• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-8] സമാഗമന കൂടാരത്തിലെ പ്രാകാരവാതിലിന്‍റെ നിറം (പുറപ്പാട് 27:9-19)

(പുറപ്പാട് 27:9-19)
“തിരുനിവാസത്തിനു പ്രാകാരവും ഉണ്ടാക്കേണം; തെക്കെഭാഗത്തേക്കു പ്രാകാരത്തിനു പിരിച്ച പഞ്ഞിനൂല്‍ കൊണ്ട് ഒരു ഭാഗത്തേക്കു നൂറുമുഴം നീളത്തില്‍ മറശ്ശീലവേണം. അതിന്‍റെ ഇരുപതു തൂണും അവയുടെ ഇരുപതുചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം. അങ്ങനെ തന്നേ വടക്കേഭാഗത്തേയ്ക്കു നൂറുമുഴം നീളത്തില്‍ മറശ്ശീല വേണം; അതിന്‍റെ ഇരുപതുതൂണും അവയുടെ ഇരുപതുചുവടും താമ്രം കൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം. പടിഞ്ഞാറെ ഭാഗത്തേയ്ക്കു പ്രാകാരത്തിന്‍റെ വീതിക്കു അമ്പതു മുഴം നീളത്തില്‍ മറശ്ശീലയും അതിനു പത്തുതൂണും അവയ്ക്കു പത്തു ചുവടും വേണം. കിഴക്കേഭാഗത്തേയ്ക്കും പ്രകാരത്തിന്‍റെ വീതി 50 മുഴം ആയിരിക്കേണം; ഒരു ഭാഗത്തേയ്ക്കു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നുതൂണും അവയ്ക്കു മൂന്നു ചുവടും വേണം. മറ്റെ ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നുതൂണും അവയ്ക്കു മൂന്നു ചുവടുംവേണം. എന്നാല്‍ പ്രാകാരത്തിന്‍റെ വാതിലിനു നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടും ചിത്രത്തയ്യല്‍ പണിയായി ഇരുപതുമുഴം നീളമുള്ള ഒരു മറയും അതിനു നാലുതൂണും അവയ്ക്കു നാലു ചുവടും വേണം. പ്രാകാരത്തിന്‍റെ എല്ലാതൂണുകള്‍ക്കും വെള്ളികൊണ്ട് മേല്‍ചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവട് താമ്രം കൊണ്ടും ആയിരിക്കേണം. പ്രകാരത്തിനു നൂറുമുഴം നീളവും എല്ലാടവും അമ്പതുമുഴം വീതിയും അഞ്ചുമുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂല്‍കൊണ്ടും ചുവടു താമ്രം കൊണ്ടും ആയിരിക്കേണം. തിരുനിവാസത്തിലെ സകല ശുശ്രൂഷക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്‍റെ എല്ലാ കുറ്റികളും പ്രാകാരത്തിന്‍റെ എല്ലാ കുറ്റികളും താമ്രം കൊണ്ടും ആയിരിക്കേണം”
 

വീണ്ടും ജനിച്ചവരുടെയും നാമധേയ ക്രിസ്ത്യാനികളുടെയും വിശ്വാസത്തിനു വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ദൈവം തങ്ങളുടെ സകലപാപങ്ങളെയും മായ്ച്ചു കളഞ്ഞുവെന്ന് ആദ്യവിഭാഗം വിശ്വസിക്കുന്നു, രണ്ടാമത്തെ വിഭാഗമാകട്ടെ തങ്ങളുടെ സ്വന്തം ചിന്തകള്‍ പ്രകാരം, വെറും മതപരമായ ആചാരങ്ങളുടെ ഭാഗമായി യേശുവില്‍ വിശ്വസിക്കുന്നു. എങ്കിലും ഒരു മതപരമായ രീതിയില്‍ മാത്രം ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വളരെ അഭിവൃദ്ധിപ്പെടാറുണ്ട്. ഇവരുടെ ഉയര്‍ച്ചയും തങ്ങളുടെ വ്യാജഉപദേശം വ്യാപിപ്പിക്കുന്ന കപട വിശ്വാസമുള്ളവരെയും കണ്ട് യഥാര്‍ത്ഥ സത്യം പ്രസംഗിക്കുന്നവര്‍ പലപ്പോഴും തളര്‍ന്നുപോകാറുണ്ട്. ഇങ്ങനെ വഞ്ചനയും കള്ളത്തരങ്ങളും നിറഞ്ഞ വ്യാജമതങ്ങളിലേയ്ക്ക് അനേകം ക്രിസ്ത്യാനികള്‍ മുങ്ങിപോകുന്നുവെന്ന് വ്യക്തമായി അറിയുന്നതിനാലാണ് അവരുടെ ഹൃദയം തളര്‍ന്നുപോകുന്നത്.
കുറച്ചു കാലം ഞാനും ഇതേകാര്യത്തില്‍ ഹൃദയം തകര്‍ന്നവനായിരുന്നു. കാരണം സത്യത്തെ കണ്ടുമുട്ടിയതിലൂടെ വാസ്തവമായും വീണ്ടും ജനിച്ച ഞാന്‍, ദൈവം തന്‍റെ പ്രവൃത്തികള്‍ക്കായി എന്നെ ഒരുപകരണമാക്കി ഉപയോഗിക്കുന്നതില്‍ വാസ്തവമായും നന്ദിയുള്ളവനായ ഞാന്‍, ദൈവത്തിന്‍റെ സത്യത്തെ ദൂരത്തിലും വിസ്തൃതിയിലും വ്യാപിപ്പിക്കണമെന്ന് എന്‍റെ ഹൃദയം വാഞ്ചിക്കുമ്പോള്‍, അനേക ജനങ്ങള്‍ നുണകളാല്‍ വഞ്ചിക്കപ്പെട്ട് തങ്ങളുടെ മതപരമായ ജീവിതം നയിക്കുന്നത് ഞാന്‍ കാണുമ്പോള്‍, അതീവദുഃഖിതനാകുവാനല്ലാതെ എനിക്ക് മറ്റൊന്നിനും കഴിയില്ല.
എന്നാല്‍, പരിശുദ്ധാത്മാവ് എന്‍റെ ഹൃദയത്തിലുണ്ട് എന്നത് വ്യക്തമാണ്. എന്‍റെ കുറവുകള്‍ തുടരുമ്പോഴും എന്‍റെ ഹൃദയത്തില്‍ പാപമൊന്നുമില്ല. ആകയാല്‍ എന്‍റെ ഹൃദയം നന്ദികൊണ്ട് നിറഞ്ഞിരിക്കുന്നു, ഞാന്‍ വിശ്വസിക്കുന്ന സുവിശേഷത്തെകുറിച്ചു എനിക്ക് ലജ്ജയില്ല. ലോകമെമ്പാടുമുള്ള ജനങ്ങളോട് ഞാന്‍ ഈ സുവിശേഷം പ്രസംഗിക്കുമ്പോള്‍, അവര്‍ ഈ സത്യവചനം കേട്ട് വിശ്വസിച്ചാല്‍, അവര്‍ക്കും ദൈവമുമ്പാകെയും മനുഷ്യരുടെ മുമ്പാകെയും ലജ്ജിക്കേണ്ടിവരില്ല. കാരണം, അവര്‍ ഈ സത്യത്തില്‍ വിശ്വസിക്കുമ്പോള്‍, അവരെല്ലാം വാസ്തവമായി ദൈവത്തിന്‍റെ മക്കളായി മാറുന്നു.
വിശ്വാസത്താല്‍ നിങ്ങള്‍ക്കും ഇതേ അനുഗ്രഹങ്ങള്‍ തീര്‍ച്ചയായും നേടാം. നിങ്ങള്‍ ദൈവശാസ്ത്രം പഠിച്ചിട്ടില്ലെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷ സത്യത്തില്‍ വിശ്വസിക്കുമെങ്കില്‍, നിങ്ങള്‍ പാപമോചനം നേടുകയും ദൈവമക്കളായി മാറുകയും പരിശുദ്ധാത്മാവിനെ നിങ്ങളുടെ ഹൃദയത്തില്‍ പ്രാപിക്കുകയും ചെയ്യും. പരിശുദ്ധാത്മാവിനോടൊപ്പം നിങ്ങള്‍ക്ക് ദൈവദാസന്മാരുടെകൂടെ സഞ്ചരിക്കാം. ഇതാണ് വ്യക്തമായ സത്യം, അങ്ങനെ വിശ്വസിക്കുന്നതാണ് സത്യവിശ്വാസം.
നുണകള്‍ നിറഞ്ഞിരിക്കുന്ന ഒരു ലോകത്താണ് ഞാന്‍ ജീവിക്കുന്നത് എങ്കിലും, ഈ സത്യവിശ്വാസം എന്‍റെ ഹൃദയത്തിലുള്ളതിനാല്‍ ഈ നിമിഷം വരെയും സത്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുവാന്‍ ഞാന്‍ കഴിവുളളവനായിരിക്കുന്നു. സമാഗമനകൂടാരം എന്ന വിഷയത്തെ കുറിച്ച് വചനം പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ്, നുണയന്മാരുടെ പദ്ധതികളെകുറിച്ച് അധികം വ്യക്തമായി അറിയുവാനും വ്യാജത്തില്‍ നിന്നും സത്യത്തെ വിവേചിക്കുവാനും ഞാന്‍ ആരംഭിച്ചത്. സമാഗമനകൂടാരത്തിന്‍റെ ഈ സത്യത്തെ സാക്ഷീകരിക്കുവാനുള്ള കാരണവും ഇതാണ്. സത്യവും അസത്യവും തമ്മില്‍ വിവേചിക്കുവാന്‍ ജനങ്ങളെ കഴിവുളളവരാക്കുന്ന യഥാര്‍ത്ഥ സത്യത്തെ സമാഗമനകൂടാരത്തിലൂടെ പ്രചരിപ്പിക്കുന്നത് എനിക്ക് അതിയായ സന്തോഷം നല്‍കുന്നു.
സമാഗനകൂടാരത്തെക്കുറിച്ചുള്ള ഈ പുസ്തകം രചിക്കുമ്പോള്‍ ഇതിലെ പദങ്ങളെ കൈകാര്യം ചെയ്യുന്നതാണ് ഏറ്റവും ദുര്‍ഘടമായി എനിക്ക് തോന്നുന്നത്. ഇക്കാര്യത്തിന് ഞാന്‍ വളരെയധികം ശ്രദ്ധചെലുത്തുകയും മൂലഭാഷയിലെ ഗ്രന്ഥങ്ങളെ പരിശോധിച്ച് സമാഗമന കൂടാരത്തെക്കുറിച്ചുള്ള കഠിനമായ പദങ്ങള്‍ ഏതൊരുവിധത്തിലുള്ള തെറ്റായ വിവരങ്ങള്‍ ദ്യോതിപ്പിക്കുകയോ വായനകാര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുകയോ ചെയ്യാതിരിക്കാന്‍ ഞാന്‍ ഉറപ്പു വരുത്തി. സമാഗമന കൂടാരത്തെകുറിച്ചുള്ള എന്‍റെ അറിവും ബോധവും ഉണ്ടെങ്കിലും സമാഗമന കൂടാരത്തിന്‍റെ ഘടനയും അതിലൊളിഞ്ഞിരിക്കുന്ന ആത്മീയ അര്‍ത്ഥങ്ങളും വളരെ പരിമിതമായ അറിവുള്ളവരോടു വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ എത്രമാത്രം കൃത്യതയോടും ഉറപ്പോടും സമാഗമനകൂടാരത്തിന്‍റെ പ്രത്യേകതകള്‍ വിവരിക്കാനാവുമെന്ന് ഉറപ്പില്ലെങ്കിലും, എന്‍റെ ദൗത്യത്തെ കുറിച്ച് ഏകദേശധാരണയുണ്ട്.
ആദ്യം കേള്‍ക്കുന്ന മാത്രയില്‍ തന്നെ ജനങ്ങള്‍ക്കിത് മനസ്സിലാവുകയും വിശ്വസിക്കുകയും ചെയ്യുമെങ്കില്‍ നന്നായിരുന്നു. പക്ഷെ റോം പണിയപ്പെട്ടത് ഒരു ദിവസം കൊണ്ടല്ലാത്തതുപോലെ സത്യത്തിന്‍റെ പ്രചാരവും വിശ്വാസവും ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാവില്ല. ഭൂമിക്കടിയിലേയ്ക്ക് അല്പാല്പം കുഴിച്ച് ആഴത്തിലെത്തുന്നതു പോലെ പടിപടിയായാണ് ഇത് തേടിയെടുക്കുന്നത്. ആകയാല്‍ തുടക്കത്തില്‍ തന്നെ വളരെ ആഴത്തില്‍ കുഴിക്കാന്‍ ഞാന്‍ ചിന്തിച്ചിരുന്നു. എല്ലാവര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഈ കൃതി രചിക്കുമ്പോള്‍ നാം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
എങ്കിലും ദൈവത്തിന്‍റെ സഹായത്താല്‍ വലിയ പ്രയാസങ്ങളൊന്നും കൂടാതെ അവസാനം ഈ കൃതി വെളിച്ചം കണ്ടു. ഇതില്‍ ഞാന്‍ വളരെ സന്തുഷ്ടനും നന്ദിയുളളവനുമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ കൃതിയിലൂടെ സത്യത്തെയും വ്യാജത്തേയും തമ്മില്‍ വിവേചിച്ച് കൊണ്ട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ ഇന്നത്തെ വിശ്വാസികള്‍ രക്ഷിക്കപ്പെട്ടത് എത്രമാത്രം കൃത്യതയോടും വ്യക്തതയോടും സംശയമന്യേയുമാണെന്നും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷമല്ലാതെ മറ്റുള്ള സുവിശേഷങ്ങള്‍ വിശ്വസിക്കുന്ന മത ഭക്തന്മാരുടെ വിശ്വാസം എത്രമാത്രം വൃഥാവാണെന്നും ഞാന്‍ വെളിപ്പെടുത്തും. എല്ലാറ്റിനുമുപരിയായി എന്‍റെ പാപങ്ങളില്‍നിന്നും എന്നെ രക്ഷിച്ചതിന് ഞാന്‍ ദൈവത്തോടു നന്ദിയുള്ളവനാണ്.
ഈ യേശുവില്‍ വെറുതെ വിശ്വസിക്കുന്നതിനാല്‍ മാത്രം തങ്ങള്‍ പാപമില്ലാത്തവരാണെന്ന് അടിസ്ഥാനമില്ലാതെ അവകാശപ്പെടുന്ന അനേകം നാമധേയ സുവിശേഷ സംഘങ്ങളുണ്ട്. അവരുടെ ഹൃദയങ്ങള്‍ അടിസ്ഥാനമില്ലാത്തതും മായയായതുമായ സകലവിധ വിശ്വാസങ്ങളാലും നിറഞ്ഞിരിക്കുന്നു. സമാഗമന കൂടാരത്തെ കുറിച്ച് പഠിക്കുമ്പോള്‍ അവരുടെ വിശ്വാസം എത്രത്തോളം വ്യര്‍ത്ഥമാണെന്നും തെറ്റാണെന്നും അധികം വ്യക്തമായി മനസ്സിലാക്കുവാന്‍ എനിക്കു കഴിഞ്ഞു. ഈ ധാരണക്കായി എന്‍റെ പൂര്‍ണ്ണ ഹൃദയത്തോടെ എന്‍റെ രക്ഷയെ ഓര്‍ത്ത് ദൈവത്തിനു ഞാന്‍ അധികം നന്ദി പറയുന്നു.
 

സമാഗമന കൂടാരത്തിന്‍റെ പ്രകാരവാതിലും മറശ്ശീലയും

പ്രധാനവേദഭാഗത്തില്‍ നിന്നും ചതുരാകൃതിയിലിരിക്കുന്ന സമാഗമന കൂടാരത്തിന്‍റെ നീളം 45 മീറ്ററും വീതി 22.5 മീറ്ററും (75 അടി) ആണെന്നു കാണാം. ഒരു മുഴം നീളം 0.45 മീറ്റര്‍ (1.5 അടി) ആണ്. സമാഗമന കൂടാരത്തിന്‍റെ പ്രാകാരത്തിന്‍റെ എല്ലാ വശങ്ങളും 60 തൂണുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഓരോ തൂണിനും 2.25 മീറ്റര്‍ (7.5 അടി) പൊക്കവും; ഇതിന്‍റെ കിഴക്കു ഭാഗത്ത് 9 മീറ്റര്‍ വീതിയും ഒരു വാതിലും ശേഷിക്കുന്ന മറശ്ശീലയുടെ മുഴുവന്‍ ഭാഗവും അതായത് 135 മീറ്ററില്‍ (123 മുഴം) ഏകദേശം 126 മീറ്റര്‍ (115 മുഴം) വെളുത്ത പഞ്ഞിനൂലുകള്‍ കൊണ്ടുളള മറശ്ശീലയും ആണ്.
സമാഗമന കൂടാരത്തിന്‍റെ പ്രകാരവാതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തതും 9 മീറ്റര്‍ വീതിയും 2.25 മീറ്റര്‍ (7.5 അടി) ഉയരമുള്ളതുമാണ്. ഈ നാലു വ്യത്യസ്ത നൂലുകള്‍, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 9 മീ (30 അടി) ? 2.25 മീറ്റര്‍ (7.5 അടി) അളവുള്ള ഒരു മറശ്ശീലയായി നെയ്തിരിക്കുന്നു. പിരിച്ച പഞ്ഞിനൂലില്‍ മുഴുവന്‍ നീളത്തിലും വീതിയിലും നീലനൂല്‍ ആദ്യം നെയ്തിരിക്കുന്നു. തുടര്‍ന്ന് 2.25 മീറ്റര്‍ ഉയരത്തില്‍ ധൂമ്ര നൂലും, 2.25 മീ (7.5 അടി) ഉയരത്തില്‍ ചുവപ്പ് നൂലും ഇടയ്ക്ക് വെള്ളനൂലുമായി ചേര്‍ത്ത് നെയ്ത് കട്ടിയും ഉറപ്പുമുള്ള ഒരു പരവതാനിപോലെ തോന്നിപ്പിക്കുന്ന 2.25 മീറ്റര്‍ (7.5 അടി) പൊക്കമുള്ള ഒരു മറശ്ശീലയായി തീരുന്നു. ഈ രീതിയില്‍ 2.25 മീറ്റര്‍ (7.5 അടി) ഉയരവും 9 മീറ്റര്‍ (30 അടി) വീതിയും ഉള്ള മറശ്ശീല സമാഗമന കൂടാരത്തിന്‍റെ കിഴക്കു ഭാഗത്ത് നാലു തൂണുകളിലായി പ്രാകാരത്തില്‍ നിര്‍ത്തിയിരിക്കുന്നു.
സമാഗമന കൂടാരത്തിന്‍റെ പ്രകാരത്തിലേയ്ക്ക് പ്രവേശിക്കുവാനായി ജനങ്ങള്‍ക്ക് ഈ പരവതാനി പോലത്തെ മറശ്ശീല വലിച്ചു മാറ്റണമായിരുന്നു. മറ്റുളള വാതിലുകളെ പോലെ സമാഗമന കൂടാരത്തിന്‍റെ വാതില്‍ മരം കൊണ്ടായിരുന്നില്ല. ഇതിന്‍റെ തൂണുകള്‍ മരം കൊണ്ടായിരുന്നെങ്കിലും ഇതിന്‍റെ തൂണുകളില്‍ തൂക്കിയിരുന്ന മറശ്ശീല നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലാലും നെയ്ത് ഇതിന്മേല്‍ തൂക്കിയതായിരുന്നു.
ഒരു പക്ഷേ സഞ്ചരിക്കുന്ന സര്‍ക്കസുകളുടെ കൂടാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്ങനെ എന്ന് നിങ്ങള്‍ കണ്ടിരിക്കും. ഇതിന്‍റെ വാതില്‍ സാധാരണയായി കട്ടിയുള്ള തുണി കൊണ്ടായിരിക്കും നിര്‍മ്മിച്ചിരിക്കുന്നത്. സമാഗമന കൂടാരത്തിന്‍റെ പ്രകാരവാതില്‍ ഇതുപോലെയുള്ളതാണ്. കട്ടിയുളള തുണികൊണ്ട് നിര്‍മ്മിച്ചിരിക്കുകയാല്‍ മറ്റു കതകുകളെപ്പോലെ ഇതിനെ തള്ളിയാലോ വലിച്ചാലോ തുറക്കുകയില്ല, പകരം മുകളിലേയ്ക്ക് വലിച്ചുയര്‍ത്തിയാണ് അകത്തു കടക്കേണ്ടത്. ഇത് സമാഗമന കൂടാരത്തിന്‍റെ പ്രകാരവാതില്‍ മാത്രമല്ല, സമാഗമന കൂടാരത്തിന്‍റെ വിശുദ്ധ സ്ഥലത്തിന്‍റെയും അതിവിശുദ്ധസ്ഥലത്തിന്‍റെയും വാതിലുകള്‍ ഇതു പോലെയാണ്.
സമാഗമന കൂടാരത്തിലെ പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധ സ്ഥലം, എന്നിവിടങ്ങളിലെ മൂന്നുവാതിലുകളും നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തുണ്ടാക്കണമെന്ന് യിസ്രായേല്യരോട് ദൈവം പറഞ്ഞതെന്തു കൊണ്ടായിരിക്കും? ഈ കല്പനയ്ക്കു പുറകിലുള്ള ദൈവത്തിന്‍റെ ഹിതം എന്താണെന്ന് നാം വ്യക്തമായി കണ്ടെത്തേണ്ടതുണ്ട്. പഴയനിയമത്തിലെ എല്ലാ നല്ല കാര്യങ്ങളും വരാനുളള യഥാര്‍ത്ഥ പൊരുളായ യേശുക്രിസ്തുവിന്‍റെ നിഴലാണെന്ന് എബ്രായ ലേഖനം നമ്മോടു പറയുന്നു (എബ്രായ 10:1).
അതുപോലെ സമാഗമനകൂടാരത്തിലെ പ്രാകാരവാതില്‍ സൂക്ഷ്മമായും യേശുക്രിസ്തുവിന്‍റെ സ്നാനത്തോടും കുരിശിലെ അവന്‍റെ മരണത്തോടും തന്‍റെ സ്വന്തം അസ്തിത്വത്തോടും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ പഴയനിയമം മനസ്സിലാക്കുവാന്‍ പ്രയാസം വരുമ്പോഴൊക്കെ പുതിയനിയമത്തിലേയ്ക്ക് നോക്കിയാല്‍ ഈ ധാരണയില്‍ നമുക്കെത്തിച്ചേരാം. യഥാര്‍ത്ഥ പൊരുളിനെ കാണാതെ അതിന്‍റെ നിഴലെന്തെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. പക്ഷേ, എന്താണ് അഥവാ ആരാണ് ഈ നിഴലുണ്ടാക്കുന്നതെന്ന് കണ്ടെത്തിയാല്‍ അതിന്‍റെ മുഴുവന്‍ കാര്യങ്ങളും നമുക്ക് മനസ്സിലാക്കാം. പഴയനിയമകാലം മുതല്‍ ദൈവം ഒരുക്കിയ പാപികളുടെ രക്ഷകനാരാണെന്ന് നാം എല്ലാം വ്യക്തമായി മനസ്സിലാക്കുകയും സമാഗമന കൂടാരത്തിന്‍റെ യഥാര്‍ത്ഥ പൊരുളായി അവനെ കണ്ടെത്തുകയും അവന്‍റെ പ്രവൃത്തികള്‍ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചതായും നാം വിശ്വസിക്കുകയും വേണം.
അപ്പോള്‍ ആരാണ് സമാഗമനകൂടാരത്തിന്‍റെ യഥാര്‍ത്ഥ പൊരുളായി പാപികളുടെ രക്ഷകനായി മാറിയവന്‍? യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല അത്. നമ്മുടെ രക്ഷകനായ യേശു ക്രിസ്തു ഈ ഭൂമിയിലേയ്ക്ക് വന്നതെങ്ങനെയെന്നും നമ്മുടെ പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചതെങ്ങനെയെന്നും നാം പരിശോധിച്ചാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയാണ് അവന്‍ പാപികളെ രക്ഷിച്ചത് എന്ന യഥാര്‍ത്ഥ സത്യത്തെ നമുക്ക് കണ്ടെത്താന്‍ കഴിയും.
യേശു നല്കിയ പാപികളുടെ രക്ഷയെ മനസ്സിലാക്കുന്നതും സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതിലിലെ നിറങ്ങളില്‍ വെളിപ്പെടുന്ന സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നത് അതിപ്രധാനമാണ്. സമാഗമനകൂടാരത്തിലേയ്ക്ക് നുഴയുമ്പോള്‍ നാം തിരിച്ചറിയേണ്ട ആദ്യകാര്യം പ്രാകാരവാതില്‍ നിര്‍മ്മിച്ചിരിക്കുന്നത് നാലു തരം നൂലുകളാലാണ് എന്നതാണ്. ഈ വാതിലിന്‍റെ മര്‍മ്മം നാം കണ്ടെത്തുമ്പോഴേക്കും യേശു ക്രിസ്തുവിന്‍റെ സകല പ്രവൃത്തികളെയും കുറിച്ചുളള ഒരു ഉറച്ച ധാരണയില്‍ നാം എത്തിയിരിക്കും. ഈ നാലു നൂലുകളാലും നെയ്തിരിക്കുന്ന മറശ്ശീല കാണുമ്പോള്‍ യേശുക്രിസ്തുവിനെ അറിയേണ്ടതും വിശ്വസിക്കേണ്ടതും എങ്ങനെയെന്നും തെറ്റായ വിശ്വാസം ഏതാണെന്നും വ്യക്തമായി മനസ്സിലാക്കുവാനും നമുക്കു കഴിയും.
സമാഗമന കൂടാരത്തിന്‍റെ പുറം പ്രകാരം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരു ആട്ടിന്‍ കൂട്ടത്തെയാണ്. നമ്മുടെ മശിഹയായ യേശുവാണ് ദൈവത്തിന്‍റെ ആട്ടിന്‍ കൂട്ടത്തിന്‍റെ വാതില്‍. അവന്‍ തന്നെ നല്ല ഇടയനായും തീര്‍ന്നു. (യോഹ 10:115) പ്രാകാരത്തിനു ചുറ്റുമുള്ള തൂണുകളെകുറിച്ച് നാം ചിന്തിച്ചാല്‍ വീണ്ടും ജനിച്ച വിശുദ്ധരായ തന്‍റെ ആടുകളെ നല്ല ഇടയനും വാതിലും ആയിതീര്‍ന്ന മശിഹായെ കുറിച്ച് നാം ഓര്‍ക്കും.
തന്‍റെ ആടുകളെ സംരക്ഷിക്കുവാനായി ഇടയന്‍ ആട്ടിന്‍കൂട്ടത്തിനു ചുറ്റും തൂണുകള്‍ നിര്‍ത്തി ഒരു വാതിലുണ്ടാക്കി ഈ വാതിലിലൂടെ അവയെ സംരക്ഷിക്കുന്നു. ഈ വാതിലിലൂടെ ഇടയനെ തന്‍റെ ആടുകളോട് അടുത്ത കൂട്ടായ്മയുണ്ടാക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. തന്‍റെ ആടുകള്‍ അല്ലാത്തവയെ ഈ വാതിലിലൂടെ കടക്കാന്‍ അനുവദിക്കില്ലാ എന്നത് ഒരു വസ്തുതയാണ്. ആടുകളെയും ചെന്നായ്ക്കളെയും തമ്മില്‍ ഇടയന്‍ വേര്‍തിരിക്കുന്നു. ഇതിനു വേണ്ടിയാണ് ആടിന് ഇടയനെ ആവശ്യമായി വരുന്നത്.
ഈ ആടുകളില്‍ ചിലത് തന്നെ ഇടയനാല്‍ നയിക്കപ്പെടുന്നതിനെ നിരസിക്കുന്നവയും ഉണ്ടാകാം. ഇങ്ങനെയുളള ആടുകള്‍ ഇടയന്‍റെ ശബ്ദം കേള്‍ക്കാതെയും അവനാല്‍ നയിക്കപ്പെടുന്നത് നിരസിച്ചും ഇരുന്നതിനാല്‍ അപകടകരവും വഞ്ചനാപരവും ആയ മരണത്തിന്‍റെ വഴി കാണുമ്പോള്‍ അത് മനോഹരവും നല്ലതും ആണെന്ന് ചിന്തിച്ച് അതിലേയ്ക്കു പ്രവേശിക്കുന്നു. ഈ ആടുകള്‍ക്ക്, വാസ്തവത്തില്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കുവാനും ഇടയന്‍ നല്കുന്ന നല്ല ഭക്ഷണം കഴിക്കുവാനും അവനിലൂടെ മനോഹരമായി ജീവിക്കുവാനും കഴിയുമായിരുന്നു. വാസ്തവത്തില്‍ നമ്മുടെ മശിഹായായി തീര്‍ന്ന യേശുക്രിസ്തുവാണ് നമ്മുടെ ഇടയന്‍. 
 

സമാഗമനകൂടാര വാതിലിന്‍റെ നാലു നിറങ്ങളെ യേശു നമുക്ക് കാണിച്ചു

സമാഗമനകൂടാര വാതിലായി നിര്‍ത്തിയിരുന്ന മറശ്ശീല നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തതാണ്. നാലു വ്യത്യസ്ത നിറമുള്ള ഈ നൂലുകളുപയോഗിച്ചാണ് സമാഗമനകൂടാര വാതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മിശിഹാ ഈ ഭൂമിയിലേയ്ക്ക് വരുമെന്നും നഷ്ടപ്പെട്ട ആടുകളുടെഅതായത് ലോകത്തെമ്പാടുമുളള ആത്മീയ യിസ്രായേല്യരെപാപങ്ങളില്‍ നിന്നും രക്ഷ പൂര്‍ത്തിയാക്കി പാപമില്ലാത്ത ദൈവജനമാക്കി തീര്‍ക്കുവാനുമുളള മശിഹായുടെ നാലു ശുശ്രൂഷകളെയാണ് ഇത് കുറിക്കുന്നത്. 
തന്‍റെ നാലു ശുശ്രൂഷകളിലൂടെ നമ്മിലേയ്ക്ക് വന്ന മശിഹാ ആരെന്ന് നാം അറിയുമ്പോള്‍ ആ മാറ്റമില്ലാത്ത സത്യം ഈ വിശ്വാസത്താല്‍ നമ്മുടെ സകലപാപങ്ങളും കഴുകപ്പെട്ടുവെന്നും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രഘോഷിക്കാന്‍ നമ്മുടെ ശേഷിക്കുന്ന ജീവിതം സമര്‍പ്പിക്കുന്നു എന്നും ഈ വിശ്വാസത്താല്‍ നാം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്നും നമുക്ക് മനസ്സിലാകും. ആകയാല്‍ നീല, ധൂമ്രം, ചുവപ്പ്, നൂലുകളാല്‍ മിശിഹാ വന്നു എന്നും നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു എന്നും ഉള്ള സത്യവചനം നാം ഓരോരുത്തരും അറിയണം. 
മശിഹായുടെ നാലു ശുശ്രൂഷകള്‍ വിശ്വസിച്ചുകൊണ്ട് നിങ്ങളുടെ പാപങ്ങളുടെ മോചനം നേടുവാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ? എങ്കില്‍ നമുക്ക് സമാഗമനകൂടാരത്തെ കുറിച്ച് പഠിക്കാം. ഈ നാലു ശുശ്രൂഷകളെ കുറിച്ച് അറിയുന്നവര്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും പാപമോചനം പ്രാപിച്ച് വാസ്തവമായും നീതീകരിക്കപ്പെടും.
സമാഗമനകൂടാരവാതില്‍ നെയ്തിരിക്കുന്ന നാലു വ്യത്യസ്തനൂലുകളെ കാണുന്ന യിസ്രായേല്‍ ജനം ഭാവിയില്‍ മശിഹാ വരുമെന്നും ഈ നാലു ശുശ്രൂഷകളെ പൂര്‍ത്തിയാക്കുമെന്നും യഥാര്‍ത്ഥമായും വിശ്വസിക്കുകയും ഭാവിയില്‍ വാസ്തവമായി മശിഹാ വരുമെന്നും ഈ നാലു ശുശ്രൂഷകളെയും പൂര്‍ത്തിയാക്കുമെന്നും വിശ്വസിക്കണം.
 

ഓരോ പാപിയും വിശ്വസിക്കേണ്ട സത്യം

സമാഗമനകൂടാരത്തിലെ പ്രാകാരത്തിലുള്ള വെളുത്ത പഞ്ഞിനൂല്‍ തൂക്കിയിട്ടിരിക്കുന്നത് കാണുമ്പോള്‍ നമ്മുടെ ദൈവം എന്തുമാത്രം വിശുദ്ധനാണെന്ന് തിരിച്ചറിഞ്ഞ് ഒരു രക്ഷകന്‍റെ ആവശ്യം നാം മനസ്സിലാക്കുന്നു. ദൈവത്തിന്‍റെ വിശുദ്ധിയെ അറിയുന്ന ഓരോരുത്തരും “ദൈവമേ എന്‍റെ പാപം നിമിത്തം ഞാന്‍ നരകത്തില്‍ പോകാനുള്ളതാണെന്ന് അംഗീകരിക്കുന്നു. ഞാന്‍ പാപത്തിന്‍റെ വലിയ ഒരു കൂമ്പാരമാണ്” എന്ന് പറയാനല്ലാതെ മറ്റൊന്നിനും കഴിയാത്തവരായിരിക്കും. പ്രാകാരത്തിന്‍റെ തൂണുകളില്‍ തൂങ്ങിനില്‍ക്കുന്ന വെളുത്ത പഞ്ഞിനൂല് കാണുമ്പോള്‍ അതിന്‍റെ ശുദ്ധിയും മഹത്വവും വളരെ വലുതായാല്‍ ജനങ്ങള്‍ തങ്ങളുടെ ഹൃദയത്തിലുളള പാപത്തെ തിരിച്ചറിയുകയും ദൈവത്തോടു ജീവിക്കുവാന്‍ തങ്ങള്‍ പൂര്‍ണമായും അയോഗ്യരാണെന്ന് തിരിച്ചറിയുന്നു. തങ്ങളുടെ ഹൃദയങ്ങള്‍ നേരെയല്ലാത്തവര്‍ ദൈവത്തിനു മുമ്പില്‍ പോകുവാന്‍ ശ്രമിക്കുമ്പോള്‍ എല്ലായപ്പോഴും അവരുടെ പാപങ്ങള്‍ വെളിപ്പെടും. അപ്രകാരം തങ്ങളുടെ പാപങ്ങള്‍ വെളിപ്പെടുമെന്ന ഭയം കാരണം ദൈവമുമ്പാകെ പോകുവാന്‍ ജനങ്ങള്‍ ലജ്ജിക്കുന്നു. 
എന്നാല്‍ തങ്ങളുടെ രക്ഷകന്‍ തന്‍റെ നീല ചുവപ്പ് നൂലുകളാല്‍ പാപത്തിന്‍റെ പ്രശ്നം പരിഹരിച്ചുവെന്ന് പാപികളായ ജനം തിരിച്ചറിയുമ്പോള്‍ തങ്ങളുടെ ഹൃദയത്തില്‍ രക്ഷയുടെ വലിയ വിശ്വാസവും പ്രത്യാശയും നിറഞ്ഞ് ആത്മ വിശ്വാസത്തോടെ ദൈവമുമ്പാകെ ചെല്ലുന്നു.
മശിഹ ഒരു മനുഷ്യജഡത്തില്‍ ഭൂമിയിലേയ്ക്ക് വന്നുവെന്നും യോഹന്നാനില്‍ നിന്നും താന്‍ പ്രാപിച്ച സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ചുമന്നുവെന്നും ക്രൂശില്‍ തന്‍റെ രക്തം ചിന്തിയെന്നുമുള്ള നാലുതരം സത്യമാണ് സമാഗമന കൂടാരത്തിന്‍റെ വാതില്‍ നമ്മോടു പറയുന്നത്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ സമാഗമന കൂടാര പ്രാകാരവാതിലിലൂടെ നാലു നിറങ്ങളുടെയും സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യമായ പാപക്ഷമ നേടുവാന്‍ കഴിയും. യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശീകരണവും, നമ്മുടെ സകല പാപങ്ങളില്‍ നിന്നും തന്‍റെ സ്നാനത്താലും കുരിശിലെ രക്തത്താലും ക്രിസ്തു പൂര്‍ണ്ണമായി നമ്മെ രക്ഷിച്ചു എന്ന സത്യമാണ് സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിലിലെ നാലു നിറങ്ങള്‍ സൂചിപ്പിക്കുന്ന രക്ഷ.
പാപികളെ തങ്ങളുടെ പാപത്തില്‍ നിന്നും രക്ഷിച്ച മിശിഹായുടെ ശുശ്രൂഷയാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞിനൂലും നമ്മെ കാണിക്കുന്നത്. മാനവ ജാതിക്ക് ദൈവം നല്കിയ രക്ഷയുടെ സത്യം ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ചപഞ്ഞിനൂലിലും വെളിപ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ ഹൃദയത്തില്‍ പാപമുളളവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വെളിപ്പെട്ടിരിക്കുന്ന രക്ഷയുടെ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ ക്ഷമിക്കപ്പെടും.
ഈ ലോകത്തില്‍ അസംഖ്യം മതങ്ങള്‍ മുളച്ചുവന്നിട്ടുണ്ട്. ഈ ലോകമതങ്ങളെല്ലാം തന്നെ തങ്ങളുടെ സ്വന്തം ചിന്തകളില്‍ നിന്നും വന്ന ഉപദേശങ്ങള്‍ കൊണ്ട് വിശുദ്ധി നേടുവാന്‍ ജനത്തെ പരിശ്രമിപ്പിക്കുന്നു. പക്ഷേ ഈ ലോകമതങ്ങളിലൂടെ തങ്ങളുടെ പാപങ്ങള്‍ കഴുകപ്പെട്ടവരായി ഒരു വ്യക്തിപോലും ഇല്ല. കാരണം തങ്ങള്‍ പാപത്താല്‍ നിറഞ്ഞിരിക്കുന്നുവെന്നു മനസ്സിലാക്കാതെ തങ്ങളുടെ സ്വന്തം ചിന്തയില്‍ അടിസ്ഥാനമായുള്ള രക്ഷയുടെ ഉപദേശങ്ങളാണ് അവര്‍ സൃഷ്ടിക്കയും വിശ്വസിക്കുകയും ചെയ്തത്. ഓരോരുത്തരും പാപത്തിന്‍റെ വലിയൊരു കൂമ്പാരമായിരിക്കെ തങ്ങളുടെ അടിസ്ഥാന സ്വഭാവമായ പാപത്തില്‍ നിന്നും മോചനം നേടുവാന്‍ എത്ര കഠിനമായി പരിശ്രമിച്ചാലും അവന്/ അവള്‍ക്ക് ഒരിക്കലും ഇത് നേടുവാനോ വിശുദ്ധരായി തീരുവാനോ കഴിയുകയില്ല. ഇതിനാലാണ് ഓരോരുത്തര്‍ക്കും അവനെ/അവളെ പാപത്തില്‍ നിന്നും വിടുവിക്കാന്‍ ഒരു രക്ഷകന്‍ വേണമെന്ന് പറയുന്നത്അതായത് ഇതിനാലാണ് യേശു ആവശ്യമാണെന്ന് പറയുന്നത്. യേശുക്രിസ്തു അല്ലാതെ മറ്റൊരു യഥാര്‍ത്ഥ രക്ഷകന്‍ മനുഷ്യര്‍ക്കായി ഇല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. 
ദൈവത്തിന്‍റെ ന്യായപ്രമാണം പാപികളെ ദൈവഭവനത്തില്‍ കടക്കാന്‍ അനുവദിക്കില്ല എന്നതിനാല്‍ നമ്മുടെ സകല പാപങ്ങളും മശിഹ യഥാര്‍ത്ഥമായും കഴുകികളഞ്ഞുവെന്ന് നാം അറിയുകയും വിശ്വസിക്കുകയും വേണം. 
മാനവജാതിയുടെ പാപങ്ങളെ ഒരിക്കലായി പൂര്‍ണ്ണമായും ക്ഷമിച്ചു നല്കിയ സുവിശേഷം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. ലോകമത ഉപദേശങ്ങളില്‍ ഒരുവന്‍ വിശ്വാസം വയ്ക്കുന്നത് അവന്‍റെ/ അവളുടെ പാപം സംബന്ധിച്ച് വലിയ പ്രയാസങ്ങളിലേയ്ക്കായിരിക്കും അവനെ/ അവളെ നയിക്കുന്നത്. കാരണം നമ്മുടെ വിശുദ്ധനായ ദൈവം പാപികളുടെ സകല അകൃത്യത്തെയും വിട്ടുപോകാതെ ശിക്ഷിക്കുന്നു. 
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലുകളിലും വെളിപ്പെട്ട സത്യം പുതിയനിയമകാലത്തെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെയാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. സമാഗമനകൂടാരത്തിലെ പ്രാകാര വാതില്‍ നിര്‍മ്മിച്ചിരിക്കുന്നത് ചുവപ്പ് നൂല്‍കൊണ്ട് മാത്രമാണ് അഥവാ ചുവപ്പും ധൂമ്രവും നൂല്‍കൊണ്ടു മാത്രമാണ് പണിതിരിക്കുന്നത് എന്ന് ആരെങ്കിലും അവകാശപ്പെടുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എങ്കില്‍ സമാഗമനകൂടാരത്തിന്‍റെ വാതില്‍ വാസ്തവമായി നെയ്തിരിക്കുന്നത് നീല, ധൂമ്രം, ചുവപ്പുനൂലുകളും പിരിച്ച പഞ്ഞിനൂലും കൊണ്ടാണെന്ന് ഈ നിമിഷം മുതല്‍ നിങ്ങള്‍ തിരിച്ചറിയണം. ഒരു നെയ്ത്തുകാരന്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂല്‍ കൊണ്ടും നെയ്തെടുത്ത മറശ്ശീലകൊണ്ടും വേണം സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ നിര്‍മ്മിക്കേണ്ടതെന്ന് ദൈവം വ്യക്തമായി യിസ്രായേല്യര്‍ക്ക് കല്പന കൊടുത്തിട്ടുണ്ട്.
എങ്കിലും സമാഗമനകൂടാരത്തിലെ പ്രാകാരവാതില്‍ നെയ്തിരിക്കുന്നത് ചുവന്ന നൂല്‍ കൊണ്ടു മാത്രമാണെന്ന് തെറ്റായി വിശ്വസിക്കുന്ന അനേകര്‍ക്ക് നമ്മുടെ കര്‍ത്താവിന്‍റെ യഥാര്‍ത്ഥ നാലു ശുശ്രൂഷകളുടെ രഹസ്യം കണ്ടെത്താന്‍ കഴിയില്ല. ഇതിനാലാണ് യേശുവില്‍ വിശ്വസിക്കുന്നു എങ്കിലും അവരുടെ ഹൃദയങ്ങളില്‍ പാപം നിലനില്ക്കുന്നത്. നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും തന്‍റെ ശുശ്രൂഷകളിലൂടെ നിങ്ങളുടെ സകല പാപങ്ങളും ക്രിസ്തു ചുമന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുകയും ഈ സത്യത്തില്‍ വിശ്വസിക്കുകയും വേണം. ഈ നീല, ധൂമ്രം, ചുവപ്പു നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും പൂര്‍ത്തീകരിക്കപ്പെട്ട രക്ഷാ പ്രവൃത്തി നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും നിങ്ങളെ പൂര്‍ണ്ണമായും രക്ഷിച്ചിരിക്കുന്നു. ഈ നാലു ശുശ്രൂഷകളിലൂടെ നിങ്ങളുടെ സകലപാപങ്ങളും യേശുക്രിസ്തു ചുമന്നു എന്ന് നിങ്ങള്‍ തിരിച്ചറിയണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈ സത്യത്തെ അറിയാതെ പാപമോചനത്തിനായി നിങ്ങളുടെ സ്വന്തം മാനദണ്ഡം നിശ്ചയിക്കുന്നത് തെറ്റാണ്.
സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിലില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ അര്‍ത്ഥം അറിയാമെങ്കിലും യേശുവിനെ തങ്ങളുടെ രക്ഷകനായി വെറുതെ വിശ്വസിക്കുന്നതിലൂടെ വ്യവസ്ഥകളില്ലാതെ ഒരാള്‍ക്ക് രക്ഷ പ്രാപിക്കാമെന്ന് തെറ്റായി അവകാശപ്പെടുന്ന ചിലരുണ്ട്. വാസ്തവത്തില്‍ ക്രിസ്തീയ സമൂഹങ്ങളുടെ നേതാക്കളോട് യേശുവിന്‍റെ നാലു ശുശ്രൂഷകളെ നാം ചോദിച്ചാല്‍ അവരിലധികം പേരും അതിനെക്കുറിച്ച് അജ്ഞരായിക്കും എന്ന് കാണാന്‍ കഴിയും. തങ്ങള്‍ ചുവപ്പ് നൂലിന്‍റെ ശുശ്രൂഷയില്‍ മാത്രം വിശ്വസിക്കുന്നു എന്നായിരിക്കും അവര്‍ പറയുന്നത്. ഒരു കാര്യത്തില്‍ക്കൂടി അവര്‍ വിശ്വസിക്കുന്നുവെങ്കില്‍ ധൂമ്രനൂലിന്‍റെ ശുശ്രൂഷയിലും അവര്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞേക്കാം. എന്നാല്‍ മാനവ ജാതിയുടെ രക്ഷയ്ക്കായുളള സകല ദൗത്യങ്ങളും കര്‍ത്താവ് പൂര്‍ത്തീകരിച്ചത് നീല, ധൂമ്രം, ചുവപ്പ്നൂലുകളിലൂടെ ആണ്. അപ്രകാരം നമ്മുടെ കര്‍ത്താവ് രക്ഷയ്ക്കായുളള നാലു ശുശ്രൂഷകളും നമുക്കുവേണ്ടി ചെയ്തുവെന്ന് നാം വിശ്വസിക്കുന്നു. സമാഗമനകൂടാരത്തിലെ വാതിലിലുളള നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ടിരിക്കുന്ന സത്യത്തെ അറിയുവാന്‍ ആഗ്രഹിക്കുന്ന ഹൃദയമുളളവര്‍ വാസ്തവമായും ഇതറിയുകയും ഇതില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
“നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞി നൂലിന്‍റെയും യഥാര്‍ത്ഥ അര്‍ത്ഥം എനിക്കെങ്ങനെ മനസ്സിലാക്കാം?” നിങ്ങളാണ് ഈ ചോദ്യം ഈ നൂലുകളെക്കുറിച്ച് അറിയുവാനായി ആരോടെങ്കിലും ചോദിച്ചത് എങ്കില്‍ ശകാരമായിരിക്കും തിരികെ കിട്ടുന്നത്. “ബൈബിളിനെ അധികം ആഴത്തിലും വിശദമായും പഠിക്കുവാന്‍ നോക്കരുത്; അത് അപകടം കൊണ്ടുവരും” അതോടെ നിങ്ങളുടെ താല്പര്യം അവഗണിക്കപ്പെടും. ഹൃദയം തളര്‍ന്നവരായി. നീല, ധൂമ്രം, ചുവപ്പു നൂലുകളെയും പിരിച്ച പഞ്ഞിനൂലിനെയും കുറിച്ചുളള ജിജ്ഞാസ അനേകര്‍ക്ക് അങ്ങനെ നഷ്ടപ്പെടും. ഈ വാതിലിലൂടെ വിശദമായി വെളിപ്പെടുന്ന മശിഹായെ കണ്ടു മുട്ടുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയാതെ പോവരുത്. 
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെയും പിരിച്ചപഞ്ഞിനൂലിന്‍റെയും പങ്ക് തിരിച്ചറിയാതെ മശിഹായെ കണ്ടുമുട്ടുവാന്‍ പരിശ്രമിക്കുന്നവര്‍ ക്രിസ്തുമതത്തെ മറ്റ് ലോകമതങ്ങളില്‍ ഒന്നായി കണ്ട് വിശ്വസിക്കുന്ന മതവാദികള്‍ മാത്രമായിരിക്കും. ദൈവഭവനത്തില്‍ കടക്കുവാനായി സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിലില്‍ ഉപയോഗിച്ചിരുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെടുന്ന ദൈവീക രക്ഷയുടെ നാലു ശുശ്രൂഷകളെ കുറിച്ചുള്ള സത്യത്തെകുറിച്ച് വ്യക്തമായും നാം അറിഞ്ഞിരിക്കണം. ഈ സത്യം കണ്ടെത്തുന്നവര്‍ പുതിയ നിയമകാലത്ത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ കര്‍ത്താവ് ഇവയെ നിവര്‍ത്തിച്ചു എന്നും തിരിച്ചറിയണം. 
സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തുണ്ടാക്കണമെന്ന് ദൈവം മോശെയോടു കല്പിച്ചു. അപ്പോഴിതിന്‍റെ ആത്മീയ അര്‍ത്ഥം എന്താണ്? സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതിലുകളില്‍ ഉപയോഗിച്ചിരുന്ന നീല, ധ്രൂമം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും നിറം നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാകുവാന്‍ യേശു ചെയ്ത പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. ഈ നൂലും പഞ്ഞിയും പരസ്പരം അതി സൂക്ഷമമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്രകാരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് യേശുവിന്‍റെ നാലു ശുശ്രൂഷകളിലൂടെയും ലഭിച്ച തങ്ങളുടെ നിത്യമായ പാപക്ഷമയിലും വിശ്വസിക്കാന്‍ കഴിയും.
ഇതൊക്കെയാണെങ്കിലും നീല, ധൂമ്രം, ചുവപ്പ് നിറങ്ങളില്‍ വെളിപ്പെടുന്ന രക്ഷയുടെ സത്യത്തെ അറിയുവാന്‍ ശ്രമിക്കാതെ അവഗണിക്കുന്നവര്‍ മശിഹായോടുളള തങ്ങളുടെ നിഷേധാത്മകതയെ വെളിപ്പെടുത്തുകയും അവനെതിരെ നില്‍ക്കുകയും അവന്‍റെ ശത്രുവായി മാറുകയും ആണ് ചെയ്യുന്നത്. വാസ്തവത്തില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന സത്യത്തിന് മുഖം തിരിഞ്ഞ് നില്‍ക്കുന്ന അനേകര്‍ ക്രിസ്ത്യാനിത്വത്തെ അനേകം ലോകമതങ്ങളില്‍ ഒന്നാക്കി മാറ്റുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ യേശുവിന്‍റെ നാലു ശുശ്രൂഷകളെ നിഷേധാത്മകമായി കാണുന്നുവെങ്കില്‍ ക്രിസ്തുവിനെതിരായി നില്‍ക്കുന്ന ലോക മതത്തിന്‍റെ ഫലങ്ങളാണ് അവര്‍ എന്നതിന്‍റെ തെളിവാണ് ഇത്. ഭാഗ്യവശാല്‍ നമുക്കിനിയും പ്രതീക്ഷക്ക് വകയുണ്ട്. കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനായി അന്വേഷിക്കുന്ന അനേകര്‍ ഇന്നും ലോകത്തിലുണ്ട്.
സമാഗമനകൂടാരത്തിന്‍റെ പ്രകാരവാതിലില്‍ വെളിപ്പെടുന്ന പാപങ്ങളുടെ ആത്മീയ സത്യത്തെ കുറിച്ച് അറിവുള്ള ജനത്തിന് സ്വര്‍ഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളും പ്രാപിക്കാന്‍ കഴിയും. കാരണം മശിഹായെ കണ്ടെത്തുവാനായി ഒരുവന് തീര്‍ച്ചയായും ഉണ്ടായിരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ട ഈ യഥാര്‍ത്ഥ വിശ്വാസത്തില്‍ നമുക്ക് ഒരിക്കല്‍ മാത്രമല്ല എന്നെന്നേക്കും വസിക്കാം. നിങ്ങള്‍ വാസ്തവമായി ഒരു വിശ്വാസി ആണെങ്കില്‍ ഈ സത്യത്തിന് നിങ്ങള്‍ ശ്രദ്ധ ചെലുത്തണം.
ദൈവത്തിന്‍റെ ഭവനത്തില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട സത്യം കണ്ടെത്തുകയും അതനുസരിച്ച് ദൈവത്തെ സ്തുതിക്കുകയും വേണം. 
 

പ്രവചനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനായി വന്ന മശിഹാ

കന്യകയുടെ ശരീരത്തിലൂടെ മശിഹാ പിറക്കുമെന്ന് ദൈവം തന്‍റെ വചനത്തിലൂടെ പ്രവചിച്ചു. യെശയ്യവ് 7:14 “അതുകൊണ്ട് കര്‍ത്താവ് തന്നെ നിങ്ങള്‍ക്ക് ഒരു അടയാളം തരും. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും” എന്നാല്‍ മീഖാ.5:2 മശിഹാ ബെദ്ലഹേമില്‍ ജനിക്കും എന്ന് പ്രസ്താവിക്കുന്നു. “നീയോ, ബെദ്ലഹേം എഫ്രാത്തേ, നീ യഹൂദ സഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിനു അധിപതിയായി ഇരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍ നിന്നും ഉല്‍ഭവിച്ചുവരും. അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ” പഴയനിയമത്തില്‍ ഈ വചനത്തില്‍ പ്രവചിക്കപ്പെട്ടതുപോലെ തന്നെ കൃത്യമായും മശിഹാ ഈ ഭൂമിയിലേയ്ക്ക് വന്നു. ദൈവവചനപ്രകാരമുള്ള പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനായി മനുഷ്യരൂപത്തില്‍ അവനീ ഭൂമിയിലേക്ക് വന്നു.
മനുഷ്യ ചരിത്രത്തിന്‍റെ ഏത് ബിന്ദുവിലാണ് മശിഹാവന്നത്? എപ്പോഴാണ് യേശുക്രിസ്തു ഈ ഭൂമിയിലേയ്ക്ക് വന്നത്? റോമാചക്രവര്‍ത്തിയായ അഗസ്റ്റസിന്‍റെ കാലത്താണ് അവന്‍ ഭൂമിയിലേയ്ക്ക് വന്നത് (B.C.27-A.D14). യോഹന്നാന്‍ സ്നാപകനിലൂടെ സ്നാനപ്പെട്ട്, ക്രൂശിക്കപ്പെട്ട് രക്തം ചിന്തിയതിലൂടെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും നമ്മെ വിടുവിക്കാനായി യേശു ഈ ഭൂമിയിലേയ്ക്ക് വന്നു. 
യിസ്രായേല്‍ റോമാ സാമ്രാജിത്വത്തിന്‍റെ ഒരു കോളനിയായി മാറുകയും അഗസ്റ്റസ് അതിന്‍റെ ചക്രവര്‍ത്തിയായി ഭരിക്കുകയും ചെയ്ത കാലത്താണ് യേശു മാനവ ജാതിയുടെ രക്ഷകനായി പിറന്നത്. യിസ്രായേല്‍ ഒരു റോമന്‍ കോളനിയായതിനാല്‍ റോമിന്‍റെ ശാസനങ്ങളൊക്കെയും അനുസരിക്കേണ്ടിയിരുന്നു. ഇക്കാലത്താണ് റോമാസാമ്രാജ്യത്തിലെ സകലരും താന്താന്‍റെ സ്ഥലത്തേയ്ക്ക് മടങ്ങിചെന്ന് ഒരു ജനസംഖ്യാ കണക്കെടുപ്പില്‍ പേരു നല്‍കണമെന്ന് അഗസ്റ്റസ് ചക്രവര്‍ത്തി കല്പിച്ചത്. അഗസ്റ്റസിന്‍റെ കല്പനയെ തുടര്‍ന്ന് ഈ ജനസംഖ്യാ കണക്കെടുപ്പ് ഉടനെ ആരംഭിച്ചു. ഈ സാമ്രാജ്യത്തില്‍ ജീവിക്കുന്ന എല്ലാവരും യിസ്രായേലില്‍ ജീവിക്കുന്നവര്‍ ഉള്‍പ്പെടെ കണക്കില്‍ ഉള്‍പ്പെടേണ്ടതിനാല്‍ എല്ലാ യിസ്രായേല്യര്‍ക്കും തങ്ങളുടെ സ്വന്തം പട്ടണത്തിലേയ്ക്ക് മടങ്ങിപോകേണ്ടി വന്നു. ഈ നിമിഷം മുതല്‍ മാനവജാതിയുടെ ചരിത്രത്തില്‍ യേശു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
 

പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണം നോക്കുക

അക്കാലത്ത് യഹൂദ്യനാട്ടില്‍ കന്യാമറിയത്തിന്‍റെ ഉദരത്തില്‍ മശിഹാ രൂപം കൊണ്ടിരുന്നു. ഈ മറിയ യോസേഫിന് വിവാഹ നിശ്ചയം ചെയ്യപ്പെട്ടവളായിരുന്നു. യിസ്രായേലിലെ 12 ഗോത്രങ്ങളിലും വച്ച് യഹൂദ ഗോത്രത്തില്‍ മാത്രം രാജാക്കന്മാര്‍ തുടര്‍ന്നും ജനിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ മറിയയും ജോസഫും യഹൂദഗോത്രത്തില്‍ ഉള്ളവരായിരുന്നു.
റോമാചക്രര്‍ത്തിയായ അഗസ്റ്റസ് ജനസംഖ്യാ കണക്കെടുപ്പിന് ആജ്ഞാപിച്ചപ്പോള്‍ തന്നെ യഹൂദ ഗോത്രത്തിലെ മറിയ അവളുടെ ഉദരത്തില്‍ ഒരു ശിശുവിനെ ചുമക്കുകയായിരുന്നു. അവളുടെ സമയം അടുത്തുവന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കാറായപ്പോള്‍ ചക്രവര്‍ത്തിയുടെ കല്പന പ്രകാരം യോസേഫിന്‍റെ സ്വന്തം പട്ടണത്തില്‍ പേര് ചേര്‍ക്കുവാനായി അവര്‍ക്കും പോകേണ്ടി വന്നു. ഏതു സമയത്തും ഒരു കുഞ്ഞിന് ജന്മം നല്‍കാം എന്നിരിക്കെ മറിയ യോസേഫിനൊപ്പം ബെദ്ലഹേമിലേയ്ക്ക് പോയി. മറിയയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ ഒരു മുറി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പട്ടണത്തില്‍ ഒരുമുറി കണ്ടെത്താന്‍ അവര്‍ക്കായില്ല. തങ്ങള്‍ക്ക് ലഭിക്കുന്ന ഏത് സ്ഥലവും ഉപയോഗിക്കുവാന്‍ അവര്‍ ഒരുങ്ങി. അവസാനം അതൊരു കാലിത്തൊഴുത്തില്‍ അവരെ എത്തിച്ചു. മറിയ കാലിതൊഴുത്തില്‍ വച്ച് ഉണ്ണിയേശുവിന് ജന്മം നല്കി.
എ.ഡി 1 ല്‍ യേശു ജനിക്കുകയും ഒരു കാലിത്തൊഴുത്തില്‍ കിടത്തപ്പെടുകയും ചെയ്തു. സര്‍വശക്തനായ ദൈവം ഒരു മനുഷ്യ ജഡത്തില്‍ ഈ ഭൂമിയില്‍ വന്നു. ഒരിക്കല്‍ മൃഗങ്ങള്‍ കഴിഞ്ഞിരുന്നിടത്ത് മാനവജാതിയുടെ രക്ഷകന്‍ വന്നു. നമ്മുടെ മശിഹയായിത്തീരുവാന്‍ ഏറ്റവും താഴ്ന്ന സ്ഥലത്ത് യേശു ജനിച്ചുവെന്നും ഈ കാര്യങ്ങളെല്ലാം സൃഷ്ടിക്കു മുമ്പു തന്നെ ദൈവം ഒരുക്കിയിരുന്നു എന്നുമാണ് ഇതര്‍ത്ഥമാക്കുന്നത്. യഹോവയാം ദൈവം മാനവജാതിയുടെ ചരിത്രത്തെ മാറ്റുമെന്നു ജനം വിശ്വസിച്ചിരുന്നെങ്കിലും തങ്ങളെ രക്ഷിക്കുവാനായി ദൈവം തന്നെ ഭൂമിയിലേയ്ക്ക് വരുമെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ആകയാല്‍ സകല മനുഷ്യരെയും തങ്ങളുടെ പാപങ്ങളില്‍ നിന്ന് വിടുവിക്കാനായി ഒരു മനുഷ്യന്‍റെ താണ ശരീരത്തില്‍ ഈ ഭൂമിയിലേയ്ക്ക് താണു വന്ന് ജനിച്ച അവന്‍ അവളെ/ അവനെ രക്ഷിക്കുമെന്ന് ഏവര്‍ക്കും തിരിച്ചറിയാന്‍ കഴിയും.
മറ്റെല്ലാ സ്ഥലങ്ങളിലും വച്ച് യേശു എന്തിനാണ് ബെദ്ലഹേമില്‍ ജനിച്ചത്? അവന്‍ ഒരു കാലിത്തൊഴുത്തില്‍ അതും യിസ്രായേല്‍ റോമിന്‍റെ ആധിപത്യത്തിന്‍ കീഴില്‍ ഒരു കോളനിയായിരുന്ന കാലത്ത് അവന്‍ ജനിച്ചത് എന്തിന് എന്ന് നാം അദ്ഭുതപ്പെട്ടേക്കാം. എന്നാല്‍ തന്‍റെ ജനത്തെ തങ്ങളുടെ പാപത്തില്‍ നിന്ന് വിടുവിക്കാനായി ശ്രദ്ധാപൂര്‍വ്വം വരച്ച അവന്‍റെ വിശാലമായ കരുതലിന്‍ കീഴിലാണ് ഈ കാര്യങ്ങളെല്ലാമെന്ന് നമുക്ക് വേഗത്തില്‍ കണ്ടെത്താന്‍ കഴിയും.
തങ്ങളുടെ സ്വന്തം പട്ടണത്തില്‍ പേര് ചേര്‍ക്കുവാനായി യോസേഫും മറിയയും തങ്ങളുടെ പേര് നല്കിയപ്പോള്‍ തങ്ങള്‍ ഈ പട്ടണത്തില്‍ ഉള്ളവരാണെന്ന് തെളിയിക്കുവാന്‍ രേഖകളും മറ്റും അവര്‍ക്ക് നല്കേണ്ടിയിരുന്നു. തലമുറകളായി തങ്ങളുടെ പൂര്‍വ്വികന്മാര്‍ ഈ ബെദ്ലഹേമിലാണ് ജീവിച്ചിരുന്നത് എന്ന് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കിയെങ്കില്‍ മാത്രമേ അവര്‍ക്ക് പേര് നല്‍കാനാവുമായിരുന്നുള്ളു. ആകയാല്‍ തങ്ങളുടെ പൂര്‍വ്വികന്മാര്‍ ആരാണെന്നും ഏത് കുടുംബത്തില്‍പ്പെട്ടവരാണെന്നും തങ്ങളുടെ കുടുംബപാരമ്പര്യത്തിന്‍റെ എല്ലാ വിശദാംശങ്ങളും അവര്‍ക്ക് നല്‍കേണ്ടിയിരുന്നു. ഈ കാര്യങ്ങളൊന്നും പുതുതായി കണ്ടെത്തുകയോ ഒഴിവാക്കുകയോ ചെയ്യാനാകാത്തതാല്‍ യോസേഫിന്‍റെയും മറിയയുടെയും കൃത്യമായ വിവരങ്ങള്‍ ചരിത്രപരമായി രേഖപ്പെടുത്തിയി രുന്നുവെന്ന് മാനവചരിത്രവും യേശുവിന്‍റെ ജനനത്തെക്കുറിച്ച് സാക്ഷീകരിക്കുവാന്‍ ദൈവം ഉറപ്പിച്ചിരുന്നു (മത്തായി 1:1-16, ലൂക്കോസ് 3:23-38). പഴയനിയമത്തിലെ പ്രവചനങ്ങളെല്ലാം പൂര്‍ത്തീകരിക്കാനുള്ള ദൈവത്തിന്‍റെ പ്രവൃത്തികളായിരുന്നു ഇവയെല്ലാം. 
മീഖാ 5:2 പറയുന്നു “നീയോ ബെദ്ലഹേം എഫ്രാത്തേ നീ യഹൂദാ സഹസ്രത്തില്‍ ചെറുതായിരുന്നാലും യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍ നിന്നും ഉത്ഭവിച്ചുവരും. അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ” ജനന ദിവസം വരികയും പ്രവചിക്കപ്പെട്ട ബെദ്ലഹേം പട്ടണത്തില്‍ ജനിക്കുകയും ചെയ്തത് കൃത്യമായും യോസേഫും മറിയയും അതേ പട്ടണത്തില്‍ വന്നപ്പോഴായിരുന്നു എന്നത് തന്‍റെ പ്രവാചകന്മാരുടെ പ്രവചനം പൂര്‍ത്തീകരിക്കുവാന്‍ ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് കാണിക്കുന്നു. മാനവജാതിയുടെ സകലപാപങ്ങളെയും കഴുകിക്കളയുവാന്‍ ദൈവം പദ്ധതിയിട്ട നേട്ടമായിരുന്നു ഇത് എന്ന് ഉറപ്പായിരുന്നു. അതായത് ബെദ്ലഹേമിലെ ചെറു പട്ടണത്തില്‍ യേശു ജനിക്കണമെന്നത് പഴയനിയമത്തിലെ പ്രവചന വാക്യത്തിന്‍റെ പൂര്‍ത്തീകരണം ആയിരുന്നു.
ബെദ്ലഹേം എന്ന ചെറുപട്ടണത്തില്‍ യേശുക്രിസ്തു ജനിക്കുന്നതിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാചകനായ മീഖായിലൂടെ മുകളില്‍ പറഞ്ഞിരിക്കുന്ന (മീഖാ 5:2) പ്രവചന ദൂത് ദൈവം നല്‍കിയിരുന്നു. അതുപോലെ നമ്മുടെ കര്‍ത്താവിന്‍റെ വരവിനും 700 വര്‍ഷങ്ങള്‍ക്ക് മുമ്പേ മശിഹാ എങ്ങനെ തന്‍റെ ജനത്തിലേയ്ക്ക് വരുമെന്നും പാപികളുടെ രക്ഷകനാകും എന്നതും യെശയ്യാ പ്രവാചകനും പ്രവചിച്ചിട്ടുണ്ട് (യെശയ്യാ.53). മീഖാപ്രവാചകനിലൂടെ ദൈവം പ്രവചിച്ചതുപോലെ വാസ്തവമായും യേശുക്രിസ്തു ബെദ്ലഹേമില്‍ ജനിച്ചു. അപ്രകാരം തന്‍റെ സകലപ്രവചന വാക്യങ്ങളും എല്ലായ്പ്പോഴും അവന്‍ നിവര്‍ത്തിക്കുന്നു.
ജനസംഖ്യ കണക്കെടുപ്പിന് പേര് നല്കുവാനായി തങ്ങളുടെ പൂര്‍വ്വികരുടെ ജന്മസ്ഥലത്തേക്ക് യോസേഫും മറിയയും പോയത് ഒരു ചരിത്ര സംഭവമെന്ന നിലയില്‍ ഈ പ്രവചനത്തെ പൂര്‍ത്തീകരിച്ചു. മറിയ ബേത്ലഹേമില്‍ എത്തുമ്പോള്‍ കുഞ്ഞു ജനിക്കാനുള്ള സമയം ആകേണം എന്നുറപ്പു വരുത്തിയതിലൂടെ ദൈവം തന്‍റെ വചനം പൂര്‍ത്തീകരിച്ചു. അതിനാല്‍ ആ പട്ടണത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്കുക എന്നല്ലാതെ മറ്റൊരു വഴിയും അവര്‍ക്കില്ലായിരുന്നു. 
തന്‍റെ പ്രവചന വാക്യം നമ്മോട് സംസാരിക്കുകയും അത്തരം എല്ലാവചനവും അതിനനുസരിച്ച് പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ദൈവത്തെ ഇവിടെ നാം കണ്ടെത്തുന്നു. ഇതില്‍ നിന്നും സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതിലില്‍ ഉപയോഗിച്ചിരിക്കുന്ന “പിരിച്ച പഞ്ഞിനൂല്‍” സൂചിപ്പിക്കുന്നത് ദൈവവചനത്തിന്‍റെ സൂക്ഷ്മതയും പൂര്‍ണ്ണതയും ആണെന്ന് നമുക്ക് കണ്ടെത്താം. സൃഷ്ടിക്കു മുന്‍പ് തന്നെ മാനവജാതിയുടെ രക്ഷ ദൈവം വിശദമായി പദ്ധതിയിടുകയും തന്‍റെ പ്രവചന വാക്യമനുസരിച്ച് മുടക്കം കൂടാതെ അവനതിനെ നിവര്‍ത്തീകരിക്കുകയും ചെയ്തു. 
ആകയാല്‍ പഴയനിയമത്തിലെ വചനങ്ങളും പുതിയനിയമത്തെ പോലെ ദൈവത്തിന്‍റെ വചനമാണെന്ന് നമുക്ക് ഉറപ്പിക്കാം. ഈ ഭൂമിയുടെയും സകലപ്രപഞ്ചത്തിന്‍റെയും ചരിത്രത്തെ പഠിപ്പിക്കുകയും അടക്കി ഭരിക്കുകയും ചെയ്യുന്നത് ദൈവമാണെന്ന് നാം തിരിച്ചറിയുകയും അതുപോലെ വിശ്വസിക്കുകയും വേണം. മറ്റൊരു തരത്തില്‍, ഈ പ്രപഞ്ചം മുഴുവനും ദൈവം സൃഷ്ടിച്ചതുപോലെ, അവന്‍ സകല ജ്ഞാനത്തെയും, ചരിത്രത്തെയും, സകലരുടെയും സകല അവസ്ഥകളും വിശദമായി ഭരിക്കുന്നു എന്നത് നമുക്ക് കണ്ടെത്താം. ഒരുവന്‍റെ സ്വന്തം ഇഷ്ട പ്രകാരം അതെന്തായാലും ശരി, ദൈവം അനുവദിക്കാതെ ഒന്നും നേടാനാവില്ലെന്നതാണ് ദൈവം കാണിക്കുന്നത്. 
ഉണ്ണിയേശു ജനിക്കുകയും ഈ ഭൂമിയിലേയ്ക്ക് വരികയും ചെയ്തപ്പോള്‍, സത്രത്തില്‍ മുറി ഇല്ലായ്കയാല്‍ മൃഗങ്ങളുടെ വിശ്രമസ്ഥലത്ത് ജനിക്കുകയല്ലാതെ അവന് മറ്റ് വഴിയില്ലായിരുന്നു. അവന്‍ ജനിച്ചതോ ബെത്ലഹേം പട്ടണത്തിലും. ഇവയെല്ലാം തന്നെ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കനുസരിച്ച് തന്‍റെ പ്രവചിക്കപ്പെട്ട കരുതലിന്‍റെ അത്ഭുതകരമായ നേട്ടമാണെന്ന് നാം തിരിച്ചറിയണം.
ആകയാല്‍ ഈ പ്രപഞ്ചത്തിന്‍റെ ചരിത്രം ചലിപ്പിക്കുന്നത്, നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ വിടുവിക്കുന്നത് രക്ഷകനായ ദൈവമാണെന്ന് നാം വിശ്വസിക്കണം. ഈ ദൈവവചനസത്യമാണ് അവന്‍ സകലവും ഭരിക്കുന്നു, അവന്‍ സകലത്തിന്‍റെയും കര്‍ത്താവ് എന്ന് നമ്മെ കാണിക്കുന്നത്.
ബെത്ലഹേം എന്ന ചെറുപട്ടണത്തിലുള്ള യേശുവിന്‍റെ ജനനം ഒരു ആകസ്മിക സംഭവമോ ബൈബിള്‍ വചനത്തെ തോന്നിയതുപോലെ വ്യാഖ്യാനിച്ച് കണ്ടെത്തിയ ഒരു കാര്യമോ അല്ലെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ദൈവം തന്നെ പറയുകയും യേശുവിലൂടെ പൂര്‍ത്തീകരിക്കുകയും ചെയ്ത കാര്യം. 
നാം ഇതിനെ അറിയുകയും ഇതില്‍ വിശ്വസിക്കുകയും വേണം. നമ്മുടെ മശിഹായുടെ രക്ഷ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും പൂര്‍ത്തീകരിക്കപ്പെടുന്ന സത്യമാണ്. പാപങ്ങളുടെ മോചനവും സംഭവിച്ചത് ആകസ്മികമായിട്ടല്ല, മറിച്ച് ദൈവീക കരുതലിനാല്‍ തയ്യാറാക്കപ്പെട്ട യേശുവിന്‍റെ നാലു ശുശ്രൂഷകളിലൂടെയാണെന്ന് ദൈവം കാണിക്കുന്നു.
ക്രിസ്ത്യാനിത്വം മറ്റനേകം ലോകമതങ്ങളില്‍ ഒന്നു മാത്രമല്ലെന്നും ഇത് ചൂണ്ടികാട്ടുന്നു. ഒരു ലോക മതത്തിന്‍റെ നേതാവ് വെറും ഒരു മനുഷ്യനായിരിക്കെ, ക്രിസ്ത്യാനിത്വത്തിന്‍റെ സ്ഥാപകന്‍ നമ്മുടെ ഈ രക്ഷകനായ ദൈവം തന്നെയാണെന്നും ദൈവം നമ്മെ കാണിക്കുന്നു. മറ്റൊരുതരത്തില്‍, നാം വിശ്വസിക്കുന്ന ക്രിസ്ത്യാനിത്വം വെറും ഒരു ലോക മതമല്ലെന്ന് ദൈവം നമ്മോടു സാക്ഷീകരിക്കുന്നു. മറ്റുള്ള ലോക മതങ്ങളില്‍ നിന്നും വിഭിന്നമായി, ദൈവം നല്‍കിയ കൃപയാല്‍ മാത്രമാണ് ക്രിസ്ത്യാനിത്വം സ്ഥാപിതമായത്. റോമര്‍ 11:36 ല്‍ എഴുതിയിരിക്കുന്നതുപോലെ “സകലവും അവനില്‍ നിന്നും അവനാലും അവങ്കലെയ്ക്കും ആകുന്നുവല്ലോ അവന് എന്നേയ്ക്കും മഹത്വം” ആമേന്‍. നമ്മുടെ രക്ഷകനായി തന്‍റെ ഏകജാതനായ പുത്രനെയും നമ്മുടെ പാപക്ഷമയ്ക്കായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനായി പരിശുദ്ധ നിവാസത്തെയും സ്വര്‍ഗ്ഗരാജ്യത്തേയും അവന്‍ നമുക്കു നല്കി. ആകയാല്‍ ദൈവത്തേയും അവന്‍റെ വചനത്തേയും പൂര്‍ണ്ണ ഹൃദയത്തോടെ ഭയപ്പെടുകയും അനുസരിക്കുകയും വേണമെന്ന് നാം എല്ലാരും അറിയുകയും വിശ്വസിക്കുകയും വേണം. 
സൃഷ്ടിക്കു മുമ്പു തന്നെ പിതാവാം ദൈവം നിശ്ചയിച്ചിരിക്കുന്ന രക്ഷാപദ്ധതി പ്രകാരമായിരുന്നു മിശിഹായുടെ ഈ ഭൂമിയിലെ ജനനം. നമ്മുടെ രക്ഷ പരിപൂര്‍ണ്ണമായി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു. ഇതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും യഥാര്‍ത്ഥ പൊരുള്‍ ഈ സത്യമാണെന്ന് വ്യക്തമായി തിരിച്ചറിയാനായി ദൈവം നമ്മെ അനുവദിച്ചു. ആകയാല്‍ നമ്മുടെ പാപങ്ങളുടെ മോചനമായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മിലേയ്ക്ക് വന്ന രക്ഷയെ നാം തിരിച്ചറിയുകയും അങ്ങനെ വിശ്വസിക്കുകയും വേണം. ഈ വിശ്വാസത്തിലൂടെയാണ് നിങ്ങളും ഞാനും നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുന്നത്. 4 നിറങ്ങളെ കുറിച്ചുള്ള ഈ സത്യവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ പൂര്‍ണ്ണമാക്കുന്നുവെന്ന് വിശ്വസിക്കുകയും വേണം. 
 

നീല. ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നമ്മെ രക്ഷിച്ച രക്ഷകനായ യേശുക്രിസ്തു

പാപികളെ തങ്ങളുടെ പാപത്തില്‍ നിന്നും യേശു മോചിപ്പിച്ച പ്രവൃത്തികള്‍ നാല് തരമാണ്. നീലനൂല്‍ (യേശുവിന്‍റെ സ്നാനം), ധൂമ്ര നൂല്‍ (യേശു രാജാധിരാജാവ് ദൈവം തന്നെ), ചുവപ്പ് നൂല്‍ (യേശുവിന്‍റെ രക്തം), പിരിച്ച പഞ്ഞിനൂല്‍ (പഴയ പുതിയ നിയമങ്ങളിലെ വിശാലമായ വചനത്തിലൂടെ തങ്ങളുടെ പാപങ്ങളില്‍ നിന്നും സകലപാപികളുടെയും രക്ഷാപൂര്‍ത്തീകരണത്തിലൂടെ). കൃത്യമായി പറഞ്ഞാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ചപഞ്ഞിനൂലിനാലും യേശു രക്ഷകനായി മാറി. 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മിലേയ്ക്ക് വരികയും, നീലനൂല്‍ (യേശുവിന്‍റെ സ്നാനം), ധൂമ്രനൂല്‍ (യേശു ദൈവമാകുന്നു), ചുവപ്പ് നൂല്‍ (യേശുവിന്‍റെ രക്തം), പിരിച്ച പഞ്ഞിനൂല്‍ (പഴയപുതിയ നിയമവചനങ്ങളിലൂടെ രക്ഷകൊണ്ടുവന്ന യേശു) എന്നിവയിലൂടെ നമ്മെ രക്ഷിക്കുകയും ചെയ്തത് യേശുവാണെന്ന് നാം വിശ്വസിച്ചില്ലെങ്കില്‍ നമ്മുടെ പാപങ്ങളില്‍ നിന്നും ഈ പാപങ്ങളുടെ ശിക്ഷാവിധിയില്‍ നിന്നും ഒരിക്കലും മോചനം നേടുവാന്‍ നമുക്കാവില്ലെന്ന് നാം തിരിച്ചറിയണം. നമ്മുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും അങ്ങനെ നമ്മെ രക്ഷിക്കാതെ നമ്മുടെ കര്‍ത്താവിന് സമ്പൂര്‍ണ്ണ രക്ഷകനായി മാറാന്‍ കഴിയില്ല.
സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതിലിന്‍റെ മറശീല, നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നിവയാല്‍ നിര്‍മ്മിച്ചതിന്‍റെ ആത്മീയകാരണം നാം തിരിച്ചറിയണം. സകലരും ഈ വാതിലിനെ വ്യക്തമായി തിരിച്ചറിയുവാനും എളുപ്പത്തില്‍ കണ്ടെത്തുവാനുമാണ് സമാഗമന കൂടാരത്തിന്‍റെ പ്രകാര വാതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും, പിരിച്ച പഞ്ഞിനൂലിനാലും നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാതിലിലൂടെ തന്‍റെ തിളങ്ങുന്ന ഭവനത്തിലേക്ക് പ്രവേശിക്കുവാന്‍ സകലരേയും ദൈവം അനുവദിക്കുന്നു. 
സമാഗമനകൂടാരം തന്നെയാണ് ദൈവത്തിന്‍റെ തിളങ്ങുന്ന ഭവനം. സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിലിലും അതിന്‍റെ മറശീലയിലും വെളിപ്പെട്ടിരിക്കുന്ന രക്ഷാസത്യം തിരിച്ചറിയാതെ ദൈവത്തിന്‍റെ ഭവനത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിച്ചാലും കഴിയില്ല. സമാഗമന കൂടാരത്തില്‍ തൂക്കിയിട്ടിരിക്കുന്ന വെളുത്ത പഞ്ഞിനൂലിന്‍റെ തിരശീലയുടെ വിശുദ്ധി അവഗണിക്കുന്നവര്‍ വാതില്‍ വഴിയല്ലാതെ മറ്റെതെങ്കിലും വഴിയിലൂടെ കയറുന്ന കള്ളന്മാരും കൊള്ളക്കാരും ആണ്. രക്ഷയുടെ വാതില്‍ കുറിക്കുന്നത് യേശുക്രിസ്തുവിനെയാണ് (യോഹന്നാന്‍ 10).
ഈ വാതില്‍ നെയ്തിരിക്കുന്നത് നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞി നൂലിനാലും ആണ് എന്ന് ബൈബിള്‍ പറയുമ്പോള്‍ പഴയപുതിയ നിയമങ്ങളിലെ സത്യവചനങ്ങളിലൂടെ യേശു ക്രിസ്തു ദൈവപുത്രനായി ഭൂമിയിലേക്ക് വന്നുവെന്നും യോഹന്നാനാല്‍ സ്നാനപ്പെട്ടുവെന്നും കുരിശില്‍ മരിച്ചുവെന്നും മരണത്തില്‍ നിന്ന് ഉയിര്‍ത്തു എന്നും അതുവഴി നമ്മുടെ മശിഹ ആയി മാറി എന്നും ദൈവം വ്യക്തമായി നമ്മെ കാണിക്കുന്നു. അതേ പോലെ നീല, ധൂമ്രം, ചുവപ്പ് എന്നീ നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും രഹസ്യം നമുക്ക് കണ്ടെത്താം. ഈ ലോകത്തിലെ പാപത്തില്‍ നിന്നും ന്യായവിധിയില്‍ നിന്നും രക്ഷിക്കുവാനായി വന്ന ദൈവപുത്രനാണ് യേശുക്രിസ്തു എന്നു വിശ്വസിക്കുവാന്‍ ദൈവം നമ്മെ അനുവദിച്ചു എന്നും നാം വിശ്വസിക്കണം. പഴയപുതിയ നിയമത്തിലൂടെ മാനവജാതിയുടെ രക്ഷ നേടിയെടുത്ത രക്ഷകനാണ് അവന്‍ എന്നും നാം വിശ്വസിക്കണം.
സമാഗമന കൂടാരത്തില്‍ പ്രാകാരവാതില്‍ നീല, ധൂമ്രം, ചുവപ്പ് എന്നീ നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും കൊണ്ടാണ് നെയ്തതെന്ന് യഥാര്‍ത്ഥമായി തിരിച്ചറിയാന്‍ നമുക്ക് കഴിവുണ്ടാകണം. നീല നൂല്‍ നമ്മോടു പറയുന്നതെന്താണ്? ധൂമ്ര നൂലും ചുവപ്പു നൂലും പിരിച്ച പഞ്ഞിനൂലും നമ്മോടു പറയുന്നതെന്താണ്? ദൈവത്തിന്‍റെ പദ്ധതിയെ നാം തിരിച്ചറിയുമ്പോള്‍ നീല, ധൂമ്രം, ചുവപ്പു നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും പ്രവൃത്തികള്‍ എല്ലാം തന്നെ നമ്മുടെ രക്ഷയ്ക്കായുള്ള ദൈവത്തിന്‍റെ പദ്ധതിയും നിത്യജീവനായുള്ള സത്യവുമാണെന്നും നാം തിരിച്ചറിയുകയും പാപമോചനത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ അവന്‍റെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അതുവഴി നമുക്ക് കഴിയുകയും ചെയ്യുന്നു.
നീല, ധൂമ്രം, ചുവപ്പ് നൂലുകളെക്കുറിച്ച് നമുക്കറിയാമെന്നും അതില്‍ വിശ്വസിക്കുന്നുവെന്നും പറയുമ്പോള്‍ സ്നാനപകയോഹന്നാനിലൂടെ യേശു സ്നാനപ്പെട്ടതിന്‍റെയും കുരിശില്‍ തന്‍റെ രക്തം ചൊരിഞ്ഞതിന്‍റെയും കാരണമെന്തെന്നും മശിഹാ ആരെന്നതും പഴയനിയമത്തിലെ യാഗവ്യവസ്ഥയുടെ രഹസ്യമെന്തെന്നും പുതിയ നിയമത്തിലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ മര്‍മ്മമെന്തെന്നും നമുക്ക് നന്നായിട്ടറിയാം എന്ന കാര്യമാണ് നാം അര്‍ത്ഥമാക്കുന്നത്. ചുരുക്കത്തില്‍ നിത്യമായ രക്ഷ നേടുവാന്‍ ആത്മാര്‍ത്ഥമായി സത്യത്തെ അന്വേഷിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും അത്യാവശ്യമായിട്ടുള്ള കാര്യമാണ് സമാഗമനകൂടാരത്തിലെ പ്രകാര വാതിലില്‍ വെളിപ്പെടുന്ന സത്യം.
സമാഗമനകൂടാരത്തെക്കുറിച്ച് നല്ല അറിവുള്ളവര്‍ ഉണ്ടെന്ന് തോന്നാമെങ്കിലും വാസ്തവം അങ്ങനെയല്ല. സമാഗമനകൂടാരത്തിന്‍റെ പ്രകാരവാതിലില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പുനൂലും പിരിച്ച പഞ്ഞിനൂലും അര്‍ത്ഥമാക്കുന്നതെന്തെന്ന് ജനങ്ങള്‍ നിശ്ചയമായും അറിവില്ലാത്തവരാണ്. ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും രഹസ്യം മനസ്സിലാക്കാന്‍ പ്രയാസമാണെങ്കിലും ഇവയെ പഠിക്കുവാനും അവയില്‍ വിശ്വസിക്കുവാനും ഒരു യഥാര്‍ത്ഥ ആഗ്രഹം അനേകര്‍ക്കുണ്ട്. എന്നാല്‍ ഈ രഹസ്യം എല്ലാവരാലും മനസ്സിലാക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ അവരിലനേകരും തങ്ങളുടെ സ്വന്തം അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായി ഇതിനെ വ്യാഖ്യാനിക്കുന്നതിലാണ് ചെന്നു നില്‍ക്കാറുള്ളത്. അനേക മത നേതാക്കന്മാരും ഈ സത്യത്തെ തെറ്റായി മനസ്സിലാക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും തങ്ങളുടെ മതപരമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം തങ്ങള്‍ക്കു തോന്നിയതുപോലെ ഉപയോഗിക്കുകയും ചെയ്യുന്നു. പക്ഷെ ഈ കള്ളന്മാരാല്‍ വഞ്ചിക്കപ്പെടുവാന്‍ തുടര്‍ന്നും ക്രിസ്ത്യാനികളെ അനുവദിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ആകയാല്‍ സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിലില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പു നൂലുകളിലെയും പിരിച്ച പഞ്ഞിനൂലിന്‍റെയും അര്‍ത്ഥത്തെ വ്യക്തമായി അവര്‍ വിശദീകരിക്കുകയും അതുവഴി തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും അവരെ രക്ഷിക്കുകയും വേണം.
പുതിയ നിയമത്തിലെ 1 യോഹന്നാന്‍ 5:6-8 ഇങ്ങനെ പറയുന്നു. “ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു. യേശുക്രിസ്തു തന്നെ. ജലത്താല്‍ മാത്രമല്ല. ജലത്താലും രക്തത്താലും തന്നേ. ആത്മാവു സാക്ഷ്യം പറയുന്നു. ആത്മാവു സത്യമല്ലോ. സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്. ആത്മാവു, ജലം, രക്തം. ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നു തന്നേ” നമ്മുടെ കര്‍ത്താവ് മനുഷ്യരൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്നുവെന്നും തന്‍റെ രക്തം ചിന്തിയതിലൂടെ നമ്മെ രക്ഷിച്ചുവെന്നുമാണ് ഈ വേദഭാഗം വ്യക്തമായി പ്രസ്താവിക്കുന്നത്. ഇതിനാലാണ് സമാഗമനകൂടാരത്തിന്‍റെ പ്രകാരവാതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്ത് എടുത്തിരിക്കുന്നത്.
ഒന്നാമതായി നീല നൂല്‍ നമ്മെ കാണിക്കുന്നത് എന്താണ്? പാപികളുടെ യഥാര്‍ത്ഥ മശിഹാ ആയി മാറി ഈ ഭൂമിയിലേക്ക് വരികയും യോഹന്നാന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെ തന്‍റെമേല്‍ ചുമക്കുകയും ചെയ്തു എന്നുള്ള യേശുവിനെക്കുറിച്ചുള്ള സത്യത്തിന്‍റെ ഒരു ഭാഗമാണ് ഇത് കാണിക്കുന്നത്. വാസ്തവത്തില്‍ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനം ലോകത്തിലെ സകല പാപത്തെയും യേശു ഒരിക്കലായി ചുമന്നു എന്ന സത്യമാണ്. സകല മാനവജാതിയുടെയും പ്രതിനിധി ആയ സ്നാപകയോഹന്നാനിലൂടെ സ്നാനപ്പെട്ടതു വഴി ലോകത്തിന്‍റെ സകല പാപങ്ങളെയും വാസ്തവമായും യേശു തന്‍റെ ചുമലില്‍ താങ്ങി. സകല മനുഷ്യരുടെയും പാപങ്ങള്‍ അപ്രകാരം ക്രിസ്തുവിന്‍റെ സ്വന്തം ശിരസ്സിലേക്ക് കടത്തിവിട്ടതു കാരണം ഈ സത്യത്തില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഒരു പാപവും ഇല്ല.
രണ്ടാമതായി സമാഗമനകൂടാരത്തിന്‍റെ പ്രകാരവാതിലില്‍ നെയ്തിരിക്കുന്ന ധൂമ്രനൂലിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണ്? യേശുവാണ് യഥാര്‍ത്ഥ രാജാധിരാജാവെന്ന് ഇത് നമ്മോടു പറയുന്നു. വാസ്തവത്തില്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച യേശു സൃഷ്ടാവു തന്നെയാണ്. അത് ഒരു സൃഷ്ടിയല്ല. ഈ ഭൂമിയിലേക്ക് വന്ന യഥാര്‍ത്ഥ മശിഹാ ആണ് അവന്‍. മനുഷ്യ ജഡത്തിന്‍റെ രൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്നു കഴിഞ്ഞ മശിഹാ ആണവന്‍. യോഹന്നാനില്‍ നിന്നും താന്‍ പ്രാപിച്ച സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ സ്വന്തം ശരീരത്തില്‍ ചുമന്നതിലൂടെയും തന്‍റെ യാഗമരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും യേശുവിനെ തങ്ങളുടെ മശിഹാ ആയി വിശ്വസിക്കുകയും അംഗീകരിക്കുകയും ഭയപ്പെടുകയും ചെയ്ത സകലരെയും അവരുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും യേശു രക്ഷിച്ചു.
യേശുവാണ് വാസ്തവത്തില്‍ നമ്മുടെ സമ്പൂര്‍ണ്ണ ദൈവവും സമ്പൂര്‍ണ്ണ മശിഹയും. അവനാണ് സമ്പൂര്‍ണ്ണ രക്ഷകന്‍. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളെയും തന്‍റെ മേല്‍ ചുമക്കുകയും കുരിശില്‍ രക്തം ചിന്തി മരിക്കുകയും മരണത്തില്‍ നിന്ന് ഉയിര്‍ക്കുകയും ചെയ്തതിലൂടെ യേശു നമ്മുടെ സകല പാപങ്ങളെയും ശുദ്ധികരിക്ക മാത്രമല്ല നമുക്ക് പകരം പാപത്തിന്‍റെ ന്യായവിധി സ്വമനസ്സാലേ സ്വീകരിക്കുകയും ചെയ്തു.
മൂന്നാമതായി ചുവപ്പുനൂല്‍ കുരിശില്‍ ചൊരിഞ്ഞ യേശുവിന്‍റെ രക്തത്തെ സൂചിപ്പിക്കുന്നു; വിശ്വസിക്കുന്ന നമുക്ക് ക്രിസ്തു പുതുജീവന്‍ നല്‍കുന്നു എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപത്തെ ചുമന്ന് നമ്മുടെ പാപങ്ങളുടെ ന്യായവിധി സ്വീകരിക്കുക മാത്രമല്ല, പാപത്തിന് മരിച്ചവരായ വിശ്വാസികള്‍ക്ക് ജീവദായകവിശ്വാസം നല്‍കുന്നതിലൂടെ പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു എന്നാണ് ചുവപ്പു നൂലിന്‍റെ ഈ സത്യം നമ്മോടു പറയുന്നത്. യേശുവിന്‍റെ സ്നാനത്തിലും അവന്‍ ചിന്തിയ രക്തത്തിലും വിശ്വസിക്കുന്നവര്‍ക്ക് വാസ്തവമായും യേശു പുതുജീവന്‍ നല്‍കുന്നു.
അപ്പോള്‍ പിരിച്ച പഞ്ഞിനൂല്‍ അര്‍ത്ഥമാക്കുന്നതെന്ത്? പഴയനിയമത്തില്‍ എഴുതപ്പെട്ട രക്ഷയുടെ വാഗ്ദത്തങ്ങളെ പുതിയ നിയമത്തിലൂടെ ദൈവം പൂര്‍ത്തീകരിച്ചു എന്ന് ഇത് തെളിയിക്കുന്നു. തന്‍റെ സ്നാനത്തിലൂടെ യേശു ലോകത്തിന്‍റെ സകല പാപങ്ങളും തന്‍റെ മേല്‍ ചുമക്കുകയും പുതിയ നിയമത്തില്‍ നമ്മുടെ പാപങ്ങള്‍ക്കായി കുരിശില്‍ ന്യായം വിധിക്കപ്പെടുകയും ചെയ്തിലൂടെ ദൈവം തന്‍റെ ഉടമ്പടിയിലൂടെ യിസ്രായേല്യര്‍ക്ക് വാഗ്ദത്തം ചെയത്തിരുന്ന രക്ഷയെ അവന്‍ പൂര്‍ത്തികരിക്കുകയും ചെയ്തു എന്ന് ഇത് നമ്മോടു പറയുന്നു. 
യഹോവയാം ദൈവം യെശയ്യാവ് 1:18 ല്‍ പറയുന്നു “വരുവിന്‍ നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിചെയ്യുന്നു. നിങ്ങളുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും, രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും” അതോടൊപ്പം സമാഗമനകൂടാരത്തില്‍ യാഗം അര്‍പ്പിക്കേണ്ടതെങ്ങനെ എന്ന് പ്രതിപാദിക്കുന്ന യാഗവ്യവസ്ഥ അനുസരിച്ച് യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ കൈ വെയ്പ്പിലൂടെ യാഗമൃഗമായ കുഞ്ഞാട്ടിലേക്ക് കടത്തിവിടുന്നതും ദൈവം യിസ്രായേല്യരോടും നമ്മോടും ചെയ്ത വാഗ്ദത്തം ആയിരുന്നു. ഭാവിയില്‍ ദൈവത്തിന്‍റെ കുഞ്ഞാടിലൂടെ ലോകത്തിലെ സകലരെയും തങ്ങളുടെ ദൈനംദിനപാപങ്ങളില്‍ നിന്നും വാര്‍ഷിക പാപങ്ങളില്‍ നിന്നും രക്ഷിക്കുമെന്നുള്ള വാഗ്ദത്തിന്‍റെ ദൈവീക വെളിപ്പാട് ആയിരുന്നു ഇത്.
വാഗ്ദത്തം ചെയ്യപ്പെട്ട വരാനുള്ള മശിഹായുടെ അടയാളം കൂടിയായിരുന്നു ഇത്. അങ്ങനെ പുതിയ നിയമകാലത്ത് പഴയനിയമത്തിലെ രീതി അനുസരിച്ച് സ്നാനത്തിലൂടെ ഒരിക്കലായി ലോകത്തിന്‍റെ സകലപാപങ്ങളെയും യേശുക്രിസ്തു ചുമന്നപ്പോള്‍ ദൈവീക ഉടമ്പടിയുടെ പൂര്‍ത്തീകരണവുമായി തീര്‍ന്നു ഇത്. തന്‍റെ സകലവാഗ്ദത്തവചനങ്ങളും നല്‍കിയതിലൂടെ, താന്‍ വാഗ്ദത്തം ചെയ്യുന്നതുപോലെ തന്നെ അവയെല്ലാം പൂര്‍ത്തികരിച്ചുവെന്നും ദൈവം സകല ഉടമ്പടികളും പൂര്‍ത്തികരിച്ചു എന്ന ഈ സത്യത്തെയാണ് യേശു സ്വീകരിച്ച സ്നാനം വെളിപ്പെടുത്തുന്നത്.
 

ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ വന്ന യേശുക്രിസ്തു

എന്തിനാണ് യോഹന്നാനാല്‍ യേശു സ്നാനപ്പെട്ടത്? മാനവജാതിയുടെ സകല പാപങ്ങളും തന്‍റെ മേല്‍ചുമക്കുവാനും നമുക്കു പകരമായി പാപത്തിന്‍റെ ന്യായവിധി സ്വീകരിക്കുവാനും എന്നതാണ് ഇതിന്‍റെ കാരണം. സര്‍വ്വമാനവജാതിയുടെയും പാപങ്ങള്‍ അപ്രത്യക്ഷമാക്കി നമ്മുടെ യഥാര്‍ത്ഥ രക്ഷകനായി മാറുവാന്‍ യേശു സ്നാപകയോഹന്നാനാല്‍ സ്നാനപ്പെടുകയും കുരിശിലേക്ക് ചെന്ന് രക്തം ചിന്തി മരിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതിലൂടെ അവന്‍ നമ്മുടെ സകല പാപങ്ങളും കഴുകുക മാത്രമല്ല നമുക്കു പകരമായി ഈ പാപങ്ങളുടെ സകല ന്യായവിധിയും പ്രാപിക്കുകയും അതുവഴി നമ്മുടെ നിത്യ രക്ഷകനായും മാറി. യോഹന്നാന്‍ സ്നാനപകനാല്‍ സ്നാനപ്പെടുന്നതിലൂടെ നമ്മുടെ സകല പാപങ്ങളും യേശുവിലേക്ക് കടത്തിവിടുകയും ലോകത്തിന്‍റെ ഈ പാപങ്ങളെ കുരിശില്‍ വഹിച്ചതിനാല്‍ ക്രൂശിക്കപ്പെടുവാനും രക്തം ചിന്തുവാനും നമ്മുടെ സ്ഥാനത്ത് മരിക്കുവാനും അവന് കഴിഞ്ഞു.
യെശയ്യാവ് 53:5 ല്‍ പറയുന്നു “എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു” നമ്മുടെ കര്‍ത്താവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ പൊതു മുന്‍ഗാമിയായ ആദാമില്‍ നിന്നും നമുക്കു ലഭിച്ച നമ്മുടെ ജന്മപാപങ്ങളും നമ്മുടെ ജീവിതകാലത്ത് നാം ചെയ്ത കര്‍മ്മപാപങ്ങളും എല്ലാം തന്നെ അവങ്കലേക്ക് കടത്തി വിടപ്പെട്ടു. ഈ പാപങ്ങള്‍ക്കായി അവന്‍ ന്യായം വിധിക്കപ്പെടുകയും ചെയ്തു. അങ്ങനെ ജലത്താലും രക്തത്താലും നമ്മിലേക്കു വന്ന നമ്മുടെ കര്‍ത്താവ് നമ്മുടെ സകല പാപങ്ങളെയും അപ്രത്യക്ഷമാക്കി (1 യോഹ 5:58).
`അപ്പോള്‍ നമ്മുടെ സകല പാപങ്ങളെയും ഏറ്റെടുത്ത് അവയെ അപ്രത്യക്ഷമാക്കിയ നമ്മുടെ രക്ഷകനും മശിഹായും ആയ യേശുക്രിസ്തു ആരാണ്? ഉല്പത്തി 1:1 പറയുന്നു. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”. തന്‍റെ വചനത്തിലൂടെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച വല്ലഭനായ ദൈവം ആരാണ്? പാപികളുടെ രക്ഷകനായ മശിഹായല്ലാതെ മറ്റാരും അല്ല അത്. ലോകത്തിന്‍റെ സകല പാപത്തില്‍ നിന്ന് എന്നെയും നിന്നെയും രക്ഷിക്കാനായി, തന്‍റെ സ്നാനത്തിന്‍റെ ജലത്തിലൂടെ വന്നവന്‍, ലോകത്തിന്‍റെ സകല പാപങ്ങള്‍ക്കുമായി ന്യായംവിധിക്കപ്പെടുവാനായി കുരിശില്‍ രക്തം ചിന്തിയ രക്ഷകനായി വന്നവന്‍. ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ യേശു നമ്മുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും നമ്മെ വിടുവിച്ചു. നമ്മുടെ സകല പാപങ്ങളെയും തന്‍റെ മേല്‍ ചുമന്നു. നമുക്കുപകരം ഈ പാപങ്ങള്‍ക്കായി ന്യായവിധി ഏല്‍ക്കുവാന്‍ രക്ഷകനായ നമ്മുടെ കര്‍ത്താവ് നമ്മിലേക്ക് വന്നു. 
വാസ്തവത്തില്‍ മശിഹാ, യഥാര്‍ത്ഥമായും നമ്മുടെ ദൈവ പുത്രനായ യേശു ക്രിസ്തു ദൈവം തന്നെയാണ്. യേശു എന്നു പേരിന്‍റെ അര്‍ത്ഥം തന്‍റെ ജനത്തെ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന രക്ഷകന്‍ എന്നാണ് (മത്തായി 1:21). ക്രിസ്തുവിന്‍റെ ഗ്രീക്ക് പദമായ ബസ്സേലിയോസ് എന്നതിനര്‍ത്ഥം രാജാധിരാജാവ് എന്നാണ്. യേശു, സകല പ്രപഞ്ചത്തിന്‍റെ സൃഷ്ടാവ്, സകലത്തിന്‍റെയും പരമാധികാരി, പാപികളുടെ രക്ഷകന്‍, സാത്താനെ ന്യായം വിധിക്കുന്നവന്‍, രാജാധിരാജാവ്.
ഈ സമ്പൂര്‍ണ്ണനായ ദൈവം തന്‍റെ സ്വന്തം സാദൃശ്യത്തിലും സ്വരൂപത്തിലും വാസ്തവമായും മനുഷ്യനെ സൃഷ്ടിച്ചു. അവന്‍റെ സ്വന്തം സൃഷ്ടിയായ നമ്മള്‍ പാപത്തില്‍ വീഴുകയും നമ്മുടെ ബലഹീനതകള്‍ കാരണം നാശയോഗ്യരായി തീരുകയും ചെയ്തു. ഈ രാജാധിരാജാവ് നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്യുകയും ഈ വാഗ്ദാനം പൂര്‍ത്തിയാക്കുവാനായി നമ്മിലേക്ക് വരികയും ചെയ്തു. നമ്മെ പാപമില്ലാത്തവരും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ ജനവും ആകുവാന്‍ ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ നമ്മുടെ കര്‍ത്താവ് നമ്മിലേക്ക് വന്നു.
സൃഷ്ടാവായ മശിഹാ നമ്മുടെ സകലപാപങ്ങളും അപ്രത്യക്ഷമാക്കുവാനായി മനുഷ്യജഡത്തില്‍ യഥാര്‍ത്ഥമായും ഈ ഭൂമിയിലേക്ക് വരികയും യോര്‍ദ്ദാന്‍ നദിയില്‍ വച്ച് യോഹന്നാനില്‍ നിന്നും സ്നാനം പ്രാപിച്ചതിലൂടെ നമ്മുടെ സകല പാപങ്ങളും ചുമക്കുകയും ചെയ്തു. കുരിശില്‍ മരിച്ചതിലൂടെ നമ്മുടെ സ്ഥാനത്ത് പാപങ്ങള്‍ക്കായി അവന്‍ ന്യായം വിധിക്കപ്പെട്ടു. യേശു വാസ്തവമായും നമ്മുടെ മശിഹ ആയതിനാലും നമുടെ രക്ഷകനും ജീവന്‍റെ കര്‍ത്താവും ആയതിനാലും അവനില്‍ വിശ്വസിക്കുന്നതിലൂടെ പുതിയതും നിത്യവുമായ ജീവനെ നമുക്കു നേടിയെടുക്കാം. ആകയാല്‍ മശിഹാ വാസ്തവമായും നമ്മുടെ ദൈവമായി തീര്‍ന്നു. ഇതിനാലാണ് സമാഗമനകൂടാരത്തിലെ വാതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ നെയ്തിരിക്കുന്നത്. 
നമ്മുടെ സകല പാപങ്ങളില്‍ നിന്നും പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും നമ്മെ വിടുവിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും രഹസ്യം ഇതു തന്നെ. നമ്മുടെ സകലപാപങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ രക്ഷിച്ചുവെന്ന സത്യം വെറുതെയല്ല. തന്‍റെ രക്ഷ അവന്‍ നമുക്ക് വാഗ്ദാനം ചെയ്തത് അവ്യക്തതയോടെയല്ല എന്നതിനാല്‍ ഏകപക്ഷീയമായി അവന്‍ നമ്മെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഉറച്ച സത്യത്തില്‍ നിന്നു മാറി വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ അംഗീകരിക്കുകയും ഇല്ല. തന്നില്‍ നാമധേയമായി വിശ്വസിക്കുന്നവരോട് നമ്മുടെ കര്‍ത്താവ് പറയുന്നത് ഇങ്ങനെയാണ് “എന്നോടു കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു” (മത്തായി 7:21).
വ്യാജ ഉപദേഷ്ടാക്കന്മാര്‍ അവകാശപ്പെടുന്നത് യേശുവിന്‍റെ നാമത്തില്‍ തങ്ങള്‍ അനേകര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കിയെന്നും അവന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കിയെന്നും അവന്‍റെ നാമത്തില്‍ അനേകം അത്ഭുതങ്ങള്‍ ചെയ്തു എന്നുമാണ്. പക്ഷെ ദൈവം അവരോട് പറയുന്നത്. മത്തായി 7:23 ല്‍ ഉണ്ട്. “ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിന്‍” ക്രിസ്ത്യാനികളുടെ ഇടയില്‍ ഇപ്പോഴും പാപികളായി തുടരുന്നവരില്‍ ന്യായവിധി ദിവസത്തില്‍ തങ്ങളുടെ പാപങ്ങള്‍ക്കായി ന്യായം വിധിക്കപ്പെട്ട് നരകത്തില്‍ തള്ളപ്പെടേണ്ടവര്‍ അനേകര്‍ ഉണ്ടെന്നാണ് ഇത് നമ്മോട് പറയുന്നത്.
“യേശു നമ്മുടെ രക്ഷകന്‍, നമ്മുടെ സകല പാപങ്ങളില്‍ നിന്നും സമാനതകളില്ലാതെ അവന്‍ നമ്മെ രക്ഷിച്ചു” എന്ന് വ്യക്തമായി ഏറ്റു പറയുന്ന അനേകം ക്രിസ്ത്യാനികള്‍ ഉണ്ട്. പക്ഷേ ഇത്തരം അവകാശവാദം ഉന്നയിക്കുമ്പോഴും മശിഹ തന്‍റെ സ്നാനത്തിലൂടെ തങ്ങളുടെ പാപങ്ങളെ വാസ്തവമായി ചുമന്നുവെന്നും കുരിശില്‍ രക്തം ചിന്തിയതിലൂടെ ഈ പാപങ്ങളുടെ ന്യായംവിധി വാസ്തവമായും അവന്‍ വഹിച്ചുവെന്നും അറിയുവാന്‍ പോലും അവര്‍ പരിശ്രമിക്കാറില്ല. നാമധേയമായി മാത്രം വിശ്വസിച്ച് പാപപൂര്‍ണ്ണരായി തുടരുന്നതിനാലും അനേകം ലോകമതങ്ങളില്‍ ഒന്നായി മാത്രം ഇവര്‍ കൈക്കൊള്ളുന്നതിനാലും അവര്‍ ദൈവമുമ്പാകെ ചെല്ലും.
“നിങ്ങള്‍ സത്യത്തെ അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യും” എന്ന കര്‍ത്താവ് പറഞ്ഞ സത്യം അനുസരിച്ച് അവര്‍ വിശ്വസിക്കായ്കയാല്‍ അവര്‍ കര്‍ത്താവിനാല്‍ അംഗീകരിക്കപ്പെടുകയില്ല. ജനങ്ങള്‍ യേശുവില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും തങ്ങളുടെ ഹൃദയങ്ങളില്‍ പാപം ഉള്ളവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. പാപം കാണുവാന്‍ കഴിയാത്ത സ്ഥലത്ത് പ്രവേശിക്കുവാന്‍ അവര്‍ യോഗ്യരല്ലാത്താതിനാലാണ് ഇത്. ഈ ഭൂമിയിലായിരിക്കുമ്പോള്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ യോഗ്യരാവുള്ളൂ എന്ന കാര്യം ഉറപ്പിക്കേണം. ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളിനാലും പിരിച്ച പഞ്ഞിനൂലുകളിനാലും സമാഗമനകൂടാരത്തിന്‍റെ പ്രകാര വാതില്‍ നെയ്തെടുക്കുന്നതിലൂടെ നിര്‍മ്മിച്ചത് മശിഹായുടെ കരുതലായിരുന്നു. പാപം നിമിത്തം നരകത്തിലേക്ക് പോകുന്നവര്‍ ഇതില്‍ വിശ്വസിക്കണം.
ഈ ജനങ്ങള്‍ സത്യത്തെക്കുറിച്ച് അറിവില്ലാത്തവരായിരിക്കയാലും തങ്ങളുടെ സ്വന്തം തെറ്റായ ധാരണയിലൂടെ യേശുവില്‍ വിശ്വസിക്കുകയാലും അവര്‍ പാപമുള്ളവരായി തന്നെ തുടരും. സമാഗമനകൂടാരത്തിലെ വസ്തുക്കളില്‍ മറഞ്ഞിരിക്കുന്ന സത്യം അനുസരിച്ച് വിശ്വസിക്കുന്നതിനു പകരം തങ്ങളുടെ സ്വന്തം ചിന്തകളാല്‍ രക്ഷയുടെ ഉപദേശങ്ങളെ ഉണ്ടാക്കിയെടുത്ത് രക്ഷകനെക്കുറിച്ച് ചിന്തിക്കുകയും ദൈവത്തോട് അനുതാപപ്രാര്‍ത്ഥനകള്‍ നടത്തുന്നതിലൂടെ സ്വന്തം പ്രയത്നത്താല്‍ പടിപടിയായുള്ള ശുദ്ധീകരണത്തിലൂടെ രക്ഷ നേടുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതിനാല്‍ അവരില്‍ ഇപ്പോഴും പാപം ഉണ്ട്.
യേശുവിനെ തങ്ങളുടെ രക്ഷകനായി വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുകയും അവന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന അനേകര്‍ ഈ ലോകത്തുണ്ട്. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ തങ്ങളുടെ രക്ഷയ്ക്കായി യഥാര്‍ത്ഥമായും വിശ്വസിക്കുന്നതിനുപകരം യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിലൂടെ തങ്ങള്‍ പാപികളായിരുന്നാല്‍പോലും സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കാം എന്നു കരുതുന്ന അനേകര്‍ ഉണ്ട്. 
 

പഴയനിയമത്തിന്‍റെയും പുതിയ നിയമത്തിന്‍റെയും സാമ്യതകള്‍

`എല്ലാ ദൈവവചനത്തിനും തുല്യമായ ഇണയുണ്ടെന്ന് യെശയ്യാവ് 34:16 ല്‍ ദൈവം നമ്മോടു പറയുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവവചനം എല്ലാം തന്നെ പരസ്പരം യോജിക്കുന്നതാണ്. പഴയനിയമത്തിലെ തന്‍റെ വചനം പുതിയനിയമത്തിലെ വചനവുമായി യോജിക്കുന്നുണ്ടോ എന്ന് കണ്ടെത്തി മനസ്സിലാക്കുവാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നു. ഉദാഹരണത്തിന് പഴയനിയമത്തില്‍ കൈവെപ്പിലൂടെ യിസ്രായേല്യര്‍ തങ്ങളുടെ പാപങ്ങളെ യാഗമൃഗമായ കുഞ്ഞാടിലേക്ക് കടത്തിവിട്ടത് പുതിയ നിയമത്തില്‍ ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമക്കുവാനായി യേശുക്രിസ്തു സ്നാനപ്പെട്ടതും അതുവഴി സകല പാപങ്ങളും തന്‍റെ മേല്‍ കടത്തിവിട്ടതുമായി യോജിക്കുന്നു.
തന്‍റെ ജലത്താലും രക്തത്താലും ഒരു യാഗമൃഗമായും പാപികളുടെ രക്ഷകനായും യേശു ഈ ഭൂമിയിലേക്കു വന്നു. തന്‍റെ സ്നാനത്തിലൂടെ ലോകത്തിലെ പാപങ്ങള്‍ തന്‍റെമേല്‍ ചുമന്നില്ലായെങ്കില്‍ കുരിശില്‍ മരിക്കേണ്ട ഏതൊരാവശ്യവും അവനുണ്ടായിരുന്നില്ല. നീല, ധൂമ്രം, ചുവപ്പു നൂലുകളിലൂടെ സകലപാപങ്ങളെയും കര്‍ത്താവ് വ്യക്തമായും അപ്രത്യക്ഷമാക്കി. ഈ കാര്യവും ദൈവം തന്‍റെ വചനത്തിലൂടെ വാഗ്ദാനം ചെയ്തിരുന്നു. അതിന്‍പ്രകാരം ഈ വചനത്തിലൂടെ നമ്മുടെ കര്‍ത്താവ് നമ്മിലേക്ക് വരികയും രക്താംബരം പോലെ ചുവപ്പായിരുന്ന നമ്മുടെ പാപങ്ങളെ കഴുകിക്കളഞ്ഞ് ഹിമംപോലെ വെളുപ്പിച്ചു.
ഈ സത്യത്തെ തിരിച്ചറിയുന്നതിനു മുമ്പ് അവസാനം ഇല്ലാത്ത പാപങ്ങളാല്‍ നിറഞ്ഞ് കവിയുമെന്നതില്‍ സംശയമില്ല. ആകയാല്‍ ദൈവമുമ്പാകെ ഊറ്റംകൊള്ളുവാന്‍ നമ്മില്‍ ഒന്നുമില്ല. അവനു മുമ്പെ ആത്മവിശ്വാസത്തോടെ നില്‍ക്കുവാനും നമുക്കാവില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവമുമ്പാകെ മാന്യരാണെന്ന് അഭിനയിക്കുവാന്‍ പോലും നമ്മെ അനുവദിക്കുന്നത് ഒന്നും തന്നെ നമ്മില്‍ ഇല്ല. “അതേ അങ്ങ് പറയുന്നത് ശരിയാണ്” എന്ന് മാത്രമേ ദൈവമുമ്പാകെ നമുക്ക് പറയാന്‍ കഴിയുകയുള്ളൂ.
“നീ അകൃത്യങ്ങളുടെ വിത്താണ്, നരകത്തിലേക്ക് പോവുക” എന്നു ദൈവം പറഞ്ഞാല്‍
“അതേ അങ്ങ് പറഞ്ഞത് ശരിയാണ്, ദയവായി എന്നെ രക്ഷിച്ചാലും”
“ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു”
“അതേ കര്‍ത്താവേ ഞാന്‍ വിശ്വസിക്കുന്നു”
എല്ലായ്പ്പോഴും നമുക്ക് “അതേ” എന്ന് പറയാന്‍ മാത്രമേ കഴിയുകയുള്ളൂ. ദൈവമുമ്പാകെ നില്‍ക്കുമ്പോള്‍ “ഞാന്‍ ഇതുചെയ്തു; അതു ചെയ്തു” ഞാന്‍ എന്‍റെ സഭയെ നന്നായി പരിപാലിച്ചു, പൂര്‍ണ്ണ ഹൃദയത്തോടെ യേശുവില്‍ വിശ്വസിച്ചു. ആര്‍ക്കും ഒരിക്കലും ചിന്തിക്കാന്‍ ആകാത്തവിധം ഉറപ്പോടുകൂടി എന്‍റെ വിശ്വാസം ഞാന്‍ കാത്തു എന്നിങ്ങനെ ഒന്നും പറയാന്‍ നമുക്കാവില്ല.
എങ്ങനെയാണ് നമ്മുടെ സകലപാപങ്ങളും അപ്രത്യക്ഷമാക്കിയത്? പഴയപുതിയ നിയമ വചനങ്ങളിലൂടെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും അവയെ അപ്രത്യക്ഷമാക്കിയെന്ന് കാണിച്ചു തന്നു. പഴയനിയമത്തില്‍ നീല, ധൂമ്രം, ചുവപ്പു നൂലുകളിലൂടെ അവന്‍ നമ്മുടെ പാപങ്ങളെ അപ്രത്യക്ഷമാക്കിയപ്പോള്‍ പുതിയ നിയമത്തില്‍ ഒരു മനുഷ്യ ജഡത്തില്‍ ഭൂമിയിലേക്ക് വരികയും യോഹന്നാനില്‍ നിന്നും പ്രാപിച്ച തന്‍റെ സ്നാനത്തിലൂടെ പാപങ്ങളെ മുഴുവന്‍ ചുമക്കുകയും കുരിശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ ഈ പാപങ്ങളുടെ ന്യായവിധി വഹിക്കുകയും ചെയ്തതിനാല്‍ യേശു നമ്മുടെ രക്ഷകനായി തീര്‍ന്നു.
സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും ഒരിക്കലായി നമ്മുടെ കര്‍ത്താവ് ചുമന്നു (മത്തായി 3:15). നമ്മുടെ സകല ലൗകിക പാപങ്ങളും യേശുവിന്‍റെ തോളിലേക്ക് ചുമത്തപ്പെട്ടു. അങ്ങനെ ലോകത്തിന്‍റെ സകലപാപങ്ങളെയും തന്‍റെ സ്നാനത്തിലൂടെ ചുമന്നതിനുശേഷം ഈ പാപങ്ങളെ അവന്‍ കുരിശിലേക്ക് വഹിക്കുകയും ക്രൂശിക്കപ്പെടുകയും രക്തം ചിന്തുകയും കുരിശില്‍ മരിക്കയും മരിച്ചവരില്‍ നിന്ന് ഉയര്‍ക്കുകയും ചെയ്തതിലൂടെ നമ്മുടെ സകലപാപങ്ങളും വാസ്തവമായും അവന്‍ അപ്രത്യക്ഷമാക്കി. അപ്രകാരം യേശുക്രിസ്തു നമ്മുടെ ഉറപ്പുള്ള രക്ഷകനായി തീര്‍ന്നു.
നാം പ്രാപിച്ച ദൈവത്തിന്‍റെ നീതി, ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ ഈ ഭൂമിയിലേക്ക് വന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതു വഴി നേടിയ നീതിയാണ്. ഇത് നമ്മുടെ സ്വന്തമായി നാം നേടിയതൊന്നുമല്ല. മറിച്ച് ദൈവത്തില്‍ നിന്നും പ്രാപിച്ച രക്ഷ തന്നെയാണ്. ദൈവമുമ്പാകെ പുകഴ്ത്തിപറയുവാന്‍ നമ്മില്‍ ഒന്നും ഇല്ല. 
വാസ്തവത്തില്‍ നമ്മുടെ ഉറപ്പുള്ള രക്ഷകനായി മാറിയ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെയാണ് സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പാപികളായിരുന്ന നമ്മള്‍ യേശുവിന്‍റെ സ്നാനത്തിലും അവന്‍ നമുക്കായി ചൊരിഞ്ഞ രക്തത്തിലും വിശ്വസിക്കുന്നതിലൂടെയാണ് വാസ്തവമായി നാം പാപക്ഷമ നേടിയത്. ഉദാഹരണത്തിന് യേശുവിന്‍റെ രക്ഷാപ്രവൃത്തി നമ്മുടെ രക്ഷയുടെ 70% വും ബാക്കി 30%നു പാപം ചെയ്യാതിരിക്കാനുള്ള നമ്മുടെ ശ്രമങ്ങളെയും കണക്കിലെടുത്ത് പടിപടിയായി ശുദ്ധീകരണം പ്രാപിച്ച് അല്പാല്പമായി രക്ഷ പ്രാപിക്കാം എന്ന് കരുതിയാല്‍ എല്ലാരാത്രികളും നാം തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും എല്ലാപകലും അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും സാമൂഹ്യസേവനം ചെയ്യുകയും അഥവാ സാധ്യമായ മറ്റെന്തെങ്കിലും ചെയ്ത് കാലം കഴിക്കേണ്ടി വരുമായിരുന്നു.
പക്ഷേ അപ്പൊസ്തലനായ പൗലോസ് റോമാലേഖനത്തില്‍ പറയുന്നു. “അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്നു എന്നെ ആര്‍ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയുമില്ല” (റോമര്‍ 7:24-8:1). പൗലൊസ് ഏറ്റുപറഞ്ഞതുപോലെ നമ്മളും അവനെപ്പോലെ യേശുക്രിസ്തുവില്‍ വിശ്വസിക്കണം. യേശുക്രിസ്തു 100% വും ഈ മരണത്തിന്‍റെ ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി നമ്മെ രക്ഷിച്ചു എന്ന് തിരുവെഴുത്തു പറയുന്നു. അപ്പോള്‍ ആര്‍ക്ക് നമ്മെ ശിക്ഷ വിധിക്കാന്‍ കഴിയും? യേശുക്രിസ്തു നമ്മുടെ അകൃത്യങ്ങള്‍ കണക്കിടാതെ 100% വും നമ്മെ രക്ഷിച്ചിരിക്കയാല്‍ ഒരുത്തനും നമ്മെ ശിക്ഷ വിധിക്കാനാവില്ല.
 

നിങ്ങളും ഞാനും എല്ലാം ആത്മീയ പരീശന്മാരാണ്

നിങ്ങളില്‍ ചിലര്‍ അല്പം ദീര്‍ഘകാലമായി യേശുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ആയിരിക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കണ്ടെത്തുന്നതിനുമുമ്പ് തന്നെ നിങ്ങളുടെ രക്ഷകനായി യേശുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടാവാം. ഞാനും വീണ്ടും ജനിക്കുന്നതിനു 10 വര്‍ഷം മുമ്പ് തന്നെ ഒരു ക്രിസ്ത്യാനിയായിരുന്നു.
യേശുവിനെ നമ്മുടെ രക്ഷകനായി നാം ആദ്യം വിശ്വസിച്ചപ്പോള്‍ അതൊരു പുതുക്കമുള്ള അനുഭവമായിരുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ സത്യത്തെ തിരിച്ചറിയാതിരുന്നപ്പോഴും യേശുവില്‍ വെറുതെ വിശ്വസിക്കുന്നതിലൂടെ വ്യവസ്ഥകള്‍ ഒന്നും കൂടാതെ നാം രക്ഷിക്കപ്പെടും എന്നു ചിന്തിച്ചതിനാലാണ് ഈ തുടക്കം വളരെ പുതുപ്പിക്കുന്നതായത്.
യേശുവില്‍ ഞാന്‍ ആദ്യം വിശ്വസിച്ചപ്പോള്‍ എന്‍റെ ഹൃദയം വാസ്തവമായും ആനന്ദത്താല്‍ നിറഞ്ഞു. ആകയാല്‍ യേശുവില്‍ ഞാന്‍ ആദ്യം വിശ്വസിച്ചപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു. പക്ഷേ 5 വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ എന്നിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ ചെയ്ത പാപങ്ങളില്‍ തുടര്‍ച്ചയായി കെട്ടപ്പെട്ടിരിക്കുന്നതും ഞാന്‍ സ്വതന്ത്രനല്ലെന്നതുമാണ് കാണുവാനായത്. എന്‍റെ ക്രിസ്തീയ ജീവിതത്തിന്‍റെ ആദ്യ 5 വര്‍ഷങ്ങളില്‍ ഞാന്‍ പാപം ചെയ്തിരുന്നു എന്നാണോ, ഒരു പാപം ചെയ്തിരുന്നില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങള്‍ക്കെന്നെ പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും ഉത്തരം വളരെ വ്യക്തമാണ്. തീര്‍ച്ചയായും ഞാന്‍ പാപം ചെയ്തു. ഈ സത്യം അറിയാതിരുന്ന കാലത്ത് ഓരോ തവണയും പാപം ചെയ്ത് അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുമ്പോഴും ഞാന്‍ വളരെയധികം വേദനിക്കുകയും ഈ വേദനയില്‍ നിന്നും പുറത്തുവരാനായി പലപ്പോഴും 3 ദിവസങ്ങളോളം ഉപവസിക്കുകയും ചെയ്തിരുന്നു. അപ്പോഴെന്‍റെ ഹൃദയത്തിലെ ഭാരം അല്പം കുറയുകയും എനിക്ക് ദൈവത്തെ സ്തുതിക്കുവാന്‍ സാധിക്കുകയും ചെയ്തു. “അതുല്യകൃപയെ” അതിശയകൃപയെ” ഈ നീചനാം എന്നെ രക്ഷിച്ചു .” പക്ഷേ അത് കഴിഞ്ഞ് തീര്‍ച്ചയായും ഞാന്‍ വീണ്ടും പാപത്തില്‍ തന്നെ ചെന്ന് അവസാനിക്കും. എനിക്ക് ധാരാളം കുറവുകളും കുറ്റങ്ങളും ഉണ്ടായിരുന്നുവെങ്കിലും എനിക്ക് ഇഷ്ടമില്ലാ എങ്കില്‍പോലും ഓരോ ദിവസവും ഞാന്‍ പാപം ചെയ്തുകൊണ്ടിരിക്കും. ഒരിക്കല്‍പോലും നന്മയ്ക്കുവേണ്ടി ഈ പാപത്തിന്‍റെ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല.
ഈ അവസ്ഥകളില്‍ 5 വര്‍ഷം കൂടെ കടന്നുപോയി. ഞാന്‍ ക്രിസ്തീയ ജീവിതത്തില്‍ 10 വര്‍ഷം തികച്ചപ്പോള്‍ ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ എന്തുമാത്രം പാപങ്ങള്‍ ചെയ്തു എന്ന് കണ്ടെത്തുന്നതുപോലും എന്നെ സ്തബ്ധനാക്കി കളഞ്ഞു. ഓരോദിവസവും കൊടിയപാപങ്ങള്‍ ചെയ്തുകൊണ്ടിരുന്ന എന്നെ തന്നെ നോക്കി ഞാന്‍ വളരെ ദുഃഖിക്കയും എന്‍റെ ഹൃദയം തകരുകയും ചെയ്തു. ന്യായപ്രമാണത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വാസ്തവമായും എത്ര വലിയ പാപിയാണെന്ന് ഞാന്‍ കണ്ടെത്തി. ദൈവമുമ്പാകെ നില്‍ക്കുന്നത് എനിക്ക് അധികം പ്രയാസകരമായി തുടങ്ങി. എന്‍റെ നല്ല മനസാക്ഷിയില്‍ യേശുവിനെ അറികയും വിശ്വസിക്കുകയും ചെയ്യുന്നവനാണ് ഞാന്‍ എന്ന് പറയുവാന്‍ പോലും ആകാത്ത വലിയൊരു പാപിയായി ഞാന്‍ മാറി. അങ്ങനെ ക്രിസ്ത്യാനിയായതിന്‍റെ പത്താം വര്‍ഷത്തില്‍ എന്‍റെ പാപത്തെക്കുറിച്ച് എന്നോടുതന്നെ ഏറ്റുപറയുകയല്ലാതെ മറ്റൊരുവഴിയും എനിക്ക് ഇല്ലാതെയായി.
ആദ്യമായി യേശുവില്‍ വിശ്വസിച്ചപ്പോള്‍ ഞാന്‍ ഒരു നല്ല ക്രിസ്ത്യാനി ആണെന്നായിരുന്നു കരുതിയിരുന്നത്, പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദൈവമുമ്പാകെ പ്രശംസിക്കുവാന്‍ എനിക്കൊന്നുമില്ലെന്നുള്ള കാര്യം എനിക്ക് അധികം ബോധ്യമായി. “ഞാന്‍ യഥാര്‍ത്ഥമായൊരു പരീശനാണ്. പരീശന്മാര്‍ ബൈബിളില്‍ നീതിമാന്മാരായിരുന്നില്ല. ഞാന്‍ ഇന്ന് ഒരു പരീശനായിരിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു”
വിശുദ്ധി നടിച്ചു കൊണ്ടിരുന്ന തരം ആള്‍ക്കാരാണ് പരീശന്മാര്‍. എല്ലാ ഞായറാഴ്ചയും തങ്ങളുടെ കയ്യില്‍ ബൈബിളും വെച്ചുകൊണ്ട് സഭയിലേയ്ക്കുള്ള വഴിയില്‍ സഹവിശ്വാസികളെ കാണുമ്പോള്‍ ഗുഡ്മോര്‍ണിങ് ഹല്ലേലൂയ്യാ എന്ന് വിളിച്ച് കൂവും. ആരാധന വേളയില്‍ ആരെങ്കിലും കുരിശിനെക്കുറിച്ച് പ്രസംഗിക്കുന്നത് കേട്ടാല്‍ ഉടനെ കരയാന്‍ തുടങ്ങും. യേശുവിന്‍റെ രക്തത്തെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ കണ്ണുനീര്‍ തൂകീട്ടുണ്ട്. ഇത് യഥാര്‍ത്ഥ ആരാധനയെന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ഈ ലോകത്ത് ജീവിക്കുമ്പോള്‍ പാപത്തിനു മേലെ പാപം ചെയ്യുന്ന ഒരു വ്യക്തിത്വമായിട്ട് മാത്രമേ ഏത് ഒരാള്‍ക്കും തങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ജനങ്ങള്‍ അനുതാപ പ്രാര്‍ത്ഥനയില്‍ തന്നെ വീണ്ടും അഭയം തേടുന്നു. അല്പ നേരത്തേയ്ക്ക് അവര്‍ക്ക് ആശ്വാസം തോന്നാമെങ്കിലും തങ്ങള്‍ ചെയ്യുന്ന അനേകം പാപങ്ങളെ ഓര്‍ത്ത് ഈ അനുതാപ പ്രാര്‍ത്ഥനകളില്‍ നിന്നും ഓടി ഒളിക്കും. ചിലരാകട്ടെ അന്യഭാഷകള്‍ സംസാരിക്കുകയും ദര്‍ശനങ്ങള്‍ കാണുകയും ചെയ്യും. പക്ഷേ അതുകൊണ്ടൊന്നും ഫലം ഉണ്ടാകില്ല. അവര്‍ എന്തെല്ലാം കാര്യങ്ങള്‍ പരിശ്രമിച്ചാലും തങ്ങളുടെ ഹൃദയത്തിലെ പാപങ്ങളുടെ പ്രശ്നം പരിഹരിക്കുവാന്‍ അവ ഒന്നും ഉപകരിക്കില്ല.
തങ്ങള്‍ ദൈവമുമ്പാകെ വിലയില്ലാത്തവരാണെന്നും തങ്ങളുടെ പാപം നിമിത്തം നരകത്തിലേക്ക് പോകാനുള്ളവരാണെന്നും അവസാനം അവര്‍ തിരിച്ചറിയുന്നു. എങ്കില്‍ ഈ തിരിച്ചറിവ് വളരെ വൈകിയാണ് വരുന്നതെങ്കില്‍പ്പോലും ഭാഗ്യകരമായ ഒരു മാറ്റമാണത്. വാസ്തവത്തില്‍ എത്രകാലം അധികം നാം യേശുവില്‍ വിശ്വസിച്ചുവോ അത്ര അധികം ഭീകരമായ പാപികളാണ് നമ്മള്‍ എന്നേ തിരിച്ചറിയുകയുള്ളൂ. ഹൃദയത്തിലെ പാപങ്ങള്‍ മറയ്ക്കുകയും തങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ തങ്ങളുടെ ഭക്തിയെ അംഗീകരിക്കത്തക്കവിധം കപടഭക്തി കാണിക്കുന്നതിലും മിടുക്കരായിരുന്നു അവര്‍.
ഈ ലോകത്തിലെ മതവാദികള്‍ പരസ്പരം വലിയ ബഹുമാനമുള്ളവരാണ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും അവര്‍ എന്തുമാത്രം ബഹുമാനവും അംഗീകാരവും നേടിയാലും ദൈവമുമ്പാകെ നില്ക്കുമ്പോള്‍ അവര്‍ പാപത്തിന്‍റെ വലിയ ഒരു കൂമ്പാരം മാത്രമാണ്.
സത്യം അറിയാതിരുന്നപ്പോള്‍ നമ്മളും ആത്മാര്‍ത്ഥമായി അനുതാപപ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കും. പക്ഷേ കുറച്ച് കഴിയുമ്പോള്‍ നാം തളരുകയും കര്‍ത്താവെ എന്നെ എന്തുവേണമെങ്കിലും ചെയ്തു കൊള്ളൂ എന്നില്‍ അനേകം പാപങ്ങളുണ്ട് ഞാന്‍ വീണ്ടും പാപം ചെയ്തു, ഇപ്പോള്‍ അവയെക്കുറിച്ചെല്ലാം അങ്ങയോട് പറയാന്‍പോലും ഞാന്‍ ഭയപ്പെടുന്നു; എന്നിങ്ങനെയുള്ള പ്രാര്‍ത്ഥനയില്‍ ഇത് അവസാനിക്കും. ഇത് നമ്മെ ഭയപ്പെടുത്തുന്ന ഒരു രീതിയാണെങ്കിലും നാം പാപങ്ങളെ ഏറ്റുപറയുമ്പോള്‍ ദൈവം പ്രസാദിക്കുമെന്നും തന്‍റെ നീതിയാല്‍ തങ്ങളുടെ പാപങ്ങളെ ക്ഷമിക്കുമെന്നും സകല അനീതിയില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുമെന്നും നമുക്ക് പറഞ്ഞ് തന്നിരിക്കയാല്‍ നാം തുടര്‍ന്നും അവനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കും “കര്‍ത്താവെ ഞാന്‍ പാപം ചെയ്തു ദയവായി എന്നോട് ക്ഷമിക്കേണമേ കര്‍ത്താവേ” എങ്കിലും നമ്മുടെ പാപങ്ങള്‍ ഹൃദയങ്ങളില്‍ തന്നെ ശേഷിക്കും.
ദൈവമുമ്പാകെ പ്രാര്‍ത്ഥിക്കുവാനായി ജനങ്ങള്‍ തങ്ങളുടെ തലകളെ വണങ്ങുമ്പോള്‍ തങ്ങളുടെ മനസ്സാക്ഷി തങ്ങളുടെ പാപങ്ങളെ ക്കുറിച്ച് അവരെ ഓര്‍മ്മിപ്പിക്കുകയും തങ്ങളുടെ ഹൃദയങ്ങളെ തിന്നുകളയുകയും ചെയ്യുന്നു. “ഇത്രയധികം പാപങ്ങള്‍ ചെയ്തിരിക്കെ ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചുകൊണ്ട് മനസാക്ഷി നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കും”
അതുകൊണ്ട് അല്പം കഴിയുമ്പോള്‍ നമുക്ക് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ “കര്‍ത്താവേ കര്‍ത്താവേ” എന്നു കരച്ചിലില്‍ നാം ചെന്നു നില്‍ക്കും. അധികമധികമായി ഒരു മലമുകളിലേക്ക് കയറിച്ചെന്ന് കര്‍ത്താവിന്‍റെ നാമം വിളിച്ച് കരയും. ജനശ്രദ്ധയില്‍ നിന്നു ഒഴിവാകുവാനായി അര്‍ദ്ധരാത്രിയില്‍ നാം മലമുകളില്‍ കയറി എതെങ്കിലും ഒരു ഗുഹയില്‍ കയറി കര്‍ത്താവിന്‍റെ നാമം വിളിക്കും. ഇതും നമുക്കൊരു മോഹാലസ്യം നല്‍കുമെന്നല്ലാതെ നമ്മുടെ പാപങ്ങള്‍ തുടര്‍ന്നും നമ്മോടുകൂടെയിരിക്കും.
നാം പാപികളല്ലെന്ന് നമ്മോട് തന്നെ പറഞ്ഞതുകൊണ്ട് നമ്മുടെ മന:സാക്ഷിയെ അടക്കുവാന്‍ നാം ശ്രമിക്കും. “ദൈവം വളരെ കരുണാമയനാണ്, എന്‍റെ പാപങ്ങളെല്ലാം അപ്രത്യക്ഷമാക്കും. മൂന്നു ദിവസം ഞാന്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. അത്രയധികം പാപം ഒന്നും ഞാന്‍ ചെയ്തിട്ടില്ല എന്നാണ് വിചാരിക്കുന്നത്. കരുണാമയനായ നമ്മുടെ ദൈവം എന്നോട് ക്ഷമിക്കില്ലേ”
പക്ഷെ ദൈവത്തിന്‍റെ കാരുണ്യത്തെക്കുറിച്ച് അവനെ സ്തുതിക്കേണ്ടത് ആവശ്യമാണെങ്കിലും ഇങ്ങനെ നമ്മെ വഞ്ചിക്കാമോ? ദൈവമുമ്പാകെ പാപം ഉള്ളവരായ നാം തുടരുമ്പോള്‍ നമ്മുടെ ഹൃദയങ്ങളെ എങ്ങനെ വഞ്ചിക്കുവാന്‍ കഴിയും? നമുക്കൊരിക്കലും അങ്ങനെ കഴിയില്ല. നമ്മുടെ സഭകളില്‍ എത്ര ഉന്നതസ്ഥാനങ്ങളില്‍ നാം കയറിപ്പറ്റിയാലും മറ്റുള്ളവരാല്‍ എത്രയധികം അനുമോദിക്കപ്പെട്ടാലും നമ്മുടെ സ്വന്തം പാപങ്ങള്‍ ചെയ്യുന്നത് തുടര്‍ന്നാല്‍ നമുക്കൊരിക്കലും ഈ പാപങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ കഴിയില്ല. അവസാനം കപടഭക്തന്മാരായി നാം മാറും.
പാപമോഹങ്ങള്‍ തുടര്‍ന്നും നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടാകും. അസംഖ്യം സമയങ്ങളില്‍ കുരിശിലെ യേശുവിന്‍റെ രക്തത്തെക്കുറിച്ച് നാം പ്രസംഗിച്ചിട്ടുണ്ടല്ലോ, കുരിശിലെ അവന്‍റെ രക്തത്തെക്കുറിച്ചോര്‍ത്ത് അനേകം കണ്ണുനീര്‍ തൂകിയിട്ടുണ്ടെങ്കിലും ഞാന്‍ നല്ല ക്രിസ്ത്യാനി ആണെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സമ്പൂര്‍ണ്ണ സുവിശേഷം കണ്ടെത്തുന്നതുവരെ നാം പാപികളായി തന്നെ തുടരുന്നു. ക്രിസ്ത്യാനിത്വത്തിലെ സകല ആചാരങ്ങള്‍ അനുസരിച്ച് ജീവിച്ചാലും അപ്പോഴും നമ്മില്‍ പാപം ഉണ്ട്. ഇതായിരുന്നു പരീശന്മാരുടെ മതം. ഈ വിശ്വാസം ഉള്ള അനേകംപേര്‍ ഈ ഭൂമുഖത്തുണ്ട്. അത്തരക്കാര്‍ ക്രിസ്തീയ സമൂഹങ്ങളില്‍ പോലും ഉണ്ട്.
 

വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളും അപ്രത്യക്ഷമായി

വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അറിയുന്നതിനും വിശ്വസിക്കുന്നതിനും മുമ്പും നമ്മുടെ ഹൃദയങ്ങളില്‍ പാപം ഉണ്ടായിരുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും ഈ സത്യത്തില്‍ വിശ്വസിക്കുന്നതിനുമുമ്പ് നമ്മുടെ മന:സ്സാക്ഷി പാപമുള്ളതായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ദൈവമുമ്പാകെ നാമെല്ലാം പാപത്താല്‍ നിറഞ്ഞവരായിരുന്നു. പാപത്തിന്‍റെ ശമ്പളം മരണമെന്ന് ബൈബിള്‍ പറയുന്നതിനാല്‍ നമ്മുടെ പാപം നിമിത്തം നരകത്തിലേക്ക് പോകേണ്ടവരായിരുന്നു നമ്മള്‍. നമ്മുടെ പാപങ്ങള്‍ കാരണം നമ്മളെല്ലാം വലിയരീതിയില്‍ വേദനിക്കപ്പെട്ടിരുന്നു. നമ്മുടെ പാപങ്ങള്‍ക്കായുള്ള ദൈവീക ന്യായവിധികാരണം ആത്മീയമായും ശാരീരികമായും നരകത്തിലേക്ക് പോകേണ്ടവരായിരുന്നു നമ്മള്‍.
അനേകം വ്യക്തികളെ നാം ക്രിസ്ത്യാനിത്വത്തിലേക്ക് മാറ്റുകയും അവരെ പഠിപ്പിക്കുകയും ചെയ്യാറുണ്ട്. പക്ഷെ നമ്മുടെ സ്വന്തം മനസാക്ഷിയെ ശുദ്ധീകരിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് നാം ഈ പ്രവൃത്തികളെല്ലാം ചെയ്തിരുന്നത് എന്നത് ദൈവമുമ്പാകെ നമുക്ക് നിഷേധിക്കാന്‍ കഴിയില്ല. നമ്മുടെ ഹൃദയങ്ങളില്‍ പാപം നിറഞ്ഞതാണെന്നും നാം നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്നും ദൈവത്തിനുമുമ്പില്‍ നാം തിരിച്ചറിയണം.
ഉത്തരം കിട്ടാത്ത ഒരു ചോദ്യം പണ്ടുമുതലേ എന്‍റെ മുമ്പില്‍ ഉണ്ടായിരുന്നു. “ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ നമ്മുടെ കര്‍ത്താവ് സ്നാനപ്പെട്ടത് എന്തിന്?” യേശു സ്നാനം എടുത്തത് എന്തിന് എന്ന് കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിച്ചു. എന്തിനാണ്, എന്തുദ്ദേശ്യത്തിനാണ് യേശു സ്നാനപ്പെട്ടത്? നമ്മുടെ ജലസ്നാനം യേശുവിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ ഒരു അടയാളമാണെന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്നാപകയോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയത് എന്തിന് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്തിനാണ് അവന്‍ സ്നാനപ്പെട്ടത്? എന്തിന്?
അങ്ങനെ ക്രിസ്തീയ സമൂഹത്തിലെ ചില നേതാക്കന്മാരോടും ഞാന്‍ ചോദിച്ചു. “അച്ചോ എനിക്കൊരു ചോദ്യമുണ്ട് ചോദിക്കട്ടെ?” അവര്‍ എന്നോട് ചോദിക്കാന്‍ പറഞ്ഞതിനാല്‍ ഞാന്‍ ചോദിച്ചു. “ഇത് ബൈബിളിനെക്കുറിച്ചാണ്, പുതിയ നിയമത്തില്‍ യോഹന്നാനില്‍ നിന്നും യേശു സ്നാനപ്പെട്ടു എന്നത് വ്യക്തമാണ്. പക്ഷെ എന്തിനാണ് അവന്‍ സ്നാനപ്പെട്ടത് എന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ അച്ചാ” അവര്‍ പുഞ്ചിരിച്ചുകൊണ്ട് എന്നോടിങ്ങനെ പറഞ്ഞു. “നിനക്കിതു പോലും അറിയില്ലേ? നമ്മുടെ സണ്ടേസ്കൂള്‍ കൂട്ടായ്മകള്‍ക്കു പോലും ഇതറിയാമല്ലോ. ഇത് ബൈബിളിന്‍റെ മൂലഭാഷയിലും ബൈബിള്‍ നിഘണ്ടുക്കളിലും എല്ലാം ഉണ്ട്. യേശു സ്നാനപ്പെട്ടത് നമുക്കൊരു മാതൃകയായി ഉദാഹരണം കാണിക്കുവാനല്ലേ? അവന്‍റെ താഴ്മ പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയല്ലേ?” അപ്പോള്‍ ഞാന്‍ ചോദിച്ചു. “പക്ഷേ അച്ചാ ഉത്തരം വളരെ ലളിതവും സണ്ടേസ്കൂള്‍ കുട്ടികള്‍ക്കുപോലും അറിയാവുന്നതും ആണെങ്കിലും ഞാനതിനെ മൂലഭാഷയിലും ചരിത്രപരമായും പരിശോധിച്ചു നോക്കി. പക്ഷെ അവന്‍റെ സ്നാനത്തിന്‍റെ അര്‍ത്ഥം അതല്ല. യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടതിന്‍റെ വാസ്തവമായും എന്തെങ്കിലും ഒരു കാരണം ഉണ്ടാകില്ലേ?”
ഞാന്‍ ചോദിക്കുന്നത് തുടര്‍ന്നു. ഞാനൊരു ക്രിസ്ത്യാനിയായ സമയം മുതല്‍ക്കു തന്നെ ഉത്തരത്തിനായുള്ള അന്വേഷണം ആരംഭിച്ചു. ഈ ചോദ്യത്തിന്‍റെ ഉത്തരം കണ്ടെത്തുവാനായി അനേകം വര്‍ഷങ്ങള്‍ മാറ്റി വയ്ക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഈ ചോദ്യത്തെക്കുറിച്ചുള്ള ഉത്തരത്തിനായി പണ്ഡിതന്മാര്‍ രചിച്ച എല്ലാകൃതികളും ഞാന്‍ പരിശോധിച്ചു. ഇവയെല്ലാം അന്വേഷിക്കുകയും പരിശോധിക്കുകയും ചോദിക്കുകയും ചെയ്തുവെങ്കിലും യേശുവിന്‍റെ സ്നാനത്തെ വ്യക്തമായും കൃത്യമായും വിശദീകരിക്കുന്ന ഒന്നും കണ്ടെത്തുവാന്‍ എനിക്ക് കഴിഞ്ഞില്ല. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ കര്‍ത്താവ് എന്നെ പ്രകാശിപ്പിക്കുന്നത് വരെ ഒരു അന്തിമ ഉത്തരം കണ്ടെത്തുവാന്‍ ഞാന്‍ പരിശ്രമിച്ചു.
യേശുവിന്‍റെ സ്നാനത്തെക്കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യത്താല്‍ ഞാന്‍ പിടിക്കപ്പെട്ടിരുന്നപ്പോള്‍ മത്തായി 3:13-17 വരെ മനസ്സിരുത്തി വായിക്കുവാനുള്ള അവസരം എനിക്കു വന്നു “അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാന്‍ ഗലീലയില്‍ നിന്ന് യോര്‍ദ്ദാന്‍ വരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി. നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം. പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഇപ്പോള്‍ സമ്മതിക്ക ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു. എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്ന പോലെ ഇറങ്ങി തന്‍റെ തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു. ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി” 
ഈ വചനം വായിച്ചപ്പോള്‍ ഞാന്‍ അവസാനം ഉറപ്പിച്ചു. “അപ്പോള്‍ ഇതാണു കാര്യം. പഴയ നിയമത്തിലെ യാഗമൃഗമായതു കാരണമാണ് യേശു സ്നാനപ്പെട്ടത്! നീല, ധൂമ്രം, ചുവപ്പു നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും, മറഞ്ഞിരിക്കുന്ന അവന്‍റെ രക്ഷയുടെ സത്യം ഇതാണ്”
പഴയനിയമത്തില്‍ ദൈവം അയക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഏലിയാവാണ് യഥാര്‍ത്ഥത്തില്‍ യോഹന്നാന്‍ സ്നാപകന്‍. മലാഖി 4:5ല്‍ ന്യായവിധി ദിവസത്തിനു മുമ്പായി താന്‍ ഏലിയാവിനെ അയക്കുമെന്നു ദൈവം പറഞ്ഞു. അവന്‍ അയക്കാമെന്ന് വാഗ്ദത്തം ചെയ്ത ഏലിയാവ് യോഹന്നാന്‍ സ്നാപകനല്ലാതെ മറ്റാരുമല്ലെന്ന് മത്തായി 11:14 നമ്മോട് പറയുന്നു. അങ്ങനെ ഏലിയാവിനെക്കുറിച്ച് ഞാന്‍ കണ്ടെത്തി. പക്ഷെ യേശു എന്തിനാണ് യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടത് എന്ന് എനിക്ക് ഉറപ്പായില്ല. തുടര്‍ന്ന് ഞാന്‍ വീണ്ടും മത്തായി 3:13-17 വേദഭാഗത്തെ ശ്രദ്ധ വച്ചു വായിച്ചു. “ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു... യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി... ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി” എന്‍റെ എല്ലാ സംശയങ്ങളും തീര്‍ന്നു. “സകല നീതിയും നിവര്‍ത്തിക്കാനാണ് അവന്‍ തന്‍റെ സ്നാനം ഏറ്റത്. അവന്‍റെ സ്നാനത്തിലൂടെ സകലരെയും രക്ഷിക്കാനുള്ള ഈ നീതികരമായ പ്രവൃത്തി യേശു പൂര്‍ത്തിയാക്കി”
പഴയനിയമത്തിലെ കൈവെപ്പിന് സമാനമാണ് സ്നാനം. സാമഗമനകൂടാരത്തിലെ യാഗവ്യവസ്ഥ അനുസരിച്ച് യാഗമൃഗത്തിന്മേല്‍ കൈവയ്ക്കണം. പാപികളാകട്ടെ ഹോമയാഗപീഠത്തിനുമുമ്പില്‍ യാഗവസ്തുക്കളെ കൊണ്ടു വരുമ്പോള്‍ അവയുടെമേല്‍ തങ്ങളുടെ കരങ്ങള്‍ വച്ച് പാപങ്ങളെ ഏറ്റു പറഞ്ഞ് അവയെ ഈ യാഗവസ്തുവിലേക്ക് കടത്തിവിടണം; മഹാപുരോഹിതനാകട്ടെ യിസ്രായേല്‍ ജനത്തിന്‍റെ മുഴുവന്‍ പാപങ്ങളും ഏറ്റു പറഞ്ഞ് യിസ്രായേല്‍ ജനത്തിനും തങ്ങള്‍ക്കും വേണ്ടിയുള്ള യാഗവസ്തുവിലേക്ക് പാപത്തെ കടത്തിവിടണം. യേശുവിനാകട്ടെ പുതിയ നിയമകാലത്ത് യോഹന്നാന്‍ സ്നാനപകനില്‍ നിന്നും സ്നാനപ്പെടണം. ഈ കാര്യങ്ങളെല്ലാം പരസ്പരം യോജിക്കുന്നുണ്ട്. അപ്രകാരം യേശു സ്വീകരിച്ച സ്നാനം (കൈവയ്പ്പ്) ലോകത്തിന്‍റെ പാപം മുഴുവനും തന്‍റെ മേല്‍ ചുമക്കുവാനും സകലരുടെ പാപത്തെ അപ്രത്യക്ഷമാക്കുവാനുമാണ് എന്ന് ഞാനവസാനം തിരിച്ചറിഞ്ഞു.
അതുകൊണ്ട് ഞാന്‍ വീണ്ടും മൂലഭാഷയിലെ വചനം ശ്രദ്ധിച്ചു. ഇപ്പോള്‍ സമ്മതിക്ക ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു ഉചിതം എന്നു ഉത്തരം പറഞ്ഞു എന്ന വചനം ഗ്രീക്കിലെഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ഈ വചനത്തില്‍ “ഇങ്ങനെ” എന്നതിനും “നീതി” എന്നതിനും തുല്യമായ പദങ്ങള്‍ ഗ്രീക്കില്‍ “ഹൂ തോസ്ഗര്‍ (οὕτως γὰρ)” എന്നും “ദിക്കായിയോസൂന്‍ (δικαιοσύνην)" എന്നും ആണ്. ഇതില്‍ ആദ്യത്തേതിന്‍റെ അര്‍ത്ഥം ഈ രീതിയില്‍, തികച്ചും അനുയോജ്യമായി, ഈ രീതിയില്‍ മാത്രം, ഏറ്റവും യോജിച്ചത്, അല്ലെങ്കില്‍ ഈ രൂപത്തില്‍ എന്നും രണ്ടാമത്തേതിന്‍റെ അര്‍ത്ഥം. നീതി, ദൈവം അംഗീകരിക്കുന്ന ന്യായം അഥവാ നീതി എന്നുമാണ്.
യേശു പാപികളെ തങ്ങളുടെ പാപത്തില്‍ നിന്ന് രക്ഷിച്ചു എന്ന് ഇത് നമ്മോട് പറയുന്നു. സ്നാനപ്പെട്ടതിലൂടെയും തന്‍റെ രക്തം ചിന്തിയതിലൂടെയും ദൈവത്തിന്‍റെ നീതി യേശു പൂര്‍ത്തീകരിച്ചു എന്ന് ഇതു നമ്മോട് പറയുന്നു. മറ്റൊരുതരത്തില്‍ തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും അവന്‍ ചുമന്നു എന്നാണിതിനര്‍ത്ഥം. നമ്മുടെ സകല സംശയങ്ങളും ഇതോടെ അവസാനിക്കും. കാരണം വളരെയധികം ചിന്താകുഴപ്പത്തിനും അലച്ചിലിനും കാരണമായതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ഇപ്പോള്‍ നാം മനസ്സിലാക്കിയിരിക്കുന്നു. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും ചുമന്നതിനാലാണ് ഈ പാപങ്ങളുടെ ന്യായവിധിക്കായി അവന്‍ കുരിശിലേക്ക് ചെന്ന് മരിച്ചത്. ഈ സത്യമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ കാണുന്നത്. 
മറ്റൊരു തരത്തില്‍ യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനം നമ്മുടെ രക്ഷയ്ക്കാവശ്യമായ ഒഴിവാക്കാനാവാത്ത ഘടകമാണെന്നും ഈ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും ഒരിക്കലായ് യേശു ചുമന്നുവെന്നും വീണ്ടും ജനിച്ച നാം തിരിച്ചറിയണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള ഈ സത്യത്തെ നിങ്ങളും തിരിച്ചറിയണം. എങ്കില്‍ മാത്രമേ നിങ്ങളുടെ ആത്മാക്കള്‍ പ്രകാശിതമാകുകയുള്ളൂ.
വാസ്തവത്തില്‍ യോഹന്നാനില്‍ നിന്നും യേശു സ്നാനം സ്വീകരിച്ച ദിവസത്തെ നമുക്കൊരിക്കലും മറക്കാനാവില്ല. നമ്മുടെ പാപങ്ങളെല്ലാം യേശുവിലേക്ക് യഥാര്‍ത്ഥമായും കടത്തിവിടപ്പെട്ടു എന്ന് നാം തിരിച്ചറിഞ്ഞ ദിസവും മറക്കാനാവില്ല. ഈ സത്യത്തെ തിരിച്ചറിഞ്ഞതോടുകൂടി നമ്മുടെ ഹൃദയത്തില്‍ ഉണ്ടായ മാറ്റങ്ങളെ നാം കണ്ടതാണ്. ഒരു തടാകത്തില്‍ ഓളങ്ങള്‍ വ്യാപിക്കുന്നതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ അതു വ്യാപിക്കുന്നു. ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് പ്രഭാത കിരണങ്ങള്‍ പ്രവേശിക്കു ന്നതുപോലെ രക്ഷയുടെ സത്യത്തെ അറിയുവാന്‍ അത് നമ്മെ അനുവദിക്കുന്നു.
 
 
യേശു സ്വീകരിച്ച സ്നാനം ലോകത്തിന്‍റെ പാപങ്ങളെ അവന്‍റെ മേല്‍ കടത്തിവിട്ടു

മത്തായി 3:13-17 വരെ വായിച്ചശേഷം കുറനേരത്തേക്ക് എനിക്ക് ഒരു വാക്കും മിണ്ടാന്‍ കഴിഞ്ഞില്ല. വാസ്തവത്തില്‍ ഞാന്‍ പാപപൂര്‍ണനായിരുന്നുവെങ്കിലും യേശു സ്നാനം ഏറ്റശേഷം “ഇപ്പോള്‍ സമ്മതിക്ക ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം” എന്നു പറഞ്ഞു. ആകയാല്‍ കുരിശില്‍ തന്‍റെ രക്തം ചിന്താനുള്ള (ചുവപ്പുനൂല്‍) കാരണം യേശുവിന്‍റെ സ്നാനമായിരുന്നു (നീലനൂല്‍). ഈ യേശു ദൈവം തന്നെയാണ് (ധൂമ്രനൂല്‍). പഴയപുതിയ നിയമങ്ങളിലെ വചനത്തിലൂടെ (പിരിച്ച പഞ്ഞിനൂല്‍) രക്ഷയുടെ യഥാര്‍ത്ഥ സത്യത്തെ അവന്‍ നമ്മെ പഠിപ്പിച്ചു. മറ്റൊരു തരത്തില്‍ നമ്മുടെ സകല പാപങ്ങളും യേശു ചുമന്നു.
“അപ്പോള്‍ നാം തുടര്‍ന്നും പാപം ഉള്ളവരോ ഇല്ലാത്തവരോ? യേശു സ്നാനപകയോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ എല്ലാവരുടെയും പാപങ്ങള്‍ അവനിലേയ്ക്ക് മാറ്റപ്പെട്ടു. നമ്മുടെ സ്വന്തം പാപങ്ങള്‍ അവങ്കലേയ്ക്ക് മാറ്റപ്പെട്ടുവോ? ആ സമയത്ത് ലോകത്തിന്‍റെ പാപങ്ങള്‍ അവനിലേയ്ക്ക് മാറ്റപ്പെട്ടുവോ? നാം അമ്മയുടെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ തന്നെ നമ്മിലുണ്ടായിരുന്ന പാപങ്ങള്‍ ലോകപാപങ്ങളാണോ അല്ലയോ? നമുക്കു വെറും 1 വയസ്സുണ്ടായിരുന്നപ്പോള്‍ നാം ചെയ്ത പാപങ്ങള്‍ എന്താകുന്നു? അവയെല്ലാം ലോകപാപങ്ങള്‍ തന്നെയല്ലേ? നമ്മുടെ ബാല്യകാലത്ത് ചെയ്ത പാപങ്ങളുടെ ഗതിയെന്താകും? അവയും ലോകപാപങ്ങളുടെ കൂട്ടത്തില്‍പ്പെടുമോ?”
നാം ശരിയായ കാല്‍ചുവടുകളിലാണ് എന്നുറപ്പിക്കുവാന്‍ ഈ ചോദ്യങ്ങള്‍ നമ്മോടു തന്നെ ചോദിക്കണം. ഇതേപ്പോലെ വിശ്വാസം എന്നതും നാം നില്‍ക്കുന്നത് ദൈവവചനത്തോടൊപ്പം ശരിയായ നിലത്തു തന്നെയാണ് എന്ന് ഉറപ്പാക്കുകയാണ്. നമ്മുടെ ബാല്യകാലത്ത് നാം ചെയ്ത പാപങ്ങള്‍, നമ്മുടെ യൗവനകാലത്ത് ചെയ്ത പാപങ്ങളെപ്പോലെ തന്നെ ലോകത്തിന്‍റെ പാപം തന്നെയാണ്. നമ്മുടെ ജീവിതകാലത്ത്, മുതിര്‍ന്ന പ്രായത്തിലുള്ളത് പറയുകയും വേണ്ട, നാം ചെയ്ത സകല പാപങ്ങളും ലോകത്തിന്‍റെ പാപങ്ങളാണ്. അത്തരത്തിലുള്ള ലോകത്തിന്‍റെ സകല പാപങ്ങളെയുമാണ് യേശുവിലേക്ക് നേരത്തെ തന്നെ കടത്തിവിടപ്പെട്ടത്. അങ്ങനെയല്ലേ? തീര്‍ച്ചയായും അങ്ങനെ തന്നെ! കര്‍ത്താവ് നമ്മുടെ പാപങ്ങളെയും ചുമന്നുവെന്ന് എഴുതപ്പെട്ടിരിക്കുന്നു. ആകയാല്‍ നമ്മുടെ സകല പാപങ്ങളെയും യേശുവിലേക്ക് കടത്തിവിടപ്പെട്ടു. തുടര്‍ന്ന് നമുക്ക് പാപം ഉണ്ടോ? ഇല്ല നമ്മില്‍ ഒരു പാപവും ഇനി ബാക്കി നില്‍ക്കുന്നില്ല എന്ന് നാം തിരിച്ചറിയുന്നു.
സ്നാപകയോഹന്നാനാല്‍ വാസ്തവമായും യേശു സ്നാനപ്പെട്ടതിനാലാണ് “ഇന്നും ലോകത്തിന്‍റെ പാപത്തെ ചുമന്നു തീര്‍ക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹന്നാന്‍ 1:29) എന്ന് സ്നാപകയോഹന്നാന്‍ സാക്ഷീകരിച്ചത്. മാനവജാതിയുടെ ആരംഭം മുതല്‍ അവസാനം വരെ ജീവിച്ചിരിക്കുന്ന ജീവിക്കുവാനുള്ള സകലരുടെയും പാപങ്ങളെ യേശു ചുമന്നു. ഏതൊരാളും തങ്ങളുടെ ജീവിതകാലം മുഴുവന്‍ ചെയ്തിട്ടുള്ള സകല പാപങ്ങളും ഏതൊരാളുടെയും മക്കളുടെ പാപങ്ങള്‍ സകലതും യേശുവിനാല്‍ ചുമക്കപ്പെട്ടു. ഈ ലോകം എത്രകാലം നിലനിന്നാലും, ഒരു പക്ഷേ ആയിരക്കണക്കിനു അഥവാ കോടികണക്കിനു വര്‍ഷങ്ങള്‍ നിലനിന്നാലും, ഇതിലെ സകല ജനത്തിന്‍റെയും പാപങ്ങളെ യേശു തന്‍റെ സ്നാനത്തിലൂടെ ചുമന്നു. ഈ പാപങ്ങളെ തന്‍റെ ചുമലില്‍ വഹിച്ചു ക്രൂശിലേക്ക് ചെന്ന് ക്രൂശിക്കപ്പെട്ട് നമുക്ക് പകരം പാപത്തിന്‍റെ സകല ന്യായവിധിയും സ്വീകരിച്ചു. ഇതാണ് നാം തിരിച്ചറിഞ്ഞ കാര്യം.
യേശു ക്രിസ്തു മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്നും ഇക്കാരണത്താല്‍ നമ്മുടെ രക്ഷകനായി മാറിയെന്നും വീണ്ടും ജനിച്ച നാം യഥാര്‍ത്ഥമായും തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ സകല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നു.
അങ്ങനെ അവന്‍ പ്രാപിച്ച സ്നാനത്താലും കുരിശില്‍ ചിന്തിയ രക്തത്താലും നമ്മുടെ സകല പാപങ്ങളുടെയും കണക്കു കര്‍ത്താവ് ഏറ്റെടുത്തു. ഇതിനാലാണ് സമാഗമനകൂടാരത്തിന്‍റെ പ്രകാരവാതിലുള്ള നീല, ധൂമ്രം, ചുവപ്പു നൂലുകളെയും പിരിച്ച പഞ്ഞിനൂലിനെയും കുറിച്ച് ബൈബിള്‍ പറയുകയും യേശു നമ്മിലേക്ക് വന്നത് ജലത്താല്‍ മാത്രമല്ല ജലത്താലും രക്തത്താലും തന്നെ എന്ന് 1 യോഹന്നാന്‍ 5:4-6 വരെ പറയുകയും ചെയ്യുന്നത്. “ആകയാല്‍ സ്നാനമേറ്റതിലൂടെ ദൈവത്തിന്‍റെ സകലനീതിയും പൂര്‍ത്തിയാക്കി യേശു നമ്മുടെ രക്ഷകനായി തീര്‍ന്നത് എപ്രകാരം ആണെന്ന് ബൈബിള്‍ പറയുന്നത് ഇതിനാലാണ്. ഇതാണ് സത്യം! പക്ഷെ ഇതിനെക്കുറിച്ച് അറിവില്ലാത്തതിനാല്‍ ക്രിസ്തീയ നേതാക്കന്മാര്‍ ഈ സത്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നില്ല” ഇക്കാര്യം നാം തിരിച്ചറിയുന്നു.
നാം പാപമില്ലാത്തവരാണെന്ന് നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച നൂലിന്‍റെയും ദൈവീക സത്യം നമ്മോടു പറയുമ്പോള്‍ മാത്രമാണ് നാം പാപമില്ലാത്തവരായി മാറുന്നത്. മറ്റൊരാത്മാവിന്‍റെ രക്ഷയെ അംഗീകരിച്ചു കൊടുക്കാന്‍ ആര്‍ക്കും കഴിയില്ല. മറ്റുള്ളവര്‍ നമ്മെക്കുറിച്ച് നല്ല വാക്കുപറഞ്ഞതു കൊണ്ട് ഒരു പ്രയോജനവും ഇല്ല. നമ്മെക്കുറിച്ച് മറ്റുള്ളവര്‍ നാം വളരെ നല്ല ക്രിസ്ത്യാനികളാണെന്നോ അഥവാ എ+ കിട്ടിയ ക്രിസ്ത്യാനികളാണെന്നോ പറഞ്ഞതുകൊണ്ട് നമ്മുടെ പാപത്തില്‍ നിന്നുള്ള രക്ഷയാകുമോ? നാം പാപമില്ലാത്തവരായി തീരുന്നത് ജനങ്ങള്‍ നമ്മെ അംഗീകരിക്കുമ്പോള്‍ അല്ല, മറിച്ച് യേശു എന്‍റെ പാപങ്ങള്‍ മാത്രമല്ല നിങ്ങളുടെ പാപങ്ങളും അപ്രത്യക്ഷമാക്കിയെന്ന് ദൈവവചനം നമ്മോടു പറയുന്നു. 
യേശു മശിഹാ സകല മനുഷ്യരുടെയും പാപങ്ങള്‍ അപ്രത്യക്ഷമാക്കിയതുകൊണ്ടു തന്നെ നാം വിശ്വസിക്കുകയാണെങ്കില്‍ മാത്രം നാമെല്ലാവരും പാപക്ഷമ നേടുമെന്നും ഇത് നമ്മോടു പറയുന്നു. ഇങ്ങനെയാണ് വെള്ളത്തിലൂടെയും ആത്മാവിലൂടെയും പാപക്ഷമ നേടിയ ശേഷം നമുക്ക് സമാഗമനകൂടാര വാതില്‍ക്കല്‍ പ്രവേശിക്കുവാനാകുന്നത്.
 

എന്താണ് കുറ്റമറ്റ വിശ്വാസം?

സമാഗമനകൂടാരത്തിന്‍റെ വാതില്‍ നിര്‍മ്മിച്ചിരിക്കുന്നത് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടായിരുന്നു. നമ്മുടെ കര്‍ത്താവ് ഭൂമിയില്‍ വന്നുവെന്നും ഇങ്ങനെ നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചുവെന്നുമുളള പൂര്‍ണ്ണമായ വിശ്വാസം എല്ലാവര്‍ക്കും ഉണ്ടായിരിക്കേണം. കര്‍ത്താവ് മനുഷ്യജഡത്തില്‍ ഈ ഭൂമിയില്‍ ജനിച്ചുവെന്നും യോഹന്നാനാല്‍ സ്നാനപ്പെട്ടുവെന്നും ക്രൂശില്‍ മരിച്ചുവെന്നും മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റുവെന്നും അങ്ങനെ നമ്മുടെ രക്ഷകനായി മാറിയെന്നും നാം വിശ്വസിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ദൈവമക്കളാകുവാന്‍ സാധിക്കും. നമ്മുടെ പ്രവൃത്തികളെല്ലാം തെറ്റായിരുന്നാലും നമ്മുടെ ജഡം വിലയില്ലാത്തതായിരുന്നാലും നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലും പിരിച്ച പഞ്ഞിനൂലിലുമുളള വിശ്വാസത്താല്‍ നാം പാപമുക്തി നേടിയവരായി മാറി. അതിനാല്‍ വിശ്വാസത്തിലൂടെ മാത്രമേ നീതിമാന്മാരായി മാറുവാന്‍ സാധിക്കുകയുളളൂ. നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും വെളിപ്പെടുത്തപ്പെട്ട രക്ഷയിലുളള വിശ്വാസത്താല്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതിയാല്‍ പുതയ്ക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ നാം ദൈവമക്കളായി മാറി. 
നിങ്ങളില്‍ ചിലര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട ഒരേയൊരു കാര്യം ഈ പുസ്തകം വായിക്കുന്നത് തുടരുകയെന്നതും ദൈവസഭയില്‍ പങ്കെടുക്കുക എന്നതുമാണ്. ഇതുവരെ സമാഗമനകൂടാരത്തിന്‍റെ പൊതുവായ കാഴ്ചപ്പാടെന്താണെന്നു നാം ചിന്തിച്ചു. എന്നാല്‍ ഒരിക്കല്‍ ഇതിന്‍റെ വിശദാംശങ്ങള്‍ നിങ്ങള്‍ വായിക്കുകയാണെങ്കില്‍ സമാഗമനകൂടാരത്തെ ക്കുറിച്ച് ഒരു പൂര്‍ണ്ണബോധത്തില്‍ എത്തിച്ചേരുവാന്‍ നിങ്ങള്‍ക്കു സാധിക്കും. ഒരു കൊച്ചുകുട്ടിക്കുപോലും വായിച്ചു മനസ്സിലാക്കത്തക്കവിധം വളരെ ലളിതമാണ് ഇത്.
യേശുവിനെക്കുറിച്ചുള്ള അവ്യക്തമായ അറിവില്‍ അടിസ്ഥാനപ്പെട്ടതാണ് തങ്ങളുടെ വിശ്വാസമെങ്കില്‍ ആയിരമോ പതിനായിരമോ വര്‍ഷങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും ആളുകള്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും ഒരിക്കലും രക്ഷ നേടില്ല. അവര്‍ ഇപ്പോഴും നിത്യേന പാപം ചെയ്യുന്നു. അങ്ങനെ തങ്ങളുടെ പാപത്തിന്‍റെ ശാപത്തില്‍ നിന്നും രക്ഷനേടുവാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് ദിവസവും കരയുവാനേ സമയം കിട്ടൂ. കാര്യങ്ങള്‍ നേരായി നടക്കുമ്പോള്‍ ദൈവം തങ്ങളെ സഹായിക്കുന്നുവെന്ന് അവര്‍ വിചാരിക്കും. എന്നാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്പോള്‍, “ഞാന്‍ പ്രാര്‍ത്ഥന കഴിക്കാത്തതുകൊണ്ടാണോ ഇങ്ങനെ? അതോ കഴിഞ്ഞ ഞായറാഴ്ച സഭയില്‍ പോകാത്തതുകൊണ്ടോ? ഞാന്‍ പാപം ചെയ്യുകയും ശരിയായി ദൈവത്തെ സേവിക്കാതിരിക്കയും ചെയ്യുന്നു. അതുകൊണ്ടാണ് അവന്‍ എന്നെയിങ്ങനെ ശിക്ഷിക്കുന്നതെന്നു ഞാന്‍ കരുതുന്നു” എന്നു പറയുന്നവരുണ്ട്. ഇത്തരത്തില്‍ ന്യായപ്രമാണത്തില്‍ തളയ്ക്കപ്പെട്ടവരായിരിക്കുന്നത് നാം തുടര്‍ന്നാല്‍ “ന്യായപ്രമാണമോ കോപത്തിന് ഹേതുവാകുന്നു” എന്ന് ബെബിള്‍ നമ്മോടു പറയുന്നു (റോമര്‍ 4:15).
ഒരു കുറ്റമറ്റ വിശ്വാസം യഥാര്‍ത്ഥത്തില്‍ ഉണ്ടാകണമെങ്കില്‍ നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും നമ്മിലേക്കു വന്ന യേശുക്രിസ്തുവിന്‍റെ നാലുപ്രവൃത്തിയിലും വ്യക്തമായ അറിവും വിശ്വാസവും നമുക്കുണ്ടായിരിക്കേണം. യേശുക്രിസ്തു നല്‍കിയ സത്യത്തെ നാം തിരിച്ചറിയേണം. ഈ നാലുമടക്കു സത്യത്തെക്കുറിച്ച് ഒരു വ്യക്തമായ അറിവും വിശ്വാസവും നമുക്കുണ്ടായാല്‍ മാത്രമേ ദൈവത്തിനു മുമ്പില്‍ മുഴുവിശ്വാസത്തോടുകൂടി നില്‍ക്കുവാനും ദൈവത്തിന്‍റെ കുറ്റമറ്റ മക്കളായി മാറുവാനും നമുക്കു സാധിക്കൂ. യേശുവിന്‍റെ ഈ നാലുപ്രവൃത്തികളിലുമുള്ള വിശ്വാസത്താല്‍ നാം പാപമുക്തരായി മാറിയതുകൊണ്ടു തന്നെ, പാപബന്ധനത്തില്‍ നിന്നും സ്വതന്ത്രരാകുവാനുള്ള സ്വയം സമരത്തിലൂടെയല്ലെങ്കില്‍ പോലും നാം എപ്പോഴും പാപമുക്തരായ നീതിമാന്മാരും; നമ്മുടെ സ്വന്തം ശക്തി പ്രയോഗിക്കുന്നില്ലായെങ്കില്‍പോലും നാം വിശ്വാസത്തിന്‍റെ പാപമുക്തരായ മക്കളും; നാം നല്ല പ്രവൃത്തികള്‍ ചെയ്യുന്നില്ലായെങ്കില്‍പോലും നാം പാപങ്ങളെല്ലാം മഞ്ഞെന്നപോലെ വെളുത്ത ദൈവത്തിന്‍റെ കുറ്റമറ്റ മക്കളുമാണ്.
മാതാപിതാക്കളുടെ നിരീക്ഷണ കണ്ണുകളുടെ കീഴില്‍ കളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞെന്നപോലെ ഈ സത്യത്തിലുള്ള വിശ്വാസത്താല്‍ പിതാവായ ദൈവത്തിന്‍റെ കരുണയുള്ള കണ്ണുകളുടെ മുമ്പില്‍ നമുക്ക് നമ്മുടെ ഹൃദയത്തില്‍ സമാധാനവും ശാന്തതയും ഉണ്ടാകും. നിങ്ങളുടെ പ്രവൃത്തികള്‍ അപര്യാപ്തത നിറഞ്ഞതാണെങ്കിലും, നിങ്ങള്‍ എത്രതന്നെ അപര്യാപ്തരാണോ അത്രതന്നെ നമ്മുടെ കര്‍ത്താവിന്‍റെ സ്നേഹം അനുഭവപ്പെടുന്നതിനായി കര്‍ത്താവിന്‍റെ പ്രവൃത്തിയില്‍ വിശ്വസിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട ഒരേയൊരു കാര്യം.
നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലും പിരിച്ചപഞ്ഞിനൂലിലും വിശ്വസിക്കുന്ന വിശ്വാസം ഇപ്പോഴും ഉണ്ടായിരിക്കുന്നില്ല എങ്കിലും പാപക്ഷമ നേടുവാനായി നിങ്ങള്‍ ഒച്ചപ്പാടുണ്ടാക്കുന്നുവോ? ഇപ്പോള്‍ സത്യം അറിയുന്നവര്‍ പാപക്ഷമ നേടുവാനായി ഒച്ചപാടുണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ല. പകരം അതില്‍ പൂര്‍ണ്ണമായി വിശ്വസിച്ചാല്‍ മാത്രം മതി. വിശ്വാസത്താല്‍ ദൈവമക്കളായി മാറിയവരാണ്, വെള്ളത്തിലൂ ടെയും രക്തത്തിലൂടെയും ആത്മാവിലൂടെയും നമ്മിലേക്കുവന്ന യേശുക്രിസ്തുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍. അവര്‍ ദൈവത്തെ സേവിക്കുന്നത് തങ്ങളുടെ കപടപ്രവൃത്തിയായല്ല, മറിച്ച് ആദ്യം തങ്ങളുടെ വിശ്വാസത്താലാണ് അവര്‍ അവനെ സ്നേഹിക്കുന്നതും സേവിക്കുന്നതും. നാം വിശ്വസിക്കുന്നതുകൊണ്ടുതന്നെ അവന്‍റെ പ്രേക്ഷകരായിരിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കുകയും നമ്മോടുകൂടെ നടക്കുകയും ചെയ്യുന്നു. അവനില്‍ നാം വിശ്വസിക്കുന്നതുകൊണ്ടാണ് നമ്മെ അവന്‍ സഹായിക്കുന്നത്. തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മെ രക്ഷിച്ച യേശുവില്‍ നാം നമ്മുടെ വിശ്വാസം അര്‍പ്പിച്ചതുകൊണ്ടാണ് തന്‍റെ നീതിയുള്ള പ്രവൃത്തികളെ സേവിക്കുന്ന ദൈവമക്കളായി നാം മാറിയത്. 
പൂര്‍ണ്ണപാപക്ഷമയുടെ രക്ഷ നമുക്കു നല്‍കുന്നതിനായാണ് നീലനൂലുകൊണ്ടും ധൂമ്രനൂലുകൊണ്ടും ചുവപ്പുനൂലുകൊണ്ടും പിരിച്ച പഞ്ഞിനൂലുകൊണ്ടും സമാഗമനകൂടാരത്തില്‍ നമ്മുടെ രക്ഷ ദൈവം നെയ്തെടുത്തത് എന്ന സത്യം നാമെല്ലാവരും തിരിച്ചറിയേണം. വെള്ളത്തിലൂടെയും രക്തത്തിലൂടെയും ആത്മാവിലൂടെയും യേശു നമ്മിലേക്കു വന്നുവെന്നും പഴയനിയമത്തിലെ സമാഗമനകൂടാരവാതിലിലെ നീലനൂലിനാലും ധൂമ്രനൂലിനാലും ചുവപ്പുനൂലിനാലും പിരിച്ചപഞ്ഞിനൂലിനാലും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചുവെന്നും വേദപുസ്തകം നമ്മോടു പറയുന്നു. നമ്മുടെ കര്‍ത്താവ്, പാപത്തില്‍ നിന്നുമുള്ള നമ്മുടെ രക്ഷയുടെ വാതിലായി മാറി. യഥാര്‍ത്ഥമായും സത്യമായും നമ്മെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിച്ച മശിഹായുടെ ഈ നാലുപ്രവൃത്തികളിലും നാം വീണ്ടും വീണ്ടും വിശ്വസിക്കേണം. 
 

യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനമാണ് സമാഗമനകൂടാരത്തിന്‍റെ വാതിലില്‍ വെളിപ്പെടുത്തപ്പെട്ട നീലനൂലിന്‍റെ യഥാര്‍ത്ഥ സാരാംശം

നമുക്കു വീണ്ടും മത്തായി 3:13-17 മറിച്ചുനോക്കാം: “അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാന്‍ ഗലീലയില്‍ നിന്നു യോര്‍ദ്ദാന്‍ വരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെമേല്‍ വരുന്നതു അവന്‍ കണ്ടു; ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദം ഉണ്ടായി” ഈ സമയം യേശു സ്നാനപ്പെട്ടപ്പോള്‍ കന്യകാമറിയത്തില്‍ നിന്നു അവന്‍ ജനിച്ചിട്ടു 30 വര്‍ഷമായിരുന്നു. “അപ്പോള്‍” എന്നു ഇവിടെ സൂചിപ്പിക്കുന്ന ഈ വചനം യോഹന്നാന്‍ സ്നാപകനും യേശുവിനും 30 കഴിഞ്ഞു എന്നു സൂചിപ്പിക്കുന്നു. 
മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി അവര്‍ക്ക് പ്രായശ്ചിത്തത്തിന്‍റെ സ്നാനം നല്‍കുവാനായിരുന്നു യേശുവിന് 6 മാസങ്ങള്‍ക്കുമുമ്പ് യോഹന്നാന്‍ സ്നാപകന്‍ ജനിച്ചത് (മത്തായി 3:11, 11:11). യേശുവിനു 30 വയസ്സുകഴിഞ്ഞപ്പോള്‍ യോര്‍ദ്ദാന്‍ നദിയില്‍ ആളുകളെ സ്നാനപ്പെടുത്തുന്ന യോഹന്നാന്‍റെ അടുക്കല്‍ വന്ന് അവന്‍ സ്നാനപ്പെട്ടു. എന്നാല്‍ യോഹന്നാല്‍ സ്നാപകന്‍, “നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ?” എന്നു പറഞ്ഞു അവനെ വിലക്കി. എന്നാല്‍ ഇതിനു മറുപടിയായി “ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം” എന്നു യേശു പറഞ്ഞു. അപ്പോള്‍ യോഹന്നാന്‍ സമ്മതിച്ചു. യേശു അവനാല്‍ സ്നാനപ്പെടുകയും ചെയ്തു. യേശു സ്നാനപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായതായി ബൈബിള്‍ രേഖപ്പെടുത്തുന്നു. 
ഇവിടെ മത്തായി 3:15ല്‍ താന്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടതിന്‍റെ കാരണം യേശു നമ്മോടു പറയുന്നു. സമാഗമനകൂടാരത്തിന്‍റെ നീലനൂലിനെയാണ് “ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം” എന്ന ഈ സത്യം സൂചിപ്പിക്കുന്നത്. യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിന്‍റെ ലക്ഷ്യം, ഇങ്ങനെ (അങ്ങനെ) സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്ക് (അവര്‍ക്ക്) ഉചിതം എന്ന് സമാഗമനകൂടാരത്തിലെ നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലും വെളിപ്പെടുത്തപ്പെട്ട തന്‍റെ പ്രവൃത്തികളിലൂടെ പാപികളുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക എന്നതായിരുന്നു. 
യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടുകൊണ്ട് സകലരുടെ പാപങ്ങളും യേശുക്രിസ്തു എടുത്തുമാറ്റിയത് യേശുവിന്‍റെ നീതിയുളള സ്നേഹത്തിനും സകല പാപികളുടെയും രക്ഷയുടെ പ്രവൃത്തിയുടെ നിറവേറലിനുമായിരുന്നു. യോഹന്നാന്‍ 3:16 ല്‍ പറയുന്നതുപോലെ, “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” നമ്മുടെ പാപങ്ങള്‍ കാരണം നാം ന്യായം വിധിക്കപ്പെടാതിരിക്കു വാനാണു ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനായി യേശു സ്നാനപ്പെട്ടത്. ഇതുകൊണ്ടാണ് ഇങ്ങനെ സകലനീതിയും ഏറ്റെടുത്തതും യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകല പാപങ്ങളും എടുത്തുമാറ്റിയതും. 
“ദൈവത്തിന്‍റെ സകലനീതിയും” എന്നാല്‍ എന്താണ്? പിതാവിന്‍റെ നീതി നിറവേറ്റുവാനായിരുന്നു യേശു യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടത് എന്ന് മുകളിലത്തെ ഭാഗം നമ്മോടു പറയുന്നു.
ഇവിടെ ദൈവത്തിന്‍റെ സകലനീതിയും എന്താണ് എന്നു നാം കണ്ടെത്തേണ്ടതുണ്ട്. “സകലനീതിയും” എന്നത്, യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് യേശുക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റി എന്ന സത്യത്തെ സൂചിപ്പിക്കുന്നു. തന്‍റെ സ്നാനത്താല്‍ ലോകത്തിന്‍റെ സകലപാപങ്ങളും ഒരിക്കലായി യേശു തന്നിലേക്ക് ഏറ്റെടുത്തു. അവന്‍റെ ജനനത്തിന്‍റെ ഉദ്ദേശ്യം ലോകത്തിന്‍റെ സകലപാപങ്ങളും തുടച്ചുനീക്കുവാനായിരുന്നു. യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനം നീതിയുള്ളതുമായിരുന്നു. ദൈവത്തിന്‍റെ സകലനീതിയും നിറവേറ്റുക എന്നാല്‍, ലോകത്തിന്‍റെ സകലപാപങ്ങളും അപ്രത്യക്ഷമാക്കിയ അവന്‍റെ നീതിയുള്ള പ്രവൃത്തി അതായത് രക്ഷ നിറവേറ്റുക എന്നാണ് അര്‍ത്ഥം. 
നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുവാനായി ദൈവം സ്വീകരിച്ച അനിവാര്യമായ മാര്‍ഗ്ഗമായിരുന്നു യേശുവിന്‍റെ സ്നാനം. നമ്മുടെ പാപങ്ങള്‍ തുടച്ചു നീക്കുവാനായി, മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി യോഹന്നാന്‍ സ്നാപകനെ ഉയര്‍ത്തുവാനും തന്‍റെ പുത്രനായ യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തുവാന്‍ അവനെ പ്രാപ്തനാക്കുവാനും അങ്ങനെ നമ്മുടെ സകല പാപങ്ങളും തന്‍റെ പുത്രനിലേക്ക് മാറ്റുവാനും പഴയനിയമത്തില്‍ ദൈവം പദ്ധതിയിട്ടു. ഇത് ദൈവത്തിന്‍റെ കരുണയുളള പ്രവൃത്തിയല്ലാതെ മറ്റൊന്നുമല്ല. ദൈവം നമ്മെ കൂടുതല്‍ സ്നേഹിക്കുന്നതുകൊണ്ടാണ്, നമ്മെ തന്‍റെ മക്കളാക്കി മാറ്റുവാനും നമ്മുടെ പാപങ്ങള്‍ തുടച്ചുനീക്കുക എന്ന നീതിയുളള പ്രവൃത്തി പൂര്‍ണ്ണമാക്കുവാനും യോഹന്നാനാല്‍ യേശുവിനെ ദൈവം സ്നാനപ്പെടുത്തിയത്. ഇതുകൊണ്ടാണ് യേശു സ്നാനപ്പെട്ട് വെള്ളത്തില്‍ നിന്നും വന്നപ്പോള്‍ “ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന് ദൈവം പറഞ്ഞത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ “തന്‍റെ സ്നാനത്തിലൂടെ എന്‍റെ പുത്രന്‍ നിങ്ങളുടെ പാപങ്ങളെയെല്ലാം എടുത്തുമാറ്റി” എന്നു പിതാവായ ദൈവം പറഞ്ഞു.
ചുരുക്കത്തില്‍ പറഞ്ഞാല്‍, യേശു ഈ ഭൂമിയില്‍ വരുകയും യോഹന്നാനാല്‍ സ്നാനപ്പെടുക എന്ന മാര്‍ഗ്ഗത്തിലൂടെ, വളരെ ശരിയായ മാര്‍ഗ്ഗത്തിലൂടെ, അവന്‍ നമ്മുടെ പാപങ്ങളെല്ലാം ഒരിക്കലായി ചുമക്കുകയും അങ്ങനെ നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാനായി ഒരു യാഗവഴിപാടായി മാറുകയും ചെയ്തു.
ദൈവപുത്രന്‍ നമുക്കായി സ്നാനപ്പെട്ടതുകൊണ്ടും അങ്ങനെ നമ്മുടെ പാപങ്ങളെല്ലാം അവന്‍ തന്നിലേക്ക് എടുത്തതുകൊണ്ടുമാണ് ഈ പാപങ്ങളെ അവന്‍ ക്രൂശുവരെ ചുമന്നതും ക്രൂശിക്കപ്പെട്ട തന്‍റെ അമൂല്യ രക്തം ചൊരിഞ്ഞതും അങ്ങനെ നമ്മുടെയെല്ലാം രക്ഷകനായി മാറിയതും. മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍, നമ്മുടെ പാപങ്ങള്‍ക്കായി സ്നാനപ്പെട്ടുകൊണ്ട്, ക്രൂശിലെ തന്‍റെ രക്തത്താല്‍ സ്വയം യാഗമായി, മരണത്തില്‍ നിന്നും വീണ്ടും ഉയര്‍ത്തെഴുന്നേറ്റ യേശുവില്‍ നാം വിശ്വസിക്കുന്നതുകൊണ്ടാണ് അവന്‍ നമ്മെ രക്ഷിച്ചത്. മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിനും തന്‍റെ രക്ഷയുടെ പ്രവൃത്തി നിറവേറ്റിയതിനും ശേഷം ഇപ്പോള്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് അവന്‍ ഇരിക്കുന്നു. അവന്‍റെ സമയം വരുമ്പോള്‍ അവന്‍ തീര്‍ച്ചയായും വീണ്ടും വരും. ഈ സത്യമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവും രക്ഷയുടെ കേന്ദ്രവും.
സമാഗമനകൂടാരവാതില്‍ക്കല്‍, “പ്രകാരത്തിന്‍റെ വാതിലിനു നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ പണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറ” ഉണ്ടായിരുന്നതായി പുറപ്പാട് 27:16 രേഖപ്പെടുത്തുന്നു. അപ്പോള്‍ സമാഗമനകൂടാരത്തിന്‍റെ വാതില്‍ തയ്ച്ചിരിക്കുന്നത് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടായിരുന്നു. ഈ രക്ഷയുടെ ദാനത്തിലുളള വിശ്വാസത്താല്‍ മാത്രമേ നമുക്കു സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനാകുകയുളളൂ എന്ന സത്യമാണ് ഇതു നമ്മോടു പറയുന്നത്. 
സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ പണികഴിപ്പിച്ചിരുന്ന നീലനൂല്‍, യേശു ഈ ഭൂമിയില്‍ വന്ന് സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ പാപങ്ങളെല്ലാം അവനിലേക്കു മാറ്റപ്പെട്ടു എന്ന സത്യത്തെയാണ് സൂചിപ്പിക്കുന്നത്. 
ധൂമ്രനൂല്‍ നമ്മോടുപറയുന്നത് നമ്മുടെ പാപങ്ങള്‍ക്കായി സ്നാനപ്പെട്ട യേശുക്രിസ്തു, അടിസ്ഥാനപരമായി ഈ പ്രപഞ്ചവും അതിലെ സകലതും സൃഷ്ടിച്ച സ്രഷ്ടാവായ ദൈവവും നിങ്ങളുടെയും എന്‍റെയും കര്‍ത്താവുമാണ് എന്നാണ്. രാജാക്കന്മാരുടെ നിറമാണ് ധൂമ്രം (യോഹന്നാന്‍ 19:23) അതുകൊണ്ടു തന്നെ യേശുക്രിസ്തു രാജാക്കന്മാരുടെ രാജാവാണെന്നും സകലത്തിന്‍റെയും കര്‍ത്താവാണെന്നും ഇതു നമ്മോടു പറയുന്നു. “ക്രിസ്തു” എന്ന വാക്കിന് “അഭിഷിക്തന്‍” എന്നാണ് അര്‍ത്ഥം. രാജാക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരുമാണ് അഭിഷക്തരാക്കപ്പെടുന്നവര്‍. ഇത്തരത്തില്‍ യേശുക്രിസ്തു മനുഷ്യജഡത്തില്‍ ഈ ഭൂമിയില്‍ വന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവന്‍റെ സത്യവ്യക്തിത്വം രാജാക്കന്മാരുടെ രാജാവ് എന്നായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യേശുവാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച ദൈവം. യേശു സര്‍വ്വശക്തനായ ദൈവവും പിതാവിന്‍റെ ഏകജാതനായ പുത്രനുമായിരുന്നു. 
സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ നിര്‍മ്മിച്ചിരുന്ന വസ്തുക്കളിലൊന്നായ ചുവപ്പുനൂല്‍ മനുഷ്യജഡത്തില്‍ ഈ ഭൂമിയില്‍ വന്നതിനുശേഷം തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം ഏറ്റെടുത്ത് ക്രൂശിക്കപ്പെട്ട് രക്തം ചൊരിഞ്ഞ ഈ രാജാധിരാജാവിന്‍റെ യാഗത്തെയാണ് സൂചിപ്പിക്കുന്നത്. സ്നാനപ്പെട്ട് തന്‍റെ അമൂല്യരക്തം ചൊരിഞ്ഞ് അങ്ങനെ നമുക്കായി യാഗമായികൊണ്ട് യേശുക്രിസ്തു നമ്മുടെ പാപത്തിന്‍റെ ശമ്പളം നല്‍കി. ഈ ചുവപ്പുനൂല്‍ യേശുക്രിസ്തുവിന്‍റെ രക്തത്തിന്‍റെ യാഗത്തെ വെളിപ്പെടുത്തുന്നു. 
അവസാനമായി പിരിച്ച പഞ്ഞിനൂല്‍, പഴയനിയമത്തിലും പുതിയനിയമത്തിലുമുളള ദൈവത്തിന്‍റെ അതിസങ്കീര്‍ണ്ണമായ വചനത്തെ സൂചിപ്പിക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള വചനത്തിലൂടെ നമ്മുടെ രക്ഷയെക്കുറിച്ച് ബൈബിള്‍ പറയുന്നു. താന്‍ പാപികളുടെ രക്ഷകനായി വരുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. അങ്ങനെ താന്‍ വാഗ്ദാനം ചെയ്തതുപോലെ പുതിയനിയമത്തില്‍ ദൈവമായ യേശുക്രിസ്തു സത്യത്തില്‍ ഈ ലോകത്തില്‍ വന്ന് സ്നാനപ്പെട്ട് ക്രൂശില്‍ തന്‍റെ രക്തം ചൊരിഞ്ഞത് നമ്മുടെ പാപങ്ങള്‍ക്കായി യാഗമാകുവാനായി തന്നെത്തന്നെ നല്‍കുവാനായിരുന്നു.
നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായും തന്‍റെ സ്നാനത്തിലൂടെ നമ്മുടെ ഈ പാപങ്ങള്‍ എടുത്തുമാറ്റുവാനായും യേശുക്രിസ്തു ഈ ലോകത്തില്‍ വന്നുവെന്നുമുള്ള വചനത്തെ നീലനൂലിലൂടെ ദൈവം വെളിപ്പെടുത്തി; ധൂമ്രനൂലിലൂടെ സ്നാനപ്പെട്ട ഒരേയൊരുവനായ അവന്‍ ദൈവം തന്നെയായിരുന്നുവെന്നും വെളിപ്പെടുത്തി. നമ്മുടെ രക്ഷകനായി ഈ ഭൂമിയിലേക്കു വന്ന്, സ്നാനപ്പെട്ട്, ലോകത്തിന്‍റെ പാപങ്ങള്‍ ക്രൂശുവരെ ചുമന്നുകൊണ്ടും തന്‍റെ അമൂല്യരക്തം ചൊരിഞ്ഞുകൊണ്ടും നിങ്ങളെയും എന്നെയും നമ്മുടെ പാപങ്ങളില്‍ നിന്നും അവന്‍ രക്ഷിച്ചുവെന്ന് ചുവപ്പുനൂലില്‍ വെളിപ്പെടുത്തി. 
പഴയനിയമത്തില്‍ ദൈവവചനത്താല്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഈ രക്ഷയായിരുന്നു പിരിച്ചപഞ്ഞിനൂലില്‍ വെളിപ്പെടുത്തിയത്. ഇതുകൊണ്ടാണ് സമാഗമനകൂടാരത്തിന്‍റെ വാതിലില്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവകൊണ്ട് ചിത്രപണി ചെയ്തിരുന്നത്. നാം സമാഗമനകൂടാരത്തിന്‍റെ കോട്ടയുടെ വാതിലില്‍ നോക്കുമ്പോള്‍ എങ്ങനെയാണ് ദൈവം നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചതെന്നും നമ്മെ തന്‍റെ മക്കളായി മാറ്റിയതെന്നും ഇത് വ്യക്തമായി നമുക്ക് കാണിച്ചുതരുന്നു. ഇത്തരത്തില്‍ സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ നിര്‍മ്മിക്കുവാനുപയോഗിച്ച ഈ നാലു നൂലുകളുടെയും ആത്മീയ അര്‍ത്ഥത്തില്‍ നാം വിശ്വസിക്കേണം.
സമാഗമനകൂടാരവാതിലിന്‍റെ നിറങ്ങളെക്കുറിച്ചു പറയുമ്പോള്‍ ബൈബിള്‍ ആദ്യം പറയുന്നത് നീലനൂലിനെക്കുറിച്ചാണ്. ഒരുപക്ഷേ നാം ധൂമ്രനൂല്‍, നീലനൂല്‍, ചുവപ്പുനൂല്‍ എന്ന ക്രമത്തില്‍ ചിന്തിച്ചേക്കാം എന്നാല്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്ന ക്രമം ബൈബിള്‍ തീര്‍ച്ചയായും എടുത്തുപറയുന്നു. യേശുക്രിസ്തു നമ്മുടെ രക്ഷകനായി ഈ ഭൂമിയില്‍ വന്ന് യോഹന്നാനാല്‍ സ്നാനപ്പെട്ടില്ലായെങ്കില്‍ നമുക്ക് നമ്മുടെ പാപങ്ങളില്‍ നിന്നും മുക്തിനേടുവാന്‍ കഴിയുമായിരുന്നില്ല. ഇതുകൊണ്ടാണ് ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനായി യോഹന്നാനാല്‍ സ്നാനപ്പെട്ട് ക്രൂശിക്കപ്പെട്ട് പിതാവിന്‍റെ ഹിതമെല്ലാം അതേപടി അനുസരിച്ചത്.
സകലവും സൃഷ്ടിച്ച പ്രപഞ്ചത്തിന്‍റെ നാഥനാണ് യേശു; അവന്‍ നമ്മുടെ ദൈവമാണ്. ഈ ഭൂമിയില്‍ നമ്മെ ജനിപ്പിച്ച, ഒരു പുതുജീവന്‍ നമുക്കു നല്‍കിയ, നമ്മുടെ ജീവിതത്തെ നയിക്കുന്ന ദൈവം തന്നെയാണ് യേശു. നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി മനുഷ്യവര്‍ഗ്ഗത്തിന്‍റെയെല്ലാം പ്രതിനിധിയാല്‍ സ്നാനപ്പെടുകയും അങ്ങനെ നമ്മുടെ പാപങ്ങളെല്ലാം തന്നിലേക്കുതന്നെ ഏറ്റെടുക്കുകയും ചെയ്തു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടതുകൊണ്ടാണ് നമ്മുടെ സത്യരക്ഷകനായി മാറുവാന്‍ യേശുവിനായത്.
നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുവാനായാണ് യേശു ഈ ലോകത്തില്‍ വന്നതും നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് ഏറ്റെടുക്കുവാനായാണ് അവന്‍ സ്നാനപ്പെട്ടതും. ആദ്യം സ്നാനപ്പെട്ടില്ലായെങ്കില്‍ ക്രൂശിക്കപ്പെടുവാന്‍ ഒരിക്കലും തന്നെ ക്രിസ്തുവിന് കഴിയുമായിരുന്നില്ല. ഇതുകൊണ്ടാണ് യേശുക്രിസ്തു എങ്ങനെയാണ് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചത് എന്നു വ്യക്തമായി, അതായത്, തന്‍റെ രക്ഷാ മാര്‍ഗ്ഗത്തെ, സമാഗമനകൂടാരത്തിന്‍റെ വാതില്‍ നമുക്കു കാണിച്ചുതരുന്നത്. 
യേശുക്രിസ്തു ഈ ലോകത്തില്‍ വരുമെന്നും യോഹന്നാനില്‍ നിന്നും സ്വീകരിക്കുന്ന തന്‍റെ സ്നാനത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങളെല്ലാം എടുത്തുമാറ്റുമെന്നും ക്രൂശിക്കപ്പെടുമെന്നും, അതായത് നമ്മുടെ പാപങ്ങളെയെന്നും അവന്‍ സ്വയം നോക്കികൊള്ളുമെന്നും സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതിലിന്‍റെ നിറങ്ങള്‍ നമ്മോടു പറയുന്നു. യേശു സ്നാനപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗവാതില്‍ തുറന്നു. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു;” എന്ന് ദൈവം പറഞ്ഞു. യേശുക്രിസ്തു നമ്മുടെ മശിഹായും രക്ഷകനും മാത്രമല്ല, പകരം തന്‍റെ വചനത്തിലൂടെ ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച സൃഷ്ടാവായ ദൈവത്തിന്‍റെ മകനും കൂടിയാണ്. പരിശുദ്ധനായ ദൈവമായിരുന്നതുകൊണ്ട് നമ്മുടെ സത്യരക്ഷകനായി മാറുവാനായി സ്നാനപ്പെട്ടുകൊണ്ട് നമ്മുടെ പാപങ്ങളെല്ലാം ചുമക്കുവാന്‍ യേശുവിനു കഴിഞ്ഞു. 
ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് അതിനെ ഭരിക്കുന്ന നമ്മുടെ യേശുക്രിസ്തുവിന് നമ്മുടെ പാപങ്ങളില്‍ നിന്നുമുളള വ്യക്തമായ രക്ഷയെ നമുക്കു കാണിച്ചു തരുവാന്‍ കഴിഞ്ഞു. നമ്മുടെ പാപങ്ങള്‍ തുടച്ചു നീക്കുവാനായി ഈ ലോകത്തില്‍ വന്ന് തന്‍റെ സ്നാനത്തിലൂടെ അത്തരം പാപങ്ങളെല്ലാം തന്നിലേക്ക് ഏറ്റെടുത്ത് ക്രൂശില്‍ മരിച്ചതുകൊണ്ടാണ് നിങ്ങളും ഞാനും സത്യമായും രക്ഷിക്കപ്പെട്ടത്. ജീവിതത്തെയും മരണത്തെയും ഭരിക്കുന്ന, ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച, ഈ ഭൂമിയിലേക്ക് നമ്മുടെ പൂര്‍വ്വികരെയും മനുഷ്യവര്‍ഗ്ഗത്തെ മുഴുവനും കൊണ്ടുവന്ന സൃഷ്ടാവാണ് യേശുക്രിസ്തു. നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും യഥാര്‍ത്ഥ സാരാംശമായിരുന്നു അവന്‍. 
പാപികളുടെ യാഗവഴിപാടായി ദൈവം ഈ ഭൂമിയില്‍ വന്നു. നമ്മെ രക്ഷിച്ച യേശുവാണ് സര്‍വ്വശക്തനായ, കാരുണ്യവാനായ ഈ ദൈവം. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും തന്നിലേക്ക് ഏറ്റെടുത്തതുകൊണ്ടാണ് ദൈവത്തിന്‍റെ നീതി നിറവേറ്റുവാന്‍ യേശുവിനു കഴിഞ്ഞത്; ഇതുകൊണ്ടാണ് അവന്‍ ക്രൂശുവരെ ഈ ലോകത്തിന്‍റെ പാപങ്ങള്‍ ചുമന്നതും ക്രൂശിക്കപ്പെട്ട് തന്‍റെ അമൂല്യ രക്തം ചൊരിഞ്ഞതും. സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതിലില്‍ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ നമ്മുടെ പാപങ്ങള്‍ തുടച്ചുനീക്കുവാനായി യേശു നമ്മുടെ യാഗവഴിപാടായി മാറി.
ഇതുകൊണ്ടാണ് സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ മാത്രമല്ല പരിശുദ്ധസ്ഥലത്തിന്‍റെ വാതിലും അതിപരിശുദ്ധസ്ഥലത്തിന്‍റെ വാതിലും ദൈവഭവനത്തിന്‍റെ മൂടുപടം പോലും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ക്കായി യേശുക്രിസ്തു സ്നാനപ്പെട്ടതുകൊണ്ടാണ് അതിലുളള വിശ്വാസത്താല്‍ നിങ്ങളും ഞാനും നമ്മുടെ പാപങ്ങളില്‍ നിന്നും കഴുകപ്പെട്ടത്. സകലനീതിയും നിവര്‍ത്തിക്കുവാനായിരുന്നു യേശു സ്നാനപ്പെട്ടത്. തന്‍റെ സ്നാനത്തിലൂടെ സകലമനുഷ്യരുടെയും പാപങ്ങള്‍ തന്നിലേക്ക് എടുത്തുകൊണ്ട് ഈ നീതിയെ അവന്‍ നിറവേറ്റി. അതുകൊണ്ട് നാം ചെയ്യേണ്ട ഒരേയൊരു കാര്യം ആ സമയം നമ്മുടെ പാപങ്ങളെല്ലാം യേശുവിലേക്ക് മാറ്റപ്പെട്ടു എന്ന് തിരിച്ചറിയുകയും അങ്ങനെ വിശ്വസിക്കുകയുമാണ്.
എന്നിരുന്നാലും കാര്യകാരണങ്ങളൊന്നും നോക്കാതെ വീണ്ടു വിചാരമില്ലാതെ അവനില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ ഇന്നു ധാരാളമുണ്ട്. അവര്‍ ആദ്യമേ തന്നെ ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ ന്യായരഹിതമായ സ്വന്തം മതവിശ്വാസത്തെ ഉപേക്ഷിക്കുവാന്‍ വിമുഖത കാട്ടുന്നു. അവന്‍ നമുക്കു നല്‍കിയ രക്ഷാമാര്‍ഗ്ഗത്തെയനുസരിച്ച് നാം അവനില്‍ വിശ്വസിക്കേണം. യേശു പറഞ്ഞു, “ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു” (യോഹന്നാന്‍ 14:6) “ഞാന്‍ വഴിയാണ്. നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കു നയിക്കുന്ന വഴിയാണ് ഞാന്‍. ഞാന്‍ ഇടയനും വഴിയും സത്യവുമാണ്. നിങ്ങളെ രക്ഷിക്കുന്ന ജീവനാണ് ഞാന്‍” എന്ന് അവന്‍ നമ്മോടു പറയുന്നു. നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചുകൊണ്ട് നമുക്കായി പുതുജീവന്‍റെ ദൈവമായി യേശുക്രിസ്തു മാറി.
 

നാം യേശുവില്‍ വിശ്വസിക്കുമ്പോള്‍ എങ്ങനെയാണ് നാം അവനെ മനസ്സിലാക്കേണ്ടതും അവനില്‍ വിശ്വസിക്കേണ്ടതും?

അവന്‍ ഈ ഭൂമിയില്‍ വന്നുവെന്നും നമ്മെ രക്ഷിച്ചുവെന്നുമുള്ള ശരിയായ വഴിയുളള വിശ്വാസത്താല്‍ മാത്രമേ നമുക്കു നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ കഴിയുകയുള്ളൂ. “വിശ്വാസം” എന്ന വാക്ക് “ആശ്രയിക്കുക”, “മുറുകെ പിടിക്കുക”, “അര്‍പ്പിക്കുക” എന്നീ അര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളുന്നു. പ്രായകൂടുതലുള്ളവര്‍ സ്വയം ജീവിക്കുവാന്‍ കഴിയാതെ വരുമ്പോള്‍ വയസ്സായതുകാരണം തങ്ങളുടെ മക്കളെ ആശ്രയിക്കുന്നു. ഇതുപോലെ നാം ദൈവത്തില്‍ ആശ്രയം വയ്ക്കുന്നതിനു കാരണം നമുക്കു സ്വയം നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാന്‍ കഴിയില്ല എന്നതു കൊണ്ടു തന്നെയാണ്. നാം സ്വയം പാപം ചെയ്യാന്‍ ശ്രമിക്കാതിരുന്നാലും എപ്പോഴും പാപം ചെയ്തുകൊണ്ട് ജീവിതം നയിക്കുവാനേ നമുക്ക് കഴിയുകയുള്ളൂ. നമ്മുടെ പാപങ്ങളില്‍ നിന്നും നമുക്ക് സ്വയം സ്വതന്ത്രരാകുവാന്‍ കഴിയാത്തതുകൊണ്ടാണ് നാം ദൈവത്തില്‍ വിശ്വസിക്കുന്നതും അവന്‍ നമുക്കായി ചെയ്ത പ്രവൃത്തിയിലുള്ള വിശ്വാസത്താല്‍ നാം യേശുക്രിസ്തുവില്‍ നമ്മുടെ രക്ഷകനായി വിശ്വാസമര്‍പ്പിച്ചിരിക്കുന്നതും. 
ഇതുകൊണ്ടാണ് നാം യേശുവില്‍ വിശ്വസിക്കുമ്പോഴും നമ്മുടെ രക്ഷയെ അന്വേഷിക്കുമ്പോഴും ശരിയായ വിശ്വാസമാണോ നമുക്ക് ഉള്ളത് എന്ന് അറിയണമെന്നു പറയുന്നത്. നിങ്ങളെയും എന്നെയും ഈ ലോകത്തിന്‍റെ ഓരോ മനുഷ്യനെയും പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി യേശു ഈ ലോകത്തില്‍ വന്നു. 30 വയസ് കഴിഞ്ഞയുടന്‍ അവന്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെടുകയും അങ്ങനെ നമ്മുടെ പാപങ്ങളെല്ലാം തന്നിലേക്ക് ഏറ്റെടുക്കുകയും ചെയ്തു. നാമെല്ലാവരും ഈ സത്യത്തില്‍ വിശ്വസിക്കേണം. യേശു സ്നാനപ്പെട്ടപ്പോള്‍ നിങ്ങളുടെയും എന്‍റെയും പാപങ്ങള്‍ മാത്രമല്ല തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും, കഴിഞ്ഞതും നടക്കുന്നതും വരാനിരിക്കുന്നതുമായ സകലപാപങ്ങളും, യേശുക്രിസ്തുവിനാലാണ് എടുക്കപ്പെട്ടത്. 
ധാരാളം ആളുകള്‍ യേശു ലോകത്തിന്‍റെ പാപങ്ങള്‍ മാത്രമല്ല, തങ്ങളുടെ സ്വന്തം പാപങ്ങളും തന്‍റെ സ്നാനത്തിലൂടെ എടുത്തുമാറ്റിയെന്ന സത്യത്തെക്കുറിച്ച് അജ്ഞരായിരിക്കുകയും ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നത് തുടരുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നു കാണുന്നുവെങ്കിലും ഏതാണ് ശരിയായ വിശ്വാസം എന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്കു കഴിയാത്തത്. 
നമ്മെ രക്ഷിക്കുവാനായി യേശുക്രിസ്തു ഈ ലോകത്തില്‍ വന്നപ്പോള്‍ വെറുതെയൊരു ഫാഷനിലല്ല അവന്‍ നമ്മെ രക്ഷിച്ചത്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം എടുത്തുമാറ്റിയതുകൊണ്ടും തന്‍റെ ക്രൂശീകരണത്തിലൂടെ പാപങ്ങളുടെ സകലന്യായവിധിയും ചുമന്നതുകൊണ്ടുമാണ് നിങ്ങളും ഞാനും മുഴുവനായി രക്ഷനേടിയത്. ഇങ്ങനെയാണ് യേശുക്രിസ്തു മനുഷ്യവര്‍ഗത്തെ മുഴുവന്‍ രക്ഷിച്ചത്. ഇതുകൊണ്ടാണ് നമ്മുടെ കര്‍ത്താവ് പറഞ്ഞത്, “എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളകയില്ല” (യോഹന്നാന്‍ 6:37).
നാം യേശുവില്‍ വിശ്വസിക്കുന്നുവെന്നു പറയുമ്പോള്‍ നാം അവന്‍റെ സ്വഭാവത്തില്‍ മാത്രമോ അവന്‍റെ സര്‍വശക്തിയില്‍ മാത്രമോ വിശ്വസിക്കരുത്. ആ ക്രിസ്തുവിനെ വിശ്വസിച്ചതുകൊണ്ട് നാം രക്ഷനേടുക മാത്രമല്ല; അവന്‍ ദൈവമാണ് എന്നതു സത്യമായതുകൊണ്ടാണ് യേശു ഈ ഭൂമിയില്‍ വന്നതും തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുമാറ്റിയതും നമുക്കായി ക്രൂശില്‍ യാഗമാക്കപ്പെട്ടതും. സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന രക്ഷയില്‍ നോക്കുമ്പോള്‍ യേശുവില്‍ വിശ്വസിക്കുന്നതിന് നാം സ്വീകരിക്കാനുള്ള ശരിയായ വിശ്വാസമേതെന്നത് ഒരു വ്യക്തമായ ധാരണയായി മാറും.
“നീ പാപഭാരത്തില്‍ നിന്നും സ്വതന്ത്രമാകുമോ? രക്തത്തില്‍ ശക്തിയുണ്ട്, ശക്തിയില്‍ രക്തവുമുണ്ട്” എന്നു പാടുകയും “കര്‍ത്താവേ; ഞാന്‍ വിശ്വസിക്കുന്നു!” എന്നു തങ്ങളുടെ സ്വന്തം ചിന്തയില്‍ അന്ധമായി ഉറക്കെ പറയുകയും ചെയ്യുന്ന, ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഇന്ന് ഉണ്ട്. അവര്‍ എത്ര തന്നെ യേശുവില്‍ വിശ്വാസമര്‍പ്പിച്ചാലും ക്രൂശിലെ രക്തത്തില്‍ മാത്രമുള്ള വിശ്വാസത്താല്‍ അവര്‍ക്ക് ഒരിക്കലും തന്നെ തങ്ങളുടെ പാപങ്ങളില്‍ നിന്നും സ്വതന്ത്രരാകുവാന്‍ കഴിയില്ല. 
നമുക്കു നമ്മുടെ ജീവിതത്തിലുടനീളം സ്വയം പാപത്തില്‍ നിന്നും സ്വതന്ത്രരായി മാറുവാന്‍ കഴിയില്ലായെന്നതുകൊണ്ടു തന്നെ നമുക്കു തീര്‍ച്ചയായും ഒരു രക്ഷകനെ ആവശ്യമുണ്ട്. ഈ രക്ഷകന്‍ യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല. നിങ്ങളെയും എന്നെയും മോചിപ്പിക്കുവാനായി വന്ന യേശുക്രിസ്തുവാണ് രക്ഷകനും, രാജാധിരാജാവും ഈ പ്രപഞ്ചത്തെയും അതിലെ സകലതിനെയും സൃഷ്ടിച്ച സ്രഷ്ടാവും നമ്മുടെ ജീവിതത്തിന്‍റെ കര്‍ത്താവും. അവന്‍ ഈ ഭൂമിയില്‍ വന്ന്, തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെയെല്ലാം എടുത്തുമാറ്റി, ക്രൂശില്‍ മരിച്ചുകൊണ്ട് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ മുക്തരാക്കി. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലൂടെയും നമ്മുടെ പാപങ്ങളുടെ ന്യായവിധി ചുമന്ന നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നാം രക്ഷനേടി. ഇതാണ് സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ നമുക്കായി കാണിച്ചുതരുന്നത്. 
 

മതപരമായി മാത്രം യേശുവില്‍ വിശ്വസിക്കുന്നവര്‍

ഇന്നത്തെ കാലത്ത് ക്രൂശിലെ രക്തത്തിലുളള വിശ്വാസത്താല്‍ മാത്രം തങ്ങള്‍ക്ക് രക്ഷ നേടുവാന്‍ കഴിഞ്ഞു എന്നു അവകാശപ്പെടുന്ന ആളുകള്‍ ധാരാളമുണ്ട്. ഇത്തരത്തിലുള്ള ഒരു പൊള്ളയായ അവകാശവാദം നടത്തുന്നവര്‍ തങ്ങളുടെ മതപരമായ വിശ്വാസത്തെ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്. “ഞാന്‍ പശ്ചാത്താപ പ്രാര്‍ത്ഥന നടത്തുമ്പോള്‍ എന്‍റെ കുഞ്ഞേ, ഞാന്‍ നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് എന്‍റെ ഹൃദയത്തില്‍ പറഞ്ഞു. അവന്‍റെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ എത്ര നന്ദിയുള്ള വനായിരുന്നു” എന്ന് ഈ ആളുകള്‍ പറയും. ഇത്തരം വിശ്വാസങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവാണെന്നു പറഞ്ഞാണ് ഇവര്‍ ഇത്തരം അവകാശവാദങ്ങള്‍ നിരത്തുന്നത്. 
എന്നാല്‍ നമ്മുടെ വികാരാനുഭവങ്ങള്‍ കൊണ്ട് നമ്മുടെ രക്ഷ വരുന്നില്ല. പകരം നമ്മുടെ വ്യക്തിത്വത്തിന്‍റെയും അറിവിന്‍റെയും വികാരത്തിന്‍റെയും ഹിതത്തിന്‍റെയും പൂര്‍ണ്ണമായ മാനങ്ങളിലൂടെയാണ് നാം രക്ഷനേടിയത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ എങ്ങനെയാണ് നമ്മുടെ രക്ഷകനായ ദൈവം നമ്മെ രക്ഷിച്ചതെന്ന് അറിഞ്ഞുകൊണ്ടും വിശ്വസിച്ചുകൊണ്ടുമാണ് നാം രക്ഷിക്കപ്പെടേണ്ടത്. എന്നാല്‍ മതങ്ങളെക്കുറിച്ച് എന്താണ് പറയേണ്ടത്? എന്താണ് അവ? മതങ്ങളെന്നാല്‍ ആളുകളുടെ സ്വന്തം ചിന്തയില്‍ പണികഴിപ്പിക്കപ്പെട്ട മനുഷ്യനിര്‍മ്മിത പ്രസ്ഥാനങ്ങളല്ലാതെ മറ്റൊന്നല്ല അവ.
വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍റെ കുടുംബത്തില്‍ എന്‍റെ മാതാവായിരുന്നു പാചകക്കാരി. ബൈബിളിലെ യാക്കോബിനെപ്പോലെ എന്തുസഹായമാണ് വേണ്ടത് എന്നന്വേഷിച്ച് അടുക്കളയില്‍ അമ്മയുടെ പിറകേ നടന്ന് അവരെ ഞാന്‍ സഹായിക്കാറുണ്ടായിരുന്നു. എന്‍റെ അമ്മ അടുക്കളയില്‍ ഊണു തയ്യാറാക്കുന്നതിന്‍റെ തിരക്കിലായിരിക്കുമ്പോള്‍ ഭക്ഷണമുറിയില്‍ മേശ ക്രമീകരിക്കുകയായിരിക്കും ഞാന്‍. ഞാനും എന്‍റെ അമ്മയും ചേര്‍ന്ന് നല്ല കറികളുണ്ടാക്കുക പതിവായിരുന്നു. രാവിലെ എഴുന്നേറ്റുകൊണ്ട് തീന്മേശ ഒരുക്കുകയും ഊണിനുശേഷം അടുക്കള വൃത്തിയാക്കുകയും ചെയ്യാറുണ്ടായിരുന്നു. ബ്രഷ് ഉപയോഗിച്ചു എല്ലായിടവും വൃത്തിയാക്കുക എന്നതായിരുന്നു എല്ലാദിവസവും രാവിലത്തെ ജോലി. 
അന്നത്തെക്കാലത്ത് കൊറിയയില്‍ ഒരു അസാധാരണമായ കാഴ്ചയായിരുന്നില്ല അത്. എന്നാല്‍ രസിപ്പിക്കുന്ന ഒരു കാര്യം അന്നു അടുക്കള വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന ഈ ബ്രഷ് ഇന്ന് നാമെന്തു ചോദിച്ചാലും തരുന്ന ഒരു ദേവനായി പെട്ടെന്നു മാറി എന്നതാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ ബ്രഷിനെ ആരാധിക്കുന്നവരും ഇന്ന് ഉണ്ട്. നമ്മുടെ ജീവിതങ്ങളില്‍ പരിഹാസകരമായ ഇത്തരം പ്രവൃത്തികള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്; ഇതുമാത്രമല്ല കുടുംബത്തിലോ അയല്‍പക്കത്തോ എന്തെങ്കിലും ഭാഗ്യഹീനമുണ്ടായാല്‍ മന്ത്രവാദത്തിനായി മന്ത്രവാദിയെ വിളിക്കുന്നതും ഉണ്ടാകുന്നുണ്ട്. അന്നത്തെയാളുകള്‍ അന്ധവിശ്വാസങ്ങളുളള വരായിരുന്നതുകൊണ്ടും ദൈവം എല്ലായിടത്തുമുണ്ട് എന്നു വിശ്വസിച്ചിരുന്നതുകൊണ്ടും തറ വൃത്തിയാക്കാനുപയോഗിച്ചിരുന്ന ഈ ബ്രഷ് മാത്രമല്ല തങ്ങളുടെ പൂര്‍വ്വികരുടെ പേരുകള്‍ കൊത്തിയിരുന്ന ഏലസുകളും കുന്നിന്‍മുകളിലെ വലിയ കല്ലും അവരുടെ കണ്ണുകളില്‍ കാണുന്ന സകലവും ദൈവമായി മാറി.
കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഇത്തരം അജ്ഞതയില്‍ നിന്നും പതിയെ പതിയെ ആളുകള്‍ പുറത്തുവരുകയും എന്നാല്‍ അതേസമയം എന്തിനും ഒരു ദൈവമായി മാറാം എന്നൊരു ചിന്ത ഉണ്ടാവുകയും ചെയ്തു. ആ സമയത്തെ ഏറ്റവും നല്ല ബിസിനസ് മന്ത്രവാദമായിരുന്നു. മന്ത്രവാദം ചെയ്യുമ്പോള്‍ അവ്യക്തമായ വാക്കുകള്‍ ഉച്ചരിക്കുന്ന മന്ത്രവാദിനികളെ ഞാന്‍ ഓര്‍ക്കുന്നു. “അബ്റാക്കഡബ്രാ, അബ്റാക്കഡബ്രാ പ്രകാശം വരട്ടെ, പ്രകാശം വരട്ടെ, പ്രകാശം വരുമ്പോള്‍ എല്ലാം എന്‍റേതാകും. സമര്‍പ്പണക്കുറവു മൂലം ആ മത്തങ്ങാ വെടി പൊട്ടിത്തെറിക്കും. അബ്റാക്കഡബ്രാ, അബ്റാക്കഡബ്രാ” എന്നുളള അവരുടെ പുലമ്പലിനെ ചിലപ്പോഴൊക്കെ ഞാന്‍ അനുകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്താണ് അവര്‍ അര്‍ത്ഥമാക്കുന്നതെന്ന് എനിക്ക് യാതൊരു അറിവും ഇല്ലായിരുന്നു.
അയല്‍പക്കത്തുളള ഏതെങ്കിലുമൊരു വീട്ടില്‍ ഇത്തരമൊരു മന്ത്രവാദം നടക്കുമ്പോള്‍ സമീപത്തുളള എല്ലാനാട്ടുകാരും ഇതു കാണുവാനായി തടിച്ചുകൂടുമായിരുന്നു. യാതൊരു സൂചനയുമില്ലാതെ ചിരിച്ചു കൊണ്ട് ചത്തപന്നിയുടെ തലയില്‍ ബില്ലു വയ്ക്കുന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളുടെ പ്രാധാന്യം. ബില്‍തുക മന്ത്രവാദിനികളുടെ പ്രശസ്തിയും കഴിവും പോലെ വ്യത്യാസപ്പെടും. നേരം വെളുക്കുന്നതുവരെ ഇതു തുടരും.
പഴയ എന്‍റെ പരിചയക്കാരില്‍ ഒരു കന്യാപ്രേതത്താല്‍ അവാഹിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന ഒരാള്‍ ഉണ്ടായിരുന്നു. കന്യാപ്രേതങ്ങള്‍ക്ക് മറ്റുളളവരെക്കാള്‍ അധികം ശക്തിയുണ്ടത്രേ. അതിനാല്‍ ഒരു കന്യാപ്രേതത്താല്‍ അവാഹിക്കപ്പെട്ടതുകൊണ്ടുതന്നെ എല്ലാപിശാചുക്കളെയും തനിക്ക് നയിച്ചുകൊണ്ടു പോകുവാനാകും എന്ന് അവന്‍ വാദിച്ചിരുന്നു. താന്‍ ശക്തനായൊരു പിശാചിനെ നേരിട്ടാല്‍ ആ പിശാചിനെ നയിക്കുവാനുളള ശക്തി തനിക്കുണ്ടാകുമെന്ന് അവന്‍ പറഞ്ഞു. ഇത്തരം എല്ലാ പിശാചിനെയും നയിക്കുവാന്‍ തനിക്ക് കഴിയുമെന്ന് അവന്‍ അവകാശപ്പെട്ടില്ല. ഇവന്‍ കളളനല്ലാതെ മറ്റാരുമല്ല. 
മറ്റുപലരെയും പോലെ അവനും തന്‍റെ സമയങ്ങളെ വെറുതെ ചിലവഴിച്ചു. എന്നാല്‍ ആരെങ്കിലും ഈ പൈശാചികപ്രവൃത്തി ചെയ്യുവാന്‍ ആവശ്യപ്പെട്ടാല്‍ അവന്‍ തന്‍റെ വസ്ത്രം മാറ്റി മന്ത്രവാദിയുടേതാക്കുകയും തന്‍റെ കണ്‍കെട്ടുവിദ്യ കാണിക്കുകയും ചെയ്യുമായിരുന്നു. ആളുകളുടെ മനസ്സ് ഇത്തരം അന്ധവിശ്വാസങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ദൈവവചനത്തെകൊണ്ട് ഒന്നും ചെയ്യുവാന്‍ സാധ്യമല്ലാത്ത ലജ്ജാകരമായ ഭ്രമകരമായ വസ്തുക്കളില്‍ വിശ്വസിക്കുന്ന ഒരു തരത്തിലുളള പുരാതനമതത്തെ അവര്‍ പിന്തുടരുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആളുകള്‍ തങ്ങളുടെ സ്വന്തം മതങ്ങളെ ഉണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ കഥയിലെപ്പോലെ അവര്‍ തങ്ങളുടെ സ്വന്തം ദൈവങ്ങളെ സൃഷ്ടിക്കുന്നു. ഇത്തരത്തിലുളള ഒരു നൈസര്‍ഗ്ഗിക വാസനയുളളതുകൊണ്ടു തന്നെ ആളുകള്‍, ക്രിസ്ത്യാനികള്‍ പോലും യേശു തങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ടുവെന്ന് പറയുമ്പോഴും തങ്ങളുടെമേലുളള വികാരങ്ങള്‍ അവരില്‍ നിറഞ്ഞുകവിയുകയും ഒഴിയാബാധയെന്നപോലെ അന്ധമായി അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നു. യേശു ദൈവപുത്രനാണെന്നും ഈ പ്രപഞ്ചത്തിന്‍റെ മുഴുവന്‍ സ്രഷ്ടാവുമാണെന്ന് പറയുമ്പോഴും അവര്‍ അതിനെ സ്നേഹിക്കുകയും വീണ്ടും അതില്‍ വിശ്വസിക്കുകയും വേണം. “ഞാന്‍ തന്നേ വഴിയും സത്യവും ജീവനുമാകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” എന്നു കേള്‍ക്കുവാന്‍ അവരും ആഗ്രഹിക്കുന്നു എന്നിരുന്നാലും യഥാര്‍ത്ഥമായും എന്തെന്നറിയാതെ ഒരു നിശ്ചയവുമില്ലാതെ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ വചനങ്ങളൊന്നും തന്നെ തെറ്റല്ലാത്തതിനാല്‍ ആദ്യമായാണ് ദൈവവചനം കേള്‍ക്കുന്നതെങ്കില്‍പോലും തങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു എന്നേ അവര്‍ പറയൂ.
എന്നാല്‍ യേശുവിലുളള തങ്ങളുടെ വിശ്വാസം പ്രഖ്യാപിച്ചിട്ടും ഹൃദയത്തില്‍ പാപികളായിരിക്കുന്നവരെ വിധിക്കുവാന്‍ യേശു വരും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെ കൊണ്ടുപോകാനും അവന്‍ വരും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അജ്ഞരായവരും തങ്ങളുടെ ചിന്തയുടെ അടിസ്ഥാനത്തില്‍ മാത്രം യേശുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവരും തങ്ങളുടെ മതപരജീവിതത്തിന്‍റെ ആരംഭത്തിനു ഏകദേശം 10 വര്‍ഷങ്ങള്‍ക്കുശേഷം അവസാനം ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്നതില്‍ പരാജയപ്പെട്ട പാപികളാണ് തങ്ങളെന്ന് തിരിച്ചറിയും.
ഞാനും ആദ്യം മധ്യസ്ഥതയോടുകൂടി യേശുവില്‍ വിശ്വസിച്ചയാളായിരുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടിയതില്‍ സന്തോഷിച്ച് ഞാനും എപ്പോഴും സ്തുതി പാടിയിരുന്നു. എന്നാല്‍ അവനെ അറിഞ്ഞതിനുശേഷം ഞാന്‍ എന്‍റെ പാപങ്ങളെ ഉണര്‍ന്നു. എന്‍റെ പാപങ്ങളെ അറിഞ്ഞതിനുശേഷം പാപത്തിന്‍റെ നിത്യന്യായവിധിയുണ്ട് എന്നും അതിന്‍റെ ഫലമായി പാപത്തിന്‍റെ കഷ്ടതയുണ്ടാകുമെന്നും ഞാന്‍ തിരിച്ചറിയുവാനിടയായി.
ഈ പാപത്തിന്‍റെ കഷ്ടത പരിഹരിക്കുന്നതിനായി ഞാന്‍ ആത്മാര്‍ത്ഥമായി പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. എന്നിരുന്നാലും എല്ലാക്കാര്യവും അനുഗ്രഹമായി നടക്കുവാന്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന തരത്തിലുളള ഒരു അന്ധവിശ്വാസത്തെ പ്പോലെയുള്ളതായിരുന്നു അത്. ഞാന്‍ ദൈവവചനത്തില്‍ എഴുതപ്പെട്ടിരുന്ന ന്യായപ്രമാണത്തെ അറിയുകയും എന്‍റെ പാപങ്ങളെ ഉണരുകയും ചെയ്തതിനുശേഷം എന്‍റെ ഹൃദയം കൂടുതല്‍ കഠിനപ്പെട്ടു. ഞാന്‍ പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ നടത്തേണ്ടതുണ്ട് എന്നു തീരുമാനിച്ചു. അത്തരം പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ എനിക്കു കുറച്ചു വൈകാരികമായ ആശ്വാസം നല്‍കി. എന്നാല്‍ അപ്പോഴും പാപം എന്‍റെ മനസാക്ഷിയില്‍ ഉണ്ടായിരുന്നു. എന്‍റെ ആത്മാവ് ഇപ്പോഴും പാപത്തിന്‍റെ ബന്ധനത്തിലാണെന്നാണ് കണ്ടെത്തിയപ്പോള്‍ ഞാന്‍ വീണ്ടും കഷ്ടപ്പെടാന്‍ തുടങ്ങി.
ഇത്തരത്തില്‍ നാം പാപത്തില്‍ ബന്ധിതനാക്കപ്പെട്ടപ്പോഴല്ല യേശുവില്‍ വിശ്വസിച്ചതും അവനെ സ്നേഹിച്ചതും; മറിച്ച് ഞാന്‍ യേശുവില്‍ വിശ്വസിക്കുവാനിടയായ പ്പോഴാണ് എന്‍റെ പാപങ്ങളെ എനിക്ക് ഉണരുവാന്‍ കഴിയുന്നതും ഇങ്ങനെ പാപത്തെ തിരിച്ചറിഞ്ഞപ്പോള്‍ ആ കഷ്ടത എന്‍റെ മേല്‍ വന്നു. “ഞാന്‍ നേരത്തെ തന്നെ യേശുവില്‍ വിശ്വസിക്കേണ്ടതായിരുന്നു” എന്നു ചിന്തിക്കുകയും യൗവനത്തില്‍ തന്നെ യേശുവിനെ അറിയുകയും അവനില്‍ വിശ്വസിക്കുകയും വേണമായിരുന്നുവെന്ന് പശ്ചാത്തപിക്കുക പോലും ചെയ്തിട്ടുണ്ട്. എങ്കിലും യേശുവില്‍ വിശ്വസിക്കുന്നത് എനിക്കു നിര്‍ത്തുവാനായില്ല. പാപബന്ധനത്തെ പൊട്ടിച്ചു പുറത്തുവരാനായി ഞാന്‍ പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. എന്നാല്‍ ഈ പ്രാര്‍ത്ഥനകളൊന്നും തന്നെ അടിസ്ഥാനപരമായി പ്രശ്നം പരിഹരിച്ചില്ല. 
സാധാരണ മനുഷ്യര്‍ക്ക് തങ്ങള്‍ പാപം ചെയ്യുമ്പോഴും ഏതുതരത്തിലുളള പാപമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അറിയില്ല. എന്നാല്‍ സഭയില്‍ പങ്കെടുത്ത്, ന്യായപ്രമാണം കേട്ട്, തങ്ങളുടെ പാപങ്ങളെ ഉണരുമ്പോള്‍ തങ്ങളുടെ പാപങ്ങളില്‍ തങ്ങള്‍ ബന്ധിക്കപ്പെട്ടവരായി മാറും. അപ്പോള്‍ അവര്‍ ആദ്യം തങ്ങളുടെ വികാരഭരിതമായ പശ്ചാത്താപ പ്രാര്‍ത്ഥനകള്‍കൊണ്ട് തങ്ങളുടെ പാപപ്രശ്നം പരിഹരിക്കുവാന്‍ ശ്രമിക്കും. എന്നാല്‍ സമയം കടന്നുപോകുന്തോറും തങ്ങളുടെ പാപങ്ങളില്‍ തങ്ങള്‍ ബന്ധിതരാക്കപ്പെട്ടുവെന്നും അവയില്‍ നിന്നും പാപക്ഷമ നേടേണമെന്നും അവര്‍ തിരിച്ചറിയും.
അവര്‍ എത്ര തന്നെ പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ കഴിച്ചാലും കൂടുതല്‍ പ്രാര്‍ത്ഥിക്കുന്തോറും അവരുടെ പാപങ്ങള്‍ അപ്രത്യക്ഷമാകുന്നതിനു പകരം കൂടുതല്‍ വ്യക്തമായി വെളിപ്പെടുകയും അവരുടെ സാന്നിദ്ധ്യത്തില്‍പോലും ഓര്‍മ്മിക്കപ്പെടുകയും ചെയ്യും. ഇവിടെ നിന്നും ഇത്തരം ആളുകളുടെ ജീവിതം കൂടുതല്‍ വേദനാജനകമാവുകയും കഷ്ടതയനുഭവിക്കുവാന്‍ തുടങ്ങുകയും ചെയ്യും. “ഞാന്‍ ആദ്യം വിശ്വസിച്ചപ്പോള്‍ നന്നായി തോന്നി. എന്നാല്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് എനിക്ക് കൂടുതല്‍ വര്‍ഷങ്ങളായി തോന്നുന്നത്? എന്തുകൊണ്ടാണ് ഞാന്‍ കൂടുതല്‍ പ്രശ്നത്തില്‍ അകപ്പെട്ടത്?” എന്ന് അവര്‍ അതിശയപ്പെടും. തങ്ങള്‍ ആദ്യമായി വിശ്വസിച്ചപ്പോള്‍ മുറുകെ പിടിച്ചിരുന്ന രക്ഷയുടെ വിധിപോലും അവിടെയില്ലായെന്ന് അവര്‍ക്ക് ബോധ്യം വരും. യേശുവില്‍ വിശ്വസിച്ചതിനുശേഷം പാപികളായി മാറി എന്നു ചിന്തിക്കുന്ന അവര്‍ തങ്ങളുടെ വിശ്വാസത്തിനു യോജിക്കുന്ന വിവിധ തരത്തിലുളള സിദ്ധാന്തങ്ങള്‍ സ്വീകരിക്കുകയും ഇത്തരം മതവാദികളായി ത്തീരുകയും ചെയ്യും. 
തന്‍റെ നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും തങ്ങളുടെ പാപങ്ങളില്‍ നിന്നും യേശു രക്ഷിച്ചു എന്ന സത്യത്തെക്കുറിച്ച് അജ്ഞരായതുകൊണ്ടാണ് അവര്‍ അവസാനം മതവാദികളായി മാറിയത്. തങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്ന് അവര്‍ പ്രഖ്യാപിക്കുന്നുവെങ്കിലും അവരുടെ ഹൃദയങ്ങള്‍ക്ക് സമാധാനമില്ലാത്തതു കൊണ്ടുതന്നെ അവര്‍ ഇപ്പോഴും പ്രശ്നപൂരിതരാണ്. ഇത്തരം ആളുകള്‍ക്ക്, ദൈവത്തിലല്ലാതെ മറ്റെന്തിലെങ്കിലും വിശ്വസിക്കുന്നത് വിഗ്രഹാരാധനയാണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ തങ്ങള്‍ ശ്രമിച്ചാലും മറ്റൊരു വ്യത്യസ്ത ദൈവത്തിലേക്ക് മാറുവാനാകില്ല. യേശു മാത്രമാണ് ദൈവപുത്രനെന്നും അവന്‍ മാത്രമാണ് തങ്ങളുടെ രക്ഷകനെന്നും വ്യക്തമായി അറിയാവുന്നതുകൊണ്ടുതന്നെ ഒരു വ്യത്യസ്ത ദൈവത്തില്‍ വിശ്വസിക്കുവാന്‍ അവര്‍ക്കു കഴിയില്ല. എന്നിരുന്നാലും അവര്‍ സത്യം അറിയാത്തതിനാല്‍ തങ്ങളുടെ പാപങ്ങളാല്‍ പ്രശ്നപൂരിതരായികൊണ്ട് കഷ്ടതയില്‍ അവര്‍ ജീവിക്കുന്നു.
ഇതുകൊണ്ടാണ് നീല നൂലിലൂടെയും ധൂമ്ര നൂലിലൂടെയും ചുവപ്പു നൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും വന്ന യേശുക്രിസ്തുവിനെ അവര്‍ അറിയേണമെന്നും വിശ്വസിക്കേണമെന്നും പറയുന്നത്. മതവാദികളായി മാറിയ ഈ ക്രിസ്ത്യാനികള്‍ക്കും യേശു രാജാവാണെന്നും ക്രൂശില്‍ തന്‍റെ രക്തം ചൊരിഞ്ഞുവെന്നും ബൈബിളിലെ വചനമാണ് ദൈവവചനമെന്നും അറിയാം.
എങ്കിലും തങ്ങളുടെ പാപങ്ങള്‍ മാത്രമല്ല ലോകത്തിന്‍റെ സകലപാപങ്ങളും തന്‍റെ സ്നാനത്തിലൂടെ യേശു തന്നിലേക്ക് എടുത്തുമാറ്റി എന്നതാണ് അവര്‍ക്ക് അറിയാത്തത്; ഈ അജ്ഞതയാണ് തങ്ങളുടെ വിശ്വാസത്തിനുശേഷവും അവര്‍ പാപികളായിരിക്കുന്നതിനും പാപികള്‍ക്കായി നിശ്ചയിച്ചിട്ടുളള സഥലത്തേക്ക് അവര്‍ എത്തിയതിനും കാരണം. എങ്ങനെയാണ് സത്യത്തില്‍ യേശു തങ്ങളുടെ പാപങ്ങള്‍ എടുത്തുമാറ്റിയത് എന്നതിനെക്കുറിച്ച് ഇത്തരത്തിലുളള മതവാദിക്രിസ്ത്യാനികള്‍ക്ക് അറിയാത്തതുകൊണ്ടാണ് അവര്‍ തങ്ങളുടെ സ്വന്തം വികാരങ്ങളില്‍ വിശ്വസിക്കുന്നത്. അതിന്‍റെ ഫലമായി ഒരു അന്ധന്‍ ഒരു ആനയെ അതിന്‍റെ ഭാഗങ്ങള്‍ തൊട്ടറിഞ്ഞ് മനസ്സിലാക്കുന്നതുപോലെ അവരുടെ വിശ്വാസവുമായി യഥാര്‍ത്ഥ്യം പൊരുത്തപ്പെടില്ല. ഇതുകൊണ്ടാണ് തങ്ങളുടെ വിശ്വാസത്തിനു എന്തുതെറ്റാണ് പറ്റിയത് എന്നവര്‍ക്കു പൂര്‍ണ്ണമായി മനസിലാകാതിരുന്നതും ഒരിക്കല്‍ക്കൂടി അവര്‍ ആശയകുഴപ്പത്തിലായതും.
 

നീലനൂലിന്‍റെ സത്യത്തില്‍ നാം വിശ്വസിക്കാതിരുന്നാല്‍ നമുക്ക് എന്തു സംഭവിക്കും?

നീലനൂലിനെ സമാഗമനകൂടാരത്തിനു പുറത്ത് ഉപേക്ഷിച്ചുകൊണ്ട് യേശുവില്‍ മാത്രം നമ്മുടെ രക്ഷകനായി വിശ്വസിച്ചാല്‍ എന്തു സംഭവിക്കും? സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവകൊണ്ടു നിര്‍മ്മിക്കുവാന്‍ ദൈവം കല്‍പിച്ചപ്പോള്‍ എന്തുകൊണ്ട് പകരം മോശെ യിസ്രായേല്‍ ജനങ്ങളോട് ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു സമാഗമനകൂടാരം നിര്‍മ്മിച്ചാല്‍ മതി എന്നുപറഞ്ഞില്ല, ഇത്തരത്തില്‍ യിസ്രായേല്യര്‍ വാതില്‍ നിര്‍മ്മിച്ചുവോ? ഇതിനെ ദൈവം തന്‍റെ സമാഗമനകൂടാരത്തിന്‍റെ വാതിലായി അംഗീകരിക്കുമോ? ഇത്തരത്തിലുള്ള ഒന്നിനെ അവന്‍ ഒരിക്കലും അംഗീകരിക്കില്ല. നാലുനിറത്തിലുള്ള നൂലുകള്‍ കൊണ്ട് സമാഗമനകൂടാരവാതില്‍ നിര്‍മ്മിക്കുവാന്‍ ദൈവം പറഞ്ഞപ്പോള്‍ പറഞ്ഞതിനനുസരിച്ച് ചെയ്തില്ലായെങ്കില്‍ അതിനെ സമാഗമനകൂടാരവാതില്‍ എന്നു വിളിക്കില്ല ഒരിക്കലും. നാലെണ്ണത്തില്‍ ഏതെങ്കിലും ഒരു നൂല്‍പോലും കളയാനാവില്ല.
നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവകൊണ്ടാണ് സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ നിര്‍മ്മിക്കേണ്ടത്. ദൈവമായ യേശുക്രിസ്തു ഈ ഭൂമിയില്‍ നമ്മുടെ രക്ഷകനായി മനുഷ്യജഡത്തില്‍വന്ന്, ലോകത്തിന്‍റെ പാപങ്ങള്‍ തന്‍റെ ശരീരത്തിലേക്ക് ഏറ്റെടുത്ത്, ക്രൂശില്‍ മരിച്ച്, മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ്, അങ്ങനെ മഞ്ഞ് എന്നപോലെ നമ്മുടെ പാപങ്ങള്‍ കഴുകികളഞ്ഞതുകൊണ്ടുതന്നെ, യേശുവിലുളള ആശ്രയവും വിശ്വാസവും കൊണ്ടാണ് നാം നമ്മുടെ പാപങ്ങളില്‍ നിന്നും മോചിക്കപ്പെട്ടത്. നാം നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷനേടാന്‍ എങ്ങനെ നാം യേശുവില്‍ വിശ്വസിക്കേണം എന്നു സമാഗമനകൂടാരത്തിന്‍റെ വാതിലിന്‍റെ നിറങ്ങള്‍ നമ്മോടു പറയുന്നു. സമാഗമനകൂടാരത്തിന്‍റെ വാതിലില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം തന്നെ പാപത്തില്‍ നിന്നും രക്ഷനേടേണ്ടവരാണ്. അവരെല്ലാം മഞ്ഞെന്നപോലെ തങ്ങളുടെ പാപക്ഷമനേടി. നിങ്ങളുടെയും എന്‍റെയും പാപങ്ങള്‍ യേശുക്രിസ്തു കഴുകികളഞ്ഞ് മഞ്ഞു പോലെയാക്കി മാറ്റി. എന്‍റെയും നിങ്ങളുടെയും യഥാര്‍ത്ഥ രക്ഷകനായി മാറി യേശുക്രിസ്തു. 
ഇതാണ് സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യം. ധൂമ്രനൂലിലും ചുവപ്പുനൂലിലും പിരിച്ച പഞ്ഞി നൂലിലും വിശ്വസിക്കുന്നുവെന്നു പ്രഖ്യാപിക്കുന്നുവെങ്കിലും നീലനൂലിന്‍റെ അന്തഃസത്തയില്‍ വിശ്വസിക്കാത്ത ധാരാളം പേര്‍ ഇപ്പോഴുമുണ്ട്.
ഈ പുസ്തകത്തെക്കുറിച്ച് ഗവേഷണം നടത്തുവാനായി ഒരിക്കല്‍ ഞാന്‍ ഒരു ക്രിസ്തീയ ബുക്ക്സ്റ്റാളില്‍ പോയി. അവിടെ ഞാന്‍ ചില പ്രശസ്തനായ ക്രിസ്തീയ നേതാക്കന്മാരെഴുതിയ സമാഗമനകൂടാരത്തെക്കുറിച്ചുളള പുസ്തകങ്ങള്‍ കണ്ടെത്തി. ഇങ്ങനെ ചിലര്‍ക്ക് സമാഗമന കൂടാരത്തിന്‍റെ വാതിലിനെ അഭിസംബോധന ചെയ്യുവാന്‍ പോലും കഴിയില്ലായെങ്കിലും “എന്താണ് സമാഗമനകൂടാരത്തിലെ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവ നമ്മോടു പറയുന്നത്? നീല ആകാശത്തിന്‍റെ നിറമാണ്. അതുകൊണ്ട് യേശു ദൈവമാണെന്ന് അതു നമ്മോടു പറയുന്നു. ചുവപ്പു യേശു ഭൂമിയില്‍ വന്ന് ചൊരിഞ്ഞ അമൂല്യരക്തത്തെ സൂചിപ്പിക്കുന്നു. ധൂമ്രനൂല്‍ അവന്‍ രാജാവാണെന്നു പറയുന്നു” എന്നു സ്വയം കണ്ടെത്താത്ത സത്യം പറയുന്നു. 
ഇത്തരത്തിലുള്ള വ്യാഖ്യാനം വഴി തെറ്റിയ മാര്‍ഗ്ഗമാണ്. യേശു ദൈവമാണെണ് ധൂമ്രനൂലിലൂടെ ദൈവം വെളിപ്പെടുത്തി. യേശുരാജാക്കന്മാരുടെ രാജാവാണെന്ന് ധൂമ്രനൂലിലൂടെ നേരത്തേതന്നെ നമ്മോടു പറഞ്ഞിട്ടുണ്ടെങ്കിലും അത് നീലനൂലിലൂടെ വീണ്ടും ആവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യമെന്താണ്? എന്തെന്നാല്‍ തങ്ങള്‍ക്ക് വ്യഖ്യാനിക്കാന്‍ കഴിയാത്ത നീലനൂലിന്‍റെ രഹസ്യത്തെ ആളുകള്‍ക്ക് അറിയില്ല.
അവര്‍ക്ക് ക്രൂശിലെ രക്തത്തെക്കുറിച്ചുമാത്രം അറിയാവുന്നതിനാല്‍ ചുവപ്പുനൂലില്‍ അവര്‍ കൂടുതല്‍ പ്രാധാന്യം വയ്ക്കുന്നു. അവരുടെ സമാഗമനകൂടാരത്തിന്‍റെ ചിത്രപണികാണുമ്പോള്‍ നമുക്കു മനസ്സിലാകും. ചുവപ്പിനൂലിലാണ് കൂടുതല്‍ പ്രാധാന്യമെന്ന്. സമാഗമനകൂടാരത്തിന്‍റെ വാതിലില്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ പിരിച്ച പഞ്ഞിനൂല്‍ എന്നീ നാലുനിറങ്ങള്‍ ഉള്ളതില്‍ അവരുടെ ചിത്രപണികള്‍ ചുവപ്പുനൂലും വെള്ളനൂലും കുറച്ചു ധൂമ്രനൂലും കാണിക്കുന്നു, നീലനൂല്‍ ഇല്ലേയില്ല.
നീലനൂലിന്‍റെ സത്യത്തെക്കുറിച്ചു യഥാര്‍ത്ഥത്തില്‍ മനസ്സിലാകാതെ വെറുതെ അത്തരം തെറ്റായ വിശ്വാസത്തെക്കുറിച്ചു സംസാരിക്കുന്ന ധാരാളം ആളുകള്‍ ഈ ലോകത്തുണ്ട്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം ഏറ്റെടുത്ത് ഒരിക്കലായി ന്യായവിധി ചുമന്നുവെന്ന് തിരിച്ചറിയുകപോലും ചെയ്യാതെ, യേശുവിലുള്ള ക്രൂശിലെ രക്തത്തിലെ വിശ്വാസം കൊണ്ടുമാത്രം ഞാന്‍ രക്ഷനേടി എന്നു അവകാശപ്പെടുന്ന ധാരാളം ആളുകള്‍ ഇന്നുണ്ട്. ഇത്തരം ആളുകളുടെ ഹൃദയം എപ്പോഴും പാപമയമായിരിക്കും. 
ഇന്നും നാളെയും ഇനിയുളള കാലവും അവര്‍ മരിക്കുന്നതുവരെ അവര്‍ പീഡിപ്പിക്കപ്പെട്ടവരായിരിക്കുകയും തങ്ങളുടെ പാപമയത്തില്‍ നിന്ന് രക്ഷനേടുവാന്‍ അവര്‍ക്ക് കഴിയാതെയിരിക്കുകയും ചെയ്യും. “മരിക്കുന്നതുവരെ ഞാന്‍ ദൈവത്തിനു മുമ്പില്‍ ഒരു പാപിയാണ്” എന്ന് ചിലയാളുകള്‍ കുറ്റസമ്മതം നടത്താം. യേശുവില്‍ വിശ്വസിച്ചിട്ടുപോലും തങ്ങളുടെ മരണംവരെ പാപികളായി തുടരുന്ന അവരുടെ വിശ്വാസം യഥാര്‍ത്ഥത്തില്‍ ശരിയായ ഒരു വിശ്വാസമാണോ? 
യേശുവില്‍ വിശ്വസിച്ചതിനു ശേഷം എപ്പോഴാണ് നാം നീതിമാന്മാരായി മാറുന്നത്? യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലുമുള്ള വിശ്വാസത്താല്‍ പാപമുക്തരായവര്‍ സേവിക്കപ്പെടേണ്ട സ്ഥലമല്ലേ സ്വര്‍ഗ്ഗം? സത്യത്തില്‍ സ്വര്‍ഗ്ഗം നീതിമാന്മാരുടെ സ്ഥലമാണ്, പാപികളുടേതല്ല. തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ നീതിമാന്മാര്‍ക്ക് മാത്രമേ കഴിയൂ. പാപമുക്തരായവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനാകൂ.
മരണം വരെ തങ്ങള്‍ പാപികളാണ് എന്ന് പ്രഖ്യാപിക്കുന്നവര്‍, നീലനൂലിനെയും ധൂമ്രനൂലിനെയും ചുവപ്പുനൂലിനെയും പിരിച്ച പഞ്ഞിനൂലിനെയും കുറിച്ച് അജ്ഞരായതു കൊണ്ടു തന്നെ എത്ര തന്നെ തങ്ങളുടെ വിശ്വാസത്തെ ഏറ്റുപറഞ്ഞാലും യേശുവില്‍ വിശ്വസിച്ചാലും അവര്‍ക്ക് രക്ഷയുണ്ടാവില്ല. അവര്‍ക്ക് യേശുവില്‍ വിശ്വാസമുണ്ടെങ്കിലും തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമുണ്ടാകുമെന്ന് ഒരു വിശ്വാസവും അവര്‍ക്കില്ല. അവര്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും അവനാല്‍ സഹായിക്കപ്പെടുകയോ സ്നേഹിക്കപ്പെടുകയോ ചെയ്യുന്നില്ല. തങ്ങളുടെ സമര്‍പ്പണം കാണിക്കുമ്പോള്‍ തങ്ങള്‍ സ്നേഹിക്കപ്പെടുന്നതായി അവര്‍ക്കു തോന്നാം. എന്നാല്‍ സമര്‍പ്പണത്തിന് ഒരു കുലുക്കമുണ്ടാകുമ്പോള്‍ അവര്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടതായും വെറുക്കപ്പെട്ടതുപോലെയും അവര്‍ക്കു തോന്നാം. തങ്ങള്‍ തങ്ങളുടെ വഴിപാടുകളും സമര്‍പ്പണങ്ങളും നല്‍കുമ്പോള്‍ മാത്രമേ ദൈവം തങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുകയുള്ളൂ എന്നും വഴിപാടു കൊടുക്കാതിരുന്നാല്‍ അവന്‍ തങ്ങളെ സ്നേഹിക്കില്ല എന്നും അവര്‍ കരുതുന്നു. ചില കഠിനതകളിലൂടെ പോകേണ്ടിവന്നു എന്നു നോക്കാതെ ദൈവം തങ്ങളെ വെറുക്കുന്നു എന്നു കരുതി അവനെ കുറ്റം പറഞ്ഞുകൊണ്ട് അവനില്‍ വിശ്വസിക്കാതിരിക്കുന്നു.
അവസാനം ഇത്തരം ആളുകളുടെയും ദൈവത്തിനുമിടയിലെ ആശ്രയം ഉടഞ്ഞുപോകുന്നു. അവരുടെ വിശ്വാസം, തങ്ങളുടെ ചിന്തയുടെയും വികാരങ്ങളുടെയും ഒരു ഉല്‍പ്പന്നമായതുകൊണ്ടുതന്നെ അത് തെറ്റാണ്. നാം ദൈവത്തിനായി പോകുമ്പോള്‍ നമ്മുടെ വികാരങ്ങളെ വലിച്ചെറിയേണം. നാം ദൈവത്തിനായി പോകുമ്പോള്‍, പാപങ്ങള്‍ കാരണം നരകത്തിലേക്കു ബന്ധിക്കപ്പെട്ട നമ്മെ തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും രക്ഷിച്ചവനാണ് യേശുക്രിസ്തു എന്നു സത്യത്തിലുള്ള വ്യക്തമായ വിശ്വാസത്താല്‍ പോകേണം. ദൈവവചനത്തിനുമുമ്പിലും ന്യായപ്രമാണത്തിനുമുമ്പിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനുമുമ്പിലും മനസാക്ഷിയോടുകൂടെ യാതൊരു ഒഴിവുകഴിവുമില്ലാതെ നരകത്തിലേക്ക് വലിച്ചെറിയപ്പെടേണ്ടവരാണ് നാം എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കേണം. നാം ഏതു തരത്തിലുളള പാപമയമായവരായിരുന്നുവെന്നും എങ്ങനെ ദൈവം നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചുവെന്നും അറിയുകയും പഠിക്കുകയും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമ്പോള്‍ യേശു നേരത്തെതന്നെ നമ്മുടെ രക്ഷകനായി മാറി എന്നു നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. 
 

സത്യവിശ്വാസത്തില്‍ മാത്രമേ നമുക്കു രക്ഷയുടെ ദാനം നേടുവാന്‍ കഴിയൂ

അതുകൊണ്ട് നമ്മുടെ സ്വന്തം പ്രവൃത്തികളാലല്ല മറിച്ച് നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലും പിരിച്ച പഞ്ഞിനൂലിലുമുളള വിശ്വാസത്താല്‍ നാം നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷനേടി എന്നു നാം തിരിച്ചറിയേണം. നമ്മെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി ഈ നാലുമടക്കു സത്യത്തില്‍ വ്യക്തമായി യേശു നമ്മിലേക്കു വന്നുവെന്ന് നാം അറിയുകയും വിശ്വസിക്കുകയും വേണം. താന്‍ മശിഹായായി വരുമെന്ന് പഴയനിയമത്തില്‍ അവന്‍ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ചെയ്തതുപോലെ അവന്‍ സത്യത്തില്‍ ഈ ലോകത്തില്‍ വരുകയും തന്‍റെ സ്നാനത്തിലൂടെ ഒരിക്കലായി മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പാപങ്ങളെയും തന്നിലേക്ക് ഏറ്റെടുക്കുകയും ചെയ്തു. പിന്നെ അവന്‍ ഈ പാപങ്ങളെ ക്രൂശുവരെ ചുമക്കുകയും ക്രൂശിക്കപ്പെടുകയും തന്‍റെ അമൂല്യ രക്തം ചൊരിയുകയും “എല്ലാം നിവൃത്തിയായി” (യോഹന്നാന്‍ 19:30) എന്നു പറഞ്ഞതിനുശേഷം മരിക്കുകയും ചെയ്തു. മരണത്തില്‍ നിന്നും 3-മത്തെ ദിവസം ഉയര്‍ത്തെഴുന്നേറ്റ് കൊണ്ട് അവന്‍ 40 ല്‍ കൂടുതല്‍ ദിവസമിരിക്കുകയും വീണ്ടും വരുമെന്ന് വാഗ്ദാനം ചെയ്ത് ദൈവത്തിന്‍റെ വലതുഭാഗത്തേക്ക് ആരോഹണം ചെയ്യുകയും ചെയ്തു. 
“എന്‍റെ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് ഞാന്‍ നിങ്ങളെ രക്ഷിച്ചു. ഈ രക്ഷയുടെ സത്യത്തില്‍ വിശ്വസിക്കുന്നവരെ എടുക്കുവാനായി ഞാന്‍ വീണ്ടും വരും. ദൈവത്തിന്‍റെ മക്കളാകുവാനുളള അവകാശവും ഞാന്‍ അവര്‍ക്കു നല്‍കുന്നു. തങ്ങളുടെ ഹൃദയത്തില്‍ ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഞാന്‍ പാപങ്ങളെ മാറ്റി മഞ്ഞെന്നപോലെയാക്കുകയും ഞാന്‍ പരിശുദ്ധാത്മാവിനെ നല്‍കുകയും എന്‍റെ മക്കളാക്കി അവരെ മാറ്റുകയും ചെയ്യും.” ഇതാണു നമ്മുടെ കര്‍ത്താവു നമ്മോടു പറയുന്നത്.
നാം ഈ വചനത്തില്‍ വിശ്വസിക്കേണം. നമ്മുടെ ദൈവം ഈ വാഗ്ദാനങ്ങളെ നേരത്തെതന്നെ നിറവേറ്റി. ഇവരുടെ ജീവിതങ്ങളിലാണ് യേശു പ്രവര്‍ത്തിക്കുന്നത്. ഈ സത്യത്തില്‍ വിശ്വസിക്കുന്നവരെ അവന്‍ സംരക്ഷിക്കുകയും അവര്‍ക്കായി സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് നാം തന്‍റെ സ്നാനം, രക്തം തുടങ്ങിയ പ്രവൃത്തികളിലൂടെ രക്ഷനേടിയതും അവന്‍റെ കൃപയിലും സംരക്ഷണയിലും സ്നേഹത്തിലും വസിച്ച് നീതിയുള്ള ജീവിതം നയിക്കുന്നത്. അവന്‍ നമ്മെ രക്ഷിച്ചതുകൊണ്ടാണ് വിശ്വാസത്തില്‍ നാം നമ്മുടെ പാപങ്ങളില്‍ നിന്നും മുക്തിനേടിയത്. 
സമാഗമനകൂടാരത്തെക്കുറിച്ചുള്ള ഈ പുസ്തകം ലോകത്തിന്‍റെ വിവിധ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഈ ലോകത്തിലുള്ള സകലമനുഷ്യരും സത്യത്തിലുള്ള തങ്ങളുടെ വിശ്വാസത്താല്‍ പാപങ്ങളില്‍ നിന്നും രക്ഷനേടുമെന്ന് എനിക്കു തീര്‍ച്ചയാണ്. യേശുവിന്‍റെ രക്തത്തിലൂടെ മാത്രമാണ് പാപക്ഷമ വരുന്നത് എന്നു അവകാശപ്പെടുന്നവര്‍ ഇനിയും ഇങ്ങനെ അവകാശപ്പെടാനിടയില്ല. പകരം തങ്ങളുടെ അവകാശവാദം എത്രമാത്രം തെറ്റായിരുന്നുവെന്ന് അവര്‍ തിരിച്ചറിയാനിടയാകും. യേശുവിന്‍റെ രക്തത്തില്‍ ഉള്ള വിശ്വാസത്താല്‍ മാത്രം തങ്ങള്‍ക്കു രക്ഷനേടാനാകുമെന്ന് അവര്‍ ഒരിക്കലും പറയില്ല.
സമാഗമനകൂടാരവാതില്‍ക്കല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ, നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും രക്ഷയുടെ വചനത്തെയാണു കണ്ടെത്തുവാന്‍ കഴിയുന്നത്. ഇതു പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ട വാഗ്ദാനം ചെയ്യപ്പെട്ട വചനമായതുകൊണ്ടുതന്നെ, തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും സകലപാപങ്ങളില്‍ നിന്നുമുള്ള രക്ഷ നിവര്‍ത്തിച്ചുകൊണ്ട് പുതിയനിയമത്തില്‍ തന്‍റെ വാഗ്ദാനത്തെ ദൈവം കാത്തതുകൊണ്ടു തന്നെ ഈ രക്ഷയുടെ ദാനത്തില്‍ സന്തോഷത്തോടെ നന്ദിപൂര്‍വ്വം നാം വിശ്വസിക്കുകയാണെങ്കില്‍ നമുക്കെല്ലാവര്‍ക്കും നിത്യപാപക്ഷമ നേടുവാനും കഴിയും. 
വളരെ ലളിതവും കുറ്റമറ്റതുമായ വചനവുമാണ് ഇത്. ഈ വചനത്തില്‍ ശുദ്ധമായ വിശ്വാസമില്ലായെങ്കില്‍ പ്രപഞ്ചത്തിന്‍റെ സകല അറിവുണ്ടായാല്‍ പോലും മനസ്സിലാക്കാത്ത ഒരു സത്യവുമാണ് ഇത്. ഇതുകൊണ്ടാണ് ദൈവവചനത്തില്‍ അതുപോലെ വിശ്വസിക്കേണമെന്നു പറയുന്നത്. നമുക്ക് അജ്ഞരെന്നു നടിക്കുവാനാകാത്ത തരത്തിലുള്ള ഒരു അമൂല്യ സത്യത്തിലുള്ള വിശ്വാസമായതുകൊണ്ടുതന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം തീര്‍ച്ചയായും വിശ്വസിക്കേണം. സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയുടെ സത്യം നമ്മെ പഠിപ്പിച്ചുകൊണ്ടുതന്നെ നമ്മുടെ വിശ്വാസത്തോടുകൂടി ഈ വിലമതിക്കുവാനാകാത്ത രക്ഷയുടെ ദാനവും ദൈവം നമുക്ക് അനുവദിച്ചു. 
ഈ സത്യത്തില്‍ വിശ്വസിക്കുന്ന നിങ്ങളും ഞാനും തന്‍റെ സത്യസ്നേഹത്തിനായി ദൈവത്തിനു നന്ദിയര്‍പ്പിക്കേണം. നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും യഥാര്‍ത്ഥ സത്യത്തെക്കുറിച്ച് അജ്ഞരായിരിക്കുന്ന, ആളുകളെ തെറ്റായ വഴിയിലേക്കു നയിക്കുന്ന ധാരാളം പേരുണ്ടാകും. അവര്‍ക്കായും നാം ഈ സുവിശേഷത്തെ വ്യാപിപ്പിക്കേണം. തങ്ങളുടെ സത്യത്തിന്‍റെ അജ്ഞതയാല്‍ ഹൃദയത്തില്‍ പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടി രക്ഷയുടെ വാതിലില്‍ പ്രവേശിക്കുവാനായി നാം ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വ്യാപിപ്പിക്കേണം. നാം സമാഗമനകൂടാരത്തിന്‍റെ സത്യം പ്രസംഗിക്കുമ്പോള്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവര്‍ തങ്ങളുടെ പാപങ്ങള്‍ക്കായി വിധിക്കപ്പെടും. നാം യേശുവില്‍ വിശ്വസിക്കുവാന്‍ തീരുമാനിച്ചുവെങ്കില്‍ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സത്യത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും വേണം.
ആരും തന്നെ ആരംഭം മുതല്‍ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സത്യത്തെക്കുറിച്ച് അറിയുന്നില്ല. “സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8:32) എന്നു ദൈവം നമ്മോടു പറഞ്ഞു. എന്താണ് സത്യം? നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലും വെളിപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമായ സത്യസുവിശേഷമാണ് യഥാര്‍ത്ഥ സത്യം (എഫെസ്യര്‍ 1:13). ഈ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയെ ശരിയായി അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് സത്യത്തിലുള്ള വിശ്വാസം. 
എന്തുകൊണ്ടാണ് സത്യം നമ്മെ സ്വതന്ത്രമാക്കുമെന്ന് ദൈവം പറയുന്നത്? എങ്ങനെയാണ് നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷനേടിയത്? നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലുമുള്ള വിശ്വാസത്താല്‍ മാത്രമല്ല നിങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുന്നതുകൊണ്ടു കൂടിയാണോ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷനേടിയത്? നിങ്ങളുടെ ഹൃദയത്തില്‍ നിന്നും മന:സാക്ഷിയില്‍ നിന്നും നിങ്ങളുടെ പാപങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായോ? ശരിക്കും നിങ്ങള്‍ വിശ്വസിക്കുകയും നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്ന് ദൈവം നിങ്ങളുടെ പിതാവാണ് എന്ന് ഏറ്റുപറയുവാന്‍ സാധിക്കുകയും ചെയ്യുന്നുവോ? പാപത്തില്‍ നിന്നും മുക്തിനേടിയവരെമാത്രം തന്‍റെ മക്കളായി ദൈവം കരുതുന്നതുകൊണ്ടുതന്നെ സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ തുന്നിയ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ മാത്രമേ അവന്‍ അംഗീകരിക്കുകയുള്ളൂ. പാപികള്‍ ദൈവത്തിന്‍റെ മക്കളല്ല; ദൈവം നമുക്കു നല്‍കിയ ഒരേയൊരു സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് വീണ്ടും ജനിക്കപ്പെട്ടവര്‍ മാത്രമേ ദൈവ പിതാവിന്‍റെ മക്കളാകുകയുള്ളൂ. 
ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ധാരാളം കഷ്ടതകളും പ്രയാസങ്ങളും നാം നേരിടേണ്ടിവരുന്നുവെങ്കിലും ദൈവം നമ്മില്‍ വസിക്കുന്നതുകൊണ്ടുതന്നെ നാം സന്തോഷവാന്മാരായിരിക്കും. നാം അപര്യാപ്തരായിരുന്നാലും ദൈവനീതിയുള്ള വിശ്വാസത്താലും നമുക്കു ദൈവനീതി നല്‍കിയ സുവിശേഷത്തെ, നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സുവിശേഷത്തെ ലോകം മുഴുവന്‍ പ്രസംഗിച്ചും നാം നമ്മുടെ അനുഗ്രഹജീവിതം നയിക്കും.
എല്ലാറ്റിനുപരിയായി നീലനൂലിലും, ധൂമ്രനൂലിലും, ചുവപ്പുനൂലിനുമായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ആദ്യം ഞാന്‍ യേശുവില്‍ വിശ്വസിച്ചപ്പോള്‍ എത്ര ഭക്തിയോടെ ഞാന്‍ വിശ്വസിച്ചിരുന്നാലും എന്‍റെ ഹൃദയം പാപത്താല്‍ നിറഞ്ഞിരുന്നു. ഇതു കാരണം ഞാന്‍ വളരെയധികം പീഡനം അനുഭവിച്ചു. എത്ര ആത്മാര്‍ത്ഥമായി ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും എന്‍റെ മനസാക്ഷിയില്‍ പാപമുണ്ട്. തന്‍റെ സ്വന്തം മനസാക്ഷിയില്‍ നോക്കി ദൈവത്തിനുമുമ്പില്‍ താന്‍ പാപിയാണോ അല്ലയോ എന്ന് ഒരുവന്/ ഒരുവള്‍ക്ക് കണ്ടെത്തുവാനാകും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ മനസാക്ഷിയില്‍ പാപം എഴുതപ്പെട്ടിരുന്നവര്‍ തങ്ങളുടെ പാപക്ഷമ സ്വീകരിക്കുവാന്‍ കഴിയാത്തവരാണ്. അവരുടെ മനസാക്ഷി സകലപാപങ്ങളെക്കാളും ചെറുതായിരുന്നാലും അവര്‍ പാപക്ഷമ സ്വീകരിച്ചില്ല എന്നതിനു തെളിവാണ് ഇത്. 
എന്നിരുന്നാലും എന്‍റെ പാപപ്രശ്നങ്ങള്‍, ചെറിയപ്രശ്നങ്ങള്‍പോലും പരിഹരിക്കുവാന്‍ കഴിയുന്ന സത്യത്തെ ഞാന്‍ അറിയാതിരുന്നപ്പോഴും അതിന്‍റെ ഫലമായി എല്ലാതരത്തിലുള്ള ചോദ്യങ്ങളും അതിശയങ്ങളും കൊണ്ട് എന്‍റെ ഹൃദയം നിറഞ്ഞപ്പോഴും ദൈവം തന്‍റെ നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വചനത്തിലൂടെ എന്നെ കണ്ടുമുട്ടി.
നാം നേരത്തെ വായിച്ച മത്തായിയുടെ സുവിശേഷത്തില്‍ നിന്നും ഈ വചനം നമുക്കു കണ്ടെത്തുവാനാകും. മത്തായി 3:13-17 വായിച്ചുകൊണ്ടിരുന്നപ്പോള്‍ “ഇപ്പോള്‍ സമ്മതിക്ക ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം” (മത്തായി 3:15). എന്ന ഭാഗത്തിലേക്ക് ഞാന്‍ വന്നു. പിന്നെ എനിക്കു മനസ്സിലായി യേശു സ്നാനപ്പെട്ട് വെള്ളത്തില്‍ നിന്നും വന്നപ്പോള്‍ ദൈവം തന്‍റെ നീതിയെ വെളിപ്പെടുത്തിയെന്നും തന്‍റെ സ്നാനത്തിലൂടെ സകലപാപങ്ങളും തുടച്ചുനീക്കി സകലനീതിയും നിവര്‍ത്തിച്ചുവെന്ന് എനിക്കു മനസ്സിലാവുകയും ഞാന്‍ അതില്‍ വിശ്വസിക്കുകയും ചെയ്തു.
യേശുക്രിസ്തു യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ എന്‍റെ സകലപാപങ്ങളും അവനിലേക്ക് മാറ്റപ്പെടുകയും ക്രൂശില്‍ അവയെല്ലാം ഒരിക്കലായി പരിഹരിക്കപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് യേശു സ്നാനപ്പെട്ടത് എന്ന് ഉണര്‍ന്ന് ഞാന്‍ വിശ്വസിച്ച നിമിഷം തന്നെ എന്‍റെ സകലപാപങ്ങളും എന്നില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ടതുപോലെ എന്‍റെ പരിഹരിക്കാത്ത പാപങ്ങളുടെ പ്രശ്നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമെല്ലാം ഉത്തരമായിമാറി. സത്യവചനമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും ചെയ്തപ്പോള്‍ ഞാന്‍ പാപക്ഷമനേടി. പാപക്ഷമയുടെ സത്യത്തിനായി ഞാന്‍ ദൈവത്തിനു നന്ദിപറയുന്നു. 
ദൈവം തന്‍റെ എഴുതപ്പെട്ട വചനത്തിലൂടെ എന്നിലേക്കു വരികയും ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വചനത്തെ എന്‍റെ ഹൃദയത്തില്‍ വിശ്വസിച്ചുകൊണ്ട് ഞാന്‍ പാപക്ഷമ നേടുകയും ചെയ്തു. അപ്പോള്‍ മുതല്‍ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും വചനത്തിലൂടെ ഞാന്‍ ധാരാളം ആളുകള്‍ക്ക് നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സുവിശേഷത്തെ പഠിപ്പിക്കുന്നുണ്ട്; ഇപ്പോഴും രക്ഷയുടെ രഹസ്യങ്ങളെയും സകലസത്യത്തെയും വ്യാപിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സത്യസുവിശേഷമെന്നത് മനുഷ്യന്‍റെ സ്വന്തം ചിന്തയാലോ സിദ്ധാന്തങ്ങളാലോ വൈകാരിക അനുഭവങ്ങളാലോ ഉണ്ടാക്കിയ ഒന്നല്ല.
നീലനൂല്‍, ധൂമ്രനൂല്‍ ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയിലൂടെ നമ്മുടെ കര്‍ത്താവ് നമ്മുടെ പാപങ്ങള്‍ തുടച്ചുനീക്കി. നീലനൂലിലൂടെയും ധൂമ്രനൂലിലുടെയും ചുവപ്പുനൂലിലൂടെയും ലോകത്തിലുടനീളമുള്ളയാളുകള്‍ രക്ഷയുടെ സത്യത്തെ വ്യക്തമായി തിരിച്ചറിയുകയും ഇത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമല്ലാതെ മറ്റൊന്നുമല്ല എന്ന് മനസ്സിലാക്കുകയും ചെയ്തു. ഈ അന്ത്യകാലത്ത് ആവശ്യമായിരിക്കുന്ന ഒരു സത്യമാണ് ഇത്. എണ്ണമറ്റയാളുകള്‍ ഈ സത്യത്തില്‍ വിശ്വസിക്കുവാന്‍ വരുന്നു. 
ഇന്നത്തെയുഗം ആളുകളുടെ നീതി ഉടഞ്ഞുപോവുകയും തിന്മ വാഴുകയും ചെയ്യുന്ന ഒരു യുഗമാണ്. ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് തങ്ങളില്‍ അടിസ്ഥാനപരമായി ഉള്ള തിന്മകള്‍ ആളുകള്‍ പുറത്തെടുക്കുന്നു. ഇതുകണക്കാക്കാതെ നമ്മുടെ കര്‍ത്താവ് നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സുവിശേഷത്തിലൂടെ നിങ്ങളെയും എന്നെയും നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചു. എത്ര നന്ദിയുള്ളതും വിലമതിക്കാനാവാത്തതുമാണ് ഈ അനുഗ്രഹം? സന്തോഷംകൊണ്ടു നിറയുന്നതുകൊണ്ടുതന്നെ ഞാന്‍ ഈ സുവ്യക്ത രക്ഷയ്ക്കായി നമ്മുടെ കര്‍ത്താവിനു നന്ദിപറയുന്നു. 
ദൈവം പ്രവചിച്ച അന്ത്യകാലത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണു ലോകം. ഈ യുഗത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. ഇങ്ങനെയുള്ള സമയത്ത് ദൈവത്തെ ആത്മാര്‍ത്ഥമായി സേവിക്കുന്ന വളരെക്കുറച്ച് ആളുകള്‍ ഉള്ളപ്പോഴും വിശ്വാസികളുടെ വിശ്വാസം കൂടുതല്‍ ദുര്‍ബലമാക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തിലല്ലാതെ മറ്റേതിലെങ്കിലും നിങ്ങള്‍ സമര്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തില്‍ മുറിവുകള്‍ മാത്രമേ ശേഷിക്കൂ. ദൈവത്തില്‍ വിശ്വസിക്കുമ്പോഴും നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചില്ലായെങ്കില്‍, അത് നിങ്ങളുടെ ഹൃദയത്തില്‍ അര്‍ത്ഥവത്തായി ഒന്നും ശേഷിപ്പിക്കുകയോ ഫലവത്തായ ഒന്നും പുറപ്പെടുവിക്കുകയോ ചെയ്യാത്തതുകൊണ്ടുതന്നെ നിങ്ങള്‍ നിരാശരാകുക മാത്രമേയുള്ളൂ.
സമാഗമനകൂടാരത്തിന്‍റെ നാലുനിറങ്ങളുടെ സുവിശേഷത്തിന്‍റെ സത്യം നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ചപഞ്ഞിനൂലിന്‍റെയും സത്യം യഥാര്‍ത്ഥ സത്യമായതുകൊണ്ടുതന്നെ ഈ അന്ധകാരലോകത്തിനുള്ള ഏറ്റവും നല്ല സുവിശേഷമാണ് അത്. സമാഗമനകൂടാരത്തില്‍ വെളിപ്പെട്ട സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്ത് പാപക്ഷമനേടി നാം ജീവിക്കുന്ന ജീവിതം വിലമതിക്കാനാവാത്ത ഒരു അനുഗ്രഹമായതിനാല്‍ അത് നമുക്കൊരു അമൂല്യദാനവും മഹത്തായ സന്തോഷവുമാണ്.
സമാഗമനകൂടാരത്തിലെ വാതിലില്‍ വെളിപ്പെട്ട നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ തെറ്റായതല്ല മറിച്ച് സത്യത്തെയാണ് സേവിക്കുന്നത് എന്നതുകൊണ്ടുതന്നെ തങ്ങളുടെ ഹൃദയങ്ങളില്‍ എപ്പോഴും ഒരു വലിയ സന്തോഷത്തെ കണ്ടെത്തും.
നിങ്ങളും സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ക്കല്‍ വെളിപ്പെട്ട സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ? നിങ്ങള്‍ അത് അറിയേണം, നിങ്ങളതില്‍ വിശ്വസിക്കുകയും വേണം.