• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-6] പരിഛേദനാ നിയമത്തില്‍ സ്ഥാപിക്കപ്പെട്ട ദൈവത്തിന്‍റെ വാഗ്ദത്തം ഇപ്പോഴും നമ്മില്‍ സാധുതയുള്ളതായിരിക്കുന്നു (ഉല്പത്തി 17:1-14)

2021.05.20 26
(ഉല്പത്തി 17:1-14)
“അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസായപ്പോള്‍ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോടു: ഞാന്‍ സര്‍വ്വ ശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്‍ദ്ധിപ്പിക്കും എന്നു അരുളി ചെയ്തു. അപ്പോള്‍ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിചെയ്തതെന്തെന്നാല്‍: എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികള്‍ക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിയിരിക്കയാല്‍ നിന്‍റെ പേര്‍ അബ്രഹാം എന്നിരിക്കേണം. ഞാന്‍ നിന്നെ അധികമധികമായി വര്‍ദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നില്‍ നിന്നും രാജാക്കന്മാരും ഉത്ഭവിക്കും. ഞാന്‍ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാന്‍ എനിക്കും നിനക്കും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മദ്ധ്യേ എന്‍റെ നിയമത്തെ നിത്യ നിയമമായി സ്ഥാപിക്കും. ഞാന്‍ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ദേശം ഒക്കെയും ശാശ്വതാവകാശമായി തരും, ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും. ദൈവം പിന്നെയും അബ്രഹാമിനോടു അരുളി ചെയ്തു: നീയും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിയും എന്‍റെ നിയമം പ്രമാണിക്കേണം. എനിക്കും നിങ്ങള്‍ക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്‍റെ നിയമം ആവിതു: നിങ്ങളില്‍ പുരുഷപ്രജയൊക്കെയും അഗ്രചര്‍മ്മം പരിഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും. തലമുറ തലമുറയായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദന ഏല്ക്കേണം; വീട്ടില്‍ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോട് വിലക്കു വാങ്ങിയവനായാലും ശരി. നിന്‍റെ വീട്ടില്‍ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ കഴിയൂ; എന്‍റെ നിയമം നിങ്ങളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കേണം. അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏല്ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ എന്‍റെ നിയമം ലംഘിച്ചിരിക്കുന്നു”.
 

ഉല്പത്തി പുസ്തകം 17-മത്തെ അദ്ധ്യായത്തില്‍ അബ്രഹാമിനോടുകൂടെ ദൈവം സ്ഥാപിച്ച പരിഛേദനാനിയമം, സമാഗമന കൂടാരത്തില്‍വച്ച് യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ യിസ്രായേല്യരുടെ സകലപാപങ്ങളും തങ്ങളില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ട് മൃഗത്തിന്‍റെമേല്‍ ചൊരിയുന്ന ആത്മീയ പരിഛേദനയെയാണ് നമുക്ക് കാണിച്ചുതരുന്നത്. മറ്റൊരുതരത്തില്‍ പറയുകയാണെങ്കില്‍, ദൈവം അബ്രഹാമിനോടുകൂടെ സ്ഥാപിച്ച പരിഛേദനനിയമം പാപയാഗത്തിന്‍റെയും ദഹനയാഗത്തിന്‍റെയും മറുരൂപമാണ്. പരിഛേദനയിലൂടെ ദൈവം അബ്രഹാമിനു നല്‍കിയ വാഗ്ദത്തം എന്തെന്നാല്‍, അബ്രഹാമിന്‍റെ സന്തതികള്‍ തങ്ങളുടെ കരങ്ങള്‍ യാഗമൃഗത്തിന്‍റെ തലയില്‍വച്ച് തങ്ങളുടെ പാപങ്ങള്‍ അവയിലേക്കുമാറ്റുന്ന സമാഗമന കൂടാരത്തില്‍ വച്ച് പ്രവചിച്ചതുപോലെ താന്‍ അബ്രഹാമിനും അവന്‍റെ സന്തതികള്‍ക്കും ദൈവമായിരിക്കും എന്നാണ്. ഇതുകൂടാതെ, പുതിയനിയമകാലത്ത് യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ ഈ ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റിയെന്ന സത്യം നാം തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം എന്നാണിതു നമുക്ക് കാണിച്ചുതരുന്നത്.
ദൈവം അബ്രഹാമിനു വാഗ്ദത്തം നല്കി, “നീ ആകാശത്തേയ്ക്കുനോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്‍റെ സന്തതി ഇങ്ങനെ ആകും എന്നും അവനോട് കല്പിച്ചു” (ഉല്പത്തി 15:5). വീണ്ടും അബ്രഹാമിനു ദര്‍ശനം നല്‍കി ദൈവം ഒരിക്കല്‍ കൂടി അവനു വാഗ്ദത്തം നല്‍കി, “ഞാന്‍ നിന്നെ അധികമധികമായി വര്‍ദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നില്‍ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും. ഞാന്‍ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാന്‍ എനിക്കും നിനക്കും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മദ്ധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും”. (ഉല്)ത്തി 17:6, 7).
ദൈവം അബ്രഹാമിനും അവന്‍റെ സന്തതികള്‍ക്കും നല്‍കിയ വാഗ്ദത്തം പരിഛേദനാ നിയമത്തിലൂടെയാണ് വരുന്നത്. ഈ പരിശ്ചേദനാനിയമം യിസ്രായേല്യര്‍ തങ്ങളുടെ യാഗവഴിപാട് ദൈവത്തിനു നല്‍കുമ്പോള്‍ നിര്‍വ്വഹിക്കേണ്ട കൈവയ്പുമായി ബന്ധപ്പെട്ടിരുന്നു. കൂടാതെ പുതിയ നിയമകാലത്ത് യോഹന്നാനില്‍ നിന്നും സ്വീകരിക്കുന്ന തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങള്‍ തന്നിലേക്ക് സ്വീകരിച്ചുകൊണ്ട് യേശു നിറവേറ്റിയ പാപക്ഷമയെയും ഇത് മുന്‍കൂട്ടി പറഞ്ഞു. ദൈവത്താല്‍ അബ്രഹാമിനു വാഗ്ദാനം ചെയ്യപ്പെട്ട പരിഛേദനാനിയമം, പുതിയനിയമത്തില്‍ യേശുവിന്‍റെ സ്നാനത്താല്‍ നിറവേറ്റപ്പെട്ട പാപത്തിന്‍റെ കഴുകിക്കളയലായ ആത്മീയ പരിഛേദനയായി വെളിപ്പെടുത്ത പ്പെട്ടിരിക്കുന്നു. ഇതുകൂടാതെ അബ്രഹാമിനുണ്ടായിരുന്ന വിശ്വാസം സമാഗമന കൂടാരത്തില്‍ യാഗവഴിപാട് അര്‍പ്പിക്കുമ്പോള്‍ യിസ്രായേല്യര്‍ക്കും ഉണ്ടായിരിക്കേണം എന്നും ഇത് നമ്മോടു പറയുന്നു.
ദൈവം അബ്രഹാമിനോടു പറഞ്ഞു, “നിങ്ങളുടെ അഗ്രചര്‍മ്മം പരിഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളില്‍ പുരുഷ പ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള്‍ പരിഛേദന ഏല്‍ക്കേണം; വീട്ടില്‍ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോടു വിലക്കു വാങ്ങിയവനായാലും ശരി” (ഉല്പത്തി 17:11, 12). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവം പരിഛേദനയിലൂടെ അബ്രഹാമിനും അവന്‍റെ സന്തതികള്‍ക്കും തന്‍റെ വാഗ്ദാനം നല്‍കുകയാണ് ചെയ്തത്. താന്‍ അബ്രഹാമിന്‍റെ ദൈവവും അവന്‍റെ സന്തതികളുടെ ദൈവവുമായിരിക്കും എന്ന് ദൈവം വാഗ്ദാനം ചെയ്തു, പകരം അബ്രഹാമും അവന്‍റെ സന്തതികളും പരിഛേദന ഏല്ക്കേണം: “നിന്‍റെ വീട്ടില്‍ ജനിച്ച ദാസനും നീ വിലകൊടുത്തുവാങ്ങിയവനും പരിഛേദന ഏറ്റേ കഴിയൂ; എന്‍റെ നിയമം നിങ്ങളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കേണം” (ഉല്പത്തി 17:13).
ഇതുകൊണ്ടാണ് അബ്രഹാമിന്‍റെ കാലം മുതല്‍ക്ക് ലോകത്തിലെ സകല ജനങ്ങളുമല്ലാതെ യിസ്രായേല്യ പുരുഷന്മാര്‍ മാത്രം തങ്ങളുടെ അഗ്രചര്‍മ്മം പരിഛേദിക്കുന്നത് ഇന്നത്തെ ക്കാലത്ത് ആരോഗ്യ കാരണങ്ങളാല്‍ പരിഛേദന കൂടുതല്‍ ലോകവ്യാപകമായിട്ടുണ്ട്. എന്നാല്‍ അന്നത്തെക്കാലത്ത് യിസ്രായേല്യ പുരുഷന്മാര്‍ മാത്രമേ പരിഛേദന ഏറ്റിരുന്നുള്ളൂ. താന്‍ അവരുമായി സ്ഥാപിച്ച ഈ നിയമത്തിന്‍റെ അടയാളം തങ്ങളുടെ ശരീരത്തില്‍ ചുമക്കുകവഴി അബ്രഹാമിനെയും യിസ്രായേല്യരെയും തന്‍റെ പിന്‍ഗാമികളാക്കിമാറ്റി എന്ന് ദൈവം അബ്രഹാമിനു നല്‍കിയ വാഗ്ദത്തിന്‍റെ അടയാളമായിരുന്നു ഇത്.
ഉല്പത്തി 17:11 പറയുന്നു, “നിങ്ങളുടെ അഗ്രചര്‍മ്മം പരിഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും”. അതുകൊണ്ടു തന്നെ പരിഛേദന നിയമത്തിന്‍റെ അടയാളമായിരുന്നു. ചുരുക്കിപ്പറയുകയാണെങ്കില്‍ ഇങ്ങനെയാണ് ദൈവം തന്‍റെ വാഗ്ദത്തം നല്‍കിയത്: “നിങ്ങള്‍ എന്‍റെ ജനങ്ങളാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? നിങ്ങളുടെ പരിഛേദനയുടെ അടയാളം നോക്കി നിങ്ങള്‍ക്ക് അത് മനസ്സിലാക്കാം. ഇപ്പോള്‍ മുതല്‍ നിങ്ങളുടെ ഇടയില്‍ ജനിക്കുന്ന ഓരോ ആണ്‍കുട്ടിയും തന്‍റെ അഗ്രചര്‍മ്മം പരിഛേദന ചെയ്യേണം. ഇത്തരത്തില്‍ എന്‍റെ നിയമം നിങ്ങളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കും. ഞാന്‍ നിന്‍റെയും നിന്‍റെ സന്തതികളുടെയും ദൈവമായിരിക്കുമെന്ന് നിനക്ക് ഉറപ്പ് തരുന്നു. ഞാന്‍ നിന്നെ അനുഗ്രഹിക്കുമെന്നും, നിന്നെ അധികമധികമായി വര്‍ദ്ധിപ്പിക്കുമെന്നും കാനാന്‍ദേശത്തെ നിനക്ക് ശാശ്വതാവകാശമായി നല്‍കുമെന്നും നിന്നില്‍നിന്നും ദേശങ്ങളും രാജാക്കന്മാരും ഉത്ഭവിക്കുമെന്നും നിനക്ക് വാഗ്ദാനം ചെയ്യുന്നു” (ഉല്പത്തി 17:4-14). 
തന്‍റെ അബ്രഹാമിനോടും അവന്‍റെ സന്തതികളോടുമായി സ്ഥാപിച്ച നിയമം അവരുടെ ദേഹത്തില്‍ കണ്ടെത്തുമെന്ന് ദൈവം പറഞ്ഞു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവത്തിന്‍റെ വാഗ്ദാനം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് പരിഛേദനയേറ്റ യിസ്രായേല്യ പുരുഷന്മാരുടെ അടയാളങ്ങളിലാണ്. തങ്ങളുടെ പരിഛേദനയിലൂടെയാണ് ദൈവം യിസ്രായേല്യരുമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനനുസരിച്ച് ഒരുവന്‍ പരിഛേദനയേല്‍ക്കപ്പെട്ടോ, ഇല്ലയോ എന്നത് അവന്‍ അബ്രഹാമിന്‍റെ സന്തതിയാണോ ഇല്ലയോ എന്നതിനെ നിശ്ചയിച്ചിരുന്നു. അതുകൊണ്ടുതന്നെ പരിശ്ചേദനയേല്‍ക്കപ്പെട്ടവര്‍ ദൈവത്താല്‍ തിരിച്ചറിയപ്പെടു കയും അബ്രഹാമിന്‍റെ സന്തതികളായി അനുഗ്രഹിക്കപ്പെട്ടപ്പോള്‍ പരിശ്ചേദന യേല്‍ക്കാത്തവര്‍ ഇത്തരത്തില്‍ തിരിച്ചറിയപ്പെടാത്തവരായിരുന്നു.
 

യഥാര്‍ത്ഥത്തില്‍ യിസ്രായേല്‍ ജനങ്ങള്‍ക്കായുള്ള ഒരു അതിപ്രധാന വ്യക്തിയാണ് അബ്രഹാം

യിസ്രായേല്‍ ജനത്തെ സംബന്ധിച്ചിടത്തോളം ന്യായപ്രമാണത്തിന്‍റെ പിതാവായ മോശെയെക്കാളേറെ പ്രധാനപ്പെട്ട മനുഷ്യന്‍ വിശ്വാസത്തിന്‍റെ പിതാവായ അബ്രഹാമല്ലാതെ മറ്റാരുമായിരുന്നില്ല. നോഹയെ ഓര്‍ക്കാത്ത യിസ്രായേല്യര്‍ ഉണ്ടാകാമെങ്കിലും അബ്രഹാമിനെ ഓര്‍ക്കാത്തവരാരും ഉണ്ടാകില്ല. അവരില്‍ ഒരു കൈപ്പിടിയില്‍ ഒതുങ്ങുന്നവര്‍ മാത്രമേ ശേം, സേത്ത്, മെഥൂശലേഹ് തുടങ്ങിയവരെ ഓര്‍മ്മിക്കാനിടയുള്ളൂ. എന്നാല്‍ അബ്രഹാം യിസ്രായേല്‍ ജനങ്ങളുടെയെല്ലാം മറക്കാനാവാത്ത വിശ്വാസത്തിന്‍റെ പിതാവായി നിലകൊള്ളുന്നു. അവരെല്ലാം തന്നെ അബ്രഹാമിനെ തിരിച്ചറിഞ്ഞ് വിശ്വസിച്ച് തങ്ങളുടെ ദേശത്തിന്‍റെ പിതാവായി അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ ദൈവം അബ്രഹാമിലൂടെ യിസ്രായേല്യര്‍ക്കു നല്‍കിയ വാഗ്ദാനം ഇപ്പോഴും സാധുതയുള്ളതായിരിക്കുന്നു.
യിസ്രായേല്‍ ജനങ്ങള്‍ മുഴുവനും “നാം അബ്രഹാമിന്‍റെ സന്തതികളാണ്, നമ്മുടെ ആളുകള്‍ പരിഛേദനയുടെ അടയാളം നമ്മുടെ ദേഹത്തില്‍ ചുമക്കുന്നു. അതുകൊണ്ട് ദൈവം നമ്മുടെ ദൈവവും നാം അവന്‍റെ സ്വന്തം ജനങ്ങളും ആകുന്നു എന്ന് തന്നെത്താന്‍ ബോദ്ധ്യപ്പെട്ട് വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് യിസ്രായേല്യര്‍ തങ്ങളെ തെരഞ്ഞെടുക്ക പ്പെട്ടവരായി കരുതുന്നത് എന്നതിനുള്ള കാരണം, ദൈവം പരിഛേദനയിലൂടെ അബ്രഹാമില്‍ സ്ഥാപിച്ച നിയമത്തില്‍ അവര്‍ ഇപ്പോഴും വിശ്വസിക്കുന്നു എന്നതാണ്.
അബ്രഹാമിനു രണ്ട് ഭാര്യമാരുണ്ടായിരുന്നു: പിന്നീടു ദൈവത്താല്‍ സാറ എന്നു നാമകരണം ചെയ്യപ്പെട്ട അവന്‍റെ നിയമപരമായ ഭാര്യ സാറായിയും അവന്‍റെ രണ്ടാം ഭാര്യയായ, സാറായിയുടെ ദാസിയായ ഹാഗാറും. സാറായിക്കു മക്കളുണ്ടാകില്ല എന്ന് കണ്ടതുകൊണ്ട് അബ്രഹാം തന്‍റെ ചിന്തയാല്‍ ഹാഗാറിലൂടെ ഒരു കുഞ്ഞിനെ നേടുവാന്‍ ആഗ്രഹിച്ചു (ഉല്പത്തി 16:14). എന്നാല്‍ സാറായിയാണ് അബ്രഹാമിന്‍റെ നിയമപരമായ ഭാര്യ എന്നതുകൊണ്ടുതന്നെ അവളുടെ സ്വന്തം പുത്രനിലൂടെയാണ് അബ്രഹാമിനു ആകാശത്തിലെ നക്ഷത്രങ്ങളുടെയത്ര സന്തതികളെ നല്‍കുന്നത് എന്ന് ദൈവം വ്യക്തമായി പറഞ്ഞു. അനന്തരം സാറായിയുടെ ഉദരത്തില്‍ നിന്നു ജനിച്ചവരെ മാത്രം തന്‍റെ ജനങ്ങളെന്നു അംഗീകരിക്കുകയുള്ളൂവെന്ന് ദൈവം വാഗ്ദത്തം ചെയ്തതിനാല്‍ രണ്ടാം ഭാര്യയായ ഹാഗാറില്‍ നിന്നും ജനിച്ച യിശ്മായേല്‍ ദൈവത്തിനുമുമ്പില്‍ ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടില്ല.
യിസ്രായേലിലെ ജനങ്ങള്‍ പരിഛേദന ഏറ്റില്ലായെങ്കില്‍ ദൈവം അവര്‍ക്കു നല്‍കിയ വാഗ്ദാനം സാധുതയില്ലാതെ വരും. ഈ നിയമം അവരുടെ ദേഹത്തില്‍ ഉണ്ടായിരിക്കേണ്ടതിനാണ് തന്‍റെ നിയമത്തിന്‍റെ അടയാളമായി പരിഛേദന ഏല്ക്കേണം എന്ന് ദൈവം അവരോടു പറഞ്ഞത്. (ഇത്തരത്തില്‍ യിസ്രായേല്യരെല്ലാം പരിഛേദന ഏറ്റുവെന്ന് തന്നെത്താന്‍ ഉറപ്പാക്കിയിരുന്നു). പരിഛേദനയേല്ക്കാതിരിക്കുന്നവര്‍ ദൈവത്തിന്‍റെ വാഗ്ദാനം നിഷ്ഫലമാക്കു മെന്നതിനാല്‍ തന്നെ, പരിഛേദനയേല്ക്കാത്തവര്‍, ദൈവത്തിന്‍റെ വാഗ്ദാനം പ്രസക്തമല്ലാതിരിക്കുന്ന ജാതികളെപ്പോലെയാണെന്ന് വളരെ നന്നായി അറിയുന്നതുകൊണ്ടുതന്നെ, യിസ്രായേല്യ ജനങ്ങളുടെ ഇടയില്‍ മിക്കവാറും ആരും തന്നെ പരിഛേദനയേല്ക്കാത്തവരായി കാണില്ല.
 

ആത്മീയ പരിഛേദന

ദൈവം അബ്രഹാമിനോടും അവന്‍റെ സന്തതികളോടും കൂടെ സ്ഥാപിച്ച നിയമം, യേശുക്രിസ്തു ഈ ലോകത്തില്‍ വന്ന് യോഹന്നാന്‍ സ്ഥാപകനാല്‍ സ്നാനമേറ്റുകൊണ്ട് മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പാപം മുഴുവന്‍ എടുത്തുമാറ്റിക്കൊണ്ട് നിറവേറ്റിയ പാപക്ഷമയിലൂടെ പൂര്‍ണ്ണമായും സഫലമാക്കപ്പെട്ടു.
സമാഗമന കൂടാരത്തിന്‍െ പ്രാകാര വാതിലും അതിന്‍റെ തിരശ്ശീലയും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവകൊണ്ടു നെയ്തുണ്ടാക്കേണമെന്നു യിസ്രായേല്യരോട് ദൈവം പറഞ്ഞു (പുറപ്പാട് 26:31, 27:16). സമാഗമന കൂടാരത്തെ ക്കുറിച്ചുള്ള ഈ വിശദമായ ഭാഗത്തിലൂടെ യേശു ക്രിസ്തുവിലൂടെ വരുന്ന രക്ഷയെയാണ് ദൈവം നമ്മെ പഠിപ്പിച്ചത്. കര്‍ത്താവ് ഈ ലോകത്തില്‍ വന്നുവെന്നും യോഹന്നാനില്‍ നിന്നും തന്‍റെ മുപ്പതാമത്തെ വയസ്സില്‍ സ്വീകരിച്ച സ്നാനത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റിയെന്നും, ക്രൂശില്‍ മരിച്ചുവെന്നും, മരിച്ചവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റുവെന്നും ഉള്ള സത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം അബ്രഹാമിന്‍റെ സന്തതികളാണ്. ദൈവം സമാഗമനകൂടാരത്തിന്‍റെ നീല, ധൂമ്രം, ചുവപ്പുനൂലുകളിലും, പിരിച്ച പഞ്ഞിനൂലിനാലും ഉണ്ടാക്കിയ തിരശ്ശീലയില്‍ വിശ്വസിക്കുന്നവരുടെ ദൈവമായി മാറി.
യേശു ക്രിസ്തുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ നാമെല്ലാവരും ആത്മീയപരിഛേദന ഏറ്റവരായി മാറേണം. ഈ ആത്മീയ പരിഛേദന, യേശു ക്രിസ്തുവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും അവനിലേക്ക് മാറ്റപ്പെട്ടു എന്നുള്ള വിശ്വാസത്താല്‍ നമ്മുടെ ഹൃദയത്തിലെ പാപങ്ങളെ മുറിച്ചുമാറ്റുന്നതല്ലാതെ മറ്റൊന്നല്ല (റോമര്‍ 2:29).
ഇത്തരത്തില്‍ ഇന്ന് നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ തുടങ്ങിയ നൂലുകള്‍ കൊണ്ട് നിര്‍മ്മിച്ച തിരശ്ശീലയില്‍ വെളിപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ പാപക്ഷമ സ്വീകരിച്ചവര്‍ എല്ലാവരും തന്നെ ദൈവത്തിന്‍റെ രാജ്യത്തിലെ രാജാക്കന്മാരും അവന്‍റെ സ്വന്തം മക്കളുമാണ്. “നിന്നില്‍ നിന്നു രാജാക്കന്മാര്‍ ഉത്ഭവിക്കും” (ഉല്പത്തി 17:6) എന്നു ദൈവം വാഗ്ദത്തം നല്‍കിയതുപോലെ ഈ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുടനീളം അവന്‍റെ ജനം ഉയര്‍ന്നുവരും.
നാം അബ്രഹാമിന്‍റെ സന്തതികളായി മാറുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, യേശു ഈ ലോകത്തില്‍ സ്വീകരിച്ച തന്‍റെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലും നാം വിശ്വസിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ യേശുവിന്‍റെ സ്നാനത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുക എന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് കൂടുതലായി ഊന്നിപ്പറയുവാന്‍ എനിക്കുകഴിയില്ല. രാജാക്കന്മാരുടെ രാജാവാണ് യേശുക്രിസ്തു. ധൂമ്രവസ്ത്രം ധരിച്ചുവന്ന രാജാക്കന്മാരുടെ രാജാവാണ് യേശുക്രിസ്തു. ധൂമ്രവസ്ത്രം ധരിച്ചുവന്ന രാജാക്കന്മാരുടെ രാജാവാണ് അവന്‍ (യോഹന്നാന്‍ 19:5). ഈ പ്രപഞ്ചത്തിന്‍റെയും അതിന്‍റെ സൃഷ്ടിതാവിന്‍റെയും രാജാവാണ് യേശുക്രിസ്തു. ഇത്തരത്തില്‍ ദൈവത്തിന്‍റെ ഒരേയൊരു പുത്രനായതുകൊണ്ടുതന്നെ അവന്‍ പിതാവിന്‍റെ ഹിതം അനുസരിച്ച് ഈ ലോകത്തില്‍ വരികയും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുകയും തന്‍റെ സ്നാനത്തിലൂടെ ഒരിക്കലായി നമ്മുടെ പാപങ്ങളെല്ലാം എടുത്തുമാറ്റുകയും ചെയ്തു. നമ്മുടെ പാപങ്ങള്‍ തുടച്ചുനീക്കുവാനായി അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ നിന്നും നമ്മുടെ പാപങ്ങളെ മുറിച്ചുമാറ്റി സ്നാനത്തിലൂടെ തന്‍റെ സ്വന്തം ശരീരത്തില്‍ വഹിക്കുകയും തന്‍റെ രക്തം ക്രൂശില്‍ ചൊരിഞ്ഞുകൊണ്ട് നമ്മുടെ സകല പാപങ്ങള്‍ക്കും വേണ്ടി ന്യായം വിധിക്കപ്പെടുകയും ചെയ്തു. ഇതുകൊണ്ടുതന്നെ ഈ സത്യത്തില്‍ വിശ്വസിക്കുന്ന സകലര്‍ക്കും അബ്രഹാമിന്‍റെ സന്തതികളായി മാറുവാന്‍ കഴിയും.
അബ്രഹാമും അവന്‍റെ കുടുംബവും അവന്‍റെ സന്തതികളെല്ലാവരും തന്നെ പരിഛേദന ഏറ്റവരായിരുന്നു. വില കൊടുത്തു വാങ്ങപ്പെട്ട ജാതികളില്‍ നിന്നുള്ള അടിമകള്‍ പോലും പരിഛേദന ഏറ്റിരുന്നു. ന്യായ പ്രമാണത്തില്‍ വിശ്വസിച്ച് പരിഛേദനയേറ്റപ്പോള്‍ ഈ ജാതികളായ അടിമകള്‍ പോലും അനുഗ്രഹിക്കപ്പെട്ടു. ദൈവം അവരുടെയും ദൈവമായി മാറുകയും ചെയ്തു. അതുകൊണ്ടുതന്നെ വിശ്വാസത്താലാണ് നാം ദൈവമക്കളായി മാറിയത്, വിശ്വാസത്താലാണ് നാം ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടത്, വിശ്വാസത്താലാണ് നാം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്, വിശ്വാസത്താലാണ് നാം ഈ ലോകത്തില്‍ രാജാക്കന്മാരെപ്പോലെ വാഴുന്നത്, പുതിയ നിയമകാലത്തില്‍ ഈ വിശ്വാസമാണ്, യേശു തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും എടുത്തുമാറ്റി എന്നു വിശ്വസിക്കുന്നവരുടെ വിശ്വാസവും.
എന്നിരുന്നാലും, യേശുവിന്‍റെ ക്രൂശിലെ രക്തത്തിലുള്ള വിശ്വാസത്താല്‍ മാത്രമാണ് തങ്ങളുടെ പാപങ്ങള്‍ മോചിച്ചുകിട്ടിയത് എന്നു വിശ്വസിക്കുന്ന ചില ആളുകള്‍ യേശുവിന്‍റെ ഈ സ്നാനത്തിന് അത്ര വലിയ പ്രാധാന്യമൊന്നും ഇല്ലായെന്ന് അവകാശവാദമുന്നയിക്കുന്നു. സമാഗമനകൂടാരകാലത്ത് നിര്‍വ്വഹിക്കുന്ന യാഗവഴിപാടിന്‍റെ തലയിലെ കൈവയ്പ്പില്‍ അവര്‍ വിശ്വസിക്കുന്നു എങ്കിലും യേശുവിന്‍റെ സ്വന്തം സ്നാനത്തിന് അവര്‍ പ്രാധാന്യം കൊടുക്കുന്നില്ല. ഈ ലോകത്തിലുള്ള യേശുവിന്‍റെ ആദ്യ ആഗമനത്തിനു മുമ്പ്, മോശെയുടെ സമാഗമന കൂടാരത്തിനും വളരെ മുമ്പുതന്നെ അബ്രഹാമിന്‍റെ വിശ്വാസം അംഗീകരിക്കപ്പെട്ടതു കൊണ്ട്, യേശുവിന്‍റെ സ്നാനത്തിന്‍റെ വ്യക്തമായ വചനത്തില്‍ പോലും വിശ്വസിക്കാതെ തങ്ങള്‍ ഇപ്പോഴും രക്ഷിക്കപ്പെട്ടത് ക്രൂശിലെ രക്തത്തിന്‍റെ വചനത്തിലുള്ള വിശ്വാസത്താലാണെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു.
മൂന്നുവയസ്സു പ്രായമുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നുവയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിന്‍ കുഞ്ഞിനെയും കൊണ്ടുവരുവാന്‍ ദൈവം അബ്രഹാമിനോട് കല്പ്പിച്ചപ്പോള്‍ അത്, കനാന്‍ദേശം അബ്രഹാമിനും അവന്‍റെ സന്തതികള്‍ക്കും അവകാശമായി നല്‍കുമെന്ന കാര്യം അബ്രഹാമിനെ ഓര്‍മ്മിപ്പിക്കുവാനായിരുന്നു. തീയാലുള്ള ഹനനയാഗവും ദൈവത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. ഉല്പത്തി 15:17 പറയുന്നു, “സൂര്യന്‍ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി”. ഹാബേലിന്‍റെയും അവന്‍റെ വിശ്വാസത്തിന്‍റെയും യാഗമായ ഹനനയാഗത്തെയും ദൈവം അംഗീകരിച്ചു, എന്നാല്‍ ഈ ഹനനയാഗ വഴിപാടില്‍ വിശ്വസിക്കാത്ത കയീന്‍റെ വിശ്വാസം അവന്‍ അംഗീകരിച്ചില്ല.
ഇന്നത്തെ ക്രിസ്ത്യാനികളുടെ ഇടയില്‍, വിശ്വാസത്തില്‍ ആത്മീയ പരിഛേദന ഒരിക്കല്‍പ്പോലും ഏല്ക്കാതെ വെറുതെ അന്ധമായി യേശുവില്‍ വിശ്വസിക്കുന്നതുകൊണ്ടു മാത്രം തങ്ങള്‍ രക്ഷിക്കപ്പെട്ടു എന്നു തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. അവരെല്ലാം തന്നെ, തങ്ങളുടെ സകലപാപങ്ങളും യേശുവിന്‍റെ സ്നാനത്തിലൂടെ അവനിലേക്ക് മാറ്റപ്പെട്ടു എന്നു വിശ്വസിക്കാതെ യേശുവിന്‍റെ ക്രൂശീകരണത്തില്‍ മാത്രം വിശ്വസിക്കുന്നു. ഇത്തരത്തില്‍ വിശ്വസിക്കുന്നതുവഴി തങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും പാപങ്ങള്‍ ഒരിക്കലും തുടച്ചുനീക്കുവാന്‍ കഴിയാത്തതുകൊണ്ടുതന്നെ ഇവര്‍ക്ക് ദൈവത്തിന്‍റെ സ്വന്തം ജനങ്ങളായി മാറുവാന്‍ ഒരിക്കലും കഴിയില്ല. പരിഛേദനയേറ്റവരുടെ ദേഹത്തില്‍ തന്‍റെ നിയമത്തിന്‍റെ അടയാളമുണ്ട് എന്ന് ദൈവം പറഞ്ഞതുകൊണ്ടുതന്നെ പരിഛേദനയേല്‍ക്കാ ത്തവര്‍ക്ക് ദൈവത്തിന്‍റെ ഈ വാഗ്ദത്തം കൊണ്ടും ഒന്നും ചെയ്യുവാനാകില്ല. 
യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തില്‍ വിശ്വസിക്കാതെ ആളുകള്‍ക്ക് പാപങ്ങളില്‍ നിന്നും രക്ഷനേടുവാനാകുമോ? ഇത്തരത്തിലുള്ളവര്‍ക്ക് ദൈവത്തിന്‍റെ മക്കളായി മാറുവാന്‍ കഴിയുമോ? അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനാകുമോ? അവര്‍ക്ക് അവന്‍റെ രാജ്യത്തിലെ രാജാക്കന്മാരാകുവാനാകുമോ? ഈ ചോദ്യങ്ങളുടെ ഉത്തരം ഇല്ല എന്നതായിരിക്കും. നാം ഇന്നു വായിച്ച പ്രധാനവേദഭാഗം ഈ ഉത്തരത്തിനു വളരെ വ്യക്തമായ തെളിവു നല്‍കുന്നു. ഇത് ദൈവം അബ്രഹാമിനു നല്‍കിയ അതേ വാഗ്ദത്തം തന്നെയാണ്, യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിച്ചുകൊണ്ട് അവന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും പാപക്ഷമ സ്വീകരിച്ച നിങ്ങള്‍ക്കും എനിക്കും അവന്‍ നല്‍കുന്ന വാഗ്ദത്തം. ഇപ്രകാരം വിശ്വസിക്കുന്നവര്‍ക്ക് ദൈവം അബ്രഹാമിനു നല്‍കിയ അതേ അനുഗ്രഹത്തിന്‍റെ വചനം പ്രാവര്‍ത്തികമാകും.
 

യേശുവിന്‍റെ സത്യവിശ്വാസികള്‍ തങ്ങള്‍ സ്വയം ഉണ്ടാക്കിയ സിദ്ധാന്തങ്ങളെ പിന്തുടരുന്നില്ല

ബൈബിളിലെ ദൈവവചനമാണ് കൃത്യവും വ്യക്തവുമായ രക്ഷയുടെ സത്യം; എത്രയധികം വായിച്ച് അതില്‍ നിന്നും പകര്‍ന്നെടുക്കുന്നുവോ അത്രയും കൃത്യവും വ്യക്തവുമായി അത് മാറും. ഇന്നത്തെ ക്രിസ്ത്യാനികളുടെ ഇടയില്‍, തങ്ങളുടെ സ്വന്തം ചിന്തയ്ക്കനുസരിച്ച് ദൈവമിരിക്കുന്നുവെന്ന് വിശ്വസിച്ച് തങ്ങള്‍ വിശ്വസിക്കുന്നത് സത്യത്തില്‍ തെറ്റാണ് എന്ന് ബോദ്ധ്യമില്ലാത്ത, തെറ്റായ വിശ്വാസമുള്ള ധാരാളം ആളുകളുണ്ട്. ഇത്തരക്കാരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം വളരെയധികം തെറ്റാണ്. യേശു എങ്ങനെയെങ്കിലും അവരെ രക്ഷിച്ചുവെന്ന് അന്ധമായി വിശ്വസിക്കുന്നത് അവരുടെ ആത്മബോധത്തെ സംതൃപ്തിപ്പെടുത്തുവാനായിരിക്കാം, എന്നാല്‍ ദൈവം തങ്ങളുടെ അന്ധമായ വിശ്വാസത്തെ അംഗീകരിക്കുകയില്ലായെന്ന് അവര്‍ തീര്‍ച്ചയായും തിരിച്ചറിയണം.
തന്നെ പിന്തുടരുവാന്‍ ആഗ്രഹിക്കുന്നവര്‍ ആരായാലും അവന്‍/അവള്‍ തന്നെത്താന്‍ ത്യജിക്കണമെന്നും അവന്‍റെ/ അവളുടെ കുരിശ് ചുമക്കണമെന്നും നമ്മുടെ കര്‍ത്താവു പറഞ്ഞു. ദൈവവചനത്തില്‍ വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആരായാലും തന്‍റെ സ്വയചിന്തകള്‍ ഉപേക്ഷിച്ച് ദൈവത്തിന്‍റെ വചനം സത്യത്തില്‍ എന്തുപറയുന്നുവോ അത് അനുസരിച്ച് വിശ്വസിക്കുകയും വേണം. ഇന്ന് നിങ്ങളും ഞാനും, ഈ ലോകത്തില്‍ വന്നതിനാല്‍ യേശു നമുക്കായി നല്‍കപ്പെട്ടുവെന്നും തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും എടുത്ത് വഹിച്ചുകൊണ്ട് ക്രൂശില്‍ രക്തം ചൊരിഞ്ഞുവെന്നും, മരിച്ചവരുടെ ഇടയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുമെന്നും ഉള്ള പാപക്ഷമയില്‍ വിശ്വസിക്കേണം.
ഇന്നത്തെക്കാലത്ത് ഇപ്രകാരം വിശ്വസിക്കാതെ അന്ധമായി യേശുവിന്‍റെ നാമം മുറുകെ പിടിച്ചുകൊണ്ട് തങ്ങള്‍ക്ക് തങ്ങളുടേതായ വിശ്വാസവഴിയുണ്ട് എന്നുപറയുന്ന ധാരാളം ആളുകളുണ്ട്. യേശുവിനാല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനെ ഇത്തരത്തിലുള്ള വിശ്വാസമുള്ളവര്‍ക്ക് ഒന്നും തന്നെ ചെയ്യുവാനാകില്ല. ഉദാഹരണത്തിന് തങ്ങള്‍ ചില ഉയരമേറിയ പര്‍വ്വതങ്ങള്‍ക്കു മുകളില്‍ വച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ യേശു തങ്ങള്‍ക്കു പ്രത്യക്ഷനായി എന്നു അവകാശവാദം പറയുന്ന, ഇങ്ങനെയാണ് തങ്ങള്‍ രക്ഷിക്കപ്പെട്ടത് എന്നു സമര്‍ത്ഥിക്കുന്ന ധാരാളം ആളുകളുണ്ട്. മറ്റൊരു ഉദാഹരണത്തിന്, സഭയില്‍ പോയി, ഉപവാസമെടുത്ത്, അവിടെ താമസിച്ച് രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ തങ്ങളുടെ പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ കൊണ്ട് അതുവരെ വിടുതല്‍ നേടാന്‍ കഴിയാത്ത തങ്ങളുടെ പാപങ്ങള്‍ ഓര്‍ത്ത് വേദനപ്പെട്ടു കരഞ്ഞതുകാരണം അവ അപ്രത്യക്ഷമായി എന്ന് അവകാശപ്പെടുന്നവരും ഉണ്ട്. 
ഇത്തരം വിശ്വാസത്തിന്, നമ്മുടെ കര്‍ത്താവിനാല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ മാത്രം വരുന്ന സത്യരക്ഷയെ ഒന്നും ചെയ്യുവാനാകില്ല. ഇത്തരത്തിലുള്ള നമ്മുടെ വിശ്വാസം നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ അവന്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുമായിരുന്നുവെന്ന് ദൈവവചനത്തില്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒരിടത്തുമില്ല. ഇത്തരം ആളുകള്‍ പൂര്‍ണ്ണനായ ദൈവത്തിനെയും സര്‍വ്വശക്തനായ യേശുവിനെയും അവ്യക്തമായി ചിന്തിച്ച് അവരുടെ നാമങ്ങള്‍ കടമെടുത്തുകൊണ്ട് തങ്ങളുടെ ഇടുങ്ങിയതും സ്ഥിരമല്ലാത്തതുമായ ദൈവത്തെക്കുറിച്ചുള്ള അറിവും തങ്ങളുടെ ആശ്രയയോഗ്യമല്ലാത്ത വിശ്വാസവും കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം അവര്‍ ദൈവനാമത്തെ വൃഥാവായെടുക്കുകയും, തങ്ങളുടെ സ്വന്തം പാപങ്ങള്‍ മറക്കുകയും ദൈവത്തിന്‍റെ ക്രോധം വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്. ഇത്തരം ആളുകള്‍ തങ്ങളുടെ സ്വന്തം ആശയത്തിലുള്ള യേശുവിനെയും രക്ഷയെയും ഉണ്ടാക്കുകയും തങ്ങളുടെ സ്വന്തം സങ്കല്പത്തിലുള്ള ഈ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
ഉല്പത്തി 17:14 പറയുന്നു, “അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ എന്‍റെ നിയമം ലംഘിച്ചിരിക്കുന്നു”. ആത്മീയപരിഛേദനയിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിക്കുമെന്ന് ദൈവം വ്യക്തമായി നമുക്ക് വാഗ്ദാനം നല്‍കി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വീണ്ടും ജനിക്കപ്പെട്ടവര്‍ മാത്രമേ തന്‍റെ മക്കളായി മാറുകയുള്ളുവെന്ന് ദൈവം നമ്മോട് അവ്യക്തതയില്ലാതെ വാഗ്ദാനം ചെയ്തു. അതുകൊണ്ട് യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെ ക്രൂശിലെ അവന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും തന്നെ അവന്‍റെ മക്കളായി മാറുവാന്‍ കഴിയുകയില്ല. ഇത്തരക്കാര്‍ ദൈവത്താല്‍ വാഗ്ദത്തം ചെയ്യപ്പെട്ട സുവിശേഷത്തില്‍ വിശ്വസിക്കാത്തതുകൊണ്ടുതന്നെ ദൈവത്തെ വഞ്ചിച്ചവരാണ്. അവര്‍ ദൈവജനത്തില്‍ നിന്നു മുറിച്ചുമാറ്റപ്പെടുകയും അവനാല്‍ ശപിക്കപ്പെടുകയും ചെയ്യും.
നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ കഴിയുന്ന അടിസ്ഥാനവിശ്വാസം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമല്ലാതെ മറ്റൊന്നല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമ്മുടെ അടിസ്ഥാനമായി മാറുമ്പോള്‍ മാത്രമേ നമുക്ക് ഉറച്ച്, പൂര്‍ണ്ണമായി ദൈവവചനത്തില്‍ വിശ്വസിക്കുവാനാകൂ. ആത്മീയ പരിഛേദന നടക്കാത്ത ഹൃദയങ്ങളുള്ള ആത്മീയ ജാതികള്‍ക്ക് എങ്ങനെ ദൈവത്തിന്‍റെ വചനം തങ്ങളുടെ ഹൃദയങ്ങളില്‍ ഏറ്റെടുക്കുവാന്‍ കഴിയും? അവര്‍ക്ക് ഒരിക്കലും ഇങ്ങനെ ചെയ്യുവാന്‍ കഴിയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന് നമ്മെ ആത്മീയ പരിഛേദനയേല്‍പ്പിക്കുവാനും ദൈവമക്കളായി മാറ്റുവാനും കഴിയും എന്നതുകൊണ്ടുതന്നെ ഈ അടിസ്ഥാനം ഇല്ലാതെവരുന്ന ദൈവവചനത്തിന് വെറും ബൗദ്ധികജ്ഞാനമായി മാത്രമേ നമ്മില്‍ വരുവാന്‍ കഴിയുകയുള്ളൂ.
ഇതുകൊണ്ടാണ് വീണ്ടും ജനിക്കപ്പെട്ട ദൈവദാസന്മാരുടെ ആത്മീയ പ്രഭാഷണങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്നവര്‍ക്കു മാത്രം മനസ്സിലാക്കുവാനാകുകയും ലഭ്യമാകുകയും ചെയ്യുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കപ്പെട്ടവനുമാത്രമേ ദൈവവചനം കേട്ട് മനസ്സിലാക്കുവാന്‍ കഴിയൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അജ്ഞരായിരുന്നുകൊണ്ട്, ക്രൂശിലെ രക്തത്താല്‍ മാത്രം വീണ്ടും ജനിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്ന ആളുകളെ നാം കണ്ടുമുട്ടുമ്പോള്‍, നാമെല്ലാം ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് അവര്‍ പറഞ്ഞാലും, നാം തികച്ചും വ്യത്യസ്തമായൊരു ദൈവത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നമുക്ക് അനുഭവപ്പെടാതിരിക്കില്ല. ഇവിടെ ആരാണ് യഥാര്‍ത്ഥ ദൈവം? തന്‍റെ വാഗ്ദത്തവചനം അബ്രഹാമിനു നല്‍കിയവനാണ് യഥാര്‍ത്ഥ ദൈവം.
“എന്‍റെ നിയമം നിങ്ങളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കേണം” (ഉല്പത്തി 17:13). എന്ന് ദൈവം അബ്രഹാമിനും അവന്‍റെ സന്തതികള്‍ക്കും വാഗ്ദത്തം ചെയ്തു. നാം നമ്മുടെ പാപക്ഷമ സ്വീകരിച്ചു. എന്നു നമ്മോടു പറയുന്ന അടയാളം എവിടെയാണ്? അത് നമ്മുടെ ഹൃദയങ്ങളിലാണ് കാണുന്നത്. തങ്ങളുടെ ഹൃദയങ്ങളില്‍ യേശുക്രിസ്തുവിന്‍റെ സ്നാനത്തെ വിശ്വസിച്ചുകൊണ്ട് സത്യ സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ അരുളിയ പരിഛേദന സ്വീകരിച്ച് ദൈവത്തിന്‍റെ മക്കളായി മാറിയവരാണ് നാം. നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റുവാനും, നമ്മെ ആത്മീയ പരിഛേദനയേറ്റവരാക്കി മാറ്റുവാനും നമ്മുടെ പാപങ്ങള്‍ നിമിത്തം കര്‍ത്താവ് സ്നാനമേറ്റുവെന്ന് നമ്മുടെ ഹൃദയങ്ങളില്‍ ഉള്ള നമ്മുടെ വിശ്വാസത്താല്‍ നാം അവന്‍റെ മക്കളായി മാറി.
നമ്മുടെ ഈ സത്യത്തിലുള്ള വിശ്വാസത്താലാണ് നാം നമ്മുടെ സകല പാപങ്ങളും യേശുക്രിസ്തുവിലേക്ക് മാറ്റിയത്. പകരം യേശു ഈ പാപങ്ങള്‍ ക്രൂശുവരെ ചുമന്ന്, നമ്മുടെ സ്ഥാനത്ത് ക്രൂശിക്കപ്പെട്ട്, മരിച്ചവരുടെ ഇടയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് അങ്ങനെ നമ്മെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ചു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വിശ്വാസത്താലാണ് നാം ദൈവത്തിന്‍റെ മക്കളായി മാറിയത്. വിശ്വാസത്താലാണ് നാം പാപമുക്തരായിത്തീര്‍ന്നത്. അപ്പോള്‍ പിന്നെ നമ്മില്‍ ഏതെങ്കിലും പാപം അവശേഷിക്കുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല; എന്തുതന്നെയായാലും നമ്മില്‍ ഒരു പാപവുമില്ല. ഇവയെല്ലാം നിറവേറ്റപ്പെട്ടത് തികച്ചും ശ്രേഷ്ഠമായ സത്യസുവിശേഷത്താലാണ്. 
 

നിങ്ങള്‍ക്കും എനിക്കും അബ്രഹാമിന്‍റെ സന്തതികളാകുവാന്‍ എങ്ങനെ കഴിയും?

നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ തുടങ്ങിയ നൂലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സമാഗമന കൂടാരത്തില്‍ വെളിപ്പെട്ടിരിക്കുന്ന യേശുവിന്‍റെ പ്രവൃത്തികളില്‍ ഉള്ള വിശ്വാസത്താല്‍ ആത്മീയ പരിഛേദനയേറ്റിരിക്കുന്നതിനാല്‍ നാമും അബ്രഹാമിന്‍റെ സന്തതികളായി മാറി. ആത്മീയപരിഛേദന സ്വീകരിച്ച യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലും വിശ്വസിച്ചതു കൊണ്ടാണ് ദൈവത്തിന്‍റെ മക്കളായി നാം മാറിയത്. പാപക്ഷമ നല്‍കുവാനായി യേശു ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റിയെന്നും നമ്മുടെ എല്ലാ പാപങ്ങള്‍ക്കുമായി ക്രൂശില്‍ വിധിക്കപ്പെട്ടുവെന്നും നാം വിശ്വസിച്ചതു കൊണ്ടാണിത്. ഇങ്ങനെയാണ് നിങ്ങളും ഞാനും ആത്മീയപരമായി അബ്രഹാമിന്‍റെ സന്തതികളായി മാറിയത്.
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കപ്പെട്ടവര്‍ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് തിരിച്ചറിയേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നിങ്ങളും ഞാനും വിശ്വാസത്താല്‍ ആത്മീയ പരിഛേദനയേറ്റ ദൈവത്തിന്‍റെ മക്കളും അവന്‍റെ സ്വന്തം ജനങ്ങളുമാണ്.
വരുവാന്‍ പോകുന്ന സഹസ്രാബ്ദയുഗത്തില്‍ ദൈവത്തിന്‍റെ സകല സൃഷ്ടികളെയും ഭരിക്കുകയും അവന്‍റെ പൂര്‍ണ്ണമായ ഉജ്ജ്വലതയെ ആസ്വദിക്കുകയും ചെയ്യുന്ന രാജാക്കന്മാരായിരിക്കും നാം. ഇങ്ങനെയാണ് നമ്മുടെ സമൂഹത്തിലുള്ള സ്ഥാനത്തിന് മാറ്റം വന്നിരിക്കുന്നത്. ഈ ലോകത്തിലെ മനുഷ്യര്‍ക്ക് നാം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയാമോ? അവര്‍ക്ക് അറിയില്ല. എന്നാല്‍ ദൈവവചനത്തിലുള്ള വിശ്വാസത്താല്‍ നമ്മുടെ ആത്മീയ നിലയില്‍ മാറ്റം വന്നവരാണ് നാം. അതുകൊണ്ടുതന്നെ നമുക്ക് ഇപ്പോള്‍ നാം ആരാണെന്ന് വ്യക്തമായും സ്പഷ്ടമായും അറിയാം.
ദൈവത്തിന്‍റെ വചനത്താല്‍ വീണ്ടും ജനിക്കപ്പെട്ടവര്‍ക്ക് തങ്ങള്‍ സത്യത്തില്‍ ആരാണെന്ന് അറിയാം. ഭൗതികമായ മതപരമായ സമൂഹത്തില്‍ തങ്ങളെത്തന്നെ പരസ്യപ്പെടുത്തുന്നവരില്‍ നിന്നും, പൂര്‍ണ്ണമായും അജ്ഞരാണെങ്കില്‍ പോലും തെറ്റായ പ്രഭാഷണം നടത്തുന്ന, വീണ്ടും ജനിക്കപ്പെട്ട ദൈവത്തിന്‍റെ യഥാര്‍ത്ഥ മക്കളെ വെറുതെയാണെന്നു കരുതുന്ന ആളുകളില്‍നിന്നും അടിസ്ഥാനപരമായി വേര്‍തിരിക്കപ്പെട്ട വരാണ് നാം. യിസ്രായേല്‍ ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുക്കപ്പെട്ടവരെന്നും യിസ്മായേലിന്‍റെ സന്തതികളെ അങ്ങനെയല്ലാത്ത വരെന്നും കരുതുന്നതുപോലെ അബ്രഹാമിന്‍റെ ആത്മീയ സന്തതികളായ നമുക്കും നമ്മെ തെരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്‍റെ മക്കളായി കണക്കാക്കുവാനുള്ള അവകാശമുണ്ട്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നാമെല്ലാം നമ്മുടെ വിശ്വാസത്തിലൂടെ ഭാഗ്യവശാല്‍ അബ്രഹാമിന്‍റെ സന്തതികളായി മാറിയവരാണ്. സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ തുടങ്ങിയ നൂലുകള്‍ കൊണ്ടുള്ള സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയും.
തന്‍റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അധികമധികമായി വര്‍ദ്ധിപ്പിക്കും എന്ന് ദൈവം അബ്രഹാമിനു വാഗ്ദത്തം നല്‍കിയതുപോലെ നമ്മില്‍ ഈ നിയമത്തിന്‍റെ യഥാര്‍ത്ഥ സഫലീകരണം നമ്മുടെ കണ്ണുകള്‍ കൊണ്ട് നമുക്ക് സാക്ഷീകരിക്കുവാന്‍ കഴിയും. ഇതാണ് ദൈവം നമ്മുടെ മേല്‍ ചൊരിഞ്ഞ അനുഗ്രഹം.
നമ്മുടെ ഹൃദയങ്ങളുടെ പരിഛേദനയിലൂടെ ദൈവം നമ്മെ ഈ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും രക്ഷിച്ചു. ഈ വിശ്വാസത്തിന്‍റെ പരിഛേദന ചെയ്തിരിക്കുന്നത് സമാഗമനകൂടാരവാതില്‍ നിര്‍മ്മിക്കാനുപയോഗിച്ച നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ തുടങ്ങിയ നൂലുകള്‍കൊണ്ടാണ്.