• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-10] താമ്ര തൊട്ടിയില്‍ വെളിപ്പെടുന്ന വിശ്വാസം (പുറപ്പാട് 30:17-21)

(പുറപ്പാട് 30:17-21)
“യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍ കഴുകേണ്ടതിനു ഒരു താമ്രത്തൊട്ടിയും അതിനു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേ വച്ചു അതില്‍ വെള്ളം ഒഴിക്കേണം. അതില്‍ അഹരോനും അവന്‍റെ പുത്രന്മാരും കൈയും കാലും കഴുകേണം. അവര്‍ സമാഗമനകൂടാരത്തില്‍ കടക്കുകയോ യഹോവക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കല്‍ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിനു വെള്ളം കൊണ്ടു കഴുകേണം. അവര്‍ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം. അതു അവര്‍ക്കു തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം”
 

സമാഗമനകൂടാരത്തിലെ താമ്രത്തൊട്ടി

അസംസ്കൃത പദാര്‍ത്ഥം: താമ്രം കൊണ്ടു നിര്‍മ്മിച്ചത്; അതില്‍ എപ്പോഴും വെള്ളം നിറഞ്ഞിരുന്നു.
ആത്മീയ അര്‍ത്ഥം: മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകല പാപങ്ങളുടെയും ന്യായവിധിയെയാണ് താമ്രം കൊണ്ടു ഉദ്ദ്യേശിക്കുന്നത്. മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളുടെയും ശിക്ഷ വഹിക്കുവാനായി യേശു, യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് ലോകത്തിന്‍റെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുമാറ്റി. ഇത്തരത്തില്‍ നമ്മുടെ സകലപാപങ്ങളും തന്‍റെ ഈ സ്നാനത്താല്‍ യേശുവിലേക്ക് മാറ്റപ്പെട്ടു എന്നു വിശ്വസിച്ചുകൊണ്ട് നാം നമ്മുടെ പാപങ്ങളെല്ലാം കഴുകിമാറ്റപ്പെട്ടവരാകണം എന്നതാണ് താമ്രത്തൊട്ടിയുടെ അര്‍ത്ഥം.
സമാഗമനകൂടാരത്തില്‍ സേവിച്ചിരുന്ന പുരോഹിതന്മാരും സമാഗമനകൂടാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് തങ്ങളുടെ കൈകാലുകള്‍ താമ്രത്തൊട്ടിയില്‍ കഴുകിയിരുന്നു. അങ്ങനെ അവര്‍ തങ്ങളുടെ മരണത്തെ മാറ്റി നിര്‍ത്തി. താമ്രം സകല പാപങ്ങളുടെയും ന്യായവിധിയെ സൂചിപ്പിക്കുന്നു, താമ്രത്തൊട്ടിയിലെ വെള്ളം യേശു ലോകത്തിന്‍റെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുമാറ്റുവാനായി യോഹന്നാനില്‍ നിന്നും സ്വീകരിച്ച ആ സ്നാനത്തെയും സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ തന്നിലേക്കു ചുമത്തപ്പെട്ട സകല പാപങ്ങളും യേശു സ്വീകരിച്ചുവെന്നും ഈ പാപങ്ങളുടെ ശിക്ഷാവിധി ചുമന്നുവെന്നും താമ്രത്തൊട്ടി നമ്മോടു പറയുന്നു. താമ്രത്തൊട്ടിയിലെ വെള്ളം, പഴയനിയമത്തില്‍ സമാഗമനകൂടാരത്തിലെ നീലനൂലിനെയും പുതിയനിയമത്തില്‍ യേശു യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തയും അര്‍ത്ഥമാക്കുന്നു (മത്തായി 3:15, 1 പത്രൊസ് 3:21).
ആകയാല്‍ താമ്രത്തൊട്ടി സൂചിപ്പിക്കുന്നത് യേശുവിന്‍റെ സ്നാനത്തെയാണ്. കൂടാതെ, നമ്മുടെ ജന്മപാപങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ സകലപാപങ്ങളും യേശു ചുമന്നുവെന്നും 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് സ്നാപകയോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ അവയെല്ലാം ഒരിക്കലായി കഴുകിമാറ്റിയെന്നുമുള്ള സത്യത്തില്‍ നാം നമ്മുടെ വിശ്വാസം ഉറപ്പിക്കേണ്ട സ്ഥലവും ഇതാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ വീണ്ടും ജനിക്കപ്പെട്ട നീതിമാന്മാര്‍ ഈ ലോകത്തിലുണ്ട്. നീലനൂലിലും ധൂമ്രനൂലിലും ചുവപ്പു നൂലിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന യേശുവിന്‍റെ പ്രവൃത്തികളാല്‍ തങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കപ്പെട്ടു എന്ന് വിശ്വസിച്ചുകൊണ്ട് തങ്ങളുടെ പാപക്ഷമ സ്വീകരിച്ചവരാണ് അവര്‍. എന്നിരുന്നാലും പാപക്ഷമ സ്വീകരിച്ച നീതിമാന്മാര്‍ പോലും തങ്ങളുടെ ജഡത്തില്‍ അപര്യാപ്തരായതിനാല്‍ അവര്‍ക്കും നിത്യവും പാപം ചെയ്യുവാനല്ലാതെ മറ്റൊന്നിനും കഴിയില്ല; ഇത്തരം പാപങ്ങളെയാണ് യഥാര്‍ത്ഥ പാപങ്ങള്‍ എന്നു വിളിക്കുന്നത്. പാപക്ഷമ ലഭിച്ച നീതിമാന്മാര്‍ തങ്ങളുടെ യഥാര്‍ത്ഥ പാപത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനെത്തുന്ന സ്ഥലം താമ്രത്തൊട്ടിയല്ലാതെ മറ്റൊന്നല്ല. എപ്പോഴൊക്കെ നീതിമാന്മാര്‍ യഥാര്‍ത്ഥ പാപം ചെയ്യുന്നുവോ അപ്പോള്‍ അവര്‍ സമാഗമനകൂടാരത്തിലെ താമ്രത്തൊട്ടിയില്‍ വന്ന് തങ്ങളുടെ കൈകാലുകള്‍ കഴുകും. അങ്ങനെ എഴുതപ്പെട്ട ദൈവവചനത്തിലെ വിശ്വാസത്താലും യേശു തങ്ങളുടെ കര്‍മ്മപാപങ്ങള്‍ നേരത്തെ തന്നെ എടുത്തുമാറ്റി എന്ന സത്യം അവര്‍ക്ക് ഉറപ്പിക്കുവാന്‍ കഴിയും. 
ബൈബിളില്‍ ചിലയിടങ്ങളില്‍ വെള്ളം ദൈവത്തിന്‍റെ വചനത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ വെള്ളത്തിന്‍റെ വളരെ പ്രധാനപ്പെട്ട അര്‍ത്ഥം യേശുവിന്‍റെ സ്നാനമാണ്. “അവന്‍ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും” എന്ന് എഫെസ്യര്‍ 5:26 ഉം “ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ വിശുദ്ധിയുള്ളവരാകുന്നു” എന്ന് യോഹന്നാന്‍ 15:3 ഉം പറയുന്നു. തങ്ങളുടെ ജഡം എത്ര തന്നെ അപര്യാപ്തമായിരുന്നാലും തങ്ങളുടെ സകലപാപങ്ങളെയും കര്‍ത്താവ് വെള്ളത്താല്‍ ക്ഷമിച്ചു എന്ന തെളിവ് ഉയര്‍ത്തിക്കാട്ടാന്‍ പാപക്ഷമ സ്വീകരിച്ച വിശുദ്ധന്മാരെ ഈ താമ്രത്തൊട്ടി പ്രാപ്തരാക്കുന്നു.
1 പത്രൊസ് 3:21, 22 പ്രസ്താവിക്കുന്നു, “അതു സ്നാനത്തിനു ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു. അവന്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി ദൈവത്തിന്‍റെ വലതുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പ്പെട്ടും ഇരിക്കുന്നു” ഈ വാക്യങ്ങള്‍ക്കു തൊട്ടുമുമ്പ് നോഹയുടെ കാലത്തെ വെള്ളത്തിന്‍റെ ആത്മീയ അര്‍ത്ഥം എന്താണെന്ന് പത്രൊസ് വിശദീകരിക്കുന്നു. പാപികള്‍ക്ക്, അതായത് പാപത്താല്‍ ബന്ധിക്കപ്പെട്ട ആത്മാക്കള്‍ക്ക്, ആദ്യലോകത്തിന്‍റെ മാലിന്യങ്ങളെയെല്ലാം കഴുകിമാറ്റുന്ന പ്രളയത്തെക്കുറിച്ച് നോഹ മുന്നറിയിപ്പു നല്‍കിയിട്ടുപോലും എട്ടുപേര്‍ മാത്രമേ വെള്ളത്തിലൂടെ രക്ഷ നേടിയുള്ളൂ. ദൈവവചനത്തില്‍ വിശ്വസിക്കാത്ത എല്ലാവരെയും അന്ന് പ്രളയം തുടച്ചു നീക്കി. യേശുവിന്‍റെ സ്നാനം ഈ വെള്ളത്തിന്‍റെ മുന്‍കുറിയാണെന്ന് ഈ പ്രളയം എന്ന സംഭവത്തിലൂടെ പത്രൊസ് തുറന്നുകാട്ടുന്നു. ഇത്തരത്തില്‍ രക്ഷിക്കപ്പെട്ടതിനു മുമ്പും അതിനു ശേഷവും ദൈവത്തിനുമുമ്പില്‍ ഒരിക്കല്‍ കൂടി നമ്മുടെ രക്ഷയെ ഉറപ്പിക്കുവാനുള്ള സ്ഥലമാണ് താമ്രത്തൊട്ടി.
വിശ്വാസത്താല്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടിയ വിശുദ്ധന്മാര്‍ താമ്രത്തൊട്ടിയിലെ വെള്ളത്തിലും (യേശുവിന്‍റെ സ്നാനം) താമ്രത്തിലും (സകലപാപങ്ങളുടെയും മേലുള്ള ദൈവത്തിന്‍റെ ന്യായവിധി) ഉള്ള വിശ്വാസത്താല്‍ ദൈവമഹത്വത്തില്‍ പുതയ്ക്കപ്പെടുകയും അങ്ങനെ യേശു അവരെ തങ്ങളുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. നീതിമാന്മാരെന്ന് നമ്മെതന്നെ തിരിച്ചറിയുവാന്‍ പോലുമാകാത്തവിധം ദൗര്‍ബല്യങ്ങളും തെറ്റുകുറ്റങ്ങളും നിറഞ്ഞവരാണ് നാം എങ്കിലും യേശുവിന്‍റെ സ്നാനത്തിലും (പാപങ്ങള്‍ ചുമക്കല്‍, വെള്ളം) അവന്‍റെ ക്രൂശിലെ രക്തചൊരിച്ചിലിലും (പാപത്തിന്‍റെ വിധി, താമ്രം) നമ്മുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുക വഴി നാം പൂര്‍ണ്ണമായും നീതിമാന്മാരാണ് എന്ന് നമുക്ക് തീര്‍ച്ചയായും ഉറപ്പിക്കുവാന്‍ കഴിയും. നമ്മുടെ സകലപാപങ്ങളില്‍ നിന്നും ഈ പാപങ്ങളുടെ ന്യായവിധിയില്‍ നിന്നും നമ്മെ നേരത്തെതന്നെ രക്ഷിച്ച ദൈവവചനത്തില്‍ നാം വിശ്വസിക്കുന്നതുകൊണ്ടു തന്നെ പാപമുക്തരായ നീതിമാന്മാരായി മാറുവാന്‍ നമുക്ക് എപ്പോഴും കഴിയും.
നാം വിശ്വസിക്കുന്ന ഈ ദൈവവചനം നമ്മോടു പറയുന്നത്, യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുമാറ്റിയെന്നും നമ്മുടെ സ്ഥാനത്ത് ഈ പാപത്തിന്‍റെ ന്യായവിധി ചുമന്ന് ക്രൂശില്‍ രക്തം ചൊരിഞ്ഞുവെന്നും അങ്ങനെ നമ്മെയെല്ലാം നമ്മുടെ പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും രക്ഷിച്ചു എന്നുമാണ്. സാഹചര്യങ്ങള്‍ എന്തു തന്നെയായാലും തങ്ങളുടെ സകലപാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ടവരാണ് നാം എന്ന് നമ്മുടെ വിശ്വാസത്താല്‍ നാം ഉറപ്പിക്കേണ്ടതിനാണ് ദൈവം സമാഗമനകൂടാരത്തില്‍ താമ്രത്തൊട്ടി സ്ഥാപിച്ചത്.
 

നിങ്ങളുടെ എല്ലാ കര്‍മ്മപാപങ്ങളില്‍ നിന്നും നിത്യമായി നിങ്ങള്‍ മോചിക്കപ്പെട്ടുവോ?

അന്ത്യഅത്താഴ സമയത്ത് അപ്പവും വീഞ്ഞും തന്‍റെ ശിഷ്യന്മാരോടുകൂടി പങ്കിട്ടതിനുശേഷം ക്രൂശില്‍ മരിക്കുന്നതിനുമുമ്പ് യേശു പത്രൊസിന്‍റെയും മറ്റു ശിഷ്യന്മാരുടെയും പാദങ്ങള്‍ വെള്ളം കൊണ്ടു കഴുകുവാനാഗ്രഹിച്ചു. യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ തന്‍റെ ശിഷ്യന്മാരുടെ പാപങ്ങള്‍ നേരത്തേ തന്നെ യേശു എടുത്തുമാറ്റിയതുകൊണ്ടുതന്നെ അവരെ താമ്രത്തൊട്ടിയുടെ സത്യം പഠിപ്പിക്കുവാന്‍ അവന്‍ ആഗ്രഹിച്ചു. സ്നാനപ്പെട്ടതിനുശേഷം കുറ്റം ചുമത്തപ്പെട്ട കുഞ്ഞാടെന്നപോലെ ഒരു മരത്തില്‍ തൂങ്ങിക്കിടന്ന് പാപത്തിന്‍റെ ശമ്പളം (മരണം) താന്‍ വീട്ടേണ്ടിവരുമെന്ന് യേശു അവരോടു പറഞ്ഞു. ഇങ്ങനെ യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്‍മാരും അവനില്‍ വിശ്വസിച്ചതിനുശേഷവും അപര്യാപ്തതരായിരുന്നുവെങ്കിലും വീണ്ടും ഒരിക്കലും പാപികളായി മാറിയില്ല.
ഇതുപോലെ യേശു തങ്ങളുടെ പാദങ്ങള്‍ കഴുകി എന്ന സത്യം, തങ്ങളുടെ ലോകപാപങ്ങളെല്ലാം തന്നെ യേശു കഴുകിമാറ്റിയെന്ന സത്യവചനത്തെയാണ് സത്യത്തില്‍ സാക്ഷ്യപ്പെടുത്തുന്നത് എന്നു അവരെ ധരിപ്പിച്ചു. ഇങ്ങനെയാണ് യേശു രക്ഷകനാണെന്ന് ഈ ലോകത്തിലെ മനുഷ്യരെ പഠിപ്പിക്കുവാനും അവന്‍ നേരത്തേ തന്നെ നിറവേറ്റിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുവാനും ശിഷ്യന്മാര്‍ക്ക് കഴിഞ്ഞത് (എബ്രായര്‍ 10:120). ഇങ്ങനെ സത്യത്തിലുള്ള വിശ്വാസത്താല്‍ തങ്ങളുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ട് നീതിമാന്‍മാരായവരെ യേശുവിന്‍റെ സ്നാനത്തെ ഓര്‍മ്മിക്കുവാന്‍ അനുവദിക്കുന്നു താമ്രത്തൊട്ടി. ഇത് ദൈവം അവരെ മോചിപ്പിച്ച രക്ഷയുടെ വിശ്വാസത്തെയും അവര്‍ക്കു നല്‍കി.
 

താമ്രത്തൊട്ടിയുടെ വലിപ്പത്തെക്കുറിച്ച് ബൈബിള്‍ രേഖപ്പെടുത്തുന്നില്ല

സമാഗമനകൂടാരത്തിലെ സകല വസ്തുക്കളുടെയും വലുപ്പം രേഖപ്പെടുത്തിയിട്ടുള്ളപ്പോഴും താമ്രത്തൊട്ടിയുടേത് ഒരിടത്തും പറയുന്നില്ല. ദൈവപുത്രനായ യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം തന്നിലേക്ക് എടുത്തുമാറ്റിയ സത്യം അനന്തമായി മഹത്തരമായതാണ് എന്നാണ് ഇതു നമുക്കു കാണിച്ചു തരുന്നത്. കൂടാതെ നമ്മുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിച്ച യേശുവിന്‍റെ സ്നേഹം അതിരുകളില്ലാത്തതാണെന്നും ഇത് നമ്മോടു പറയുന്നു. അളവില്ലാത്ത ദൈവത്തിന്‍റെ മഹത്തായ സ്നേഹത്തെയാണ് താമ്രത്തൊട്ടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിക്കുന്നിടത്തോളം കാലം പാപം ചെയ്യുവാന്‍ ബന്ധിക്കപ്പെട്ടവരാണ് മനുഷ്യര്‍. എന്നാല്‍ യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും എടുത്തുകൊണ്ടും ക്രൂശിക്കപ്പെട്ട് കുരിശില്‍ തന്‍റെ രക്തം ചൊരിഞ്ഞുകൊണ്ടും നമ്മുടെ പാപങ്ങളെല്ലാം എന്നെന്നേക്കുമായി യേശു തുടച്ചുമാറ്റി.
സമാഗമനകൂടാരത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ താമ്ര ദര്‍പ്പണങ്ങള്‍ ഉരുക്കിയാണ് താമ്രത്തൊട്ടി ഉണ്ടാക്കിയിരുന്നത്. (പുറപ്പാട് 38:8). ദൈവവചനം പാപികളുടെ മേല്‍ രക്ഷയുടെ വെളിച്ചം പ്രകാശിപ്പിക്കുകയും അവരുടെ ഇരുട്ടിനെ എടുത്തുമാറ്റുകയും ചെയ്യുന്നു എന്നാണ് ഇതിനര്‍ത്ഥം. ദൈവത്തിന് സ്വയം നമ്മുടെ പാപങ്ങള്‍ കഴുകിക്കളയുവാന്‍ വേണ്ടിയാണ് അവന്‍ താമ്രത്തൊട്ടി നിര്‍മ്മിച്ചത് എന്നു നാം തിരിച്ചറിയേണം. ഈ സത്യവചനം ആളുകളുടെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പാപങ്ങളുടെമേല്‍ പ്രകാശം പരത്തുകയും എന്നെന്നേക്കുമായി അവരുടെ പാപങ്ങള്‍ കഴുകിക്കളയുകയും അവര്‍ക്ക് പാപക്ഷമ നല്‍കുകയും അങ്ങനെ അവരെ നീതിമാന്മാരായി മാറ്റുകയും ചെയ്യുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ പാപികളെ ദൈവവചനത്താല്‍ പൂര്‍ണ്ണമായും യേശുക്രിസ്തു രക്ഷിച്ചു എന്ന സത്യത്തെ വ്യക്തമായി തെളിയിച്ചു തരുന്ന ഭാഗമാണ് താമ്രത്തൊട്ടിക്കുള്ളത്. 
 

താമ്രം കൊണ്ടുകൂടിയായിരുന്നു താമ്രത്തൊട്ടി നിര്‍മ്മിച്ചിരിക്കുന്നത്

താമ്രത്തൊട്ടിയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന താമ്രത്തിന്‍റെ പ്രധാന്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? താമ്രം സൂചിപ്പിക്കുന്നത് നാം അഭിമുഖീകരിക്കുവാന്‍ പോകുന്ന പാപത്തിന്‍റെ ന്യായവിധിയെയല്ലാതെ മറ്റൊന്നല്ല. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ പാപങ്ങളെല്ലാം ക്രൂശുവരെ ചുമന്നുവെന്നും നമ്മുടെ സ്ഥാനത്ത് വിധിക്കപ്പെട്ടുവെന്നുമാണ് ഇതു നമ്മോടു പറയുന്നത്. നമ്മുടെ പാപങ്ങള്‍ക്കായി സത്യത്തില്‍ വിധിക്കപ്പെടേണ്ടവരായിരുന്നു നാം. എന്നാല്‍ താമ്രത്തൊട്ടിയിലെ വെള്ളത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം വ്യക്തമായി കഴുകിക്കളയപ്പെട്ടു എന്ന് ഒരിക്കല്‍ കൂടെ ഉറപ്പിക്കുവാന്‍ സാധിക്കും. ഇതില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ വിശ്വാസത്തിലൂടെ വിധിക്കപ്പെടുന്നവരായും അതുകൊണ്ടു തന്നെ ഇനിയുമൊരു ന്യായവിധി ഒരിക്കലും അഭിമുഖീകരിക്കാത്തവരും ആയി മാറും.
“നീല നൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പു നൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും യേശു നേരത്തെ തന്നെ നിങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുകയും നിങ്ങളുടെ പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും നിങ്ങളെ രക്ഷിക്കുകയും ചെയ്തു. അവന്‍ നിങ്ങളെ ശുദ്ധിയുള്ളവരാക്കി” എന്ന് വെള്ളം നിറഞ്ഞിരിക്കുന്ന താമ്രത്തൊട്ടി നമ്മോടു പറയുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാപങ്ങള്‍ കഴുകപ്പെട്ട്, രക്ഷിക്കപ്പെട്ടതുകൊണ്ടു പാപക്ഷമ ലഭിച്ച നീതിമാന്മാര്‍ക്കുള്ള ഒരു സുനിശ്ചിത തെളിവാണ് താമ്രത്തൊട്ടി.
ഹോമയാഗപീഠം പാപത്തിന്‍റെ ന്യായവിധിയെയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ സമാഗമനകൂടാരത്തിന്‍റെ നിര്‍മ്മാണ വസ്തുവില്‍ ഒന്നായ നീലനൂലുമായി ബന്ധപ്പെട്ടിരിക്കുന്ന താമ്രത്തൊട്ടി പുതിയ നിയമത്തില്‍ തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ യേശു തന്നിലേക്ക് എടുത്തുമാറ്റിയെന്നാണ് നമ്മോടു പറയുന്നത്.
ഹോമയാഗപീഠവും തുടര്‍ന്നുള്ള താമ്രത്തൊട്ടിയും കടന്നാല്‍ മാത്രമേ നമുക്ക് സമാഗമനകൂടാരത്തിന്‍റെ വാതില്‍ തുറന്ന് അതില്‍ പ്രവേശിച്ച് അങ്ങനെ പരിശുദ്ധസ്ഥലത്ത് എത്തുവാന്‍ കഴിയുകയുള്ളൂ. വിശ്വാസത്താല്‍ ഹോമയാഗപീഠത്തിലൂടെയും താമ്രത്തൊട്ടിയിലൂടെയും വ്യക്തമായി കടന്നുപോയവര്‍ക്കു മാത്രമേ ദൈവം വസിക്കുന്ന സമാഗമനകൂടാരത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കൂ. സമാഗമനകൂടാരത്താല്‍ പാപക്ഷമ സ്വീകരിച്ചവര്‍ക്കുമാത്രമേ പരിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാനാകൂ.
ആരെങ്കിലും സ്വന്തം ശക്തിയാല്‍ പരിശുദ്ധസ്ഥലത്തു കടന്നു കൂടാന്‍ ശ്രമിക്കുകയാണെങ്കില്‍ പരിശുദ്ധസ്ഥലത്തു നിന്നും തീ പുറത്തേക്കു വരികയും അവനെ/ അവളെ വിഴുങ്ങിക്കളയുകയും ചെയ്യും. സത്യത്തില്‍ അഹരോന്‍റെ പുത്രന്മാര്‍ക്കു പോലും ഒഴിവുകഴിവുണ്ടായിരുന്നില്ല, ഇപ്രകാരം ചെയ്ത അവരില്‍ ചിലര്‍ ഇതിന്‍റെ ഫലമായി മരിച്ചുപോയി (ലേവ്യ 10:1, 2). ദൈവത്തിന്‍റെ നീതിയുള്ള പാപത്തിന്‍റെയും ന്യായവിധിയുടെയും ചുമക്കലിനെക്കുറിച്ചും ഈ സത്യത്തെക്കുറിച്ചും അജ്ഞരായവര്‍ തങ്ങളുടെ പാപങ്ങള്‍ നിമിത്തം മരണത്തിന് ഏല്പിക്കപ്പെടും. പാപത്തില്‍ നിന്നുള്ള അത്യധികം വിസ്താരമായ ദൈവീകരക്ഷയില്‍ വിശ്വസിക്കുന്നതിനുപകരം തങ്ങളുടെ സ്വന്തം ചിന്തകള്‍ അനുസരിച്ചുള്ള വിശ്വാസത്താല്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിക്കുന്ന ആളുകള്‍ തീര്‍ച്ചയായും തങ്ങളുടെ പാപങ്ങള്‍ നിമിത്തം തീയുടെ ന്യായവിധി നേരിടേണ്ടിവരും. ഒഴിച്ചുകൂടാനാവാത്ത പാപത്തിന്‍റെ ന്യായവിധി കാരണം അതിന്‍റെ ഫലമായി അവരെ കാത്തിരിക്കുന്നത് നരകം മാത്രമാണ്.
നമുക്കു പരിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനായി നീല, ധൂമ്രം, ചുവപ്പുനൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും യേശു പാപത്തില്‍ നിന്നുമുള്ള നമ്മുടെ രക്ഷയെ പൂര്‍ത്തീകരിച്ചു. ഈ സത്യത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് നാം നമ്മുടെ സകലപാപങ്ങളില്‍ നിന്നും മുഴുവനായും രക്ഷ നേടിയത്. സൃഷ്ടിക്കുമുമ്പു തന്നെ മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നും രക്ഷിക്കുവാനും നീലനൂലിന്‍റെയും (യേശുവിന്‍റെ സ്നാനം) ചുവപ്പു നൂലിന്‍റെയും (യേശുവിന്‍റെ ക്രൂശുമരണം) ധൂമ്രനൂലിന്‍റെയും (ദൈവം ഒരു മനുഷ്യനായി മാറി) സത്യത്തിലൂടെ തന്‍റെ ഹിതം നമ്മെ ബൈബിളില്‍ അറിയിക്കുവാനും ദൈവം പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിയനുസരിച്ച്, നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലും വെളിപ്പെടുത്തപ്പെട്ടിരുന്ന യേശുവിന്‍റെ പ്രവൃത്തികളിലൂടെ അവന്‍ സകലപാപികളെയും തങ്ങളുടെ പാപങ്ങളില്‍നിന്നും തെറ്റുകളില്‍ നിന്നും വാസ്തവമായും രക്ഷിച്ചു. 
1 യോഹന്നാന്‍ 5:4 പറയുന്നു, “ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ” അതിനെത്തുടര്‍ന്ന് 10-മത്തെ വാക്യത്തില്‍ ഇപ്രകാരം പറയുന്നു, “ദൈവപുത്രനില്‍ വിശ്വസിക്കുന്നവനു ഉള്ളില്‍ ആ സാക്ഷ്യം ഉണ്ടു” എന്താണ് ഈ രക്ഷയുടെ സാക്ഷ്യം? വെള്ളത്തിലൂടെയും രക്തത്തിലൂടെയും ആത്മാവിലൂടെയും നമ്മുടെ രക്ഷ നമുക്കു നല്‍കിയ സത്യസുവിശേഷമാണ് ദൈവപുത്രനിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ സാക്ഷ്യം (1 യോഹന്നാന്‍ 5: 68). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നാം വിശ്വസിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണ് ദൈവം നമ്മുടെ പാപങ്ങളെല്ലാം കഴുകിമാറ്റി നമ്മെ തന്‍റെ ജനമാക്കി മാറ്റി എന്നതിനുള്ള തെളിവ്. നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷ നേടി, പരിശുദ്ധസ്ഥലത്തു പ്രവേശിച്ച്, ദൈവം നല്‍കുന്ന ജീവഅപ്പം ഭക്ഷിച്ച് അവന്‍റെ മഹത്വത്തില്‍ ജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയാണ്. ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം ഇപ്പോള്‍ തീര്‍ച്ചയായും രക്ഷ നേടുകയും ദൈവസഭയോടുകൂടി ഒന്നുചേര്‍ന്നു കൊണ്ട് നമ്മുടെ വിശ്വാസജീവിതം നയിക്കുകയും ചെയ്യും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ സത്യത്താലാണ് അവന്‍റെ സഭയില്‍ ദൈവവചനം ഭക്ഷിപ്പാനും അതുമായി ചേര്‍ന്ന് ഒരുമിച്ചുപോകാനും ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്ന നീതിമാന്മാരായി ജീവിക്കുവാനും നമുക്കു കഴിയുന്നത്. നാം ഈ സത്യത്തില്‍ വിശ്വസിക്കുമ്പോള്‍ ദൈവസാന്നിദ്ധ്യത്തിന്‍ മുമ്പില്‍ അവന്‍റെ കൃപയില്‍ പുതയ്ക്കപ്പെട്ടു ജീവിക്കുന്ന നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പു നൂലിന്‍റെയും വിശ്വാസമുള്ള നീതിമാന്മാരായി മാറുവാന്‍ നമുക്കു കഴിയും. ദൈവമക്കളാല്‍ മാത്രം നയിക്കപ്പെടുന്ന വിശ്വാസജീവിതം വരുന്നത് വെള്ളത്തിലും രക്തത്തിലും ആത്മാവിലുമുള്ള വിശ്വാസത്തിന്‍റെ അടിത്തട്ടില്‍ നിന്നാണ്. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തം ചിന്തലിലും മരണത്തിലും അവന്‍ ദൈവം തന്നെയാണെന്നും നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ നമുക്കു നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ സാധിക്കും. ദൈവസഭയില്‍ ജീവിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന വിശ്വാസം നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും വിശ്വാസമാണ്.
ഇന്നത്തെക്കാലത്ത് ധാരാളം ആളുകള്‍ പറയാറുണ്ട്, “നമ്മള്‍ ചെയ്യേണ്ട ഒരേയൊരു കാര്യം വെറുതെ യേശുവില്‍ വിശ്വസിക്കുകയാണ്; ഈ കുഴപ്പം പിടിച്ച കാര്യങ്ങള്‍ എന്തിനു കണക്കിലെടുക്കണം? ഉപയോഗമില്ലാത്ത സംഭാഷണങ്ങളില്‍ സമയം കളയാതെ നാം എന്തു ശരിയാണെന്നു ചിന്തിക്കുന്നുവോ അതില്‍ വിശ്വസിക്കാം” ഇത്തരം ആളുകളെ ക്രിസ്ത്യാനിത്വത്തില്‍ പ്രശ്നമുണ്ടാക്കുന്നവരായി മാത്രമാണ് നാം കാണാറുള്ളത്, എന്നാല്‍ വ്യക്തമായ ഒരേയൊരു കാര്യമെന്നത് ഒരുവന്‍ പാപക്ഷമ സ്വീകരിക്കാതെ യേശുവില്‍ വിശ്വസിക്കുകയാണ് എങ്കില്‍ അവന്‍/ അവള്‍ തീര്‍ച്ചയായും നിത്യന്യായവിധി അഭിമുഖീകരിക്കേണ്ടി വരും എന്നതാണ്. വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ മുഴുവനായും വിശ്വസിക്കാതിരിക്കുന്നത് ഒരു തെറ്റായ തലതിരിഞ്ഞ വിശ്വാസമാണ്. ഇത് സത്യത്തില്‍ യേശുവിനെ രക്ഷകനായി വിശ്വസിക്കാത്ത ഒന്നാണ്.
ഒരു അപരിചിതന്‍റെ സഹായം ലഭിക്കുന്നതിനായി “ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു” എന്നു അന്ധമായി പ്രഖ്യാപിച്ചാല്‍ “ഇവര്‍ തീര്‍ച്ചയായും എന്നില്‍ വിശ്വസിക്കുന്നു” എന്നു ബോദ്ധ്യപ്പെട്ട് ഇതിനെക്കുറിച്ച് ആലോലിച്ച് അയാള്‍ സന്തോഷിക്കുമോ? ഇതിനു വൈരുദ്ധ്യമെന്നോണം “നിങ്ങള്‍ എന്നെ അറിയുമോ? എനിക്കു നിങ്ങളെ അറിയാമെന്നു തോന്നുന്നില്ല” എന്ന് അയാള്‍ പറഞ്ഞേക്കാം. “എന്തുതന്നെയായാലും ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അങ്ങനെ തോന്നിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണെങ്കില്‍ അയാള്‍ സന്തോഷിക്കുമോ? പകരം തന്‍റെ മനസു വായിച്ച് സഹായം നേടുവാന്‍ ശ്രമിക്കുന്ന നട്ടെല്ലില്ലാത്ത ഒരു കാപട്യക്കാരനായി മാത്രമേ അയാള്‍ എന്നെ കാണുകയുള്ളൂ.
തന്നില്‍ വെറുതെ അന്ധമായി വിശ്വസിക്കുന്നവരാല്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാധ്യമല്ല. “ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. യേശു പാപികളുടെ രക്ഷകനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്ന് എപ്പോള്‍ നാം പറയുന്നുവോ അപ്പോള്‍, പാപികളുടെ തെറ്റുകുറ്റങ്ങളെ യേശു എങ്ങനെ ശ്രദ്ധിച്ചു പെരുമാറി എന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്തിനുശേഷം നാം അവനിലുള്ള നമ്മുടെ വിശ്വാസത്തെ പ്രകീര്‍ത്തിക്കേണം. ഒരു പ്രത്യേക തരത്തിലും അല്ലാതെ വെറുതെ ചിന്തിക്കാതെയോ അന്ധമായോ അവനില്‍ നാം വിശ്വസിക്കുകയാണെങ്കില്‍ നമുക്ക് ഒരിക്കലും രക്ഷ നേടാന്‍ കഴിയില്ല. ആദ്യം എങ്ങനെയാണ് യേശു നമ്മുടെ പാപങ്ങളെല്ലാം അപ്രത്യക്ഷമാക്കിയത് എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് നാം വിശ്വസിക്കുമ്പോള്‍ മാത്രമേ നാം രക്ഷിക്കപ്പെടുകയുള്ളൂ. നാം ആരിലെങ്കിലും വിശ്വസിക്കുന്നുവെന്ന് ഞാന്‍ പറയുകയാണെങ്കില്‍ അവനെ/അവളെ നന്നായി അറിയുന്നതു കൊണ്ടു വിശ്വസിക്കുവാന്‍ കൊള്ളാവുന്നയാളാണെന്ന് കരുതുന്നതുകൊണ്ടും തന്നെ നാം നമ്മുടെ സത്യവിശ്വാസം ഈ വ്യക്തിയില്‍ ഉറപ്പിക്കുന്നു. നാം നന്നായി അറിയാത്ത ഒരു വ്യക്തിയില്‍ വിശ്വാസം അര്‍പ്പിക്കുന്നതിന് ഒന്നുകില്‍ നാം കള്ളം പറയുന്നുവെന്നോ അല്ലെങ്കില്‍ ചതിയില്‍ അകപ്പെടുവാന്‍ തീരുമാനിച്ച വിഡ്ഢികളാണ് നാം എന്നോ മാത്രമാണ് അര്‍ത്ഥം. ഇത്തരത്തില്‍ യേശുവില്‍ വിശ്വസിക്കുന്നവെന്നു നാം പ്രഖ്യാപിക്കുമ്പോള്‍ എങ്ങനെയാണ് യേശു നമ്മുടെ പാപങ്ങളെല്ലാം അപ്രത്യക്ഷമാക്കിയതെന്ന് വ്യക്തമായി നാം അറിഞ്ഞിരിക്കേണം. എങ്കില്‍ മാത്രമേ അവസാനനിമിഷത്തില്‍ നമ്മുടെ കര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടാതിരിക്കുവാനും വീണ്ടും ജനിക്കപ്പെട്ട ദൈവമക്കളായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും നമുക്കു സാധിക്കുകയുള്ളൂ.
നമ്മെ സ്വര്‍ഗ്ഗത്തിലേക്കു നയിക്കുവാന്‍ സഹായിക്കുന്ന സത്യവിശ്വാസം നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും വിശ്വാസമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ജലം (യേശുവിന്‍റെ സ്നാനം), രക്തം (യേശുവിന്‍റെ മരണം), പരിശുദ്ധാത്മാവ് (യേശു ദൈവമാകുന്നു) എന്നിവയിലൂടെ നമ്മെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥ വിശ്വാസം. നമ്മെ രക്ഷിച്ച നമ്മുടെ കര്‍ത്താവിന്‍റെ കൃപ എത്രമാത്രം മഹത്തരമാണെന്ന് നാം അറിയുകയും ഈ സത്യത്തിലുള്ള വിശ്വാസം നമ്മെ നമ്മുടെ രക്ഷയിലേക്കു നയിക്കുന്നതു കൊണ്ടു തന്നെ ഇതില്‍ നാം വിശ്വസിക്കുകയും വേണം. 
ഒരുവന്‍റെ വിശ്വാസം പൂര്‍ണ്ണമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് ഈ വ്യക്തി സത്യം അറിയുന്നുവോ ഇല്ലയോ എന്നു കണക്കാക്കിയാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ മുഴുഹൃദയത്തോടെ വിശ്വസിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് യേശുവിനെ നിങ്ങളുടെ രക്ഷകനായി വിശ്വസിക്കുവാന്‍ കഴിയുകയുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമുക്കു പാപക്ഷമ നല്‍കിയ നമ്മുടെ രക്ഷകനായ യേശുവിലുള്ള വിശ്വാസമാണ് നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച സത്യവിശ്വാസം.
 

നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച രക്ഷയുടെ ദൃഢപ്രഖ്യാപനമാണ് താമ്രത്തൊട്ടി

താമ്രത്തൊട്ടിയില്‍ വെള്ളം നിറഞ്ഞിരുന്നു. പരിശുദ്ധ സ്ഥലത്തിനു തൊട്ടുമുമ്പിലായിരുന്നു അത് സ്ഥാപിച്ചിരുന്നത്. നാം പാപക്ഷമ ലഭിച്ചവരാണെന്ന് നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുകയും വിശ്വാസത്താല്‍ അതിന്‍റെ സ്വീകരണത്തെ ഉറപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണ് ഈ താമ്രത്തൊട്ടി. വിശ്വാസികളുടെ സകലപാപങ്ങളും ദൈവം തുടച്ചുനീക്കി എന്ന സത്യത്തിന്‍റെ ദൃഢപ്രഖ്യാപനമാണ് ഇത്. കയ്യില്‍ മണ്ണുപുരളുമ്പോള്‍ പരിശുദ്ധസ്ഥലത്ത് സേവകരായ പുരോഹിതന്‍മാര്‍ തങ്ങളുടെ കൈകളും കാലുകളും കഴുകിയിരുന്നതുപോലെ തന്നെ പാപക്ഷമ സ്വീകരിച്ചവരും തങ്ങള്‍ പാപം ചെയ്യുമ്പോള്‍ തങ്ങളെ പുതഞ്ഞിരുന്ന ഈ പാപങ്ങളെ യേശു തുടച്ചു നീക്കിയിട്ടുണ്ടെന്നും ന്യായവിധി ഏറ്റുകൊണ്ട് നമുക്കായി പ്രായശ്ചിത്തം ചെയ്തുവെന്നും ദൈവവചനത്തിലൂടെ ഒരിക്കല്‍കൂടെ ഓര്‍മ്മിച്ചുകൊണ്ടും ഉറപ്പിച്ചുകൊണ്ടും ഇത്തരം പാപങ്ങള്‍ കഴുകിക്കളയേണം.
നാം ഈ ലോകത്തില്‍ ജീവിക്കുന്നിടത്തോളം കാലം പാപം ചെയ്യുന്നതു തുടരുവാനേ നമുക്കു കഴിയുകയുള്ളൂ എന്നതുകൊണ്ടു തന്നെ നാം വിശുദ്ധി നഷ്ടപ്പെട്ടവരായി. അപ്പോള്‍ പിന്നെ നമ്മെ ശുദ്ധിയില്ലാത്തവരാക്കിയ ഈ പാപങ്ങളെയെല്ലാം നാം എന്തുകൊണ്ടു തുടച്ചു നീക്കും? രാജാക്കന്മാരുടെ രാജാവായ യേശുക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് പാപികളെ രക്ഷിക്കുവാനായി ഒരു മനുഷ്യന്‍റെ ജഡത്തില്‍ ഈ ഭൂമിയിലേക്കു വന്നുവെന്നും തന്‍റെ സ്നാനത്തിലൂടെ അവരുടെ പാപങ്ങള്‍ തന്നിലേക്കു ഏറ്റെടുത്തുവെന്നും ക്രൂശില്‍ തന്‍റെ രക്തം ചൊരിഞ്ഞുവെന്നും അങ്ങനെ പാപികളുടെ സകലപാപങ്ങളെയും ക്ഷമിച്ചുവെന്നും വിശ്വസിച്ചുകൊണ്ട് പാപങ്ങളെയെല്ലാം നാം തുടച്ചുക്കളയേണം. സ്നാനപ്പെട്ടുകൊണ്ട് യേശു സകലപാപങ്ങളെയും തന്നിലേക്ക് ഏറ്റെടുത്തു എന്ന സത്യത്തില്‍ നാം വിശ്വസിക്കുമ്പോള്‍ മാത്രമേ നമുക്ക് നമ്മുടെ പാപക്ഷമ സ്വീകരിക്കുവാനും നമ്മുടെ കര്‍മ്മപാപങ്ങള്‍ കഴുകിക്കളയുവാനും കഴിയുകയുള്ളൂ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും ദൈവം നേരത്തേതന്നെ നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞു എന്ന സത്യത്തില്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ നമുക്കു നമ്മുടെ കര്‍മ്മപാപങ്ങളില്‍ നിന്നും മുക്തി നേടുവാന്‍ കഴിയുകയുള്ളൂ.
 

താമ്രത്തൊട്ടിയുടെ സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസം നമുക്കു ഉണ്ടായിരിക്കേണം

താമ്രത്തൊട്ടിയുടെ വിശ്വാസമില്ലാതെ ദൈവം വസിക്കുന്ന വിശുദ്ധസ്ഥലത്തു പ്രവേശിക്കുവാന്‍ നമുക്കു കഴിയില്ല. നമ്മുടെ പ്രവൃത്തികള്‍ ഒന്നും തന്നെ എപ്പോഴും പരിപൂര്‍ണ്ണമല്ല. നമുക്ക് തെറ്റുകുറ്റങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ നാം എപ്പോഴും പാപം ചെയ്യുന്നു. എന്നാല്‍ ദൈവചനം പൂര്‍ണ്ണതയുള്ളതായതുകൊണ്ട് ദൈവം നമുക്കു നല്‍കിയ രക്ഷയും പരിപൂര്‍ണ്ണമാണ്. ദൈവം തന്‍റെ പൂര്‍ണ്ണരക്ഷയാല്‍ നമ്മുടെ തെറ്റുകുറ്റങ്ങളെ കഴുകിക്കളഞ്ഞതുകൊണ്ടുതന്നെ നമുക്ക് വിശ്വാസത്താല്‍ ധൈര്യപൂര്‍വ്വം പരിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാനാകും. താമ്രത്തൊട്ടിയിലൂടെ കടന്നുപോകാത്ത ഒരുവനും വര്‍ഷങ്ങള്‍ക്കുമുമ്പ് യേശു ഈ ഭൂമിയില്‍ വന്നുവെന്നും നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലുടെയും പ്രവചിക്കപ്പെട്ട വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ ലോകത്തിന്‍റെ സകലപാപങ്ങളും തുടച്ചുനീക്കി എന്നുമുള്ള സത്യത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ പരിശുദ്ധസ്ഥലത്തു പ്രവേശിക്കുവാന്‍ യോഗ്യരാക്കപ്പെട്ടവരാണ് നാം. കര്‍ത്താവ് നേരത്തെ തന്നെ നമ്മുടെ പാപങ്ങളെല്ലാം തുടച്ചു നീക്കിയെന്നും നമ്മെ പാപമുക്തരാക്കിമാറ്റിയെന്നും വിശ്വസിക്കാതെ നമുക്ക് പരിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനാകില്ല. 
നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലും വിശ്വസിക്കാതെ നമുക്കു ദൈവത്തിന്‍റെ വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാനാകില്ല എന്നതുപോലെ തന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിച്ചില്ലായെങ്കില്‍ അവന്‍റെ സഭയില്‍ അവനില്‍ വിശ്വസിച്ചുകൊണ്ട് ദൈവകൃപയുടെ കിരീടമെന്ന അനുഗ്രഹത്തെ ആസ്വദിക്കുവാനോ അവനോടു പ്രാര്‍ത്ഥിച്ച് അവന്‍റെ കൃപ സ്വീകരിക്കുവാനോ തന്‍റെ സേവകരോടും വിശുദ്ധരോടും കൂടെ വസിക്കുവാനോ നമുക്കു കഴിയില്ല. നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും ദൈവം നമ്മെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിച്ചുവെന്നു വിശ്വസിക്കുമ്പോള്‍ മാത്രമേ നമ്മുടെ സഹവിശ്വാസികളോടുകൂടെ അവന്‍റെ വചനം കേട്ടും വിശ്വസിച്ചും അവനോടു പ്രാര്‍ത്ഥിച്ചും ദൈവസഭയില്‍ നമ്മുടെ ജീവിതം നയിക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. 
പാപത്തില്‍ നിന്നുമുള്ള നമ്മുടെ രക്ഷയുടെ അവസാന ഉറപ്പിക്കലാണ് താമ്രത്തൊട്ടി. പാപക്ഷമയുടെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വിശ്വാസ ഉറപ്പ് നല്‍കുന്നതിനായി പരിശുദ്ധ സ്ഥലത്തിനു തൊട്ടുമുമ്പിലായി ദൈവം താമ്രത്തൊട്ടി സ്ഥാപിക്കുകയും അതില്‍ വെള്ളം നിറയ്ക്കുകയും ചെയ്തു. ഈ താമ്രത്തൊട്ടി, വിശ്വസിക്കുന്ന നീതിമാന്മാരുടെ ശുദ്ധമല്ലാത്ത മന:സാക്ഷിയെ പരിശുദ്ധമാക്കുന്നു.
നമുക്കു 1 യോഹന്നാന്‍ 2:1, 2 വായിച്ചുനോക്കാം. “എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രം അല്ല, സര്‍വ്വലോകത്തിന്‍റെ പാപത്തിനും തന്നേ” ആമേന്‍.
നാം പാപം ചെയ്യുകയാണെങ്കില്‍ പിതാവില്‍ യേശുക്രിസ്തു എന്ന നീതിമാനായ ഒരു അഭിഭാഷകന്‍ നമുക്ക് ഉണ്ട്. യേശു നീതിമാന്മാരുടെ ശുദ്ധിയില്ലാത്ത ഹൃദയങ്ങളെ വെള്ളത്താല്‍ കഴുകുന്നു. ക്രൂശിക്കപ്പെടുന്നതിനു മുമ്പുള്ള ദിവസം അന്ത്യഅത്താഴത്തിനിടെ യേശു തന്‍റെ ശിഷ്യന്മാരെ ഒരുമിച്ചുകൂട്ടി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് അവരുടെ പാദങ്ങള്‍ കഴുകുവാനാരംഭിച്ചു “ഞാന്‍ സ്നാനപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇനി ചെയ്യുവാന്‍ പോകുന്ന പാപങ്ങള്‍ ഉള്‍പ്പെടെ നിങ്ങളുടെ സകലപാപങ്ങളും ചുമന്ന് നിങ്ങളുടെ സ്ഥാനത്ത് ഞാന്‍ ക്രൂശില്‍ വിധിക്കപ്പെടും. നിങ്ങളുടെ ഭാവിയിലുള്ള പാപങ്ങള്‍ പോലും ഞാന്‍ എന്നിലേക്ക് എടുത്ത് അവയെ തുടച്ചുനീക്കി. ഞാന്‍ നിങ്ങളുടെ രക്ഷകനായി മാറി.”
യേശു അന്ത്യ അത്താഴ സമയത്ത് തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി എന്നു പറയുവാനാണ് ഇതു പറഞ്ഞത്. യേശു തന്‍റെ പാദം കഴുകുന്നത് നിരസിച്ച പത്രൊസിനോട് അവന്‍ പറഞ്ഞു, “ഞാന്‍ ചെയ്യുന്നതു നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും” (യോഹന്നാന്‍ 13:7). വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ സത്യമായി വിശ്വസിക്കുന്നവരുടെ പൂര്‍ണ്ണ രക്ഷകനായി മാറുവാന്‍ യേശു ആഗ്രഹിച്ചിരുന്നു. നീലനൂലിലും ധൂമ്രനൂലിലും ചുവപ്പു നൂലിലും വിശ്വസിക്കുന്നവര്‍ക്ക് യേശു തങ്ങളുടെ നിത്യരക്ഷകനായി മാറി.
 

താമ്രത്തൊട്ടിയുടെ ഉപയോഗം

പുരോഹിതന്മാര്‍ ദൈവത്തിന് വഴിപാട് അര്‍പ്പിക്കുവാനായി സമാഗമന കൂടാരത്തില്‍ വേലചെയ്തപ്പോള്‍ അവരുടെ മാലിന്യങ്ങളെല്ലാം കഴുകിക്കളയുന്നതിനായി താമ്രത്തൊട്ടി ഉപയോഗിച്ചിരുന്നു. യിസ്രായേല്‍ ജനങ്ങളുടെ പാപത്തിന്‍റെ പ്രായശ്ചിത്തമായി ദൈവത്തിന് അര്‍പ്പിക്കുന്ന വഴിപാടായ യാഗമൃഗത്തെ കൊല്ലുമ്പോഴും അതിന്‍റെ രക്തം പുരളുമ്പോഴും അതിനെ കഷണങ്ങളായി മുറിക്കുമ്പോഴും പുരോഹിതന്‍റെ കൈയിലുണ്ടാകുന്ന മാലിന്യങ്ങള്‍ കഴുകിക്കളയുവാന്‍ ഇത് ആവശ്യമായിരുന്നു. വഴിപാട് അര്‍പ്പിക്കുന്ന സമയത്ത് പുരോഹിതന്മാരുടെ കൈകള്‍ മലിനപ്പെടുമ്പോള്‍ അവര്‍ക്ക് അത് വെള്ളത്തില്‍ കഴുകിക്കളയേണ്ടതുണ്ടായിരുന്നു എല്ലാ മാലിന്യങ്ങളും കഴുകിക്കളയേണ്ട സ്ഥലത്തായിരുന്നു താമ്രത്തൊട്ടി സ്ഥാപിച്ചിരുന്നത്.
ആത്മീയമായോ നമ്മുടെ ജഡത്തിലോ നാം എപ്പോഴൊക്കെ പാപം ചെയ്യുന്നുവോ അപ്പോഴും, ദൈവകല്പനകള്‍ ഭേദിച്ചുകൊണ്ട് നാം എപ്പോഴൊക്കെ ശുദ്ധിയില്ലാത്തവരായി മാറുന്നുവോ അപ്പോഴും ഈ താമ്രത്തൊട്ടിയിലെ വെള്ളം കൊണ്ട് നമ്മുടെ എല്ലാമാലിന്യങ്ങളെയും നാം കഴുകിക്കളയേണം. പുരോഹിതന്മാര്‍, ഏതെങ്കിലും വൃത്തിയില്ലാത്ത ശുദ്ധമല്ലാത്ത വസ്തുക്കളില്‍ തങ്ങളുടെ ശരീരം സ്പര്‍ശിച്ചാല്‍, തങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ആ മണ്ണുപുരണ്ട ഭാഗം കഴുകേണ്ടതുണ്ടായിരുന്നു.
ഇതുപോലെ ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഏതെങ്കിലും ശുദ്ധിയും വൃത്തിയുമില്ലാത്ത വസ്തുക്കളില്‍ എപ്പോഴൊക്കെ സ്പര്‍ശിച്ചാലും അത്തരം മാലിന്യങ്ങള്‍ കഴുകിക്കളയുവാന്‍ താമ്രത്തൊട്ടിയിലെ വെള്ളം ഉപയോഗിച്ചിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ വീണ്ടും ജനിക്കപ്പെട്ടവരുടെ മാലിന്യങ്ങള്‍ കഴുകിക്കളയുവാനാണ് താമ്രത്തൊട്ടിയിലെ വെള്ളം ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ താമ്രത്തൊട്ടി ദൈവത്തിന്‍റെ കാരുണ്യം പേറുന്നു. താമ്രത്തൊട്ടി എന്നു പറയുന്നത് നമുക്കു വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാവുന്ന ഒരു ഐശ്ചികവസ്തുവല്ല, പകരം യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് വളരെയധികം പ്രധാനപ്പെട്ട ഒരു അത്യാവശ്യ വസ്തുവാണ്.
ദൈവം സമാഗമനകൂടാരത്തിലെ മറ്റ് എല്ലാ വസ്തുക്കളുടെയും ഉയരം, നീളം, വീതി മുതലായവ ഇത്ര വ്യാപ്തം വേണം എന്ന് സുവ്യക്തമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ താമ്രത്തൊട്ടിയുടെ വലുപ്പം എത്രയാണെന്ന് ദൈവം വ്യക്തമാക്കിയിരുന്നില്ല. ഇത് താമ്രത്തൊട്ടിക്കു മാത്രമുള്ള സ്വഭാവവിശേഷമാണ്. നിത്യവും കര്‍മ്മപാപം ചെയ്യുന്ന നമ്മുടെമേല്‍ മശിഹാ ചൊരിഞ്ഞ അളവില്ലാത്ത സ്നേഹത്തെ ഇത് വെളിപ്പെടുത്തുന്നു. മശിഹായുടെ ഈ സ്നേഹത്തില്‍, സകലപാപങ്ങളും കഴുകിക്കളയുന്ന കൈവയ്പ്പിന്‍റെ മറ്റൊരുരൂപമായ അവന്‍റെ സ്നാനത്തെ നമുക്കു കണ്ടെത്തുവാനാകും. പുരോഹിതന്മാര്‍ തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണം ചെയ്യുമ്പോള്‍ പുരളുന്ന മാലിന്യം കളയുവാന്‍ ധാരാളം വെള്ള ഉപയോഗിക്കേണ്ടി വന്നതുപോലെ താമ്രത്തൊട്ടിയിലും ധാരാളം വെള്ളം നിറച്ചിരുന്നു. അതിനാല്‍ താമ്രത്തൊട്ടിയുടെ വലുപ്പം ആവശ്യത്തെ ആശ്രയിച്ചിരുന്നു. താമ്രത്തൊട്ടി താമ്രം കൊണ്ടു നിര്‍മ്മിച്ചിരുന്നതുകൊണ്ടു തന്നെ എപ്പോഴൊക്കെ പുരോഹിതന്മാര്‍ ഇതിലെ വെള്ളത്താല്‍ കഴുകുന്നുവോ അപ്പോഴൊക്കെ പാപത്തിന്‍റെ ന്യായവിധിയെക്കുറിച്ച് ചിന്തിക്കുമായിരുന്നു.
സമാഗമനകൂടാരത്തില്‍ സേവിച്ചിരുന്ന പുരോഹിതന്മാരെല്ലാം തന്നെ തങ്ങളുടെ കൈകാലുകളുടെ മാലിന്യങ്ങള്‍ താമ്രത്തൊട്ടിയിലെ വെള്ളത്താല്‍ കഴുകേണ്ടതുണ്ടായിരുന്നു. താമ്രം ദൈവത്തിന്‍റെ ന്യായവിധിയെ വെളിപ്പെടുത്തുക യാണെങ്കില്‍ വെള്ളം പാപത്തിന്‍റെ കഴുകലിനെ വെളിപ്പെടുത്തുന്നു. എബ്രായര്‍ 10:22 ല്‍ “ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരായിരിക്കേണം” എന്നും തീത്തൊസ് 3:5 ല്‍ “പുനര്‍ജ്ജനനസ്നാനം കൊണ്ടും പരിശുദ്ധാത്മാവിന്‍റെ നവീകരണം” കൊണ്ടും എന്നും പറയുന്നു. ഈ ഭാഗങ്ങളെപ്പോലെ പുതിയനിയമത്തിലെ വചനവും സ്നാനജലത്താല്‍ മാലിന്യങ്ങള്‍ കഴുകിക്കളയുന്നതിനെക്കുറിച്ചാണ് നമ്മോടു പറയുന്നത്.
പുരോഹിതന്മാര്‍ തങ്ങളുടെ ജീവിതങ്ങളില്‍ നേടിയ മാലിന്യങ്ങള്‍ താമ്രത്തൊട്ടിയിലെ വെള്ളത്താല്‍ കഴുകിക്കളഞ്ഞുവെങ്കില്‍ ഇന്നത്തെ വീണ്ടും ജനിക്കപ്പെട്ട ക്രിസ്ത്യാനികളായ നാം യേശുവിന്‍റെ സ്നാനത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ നാം ചെയ്തിട്ടുള്ള നമ്മുടെ കര്‍മ്മ പാപങ്ങളെല്ലാം കഴുകിക്കളയേണം. മശിഹാ ഈ ഭൂമിയില്‍ വന്നുവെന്നും യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്താല്‍ ലോകത്തിന്‍റെ സകലപാപങ്ങളും കഴുകിക്കളഞ്ഞെന്നുമാണ് പഴയനിയമത്തിലെ താമ്രത്തൊട്ടിയിലെ വെള്ളം നമുക്കു കാണിച്ചുതരുന്നത്.
യിസ്രായേല്‍ ജനങ്ങള്‍ ചെയ്ത പാപങ്ങള്‍ മാത്രമല്ല മനുഷ്യ ചരിത്രത്തിലെ മുഴുവന്‍ ആളുകളും ചെയ്ത എല്ലാ കര്‍മ്മ പാപങ്ങളും യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ യേശുവിലേക്ക് മാറ്റപ്പെട്ടുവെന്ന് ബൈബിളിലൂടെ ദൈവം നമ്മോടു പറയുന്നു. യേശു യോഹന്നാനാല്‍ സ്നാനമേറ്റപ്പോള്‍ മത്തായി 3:15 ല്‍ അവന്‍ പറഞ്ഞു, “ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം” കൈവെപ്പിന്‍റെ അതേരൂപമായ യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്താല്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ യേശു, മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും തന്‍റെ സ്വന്തം ശരീരത്തിലേക്ക് സ്വീകരിച്ചു.
അതുകൊണ്ട്, യേശു മശിഹാ നമ്മുടെ സകലപാപങ്ങളും തന്‍റെ സ്നാനത്തിലൂടെ എടുത്തുമാറ്റി എന്ന സത്യത്തിലുള്ള വിശ്വാസത്താല്‍ നമ്മുടെ ഹൃദയങ്ങളിലെ എല്ലാ പാപമാലിന്യങ്ങളെയും കഴുകിക്കളയുവാന്‍ നമുക്കു കഴിയും. ഈ സത്യത്തിലുള്ള വിശ്വാസത്താല്‍ നാം നമ്മുടെ പാപങ്ങളെല്ലാം യേശുവിലേക്ക് മാറ്റിയതുകൊണ്ടു തന്നെ ദൈവപുത്രന്‍ ലോകത്തിന്‍റെ പാപങ്ങള്‍ ക്രൂശുവരെ ചുമന്നുവെന്നും ക്രൂശിക്കപ്പെട്ട് രക്തം ചൊരിഞ്ഞുവെന്നും മനുഷ്യവര്‍ഗ്ഗത്തിന്‍റെ പൂര്‍ണ്ണ യാഗമൃഗമായി മാറിയെന്നും അങ്ങനെ നമ്മെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിച്ചുവെന്നും വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇതു വിശ്വസിക്കുന്നുവോ? മശിഹാ നമ്മുടെ യാഗവഴിപാടായി മാറി എന്നു സത്യമായി വിശ്വസിക്കുന്നവര്‍ മാത്രമേ നിത്യമായി രക്ഷിക്കപ്പെടുകയുള്ളൂ.
 

കര്‍മ്മപാപപ്രശ്നത്തെ യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ പരിഹരിക്കുവാന്‍ കഴിയും

എങ്ങനെ നമുക്ക് നമ്മുടെ യഥാര്‍ത്ഥ പാപങ്ങള്‍ കഴുകിക്കളയുവാനാകും എന്ന് ബൈബിള്‍ നമ്മോടു പറയുന്നുവോ? പഴയനിയമത്തില്‍ തങ്ങളുടെ മാലിന്യങ്ങള്‍ പുരോഹിതന്മാര്‍ താമ്രത്തൊട്ടിയിലെ വെള്ളത്താല്‍ കഴുകിക്കളഞ്ഞതുപോലെ പുതിയനിയമത്തില്‍, യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുകൊണ്ട് യേശു ദൈവത്തിന്‍റെ നീതി നിറവേറ്റി എന്ന വിശ്വാസത്താല്‍ നമുക്ക് നമ്മുടെ യഥാര്‍ത്ഥ പാപങ്ങള്‍ക്കുള്ള പാപക്ഷമ സ്വീകരിക്കുവാന്‍ സാധിക്കും. അവസാനം സത്യത്തിലുള്ള വിശ്വാസത്താല്‍ സകല പാപങ്ങളും കഴുകപ്പെട്ടു. 
യിസ്രായേല്‍ ജനങ്ങള്‍ ദൈവത്തിനു പാപയാഗം നല്‍കിയപ്പോള്‍, കോലാടിനെയോ ചെമ്മരിയാടിനെയോ പോലുള്ള ഊനമില്ലാത്ത ഒരു യാഗമൃഗത്തെ അവര്‍ സമാഗമനകൂടാരത്തില്‍ കൊണ്ടുവന്നു. തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് അതിന്‍റെ തലയില്‍ കൈവച്ചുകൊണ്ട് തങ്ങളുടെ പാപങ്ങള്‍ ആ വഴിപാടിന്‍റെ മേല്‍ ചൊരിയുകയും അങ്ങനെ പാപങ്ങള്‍ സ്വീകരിച്ച ആ യാഗമൃഗത്തെ കൊല്ലുകയും ചെയ്തു. പിന്നെ അവര്‍ അതിന്‍റെ കഴുത്തറുത്ത രക്തം എടുക്കുകയും ആ രക്തത്തെ സമാഗമനകൂടാരത്തിലുള്ള സുഗന്ധവര്‍ഗ്ഗ ധൂപപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷം ബാക്കിയുള്ള രക്തം തറയില്‍ ഒഴിച്ചുകളയുകയും ചെയ്തു. (ലേവ്യപുസ്തകം 4). തങ്ങളുടെ ഒരു വര്‍ഷത്തെ മുഴുവന്‍ പാപങ്ങള്‍ പോലും പ്രായശ്ചിത്തദിനത്തിലെ യാഗവഴിപാടിലൂടെ വിശ്വാസത്താല്‍ നിറവേറ്റപ്പെട്ടു (ലേവ്യപുസ്തകം 16). അവസാനം പഴയനിയമത്തിലെ യാഗവഴിപാടിന്‍റെ അതേ തരത്തില്‍ അതായത്, നമ്മുടെ പാപങ്ങള്‍ തുടച്ചു നീക്കുവാന്‍ വന്ന മശിഹായുടെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലുമുള്ള വിശ്വാസത്താല്‍ നാം നമ്മുടെ പാപക്ഷമ സ്വീകരിച്ചു.
പഴയനിയമത്തിലെ കൈവെപ്പ് പുതിയ നിയമത്തില്‍ യേശു സ്വീകരിച്ച സ്നാനത്തിനു തുല്യമാണ്. യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ടും ക്രൂശിക്കപ്പെട്ടുകൊണ്ടും നമ്മുടെ മശിഹാ നമ്മുടെ സകലപാപങ്ങളും കഴുകിക്കളഞ്ഞ് നമ്മെ സംരക്ഷിക്കുകയും ചെയ്തു. മശിഹായുടെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലുമുള്ള പ്രവൃത്തിയാല്‍ ദൈവം നമ്മുടെ സകലപാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായി നമ്മെ രക്ഷിക്കുമ്പോള്‍ പിന്നെ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാനായി നാം കൂടുതലായി എന്താണ് ചെയ്യേണ്ടത്? നാം ഓര്‍ക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടുന്ന ഒരേയൊരു കാര്യം, നമ്മുടെ ദൗര്‍ബല്യങ്ങള്‍ കാരണം നാം നമ്മുടെ ജീവിതങ്ങളില്‍ നിത്യവും ചെയ്യുന്ന പാപങ്ങള്‍ പോലും വെള്ളത്തിലൂടെയും രക്തത്തിലൂടെയും വന്ന യേശുക്രിസ്തു കഴുകിക്കളഞ്ഞു എന്നതാണ്. നാം ദൈവത്തില്‍ വിശ്വസിക്കുന്നു എങ്കില്‍പോലും നമ്മുടെ തെറ്റുകുറ്റങ്ങള്‍ നിമിത്തം നാം ഇപ്പോഴും നമ്മുടെ ദൗര്‍ബല്യങ്ങളിലേക്കും അതിക്രമങ്ങളിലേക്കും വീണുപോകുന്നു. എന്നാല്‍ ഇതെല്ലാം അറിയുന്ന നമ്മുടെ ദൈവം മശിഹായെ ഈ ഭൂമിയിലേക്ക് അയച്ചുകൊണ്ടും തന്‍റെ സ്നാനത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ എടുത്തുമാറ്റുവാന്‍ അവനെ പ്രാപ്തനാക്കികൊണ്ടും അങ്ങനെ അവനെ യാഗമര്‍പ്പിച്ചുകൊണ്ടും നമ്മെ രക്ഷിച്ചു.
സമാഗമനകൂടാരത്തില്‍ ഹനനയാഗപീഠവും താമ്രത്തൊട്ടിയും സ്ഥാപിച്ചുകൊണ്ട് ദൈവഭവനമായ പരിശുദ്ധ സ്ഥലത്തു പ്രവേശിക്കുന്നതിനുമുമ്പ് നാം നിത്യേന ചെയ്യുന്ന നമ്മുടെ യഥാര്‍ത്ഥ പാപങ്ങള്‍ കഴുകിക്കളയുവാന്‍ ദൈവം നമ്മെ അനുവദിച്ചു. എന്നാല്‍, നാം നിത്യേന ചെയ്യുന്ന കര്‍മ്മപാപങ്ങള്‍ പശ്ചാത്താപ പ്രാര്‍ത്ഥനയിലൂടെ കഴുകിക്കളയേണമെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. ഇതിനു വൈരുദ്ധ്യമെന്നോണം മശിഹായുടെ സ്നാനത്തിലും ക്രൂശിലെ അവന്‍റെ രക്തത്തിലുമുള്ള നമ്മുടെ വിശ്വാസത്താലാണ് നമ്മുടെ പാപങ്ങളെല്ലാം തുടച്ചുനീക്കുന്നത്. യേശുവില്‍ വിശ്വസിച്ചതിനുശേഷവും നീതിമാന്മാര്‍ തെറ്റുകളും പാപങ്ങളും ചെയ്യുമ്പോള്‍, അത്തരം പാപങ്ങള്‍ താമ്രത്തൊട്ടിയുടെ കര്‍ത്താവായ മശിഹാ സ്വീകരിച്ച സ്നാനത്തിലുള്ള വിശ്വാസത്താല്‍ കഴുകിക്കളയേണമെന്നു ദൈവം പദ്ധതിയിട്ടിരുന്നു.
യേശുവിന്‍റെ പാപങ്ങളുടെ ചുമക്കലിനെയും അന്ധമായി അവയെല്ലാം ഒരൊറ്റക്കെട്ടായി കെട്ടിവയ്ക്കുന്നതുപോലെ ഈ സകല പാപങ്ങള്‍ക്കുമായുള്ള വിധിക്കപ്പെടലിനെയും ധാരാളം ആളുകള്‍ വെറുമൊരു കഷ്ടപ്പാടായി മാത്രം കണക്കാക്കുന്നു. നമ്മുടെ ദൗര്‍ബല്യങ്ങളില്‍ നിന്നും വ്യത്യസ്തമായി നാം നിത്യേന നമ്മുടെ യഥാര്‍ത്ഥ പാപം ചെയ്യുന്നതുകൊണ്ടാണ് പാപത്തിന്‍റെ കഴുകലും പാപത്തിന്‍റെ ന്യായവിധിക്കും രണ്ടായി വേര്‍പിരിഞ്ഞിരിക്കണം എന്നു പറയുന്നത്. യോഹന്നാനില്‍ നിന്നും സ്വീകരിച്ച യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശു മരണവും എല്ലാം തന്നെ ഈ പാപങ്ങള്‍ക്കുവേണ്ടി വിധിക്കപ്പെടുവാനും അവയില്‍ നിന്നും നമ്മെ പൂര്‍ണ്ണമായും രക്ഷിക്കുവാനും ആയിരുന്നു. ഈ വിശ്വാസത്തില്‍ ഒരിക്കലായി നമുക്കു നമ്മുടെ പാപത്തിന്‍റെ ന്യായവിധി സ്വീകരിക്കുവാന്‍ കഴിയും. ഇത്തരത്തില്‍ മശിഹായുടെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ നാം നിത്യേന ചെയ്യുന്ന നമ്മുടെ കര്‍മ്മ പാപത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കേണം. ഈ രണ്ടു ഘടകങ്ങളും അതായത് സ്നാനവും ക്രൂശും ഒന്നായി ഒരുമിപ്പിച്ചുകൊണ്ട് പൂര്‍ണ്ണരക്ഷ നിറവേറ്റപ്പെട്ടു. ഇതാണ് പാപക്ഷമയുടെ പൂര്‍ണ്ണസത്യം. നമ്മുടെ പാപപരിഹാരത്തെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ ക്രൂശിനെയും പരസ്പരം വേര്‍തിരിച്ചു നാം ചിന്തിക്കുകയും വിശ്വസിക്കുകയും വേണം.
സമാഗമനകൂടാരത്തില്‍ പുരോഹിതന്മാര്‍ യാഗമൃഗത്തെ കൊന്നപ്പോള്‍ അവരുടെ കയ്യില്‍ മണ്ണുപുരളുകയും അതിന്‍റെ രക്തക്കറ പുരളുകയും ചെയ്തു. എത്രമാത്രം അവര്‍ മലിനപ്പെട്ടിരുന്നുവെന്ന് നമുക്ക് ചിന്തിക്കുവാന്‍ പോലും കഴിയില്ല. പുരോഹിതന്മാര്‍ക്ക് ഈ മാലിന്യങ്ങളെല്ലാം തന്നെ കഴുകിക്കളയേണ്ടതുണ്ടായിരുന്നു. സമാഗമനകൂടാരത്തിലെ താമ്രത്തൊട്ടിയില്‍ വെള്ളം ഇല്ലായെങ്കില്‍ അവര്‍ക്ക് അങ്ങനെ ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. ഒരു വര്‍ഷത്തെ പാപം മുഴുവന്‍ ക്ഷമിക്കുന്നത് മഹാപുരോഹിതനോ സാധാരണപുരോഹിതനോ ആരുതന്നെയാണെങ്കില്‍ പോലും താമ്രത്തൊട്ടിയിലെ വെള്ളത്താല്‍ തന്‍റെ മാലിന്യങ്ങള്‍ കഴുകാതെയിരുന്നാല്‍ എപ്പോഴും മാലിന്യങ്ങളോടുകൂടി ജീവിക്കുവാനല്ലാതെ മറ്റൊന്നിനും ആ വ്യക്തിക്കു കഴിയുമായിരുന്നില്ല.
സമാഗമനകൂടാരത്തില്‍ താമ്രത്തൊട്ടി ഉണ്ടായിരുന്നതുകൊണ്ടു തന്നെ മഹാ പുരോഹിതനില്‍ എല്ലാതരത്തിലുള്ള മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും അവന്‍ എപ്പോഴും ശുദ്ധനാക്കപ്പെട്ടവനായിരിക്കുവാന്‍ കഴിയുമായിരുന്നു. ഒരു വര്‍ഷത്തെ പാപങ്ങള്‍ മുഴുവന്‍ ക്ഷമിക്കുവാന്‍ ഒരു പുരോഹിതനാണ് എങ്കില്‍ പോലും ഇപ്പോഴും നിത്യേനയുള്ള പാപങ്ങള്‍ കഴുകിക്കളഞ്ഞതുകൊണ്ടാണ് ഈ വ്യക്തി ശുദ്ധമായിത്തീര്‍ന്നത്. ഇത്തരത്തില്‍ താമ്രത്തൊട്ടിയില്‍ തങ്ങളുടെ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞതിനുശേഷം ദൈവത്തിനു യാഗവഴിപാടുകള്‍ അര്‍പ്പിക്കുവാന്‍ അവന്‍ പുരോഹിതന്മാരെ പ്രാപ്തരാക്കി, അപ്പോള്‍ എന്തുകൊണ്ടാണ് ദൈവം സമാഗമനകൂടാരത്തില്‍ താമ്രത്തൊട്ടി സ്ഥാപിച്ചതെന്നു നമുക്കു തിരിച്ചറിയുവാനാകും. എന്തുകൊണ്ടാണ് ഈ താമ്രത്തൊട്ടി ഹോമയാഗപീഠത്തിനും പരിശുദ്ധസ്ഥലത്തിനുമിടയില്‍ സ്ഥാപിച്ചതെന്നും നമുക്ക് അറിയുവാനാകും.
 

എന്തുകൊണ്ട് താമ്രത്തൊട്ടി നമുക്ക് ആവശ്യമായിരിക്കുന്നു?

താമ്രത്തൊട്ടിയില്‍ അടങ്ങിയിരിക്കുന്ന സത്യം യോഹന്നാന്‍ 13 ല്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. പെസഹാനാളില്‍ ശിഷ്യന്മാരുമൊത്തുള്ള തന്‍റെ അന്ത്യഅത്താഴത്തിനുശേഷം യേശു അവരുടെ കാലുകള്‍ കഴുകുവാന്‍ ആരംഭിച്ചു. അങ്ങനെ പത്രൊസിന്‍റെ ഊഴം വന്നു. പത്രൊസിന്‍റെ പാദങ്ങള്‍ കഴുകുവാനായി പാദങ്ങള്‍ പുറത്തേക്കു കാണിക്കുവാന്‍ യേശു അവനോടു പറഞ്ഞു. എന്നാല്‍ അത് നിരസിച്ചുകൊണ്ട് “ഞാനാണ് അങ്ങയുടെ പാദം കഴുകേണ്ടത്, അങ്ങേയ്ക്ക് എങ്ങനെ എന്‍റെ പാദം കഴുകുവാനാകും കര്‍ത്താവേ” എന്നു ചോദിച്ചു.
ഗുരു തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്നത് ശരിയല്ലാ എന്നു ചിന്തിച്ചതുകൊണ്ടാണ് പത്രൊസ് അതു നിരസിച്ചത്. “എന്‍റെ പാദങ്ങള്‍ കഴുകുവാന്‍ ഗുരുവിനോടു പറയുവാന്‍ എനിക്കെങ്ങനെ ധൈര്യം വരും? എനിക്കതിനു കഴിയില്ല.”
യേശുവിന്‍റെ സേവനം പത്രൊസ് നിരസിച്ചുകൊണ്ടേയിരുന്നു. പിന്നെ യേശു പത്രൊസിനോടു പറഞ്ഞതെന്താണെന്ന് ഈ വാക്യത്തില്‍ അഗാധമായി പറയുന്നു.
“ഞാന്‍ ചെയ്യുന്നതു നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും” (യോഹന്നാന്‍ 13:7). യേശു അര്‍ത്ഥമാക്കിയത് ഇതാണ്. “ഞാന്‍ നിന്‍റെ പാദം കഴുകേണ്ടതുണ്ട് എന്ന് നീ ഇപ്പോള്‍ മനസിലാക്കുന്നില്ല. എന്നാല്‍ ഇതു നിന്‍റെ കര്‍മ്മപാപത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു താക്കോലാണ്. ഇപ്പോള്‍ മുതല്‍ നീ ധാരാളം കര്‍മ്മപാപങ്ങള്‍ ചെയ്യും. എന്നാല്‍ നീ ഭാവിയില്‍ ചെയ്യുവാന്‍ പോകുന്ന പാപങ്ങള്‍പോലും ഞാന്‍ എന്നിലേക്ക് ഏറ്റെടുത്തു കഴിഞ്ഞു; ഈ പാപങ്ങള്‍ കാരണം ഞാന്‍ എന്‍റെ രക്തം ഇപ്പോള്‍ ക്രൂശില്‍ ഒഴുക്കേണം. അതുകൊണ്ട് ഞാന്‍ ഭാവിയിലുള്ള നിന്‍റെ യഥാര്‍ത്ഥ പാപങ്ങള്‍ പോലും ഏറ്റെടുത്തു കഴിഞ്ഞ മശിഹായാണെന്ന് അറിയുകയും വിശ്വസിക്കുകയും വേണം.
പത്രൊസിന്‍റെ മനസില്‍ മശിഹാ തന്‍റെ പാദം കഴുകുന്നത് സദാചാര വിരുദ്ധമായിരുന്നു. അതുകൊണ്ടാണ് അവന്‍ അതിനെ എതിര്‍ത്തത്. എന്നാല്‍ “ഞാന്‍ ചെയ്യുന്നത് എന്താണെന്ന് പിന്നെ നീ അറിയും” എന്നു പറഞ്ഞുകൊണ്ട് യേശു പത്രൊസിന്‍റെ പാദങ്ങള്‍ കഴുകി.
“ഞാന്‍ നിന്‍റെ പാദങ്ങള്‍ കഴുകിയാല്‍ മാത്രമേ നിനക്ക്, ഞാനുമായി ബന്ധമുണ്ടാകുകയുള്ളൂ. ഞാന്‍ എന്തുകൊണ്ടാണ് നിന്‍റെ പാദങ്ങള്‍ കഴുകുന്നതെന്ന് നിനക്ക് ഇപ്പോള്‍ മനസിലാകുകയില്ല. എന്നാല്‍ ഞാന്‍ ക്രൂശിക്കപ്പെട്ടതിനും സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ആരോഹണം ചെയ്തതിനുശേഷം എന്തുകൊണ്ടാണ് ഞാന്‍ നിന്‍റെ പാദങ്ങള്‍ കഴുകിയതെന്ന് നീ അറിയും. ഞാന്‍ നിങ്ങളുടെ മശിഹായായതുകൊണ്ടുതന്നെ ഞാന്‍ നിങ്ങളുടെ ഭാവിയിലെ പാപങ്ങള്‍പോലും ചുമക്കുകയും നിങ്ങളുടെ പാപങ്ങളുടെ യാഗവഴിപാടായി മാറികൊണ്ട് നിങ്ങളുടെ രക്ഷകനായിത്തീരുകയും ചെയ്തു”
നമ്മുടെ കര്‍ത്താവു പറഞ്ഞതുപോലെ ആ സമയത്ത് പത്രൊസിന് ഇതൊന്നും മനസിലായില്ല. എന്നാല്‍ കര്‍ത്താവിന്‍റെ പുനരുത്ഥാനത്തിനുശേഷം അവന്‍ അതു തിരിച്ചറിയുവാനിടയായി. സത്യത്തില്‍ അവന്‍റെ കര്‍മ്മപാപങ്ങള്‍ പോലും തുടച്ചു നീക്കിയ സംഭവമായിരുന്നു ഇത്.
“ഈ ലോകത്തില്‍ കര്‍മ്മപാപങ്ങള്‍ ചെയ്യുവാന്‍ മാത്രമേ എനിക്കു കഴിയൂ എന്നതുകൊണ്ടുതന്നെ യേശു യോഹന്നാന്‍ സ്നാനപകനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ ഈ കര്‍മ്മപാപങ്ങള്‍ എടുത്തു മാറ്റി എന്നു വിശ്വസിക്കുവാനായി കര്‍ത്താവു എന്‍റെ പാദങ്ങള്‍ കഴുകി! മശിഹായുടെ സ്നാനം ഭാവിയിലുള്ള ഈ കര്‍മ്മ പാപങ്ങള്‍ പോലും എടുത്തുമാറ്റി! യേശു തന്‍റെ സ്നാനത്തിലൂടെ സകലപാപങ്ങളും തന്നിലേക്ക് എടുക്കുകയും ഈ പാപങ്ങളെ ക്രൂശുവരെ ചുമക്കുകയും ക്രൂശിക്കപ്പെട്ടുകൊണ്ട് ഈ പാപത്തിന്‍റെ ന്യായവിധി ഏല്‍ക്കുകയും ചെയ്തു! കൂടാതെ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റുകൊണ്ട് അവന്‍ നമ്മെ സത്യമായും മുഴുവനായും നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചു!”
മൂന്നുപ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറഞ്ഞ് ഒരുപാടു കഴിഞ്ഞപ്പോഴാണ് പത്രൊസിന് അത് തിരിച്ചറിയുവാനും അതില്‍ വിശ്വസിക്കുവാനും സാധിച്ചത്. ഇതുകൊണ്ടാണ് അവന്‍ 1 പത്രൊസ് 3: 21 ല്‍ ഇപ്രകാരം പറയുന്നത്, “അതു സ്നാനത്തിനു ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മന:സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു” ഇവിടെ “മുന്‍കുറി” എന്നതിന് അര്‍ത്ഥം, “പഴയനിയമത്തിന്‍റെ ഒരു ഭാഗമായിരുന്ന പുതിയനിയമത്തില്‍ ഒരു ബാഹ്യരൂപമെന്നവണ്ണം നേരത്തെതന്നെ തിരിച്ചറിയപ്പെട്ട ഒരു അടയാളമോ മാതൃകയോ ആയ ഒന്ന്” എന്നാണ്. അതുകൊണ്ട് പഴയനിയമത്തിലെ “വെള്ള” ത്തിന്‍റെ മുന്‍കുറിയാണ് യേശുവിന്‍റെ സ്നാനമെന്ന് തുടര്‍ന്നുള്ള ഭാഗങ്ങള്‍ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു.
പഴയനിയമത്തില്‍ ഒരു വര്‍ഷത്തെ പാപങ്ങള്‍ക്കായി പാപക്ഷമ സ്വീകരിക്കുവാന്‍ ദൈവത്തിന് യാഗവഴിപാടു നല്‍കുന്ന പശ്ചാത്താപദിനം വരുമ്പോള്‍ മനുഷ്യവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്ന മഹാപുരോഹിതന് യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുകയും തങ്ങളുടെ പാപങ്ങള്‍ യാഗമൃഗത്തിലേക്കു മാറ്റുവാനായി യിസ്രായേല്യരുടെ കുറ്റം ഏറ്റു പറയേണ്ടതുമുണ്ടായിരുന്നു. തലയില്‍ കൈവയ്ക്കുന്ന ഇതേ രീതിയായിരുന്ന യേശുവിന്‍റെ സ്നാനത്തിലും അവലംബിച്ചത്. പഴയനിയമത്തില്‍ തന്‍റെ മേല്‍ വന്ന യിസ്രായേല്യരുടെ സകലപാപങ്ങളും സ്വീകരിച്ചതുകൊണ്ടു തന്നെ യാഗമൃഗത്തിന് ബലിയര്‍പ്പിക്കപ്പെട്ട് രക്തം വാര്‍ക്കേണ്ടതുണ്ടായിരുന്നു. അതിന്‍റെ കഴുത്ത് അറുക്കപ്പെട്ടയുടന്‍ തന്നെ അത് തന്‍റെ സകലരക്തവും പൊഴിക്കുന്നു. തുടര്‍ന്ന് പുരോഹിതന്മാര്‍ അതിന്‍റെ തോലുരിച്ച് കഷണങ്ങളാക്കി അതിന്‍റെ ജഡം കത്തിക്കൊണ്ടിരുന്ന തീയിലിട്ട് ദൈവത്തിനു വഴിപാട് അര്‍പ്പിക്കുന്നു.
പഴയനിയമത്തിലെ യാഗവഴിപാടിന്‍റെ യഥാര്‍ത്ഥ സത്തയായ മശിഹാ ഈ ഭൂമിയില്‍ വന്ന് കൈവയ്പ്പിലൂടെ നമ്മുടെ സകലപാപങ്ങളും സ്വീകരിച്ച് ക്രൂശില്‍ രക്തം വാര്‍ന്ന് നമ്മുടെ സ്ഥാനത്തു മരിച്ചു. ഇന്ന് നിങ്ങളും ഞാനും യേശുക്രിസ്തുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ ക്രൂശിലെ രക്തത്തിലൂടെയും നമ്മുടെ പാപങ്ങള്‍ക്ക് മുഴുവനായി പാപക്ഷമ സ്വീകരിച്ചു കഴിഞ്ഞു. ദൈവം സ്വീകരിച്ച സ്നാനത്താലും അവന്‍ ക്രൂശില്‍ ചൊരിഞ്ഞ തന്‍റെ രക്തത്താലും നമ്മുടെ ഈ പാപങ്ങളെല്ലാം നേരത്തെതന്നെ തുടച്ചു നീക്കപ്പെട്ടു എന്നു വിശ്വസിച്ചുകൊണ്ട് നാം നമ്മുടെ നിത്യേനയുള്ള പാപങ്ങളും കഴുകിക്കളയേണം. നാം ഈ സത്യത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. യേശു നമ്മുടെ പാപങ്ങളെല്ലാം ഏറ്റെടുത്തുവെന്നും തന്‍റെ സ്നാനത്തിലൂടെ അവയെല്ലാം കഴുകിക്കളഞ്ഞുവെന്നും വിശ്വസിക്കുമ്പോള്‍ മാത്രമേ നമുക്കു നമ്മുടെ കര്‍മ്മപാപങ്ങളില്‍ നിന്നു മോചനം ലഭിക്കുകയുള്ളൂ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ എപ്പോഴൊക്കെ നാം കര്‍മ്മപാപം ചെയ്യുന്നുവോ അപ്പോഴൊക്കെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസം നാം ഉറപ്പിക്കേണം. തന്‍റെ സ്നാനത്താലും ക്രൂശിനാലും നമ്മുടെ ഈ യഥാര്‍ത്ഥ പാപങ്ങളെ യേശു തുടച്ചു നീക്കി എന്ന സത്യം ചിന്തിച്ചുകൊണ്ടിരുന്നാല്‍ നമുക്ക് യാതൊരു വിധത്തിലും രക്ഷ നഷ്ടപ്പെടാതിരിക്കുകയും എപ്പോഴൊക്കെ നമ്മുടെ ഹൃദയം തെറ്റിന്‍റെ ഏതെങ്കിലുമൊരു കണികയാല്‍ ആക്രമിക്കപ്പെടുന്നുവോ അപ്പോള്‍ ഒരിക്കലായി ഇത് ഭദ്രമാക്കുവാനും സാധിക്കും.
നിത്യ ജീവിതത്തില്‍ തങ്ങളുടെ പാപങ്ങള്‍ക്ക് പാപക്ഷമ സ്വീകരിച്ച നീതിമാന്മാര്‍ ചെയ്ത നിത്യേനയുള്ള പാപങ്ങള്‍ പോലും യേശു തുടച്ചുമാറ്റിയതുകൊണ്ടു തന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ തങ്ങളുടെ കര്‍മ്മപാപങ്ങള്‍ കഴുകിക്കളയുവാന്‍ സാധിക്കുന്ന വെള്ളത്താലും ആത്മാവിനാലും പാപക്ഷമ വന്ന ഈ നീതിമാന്മാര്‍ക്കായി ദൈവം താമ്രത്തൊട്ടി അനുവദിച്ചു.
ഇതുകൊണ്ടാണ് സമാഗമനകൂടാരത്തിലെ സേവകരായ സ്ത്രീകളുടെ ദര്‍പ്പണങ്ങളുടെ പ്രതിഫലനം കാരണം അവയെ ഒരുമിച്ചു കൂട്ടി ഉരുക്കി ദൈവം താമ്രത്തൊട്ടിയുണ്ടാക്കിയത്. നമ്മുടെ ദൗര്‍ബല്യങ്ങള്‍ കാരണം നാം എപ്പോഴൊക്കെ കുറ്റം ചെയ്യുകയും നിരാശയിലാവുകയും ചെയ്യുന്നുവോ അപ്പോഴൊക്കെ താമ്രത്തൊട്ടിയുടെ അടുക്കല്‍പോയി നാം കൈയും കാലും കഴുകണം. യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ മുഴുവന്‍ ഒരിക്കലായി തന്നിലേക്ക് എടുത്തുമാറ്റി എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുക എന്നതാണ് താമ്രത്തൊട്ടിയുടെ കര്‍ത്തവ്യം. സേവകരായ സ്ത്രീകളുടെ ദര്‍പ്പണങ്ങള്‍ ഉരുക്കി താമ്രത്തൊട്ടി നിര്‍മ്മിക്കുവാനും അതില്‍ വെള്ളം നിറച്ച് ഈ വെള്ളത്താല്‍ തങ്ങളുടെ കൈകാലുകളിലെ മാലിന്യങ്ങള്‍ കഴുകിക്കളയുവാന്‍ പുരോഹിതന്മാരെ അനുവദിച്ചു കൊണ്ട് നമ്മുടെ കര്‍ത്താവ് യിസ്രായേല്യരെ ഇതിനായി ഭരമേല്പിച്ചു എന്ന് പാപക്ഷമ സ്വീകരിച്ച നീതിമാന്മാരെ പഠിക്കുവാനായിരുന്നു ഇത്.
യേശു, ദൈവപുത്രനാണെന്നും, സൃഷ്ടിതാവാണെന്നും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷകനാണെന്നും നാം വിശ്വസിക്കുന്നു. മശിഹാ ഈ ഭൂമിയില്‍ മനുഷ്യജഡത്തില്‍ വന്നുവെന്നും യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം തന്‍റെ ശരീരത്തിലേക്ക് ഏറ്റുവാങ്ങിയെന്നും നാം ഓര്‍ക്കേണം. അതായത്, ദൗര്‍ബല്യങ്ങളില്‍ വീണു നാം പാപം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ദൗര്‍ബല്യങ്ങള്‍ വെളിപ്പെടുമ്പോഴോ, മശിഹാ ജഡത്തില്‍ ഈ ഭൂമിയില്‍ വന്ന്, ക്രൂശിക്കപ്പെടുകയും അങ്ങനെ നമ്മുടെ പാപങ്ങള്‍ തുടച്ചുനീക്കുകയും ചെയ്തുവെന്ന കാര്യം കൂടുതലായി നാം ഓര്‍മ്മിക്കേണം.
നാം ഇത് ഓര്‍മ്മിച്ച് വിശ്വസിക്കാതിരുന്നാല്‍ നാം പാപക്ഷമ സ്വീകരിച്ചുവെങ്കില്‍ പോലും നാം നമ്മുടെ കര്‍മ്മ പാപത്താല്‍ കെട്ടപ്പെട്ടവരായി മാറുകയും നമ്മുടെ പഴയ പാപം നിറഞ്ഞ ആത്മാക്കളായി തിരിച്ചു പോവുകയും ചെയ്യും; ഇത്തരത്തില്‍ നാം നമ്മുടെ തെറ്റുകുറ്റങ്ങളും ദൗര്‍ബല്യങ്ങളും കൊണ്ടു ചെയ്തു പോയ പാപങ്ങളെല്ലാം തന്നെ തന്‍റെ സ്നാനത്തിലൂടെ യേശു എടുത്തുമാറ്റി എന്നു നിത്യവും നാം വിശ്വസിക്കേണം. എല്ലാദിവസവും, യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ മിശിഹാ നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റി അവയെ കഴുകിക്കളഞ്ഞുവെന്ന് നാം ഓര്‍ക്കുകയും വീണ്ടും വിശ്വസിക്കുകയും അതിനെ ഉറപ്പിക്കുകയും വേണം.
യോഹന്നാലുള്ള തന്‍റെ സ്നാനത്താലും ചൊരിഞ്ഞ രക്തത്താലും യേശു ഈ ലോകത്തിന്‍റെ പാപങ്ങള്‍ വഹിച്ചുവെന്ന് വിശ്വസിക്കാതെ യേശുവിലുള്ള വിശ്വാസത്താല്‍ മാത്രം പാപക്ഷമ സ്വീകരിച്ച ഒരുവനും ഈ ഭൂമുഖത്തില്ല. ആളുകള്‍ പാപക്ഷമ സ്വീകരിച്ചിട്ടുണ്ട് എങ്കില്‍പോലും കര്‍മ്മപാപങ്ങള്‍ ചെയ്യാത്ത ഒരൊറ്റ വ്യക്തിപോലുമില്ല. ഇത്തരത്തില്‍ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെ എല്ലാവരും പാപം നിറഞ്ഞവരായിമാറുകയും എല്ലാവര്‍ക്കുമുള്ള ദൈവഹിതം നിറവേറാതെ വരുകയും ചെയ്യും. ഇതുകൊണ്ടാണ് തന്‍റെ മകനെ ദൈവം നമുക്കു നല്‍കിയതും യോഹന്നാനാല്‍ സ്നാനപ്പെടുത്തിയതും രക്തം ചൊരിയുവാനായി ക്രൂശുവരെ അവനെ നല്‍കിയതും.
നമ്മുടെ മശിഹായായി നാം യേശു ക്രിസ്തുവില്‍ വിശ്വസിക്കുകയാണെങ്കില്‍, യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം അവനിലേക്ക് മാറ്റപ്പെട്ടുവെന്നും ലോകത്തിന്‍റെ ഈ പാപങ്ങളെല്ലാം ക്രൂശുവരെ ചുമന്നുകൊണ്ട് നമ്മുടെയെല്ലാം ന്യായവിധി വഹിച്ച്, ക്രൂശിക്കപ്പെട്ട് രക്തം ചൊരിഞ്ഞുവെന്നും നാം വിശ്വസിക്കേണം. യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുള്ള വിശ്വാസത്താല്‍ നാം പാപക്ഷമ സ്വീകരിക്കുന്നു. ഈ സത്യത്തിലുള്ള വിശ്വാസത്താല്‍ നമ്മുടെ എല്ലാ പാപങ്ങളും തുടച്ചുനീക്കപ്പെട്ടു. ദൈവസ്നേഹത്തിലുള്ള നമ്മുടെ ഹൃദയാംഗമായ വിശ്വാസത്താല്‍ നാം നീതിയില്‍ എത്തിച്ചേര്‍ന്നു. എപ്പോള്‍ നമ്മുടെ ഹൃദയം പാപമുക്തവും ശുദ്ധവും ഒരു പാടുപോലുമില്ലാത്തതുമാണ്. എന്നാല്‍ നമ്മുടെ ജഡത്തില്‍ ഇപ്പോഴും തെറ്റുകുറ്റങ്ങളുണ്ട്. ഇതുകൊണ്ടാണ് നാം ദിവസവും യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് ഓര്‍മ്മിക്കേണ്ടതുണ്ട് എന്നും എപ്പോഴും ഈ വിശ്വാസത്തെക്കുറിച്ച് സ്വയം ചിന്തിക്കേണ്ടതുണ്ട് എന്നും പറയുന്നത്. എപ്പോഴൊക്കെ നമ്മുടെ തെറ്റുകുറ്റങ്ങളും ദൗര്‍ബല്യങ്ങളും വെളിപ്പെടുന്നുവോ, എപ്പോഴൊക്കെ തിډ നിറഞ്ഞ ചിന്തകള്‍ ഉയര്‍ന്നുവന്ന് നമ്മെ കീഴടക്കുന്നുവോ, എപ്പോഴൊക്കെ നമ്മുടെ പ്രവൃത്തികള്‍ ശരിയായ ദിശയില്‍ നിന്ന് അകന്നുപോകുന്നുവോ അപ്പോഴൊക്കെയും യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്താല്‍ യേശു ഈ സകലപാപങ്ങളും എടുത്തുമാറ്റിയെന്ന് ഓര്‍ക്കുമ്പോഴും ഒരിക്കല്‍ കൂടെ ഈ സത്യത്തിലുള്ള വിശ്വാസത്താല്‍ നമ്മുടെ ഹൃദയങ്ങളെ ശുദ്ധമാക്കുമ്പോഴും മാത്രമാണ് നമ്മുടെ കര്‍ത്താവ് നമ്മില്‍ പ്രസാദിക്കുന്നത്.
നാം പാപം ചെയ്യുമ്പോഴൊക്കെയും ആദ്യം ദൈവത്തിനുമുമ്പില്‍ നാം നമ്മുടെ പാപങ്ങള്‍ അംഗീകരിക്കേണം. ഈ പാപങ്ങളെല്ലാം യേശുവിലേക്ക് തന്‍റെ സ്നാനത്തിലൂടെ മാറ്റപ്പെട്ടു എന്ന് നാം ഒരിക്കല്‍ കൂടെ വിശ്വസിക്കേണം. യേശുവിന്‍റെ സ്നാനപ്രവൃത്തിയാല്‍ പരിശുദ്ധരാക്കപ്പെട്ട നാം നിത്യവും അവന്‍റെ പ്രവൃത്തിയിലുള്ള വിശ്വാസത്താല്‍ നമ്മുടെ കര്‍മ്മ പാപങ്ങളെ തുടച്ചുമാറ്റിക്കളയേണം. ഇതുകൊണ്ടാണ് യേശുക്രിസ്തുവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ കഴുകിക്കളയുവാന്‍ നമുക്കു സാധിക്കും എന്ന സത്യത്തെ നാം യഥാര്‍ത്ഥത്തില്‍ ഓര്‍ക്കേണമെന്നും വിശ്വസിക്കേണമെന്നും പറയുന്നത്.
എന്തുകൊണ്ടാണ് ദൈവം, ഹോമയാഗപീഠത്തിനും സമാഗമനകൂടാത്തിനുമിടയില്‍ താമ്രത്തൊട്ടി സ്ഥാപിച്ചത് എന്ന് നാം ഇപ്പോള്‍ പരിശോധിക്കേണ്ടതുണ്ട്. ദൈവത്തിനു മുമ്പില്‍ പോകുമ്പോള്‍ നാം ശുദ്ധമായ ശരീരത്തോടും മനസോടും കൂടെ പോകുവാനാണ് അവന്‍ താമ്രത്തൊട്ടി, ഹോമയാഗപീഠത്തിനും സമാഗമന കൂടാരത്തിനുമിടയില്‍ സ്ഥാപിച്ചത്. യേശുവിന്‍റെ സ്നാനത്തിലൂടെയും ക്രൂശിലൂടെയും പൂര്‍ണ്ണ പാപക്ഷമ സ്വീകരിച്ച് നീതിമാന്മാരായി മാറിയവരാണ് നാം എങ്കിലും അറിഞ്ഞോ അറിയാതെയോ നാം പാപം ചെയ്യുമ്പോഴൊക്കെ നമ്മുടെ ഹൃദയങ്ങള്‍ ഇപ്പോഴും അശുദ്ധിയിലേക്കു പോകാം. ഇതുകൊണ്ടാണ് ദൈവത്തിനു മുമ്പില്‍ ഹോമയാഗപീഠത്തിനടുത്തുകൂടെ പോകുമ്പോള്‍ താമ്രത്തൊട്ടിയില്‍ ഈ മാലിന്യങ്ങള്‍ കഴുകിക്കളയേണമെന്നു പറയുന്നത്. എല്ലാ മാലിന്യങ്ങളിലും ചെറിയൊരു അംശം നമ്മില്‍ ഉണ്ടെങ്കില്‍ പോലും ദൈവത്തിനു മുമ്പില്‍ പോകാന്‍ നമുക്കു കഴിയില്ല എന്നതുകൊണ്ടുതന്നെ, താമ്രത്തൊട്ടിയിലെ വെള്ളത്താല്‍ നമ്മെതന്നെ കഴുകി ശുദ്ധമാക്കി ദൈവസാന്നിദ്ധ്യത്തില്‍ ശുദ്ധിയോടെ പ്രവേശിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുവാനായി ദൈവം ഹോമയാഗപീഠത്തിനും സമാഗമനകൂടാരത്തിനുമിടയില്‍ താമ്രത്തൊട്ടി സ്ഥാപിച്ചു. 
 

ഏതു തരത്തിലുള്ള മനസ്സാക്ഷിയാണ് ദൈവത്തിനു മുമ്പില്‍ നല്ല മനസ്സാക്ഷിയായിരിക്കുന്നത്?

1 പത്രൊസ് 3:21 യേശുവിന്‍റെ സ്നാനത്തെ “ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷ” എന്നാണ് വിവരിക്കുന്നത്. ഇവിടെ “ഒരു നല്ല മനസ്സാക്ഷി” എന്നു പറയുന്നത്, യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ നാം നിത്യവും ചെയ്യുന്ന കര്‍മ്മപാപങ്ങള്‍ ഉള്‍പ്പെടെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും യേശു കഴുകിമാറ്റി എന്നു വിശ്വസിക്കുന്ന ഒന്നാണ്. നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് ഏറ്റെടുക്കുന്നതിനായി നമ്മുടെ കര്‍ത്താവ് യോഹന്നാനാല്‍ സ്നാനപ്പെടുകയും അങ്ങനെ നമ്മുടെ പാപങ്ങള്‍ തന്‍റെ ശരീരത്തിലേക്ക് ഏറ്റുവാങ്ങുകയും ചെയ്തു. നമ്മുടെ പാപങ്ങളെല്ലാം തന്‍റെ ശരീരത്തില്‍ വഹിച്ചതുകൊണ്ടുതന്നെ യേശുവിന് ക്രൂശില്‍ മരിക്കേണ്ടതായി വന്നു. നാം അവന്‍ ചെയ്ത പ്രവൃത്തിയില്‍ അജ്ഞരായിരിക്കുകയും അതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മുടെ മനസ്സാക്ഷിക്ക് തിന്മ നിറഞ്ഞതാകുവാനേ കഴിയുകയുള്ളൂ. ഇതുകൊണ്ടാണ് നാം അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കേണ്ടത്. ദൈവത്തിനുമുമ്പില്‍ നല്ല മനസ്സാക്ഷിയുള്ളവരായിരിക്കേണം നാം. നമ്മുടെ ജഡത്തില്‍ 100 ശതമാനം പൂര്‍ണ്ണതയുള്ളവരായി ജീവിക്കുവാന്‍ നമുക്കു കഴിഞ്ഞില്ലായെങ്കിലും മനസാക്ഷിയിലെങ്കിലും ദൈവത്തിന്‍റെ കാഴ്ചയ്ക്കുമുമ്പില്‍ നല്ല മനസാക്ഷിയുള്ളവരായിരിക്കുവാന്‍ നമുക്കു കഴിയുകയും അങ്ങനെ ആയിരിക്കുകയും വേണം.
ഏകദേശം അര നൂറ്റാണ്ടു മുമ്പ് കൊറിയന്‍ യുദ്ധത്തില്‍ കൊറിയയ്ക്ക് എല്ലാം നഷ്ടപ്പെട്ടപ്പോള്‍ അതിന്‍റെ ബാധയെ ശമിപ്പിക്കുവാനായി വിദേശസഹായങ്ങളുടെ ഒരു വെള്ളപ്പൊക്കം തന്നെ ഉണ്ടായി. ആദ്യം അനാഥാലയങ്ങളാണ് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കേണ്ടത് എങ്കിലും അങ്ങനെ ചെയ്യുന്നതിനു പകരം ചില മന:സ്സാക്ഷിയില്ലാത്ത മനുഷ്യര്‍ തങ്ങളുടെ സ്വന്തം കീശയിലേക്ക് അതിനെ തിരിച്ചുവിടുകയും സ്വന്തം സമ്പാദ്യമാക്കുകയും ചെയ്തു. അവര്‍ക്ക് ഒരു മനസാക്ഷിയുമുണ്ടായിരുന്നില്ല. വിദേശരാജ്യങ്ങള്‍ പാല്‍പ്പൊടിയും, മാവും കമ്പിളികളും ചെരുപ്പുകളും തുണിത്തരങ്ങളും മറ്റു സഹായങ്ങളും വിതരണം ചെയ്തപ്പോള്‍ വസ്ത്രമില്ലാതെ വിശന്ന് അലയുന്നവര്‍ക്ക് വസ്ത്രവും ഭക്ഷണവുമാകും എന്ന് ഇതിനെ പിന്തുണയ്ക്കുന്നവര്‍ കരുതി; എന്നാല്‍ അവര്‍ക്ക് സങ്കല്പിക്കുവാന്‍ പോലും കഴിയാത്ത വിധത്തില്‍ ചില തിډ നിറഞ്ഞ പൊതുസേവകരും ചതിയന്മാരും ഈ സഹായ വസ്തുക്കളുടെ ദിശ തിരിച്ചുവിട്ടു.
നല്ല മനസാക്ഷിയുള്ള ആളുകള്‍ പാവങ്ങളുടെ ഇടയില്‍ അത് നല്ലവണ്ണം വിതരണം ചെയ്തു. വിദേശസഹായങ്ങളെ തങ്ങളുടെ സമ്പാദ്യം കെട്ടിപ്പടുക്കുവാനുള്ള ഒരു അവസരമായി കാണുന്നതിനു പകരം വിശപ്പുകാരണം മരിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയില്‍ അവ വിതരണം ചെയ്ത അവര്‍ക്ക് തങ്ങള്‍ നല്ല മന:സാക്ഷിയോടു കൂടി ജീവിക്കുന്നതിനാല്‍ ദൈവത്തിനുമുമ്പില്‍ നാണിക്കേണ്ടതില്ല. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നവര്‍ തങ്ങളുടെ സ്വന്തം മനസ്സാക്ഷിയാല്‍ കള്ളന്മാരാണെന്ന കുറ്റം ചുമത്തപ്പെട്ടവരായി. തീര്‍ച്ചയായും ഈ കള്ളന്മാര്‍ ഇപ്പോള്‍ യേശുവിലേക്ക് തിരിഞ്ഞു വിശ്വസിക്കുകയാണെങ്കില്‍ പോലും തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുവാനാകില്ല. 
നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുമാറ്റുവാനും നമ്മുടെ കര്‍മ്മ പാപങ്ങളെല്ലാം തുടച്ചു നീക്കുവാനുമായി യേശു ഈ ഭൂമിയില്‍ വന്ന് സ്നാനപ്പെട്ടു. ഇപ്രകാരം യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് യേശു ഒരിക്കലായി നമ്മുടെ പാപങ്ങളെല്ലാം കഴുകിക്കളഞ്ഞു. “അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതിരുന്നാല്‍ മറ്റെന്താണ് നിങ്ങളെ അഭിമാനപൂരിതരാക്കുന്നത്? എന്ത് ആത്മവിശ്വാസത്തിലാണ് നിങ്ങള്‍ വിശ്വസിക്കാതിരിക്കുന്നത്? തന്‍റെ സ്നാനത്തിലുള്ള വിശ്വാസമില്ലാതെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ മാത്രം നല്ലവരാണോ നിങ്ങള്‍?” എന്നു തന്‍റെ സ്നാനത്തില്‍ അവിശ്വാസികളായവരെ ശാസിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നാം ശരിക്കും നല്ല മനസ്സാക്ഷിയുള്ള ആളുകളായി മാറുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്താല്‍ നാം നമ്മുടെ കര്‍മ്മപാപങ്ങളെല്ലാം നാം കഴുകിക്കളയേണം. അങ്ങനെ ചെയ്യുവാന്‍, നമ്മുടെ ജീവിതകാലത്തുടനീളം ചെയ്യുന്ന പാപങ്ങളെല്ലാം തന്നിലേക്കു യേശു ഏറ്റെടുത്തുവെന്നും അവയെല്ലാം കഴുകിക്കളഞ്ഞുവെന്നും നമ്മുടെ ഹൃദയത്തില്‍ നാം വിശ്വസിക്കേണം. ഇതുകൊണ്ടാണ് ക്രൂശിലേക്കു പോകുന്നതിനുമുമ്പ് നമ്മുടെ മശിഹായായ യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടത്.
വ്യഭിചാരത്തിനു പിടിക്കപ്പെട്ട സ്ത്രീയോടു യേശു പറഞ്ഞു, “ഞാന്‍ നിന്നെ ശപിക്കുകയോ വിധിക്കുകയോ ചെയ്യില്ല” എന്തുകൊണ്ട് അവന്‍ അങ്ങനെ പറഞ്ഞു? ഈ സ്ത്രീയുടെ വ്യഭിചാരപാപം നേരത്തെതന്നെ യേശു തന്നിലേക്ക് എടുത്തുമാറ്റിയതു കൊണ്ടും ഈ പാപത്തിന്‍റെ ന്യായവിധിയും യേശു തന്നെ ചുമന്നതുകൊണ്ടും ആണിത്. അവന്‍ പറഞ്ഞു, “നിങ്ങളുടെ പാപങ്ങള്‍ക്കായി വിധിക്കപ്പെട്ട ഒരേയൊരുവനാണ് ഞാന്‍. എന്നാല്‍ എന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ നിങ്ങളുടെ സകലപാപങ്ങളും കഴുകിക്കളയുക. അങ്ങനെ എന്നിലുള്ള വിശ്വാസത്താല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടിയവരാകുക. വിശ്വാസത്താല്‍ പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷിക്കപ്പെട്ടവരും നിങ്ങളുടെ പാപങ്ങള്‍ കഴുകപ്പെട്ടവരുമാകുക. നിങ്ങളുടെ മനസാക്ഷിയുടെ പാപത്തില്‍ നിന്നു മുക്തരാവുകയും ഇനിയൊരിക്കലും നിങ്ങളെ ദാഹിക്കുവാന്‍ അനുവദിക്കാത്ത വെള്ളം എന്നില്‍ നിന്നു കുടിക്കുകയും ചെയ്യുക”
ഇന്ന്, നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ച ഒരേയൊരുവന്‍ യേശുവാണെന്ന് നിങ്ങളും ഞാനും വിശ്വസിക്കുന്നു. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം തന്നിലേക്ക് എടുത്തുമാറ്റിയെന്നും അവയെല്ലാം കഴുകിക്കളഞ്ഞുവെന്നും സത്യത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? നമ്മുടെ കര്‍ത്താവ് സ്നാനപ്പെട്ടുകൊണ്ട് നമ്മുടെ പാപങ്ങളെ ശുദ്ധമാക്കി. നമുക്ക് ഇപ്പോള്‍ ദൈവത്തിനരികില്‍ നല്ല മന:സ്സാക്ഷിയുമായി പോകുവാന്‍ സാധിക്കും. എന്തുകൊണ്ട്? എന്തെന്നാല്‍ നമ്മുടെ കര്‍ത്താവ് സ്നാനപ്പെട്ടുകൊണ്ട് നമ്മുടെ എല്ലാ പാപങ്ങളും തന്നിലേക്ക് ഏറ്റെടുക്കുകയും അവയെല്ലാം കഴുകിക്കളയുകയും ചെയ്യുകയും ഈ പാപങ്ങളെ ക്രൂശുവരെ ചുമന്ന്, നമ്മുടെ സ്ഥാനത്ത് ക്രൂശിക്കപ്പെട്ടുകൊണ്ട് വിധിക്കപ്പെടുകയും മരണത്തില്‍ നിന്നും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് യേശു ഈ ഭൂമിയില്‍ വരുകയും തന്‍റെ 33 വര്‍ഷത്തെ ജീവിതത്തിലൂടെ നമ്മുടെ സകലപാപങ്ങളും അവന്‍ തന്നിലേക്ക് ഏറ്റെടുക്കുകയും തന്‍റെ സ്നാനത്തിലൂടെ അവയെല്ലാം കഴുകിമാറ്റുകയും ചെയ്തു. 
നമ്മുടെ കര്‍മ്മപാപങ്ങള്‍പോലും തന്നിലേക്കു എടുത്തുകൊണ്ടും അവയെ കഴുകികളഞ്ഞു കൊണ്ടും ദൈവത്തിനു മുമ്പില്‍ പോയി നീതിമാന്മാരായി നില്‍ക്കുവാനും യേശുക്രിസ്തുവിന്‍റെ ത്യാഗത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം വിധിക്കപ്പെടുവാനും നമ്മുടെ കര്‍ത്താവ് നമ്മെ പ്രാപ്തരാക്കി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ കര്‍ത്താവില്‍ വിശ്വസിക്കുന്നതു കൊണ്ടാണ് ദൈവത്തിനെ പിതാവെന്നു വിളിക്കുവാനും അവന്‍റെ സാന്നിദ്ധ്യത്തിനു മുമ്പില്‍ പോകുവാനും നമുക്കു കഴിയുന്നത്. ഇത്തരത്തില്‍ യേശുവിന്‍റെ വെള്ളത്തിലും രക്തത്തിലും ആത്മാവിലുമുള്ള പ്രവൃത്തിയില്‍ വിശ്വസിക്കുന്ന നാം നല്ല മന:സ്സാക്ഷിയുള്ളവരാണ്. ഇതിനു വൈരുദ്ധ്യമെന്നോണം കര്‍ത്താവിന്‍റെ നീതിയുള്ള പ്രവൃത്തിയിലും അവന്‍റെ സ്നാനത്തിലും ക്രൂശീകരണത്തിലും വിശ്വസിക്കാത്തത് തിന്മയുള്ള മന:സാക്ഷിയുള്ളവരാണെന്നു തീര്‍ച്ച.
 

ഇന്നത്തെ കാലത്ത് തങ്ങളുടെ അന്ധവിശ്വാസം കാരണം ധാരാളം ആളുകള്‍ ദൈവവചനത്തെ ഗൗരവമായിഎടുക്കുന്നില്ല

ദൈവവചനം വെറുമൊരു ആഭരണം പോലെയാണ് എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുവാന്‍ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനു മുകളില്‍ നാം നല്ല കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതിയെന്നു പ്രസംഗിച്ചു നടക്കുന്ന ധാരാളം കള്ളന്മാരുണ്ട്. രക്ഷയിലേക്കു വരുമ്പോള്‍ അവര്‍ ക്രൂശിലെ രക്തത്തെക്കുറിച്ചു മാത്രമേ സംസാരിക്കുകയുള്ളൂ. തങ്ങളുടെ ജഡാനുഭവത്തിലൂടെ ദൈവത്തെ കണ്ടുമുട്ടുന്നതിനായി പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും മലയുടെ മുകളില്‍ കയറേണ്ടതുണ്ടെന്നു തെറ്റായി വിശ്വസിക്കുകയും ചെയ്യുന്നു. ഇതിനേക്കാള്‍ തെറ്റായ മറ്റൊരു വിശ്വാസവും ഇല്ലായെങ്കിലും അവര്‍ അതില്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ പറയുന്നു “ഞാന്‍ എന്‍റെ പാപങ്ങളാല്‍ പീഢിപ്പിക്കപ്പെട്ടു; അതുകൊണ്ട് ദൈവമേ, ഞാന്‍ പാപിയാണ്. ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു കര്‍ത്താവേ” എന്നു ഞാന്‍ രാത്രിമുഴുവന്‍ നിന്നു പ്രാര്‍ത്ഥിച്ചു. ആ ദിവസം വൈകുന്നേരവും ഞാന്‍ പീഢിപ്പിക്കപെട്ടു എന്നാല്‍ രാത്രിമുഴുവന്‍ നിന്നു പ്രാര്‍ത്ഥിച്ചതിനുശേഷം രാവിലെയായപ്പോള്‍ ഒരുകെട്ട് തീ എന്‍റെ മേല്‍ വന്നു പതിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ സമയം തന്നെ എന്‍റെ മനസ് എല്ലാം പരിശുദ്ധമായതായി എനിക്കു തോന്നി? എന്‍റെ ഹൃദയത്തിലെ എല്ലാ പാപങ്ങളും മഞ്ഞുപോലെ വെളുത്ത് തുടച്ചുമാറ്റപ്പെട്ടു. അതുകൊണ്ട് ആ സമയത്താണ് ഞാന്‍ വീണ്ടും ജനിച്ചത്. ഹാല്ലേലൂയ്യാ!
ഇത്തരം ചിന്തകള്‍ മനുഷ്യനിര്‍മ്മിതവും അജ്ഞത നിറഞ്ഞതും ദൈവവചനത്തെ ഉപയോഗശൂന്യമാക്കി തീര്‍ക്കുകയും ചെയ്യുന്ന വിഡ്ഢിത്തം നിറഞ്ഞ ഒരു ചിന്ത മാത്രമാണ്. ഇത്തരം നിഗൂഢമായ വിഡ്ഢിത്തങ്ങള്‍ പറയുകയും അങ്ങനെ ആളുകളെ വഞ്ചിക്കുകയും മറ്റുള്ളവരെ നരകത്തിലേക്ക് നയിക്കുകയും ചെയ്യുന്നവരെ ദൈവം തീര്‍ച്ചയായും ശിക്ഷിക്കും.
“എന്‍റെ ചെവികള്‍ വേദനിക്കുന്നു. വിശ്വസിക്കുകയാണെങ്കില്‍ നാം സുഖം പ്രാപിക്കും എന്നു നമ്മുടെ കര്‍ത്താവു പറഞ്ഞതില്‍ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ വേദനയോടുകൂടി “കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു” വെന്നു ഞാന്‍ പറഞ്ഞുകൊണ്ട് ഇതില്‍ ഞാന്‍ വിശ്വസിച്ചപ്പോള്‍ വേദനയെല്ലാം പോയ്‌ മറഞ്ഞു !”
“എനിക്ക് ഒരു അള്‍സറെന്ന രോഗമുണ്ടായിരുന്നു. അതുകൊണ്ട് എപ്പോഴെങ്കിലും എന്തെങ്കിലും കഴിച്ചാല്‍ എനിക്ക് കഠിനമായ വയറുവേദന വരുമായിരുന്നു. അതിനാല്‍ കഴിക്കുന്നതിനുമുമ്പ് ഞാന്‍ പ്രാര്‍ത്ഥിക്കും, കര്‍ത്താവേ എനിക്ക് ഇവിടെ വേദനിക്കുന്നു, നീ പറഞ്ഞിട്ടുണ്ട് വിശ്വാസത്താല്‍ എപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, നീ അതു കേള്‍ക്കുമെന്ന് ഞാന്‍ ഇപ്പോഴും നിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നു. അതുമതി എന്‍റെ ദഹനപ്രശ്നങ്ങള്‍ എല്ലാം പോയി!”
ഇവയെല്ലാം എന്താണ്? വചനത്തിലൂടെ ആളുകള്‍ കര്‍ത്താവിനെ കണ്ടുമുട്ടുന്നില്ലായെന്നതിന് ഉദാഹരണങ്ങളാണിത്. വചനത്തില്‍ വിശ്വസിക്കാത്ത അവരുടെ വിശ്വാസത്തിന്‍റെ കാപട്യത്തെയാണ് ഈ ഉദാഹരണങ്ങള്‍ എടുത്തുകാട്ടുന്നത്. ഇത് വചനത്തിലൂടെ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് അവര്‍ സ്വീകരിച്ച ഉത്തരങ്ങളല്ല; പകരം അവരുടെ ദുരൂഹത നിറഞ്ഞ വിശ്വാസമാണ്. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് വചനത്താലല്ല മറിച്ച് തങ്ങളുടെ വികാരങ്ങളിലും അനുഭവങ്ങളിലും അടിസ്ഥാനപ്പെടുത്തിയ തെറ്റായ ആശയക്കുഴപ്പത്തിലാണ്. വളരെ പശ്ചാത്താപകരവും ദുഃഖകരവുമായ ഒരു വസ്തുത ഇന്നത്തെ ക്രിസ്ത്യാനികള്‍ക്കിടയിലും ഇത്തരം കാപട്യക്കാര്‍ ധാരാളം ഉണ്ട് എന്നതാണ്.
ഇതുപോലെ, ദൈവവചനത്തെ ഒരു വശത്തേക്കു മാറ്റി നിര്‍ത്തി തങ്ങളുടെ വികാരങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ അന്ധമായി യേശുവില്‍ വിശ്വസിക്കുന്നത് ഒരു അന്ധവിശ്വാസമായി കണക്കാക്കുന്നു. വചനത്തില്‍ വിശ്വസിക്കുന്നില്ലായെങ്കിലും യേശുവില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആളുകള്‍ തങ്ങള്‍ പിശാചിനാല്‍ കൈവശപ്പെടുത്തപ്പെട്ടവരാണോ അല്ലയോ എന്ന് സ്വയം ഒരു പരിശോധന നടത്തേണ്ടതുണ്ട്. “ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുവിനെ കണ്ടു. യേശു എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ഞാന്‍ ഉത്സാഹത്തോടു കൂടി പ്രാര്‍ത്ഥിക്കുകയും എന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുകയും ചെയ്തു” വായാടികളായ നാവുണ്ടായാല്‍ ആര്‍ക്കും ഇങ്ങനെ അവകാശപ്പെടാം. എന്നാല്‍ ഇത് ദൈവത്താല്‍ നല്‍കപ്പെട്ട വിശ്വാസമല്ല; പകരം സാത്താനാല്‍ നല്‍കപ്പെട്ട കപട വിശ്വാസമാണ് എന്നതാണ് വ്യക്തമാക്കുന്നത്.
നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും നമ്മുടെ കര്‍ത്താവ് തന്നെ നമുക്കു വെളിപ്പെടുത്തി. ഇന്നത്തെ യുഗത്തില്‍ നൂതനവും വ്യത്യസ്തവുമായ വിധത്തിലാണോ കര്‍ത്താവ് തന്നെ നമുക്ക് വെളിപ്പെടുത്തിയത്? നമുക്കു മുന്നില്‍ വെറുമൊരു ഇന്ദ്രജാലമോ സ്വപ്നമോ ആയി അവന്‍ പ്രത്യക്ഷപ്പെടുമോ? തന്‍റെ കാലുകളില്‍ വലിയ ചങ്ങലകള്‍ വലിച്ചിഴച്ചുകൊണ്ടും രക്തം ചൊരിഞ്ഞുകൊണ്ടും തലയില്‍ മുള്‍ക്കിരീടം വച്ച് അവന്‍ നമ്മോടു ഇപ്രകാരം പറയുന്നു, “നോക്കൂ, ഇങ്ങനെയാണ് ഞാന്‍ നിനക്കായി കഷ്ടപ്പെട്ടത്. ഇപ്പോള്‍ നീ എനിക്കുവേണ്ടി എന്തു ചെയ്തു?” ഇങ്ങനെയാണോ നമ്മുടെ കര്‍ത്താവ് തന്നെ നമുക്ക് വെളിപ്പെടുത്തിയത്? ഇതെല്ലാം വിഡ്ഢിത്തമാണ്.
“കര്‍ത്താവേ ഞാന്‍ നിന്‍റെ ദാസനായി മാറി എന്‍റെ ശിഷ്ടജീവിതം എന്‍റെ ഹൃദയത്തോടെ നിന്നെ സേവിക്കാം. ഞാന്‍ ഇവിടെ ഒരു പ്രാര്‍ത്ഥനാ ദിവസം നിര്‍മ്മിക്കും. ഞാന്‍ ഇവിടെ ഒരു സഭയുണ്ടാക്കും. ഞാന്‍ എന്‍റെ ഇനിയുള്ള ജീവിതത്തിനായി എന്‍റെ മുതുകില്‍ ക്രൂശു ചുമക്കുകയും ഈ ദേശം മുഴുവനും ലോകത്തിലുടനീളവും അത് തെളിയിക്കുകയും ചെയ്യാം” എന്നു ദൈവത്തിനു മുമ്പില്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു സ്വപ്നം പേറുന്ന ധാരാളം ആളുകള്‍ ഇന്നുണ്ട്.
ചുരുക്കത്തില്‍ ഇത്തരം ഭക്തി നിറഞ്ഞ പ്രസംഗകരെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും നമുക്ക് വളരെയെളുപ്പം കാണുവാനാകും. സ്വപ്നത്തില്‍ യേശുവിനെ കാണുകയും പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍റെ ശബ്ദം കേള്‍ക്കുകയും ചെയ്തിനുശേഷം ഇങ്ങനെ ജീവിക്കുവാന്‍ തീരുമാനിച്ചു എന്നു പറയുന്ന ഇവര്‍, യാതൊരു ഒഴിവുകഴിവുമില്ലാതെ പറഞ്ഞാല്‍ കാപട്യക്കാരാണ്. എന്നാല്‍ ദൈവം തന്‍റെ വചനത്തിലൂടെ മാത്രമാണ് തന്നെത്താന്‍ വെളിപ്പെടുത്തുന്നത്; തന്‍റെ വചനം മുഴുവന്‍ പൂര്‍ണ്ണമായി മനുഷ്യവര്‍ഗ്ഗത്തിനു നല്‍കിയ ഈ യുഗത്തില്‍ പ്രത്യേകിച്ചും സ്വപ്നത്തിലോ പ്രാര്‍ത്ഥിക്കുമ്പോഴോ അവന്‍ നമ്മോടു സംസാരിക്കുകയില്ല. മനുഷ്യന്‍റെ അബോധമനസിന്‍റെ സങ്കീര്‍ണ്ണ ലോകത്തു നിന്നാണ് സ്വപ്നങ്ങള്‍ വരുന്നത്. തങ്ങളുടെ അനന്തസ്നേഹത്തിലും യേശുവിനെക്കുറിച്ചുള്ള അധിക ചിന്തയിലും യേശുവിനെക്കുറിച്ച് എല്ലാ തരത്തിലുമുള്ള സങ്കല്പങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ ഈ ആളുകള്‍ക്ക് ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ ഉണ്ടാകും.
ഉറങ്ങുവാന്‍ പോകുന്നതിനുമുമ്പ് എതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് നിങ്ങളുടെ മനസ് അഗാധമായി ചിന്തിക്കുമ്പോള്‍ ഈ വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള ചിന്തകള്‍ നിങ്ങള്‍ നിങ്ങളുടെ സ്വപ്നത്തില്‍ കാണുവാനിടയാകും. ഇതുപോലെ സ്വ്പനങ്ങള്‍ നിങ്ങളുടെ അബോധമനസ്സിലാണ് ഉണ്ടാകുന്നത്. ഇതുകൊണ്ടാണ് നാം കൂടുതല്‍ ചിന്തിച്ചാല്‍ അസാധാരണമായ സ്വപ്നങ്ങള്‍ കാണുന്നത്. വിശ്വാസത്തെ അവന് ഒന്നും ചെയ്യുവാനാകില്ല. പകരം അവ ശാരീരികമാറ്റങ്ങളുടെയോ അബോധാവസ്ഥയുടെയോ പ്രതിഫലനം മാത്രമാണ്.
ഇതുകൊണ്ടാണ്, യേശുക്രൂശില്‍ രക്തം ചൊരിയുന്നത് കൂടുതല്‍ ആളുകള്‍ ചിന്തിക്കുന്നുവെങ്കില്‍ അവരുടെ സ്വപനങ്ങളില്‍ തലയില്‍ ഒരു മുള്‍ക്കീരീടവുമായി അവന്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരമൊരു സ്വപ്നത്തില്‍ തെറ്റായി ഒന്നും തന്നെയില്ല. എന്നാല്‍ ഈ സ്വ്യൂനത്തെ വളരെ ഗൗരവമായി എടുക്കുന്നത് വലിയൊരു തെറ്റാണ്. “നീ എനിക്ക് എന്താണ് ചെയ്യുവാന്‍ പോകുന്നത്? എനിക്കായി ഒരു പോലെ നീ നിന്‍റെ ശിഷ്ട ജീവിതം നയിക്കേണം. എനിക്കായി ഒരു മുതലും കൈവശം വയ്ക്കരുത്?” എന്ന് രക്തം വാര്‍ന്നുകൊണ്ട് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. യേശു പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? തങ്ങള്‍ക്ക് ഇങ്ങനെ ജീവിക്കുവാനാകും എന്നു കാണിക്കുവാനായി തങ്ങളുടെ കൈവശമുള്ളവയെ ഉപേക്ഷിക്കുന്ന ചിലരുണ്ട്. ഒരു സ്വപ്നം കാരണം പേടിച്ച്, അതിനെ ഗൗരവമായെടുത്ത് അതുകാരണം ജീവിതം തന്നെ മാറിപ്പോയ ആരെങ്കിലുമുണ്ടോ? ഇത് ദുരൂഹത നിറഞ്ഞതല്ലാതെ മറ്റൊന്നല്ല.
വചനത്തിലൂടെ ദൈവം നമ്മെ കാണുന്നു. നമ്മുടെ സ്വപ്നത്തിലോ പ്രാര്‍ത്ഥനയുടെ കാഴ്ചയിലോ കാണുവാന്‍ കഴിയുന്ന ഒരാളല്ല അവന്‍. ദൈവവചനം പഴയനിയമത്തിലും പുതിയ നിയമത്തിലും എഴുതപ്പെട്ടിരിക്കുന്നു; ഈ വചനം നമുക്ക് പ്രസംഗിക്കപ്പെട്ട് നാം അതിനെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുന്നമ്പോഴാണ് വചനത്തിലൂടെ അവനെ നമ്മുടെ ആത്മാവിനു കാണുവാന്‍ കഴിയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വചനത്തിലൂടെ, വചനത്തിലൂടെ മാത്രമേ നിങ്ങളുടെ ആത്മാവിന് ദൈവത്തെ കാണുവാനാകൂ.
വചനത്തില്‍ നിന്നുമാണ് യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും തന്നിലേക്ക് എടുത്തുവെന്ന് നാം അറിഞ്ഞത്; ഈ വചനം ശ്രവിച്ചാണ് നാം നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുവാനിടയായത്. എന്തുകൊണ്ട് യേശു ക്രൂശില്‍ മരിച്ചു എന്ന ചോദ്യത്തിന് ഉത്തരവും വചനത്തില്‍ അടങ്ങിയിരിക്കുന്നു. ഇതുകൊണ്ടാണ് യേശു സ്നാനപ്പെട്ട് നമ്മുടെ പാപങ്ങളെല്ലാം ഏറ്റെടുത്ത്, ക്രൂശില്‍ മരിച്ച് നമ്മെ രക്ഷപ്പെടുത്തിയത്. ഈ വചനത്താല്‍ നാം ദൈവത്തെ അറിയുവാനിടയായി, ഈ വചനത്താല്‍ നാം അവനില്‍ വിശ്വസിക്കാനുമിടയായി. യേശുക്രിസ്തു ദൈവമാണെന്ന് നാം അറിയുവാനും വിശ്വസിക്കുവാനും ഇടയായത് വചനത്തിലൂടെ മാത്രമാണ്. 
 

ദൈവത്തില്‍ വിശ്വസിക്കുന്നവരായി മാറുവാന്‍ നമുക്ക് എങ്ങനെ കഴിഞ്ഞു? എഴുതപ്പെട്ട ദൈവവചനത്താലല്ലേ അങ്ങനെ സാധിച്ചത്?

ദൈവവചനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സകലപാപങ്ങളും അപ്രത്യക്ഷമാക്കിയ യേശുവിനെ കാണുവാനും അവനില്‍ വിശ്വസിക്കുവാനും എങ്ങനെ കഴിയുമായിരുന്നു? ദൈവവചനമില്ലായെങ്കില്‍ നമ്മുടെ വിശ്വാസം ഒന്നുമല്ല. “ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു” എന്ന് ഒരു പക്ഷേ നാം പറഞ്ഞേക്കാം. എന്നാല്‍ ഇത് സത്യമല്ല. സത്യമല്ലാത്തവ നമ്മുടെ ഹൃദയങ്ങളില്‍ നിറയുമ്പോള്‍ ശരിയായ സത്യത്തിനു നമ്മുടെ ഹൃദയങ്ങളില്‍ പ്രവേശിക്കുവാനാകില്ല. “ഇതാണു ഞാന്‍ ചിന്തിക്കുന്നത്” എന്നു പറയുന്നത് ശരിയായ കാര്യമല്ല മറിച്ച് “ഇതാണ് ബൈബിള്‍ പറയുന്നത്” എന്നു പറയുന്നതാണു ശരി. നാം ബൈബിള്‍ വായിക്കുമ്പോള്‍ ദൈവത്താല്‍ സംസാരിക്കപ്പെട്ട സത്യം നമ്മുടെ ഹൃദയങ്ങളില്‍ വരികയും നമ്മുടെ നേരത്തെയുള്ള ചിന്തകളുടെ തെറ്റ് തിരുത്തുകയും ചെയ്യുന്നു.
നിങ്ങളുടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസം എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്? അത് നിങ്ങളുടെ സ്വന്തം ചിന്തകളാലാണോ? അതോ വചനം കേട്ട് അറിഞ്ഞ് വിശ്വസിച്ചാണോ നിങ്ങള്‍ വീണ്ടും ജനിക്കപ്പെട്ടവരായി മാറിയത്? ദൈവവചനത്തിലൂടെയാണ് നമ്മുടെ ഹൃദയങ്ങളില്‍ നാം ദൈവത്തെ വിശ്വസിക്കേണ്ടതും കാണേണ്ടതും. എന്തുകൊണ്ടാണ് സമാഗമനകൂടാരവാതില്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്?
തന്‍റെ സ്നാനത്തിലൂടെ യേശുക്രിസ്തു നമ്മുടെ സകലപാപങ്ങളും തന്നിലേക്ക് എടുത്തുവെന്നാണ് താമ്രത്തൊട്ടിയിലെ വെള്ളം അര്‍ത്ഥമാക്കുന്നത്. “ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം” (മത്തായി 3:15) എന്ന വചനത്തിലൂടെയാണ് യേശു നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് എടുത്ത സ്നാനത്തെപ്പറ്റി നാം അറിയുന്നത്. വചനത്തില്‍ നിന്നും, നിങ്ങളും ഞാനും ജീവിതത്തിലുടനീളം ചെയ്ത സകലപാപങ്ങളും യേശു തന്‍റെ സ്നാനത്തിലൂടെ എടുത്തുമാറ്റി എന്നു നാം അറിഞ്ഞതുകൊണ്ടാണ് നമ്മുടെ ഹൃദയങ്ങളില്‍ സ്നാനത്തിന്‍റെ വിശ്വാസം ഈ വചനം ഉണ്ടാക്കിയത്. താമ്രത്തൊട്ടിയില്‍ വെളിപ്പെടുത്തപ്പെട്ട സത്യം നാം കണ്ടെത്തിയതും വചനത്തിലൂടെയാണ്.
വചനത്തില്‍ നിന്നുമാണ് താമ്രത്തൊട്ടി താമ്രം കൊണ്ടു നിര്‍മ്മിച്ചതാണെന്ന് നാം മനസിലാക്കിയത്. ബൈബിളില്‍ താമ്രം എന്നാല്‍ ന്യായവിധി എന്നാണ്. ഇത്തരത്തില്‍ താമ്രംകൊണ്ടുള്ള താമ്രത്തൊട്ടി എന്നതിന് നമ്മെത്തന്നെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായിരിക്കുന്ന ന്യായപ്രമാണത്തിനുമുമ്പില്‍ നാം നോക്കിയാല്‍ വിധിക്കപ്പെടേണ്ടവരാണ് നാമെല്ലാം എന്നാണ് അര്‍ത്ഥം. ഇതുകൊണ്ടാണ് താമ്രത്തൊട്ടി സമാഗമനകൂടാരത്തിലെ ദാസികളുടെ കണ്ണാടികൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ലോകത്തില്‍ വന്ന്, സ്നാനപ്പെട്ട്, ക്രൂശിക്കപ്പെട്ടുകൊണ്ട് പാപങ്ങള്‍ കാരണം ന്യായംവിധിക്കപ്പെടേണ്ട നമ്മെ കര്‍ത്താവ് രക്ഷിച്ചു. വചനത്തിലൂടെ, നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കുവാനായി യേശു സ്നാനപ്പെട്ടുവെന്നും, ക്രൂശില്‍ പോയി എന്നും പാപത്തിന്‍റെ ന്യായവിധി ചുമന്നുവെന്നും നാം അറിഞ്ഞു. ഇത് നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിച്ചുകൊണ്ടും ഈ സത്യത്തില്‍ വിശ്വസിച്ചുകൊണ്ടുമാണ് നാം രക്ഷ നേടിയത്. അപ്പോള്‍ നിങ്ങള്‍ എങ്ങനെയുള്ളവരാണ്? നിങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടുണ്ടോ?
മിസ്റ്റിസിസം പിന്തുടരുന്ന ചില കൂട്ടായ്മകള്‍, അതിലെ അംഗങ്ങള്‍ക്ക് തങ്ങള്‍ രക്ഷിക്കപ്പെട്ട മാസവും ദിവസവുമെല്ലാം വളരെ കൃത്യമായി അറിയാമെന്നു വാദിക്കുന്നു. ആ കൂട്ടായ്മയിലെ ഒരു പാസ്റ്റര്‍ താന്‍ യേശുവില്‍ വിശ്വസിച്ചിരുന്നുവെന്നും ഒരു മലമുകളില്‍ കയറി പ്രാര്‍ത്ഥിച്ച് താന്‍ ഒന്നുമല്ല എന്നു തിരിച്ചറിഞ്ഞപ്പോഴാണ് താന്‍ രക്ഷിക്കപ്പെട്ടത് എന്നും മറ്റുള്ള ധാരാളം വിശ്വാസികളുടെ മുമ്പില്‍ തെളിയിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും രക്ഷിക്കപ്പെട്ട ദിവസവും സമയവും മറന്നിട്ടില്ലായെന്ന് അയാള്‍ അഭിമാനപൂര്‍വ്വം വാദിക്കുന്നു. ഇതിന് പിരിച്ച പഞ്ഞിനൂലിനെ ഒന്നും ചെയ്യുവാന്‍ സാധ്യമല്ല, ഇത് വെറും വൈകാരികമാണ്. ഈ പാസ്റ്ററുടെ വിശ്വാസത്തിന് നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും വിശ്വാസത്തെ ഒന്നും ചെയ്യുവാനാകില്ല. ഈ കൂട്ടായ്മകള്‍ പഠിപ്പിക്കുന്ന രക്ഷയ്ക്ക് അത് അവരുടെ സ്വന്തം രൂപപ്പെടുത്തലായതിനാല്‍ തന്നെ ദൈവവചനത്താല്‍ നിര്‍മ്മിക്കപ്പെട്ട സത്യരക്ഷയെ ഒന്നും ചെയ്യുവാനാകില്ല.
ഒരുവനെ ഹിപ്നോട്ടൈസ് ചെയ്യുവാന്‍ വളരെ എളുപ്പമാണ്. തങ്ങള്‍ പാപമുക്തരാണെന്ന് കരുതുകയും ഇതുതന്നെ വീണ്ടും വീണ്ടും ചിന്തിക്കുകയും ചെയ്യുന്ന ആളുകള്‍ തങ്ങളെത്തന്നെ ഹിപ്നോട്ടൈസ് ചെയ്യുന്ന അവസ്ഥയില്‍ എത്തുകയും സ്വയം പാപമുക്തരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യും. ഇതുതന്നെ ദിവസവും പറഞ്ഞുകൊണ്ടിരുന്നാല്‍ തങ്ങള്‍ പാപമുക്തരായി മാറി എന്ന് അവര്‍ക്ക് സത്യമായും തോന്നാം, എന്നാല്‍ ഇത്തരം വികാരങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കുകയില്ല. അതുകൊണ്ട് ഇപ്പോള്‍ തന്നെ “ഞാന്‍ പാപമുക്തനാണ്. ഞാന്‍ പാപമുക്തനാണ്” എന്ന് പുലമ്പിക്കൊണ്ട് അവര്‍ വീണ്ടും ഹിപ്നോട്ടൈസ് ചെയ്യപ്പെടേണ്ടതുണ്ട്. എത്ര സ്വാര്‍ത്ഥവും അസത്യവും അജ്ഞതയും, അന്ധകാരം നിറഞ്ഞതുമാണ് ഇങ്ങനെയുള്ള വിശ്വാസം!
പിരിച്ച പഞ്ഞിനൂല്‍ എന്നതിന് അര്‍ത്ഥം പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവവചനം എന്നാണ്. അതുകൊണ്ടാണ്, പുതിയ നിയമത്തിലും പഴയനിയമത്തിലും എഴുതപ്പെട്ടിരിക്കുന്നതുപോലെ പരിശുദ്ധ സ്ഥലമായ, അതി പരിശുദ്ധമായ സമാഗമന കൂടാര വാതില്‍ നിര്‍മ്മിച്ചിരിക്കുന്ന പിരിച്ച പഞ്ഞിനൂല്‍ യേശു നമ്മുടെ രക്ഷയുടെ വാതിലാണെന്നും നമ്മുടെ രക്ഷകനാണെന്നും നമ്മോടു പറയുന്നത്. ദൈവം നമ്മോടു സംസാരിച്ച ഈ രക്ഷ എത്ര മഹത്തായതാണ് എന്നതിന് ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. 
ഇതുകൊണ്ടാണ് ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വികാരങ്ങള്‍ കൈയടക്കുവാനോ കാണിക്കുവാനോ ശ്രമിക്കാത്തത്. ഞാന്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് അവനില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുന്നു. “പിതാവേ, ദയവായി എന്നെ സഹായിക്കൂ. സുവിശേഷം ലോകത്തുടനീളം പ്രസംഗിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുക. എന്‍റെ സഹശുശ്രൂഷകരെയും വിശുദ്ധന്മാരെയും കാത്തുകൊള്ളൂ. സുവിശേഷ സേവകരെ നമുക്കു നല്‍കുക, സുവിശേഷത്തെ വ്യാപിക്കാന്‍ അനുവദിക്കൂ. നിന്‍റെ വചനത്തെ തിരിച്ചറിഞ്ഞ് വിശ്വസിക്കുവാന്‍ വിശ്വാസികളെ ഉണ്ടാക്കൂ” ഇതാണ് ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പറയുന്നത്; ഞാന്‍ എന്‍റെ വികാരങ്ങളെ കൂട്ടിച്ചേര്‍ത്ത് കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കാറില്ല. ഇത്തരം കരച്ചിലും പിഴിച്ചിലും എന്‍റെ പ്രാര്‍ത്ഥനയിലില്ല.
ചിലയാളുകള്‍ എത്രതന്നെ വികാരങ്ങളെ അടക്കി നിര്‍ത്തുവാന്‍ ശ്രമിച്ചാലും തങ്ങളുടെ മരിച്ചുപോയ പിതാക്കന്മാരെയും മാതാക്കളെയും കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും കണ്ണുനീര്‍ പൊഴിച്ച് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഗൗരവമുള്ളതായി മറ്റുള്ളവര്‍ കാണേണമെന്നു കരുതുന്നു. ഇത്തരം പ്രാര്‍ത്ഥനകള്‍ ദൈവത്തിനു ഛര്‍ദ്ദിയുണ്ടാക്കുന്ന ചവര്‍കൂമ്പാരങ്ങളാണ്. “യേശുവേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു” എന്നു പറഞ്ഞ് യേശുവിന്‍റെ ക്രൂശീകരണത്തെക്കുറിച്ചു ചിന്തിച്ചു വികാരങ്ങള്‍ക്കടിപ്പെടുന്ന ആളുകളും ഉണ്ട്.
എന്നാല്‍ ഇത്തരം ആളുകളുടെ വിശ്വാസം ശക്തമായതാണെന്നാണോ ഇതിനര്‍ത്ഥം? “കര്‍ത്താവേ ഞാന്‍ പാപിയാണ്. നീതിമാനായി ജീവിക്കുവാന്‍ സഹായിക്കൂ” എന്നു പറഞ്ഞുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ പാപങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ നിങ്ങളുടെ സ്വന്തം വികാരങ്ങളെ ഉണര്‍ത്തുവാന്‍ ഇതിനു കഴിയും. ഇത്തരമൊരുവികാര അനുഭവത്തിനും ഒരു കരച്ചില്‍ യജ്ഞത്തിനും ധാരാളം സമ്മര്‍ദ്ദങ്ങള്‍ പുറത്തുകൊണ്ടു വരാന്‍ കഴിയും എന്നതുകൊണ്ടു തന്നെ ഇതാണു വിശ്വാസമെന്നു തെറ്റിദ്ധരിച്ച് ആളുകള്‍ നിര്‍വൃതിയടയുന്നു. ഇവരുടെ ജീവിതങ്ങള്‍ പ്രശ്നപൂരിതമാണെങ്കിലും കുറച്ചു സമയത്തേക്ക് നന്നായി തോന്നിക്കുന്ന ഇത്തരം വികാരാനുഭവങ്ങള്‍ അവരുടെ മത ജീവിതങ്ങള്‍ ഇത്തരത്തില്‍ നയിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു.
 

കര്‍ത്താവ് നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും വന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കേണം

നമ്മുടെ കര്‍ത്താവ് വചനത്തിലൂടെ നമ്മില്‍ വന്നു. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ക്കു കാത്തുനില്‍ക്കാതെ ദൈവവചനം പറയുന്നതെന്താണെന്ന് കേള്‍ക്കേണം. ദൈവവചനത്തെ നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നതാണ് പ്രധാനം. പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ കീഴ്പ്പെടുത്താതിരിക്കുവാന്‍ ശ്രമിക്കുക. അടിസ്ഥാനതലം വരെ അതിനെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ നിങ്ങള്‍ക്ക് കഴിയണം. എന്തുകൊണ്ട്? എന്തെന്നാല്‍ വൈകാരികമായി ഉയര്‍ന്നുവരുന്ന സ്വന്തം വൈകാരിക കുഴികളില്‍ നിന്നും ലാഭം നേടുവാന്‍ ആഗ്രഹിക്കുന്ന ധാരാളം കള്ളന്മാര്‍ ഈ ലോകത്തിലുണ്ട്. എന്തെന്നാല്‍, “മഹത്തായ ആത്മീയ മഹോത്സവം” എന്ന കൊടിക്കീഴിനു ചുവട്ടില്‍ നവീകരണ കൂട്ടായ്മകള്‍ നടക്കുമ്പോള്‍, പലപ്പോഴും ഇങ്ങനെ അല്ലായെങ്കിലും പങ്കാളികളുടെ വികാരങ്ങളാണ് ലക്ഷ്യം എന്നിരിക്കെ, തങ്ങളുടെ വികാരങ്ങള്‍ പുറത്തുകൊണ്ടു വരപ്പെട്ട ജനങ്ങള്‍ പലപ്പോഴും തങ്ങളുടെ ബുദ്ധിയും നഷ്ടപ്പെട്ടതായിരിക്കും.
ദൈവവചനം പ്രസംഗിക്കുന്നത് ലോകത്തിലെ ഇത്തരം മഹത്തായ ആത്മീയ കൂട്ടായ്മകളെപ്പോലെ ആളുകളുടെ വികാരങ്ങള്‍ ഉണര്‍ത്തുവാനല്ല എന്നതുകൊണ്ടു തന്നെ ഞാന്‍ വീണ്ടും ജനിക്കപ്പെട്ടതുകൊണ്ട് ഇത്തരം ഒരു നവീകരണം മുറുകെ പിടിക്കുവാന്‍ ശ്രമിച്ചാല്‍ പോലും എനിക്കു കഴിയില്ല. സത്യവചനത്താല്‍ ഞാന്‍ വീണ്ടും ജനിക്കപ്പെട്ടതുകൊണ്ടു തന്നെ എന്‍റെ ആത്മീയ ജീവിതത്തില്‍ കടന്നു കയറുവാന്‍ ശ്രമിക്കുന്ന വൈകാരിക ചിന്തകളോട് ഞാന്‍ നേരത്തെതന്നെ വിട പറഞ്ഞു.
ദൈവവചനം കേള്‍ക്കുന്ന നീതിമാന്മാരായ നാം നമ്മുടെ ബുദ്ധി ഉപയോഗിച്ച് തങ്ങളുടെ ഹൃദയത്തില്‍ വിശ്വസിക്കേണം; അല്ലാതെ വികാരങ്ങള്‍ക്ക് അടിമപ്പെടരുത്. ദൈവവചനം അതുപോലെ ആരെങ്കിലും നമ്മോടു പറയുന്നുവോ, അതില്‍ സത്യമായി വിശ്വസിച്ചു തന്നെയാണോ അയാള്‍ ഇത് നമ്മോടു പറയുന്നത് എന്നു നാം വേഗത്തില്‍ തിരിച്ചറിഞ്ഞ് ആ സത്യത്തില്‍ നാം വിശ്വസിക്കേണം. നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യത്തില്‍ നമ്മുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് ഉള്ളതായി നാം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് വൈകാരിക ചിന്തകള്‍ സത്യത്തില്‍ നിന്നും വളരെ അകലെയാണെന്നും നാം യഥാര്‍ത്ഥ സത്യത്തെമാത്രമേ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയുള്ളൂവെന്നും തിരിച്ചറിഞ്ഞു.
നീലനൂലിനാലും ധൂമ്രനൂലിനാലും ചുവപ്പുനൂലിനാലും പിരിച്ച പഞ്ഞിനൂലിനാലും യേശു നമ്മുടെയടുത്ത് വന്നു. എത്ര മഹത്തരമാണ് ഈ സത്യം? നിങ്ങളെ രക്ഷിച്ച നമ്മുടെ ദൈവത്തിന്‍റെ സ്നേഹം എത്ര മനോഹരമാണ്? ദൈവവചനത്തില്‍ എഴുതപ്പെട്ടിരിക്കുന്ന യേശുവിന്‍റെ നാലുമടക്കുള്ള പ്രവൃത്തികളാല്‍, തന്‍റെ സ്നാനത്താല്‍ യേശു നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റിയെന്നും, ക്രൂശില്‍ മരിച്ചുവെന്നും അങ്ങനെ തന്‍റെ നീതിയുടെ നിറവേറലിനാല്‍ നമ്മെ രക്ഷിച്ചുവെന്നും നാം വിശ്വസിക്കുവാനിടയായി.
ഈ സത്യത്തെ നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നുവോ? സുവിശേഷം പ്രസംഗിക്കുന്നവന്‍ പിരിച്ച പഞ്ഞിനൂലിനാല്‍ അത് വ്യാപിപ്പിക്കുകയും വേണം. അതായത് പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവവചനവും അതിന്‍റെ ഉള്ളടക്കവും നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലുമായിരിക്കേണം. ഇതു കേള്‍ക്കുന്നവന്‍ തങ്ങളുടെ ഹൃദയത്തില്‍ അതു സ്വീകരിക്കുകയും മുഴുഹൃദയത്തോടെ അതില്‍ വിശ്വസിക്കുകയും വേണം. 
 

താമ്രത്തൊട്ടിയിലെ വെള്ളം നമ്മുടെ പാപങ്ങള്‍ കഴുകിക്കളയുന്നു

തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ പാപങ്ങളെല്ലാം തന്നിലേക്ക് എടുക്കുകയും അവയെല്ലാം കഴുകിക്കളയുകയും ചെയ്തു. താമ്രത്തൊട്ടിയിലെ വെള്ളം യേശുവിന്‍റെ സ്നാനത്തെയാണ് സൂചിപ്പിക്കുന്നത്; അത് പാപങ്ങള്‍ കാരണം നരകത്തിലേക്കു ബന്ധിക്കപ്പെട്ട നമ്മെ ശുദ്ധരാക്കി ദൈവത്തിനുമുമ്പില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കി. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെല്ലാം തന്നിലേക്കു സ്വീകരിച്ചതു കൊണ്ടു തന്നെ അവന് ക്രൂശില്‍ പോകുവാനും ക്രൂശില്‍ മരണപ്പെട്ടുകൊണ്ട് അവയെ കഴുകിക്കളയുവാനും കഴിഞ്ഞു. യേശുവിന്‍റെ സ്നാനവും ക്രൂശും അവന്‍ നമ്മുടെ പാപങ്ങളുടെ ന്യായവിധി ചുമന്നുവെന്ന് തെളിയിക്കുന്നു. തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലൂടെയും യേശു നമ്മുടെ രക്ഷ നിറവേറ്റി.
പശ്ചാത്താപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നത് നമ്മുടെ പാപങ്ങള്‍ ശുദ്ധമാക്കുവാന്‍ കഴിയില്ല. നേരത്തെതന്നെ തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റിയതുകൊണ്ടുതന്നെ നമ്മുടെ പാപങ്ങളെല്ലാം കഴുകിമാറ്റപ്പെട്ടു. വചനം കേട്ടതുകൊണ്ടും യേശു നമുക്കായി ചെയ്തത് വിശ്വസിച്ചതുകൊണ്ടുമാണ് നമ്മുടെ പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും നാം സ്വതന്ത്രരാക്കപ്പെട്ടത്. യേശു വഹിച്ച ന്യായവിധിക്കായി നന്ദി തന്‍റെ സ്നാനത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ നമ്മുടെ പാപത്തിന്‍റെ ന്യായവിധി നാം നേരത്തെ തന്നെ ചുമന്നു. സത്യമായും വിശ്വാസത്താല്‍ നാം രക്ഷിക്കപ്പെട്ടു. ഒരു വിധത്തില്‍ രക്ഷ വളരെ ലളിതമാണ്. രക്ഷദാനത്തിലും സ്നേഹത്തിലും നാം വിശ്വസിക്കുകയാണെങ്കില്‍ നാം രക്ഷിക്കപ്പെടും. വിശ്വസിക്കുന്നില്ലായെങ്കില്‍ നാം രക്ഷിക്കപ്പെടുകയില്ല.
 

ദൈവത്താല്‍ നിറവേറ്റപ്പെട്ട രക്ഷയല്ലാതെ നമുക്കു രക്ഷ നേടിയവരാകാന്‍ കഴിയുന്ന വേറൊന്നുമില്ല

ദൈവത്തിനല്ലാതെ നമുക്ക് നമ്മുടെ രക്ഷയ്ക്കായി ഒന്നും ചെയ്യുവാന്‍ കഴിയില്ല. സൃഷ്ടിക്കുമുമ്പുതന്നെ നമ്മെ ഇത്തരത്തില്‍ രക്ഷിക്കേണമെന്നും നമ്മുടെ രക്ഷ നിറവേറ്റണമെന്നും നമ്മുടെ കര്‍ത്താവ് തീരുമാനിച്ചതുകൊണ്ടുതന്നെ ദൈവം തീരുമാനിക്കുന്നതുപോലെ മാത്രമേ എല്ലാം നടക്കൂ. തന്‍റെ പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയും നമ്മെ രക്ഷിക്കുവാന്‍ പിതാവായ ദൈവം തീരുമാനിച്ചു. സമയം വന്നപ്പോള്‍ തന്‍റെ ഏകജാതനായ പുത്രന്‍ യേശുവിനെ അവന്‍ ഭൂമിയിലേക്ക് അയച്ചു. യേശുവിനു 30 വയസായി രക്ഷാപ്രവൃത്തിയുടെ പൂര്‍ത്തീകരണ സമയം വന്നപ്പോള്‍ പിതാവ്, ക്രിസ്തുവിനെ സ്നാനപ്പെട്ട്, ക്രൂശിക്കപ്പെട്ട് ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ പ്രാപ്തനാക്കുകയും അങ്ങനെ നമ്മെ രക്ഷിക്കുകയും ചെയ്തു. പഴയനിയമത്തിലും പുതിയ നിയമത്തിലുമുള്ള വചനങ്ങളില്‍ നിന്നും കര്‍ത്താവു നമുക്ക് ചെയ്തതിനെ നാം കേട്ട്, അറിഞ്ഞ് അതു നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിച്ചതുകൊണ്ടാണ് നാം രക്ഷ നേടിയത്. ഹൃദയത്തില്‍ വിശ്വസിച്ചുകൊണ്ട് രക്ഷ നേടുക എന്നത് വിശ്വാസത്തെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയല്ലാതെ മറ്റൊന്നല്ല.
ഈ ബൈബിളിലെ വചനമാണ് ദൈവവചനം എന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ആരംഭം മുതല്‍ നിലനില്‍ക്കുന്ന ദൈവം തന്നെയും അവന്‍റെ വചനവുമല്ലാതെ മറ്റൊന്നുമല്ല ഈ ബൈബിള്‍. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും വചനത്തിലൂടെ, ദൈവവചനത്തിലൂടെ, നമുക്കു ദൈവത്തെ അറിയുവാനും കണ്ടുമുട്ടുവാനും സാധിച്ചു. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും വചനത്തിലൂടെ നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും ദൈവം നമ്മെ രക്ഷിച്ചുവെന്നു തിരിച്ചറിയുവാനും വിശ്വസിക്കുവാനും നമുക്ക് കഴിഞ്ഞു. ഈ സത്യത്തില്‍ യഥാര്‍ത്ഥമായി വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെട്ടതുകൊണ്ടു തന്നെ ഈ വചനത്തിന് തീര്‍ച്ചയായും ശക്തിയുണ്ടെന്ന് അവര്‍ക്ക് തെളിഞ്ഞു. നാം നമ്മുടെ ഇടുങ്ങിയ ചിന്തകളാല്‍ ദൈവവചനത്തെ വിധിക്കുകയും അളക്കുകയും അരുത;് പകരം എങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ ദൈവം നമ്മെ രക്ഷിച്ചത് എന്ന് അതില്‍ നിന്നും നാം അറിയേണം.
പുതിയനിയമത്തില്‍ നിന്നും പഴയനിയമത്തില്‍ നിന്നും നീലനൂലിന്‍റെയും (യേശുവിന്‍റെ സ്നാനം) ധൂമ്രനൂലിന്‍റെയും (യേശു രാജാക്കന്മാരുടെ രാജാവ്) ചുവപ്പുനൂലിന്‍റെയും (കുരിശ്) പിരിച്ച പഞ്ഞിനൂലിന്‍റെയും (പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും ദൈവവചനം) വചനം നിങ്ങള്‍ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ദൈവവചനത്തെ ഒരു വശത്തേക്കു മാറ്റി തങ്ങളുടെ സ്വന്തം അളവുകോലിനാല്‍ അവന്‍റെ വചനത്തെ വിധിക്കുവാനും ശിഷ്ടകാലം കഴിക്കുവാനും ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും രക്ഷ നേടിയില്ല.
നിങ്ങള്‍ക്ക് നന്നായി ദൈവവചനം അറിയില്ലായെന്ന് സ്വയം ഒരു ബോധമുണ്ടാവുകയാണെങ്കില്‍ വിശ്വാസപിതാക്കന്മാര്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിക്കേണം. അവര്‍ പാസ്റ്റര്‍മാരോ, ദാസന്മാരോ ആരുതന്നെയാലും ദൈവത്തിനു മുമ്പില്‍ സത്യമായും അവര്‍ പ്രസംഗിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, അവര്‍ പ്രസംഗിക്കുന്ന ദൈവവചനം ശ്രദ്ധിക്കുമ്പോള്‍ അത് ശരിയാണെന്നു തിരിച്ചറിഞ്ഞ് അതില്‍ മുഴുവന്‍ ഹൃദയത്തോടെ വിശ്വസിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.
വചനം വ്യാപിപ്പിക്കുന്നവര്‍ അതു വളരെ എളുപ്പമായതുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്; എന്നാല്‍ തങ്ങള്‍ ചെയ്യുന്നത് ദൈവത്തിനുമുമ്പില്‍ നീതിയായ പ്രവൃത്തിയായതു കൊണ്ടുതന്നെ അവരതു ചെയ്യുന്നു. ഇതുകൊണ്ടാണ് ദൈവത്തിനുമുമ്പില്‍ ശരിയായ അറിവ്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവും നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യവും, അവര്‍ പ്രസംഗിക്കുന്നത്. ആരില്‍ നിന്നാണ് നാം അതു കേള്‍ക്കുന്നത് എന്നു കണക്കാക്കാതെ അത് സത്യദൈവവചനമാണെങ്കില്‍ “അതെ” എന്നു പറഞ്ഞ് അത് സ്വീകരിക്കുവാനേ നമുക്കു കഴിയുകയുള്ളൂ, കാരണം ദൈവവചനത്തില്‍ ഒരു വള്ളിയോ പുള്ളിയോ തെറ്റായിട്ടില്ല.
നാം ദൈവവചനത്തില്‍ വിശ്വസിക്കേണം. എന്താണ് “വിശ്വാസം” സ്വീകരിക്കുക എന്നതാണത്. ആശ്രയിക്കുക എന്നതാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ കര്‍ത്താവ് സ്നാനപ്പെട്ടതുകൊണ്ടാണ് നാം അവനില്‍ നമ്മുടെ ദൗര്‍ബല്യങ്ങളെ ഏല്‍പ്പിച്ച് അടിയുറച്ച് ആശ്രയിക്കുന്നത്. ഇങ്ങനെ ചെയ്തുകൊണ്ട് കര്‍ത്താവ് സത്യമായും എന്നെ രക്ഷിച്ചുവോ? ഞാന്‍ നിന്നില്‍ ആശ്രയിച്ച് വിശ്വസിക്കുന്നു. ഇങ്ങനെ വിശ്വസിക്കുന്നതാണ് സത്യവിശ്വാസം.
ഈ ലോകത്തിലെ ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ ശരിയായി അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളെ കണ്ടെത്താന്‍ പ്രയാസമാണ്. താമ്രത്തൊട്ടിയില്‍ എത്തുന്നതിനു മുമ്പുതന്നെ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുന്നവനാകാതെ പ്രാകാരവാതില്‍ക്കല്‍ അവര്‍ പകച്ചു നില്‍ക്കുന്നു. തങ്ങള്‍ സാഗമനകൂടാരത്തെക്കുറിച്ചു പ്രഭാഷണങ്ങള്‍ നല്‍കിയപ്പോള്‍ ഈ പ്രാകാരത്തില്‍ പ്രവേശിക്കുവാനുള്ള ഒരു പ്രയത്നമാണ് അവര്‍ നടത്തിയത്; സമാഗമനകൂടാരത്തെക്കുറിച്ചു പുസ്തങ്ങള്‍ പ്രസിദ്ധികരിച്ചപ്പോള്‍ ഏകദേശം 9 മീറ്ററോളം പ്രാകാരത്തിന്‍റെ മതില്‍ അലങ്കരിക്കുന്ന വലിയ വാതില്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
നീലനൂലില്‍ അടിസ്ഥാന വസ്തുത അറിയുന്നില്ലായെങ്കിലും “നീല ആകാശത്തിന്‍റെ നിറമാണ്” എന്നു പറഞ്ഞുകൊണ്ട് സമാഗമനകൂടാരവാതിലിനെക്കുറിച്ച് ധൈര്യപൂര്‍വ്വം പ്രസംഗിക്കുന്ന ചിലര്‍ ഇടയ്ക്ക് ഉണ്ടാകാറുണ്ട്. നീലനൂല്‍ യേശു തന്നെയാണ് ദൈവം എന്നു വെളിപ്പെടുത്തുന്ന ആകാശത്തിന്‍റെ നിറവും ചുവപ്പുനൂല്‍, യേശു ഈ ഭൂമിയിലായിരിക്കുമ്പോള്‍ തന്നെ ക്രൂശില്‍ ചൊരിഞ്ഞ രക്തവുമാണെന്ന് വാദിക്കുകയും ചെയ്യുന്നതുകൊണ്ട് സമാഗമനകൂടാരവാതിലിന്‍റെ സത്യം അവര്‍ ഉപേക്ഷിക്കുന്നു. ധൂമ്രനൂലിന്‍റെ കാര്യമെന്താണ്? യേശു രാജാക്കന്മാരുടെ രാജാവും ദൈവം തന്നെയെന്നുമാണ് ഇത് നമ്മോടു പറയുന്നത് സത്യത്തെ മറ്റൊരു നൂലിന്‍റെ നിറത്താല്‍ കൂട്ടികുഴയ്ക്കാതിരിക്കുവാനായി യേശുവിന്‍റെ ദൈവീകത ധൂമ്രനൂലില്‍ പൂര്‍ണ്ണമായും നേരത്തേ തന്നെ അടങ്ങിയിരിക്കുന്നു.
യേശു ഈ ഭൂമിയില്‍ വന്നുവെന്നും യോഹന്നാനാലുള്ള തന്‍റെ സ്നാനത്താല്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ മുഴുവന്‍ തന്നിലേക്ക് എടുത്തുവെന്നുമാണ് നീലനൂലിന്‍റെ സത്യത്തിന് അര്‍ത്ഥം. എന്നാല്‍ യേശുവിന്‍റെ ഈ സ്നാനത്തെക്കുറിച്ച് ശരിയായ അറിവില്ലാത്തതുകൊണ്ടുതന്നെ ഈ ലോകത്തിലെ ദൈവശാസ്ത്രജ്ഞന്മാര്‍ അത് അറിയാതെ പ്രസംഗിക്കാതെ വെറും വിഡ്ഢിത്തമാണെന്നു പറഞ്ഞു നടക്കുന്നു. നീലനൂലിനാലും ധൂമ്രനൂലിനാലും ചുവപ്പുനൂലിനാലും പിരിച്ച പഞ്ഞിനൂലിനാലും യേശു ഈ ഭൂമിയില്‍ വന്നുവെന്നു വിശ്വസിക്കാതെയും തന്‍റെ സ്നാനത്തിലൂടെ യേശു നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റി എന്ന് അറിയാതെയും വീണ്ടും ജനിക്കാത്തവര്‍ തങ്ങളുടെ ന്യായവിധി ചുമക്കേണ്ടിവരും. അങ്ങനെ അവര്‍ ആത്മീയ പരമായി അന്ധരായി മാറുകയും വചനം മനസിലാക്കുവാന്‍ കഴിയാത്തവരായിത്തീരുകയും ചെയ്യും. അങ്ങനെ സ്വന്തം ചിന്തകളാല്‍ വ്യാഖ്യാനിച്ചുകൊണ്ട് അവര്‍ ദൈവവചനത്തെ മതവത്കരിക്കും; “യേശുവില്‍ വിശ്വസിക്കൂ. അപ്പോള്‍ നിങ്ങള്‍ രക്ഷിക്കപ്പെടും. ഇപ്പോള്‍ത്തന്നെ നല്ലവരായി താഴ്മയുള്ളവരായിരിക്കുവാന്‍ തുടങ്ങുക” എന്ന് അവര്‍ പഠിപ്പിക്കുന്നു. അവര്‍ തങ്ങളുടെ നډനിറഞ്ഞ പ്രവൃത്തികളെ സ്ഥാപിക്കുവാന്‍ മാത്രമുള്ള വെറും ഒരു മതമായി മാത്രം യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ മാറ്റി.
എത്രതന്നെ കഠിനമായി ശ്രമിച്ചാലും തങ്ങള്‍ക്ക് നല്ലവരാകുവാന്‍ കഴിയില്ല എന്ന് അറിയുന്നതുകൊണ്ടുതന്നെ നല്ലവരാകുവാന്‍ ശ്രമിക്കുവാന്‍ മനുഷ്യവര്‍ഗ്ഗത്തെ പ്രേരിപ്പിക്കുന്നു. ഇത്തരം വാക്കുകളാല്‍ അവര്‍ എളുപ്പം വഞ്ചിക്കപ്പെടുന്നു. “നിങ്ങള്‍ ശ്രമിച്ചാല്‍ അങ്ങനെ ചെയ്യുവാനാകും”, അല്ലെങ്കില്‍ “പരിശുദ്ധരാകുവാന്‍ കഴിയുന്നത്ര ശ്രമിക്കുക” എന്നൊക്കെയുള്ള അതേ പഴയരീതി തന്നെയാണ് മതപ്രവര്‍ത്തകര്‍ പിന്തുടരുന്നത്. എല്ലാമതങ്ങള്‍ക്കും കുറുകെ ഓടിക്കൊണ്ടിരിക്കുന്ന ഒരു പൊതു തത്വം എന്നത് മനുഷ്യവര്‍ഗ്ഗത്തിന്‍റെ നല്ല ചിന്തകളെയും പ്രയത്നങ്ങളെയും ഹിതങ്ങളെയും വളരെ പ്രധാന്യത്തോടുകൂടി കണക്കാക്കുന്നു എന്നതാണ്. ഉദാഹരണമായി ബുദ്ധമതം എന്താണ് പറയുന്നത്? അന്തമില്ലാത്ത പ്രയത്നങ്ങളെയും മനുഷ്യഹിതത്തെയും ഊന്നിപ്പറഞ്ഞു കൊണ്ട് “കൊല്ലരുത്; സത്യം അന്വേഷിച്ച് നല്ലവരാകുക” എന്നു പറഞ്ഞ് തന്നെത്താന്‍ പരിശുദ്ധരായി മാറുവാന്‍ അനുയായികളെ പഠിപ്പിക്കുന്നു. ചിലവഴികളില്‍ അതിലെ പാഠങ്ങള്‍ ക്രിസ്തീയ സിദ്ധാന്തങ്ങള്‍ക്ക് സമമാണ്. പരസ്പരം വ്യത്യസ്തമായ അവസാനം ഉണ്ടായിട്ടും ക്രിസ്ത്യാനിത്വം ബുദ്ധമതവും പരസ്പരം ബന്ധപ്പെട്ടതുപോലെ കാണുന്നതിനു കാരണം അവ രണ്ടും വെറും മതങ്ങള്‍ മാത്രമാണ് എന്നതു കൊണ്ടാണ്.
മതവും വിശ്വാസവും രണ്ടും വ്യത്യസ്തങ്ങളാണ്. ദൈവവചനത്തിന്‍റെ നീതിയിലൂടെ നമ്മെ രക്ഷിച്ച ദാനം നമുക്കു നല്‍കിയ നമ്മുടെ കര്‍ത്താവിനെ അറിയുകയും ഹൃദയങ്ങളില്‍ അതു സ്വീകരിക്കുകയും ചെയ്യുന്നതാണ് സത്യവിശ്വാസം. യേശു ഈ ഭൂമിയില്‍ വന്നുവെന്നും സ്നാനപ്പെട്ട് നമ്മുടെ പാപങ്ങളെല്ലാം എടുത്തുമാറ്റിയെന്നും ക്രൂശിക്കപ്പെട്ടുകൊണ്ട് നമ്മുടെ പാപത്തിന്‍റെ ന്യായവിധി ചുമന്നുവെന്നും നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിച്ചുകൊണ്ട് പാപക്ഷമ സ്വീകരിക്കുന്നതാണ് വിശ്വാസം. വെള്ളത്തിലൂടെയും ആത്മാവിലൂടെയും നമ്മെ രക്ഷിച്ചുകൊണ്ട് നമ്മുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും കര്‍ത്താവ് നമ്മെ മോചിപ്പിച്ചു എന്നും വിശ്വസിക്കുന്നതാണ് വിശ്വാസം. നിങ്ങള്‍ വിശ്വസിക്കുന്നുവോ? നാം സത്യമായും നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കേണം.
 

നിങ്ങളെയും എന്നെയും നമ്മുടെ പാപങ്ങളില്‍ നിന്നും യേശു നേരത്തേതന്നെ രക്ഷിച്ചു

ഇതിനെ മുഴുഹൃദയത്തോടെ സ്വീകരിച്ച് വിശ്വസിക്കുക എന്നതാണ് നാം ചെയ്യേണ്ടുന്ന ഒരേയൊരു കാര്യം ഇതാണ് ദൈവത്തിനുമുമ്പില്‍ സത്യത്തില്‍ വിശ്വസ്തമക്കളായിരിക്കുന്നവര്‍ ചെയ്യേണ്ടത്. മറ്റുള്ളവയ്ക്ക് ഒന്നും തന്നെ ഇത്രയും പ്രധാന്യമില്ല. ദൈവം നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് തന്‍റെ ഒരേയൊരു പുത്രനെ അവന്‍ ഭൂമിയിലേക്ക് അയയ്ക്കുകയും നിങ്ങളുടെ പാപങ്ങള്‍ ചുമക്കുവാനായി സ്നാനപ്പെടുത്തുകയും ക്രൂശിക്കുകയും രക്തം ചൊരിയിക്കുകയും ന്യായം വിധിച്ചുകൊണ്ട് മരണത്തിന് ഏല്‍പ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും അങ്ങനെ നിങ്ങളെ നിങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്തു.
അപ്പോള്‍ ഈ സത്യത്തില്‍ നിങ്ങള്‍ വിശ്വസിക്കാതിരുന്നാല്‍ ദൈവത്തിന് എന്താണ് തോന്നുക? തന്‍റെ മനസിനെ പ്രസാദിപ്പിക്കുന്ന ദൈവത്തിന്‍റെ വിശ്വസ്ത പുത്രന്മാരും പുത്രിമാരുമായി മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്‍റെ മകനിലൂടെ നിങ്ങളുടെ പാപങ്ങളെല്ലാം തുടച്ചു നീക്കി അവന്‍ നിങ്ങളെ രക്ഷിച്ചുവെന്ന് നിങ്ങള്‍ വിശ്വസിക്കേണം. നന്ദിയോടെ ഇത് നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വായാല്‍ ഏറ്റുപറയേണം. നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിക്കുവാന്‍ വളരെ പ്രയാസമായതിനാല്‍ അവനില്‍ വിശ്വസിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വായാല്‍ വ്യക്തമായി ഏറ്റുപറയുവാന്‍ ശ്രമിക്കുക. നിങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഏറ്റുപറയുമ്പോള്‍ വിശ്വാസം മുളയ്ക്കുകയും ചെറുതായി ചെറുതായി വളര്‍ന്നുവരുകയും ചെയ്യും. വിശ്വാസത്തെ ധൈര്യപൂര്‍വ്വം എടുക്കുന്നവരിലാണ് വിശ്വാസം വാഴുന്നത്.
എനിക്ക് ഒരു യഥാര്‍ത്ഥ വജ്രമോതിരം ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം. ഞാന്‍ അത് നിങ്ങള്‍ക്കു നല്‍കിയപ്പോള്‍ നിങ്ങളില്‍ ഒരുവന്‍/ഒരുവള്‍ അത് യഥാര്‍ത്ഥ വജ്രം കൊണ്ടുണ്ടാക്കിയ മോതിരമല്ല എന്നു പറഞ്ഞുകൊണ്ട് അതിനെ നിരസിച്ചു എന്നും കരുതുക. അത് യഥാര്‍ത്ഥ വജ്രമോതിരമാണ് എങ്കില്‍പോലും ഈ വ്യക്തി അത് വജ്രമാണെന്ന് വിശ്വസിക്കാത്തതുകൊണ്ട് ഒരു വജ്രമോതിരം നേടുവാനുള്ള അവസരമാണ് അവള്‍ക്ക്/ അവന് നഷ്ടപെട്ടത്.
വിശ്വാസം ഇതുപോലെയാണ്. ഇത് ഒരു യഥാര്‍ത്ഥ വജ്രമോതിരമാണ് എന്ന് അധികാരമുള്ള ഒരു വ്യക്തി ഒരു പ്രസ്താവന എഴുതിയാല്‍ അവരത് വിശ്വസിക്കും. താന്‍ നല്‍കിയ രക്ഷ സത്യമായതാണെന്ന് തന്‍റെ എഴുതപ്പെട്ട വചനത്തിലൂടെ ദൈവം വിശദമായി നമ്മോടു പറയുന്നു. അവന്‍റെ വചനം തെളിയിക്കപ്പെടുന്നതുകൊണ്ട് രക്ഷയില്‍ വിശ്വസിക്കുന്നവര്‍ വിശ്വാസമക്കളായി മാറുന്നു. “ഇതാണ് സത്യമെന്നു വിശ്വസിക്കാന്‍ എനിക്കു പ്രയാസമുണ്ട,് എന്നാല്‍ ഇതു സത്യമാണെന്നു പറയുന്ന ഒരേയൊരുവന്‍ നീ മാത്രമാണ്. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നു” ഇങ്ങനെ ആളുകള്‍ വിശ്വസിച്ചാല്‍ അവര്‍ വിശ്വാസമക്കളായി മാറുകയും വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ അമൂല്യമായ ദാനം അവരുടേതായി മാറുകയും ചെയ്യും.
ഇതിന് വൈരുദ്ധ്യമെന്നോണം വ്യത്യസ്ത രീതിയിലുള്ള വിശ്വാസവുമുണ്ട്. ഒരു കാപട്യക്കാരന്‍ ഒരു വജ്രമോതിരത്തെ അനുകരിക്കുകയും അത് ശരിയായ ഒന്നാണെന്നു കരുതി ആരെങ്കിലും അതിന്‍റെ നിറം കണ്ട് അത് വാങ്ങുകയാണെന്നും നമുക്ക് കരുതാം. താന്‍ ഒരു ശരിയായ തെരഞ്ഞെടുപ്പാണ് നടത്തിയതെന്ന് ഈ വ്യക്തി കരുതും. എന്നാല്‍ സത്യത്തില്‍ അവന്‍/ അവള്‍ ചതിക്കപ്പെടുകയായിരുന്നു. വജ്രമോതിരമല്ലാതിരുന്നിട്ടും കൂടി അങ്ങനെയാണെന്ന് അവകാശപ്പെടുന്ന തെറ്റായ സാക്ഷ്യത്തില്‍ ആളുകള്‍ വിശ്വസിക്കുകയാണെങ്കില്‍, അത് ശരിയായ വജ്രമോതിരമാണെന്ന് അനന്തമായി വിശ്വസിക്കുന്നതുകൊണ്ടുതന്നെ ഈ ആളുകള്‍ക്ക് ഈ മോതിരം വജ്രമോതിരമാണെന്ന് തോന്നും. എന്നാല്‍ തീര്‍ച്ചയായും അവരുടെ പക്കലുള്ളത് വ്യാജം മാത്രമാണ്. ഇതുപോലെ തെറ്റായ വിശ്വാസുമള്ള ആളുകളുണ്ട്. അവര്‍ അതില്‍ വിശ്വസിക്കുന്നവെങ്കിലും ഇവരുടെ വിശ്വാസം ദൈവവചനത്തില്‍ നിന്നും വരുന്നതല്ല എന്നതുകൊണ്ടു തന്നെ അത് തെറ്റായതും അടിസ്ഥാനമില്ലാത്തതും ദുരുഹവുമായ ഒന്നാണ്.
മറ്റ് ദൈവങ്ങളെ ആരാധിക്കരുത് എന്നെ മാത്രമേ വണങ്ങാവൂ എന്ന് ദൈവം പറഞ്ഞു. ദൈവത്തിന്‍റെ വചനം ദൈവം തന്നെയാണ്. വെള്ളത്താലും ആത്മാവിനാലും ജനിക്കപ്പെട്ടില്ലായെങ്കില്‍ നമുക്ക് സ്വര്‍ഗ്ഗരാജ്യം കാണുവാന്‍ കഴിയില്ലായെന്ന് ദൈവവചനം നമ്മോടു പറയുന്നു (യോഹന്നാന്‍ 3:5). നീലനൂലിനാലും ധൂമ്രനൂലിനാലും ചുവപ്പുനൂലിനാലും പിരിച്ച പഞ്ഞിനൂലിനാലും നിര്‍മ്മിച്ച സമാഗമനകൂടാരത്തിന്‍റെ വാതിലിലൂടെ പോകാതെ നമുക്ക് സമാഗമനകൂടാരത്തിലെ പ്രാകാരത്തില്‍ പ്രവേശിക്കുവാനാകില്ല എന്നും താമ്രത്തൊട്ടിയിലെ വെള്ളത്താല്‍ കൈകാലുകള്‍ കഴുകി വൃത്തിയാക്കാതെ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുവാനാകില്ലയെന്നും ദൈവം നമ്മോടു പറയുന്നു. ഈ വചനം മാത്രമാണ് സത്യം എന്നതുകൊണ്ടു തന്നെ ഇതല്ലാതെ മറ്റെല്ലാം വ്യാജമാണ്.
സത്യത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം എന്നതുകൊണ്ടു തന്നെ മറ്റെന്തങ്കിലുമുള്ള വിശ്വാസമെല്ലാം വ്യാജമാണ്. ആളുകള്‍ എത്രതന്നെ കഠിനമായി വിശ്വസിച്ചാലും ദൈവവചനമല്ലാത്തവ അവസാനം വരെയും ദൈവവചനമല്ല. തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും നിങ്ങളുടെ പാപങ്ങളെല്ലാം താന്‍ എടുത്തുമാറ്റി എന്നു യേശു നിങ്ങളോടു പറയുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് അതില്‍ വിശ്വസിക്കുകയാണ്. അവന്‍ അതു ചെയ്തത് ദൈവമായതുകൊണ്ടാണ് എന്നതുകൊണ്ടുതന്നെ തന്‍റെ വചനത്തിലുള്ള ഈ വിശ്വാസം യഥാര്‍ത്ഥ്യമാണ്. നമ്മുടെ കര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇത് അവന്‍റെ തെറ്റായ പ്രവൃത്തിയാകുമായിരുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും തെറ്റാകുമായിരുന്നു. മറിച്ച് ദൈവം അങ്ങനെ തീര്‍ച്ചയായും ചെയ്തിട്ടും നിങ്ങള്‍ ഇതുവരെ അതില്‍ വിശ്വസിക്കാതെ രക്ഷിക്കപ്പെടാതിരിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണ്. ഇതുകൊണ്ടാണ് നമുക്ക് ചെയ്യുവാനാകുന്നത് വിശ്വസിക്കുക മാത്രമാണെന്നു പറയുന്നത്. തന്‍റെ സഭയിലൂടെ ദൈവം എന്താണ് നമ്മോടു പറയുന്നതെന്ന് നാം വിശ്വസിക്കേണം. നിങ്ങള്‍ വിശ്വസിക്കുന്നുവോ?
എന്താണ് സഭയിലൂടെ പറയുന്ന വചനം? നീലനൂലിനാലും ധൂമ്രനൂലിനാലും ചുവപ്പുനൂലിനാലും പിരിച്ച പഞ്ഞിനൂലിനാലും വന്ന യേശുക്രിസ്തുവിന്‍റെ വചനമാണിത്. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റിയെന്നും അവന്‍ ദൈവം തന്നെയാണെന്നും നമ്മുടെ പാപങ്ങള്‍ക്കായി ക്രൂശില്‍ ന്യായവിധി വഹിച്ചുവെന്നും ഉള്ള ദൈവവചനം പ്രചരിപ്പിക്കുന്നതാണ് സഭ. യേശു നമ്മെ രക്ഷിച്ചു എന്ന സത്യത്തിലുള്ള വിശ്വാസം ദൈവത്താല്‍ ഉറപ്പു നല്‍കപ്പെട്ട വജ്രമോതിരത്തിന്‍റെ വിശ്വാസമാണ്.
നാം ദൈവഹിതവും സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട ആത്മീയ അര്‍ത്ഥവും അറിയുകയും അതു സംസാരിക്കുകയും ചെയ്യുമ്പോള്‍ വളരെ ലളിതമാകുന്നു. സമാഗമനകൂടാരത്തിന്‍റെ പുറമേയുള്ള ഭാവവും അതിന്‍റെ യഥാര്‍ത്ഥ എബ്രായ വചനത്തെയും അതിന്‍റെ ചരിത്രത്തെയും കുറിച്ചുമാത്രം ഉള്ള അറിവോടുകൂടി സത്യാവസ്ഥ അറിയാതിരിക്കുകയാണെങ്കില്‍ നമുക്കു നന്മയുണ്ടാവുകയില്ല പകരം ഒരു തലവേദന മാത്രമായി അത് ശേഷിക്കും
യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുക. നമ്മുടെ ഹൃദയത്തിലുള്ള പാപമാലിന്യങ്ങളും എല്ലാ അന്ധകാരങ്ങളും തുടച്ചുനീക്കിയ സ്നാനമാണ് യേശു സ്വീകരിച്ചത്. പാപങ്ങള്‍ കഴുകുക, എടുത്തുമാറ്റുക, കുഴിച്ചുമാറ്റുക, സ്ഥലം മാറ്റുക, മൂടുക എന്നൊക്കെയാണ് സ്നാനമെന്നാല്‍ അര്‍ത്ഥം. ഇത്തരം ഒരു സ്നാനം സ്വീകരിച്ചതുകൊണ്ട് നിങ്ങളുടെ പാപങ്ങളെ തന്നിലേക്ക് എടുക്കുവാന്‍ അവനു കഴിഞ്ഞത്. ഇതില്‍ ഇപ്പോള്‍ വിശ്വസിക്കാത്തവര്‍ മരണത്തിന് ഏല്‍പ്പിക്കപ്പെടുകയും നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. “കഴുകേണ്ടതിനു ഒരു താമ്രത്തൊട്ടിയും അതിനു ഒരു താമ്രക്കാലും ഉണ്ടാക്കേണം. അതിങ്കല്‍ അഹരോനും അവന്‍റെ പുത്രന്മാരും കൈയും കാലും കഴുകേണം... അവര്‍ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം; അതു അവര്‍ക്കു തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം” (പുറപ്പാട് 30:18, 21). വിശ്വസിക്കാതിരുന്നാല്‍ ശപിക്കപ്പെടും. വിശ്വസിക്കാതിരിക്കുക എന്നാല്‍ നരകത്തിലേക്കു വലിച്ചെറിയപ്പെടുക എന്നാണ്. നിങ്ങള്‍ വിശ്വസിക്കാതിരിക്കുകയാണെങ്കില്‍ യഹോവയുടെ ശാപവും നാശവും നിങ്ങളുടെ മേല്‍ ചൊരിയപ്പെടുകയും നിത്യാഗ്നിയിലേക്ക് നിങ്ങള്‍ എറിയപ്പെടുകയും ചെയ്യും.
“അവര്‍ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം” താനും തന്‍റെ അനുയായികളും തലമുറയോളം പാലിക്കേണ്ട നിത്യ നിയമമാണ് ദൈവം. മഹാപുരോഹിതനു നല്‍കിക്കൊണ്ട് പറഞ്ഞത്. യേശുവിനെ രക്ഷകനായി വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും അവന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിക്കണം. വിശ്വാസത്തെ ധൈര്യപൂര്‍വ്വം എടുക്കുന്നവരിലാണു അതു നിലനില്‍ക്കുന്നത്. വിശ്വാസത്താല്‍ നിങ്ങള്‍ ഇത് നിങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിച്ചാല്‍ രക്ഷ നിങ്ങളുടേതാകും; നാം അതില്‍ വിശ്വസിക്കുന്നുവെങ്കില്‍ മാത്രമേ സത്യം ഫലവത്താകുകയുള്ളൂ. ദൈവം നമ്മോടു പറഞ്ഞതില്‍ നാം വിശ്വസിക്കേണം. അവിശ്വാസം പോലെ ഹൃദയത്തെ തടസ്സപ്പെടുത്തുന്ന മറ്റൊരു തടസവുമില്ല.
പുരോഹിതന്മാര്‍ തന്‍റെയടുക്കല്‍ വരുമ്പോള്‍ താമ്രത്തൊട്ടിയിലെ വെള്ളത്താല്‍ കൈയും കാലും ശുദ്ധമാക്കേണമെന്നു ദൈവം പറഞ്ഞു. എന്നാല്‍ താമ്രത്തൊട്ടിയിലെ വെള്ളത്താല്‍ കൈയും കാലും കഴുകുവാന്‍ വിശ്വാസമില്ലാതെ ധാരാളം ആളുകള്‍ ഇന്നുണ്ട്. താമ്രത്തൊട്ടിയില്‍ വെളിപ്പെടുത്തപ്പെട്ട ഈ വിശ്വാസമില്ലാത്ത എല്ലാവരും ദൈവത്തിനുമുമ്പില്‍ മരണത്തിന് ഏല്‍പ്പിക്കപ്പെടും. നിങ്ങളുടെ ഹൃദയത്തില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിച്ച് കഴുകപ്പെട്ട് അങ്ങനെ ദൈവത്തിനുമുമ്പില്‍ നിങ്ങളുടെ മരണത്തെ ഉപേക്ഷിച്ച് അവന്‍റെ രാജ്യത്തെ ദാനമായി സ്വീകരിക്കുക. നിങ്ങള്‍ എത്രതന്നെ അവകാശമുന്നയിച്ച് ദൈവത്തിനുമുമ്പില്‍ നിന്നാലും ഒരു അവസരം നല്‍കുമ്പോള്‍ അതില്‍ വിശ്വസിക്കാതിരുന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും ശിക്ഷാവിധിയില്‍ അകപ്പെടും. സത്യത്തില്‍ വിശ്വസിക്കാത്തതു കാരണം നിങ്ങളിലാരും തന്നെ മരണത്തെ നേരിടരുതേയെന്നു ഞാന്‍ പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
യേശുവിന്‍റെ സ്നാനത്തിലൂടെയും അവന്‍റെ ക്രൂശിലെ രക്തത്തിലൂടെയും നമ്മുടെ പാപങ്ങള്‍ തുടച്ചുനീക്കിയ രക്ഷയുടെ സത്യത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും. നിങ്ങള്‍ വിശ്വസിക്കുന്നുവോ? താമ്രത്തൊട്ടിയിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍നിന്നും നമ്മെ രക്ഷിച്ചതിനാല്‍ നാം ദൈവത്തിനു നന്ദി പറയേണം.
സമാഗമനകൂടാരത്തിന്‍റെ ബാക്കി ഭാഗങ്ങളെക്കുറിച്ച് ഈ പുസ്തകത്തിന്‍റെ അടുത്ത ഭാഗത്ത് വിശദീകരിക്കുന്നതായിരിക്കും. ഈ പുസ്തകത്തിലുള്ള സന്ദേശങ്ങളിലൂടെ ദൈവമക്കളായി മാറുവാനുള്ള ഭാഗ്യം നിങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.