനം ഇട്ട് ഉറപ്പിക്കേണ്ടതുമാണ്.
നമ്മുടെ വിശ്വാസത്തോടെ നാം യേശുവിന് നന്ദി പറയണം. നരകത്തിലേക്ക് പോവുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതിരുന്ന നമ്മെ രക്ഷിക്കുവാനായി പിതാവാം ദൈവം യേശുക്രിസ്തുവിനെ അയച്ചു, തന്‍റെ സത്യ വചനത്തിലൂടെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ അവന്‍ വന്നു. തന്‍റെ നാലുവിധ ശുശ്രൂഷകളായ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട ശുശ്രൂഷകളിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ രക്ഷിച്ചുവെന്ന ഈ സത്യത്തില്‍ ഹൃദയപൂര്‍വ്വമായി വിശ്വസിക്കുന്നതിലൂടെയും അവന്‍റെ കരുണയുടെ സ്നേഹത്തില്‍ വിശ്വസിക്കുന്നതിലൂടെയും നമ്മുടെ സകല നന്ദിയും നാം ദൈവത്തിന് നല്‍കുന്നു. ദൈവം മോശെയെ സീനായ് പര്‍വ്വതത്തിലേക്ക് വിളിച്ചതെന്തിന് എന്ന കാരണത്തെ വ്യക്തമായി അറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ, പാപക്ഷമയുടെ സത്യത്തില്‍ വിശ്വാസത്തിന്‍റെ അസ്ഥിവാരം ഇട്ടവരെന്ന് നമ്മെയും വിളിക്കാനാവൂ. നമ്മെ ദൈവം സീനായ് പര്‍വ്വതത്തില്‍ നിന്നും വിളിക്കുന്നതിന്‍റെ കാരണം നിങ്ങളും ഞാനും തിരിച്ചറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. യാഗാര്‍പ്പണത്തിലൂടെ നമ്മുടെ സകലപാപങ്ങളും ക്ഷമിച്ച് നമ്മെ അവന്‍റെ സ്വന്തമക്കളായി മാറ്റുവാനായിരുന്നു ഇത്.
സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതില്‍ക്കല്‍ വെളിപ്പെടുന്ന സത്യത്തില്‍ നിന്നും ദൈവകരുണയുടെ സ്നേഹത്തെ കൂടുതല്‍ കണ്ടുമുട്ടുവാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ ദൈവകരുണയുടെ സ്നേഹത്തില്‍ നിങ്ങളെല്ലാവരും വിശ്വസിക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ ഇതിനെ സ്വീകരിക്കുകയും വേണമെന്നതാണ് എന്‍റെ പ്രത്യാശയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും.