• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-11] പാപങ്ങള്‍ നിമിത്തം നിത്യശിക്ഷാ വിധിയിലേക്ക് പിന്‍വാങ്ങുന്നവരല്ല ഞങ്ങള്‍ (യോഹന്നാന്‍ 13:1-11)

(യോഹന്നാന്‍ 13:1-11)
“പെസഹാപെരുന്നാളിനു മുന്‍പേ താന്‍ ഈ ലോകം വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതു പോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോള്‍ പിശാച് ശിമോന്‍റെ മകനായ യൂദാ ഈസ്കാര്യോത്താവിന്‍റെ ഹൃദയത്തില്‍ അവനെ കാണിച്ചു കൊടുപ്പാന്‍ തോന്നിച്ചിരുന്നു. പിതാവ് സകലവും തന്‍റെ കയ്യില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍ നിന്ന് വന്ന് ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ, അത്താഴത്തില്‍ നിന്ന് എഴുന്നേറ്റ് വസ്ത്രം ഊരി വച്ച് ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിക്ഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണി കൊണ്ടു തുവര്‍ത്തുവാനും തുടങ്ങി. അവന്‍ ശിമോന്‍ പ്രതൊസിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവനോട് കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുന്നുവോ എന്ന് പറഞ്ഞു. യേശു അവനോട്: ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല: പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. നീ ഒരു നാളും എന്‍റെ കാല്‍ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ ശിമോന്‍ പത്രൊസ്: കര്‍ത്താവേ, എന്‍റെ കാല്‍ മാത്രമല്ല കൈയ്യും തലയും കൂടെ കഴുകണമേ എന്നു പറഞ്ഞു. യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല: അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍: നിങ്ങള്‍ ശുദ്ധിയുള്ളവര്‍ ആകുന്നു: എല്ലാവരും അല്ല താനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവനെ അിറഞ്ഞിരിക്ക കൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു"
 

വീണ്ടും ജനനം പ്രാപിക്കാത്ത വ്യാജ ഉപദേഷ്ടാക്കന്മാര്‍ക്ക് ബൈബിളിലെ സകല വചനങ്ങളും ദുര്‍ഗ്രാഹ്യമായിരിക്കും. ആകയാല്‍ മാനുഷിക ചിന്തകളുടെ സ്വന്തം മാര്‍ഗ്ഗത്തില്‍ ദൈവവചനത്തെ വ്യാഖ്യാനിക്കുവാനും അവര്‍ ശ്രമിക്കും. എന്നാല്‍ തങ്ങള്‍ ഉപദേശിക്കുന്നത് എന്തെന്നത് അവര്‍ക്കുപോലും ബോധ്യമുണ്ടാവുകയില്ല. തത്ഫലമായി യേശുവില്‍ വിശ്വസിക്കുന്നവരുടെ ഇടയില്‍ പോലും തങ്ങളുടെ രക്ഷയെക്കുറിച്ചുള്ള ഉറപ്പ് ലഭിച്ചവര്‍ അധികം കാണുന്നില്ല. 
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാതിരിക്കെ തങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നു എന്ന് അവര്‍ പറയുന്നതാണ് ഇതിനു കാരണം. അത്തരം ക്രിസ്ത്യാനികള്‍ കരുതുന്നത് യേശുവില്‍ വിശ്വസിക്കുന്നതുകൊണ്ട് തങ്ങള്‍ നശിച്ചുപോകില്ല എന്നാണ്. പക്ഷേ വേദപുസ്തക വീക്ഷണത്തില്‍ നോക്കിയാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തവര്‍ നശിച്ചുപോകും എന്നുള്ളത് പൂര്‍ത്തീകരിക്കപ്പെട്ട വസ്തുതയാണ് എന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്.
സത്യം എന്തെന്ന് അറിയില്ലെങ്കിലും യേശുവില്‍ അന്ധമായി വിശ്വസിക്കുന്നതിലൂടെ തങ്ങള്‍ നശിച്ചു പോകാതെയെങ്കിലും ഇരിക്കും എന്ന് ജനങ്ങളുടെ ഇടയില്‍ പൊതുവേ ഒരു വിശ്വാസം ഉണ്ട്. എന്നാല്‍ തിരുവെഴുത്തുകളെ വ്യക്തമായി മനസിലാക്കാത്തതിനാല്‍ തങ്ങള്‍ തെറ്റായി വിശ്വസിക്കുകയാണെന്നും യഥാര്‍ത്ഥമായും രക്ഷപ്രാപിച്ചിട്ടില്ലെന്നും വചനത്തില്‍ നിന്നും തിരിച്ചറിയുവാന്‍ അവര്‍ക്കു കഴിയുകയില്ല.
ആകയാല്‍ ബൈബിള്‍ വചനത്തെ അക്ഷരികമായി വ്യാഖ്യാനിക്കുകയും തങ്ങളുടെ സ്വന്തം ചിന്തയുടെ അടിസ്ഥാനത്തില്‍ തങ്ങളുടേതായ ഉപദേശവുമായി വരികയും ചെയ്യുന്നവര്‍ക്ക്, അവര്‍ യേശുവില്‍ വിശ്വസിച്ചിരുന്നാല്‍ പോലും പാപ ക്ഷമ പ്രാപിക്കാന്‍ ആകില്ല, എന്നു മാത്രമല്ല തങ്ങളുടെ പാപങ്ങള്‍ നിമിത്തം നരകത്തില്‍ അവസാനിക്കുകയും ചെയ്യും. അപ്രകാരം ബൈബിള്‍ എന്നത് നമ്മുടെ സ്വന്തം രീതിയില്‍ വ്യാഖ്യാനിക്കുകയല്ല, മറിച്ച് സത്യ വചനത്തിലൂടെ വീണ്ടും ജനിച്ച ദൈവത്തിന്‍റെ വിശുദ്ധരിലൂടെ നമുക്ക് ബോധം വരുത്തിത്തരാനായി ദൈവത്തിനായി നാം കാത്തിരിക്കുകയാണ് വേണ്ടത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ദൈവത്തിന്‍റെ സകല വചനങ്ങളും വിശദീകരിക്കപ്പെട്ടിരിക്കുന്നു എന്നതും നാം തിരിച്ചറിയണം.
“വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിയുകയില്ല" (യോഹന്നാന്‍ 3:5) എന്നു യേശു പറഞ്ഞു. ഈ വേദഭാഗത്തെ ശരിയായി അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും യഥാര്‍ത്ഥമായി വിടുവിക്കപ്പെടുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയും ചെയ്യും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ ഹൃദയങ്ങളെ പാപത്തില്‍ നിന്നും ശുദ്ധീകരിച്ചവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ആകുകയുള്ളൂ എന്നു യേശു പറഞ്ഞു. എന്നാല്‍ കര്‍ത്താവു നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മനസിലാക്കാതെയാണ് - അതായത് സമാഗമന കൂടാരത്തിലെ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയില്‍ വെളിപ്പെട്ട സത്യം-വിശ്വസിക്കുന്നതെങ്കില്‍ തങ്ങളുടെ പാപം നിമിത്തം അവര്‍ നശിപ്പിക്കപ്പെടും.
യേശുവില്‍ വിശ്വസിച്ചിരുന്നിട്ടും നമ്മുടെ പാപം നിമിത്തം നാം നശിച്ചു പോകുന്നുവെങ്കില്‍ അത് എന്തു മാത്രം നിരാശാജനകമായിരിക്കും? യേശുവിനെ തങ്ങളുടെ രക്ഷിതാവായി വിശ്വസിക്കുന്ന അനേകര്‍ ഈ ലോകത്തിലുണ്ടെങ്കിലും അതിലധികം പേര്‍ക്കും അവര്‍ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷപ്രാപിച്ചു എന്ന യഥാര്‍ത്ഥ ഉറപ്പുണ്ടോ എന്നു ചോദിച്ചാല്‍ ആത്മവിശ്വാസത്തോടെ ഉത്തരം പറയാന്‍ കഴിയില്ല എന്നോര്‍ക്കുമ്പോള്‍ എന്‍റെ ദു:ഖം വര്‍ദ്ധിക്കുന്നു. യേശുവിലുള്ള വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും സകല പാപികളും തങ്ങളുടെ പാപം നിമിത്തം നശിപ്പിക്കപ്പെടും എന്നു പറയുന്നതില്‍ ഒരു തെറ്റും ഇല്ല. യേശുവില്‍ വിശ്വസിച്ചിരുന്നിട്ടും എത്ര പേരാണ് യഥാര്‍ത്ഥമായി ഇങ്ങനെ നശിക്കുവാന്‍ പോകുന്നത്?
മത്തായി നമ്മോട് പറയുന്നത് കര്‍ത്താവില്‍ വിശ്വസിക്കുന്ന അനേകരും വന്ന് തങ്ങള്‍ പ്രവചിച്ചുവെന്നും ഭൂതങ്ങളെ പുറത്താക്കിയെന്നും അവന്‍റെ നാമത്തില്‍ അനേക അത്ഭുതങ്ങള്‍ ചെയ്തുവെന്നും പറയുമെങ്കിലും അവര്‍ അപ്പോഴും അവനാല്‍ കൈ വിടപ്പെടും എന്നാണ്. അത്തരക്കാരെനോക്കി “ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല, അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍!" (മത്തായി 7:23) എന്നു പ്രഖ്യാപിക്കും എന്നാണ് യേശു പറഞ്ഞത്. തന്‍റെ നാമത്തെ വിളിക്കുന്ന എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല എന്നാണ് കര്‍ത്താവ് പറഞ്ഞത്. ഇതു പോലെ തന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തെറ്റായി ധരിച്ചിരിക്കുന്നവരെ കര്‍ത്താവ് ശാസിക്കും.
എങ്കിലും തങ്ങള്‍ യേശുവില്‍ നേരായ രീതിയില്‍ അല്ല വിശ്വസിച്ചിരിക്കുന്നത് എന്ന് അനേകരും തിരിച്ചറിയുന്നില്ല. നമ്മുടെ കര്‍ത്താവിനെ വളരെയധികം ദു:ഖിപ്പിക്കുന്ന സാഹചര്യം ആണത്. തങ്ങളുടെ അടിസ്ഥാനമില്ലാത്ത വിശ്വാസം നിമിത്തം കര്‍ത്താവ് തങ്ങളെ ശാസിക്കയാണെന്നു തിരിച്ചറിയാതെ തങ്ങളുടെ സ്വന്തം നാശത്തിലേക്ക് കുതിക്കുന്ന അനേകര്‍ ഉണ്ട്.
ഇതു കൊണ്ടാണ് ഇക്കാലത്തെ നാമധേയ ക്രിസ്ത്യാനികളെ ഓര്‍ത്ത് നമ്മുടെ ഹൃദയം വിലപിക്കുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ വ്യക്തവും വേദപുസ്തകപരവുമായ നിര്‍വചനം ഇപ്പോഴും ഗ്രഹിക്കാനാവാതെ യേശുവില്‍ അവ്യക്തമായി വിശ്വസിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഇതിനാലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവരെല്ലാവരോടും പ്രസംഗിക്കുക എന്നത് അതിപ്രധാനവും അത്യാവശ്യവുമായ ഒരു ദൗത്യമായി തീരുന്നത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യേണ്ടത് നാമെല്ലാവര്‍ക്കും നിര്‍ണായക പ്രാധാന്യം ഉള്ളതാണ്. അങ്ങനെയെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ നമുക്കെങ്ങനെ അറിയാനാകും? തീര്‍ച്ചയായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഉപദേശം ഉള്‍ക്കൊള്ളുന്ന ദൈവവചനത്തിന്‍റെ കേള്‍വിയാല്‍ തന്നെ തീര്‍ച്ചയായും സത്യത്തിന്‍റെ ഈ സുവിശേഷം നാം അറിയുകയും വിശ്വസിക്കുകയും ദൈവത്തിന്‍റെ വിശുദ്ധന്മാര്‍ എന്ന് ദൈവത്താല്‍ വിളിക്കപ്പെടുകയും വേണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വിശ്വാസത്താല്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനും, വിശ്വാസത്താല്‍ പാപക്ഷമ പ്രാപിക്കുവാനും വിശ്വാസത്താല്‍ അവന്‍റെ സ്വന്തം മക്കളാകുവാനും നമുക്കു കഴിയും.
ഇതിനാലാണ് വിശ്വാസത്താല്‍ പ്രാപിക്കുന്ന രക്ഷയില്‍ ക്രിസ്ത്യാനിത്വം കേന്ദ്രീകരിച്ചിരിക്കുന്നത്. ലോകത്തിലെ മതങ്ങള്‍ ഒരുവന്‍റെ സ്വന്തം പ്രവൃത്തികളെ അംഗീകരിക്കുന്നവയാണ്. പക്ഷെ, യഥാര്‍ത്ഥ സത്യം നമ്മോടു പറയുന്നത്, രക്ഷ എന്നത് ആരും പ്രശംസിക്കാതിരിപ്പാന്‍ മനുഷ്യപ്രവൃത്തികളാലല്ല ദൈവത്തിന്‍റെ ദാനമാണ് എന്നത്രേ (എഫെസ്യർ 2:8-9). വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നത് മാത്രമാണ് പാപത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും ഉള്ള വഴി എന്നത് യഥാര്‍ത്ഥ ക്രിസ്ത്യാനിത്വം ചൂണ്ടി കാണിക്കുന്നു. 
ഇന്നത്തെ പ്രധാന വേദ ഭാഗമായ യോഹന്നാന്‍ 13 വിവരിക്കുന്നതും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. ക്രൂശില്‍ മരിക്കുവാനുള്ള തന്‍റെ സമയം അടുത്തു എന്നറിഞ്ഞ യേശു തന്‍റെ ശിഷ്യന്മാരുടെ കാല്‍ കഴുകുവാന്‍ തുടങ്ങുന്നു. പെസഹാ ആഘോഷത്തിന് തൊട്ടു മുന്‍പായിരുന്നു ഇത്. പെസഹ ആചരണം യഹൂദര്‍ക്ക് അതീവ പ്രധാനമാണ്. മിസ്രയീമിന്‍റെ അടിമത്തത്തില്‍ നിന്നും മിസ്രയീം ദേശത്തില്‍ നിന്നും യിസ്രായേല്‍ ജനം രക്ഷപ്പെട്ടത് ഈ ദിവസം ആയതിനാല്‍ ഇത് യഹൂദര്‍ക്ക് ഒരു പ്രധാന അവധിദിവസം ആയിരുന്നു. അതുകൊണ്ട് യിസ്രോയേല്‍ ജനം പഴയ നിയമത്തിലെ പെസഹായാഗത്തെക്കുറിച്ച് ഓര്‍ക്കുകയും ഒരുമിച്ച് പെസഹാ ആചരിക്കുന്നതിലൂടെ അതിന്‍റെ ഓര്‍മ്മ നിലനിര്‍ത്തുകയും ചെയ്തു.
അത്താഴത്തിനു ശേഷം യേശു തന്‍റെ ശിഷ്യന്മാരെ ഒരുമിച്ചിരുത്തി അതീവ പ്രാധാന്യമുള്ള ഒരു വിഷയം അവരോട് പറയാന്‍ തുടങ്ങി. ക്രൂശില്‍ താന്‍ മരിക്കുന്നതിനു മുന്‍പായി തന്‍റെ ശിക്ഷ്യന്മാരുടെ കാല്‍ കഴുകിയതിലൂടെ താന്‍ അവരുടെ കര്‍മ്മ പാപങ്ങള്‍ കഴുകി കളഞ്ഞിരിക്കുന്നു എന്ന സത്യം അവരെ പഠിപ്പിക്കേണമെന്ന് അവന്‍ ആഗ്രഹിച്ചു. പെസഹാ ദിനം അടുത്തപ്പോള്‍ താന്‍ പെസഹാകുഞ്ഞാടായി പിടിക്കപ്പെടും എന്നും ക്രൂശിക്കപ്പെടും എന്നും മരിക്കുമെന്നും മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശു അറിഞ്ഞിരുന്നു. ആകയാല്‍ യാഗത്തിനുള്ള കുഞ്ഞാട് എന്ന പോലെ തന്‍റെ ശിഷ്യന്‍ മാരുടെ കര്‍മ്മ പാപങ്ങളെ കഴുകിക്കളഞ്ഞു എന്ന കാര്യം അവരെ പഠിപ്പിക്കുവാന്‍ യേശു ആഗ്രഹിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ക്രൂശില്‍ മരിക്കുന്നതിനു മുന്‍പായി വളരെ പ്രധാനമായൊരു ഉപദേശം നല്‍കുവാന്‍ വേണ്ടിയാണ് യേശു ശിഷ്യന്മാരുടെ കാല്‍ കഴുകിയത്.
 

കര്‍ത്താവ് പത്രൊസിന്‍റെ കാല്‍ കഴുകുവാനുള്ള കാരണം

തന്‍റെ ശിക്ഷ്യന്മാരുടെ കാല്‍ കഴുകുവാന്‍ ഭാവിച്ച യേശുവിനെ പത്രൊസ് തടഞ്ഞപ്പോള്‍ യേശു എന്തു പറഞ്ഞു എന്ന് നോക്കാം. “ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല” (യോഹന്നാന്‍ 13:8). എന്തു മാത്രം നിര്‍ണായകവും ഭയാനകവുമാണ് ഈ വാക്കുകള്‍. കാരണം തങ്ങളുടെ കര്‍മ്മ പാപങ്ങളെ കഴുകി കളയുന്ന വിശ്വാസം ഏതു തരത്തിലുള്ളതാണെന്നും ക്രൂശില്‍ മരിക്കുന്നതിനു മുമ്പേ ശിഷ്യന്മാരുടെ കാല്‍ കഴുകുക എന്നത് തനിക്കും തന്‍റെ ശിഷ്യന്മാര്‍ക്കും എത്രയധികം പ്രാധാന്യം ഉള്ളതാണെന്നും അവരെ പഠിപ്പിക്കുവാന്‍ യേശു യഥാര്‍ത്ഥമായും ആഗ്രഹിച്ചിരുന്നു. 
അങ്ങനെ യേശു അത്താഴത്തില്‍ നിന്നും എഴുന്നേറ്റ് വസ്ത്രം ഊരി വച്ച് ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകുവാന്‍ തുടങ്ങി. ശിമോന്‍ പത്രൊസിന്‍റെ ഊഴമായപ്പോള്‍ പത്രൊസ് അതിനെ നിരസിച്ചു. “കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുന്നുവോ?" എന്നവന്‍ യേശുവിനോടു ചോദിച്ചു. യേശു തന്‍റെ കാല്‍ കഴുകുന്നു എന്നത് പത്രൊസിനെ സ്തബ്ധനാക്കി കളഞ്ഞു. കാരണം അവന്‍ യേശുവില്‍ വിശ്വസിച്ചതും അവനെ സേവിച്ചതും ദൈവത്തിന്‍റെ പുത്രന്‍ എന്ന നിലയ്ക്കാണ്. ഇത്തരത്തിലുള്ള യുക്തിക്കു നിരക്കാത്ത സാഹചര്യം അംഗീകരിക്കുവാന്‍ അവന് കഠിനമായിരുന്നു. അതിനാലാണ് കര്‍ത്താവ് തന്‍റെ കാല്‍ എങ്ങനെ കഴുകുമെന്ന് പത്രൊസ് ചോദിച്ചത്. ആരുടെയെങ്കിലും കാല്‍ കഴുകുന്നുവെങ്കില്‍ അത് കര്‍ത്താവിന്‍റെ കാല്‍ ആയിരിക്കണം എന്നും കഴുകേണ്ടത് പത്രോസ് ആയിരിക്കണം എന്നും കര്‍ത്താവിനെ തന്‍റെ കാല്‍ കഴുകുവാന്‍ അനുവദിക്കുന്നത് ഒരിക്കലും യോഗ്യമായതോ മര്യാദയുള്ളതോ അല്ലെന്ന് ചിന്തിച്ചു കൊണ്ടാണ് പത്രോസ് അങ്ങനെ ചോദിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ഇതില്‍ സ്തബ്ധനായിപ്പോയ പത്രൊസ് “കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുന്നുവോ?" എന്ന് അവന്‍ ചോദിക്കുകയും കാല്‍ കഴുകുവാന്‍ വിസമ്മതിക്കുകയും ചെയ്തു.
അപ്പോഴാണ് യേശു 7-മത്തെ വാക്യം പറഞ്ഞത്. “ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല. പിന്നെ അറിയും". ഇതിന്‍റെ അര്‍ത്ഥം “ഞാനീ ചെയ്യുന്നത് എന്തിനാണ് എന്ന് ഇപ്പോള്‍ നീ മനസ്സിലാക്കുകയില്ല. എന്നാല്‍ ഞാന്‍ കുരിശില്‍ മരിച്ചതിനു ശേഷം, മരണത്തില്‍ നിന്ന് ഉയിര്‍ത്ത് സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം ഞാന്‍ നിന്‍റെ കാല്‍ കഴുകിയതിന്‍റെ കാരണം നീ തിരിച്ചറിയും” എന്നാണ്. തുടര്‍ന്ന് യേശു ഉറപ്പിച്ചു പറഞ്ഞു. “ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല". യേശു പത്രൊസിന്‍റെ കാല്‍ കഴുകിയില്ലായെങ്കില്‍ യേശുവും പത്രൊസും തമ്മില്‍ ഒരു പങ്കും ഉണ്ടാകുമായിരുന്നില്ല. യേശുവുമായി ഒരു പങ്കും ഇല്ലാ എന്നതിന്‍റെ അര്‍ത്ഥം അവനുമായി ഒരു ബന്ധവും ഇല്ലെന്നാണ്. അതുകൊണ്ട് പത്രൊസിന് തന്‍റെ കാല്‍ യേശുവിനു മുമ്പാകെ നീട്ടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. യേശു പത്രൊസിന്‍റെ കാല്‍ പാത്രത്തിലേക്കു വച്ചു കഴുകി തുവര്‍ത്തു കൊണ്ട് അവന്‍റെ പാദങ്ങളെ തുടച്ചു. 
“ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല" എന്ന് കര്‍ത്താവ് പത്രൊസിനോട് പറഞ്ഞപ്പോള്‍ ഇതു കേട്ട് സ്തബ്ധനായ പത്രോസ് “അങ്ങനെയെങ്കില്‍ അങ്ങയോട് അധികം പങ്കുണ്ടാകുവാനായി എന്നെ അധികം കഴുകേണമേ. എന്‍റെ കൈകളും എന്‍റെ തലയും എന്‍റെ ശരീരം മുഴുവനും കഴുകേണമേ" എന്നുപറഞ്ഞു. ഇതു കേട്ട യേശു “കുളിച്ചിരിക്കുന്നവനു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല. അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍. നിങ്ങള്‍ ശുദ്ധിയുള്ളവര്‍ ആകുന്നു. എല്ലാവരും അല്ലതാനും", എന്നു പറഞ്ഞു.
ജനത്തെ അല്പ നേരത്തേക്കെങ്കിലും സ്തബ്ധരും ആശയക്കുഴപ്പമുള്ളവരും ആക്കിത്തീര്‍ക്കുന്ന കാര്യങ്ങളെയാണ് യേശു പലപ്പോഴും പരാമര്‍ശിച്ചിട്ടുള്ളത്. യേശു പറഞ്ഞതിനെ പൂര്‍ണമായും ഗ്രഹിക്കാനാവാതെ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും അവിശ്വസിക്കുകയും ചില വിചിത്രമായ കാര്യങ്ങള്‍ ചെയ്യാറുമുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തതിനാല്‍ പാപക്ഷമ പ്രാപിക്കാത്തവര്‍ക്ക് പത്രൊസിനോട് യേശു ഇവിടെ പറഞ്ഞ കാര്യം കൃത്യമായി മനസ്സിലാക്കാന്‍ കഴിയില്ല. എന്തുകൊണ്ട്? കാരണം പരിശാദ്ധാത്മാവു പ്രാപിച്ചിട്ടില്ലാത്തവര്‍ക്ക് ദൈവവചനത്തിന്‍റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയില്ല.
ബൈബിളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യം എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ലോകജ്ഞാനത്തില്‍ അസാമാന്യമായ ബുദ്ധി വൈഭവം ഉള്ള ഒരുവന്‍/ഒരുവള്‍ ആയിരുന്നാലും ശരി, അത്തരക്കാര്‍ തിരുവചന ഭാഗങ്ങളെ അതിന്‍റെ അക്ഷരീകമായ അര്‍ത്ഥത്തില്‍ വ്യക്തമായി മനസ്സിലാക്കിയാലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തെ അിറയാത്തിടത്തോളം ഇതിലെ മറപൊരുളുകളെ പരസ്പരം കണ്ടെത്തി ചേര്‍ക്കുവാനും ഏതുതരം വിശ്വാസത്താലാണ് തങ്ങളുടെ കര്‍മ്മ പാപങ്ങളെ കഴുകികളയാവുന്നത് എന്നു കണ്ടെത്തുവാനും എത്ര കഠിനമായി ശ്രമിച്ചാലും കഴിയില്ല.
 
കര്‍ത്താവ് പറഞ്ഞു, “കുളിച്ചിരിക്കുന്നവനു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍; നിങ്ങള്‍ ശുദ്ധിയുള്ളവന്‍ ആകുന്നു; എല്ലാവരും അല്ലതാനും" (യോഹന്നാന്‍ 13:10) ഈ വേദ ഭാഗം ഇന്നത്തെ അനേകം ക്രിസ്ത്യാനികള്‍ക്ക് മനസിലാക്കുവാന്‍ പ്രയാസമാണ്. തങ്ങളുടെ കര്‍മ്മ പാപങ്ങള്‍ പൂര്‍ണമായും മോചിക്കപ്പെട്ടുവോ എന്ന് തങ്ങള്‍ക്കു തന്നേ ബോധ്യം വരുത്തുവാന്‍ ഈ വേദഭാഗം കൊണ്ട് അവര്‍ക്കു കഴിയുന്നില്ല. വാസ്തവത്തില്‍ ക്രിസ്ത്യാനിത്വത്തിലെ പരമ്പരാഗത ഉപദേശങ്ങളിലൊന്നായ അനുതാപ പ്രാര്‍ത്ഥനകളുടെ ഉപദേശത്തിന്‍റെ അടിസ്ഥാനമായാണ് അവര്‍ ഈ വേദഭാഗത്തെ കാണുന്നത്. 
അവര്‍ ഈ വേദഭാഗത്തെ ഇപ്രകാരമാണ് വ്യാഖ്യാനിക്കുന്നത്. “യേശുവിനെ നമ്മുടെ രക്ഷിതാവായി ഒരിക്കല്‍ നമ്മള്‍ വിശ്വസിച്ചാല്‍ നമ്മുടെ ജന്മപാപങ്ങള്‍ ഉള്‍പ്പെടെ സകലതും ക്ഷമിക്കപ്പെടും. എന്നാല്‍ ഒരോ ദിവസവും പാപം ചെയ്യാതിരിക്കാന്‍ കഴിയാത്ത നാം പിന്നെയും പാപികളായി തീരുന്നു. അങ്ങനെ വരുന്ന കര്‍മ്മ പാപങ്ങള്‍ മോചിക്കപ്പെടുവാന്‍ ദൈവത്തിന്‍റെ പാപക്ഷമക്കായി നാം യാചിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടുകയും അവനുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടുകയും ചെയ്യും". 
വിഡ്ഢിത്തം! അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിലൂടെ നിങ്ങളുടെ കര്‍മ്മ പാപങ്ങളെ ശുദ്ധീകരിക്കുവാന്‍ യഥാര്‍ത്ഥമായും നിങ്ങള്‍ക്കു കഴിയുമോ? എങ്കില്‍ നിങ്ങളുടെ അശ്രദ്ധ നിമിത്തം പാപക്ഷമ യാചിക്കാന്‍ നിങ്ങള്‍ മറന്നുപോയ പാപങ്ങളുടെ കാര്യമെന്താകും? അങ്ങനെയെങ്കില്‍ ഈ പാപങ്ങള്‍ എങ്ങനെ ക്ഷമിക്കപ്പെടും?
ദൈവത്തിന്‍റെ ശരീരമാകുന്ന ദൈവസഭ വാസ്തവത്തില്‍ നമ്മുടെ കര്‍ത്താവിനാല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടമാണ്. അപ്പോള്‍ ശരീരം പൂര്‍ണമായും ശുദ്ധമാണെന്നും പക്ഷേ ശിഷ്യന്മാരെല്ലാവരും ശുദ്ധിയുള്ളവര്‍ അല്ലെന്നും യേശു പറഞ്ഞത് തന്നില്‍ വിശ്വസിച്ചിട്ടില്ലാത്ത യൂദാസിനെ ക്കുറിച്ചായിരുന്നു. യൂദാസ് തന്നില്‍ വിശ്വസിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടാണ് “എല്ലാവരും അല്ലതാനും" എന്ന് യേശു പറഞ്ഞത്.
ബൈബിളിലെ കേന്ദ്രസത്യമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മുടെ സകലപാപങ്ങളെയും കര്‍ത്താവ് ഒരിക്കലായി കഴുകിക്കളഞ്ഞു എന്ന് നാം നിശ്ചയമായും വിശ്വസിക്കണം. ദൈവവചനത്തിലെ പ്രധാന ഭാഗങ്ങളെ അറിയുന്നതില്‍ നാം പരാജയപ്പെടുകയും ദൈവവചനത്തെ നമ്മുടെ സ്വന്തം രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ വലിയ അബദ്ധങ്ങളില്‍ നാം ചെന്നു വീഴും. ഇപ്പോഴും ഇങ്ങനെയുള്ള വലിയ അബദ്ധങ്ങളില്‍ വീണ അനേകര്‍ തങ്ങളുടെ സകല വസ്തു വകകളും ഉപേക്ഷിക്കുകയും യേശുവില്‍ നേരെ വിശ്വസിക്കാതിരിക്കുമ്പോള്‍ തന്നെ രക്തസാക്ഷികള്‍ വരെ ആയിത്തീരുകയും ചെയ്യുന്നു. പക്ഷേ അന്ത്യത്തില്‍ ഇവരെല്ലാവരും തങ്ങളുടെ പാപം നിമിത്തം നശിപ്പിക്കപ്പെടും. 
 

യേശു നമ്മുടെ പാദങ്ങള്‍ കഴുകേണ്ടതിന്‍റെ ആവശ്യം 

യേശു പാദങ്ങള്‍ കഴുകിയിട്ടില്ലാതെ പത്രൊസുമായി ഒരു പങ്കും ഇല്ലാത്തതു എന്തുകൊണ്ടാണ്? കാരണം, പത്രൊസിന്‍റെ ജീവിതകാലം മുഴുവനും ഉള്ള സകല പാപങ്ങളും കഴുകിക്കളഞ്ഞെങ്കില്‍ മാത്രമേ യേശുവിന് പത്രൊസിന്‍റെ യഥാര്‍ത്ഥ രക്ഷകനായി തീരുവാന്‍ കഴിയുകയുള്ളൂ. യേശു ഈ ഭൂമിയിലേക്ക് വന്ന് യോഹന്നാനില്‍ നിന്നും താന്‍ പ്രാപിച്ച സ്നാനത്തിലൂടെ മാനവരാശിയുടെ പാപങ്ങളെ തന്‍റെ മേല്‍ ചുമന്ന് കുരിശില്‍ മരിച്ച് മരണത്തില്‍ നിന്നും ഉയിര്‍ത്ത് പത്രൊസിന്‍റെയും തന്‍റെ ശിഷ്യന്മാരുടെയും സകല പാപങ്ങളെയും ഒരിക്കലായി കഴുകിക്കളയുകയും ചെയ്തു. ഈ സത്യത്തെ അവരുടെ മനസ്സുകളില്‍ പതിപ്പിച്ചു വയ്ക്കണമെന്ന് യേശു ആഗ്രഹിച്ചു. എന്നാല്‍ യേശു തങ്ങളുടെ കാലുകള്‍ കഴുകിയത് ഒരു നൈതിക പ്രശ്നമായി ശിഷ്യന്മാര്‍ ചിന്തിച്ചതിനാല്‍ യേശു തങ്ങളുടെ കാലുകള്‍ കഴുകിയത് എന്തിനായിരുന്നുവെന്ന് അവര്‍ക്ക് മനസ്സിലായില്ല. 
തങ്ങളുടെ വര്‍ത്തമാന കാല പാപങ്ങള്‍ മാത്രമല്ല, ഭാവിയില്‍ അവര്‍ ചെയ്തേക്കാവുന്ന പാപങ്ങളും അവരെ ആത്മീയമായി കൊല്ലുവാന്‍ ഭീഷണിയുയര്‍ത്തുന്നത് ആണെന്ന് അവര്‍ തിരിച്ചറിയേണ്ടത് ആയിരുന്നു. ആകയാല്‍ തങ്ങള്‍ ഭാവിയില്‍ ചെയ്തേക്കാവുന്ന പാപങ്ങള്‍ പോലും വിശ്വാസത്താല്‍ യേശുവിലേക്ക് കടത്തിവിടപ്പെട്ടുവെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ടായിരുന്നു. ഇങ്ങനെയല്ലാ കാര്യമെങ്കില്‍ പത്രൊസിന് യേശുവുമായി ഒരു പങ്കും ഇല്ല. തന്‍റെയും മറ്റു ശിഷ്യന്മാരുടെയും കാലുകള്‍ കഴുകിയതിലൂടെ യേശു പഠിപ്പിച്ച മഹത്തായ പാഠം പത്രൊസ് തിരിച്ചറിയേണ്ടതായിരുന്നു. പത്രൊസ് തന്‍റെ ബലഹീനതകളും കുറവുകളും നിമിത്തം ചെയ്തുപോയ ഒരോരോ പാപത്തെയും സ്നാനപ്പെട്ടതിലുടെ കഴുകി ക്കളഞ്ഞുവെന്ന കാര്യം യേശുവിന് പത്രൊസിനെ പഠിപ്പിക്കേണ്ടതായിട്ടുണ്ടായിരുന്നു. ഇതിനാലാണ് യേശു പത്രൊസിന്‍റെ കാല്‍ കഴുകുകയും തന്‍റെ കാല്‍ കഴുകുവാനായി യേശുവിനു മുന്‍പില്‍ പത്രൊസിന് നില്‍ക്കേണ്ടതായും വന്നത്. തന്‍റെ ജീവിത കാലത്ത് ബലഹീനതകളാലും കുറവുകളാലും ചെയ്തു പോയ സകല പാപങ്ങളും യോഹന്നാനിലുടെ സ്നാനപ്പെട്ടതു വഴി യേശു കഴുകിക്കളഞ്ഞു എന്ന് അവന്‍ വിശ്വസിച്ചെങ്കില്‍ മാത്രമേ അവന് യേശുവുമായി എന്തെങ്കിലും പങ്ക് വരുന്നുള്ളൂ. 
ദൈവവചനത്തിന്‍റെ കേള്‍വിയിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തെ നമുക്ക് മനസ്സിലാന്‍ കഴിയും. നമ്മുടെ സകല പാപങ്ങളെയും എടുത്തു മാറ്റിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവചനത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ സകല കര്‍മ്മ പാപങ്ങളില്‍ നിന്നു കൂടിയും നാം കഴുകല്‍ പ്രാപിക്കുന്നു. “കുളിച്ചിരിക്കുന്നവന് കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല" എന്നു യേശു പറഞ്ഞു. കാരണം യേശു നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞു നമ്മെ ശുദ്ധീകരിച്ചിരിക്കയാല്‍ ഇതില്‍ വിശ്വസിക്കുന്നവര്‍ മാത്രമാണ് സകല പാപങ്ങളില്‍ നിന്നും മോചിതരാക്കപ്പെടുന്നത്.
യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ മുഴുവനും ചുമന്ന യേശു വാസ്തവമായും സകല പാപത്തെയും കഴുകിക്കളഞ്ഞു. ക്രൂശിലേക്ക് പോവുകയും ക്രൂശിക്കപ്പെടുകയും തന്‍റെ രക്തം ചിന്തുകയും മരിക്കുകയും മരണത്തില്‍ നിന്ന് ഉയിര്‍ക്കുകയും ചെയ്തതിലൂടെ യേശു നമ്മുടെ രക്ഷകനായി തീര്‍ന്നു. താന്‍ പ്രാപിച്ച സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും കര്‍ത്താവ് നമ്മുടെ സമ്പൂര്‍ണ രക്ഷകനായി തീര്‍ന്നു. ഇപ്രകാരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ തന്നില്‍ വിശ്വസിക്കുന്ന സകലരും തങ്ങളുടെ പാപങ്ങളില്‍ നിന്നും ഒരിക്കലായി വിശ്വാസത്താല്‍ കഴുകല്‍ പ്രാപിക്കുവാന്‍ കഴിവുള്ളവരാക്കി. 
ഈ സത്യത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ കര്‍മ്മപാപങ്ങളില്‍ നിന്നും പൂര്‍ണമായും മോചിക്കപ്പെടുന്നു. ദൈവത്തിന്‍റെ വീക്ഷണത്തില്‍ നോക്കിയാല്‍ യേശുവിന്‍റെ നീതി പൂര്‍വകമായ പ്രവൃത്തികളിലൂടെ മാനവജാതി മുഴുവനായും സകലപാപങ്ങളില്‍ നിന്നും പൂര്‍ണമായും കഴുകപ്പെട്ടിരിക്കുന്നു എന്നത് സത്യമാണ്. നമ്മുടെ സകല പാപങ്ങളും വാസ്തവമായും കഴുകപ്പെടുവാനായി നാം ആകെ ചെയ്യേണ്ടത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസമുള്ളവരായി ഈ കൃപ സൗജന്യമായി സ്വീകരിക്കുക മാത്രമാണ്. ഇതല്ലേ കാര്യം? തീര്‍ച്ചയായും അതെ! ഈ സത്യത്തില്‍ വിശ്വസിക്കുന്ന നമ്മുടെ വിശ്വാസം നിമിത്തം നാം നേരത്തേ തന്നെ കുളിച്ചിരിക്കുന്നവരായിത്തീരുന്നു. 
കുളിച്ചിരിക്കുന്നവനു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല എന്ന് യേശു പറഞ്ഞതിനു കാരണം ദിനം തോറും നമ്മുടെ ഭാഗത്തു നിന്നും പാപം ചെയ്യുന്നുവെങ്കിലും സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളും യേശു ചുമന്നതിനാല്‍ അവന്‍ പൂര്‍ണമായും നമ്മെ രക്ഷിച്ചു എന്നതാണ്. സ്നാനപ്പെട്ടതിലൂടെ നമ്മുടെ ജീവിത കാലം മുഴുവനുമുള്ള സകല പാപങ്ങളെയും യേശു കഴുകിക്കളഞ്ഞു. നമ്മുടെ ദൈനംദിന കര്‍മ്മപാപങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുന്നു എന്നും ഇതുറപ്പിക്കുന്നു.
ഈ വേദഭാഗം നമ്മോട് പറയുന്നത് ഇതാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ, - അതായത് യോഹന്നാനില്‍ നിന്നും യേശു പ്രാപിച്ച സ്നാനം, ലോകത്തിന്‍റെ പാപങ്ങളെ തോളില്‍ ചുമന്ന് കുരിശിലുള്ള മരണം, മരണത്തില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ്- പാപക്ഷമ പ്രാപിച്ചവരും തുടര്‍ന്ന് തങ്ങളുടെ ജീവിതം നയിക്കുന്നത് പാപം ചെയ്തുകൊണ്ടാണ്. കാരണം അവര്‍ക്കും ജഡശരീരമുണ്ട്. എന്നാല്‍ യേശുവില്‍ വിശ്വസിച്ചതിനുശേഷം ദിനംതോറും ജനങ്ങള്‍ ചെയ്യുന്ന സകല കര്‍മ്മ പാപങ്ങളും ദൈവം നേരത്തേ തന്നെ ചുമന്നുത്തീര്‍ത്തു, കാരണം അവന്‍ അതിന് ശക്തനാണ്.
നിത്യത മുതല്‍ നിത്യത വരെയുള്ള അതിരുകളില്ലാത്ത കാലത്തില്‍ ഒരിക്കലായി മാനവജാതിയുടെ സകല പാപങ്ങളും തുടച്ചുകളഞ്ഞ് ഈ പ്രവൃത്തി ദൈവം പൂര്‍ത്തിയാക്കി. അതുപോലെ തന്നെ യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ് നമ്മുടെ ജീവകാലത്തുള്ള സകല പാപങ്ങളെയും യേശു സ്വീകരിക്കുകയും അവയെ ചുമന്നു കൊണ്ട് കുരിശില്‍ മരിക്കുകയും മരണത്തില്‍ നിന്ന് ഉയിര്‍ക്കുകയും അതുവഴി നമ്മുടെ സകല പാപങ്ങളും കഴുകിക്കളയുകയും ചെയ്തു. ഇതെല്ലാമായിട്ടും എങ്ങനെയാണ് നാം വിശ്വസിക്കുന്നത്? ഈ സത്യത്തില്‍ വിശ്വസിക്കുന്നതിനു പുറമേ നമ്മുടെ ജീവിതങ്ങളില്‍ കുറവുകള്‍ നിമിത്തം നാം ചെയ്യുന്ന പാപങ്ങളെ ഓര്‍ത്ത് ദിനം തോറും നാം വിഷമത്തിലാകുന്നു. 
ഇതിനാല്‍ നാം ഈ ഭൂമിയില്‍ സഞ്ചരിക്കുന്ന നമ്മുടെ ജീവിത കാലം മുഴുവനും നാം ചെയ്യുന്ന സകല പാപങ്ങളും യേശു ഏറ്റെടുത്തു എന്ന സത്യത്തെ നമ്മുടെ വിശ്വാസത്താല്‍ ഒരോ ദിവസവും നാം ഉറപ്പിക്കണം. സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപത്തെ മുഴുവനും ഒരിക്കലായി യേശു കഴുകിക്കളഞ്ഞു. പക്ഷേ ഈ സത്യത്തെ നമ്മുടെ വിശ്വാസത്തിലൂടെ ദിനം തോറും കാലാകാലങ്ങളില്‍ നാം ഉറപ്പിച്ചുകൊണ്ടിരിക്കണം. 
പത്രൊസിന് വിശ്വാസത്താല്‍ യേശുവുമായി പങ്കുള്ളവനായി ഇരിക്കേണ്ടതിന് യേശു തന്‍റെ കാല്‍ കഴുകി എന്ന കാര്യം ഓര്‍ക്കേണ്ടതായിട്ടുണ്ട്. അതുപോലെ അവന്‍റെ അവന്‍റെ രക്ഷയില്‍ നിലനില്‍ക്കുവാന്‍ നമ്മളും അവന്‍റെ സ്നാനത്താലും കുരിശിലെ രക്തത്താലും നമ്മുടെ സകല പാപത്തെയും അവന്‍ നേരത്തേ തന്നെ കഴുകിക്കളഞ്ഞു എന്ന സത്യം ഒരോ ദിവസവും ഉറപ്പിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഈ സത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് അവരുടെ പാപങ്ങളില്‍ ഒന്നു പോലും കഴുകിക്കളയുവാന്‍ ഒരു കാലത്തും കഴിയുകയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാതെ തങ്ങളുടെ പാപങ്ങളെ കഴുകിക്കളയാതിരിക്കുന്നവര്‍ക്ക് യേശുവുമായി ഒരു പങ്കും ഇല്ല. ദിനം തോറും തങ്ങളുടെ പാപങ്ങളെ കഴുകിക്കളയുവാന്‍ അന്തമില്ലാതെ അവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ പാപങ്ങള്‍ കഴുകപ്പെടുന്നില്ല. കാരണം അനുതാപ പ്രാര്‍ത്ഥനകളിലൂടെ കഴുകിക്കളയാന്‍ അവര്‍ ശ്രമിക്കുന്ന പാപങ്ങള്‍ അത്ര ലളിതമായതൊന്നും അല്ല. ഒരോ പാപത്തെയും പിന്‍തുടര്‍ന്ന് ദൈവത്തിന്‍റെ ഭയാനകമായ ന്യായവിധി വരുന്നുണ്ട്.
അപ്രകാരം വെള്ളത്തിന്‍റെയും ആതമാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് തങ്ങളുടെ പാപങ്ങള്‍ കഴുകുന്നതിനു പകരം തങ്ങളുടെ സ്വന്തം അനുതാപ പ്രാര്‍ത്ഥനയാല്‍ അവയെ കഴുകികളയാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ പാപത്തില്‍ ഒരു പൈസയുടെ മൂല്യത്തിനുപോലും കഴുകപ്പെട്ടിട്ടില്ല എന്ന കാര്യം അവര്‍ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യും. അത്തരത്തിലുള്ള അനുതാപ പ്രാര്‍ത്ഥനകള്‍ ദിനം തോറും നടത്തി നമ്മുടെ പാപങ്ങളെ കഴുകാന്‍ കഴിയുമോ? നമ്മുടെ അനുതാപ പ്രാര്‍ത്ഥനകളിലൂടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു എന്നു വിശ്വസിച്ചാല്‍ തന്നെ ഈ പാപങ്ങള്‍ യഥാര്‍ത്ഥമായും അവരുടെ ജീവിതത്തില്‍ ഉടനീളം നിലനില്‍ക്കും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ ശരീരം മുഴുവനും കുളിച്ചിരിക്കുന്നവര്‍ക്കു മാത്രമേ തങ്ങളുടെ ജീവകാലത്ത് കാലുകള്‍ കഴുകുവാന്‍ യോഗ്യതയുള്ളൂ. അങ്ങനെയുള്ളവര്‍ക്കു മാത്രമേ ദിനം തോറും വിശ്വാസത്താല്‍ തങ്ങളുടെ പാപങ്ങളെ കഴുകിക്കളയുവാനും അതുവഴി എക്കാലവും ശുദ്ധരായിരിക്കുവാനും തങ്ങളെ യോഗ്യരാക്കുന്ന കൃപയുടെ വസ്ത്രം ധരിക്കുവാനും കഴിയുകയുള്ളൂ.
     സ്നാനപ്പെട്ടതിലൂടെ യേശു ഒരിക്കലായി നമ്മുടെ സകല കര്‍മ്മ പാപങ്ങളും ചുമന്നു. ആകയാല്‍ നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം നമ്മുടെ ജീവിതത്തില്‍ നാം ചെയ്യുന്ന സകല പാപങ്ങളെയും അതിന്‍റെ ശിക്ഷാവിധിയെയും യേശു തന്‍റെ സ്നാനത്തിലൂടെ ചുമന്നു എന്നു നാം വിശ്വസിക്കണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മുടെ ബലഹീനതകളില്‍ തട്ടി കാലിടറുകയോ വീണു മരിക്കുകയോ ചെയ്യുന്ന സംഗതി ഇല്ലെന്നാണ് യേശു നമ്മോട് പറഞ്ഞത്.
ശിഷ്യന്മാരുടെ കാല്‍ കഴുകിക്കഴിഞ്ഞതിനുശേഷം യേശുവിന് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത് കുരിശില്‍ മരിക്കുക, മരണത്തില്‍ നിന്ന് ഉയിര്‍ത്ത് എഴുന്നേല്‍ക്കുക, സ്വര്‍ഗ്ഗാരോഹണം ചെയ്യുക എന്നതായിരുന്നു. യേശു ഇപ്പോള്‍ ശിഷ്യന്മാരുടെ അടുത്തില്ല. എഴുതപ്പെട്ട വചനം അനുസരിച്ച് അവന്‍ പിതാവാം ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതു ഭാഗത്തിരിക്കയാണ്. അവന്‍ വീണ്ടും വരും.
യേശു ഇക്കാര്യം തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കാതെയാണ് ക്രൂശില്‍ മരിച്ചിരുന്നത് എങ്കില്‍ അവര്‍ക്ക് ഈ ഭൂമിയില്‍ തുടരുവാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുവാനും എങ്ങനെ കഴിയുമായിരുന്നു? യേശുവിന്‍റെ ശിഷ്യന്മാരും ബലഹീനരും കുറവും ഉള്ളവരായിരുന്നതിനാല്‍ തങ്ങളുടെ കര്‍മ്മ പാപങ്ങള്‍ ചെയ്തു കൊണ്ടു തന്നെയാകണം അവരും ജീവിച്ചിരുന്നത്. അസൂയ, വിദ്വേഷം, ദുരാഗ്രഹം തുടങ്ങിയ പാപങ്ങള്‍ വരുമ്പോള്‍ എന്തു ചെയ്യണം എന്ന് അറിയാതിരുന്നെങ്കില്‍ വിശ്വാസത്താല്‍ തുടര്‍ന്നു ജീവിക്കുവാന്‍ അവര്‍ക്ക് കഴിയാതെ വരുമായിരുന്നു. അപ്പോള്‍ എങ്ങനെയായിരിക്കും മറ്റുള്ളവരോട് സുവിശേഷം പ്രചരിപ്പിച്ചിരിക്കുക? അവര്‍ക്കിത് ചെയ്യാന്‍ കഴിയില്ലായിരുന്നു. ഇതിനാലാണ് അവരുടെ ഇത്തരത്തിലുള്ള സകല പാപങ്ങളും യേശു നേരത്തേ കഴുകിക്കളഞ്ഞു എന്ന് തന്‍റെ ശിക്ഷ്യന്മാരോട് അവന്‍ ഉറപ്പിച്ചു പറയുകയും അവരുടെ കാല്‍ കഴുകുകയും ചെയ്തത്.
 

സമാഗമന കൂടാരത്തില്‍ വെളിപ്പെട്ട പാപമോചനം പോലെ

സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതില്‍ തുറന്ന് നാം അകത്തു പ്രവേശിക്കുമ്പോള്‍ ആദ്യം നാം കാണുന്നത് ഹോമയാഗപീഠവും പിച്ചളതൊട്ടിയുമാണ്. സമാഗമനകൂടാരം നമ്മുടെ വിശ്വാസ ജീവിതത്തില്‍ ആദ്യം നല്‍കുന്ന പാഠം ദൈവമുമ്പാകെ നമുക്ക് പാപം ഉണ്ട് എങ്കില്‍ ആ പാപത്തിന്‍റെ ശിക്ഷാവിധി നമ്മെ കാത്തിരിക്കുന്നുണ്ട് എന്നാണ്. നമ്മുടെ വിശ്വാസ ജീവിതം, ഹോമയാഗപീഠം സൂചിപ്പിക്കുന്നതുപോലെ അടിസ്ഥാനപരമായി ആരംഭിക്കുന്നത് പാപത്തിന്‍റെ ശിക്ഷാവിധിയും മരണവും ആയിട്ടാണ്. ദൈവമുമ്പാകെ നമ്മുടെ പാപങ്ങള്‍ക്കായി നാം ശിക്ഷിക്കപ്പെടേണ്ടതാണ്. പക്ഷെ കര്‍ത്താവ് ഈ പാപങ്ങളെ ഏറ്റെടുക്കുവാനായി ഭൂമിയിലേക്ക് വന്നു. 
പഴയ നിയമത്തിലെ യാഗാര്‍പ്പണം കൈവെപ്പിലൂടെയും രക്തം ചൊരിഞ്ഞുള്ള മരണത്തിലൂടെയും ഹോമയാഗപീഠത്തില്‍ മാംസം തീ കൊണ്ട് ദഹിപ്പിക്കുന്നതിലൂടെയും തീയിലൂടെയുള്ള ന്യായവിധി ഏറ്റുകൊണ്ട് പാപികളുടെ അതിക്രമങ്ങള്‍ക്ക് പകരം ശിക്ഷ സഹിച്ചുകൊണ്ട് പാപികളുടെ ലംഘനങ്ങള്‍ പരിഹരിക്കപ്പെട്ടതുപോലെ യേശുവും നമുക്കായി ഇതുചെയ്തു. നാം മരിക്കുന്നതിനു പകരമായി യോഹന്നാനില്‍ നിന്നും കൈവെപ്പു സ്വീകരിച്ച് ക്രൂശിന്മേല്‍ തന്‍റെ രക്തം ചിന്തുകയും അതു വഴി തന്‍റെ സ്വന്തം മരണത്തിലൂടെ നമ്മുടെ പാപങ്ങളുടെ ശമ്പളം കൊടുത്തു തീര്‍ക്കുകയും ചെയ്തു.
നാം ദിനം തോറും പാപം ചെയ്യുന്നു. മരണദിനം വരെ നമ്മളത് തുടരുകയും ചെയ്യും. നമ്മുടെ പാപങ്ങള്‍ നിമിത്തം മരിക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരായിരുന്നു നിങ്ങളും ഞാനും. പക്ഷെ നമ്മേപ്പോലുള്ള അത്തരം ജനത്തെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കുവാനായി കര്‍ത്താവ് സ്വര്‍ഗമഹിമകളുടെ സിംഹാസനം ഉപേക്ഷിച്ച് ഈ ഭൂമിയിലേക്കു വരികയും യോഹന്നാനില്‍ നിന്ന് സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ അവന്‍റെ സ്വന്തം ശരീരത്തില്‍ ചുമക്കുകയും ക്രൂശിന്മേല്‍ തന്‍റെ ശരീരം ഏല്‍പ്പിച്ചു കൊടുക്കുകയും ക്രൂശിക്കപ്പെടുകയും തന്‍റെ വിലയേറിയ രക്തം ചിന്തുകയും മരണത്തില്‍ നിന്ന് ഉയിര്‍ക്കുകയും അതുവഴി നമ്മുടെ യഥാര്‍ത്ഥ രക്ഷകനായി തീരുകയും ചെയ്തു. നമ്മുടെ പാപങ്ങള്‍ക്കായി ശിക്ഷാവിധി എല്‍ക്കുകയും മരിക്കുകയും ചെയ്യണമെന്നുള്ള മരണത്തിന്‍റെ ന്യായ പ്രമാണത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് വിശ്വാസത്തിന്‍റെ ആരംഭസ്ഥാനം. 
തങ്ങളുടെ പാപങ്ങള്‍ക്കായി തങ്ങള്‍ മരിക്കണമെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ വിശ്വാസത്താല്‍ നമ്മുടെ സകല പാപങ്ങളെയും യേശുവിലേക്ക് കടത്തി വിടുന്നതിലൂടെ പാപമോചനം പ്രാപിക്കാനും പാപത്തിന്‍റെ കഴുകല്‍ സ്നാനം പ്രാപിച്ചവരായി മാറുവാനും കഴിയുകയുള്ളൂ. അത്തരം ഒരു വിശ്വാസത്തില്‍ നിന്നാണ് സത്യ വിശ്വാസം ആരംഭിക്കുന്നത്. ഈ വിശ്വാസത്തില്‍ ആരംഭിക്കുന്ന നമ്മളെല്ലാം ദിനം തോറും ചെയ്യുന്ന സകല പാപങ്ങളും യേശുക്രിസ്തു കഴുകിക്കളഞ്ഞു എന്നും നാം ഭാവിയില്‍ ചെയ്തേക്കാവുന്ന പാപങ്ങള്‍വരെയും അവന്‍ കഴുകിക്കളഞ്ഞു എന്നുറപ്പിക്കുന്നതിലൂടെ പൂര്‍ണരാവുകയും ചെയ്യുന്നു.
സമാഗമന കൂടാരത്തില്‍ നില്‍ക്കുന്ന മഹാപുരോഹിതനും അവന്‍റെ പുത്രന്മാരും രാവിലെയും വൈകുന്നേരവും ദിനം തോറും തങ്ങളുടെ ഹോമയാഗം അര്‍പ്പിച്ചിരുന്നു. പതിവായി അവര്‍ തങ്ങളുടെ യാഗമൃഗത്തെ കൊണ്ടുവരികയും അതിന്‍റെ തലയില്‍ തങ്ങളുടെ കൈ വയ്ക്കുകയും അതിന്‍റെ തക്തം ചിന്തി ദൈവത്തിന് അര്‍പ്പിക്കുകയും ചെയ്തു. ഇതിനാലാണ് സമാഗമനകൂടാരത്തില്‍ കസേര ഇല്ലാത്തത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവര്‍ എല്ലാസമയവും യാഗം അര്‍പ്പിക്കുന്നത് തുടരുന്നതിനാല്‍ ഒന്നിരിക്കുവാനോ വിശ്രമിക്കുവാനോ സമയം ഉണ്ടായിരുന്നില്ല. ഇതുപോലെ തന്നെ അവസാനമില്ലാതെ പാപം ചെയ്യുന്ന, ആ പാപങ്ങള്‍ക്കായുള്ള ദൈവീകന്യായവിധി ഒഴിവാക്കാനാവാത്ത തരം ആളുകളായിരുന്നു നമ്മളും. എന്നാല്‍ യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെയും രക്തം ചിന്തലിലൂടെയും നമ്മുടെ സകല പാപങ്ങളില്‍ നിന്നും പൂര്‍ണമായി നമ്മെ രക്ഷിച്ചു.
നമ്മുടെ പാപം നിമിത്തം എപ്പോഴും മരിക്കയല്ലാതെ മറ്റു മാര്‍ഗ്ഗം ഇല്ലാത്തവരായിരുന്നു നമ്മള്‍ എന്ന് വിശ്വസിച്ചുകൊണ്ടാണ് നമ്മുടെ വിശ്വാസം ആരംഭിക്കേണ്ടത്. നമ്മെപ്പോലുള്ള ഇത്തരം ജനങ്ങള്‍ക്കായി യേശു ഈ ഭൂമിയിലേക്ക് വന്ന് സ്നാനപ്പെട്ടതിലൂടെ ഒരിക്കലായി നമ്മുടെ സകല പാപങ്ങളും ചുമന്നു. സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ ഏറ്റെടുത്തതിനു ശേഷം അവയെ ചുമന്നു കൊണ്ട് ക്രൂശിലേക്കു ചെന്ന യേശുക്രിസ്തു തന്‍റെ സ്വന്തം ജീവന്‍ നല്‍കികൊണ്ട് രക്തം ചിന്തി ഈ പാപങ്ങളുടെ വിലകൊടുത്തു. മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതിലൂടെ അവന്‍ നമ്മുടെ നിത്യരക്ഷകനായി തീരുകയും ചെയ്തു.
റോമര്‍ 6:23-ല്‍ പറയുന്നു “പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ". യഥാര്‍ത്ഥമായും നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കേണ്ടവരായിരുന്നു നമ്മള്‍. പക്ഷെ യേശുക്രിസ്തു നമ്മെ സമ്പൂര്‍ണമായി രക്ഷിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്നാനപ്പെട്ടതിലൂടെ, കൂരിശില്‍ മരിച്ചതിലൂടെ, മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതിലൂടെ നമ്മുടെ കര്‍ത്താവ് പാപമോചനവും നിത്യജീവനും നമുക്ക് നല്‍കി. താങ്കളിത് വിശ്വസിക്കുന്നുവോ? ഇവിടെ നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്. 
“ഞാനൊട്ടും യോഗ്യതയില്ലാത്തവനാകയാല്‍ എനിക്കേശുവിനെ അനുഗമിക്കാനാവില്ല" എന്ന് ഏതെങ്കിലും അവസരത്തില്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ വളരെ അഴുക്കുള്ളവരും വളരെ ജഡികനും ആയതിനാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചാല്‍ പോലും ഉഴുതു മുന്നേറുവാന്‍ കഴിയില്ലെന്ന് ഒരു പക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുവോ? ഈ വിശ്വാസമാണ് നിങ്ങളെ നിത്യശിക്ഷാവിധിയിലേക്ക് വലിച്ചു കൊണ്ടു പോകുന്നത്. 
എബ്രായര്‍ 10:36-39 വരെ നമുക്ക് ശ്രദ്ധിക്കാം: “ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പിക്കാന്‍ സഹിഷ്ണുത നിങ്ങള്‍ക്ക് ആവശ്യം. ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവന്‍ വരും. താമസിക്കയുമില്ല. എന്നാല്‍ എന്‍റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും; പിന്മാറുന്നു എങ്കില്‍ എന്‍റെ ഉള്ളത്തിന് അവനില്‍ പ്രസാദമില്ല. നാമോ, നാശത്തിലേക്ക് പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.” നാം നാശത്തിലേക്ക് പിന്‍വാങ്ങുന്നവരല്ല എന്നിവിടെ പറഞ്ഞിരിക്കുന്നു. ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ കഠിനമായി ഉപദ്രവിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും അനേകം കഷ്ടതകള്‍ നേരിടുകയും ചെയ്യും. പക്ഷെ ഒരിക്കലും മങ്ങാതെ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശം നമ്മെ കാത്തിരിക്കുന്നു. സ്വര്‍ഗ്ഗത്തിലെ സകല വസ്തുക്കളും അതിന്‍റെ ഉടമസ്ഥര്‍ക്കായി കാത്തിരിക്കുകയാണ്.
എബ്രായര്‍ 10:34-35 പറയുന്നു, “തടവുകാരോടു നിങ്ങള്‍ സഹതാപം കാണിച്ചതല്ലാതെ സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന ഉത്തമ സമ്പത്ത് നിങ്ങള്‍ക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ". അതു ശരിയാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കും എനിക്കുമായി സ്വര്‍ഗ്ഗത്തിന്‍റെ നിലനില്‍ക്കുന്ന അവകാശം കാത്തിരിക്കുന്നു. പാപക്ഷമ പ്രാപിച്ചവര്‍ക്കുള്ള അവകാശത്തിന്‍റെ ദാനം ആയിട്ടാണ് ദൈവം സ്വര്‍ഗ്ഗം നല്‍കിയിരിക്കുന്നത്.
അതുകൊണ്ടാണ് അവന്‍റെ വാഗ്ദത്തത്തിലുള്ള നമ്മുടെ ആത്മവിശ്വാസം ഉപേക്ഷിച്ചു കളയരുത് എന്ന് അവന്‍ നമ്മോട് പറഞ്ഞത്. നമ്മുടെ വിശ്വാസത്തിനായി വലിയ പ്രതിഫലം വാങ്ങാനുള്ളവരാണ് നാം എന്നറിഞ്ഞുകൊണ്ട് നാം നരകത്തിലേക്ക് പിന്‍വാങ്ങിപ്പോകരുത്. പകരമായി നാം നമ്മുടെ വിശ്വാസത്തെ അധികം ഉറപ്പിച്ചു നമ്മുടെ ആത്മവിശ്വാസം കൈവിടാതിരിക്കണം. യഥാര്‍ത്ഥ സത്യമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസം നമുക്കുണ്ടായിരിക്കുകയും, അന്ത്യത്തോളം നമ്മുടെ ആത്മീയ യുദ്ധത്തില്‍ പോരാടുകയും ആത്മാക്കളെ രക്ഷിക്കുകയും വിജയികളായി മുന്നേറുകയും വേണം.
വിശുദ്ധന്മാരായ നമുക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഈ വിശ്വാസം തീര്‍ച്ചയായും ഉണ്ടായിരിക്കണം. ഈ ലോകത്തില്‍ ജീവിക്കുന്ന കാലത്തോളം ദിനം തോറും പാപം ചെയ്യുന്ന കുറവുള്ളവരാണ് നമ്മളെങ്കിലും ഈ വിശ്വാസം നമുക്കു തീര്‍ച്ചയായും ഉണ്ടായിരിക്കണം. എങ്കിലും കര്‍ത്താവ് യേഹന്നാന്‍റെ സ്നാനത്തിലൂടെയും കുരിശില്‍ നമുക്കായി രക്തം ചിന്തിയും പൂര്‍ണമായും നമ്മെ രക്ഷിച്ചുവല്ലോ. ഈ വിശ്വാസത്താല്‍ നമ്മുടെ ജീവിതത്തില്‍ വലിയ ആത്മവിശ്വാസം നേടുവാനും ലോകത്തിന്‍റെ അവസാനത്തോളം നീതിയില്‍ ജീവിക്കുവാനും നമുക്കു കഴിയും. വിശ്വാസത്താല്‍ നാം ദൈവമുമ്പാകെ വരണം. ഈ സത്യ സുവിശേഷവുമായി വിശ്വാസത്തിന്‍റെ ഓട്ടം ഓടണം, സുവിശേഷം പ്രചരിപ്പിക്കണം, സുവിശേഷവേല ചെയ്ത് നമ്മുടെ ജീവിതം നയിക്കണം. അതിനാലാണ് “ദൈവേഷ്ടം ചെയ്ത് വാഗ്ദത്തം പ്രാപിപ്പിക്കാന്‍ സഹിഷ്ണുത നിങ്ങള്‍ക്കാവശ്യം" (എബ്രായര്‍ 10:36) എന്നു ബൈബിള്‍ നമ്മോടു പറയുന്നത്.
“എന്നാല്‍ എന്‍റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും; പിന്മാറുന്നുവെങ്കില്‍ എന്‍റെ ഉള്ളത്തിന് അവനില്‍ പ്രസാദമില്ല. നാമോ നാശത്തിലേക്ക് പിന്മാറുന്നവരുടെ കൂട്ടത്തിലല്ല. വിശ്വസിച്ച് ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു” (എബ്രായര്‍ 10:38-39). വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ജീവിക്കുന്ന നമുക്കാണ് സകല പാപങ്ങളില്‍ നിന്നും മറ്റുള്ളവരെയും രക്ഷിക്കുവാന്‍ കഴിയുന്നത്. കാര്യം ഇതായിരിക്കെ മറ്റുള്ളവരെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള വിശ്വാസം നമുക്കുണ്ടായിരിക്കെ നാശത്തിലേക്ക് പിന്‍വാങ്ങിപ്പോകാന്‍ നമുക്കെങ്ങനെ കഴിയും? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലേക്ക് നോക്കിക്കൊണ്ടിരുന്നില്ലെങ്കില്‍ നമ്മുടെ വിശ്വാസം ക്രമേണ കുറയുകയും പൂര്‍ണമായും മരിക്കുവാനായി മരണത്തിന്‍റെ ചതുപ്പു നിലത്തിലേക്കുള്ള വീഴ്ചയില്‍ നാം അവസാനിക്കും. പാപക്ഷമ പ്രാപിച്ചിരിക്കുന്ന നമ്മുടെ ഇപ്പോഴത്തെ ദൗത്യം ദൈവഹിതത്തെ പിന്‍തുടര്‍ന്ന് നമ്മുടെ വിശ്വാസവുമായി ഓട്ടം തുടരുക എന്നതാണ്. നമ്മുടെ ബലഹീനതകളില്‍ വീഴാതെ നിന്നിടത്തുതന്നെ നില്‍ക്കാതെയും മരണത്തില്‍ അവസാനിക്കാതെയും ഓട്ടം തുടരണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നാം നാശത്തിലേക്ക് പിന്‍വാങ്ങി പോകുന്നവരല്ല. മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷയിലേക്ക് നയിക്കുന്നതരം വിശ്വാസമുള്ളവരാണ് നമ്മള്‍. നാം അത്തരക്കാരായിരിക്കെ നമ്മുടെ ബലഹീനതകള്‍ നിമിത്തം മടങ്ങി വീണ് മരിക്കുവാന്‍ നമുക്കെങ്ങനെ കഴിയും? നമുക്കങ്ങനെ ഒരിക്കലും ചെയ്യാനാകില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലും നാശത്തിലേക്ക് പിന്‍വാങ്ങിപ്പോകുന്നവരല്ല. നിങ്ങളും ഞാനും എന്തുമാത്രം ബലഹീനരും കുറവുള്ളവരും ആയിരുന്നാലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള മഹത്തായ വിശ്വാസത്തോടെ നമ്മുടെ ജീവിതം നയിക്കുന്ന നീതിമാന്മാരാണ് നമ്മള്‍.
നമ്മുടെ വിശ്വാസം ആരംഭിച്ചത് എവിടെ നിന്നെന്ന് നിങ്ങളും ഞാനും ചിന്തിക്കണം, പാപത്തില്‍ നിന്ന് പുറത്തുവരികയും വിശ്വാസത്താല്‍ ജീവിക്കുകയും വേണം. അടിസ്ഥാനപരമായി നമ്മുടെ പാപങ്ങള്‍ നിമിത്തം മരിക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലാതിരുന്നവരാണ് നമ്മള്‍. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ, സകല പാപങ്ങളില്‍ നിന്നും നിങ്ങളെയും എന്നെയും കര്‍ത്താവ് രക്ഷിച്ച സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ, നമ്മുടെ നിത്യ രക്ഷ നാം പ്രാപിച്ചിരിക്കുന്നു.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ സകല ബലഹീനതകള്‍, കുറവുകള്‍, കഴിവില്ലായ്മകള്‍, ദുഷ്ടതകള്‍ ഇവയെല്ലാം 100 ശതമാനവും അംഗീകരിച്ചു കൊണ്ടാണ് നാം നമ്മുടെ വിശ്വാസം ആരംഭിച്ചത് എന്ന കാരണത്താല്‍ പാപക്ഷമ പ്രാപിച്ചിരിക്കുന്ന നമ്മള്‍ പാപം ചെയ്തുകൊണ്ട് ഈ ലോകത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളും യേശുക്രിസ്തുവിലേക്ക് കടത്തിവിടുകയും അവന്‍റെ സ്നാനത്തിലുള്ള വിശ്വാസത്തിലൂടെ അവയെ കഴുകിക്കളയുകയും ചെയ്തില്ലായെങ്കില്‍ നമുക്ക് വിജയിക്കാനാവില്ല. അതിനാല്‍, നാശത്തിലേക്ക് പിന്‍വാങ്ങിപ്പോകുന്നവരല്ല നാമെന്ന് നിര്‍ബന്ധമായും തിരിച്ചറിയുകയും വിശ്വാസത്താല്‍ യഥാര്‍ത്ഥമായും നമ്മുടെ ജീവിതം നയിക്കുകയും വേണം.
ചിലപ്പോഴൊക്കെ നമ്മുടെ ചുറ്റുപാടുകളാലും സാഹചര്യങ്ങളാലും ചുറ്റപ്പെട്ട് വ്യത്യസ്തമായ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും നാം വീണേക്കാം, നാം ബലഹീനരാകയാല്‍ മുന്നോട്ട് പോകുവാനാവാതെ നമ്മുടെ വിശ്വാസ ജീവിതം തകര്‍ന്നുപോയേക്കാം. പക്ഷേ നാം മരിച്ചുപോകയില്ല. ഇക്കാര്യം പത്രൊസിനെ പഠിപ്പിക്കുവാനാണ് “ഞാന്‍ നിന്നെ കഴുകിയില്ലാ എങ്കില്‍ നിനക്ക് എന്നോട് പങ്കില്ല" എന്ന് യേശു അവനോട് പറഞ്ഞത്. പത്രൊസിന്‍റെ പാപങ്ങള്‍ മുഴുവനും യേശു തുടച്ചു നീക്കി. കര്‍ത്താവ് സ്നാനപ്പെടുകയും പത്രൊസ് ജീവിത കാലം മുഴുവന്‍ ചെയ്ത സകല പാപങ്ങളും തന്‍റെ മേല്‍ ചുമക്കുകയും കുരിശില്‍ മരിക്കുകയും മരണത്തില്‍ നിന്ന് ഉയിര്‍ക്കുകയും ചെയ്തതു വഴി അവനെ രക്ഷിച്ചതുപോലെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും കര്‍ത്താവ് നിങ്ങളെയും എന്നെയും രക്ഷിച്ചു. 
അവന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കും എനിക്കും യേശുവിനോട് എന്തെങ്കിലും പങ്ക് എങ്ങനെ വരുമായിരുന്നു? നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുവാനും മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കുവാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഇല്ലായിരുന്നെങ്കില്‍ എങ്ങനെ കഴിയുമായിരുന്നു? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഇല്ലായിരുന്നെങ്കില്‍ നമുക്കിതൊന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. ഈ സത്യത്തെയാണ് പത്രൊസിനെ പഠിപ്പിക്കുവാന്‍ യേശു ആഗ്രഹിച്ചത്.
നിങ്ങളും ഞാനും ഈ ഉപദേശം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ വാസ്തവമായും നമ്മള്‍ ആരാണ്? നമ്മുടെ കുറവുകള്‍ നിമിത്തം പലപ്പോഴും നമ്മുടെ ആത്മാവില്‍ നമുക്ക് ക്ഷീണം അനുഭവപ്പെട്ടിട്ടില്ലേ? നമ്മുടെ സ്വന്തം ബലഹീനതകളില്‍ നാം വീണുപോയിട്ടില്ലേ? നാം വളരെ കുറവുള്ളവരും ബലഹീനരും ആണെന്ന് അറിയുന്നതിനാല്‍ ആത്മനിന്ദയിലേക്ക് എളുപ്പത്തില്‍ വീഴുവാനിടയാകും. “അന്ത്യത്തോളം ഞാനെങ്ങനെ യേശുവിനെ പിന്‍തുടരും? അതിലും നല്ലത് ഇവിടെ വച്ച് അവനെ അനുഗമിക്കുന്നത് നിര്‍ത്തുകയാണ്. ഞാനവന്‍റെ സഭ വിടുന്നതാണ് നല്ലതെന്ന് കര്‍ത്താവും ചിന്തിക്കുകയായിരിക്കും എന്നെനിക്കുറപ്പുണ്ട്". നിങ്ങള്‍ സ്വയം ഇങ്ങനെ സംസാരിക്കുവാനും സാധ്യതയുണ്ട്. യേശു പ്രാപിച്ച സ്നാനത്തിന്‍റെ സുവിശേഷം ഇല്ലായിരുന്നെങ്കില്‍ നാം നിത്യനാശത്തില്‍ വീണു അവസാനിച്ചേനെ.
നമ്മുടെ പാപങ്ങള്‍ നിമിത്തം ഉറപ്പായി മരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നിങ്ങള്‍ക്കും എനിക്കും ഇല്ലാതിരിക്കെ നമ്മുടെ കര്‍ത്താവ് പാപങ്ങളില്‍ നിന്നും ശിക്ഷാ വിധിയില്‍ നിന്നും നമ്മെ രക്ഷിച്ചു എന്ന സത്യത്തില്‍ വിശ്വസിക്കുക. പാപക്ഷമ പ്രാപിച്ചതിനുശേഷവും നമ്മുടെ ജഡം വളരെ ബലഹീനവും പാപം ചെയ്യാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണെങ്കിലും യേശു സ്വീകരിച്ച സ്നാനത്തിലൂടെയും അവന്‍റെ രക്തം ചിന്തലിലൂടെയും പൂര്‍ത്തീകരിച്ച യേശുവിന്‍റെ സമ്പൂര്‍ണവും നിത്യവുമായ രക്ഷയെ നാം ഇപ്പോഴും അംഗീകരിക്കണം.
നിങ്ങളും ഞാനും നമ്മുടെ വിശ്വാസം ഏറ്റുപറയണം. “അടിസ്ഥാനപരമായി പറഞ്ഞാല്‍ എന്‍റെ പാപങ്ങള്‍ നിമിത്തം ഞാന്‍ മരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. അത് ശരിയാണ്. പക്ഷെ, കര്‍ത്താവ് എനിക്കുവേണ്ടി ഈ ഭൂമിയിലേക്ക് വരികയും സ്നാനപ്പെട്ടതിലൂടെ എന്‍റെ സകല പാപങ്ങളും ചുമക്കുകയും ചെയ്തില്ലേ? തന്‍റെ സ്നാനത്തിലൂടെ എന്‍റെ സകല പാപങ്ങളും തന്നിലേക്ക് കടത്തിവിട്ടത് യേശു സ്വീകരിച്ചില്ലേ? തുടര്‍ന്ന് അവന്‍ ക്രൂശില്‍ മരിച്ചില്ലേ? അവന്‍ മരിച്ചവരില്‍ നിന്നും വീണ്ടും ഉയിര്‍ത്തില്ലേ? അവന്‍ ഇപ്പോഴും ജീവിക്കുന്നില്ലേ? എന്‍റെ പാപങ്ങള്‍ യേശുക്രിസ്തുവിലേക്ക് കടത്തിവിടപ്പെട്ടതിനാല്‍ ഞാന്‍ എത്ര തന്നെ കുറവുള്ളവനായിരുന്നാലും, എന്‍റെ കുറവുകള്‍ എത്ര തന്നെ വെളിപ്പെടുത്തപ്പെട്ടിരുന്നാലും ഞാന്‍ ഇപ്പോഴും പാപമില്ലാത്തവനാണ്. ആകയാല്‍ നാശത്തിലേക്ക് പിന്മാറി മരിക്കുന്നവരുടെ കൂട്ടത്തിലുള്ളവനല്ല ഞാന്‍”. ഈ രീതിയില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ ബലഹീനതകളെ നാം ദൂരേക്ക് തള്ളിക്കളയണം.
നാളെയും നമുക്ക് ബലഹീനതകള്‍ ഉണ്ടെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ യേശു സ്വീകരിച്ച സ്നാനത്തില്‍ വിശ്വസിച്ചുകൊണ്ട് നമ്മുടെ ബലഹീനതകളെ എല്ലായ്പ്പോഴും ദൂരേക്ക് തള്ളിക്കളയാന്‍ നമുക്ക് കഴിയും. നമ്മുടെ ബലഹീനതകളില്‍ നിന്നും നമ്മെ സന്ദര്‍ശിക്കാനെത്തുന്ന ശാപങ്ങളെയും ആത്മീയ മരണത്തെയും നമ്മുടെ വിശ്വാസത്താല്‍ നാം ദൂരെ തള്ളിക്കളയണം.
“കര്‍ത്താവ് എന്നെ രക്ഷിച്ചു; എന്‍റെ സകല പാപങ്ങളും കര്‍ത്താവിങ്കലേക്ക് കടത്തിവിടപ്പെട്ടതിനാല്‍ എനിക്ക് ഇപ്പോഴും പാപമുണ്ടോ ഇല്ലയോ? തീര്‍ച്ചയായും ഇല്ല!ڈ എന്ന ഈ സത്യം കഴിയുന്നിടത്തോളം നാം അയവിറക്കിക്കൊണ്ടിരിക്കണം. അങ്ങനെ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളെയും ബലഹീനതകളെയും ദൂരെ തള്ളുവാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഒരിക്കല്‍ കൂടി ഉറപ്പിക്കുവാനും, വിശ്വാസത്താല്‍ പൂര്‍ണമായും നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഉറപ്പിക്കുവാനും നമുക്ക് കഴിയും. 
 

യേശു സ്നാനപ്പെട്ടപ്പോള്‍ സകല പാപങ്ങളും അപ്രത്യക്ഷമായി

സഹോദര സഹോദരികളേ, യേശു പത്രൊസിനോടും തന്‍റെ ശിഷ്യന്മാരോടും സംസാരിച്ച ഈ വചനം എത്രത്തോളം പ്രധാനമാണ്? തന്‍റെ മരണത്തിനു ശേഷവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ശിഷ്യന്മാര്‍ ഉറച്ചുനില്‍ക്കുവാനായി യേശു അവരുടെ കാലുകള്‍ കഴുകി. പ്രത്യേകിച്ചും, അവര്‍ തങ്ങളുടെ ബലഹീനതകളില്‍ വീണു പോകുമ്പോള്‍. യേശു പത്രൊസിന്‍റെയും മറ്റു ശിഷ്യന്മാരുടെയും കാല്‍ കഴുകിയില്ലായിരുന്നെങ്കില്‍ യേശു കുരിശില്‍ മരിക്കുകയും, മൂന്നാം നാള്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ദൈവരാജ്യത്തിലേക്ക് കയറിപ്പോവുകയും ചെയ്തപ്പോള്‍ അവര്‍ക്ക് എന്തു സംഭവിക്കുമായിരുന്നു? തങ്ങളുടെ ബലഹീനതകള്‍ വെളിപ്പെടുമ്പോള്‍ ശിഷ്യന്മാര്‍ അതെങ്ങനെ ക്രമീകരിക്കുമായിരുന്നു? യേശു സ്വീകരിച്ച സ്നാനത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്തിലൂടെ അവര്‍ അത് ക്രമീകരിക്കുമായിരുന്നു. അവര്‍ അങ്ങനെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ തങ്ങളുടെ ബലഹീനതകളെ ക്രമീകരിക്കുവാന്‍ അവര്‍ക്ക് വളരെ പ്രയാസപ്പെടേണ്ടി വന്നേനെ.
യേശുവിന്‍റെ ശുശ്രൂഷകളായ, നീല നൂല്‍, ധൂമ്ര നൂല്‍, ചുവപ്പ നൂല്‍, പിരിച്ച പഞ്ഞി നൂല്‍ എന്നിവയില്‍ വെളിപ്പെടുന്ന സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസത്തിലൂടെ നമ്മുടെ ബലഹീനതകളുടെയും കര്‍മ്മപാപങ്ങളുടെയും പ്രശ്നത്തെ നാം പരിഹരിക്കണം. താന്‍ സ്വീകരിച്ച സ്നാനത്തിന്‍റെ ശക്തിയെകുറിച്ച് യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചില്ലായിരുന്നെങ്കില്‍ തന്‍റെ ശിഷ്യന്മാര്‍ നിരാശപ്പെടുകയും ആത്മീയമായി മരിക്കുകയും ചെയ്യുമായിരുന്നു. തങ്ങളുടെ ജീവകാലം മുഴുവന്‍ സുവിശേഷത്തിനായി സമര്‍പ്പിക്കുവാനും മറ്റുള്ളവരുടെ ആത്മാക്കളെ രക്ഷയിലേക്ക് നയിക്കുവാനും അവസാനം രക്തസാക്ഷിയാകാനും ഉള്ള വിശ്വാസം പ്രാപിക്കുവാനുള്ള ശക്തി അവര്‍ക്ക് ലഭിക്കുമായിരുന്നില്ല. അങ്ങനെ തങ്ങളുടെ വിശ്വാസത്തെ ഉറപ്പിക്കുവാന്‍ കഴിയാതെ അവര്‍ നിരാശയിലാകുമായിരുന്നു. 
എന്നാല്‍ വാമൊഴിയായി നമുക്ക് ലഭിച്ച ചരിത്രമനുസരിച്ച് യേശുവിന്‍റെ 12 ശിഷ്യന്മാരും സുവിശേഷം പ്രസംഗിക്കുകയുംഎല്ലാവരും രക്തസാക്ഷികളാവുകയും ചെയ്തു. യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഏറ്റവും സംശയാലുവായിരുന്ന തോമസ്. പക്ഷെ, ഈ തോമസ് പോലും ഇന്ത്യയിലേക്ക് ചെല്ലുകയും അവിടെ വച്ച് രക്തസാക്ഷിയാവുകവും ചെയ്തു.
യേശുവിന്‍റെ എല്ലാ ശിഷ്യന്മാരെയും രക്തസാക്ഷികളാകുവാന്‍ ശക്തീകരിച്ച ഈ വിശ്വാസം എവിടെയായിരുന്നു? സ്നാനപ്പെട്ടതിലൂടെ നമ്മുടെ ജീവകാലം മുഴുവനുമുള്ള സകല പാപങ്ങളും യേശു ചുമന്നു എന്ന ആത്മ വിശ്വാസം നിറഞ്ഞ ഈ വിശ്വാസം. തങ്ങളുടെ പാപം യേശുവിലേക്ക് കടത്തിവിടപ്പെട്ടതിനാല്‍ തങ്ങള്‍ പൂര്‍ണമായും ശുദ്ധരായിത്തീര്‍ന്നു എന്ന വിശ്വാസം, തങ്ങള്‍ പൂര്‍ണമായും ദൈവത്തിന്‍റെ സ്വന്തം മക്കളായെന്നും ദൈവരാജ്യം അവകാശമാക്കുമെന്നുമുള്ള വിശ്വാസം, ഈ വിശ്വാസം ഉള്ളതിനാലാണ് അവര്‍ക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഈ ഭൂമിയില്‍ പ്രചരിപ്പിക്കുവാനും ദൈവം വിളിച്ചപ്പോള്‍ അവങ്കലേക്കു പോകുവാനും കഴിഞ്ഞത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസം പ്രാപിച്ചുകൊണ്ട് ദൈവം അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് എല്ലാവര്‍ക്കും രക്തസാക്ഷികളാകാന്‍ കഴിയും. 
മഹാപുരോഹിതന്‍റെ മുറ്റത്തുവച്ച് പത്രൊസ് യേശുവിനെ 3 തവണ തള്ളിപ്പറഞ്ഞപ്പോള്‍ യേശു തന്നോടു പറഞ്ഞ “ഞാന്‍ നിന്നെ കഴുകിയില്ലെങ്കില്‍ നിനക്ക് എന്നോട് ഒരു പങ്കും ഇല്ല" എന്ന വാക്കുകളുടെ അര്‍ത്ഥം ആഴത്തില്‍ മനസ്സിലാക്കുകയായിരുന്നു. യേശു സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയതിനു ശേഷം പത്രൊസിനും യേശുവിന്‍റെ മറ്റു ശിഷ്യന്മാര്‍ക്കും കര്‍ത്താവ് തങ്ങളുടെ കാല്‍ കഴുകിയത് എന്തിനായിരുന്നുവെന്ന് തിരിച്ചറിവ് ഉണ്ടാവുകയും ഉറച്ച വിശ്വാസത്തോടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്തു. 
ഇന്നത്തെ ക്രിസ്ത്യാനികള്‍, യേശുവിന്‍റെ സ്നാനത്തില്‍ അടങ്ങിയിരിക്കുന്ന ഈ സത്യത്തെ അറിയുന്നില്ലെങ്കില്‍ തങ്ങളുടെ വിശ്വാസ ജീവിതം നയിക്കുന്നത് കഠിനമായി തോന്നുകയും യേശുവില്‍ വിശ്വസിക്കുന്നത് ഉപേക്ഷിച്ചു കളയുകയും ചെയ്യും. നമ്മുടെ സ്വന്തം ബലഹീനതകളാല്‍ നാം ബന്ധിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ പ്രശ്നത്തെ പരിഹരിക്കുവാന്‍ നമുക്ക് കഴിവില്ലാത്തതിനാല്‍ നമ്മുടെ മന:സാക്ഷി നിമിത്തം തുടര്‍ന്ന് സഭകളിലേക്കു പോകുവാന്‍ നമുക്ക് കഴിയാതാകുന്നു. ഇത് ക്രിസ്തുവിന്‍റെ സഭയിലുള്ള ഒരോ അംഗത്തിനും നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെ ബാധകമാണ്.
സഹോദര സഹോദരികളേ, നിങ്ങള്‍ പാപത്താല്‍ ബന്ധിക്കപ്പെട്ടിരുന്നുവെങ്കില്‍ ദൈവത്തെ ആരാധിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? ഇന്നാകട്ടെ വീണ്ടും ജനനം പ്രാപിക്കാത്തവര്‍ പോലും സഭയിലേക്ക് പോവുകയും തങ്ങളുടെ പാപങ്ങള്‍ക്കായി അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ഒരു മതത്തിന്‍റെ ഭാഗമായി മാത്രം അവര്‍ വിശ്വസിക്കുന്നതിനാലാണ് ഇത്.
പക്ഷെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, തങ്ങളുടെ ബലഹീനതകള്‍ നിമിത്തം ആത്മാവില്‍ പാപം ഉണ്ടെന്ന് തോന്നുകയും അതിനാല്‍ ബന്ധിക്കപ്പെട്ടിരിക്കയാണെന്നും തോന്നിയാല്‍ അവര്‍ക്ക് ദൈവമുമ്പാകെ വരുവാനോ അവനെ ആരാധിക്കുവാനോ കഴിയില്ല. ഇത്തരം സമയങ്ങളില്‍ യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും സ്വീകരിച്ചു എന്നു വിശ്വസിക്കുന്നതിലൂടെ നമ്മുടെ ആത്മാവിനെ നിശ്ചയമായും ശുദ്ധീകരിക്കണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ച് അജ്ഞരായിരിക്കുന്ന നാമധേയ ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്‍റെ പാത അറിയുന്നില്ല. ആകയാല്‍ അനുതാപ പ്രാര്‍ത്ഥനയിലൂടെ തങ്ങളുടെ പാപങ്ങളെ ഒഴിവാക്കുവാന്‍ അന്ധരായി അവര്‍ ശ്രമിക്കുന്നു. ലോകമതങ്ങളുടെ അനുയായികള്‍ അവരുടെ ദൈവങ്ങളോട് അന്ധമായി യാചിക്കുന്നതുപോലെ “ഞാന്‍ യാചിക്കുന്നു, ദയവായി എന്‍റെ പാപങ്ങളെ ക്ഷമിച്ച് എന്നെയും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. ഞാന്‍ എന്തുവേണമെങ്കിലും ചെയ്യാം. ഞാനധികം കാണിക്ക നല്‍കാം. ഞാന്‍ നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കാം, ദയവായി എന്‍റെ പാപങ്ങള്‍ ക്ഷമിക്കേണമേ" എന്നിങ്ങനെ യാചിക്കും. അത്തരം നാമധേയ ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്വന്തം സൃഷ്ടിയായ ഒരു മതത്തെ വെറുതെ അനുഗമിക്കുകയാണ് ചെയ്യുന്നത്. 
യേശു പത്രൊസിനോട്, “ഞാന്‍ ചെയ്യുന്നതു നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും. ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്കു എന്നോടു കൂടെ പങ്കില്ല." എന്നു പറഞ്ഞു. യേശുവിന്‍റെ ശിഷ്യന്മാര്‍ ഇതിനുശേഷം ഈ വചനത്തില്‍ ഒളിച്ചിരുന്ന സത്യത്തെ തിരിച്ചറിഞ്ഞിരുന്നില്ലായെങ്കില്‍ യേശു നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ വീണ്ടും ജനനം പ്രാപിക്കുവാനോ മറ്റുള്ളവരെ പാപത്തില്‍ നിന്നും രക്ഷിക്കുന്ന പ്രവൃത്തികള്‍ ചെയ്യുവാനോ കഴിയില്ലായിരുന്നു. പത്രൊസിന്‍റെ കാലുകള്‍ കഴുകിയപ്പോള്‍ താന്‍ പ്രാപിച്ച സ്നാനത്തിന്‍റെ ശക്തിയിലുള്ള സമ്പൂര്‍ണ രക്ഷയുടെ ഉറച്ച വിശ്വാസം യേശു അവനില്‍ സ്ഥാപിച്ചില്ലായിരുന്നുവെങ്കില്‍ ഒരു രക്തസാക്ഷിയായി മരിക്കുവാനോ ദൈവസഭയുടെ നേതാവെന്ന നിലയില്‍ തന്‍റെ ഭാഗം പൂര്‍ത്തിയാക്കുവാനോ കഴിയുമായിരുന്നില്ല.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യം ഇല്ലായിരുന്നെങ്കില്‍ നമുക്കും ദൈവമുമ്പാകെ വരുവാനോ ആരാധിക്കുവാനോ നാം തുടര്‍ന്നു ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങള്‍ നിമിത്തം കഴിയുമായിരുന്നില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളെ ശുദ്ധമായും കഴുകപ്പെട്ടവര്‍ക്കു മാത്രമേ അവന്‍റെ സഭയില്‍ വരുവാന്‍ കഴിയൂ. അവരെവിടെ ആയിരുന്നാലും വിശ്വാസത്തിലൂടെ തങ്ങളുടെ പാപങ്ങള്‍ കഴുകി കളയുവാന്‍ അവര്‍ക്ക് കഴിയും. കുളിച്ചിരിക്കുന്നവര്‍ക്ക് കാലുകള്‍ മാത്രം കഴുകിയാല്‍ മതി എന്ന് കര്‍ത്താവ് പറഞ്ഞതുപോലെ നമ്മുടെ ബലഹീനതകള്‍ നിമിത്തം പാപം ചെയ്യുമ്പോഴെല്ലാം നമ്മുടെ അത്തരം പാപങ്ങളും സ്നാനപ്പെട്ടപ്പോള്‍ യേശുവിങ്കലേക്ക് കടത്തിവിടപ്പെട്ടു എന്നു നാം ഓര്‍ക്കുകയും വിശ്വസിക്കുകയും വേണം.
യേശു സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ പാപങ്ങള്‍ യേശുവിലേക്ക് കടത്തിവിടപ്പെട്ടു (മത്തായി 3:15). നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടായിരുന്ന പാപങ്ങള്‍ യേശുവിലേക്ക് കടത്തിവിടപ്പെട്ടുവെങ്കില്‍ നമുക്കിപ്പോള്‍ പാപം ഉണ്ടോ? ഇല്ലയോ? നമുക്ക് പാപം ഇല്ല. കാരണം അവന്‍റെ സ്നാനത്തിലൂടെ ഒരിക്കലായി എല്ലാവരുടെയും പാപങ്ങള്‍ യേശുവിലേക്ക് കടത്തിവിടപ്പെട്ടു. വിശ്വാസത്താല്‍ നമ്മുടെ പാപങ്ങള്‍ തുടച്ചു നീക്കപ്പെട്ടതിനാല്‍ നാം ശുദ്ധിയുള്ളവരായിത്തീര്‍ന്നു. നാം ശുദ്ധിയുളളവരാകയാല്‍ നമുക്കെന്തെല്ലാം കുറവുകള്‍ ഉണ്ടായിരുന്നാലും ദൈവത്തിന്‍റെ പുരോഹിതന്മാര്‍ തന്നെയാണ്. ഇതിനാലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവര്‍ വേഗത്തില്‍ തങ്ങളുടെ ബലഹീനതകളില്‍ നിന്നും പുറത്തുവരികയും വിശ്വാസത്താല്‍ അവന്‍റെ വേല ചെയ്യുകയും അവന്‍ തങ്ങള്‍ക്ക് നല്‍കിയ രക്ഷയോര്‍ത്ത് അവന് നന്ദി പറയുകയും അവനെ മഹത്വീകരിക്കുന്ന സ്തുതികള്‍ അര്‍പ്പിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മറ്റുള്ളവരോട് പറയുകയും ചെയ്യുന്നത്.
“ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല. പിന്നെ അറിയും". ആദ്യം നിങ്ങള്‍ പാപമോചനം നേടിയപ്പോള്‍ ഈ സത്യം നിങ്ങള്‍ക്ക് അറിയാമായിരുന്നോ? സാധ്യതയില്ല. നമ്മെളെല്ലാവരും ഈ ഉപദേശത്തെ കേട്ട് അറിഞ്ഞവരാണ്. നിങ്ങളും ഞാനും ദിനം തോറും പാപം ചെയ്യുകയും നമ്മുടെ കുറവുകള്‍ വെളിപ്പെടുകയും ചെയ്യുമ്പോള്‍ യേശു പത്രൊസിന്‍റെ കാല്‍ കഴുകിയതുപോലെ നമ്മുടെ കാലുകളും ദിനം തോറും കഴുകുന്നു.
തുടക്കത്തില്‍ കാലങ്ങളായി നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടായിരുന്ന പാപങ്ങളും എല്ലാം തന്നെ യേശുവിലേക്ക് കടത്തിവിടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ നമ്മള്‍ സന്തോഷിച്ചിരുന്നു. പക്ഷെ, പാപക്ഷമ പ്രാപിച്ചതിനുശേഷവും നമ്മുടെ ബലഹീനതകളില്‍ നാം കെട്ടപ്പെട്ടിരിക്കുന്നത് എങ്ങനെ എന്നും നാം കാണുന്നു. ആ സമയങ്ങളില്‍ നാം ഭാവിയില്‍ ചെയ്തേക്കാവുന്ന പാപങ്ങളും തന്‍റെ സ്നാനത്തിലൂടെ യേശു ചുമന്നു എന്ന് നാം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു.
അങ്ങനെയെങ്കില്‍ ഇക്കാരണത്താല്‍ നീതിമാന്‍ സ്വതന്ത്രമായി വീണ്ടും പാപം ചെയ്യുമോ? ഒരിക്കലും ഇല്ല. “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും" എന്ന് റോമര്‍ 1:17-ല്‍ പറയുന്നു. “നല്ലതു വരേണ്ടതിനു തീയതു ചെയ്ക" (റോമര്‍ 3:8) എന്നു വിഡ്ഢിത്തമായി പറഞ്ഞുകൊണ്ട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ എതിര്‍ത്തു നില്‍ക്കുന്ന ചിലരുണ്ട്. പാപക്ഷമ പ്രാപിച്ചതിനുശേഷം വീണ്ടും ജനനം പ്രാപിച്ചവര്‍ സുഗമമായി കൂടുതല്‍ പാപം ചെയ്യുമോ? തീര്‍ച്ചയായും ഇല്ല.
 
സഹോദരാ സഹോദരികളേ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുമ്പോള്‍ നമ്മില്‍ പാപമുണ്ടോ? തീര്‍ച്ചയായും നമ്മില്‍ പാപം ഇല്ല. അതോടൊപ്പം നമ്മില്‍ കുറവുകള്‍ ഉണ്ടെങ്കിലും വിശ്വാസത്താല്‍ നാം പൂര്‍ണ്ണരാണോ? അപൂര്‍ണ്ണരാണോ? നാം പൂര്‍ണ്ണരാണ്. നമ്മുടെ ശരീരം മുഴുവനും ശുദ്ധിയുള്ളതാണ് എന്നു യേശു പറയുമ്പോള്‍ അവന്‍ അര്‍ത്ഥമാക്കുന്നത് തന്‍റെ സ്നാനം, രക്തം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയിലൂടെ അവന്‍ നമ്മെ സമ്പൂര്‍ണമായി ശുദ്ധീകരിച്ചു എന്നാണ്. യേശുവില്‍ വിശ്വസിച്ചതിനു ശേഷമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ ശക്തിയെക്കുറിച്ച് നമ്മളും അറിയുവാനിടയായത്. അപ്രകാരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ ഈ ശക്തിയെ ദിനം തോറും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. എത്രകാലം നാമിതു ചെയ്യണം എന്നോര്‍ത്ത് പിന്നീട് നാമിതില്‍ തളര്‍ന്നു പോയേക്കാം. പക്ഷെ, ആ നിമിഷത്തില്‍ എവിടേയ്ക്കാണ് നാം ഒരിക്കല്‍ കൂടി തിരിയേണ്ടത്? അടിസ്ഥാനപരമായി നമ്മുടെ പാപം നിമിത്തം മരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതിരുന്ന നമ്മെ തന്‍റെ സ്നാനം, ക്രൂശുമരണം, മരണത്തില്‍ നിന്നുള്ള ഉയിര്‍പ്പ് എന്നിവയിലൂടെ നമ്മുടെ സകല പാപങ്ങളെയും ചുമന്ന് കര്‍ത്താവ് നമ്മെ രക്ഷിച്ചു എന്നു വിശ്വസിച്ചുകൊണ്ട് നാം കര്‍ത്താവിങ്കലേക്ക് തിരിയണം.
സമാഗമന കൂടാരത്തിന്‍റെ പ്രാകാരത്തില്‍ ഒരോ ദിവസവും പുരോഹിതന്മാര്‍ ഹോമയാഗങ്ങളെ അര്‍പ്പിക്കുകയും പിച്ചളതൊട്ടിയുടെ അടുത്തു കൂടി പോകുമ്പോഴെല്ലാം അതില്‍ നിന്നും തങ്ങളുടെ കൈകാലുകള്‍ കഴുകേണ്ടതും ആവശ്യമായിരുന്നു. അവരെ പോലെ നമ്മളും കര്‍ത്താവിന്‍റെ ആദ്യ സ്നേഹത്തെ കുറിച്ച് ചിന്തിക്കുകയും നമ്മുടെ വിശ്വാസത്താല്‍ അതിനെ അയവിറക്കുകയും വേണം. അടിസ്ഥാനപരമായി മരിക്കുവാന്‍ മാത്രം യോഗ്യരായിരുന്ന നമ്മെ കര്‍ത്താവ് നമ്മുടെ പാപങ്ങളെ ചുമന്ന് അവയെ കഴുകിക്കളയുകയും ക്രൂശില്‍ നമ്മുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെടുകയും ചെയ്തതിലൂടെ പാപത്തിന്‍റെ ശിക്ഷാവിധിയെ അതിന്‍റെ പൂര്‍ണമായ അന്ത്യത്തിലേക്ക് യേശു കൊണ്ടുവന്നു. ഈ രീതിയില്‍ കര്‍ത്താവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ സകല പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും സമ്പൂര്‍ണമായി അവന്‍ നമ്മെ രക്ഷിച്ചു.
ഒരോ ദിവസവും മരിക്കുവാനല്ലാതെ മറ്റൊന്നിനും കൊള്ളാതിരുന്ന നമ്മെ പൂര്‍ണ്ണമായി രക്ഷിച്ച ഈ സ്നേഹത്തെ നമ്മുടെ ഹൃദയങ്ങളില്‍ നാം കൊത്തി വയ്ക്കുകയും ഇതില്‍ വിശ്വസിക്കുന്ന വിശ്വാസത്താല്‍ ദൈവമുമ്പാകെ വരികയും വേണം. മരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതിരുന്ന നാം കര്‍ത്താവു നിമിത്തം സമ്പൂര്‍ണമായി രക്ഷിക്കപ്പെടുകയും സമ്പൂര്‍ണമായി നീതീകരിക്കപ്പെട്ട ദൈവമക്കളായി തീരുകയും ചെയ്തു. കര്‍ത്താവ് ഇത്തരം ഒരു വിശ്വാസം നമുക്ക് നല്‍കിയിരിക്കെ നമ്മളും ഈ വിശ്വാസം ഉള്ളവരായി ഇരിക്കേണ്ടതല്ലേ?.
ഈ ഭൂമിയില്‍ അല്പകാലം വസിച്ച് കടന്നു പോകുന്ന തീര്‍ത്ഥാടകരാണ് നമ്മള്‍. തീര്‍ത്ഥാടകര്‍ എന്നതിനര്‍ത്ഥം യാത്രക്കാര്‍ എന്നാണ്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുന്നവരാണ് യാത്രക്കാര്‍. കുറച്ചു കാലം മാത്രം ഒരു സ്ഥലത്തു കഴിയുകയും അവിടെയുള്ള നമ്മുടെ ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയും ചെയ്യുന്ന യാത്രക്കാരാണ് നമ്മള്‍. ഈ ലോകത്തില്‍ അല്പകാലം മാത്രം ജീവിച്ച് സ്വര്‍ഗ്ഗരാജ്യത്തേക്ക് മടങ്ങാനുള്ള തീര്‍ത്ഥാടകരാണ് നമ്മള്‍. തീര്‍ത്ഥാടകരായി ഈ ഭൂമിയില്‍ ജീവിച്ച് സ്വര്‍ഗ്ഗരാജ്യത്തേക്ക് പോകുവാനുള്ള യാത്രയില്‍ പലപ്പോഴും ഇതിനെ ഉപേക്ഷിക്കുവാനും ക്ഷീണിതരായി ഈ മണ്ണില്‍ വീഴുവാനും നാം അഗ്രഹിച്ചുപോകും. ആത്മീയമായും ജഡീകമായും ക്ഷീണിച്ചു കിടക്കുവാന്‍ നിങ്ങളും പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാവും. ഇതുപോലുള്ള അവസരം വരും. കാരണം, നിങ്ങള്‍ സമ്പൂര്‍ണ്ണരാണെങ്കിലും നിങ്ങളുടെ ചുറ്റുപാടുകള്‍ അത്രത്തോളം തികഞ്ഞതായി കൊള്ളണമെന്നില്ല. അഥവാ നിങ്ങളുടെ ചുറ്റുപാടുകള്‍ നല്ലതാണെങ്കില്‍ നിങ്ങളുടെ ജഡത്തിന്‍റെ ദുഷ്ടചിന്തകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.
ഇതു പോലുള്ള നമുക്കു വേണ്ടിയാണ് നമ്മുടെ കര്‍ത്താവ് തികച്ചും അനുയോജ്യമായ വചനം നല്‍കിയത്. “ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും". അതെ, നാം ഇപ്പോള്‍ അറിയുന്നു. തീര്‍ത്ഥാടകരെപ്പോലെ നമ്മുടെ ജീവിതം നയിക്കുമ്പോള്‍, എപ്പോഴെല്ലാം നമ്മുടെ കുറവുകള്‍ വെളിപ്പെടുമോ, എപ്പോഴെല്ലാം നമ്മുടെ ബലഹീനതകളാലും, ചുറ്റുപാടുകളാലും നാം ബന്ധിക്കപ്പെടുമോ, അപ്പോഴെല്ലാം ഈ കാര്യങ്ങള്‍ ഉള്‍പ്പെടെ കഴുകിക്കളഞ്ഞ യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ പൂര്‍ണ്ണമായും പാപക്ഷമ പ്രാപിച്ചവരാണ് നമ്മള്‍ എന്ന് നാം ഓര്‍ക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ സമ്പൂര്‍ണമായ പാപക്ഷമ നാം പ്രാപിച്ചിരിക്കുന്നു.
സമാഗമനകൂടാരത്തിലേക്ക് നോക്കുമ്പോള്‍ എന്തു മാത്രം വിശാലമാണത് എന്ന് നമുക്ക് കാണാന്‍ കഴിയും. ഹോമയാഗപീഠത്തില്‍ വെളിപ്പെടുന്നതുപോലെ പാപത്തിന്‍റെ ശമ്പളം മരണമാണ്. ദിനം തോറും നാം പാപം ചെയ്യുന്നതു കാരണം നമ്മുടെ ഈ പാപങ്ങള്‍ നിമിത്തം ഒരോ ദിവസവും ശിക്ഷിക്കപ്പെടേണ്ടവരും മരണത്തിലേക്ക് പോകേണ്ടവരും ആയിരുന്നു നാം. ഹോമയാഗപീഠത്തില്‍ വെളിപ്പെടുന്നതുപോലെ യേശു ക്രിസ്തു യാഗത്തിന്‍റെ കുഞ്ഞാടായി വരികയും കൈവെപ്പ് സ്വീകരിക്കുകയും നമ്മുടെ സ്ഥാനത്ത് മരിക്കുകയും ചെയ്തു. ഹോമയാഗ പീഠം കടന്നു ചെല്ലുമ്പോള്‍ പിച്ചളതൊട്ടി കാണുന്നു. അവിടെ വച്ച് ദിനം തോറും നാം ചെയ്തു പോകുന്ന പാപങ്ങളെ ശുദ്ധീകരിച്ചകറ്റുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അയവിറക്കുന്നു. നമ്മുടെ ജന്മ കര്‍മ്മ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച സമ്പൂര്‍ണ സത്യമാണ് ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. 
നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവില്‍ ദൈവം നല്‍കുന്ന ദാനമെന്താണ്? അത് പാപക്ഷമയും നിത്യ ജീവനും അല്ലേ? കര്‍ത്താവ് നമ്മെ സമ്പൂര്‍ണമായും രക്ഷിച്ചു. ഏതു സമയത്തും നമ്മുടെ പാപം നിമിത്തം മരിക്കേണ്ടിയിരുന്ന നമ്മെ അവന്‍ പൂര്‍ണ്ണമായും രക്ഷിച്ചു. നമ്മുടെ ജീവകാലം മുഴുവന്‍ നാം ചെയ്ത സകല പാപങ്ങളും വെള്ളത്തിലും രക്തത്തിലും ഉള്ള നമ്മുടെ വിശ്വാസത്താലും കര്‍ത്താവ് നമ്മുടെ പാദങ്ങള്‍ പോലും കഴുകി എന്ന വചനത്താലും ശുദ്ധീകരിക്കപ്പെടുന്നു. കര്‍ത്താവ് സ്നാനപ്പെട്ടപ്പോള്‍ നമ്മുടെ ജീവകാലമെല്ലാം ചെയ്തു കൂട്ടിയ പാപങ്ങള്‍ അവന്‍റെ മേലായി, നമ്മുടെ പാപങ്ങളെ ചുമന്ന യേശുക്രിസ്തു ക്രൂശില്‍ അതിനായി ശിക്ഷിക്കപ്പെട്ട്, മരിച്ച്,മരണത്തില്‍ നിന്നും ഉയിര്‍ത്ത് അതുവഴി നമ്മുടെ സമ്പൂര്‍ണ രക്ഷകനായി തീര്‍ന്നു. ഈ യേശുക്രിസ്തുവില്‍ നാം പൂര്‍ണ്ണമായും വിശ്വസിക്കുമ്പോള്‍ മാത്രമേ നമുക്ക് സമ്പൂര്‍ണ്ണരാകുവാന്‍ കഴിയുകയുള്ളൂ. നമ്മുടെ ജഡം കുറവുള്ളതാണെങ്കിലും സമ്പൂര്‍ണ്ണ വിശ്വാസം നമുക്കുള്ളതിനാല്‍ നാം ആത്മീയമായി അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം നയിക്കുകയും ദൈവത്തിന്‍റെ നിത്യരാജ്യത്തില്‍ പ്രവേശിക്കുകയും ചെയ്യും.
 

ഇപ്പോള്‍ നിങ്ങള്‍ പത്രൊസിനെപ്പോലെ അല്ലേ?

യേശു പത്രൊസിന്‍റെ കാല്‍ കഴുകിയതു പോലെ അവന്‍ നിങ്ങളുടെ കാലുകളും കഴുകിയില്ലേ? ദിനം തോറും യേശു നമ്മുടെ കാലുകളും കഴുകി എന്നതു ശരിയാണ്. അതിനു വേണ്ടിയാണ് സ്നാനപ്പെട്ടതിലൂടെ യേശു നമ്മുടെ സകല പാപങ്ങളും ചുമക്കുകയും ഈ പാപങ്ങള്‍ക്കായി നമുക്കു പകരം ക്രൂശില്‍ അവന്‍ മരിക്കുകയും ചെയ്തത്. മൂന്നാം ദിവസം അവന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ഇതുപോലെ തന്‍റെ സ്നാനം, കുരിശിലെ തന്‍റെ രക്തം, തന്‍റെ പുനരുത്ഥാനം എന്നിവയിലൂടെയാണ് യേശു നമ്മുടെ സമ്പൂര്‍ണ്ണ രക്ഷകനായി തീര്‍ന്നത്. ഈ യേശുക്രിസ്തുവിലാണ് നാം പൂര്‍ണ്ണമായും വിശ്വസിക്കേണ്ടത്.
വിശ്വാസത്താലാണ് നാം ദൈവത്തെ പൂര്‍ണ്ണമായും ആരാധിക്കുന്നത്, വിശ്വാസത്താലാണ് അവന്‍റെ വേല പൂര്‍ണ്ണമായും നാം ചെയ്യുന്നത്. നമ്മുടെ പ്രവൃത്തികള്‍ പൂര്‍ണ്ണമാകയില്ല. നമ്മുടെ വിശ്വാസമാണ് നമ്മെ സമ്പൂര്‍ണ്ണരാക്കുന്നത്. ഇതിനാലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് യേശുവിന്‍റെ ശിക്ഷ്യന്മാരായി നാം ജീവിക്കണം എന്നു പറയുന്നത്. വിശ്വാസനാശത്തിലേക്ക് പിന്‍വാങ്ങിപോകുന്നവരല്ല നമ്മള്‍. ഒരു പക്ഷെ നാം കുറവുള്ളവരാകാമെങ്കിലും വിശ്വാസത്താല്‍ നമുക്ക് ഓടാന്‍ കഴിയും. വാസ്തവത്തില്‍ വിശ്വാസത്താല്‍ ഇനിയും അധികം ഓടേണ്ടതുണ്ട്. “എന്‍റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും". “മുന്‍പേ ദൈവത്തിന്‍റെ രാജ്യവും അവന്‍റെ നീതിയും അന്വേഷിപ്പിന്‍". വിശ്വാസത്താല്‍ നാം നിവര്‍ന്നു നില്‍ക്കുന്നു എന്ന വസ്തുത അനുസരിച്ച് മറ്റുള്ളവരുടെ ആത്മാക്കളെ രക്ഷിക്കേണ്ടവരാണ് നാം. മറ്റുള്ളവരെ രക്ഷിക്കാനുള്ള ദൈവികമായ ദൗത്യത്തില്‍ നമ്മെ നാം സമര്‍പ്പിക്കുന്നില്ലെങ്കില്‍ നാശത്തിന്‍റെയും നിരാശയുടെയും ചതുപ്പിലേക്ക് വീഴുകയും നമ്മുടെ പാപങ്ങളില്‍ നാം മരിക്കുകയും ചെയ്യും.
അവന്‍റെ നീതിപൂര്‍വകമായ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ പാപമില്ലാത്തവര്‍ സന്തോഷിക്കും. മറ്റുള്ള അത്മാക്കളെ രക്ഷിക്കുന്ന ദൈവത്തിന്‍റെ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ അവര്‍ സന്തോഷിക്കും. പക്ഷെ നീതിയായത് ചെയ്യുന്നതില്‍ പാപമുള്ളവര്‍ സന്തോഷിക്കുന്നില്ല. പാപക്ഷമ പ്രാപിച്ചവര്‍ക്കാകട്ടെ നീതി പ്രവര്‍ത്തിക്കുക എന്നത് തങ്ങളുടെ ആത്മീയ അപ്പമാണ്. മറ്റുള്ള ആത്മാക്കളെ രക്ഷിക്കുന്ന ശരിയായ പ്രവൃത്തിയാണ് ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കുക എന്നത്. പക്ഷെ, അതേസമയം ഇത് നമ്മുടെ ജീവന്‍റെ അപ്പം കൂടിയാണ്. നീതിയായത് പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ ഹൃദയം ആത്മാവിനാല്‍ നിറയുകയും പുതുശക്തി നമ്മില്‍ പുറപ്പെട്ടു വരികയും ചെയ്യും. നമ്മുടെ ആത്മാക്കള്‍ വളര്‍ന്ന് പക്വത പ്രാപിക്കുമ്പോള്‍ നാം കൂടുതല്‍ ധൈര്യം ഉള്ളവരായിത്തീരും. ആകയാല്‍ അബ്രഹാമിനെ പോലെ ജീവിക്കുവാനും ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുവാനും, ഈ അനുഗ്രഹങ്ങളെ മറ്റുള്ളവരുമായി പങ്കിടുവാനും നമ്മളും നീതിയെ സ്നേഹിക്കണം, നേരായതിനെ സ്നേഹിക്കണം, സുവിശേഷം വ്യാപിപ്പിക്കുവാന്‍ ഇഷ്ടപ്പെടണം. നാം ബലഹീനരാണെങ്കിലും ഈ നീതിപ്രവൃത്തികള്‍ ചെയ്യുന്നത് നാം തുടരുന്നില്ലായെങ്കില്‍ നമ്മുടെ ആത്മാക്കള്‍ മരിക്കും. ഇതിനാലാണ് “നീതിക്കു വിശന്നു ദാഹിക്കുന്നവന്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു തൃപ്തി വരും". (മത്തായി 5:6) എന്ന് യേശു പറഞ്ഞത്.
“ഹൃദയ ശുദ്ധിയുളളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും" (മത്തായി 5:8) എന്നും യേശു പറഞ്ഞു. പാപക്ഷമ പ്രാപിക്കുകയും കര്‍ത്താവ് നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞു എന്നു വിശ്വസിക്കുകയും ചെയ്യുന്നവര്‍ ദൈവത്തെ കാണുവാനായി വരും. അവര്‍ ദൈവത്തില്‍ വിശ്വസിക്കുവാനും അനുഗമിക്കുവാനും സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ ലോകം മുഴുവനും പ്രചരിപ്പിക്കുവാനും ആണ് വരുന്നത്.
വിശ്വാസത്താലാണ് നാം സമ്പൂര്‍ണ്ണരായത്, നമ്മുടെ പാപങ്ങള്‍ നിമിത്തം മരിക്കേണ്ടവരായിരുന്നു നമ്മള്‍. പക്ഷെ, കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന്, സ്നാനപ്പെട്ട്, നമുക്ക് പകരം കുരിശില്‍ മരിക്കുകയും അതുവഴി നമ്മെ സമ്പൂര്‍ണ്ണമായി രക്ഷിക്കുകയും ചെയ്തു. ഇതാണ് സത്യം. സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള മാര്‍ഗ്ഗം. ഇതിനെ തിരിച്ചറിയുന്നത് വിശ്വാസത്തിന്‍റെ പാതയെ തിരിച്ചറിയലാണ്. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. നമ്മുടെ സത്പ്രവൃത്തികള്‍ കൊണ്ട് നമുക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാനാകില്ല. നമുക്ക് വേണ്ടി കര്‍ത്താവ് ചെയ്തത് തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ കഴിയുകയുള്ളൂ.
മൊത്തമായും പറഞ്ഞാല്‍ ജനത്തെ നാം രണ്ട് ഭാഗമായി തിരിക്കുകയാണെങ്കില്‍ നീതിക്കു വേണ്ടി ഉപയോഗിക്കപ്പെടുന്നവരും തിന്‍മയ്ക്കു വേണ്ടി ഉപയോഗിക്കപ്പെടുന്നവരും ഉണ്ടാകും. പാപക്ഷമ കൃത്യമായി പ്രാപിക്കാത്തവരാണ് തിന്‍മയ്ക്കായി ഉപയോഗിക്കപ്പെടുന്നവര്‍. കര്‍ത്താവ് നമുക്കായി ചെയ്തതില്‍ വിശ്വസിക്കുന്നതിലൂടെ നാം നീതിയുടെ ഉപകരണങ്ങളായി മാറുമ്പോള്‍ പാപക്ഷമ പ്രാപിക്കാത്തവര്‍ക്ക് തങ്ങളുടെ ഇഷ്ടം കൊണ്ടല്ലെങ്കിലും പിശാചിന്‍റെ ഉപകരണമായി തുടരുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.
ഈ നാഴികയില്‍ ദൈവം നമുക്ക് തന്‍റെ സമ്പൂര്‍ണ രക്ഷ, സമ്പൂര്‍ണ വിശ്വാസം, സമ്പൂര്‍ണ പാപക്ഷമ, എന്നിവ നല്‍കിയെന്നാണ് എനിക്ക് ഉറപ്പിച്ചു പറയാനുള്ളത്. ഈ സുവിശേഷത്തില്‍ വിശ്വസിച്ച ശേഷവും നിങ്ങളുടെ പ്രവൃത്തികള്‍ കുറവുള്ളവ ആയിരിക്കുന്നുവോ? ഏതു വിധേനയും നിങ്ങളുടെ ഹൃദയം പിന്നോട്ട് പോകുന്നുവോ? നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും എന്നതിനാല്‍ അതിന്‍റെ യാതൊരാവശ്യവുമില്ല. നമ്മുടെ കുറവുകളെയും ബലഹീനതകളെയുംക്കുറിച്ച് എല്ലാം അറിയുന്ന കര്‍ത്താവ് തന്‍റെ സ്നാനത്തോടൊപ്പം ഇവയെല്ലാം കൂടെ എടുക്കാതിരിക്കുമോ?
നാം എന്തു മാത്രം കുറവുള്ളവരാണ് എന്നതിന് ഒരു സാധാരണ ഉദാഹരണം ഞാന്‍ പറയാം. പലപ്പോഴും നാം ഒരുമിച്ച് ഫുട്ബോള്‍ കളിക്കാറുണ്ട്. എന്‍റെ ടീം പ്രശ്നത്തിലാകുമ്പോള്‍ ഞങ്ങളുടെ ഗോള്‍ പോസ്റ്റിലേക്ക് ചീറി വരുന്ന പന്തിനെ ഞാന്‍ തലകുത്തി മറിഞ്ഞ് കൈ കൊണ്ട് പിടിക്കുന്നു. ഞാന്‍ ഗോളിയായിരുന്നുവോ? തീര്‍ച്ചയായും അല്ല. എനിക്ക് എങ്ങെനെയെങ്കിലും ജയിച്ചാല്‍ മതി. അത്തരമൊരു സാഹചര്യത്തില്‍ നമ്മളെല്ലാവരും, ശൂശ്രൂഷകന്മാര്‍, വിശുദ്ധന്മാര്‍, ദൈവവേലക്കാര്‍, ജയിക്കുവാനായി കഴിവുള്ളതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു. എളുപ്പത്തില്‍ പോകാം എന്നിരിക്കെ ജയിക്കുവാനായി സകലവിധത്തിലുള്ള ഫൗള്‍ പ്ലേ കളും നമ്മള്‍ പുറത്തെടുക്കുന്നു. അതിശക്തമായി പോരാടി എല്ലാവരും ജയിക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്തു കൂട്ടുന്നു. മനുഷ്യ സ്വഭാവത്തിന്‍റെ നഗ്നത വെളിപ്പെടുത്തുന്ന ഇത്രയും നല്ലൊരു കാര്യം ഫുട്ബോളിനെപ്പോലെ മറ്റൊന്നില്ല. നമ്മുടെ ടീം പ്രശ്നത്തിലാകുമ്പോള്‍ തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും തന്ത്രങ്ങള്‍ മെനയുവാനും നമ്മുടെ സ്വന്തം വഴികളില്‍ ഉറച്ചു നില്‍ക്കുവാനും നമുക്കൊരു മടിയുമില്ല.
ഇക്കാര്യങ്ങളെല്ലാം നമുക്ക് ചെയ്യാമെങ്കിലും എതില്‍ ടീം എന്തെങ്കിലും തെറ്റുകാണിച്ചാല്‍ നാം “ഫൗള്‍" എന്നു വിളിച്ചു കൂവുകയും ഒരു ഗുണവും ഉണ്ടാകില്ലെങ്കിലും റഫറിയോട് മഞ്ഞ കാര്‍ഡ് കാട്ടുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. നമ്മള്‍ ആര് എന്നതിന്‍റെ യഥാര്‍ത്ഥ ചിത്രമാണിത്. നമുക്കും നമ്മുടെ ടീമിനും നമ്മുടേതിനും ഗുണകരമായിട്ടുള്ളതെല്ലാം നാമെപ്പോഴും ആഗ്രഹിക്കുന്നു. നമുക്ക് ഗുണമുള്ളതു മാത്രമേ നാം ആഗ്രഹിക്കാറുള്ളൂ. എന്നിട്ടും അത്തരക്കാരായ നമ്മെയും ദൈവം രക്ഷിച്ചു. അധര്‍മ്മവും ഊനവും നിറഞ്ഞവരാകുന്നു നമ്മളെങ്കിലും വിശ്വാസം സംബന്ധിച്ച് യാതൊരു ഊനവും ഇല്ലാത്ത വീണ്ടും ജനിക്കപ്പെട്ടവരാണ് നമ്മള്‍.
നമ്മുടെ സകല പാപങ്ങളില്‍ നിന്നും കര്‍ത്താവ് പൂര്‍ണ്ണമായും നമ്മെ രക്ഷിച്ചു. ഇതിനാലാണ് കര്‍ത്താവിനെ നമ്മള്‍ രക്ഷയുടെ ദൈവമെന്നും രക്ഷയുടെ ദൈവത്തെ കര്‍ത്താവെന്നും വിളിക്കുന്നത്. കര്‍ത്താവാണ് നമ്മുടെ രക്ഷയുടെ ദൈവം. “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു" (മത്തായി 16:16) എന്ന് പത്രൊസ് ഏറ്റു പറഞ്ഞു. അവന്‍റെ അനുഗൃഹീത വിശ്വാസത്തെ ദൈവം നല്‍കിയതെന്ന് പറഞ്ഞ് കര്‍ത്താവും അംഗീകരിച്ചു. ക്രിസ്തു എന്ന വാക്കിന്‍റെ ഇവിടെയുള്ള അര്‍ത്ഥം നമ്മുടെ പാപങ്ങളെ തന്‍റെ സ്വന്തം ശരീരത്തില്‍ ചുമന്ന് അവയെല്ലാം തുടച്ചു നീക്കിയവന്‍ എന്നാണ്. ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണ് യേശുക്രിസ്തു, ദൈവപുത്രനായും രക്ഷകനായും അവന്‍ നമ്മെ പൂര്‍ണ്ണമായും രക്ഷിച്ചു. ആകയാല്‍ കുറവുള്ളവരായും സുവിശേഷത്തെ സേവിക്കുവാന്‍ ബലഹീനരായും നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ പോലും നിങ്ങളുടെ ഹൃദയങ്ങളില്‍ ധൈര്യമുള്ളവരായിരിപ്പിന്‍. 
നിങ്ങളുടെ ആത്മാവും ഹൃദയവും ശരീരവും പിന്‍വാങ്ങുകയോ കുനിഞ്ഞ് പോവുകയോ ചെയ്യരുത്. പകരം വിശ്വാസത്താല്‍ അവയെ നിവര്‍ത്തുകയും ധൈര്യമുള്ളവരായി ദൈവം നല്‍കിയ വിശ്വാസത്തെ ദൂരവ്യാപകമായി പ്രചരിപ്പിക്കുന്ന നീതിയുടെ മഹാന്മാരായിരിക്കേണം. എന്നെ നോക്കുവിന്‍. എന്‍റെ ജഡത്തില്‍ എടുത്തു കാട്ടുവാന്‍ ഒന്നുമില്ല. പക്ഷേ ലോകമെമ്പാടും ഞാന്‍ സുവിശേഷം പ്രചരിപ്പിക്കുന്നില്ലയോ? നിങ്ങളും ഇതുപോലെയല്ലയോ? ഒരു കുറവും ഇല്ലാത്തവരെന്ന പോലെ കാണപ്പെടുന്നവര്‍ വാസ്തവത്തില്‍ ഒരു കുറവും ഇല്ലാത്തവരാണെന്ന് കരുതേണ്ട. പാപികള്‍ കപടഭക്തര്‍ മാത്രമാണ്. നിങ്ങളെ പോലെയുള്ള മനുഷ്യര്‍ തന്നെയാണ് ഈ കപടഭക്തരും. അങ്ങനെയെങ്കില്‍ അവരുടെ ശരീരം വളരെ നന്നായും മാന്യതയുള്ളതായും ശുദ്ധിയുള്ളതായും എങ്ങനെയിരിക്കും? എല്ലായ്പ്പോഴും കുറവുള്ള കാര്യം മനുഷ്യശരീരമാണ്. തങ്ങളുടെ നന്മകള്‍ മാത്രം പുറത്തു കാണിക്കുന്നവര്‍, പ്രത്യേകിച്ച് ക്രിസ്തീയ വിഭാഗങ്ങള്‍, തങ്ങളുടെ കപടഭക്തിയെയും വ്യജ സ്വഭാവത്തെയുമാണ് വെളിപ്പെടുത്തുന്നത്. 
നമ്മുടെ ദൈവം പൂര്‍ണ്ണമായും നമ്മെ രക്ഷിച്ചു. ആകയാല്‍ നമ്മെ സമ്പൂര്‍ണ്ണരാക്കിയ ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ, ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ നീതിയാല്‍ ശക്തീകരിച്ച ഈ സുവിശേഷത്തെ നമുക്ക് സേവിക്കാം. ലോകാരംഭത്തിനു മുന്‍പേ തന്നെ പദ്ധതിയിട്ടിരുന്ന രക്ഷയുടെ സത്യത്തിലൂടെ വിശ്വാസത്താല്‍ രക്ഷിക്കപ്പെടുവാന്‍ നമ്മെ ശക്തരാക്കിയ ദൈവത്തിന് നാം നന്ദിയര്‍പ്പിക്കുന്നു. യേശുക്രിസ്തു സ്നാനപ്പെടുകയും ക്രൂശില്‍ തന്‍റെ രക്തം ചിന്തുകയും ചെയ്തപ്പോള്‍ നിങ്ങളുടെ പാപങ്ങളെല്ലാം കഴുകപ്പെട്ടു. ഈ സത്യത്തില്‍ നിങ്ങളെല്ലാവരും വിശ്വസിക്കുന്നു എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.