(പുറപ്പാട് 25:1-9)
“യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍; എനിക്കു വഴിപാടു കൊണ്ടുവരുവാന്‍ യിസ്രായേല്‍ മക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങള്‍ എനിക്കുവേണ്ടി വഴിപാടുവാങ്ങേണം. അവരോടു വാങ്ങേണ്ടുന്ന വഴിപാടോ; പൊന്ന്, വെള്ളി, താമ്രം, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശുതോല്‍, ഖദിരമരം, വിളക്കിനു എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവര്‍ഗ്ഗം, ഏഫോദിനും മാര്‍പദക്കത്തിനും പതിപ്പാന്‍ ഗോമേദകക്കല്ലു, രത്നങ്ങള്‍ എന്നിവ തന്നേ. ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം. തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളും ഞാന്‍ കാണിക്കുന്ന മാത്യകപ്രകാരമൊക്കെയും തന്നെ ഉണ്ടാക്കേണം.”
താണ ജീവിതങ്ങള്‍
“ജീവിതത്തിന്‍റെ ഒരു സങ്കീര്‍ത്തനം” എന്നു പേരുള്ള ഒരു കവിതയില്‍ “ജീവിതം ഒരു ശൂന്യസ്വപ്നമാണ്! എന്ന് ഖേദപൂര്‍ണ്ണമായ വാക്കുകളാല്‍ എന്നോടു പറയല്ലേ” എന്ന് ഹെന്‍റി വാഡ്സ്വര്‍ത്ത് ലോങ്ഫെലോ എഴുതിയിരിക്കുന്നു.
എങ്കിലും, സത്യത്തില്‍ നിങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ മനുഷ്യരുടെ ജീവിതങ്ങള്‍ വളരെ താണതാണ് എന്നു മനസിലാക്കുവാന്‍ കഴിയും. ഈ ലോകത്തിന്‍റെ ക്രൂരതയില്‍ നശ്വരവും ഒറ്റപ്പെട്ടതുമായ ജീവിതം നയിച്ചതിനുശേഷം വെറുതെ പൊടിയിലേയ്ക്ക് തിരിച്ച് പോകുവാനുള്ളതാണ് നമ്മുടെ ജീവിതമെങ്കിലും ഈ ഭൂമി ഒരു അവസാന സ്ഥലമല്ല. പാപമുള്ളതുകൊണ്ടുതന്നെ സകല വ്യക്തികളുടെയും അവസാനം നിത്യമായ നരകത്തിന്‍റെ ഭയാനകമായ കഷ്ടതയായിരിക്കും.
എന്നിരുന്നാലും തങ്ങളുടെ സ്വന്തം മരണത്തോടും കുഴിമാടത്തിനപ്പുറമുള്ള ലോകത്തോടും സാധാരണയായി ഉദാസീനത പ്രകടിപ്പിക്കുന്നവരാണ് ആളുകള്‍ അധികവും. ഇത്തരത്തില്‍ യാതൊരുവിധ ലക്ഷ്യങ്ങളുമില്ലാതെ ഈ ലോകത്തില്‍ ജീവിക്കുന്ന ആളുകള്‍, തങ്ങളെ രക്ഷിച്ച ദൈവത്തെ കാണുവാന്‍ കഴിയാത്തവിധം, നരകത്തിലേയ്ക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതാണ് ജീവിതം. എന്നാല്‍ ജീവിതങ്ങളുണ്ടാകുമെന്ന് കരുതുന്നവര്‍ക്ക് സത്യത്തില്‍ ഇങ്ങനെയാണെങ്കില്‍ പാവപ്പെട്ട സഹതാപമര്‍ഹിക്കുന്ന നമ്മുടെ അവസ്ഥ എങ്ങനെയാവും?
ഇത്തരം ജീവിതങ്ങളെത്തേടി മശിഹാ കാത്തിരിക്കുന്നു. ലക്ഷ്യമില്ലാതെ അലയുവാനും അന്ധകാരത്തില്‍ അപ്രത്യക്ഷമാകുവാനും മാത്രമാണ് ആളുകള്‍ ഈ തുറന്ന ലോകത്തിലേയ്ക്ക് അശ്രദ്ധയോടെ വലിച്ചെറിയപ്പെടുന്നത് എങ്കില്‍ സത്യത്തില്‍ അവര്‍ക്ക് സഹതാപപൂര്‍ണ്ണവും ക്ലേശം നിറഞ്ഞതുമായ ഒരു നിലനില്പ്പാണ് നയിക്കേണ്ടിവരുന്നത്. നമുക്കു ചുറ്റുമുളളവരെ നോക്കികൊണ്ട് ഈ നീതിയെന്തെന്ന് തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കും.
ഒരു ദിവസം ഞാന്‍ ഒരു കാറില്‍ യാത്രചെയ്യുമ്പോള്‍ 60 വയസ്സോളം പ്രായമുള്ള ഒരു മനുഷ്യന്‍ റോഡരികിലൂടെ നടന്നുപോകുന്നത് കണ്ടു. തലതാഴ്ത്തി, ശരീരം ഒരു വശത്തേക്ക് ചരിച്ച് തികച്ചും ഏകാകിയായി ചുറ്റും നോക്കികൊണ്ടാണ് അയാള്‍ എന്‍റെ മുന്നിലൂടെ നടന്നത്. ഞാന്‍ വിളിച്ചപ്പോള്‍ അയാള്‍ തിരിഞ്ഞുനോക്കി, അപ്പോള്‍ അയാളുടെ മുഖം ദുഃഖം കൊണ്ടു നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. ഈ വൃദ്ധന്‍റെ മുഖത്തെ ഭാവം കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം സ്തബ്ധനായിപ്പോയി. തന്‍റെ ജീവിതം എത്ര ശൂന്യമായിരുന്നുവെന്ന് ചിന്തിക്കുന്ന വിധത്തിലായിരുന്നു അയാള്‍. ഒരു പക്ഷേ അയാളുടെ ശൂന്യത എന്ന ചിന്തയെ വര്‍ദ്ധിപ്പിക്കുന്നത് തന്‍റെ ജീവിതത്തിന്‍റെ നശ്വരതയെക്കാളേറെ വീഴ്ചയുടെ ഏകാന്തതയായിരിക്കാം. ഈ മനുഷ്യന്‍റെ ജീവിതം മാത്രമല്ല, സകലമനുഷ്യരുടെ ജീവിതവും സത്യത്തില്‍ സഹതാപകരമാണ്.
സമയം പറന്നുപോയിക്കൊണ്ടിരിക്കുമ്പോഴും ശരീരത്തില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചുളിവുകള്‍ കണ്ടെത്തുന്നതുവരെ തങ്ങള്‍ വയസ്സായിക്കൊണ്ടി രിക്കുന്നു എന്ന് ആളുകള്‍ തിരിച്ചറിയുന്നില്ല. അവരില്‍ പലരും, ഒരു നിമിഷം നിന്ന്, ചുറ്റും നോക്കി ഏതു വഴിയിലൂടെയാണ് തങ്ങള്‍ നടക്കുന്നത് എന്നു മനസ്സിലാക്കുവാന്‍പോലും അവസരം ലഭിക്കാതെ തങ്ങളുടെ ജീവിതത്തില്‍ ധാരാളം പ്രയാസങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. സകല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ക്കും കുടുംബത്തിനും വേണ്ടി കഠിനാദ്ധ്വാനം ചെയ്ത് ജീവിച്ചു എങ്കിലും ജീവിതത്തില്‍ ഒന്നും ശേഷിക്കാതെ സായാഹ്നകാലം കടന്നു വരുമ്പോള്‍, അവരുടെ ദുഃഖം എത്രയാണെന്ന് വാക്കുകള്‍കൊണ്ടു വിവരിക്കുവാന്‍ കഴിയില്ല.
തങ്ങളുടെ വിഷമം നിയന്ത്രിക്കുവാനാകാതെ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരുപാടു കാലങ്ങളും വര്‍ഷങ്ങളും കടന്നുപോയതിനുശേഷം അവസാനം അവര്‍ക്ക് തിരിഞ്ഞു നോക്കുവാന്‍ ഒരു അവസരം ലഭിച്ചു. അവര്‍ അങ്ങനെ ചെയ്തപ്പോള്‍ ഈ ഏകാന്തത നിറഞ്ഞ ദൃശ്യങ്ങള്‍ തങ്ങളുടെ സ്വന്തം പ്രതിഫലനങ്ങളിലേക്കാണ് ചേരുന്നതെന്ന് വിവരിക്കുവാനാകാത്തവിധത്തില്‍ അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ശിശിരത്തില്‍ ഇലകള്‍ എല്ലാം പൊഴിഞ്ഞപ്പോള്‍ മരംകോച്ചുന്ന തണുപ്പിനെ നേരിടേണ്ടിവന്നു. തങ്ങളുടെ ജീവിതവും ഇത്തരത്തില്‍ വളരെപ്പെട്ടെന്നുതന്നെ അപ്രത്യക്ഷമാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. തീര്‍ച്ചയായും ഇത് തിരിച്ചറിയുവാന്‍ ഏറെ സമയമെടുത്തുവെന്ന് അവര്‍ പശ്ചാത്തപിച്ചു. കര്‍ത്താവിനെപ്പോലും കണ്ടുമുട്ടാതെ വെറുതെ ജീവിതം വെടിഞ്ഞപ്പോള്‍ ഈ മനുഷ്യര്‍ക്ക് എന്ത് പ്രത്യാശയായിരിക്കാം ഉണ്ടായിരുന്നത്? മശിഹായെ കണ്ടുമുട്ടാതെ തങ്ങളുടെ അന്ത്യകാലത്തിലേക്ക് ചെന്നെത്തിയ ആ മനുഷ്യര്‍ എന്നെന്നേക്കും സഹതാപപൂരിതമാണ്.
കര്‍ത്താവിനെ കണ്ടുമുട്ടാതെ, സഹതാപകരമായ ഒരു ജീവിതം ഞാനും നയിച്ചിട്ടുണ്ടായിരുന്നു. നിങ്ങളോ? ഇതുവരെ കര്‍ത്താവിനെ കണ്ടുമുട്ടിയില്ലാ യെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ എങ്ങനെയുള്ള ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്? കര്‍ത്താവിനെ കണ്ടുമുട്ടുവാന്‍ തങ്ങള്‍ക്ക് കഴിയാത്തതുകൊണ്ട്തന്നെ തങ്ങളുടെ സ്വന്തം ദുഃഖം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന ധാരാളം ആളുകള്‍ ഇന്ന് ഈ ലോകത്തിലുണ്ട്.
ഇത്തരക്കാരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇതു പോലെ തങ്ങളുടെ ദുഃഖം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള ധാരാളം ആളുകള്‍ ഉണ്ടല്ലോ എന്നകാര്യം എന്‍റെ ഹൃദയത്തെ ഭേദിക്കുന്നു. തങ്ങളുടെ അന്ത്യം നേരിടുന്നതുവരെ തന്നെത്താന്‍ ഭക്ഷിക്കുക എന്നതാണ് പന്നികളെല്ലാം ചെയ്യേണ്ടത്, എന്നാല്‍ നാം പ്രാര്‍ത്ഥനാ നിരന്തരാവര്‍ത്തന സംഭവങ്ങളെ ആത്മീയഭാവിയില്‍ നോക്കിക്കാണുവാനായി തന്നെ നമ്മുടെ ജീവിതങ്ങള്‍ ഈ പന്നികളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മിക്ക മനുഷ്യരും തങ്ങളുടെ അവസാന ദിവസത്തെ നിറഞ്ഞ പശ്ചാത്താപത്തോടെയാണ് കാണുന്നത്. സ്വര്‍ഗ്ഗം എന്ന നിത്യരാജ്യം ഉണ്ടെന്ന് അറിയാമെങ്കിലും, പാപികളായിരിക്കുന്നതു കാരണം അവിടെ പ്രവേശിക്കുവാന്‍ തങ്ങള്‍ അര്‍ഹരല്ല എന്ന് അവര്‍ തിരിച്ചറിയുന്നു. തങ്ങളുടെ ഈ സഹതാപകരമായ വിധികാരണം എന്നെ വിഷമിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്ത പശ്ചാത്താപപൂരിതമായ ഇത്തരം ധാരാളം ജീവിതങ്ങളുണ്ട്.
ദൈവത്താല്‍ ഒരുക്കപ്പെട്ട നല്ല സ്ഥലത്തേക്ക് പോകുവാന്‍ കഴിയാത്ത, തങ്ങളുടെ ജീവിതങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം നിറവേറ്റുവാനാകാതെ ഈ ലോകത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന ഇത്തരം ജീവിതങ്ങളെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍, ഈ ആത്മാവിനോട് സഹതാപം കാണിക്കുവാനും, അവരുടെ വിധിയോര്‍ത്ത് പരിതപിക്കുവാനും മാത്രമേ കഴിയൂ. ഇതുകൊണ്ടാണ് പലപ്പോഴും ജീവിതത്തെ ഒരു അപകടരവും പ്രയാസമേറിയതുമായ ഒരു സമുദ്രയാത്രയോട് താരതമ്യം ചെയ്യുന്നത്. ജീവിതത്തിന്‍റെ ഏടുകള്‍ നോക്കികൊണ്ട് തങ്ങളുടെ ജനനം മുതല്‍ മരണം വരെ മനുഷ്യലോകത്തിന്‍റെ കയ്പിനെ നേരിടുവാന്‍ ശ്രമിക്കുന്നത് ഇത്തരമൊരു സമുദ്രത്തില്‍ ജീവിക്കുന്നതിനു തുല്യമാണെന്നും വെറുതെ ഞരങ്ങിയും മൂളിയും ഈ കയ്പിനെ നേരിടുവാന്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ വളരെ കഷ്ടപ്പെടുമെന്നും അവര്‍ പറയുന്നു.
ഇതാണ് ജീവിതം എന്ന് നാം സ്വയം തിരിച്ചറിയുമ്പോള്‍, സകലമനുഷ്യര്‍ക്കും ഈ സമാഗമനകൂടാരത്തിന്‍റെ സത്യം വിവരിക്കുന്നതും കര്‍ത്താവിനെ കണ്ടുമുട്ടുവാന്‍ അവരെ സഹായിക്കുന്നതുമെല്ലാം വളരെ ഗൗരവമേറിയ പ്രവൃത്തികളാണെന്ന് നമുക്ക് പൂര്‍ണ്ണ ഉറപ്പോടെ മനസ്സിലാകും. എന്തുകൊണ്ട്? എന്തെന്നാല്‍ യാഗവഴിപാടിലൂടെ ദൈവം ഈ പാപികളായ മനുഷ്യര്‍ക്ക് തന്‍റെ സ്വന്തം ദൈവഭവനത്തിലുളള കണ്ടുമുട്ടലിനാല്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷ നല്‍കി. സമാഗമനകൂടാരമെന്ന് പറയുന്നത് ഒരു മരുപ്രദേശത്ത് സ്ഥാപിച്ച ദൈവത്തിന്‍റെ ഭവനമാണ്. ദൈവഭവനമായ ഈ സമാഗമനകൂടാരത്തില്‍, യാഗവഴിപാടിനാല്‍ പൂര്‍ത്തികരിക്കപ്പെട്ട പാപക്ഷമ എന്ന നന്‍മയിലൂടെ ദൈവം പാപികളെ കണ്ടുമുട്ടുന്നു. ഞാന്‍ വസിക്കുന്ന എന്‍റെ ഭവനത്തെ ഞാന്‍ നിന്നെക്കൊണ്ട് പണിയിക്കും. “ഈ സമാഗമനകൂടാരത്തിനകത്ത് അതിന്‍റെ കൃപാസനത്തില്‍ ഇരുന്ന് ഞാന്‍ നിങ്ങളെ കാണും”. എന്ന് ദൈവം നമ്മോടു പറയുന്നു. ആര്‍ക്കെങ്കിലും ദൈവത്തെ കണ്ടുമുട്ടുവാന്‍ ഒരു അവസരം ലഭിക്കുകയാണെില്‍ അത് ദൈവത്തിന്‍റെ ഭവനമായ ഈ സമാഗമനകൂടാരത്തില്‍ മാത്രമായിരിക്കും.
സമാഗമനകൂടാരത്തിന്‍റെ സത്യത്തിലുളള ഈ വിശ്വാസം ഈ ലോകത്തിലെ മറ്റെന്തിനെകൊണ്ടും കൈമാറ്റുവാന്‍ സാധ്യമല്ല. എന്തുവിലകൊടുത്തും വാങ്ങുവാന്‍ കഴിയാത്ത അമൂല്യമായ ഒന്നാണിത്. യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി വിശ്വസിക്കുന്ന ക്രിസ്തീയവിശ്വാസമുളള നമുക്ക് ഈ സമാഗമനകൂടാരത്തിനെ ക്കുറിച്ച് വളരെ വ്യക്തമായ അറിവും ശരിയായ വിശ്വാസവും ഉണ്ടായിരിക്കുന്നതാണ് അനുഗ്രഹിക്കപ്പെട്ട വഴിയിലേക്കുളള ചുവടുവയ്പ്പിലേക്കുളള മാര്‍ഗ്ഗമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നാം നമ്മുടെ അനുഗ്രഹിക്കപ്പെട്ട ജീവിതം നയിക്കുന്നു
നമ്മെപ്പോലെ അനുഗ്രഹിക്കപ്പെട്ട ജീവിതം നയിക്കുന്ന ആരെങ്കിലുമുണ്ടെ ങ്കില്‍ അത് അതിശയകരമാണ് എന്ന സന്തോഷ ചിന്തയില്‍ എന്‍റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ജീവിതം ഇത്തരമൊരു സഹതാപകരമായ നിലനില്പാണ്. എങ്കിലും, തങ്ങളുടെ സ്വന്തം വിധിയില്‍ പൂര്‍ണ്ണമായും ബോധവാന്‍മാരായിരി ക്കുമ്പോഴും ധാരാളം ആളുകള്‍ തങ്ങളുടെ ജീവിതം തുടര്‍ന്നുകൊണ്ടുപോകുന്നു. എന്നാല്‍ ദൈവം, തന്‍റെ മുമ്പില്‍ അവരുടെ ജീവിതം എത്രമാത്രം ചെറുതാണ് എന്ന് അവര്‍ക്ക് മനസ്സിലാക്കികൊടുക്കുവാനും അവരുടെ ഹൃദയങ്ങളെ പശ്ചാത്തപിക്കുവാന്‍ പ്രേരിപ്പിക്കുവാനുമാണ് ആഗ്രഹിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവരാകട്ടെ ദൈവം സൗജന്യമായി നല്‍കിയ സുവിശേഷം ശ്രദ്ധിക്കാതെ, തങ്ങളുടെ ഹ്യദയങ്ങളിലെ ഒരു ചെറിയ ഭാഗം പോലും അതിനുവേണ്ടി തുറക്കാതെ തങ്ങളുടെ ജീവിതം നയിക്കുവാന്‍ ശ്രമിക്കുന്നു.
ദൈവം ഫറവോന്‍റെ മേല്‍ അയക്കുന്ന പത്ത് ബാധകളെക്കുറിച്ച് പുറപ്പാട് പുസ്തകം നമ്മോട് പറയുന്നു. ആകെ പത്തു ബാധകള്‍ മിസ്രയീം ദേശത്തേയ്ക്ക് അയയ്ക്കപ്പെട്ടു. മിസ്രയീമില്‍ വസിക്കുന്ന ആളുകളെ അവിടെ നിന്നും പോകുവാന്‍ പറയുവാനായി ദൈവം ഫറവോനോടു കല്പിച്ചു. ഫറവോന്‍ ഇത് അനുസരിച്ചില്ലായെങ്കില്‍ അവന്‍റെമേല്‍ പത്ത് ബാധകള്‍ അയക്കുമെന്ന് ദൈവം പറഞ്ഞു. എന്നാല്‍ ഫറവോന്‍ ദൈവം എന്താണ് പറഞ്ഞതെന്ന് ശ്രദ്ധിക്കാതെ, തന്‍റെ അഭിപ്രായം മാറ്റാതെ, അവന്‍റെ കല്പനയെ എതിര്‍ത്ത് ദൈവം അരുള്‍ ചെയ്ത പത്തു ബാധകളെ സ്വീകരിക്കുവാന്‍ തയ്യാറായിരുന്നു. ഫറവോന്‍റെ പിടിവാശി തെറ്റായതായിരുന്നു. കൂടാതെ എന്തുകൊണ്ട് യിസ്രായേല്‍ ജനങ്ങളെ ദൈവത്തിന്‍റെ സകല ശിക്ഷകളും ഏല്‍പ്പിച്ചതിനുശേഷം അവസാനം സ്വതന്ത്രരാക്കി എന്നതിന്‍റെ കാരണം അവന്‍ സാത്താനാല്‍ ബന്ധിക്കപ്പെട്ടിരുന്നു എന്നതാണ്. ഇത് നമ്മില്‍ ഓരോരുത്തരിലും കാണപ്പെടുന്ന നമ്മുടെ സ്വന്തം അനുസരണയില്ലായ്മയെ സൂചിപ്പിക്കുന്നു.
എന്നിരുന്നാലും ഇത്തരത്തിലുളള മനുഷ്യര്‍ക്ക് ഇപ്പോഴും ദൈവം തന്‍റെ സമാഗമനകൂടാരത്തില്‍ വച്ച് നല്‍കുന്ന പാപക്ഷമ സ്വീകരിക്കുവാനും വിശ്വാസത്തില്‍ അവനോടുകൂടെ വസിക്കുവാനും സാധിക്കും. എന്നാല്‍ ഈ മനുഷ്യര്‍, ഒരു കഴുതയുടെ പിടിവാശിയെന്ന പോലെ ദൈവത്തെ നിഷേധിക്കുകയും ദൈവത്തിന്‍റെ സത്യത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കത്തക്കവിധം പിടിവാശിയുള്ളവരാണ്. ഇതുകൊണ്ടാണ് സത്യദൈവത്തെ കണ്ടുമുട്ടുന്നതില്‍ പരാജയപ്പെട്ട്, പാപികളുടെ ജീവിതം നയിച്ച് അവസാനം തങ്ങളുടെ സ്വന്തം നാശത്തെ അഭിമുഖീകരിക്കേണ്ടിവരുന്ന അളുകളുള്ളത്. വേദനയ്ക്കുമപ്പുറം ഇതെന്നെ ദുഃഖത്തിലാഴ്ത്തുന്നു, ധാരാളം ആളുകളും ദൈവത്തിനു മുമ്പില്‍ സ്വന്തചിന്തയുടെ വഴിയിലേക്കാണ് പോകുന്നത്.
എന്തെന്നാല്‍ ഇത്തരം ആളുകള്‍ കഠിനതകള്‍ നേരിടുമ്പോള്‍ കുറച്ച് സമയത്തേയ്ക്ക് കീഴടങ്ങും. എന്നാല്‍ പിന്നീടെപ്പോഴെങ്കിലും ദൈവഹിതത്തെ എതിര്‍ക്കുന്നതിനു മുമ്പ് തങ്ങള്‍ എവിടെയായിരുന്നുവോ അവിടേക്ക് മടങ്ങിവരുകയും തങ്ങളുടെ പിടിവാശിയുടെ മാര്‍ഗ്ഗത്തില്‍ ഒരിക്കല്‍കൂടി എത്തിച്ചേരുകയും ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ രണ്ടാമത്തെ ബാധ നേരിടേണ്ടിവരും. ഈ രണ്ടാം ബാധയോടുകൂടി അവര്‍ ഒരല്പം കീഴടങ്ങും. എന്നാല്‍ ഇത് കൂടുതല്‍ കാലം നിലനില്‍ക്കില്ല. ഇനിയും അവര്‍ ദൈവത്തെ അനുസരിക്കാതിരിക്കുവാനും അവനെ വെല്ലുവിളിക്കുവാനും തുടങ്ങിയേക്കാം. അതുകൊണ്ട് അവര്‍ മൂന്നാമത്തെ ബാധയേല്‍ക്കാന്‍ നിര്‍ബന്ധിതരായേക്കാം. അതിനെത്തുടര്‍ന്ന് തങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും എട്ടാമത്തെയും ഒമ്പതാമത്തെയും അവസാനത്തെയും ബാധക്കുശേഷം നശിച്ചതിനു ശേഷം അവര്‍ അവസാനം കീഴടങ്ങും.
അവസാനത്തെ ബാധ വരുമ്പോള്‍ തങ്ങള്‍ക്കുവേണ്ടി മശിഹ എന്തുചെയ്തുവോ അതില്‍ വിശ്വസിക്കാതിരുന്ന മനുഷ്യരെല്ലാം തന്നെ നരകത്തിന്‍റെ കഷ്ടത സഹിക്കേണ്ടി വരും. എത്ര വിഡ്ഢിത്തമാണ് ഇത്തരം ആളുകളുടെ ജീവിതങ്ങള്‍. ഇതുകൊണ്ടാണ് സകലരുടെയും ജീവിതം സഹതാപമര്‍ഹിക്കുന്നതാണെന്ന് പറയുന്നത്.
ദൈവത്തിനുമുമ്പില്‍ ആളുകളുടെ ജീവിതം സഹതാപപൂര്‍ണ്ണം മാത്രമാണ് എങ്കിലും, സമാഗമനകൂടാരത്തില്‍ ദൈവത്തെ കണ്ട് മുട്ടുന്നതും ഈ തിരിച്ചറിവോടുകൂടി സമാഗമനകൂടാരത്തില്‍ വസിക്കുന്നതും നിങ്ങള്‍ക്ക് മഹത്തായ അനുഗ്രഹമാണ്.
ദൈവം നമ്മില്‍ നിന്നും ആവശ്യപ്പെടുന്ന വഴിപാടുകള്‍
ദൈവം മോശെയോട് സീനായ് മലയുടെ മുകളില്‍ വരുവാന്‍ കല്പിക്കുകയും തന്‍റെ ന്യായപ്രമാണത്തിന്‍റെ ഒരു പരമ്പരതന്നെ അവനു നല്കുകയും ചെയ്തു. ആദ്യമായി അവന്‍ മോശെയ്ക്കു പത്തു കല്പനകള്‍ നല്‍കി. “എന്‍റെ മുമ്പില്‍ മറ്റൊരു ദൈവം നിനക്കുണ്ടാകരുതു, നീ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയോ അവയ്ക്കു മുമ്പില്‍ വണങ്ങുകയോ അരുത്, നീ എന്‍റെ നാമം വൃഥാവായെടുക്കരുത്, നീ ശബത്ത് ദിവസം ഓര്‍ക്കുകയും അത് പരിശുദ്ധമായി കാത്ത് സൂക്ഷിക്കുകയും വേണം, നീ നിന്‍റെ മാതാപിതാക്കളെ ബഹുമാനിക്കേണം, നീ കൊല ചെയ്യരുത്, നീ വ്യഭിചാരം ചെയ്യരുത്. നീ മോഷ്ടിക്കരുത്, നീ നിന്‍റെ അയല്‍ക്കാരനെതിരെ കള്ളസാക്ഷി പറയരുത്, നീ അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുത്.” ഇതു കൂടാതെ യിസ്രാല്യേര്‍ നിത്യജീവിതത്തില്‍ പാലിക്കേണ്ട മറ്റു ചില നിയമങ്ങളും ദൈവം അവരോടു പറഞ്ഞു. അങ്ങനെ ആകെ 613 കല്പനകളും ദൈവത്തിന്‍റെ ന്യായപ്രമാണങ്ങളുമുണ്ടായിരുന്നു.
ഈ 613 കല്പനകളിലും, യിസ്രാല്യേര്‍ക്ക് കന്നുകാലിയെ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം, ആരുടെയെങ്കിലും കന്നുകാലി ഒരു കുഴിയില്‍ വീണാല്‍ എന്തുചെയ്യണം, തങ്ങള്‍ വ്യഭിചാരം ചെയ്യരുത്, തങ്ങള്‍ക്ക് വേലക്കാരുണ്ട് എങ്കില്‍ ഏഴാമത്തെ വര്‍ഷത്തില്‍ അവരെ സ്വതന്ത്രരാക്കേണം, തങ്ങളുടെ സ്ത്രീ ദാസിയെകൊണ്ട് ദാസനെ വിവാഹം ചെയ്യുവാന്‍ അനുവദിക്കുകയും അവര്‍ക്ക് ഒരു കുഞ്ഞുണ്ടാകുകയും ചെയ്യുകയാണെങ്കില്‍ ഏഴാമത്തെ വര്‍ഷത്തില്‍ ദാസനെ തന്‍റെ ഇഷ്ടപ്രകാരം പോകുവാന്‍ അനുവദിക്കേണം, അങ്ങനെ ഒരുപാടു വസ്തുതകള്‍ അടങ്ങിയിരിക്കുന്നു. തങ്ങളുടെ നിത്യേനയുളള ജീവിതത്തില്‍ ദൈവത്തിന്‍റെ കണ്‍മുന്നില്‍ യിസ്രായേല്യര്‍ വിശ്വാസത്താല്‍ കാത്തുസൂക്ഷിക്കേണ്ട ഇത്തരത്തിലുളള എല്ലാ ധാര്‍മ്മിക നിയമങ്ങളും ദൈവം മോശെയോടു പറഞ്ഞു.
തുടര്‍ന്ന് മലയുടെ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിപ്പോകുവാനും മൂപ്പന്‍മാരെയെല്ലാം വിളിച്ച് കൂട്ടി തന്‍റെ കല്പനകള്‍ വെളിപ്പെടുത്തുവാനും ദൈവം മോശെയോട് പറഞ്ഞു. ദൈവവചനം ശ്രവിച്ചുകൊണ്ട് യിസ്രായേല്‍ ജനം തങ്ങള്‍ ദൈവത്തിന്‍റെ ഈ കല്പനകളെല്ലാം തന്നെ അനുസരിക്കുമെന്ന് തങ്ങളുടെ രക്തം കൊണ്ട് ആണയിട്ടു സമ്മതിച്ചു (പുറപ്പാട് 24:14).
പിന്നെ ദൈവം ഒരിക്കല്‍കൂടെ മോശെയെ മലമുകളിലേയ്ക്കു വിളിച്ചു. ഈ പ്രാവശ്യം സമാഗമനകൂടാരം സ്ഥാപിക്കുവാന്‍ അവനോടു കല്പിക്കുന്നതിനായിരുന്നു വിളിച്ചത്.
ദൈവം മോശെയോടു പറഞ്ഞു, “എനിക്ക് വഴിപാട് കൊണ്ടുവരുവാന്‍ യിസ്രായേല്‍ മക്കളോട് പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങള്‍ എനിക്കുവേണ്ടി വഴിപാട് വാങ്ങേണം” (പുറപ്പാട് 25:2). അവന്‍ തന്‍റെ വഴിപാടിന്‍റെ പട്ടിക തയ്യാറാക്കി. “അവരോടു വാങ്ങേണ്ടുന്ന വഴിപാടോ. പൊന്നു, വെളളി, താമ്രം, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടു രോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍, ഖദിര മരം, വിളക്കിനു എണ്ണ, അഭിഷേക തൈലത്തിനും പരിമള ധൂപത്തിനും സുഗന്ധവര്‍ഗ്ഗം, എഫോദിനും മാര്‍പതക്കത്തിനും പതിപ്പാന്‍ ഗോമേദകക്കല്ല്, രത്നങ്ങള്‍ എന്നിവ തന്നെ” (പുറപ്പാട് 25:37).
ഈ വഴിപാടുകള്‍ കൊണ്ടുവരണമെന്ന് പറഞ്ഞതിനു പിന്നിലും ദൈവത്തിന് ഒരു അടിസ്ഥാന ലക്ഷ്യമുണ്ടായിരുന്നു. യിസ്രായേലിലെ ജനങ്ങളെ കാണുവാനും അവരുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാന്‍ അവരെ പ്രേരിപ്പിക്കുവാനുമായി പാപം ഇല്ലാത്ത, ദൈവം വസിക്കുന്ന ദൈവത്തിന്‍റെ തിളങ്ങുന്ന ഒരു ഭവനം ഈ ഭൂമിയില്‍ നിര്‍മ്മിക്കുവാനായിരുന്നു ഈ ലക്ഷ്യം. എന്നിരുന്നാലും ഇന്നത്തെ സഭകളെപ്പോലെ ഒരു നിത്യ സ്മാരകം പണിയുവാന്‍ പണം കൊണ്ടുവരുവാന്‍ ദൈവം അവരോടു പറഞ്ഞു എന്നല്ല ഇതിനര്‍ത്ഥം. ഇന്നത്തെ ക്രിസ്ത്യാനിത്വത്തിലെ കള്ളപ്രവാചകന്‍മാര്‍ തങ്ങളുടെ സ്വന്തം ഭൗതിക വികാരങ്ങള്‍ പൂര്‍ത്തീകരിക്കു വാനായി തങ്ങളുടെ സഭാകെട്ടിടങ്ങള്‍ പണിയുവാന്‍ ശ്രമിക്കുമ്പോള്‍ ഈ ഭാഗം തെറ്റായി വ്യാഖ്യാനിക്കാറുണ്ട്.
ഇതിനു വിരുദ്ധമായി, തന്‍റെ സ്വന്തം ഭവനം നിര്‍മ്മിക്കുവാനും അവരെ അവിടെ വച്ച് അളവില്ലാതെ അനുഗ്രഹിക്കേണ്ടതിനും അവരെ ഉപയോഗിക്കുന്നതി നായി ഈ വഴിപാടുകള്‍ കൊണ്ടുവരുവാന്‍ ദൈവം യിസ്രായേല്യരോട് പറഞ്ഞു. സത്യത്തില്‍ ഈ വഴിപാടുകള്‍ ദൈവം സ്വീകരിച്ചതിനു കാരണം നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുവാനും നമ്മുടെ ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുവാനും ആയിരുന്നു. സഹതാപകരമായ ജീവിതം നയിക്കുന്ന നമ്മെ കാണുന്നതിനും നമ്മുടെ പാപങ്ങള്‍ കഴുകിക്കളയുന്നതിനും നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുന്നതിനും ദൈവത്തിന്‍റെ സ്വന്തം മക്കളാക്കി നമ്മെ മാറ്റുന്നതിനുമായി ദൈവത്തിനു വേണ്ടിയുളളതായിരുന്നു ഇത്.
ദൈവം തനിക്കായി കൊണ്ടുവരേണമെന്ന് കല്പിച്ച വഴിപാടുകളുടെ മറഞ്ഞിരിക്കുന്ന ആത്മീയ അര്‍ത്ഥങ്ങള്‍
നാം ഒരുപാട് മുന്നോട്ട് പോകുന്നതിന് മുമ്പ് ദൈവം തനിക്ക് നല്‍കേണമെന്ന് കല്പിച്ച ഈ വഴിപാടുകളുടെ ആത്മീയ അര്‍ത്ഥം എന്താണെന്ന് അറിയുവാന്‍ നമുക്കു കുറച്ചു സമയം ചെലവഴിക്കാം. ഇതിനുശേഷം അതിന്‍റെ വെളിച്ചത്തില്‍ നാം നമ്മുടെ വിശ്വാസം പരിശോധിക്കും.
സ്വര്‍ണ്ണവും വെള്ളിയും താമ്രവും
ആദ്യമായി സ്വര്‍ണ്ണവും വെള്ളിയും താമ്രവും എവിടെയാണ് ഉപയോഗിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കേണം. സമാഗമനകൂടാരത്തില്‍ സ്വര്‍ണ്ണം ഉപയോഗിച്ചിരുന്നത് പരിശുദ്ധമായ സ്ഥലത്തായിരുന്നു, വിളക്കുതൂണ്, കാഴ്ചയപ്പം വയ്ക്കുന്നതിനുളള ധൂപപീഠം, കൃപാസനം, സാക്ഷ്യപെട്ടകം മുതലായവയായിരുന്നു ആ അതിപരിശുദ്ധ സ്ഥലത്ത് കണ്ടെത്തിയിരുന്ന വസ്തുക്കള്‍. ഇതില്‍ ദൈവത്തിന്‍റെ വചനത്തിലുളള വിശ്വാസമാണ് സ്വര്‍ണ്ണം കൊണ്ട് ഉദ്ദേശിക്കുന്നത്. വെളളി രക്ഷയുടെ നന്‍മയെയും സൂചിപ്പിക്കുന്നു. മശിഹായാല്‍ മാത്രം നല്‍കപ്പെട്ട രക്ഷാദാനത്തില്‍ വിശ്വസിക്കുന്ന വിശ്വാസവും നമ്മുടെ കര്‍ത്താവ് നമ്മുടെ പാപങ്ങളെല്ലാം എടുത്തുമാറ്റി നമുക്കുവേണ്ടി വിധിക്കപ്പെട്ടു എന്നതിലുളള വിശ്വാസവും നമുക്കുണ്ടായിരിക്കേണം എന്നാണ് ഇത് നമ്മോടു പറയുന്നത്.
ഇതിനു വൈരുദ്ധ്യമെന്നോണം താമ്രം ഉപയോഗിച്ചിരുന്നത് സമാഗമനകൂടാര ത്തിന്‍റെ തൂണുകളുടെ ചുവട്ടിലും അതിന്‍റെ കുറ്റികളിലും ഹോമയാഗത്തിനുളള ബലിപീഠത്തിലും ആയിരന്നു. താമ്രം കൊണ്ടുണ്ടാക്കിയ എല്ലാ ഉപകരണങ്ങളും കുഴിച്ചുമൂടുകയോ മണ്ണില്‍ നിക്ഷേപിക്കുകയോ ആണ് ചെയ്തിരുന്നത്. മനുഷ്യരുടെ പാപത്തിന്‍റെ ന്യായവിധിയെയാണ് ഇത് സൂചിപ്പിക്കുന്നത്. ന്യായപ്രമാണം കാത്ത് സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടും നമ്മുടെ പാപങ്ങള്‍കൊണ്ടും നാം ദൈവത്താല്‍ വിധിക്കപ്പെടേണ്ടവരാണ് എന്നും താമ്രം നമ്മോടു പറയുന്നു.
അപ്പോള്‍ പിന്നെ സ്വര്‍ണ്ണത്തിന്‍റെയും വെളളിയുടെയും താമ്രത്തിന്‍റെയും ആത്മീയ അര്‍ത്ഥമെന്താണ്? ദൈവത്താല്‍ നല്‍കപ്പെട്ട രക്ഷാദാനം സ്വീകരിക്കുന്നതിലുളള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തെയാണ് അത് ഉള്‍കൊണ്ടിരിക്കുന്നത്. ന്യായപ്രമാണം പൂര്‍ണ്ണമായികാത്ത് സൂക്ഷിക്കുവാന്‍ കഴിയാത്ത പാപികളാണ് നാമെല്ലാവരും. അതിനാല്‍ ഈ പാപങ്ങള്‍കൊണ്ടുതന്നെ മരിക്കേണ്ടവരാണ് നാം. എന്നാല്‍ നമ്മുടെ മരണത്തിനുപകരമായി കര്‍ത്താവ് ഈ ഭൂമിയിലേയ്ക്ക് വന്ന് സമാഗമനകൂടാരത്തില്‍ സൂചിപ്പിച്ചിരുന്ന പാപയാഗത്തിന്‍റെ വഴിപാടായി മാറികൊണ്ട് നമ്മുടെ സ്ഥാനത്ത് നമുക്കുവേണ്ടി വിധിക്കപ്പെട്ടു എന്ന് ബൈബിള്‍ നമ്മോടുപറയുന്നു.
തങ്ങളുടെ പാപത്തിന്‍റെ പ്രശ്നം പരിഹരിക്കുന്നതിനായി പാപികള്‍ ഒരു ഊനമില്ലാത്ത മ്യഗത്തെ സമാഗമനകൂടാരത്തില്‍ കൊണ്ടുവരികയും യാഗപദ്ധതിയനുസരിച്ച് അതിന്‍റെ തലയില്‍ തങ്ങളുടെ കൈകള്‍ വച്ച് തങ്ങളുടെ പാപങ്ങള്‍ അതിന്‍റെ മേല്‍ ചുമത്തുകയും അങ്ങനെ അവരുടെ പാപങ്ങള്‍ സ്വീകരിച്ച ഈ യാഗവഴിപാട് രക്തം ചൊരിയുകയും കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനാല്‍ നരകത്തിലേയ്ക്ക് (താമ്രം) ബന്ധിക്കപ്പെട്ട യിസ്രായേല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ പാപങ്ങളുടെ പാപക്ഷമ സ്വീകരിക്കുവാനും (വെളളി) വിശ്വാസത്താല്‍ (സ്വര്‍ണ്ണം) പാപത്തിന്‍റെ ന്യായാവിധിയില്‍ നിന്നും രക്ഷപ്പെടാനും കഴിയുമായിരുന്നു.
നീലനൂല്‍, ധൂമ്രനൂല്‍, ചുചപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍
ഇടയ്ക്കൊക്കെ ഉപയോഗിച്ച മറ്റ് അസംസ്ക്യതവസ്തുക്കള്‍ ഇവയൊക്കെയാണ്. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍, സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതിലിനും പരിശുദ്ധസ്ഥലത്തിന്‍റെ വാതിലിനും പരിശുദ്ധ സ്ഥലത്തിന്‍റെയും അതിപരിശുദ്ധസ്ഥലത്തിന്‍റെയും ഇടയിലുളള കറങ്ങികൊണ്ടിരി ക്കുന്ന തിരശ്ശീലയ്ക്കും ഈ നൂലുകള്‍ ഉപയോഗിച്ചിരുന്നു. ഉല്പത്തി 3:15 ല്‍ പറഞ്ഞിരിക്കുന്നതുപോലെ കര്‍ത്താവ് ഒരു സ്ത്രീയുടെ സന്തതിയായി വരുമെന്നും, സത്യമായും നമ്മുടെ കര്‍ത്താവ് ഈ ഭൂമിയില്‍ വന്ന് സ്നാനപ്പെടുകയും ക്രൂശികരിക്കപ്പെടുകയും ചെയ്തുകൊണ്ട് പാപികളെ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുമെന്നും, ദൈവം തന്നെ നമ്മെ രക്ഷിക്കുമെന്നുമാണ് ഈ നാലു നൂലുകളും നമ്മോടു പറയുന്നത്.
ഈ നാലു നൂലുകളും സമാഗമനകൂടാരത്തിന്‍റെ വാതിലുകളില്‍ മാത്രമല്ല ഉപയോഗിച്ചിരുന്നത്. മഹാപുരോഹിതന്‍റെ വസ്ത്രങ്ങളിലും സമാഗമനകൂടാരത്തിന്‍റെ ആദ്യമൂടുപടത്തിലും ഇവ ഉപയോഗിച്ചിരുന്നു. ഇതായിരുന്നു യേശുക്രിസ്തു ഈ ലോകത്തില്‍ വരുമെന്നും തന്‍റെ നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞി തുടങ്ങിയ നൂലുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചുകൊണ്ട് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുമെന്നുമുളള ദൈവത്തിന്‍റെ അരുളപ്പാട്. സത്യത്തില്‍ നമ്മുടെ കര്‍ത്താവ് തന്‍റെ ഈ വാഗ്ദാനം കാത്തുസൂക്ഷിക്കുകയും അങ്ങനെ യഥാര്‍ത്ഥത്തില്‍ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു.
സമാഗമനകൂടാരവാതിലിന്‍റെ ഏറ്റവും പ്രധാനഭാഗമെന്നുപറയുന്നത് നീലനൂലാണ്. എന്തുകൊണ്ട് മശിഹായായി ഈ ഭൂമിയില്‍ വന്ന യേശുക്രിസ്തുവിന് ക്രൂശില്‍ മരിക്കേണ്ടിവന്നു? കാരണം അവന്‍ സ്നാനപ്പെട്ടിരുന്നു എന്നാണ്. നീലനൂല്‍ യേശുക്രിസ്തുവിന്‍റെ സ്നാനത്തെ സൂചിപ്പിക്കുകയും ധൂമ്രനൂല്‍ യേശു രാജാവാണെന്ന് നമ്മോടു പറയുകയും ചുവപ്പുനൂല്‍ അവന്‍റെ ക്രൂശീകരണത്തെയും രക്തചൊരിച്ചിലിനെയും സൂചിപ്പിക്കുകയും ചെയ്യുന്നു. നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പിരിച്ച പഞ്ഞിനൂലുമെല്ലാം തന്നെ മശിഹായായി ഈ ഭൂമിയില്‍ വന്ന് നമ്മുടെ സകല പാപങ്ങളും തന്നിലേയ്ക്ക് എടുത്തുമാറ്റി കൊണ്ട് യേശുക്രിസ്തു നമുക്കു നല്‍കിയ രക്ഷയുടെ ദാനം നിര്‍മ്മിക്കുവാനുളള ഏറ്റവും പ്രധാനപ്പെട്ട കെട്ടിട നിര്‍മ്മാണ വസ്തുക്കളാണ്.
ഈ ലോകത്തിലെ ധാരാളം ആളുകള്‍ യേശുക്രിസ്തു ദൈവത്തിന്‍റെ പുത്രനാണെന്നും അടിസ്ഥാനപരമായി അവന്‍ ദൈവം തന്നെയാണെന്നും മാത്രം ഊന്നി പറയുന്നവരാണ്. എന്നാല്‍ ഇത്തരം പ്രസംഗങ്ങള്‍ക്ക് പൂര്‍ണ്ണമായ സത്യമാകുവാന്‍ കഴിയുകയില്ലായെന്ന് സമാഗമനകൂടാരത്തിലൂടെ വളരെ വ്യക്തമായി ദൈവം നമ്മോടു പറയുന്നു.
അപ്പൊസ്തലനായ പത്രൊസ്, 1 പത്രൊസ് 3:21 ല്‍ ഇപ്രകാരം പറയുന്നു. അതു സ്നാനത്തിനു ഒരു മുന്‍കുറി; സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുളള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ നമ്മെയും രക്ഷിക്കുന്നു.
യേശുക്രിസ്തു തന്‍റെ രക്ഷയുടെ വാഗ്ദാനം നിറവേറ്റിയെന്നും നമ്മെ രക്ഷിച്ച മറുമരുന്നായ തന്‍റെ സ്നാനം സ്വീകരിച്ചുകൊണ്ട് മുഴുവനായും വിശ്വാസത്തിന്‍റെ അടിത്തറപാകിയെന്നും ഇത് നമുക്കായി തെളിയിക്കുന്നു. ആരാണ് നമ്മുടെ മിശിഹ? ഈ ഭൂമിയില്‍ വന്ന യേശു നമ്മുടെ പാപങ്ങളും ഈ ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങളും തന്നിലേയ്ക്ക് എടുക്കുന്നതിനു സ്നാനമേറ്റുവെന്നും തന്‍റെ സ്നാനത്തിലൂടെ ഇവയെല്ലാം എടുത്തുമാറ്റുന്നതിന് തന്നെയാണ് സത്യത്തില്‍ അവന്‍ വന്നത് എന്നും നമ്മോടു പറയുന്ന വാക്കായ രക്ഷകന്‍ എന്നാണ് മശിഹായുടെ അര്‍ത്ഥം.
സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ നീല, ധൂമ്രം, ചുമപ്പ്, പിരിച്ച പഞ്ഞി തുടങ്ങിയ നൂലുകള്‍കൊണ്ട് നിര്‍മ്മിക്കേണമെന്നാണ് ദൈവം യിസ്രായേല്‍ ജനങ്ങളോടു പറഞ്ഞത്. ഒരു മനുഷ്യന്‍റെ ജഡത്തില്‍ ഈ ഭൂമിയിലേക്കു വരുക എന്ന രാജാക്കന്‍മാരുടെ രാജാവായ, സ്വര്‍ഗ്ഗത്തിന്‍റെ ദൈവമായ നമ്മുടെ കര്‍ത്താവിന്‍റെ ലക്ഷ്യം ഈ നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞി തുടങ്ങിയ നൂലുകളുടെ സത്യത്തെ നിറവേറ്റുവാനായിരുന്നു. നമ്മുടെ കര്‍ത്താവ് ഒരു മനുഷ്യ ജഡത്തില്‍ ഈ ലോകത്തില്‍ വരികയും ദൈവത്തിന്‍റെ നീതി നിറവേറ്റുന്ന സ്നാനം മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്വീകരിക്കുകയും ചെയ്തു.
ഇത് മഹാപുരോഹിതന്‍ തലയില്‍ കൈവയ്ക്കുമ്പോള്‍ യിസ്രായേല്‍ ജനത്തിന്‍റെ സകലപാപവും സ്വീകരിച്ച് ഈ പാപങ്ങളുടെ ഫലമായി അവര്‍ക്കുവേണ്ടി വിധിക്കപ്പെടുന്ന പഴയനിയമത്തിലെ യാഗവഴിപാടിന് സമാനമായിരുന്നു ഇത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഴയ നിയമത്തിലെ യാഗവഴിപാട് പോലെ പുതിയ നിയമത്തില്‍ സകലപാപികളുടെയും പാപങ്ങളുടെ യാഗ വഴിപാടായി യേശു വന്ന് സ്നാനപ്പെട്ട്, ക്രൂശിക്കപ്പെടുകയും അങ്ങനെ ലോകത്തിന്‍റെ സകലപാപങ്ങളുടെയും ന്യായവിധി സ്വയം വഹിക്കുകയും ചെയ്തു. ദൈവത്തിന്‍റെ യാഗ കുഞ്ഞാടായി യോഹന്നാനാല്‍ സ്നാനപ്പെട്ട് കൊണ്ട് യേശു നീലനൂലിന്‍റെ സത്യത്തെ പൂര്‍ത്തീകരിച്ചു. ഈ സ്നാനത്തോടുകൂടി മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപം മുഴുവന്‍ ഒരിക്കലായി യേശു എടുത്തുമാറ്റി.
മിക്ക ക്രിസ്ത്യാനികളും മറ്റ് ലോകമതങ്ങളിലെ വിശ്വാസികളെക്കാളും മോശപ്പെട്ടവരായി മാറുന്നതിന് കാരണം നീലനൂലിന്‍റെ ഈ സത്യത്തെയും യേശുവിന്‍റെ സ്നാനത്തെയും അറിയുവാനും വിശ്വസിക്കുവാനും കഴിയാത്തതുകൊണ്ടും അങ്ങനെ ഒരിക്കലായി തങ്ങളുടെ പാപക്ഷമ സ്വീകരിക്കാത്തതുകൊണ്ടുമാണ്. നമ്മുടെ പാപങ്ങള്‍ തന്നിലേയ്ക്ക് എടുത്തുമാറ്റാനായി യേശു സ്വീകരിച്ച ഈ സ്നാനത്തെക്കുറിച്ച് ശരിയായ വ്യാഖ്യാനം ക്രിസ്ത്യാനികള്‍ക്ക് ഇല്ലാതാകുമ്പോഴാണ് ആദ്യം മുതല്‍ തന്നെ തങ്ങളുടെ വിശ്വാസത്തിനു ശരിയായ അടിസ്ഥാനമിടുവാന്‍ അവരെകൊണ്ട് കഴിയാത്തത്.
ഏറ്റവും ശരിയായിരിക്കുവാന്‍, മശിഹാ, ഈ ഭൂമിയില്‍ വന്ന് നമ്മുടെ പാപങ്ങളെല്ലാം എടുത്തുമാറ്റിയ നീലനൂലിന്‍റേതാണ് ശരിയായ രീതിയും സത്യവും. ചുവപ്പ് നൂല്‍ യേശുവിന്‍റെ രക്തത്തെ സൂചിപ്പിക്കുന്നു. യേശുക്രിസ്തു ക്രൂശിക്കപ്പെട്ടതിനും, തന്‍റെ രക്തം ചൊരിഞ്ഞതിനും കുരിശില്‍ മരിച്ചതിനും കാരണം തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും അവനിലേക്ക് മാറ്റപ്പെട്ടു എന്നതാണ്. യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം യേശു എടുത്തുമാറ്റിയതുകൊണ്ട് അവന് ക്രൂശില്‍ മരിക്കേണ്ടിവരികയും ഈ സത്യം കാരണം നമുക്കുവേണ്ടിയുളള അവന്‍റെ ക്രൂശിലെ ത്യാഗം വൃഥാവാകാതിരിക്കുകയും ചെയ്തു. തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും നമ്മുടെ പാപത്തിന്‍റെ ന്യായവിധി പൂര്‍ണ്ണമായും മശിഹായായ യേശുക്രിസ്തു വഹിച്ചതുകൊണ്ടാണ് നമ്മുടെ രക്ഷയെ പൂര്‍ത്തീകരിക്കുവാന്‍ അവനു കഴിഞ്ഞത്.
ധൂമ്രനൂല്‍ അര്‍ത്ഥമാക്കുന്നത് യേശുക്രിസ്തു ദൈവമാണെന്നും രാജാക്കന്‍മാരുടെ രാജാവാണെന്നുമാണ്. യേശുക്രിസ്തു രാജാക്കന്‍മാരുടെ രാജാവ് (ധൂമ്രനൂല്‍) ആണ് എങ്കിലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ യോഹന്നാനാല്‍ സ്നാനമേറ്റിരുന്നില്ല എങ്കിലും അങ്ങനെ നമ്മുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്തിരുന്നില്ല (നീലനൂല്‍) എങ്കിലും അവന്‍ ക്രൂശില്‍ എത്ര തന്നെ കഷ്ടപ്പെട്ടും വേദനിച്ചും മരിച്ചാലും (ചുവപ്പു നൂല്‍) അവന്‍റെ മരണം വൃഥാവായി പോകുമായിരുന്നു. ദൈവം പഴയനിയമത്തില്‍ പറഞ്ഞ പ്രവചന വചനം എല്ലാം തന്നെ പുതിയനിയമത്തില്‍ നിറവേറ്റപ്പെട്ടു എന്ന് പിരിച്ച പഞ്ഞിനൂല്‍ നമ്മോടു പറയുന്നു.
ഇന്നത്തെ ക്രിസ്ത്യാനിത്വത്തിന് നീലനൂലിന്‍റെ അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു
നാലുനൂലുകളിലും വച്ച് നീലനൂലിനെ അറിയാതിരിക്കുവാനും ദൈവത്തിന്‍റെ വചനത്തെ സ്വന്തമായി വ്യാഖ്യാനിക്കാനുമുളള ഒരു പ്രവണത ഇന്നത്തെ ക്രിസ്ത്യാനിത്വത്തിന് ഇതുവരെയുണ്ട്. ഈ കൊടിയ പാപം തീര്‍ച്ചയായും വിധിക്കപ്പെടേണ്ടതാണ്.
സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിച്ച നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞി നൂല്‍ തുടങ്ങിയവ നമ്മോടു പറയുന്നത് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനായി നമ്മുടെ മശിഹായായ യേശുക്രിസ്തുവിന് മനുഷ്യന്‍െറ ജഡത്തില്‍ ഈ ഭൂമിയില്‍ വരേണ്ടിവന്നുവെന്നും സ്നാനപ്പെട്ട് ക്രൂശിക്കപ്പെട്ടുവെന്നുമുളള രക്ഷയുടെ സത്യമാണ്. യേശു നമ്മുടെ സകലപാപങ്ങളും അവനിലേക്കു തന്നെ എടുത്തുമാറ്റി.
എങ്ങനെയാണ് യേശു നമ്മുടെ പാപങ്ങള്‍ അവനിലേക്ക് എടുത്തുമാറ്റിയത്? യോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലൂടെയാണ് അവന്‍ അതെടുത്തു മാറ്റിയത്. നമ്മുടെ പാപങ്ങള്‍ അവനിലേക്ക് എടുത്തുമാറ്റിയതുകൊണ്ട് മാത്രമാണ് യേശുവിനു നമ്മുടെ രക്ഷകനായി മാറുവാന്‍ കഴിഞ്ഞത്. ഇതുകൊണ്ടാണ് ഈ ലോകത്തില്‍ വന്ന് സ്നാനപ്പെട്ട്, ക്രൂശില്‍ രക്തം ചൊരിഞ്ഞ് മരണത്തില്‍ നിന്നും വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് യേശു ദൈവം തന്നെയാണെന്ന് പറയുവാന്‍ സമാഗമനകൂടാരത്തിന്‍റെ വാതിലുകള്‍ ഈ നൂലുകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നമ്മെ സ്വര്‍ഗ്ഗരാജ്യത്തിലേക്കു നയിക്കുന്ന രക്ഷയുടെ വാതിലാണ് യേശു. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു നിര്‍മ്മിച്ച ഒരു വാതിലാണ് ഈ വാതില്‍. യേശു പാപികളുടെ രക്ഷകനാണ്. പാപികളെ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന തന്‍റെ രക്ഷാദാനമാണ് യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശീകരണവും.
യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതില്‍ ഇന്നത്തെ ക്രിസ്ത്യാനിത്വം പരാജയപ്പെടുന്നതിനു കാരണം യഥാര്‍ത്ഥ ദൈവത്തെ കണ്ടുമുട്ടുവാന്‍ കഴിയാത്തതും പകരം ഇന്നു ധാരാളം കാണപ്പെടുന്ന ലൗകിക മതങ്ങളില്‍ ഏതെങ്കിലുമൊന്നിലേക്കു തിരിയുന്നതുമാണ്. അതുകൊണ്ട് നമ്മുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം, നാം നമ്മുടെ വിശ്വാസത്തിന്‍റെ സ്ഥിരമായ അടിത്തറ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയിലൂടെ സത്യത്തില്‍ തന്നെ പാകേണം: ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനം എന്നുപറയുന്നത്. യേശു ഈ ഭൂമിയില്‍ വന്നുവെന്നും തന്‍റെ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവയിലൂടെ ഈ ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും നിങ്ങളെയും എന്നെയും രക്ഷിച്ചു എന്ന സത്യമാണ്.
യേശു ഈ ഭൂമിയില്‍ വന്ന് തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച് രക്ഷയുടെ ദാനം നിറവേറ്റി. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ യേശു ഈ ഭൂമിയില്‍ മനുഷ്യന്‍െറ ജഡത്തില്‍ വന്ന് തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെല്ലാം തന്നിലേക്ക് എടുത്ത്, തന്‍റെ ക്രൂശിലെ രക്തത്തിലൂടെ നമ്മുടെ സകലപാപങ്ങള്‍ക്കും പ്രായശ്ചിത്തം ചെയ്ത് ക്രൂശില്‍ മരിച്ച് കൊണ്ട് നമ്മുടെ പാപങ്ങളുടെ ന്യായവിധി ചുമന്നു. വെള്ളത്തിലൂടെയും രക്തത്തിലൂടെയും നമ്മെ രക്ഷിച്ച ഈ യേശുവാണ് (1 യോഹന്നാന്‍ 5:48) നമ്മെ നിര്‍മ്മിച്ച സൃഷ്ടിയുടെ ദൈവവും നമ്മെ രക്ഷിച്ച രക്ഷാദാനം നമുക്കു നല്‍കിയ ഒരേയൊരുവനും. നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും രക്ഷിച്ച ഈ യേശു നമ്മുടെ സത്യ രക്ഷകനായി മാറി. ഇതാണ് സമാഗമനകൂടാരത്തിലെ കെട്ടിടനിര്‍മാണ വസ്തുക്കള്‍ നമ്മോടു പറയുന്നത്.
ഇത്തരത്തില്‍ ഈ നിര്‍മ്മാണ വസ്തുക്കളിലുളള വിശ്വാസത്താല്‍ നാം നമ്മുടെ വിശ്വാസം ഉറപ്പിച്ച് അടിസ്ഥാനപ്പെടുത്തണം. നമ്മുടെ മശിഹായായും നമ്മുടെ സ്വന്തം രക്ഷകനായും വന്ന ഈ യേശുവില്‍ വിശ്വസിച്ച് കൊണ്ട്, അവന്‍ സ്വീകരിച്ച സ്നാനത്തിലും, നമുക്കുവേണ്ടി ക്രൂശില്‍ ചുമന്ന സകലന്യായവിധിയിലും, മരണത്തില്‍ നിന്നുമുളള അവന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിലും വ്യക്തമായും കൃത്യമായും പൂര്‍ണ്ണഹൃദയത്തോടെ നാം വിശ്വസിക്കേണം. തന്‍റെ സ്നാനത്തിലൂടെയും ക്രൂശില്‍ താന്‍ ഒഴുക്കിയ രക്തത്തിലൂടെയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമുക്ക് രക്ഷാദാനം നല്‍കിയ ഈ രക്ഷകന്‍ വെറുമൊരു മനുഷ്യനല്ല, പകരം മനുഷ്യവര്‍ഗ്ഗത്തെയും ഈ പ്രപഞ്ചം മുഴുവനെയും സൃഷ്ടിച്ച പരമ സൃഷ്ടികര്‍ത്താവാണ്. നാം നീലനൂലിലും, ധൂമ്രനൂലിലും, ചുവപ്പുനൂലിലും നമ്മുടെ വിശ്വാസത്തെ ഏറ്റുപറയേണം. ഇത്തരത്തിലുളള ഒരു ഏറ്റുപറച്ചിലില്ലാതെ യേശു രക്ഷകനാണ് എന്നതിലുളള വിശ്വാസം സാധ്യമല്ല.
നിശബ്ദമായി വാക്കുകള്‍ കൊണ്ടുളള ഒരു കളി നിങ്ങള്‍ കളിച്ചിട്ടുണ്ടോ? ഒരു വാക്യം എഴുതിയിരിക്കുന്ന ഒരു കാര്‍ഡ് കിട്ടുന്ന വ്യക്തിയില്‍ നിന്നാണ് ഈ കളി ആരംഭിക്കുന്നത്. ഈ വ്യക്തി ആദ്യം ആ വാക്യം നിശബ്ദമായി വായിക്കുകയും തുടര്‍ന്ന് ചുണ്ടുകളുടെ രൂപഭേദം കൊണ്ടുമാത്രം ആ വാക്യത്തെ നിശബ്ദമായി അവതരിപ്പിക്കുകയും ചെയ്യുന്നു. പിന്നെ ചുണ്ടിന്‍റെ ചലനം മനസ്സിലാക്കുന്ന അടുത്തയാള്‍ അത് മൂന്നാമനു കൈമാറുന്നു. ഈ വ്യക്തി രണ്ടാമത്തെയാളുടെ ചുണ്ടിന്‍റെ ചലനങ്ങള്‍ വായിച്ച് ഇതേ രീതിയില്‍ നാലാമനു കൈമാറുന്നു. അവസാനത്തെയാളില്‍ എത്തുന്നതുവരെ ഇതു തുടരുന്നു. ആദ്യം കൈമാറിയ ആ വാക്യം ശരിയായി തെറ്റുകൂടാതെ പറയുക എന്നതാണ് ഈ അവസാനത്തെ വ്യക്തിയുടെ കടമ. ഈ കളി വളരെ വിനോദപ്രദമാകുന്നതിന് കാരണം യഥാര്‍ത്ഥവാക്യം വളരെ എളുപ്പത്തില്‍ മറ്റൊന്നായി മാറുന്നു എന്നതാണ്. ഉദാഹരണത്തിന് “ഫാന്‍ ഓണ്‍ ചെയ്യുക” എന്ന വാക്യത്തിലാണ് കളി തുടങ്ങുന്നതെങ്കില്‍ കുറച്ചു ആളുകള്‍ കൈമാറിയതിനുശേഷം അത് മാറുവാന്‍ തുടങ്ങും. അവസാനം ഒരു പക്ഷേ അവസാനത്തെയാള്‍ “കഴുതയെ തിരിച്ചു വിടുക” എന്ന് തികച്ചും വ്യത്യസ്ഥമായൊരു ഉത്തരത്തില്‍ ചെന്ന് എത്തിയേക്കാം.
ഈ അവസാന വ്യക്തി വളരെ വ്യത്യസ്ഥമായൊരു വാക്യവുമായി വന്നതുപോലെ, നിശബ്ദമായ വാക്കുകള്‍ കൊണ്ടുളള കളി എന്ന രീതിയില്‍ ഇന്നത്തെ ക്രിസ്ത്യാനിത്വം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമായ ഒരു വിശ്വാസത്തിലാണ് ഇരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ? നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയുടെ വിശ്വാസത്തിന്‍റെ പുറത്ത് വിശ്വാസ അടിത്തറ പാകുന്നതില്‍ പരാജയപ്പെട്ടതാണ് ഇതിനുകാരണം. ഇന്നത്തെ ക്രിസ്ത്യാനിത്വം നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയുടെ പുറത്തല്ല അതിന്‍റെ അടിസ്ഥാനം ഇട്ടിരിക്കുന്നത്. വിശ്വാസത്തിന്‍റെ അടിസ്ഥാനം പതറുമ്പോള്‍ എത്ര തീഷ്ണതയോടെ നാം യേശുവില്‍ വിശ്വസിച്ചാലും എത്രതന്നെ അവന്‍റെ ഗുണപാഠങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ നാം ശ്രമിച്ചാലും നമുക്ക് ഇതു ചെയ്യുവാന്‍ സാധിക്കില്ല.
സമാഗമനകൂടാരം പണിയുവാനായി തനിക്ക് വഴിപാടുകള്‍ കൊണ്ടുവരുവാനായി ദൈവം യിസ്രായേല്യരോട് പറഞ്ഞപ്പോള്‍, ആദ്യം സ്വര്‍ണ്ണം, വെളളി, താമ്രം മുതലായവയും അതുകഴിഞ്ഞ് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയും കൊണ്ടുവരുവാനാണ് അവന്‍ അവരോട് പറഞ്ഞത്. ഈ കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ എല്ലാം തന്നെ, യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെയും, ക്രൂശിലെ മരണത്തിലേക്കുളള രക്തചൊരിച്ചിലൂടെയും, ഉയര്‍ത്തെഴുന്നേല്പിലൂടെയും, യേശു നമ്മെ രക്ഷിച്ചു എന്നാണ് നമുക്കു കാണിച്ചുതരുന്നത്
നീലനൂല്‍ ഉപയോഗിച്ചിരുന്നത് സമാഗമനകൂടാരത്തിന്‍റെ എല്ലാ വാതിലുകള്‍ക്കും മാത്രമായിരുന്നില്ല, മഹാപുരോഹിതന്‍റെ വസ്ത്രത്തിനും സമാഗമനകൂടാരത്തിന്‍റെ തിരശ്ശീലയ്ക്കും കൂടെയായിരുന്നു. എങ്ങനെ നമ്മുടെ കര്‍ത്താവ് ഈ ഭൂമിയില്‍ വന്നുവെന്നും എങ്ങനെ അവന്‍ നിന്നെയും എന്നെയും നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചുവെന്നും നമ്മോടു പറയുന്ന സുവിശേഷമാണിത്. ഇത്തരത്തില്‍ വിശ്വാസത്തിന്‍റെ ഈ നാലു ചേരുവകള്‍നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവനമ്മുടെ വിശ്വാസത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നവയാണ് എന്ന് ഇത് നമ്മോടു പറയുന്നു. ഈ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ നാമെല്ലാവരും നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറ ഉറപ്പിച്ചു പാകേണം. എന്നാല്‍ മാത്രമേ ദൈവത്തില്‍ വിശ്വസിക്കുകയും പാപക്ഷമ സ്വീകരിക്കുകയും ചെയ്ത നമുക്ക് ഈ വചനം പ്രഘോഷിക്കുന്ന തന്‍റെ ദാസരായി മാറുവാനും, അതിനുശേഷം കര്‍ത്താവു വീണ്ടും വരുമ്പോള്‍ ഈ വിശ്വാസത്തോടുകൂടി ദൈവത്തിനു മുമ്പില്‍ ഉറച്ചുനില്‍ക്കുവാന്‍ കഴിയുന്ന ഇത്തരം വിശ്വാസമക്കളായി മാറുവാനും കഴിയുകയുളളൂ.
കൊറിയയില്‍ വിദേശവസ്തുക്കള്‍ എന്തായാലും നല്ലെതെന്നു കരുതുന്ന റ്റോഡിയിസം ഇപ്പോഴും നിലനില്‍ക്കുന്നു എന്നു പറയുന്നത് സത്യമാണ്. ഈ ഒരു പ്രവണത പടിഞ്ഞാറന്‍ ദൈവശാസ്ത്രജ്ഞന്‍മാര്‍ പറയുന്നതില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുകയും ദൈവവചനത്തെക്കാളുപരി തങ്ങളുടെ വാക്കുകളില്‍ അസത്യം പറയുകയും ചെയ്യുന്ന എന്‍റെ രാജ്യത്തിലെ ദൈവശാസ്ത്രജ്ഞരുടെ ഇടയിലും കണ്ടുവരുന്നുണ്ട്. ഈ അജ്ഞതയില്‍ നിന്നും അവര്‍ മോചിതരാവുകയും, നമ്മുടെ കര്‍ത്താവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സത്യത്തിനായും ദൈവം തന്നെയായ അവനാണ് നമ്മുടെ രക്ഷയുടെ വാതില്‍ എന്ന അടിസ്ഥാന സത്യത്തിനായും അവനില്‍ ആശ്രയിച്ച് കൊണ്ട് ദൈവവചനത്തില്‍ വിശ്വാസമര്‍പ്പിച്ച് സത്യമായും അതില്‍ വിശ്വസിക്കണം.
“നീ ജീവനുളള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു” (മത്തായി 16:16) എന്ന് അപ്പൊസ്തലനായ പത്രൊസ് ഏറ്റുപറയുന്നതുപോലെ, ദൈവത്തിലും നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുവാന്‍ കര്‍ത്താവ് ഈ ഭൂമിയില്‍ വന്നു എന്ന സത്യത്തിലും വിശ്വസിക്കുകയാണെങ്കില്‍, തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുകൊണ്ടും ക്രൂശില്‍ മരിച്ചുകൊണ്ടും മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് കൊണ്ടും കര്‍ത്താവ് നമ്മുടെ രക്ഷയുടെ ദൈവമായി മാറി എന്ന് അറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. നമ്മെ രക്ഷയുടെ ദാനം സ്വീകരിക്കുവാന്‍ പ്രാപ്തരാകുന്ന സത്യവിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങളാണ് നമ്മുടെ കര്‍ത്താവിന്‍റെ ദാനവും ക്രൂശിലെ രക്തവും. ദൈവവചനമനുസരിച്ച് നീലനൂലിന്‍റെയും, ധൂമ്രനൂലിന്‍റെയും, ചുവപ്പു നൂലിന്‍റെയും വിശ്വാസത്തില്‍ പോലും വിശ്വസിക്കുവാന്‍ നമുക്കു കഴിയുന്നില്ലായെങ്കില്‍ എങ്ങനെ നമുക്കു ഇതിനെ വിശ്വാസമെന്നു വിളിക്കുവാനാകും?
വരുവാന്‍ പോകുന്ന നല്ലകാര്യങ്ങളുടെ നിഴലാണ് ന്യായപ്രമാണം
കര്‍ത്താവ് ഈ ഭൂമിയില്‍ മനുഷ്യന്‍റെ ജഡത്തില്‍ വന്ന് തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുമാറ്റി. തന്‍റെ ക്രൂശീകരണത്തിലൂടെ നമ്മുടെ പാപങ്ങളുടെ ന്യായവിധി ചുമന്നു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയും അങ്ങനെ നമ്മുടെ രക്ഷകനായി മാറുകയും ചെയ്തു എന്നാണ് സമാഗമനകൂടാരത്തിന്‍റെ കെട്ടിടനിര്‍മ്മാണവസ്തുക്കള്‍ നമ്മോടു പറയുന്നത്. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ട് നമുക്കു രക്ഷാദാനം നല്‍കുമെന്ന് പഴയനിയമത്തില്‍ നമ്മുടെ കര്‍ത്താവ് ഒരു വാഗ്ദാനം നല്‍കി. ഈ വാഗ്ദാനം നമുക്കു നല്‍കിയ ഒരേയൊരുവന്‍ പാപികളുടെ രക്ഷകനായി സ്നാനപ്പെട്ട് ക്രൂശീകരിക്കപ്പെട്ട രാജാധിരാജാവായ യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ ദൈവം മശിഹയായ ദൈവമായി നമ്മില്‍ വന്നു. ഇത്തരത്തില്‍ ഈ സത്യത്തെ മുഴുവനായും അറിഞ്ഞുകൊണ്ടും വിശ്വസിച്ചു കൊണ്ടും നാം നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറ പാകേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസത്താല്‍ നാമെല്ലാവരും രക്ഷാദാനം സ്വീകരിക്കേണം.
സ്വര്‍ണ്ണം, വെളളി, താമ്രം എന്നിവയും സമാഗമനകൂടാരത്തിലെ നിര്‍മ്മാണ വസ്തുക്കളായിരുന്നു. ഈ വസ്തുക്കള്‍ നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തെ സൂചിപ്പിക്കുന്നു. ദൈവത്തിനു മുമ്പില്‍ നമ്മുടെ പാപങ്ങള്‍ കാരണം നരകത്തിലേക്ക് എറിയപ്പെടാനല്ലാതെ നമുക്കു മറ്റു മാര്‍ഗ്ഗമില്ല. എന്നാല്‍ അവനില്‍ വിശ്വസിക്കുന്ന നമ്മെപ്പോലുളള ഇത്തരക്കാര്‍ക്ക് നമ്മുടെ കര്‍ത്താവ് യാഗവഴിപാടെന്നോണം യേശുക്രിസ്തു യോഹന്നാനാല്‍ സ്നാനപ്പെടുകയും അങ്ങനെ നമ്മുടെ പാപങ്ങളില്‍ നിന്നും മുഴുവനായും നമ്മെ രക്ഷിക്കുകയും ചെയ്തു. നമ്മുടെ പാപങ്ങള്‍ കാരണം ന്യായവിധിക്കായി കെട്ടപ്പെടേണ്ടവരാണ് നാമെന്ന് നമുക്ക് അറിയാവുന്നതു കൊണ്ടും നമ്മുടെ പാപങ്ങളെല്ലാം അപ്രത്യക്ഷമാകുന്ന ഒരു വിശ്വാസം ഉണ്ടാകേണ്ടത് എങ്ങനെ എന്ന് അറിയാത്തതുകൊണ്ടും നരകത്തെ ഒഴിച്ചുനിര്‍ത്തുവാന്‍ നമുക്ക് ഒരു വഴിയുമില്ല. എന്നാല്‍ ദൈവത്തില്‍ രക്ഷാദാനം ഉണ്ട്. യേശു ഈ ഭൂമിയില്‍ വരികയും തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും തന്നിലേക്ക് എടുത്തുമാറ്റുകയും ക്രൂശില്‍ മരിക്കുകയും അങ്ങനെ നമ്മുടെ പാപത്തിന്‍റെയും ന്യായാവിധിയുടെയും പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും ചെയ്തു. ഇതാണ് രക്ഷാദാനം.
ദൈവം നമ്മുടെ രക്ഷയുടെ പ്രവ്യത്തി നിറവേറ്റിയെന്നും തന്‍റെ രക്ഷാദാനം നമുക്കു നല്‍കിയെന്നും വിശ്വസിച്ചുകൊണ്ട്, നമ്മുടെ ഈ വിശ്വാസത്തിലൂടെ നാം നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടി. ഇതുകൊണ്ടാണ് നരകത്തിലേക്ക് ബന്ധിക്കപ്പെടാനല്ലാതെ മറ്റൊന്നിനും കഴിയാത്തവരെ മുഴുവനായും രക്ഷിക്കുവാന്‍ രക്ഷാദാനം നല്‍കിക്കൊണ്ട് സ്വര്‍ണ്ണം, വെളളി, താമ്രം മുതലായവയുടെ വിശ്വാസത്തെ തനിക്ക് വഴിപാടായി കൊണ്ടുവരുവാന്‍ ദൈവം പറഞ്ഞത്. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയില്‍ വന്നും നമ്മുടെ സകല പാപങ്ങളും തന്നിലേക്ക് എടുത്തുകൊണ്ടും നമ്മുടെ സകലവിധിയും ചുമന്നുകൊണ്ടും നമ്മെ സത്യത്തില്‍ രക്ഷിച്ചതുകൊണ്ടാണ് ഈ രക്ഷാദാനത്തില്‍ വിശ്വസിച്ചുകൊണ്ട് ദൈവത്തിനുമുമ്പില്‍ നാം പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ടത്.
ഇപ്പോള്‍ യേശുക്രിസ്തു നമ്മുടെ കുറ്റമറ്റ രക്ഷകനായി മാറി. അതുകൊണ്ടുതന്നെ നീലനൂലും, ധൂമ്രനൂലും, ചുവപ്പുനൂലും, പഞ്ഞിനൂലും വിശ്വാസത്തിന്‍റെ ദാനം ആയതിനാല്‍ അവന്‍റെ രക്ഷാദാനത്തിലുളള നമ്മുടെ വിശ്വാസത്തോടുകൂടി നാം ഉറച്ച് നില്‍ക്കേണം. എന്തെന്നാല്‍ ഒന്നിനെക്കുറിച്ചും ഒന്നും അറിയാതെ സ്വേച്ഛാപരമായി അന്ധതയോടെ നാം വിശ്വസിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല.
കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍
സമാഗമനകൂടാരത്തിന്‍റെ തിരശീല ഉണ്ടാക്കുവാനാണ് ഇവ ഉപയോഗിച്ചിരുന്നത്. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവകൊണ്ട് ആദ്യം നിര്‍മ്മിച്ച തിരശ്ശീലയുടെ രണ്ടാമത്തെ ഭാഗം കോലാട്ടുരോമം പതിപ്പിച്ചതായിരുന്നു. അതിനുശേഷം ഇതിനെ മറച്ചുകൊണ്ട് ചുവപ്പിച്ച ആട്ടുകൊറ്റന്തോലും അതിനു മുകളിലായി തഹശൂതോലും പതിപ്പിച്ചു. ഇത്തരത്തില്‍ നാലു വ്യത്യസ്ത അടുക്കുകള്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നു തിരശീല.
സമാഗമനകൂടാരത്തിലെ തിരശ്ശീലയുടെ അവസാന പാളിയില്‍ തഹശൂതോലാണ് പതിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമാഗമനകൂടാരത്തിന്‍റെ ഉപരിതലത്തില്‍ പ്രത്യക്ഷ്യപ്പെട്ടിരുന്നത് ഈ കറുത്ത തഹശൂതോല്‍ ആയിരുന്നു. ഒരു ജലജീവിയാണ് തഹശു. ഇതിന്‍റെ തോലിന് ഒരു മനുഷ്യന്‍റെയത്രയോ അതില്‍ കുറച്ചോ വലിപ്പമുണ്ട.് കൂടാതെ ഈ തോല്‍ ജലപ്രതിരോധകവുമാണ്. അതിനാലാണ് സമാഗമനകൂടാരത്തിന്‍റെ തിരശീലയുടെ മുകളിലത്തെ പാളി നിര്‍മ്മിക്കുവാന്‍ തഹശൂതോല്‍ ഉപയോഗിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ സമാഗമനകൂടാരത്തിന്‍റെ പുറം ഭാഗം അത്ര ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നില്ല, തീര്‍ച്ചയായും ഇത് മറ്റുള്ളവരെ കാണിക്കുവാനുള്ള ഒരു നല്ല കാഴ്ചയായിരുന്നില്ല. നമുക്കായി യേശു ഈ ഭൂമിയില്‍ വന്നപ്പോള്‍ സത്യത്തില്‍ തന്‍റെ രൂപത്തില്‍ ആകര്‍ഷകത്വമില്ലാതെ ഇത്തരത്തിലുളള ഒരു താഴ്മയുളള മനുഷ്യനായാണ് വന്നത് എന്നാണ് ഇത് നമ്മോടു പറയുന്നത്.
ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നുവെന്നും നമുക്കായി ത്യജിക്കപ്പെട്ടുവെന്നുമാണ് നമ്മോടു പറയുന്നത്. എന്നാല്‍ കോലാട്ടുരോമം നമ്മോടു പറയുന്നത്. നമ്മുടെ യാഗവഴിപാടായി സ്നാനപ്പെട്ടുകൊണ്ടും അങ്ങനെ നമ്മുടെ പാപങ്ങള്‍ തന്നിലേക്കുതന്നെ എടുത്തുകൊണ്ടും ക്രൂശില്‍ ത്യാഗം ചെയ്തുകൊണ്ടും അവന്‍ നമ്മെ രക്ഷിച്ചു എന്നാണ്.
മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സമാഗമനകൂടാരത്തിന്‍റെ തിരശ്ശീലയുടെ നിര്‍മ്മാണവസ്തുക്കളായ ഇവയാണ് നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറ. ഈ സത്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഒരിക്കലും വിട്ടുപോകുവാന്‍ കഴിയാത്ത വിശ്വാസത്തിന്‍റെ കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍. രക്ഷാദാനം നമുക്കു നല്‍കുവാനായി നമ്മുടെ സ്വന്തം യാഗവഴിപാടായി യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നു. പഴയനിയമത്തില്‍ യിസ്രായേല്യരുടെ പാപക്ഷമയ്ക്കായി ദൈവം യാഗവഴിപാട് എന്ന പദ്ധതിക്ക് അടിസ്ഥാനമിട്ടു. ഊനമില്ലാത്ത യാഗമൃഗങ്ങള്‍ (കോലാട്, കുഞ്ഞാടുകള്‍, കാളകള്‍) തലയിലുളള കൈവയ്പ്പിലൂടെ തങ്ങളിലേക്കുവരുന്ന യിസ്രായേല്യരുടെ പാപങ്ങള്‍ സ്വീകരിക്കുകയും അവരുടെ സ്ഥാനത്ത് രക്തം ചൊരിഞ്ഞുകൊണ്ട് കൊല്ലപ്പെടുകയും തീയ്ക്ക് ഇരയാവുകയും അങ്ങനെ അവരെ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്യുമായിരുന്നു.
യേശുക്രിസ്തു യാഗകുഞ്ഞാടായി ഈ ഭൂമിയില്‍ വരികയും തലയില്‍ കൈവച്ചുകൊണ്ടുള്ള സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ തന്നിലേക്കു സ്വീകരിക്കുകയും ചെയ്തു. തലയില്‍ കൈവച്ചുകൊണ്ട് യിസ്രായേല്യരുടെ പാപങ്ങള്‍ മുഴുവന്‍ തന്നിലേക്കു സ്വീകരിച്ചതിനാല്‍ രക്തം വാര്‍ന്ന് ഹോമയാഗപീഠത്തില്‍ തീയ്ക്ക് ഇരയായി യാഗമൃഗം കൊല്ലപ്പെട്ടിരുന്നതുപോലെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളുടെ വിധി ചുമന്ന യേശുക്രിസ്തു ക്രൂശില്‍ മരിക്കുകയും അങ്ങനെ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു.
ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളിലെ യാഗവഴിപാടിന്‍റെ രക്തത്താല്‍ ന്യായവിധിയുടെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന പേരുകള്‍ തുടച്ചുമാറ്റപ്പെട്ടതുപോലെ യേശു സ്നാനപ്പെടുകയും രക്തംചൊരിയുകയും ചെയ്തുകൊണ്ടായിരുന്നു ഈ രക്തത്തിലൂടെ നമ്മുടെ നിത്യ പ്രായശ്ചിത്തം അവന്‍ നിറവേറ്റിയതും ലോകത്തിന്‍റെ സകലപാപങ്ങളും തുടച്ചുനീക്കിയതും. ഇതു പോലെ, ഇങ്ങനെയാണ് അവന്‍ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചത് എന്നു പറഞ്ഞുകൊണ്ട് സമാഗമന കൂടാരത്തിന്‍റെ നിര്‍മ്മാണ വസ്തുക്കള്‍ യേശുക്രിസ്തുവിനെക്കുറിച്ചും അവന്‍റെ ശുശ്രൂഷകളെക്കുറിച്ചും നമ്മോടു പറയുന്നു. പഴയനിയമം മുതല്‍ പുതിയനിയമം വരെ യേശു നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു എന്ന മുഴുസത്യവചനം സകല തെറ്റുകുറ്റങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമായി നില്‍ക്കുന്നു.
ഇന്നത്തെ ക്രിസ്ത്യാനികളില്‍ ധാരാളം പേരും നമ്മുടെ യാഗവഴിപാടായി യേശു ക്രിസ്തു ഈ ലോകത്തില്‍ വന്നുവെന്നും തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുമാറ്റിയെന്നും വിശ്വസിക്കുന്നില്ല. പകരം തന്‍റെ ക്രൂശിലെ മരണത്തില്‍ മാത്രം അന്ധമായി വിശ്വസിക്കുന്നു. ഇത്തരത്തിലുളള ക്രിസ്തീയ വിശ്വാസം, നീലനൂലിനെ ഉപേക്ഷിച്ച് ധൂമ്രനൂലിലും. ചുവപ്പുനൂലിലും കൊണ്ടുമാത്രം നിര്‍മ്മിച്ച ന്യായപ്രമാണരഹിതമായ സമാഗമനകൂടാര പ്രാകാരവാതിലുപോലെയാണ്. എങ്കില്‍ മാത്രമേ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു നിര്‍മ്മിച്ച തിരശ്ശീല ആവശ്യമില്ലായെന്നും പകരം ചുവപ്പിച്ച ആട്ടുകൊറ്റന്തോലിന്‍റെയും തഹശൂതോലിന്‍റെയും രണ്ട് തിരശ്ശീലകള്‍ മാത്രമേ ആവശ്യമുളളൂ എന്നും കാണുന്ന തെറ്റായ വിശ്വാസം ഉണ്ടാവുകയുളളൂ.
ലോകത്തുടനീളം ചിത്രീകരിച്ചിരിക്കുന്ന സമാഗമനകൂടാരത്തിന്‍റെ ചിത്രകലയെ നാം നോക്കുമ്പോള്‍ അവയില്‍ മിക്കവാറും എല്ലാംതന്നെ നീലനൂലിന്‍റെ ഒരു ചെറുകണിക പോലും കാഴ്ചക്കാരന് കാണുവാന്‍ സാധിക്കാത്തവിധത്തില്‍ രൂപപ്പെടുത്തിയവയാണെന്ന് നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. ഈ ചിത്രകല നിര്‍വഹിച്ച ആളുകള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അജ്ഞരായിരുന്നതിനാല്‍ അവരുടെ ചിത്രത്തിലെ സമാഗമനകൂടാരത്തിന്‍റെ വാതില്‍ ചുവപ്പും വെളളയും നിറങ്ങള്‍ കൊണ്ടുമാത്രം മൂടപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വിശ്വാസത്തിനു ദൈവത്തിനുമുമ്പില്‍ ശരിയായ വിശ്വാസമായിരിക്കുവാന്‍ ഒരിക്കലും കഴിയില്ല.
സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതിലില്‍ ധാരാളം ഉപയോഗിച്ചിരുന്ന നൂല്‍ നീലനൂലായിരുന്നു. അതിനെ തുടര്‍ന്ന് ധൂമ്രനൂലും ചുവപ്പുനൂലും വെളളനൂലും ഉപയോഗിച്ചിരുന്നു. അതുകൊണ്ട് പ്രാകാര വാതില്‍ നോക്കുമ്പോള്‍ തന്നെ ഒറ്റനോട്ടത്തില്‍ ഈ നാലുനിറങ്ങളും കാണേണം. എന്നാല്‍ യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് പൂര്‍ണ്ണമായും അജ്ഞതയിലിരിക്കുന്ന ധാരാളം ആളുകള്‍ ഈ ലോകത്തില്‍ ഉള്ളതുകൊണ്ടുതന്നെ അവരെല്ലാം സമാഗമനകൂടാരത്തില്‍ ഉപയോഗിച്ച നാലുനൂലുകളെ മറക്കുകയും പകരം രണ്ടുനൂലുകള്‍കൊണ്ടുമാത്രം തങ്ങളുടെ സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ നിര്‍മ്മിക്കുകയും ചെയ്തു.
ഇങ്ങനെ ചെയ്തതുകൊണ്ട്, ദൈവത്തെക്കുറിച്ച് വളരെ ചെറിയ അറിവുമാത്രം ഉണ്ടായിരിക്കുകയും തന്‍റെ വചനത്തെക്കുറിച്ച് പൂര്‍ണ്ണമായും അജ്ഞരായിരിക്കുകയും ചെയ്യുന്നവരെ വഞ്ചിക്കുകയാണ് ഇവര്‍. ഇവരെല്ലാം തന്നെ കപടപ്രവാചകന്‍മാരാണ്. കോതമ്പിന്‍റെ ഇടയില്‍ പിശാചിന്‍റെ കളവിതച്ചിട്ട് പോകുന്നവര്‍ എന്നാണ് ഇവരെക്കുറിച്ച് യേശുതന്നെ പറഞ്ഞത് (മത്തായി 13:25). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിലിന്‍റെ ചിത്രകലയില്‍ നിന്നും നീലനൂല്‍ ഉപേക്ഷിച്ച് കൊണ്ട് തെറ്റായ അസത്യങ്ങള്‍ പരത്തുന്നവരായി അവര്‍ മാറി. ഇതു കൊണ്ടാണ്, യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍പോലും ധാരാളം ആളുകള്‍ പാപം നിറഞ്ഞവരായി അവശേഷിക്കുന്നതും യേശുവിലുളള വിശ്വാസത്തെകൂടാതെ തങ്ങളുടെ പാപങ്ങള്‍ കാരണം നാശത്തിലേക്കു അവര്‍ ബന്ധിക്കപ്പെട്ടിരിക്കുന്നതും.
നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം ഉറച്ചുതന്നെ നില്‍ക്കേണം. നമ്മുടെ ആത്മാവിനായി നല്ലൊരു നീണ്ട മതപരമായ ജീവിതം നയിച്ചിട്ടും അതെല്ലാം ന്യായപ്രമാണരഹിതമായ ഒരു വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ പറ്റിച്ചേരുകയാണെങ്കില്‍ അതില്‍ എന്താണ് നന്‍മയുളളത്? ഒരു നിമിഷം കൊണ്ടുതന്നെ തെറ്റായ വിശ്വാസം പൊട്ടിത്തകര്‍ന്ന് വീഴും. നമ്മുടെ വീട് എത്ര തന്നെ ഭംഗിയുളളതായിരുന്നാലും ഒരു വിള്ളലുള്ള വിശ്വാസ അടിസ്ഥാനത്തിലാണ് അത് പണിഞ്ഞിരിക്കുന്നതെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനമാണുളളത്? നിങ്ങള്‍ എത്രതന്നെ കഠിനമായി ദൈവത്തെ സേവിച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ വിശ്വാസ അടിസ്ഥാനം വിള്ളലുള്ളതാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭവനം മണലിലാണ് പണിഞ്ഞത്; കൊടുങ്കാറ്റുവരുമ്പോഴും, വെളളപൊക്കം വരുമ്പോഴും അത് പൊട്ടിതകര്‍ന്ന് വീഴും.
എന്നാല്‍ തങ്ങളുടെ വിശ്വാസം ഉറച്ചതായിരിക്കുന്നവരുടെ അവസ്ഥ എന്താണ്? അത് എത്ര തന്നെ കുലുങ്ങിയാലും തകര്‍ന്ന് വീഴില്ല. നീലനൂലു കൊണ്ടും, ധൂമ്രനൂലു കൊണ്ടും, ചുവപ്പുനൂലുകൊണ്ടും, പിരിച്ചപഞ്ഞിനൂലുകൊണ്ടും നെയ്തെടുക്കുന്ന സത്യത്തിന്‍റെ പാറപ്പുറത്ത് പണിത ഭവനം ഒരിക്കലും തകര്‍ന്ന് വീഴില്ലായെന്ന് ദൈവം നമ്മോടു പറഞ്ഞിട്ടുണ്ട്. ഇതാണ് യഥാര്‍ത്ഥ സത്യം. എന്താണ് പാറയുടെ വിശ്വാസം? നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവയുടെ സത്യത്തിലുളള വിശ്വാസത്തില്‍ വിശ്വസിക്കുന്നതാണ് ഇത്. ഇത്തരത്തിലുളള ഒരു വിശ്വാസഭവനം പണിത ഒരുവന്‍റെ വിശ്വാസം ഒരിക്കലും തകരുകയില്ല. ഇതുകൊണ്ടാണ് ഒരു ഉറച്ചതും ദൃഢവുമായ അടിത്തറയുടെ ആവശ്യകത നമ്മുടെ വിശ്വാസത്തിനുണ്ട് എന്നുപറയുന്നത്. കര്‍ത്താവ് നമുക്കു എന്തുചെയ്തു എന്നതിനെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ വ്യക്തമായ ഒരു അറിവില്ലാതെ നാം വിശ്വസിക്കുകയാണെങ്കില്‍ ഇത്തരത്തിലുളള വിശ്വാസം ദൈവത്തിനു ആവശ്യമില്ലാത്ത തെറ്റായ മതവിശ്വാസമായി പരിണമിക്കും.
ഖദിരമരം, എണ്ണ, സുഗന്ധവര്‍ഗ്ഗങ്ങള്‍
സമാഗമനകൂടാരത്തിന്‍റെ തൂണുകള്‍, ഹോമയാഗപീഠം, പലകകള്‍, പരിശുദ്ധസ്ഥലത്തെ വസ്തുക്കള്‍ എന്നിവയെല്ലാം ഖദിരമരം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ബൈബിളില്‍ സൂചിപ്പിക്കുന്ന മരങ്ങള്‍ സാധാരണയായി മനുഷ്യനെയാണ് ഉദ്ദേശിക്കുന്നത് (ന്യായാധിപന്‍മാര്‍ 9:8-15, മര്‍ക്കൊസ് 8:24). ഇവിടെ പറയുന്ന ഈ മരവും നമ്മുടെ മാനുഷികപ്രവൃത്തിയില്‍, നമ്മോടു സൂചിപ്പിക്കുന്നത്; തൂണുകളിലും, ഹോമയാഗപീഠത്തിലും സമാഗമനകൂടാരത്തില്‍ തന്നെയും ഉപയോഗിച്ചിരുന്ന ഈ ഖദിരമരം നമ്മോടു പറയുന്നത് എന്തെന്നാല്‍ ഖദിരമരത്തിന്‍റെ വേരുകള്‍ എപ്പോഴും ഭൂമിക്കടിയില്‍ മൂടപ്പെട്ടതുപോലെ നമ്മുടെ അടിസ്ഥാനം എപ്പോഴും പാപം ചെയ്തുകൊണ്ടിരിക്കുക എന്നതാണ്. അനീതിചെയ്യുന്നത് തുടരുകയും എപ്പോഴും പാപം ചെയ്യുകയും അല്ലാതെ മറ്റൊന്നും തങ്ങളെകൊണ്ട് കഴിയില്ലായെന്ന് ആളുകള്‍ അംഗീകരിക്കേണം.
ഇതേസമയം തന്നെ ഖദിരമരം യേശുക്രിസ്തുവിന്‍റെ മനുഷ്യത്വത്തെയും സൂചിപ്പിക്കുന്നു. മനുഷ്യജഡത്തില്‍ ഈ ലോകത്തില്‍ വന്ന മശിഹാ ലോകത്തിന്‍റെ സകലപാപങ്ങളും ചുമക്കുകയും മനുഷ്യവര്‍ഗ്ഗത്തിന്‍റെ നന്‍മയ്ക്കായി വിധിക്കപ്പെടുകയും ചെയ്തു. അവന്‍ ദൈവമാണ്. അതുകൊണ്ടുതന്നെ പെട്ടകവും കാഴ്ചയപ്പത്തിന്‍റെ മേശയും ധൂപപീഠവും സമാഗമനകൂടാരത്തിലെ പലകയുമെല്ലാം ഖദിരമരം കൊണ്ടുണ്ടാക്കി ശുദ്ധസ്വര്‍ണ്ണം പൂശി.
വിളക്കിനുളള എണ്ണയും അഭിഷേകതൈലത്തിനും പരിമള ധൂപത്തിനുളള സുഗന്ധവര്‍ഗ്ഗവും നാം യേശുക്രിസ്തുവിന് സമര്‍പ്പിക്കുന്ന നമ്മുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു. നിന്നെയും എന്നെയും രക്ഷിച്ച മിശിഹായാണ് യേശുക്രിസ്തു. “യേശു” എന്ന പേരിന് “ജനങ്ങളെ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നവന്‍” എന്നും “ക്രിസ്തു” എന്ന പേരിന് “അഭിഷിക്തന്‍” എന്നുമാണ് അര്‍ത്ഥം. അതുകൊണ്ടു തന്നെ യേശുക്രിസ്തു ദൈവമാണെന്നും നമ്മെ രക്ഷിച്ച സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതനാണെന്നുമാണ് ഇത് നമ്മോടു പറയുന്നത്. ദൈവഹിതം അനുസരിച്ചു കൊണ്ട് നമ്മുടെ കര്‍ത്താവ് മനുഷ്യജഡത്തില്‍ ഈ ഭൂമിയില്‍ വരികയും സ്നാനപ്പെടുകയും നമ്മുടെ നന്‍മക്കായി ക്രൂശില്‍ യാഗമാവുകയും ചെയ്യുകയും അങ്ങനെ രക്ഷാദാനം നമുക്കു നല്‍കുകയും ചെയ്തു. നമുക്ക് നമ്മുടെ രക്ഷ നല്‍കിയ യേശു വഹിച്ച മഹാപുരോഹിതന്‍ എന്ന സ്ഥാനം സത്യത്തില്‍ വളരെ മനോഹരമായ പ്രവൃത്തിയാണ് നിറവേറ്റിയത്.
മഹാപുരോഹിതന്‍റെ എഫോദിലും മാര്‍പതക്കത്തിലും പതിച്ചിരുന്ന ഗോമേദക്കല്ലും രത്നങ്ങളും
മഹാപുരോഹിതന്‍റെ എഫോദിലും മാര്‍പതക്കത്തിലും പതിപ്പിച്ചിരുന്ന പന്ത്രണ്ടു വ്യത്യസ്ത അമൂല്യരത്നങ്ങളെപ്പറ്റി ഇവിടെ പറയുന്നു. മഹാപുരോഹിതന്‍ ആദ്യം പതക്കം ധരിക്കും, തുടര്‍ന്ന് ഒരു നീലയങ്കിയും ശേഷം അതിനുമുകളിലായി എഫോദും ധരിക്കും. യാഗ വഴിപാടു സമയത്തു എഫോദിനു മുകളില്‍ ധരിക്കുന്നതാണ് മാര്‍പതക്കം. ഈ പതക്കത്തിലാകട്ടെ പന്ത്രണ്ട് അമൂല്യ രത്നങ്ങളും പതിപ്പിച്ചിരുന്നു. മഹാപുരോഹിതന്‍റെ കര്‍ത്തവ്യം യിസ്രായേല്‍ ജനങ്ങളെയും ലോകത്തിലെ മറ്റുളള സകലമനുഷ്യരെയും തന്‍റെ മാറോട് ചേര്‍ത്ത് ആലിംഗനം ചെയ്യുക, ദൈവത്തിനുമുമ്പില്‍ പോകുക, അവരുടെ യാഗവഴിപാട് അവനു നല്‍കുക എന്നിവയൊക്കെയാണെന്ന് ഇത് കാണിക്കുന്നു.
സ്വര്‍ഗ്ഗത്തിലെ നിത്യമഹാപുരോഹിതനായ യേശുവും ഈ ലോകത്തിലെ സകല ജാതികളെയും തന്‍റെ മാറോടുചേര്‍ത്ത് ആലിംഗനം ചെയ്യുകയും തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം തന്നിലേക്ക് എടുത്തുകൊണ്ട് തന്‍റെ സ്വന്തം ജഡം ഉപേക്ഷിക്കുകയും നമുക്കായി യാഗമാവുകയും അങ്ങനെ പിതാവായ ദൈവത്തിന് തന്‍റെ മക്കളെ അര്‍പ്പിക്കുകയും ചെയ്തു. മാര്‍പതക്കത്തില്‍ പതിപ്പിച്ചിരുന്ന പന്ത്രണ്ട് രത്നങ്ങള്‍ ഈ ലോകത്തിലെ സകലജാതികളെയും അവ ധരിച്ചിരുന്ന മഹാപുരോഹിതന്‍, ഇതു പോലെ ലോകത്തിലെ സകലദേശക്കാരെയും രക്ഷിച്ച് തന്‍റെ മാറോടു ചേര്‍ത്ത് ആലിംഗനം ചെയ്ത യേശുക്രിസ്തുവിനെയും സൂചിപ്പിക്കുന്നു.
ഇതാണ് നമ്മുടെ ദൈവം തന്‍റെ സമാഗമനകൂടാരം നിര്‍മ്മിക്കുവാനായി യിസ്രായേല്യരോടു കൊണ്ടുവരുവാന്‍ പറഞ്ഞ വഴിപാടുകള്‍. ഈ വഴിപാടുകള്‍ കൊണ്ട് തന്‍റെ തിരുനിവാസ സ്ഥലമായ സമാഗമനകൂടാരം പണിയേണം എന്നു ദൈവം പറഞ്ഞ സത്യത്തില്‍ ഒരു ആത്മീയ അര്‍ത്ഥമുണ്ട്. ദൈവം നല്‍കിയ ന്യായപ്രമാണത്തെ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ യിസ്രായേല്‍ ജനങ്ങള്‍ എപ്പോഴും പാപികളായി തുടരുന്നു. ഇതുകൊണ്ടാണ് സമാഗമനകൂടാരം നിര്‍മ്മിക്കുവാനും, സമാഗമനകൂടാരത്തില്‍ നല്‍കപ്പെടുന്ന യാഗവഴിപാടിനാല്‍ പാപക്ഷമ അനുവദിക്കുന്ന യാഗസമ്പ്രദായം നല്‍കുവാനും മോശെയിലൂടെ ദൈവം അവരോടു പറഞ്ഞത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, തന്‍റെ ഭവന നിര്‍മ്മാണത്തിനായി ഈ വഴിപാടുകള്‍ ഉപയോഗിച്ചുകൊണ്ടും യാഗസമ്പ്രദായത്തിന്‍റെ ആവശ്യകതയ്ക്കനുസരിച്ച് തങ്ങളുടെ യാഗവഴിപാടുകള്‍ അവനു നല്‍കുവാന്‍ അവരെ പ്രാപ്തരാക്കികൊണ്ടും യിസ്രായേല്യരില്‍ നിന്നും യാഗവഴിപാട് സ്വീകരിച്ച് ദൈവം അവരുടെ പാപങ്ങള്‍ തുടച്ചുനീക്കി. ഇങ്ങനെയാണ് ദൈവത്തിന് തന്‍റെ യിസ്രായേല്‍ മക്കളുമായി സമാഗമനകൂടാരത്തില്‍ നിവസിക്കുവാന്‍ കഴിഞ്ഞത്.
എങ്കിലും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ പിരിച്ച പഞ്ഞിനൂല്‍ എന്നിവയില്‍ വിശ്വസിക്കാത്ത ധാരാളം ക്രിസ്താനികള്‍ ഈ ഭൂമിയില്‍ ഉണ്ട്. തനിക്ക് സ്വര്‍ണ്ണവും, വെളളിയും, താമ്രവും കൊണ്ടുവരാന്‍ ദൈവം പറയുമ്പോള്‍ എന്തുകൊണ്ട് അവര്‍ ഈ വഴിപാടുകളില്‍ വിവരിക്കപ്പെട്ടിരിക്കുന്ന സത്യത്തില്‍ വിശ്വസിക്കുന്നില്ല?
നമ്മുടെ പാപങ്ങള്‍ കാരണം നരകത്തിലേക്ക് കെട്ടപ്പെടേണ്ടവരല്ലേ നാം? താന്‍ നരകത്തിലേക്ക് കെട്ടപ്പെട്ടവരാണ് എന്ന് നിങ്ങള്‍ ഒരിക്കലും അംഗീകരിക്കാത്തതുകൊണ്ട് അനേകം ലോകമതങ്ങളില്‍ ഒരെണ്ണം എന്ന രീതിയിലാണോ നിങ്ങള്‍ ക്രിസ്ത്യാനിത്വത്തില്‍ വിശ്വസിക്കുന്നത്? ഇങ്ങനെയാണ് നിങ്ങള്‍ വിശ്വസിച്ചിട്ടുളളത് എങ്കില്‍ എത്രയും വേഗം നിങ്ങള്‍ പശ്ചാത്തപിക്കുകയും, നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും, ചുവപ്പുനൂലിന്‍റെയും, പിരിച്ച പഞ്ഞിനൂലിന്‍റെയും വിശ്വാസത്തിലേക്ക് മടങ്ങിവരുകയും വേണം. താന്‍ പാപത്തിന്‍റെ ഒരു പിണ്ഡമാണെന്നും ഈ പാപങ്ങള്‍കാരണം നരകത്തിലേക്ക് വിധിക്കപ്പെടേണ്ടവനാണ് താനെന്നും ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു മുമ്പില്‍ നിങ്ങള്‍ മനസ്സിലാക്കുകയും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും വേണം.
നിങ്ങള്‍ നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു എങ്കിലും അതു കണക്കാക്കാതെ നമ്മുടെ കര്‍ത്താവ്, മശിഹായായി ഈ ലോകത്തില്‍ വന്ന് തന്‍റെ സ്നാനത്തിലൂടെ നിന്‍റെ പാപങ്ങളെല്ലാം തന്നിലേക്ക് തന്നെ എടുത്ത് ക്രൂശുവരെ ഈ പാപത്തെ ചുമന്ന് അതില്‍ തന്‍റെ രക്തം വാര്‍ത്ത് സ്വയം യാഗമായിമാറുകയും അങ്ങനെ നിന്നെയും എന്നെയും നമ്മുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും രക്ഷിച്ചു എന്ന സത്യ സുവിശേഷത്തില്‍ നീ വിശ്വസിക്കേണം. നീലനൂലിലും, ചുവപ്പുനൂലിലും, ധൂമ്രനൂലിലും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസത്താലല്ലാതെ നമുക്ക് നമ്മുടെ വിശ്വാസ അടിസ്ഥാനം പൂര്‍ണ്ണമായും പണിയുവാന്‍ കഴിയില്ല.
നാം നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണം
നീലനൂലിലും, ധൂമ്രനൂലിലും ചുവപ്പു നൂലിലുമുളള വിശ്വാസം ഉണ്ടായിരിക്കേണം എന്നു ദൈവം പറയുമ്പോള്‍; സത്യത്തില്‍ നമുക്ക് നീലനൂലിലും, ധൂമ്രനൂലിലും ചുവപ്പുനൂലിലുമുളള വിശ്വാസം ഉണ്ടായിരിക്കണമോ അതോ നീലനൂലിനെ ഉപേക്ഷിച്ച് ധൂമ്രനൂലിലും, ചുവപ്പുനൂലിലും മാത്രം വെളിപ്പെട്ടിരിക്കുന്ന സത്യത്തില്‍ വിശ്വസിക്കണമോ എന്ന് നാം നമ്മോടു തന്നെ ചോദിക്കണം.
നാം ദൈവത്തില്‍ എടുത്തുകൊണ്ടിരിക്കുന്നത് നമ്മുടെ അഭിരുചിക്കിണങ്ങുന്ന തെറ്റായ വിശ്വാസമാണോ അല്ലയോ എന്ന് നാം അറിയുവാന്‍ നമ്മെത്തന്നെ നോക്കി കാണുന്നത് ആവശ്യമായിരിക്കുന്നു. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ് നൂല്‍ എന്നിവ കൊണ്ടുവരുവാന്‍ ദൈവം നമ്മോടു ആവശ്യപ്പെടുമ്പോള്‍ ഏതെങ്കിലുമൊരു തരത്തില്‍ കറുത്ത ചണനൂല്‍ കൊടുക്കുവാനുളള ഒരു പ്രവണത നമ്മില്‍ ഉണ്ടാവുകയില്ലേ? “ദൈവമേ, അങ്ങ് ആവശ്യപ്പട്ട നൂല്‍ സമാഗമനകൂടാരത്തില്‍ ഉപയോഗശൂന്യമായി കാണപ്പെടുന്നു. അത് മഴവെളളം കൊണ്ട് ചീഞ്ഞളിഞ്ഞുപോകും. അതിനെ അന്വേഷിച്ച് കണ്ടെത്തി ഇവിടെയുളള സകല വഴിയിലും കൊണ്ടുവരേണമെന്നു പറയുന്നത് കഠിനമായ ഒരു പ്രയത്നമാണ്. പകരം ഈ ചണനൂല്‍ ഉപയോഗിച്ചുനോക്കൂ. ഇത് ഏകദേശം 50 വര്‍ഷത്തോളം നിലനില്‍ക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ഒരു പക്ഷേ താങ്കള്‍ ഇത് ഉപയോഗിക്കുകയാണെങ്കില്‍ 100 വര്‍ഷത്തോളം അത് നിലനിന്നേക്കാം. അങ്ങ് ഇത് തറയില്‍ കുഴിച്ചിടുകയാണെങ്കില്‍ കൂടി 200 വര്‍ഷം കഴിഞ്ഞാലും ഇത് ചീഞ്ഞളിയുകയില്ല ഇത് അത്ഭുതകരമല്ലേ?”
ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതല്ലേ നാം ദൈവത്തോടു പറയുന്നത്? അതിനാല്‍ നാം നമ്മെതന്നെ നോക്കികാണുകയും ദൈവത്തോട് ഇത്തരത്തിലുളള അന്ധവിശ്വാസം പുലര്‍ത്തുന്നവരാണോ അല്ലയോ എന്ന് ചിന്തിക്കുകയും വേണം. ഇത്തരത്തിലുളള ഒരു വിശ്വാസമാണ് നമുക്കുളളതെങ്കില്‍ ഇപ്പോള്‍തന്നെ നാം പശ്ചാത്തപിക്കേണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നാം മുഴുവനായും തിരിയേണം.
തങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്ല ക്രിസ്ത്യാനികളാണെന്ന് ചിന്തിക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ സൂക്ഷ്മമായി നോക്കിയാല്‍ അവരുടെ അറിവും വിശ്വാസവും തെറ്റായതാണെന്ന് കാണുവാന്‍ കഴിയും.
ഇന്നത്തെ ക്രിസത്യാനിത്വത്തില്‍ പരക്കെ വ്യാപിച്ച മിസ്റ്റിസിസം
സാധാരണയായി ധാരാളം ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ഒന്നാണ് മിസ്റ്റിസിസം. ഇത്തരം ആളുകള്‍ക്ക് ദൈവവചനം സത്യത്തില്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരിക്കില്ല. മശിഹാ തങ്ങള്‍ക്ക് നല്‍കിയ സത്യവചനത്തെ അറിയാത്തതു കൊണ്ടുതന്നെ അവര്‍ തങ്ങളുടെ സ്വന്തം ചിന്തകളാലും വിചാരങ്ങളാലും കര്‍ത്താവിനെ അനുഗമിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. കൂടാതെ ഇത്തരത്തിലുളള ചിന്തകള്‍ സത്യമാണെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ ദൈവത്തോടു വളരെ തീഷ്ണമായി പ്രാര്‍ത്ഥിക്കുന്നതുകൊണ്ടും പ്രാര്‍ത്ഥനകളില്‍ അവര്‍ അനുഭവിച്ചറിയുന്ന തങ്ങളുടെ സ്വന്തം ചിന്തകളെയും വിചാരങ്ങളെയും വിശ്വസ്തതയോടെ പിന്തുടരുന്നതുകൊണ്ടും എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവത്തിലുളള സത്യവിശ്വാസം എന്ന് വേര്‍തിരിച്ചറിയുവാന്‍ അവര്‍ക്ക് കഴിയുന്നില്ല.
ഇതുപോലെ ഒരുവന്‍റെ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വിശാലമായ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമനുസരിച്ച് ദൈവത്തില്‍ വിശ്വസിക്കുന്നതാണ് മിസ്റ്റിസിസത്തിന്‍റെ വിശ്വാസം. ഉപവസിക്കുമ്പോഴും സ്തുതികള്‍ അര്‍പ്പിക്കുമ്പോഴും; വിശ്വസിക്കുമ്പോഴും, അതിരാവിലെയുളള പ്രാര്‍ത്ഥന കഴിക്കുമ്പോഴും, ഒരു മലമുകളില്‍ പ്രാര്‍ത്ഥനയ്ക്കായി കയറുമ്പോഴും, പാപം ചെയ്യുമ്പോഴും, പശ്ചാത്താപ പ്രാര്‍ത്ഥന കഴിക്കുമ്പോഴും, അങ്ങനെ ഓരോന്നും ചെയ്യുമ്പോഴുളള വികാരങ്ങളാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഇത്തരം ആളുകളെല്ലാം തന്നെ മിസ്റ്റിക്കുകളാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരുവന്‍റെ സ്വന്തം വികാരങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് നയിക്കുന്ന ഒരു വിശ്വാസജീവിതം മശിഹാ പറഞ്ഞ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വിശ്വാസമല്ല.
ഒരു പക്ഷേ ഇന്നത്തെ ക്രിസ്താനികളില്‍ 99.9 ശതമാനം പേരും ചരിത്രപരമായി മിസ്റ്റിക്കുകളാവാം. മറ്റൊരു വിധത്തില്‍, ആദിമസഭ ഒഴികെ മുഴുവന്‍ ക്രിസ്ത്യാനിത്വവും മിസ്റ്റിസിസത്തെ അനുഗമിച്ചിട്ടുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒരു അതിശയോക്തിയുമില്ല. നീലനൂലിന്‍റെയും, ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വിശ്വാസമില്ലാത്തവര്‍ തങ്ങളുടെ സ്വന്തം വിചാരങ്ങളാണ് വിശ്വാസം എന്ന് ചിന്തിച്ചു കൊണ്ട് സ്വയം വഞ്ചിതരായി മാറി. തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ദൈവത്തെ കണ്ടുമുട്ടുന്നുണ്ട് എന്ന് അവര്‍ വാദിക്കുന്നു. തങ്ങള്‍ സ്തുതിച്ച് കൊണ്ടിരിക്കുമ്പോള്‍ എത്രമാത്രം അത്ഭുതകരമായി അത് അനുഭവിച്ചെന്നും അവര്‍ നമ്മോടു പറയുന്നു.
അവര്‍ പറയുന്നു, “നാം ഈ ആരാധനകൂട്ടത്തില്‍ ഒന്നിച്ചുകൂടി, ഇരുകരങ്ങളുമുയര്‍ത്തി നമ്മുടെ പാപങ്ങള്‍ക്കായി പശ്ചാത്തപിച്ചു. ക്രൂശിനെ മുറുകെ പിടിച്ചുകൊണ്ട് അതിന്‍റെ പാദത്തില്‍ ചില ആചാരങ്ങള്‍ നടത്തി. അപ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ അഗ്നിനാളം പോലെ ഉയരുകയും ക്രിസ്തു വളരെ സ്നേഹിക്കുവാനാകുന്നവനുമായി മാറുകയും ചെയ്തു ക്രിസ്തു ചൊരിഞ്ഞ ആ രക്തത്തിനായി നമ്മുടെ ഹൃദയത്തില്‍ ഞങ്ങള്‍ നന്ദിയര്‍പ്പിച്ചു. കര്‍ത്താവു നമ്മുടെ പാപങ്ങളെല്ലാം കഴുകികളഞ്ഞുവെന്ന് നാം വളരെ ഉറച്ചു വിശ്വസിക്കുന്നു. കൂടാതെ ഇതുകൊണ്ടാണ് അവന്‍ രക്തം ചൊരിഞ്ഞതെന്നും നാം മനസ്സിലാക്കുന്നു. ഈ മുഴു അനുഭവത്തെയും നാം സ്നേഹിക്കുന്നു”. എന്നാല്‍ ഒരു ദിവസം ഈ വികാരങ്ങളെല്ലാം ശമിക്കുമ്പോള്‍, ആ എല്ലാ ചിന്തകളും അവസാനിച്ചു, നമ്മുടെ ഹൃദയങ്ങളില്‍ പാപമുണ്ട് എന്ന് അവര്‍ പറയും. മിസ്റ്റിസിസം എന്നു പറയുന്നത് ഈ വിശ്വാസമല്ലാതെ മറ്റൊന്നല്ല.
ദേശവര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാ ക്രിസ്ത്യാനികള്‍ക്കും നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സത്യത്തിലുളള വിശ്വാസം ആവശ്യമായിരിക്കുന്നു. ദൈവം പറഞ്ഞ ഈ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും സത്യത്തില്‍ വിശ്വസിക്കാത്തവരുടെ വിശ്വാസം അന്ധവിശ്വാസം നിറഞ്ഞതാണ്. ഈ ആളുകള്‍ ദൈവത്തിനു നല്‍കുന്നത് നീലനൂലിന്‍റെയും ധൂമ്രനൂലിന്‍െറയും ചുവപ്പുനൂലിന്‍റെയും വിശ്വാസമല്ല മറിച്ച് ചണനൂലിന്‍റെ വിശ്വാസമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വളരെ പെട്ടന്ന് തകര്‍ന്ന് വീഴാവുന്ന ദൈവം ആഗ്രഹിക്കാത്ത തങ്ങളുടെ ദുരൂഹത നിറഞ്ഞ വിശ്വാസമാണ് അവര്‍ ദൈവത്തിന് നല്‍കിവരുന്നത്.
ബോട്ടുജെട്ടികളില്‍ വള്ളങ്ങളെ കെട്ടിയിടുവാന്‍ ഉപയോഗിക്കുന്ന കയറുകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇത്തരത്തിലുളള വസ്തുവിനെയാണ് മിസ്റ്റിക്കുകള്‍ സന്തോഷപൂര്‍വ്വം ദൈവത്തിനു നല്‍കുന്നത്. നീലനൂലും, ധൂമ്രനൂലും, ചുവപ്പുനൂലും പിരിച്ച പഞ്ഞിനൂലും കൊണ്ടുവരുവാന്‍ ദൈവം പറഞ്ഞപ്പോള്‍ ചില ആളുകള്‍, “കര്‍ത്താവേ, ഈ വിശ്വാസം സ്വീകരിക്കൂ!” എന്നു പറഞ്ഞ് ഈ കട്ടിയുളള കയര്‍ ദൈവത്തിനു നല്‍കുന്നു. ചിലയാളുകള്‍ വലിയ കപ്പലുകളെ പരസ്പരം കെട്ടുവാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ചങ്ങലകളാണ് അവന് നല്‍കുന്നത്. ഈ കട്ടിയുളള ഇരുമ്പു ചങ്ങലകൂട്ടം കര്‍ത്താവിന്‍റെ പാദത്തില്‍ അര്‍പ്പിച്ച് കൊണ്ട് അത് സ്വീകരിക്കുവാന്‍ അവര്‍ അവനോടു ആവശ്യപ്പെടുന്നു.
എന്നാല്‍ ദൈവം നമ്മോടു പറഞ്ഞത് നീലനൂലിന്‍റെയും, ധൂമ്രനൂലിന്‍റെയും, ചുവപ്പു നൂലിന്‍റെയും വിശ്വാസം കൊണ്ടുവരാനാണ്. ഇരുമ്പു ചങ്ങലകള്‍ തനിക്കു കൊണ്ടുവരാന്‍ അവന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ധാരാളം ആളുകളും തങ്ങളുടെ കണ്ണുകള്‍ക്ക് നല്ലതെന്നു തോന്നുന്നതും കണ്ടെത്തുവാന്‍ എളുപ്പമായതും അവനായി കൊണ്ടുവരുന്നു. ഇരുമ്പു ചങ്ങലകളും, കയറും, ചണനൂലും മുന്തിരിവള്ളികള്‍ പോലും കൊണ്ടുവരുന്ന ആളുകളുണ്ടെങ്കിലും സത്യത്തില്‍ ദൈവം സ്വീകരിക്കുന്നത് നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വഴിപാട് മാത്രമാണ്. താന്‍ സ്വീകരിക്കുന്ന ഒരേയൊരു വിശ്വാസമായി ദൈവം അംഗീകരിച്ചിട്ടുളളത് നീലനൂലിന്‍റെയും, ധൂമ്രനൂലിന്‍റെയും, ചുവപ്പുനൂലിന്‍റെയും വിശ്വാസത്തെ മാത്രമാണ്. ഇത്തരത്തില്‍ നാമും നീലനൂലിന്‍റെയും, ധൂമ്രനൂലിന്‍റെയും, ചുവപ്പുനൂലിന്‍റെയും വിശ്വാസത്തെ സ്വീകരിക്കേണം.
വെറുതെയുളള ഒരു വഴിപാടും മശിഹാ സ്വീകരിക്കുന്നില്ല
യിസ്രായേല്യര്‍ എഫോദിലും മാര്‍പതക്കത്തിലും പതിപ്പിക്കുവാനായി സ്വര്‍ണ്ണം, വെളളി, താമ്രം മുതലായവയും കൊണ്ടുവന്നിട്ടുണ്ടായിരുന്നു. എന്നിരുന്നാലും ദൈവത്തിന് ചെമ്പും ഇരുമ്പും കൊണ്ടുവരുന്ന ചിലയാളുകളുമുണ്ട്. ഇത്തരത്തിലുളള വസ്തുതകളെല്ലാം സ്വീകരിക്കുവാനെന്നപോലെ ഒരു റീസൈക്ലിംഗ് കട നടത്തുകയാണോ യേശു? തീര്‍ച്ചയായും ഇല്ല.
ഏതെങ്കിലും തരത്തിലുളള ചവറുകള്‍ സ്വീകരിക്കുന്ന ഏതെങ്കിലുമൊരു വ്യക്തിയല്ല യേശു. നിങ്ങള്‍ അവനായി കൊണ്ടുവരുന്ന ഉപയോഗ്യശൂന്യമായ വസ്തു സ്വീകരിക്കുവാന്‍ തക്കവണ്ണം ഒരു റീസൈക്ലിംഗ് കട നടത്തുകയല്ല യേശു. നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച തന്‍റെ നീലനൂലിന്‍റെയും, ധൂമ്രനൂലിന്‍റെയും, ചുവപ്പൂനൂലിന്‍റെയും കരുണയില്‍ മുട്ടുമടക്കുവാനും തന്‍റെ സത്യസ്നേഹം നമുക്കു നല്‍കുവാനും ആഗ്രഹിക്കുന്ന മശിഹായാണ് യേശു. തികച്ചും ആവശ്യമായ ചില വസ്തുക്കള്‍ വിവരിച്ചുകൊണ്ട് നമ്മില്‍ നിന്നും അവന്‍ ആവശ്യപ്പെടുന്ന വിശ്വാസം മശിഹാ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ വിശ്വാസവുമായി മാത്രം അവനു മുമ്പില്‍ പോയാല്‍ മാത്രമേ നമുക്കു വാഗ്ദാനം ചെയ്തവ അവന്‍ നല്‍കുകയുളളൂ.
എന്നിരുന്നാലും അവനെക്കുറിച്ചുളള തങ്ങളുടെ തെറ്റായ ധാരണയനുസരിച്ച് മശിഹായില്‍ വിശ്വാസം പുലര്‍ത്തുന്നവരുടെയിടയിലും വിവരിക്കുവാനാ വാത്തവിധം തന്നിഷ്ടം പുലര്‍ത്തുന്നവരുമുണ്ട്. ദൈവത്തിന്‍റെ മുമ്പില്‍ തന്‍റെ നിര്‍ബന്ധവഴികളിലൂടെ നടന്ന ഫറവോനെപ്പോലെ കാപട്യം നിറഞ്ഞവരും തിന്‍മനിറഞ്ഞവരുമാണ് അവര്‍. “യഹോവ തന്നെ വെളിപ്പെടുത്തി, അവന്‍റെ ജനങ്ങളെ പോകുവാന്‍ അനുവദിക്കുക” എന്ന് മോശെ പറഞ്ഞപ്പോള്‍ “യഹോവയാര്?” എന്ന് തിരിച്ചു ചോദിച്ചവനാണു ഫറവോന്‍.
ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് അവന് വിവരിച്ച് കൊടുത്തപ്പോള്‍ തന്‍റെ ചെയ്തിക്കു കിട്ടിയ വിലയും ഫലവും കണക്കാക്കിയതിനുശേഷം ദൈവത്തിനുമുമ്പില്‍ വേഗം കീഴടങ്ങുകയായിരുന്നു അവന്‍ ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ വിശ്വസിക്കാതെ തന്‍റെ മര്‍ക്കടമുഷ്ടിമുടിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അവന് കുറച്ചുനേരം മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നുളളൂ. എന്നാല്‍ കുറേ ബാധകള്‍ക്കുശേഷം അവന് ആ നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കാമായിരുന്നു. തന്‍റെ ദേശം മുഴുവന്‍ തവളകള്‍ കൊണ്ടു മൂടിക്കിടക്കുന്ന ഒരു അവസ്ഥയുണ്ടായിട്ടുപോലും ഇപ്പോഴും തന്‍റെ നിര്‍ബന്ധബുദ്ധിയില്‍ മുറുകെ പിടിക്കുകയും ദൈവവചനം അനുസരിക്കാതെയിരിക്കയും ചെയ്യുന്നത് ഫറവോന് എത്ര മാത്രം വിഡ്ഢിത്തം നിറഞ്ഞതും സഹതാപകരവുമാണ്?
തവളകള്‍ മാത്രമല്ല പേനുകൊണ്ടും അവന്‍റെ ദേശം ബാധിക്കപ്പെട്ടിരുന്നു. ഒരുവന്‍ വലത്തോ ഇടത്തോ എവിടെ തിരിഞ്ഞുനോക്കിയാലും ഈജിപ്ത് ദേശം മുഴുവന്‍ പേനിനെ കൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും ഫറവോന്‍ കീഴടങ്ങിയില്ല. എല്ലായിടവും പേനിനെകൊണ്ടു നിറഞ്ഞാല്‍ എങ്ങനെ അവിടെ ജീവിക്കാനാകും? ഈ സാഹചര്യത്തില്‍, “ഞാന്‍ അവനെ അനുസരിക്കാത്തതുകൊണ്ട് യഥാര്‍ത്ഥ രാജാവ് ആരെന്ന് അവന്‍ എനിക്കു കാണിച്ചുതരുന്നതാകാം. ഒരു പക്ഷേ ഞാന്‍ ഭൂമിയിലെ ഒരു രാജാവായിരിക്കാം. എന്നാല്‍ അവനുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ ഈ ഭൂമുഖത്തെ മഹത്തായ ഒരു ദേശത്തിന്‍റെ രാജാവായിരുന്നാലും ഈ ലോകത്തിനെ മുഴുവന്‍ ഭരിക്കുവാനുളള ശക്തി എനിക്കുണ്ടായിരുന്നാലും എന്നെക്കാളും പതിന്‍മടങ്ങ് ശക്തിയുളളവനാണ് ദൈവം. എന്‍റെ അനുസരണയില്ലായ്മ കാരണമെന്നാണ് അവന്‍ ഈ ബാധകള്‍ കൊണ്ടുവരുന്നത്” എന്ന് അവന്‍ തിരിച്ചറിയേണമായിരുന്നു. ഇങ്ങനെയാണ് അവന്‍ കീഴടങ്ങേണ്ടിയിരുന്നത്.
തന്‍റെ ചെറുത്തു നില്‍പ്പിന്‍റെ വില എന്താണെന്ന് സ്വയം മനസ്സിലാക്കിയതിനുശേഷം വേഗത്തില്‍ കീഴടങ്ങുക എന്നതായിരുന്നു ഫറവോനു ബുദ്ധി. ഫറവോന്‍ എത്ര തന്നെ ശക്തിയുളളവനായിരുന്നാലും ദൈവത്തിനെതിരെ നില്‍ക്കുവാന്‍ ഒരു വഴിയുമില്ലെന്നു തിരിച്ചറിയുകയാണെങ്കില്‍ “ശരി ദൈവമേ, നീ ഒന്നാം സ്ഥാനത്തു നില്‍ക്കൂ; ഞാന്‍ രണ്ടാമനായിക്കോളാം” എന്നു പറഞ്ഞുകൊണ്ട് അവനു ദൈവത്തിനു മുമ്പില്‍ കീഴടങ്ങാമായിരുന്നു. എന്നാല്‍ ഈ കീഴടങ്ങല്‍ ഫറവോ നിരസിച്ചതുകാരണം അവന്‍റെ ദേശം മുഴുവനും ജനങ്ങളും പേനിനാല്‍ ബാധിക്കപ്പെട്ടു.
ഇതുകൊണ്ടു തന്നെ ഒരു മിസ്രയീമ്യനും ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല. എല്ലാവരുംതന്നെ പേനുകളാല്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അതില്‍ നിന്നും രക്ഷനേടുവാനല്ലാതെ മറ്റെന്തെങ്കിലും ചെയ്യുവാന്‍ ആരെകൊണ്ടു സാധിക്കും? ഒരു പക്ഷേ തങ്ങളുടെ വീടുകള്‍ കത്തിയമരുമ്പോഴും കത്തിയ പേനുകളുടെ വൃത്തികെട്ട നാറ്റം ആ ഗ്രാമം മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ പോലും വിളക്കുകളുമായി പേനില്‍ നിന്നും രക്ഷനേടാന്‍ പരക്കം പായുന്ന മിസ്രയീമ്യരെ നമുക്കു സങ്കല്‍പ്പിക്കുവാന്‍ കഴിയും.
ചില കാര്യങ്ങള്‍ മനുഷ്യന് ചെയ്യുവാന്‍ കഴിയും, എന്നാല്‍ മനുഷ്യനു ചെയ്യുവാന്‍ കഴിയാത്ത കാര്യങ്ങളുമുണ്ട്. ദൈവം സൈന്യങ്ങളുടെ ദൈവമായതുകൊണ്ട് അവനാണ് ജീവിതത്തെയും മരണത്തെയും സന്തോഷത്തെയും ദുഃഖത്തേയും അനുഗ്രഹങ്ങളെയും ശാപങ്ങളെയും ഭരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമ്പോള്‍ സ്വയം ആത്മവിശ്വാസം കാണിക്കുന്നതിനെക്കാളും ദൈവത്തിനെതിരെ നില്‍ക്കുവാന്‍ ശ്രമിക്കുന്നതിനെക്കാളും പക്ഷഭേദമില്ലാതെ ചിന്തിച്ച്, നമ്മുടെ നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കാം എന്ന ന്യായമായ ഉത്തരത്തില്‍ നാം എത്തിച്ചേരണം. നമ്മുടെ ഇടയിലാണെങ്കില്‍ ഒരു പക്ഷേ നാം ഒരുവന്‍റെ സ്വന്തം വഴികള്‍ സ്വയം പ്രഖ്യാപിക്കുകയും മറ്റുള്ളവരെ മറികടന്ന് മുന്നേറുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ മശിഹായെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും പ്രായോഗികമല്ല.
ദൈവത്തിനുമുമ്പില്‍ നാം ഏതുതരത്തിലുളള വ്യക്തിയായിരിക്കേണം എന്നു നാം ചിന്തിക്കേണം. നാം ദൈവത്തിനെതിരെ മുറുകെ പിടിച്ചിരിക്കണമോ അതോ നമ്മുടെ ഹൃദയങ്ങള്‍ നിഷ്കളങ്കവും സൗമ്യവുമായിരിക്കണമോ എന്നു നാം ഗൗരവമായി കണക്കാക്കേണം. കൂടാതെ ദൈവത്തിനുമുമ്പില്‍ നാമെല്ലാവരും സൗമ്യരാണ് എന്ന ഉറച്ച ഉത്തരത്തില്‍ നാം എത്തിച്ചേരുകയും വേണം. മനുഷ്യരുടെ മുമ്പില്‍ ഒരു പക്ഷേ നാം നമ്മുടെ നിര്‍ബന്ധബുദ്ധി മുറുകെ പിടിക്കുകയും അതേ സമയം അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടുകയും ചെയ്യുമായിരിക്കാം. എന്നാല്‍ ദൈവത്തിനു മുമ്പില്‍ നമ്മുടെ ഹൃദയങ്ങള്‍ പൂര്‍ണ്ണമായും സൗമ്യമായിരിക്കണം.
“ദൈവമേ, ഞാന്‍ തെറ്റു ചെയ്തു” ഇത് അംഗീകരിക്കുന്നവരാണ് നല്ല വഴി തെരഞ്ഞെടുക്കുന്നവര്‍. ഈ മനുഷ്യര്‍ക്കാണ് തങ്ങളുടെ ശപിക്കപ്പെട്ട ജീവിതങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ കഴിയുക. തങ്ങളുടെ പാപങ്ങള്‍ കാരണം ദൈവത്തെ ഉപേക്ഷിച്ചവര്‍ക്ക്, ദൈവകരങ്ങളാല്‍ ആലിംഗനം ചെയ്യപ്പെടുവാനും ജീവനദിയിലെ വെളളം കുടിക്കുവാനുമുളള ഒരേയൊരു വഴി വെളളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുക എന്നതാണ്. നമ്മുടെ ജീവിതങ്ങള്‍ ഫലവത്താകാതെ ഈ ലോകത്തിന്‍റെ അതിക്ഷോഭത്തില്‍ ചെലവഴിക്കുമ്പോഴും അതിന്‍റെ ശൂന്യമായ തരിശുഭൂമിയില്‍ യാതൊരു ലക്ഷ്യവുമില്ലാതെ ഒഴുകി നടന്ന് ഒരു കൈകുമ്പിള്‍ നിറയുന്ന പൊടിയിലേക്ക് മടങ്ങുന്നത് മാത്രമാണോ നാം നമ്മുടെ ജീവിതങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്?
പൊടിയിലേക്ക് മടങ്ങുവാനിരിക്കുന്ന തീപ്പൊയ്കയിലേക്ക് വലിച്ചെറിയപ്പെടാന്‍ ബന്ധിതരായ നമുക്ക് രക്ഷ നേടിയവരാകുവാനുളള ഒരേയൊരു മാര്‍ഗ്ഗം വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് കൊണ്ട് നമ്മുടെ പാപങ്ങളുടെ പാപക്ഷമ സ്വീകരിക്കുക എന്നതാണ് ദൈവത്തിനെതിരെ നില്‍ക്കുന്നത് കൊണ്ട് നിത്യനാശത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒറ്റപ്പെട്ടതും പ്രത്യാശ നഷ്ടപ്പെട്ടതുമായ ജീവിതങ്ങള്‍ക്ക് തങ്ങളുടെ പാപങ്ങള്‍ക്കായി ദൈവത്തിന്‍റെ രക്ഷാസ്നേഹമായ കാരുണ്യത്തിന്‍റെ സ്നേഹത്തിലൂടെ ഒരു പുതു ജീവിതം നേടുവാനാണിത്. അതുകൊണ്ട് തന്നെ നാമെല്ലാവരും ഈ രക്ഷയാല്‍ പുതയ്ക്കപ്പെടേണം.
ഒരു നശ്വരജീവിതമായിരിക്കുന്നതു കൊണ്ടു തന്നെ ദൈവത്തെ വെല്ലുവിളിക്കുവാന്‍ ഒരുവന് എങ്ങനെ കഴിയും? ഇങ്ങനെയുളള വഴിപാടുകള്‍ എനിക്കു കൊണ്ടുവരേണമെന്ന് ദൈവം നമ്മോടു പറയുമ്പോള്‍ നാമെല്ലാവരും ദൈവവചനത്തെ അനുസരിക്കേണം. എന്ത് വഴിപാടാണ് ദൈവം നമ്മോടു കൊണ്ടുവരുവാന്‍ പറയുന്നത് എന്ന് പറയുന്ന മുകളിലെ പ്രധാനവേദഭാഗം നോക്കികൊണ്ട് “ആ, ഈ തരത്തിലുളള വിശ്വാസമാണ് തനിക്കുകൊണ്ടു വരുവാന്‍ ദൈവം നമ്മോടു പറയുന്നത്” എന്ന തിരിച്ചറിവിലേക്ക് നാം എത്തിച്ചേരേണം.
മഹാപുരോഹിതന്‍റെ മാര്‍പ്പതക്കത്തില്‍ പന്ത്രണ്ട് വിലപിടിപ്പുളള രത്നങ്ങള്‍ പതിപ്പിച്ചിരുന്നു. കൂടാതെ ന്യായവിധിയുടെ മാര്‍പതക്കത്തിനു താഴെ, മഹാപുരോഹിതന്‍ യിസ്രായേല്‍ മക്കളുടെമേല്‍ ശരിയായ ന്യായവിധി നടത്തേണ്ടതിന് വെളിപാടും സത്യവും എന്ന് സാഹിത്യപരമായി അര്‍ത്ഥമുളള ഉറീവും തുമ്മീമും പതിപ്പിച്ചിരുന്നു.
ഇതു സൂചിപ്പിക്കുന്നത്, തങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മ പ്രകാശം ചൊരിഞ്ഞുകൊണ്ടും ദൈവവചനം കൊണ്ടും തങ്ങളുടെ വിശ്വാസത്തിന്‍റെ ആത്മീയമക്കളായി മാറിയ ദൈവത്തിന്‍റെ ദാസന്‍മാര്‍ക്ക് മാത്രമേ നീതിയുളള ന്യായവിധി ജയിക്കുവാനാകൂ എന്നല്ലാതെ മറ്റൊന്നുമല്ല.
ദൈവത്തിനുമുമ്പില്‍ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സത്യമാണ് യഥാര്‍ത്ഥ സത്യവും യഥാര്‍ത്ഥ രക്ഷയുമെന്ന് നാം തിരിച്ചറിയണം. നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സത്യമാണ് നമുക്ക് ജീവിതം നല്‍കുന്ന സത്യരക്ഷ. ഇതു കൂടാതെ ഒന്നും തന്നെ നമ്മുടെ രക്ഷയെ മെനയുന്നില്ല. ഇവയെല്ലാം തന്നെ വ്യക്തമായും സത്യമായും ദൈവവചനത്തെ അടിസ്ഥാനമാക്കിയുളളതാണ്.
സമാഗമനകൂടാരത്തിലെ എല്ലാ വസ്തുക്കളും തന്നെ പാപത്തില്‍ നിന്നുളള മനുഷ്യന്‍റെ രക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു
എന്നിരുന്നാലും വിഡ്ഢിത്തം കാരണം ഇപ്പോഴും ആളുകള്‍ നിര്‍ബന്ധബുദ്ധിയോടെ വിശ്വസിക്കുന്നതിനെ എതിര്‍ക്കുന്നു. അപ്പോള്‍ പിന്നെ അവര്‍ക്ക് എന്താണ് സംഭവിക്കുക? അവര്‍ ഒരിക്കലും തന്നെ രക്ഷനേടില്ല. ദൈവത്തിനു മുമ്പില്‍ നാം നമ്മുടെ വിഡ്ഢിത്തങ്ങളും വലിച്ചെറിയേണം. കൂടാതെ നാം നമ്മുടെ ഹൃദയങ്ങളെ ശൂന്യമാക്കി വയ്ക്കേണം. നാം ദൈവത്തിനുമുമ്പില്‍ നമ്മുടെ ചിന്തകളും നിര്‍ബന്ധബുദ്ധിയും വലിച്ചെറിയുകയും പകരം അവന്‍റെ വചനം അനുസരിക്കുകയും വേണം. നാം ഒരിക്കലും തന്നെ നമ്മുടെ സ്വന്ത ചിന്തയിലുളള വഴികള്‍ ഉള്‍പ്പെടുത്തികൊണ്ട് ദൈവത്തിനെതിരെ മുറുകെ പിടിക്കരുത്. മറ്റുളള ആളുകളുടെ മുമ്പില്‍ ക്രിസ്ത്യാനികളായ നമുക്ക് ദൈവത്തിന്‍റെ മുമ്പിലെങ്കിലും ഇങ്ങനെ ചെയ്യുവാനാകില്ല. എങ്കിലും ചില മണ്ടന്‍മാര്‍ ദൈവത്തിനെതിരെ നിന്ന് മറ്റുള്ള മനുഷ്യരുടെ നേര്‍ക്ക് മാത്രം സൗമ്യന്‍മാരായിരിക്കുന്നു. അവര്‍ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. നമ്മുടെ വിചാരങ്ങള്‍ മുഴുവന്‍ ദൈവത്തിനു മുമ്പില്‍ വലിച്ചെറിയുകയും ദൈവം നമ്മോടു പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ വളരെ ശരിയാണെന്ന് അംഗീകരിക്കുകയും വേണം.
കൂടാതെ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വചനത്തില്‍ നാം വിശ്വസിക്കുയും ആശ്രയിക്കുകയും വേണം. വിശ്വാസം എന്നുപറയുന്നത് ദൈവവചനത്തിലുളള ആശ്രയമാണ്. നാം നമ്മെ തന്നെ ദൈവത്തിന്‍റെ പാദങ്ങളില്‍ അര്‍പ്പിച്ച്, അവനുമുമ്പില്‍ നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ്, അവന്‍റെ രക്ഷക്കായി യാചിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം നമുക്ക് ഉത്തരം അരുളും. അപ്പോള്‍ അവന്‍ നമുക്കായി എന്തുചെയ്തുവോ അതിനെ നന്ദിപറഞ്ഞ് കൊണ്ട് സ്വീകരിക്കേണം. ഇതാണ് സത്യത്തില്‍ വിശ്വാസം. വിഡ്ഢിത്തവും ഭ്രാന്തും നിറഞ്ഞ് നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലുമല്ലാതെ ഇരുമ്പുചങ്ങലകള്‍ കൊണ്ടുവന്ന് അവനെ കാണിക്കുവാന്‍ നമുക്ക് എപ്പോഴെങ്കിലും കഴിയുമോ? ഏതെങ്കിലുമൊരു ഉപയോഗശൂന്യമായ നൂല്‍ ദൈവത്തിന് മുമ്പില്‍ കൊണ്ടുവന്നിട്ട്; “ഇതാണ് എന്‍റെ സ്വന്തം വിശ്വാസം. ഇങ്ങനെയാണ് ഞാന്‍ ശക്തമായി വിശ്വസിക്കുന്നത്. ഞാന്‍ നാള്‍തോറും കാത്ത് സൂക്ഷിച്ച് വരുന്ന ഉറച്ച വിശ്വാസമാണിത്” എന്നു വെറുതെ പറയുന്നത് വിശ്വാസമല്ല, മറിച്ച് ദൈവത്തിനുമുമ്പ് നമ്മെ തന്നെ സ്വയം വിഡ്ഢികളാക്കുന്നതാണ്.
ഒരുവന്‍ മശിഹായുടെ മുമ്പില്‍ തന്‍റെ നിര്‍ബന്ധബുദ്ധി കീഴടക്കി വയ്ക്കേണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവത്തിനുമുമ്പില്‍ നാം നമ്മുടെ ഹിതങ്ങള്‍ ബന്ധിക്കേണം. ദൈവത്തിനുമുമ്പില്‍ നാമെല്ലാവരും നമ്മെതന്നെ തിരിച്ചറിയേണം. ദൈവം എന്താണോ നമ്മോടു പറയുന്നത് എങ്ങനെയാണോ അവന്‍ നമുക്കായി തീരുമാനിച്ചത്, അതനുസരിച്ച് നാം തിരിച്ചറിയേണം. ക്രിസ്ത്യാനികളുടെ ശരിയായ വിശ്വാസം ഇതല്ലാതെ മറ്റൊന്നല്ല. ദൈവവചനാനുസൃതമായി അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസമായിരിക്കുന്നതിന്‍റെ ശരിയായ രീതിയും മനസ്സും. ദൈവത്തിനുമുമ്പില്‍ ഇതാണ് നാം മനസ്സില്‍ സൂക്ഷിക്കേണ്ടത്.
നമ്മുടെ ഇടയില്‍ തീര്‍ച്ചയായും നാം ഒരുവന്‍റെ സ്വന്തം നേട്ടങ്ങള്‍ക്കായി അഹങ്കരിച്ചിട്ടുണ്ടാകാം, പരസ്പരം മത്സരിച്ചിട്ടുണ്ടാകാം, വെല്ലുവിളിച്ചിട്ടുണ്ടാകാം. എങ്കിലും ദൈവത്തിനുമുമ്പില്‍ പ്രത്യേകിച്ചും ഒരുപോലെയുളളത് അളക്കുന്ന ഒരു ഉപയോഗശൂന്യമായ പ്രയോഗമാണ് ഇതെങ്കിലും മനുഷ്യരുടെ ഇടയില്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്നതാണിത്.
നായ്കുട്ടികള്‍ക്കുപോലും തങ്ങളുടെ യജമാനന്മാര്‍ ആരാണെന്ന് തിരിച്ചറിയുവാനും ഉടമസ്ഥനു കീഴടങ്ങി അനുസരിച്ച് കഴിയുവാനും അറിയാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നായ്ക്കള്‍പോലും തങ്ങളുടെ ഉടമസ്ഥരെ അനുസരിച്ച് അവരുടെ ശബ്ദം തിരിച്ചറിഞ്ഞ് തങ്ങളുടെ യജമാനന്മാരെ അനുസരിക്കുന്നു. യജമാനന്‍ ശകാരിക്കുമ്പോള്‍ അവയ്ക്ക് അവയുടെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാകും പിന്നെ അനുസരണയോടെ തങ്ങളുടെ തലതാഴ്ത്തി തങ്ങളുടെ യജമാനന്‍മാരോടുകൂടി ചെറിയ വികൃതികള്‍ കാണിച്ചുകൊണ്ട് നല്ലവരായി മടങ്ങിവരുവാന്‍ ശ്രമിക്കും. മൃഗങ്ങള്‍ പോലും ഇങ്ങനെ ചെയ്യുമ്പോള്‍ ജനം തങ്ങളുടെ സ്വന്തം ചിന്തകളുടെ വിശ്വാസത്താല്‍ ദൈവത്തെ വെല്ലുവിളിക്കുന്നത് തുടരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ സ്വന്തം വഴികളും ചിന്തകളും പിന്തുടര്‍ന്ന് കൊണ്ട് ദൈവത്തെ അള്ളിപിടിച്ചിരിക്കുന്നു ഇവര്‍.
തന്‍റെ നീലനൂലുകൊണ്ടും ധൂമ്രനൂലുകൊണ്ടും ചുവപ്പുനൂലുകൊണ്ടും ഇങ്ങനെ ദൈവം മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാ പാപങ്ങളും അപ്രത്യക്ഷമാക്കി. കൂടാതെ അവന്‍ നമ്മോടു പറയുന്നത് നമ്മുടെ കര്‍ത്താവിന്‍റെ പ്രവൃത്തിയില്‍ വിശ്വാസമുളള വിശ്വാസികളായിരിക്കേണം നാം എന്നാണ്. എന്നിരുന്നാലും ആളുകള്‍ ഇപ്പോഴും നിര്‍ബന്ധബുദ്ധിയുളളവരും ദൈവത്തെ വെല്ലുവിളിക്കുന്നവരുമായി അവശേഷിക്കുന്നു.
നമ്മുടെ പാപങ്ങളെല്ലാം തന്നെ തനിക്കു നല്‍കുവാന്‍ കര്‍ത്താവു നമ്മോടു പറയുന്നു. കൂടാതെ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും കൊണ്ട് അവയെല്ലാം അപ്രത്യക്ഷമാക്കി അവന്‍ നമുക്കു പാപക്ഷമ നല്‍കി. നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വിശ്വാസം തനിക്ക് കൊണ്ടുവരുവാന്‍ ദൈവം പറയുമ്പോള്‍ ആളുകള്‍ ഇപ്പോഴും തങ്ങളുടെ യജമാനനെ ധിക്കരിച്ചുകൊണ്ട് അതില്‍ വിശ്വസിക്കാതെയിരിക്കുന്നു. ഈ ആളുകള്‍ ശപിക്കപ്പെട്ടവരാകും.
മശിഹാ ആഗ്രഹിക്കുന്ന വിശ്വാസം നല്‍കാതെ അവന്‍ ആഗ്രഹിക്കാത്ത വിശ്വാസം അവര്‍ കൊണ്ടുവരുമ്പോള്‍ അവനു കോപപ്പെടുവാന്‍ മാത്രമേ കഴിയൂ. “ഞാന്‍ എന്‍റെ വിശ്വാസത്തെ ഇത്രയും ദൂരം നന്നായി സൂക്ഷിച്ചു. എന്തൊരു നല്ല പ്രവൃത്തിയാണ് ഞാന്‍ ചെയ്തത് എന്ന് അഭിനന്ദിക്ക” എന്നു ദൈവത്തോടു പറഞ്ഞുകൊണ്ട് അവനുമുമ്പില്‍ തങ്ങളുടെ നിര്‍ബന്ധബുദ്ധികൊണ്ടുവരുന്നു അവര്‍. സത്യത്തില്‍ ഈ വിശ്വാസം ഈ മുഴുസമയവും ഉപയോഗശൂന്യമായിരിക്കുമ്പോള്‍ അവര്‍ തങ്ങളുടെ വിശ്വാസം കാത്തതുകൊണ്ടുമാത്രം ദൈവം അവരെ അഭിനന്ദിക്കുമോ?
നമ്മുടെ ജീവിതത്തില്‍ നിര്‍ബന്ധബുദ്ധി വളരെ അത്യാവശ്യമായിരിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തെറ്റായ വിശ്വാസത്തിന്‍റെ നിര്‍ബന്ധബുദ്ധി ദൈവത്തിനുമുമ്പില്‍ തികച്ചും ഉപയോഗശൂന്യമാണ്. നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാനായി ദൈവം നീല, ധൂമ്രം, ചുവപ്പ്, തുടങ്ങിയ നൂലുകള്‍ ഉപയോഗിച്ചു. അവന്‍ ധൂമ്രനൂല്‍ മാത്രമാണ് ഉപയോഗിച്ചതെന്നോ ചുവപ്പുനൂല്‍ മാത്രമാണ് ഉപയോഗിച്ചതെന്നോ അവന്‍ ലോഹചങ്ങല ഉപയോഗിച്ചുവെന്നോ പറയുന്നില്ല. അതുപോലെ ചണനൂല്‍ ഉപയോഗിച്ചതായും ബൈബിള്‍ സൂചിപ്പിക്കുന്നില്ല. ദൈവഭവനത്തിനകത്തും നമുക്കു നല്‍കിയ രക്ഷയുടെ ന്യായപ്രമാണത്തിലും മശിഹാ നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത് നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും വിശ്വാസമാണ്.
യേശുവില്‍ വിശ്വസിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്നവരെയാണ് ക്രിസ്ത്യാനികള്‍ എന്ന് ഉദ്ദേശിക്കുന്നത്. അപ്പോള്‍ നാമും ക്രിസ്ത്യാനികളാണ്. എന്നിരുന്നാലും യേശുവിനെ തങ്ങളുടെ രക്ഷിതാവായി വിശ്വസിക്കാതെ വീണ്ടും ജനിക്കപ്പെടാത്ത, പാപക്ഷമ സ്വീകരിക്കാത്ത, നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വിശ്വാസമില്ലാത്ത ധാരാളം ആളുകള്‍ ഉണ്ട്. ഇവരെല്ലാം തന്നെ തങ്ങളുടെ സ്വന്തം വഴികള്‍ക്കനുസരിച്ച് വിശ്വസിക്കുന്നതുകൊണ്ട് നരകത്തിലേക്ക് എത്തിച്ചേരുവാന്‍ വിധിക്കപ്പെട്ട നാമധേയ ക്രിസ്ത്യാനികളാണ് അവര്‍. സത്യക്രിസ്ത്യാനികളല്ലാതെ മതാനുയായികള്‍ മാത്രം ആയിരിക്കുന്നതുകൊണ്ട് ദൈവം ഈ ആളുകളെ ഉപേക്ഷിക്കും.
ദൈവത്തിനുമുമ്പിലെങ്കിലും നാം സത്യസന്ധരായിരിക്കുകയും നാം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് തിരിച്ചറിയുകയും വേണം. ഓരോ നിമിഷവും ഓരോ മിനിട്ടിലും ഓരോ സെക്കന്‍റിലും നാം നമ്മുടെ പാപങ്ങള്‍ കാരണം നരകത്തിലേക്ക് ബന്ധിക്കപ്പെടേണ്ടവരാണെന്ന് ഏറ്റുപറയേണം. മശിഹായുടെ മുമ്പില്‍ നമുക്കെല്ലാവര്‍ക്കും നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വിശ്വാസമുണ്ടായിരിക്കേണം. അങ്ങനെ വിശ്വസിക്കുന്നതാണ് നാം ചെയ്യുവാനുളള ശരിയായ കാര്യം. അങ്ങനെ നാം ഏറ്റുപറയുമ്പോള്‍, പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുവാന്‍ മശിഹാ സ്നാനമേറ്റു, നമ്മുടെ പാപങ്ങള്‍ക്കായി വിധിക്കപ്പെട്ട് ക്രൂശിലേറ്റപ്പെട്ടു എന്നിങ്ങനെ അവന്‍ നമുക്കുവേണ്ടി ചെയ്തത് മനസ്സില്‍ ഓര്‍ക്കുകയും വേണം. ഇത്തരത്തിലുളള വിശ്വാസമാണ് ദൈവം നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്.
മശിഹാ നാം എന്തുചെയ്യേണമെന്ന് ആഗ്രഹിക്കുന്നുവോ അത് വളരെ കൃത്യമായി ചെയ്തില്ലായെങ്കില്‍ നമുക്ക് ദൈവത്തെ പ്രസാദിപ്പിക്കാനാകില്ല. എന്തുകൊണ്ട്? എന്തെന്നാല്‍ തന്‍റെ നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും അവന്‍ നമുക്ക് നിത്യ രക്ഷകനായി മാറിയതുകൊണ്ട് ദൈവം നമുക്കായി എന്തുചെയ്തുവോ എല്ലാ സമയവും അതില്‍ നാം വിശ്വസിക്കേണ്ടതുണ്ട്. നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വിശ്വാസം സത്യമായതുകൊണ്ടുതന്നെ നാം നിത്യവും ചെയ്യുന്ന പാപങ്ങളുടെ ക്ഷമയ്ക്കായി നമുക്ക് അത് കൂടുതലായി ആവശ്യമുണ്ട്.
നമ്മുടെ സ്വന്തം പ്രയത്ന ഫലമാണ് നാം ദൈവത്തിനു നല്‍കിയത് എങ്കില്‍ അവന്‍ പ്രസാദിക്കുമോ?
നാം ഈ ഭൂമിയിലെ വസ്തുക്കള്‍ ദൈവത്തിനു നല്‍കിയിരുന്നെങ്കില്‍ നമ്മുടെ മേല്‍ ദൈവത്തിന്‍റെ ഉഗ്രകോപം വന്നുപതിക്കുക മാത്രമല്ല ദൈവത്തെ വെല്ലുവിളിച്ചതിനാല്‍ ഒരു മഹത്തായ പാപം ചെയ്യുന്നതു കൂടിയാകുമായിരുന്നു. ദൈവത്തിന് എതിരെ നില്‍ക്കുന്നതുകൊണ്ടുതന്നെ ഇത്തരം വിശ്വാസം വിശ്വാസവഞ്ചനയാണ്. ഈ ലോകത്തിലെ ഒന്നിനും അത് എത്രതന്നെ വിലപിടിപ്പുളളതും അമൂല്യവുമായിരുന്നാലും ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കുവാനാകില്ല. ഈ ലോകത്തിന്‍റെ സ്വന്തമായ ഇത്തരം വസ്തുക്കള്‍ ദൈവത്തിനായി കൊണ്ടുവരുന്നത് ഒരിക്കലും തന്നെ ദൈവം പ്രഖ്യാപിച്ച ശരിയായ വിശ്വാസമല്ല. ലൗകീകതയില്‍ അവ എത്രമാത്രം നല്ലതായിരുന്നാലും ഇത്തരം ഭൗതികവസ്തുക്കള്‍ ദൈവം സ്വീകരിക്കുകയില്ല. ദൈവം യഥാര്‍ത്ഥത്തില്‍ നമ്മില്‍ നിന്നും ആവശ്യപ്പെടുന്ന വിശ്വാസമുളളവരായിരിക്കണം. നാം ഈ വിശ്വാസം അവനു നല്‍കുകയും വേണം.
നമ്മുടെ വിശ്വാസം, ദൈവവചനം അതുപോലെ വിശ്വസിക്കുന്ന ഒന്നായിരിക്കണം. ദൈവം നമ്മില്‍ നിന്ന് ആവശ്യപ്പെട്ട വഴിപാട് കൃത്യമായി എടുക്കുന്ന ഒന്നായിരിക്കുകയും വേണം. അപ്പോഴും ഓരോ വിജയനിമിഷത്തിലും ദൈവം നമുക്കായി ചെയ്തത് നാം തിരിച്ചറിയുകയും നമ്മുടെ സ്വന്തം പോരായ്മകളും അപര്യാപ്തതകളും അംഗീകരിക്കുകയും വേണം. ദൈവം നമ്മുടെ മേല്‍ ചൊരിഞ്ഞ അളവില്ലാത്ത അനുഗ്രഹങ്ങളെ നാം ഓര്‍ക്കുകയും നമ്മെ കണ്ടുമുട്ടുമ്പോള്‍ നിറവേറ്റാനായി അവന്‍ എന്താണുചെയ്തത് എന്ന് വ്യക്തമായി അറിയുകയും അതില്‍ വിശ്വസിക്കുകയും വേണം.
നാം മിസ്റ്റിസിസത്തിന്‍റെ വിശ്വാസം വലിച്ചെറിയുകയും ദൈവത്താല്‍ പ്രസംഗിക്കപ്പെട്ട വചനത്തിലുളള വിശ്വാസം വച്ചു പുലര്‍ത്തുകയും വേണം. ഈ വിശ്വാസത്തിന്‍റെ വഴിപാടുകളാണ് നാം ദൈവത്തിന് നല്‍കേണ്ടത്. നാം ശരിയായ വിശ്വാസത്തിന്‍റെ വഴിപാടുകള്‍ ദൈവത്തിനു നല്‍കിയാല്‍ മാത്രമേ അവന്‍ പ്രസാദിക്കുകയും നമ്മെ കണ്ടുമുട്ടുകയും നമ്മുടെ വിശ്വാസത്തെ സ്വീകരിക്കുകയും ചെയ്യുകയുളളൂ. ഇങ്ങനെ നാം ചെയ്യുമ്പോള്‍ ദൈവം താന്‍ നമുക്കായി ഒരുക്കിയും തരപ്പെടുത്തിയും വച്ച എല്ലാ അനുഗ്രഹങ്ങളും നമുക്കു നല്‍കും.
നാം വചനത്തില്‍ വസിക്കുമ്പോള്‍ “എന്തുതരത്തിലുളള വിശ്വാസമാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്?” ഏതുതരത്തിലുളള പ്രാര്‍ത്ഥനയാണ് അവന്‍ ആവശ്യപ്പെടുന്നത്? എന്നു ചിന്തിക്കേണ്ടതുണ്ട്. അപ്പോള്‍ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്ന പ്രാര്‍ത്ഥന വിശ്വാസത്തിലുളള പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നല്ല എന്നു നമുക്ക് മനസ്സിലാകും. നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും രക്ഷയുടെ വിശ്വാസത്തിലും ദൈവം നമുക്ക് നല്‍കിയത് അംഗീകരിച്ച് കൊണ്ടുളള വിശ്വാസത്തിലും അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് നമ്മുടെ കര്‍ത്താവ് നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്. വിശ്വാസത്തിലുളള ഈ നന്ദിയുളള പ്രാര്‍ത്ഥനയാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്. നാം നമ്മുടെ സ്വന്തം പ്രയത്നം കൊണ്ടു നിര്‍മ്മിച്ച എന്തെങ്കിലും അവനു നല്‍കുവാന്‍ ശ്രമിച്ചാലോ അവന്‍റെ പാദത്തില്‍ ഉപേക്ഷിച്ചാലോ അവന്‍ ഒരിക്കലും അത് സ്വീകരിക്കില്ല. ഇങ്ങനെ നാം ഒരിക്കലും ചെയ്യരുത് എന്നകാര്യം നാമെല്ലാവരും തിരിച്ചറിയണം.
“ഇല്ല, ഇല്ല, ആ വിശ്വാസമല്ല ഞാന്‍ നിങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായാണ് സ്നാനമേല്‍ക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്തത്. നിങ്ങളുടെ പാപങ്ങളെല്ലാം അപ്രത്യക്ഷമാക്കുവാനാണ് ഞാന്‍ സ്നാനമേറ്റത്. ഇതുകൊണ്ട് ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് ഈ പാപങ്ങള്‍ക്കായി വിധിക്കപ്പെട്ട് ക്രൂശില്‍ മരിച്ചു. ഞാന്‍ നിങ്ങളുടെ രക്ഷകനാണ്, എന്നാല്‍ അടിസ്ഥാന പരമായി ഞാന്‍ നിങ്ങളുടെ ദൈവമാണ്. ഞാന്‍ രാജാക്കന്മാരുടെ രാജാവാണ് എന്നാല്‍ നിങ്ങളുടെയും കൂടി ദൈവമായതുകൊണ്ടാണ് ഞാന്‍ ഈ ലോകത്തില്‍ വന്ന് എല്ലാം നിറവേറ്റിയത്. നിങ്ങള്‍ എന്നില്‍ സത്യമായി വിശ്വസിക്കേണമെന്നും നിങ്ങളുടെ ഹൃദയങ്ങളില്‍ എന്‍റെ അധികാരം തിരിച്ചറിയേണമെന്നും ഞാന്‍ നിങ്ങളുടെ സത്യ ദൈവമാണെന്ന് മുഴുഹൃദയത്തോടെ ഏറ്റുപറയേണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.” എന്ന് നമ്മോടു പറയുന്നവനാണ് ദൈവം. ഈയൊരു ലക്ഷ്യത്തോടെയാണ് ദൈവം നമുക്ക് നീലനൂലും ധൂമ്രനൂലും പിരിച്ച പഞ്ഞിനൂലും നല്‍കിയത്. ദൈവം നമ്മില്‍ നിന്നും ആവശ്യപ്പെടുന്ന വിശ്വാസവും ഇതുതന്നെയാണ്.
സത്യത്തില്‍ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വിശ്വാസം നമുക്കുണ്ടായിരിക്കേണം. “ശരി ഇത് ജീവയോഗ്യമാണ്. ഞാന്‍ ഇപ്പോഴും വളരെ നന്നായി ചെയ്യുന്നു, കൂടാതെ കാര്യങ്ങളെല്ലാം നന്നായി നടക്കുന്നു. അത് തകര്‍ന്നിട്ടില്ലായെങ്കില്‍ എന്തുകൊണ്ട് അതിനെ ഉറപ്പിക്കേണം? എന്തുകൊണ്ട് ഞാന്‍ കൃത്യമായി ഈ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കേണം? ഞാന്‍ ഈ വഴിയില്‍ വിശ്വസിച്ചാലും അവയെല്ലാം തന്നെ ഒന്നല്ലേ?” എന്ന് ഒരു പക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം. ഇല്ല, എന്നാല്‍ അവ ഒന്നല്ല. ഈ വിശ്വാസമല്ലാതെ മറ്റേതെങ്കിലും വിശ്വാസമാണ് നിങ്ങളുടെ ഹൃദയത്തില്‍ ഉളളത് എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ രക്ഷ നേടില്ല. ഇത്തരം ഹൃദയങ്ങളില്‍ ഇപ്പോഴും പാപം കണ്ടെത്താവുന്നതുകൊണ്ടുതന്നെ നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ തിരിക്കുകയും സുവിശേഷത്തില്‍ സത്യമായി വിശ്വസിക്കുന്ന വിശ്വാസത്തിലേക്ക് തിരിച്ച് പോകുകയും വേണം.
സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെയും വിശ്വസിക്കാത്ത വരുടെയും ഹൃദയങ്ങള്‍ അടിസ്ഥാനപരമായി തികച്ചും വ്യത്യസ്തമാണ്. ദൈവം ഇത് അറിയുന്നു, അതുകൊണ്ടു തന്നെ നാം വീണ്ടും ജനിക്കപ്പെട്ടു. നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ അറിയുവാന്‍ ഇടവരുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും തിരിയേണം. “ദൈവമേ ഞാന്‍ സത്യത്തില്‍ പാപം നിറഞ്ഞവനാണ്. ദയവായി എന്നെ രക്ഷിക്കൂ”. ഇങ്ങനെ നിങ്ങളുടെ ഹൃദയത്തെ നിങ്ങള്‍ തിരിക്കുകയും നിങ്ങളുടെ രക്ഷക്കായി കേഴുകയും ചെയ്യുമ്പോള്‍ ദൈവം തന്‍റെ സത്യത്തോടെ നിങ്ങളെ കണ്ടുമുട്ടും.
നമ്മുടെ കര്‍ത്താവ് നമ്മെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിച്ചു
നമ്മുടെ ദൈവം നമുക്കായി സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു. മത്തായി 3 ല്‍ എഴുതിയിരിക്കുന്നതുപോലെ ഇതാണ് കര്‍ത്താവ് നമുക്കായി ചെയ്തത്. നാം അതില്‍ വിശ്വസിക്കുന്നു. ഇതിനായി നാം അവനു നന്ദി പറയുന്നു. യേശു സ്നാനമേറ്റപ്പോള്‍ നമ്മുടെ സകല പാപങ്ങളും അവനിലേക്ക് മാറ്റപ്പെട്ടു. നമ്മുടെ സകലപാപങ്ങളും ഏറ്റെടുത്തതുകൊണ്ടുതന്നെ ക്രൂശിക്കപ്പെട്ടപ്പോള്‍ ഈ പാപങ്ങളെല്ലാം ക്രൂശുവരെ ചുമക്കുവാന്‍ അവനു കഴിഞ്ഞു. അവന്‍ വിധിക്കപ്പെട്ടത് നമ്മുടെ പാപങ്ങള്‍ കൊണ്ടു മാത്രമല്ല, മറിച്ച് ഈ ലോകത്തിന്‍റെ എല്ലാപാപങ്ങള്‍ കൊണ്ടുകൂടിയാണ്.
സമാഗമന കൂടാരത്തിനായി കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വഴിപാടായി കൊണ്ടുവരുമ്പോള്‍ നമ്മുടെ കര്‍ത്താവ് നമ്മോട് ആവശ്യപ്പെട്ടപ്പോള്‍, അല്ലെങ്കില്‍ എപ്പോഴെങ്കിലും അവന്‍ എന്തെങ്കിലും നമ്മോടു പറയുമ്പോള്‍ എപ്പോഴും ഒരു പരമ്പരയോടുകൂടിയാണ് അവന്‍ തുടരുക. “എനിക്കു നീലനൂലും, ധൂമ്രനൂലും, ചുവപ്പു നൂലും കൊണ്ടുവരൂ” എന്ന് അവന്‍ എപ്പോഴും പറയുന്നു. നീലനൂല്‍ എപ്പോഴും ആദ്യം വരുന്നു. ഇതിനെ തുടര്‍ന്ന് ദൈവവചനത്തില്‍ വിശ്വസിക്കുവാന്‍ നമ്മോടു പറയുന്ന പിരിച്ച പഞ്ഞി നൂലിനെക്കുറിച്ച് അവന്‍ നമ്മോടു സൂചിപ്പിക്കുന്നു. ഒറ്റനോട്ടത്തില്‍ ക്രൂശിലെ രക്തത്തില്‍ ആദ്യം വിശ്വസിക്കുന്നതും തുടര്‍ന്ന് യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതും ശരിയാണെന്ന് തോന്നിയേക്കാം എന്നാല്‍ സത്യത്തില്‍ ഇത് തെറ്റാണ്. എന്തെന്നാല്‍ യേശു ആദ്യം സ്നാനപ്പെട്ടതുകൊണ്ടാണ് അവന് ക്രൂശില്‍ രക്തം ചൊരിയുവാന്‍ കഴിഞ്ഞത്. ഞാന്‍ നിങ്ങളോട് വീണ്ടും പറയുന്നു ആദ്യം ക്രൂശിലെ രക്തത്തില്‍ വിശ്വസിക്കുന്നത് ഒരിക്കലും ശരിയല്ല. അത്തരം വിശ്വാസം ദൈവം ഒരിക്കലും അനുവദിക്കില്ല.
ഈ ഭൂമിയില്‍ ഒരു മനുഷ്യന്‍റെ ജഡത്തില്‍ വന്ന്, നമ്മുടെ കര്‍ത്താവിന് 30 വയസ്സു കഴിഞ്ഞപ്പോള്‍ നമ്മുടെ സകലപാപങ്ങളും തന്നിലേക്ക് ഏറ്റെടുക്കുവാനായി അവന്‍ ആദ്യം സ്നാനമേറ്റു. ഇങ്ങനെ ചെയ്തതിനു ശേഷം ലോകത്തിന്‍റെ ഈ പാപങ്ങളെല്ലാം അവന്‍ ക്രൂശുവരെ ചുമക്കുകയും ക്രൂശീകരണത്താല്‍ വിധിക്കപ്പെടുകയും പിന്നെ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയും അങ്ങനെ നമ്മുടെ രക്ഷകനായി മാറുകയും ചെയ്തു. ഇത്തരത്തില്‍ തന്‍റെ പ്രവൃത്തികള്‍ നിറവേറ്റിയ ആ ആജ്ഞക്ക് അനുസരിച്ച് കര്‍ത്താവു നമുക്കായി ചെയ്തത് എന്താണോ അതില്‍ നാം വിശ്വസിക്കേണം. ഇങ്ങനെയാണ് നാം വിശ്വസിക്കേണ്ടത് എങ്കില്‍ മാത്രമേ നമ്മുടെ വിശ്വാസം മുഴുവനായി, ഒരിക്കലും ആശയക്കുഴപ്പത്തിലകപ്പെടാതെ, ഒരിക്കലും കുലുങ്ങാതെ നിവര്‍ന്ന് നില്‍ക്കുകയുളളൂ. കൂടാതെ നാം ഈ സുവിശേഷം മറ്റുളളവര്‍ക്ക് പകര്‍ന്ന് നല്‍കുമ്പോള്‍ നാം അതിനനുസരിച്ച് പ്രവര്‍ത്തിക്കേണം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഏതിലാണോ ദൈവം പ്രസാദിക്കുന്നത് എങ്ങനെയാണോ അവന്‍ നമുക്കായി അത് സ്ഥാപിച്ചത് അതില്‍ നാം വിശ്വസിക്കേണം.
വിശ്വാസത്തിന്‍റെ എന്തു വഴിപാടാണ് ദൈവം തനിക്കായി കൊണ്ടുവരാന്‍ പറഞ്ഞത്? ഈ വിശ്വാസം നിങ്ങള്‍ക്കുണ്ടോ? ഏതെങ്കിലുമൊരു വിധത്തില്‍ തിരിച്ചു വിശ്വസിക്കുന്നില്ലേ? “ഞാന്‍ ഈ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നോ ആ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നോ എന്നത് ഒരു പ്രശ്നമല്ല. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. അതാണ് എല്ലാം. ഞാന്‍ ആദ്യം ചുവപ്പുനൂലില്‍ വിശ്വസിക്കുന്നു. അതിനുശേഷം നീലനൂലിലും ധൂമ്രനൂലിലും”. ഇങ്ങനെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത് എങ്കില്‍ നിങ്ങള്‍ വീണ്ടും വിശ്വസിക്കേണം. നിങ്ങളുടെ ഈ തലതിരിഞ്ഞ വിശ്വാസത്തെ കര്‍ത്താവ് ഒരിക്കലും അംഗീകരിക്കില്ല.
നമ്മുടെ കര്‍ത്താവാണ് നീതിയുടെ ദൈവവും സത്യത്തിന്‍റെ ദൈവവും. ആകയാല്‍ തെറ്റായ വിശ്വാസം അവന്‍ അംഗീകരിക്കുന്നില്ല. വിശ്വാസത്തിന്‍റെ നിയമങ്ങള്‍ എല്ലാം കൂടികലരുമ്പോള്‍ വിശ്വാസത്തിന് നിവര്‍ന്നു നില്‍ക്കുവാന്‍ കഴിയില്ല, ദൈവത്തിന് താന്‍ ആഗ്രഹിച്ചാല്‍പോലും ഈ വിശ്വാസത്തെ അംഗീകരിക്കുവാന്‍ കഴിയില്ല. ഒരു വീടുനിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷം അതിന്‍റെ അടിസ്ഥാനമിടുവാന്‍ കഴിയില്ല എന്നതുപോലെ തന്നെ തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റിയതുകൊണ്ടു അതിനുശേഷം ക്രൂശിക്കപ്പെടുവാന്‍ മാത്രമേ യേശുവിനു കഴിയൂ.
അതുകൊണ്ടുതന്നെ കര്‍ത്താവ് നമ്മോടു പറഞ്ഞിട്ടുളളത് എന്താണോ അതിനനുസരിച്ച് നാം വിശ്വസിക്കേണം. ശരിയായ വിശ്വാസത്തിനായി മൂലക്കല്ലിടുന്നതുപോലെയാണിത്. ദൈവം നമ്മെ ശരിയായും ന്യായമായും നീതിപൂര്‍വ്വം രക്ഷിച്ചതുകൊണ്ടുതന്നെ അവന്‍റെ ആജ്ഞയെ തിരുത്തുവാന്‍ നമുക്കു കഴിയില്ല. നാം ക്രൂശിലെ രക്തത്തില്‍ വിശ്വസിക്കുകയും തുടര്‍ന്ന് യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കയും ചെയ്യുകയാണെങ്കില്‍ ആ വിശ്വാസം തികച്ചും തെറ്റാണ്. അവരുടെ വിശ്വാസം വിപരീതമായതുകൊണ്ട് പാപങ്ങള്‍ കഴുകിമാറ്റപ്പെടാത്തതിനാല്‍ ഇങ്ങനെ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപം കണ്ടെത്താം. ഇത് തികച്ചും അത്ഭുതകരമാണ്. ഇതിനേക്കാള്‍ അത്ഭുതസത്യമായി മറ്റൊന്നില്ല.
മശിഹായ്ക്ക് മുമ്പില്‍ നമ്മില്‍ പലരും ക്രൂശിലെ രക്തത്തില്‍ വിശ്വസിച്ചുവരുന്നു. യേശു എന്‍റെ എല്ലാ പാപങ്ങളും എടുത്തുമാറ്റി, ക്രൂശില്‍ തന്‍റെ രക്തം ചൊരിഞ്ഞ് കൊണ്ട് എന്‍റെ എല്ലാ ന്യായവിധിയും ചുമന്നു. അതുകൊണ്ടുതന്നെ നാമെല്ലാവരും പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ടു. ക്രൂശില്‍ നമുക്കായി മരിച്ച ക്രിസ്തുവില്‍ നിന്നുമാണ് നമ്മുടെ രക്ഷ വന്നത്. ഇതില്‍ വിശ്വസിക്കുന്ന ഏവനും ഇപ്പോള്‍ രക്ഷിക്കപ്പെട്ടു എന്ന് നാം വിശ്വസിക്കുന്നു. അതുകഴിഞ്ഞ് യേശുവിന്‍റെ സ്നാനത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം നാം തിരിച്ചറിഞ്ഞു. അതുകൊണ്ട് നമ്മുടെ തെറ്റായ വിശ്വാസത്തിന്‍റെ മുകളില്‍ നാം സത്യവിശ്വാസത്തെകൂടി കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ എന്തു സംഭവിച്ചു? നമ്മുടെ പാപങ്ങള്‍ യഥാര്‍ത്ഥത്തില്‍ അപ്രത്യക്ഷമായില്ല. ഇത്തരത്തിലുളള വിശ്വാസം ബൗദ്ധികവും സൈദ്ധാന്തികപരവുമായ ഒന്നായതുകാരണം നമ്മുടെ ഹൃദയങ്ങളുടെ യഥാര്‍ത്ഥവും സത്യവുമായ വിശ്വാസമാകുവാന്‍ അതിനു കഴിഞ്ഞില്ല.
നിങ്ങളുടെ വിശ്വാസവും ഇത്തരത്തിലുളള ഒന്നാണെങ്കില്‍ നിങ്ങള്‍ വളരെ പെട്ടെന്നുതന്നെ തിരിഞ്ഞ് ആ വിശ്വാസം മാറ്റേണം. ആദ്യമായി തങ്ങളുടെ വിശ്വാസം ശരിയല്ലെന്ന് നിങ്ങള്‍ കൃത്യമായി അംഗീകരിക്കേണം. അതിനുശേഷം വളരെ വേഗത്തില്‍ നിങ്ങള്‍ നിങ്ങളുടെ വിശ്വാസ അടിസ്ഥാനം പുതുക്കുകയും വേണം. നിങ്ങളുടെ തെറ്റായ വിശ്വാസം തിരുത്തുക എന്നാണ് നിങ്ങള്‍ ചെയ്യേണ്ടുന്ന ഒരേയൊരു കാര്യം. “ഈ ഭൂമിയില്‍ വന്ന് യോഹന്നാന്‍ സ്നാപകന്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടപ്പോള്‍ കര്‍ത്താവ് എന്‍റെ എല്ലാ പാപങ്ങളും ഏറ്റെടുത്തു. യേശു സ്നാനപ്പെട്ടതുകൊണ്ടാണ് ഈ ലോകത്തിന്‍റെ സകലപാപങ്ങളും അവനിലേക്കു ചുമത്തപ്പെട്ടത്, അപ്പോള്‍ മുതല്‍ ലോകത്തിന്‍റെ സകലപാപങ്ങളും അവനിലേയ്ക്ക് മാറ്റപ്പെട്ടു. എന്‍റെ സകലപാപങ്ങളും യേശുവിലേയ്ക്ക് മാറ്റപ്പെട്ടു. അതിനുശേഷം എന്‍റെ പാപങ്ങളുടെയെല്ലാം ശമ്പളമായി അവന്‍ ക്രൂശില്‍ തന്‍റെ രക്തം ചുമന്നു”. ഇങ്ങനെയാണ് നിങ്ങള്‍ വിശ്വസിക്കേണ്ടത്.
“ഞാന്‍ ഈ വഴിയില്‍ വിശ്വസിച്ചാലും ആ വഴിയില്‍ വിശ്വസിച്ചാലും ആര്‍ക്കാണു കുഴപ്പം? കര്‍ത്താവിന്‍റെ ഈ നാലു ശുശ്രൂഷകളിലും വിശ്വസിക്കേണമെന്നാണ് കാര്യം. അപ്പോള്‍ പിന്നെ ഈ കാര്യത്തില്‍ എന്തുകൊണ്ടാണ് കൂടുതല്‍ നിര്‍ബന്ധ ബുദ്ധിയുളളവരായിരിക്കുന്നത്?” ഏതെങ്കിലുമൊരു വിധത്തില്‍ ഈ കാഴ്ചപാടില്‍ നിങ്ങള്‍ ഇപ്പോഴും തൂങ്ങിനില്‍ക്കുന്നുവോ? അപ്പോള്‍പ്പിന്നെ സ്നാനപ്പെട്ടതിനുശേഷം മാത്രമാണ് യേശു ക്രൂശിക്കപ്പെട്ടത് എന്ന സത്യം നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ എടുക്കേണം. ഈ സത്യത്തിലാണ് നിങ്ങള്‍ വിശ്വസിക്കേണ്ടതും.
പരിശുദ്ധാത്മാവ് ഒരിക്കലും അനീതിയെ അംഗീകരിക്കുന്നില്ല. ഈ ഭൂമിയില്‍ മശിഹാ എന്തു ചെയ്തുവോ അതില്‍ നാം വിശ്വസിക്കുമ്പോള്‍ മാത്രം പരിശുദ്ധാത്മാവായ ദൈവം നമ്മുടെ വിശ്വാസം അംഗീകരിക്കുന്നു. “അപ്പോള്‍ നീ യേശുവിന്‍റെ ഈ നാലു പ്രവൃത്തിയിലും വിശ്വസിക്കുന്നു. ആമേന്‍. നീ ശരിയായോ വിപരീതമായോ വിശ്വസിച്ചാലോ, ഈ വഴിയിലോ ആ വഴിയിലോ, വിശ്വസിച്ചാലോ, നിങ്ങള്‍ എങ്ങനെയെങ്കിലും വിശ്വസിച്ചാല്‍ അതു മതിയാകും. ആമേന്‍. ശരി നിങ്ങള്‍ എന്‍റെ കുഞ്ഞായി മാറി” എന്ന് പരിശുദ്ധാത്മാവ് പറയില്ല.
യേശുമശിഹാ തന്‍റെ ദൈവപിതാവിന്‍റെ ഹിതമനുസരിച്ച് ഈ ലോകത്തില്‍ വന്ന് പിതാവിന്‍റെ ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചു. ഇങ്ങനെയാണ് അവന്‍ ഈ ഭൂമിയില്‍ വന്ന് സ്നാനപ്പെട്ട്, ക്രൂശിക്കപ്പെട്ട്, ഉയര്‍ത്തെഴുന്നേറ്റ് പിന്നെ സ്വര്‍ഗ്ഗാരോഹണം ചെയ്തുകൊണ്ട് നമ്മുടെ രക്ഷയുടെ പ്രവൃത്തി അവന്‍ നിറവേറ്റി. പിന്നെ അവന്‍ പരിശുദ്ധാത്മാവായി നമുക്കായ് അയക്കപ്പെട്ടു.
പാപക്ഷമ സ്വീകരിച്ച നമ്മുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവായ ദൈവം വസിക്കുന്നു. കര്‍ത്താവു തങ്ങള്‍ക്കു ചെയ്ത നന്മയില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ അവന്‍ അംഗീകരിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് നമുക്കു നമ്മുടെ സ്വന്തം ചിന്തകള്‍ക്ക് അനുസരിച്ച് വിശ്വസിക്കുവാന്‍ കഴിയില്ലായെന്നു പറയുന്നത്. നിങ്ങളും ഞാനും സത്യമായും യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും ഏതെങ്കിലുമൊരു വിധത്തില്‍ തിരിച്ച് ഇതിനു വിപരീതമായി വിശ്വസിക്കില്ല എന്നുണ്ടോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ വീണ്ടും ശരിയായി വിശ്വസിക്കേണം.
നിങ്ങള്‍ അപ്രകാരം ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചുതുടങ്ങും. നാമെല്ലാവരും തെറ്റുകുറ്റങ്ങള്‍ ഉളളവരാണെങ്കില്‍ പോലും പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ മുറുകെ പിടിക്കുന്നു. കൂടാതെ നാം എപ്പോഴെങ്കിലും കുറ്റം ചെയ്യുന്നവരാകുകയാണെങ്കില്‍ അവന്‍റെ നന്മയാല്‍ അവനു മുമ്പില്‍ മുട്ടുമടക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു. പരിശുദ്ധാത്മാവ് നമുക്ക് ശക്തി നല്‍കുന്നു. അവന്‍ നമുക്കു ബലം നല്‍കുന്നു. അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു. അവന്‍ നമ്മെ അനുഗ്രഹിക്കുന്നു. ഒരു നല്ല ഭാവി അവന്‍ നമുക്കു വാഗ്ദാനം ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന നമ്മെ, തന്‍റെ നിത്യരാജ്യത്തിലേക്കു പ്രവേശിക്കുവാനുളള യോഗ്യത നഷ്ടപ്പെടുത്താതെ വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ദൈവം നമുക്കായി എന്തു ചെയ്തുവെന്ന് നാം വിശ്വസിക്കുമ്പോഴും നമ്മുടെ വഴിപാടുകള്‍ അവനു നല്‍കാനായി അവന്‍ നമ്മോടു ആവശ്യപ്പെട്ടപ്പോഴും ഇതാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. അതായത് വെളളത്താലും ആത്മാവിനാലും അവന്‍ നമ്മെ രക്ഷിച്ചുവെന്ന് നാം വിശ്വസിക്കേണം. വെളളത്തിലും ആത്മാവിലും ജനിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയുടെ രഹസ്യത്തെക്കുറിച്ച് നമ്മോടു പറയുന്നതു കൊണ്ടു തന്നെ സമാഗമന കൂടാരത്തിന്‍റെ ഉള്ളിലുള്ള എല്ലാ വസ്തുക്കളും പ്രാധാന്യമുള്ളവയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സമാഗമനകൂടാരത്തിന്‍റെ പല വസ്തുക്കളിലൂടെയും ദൈവം ഒരു കാര്യമാണ് നമ്മോടു പറയുവാന്‍ ആഗ്രഹിക്കുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം.
നമ്മുടെ വിശ്വാസത്തിനായി അതിന്‍റെ അടിസ്ഥാനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു
ആദ്യം നമ്മുടെ വിശ്വാസത്തിന്‍റെ ഉറച്ച അടിസ്ഥാനം ഇടാതെയാണ് നാം വിശ്വാസഭവനം പണിയുന്നത് എങ്കില്‍ നാം യേശുവില്‍ എത്ര തന്നെ വിശ്വസിച്ചാലും നാം കൂടുതല്‍ പാപം ചെയ്തുകൂട്ടുകയും നാം കൂടുതല്‍ പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ ചെയ്യേണ്ടതായി വരുകയും അങ്ങനെ നാം കൂടുതല്‍ കാപട്യം നിറഞ്ഞ പാപികളായിത്തീരുകയും ചെയ്യും. എന്നാല്‍ നമ്മുടെ കര്‍ത്താവ് തന്‍റെ നീല, ധൂമ്രം, ചുവപ്പ്, പിരിച്ചപഞ്ഞിനൂല്‍ തുടങ്ങിയ നൂലുകളിലൂടെ നമ്മെ രക്ഷിച്ച രക്ഷാദാനത്തില്‍ നാം വിശ്വസിക്കുന്നത് എപ്പോഴാണോ, അപ്പോള്‍ നമുക്കെല്ലാവര്‍ക്കും ദൈവത്തിന്‍റെ കുറ്റമറ്റ മക്കളായിത്തീരുവാന്‍ സാധിക്കും. അതുകൊണ്ട് നാം നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ചപഞ്ഞിനൂലിന്‍റെയും സത്യത്തില്‍ വിശ്വസിക്കുകയും അങ്ങനെ ദൈവമക്കളായി മാറുകയും വേണം.
ഒരുവന്‍റെ വിശ്വാസ അടിസ്ഥാനം പൂര്‍ണ്ണമാണ് എങ്കില്‍ അവന് സ്വയം തെറ്റുകുറ്റങ്ങളുണ്ട് എങ്കിലും തെളിഞ്ഞ വെളിച്ചത്തില്‍ അയാള്‍ക്ക് തന്‍റെ പൗരോഹിത്യം എപ്പോഴും കൊണ്ടുപോകുവാന്‍ കഴിയും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ സകലമനുഷ്യരെയും തങ്ങളുടെ മാറിടത്തിലേക്ക് ചേര്‍ത്ത് സത്യത്തില്‍ ആലിംഗനം ചെയ്യുക, അവരുടെ പാപക്ഷമക്കായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക, ദൈവത്തിനുമുമ്പില്‍ ഈ സുവിശേഷത്തെ സേവിക്കുക തുടങ്ങിയ പൗരോഹിത്യ പ്രവൃത്തികള്‍ എല്ലാംതന്നെ നിറവേറ്റുവാന്‍ അവര്‍ക്കു കഴിയും.
ഇതിനു വൈരുദ്ധ്യമെന്നോണം, തങ്ങളുടെ വിശ്വാസ അടിസ്ഥാനം കൃത്യമല്ലാത്തവര്‍ എത്രകാലം കഴിഞ്ഞാലും കൂടുതല്‍ കാപട്യക്കാരായി മാറികൊണ്ടേയിരിക്കും. അവര്‍ തിന്മയുളളവരായി മാറും. കപടഭക്തിക്കാരായ മതവാദികള്‍. ഒരു മരത്തെ അതിന്‍റെ ഫലങ്ങള്‍ കൊണ്ടു തന്നെ തിരിച്ചറിയാം എന്നു നമ്മുടെ കര്‍ത്താവു നമ്മോടു പറയുന്നതുപോലെ തന്നെ ഈ ആളുകളുടെ ഫലം വഞ്ചകവും അഴുകിയതും കപടവും ആയിരിക്കും. വീണ്ടും ജനിക്കപ്പെട്ട നമ്മെ പോലുള്ളവര്‍ കാപട്യക്കാരല്ല. അവരെല്ലാം സത്യസന്ധരാണ്. അവര്‍ക്ക് തങ്ങളുടേതായ തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍പോലും അവരെല്ലാം സത്യത്തില്‍ ആത്മാര്‍ത്ഥതയുള്ളവരാണ്. അവര്‍ തങ്ങളുടെ ദൗര്‍ബല്യങ്ങളുടെ തെറ്റായ പ്രവൃത്തികളെ തിരിച്ചറിയുകയും എപ്പോഴും തെളിഞ്ഞ പ്രകാശത്തിനിടയില്‍ ജീവിക്കുകയും ചെയ്യുന്നു. നമ്മുടെ കര്‍ത്താവ് സ്നാനപ്പെട്ട് ക്രൂശിക്കപ്പെട്ടതുപോലെ ഇങ്ങനെ നമ്മുടെ പാപങ്ങളെല്ലാം അപ്രത്യക്ഷമാക്കിയതു കൊണ്ടും അതില്‍ വിശ്വസിച്ചു കൊണ്ട് നാം നമ്മുടെ പാപക്ഷമ സ്വീകരിച്ചു. നമ്മുടെ വിശ്വാസ അടിസ്ഥാനം ഉറച്ചതായതുകൊണ്ട് നാം പാപം ചെയ്താലും, നാം ദുര്‍ബലരായിരുന്നാലും നമ്മുടെ ജീവിതങ്ങള്‍ തെളിഞ്ഞും നമ്മുടെ ഹൃദയങ്ങള്‍ എപ്പോഴും പാപമുക്തവും ആയിരിക്കും. നമ്മുടെ തെറ്റുകുറ്റങ്ങള്‍ കാരണം ഒരു പക്ഷേ തെറ്റായവഴിയിലേക്കു നയിക്കപ്പെട്ടവരാകാം നമ്മള്‍. എന്നാല്‍ നാം യഥാര്‍ത്ഥത്തില്‍ പാപമുക്തരായതുകൊണ്ട്, മറ്റുള്ളവരെയും നമ്മെതന്നെയും നാശത്തിലേക്കു നയിക്കുന്ന തെറ്റായ വഴിയില്‍ നാം പോകുകയില്ല. നാം അപര്യാപ്തരായിരുന്നാലും പടിപടിയായി നടന്ന് കൂടുതലായി സുവിശേഷത്തെ സേവിക്കുന്നു, ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു വഴിയിലൂടെ നാം പോകുന്നു. യേശു നമ്മെ പൂര്‍ണ്ണമായും രക്ഷിച്ചതുകൊണ്ടുതന്നെ ഇവയെല്ലാംതന്നെ സാധ്യമാണ്.
നമ്മുടെ മശിഹയായ, നമ്മുടെ രക്ഷകനായ യേശുക്രിസ്തു തന്‍റെ നാലു നൂലുകളാല്‍ നമ്മെ പൂര്‍ണ്ണമായി രക്ഷിച്ചിരുന്നില്ലായെങ്കില്‍ നാം ഒരിക്കലും തന്നെ രക്ഷ നേടുമായിരുന്നില്ല. നാം രക്ഷിക്കപ്പെട്ടവരായതു കൊണ്ടാണ് അവന്‍ നമ്മെ രക്ഷിച്ചത്; ഇതു കാരണമാണ് നാം വിശ്വസിക്കുന്നതും സുവിശേഷം പറയുന്നതും നമ്മുടെ വിശ്വാസത്തോടുകൂടി ദൈവത്തെ പുകഴ്ത്തുന്നതും. നമ്മുടെ സ്വന്തം വിശ്വാസത്തിലാണ് നാം ദൈവത്തിനു നന്ദി പറഞ്ഞത്, നമ്മുടെ സ്വന്തം വിശ്വാസത്തിലാണ് നാം അവനെ സേവിച്ചത്, നമ്മുടെ വിശ്വാസത്തിലാണ് നാം അവനെ അനുഗമിക്കുന്നതും. നാം ഇപ്പോള്‍ ഇങ്ങനെയായി മാറി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ വിശ്വാസത്താല്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവരായി നാം മാറി. തങ്ങളുടെ വിശ്വാസ അടിസ്ഥാനം ഉറച്ചു നില്‍ക്കുന്നവരായി മാറി നാം.
തങ്ങളുടെ വിശ്വാസ അടിസ്ഥാനം ശരിയായി പാകിയിട്ടില്ലാത്തവര്‍ അത് വീണ്ടും ശരിയാക്കേണം. ഇതുകൊണ്ടാണ് എബ്രായര്‍ 6:1, 2 ഇങ്ങനെ പറയുന്നത്, “അതുകൊണ്ടു നിര്‍ജ്ജീവപ്രവൃത്തികളെക്കുച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുളള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുളള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിക്കാന്‍ ശ്രമിക്കുക”.
എന്താണ് ഈ ഭാഗം നമ്മോടു പറയുന്നത്? വ്യക്തമായി അറിഞ്ഞ് ഉറപ്പിക്കുവാനും, “എന്തുകൊണ്ട് യേശു സ്നാനപ്പെട്ടു?” “പഴയനിയമത്തിലെ കൈവെയ്പ്പിന്‍റെ അതേ മാതൃകയിലാണോ ഈ സ്നാനവും?” “നാം വീണ്ടും ജീവിക്കണമോ?” “എന്താണ് നിത്യന്യായവിധി?” തുടങ്ങിയ ചോദ്യങ്ങള്‍ക്കായി അടിസ്ഥാനം ഇടുവാനുമാണ് ഇതു നമ്മോടു പറയുന്നത്. നാം ഒരിക്കലും കുലുങ്ങാതെയിരിക്കേണ്ടതിനും ഈക്കാര്യങ്ങള്‍കൊണ്ടു വീണ്ടും അടിസ്ഥാനമിടുവാന്‍ നിര്‍ബന്ധിതരാകാതിരിക്കുവാനും വേണ്ടിയാണ് ആരംഭം മുതല്‍ തന്നെ പൂര്‍ണ്ണവിശ്വാസമുളളവരും ഉറച്ച അടിസ്ഥാനമുളളവരായിരിക്കണം നാം എന്നു പറയുന്നത്. നമ്മുടെ കര്‍ത്താവ് നമ്മുടെ രക്ഷ പൂര്‍ണ്ണമായി നിറവേറ്റി എന്നു വിശ്വസിക്കുന്ന നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നീ നൂലുകളിലുളള വിശ്വാസമാണ് പൂര്‍ണ്ണമായ വിശ്വാസം. ഈ വിശ്വാസ അടിസ്ഥാനത്തില്‍ നാം ഉറച്ചുനില്‍ക്കുകയും അവിടെ നിന്നും ഓട്ടം ആരംഭിക്കുകയും വേണം. നാം വിശ്വാസ ഓട്ടം ഓടേണം.
നമ്മുടെ പാപങ്ങള്‍ യേശുവിലേക്ക് തന്‍റെ സ്നാനത്തിലൂടെ മാറ്റപ്പെട്ടു എന്ന് നമുക്കു വീണ്ടും പറയാന്‍ കഴിയുകയില്ല എന്ന് പറഞ്ഞുകൊണ്ട്, എബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് എടുത്ത മുകളില്‍ പറഞ്ഞ ഭാഗത്തെ ചിലര്‍ വ്യാഖ്യാനിക്കുന്നു. നാം വീണ്ടും വിശ്വാസത്തിന്‍റെ അടിസ്ഥാനം പണിയേണ്ടതിന്‍റെ ആവശ്യമില്ലായെന്ന് ആ ഭാഗം നമ്മോടു പറയുന്നതായി അവര്‍ പറയുന്നു. എന്നാല്‍ നമ്മുടെ വിശ്വാസ അടിസ്ഥാനം ആദ്യസ്ഥലത്തുതന്നെ ശരിയായി പണിതുവെങ്കില്‍ അതു വീണ്ടും പണിയേണ്ടതില്ലായെന്ന് ദൈവം നമ്മോടു പറഞ്ഞുവോ? ശരിയായ വിശ്വാസ അടിസ്ഥാനമില്ലാത്തവര്‍ ഈ അടിസ്ഥാനം ശരിയായി ഇടേണമെന്നും ശരിയായ വിശ്വാസ അടുസ്ഥാനമുള്ളവര്‍ അതിനെ കൂടുതല്‍ ഉറച്ചതും സദൃശവുമാക്കി മുന്നോട്ടു പായേണമെന്നുമാണ് ഈ ഭാഗം നമ്മോടു പറയുന്നത്.
നമ്മെ രക്ഷിക്കുവാനായി സമാഗമനകൂടാരം പണിയുവാനും തന്‍റെ ജനങ്ങളില്‍ നിന്നുളള വഴിപാടുകള്‍ സ്വീകരിക്കുവാനും ദൈവം മോശെയോടു കല്പിച്ചു. യിസ്രായേല്‍ ജനങ്ങളോട് തനിക്കു സ്വര്‍ണ്ണം, വെള്ളി, താമ്രം, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ പിരിച്ച പഞ്ഞിനൂല്‍, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍, ഖദിരമരം, മുതലായവ കൊണ്ടുവരുവാന്‍ അവന്‍ കല്‍പിച്ചു. ഈ വസ്തുക്കളില്‍ അടിസ്ഥാനമിട്ടതുപോലെ, നിങ്ങളെയും എന്നെയും ഈ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് നമ്മുടെ കര്‍ത്താവ് സത്യത്തില്‍ രക്ഷാദാനം നമുക്കു നല്‍കി. ഈ തരത്തില്‍ യിസ്രായേല്യരോട് തനിക്കു വഴിപാടുകള്‍ കൊണ്ടുവരുവാനും, സമാഗമനകൂടാരം പണിയുവാനും അതിലെ യാഗ സമ്പ്രദായം ഉണ്ടാക്കുവാനും യഥാര്‍ത്ഥത്തില്‍ ദൈവം പറഞ്ഞു. കൂടാതെ യാഗ സമ്പ്രദായത്തിനനുസരിച്ച് യാഗവഴിപാടുകള്‍ കൊണ്ടുവരുന്ന യിസ്രായേല്യരുടെ പാപങ്ങള്‍ ദൈവം ക്ഷമിക്കുകയും ചെയ്തു.
യേശു ക്രിസ്തുവിനാലുളള നമ്മുടെ രക്ഷയുടെ പൂര്‍ണ്ണനിവൃത്തീകരണം നമ്മോടു പ്രവചിച്ച നീലനൂലിലും ചുവപ്പു നൂലിലും പിരിച്ച പഞ്ഞിനൂലിലുമുളള വിശ്വാസത്താല്‍ പൂര്‍ണ്ണമായി നിര്‍മ്മിക്കപ്പെട്ടതാണ് നമ്മുടെ വിശ്വാസം
യേശുക്രിസ്തുവിനാല്‍ നിറവേറ്റപ്പെട്ട പൂര്‍ണ്ണസത്യത്തില്‍ വിശ്വസിക്കുവാന്‍ നമുക്കു കഴിയുന്നില്ലായെങ്കിലും നമ്മുടെ വിശ്വാസ അടിസ്ഥാനം ഉടനെതന്നെ ശരിയായി ഉറപ്പിച്ചില്ലായെങ്കിലും നമ്മുടെ വിശ്വാസത്തിന് തുടര്‍ച്ചയായി കുലുക്കം തട്ടും. പരിജ്ഞാനവും തിരിച്ചറിവും, നമ്മുടെ കര്‍ത്താവ് നമ്മെ മുഴുവനായി രക്ഷിച്ചു എന്ന സത്യത്തിലുളള വിശ്വാസവുമില്ലാതെ നമ്മുടെ സ്വപ്രയത്നത്തിലുടെ നമ്മുടെ രക്ഷയെ തിരയുന്ന ശ്രമത്തില്‍ നാം എത്തിച്ചേരും. ഇത്തരം വിശ്വാസം പൂര്‍ണ്ണമായതല്ല, മറിച്ച് തെറ്റായതാണ്.
നമുക്ക് എബ്രായര്‍ 10:26-31 ഒന്നു തിരയാം: “സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂര്‍വ്വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായൊരു പ്രതീക്ഷയും എതിരാളികളെ ദഹിപ്പിപ്പാനുളള ക്രോധാഗ്നിയുമേയുളളൂ. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവനു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴി കേട്ടു മരണശിക്ഷ കല്പിക്കുന്നവല്ലോ. ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷക്കു പാത്രമാകും എന്നു വിചാരിപ്പിന്‍. “പ്രതികാരം എനിക്കുളളതു. ഞാന്‍ പകരം വീട്ടും” എന്നും “കര്‍ത്താവു തന്‍റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിചെയ്തവനെ നാം അറിയുന്നുവല്ലോ. ജീവനുള്ള ദൈവത്തിന്‍റെ കയ്യില്‍ വീഴുന്നതു ഭയങ്കരം.”
സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചതിനുശേഷവും മനഃപൂര്‍വ്വം നാം പാപം ചെയ്താല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ശേഷിക്കാതെ ഭയങ്കരമായ ന്യായവിധി മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് ഈ ഭാഗം നമ്മോടു പറയുന്നത്. ഇവിടെ സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷവും മനഃപൂര്‍വ്വം പാപം ചെയ്യുന്നവര്‍ എന്നു ഉദ്ദേശിക്കുന്നത്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അത് എന്തെന്ന് അറിഞ്ഞിട്ടും വിശ്വസിക്കാത്തവരെയാണ്. തന്‍റെ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ മുതലായവയിലൂടെയും സ്വര്‍ണ്ണം, വെള്ളി, താമ്രം തുടങ്ങിയവയിലൂടെയും ദൈവം നമ്മെ രക്ഷിച്ചുവെന്നും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍ തുടങ്ങിയവകൊണ്ട് കൂടാരത്തിന്‍റെ മേല്‍ക്കൂര നിര്‍മ്മിച്ചുവെന്നും ഉള്ള സത്യത്തില്‍ നാം വിശ്വസിക്കേണം. നാം ഈ കാര്യങ്ങളെല്ലാം വളരെ വ്യക്തമായി അറിയുകയും ഉറപ്പോടെ വിശ്വാസ അടിസ്ഥാനം ഇടുകയും വേണം.
നമ്മെ പൂര്‍ണ്ണമായും രക്ഷിക്കുമെന്ന് നമ്മുടെ ദൈവം നമുക്കു വാഗ്ദാനം നല്‍കിയിരുന്നു. അതിന്‍റെ സമയം വന്നപ്പോള്‍ നമ്മുടെ പാപങ്ങള്‍ തന്നിലേക്കു എടുക്കാനായി അവന്‍ സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും മരണത്തില്‍ നിന്നും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയും അങ്ങനെ സത്യത്തില്‍ നമ്മെ മുഴുവനായി രക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം പൂര്‍ണ്ണമായി പണിത യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ മുഴുവനായും നാം രക്ഷിക്കപ്പെട്ടു.
എന്നാല്‍ ഈ സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചിട്ടും അതു വിശ്വസിക്കുവാന്‍ കൂട്ടാക്കാത്തവര്‍ തങ്ങളുടെ അന്ത്യവിധിയുടെ ദിനം വരുമ്പോള്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ ഭയങ്കരമായ വിധി നേരിടേണ്ടിവരും. അവരുടെ ശരീരം മരിക്കുകയില്ല എന്നാല്‍ എന്നന്നേക്കും കഷ്ടപ്പെടും. ഭയങ്കരമായ ധര്‍മ്മരോഷം മാത്രമേ അവര്‍ക്കു നല്‍കുകയുളളൂവെന്നും നരകത്തിലെ അവരുടെ കഷ്ടപ്പാട് കെടാതെ തീയില്‍ അകപ്പെട്ട് വിവരിക്കാനാവാത്തവിധം ഭയാനകമായിരിക്കുമെന്നാണ് ബൈബിള്‍ നമ്മോടു പറയുന്നത് (മര്‍ക്കൊസ് 9:49). ന്യായവിധിയുടെ ചില ഭയങ്കരമായ പ്രതീക്ഷയും ശത്രുവിനെ വിഴുങ്ങുന്ന തരത്തിലുളള ഭയാനകമായ ധര്‍മ്മരോഷവും മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് ഇതു നമ്മോടു പറയുന്നത്.
ന്യായപ്രമാണം കാത്തുസൂക്ഷിക്കുന്നതില്‍ ഒരല്പം പരാജയപ്പെട്ടവര്‍ക്ക് ഈ ഭയങ്കരമായ ന്യായവിധിയാണെങ്കില്‍ ദൈവപുത്രന്‍ നല്‍കിയ തങ്ങളുടെ രക്ഷയില്‍ വിശ്വസിക്കാത്തവരുടെ ന്യായവിധി എത്രമാത്രം ഭയങ്കരമായിരിക്കും? ഇതുകൊണ്ടാണ് കര്‍ത്താവില്‍, മനുഷ്യ ജഡത്തില്‍ ഈ ഭൂമിയില്‍ വന്ന്, തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം തന്നിലേക്കു ഏറ്റെടുത്ത, ലോകത്തിന്‍റെ ഈ പാപങ്ങളെ ക്രൂശുവരെ ചുമന്ന് തന്‍റെ ക്രൂശീകരണത്തിലൂടെ പാപത്തിന്‍റെ ന്യായവിധി വഹിച്ച, മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ്, ഇപ്പോഴും ജീവിക്കുന്ന യേശുക്രിസ്തുവില്‍, നാമെല്ലാവരും വിശ്വസിക്കേണമെന്നു പറയുന്നത്.
അതുകൊണ്ട് നമ്മുടെ വിശ്വാസഅടിസ്ഥാനം ഉറപ്പിച്ച് ഇടേണം
എന്തുകൊണ്ട് ദൈവം മോശെയോടു സമാഗമനകൂടാരമുണ്ടാക്കുവാന്‍ പറഞ്ഞു? സമാഗമനകൂടാരത്തിനു ഉപയോഗിച്ച വസ്തുക്കളെ ഓരോന്നോരാന്നായി നാം നോക്കുമ്പോള്‍, മനുഷ്യജഡത്തില്‍ യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നുവെന്നും, യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും തന്നിലേക്ക് എടുത്തുമാറ്റിയെന്നും, ലോകത്തിന്‍റെ ഈ പാപങ്ങള്‍ ക്രൂശുവരെ ചുമന്ന് മരിച്ചുവെന്നും, മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റുവെന്നും, സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നും ദൈവപിതാവിന്‍റെ സിംഹാസനത്തിന്‍റെ വലതുവശത്ത് ഇരിക്കുന്നുവെന്നും ഇപ്പോള്‍ നമ്മുടെ നിത്യദൈവമായി മാറിയെന്നുമുളള സത്യമാണ് ഇവയെല്ലാം വെളിപ്പെടുത്തുന്നതെന്ന് നമുക്കു കാണുവാന്‍ സാധിക്കും. അതിന്‍റെ തൂണിന്‍റെ വാതില്‍ മുതല്‍ താമ്ര ചുവടുവരെ സമാഗമനകൂടാരത്തിലെ എല്ലാവസ്തുക്കളും സുവിശേഷത്തിന്‍റെ സത്യമാണ് നമുക്ക് കാണിച്ചുതരുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പഴയനിയമം മുഴുവനും യേശുക്രിസ്തുവിന്‍റെ സ്നാനത്തെയും രക്ഷക്കുവേണ്ടിയുളള അവന്‍റെ പ്രവൃത്തിയെയും കുറിച്ചാണ് നമ്മോടു പറയുന്നത്.
പഴയനിയമം മുതല്‍ പുതിയനിയമം വരെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അതായത് നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സുവിശേഷത്തെക്കുറിച്ച് യേശുക്രിസ്തു നമ്മോടു പറയുന്നതു കൊണ്ടു തന്നെ ഏതെങ്കിലുമൊരു അവസരം കിട്ടുകയാണെങ്കില്‍ ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യത്തെ മറ്റുള്ളവരോടു പറയേണം. അവ എപ്പോഴും പ്രസംഗിക്കപ്പെടുന്നതു കൊണ്ടും എപ്പോഴും കേള്‍ക്കുന്നതുകൊണ്ടും ഈ സത്യം എത്രമാത്രം വിലയേറിയതാണെന്ന് നാം തന്നെ മറന്നുപോയേക്കാം. എത്രമാത്രം പ്രധാനപ്പെട്ടതാണ് ഈ സത്യം? സ്വര്‍ണ്ണവും വെള്ളിയും വേണ്ടുവോളം ഉള്ളതു കൊണ്ടു തന്നെ വെറും സാധാരണ കല്ലുകളായി അവയെ കണക്കാക്കിയിരുന്ന ശാലമോന്‍ രാജാവിന്‍റെ ഭരണകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നപോലെ ദൈവസഭയില്‍ ഈ സത്യവചനം നിത്യവും കേള്‍ക്കുന്നതുകൊണ്ട് ഈ രക്ഷയെ ഒരുപോലെ അത്ര കാര്യമാക്കാതെ നാം എടുത്തിട്ടുണ്ടാകാം. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്: ദൈവസഭയ്ക്ക് പുറത്ത് എവിടെ നിന്നും നിങ്ങള്‍ക്ക് ഈ സത്യത്തെകുറിച്ച് കേള്‍ക്കുവാകില്ല; കൂടാതെ ഈ രക്ഷയില്ലാതെ ആര്‍ക്കും തന്നെ രക്ഷനേടുവാനോ വിശ്വാസ അടിസ്ഥാനം ഉറപ്പിച്ച് ഇടുവാനോ കഴിയില്ല.
നമ്മുടെ കര്‍ത്താവ് നമ്മെ മുഴുവനായി രക്ഷിച്ചുവെന്നും നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞി തുടങ്ങിയ നാലുനൂലുകള്‍കൊണ്ടു അവന്‍ നമ്മുടെ വിശ്വാസ അടിസ്ഥാനം ഉറപ്പിച്ച് പാകിയെന്നും ഉള്ള സത്യത്തിലുളള വിശ്വാസമാണ് നിങ്ങളെയും എന്നെയും രക്ഷിച്ചത്. ഇതു നമ്മുടെ ഹൃദയങ്ങളില്‍ നാം വിശ്വസിക്കേണം എന്നു ഒരിക്കല്‍ക്കൂടി പറയുവാന്‍ അനുവദിക്കൂ. ദൈവം നമുക്കു വാഗ്ദാനം ചെയ്തതുപോലെ ഒരു സാധാരണ സ്ത്രീയുടെ ഫലമായി ഈ ഭൂമിയില്‍ വരുകയും (ഉല്പത്തി 3:15) തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും ഏറ്റെടുക്കുകയും നമ്മുടെ പാപങ്ങളുടെ വിധി ക്രൂശില്‍ ചുമക്കുകയും മരണത്തില്‍ നിന്നും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയും അങ്ങനെ നമ്മെ പൂര്‍ണ്ണമായും രക്ഷിക്കുകയും ചെയ്തു. ഇതു വേഗത്തില്‍ വിവരിക്കാനും മനസ്സിലാക്കുവാനും കഴിയുന്ന എളുപ്പമുളള ഒരു സത്യമായതിനാല്‍ നമുക്ക് നിത്യവും ഈ സുവിശേഷം പ്രസംഗിക്കുവാന്‍ സാധിക്കും. ഈ സത്യത്തെ അറിയാത്ത ധാരാളം ഹതഭാഗ്യര്‍ ഇപ്പോഴും ഉണ്ട് എന്നത് തീര്‍ച്ചയാണ്. എങ്കിലും ഈ സത്യത്തെ അറിയാതെയിരിക്കുന്നവരേക്കാളും തങ്ങള്‍ ദൈവസഭയിലായിരുന്നിട്ടും ഇതില്‍ വിശ്വസിക്കാതെയിരിക്കുന്നവരാണ് കൂടുതല്‍ ഹതഭാഗ്യര്‍.
നിങ്ങള്‍ സത്യത്തില്‍ നിങ്ങളുടെ പാപക്ഷമ സ്വീകരിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങളുടെ ചിന്തകള്‍ തിന്മ നിറഞ്ഞിരുന്നാലും നിങ്ങളുടെ ഹൃദയങ്ങളെങ്കിലും വളരെ സൗമ്യമായിരിക്കും. എന്നാല്‍ ഇങ്ങനെയല്ലാത്ത കാപട്യക്കാര്‍ പുറമേ സൗമ്യരാണെന്ന് തങ്ങളെതന്നെ പൂശുവാന്‍ ശ്രമിച്ചാലും നിത്യവും ദൈവത്തിന്‍റെ എണ്ണമറ്റ ജനങ്ങളെ വഞ്ചിക്കുവാന്‍ തക്കവണ്ണം തിന്‍മനിറഞ്ഞയവരായിരിക്കും. നിങ്ങളും ഞാനും ഉറച്ച വിശ്വാസത്തിന്‍റെ അടിസ്ഥാനം പാകേണം. നമ്മുടെ ദൈവം വളരെ ഉറപ്പിച്ച് നമുക്കായി സ്ഥാപിച്ച ഈ രക്ഷയില്‍ വിശ്വസിച്ച് കൊണ്ട് നാം ദൈവത്തിനുമുമ്പില്‍ നിവര്‍ന്നു നില്‍ക്കേണം.
സമാഗമനകൂടാരത്തിന്‍റെ ഘടകങ്ങള്‍പോലെ ഉറച്ചുനില്‍ക്കുന്ന വിശ്വാസം
ഇത്തരം വഴിപാടുകള്‍ തനിക്കു കൊണ്ടുവരുവാനും സമാഗമനകൂടാരം നിര്‍മ്മിക്കുവാനും ദൈവം നമ്മോടു പറഞ്ഞു. യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നുവെന്നും അങ്ങനെ ആത്മീയപരമായി രക്ഷിച്ചുവെന്നും വിശ്വസിക്കുന്ന വിശ്വാസത്തിന്‍റെ ജനതയായി നിങ്ങളും ഞാനും മാറേണം. സമാഗമനകൂടാരത്തിനു ഉപയോഗിച്ച കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ തരത്തിലുളള വിശ്വാസത്താല്‍ നാം ദൈവത്തിനുമുമ്പില്‍ ഉറച്ചു നില്‍ക്കേണം. നിങ്ങള്‍ വിശ്വസിക്കുന്നുവോ? സത്യത്തില്‍ നിങ്ങള്‍ക്ക് ഈ തരത്തിലുളള വിശ്വാസമുണ്ടോ? ദൈവസഭയാല്‍ ഇപ്പോഴും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കപ്പെടുന്നു. സത്യവിശ്വാസത്തിന്‍റെ ശരിയായ അടിസ്ഥാനം ഇതായതുകൊണ്ടു തന്നെ ഇതിനെ ഊന്നി പറയാതിരിക്കാന്‍ എനിക്കാവില്ല.
ഈ ലോകത്തിലെ ധാരാളം സഭകളും കൂട്ടായ്മകളും, യേശു തന്‍റെ സ്നാനത്തിലൂടെ എല്ലാ പാപങ്ങളും സ്വീകരിച്ചു എന്ന സത്യത്തെക്കുറിച്ച് അജ്ഞരായിരിക്കുകയും അവന്‍റെ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങളില്‍പോലും നമ്മുടെ കര്‍ത്താവ് സത്യം കണ്ടെത്തുവാന്‍ നമ്മെ ഇപ്പോഴും അനുവദിക്കുന്നു. എന്തുകൊണ്ട് യേശു ക്രൂശില്‍ ആണികളേറ്റ് പീഢിപ്പിക്കപ്പെട്ടു എന്നതിനുകാരണം അവന്‍ യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടു എന്നതാണ്. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും അവന്‍ സ്വീകരിച്ചതുകൊണ്ടായിരുന്നു അവന്‍ ക്രൂശിക്കപ്പെട്ടതും ക്രൂശില്‍ പീഢിപ്പിക്കപ്പെട്ടതും.
ഇത്തരത്തില്‍ ക്രൂശിലെ രക്തത്തില്‍ മാത്രം തന്നെ തങ്ങള്‍ പാപക്ഷമ സ്വീകരിച്ചു എന്ന് അവകാശപ്പെടുന്നവരുടെ വിശ്വാസം തെറ്റായതാണ്. കാരണം അവര്‍ എത്ര തന്നെ സമര്‍പ്പിക്കപ്പെട്ടവരായിരുന്നാലും ഇതുപോലെ തെറ്റായ വിശ്വാസമാണുള്ളതെങ്കില്‍ ആത്യന്തികമായി അതെല്ലാം തകര്‍ന്നു തരിപ്പണമാകും. എത്ര തന്നെ ക്ഷീണിതരായി ജനകൂട്ടത്തോട് ഉറക്കെ യേശുവില്‍ വിശ്വസിക്കണമെന്ന് പ്രസംഗിച്ചാലും പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ മാത്രം അര്‍പ്പിക്കുന്ന, അവരുടെ സ്വന്തം പാപങ്ങള്‍പോലും പരിഹരിക്കുവാന്‍ കഴിയാത്ത ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന അവരുടെ വിശ്വാസം, മഴപെയ്യുമ്പോഴും കാറ്റടിക്കുമ്പോഴും വെള്ളപ്പൊക്കം വരുമ്പോഴും തകര്‍ന്നു വീഴുന്ന വിള്ളലുള്ള ഒരു അടിസ്ഥാനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഞാന്‍ തന്നെ യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയതിനുശേഷം ഏകദേശം 10 വര്‍ഷത്തോളം യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് വിശദമായി കേട്ടിട്ടില്ല. എന്നിരുന്നാലും യേശു തന്‍റെ സത്യവചനത്തിലൂടെ എന്നെ കണ്ടുമുട്ടുകയും വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കപ്പെടുവാനും എനിക്കു കഴിയുകയും ചെയ്തു. ഇപ്പോള്‍ സത്യം അന്വേഷിക്കുന്നു എന്നാല്‍ ഇതുവരെ അത് ലഭിച്ചിട്ടില്ലാത്ത ധാരാളം ആളുകള്‍ ലോകത്തിലുടനീളം ഉണ്ടെന്ന് ഞാന്‍ അറിയുന്നു. അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യം ഒരുപക്ഷേ കേട്ടിരിക്കാമെന്നതുകൊണ്ടും അതു തങ്ങളുടെ ഹൃദയത്തില്‍ വിശ്വസിക്കുന്നതിലൂടെ ഒരു പക്ഷേ തങ്ങളുടെ പാപക്ഷമ സ്വീകരിച്ചേക്കാം എന്നതുകൊണ്ടും ഞാന്‍ അവരോടു സംസാരിക്കുവാന്‍ താത്പര്യപ്പെടുന്നു.
വീണ്ടും ജനിക്കപ്പെടുന്നതിന് മുമ്പ് നിങ്ങളും ഒരുപക്ഷേ ഒരു മതപരമായ ജീവിതമായിരിക്കാം നയിച്ചിരുന്നത്. ആ സമയത്ത് നിങ്ങള്‍ നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞി തുടങ്ങിയ നൂലുകളെക്കുറിച്ച് തീര്‍ച്ചയായും കേട്ടിട്ടുണ്ടാവില്ല. അതു മാത്രമല്ല വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ചോ, യേശു സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ പാപങ്ങളെല്ലാം അവനിലേക്കു മാറ്റപ്പെട്ടു എന്നോ ഒരുപക്ഷേ കേട്ടിട്ടുണ്ടാവില്ല.
നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സത്യത്തെ അതേപടി അറിയുകയും വിശ്വസിക്കുകയും ചെയ്യേണമെന്നത് ക്രിസ്ത്യാനികള്‍ക്ക് വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞി തുടങ്ങിയ നൂലുകള്‍കൊണ്ട് വിശ്വാസ അടിസ്ഥാനം ഇട്ടാല്‍ മാത്രമേ നമുക്ക് നമ്മുടെ വിശ്വാസത്തോടുകൂടി ഉറച്ച് ദൃഢമായി നില്‍ക്കുവാന്‍ കഴിയൂ. നിങ്ങള്‍ ഇതു വരെ അതില്‍ വിശ്വസിച്ചില്ലായെങ്കില്‍ ഇനിയും താമസിച്ചിട്ടില്ല. നിങ്ങള്‍ ചെയ്യേണ്ട ഒരേയൊരു കാര്യം ഇപ്പോള്‍ത്തന്നെ വിശ്വസിക്കുക എന്നുള്ളതാണ്. ഇങ്ങനെ നിങ്ങള്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് മുഴുവനായും രക്ഷനേടുവാനും വിശ്വാസ അടിസ്ഥാനം ഉറപ്പായി ഇടുവാനും ഈ അടിസ്ഥാനത്തില്‍ നിങ്ങളുടെ വിശ്വാസം സ്ഥാപിക്കുവാനും കഴിയുകയുള്ളൂ.
ദൈവസഭയില്‍ ആയിരിക്കുന്നവരും തങ്ങളുടെ വിശ്വാസ അടിസ്ഥാനം ഉറപ്പിച്ച് ഇടേണം
മത്തായി 24:40 ഇപ്രകാരം പറയുന്നു, “അന്നു രണ്ടു പേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈകൊള്ളും, മറ്റവനെ ഉപേക്ഷിക്കും”. നാമെല്ലാവരും, ഒരേ സത്യത്തില്‍ വിശ്വസിക്കേണമെന്ന് പ്രസംഗിക്കുമ്പോഴും ദൈവസഭയില്‍ ഒരുമിച്ച് ഒരേ സുവിശേഷം സേവിക്കുമ്പോഴും, നമ്മളില്‍ ആരെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ടാല്‍ അതിനെക്കാള്‍ വലിയ ദുരന്തം എന്താണുള്ളത്?
ദൈവവചനം ബുദ്ധിയുള്ളതും സൗമ്യവുമായതുകൊണ്ട് നിര്‍ബന്ധപൂര്‍വ്വം ആരെയും വിശ്വാസം അടിച്ചേല്‍പ്പിക്കുവാനാകില്ല. ഇങ്ങനെ എപ്പോഴെങ്കിലും സൗമ്യമായി നിങ്ങളോടു ദൈവവചനം പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ വചനമാണ് കേള്‍ക്കുന്നത് എന്ന സത്യത്തില്‍ മനസ്സൂന്നി നല്ലൊരു മനസ്സോടെ ഇതില്‍ വിശ്വസിക്കേണം. യിസ്രായേല്‍ ജനങ്ങള്‍ മോശെ തങ്ങളോടു പറഞ്ഞത് ശ്രവിച്ചത് അവന്‍റെ സ്വന്തം വാക്കുകളായല്ല മറിച്ച് ദൈവത്തിന്‍റെ വചനമായാണ്. ഇതുപോലെ ദൈവവചനം കേള്‍ക്കുമ്പോഴും ഈ ദൈവവചനത്തിന് അനുസരിച്ചാണോ സത്യത്തില്‍ നിങ്ങള്‍ ജീവിക്കുന്നതോ അതോ അല്ലയോ എന്നകാര്യം നിങ്ങള്‍ ചിന്തിക്കേണ്ടത് ആവശ്യമാണ്. നല്ല ഒരു തണുത്ത മനസ്സോടുകൂടെ നിങ്ങള്‍ വചനത്തെ പരിഗണിക്കുകയും അത് യഥാര്‍ത്ഥത്തില്‍ നിങ്ങളോട് പറയുന്നത് എന്താണോ അതില്‍ വിശ്വസിക്കുകയും വേണം.
ബൈബിള്‍, ദൈവവചനത്തിന്‍മേലുളള ബെരോവെ വിശ്വാസികളെ അവരുടെ നല്ല മനോഭാവത്തിനായി അഭിനന്ദിച്ചു. ബെരോവായിലെ വിശ്വാസികള്‍ അവര്‍ തെസ്സലൊനീക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു “അവര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു” (അപ്പൊ. 17:11) ചുരുക്കിപ്പറഞ്ഞാല്‍ അവന്‍റെ വചനം പഠിപ്പിച്ചതില്‍ യുക്തിയുക്തമായി അവര്‍ വിശ്വസിച്ചു.
സത്യവിശ്വാസം വരുന്നത്, ദൈവവചനം അന്വേഷിക്കുന്ന യുക്തിയുക്തവും ഉത്തമവുമായ ഹൃദയങ്ങളില്‍ നിന്നുമാണ്. നിങ്ങളുടെ ഹിതത്തിനെതിരായി വിശ്വസിക്കുവാന്‍ ഏതെങ്കിലുമൊരു തരത്തില്‍ അത് നിങ്ങളെ നിര്‍ബന്ധിക്കുന്നുവോ? ഒരുവന്‍ ആരെങ്കെിലും വിശ്വസിക്കുവാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ പോലും ഇങ്ങനെ നിര്‍ബന്ധിതരാക്കപ്പെടുന്നവര്‍ തങ്ങള്‍ കേള്‍ക്കുന്നതില്‍ വിശ്വസിക്കുന്നത് അനിവാര്യമല്ലാത്തതിനാല്‍ ഇത് പൂര്‍ണ്ണമായും നിഷ്ഫലമായിപ്പോകും. ദൈവത്തിനു മുമ്പില്‍ ഒരുവന്‍/ഒരുവള്‍ തന്‍റെ സ്വതന്ത്രഹിതത്തില്‍ എന്തു വിശ്വസിക്കുന്നുവോ അതിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം. ഒരുവന്‍/ഒരുവള്‍ ഒരേകഥ തന്നെ വീണ്ടും വീണ്ടും പറഞ്ഞുകേട്ടിട്ടും അതില്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ ഈ വ്യക്തിക്ക് നരകത്തില്‍ എത്തിച്ചേരുക എന്നതല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ല.
അതുകൊണ്ട് ഈ ലോകത്തുടനീളമുള്ള മുഴുവന്‍ പാപികളും നമ്മുടെ സഹതാപം അര്‍ഹിക്കുന്നു. എന്നാല്‍ നമ്മില്‍ ചിലര്‍ ദൈവസഭയുടെ ഒരേ കുടക്കീഴില്‍ ആയിരുന്നിട്ടു പോലും അവന്‍റെ വചനത്തെ അതേപടി വിശ്വസിക്കുന്നില്ലായെങ്കില്‍ അവര്‍ തികച്ചും സഹതാപപൂരിതരാണ്. നമ്മോടൊപ്പം ദൈവസഭയില്‍ ഭൗതികമായി ഉണ്ടായിരുന്നിട്ടുപോലും നരകത്തിലേക്കു എത്തിച്ചേരുവാനിരിക്കുന്ന നമ്മെക്കാളും സഹതാപമര്‍ഹിക്കുന്ന ആരെങ്കിലും ഉണ്ടാകുമോ?
യേശുവിന് പന്ത്രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു. അവരില്‍ യൂദാസ് മാത്രമാണ് യേശു മശിഹായായിരുന്നുവെന്നും രക്ഷകനായിരുന്നുവെന്നും വിശ്വസിക്കാത്തത്. അതുകൊണ്ട് യൂദാസ് എപ്പോഴും ഒരു ഗുരുവിനെപ്പോലെയാണ് യേശുവിനെ കണ്ടിരുന്നത്. പത്രൊസും ഇടയ്ക്ക്യൊക്കെ ഗുരു എന്ന് യേശുവിനെ വിളിച്ചിരുന്നു. എന്നാല്‍ “കര്‍ത്താവേ, നീ ക്രിസ്തുവും ദൈവപുത്രനുമാണ്. എന്‍റെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാന്‍ വന്ന രക്ഷകനായ ദൈവപുത്രനാണ് നീ. നീ രക്ഷയുടെ ദൈവമാണ്” എന്നു പറഞ്ഞു പത്രൊസ് പിന്നീട് പശ്ചാത്തപിച്ചു.
മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പത്രൊസിന്‍റെ വിശ്വാസം യൂദാസിന്‍റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. യേശുവിനെ ഒറ്റികൊടുത്ത് വഞ്ചിച്ചതിനു ശേഷം അവന്‍ സ്വയം തൂങ്ങി മരിച്ചു. പതിനൊന്നു ശിഷ്യന്മാരുടെ കൂടെയായിരുന്നുവെങ്കിലും അവസാനം ആരാണ് യേശുക്രിസ്തുവെന്ന് തിരിച്ചറിയുന്നതില്‍ യൂദാസ് പരാജയപ്പെടുകയും അങ്ങനെ നരകത്തില്‍ എത്തിച്ചേരുകയും ചെയ്തു. ഇതിനു വൈരുദ്ധ്യമെന്നോണം പത്രൊസ്, സത്യത്തില്‍ ധാരാളം തെറ്റുകുറ്റങ്ങളുളള ഒരു അക്ഷമനായ വ്യക്തിയായിരുന്നുവെങ്കിലും യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞതു കൊണ്ടും രക്ഷകനായി അവനില്‍ വിശ്വസിച്ചതു കൊണ്ടും അവന്‍ രക്ഷിക്കപ്പെട്ടു.
ഇതുപോലെ ഒരുവന്‍/ഒരുവള്‍ തന്‍റെ ഹൃദയത്തില്‍ ഈ സത്യത്തെ അറിയുന്നോ വിശ്വസിക്കുന്നോ എന്നതിനെ അടിസ്ഥാനമാക്കിയാണ് രക്ഷ ഇരിക്കുന്നത്. ഒരുവന്/ഒരുവള്‍ക്ക് അത് എന്തെന്ന് അറിയാതെ സത്യത്തില്‍ വിശ്വസിക്കുവാനാകില്ല. എങ്കിലും അത് അറിഞ്ഞിട്ടും ഈ സത്യത്തെ വിശ്വസിക്കാത്തവര്‍ വലിയ ശിക്ഷ അഭിമുഖീകരിക്കേണ്ടിവരും (ലൂക്കോസ് 12:48). ഇതുകൊണ്ടാണ് നമ്മുടെ വിശ്വാസ അടിസ്ഥാനം ഉറപ്പുള്ളതും ശരിയായതുമായിരിക്കണമെന്നാണ് ദൈവം നമ്മോടു പറയുന്നത്.
നമ്മുടെ വിശ്വാസം നാം എങ്ങനെയുണ്ട്?
നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം ഇപ്പോള്‍ ശക്തീകരിക്കപ്പെട്ടിട്ടുണ്ടോ? അത് ഉറച്ചതാണോ? ദൈവം തീര്‍ച്ചയായും നിങ്ങളെ രക്ഷിച്ചിട്ടുണ്ട് എന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? വെള്ളത്തിലൂടെയും ആത്മാവിലൂടെയും സത്യത്തില്‍ തീര്‍ച്ചയായും നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചു. ഇത് നമ്മുടെ കൂട്ടായ്മകളില്‍ മാത്രം എടുത്തു പറയുന്ന ഒന്നല്ല, മറിച്ച് ദൈവം പഴയമനിയമത്തില്‍ പ്രവചിച്ചതും പുതിയനിയമത്തില്‍ യേശു യഥാര്‍ത്ഥത്തില്‍ നിറവേറ്റിയതുമാണ്. അതായത് ഇങ്ങനെയാണ് ക്രിസ്തു സത്യത്തില്‍ നമ്മെ രക്ഷിച്ചത്.
മനുഷ്യജഡത്തില്‍ ഈ ഭൂമിയിലേക്കു വന്ന, തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും ഏറ്റെടുത്ത് (നീലനൂല്‍), ക്രൂശു വരെ ഈ പാപങ്ങള്‍ ചുമന്ന് ക്രൂശിക്കപ്പെട്ട് (ചുവപ്പുനൂല്‍), മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ്, അങ്ങനെ നമ്മെ രക്ഷിച്ച രാജാധി രാജാവാണ് (ധൂമ്രനൂല്‍) യേശു. ഇതു താന്‍ ചെയ്യുമെന്ന് പഴയനിയമത്തില്‍ അവന്‍ വാഗ്ദാനം ചെയ്തു; പുതിയനിയമത്തില്‍ ഈ വാഗ്ദാനത്തെ നിറവേറ്റികൊണ്ട് സത്യത്തില്‍ അവന്‍ നമ്മെ രക്ഷിക്കുകയും ചെയ്തു. നിങ്ങള്‍ വിശ്വസിക്കുന്നുവോ? വിശ്വാസത്തിന്‍റെ ദൃഢമായ അടിസ്ഥാനം ഇടുക എന്നത് ഇതല്ലാതെ മറ്റൊന്നല്ല.
ലോകത്തിലുടനീളം നൂറുകണക്കിന് മില്യന്‍ ക്രിസ്ത്യാനികളുണ്ട്. എന്നാല്‍ അവരില്‍ പലരുടെയും വിശ്വാസത്തിന്‍റെ അടിസ്ഥാനം വളരെ ലോലമായതാണ്. ആളുകള്‍ക്ക് ശരിയായ വിശ്വാസമുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ കിട്ടാവുന്ന ക്രിസ്തീയ പുസ്തകങ്ങള്‍ തിരയുന്നതിലൂടെ നമുക്കു കണ്ടെത്തുവാന്‍ കഴിയും. ഈ പുസ്തകങ്ങളുടെ രചയിതാക്കള്‍ ക്രിസ്തീയ സമൂഹങ്ങളുടെ നേതാക്കന്മാരാകുവാന്‍ പ്രേരിതരായേക്കാം, അവരുടെ പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ അവര്‍ക്ക് സത്യത്തെക്കുറിച്ച് ശരിയായ അറിവുണ്ടോ ഇല്ലയോ എന്നു നമുക്കു കണ്ടെത്തുവാന്‍ സാധിക്കും. ഇതില്‍ ഏതെങ്കിലുമൊരു നേതാവ് സത്യത്തെക്കുറിച്ച് അജ്ഞനും എന്താണെന്ന് അറിഞ്ഞിട്ടും ആ സത്യത്തില്‍ വിശ്വസിക്കാത്തവനുമാണെങ്കില്‍, ഇത്തരം ഒരു നേതാവിനെ അനുഗമിക്കുന്ന എല്ലാവരും നരകത്തിലേക്കു ബന്ധിക്കപ്പെടും. സത്യം അറിയുന്നവര്‍ വളരെക്കുറച്ച്, അതായത് മില്ല്യനില്‍ ഒരാള്‍ മാത്രമായിരിക്കും എന്നതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം. ഇതുകൊണ്ടാണ് സത്യമറിയുന്ന കുറച്ചുപേരില്‍ ചിലരായ നാം ലോകത്തുടനീളം വിശ്വാസപൂര്‍വ്വം സുവിശേഷം വ്യാപിപ്പിക്കണമെന്നു പറയുന്നത്.
ദൈവം നമ്മിലൂടെ പ്രവർത്തിക്കുന്നു. ലോകത്തിലുട നീളം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തെ വിളംബരം ചെയ്യാതിരിക്കുന്നത് ദൈവത്തിനു മുമ്പില്‍ വളരെ വലിയ ഒരു തെറ്റായതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുവാനല്ലാതെ മറ്റൊന്നിനും നിങ്ങള്‍ക്കും എനിക്കും കഴിയില്ല. നാം സത്യത്തില്‍ ഇതിനെ അനുഗമിക്കാതെയും വിശ്വാസത്തില്‍ ഈ പ്രവൃത്തി സേവിക്കാതെയുമിരുന്നാല്‍ സത്യത്തില്‍ അത് നാം ദൈവത്തിനു മുമ്പില്‍ ഒരു വലിയ പാപം ചെയ്യുന്നതായിരിക്കും. അറിഞ്ഞിട്ടും അതു തടയാതെ ആളുകളെ നരകത്തിലേക്കു അയക്കുന്ന ഒരു പാപമാണിത്; സത്യം അറിയുന്ന നാം നമ്മുടെ വായകള്‍ മൂടിവച്ചിരിക്കുന്നതുകൊണ്ടുതന്നെ ആളുകള്‍ തങ്ങളുടെ അജ്ഞതയില്‍ നരകത്തിലേക്കു എത്തിച്ചേരുക എന്നത് ഒരു ക്ഷമിക്കത്തക്ക പാപമല്ല.
നമുക്കു നല്‍കിയിട്ടുളള പ്രവൃത്തി നാം നിറവേറ്റിയില്ലെങ്കില്‍ അത് നമ്മുടെ അധികാരമായതു കൊണ്ടു തന്നെ ഈ ആളുകള്‍ നമുക്കെതിരെ പ്രതിഷേധം ഉന്നയിക്കും. ഇപ്രകാരം പറഞ്ഞുകൊണ്ട് ബൈബിള്‍ നമുക്കു മുന്നറിയിപ്പ് നല്‍കുന്നു, എന്നാല്‍ കാവല്‍ക്കാരന്‍ വാള്‍ വരുന്നതു കണ്ട് കാഹളം ഊതാതെയും ജനം കരുതികൊള്ളാതെയും ഇരുന്നിട്ടു വാള്‍ വന്ന് അവരുടെ ഇടയില്‍നിന്നു ഛേദിച്ചു കളയുന്നു എങ്കില്‍, ഇവന്‍ തന്‍റെ ആകൃത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്‍റെ രക്തം ഞാന്‍ കാവല്‍ക്കാരനോടു ചോദിക്കും (യെഹസ്ക്കേല്‍ 33:6) ആദ്യം അറിയുകയും ആദ്യം വിശ്വസിക്കുകയും ചെയ്ത നാം ഈ കാവല്‍ക്കാരന്‍റെ ജോലി തുടരേണം.
ഈ സുവിശേഷം നമുക്കു നല്‍കിയതും ഈ സത്യത്തെ അറിയുവാന്‍ നമ്മെ പ്രാപ്തരാക്കിയതിനുമായി ഞാന്‍ കര്‍ത്താവിനു നന്ദി പറയുന്നു. ഈ സത്യത്തെ അറിയുകയും ഈ സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട വളരെ കുറച്ച് ആളുകളില്‍ ഒരാളാണ് ഞാനും എന്ന് ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അവന് കൂടുതല്‍ നന്ദി പറഞ്ഞു. ലോകത്തുടനീളമുളള ധാരാളം പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാം പ്രസംഗിച്ചിട്ടുണ്ട് എന്നാല്‍ ഇതിനുമുമ്പ് ഇവരാരും തന്നെ ഈ സുവിശേഷത്തെ അറിയുകയോ ഇതില്‍ വിശ്വസിക്കുകയോ ചെയ്തിരുന്നില്ലാ എന്ന സത്യം നാം ഉറപ്പിക്കുകയും ചെയ്തു. നമ്മിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ പാഠം ഈ ലോകത്തിലുടനീളം ഉടലെടുത്തു. നമ്മെപ്പോലെ അവരും ദൃഢമായ വിശ്വാസ അടിസ്ഥാനം ഉള്ളവരും ഈ ഉറച്ച വിശ്വാസത്തെ പ്രചരിപ്പിക്കുന്നവരുമാണ്.
സുവിശേഷം പ്രചരിപ്പിക്കുന്ന ഇത്തരത്തിലുള്ള ധാരാളം ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ ഈ സുവിശേഷ പ്രചാരണത്തിനിടയില്‍ ഒരു നിമിഷം ശ്വാസമെടുക്കുവാനോ കുറച്ചൊന്നു വിശ്രമിക്കുവാനോ കഴിയുമായിരുന്നു. എന്നാല്‍ ഇനിയും ഈ സത്യം അറിയുകയും ഇതില്‍ വിശ്വസിക്കുകയും ചെയ്യുന്ന അധികം ആളുകളില്ല. ലോക ചരിത്രത്തില്‍ നവീകരണത്തിന്‍റെ നേട്ടം കൂടുതല്‍ കണക്കാക്കിയ ധാരാളം പേരുണ്ടായിരുന്നു. നാം അത് സൂക്ഷമമായി പരിശോധിച്ചപ്പോള്‍, ഈ നവീകരണ നേതാക്കള്‍ നവീകരണത്തിലുട നീളം ബൈബിള്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിന്‍റെ ആദ്യബട്ടണ്‍ തെറ്റായി സ്ഥാപിച്ചിരുന്നുവെന്നും കണ്ടെത്തുവാനായി. അങ്ങനെ അതിനെത്തുടര്‍ന്നു വന്ന മറ്റെല്ലാം തെറ്റായി സ്ഥാപിക്കപ്പെട്ടു. ഈ തെറ്റുകള്‍ തിരുത്താതെ ഇപ്പോഴും ആ ആദ്യബട്ടണ്‍ തെറ്റായി തന്നെയാണ് ഇരിക്കുന്നത്. ഇപ്പോഴും അത് വിള്ളലുള്ളതായിരിക്കുന്നു. ഇങ്ങനെ ക്രിസ്ത്യാനിത്വത്തിന്‍റെ ചരിത്രം വീണ്ടും എഴുതപ്പെടേണ്ടതാണ്.
നിങ്ങള്‍ നിങ്ങളുടെ ഉറച്ച വിശ്വാസ അടിസ്ഥാനത്തില്‍ ദൈവത്തിനു മുമ്പില്‍ നില്‍ക്കുമെന്നും ഈ വിശ്വാസ അടിസ്ഥാനത്തില്‍ സത്യസുവിശേഷത്തെ സേവിക്കുവാനായി ജീവിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങള്‍ സുവിശേഷത്തിനായി ജീവിക്കുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ ഹൃദയങ്ങള്‍ സന്തോഷത്താല്‍ നിറയപ്പെടും. ഒരുവന്‍/ ഒരുവള്‍ സുവിശേഷത്തിനായി ജീവിക്കുമ്പോള്‍ അവന്‍റെ/ അവളുടെ ഹൃദയം ആത്മീയമായ ഒന്നായി രൂപാന്തരപ്പെടും. പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയങ്ങളില്‍ നിറയുകയും അവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അവ സന്തോഷത്താല്‍ നിറഞ്ഞു കവിയും.
എന്നാല്‍ നിങ്ങള്‍ സുവിശേഷത്തിനായി ജീവിക്കാതെ പാപക്ഷമ സ്വീകരിച്ചിട്ടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിഞ്ഞിട്ടും ജഡത്തിന്‍റെ ആഗ്രഹങ്ങളെ മാത്രം പിന്തുടരുകയാണെങ്കില്‍ നിങ്ങളുടേത് ഒരു ശൂന്യമായ അര്‍ത്ഥമില്ലാത്ത ജീവിതമായിത്തീരും.
ഈ അമൂല്യമായ സുവിശേഷം നമുക്കു നല്‍കിയതിനായും നമ്മുടെ രക്ഷ സൗജന്യമായി നമുക്കു നല്‍കിയതിനായും ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. നിങ്ങള്‍ നിങ്ങളുടെ വിശ്വാസം ഒന്നുകൂടെ പരിശോധിക്കണമെന്നും നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞി മുതലായ നൂലുകളിലൂടെ പൂര്‍ണ്ണ രക്ഷയുടെ ദാനം സ്വീകരിക്കേണമെന്നുമുള്ളത് എന്‍റെ പ്രാര്‍ത്ഥനയാണ്.