• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-12] വിശുദ്ധസ്ഥലത്തെ തിരശ്ശീലയും തൂണുകളും (പുറപ്പാട് 26:31-37)

2021.05.20 26
(പുറപ്പാട് 26:31-37)
“നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. നെയ്ത്തുകാരന്‍റെ ചിത്രപണിയായ കെരൂബൂകളുള്ളതായി അതിനെ ഉണ്ടാക്കണം. പൊന്നുപൊതിഞ്ഞതും പൊന്‍കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല്‍ നില്‍ക്കുന്നതുമായ നാലു ഖദിര സ്തംഭങ്ങളിന്മേല്‍ അതു തൂക്കിയിടണം. കൊളുത്തുകളില്‍ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടു ചെന്നു വയ്ക്കേണം. തിരശ്ശീല വിശുദ്ധ സ്ഥലവും അതിവിശുദ്ധ സ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കേണം. അതി വിശുദ്ധ സ്ഥലത്ത് സാക്ഷ്യപെട്ടകത്തിനു മീതേ കൃപാസനം വയ്ക്കേണം. തിരശ്ശീലയുടെ പുറമേ മേശയും മേശയ്ക്ക് എതിരേ തിരുനിവാസത്തിന്‍റെ തെക്കുഭാഗത്തു നിലവിളക്കും വയ്ക്കേണം. മേശ വടക്കുഭാഗത്ത് വയ്ക്കേണം. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് ചിത്രത്തയ്യല്‍ പണിയായ ഒരു മറയും കൂടാരത്തിന്‍റെ വാതിലിന് ഉണ്ടാക്കേണം; മറശ്ശീലയ്ക്ക് ഖദിരമരം കൊണ്ട് അഞ്ച് തൂണുണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കേണം. അവയ്ക്ക് താമ്രം കൊണ്ട് അഞ്ചു ചുവടും വാര്‍പ്പിക്കേണം”.
 

വിശുദ്ധസ്ഥലം

വിശുദ്ധസ്ഥലത്ത് തൂണുകളിലും അതിലെ തിരശ്ശീലയിലെ നിറങ്ങളിലും അടങ്ങിയിരിക്കുന്ന ആത്മീയ അര്‍ത്ഥങ്ങളെ ധ്യാനിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാമിവിടെ പരിഗണിക്കുന്ന സമാഗമനകൂടാരം 13.5 മീറ്റര്‍ (45 അടി) നീളവും 4.5 മീറ്റര്‍ (15അടി) വീതിയും ഉള്ളതും വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം എന്നിങ്ങനെ രണ്ട് മുറികളായി തിരിച്ചിരിക്കുന്നതും ആണ്. വിശുദ്ധസ്ഥലത്തിനകത്ത് വിളക്കുതണ്ട്, കാഴ്ചയപ്പത്തിന്‍റെ മേശ, സുഗന്ധധൂപവര്‍ഗ്ഗ പീഠം എന്നിവ ഉള്‍പ്പെടുത്തുമ്പോള്‍ അതിവിശുദ്ധസ്ഥലത്ത് സാക്ഷ്യപെട്ടകം, കൃപാസനം എന്നിവ വച്ചിരിക്കുന്നു.
വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും ഉള്‍പ്പെടുന്ന സമാഗമനകൂടാരം ഖദിര മരത്തിന്‍റെ പലകകളാല്‍, ഏകദേശം 70 സെ.മി (2.3അടി) വീതിയും, 4.5മീ (15അടി) ഉയരവുമുള്ള പലകകളാല്‍ എല്ലാ വശങ്ങളും ചുറ്റപ്പെട്ടിരിക്കുന്നു. സമാഗമകൂടാര വാതിലില്‍ പൊന്നുകൊണ്ട് പൊതിഞ്ഞ അഞ്ചു ഖദിരമര സ്തംഭങ്ങള്‍ വച്ചിട്ടുണ്ട്. പുറത്തെ പ്രാകാരത്തില്‍ നിന്നും സമാഗമനകൂടാരത്തിനകത്തേക്ക് പ്രവേശിക്കുവാനുള്ള കതക് നിര്‍മ്മിച്ചിരിക്കുന്നത് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് നെയ്തെടുത്ത തിരശ്ശീല കൊണ്ടാണ്.
സമാഗമനകൂടാരത്തിന്‍റെ പുറത്തെ പ്രാകാരത്തില്‍ 2.25മീ (7.5അടി) ഉയരമുള്ള അറുപതു തൂണുകള്‍ ഉണ്ടായിരുന്നു. കിഴക്കുവശത്തായുള്ള പ്രാകാരവാതിലും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് നെയ്തതായിരുന്നു. ഈ പുറത്തെ പ്രാകാരവാതില്‍ കടന്നു വരുന്നവര്‍ക്കു മാത്രമേ സമാഗമനകൂടാരത്തിലെ പ്രാകാരത്തില്‍ കടക്കാന്‍ കഴിയുകയുള്ളൂ. സമാഗമനകൂടാരത്തിലെ ഈ പ്രാകാരത്തിലാണ് ഹോമയാഗപീഠവും പിച്ചളത്തൊട്ടിയും ഉള്ളത്.
ഈ രണ്ടുകാര്യങ്ങളും കടന്നുവരുന്ന ഒരാള്‍ 4.5മീ (15അടി) ഉയരമുള്ള സമാഗമനകൂടാര വാതില്‍ക്കല്‍ എത്തുന്നു. സമാഗമനകൂടാരത്തിന്‍റെ ഈ വാതിലിന് താമ്രചുവടുകളുള്ള അഞ്ച് തൂണുകളുണ്ട്. പ്രാകാരവാതിലിനെപ്പോലെ തന്നെ സമാഗമനകൂടാര വാതിലും നിര്‍മ്മിച്ചിരിക്കുന്നത് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയാലുള്ള തിരശ്ശീല കൊണ്ടാണ്. അഞ്ചു തൂണുകളുടെയും മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ്ണകൊളുത്തുകളിലാണ് ഇവ തൂക്കിയിട്ടിരിക്കുന്നത്. സമാഗമന കൂടാരത്തിന്‍റെ അകവും പുറവും തമ്മില്‍ വേര്‍തിരിക്കുന്നത് ഈ തിരശീലയാണ്.
 

സമാഗമനകൂടാര വാതിലിലെ തൂണുകളെ നാം ആദ്യം പരിഗണിക്കണം

സമാഗമനകൂടാര വാതിലിലെ അഞ്ചുതൂണുകളും 4.5മീ (15അടി) ഉയരമുള്ളവയായിരുന്നു. ഈ തൂണുകളിലാണ് നീല, ധൂമ്രം, ചുവപ്പ് നിറങ്ങളിലുള്ള നൂലും, പിരിച്ച പഞ്ഞിനൂലും കൊണ്ട് നെയ്തെടുത്ത തിരശ്ശീല ഉറപ്പിച്ചിരിക്കുന്നത്.
ആദ്യംതന്നെ സമാഗമകൂടാരവാതിലിലെ തൂണുകള്‍ക്ക് 4.5മീ (15അടി) ഉയരമുണ്ടായിരുന്നു എന്ന വസ്തുതയില്‍ നമുക്ക് ശ്രദ്ധിക്കാം. എന്താണ് ഇതിന്‍റെ അര്‍ത്ഥം? നമ്മുടെ പാപങ്ങളെ തുടച്ചുനീക്കുവാനും നമ്മെ അവന്‍റെ മക്കളാക്കുവാനും വേണ്ടി ദൈവം തന്നെ വളരെ വിലയേറിയ ഒരു യാഗമര്‍പ്പിച്ചു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അടിസ്ഥാനപരമായി നിങ്ങളും ഞാനും കുറവുള്ളവരും ബലഹീനരുമായ വ്യക്തികളാകയാല്‍ അനേകം ലംഘനങ്ങള്‍ ചെയ്താണ് നാം ഈ ലോകത്ത് കഴിഞ്ഞു വരുന്നത്. ഈ ലോകത്തെ ഓരോ നിമിഷവും പാപം ചെയ്യുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലാത്ത നീച പാപികളാണ് നിങ്ങളും ഞാനും എന്നതിനാല്‍ നമുക്ക് അനേകം കളങ്കങ്ങളും ലംഘനങ്ങളും ഉണ്ടായിരിക്കും. ലോകത്തിന്‍റെ അത്തരം കളങ്കങ്ങളിലും പാപങ്ങളിലും നിന്ന്, നമ്മെ വിടുവിക്കാനായി ദൈവം തന്‍റെ ഏകജാതനായ പുത്രനെ, യേശുക്രിസ്തുവിനെ, നമ്മുടെ സ്വന്തം പാപങ്ങള്‍ക്കുള്ള മറുവിലയായി യാഗം അര്‍പ്പിക്കുകയും അതിലൂടെ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും വാസ്തവമായും അവന്‍ നമ്മെ വിടുവിച്ചു എന്നുമാണ് സമാഗമനകൂടാര വാതില്‍ക്കലെ ഈ തൂണുകള്‍ നമുക്ക് കാട്ടിത്തരുന്നത്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ലോകത്തില്‍ നാം ചെയ്ത കുറ്റങ്ങള്‍ക്കും പാപങ്ങള്‍ക്കുമായി യേശുക്രിസ്തു തന്‍റെ ശരീരത്തെ ദൈവമുമ്പാകെ യാഗവസ്തുവായി അര്‍പ്പിക്കുകയും ലോകത്തിന്‍റെ പാപങ്ങളുടെ വിലയേക്കാള്‍ അധികം വില നല്‍കുകയും അങ്ങനെ നമ്മെ രക്ഷിക്കുകയും ചെയ്തു. ആരെങ്കിലും യഹോവയുടെ വിശുദ്ധ വസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാല്‍ അതിക്രമം ചെയ്തു പിഴച്ചു എങ്കില്‍ അവന്‍ ആട്ടുകൊറ്റനെ അകൃത്യയാഗമായി കൊണ്ടുവരികയും താന്‍ പിഴച്ചതിനുപകരം മുതലും അതിനോട് അഞ്ചിലൊന്ന് കൂട്ടിയും അവന്‍ പുരോഹിതനു കൊടുക്കുകയും വേണം. (ലേവ്യാ. 5:15-16). നിങ്ങളെയും എന്നെയും പാപത്തില്‍ നിന്ന് രക്ഷിക്കാനായി യേശുക്രിസ്തു തന്നെത്താന്‍ ഏല്‍പ്പിക്കുകയും അതു വഴി നമ്മുടെ പാപങ്ങളുടെ വിലയും അതിലധികവും കൊടുത്തു എന്നാണ് ഇതിനര്‍ത്ഥം. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന് നമ്മുടെ പാപങ്ങളെ തുടച്ച് നീക്കുവാനായി നമ്മുടെ പാപങ്ങളുടെ അകൃത്യയാഗമായി തന്നെ ഏല്‍പ്പിച്ചു.
പാപം ചെയ്ത ജനങ്ങള്‍ക്ക് യാഗമൃഗങ്ങളുടെമേല്‍ കൈവച്ച് തങ്ങളുടെ പാപങ്ങള്‍ അവയുടെ മേല്‍ കടത്തിവിട്ട് തങ്ങളുടെ പാപങ്ങളെ അപ്രത്യക്ഷമാക്കുവാന്‍ വേണ്ടിയായിരുന്നു ബൈബിളിലെ ദഹനയാഗം, പാപയാഗം, സമാധാനയാഗം, എന്നിങ്ങനെയുള്ള യാഗങ്ങള്‍ അര്‍പ്പിക്കപ്പെട്ടിരുന്നത്. അത്തരം യാഗങ്ങളില്‍ ഒന്നായ അകൃത്യയാഗം ഒരുവന്‍റെ കുറ്റങ്ങളെ മായ്ച്ച് കളയുവാനുള്ളതായിരുന്നു. ഒരുവന്‍ തന്‍റെ അശ്രദ്ധ നിമിത്തം മറ്റൊരാള്‍ക്ക് മുറിവുണ്ടാക്കിയാല്‍ അതിന് നഷ്ടപരിഹാരമായി ആ ബന്ധത്തെ പുന:സ്ഥാപിക്കുവാനും ആയാണ് അകൃത്യയാഗം അര്‍പ്പിച്ചിരുന്നത്. ഇതിലുണ്ടായ നഷ്ടത്തിന്‍റെ അഞ്ചിലൊന്ന് ചേര്‍ത്തുകൊണ്ട് അതിന്‍റെ പിഴയും നഷ്ടപരിഹാരമായി ഉള്‍പ്പെടുന്നതാണ് അകൃത്യയാഗം. അകൃത്യയാഗത്തിന്‍റെ അടിസ്ഥാന യോഗ്യതകളായിരുന്നു ഇവ. മറ്റാരെയെങ്കിലും വഞ്ചിക്കുകയോ, അപായപ്പെടുത്തുകയോ ചെയ്തതിനുള്ള ഒരുവന്‍റെ പിഴകള്‍ക്കുള്ള പ്രായശ്ചിത്തം എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ നല്‍കപ്പെട്ട യാഗമാണിത് (ലേവ്യാ 5:14-6:7).
നിങ്ങളും ഞാനും പാപത്തില്‍ നിന്നകന്നിരിക്കുന്നുവോ? പാപം ചെയ്തുകൊണ്ടല്ലയോ നമ്മുടെ ജീവകാലം കാലം നാം കഴിക്കുന്നത്? നിങ്ങളും ഞാനും ആദാമിന്‍റെ സന്തതികളാകയാല്‍ ഇതൊഴിവാക്കാന്‍ നമുക്ക് കഴിയില്ല. എന്തുമാത്രം ലംഘനങ്ങളും എത്രയധികം പാപങ്ങളും ചെയ്തുകൊണ്ടാണ് നാം ജീവിക്കുന്നതെന്ന് നമുക്ക് മാത്രമേ അറിയാവൂ. മറ്റുള്ളവരോടും ദൈവത്തോടും വിരോധമായി എത്രയധികം തിന്മകളാണ് നാം ചെയ്തിട്ടുള്ളത്. ഈ തിന്മകളെ പാപങ്ങളായി തിരിച്ചറിയാന്‍ വൈകുന്നവരും, കഴിവില്ലാത്തവരും നമ്മുടെ ജീവിത കാലത്തിനിടയില്‍ പലപ്പോഴും ഇത് മറന്നുപോകുന്നവരും എന്നതാണ് ഇതിനു കാരണം. പക്ഷെ, മറ്റുള്ളവരോടും, ദൈവത്തോടും എതിരായി അസംഖ്യം ലംഘനങ്ങള്‍ നാം ചെയ്തിട്ടുണ്ട് എന്ന കാര്യം തിരിച്ചറിയുവാനും നാം വെറും പാപികളാണെന്ന് അവന്‍റെ മുമ്പില്‍ അംഗീകരിക്കുകയും ചെയ്യാതെ നമുക്ക് മറ്റു മാര്‍ഗ്ഗമില്ല.
അത്തരം പാപികളെ തങ്ങളുടെ സകലപാപങ്ങളില്‍ നിന്നും വിടുവിക്കുവാന്‍ അവര്‍ക്കായുള്ള അകൃത്യയാഗമായി യേശുക്രിസ്തുവിനെ അയക്കുവാന്‍ ദൈവം ആഗ്രഹിച്ചു. തന്‍റെ യാഗത്തിന്‍റെ വിലയിലൂടെ നമ്മുടെ പാപത്തിന്‍റെ ശിക്ഷവിധി യേശു ചുമന്നപ്പോള്‍ ദൈവം നമുക്ക് രക്ഷയെന്ന ദാനം നല്‍കി. പിതാവാം ദൈവം തന്‍റെ പുത്രനെ ഭൂമിയിലേക്കയച്ച്, സ്നാനപ്പെടുത്തി, ക്രൂശിച്ചത് നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച് അവന്‍റെ ജനമാക്കുവാനാണെന്നിരിക്കെ ഈ യാഗത്തിന്‍റെ മൂല്യവുമായി നമ്മെ എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും? നമ്മുടെ സകല പാപങ്ങളില്‍ നിന്നും പാപിയായ നമ്മെ രക്ഷിക്കുവാന്‍, പാപത്തിന്‍റെ സകല ശമ്പളവും കൊടുത്ത് തീര്‍ക്കുവാന്‍ കര്‍ത്താവ് യാഗം അര്‍പ്പിക്കപ്പെടുകയും അതുവഴി ലോകത്തിന്‍റെ പാപത്തില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. ഇത് ദൈവത്തിന്‍റെ അതിശയകരമായ കൃപ എന്നല്ലാതെ ഇതിനെ എന്തു വിളിക്കാന്‍? ഹാ! ദൈവസ്നേഹത്തിന്‍റെ ആഴവും, വീതിയും ഉയരവും എന്തു മാത്രം? സമാഗമന കൂടാരത്തിലുള്ള തുണുകള്‍ക്ക് 4.5മീ (15അടി) ഉയരമുണ്ടെന്നുള്ളത് യേശുക്രിസ്തുവിലൂടെ നമുക്ക് നല്‍കിയ ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ച് നമ്മോടു പറയുന്നു എന്നത് തികച്ചും വസ്തുത തന്നെ. 
അത്തരത്തില്‍ വിലയില്ലാത്ത ജീവികളായ നമ്മെ പാപത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നും വിടുവിക്കാനായി തന്‍റെ സ്വന്തം യാഗത്തിലൂടെ നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചു- ഈ സത്യത്തിനായി ഞാന്‍ അവന് നന്ദി പറയുന്നു. നമ്മുടെ പാപങ്ങളുടെ ശിക്ഷയായി നരകത്തിലേക്ക് വിധിക്കപ്പെട്ടിരുന്ന നമ്മെ, തന്‍റെ സ്വന്തം ശരീരത്തെ ഏല്‍പ്പിച്ചുകൊടുത്ത് ഈ പാപങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ രക്ഷിക്കുന്നുവെങ്കില്‍, അവന് നന്ദി പറയാതിരിക്കാന്‍ നമുക്ക് എങ്ങനെ കഴിയും? നാം അവന് നന്ദി അര്‍പ്പിക്കുന്നു! യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ യേശു നമ്മുടെ പാപങ്ങളെ അവന്‍റെ ശരീരത്തില്‍ ചുമന്നു, ക്രൂശിലെ രക്തത്തിലൂടെ നമ്മുടെ പാപങ്ങളുടെ വില അര്‍പ്പിച്ചു. അതുവഴി നമ്മുടെ സകലപാപങ്ങളില്‍ നിന്നും, ശിക്ഷാവിധിയില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു. ആകയാല്‍ ഈ സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ നമുക്കു നന്ദി മാത്രം അര്‍പ്പിക്കാം. സമാഗമനകൂടാരവാതില്‍ക്കല്‍ ഉള്ള തൂണുകളില്‍ അടങ്ങിയിരിക്കുന്ന രക്ഷയുടെ ഉറച്ച അര്‍ത്ഥമാണിത്. 
സമാഗമനകൂടാര വാതില്‍ക്കല്‍ ഉള്ള തൂണുകളോരോന്നും 4.5മീറ്റര്‍ ഉയരമുളളതാണ്. ബൈബിളില്‍ “5” എന്ന സംഖ്യ “ദൈവത്തിന്‍റെ കൃപയെ” കുറിക്കുന്നു. ആകയാല്‍ ദൈവം നമുക്ക് നല്‍കിയ രക്ഷയുടെ ദാനത്തെയാണ് ഈ അഞ്ച് തൂണുകള്‍ കുറിക്കുന്നത്. നമ്മെ സ്നേഹിക്കുകയും തന്‍റെ രക്ഷയുടെ സ്നേഹത്താല്‍ നമ്മെ ഉടുപ്പിക്കുകയും ചെയ്തതിലൂടെ അവന്‍റെ സ്വന്തജനമായി തീരുവാന്‍ നമുക്ക് ഒരു കുറവുമില്ലാതെ ദൈവം ആക്കി വച്ചു. തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലുകളിലൂടെയും നമ്മെ രക്ഷിച്ച ദൈവത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്തെയാണ് പൊന്ന് സൂചിപ്പിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ ഭൂമിയിലേയക്ക് ഇറങ്ങിവന്ന ദൈവം സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ ചുമന്ന് ക്രൂശില്‍ മരിച്ച് മരണത്തില്‍ നിന്ന് ഉയിര്‍ത്ത് അതുവഴി നമ്മെ സമ്പൂര്‍ണ്ണ നീതിമാന്മാരാക്കിയ സത്യത്തെ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുന്ന “വിശ്വാസത്തെ” കുറിച്ചാണ് പൊന്നിലൂടെ ബൈബിള്‍ പറയുന്നത്. ഇതിനാലാണ് വിശുദ്ധസ്ഥലത്തെ തൂണുകള്‍ മുഴുവനും പൊന്നു കൊണ്ട് പൊതിഞ്ഞത്. സമാഗമന കൂടാരത്തിലെ തൂണുകളിലെ ചുവടുകള്‍ താമ്രം കൊണ്ടുണ്ടാക്കിയതാണ് എന്നത്, നമ്മുടെ പാപം നിമിത്തം നരകത്തിലേക്ക് പോകുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതിരുന്ന നമുക്ക് പകരമായി തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും ശിക്ഷാവിധി സ്വീകരിച്ച കര്‍ത്താവിനെ കുറിക്കുന്നു. കുറ്റങ്ങളാല്‍ നിറഞ്ഞ നമ്മെ, മരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതിരുന്ന നമ്മെ, തന്‍റെ സ്വന്തജനമാക്കുവാന്‍, വിശുദ്ധനും സമ്പൂര്‍ണ്ണനുമായ ദൈവം തന്നെത്താന്‍ യാഗമാക്കി, നമ്മെക്കാള്‍ വളരെ വളരെ വിലയേറിയവന്‍, അതുവഴി പിതാവാം ദൈവത്തിന്‍റെ മക്കളാക്കി നമ്മെ തീര്‍ത്തു. ഇതിനാലാണ് ഈ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്തെയാണ് പൊന്ന് കുറിക്കുന്നത് എന്നു പറയുന്നത്. ഇപ്രകാരം തന്നെ സമാഗമനകൂടാര വാതിലിന്‍റെ നിറങ്ങളെയും നാം മനസ്സിലാക്കുകയും അതിനെ ധ്യാനിക്കുകയും നമ്മുടെ ഹൃദയത്തിനുള്ളില്‍ ഇതിനെ വിശ്വസിക്കുകയും വേണം. 
 

സമാഗമനകൂടാരത്തിലെ തൂണുകളിലെ താമ്രചുവടുകള്‍

സമാഗമനകൂടാരത്തില്‍ തൂണുകളുടെ ചുവടുകളും അതിന്‍റെ കതകും മാത്രമാണ് താമ്രം കൊണ്ട് പണിതിരിക്കുന്നത്. നിങ്ങളും ഞാനും ദൈവത്തിനെതിരായി അനേകം പാപം ചെയ്തിട്ടുണ്ടെന്നും ഈ ഭൂമിയില്‍ വച്ച് ഈ പാപങ്ങള്‍ നിമിത്തം ശിക്ഷിക്കപ്പെടുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലാത്തവരും ആണ് എന്നാണിതിനര്‍ത്ഥം. ഈ താമ്രചുവടുകളില്‍ മറഞ്ഞിരിക്കുന്ന സത്യം ഹോമയാഗപീഠത്തെക്കുറിച്ച് ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഈ വാതിലിലൂടെ സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിലേക്ക് പ്രവേശിക്കുന്ന പാപികള്‍ ആദ്യം കാണുന്ന വസ്തു ഹോമയാഗങ്ങള്‍ അര്‍പ്പിക്കുന്ന ഈ യാഗപീഠത്തെയാണ്. 
യാഗപീഠം എന്ന പദത്തിന് ആരോഹണം എന്നാണിവിടെ അര്‍ത്ഥം. യേശുക്രിസ്തു സ്നാനപ്പെടുകയും സകലപാപികള്‍ക്കും പകരമായി സ്വമനസ്സാലെ ക്രൂശില്‍ യാഗമായിത്തീര്‍ന്നു എന്നുമുള്ള സത്യത്തെയാണ് ഈ ഹോമയാഗപീഠം സൂചിപ്പിക്കുന്നത്. കൈവെപ്പിലൂടെ പാപങ്ങളെ കടത്തിവിട്ട് യാഗമൃഗങ്ങളെ ഈ പാപത്തിന്‍റെ ശിക്ഷയായി കൊല്ലുന്ന സ്ഥലമാണ് ഹോമയാഗപീഠം. ഈ യാഗമൃഗങ്ങളുടെ രക്തം കുറെയെടുത്ത് പുരോഹിതന്മാര്‍ ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിക്കുന്ന രക്തം താഴെയുള്ള മണലില്‍ ഒഴിച്ചുകളയുകയും അവയുടെ മാംസം യാഗപീഠത്തില്‍ വച്ച് തീയിലിട്ട് ദഹിപ്പിക്കുകയും ചെയ്യുന്നു. പാപങ്ങള്‍ ചുമന്ന യാഗവസ്തുക്കള്‍ കൊലചെയ്യപ്പെടുന്ന മരണസ്ഥലമായിരുന്നു ഇത്.
സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതിലിനും സമാഗമനകൂടാരത്തിനും ഇടയിലായിട്ടായിരുന്നു ഹോമയാഗപീഠം സ്ഥാപിച്ചിരുന്നത്. അപ്രകാരം, സമാഗമനകൂടാരത്തില്‍ കടക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ഈ ഹോമയാഗപീഠത്തിലൂടെ കടന്നു ചെല്ലണം. അതായത്, ഹോമയാഗപീഠത്തിലൂടെ പോകാതെ സമാഗമനകൂടാരത്തില്‍ പ്രവേശിക്കാന്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. യേശുക്രിസ്തുവിന്‍റെ സ്നാനത്തിന്‍റെയും ക്രൂശിന്‍റെയും കൃത്യമായ നിഴലാണ് ഹോമയാഗപീഠമെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ദൈവമുമ്പാകെ വരുന്ന സകല പാപികളുടെയും അകൃത്യങ്ങളെ മോചിപ്പിക്കുന്നവയാണ് നമ്മുടെ കര്‍ത്താവിന്‍റെ സ്നാനവും ക്രൂശും.
അപ്രകാരം ആദ്യം തന്നെ തങ്ങളുടെ പാപങ്ങളെ ചുമന്ന് ഹോമയാഗപീഠത്തിനു മുമ്പാകെ നിന്ന് യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെയും അതിന്‍റെ രക്തം ഈ സ്ഥലത്ത് ചൊരിയുന്നതിലൂടെയും തങ്ങളുടെ പാപങ്ങളില്‍ നിന്നും ആ യാഗമൃഗം തങ്ങളെ രക്ഷിച്ചിരിക്കുന്നു എന്ന കാര്യം ഓര്‍ക്കാതെ ദൈവമുമ്പാകെ ചെല്ലുവാന്‍ ഒരു പാപിക്കും ഒരിക്കലും കഴിയില്ല. ഈ വിശ്വാസമാണ് ദൈവമുമ്പാകെ ചെല്ലുവാനുള്ള മാര്‍ഗ്ഗം. അതേസമയം തന്നെ നമ്മുടെ പാപമോചനത്തിന്‍റെയും പാപത്തിന്‍റെ ശിക്ഷ വഹിക്കുന്നതിന്‍റെയും (അതായത് പാപത്താലുള്ള മരണം) അനുഗ്രഹത്തിലേക്ക് നയിക്കുന്നതും ഇതുതന്നെയാണ്. 
തങ്ങളുടെ പാപങ്ങളെ ചുമത്തുവാനായി യിസ്രായേല്‍ ജനം ഒരു യാഗവസ്തുവിനെ കൊണ്ടുവരുമ്പോള്‍ ആദ്യം തന്നെ അതിന്‍റെ തലയില്‍ കൈവച്ച് തങ്ങളുടെ പാപങ്ങളെ അതിലേക്ക് കടത്തിവിടുകയും തുടര്‍ന്ന് അതിനെ കൊന്ന് ആ യാഗമൃഗത്തിന്‍റെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിക്കുന്ന രക്തം യാഗപീഠത്തിന്‍റെ അടിത്തറയിലേയ്ക്ക് ഒഴിക്കുകയും ചെയ്യും. യാഗപീഠത്തിന്‍റെ അടിത്തറ എന്നത് ഭൂമിയാണ്. ഭൂമി ഇവിടെ മനുഷ്യഹൃദയങ്ങളെ സൂചിപ്പിക്കുന്നു. അപ്രകാരം യാഗമൃഗം തങ്ങളുടെ പാപത്തെ സ്വീകരിച്ചു എന്നും തങ്ങള്‍ക്കു പകരമായി മരിച്ചു എന്നും ഹൃദയത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപികള്‍, രക്ഷയ്ക്കായുള്ള ന്യായപ്രമാണത്തിനനുസരിച്ച് തന്നെ പാപമോചനം നേടുന്നു എന്നാണ് ഇത് നമ്മോട് പറയുന്നത്. ഹോമയാഗപീഠത്തിന്‍റെ കൊമ്പുകള്‍ നമ്മോട് പറയുന്നത് ആത്മീയമായി ന്യായവിധി പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന പാപങ്ങളെക്കുറിച്ചാണ്.
പഴയനിയമകാലത്തെ പാപികള്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നുള്ള മോചനം പ്രാപിച്ചിരുന്നത് യാഗമൃഗത്തിന്‍റെ തലയില്‍ തങ്ങളുടെ കൈകളെ വച്ച് പാപങ്ങളെ അതിലേക്ക് കടത്തിവിട്ടതിനുശേഷം ഈ യാഗമൃഗം അതിന്‍റെ രക്തം ചിന്തുകയും അതിനെ ഹോമയാഗപീഠത്തില്‍ അര്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് എന്ന സത്യത്തില്‍ വിശ്വസിക്കുമ്പോഴാണ്. കൈവെപ്പും മരണവും യാഗമൃഗത്തിന്‍റെ ദഹനവും നടക്കുന്നില്ല എങ്കില്‍ പാപികള്‍ക്ക് തങ്ങളുടെ പാപത്തിന്‍റെ പരിഹാരം നേടുവാനും, ദൈവമുമ്പാകെ പോകുവാനുമുള്ള മാര്‍ഗ്ഗം പൂര്‍ണ്ണമായും അടയപ്പെടുമായിരുന്നു. വിശുദ്ധനായ ദൈവമുമ്പാകെ പോകുവാന്‍ അവര്‍ക്കൊരിക്കലും കഴിയുമായിരുന്നില്ല. ചുരുക്കത്തില്‍ ദൈവമുമ്പാകെ ചെല്ലുവാന്‍ അവരെ യോഗ്യരാക്കിയ ഈ യാഗവ്യവസ്ഥയല്ലാതെ മറ്റൊരു സത്യവും ഇല്ല.
ഇതുപോലെതന്നെ യേശുക്രിസ്തുവിന്‍റെ സ്നാനം, അവന്‍റെ മരണം, അവന്‍റെ പ്രായശ്ചിത്തയാഗം എന്നിവയിലുള്ള വിശ്വാസമല്ലാതെ നമ്മുടെ പാപങ്ങള്‍ക്ക് മോചനം പ്രാപിക്കുവാനോ, ദൈവമുമ്പാകെ ചെല്ലുവാനോ മറ്റൊരു മാര്‍ഗവും ഇല്ല. യിസ്രായേല്‍ ജനം എത്രതന്നെ മനോഹരവും പൂര്‍ണതയുള്ളതും ഭംഗിയുള്ളതും ഊനമില്ലാത്തതും ആയ കുഞ്ഞാടിനെ തങ്ങളുടെ പുരോഹിതന്മാരുടെ മുമ്പാകെ കൊണ്ടുവന്നാലും ശരി, അതിന്‍റെ തലയില്‍ തങ്ങളുടെ കൈകള്‍ വയ്ക്കുന്നില്ലായെങ്കില്‍, അതുവഴി തങ്ങളുടെ പാപങ്ങള്‍ അത് സ്വീകരിക്കുന്നില്ലായെങ്കില്‍ അത് രക്തം ചിന്തി മരിക്കുന്നില്ലായെങ്കില്‍ ഇതിന് ഒരുതരത്തിലും ഒരു പ്രയോജനവും ഇല്ല.
നമ്മുടെ വിശ്വാസം സംബന്ധിച്ച്, യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനവും ക്രൂശിലവന്‍ ചൊരിഞ്ഞ രക്തവും നമ്മുടെ സകലപാപങ്ങളെയും വഹിച്ചു എന്നു നാം വിശ്വസിക്കുന്നില്ലായെങ്കില്‍ പാപങ്ങളുടെ സമ്പൂര്‍ണ്ണ മോചനം പ്രാപിച്ചുവെന്ന് നമുക്ക് പറയാന്‍ കഴിയില്ല. യേശു സ്വീകരിച്ച സ്നാനവും ക്രൂശിലെ അവന്‍റെ മരണവും പാപികള്‍ക്കും പിതാവായ ദൈവത്തിനും ഇടയില്‍ വ്യക്തമായും നിലകൊള്ളുന്നു. അങ്ങനെ പാപികളെ തങ്ങളുടെ അകൃത്യങ്ങളില്‍ നിന്നും രക്ഷിക്കുവാനായി പക്ഷവാദം ചെയ്യുന്ന ഘടകങ്ങളായി അവ മാറുന്നു.
സ്വര്‍ഗ്ഗത്തിലുള്ള സര്‍വ്വശക്തനായ ദൈവത്താല്‍ ഒരുക്കപ്പെട്ടതും യേശുക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടതുമായ രക്ഷാപദ്ധതിയുടെ മാത്യകയാണ് ഹോമയാഗപീഠം ഉള്‍ക്കൊള്ളുന്നത്. സീനായ് മലയില്‍ വച്ച് ദൈവം കാണിച്ച മാതൃകയും രക്ഷാപദ്ധതിയും അനുസരിച്ചാണ് മോശെ സമാഗമനകൂടാരം പണിതത്. ബൈബിളില്‍ ശ്രദ്ധിച്ചാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ചു നല്‍കിയിരിക്കുന്നത് കാണാം. പുറപ്പാട് 25:40 ല്‍ പറയുന്നതുപോലെ “പര്‍വ്വതത്തില്‍ വച്ചു കാണിച്ചുതന്ന മാത്യക പ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം”.
ജനങ്ങള്‍ക്ക് ഒരു കുരിശു നിര്‍മ്മിക്കുവാനും യേശുക്രിസ്തുവിനെ അതില്‍ തൂക്കുവാനും കഴിയും. അതിനപ്പുറത്തായി അവര്‍ക്ക് മറ്റൊന്നും കഴിയില്ല. അവര്‍ക്ക് അവന്‍റെ കൈകളെ കൂട്ടിക്കെട്ടി കാല്‍വരിയിലേയ്ക്ക് വലിച്ചു കൊണ്ടുപോകാന്‍ കഴിയും. ദൈവമുമ്പാകെ തങ്ങള്‍ ചെയ്യുന്നതെന്തെന്ന് അറിയാതെ അവര്‍ അവനെ ക്രൂശിച്ചു. പാപികള്‍ക്ക് ഇത്രത്തോളമേ കഴിയുകയുള്ളു, കാരണം ഈ കാര്യങ്ങള്‍ നേരത്തെ പദ്ധതിയിട്ട പ്രകാരം ദൈവത്തിന്‍റെ കരുതല്‍ അനുസരിച്ച് പൂര്‍ത്തിയാക്കപ്പെടേണ്ടതാണ്. എന്നാല്‍ യേശുക്രിസ്തുവാണ് തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും ഒരിക്കലായി സകലപാപികളെയും രക്ഷിച്ചത്. യോഹന്നാനാല്‍ സ്നാനപ്പെടുകയും അതുവഴി ലോകത്തിന്‍റെ സകലപാപത്തെയും ചുമക്കുകയും ഒരിക്കലായി അവയെല്ലാം കഴുകികളയുകയും ക്രൂശില്‍ തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ തന്നെ.
അപ്രകാരം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശിലെ മരണത്തിനു മുമ്പായി യോഹന്നാനില്‍ നിന്നും പ്രാപിച്ച തന്‍റെ സ്നാനം നമ്മുടെ രക്ഷക്കായി ഒരിക്കലും ഒഴിവാക്കാനാകാത്ത അതിനിര്‍ണ്ണായക ഘടകമായി തീരുന്നു. സൃഷ്ടികര്‍മ്മത്തിനു മുമ്പെ ദൈവം നിശ്ചയിച്ചിരുന്നതാണ് അവന്‍റെ പാപം വഹിക്കലും അവയുടെ ശിക്ഷയും. യോഹന്നാന്‍ 3-മത്തെ അദ്ധ്യായത്തില്‍ ഇതാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്ന് യേശു നിക്കോദെമോസിനോട് പറഞ്ഞത്. ആകയാല്‍ യേശുവിന്‍റെ സ്നാനവും ക്രൂശും യേശുക്രിസ്തുവിനും വളരെമുമ്പുതന്നെ പദ്ധതിയിട്ട് ഉറപ്പിച്ചിരുന്ന ദൈവത്തിന്‍റെ കരുതലായിരുന്നു.
യേശു തന്നെ പറഞ്ഞു: “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാന്‍ 3:16). യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് പത്രൊസും പറഞ്ഞു. “സ്നാനമോ യേശുക്രിസ്തുവില്‍ നമ്മെയും രക്ഷിക്കുന്നു” (1പത്രൊസ് 3:21). അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകത്തിലും ഇത് എഴുതപ്പെട്ടിട്ടുണ്ട്, “ദൈവം തന്‍റെ സ്ഥിരനിര്‍ണയത്താലും മുന്നറിവിനാലും ഏല്‍പ്പിച്ചിട്ട് നിങ്ങള്‍ അവനെ അധര്‍മ്മികളുടെ കൈയാല്‍ തറപ്പിച്ചു കൊന്നു” (അ.പ്രവൃത്തികള്‍ 2:23). യേശു സ്വീകരിച്ച സ്നാനവും, ക്രൂശിലെ രക്തവും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ഉദ്ദേശ്യവും പദ്ധതിയും അനുസരിച്ച് നിവര്‍ത്തിയാക്കപ്പെട്ടവയാണ്. ആകയാല്‍ ഈ സത്യത്തെ തങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയും ഈ സത്യത്തില്‍ വിശ്വസിക്കുകയും ചെയ്യാതെ ആര്‍ക്കും തന്നെ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നതിനാല്‍ നമ്മില്‍ നിന്നും ഈ വിശ്വാസം ദൈവം ആവശ്യപ്പെടുന്നുണ്ടെന്നും നമുക്കത് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും നാം തിരിച്ചറിയണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം കൂടാതെ ആരും തന്നെ രക്ഷിക്കപ്പെടുന്നില്ല. യേശു തന്നെ, യോഹന്നാനാല്‍ സ്നാനപ്പെടുവാനും, തന്നെ പാപികളുടെ കയ്യില്‍ ഏല്‍പ്പിച്ചുകൊടുക്കാനും, ക്രൂശില്‍ തന്‍റെ രക്തം ചിന്തുവാനും, താന്‍ സ്വമേധയാ തീരുമാനിച്ചില്ലായെങ്കില്‍ പാപികള്‍ക്ക് ഒരിക്കലും അവനെ ക്രൂശിക്കാന്‍ കഴിയുമായിരുന്നില്ല. യേശുവിനെ കാല്‍വരിയിലേയ്ക്ക് ആരെങ്കിലും പ്രേരിപ്പിച്ചതോ വലിച്ചുകൊണ്ടുപോയതോ ആയിരുന്നില്ല, മറിച്ച് പൂര്‍ണ്ണമായും തന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപം ചുമന്നതും ക്രൂശില്‍ തന്‍റെ രക്തം ചിന്തിയതും അതുവഴി പാപികളെ അവരുടെ സകലപാപങ്ങളില്‍ നിന്നും അവന്‍ രക്ഷിക്കുകയും ചെയ്തത്. 
യെശയ്യാവ് 53:7 ല്‍ പറയുന്നു: “തന്നെത്താന്‍ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായ് തുറക്കാതിരുന്നു”. ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സ്നാനവും ക്രൂശിലെ മരണവും പൂര്‍ണമായും തന്‍റെ സ്വന്ത ഇഷ്ടപ്രകാരം ആയിരുന്നു. അതിലൂടെ തന്‍റെ സ്നാനത്തിലും, ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്ന സകലരുടെയും പാപങ്ങളില്‍ നിന്നും ഒരിക്കലായി അവരെ അവന്‍ രക്ഷിച്ചു. കര്‍ത്താവിന്‍റെ ഈ പ്രവൃത്തികളെക്കുറിച്ച് എബ്രായ ലേഖനകര്‍ത്താവ് ഇപ്രകാരം പറയുന്നു. “എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്ത യാഗംകൊണ്ട് പാപപരിഹാരം നടത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി” (എബ്രായര്‍ 9:26).
ക്രിസ്തുവിന്‍റെ സ്നാനം, ക്രൂശിലെ തന്‍റെ മരണം എന്നിവയുടെ നിഴലിനെയാണ് ഹോമയാഗപീഠം നമ്മെ കാണിക്കുന്നത്. സ്വര്‍ഗ്ഗീയ രക്ഷയുടെ ആത്മീയദാനത്തിന് നമുക്ക് യഥാര്‍ത്ഥമായും സാക്ഷ്യം വഹിക്കാം എന്നതിന്‍റെ നിഴല്‍. ഹോമയാഗപീഠത്തിലുള്ള യാഗമൃഗത്തിന്‍റെ മരണം സൂചചിപ്പിക്കുന്നത് സകലരുടെയും പാപങ്ങള്‍ നിമിത്തം ആവശ്യമായി വന്ന യേശുവിന്‍റെ സ്നാനത്തെയും മരണത്തെയും അല്ലാതെ മറ്റൊന്നുമല്ല. പഴയനിയമത്തില്‍ യാഗമൃഗത്തിന്മേല്‍ തങ്ങളുടെ കൈകള്‍ വച്ച് തങ്ങള്‍ക്കു പകരം യാഗമൃഗം കൊല്ലപ്പെടുന്നതിലൂടെ ആണ് പാപികള്‍ തങ്ങളുടെ അകൃത്യങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തിരുന്നത്. അതേ രീതിയില്‍ തന്നെ പുതിയ നിയമത്തില്‍ ദൈവപുത്രന്‍ കാല്‍വരിയില്‍വച്ച് ദുഷ്ടന്മാരുടെ കൈയ്യാല്‍ മരിക്കുന്നതിനുമുമ്പ് ആദ്യം തന്നെ ലോകത്തിന്‍റെ പാപം ചുമക്കുവാനായി യോഹന്നാനാല്‍ അവന്‍ സ്നാനപ്പെട്ടു. ഇക്കാരണത്താലാണ് യേശുവിന് ക്രൂശിക്കപ്പെടേണ്ടിയും, തന്‍റെ രക്തം ചിന്തേണ്ടിയും, മരിക്കേണ്ടിയും വന്നത്. 
അപ്രകാരം യേശുവിനെ മനുഷ്യകരങ്ങളില്‍ ഏല്‍പ്പിക്കുവാനും, മരണത്തിനായി ക്രൂശിക്കുവാനും, ദൈവം മുന്‍നിയമിച്ച് പദ്ധതി ഇട്ടിരുന്നത് ഇവയെല്ലാം തന്നെ തന്‍റെ പുത്രനെ കൊന്ന കൊലയാളികള്‍ക്കും, തനിക്കും ഇടയില്‍ സമാധാനം കൊണ്ടുവരുവാന്‍ ആയിരുന്നു. കൈവയ്പ്പും മരണവും രൂപീകരിച്ച രക്ഷയുടെ നിയമം ആണ് ദൈവം പദ്ധതിയിട്ടത്. ഈ നിയമം അനുസരിച്ച് യിസ്രായേല്‍ ജനത്തെ യാഗവസ്തുക്കള്‍ അര്‍പ്പിച്ച് തങ്ങളുടെ പാപങ്ങളുടെ മോചനം നേടുവാനും ദൈവം അനുവദിച്ചു.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പാപികളെ രക്ഷിക്കാനായി മാത്രം ദൈവം തന്നെ ഒരു സമാധാനയാഗമായി തീര്‍ന്നു. എത്രമാത്രം അളവില്ലാത്തവണ്ണം ഉറച്ചതും, ജ്ഞാനമേറിയതും, നീതിപൂര്‍വ്വകവുമാണ് ദൈവത്തിന്‍റെ ഈ രക്ഷ. അവന്‍റെ ജ്ഞാനവും, സത്യവും അത്ഭുതകരമായ അതിശയങ്ങളത്രേ! തികച്ചും അത്യഗാധം തന്നെ. ഹോമയാഗത്തില്‍ വെളിപ്പെടുന്ന കൈവയ്പ്പിനാലും, രക്തം ചിന്തലിനാലും രൂപപ്പെട്ട രക്ഷയുടെ ദൈവീക കരുതലിനെകുറിച്ച് ചിന്തിക്കുവാന്‍ പോലും ആര് ധൈര്യപ്പെടും? പൗലൊസിനെപ്പോലെ നമുക്കും ഇവയെ ഓര്‍ത്ത് അത്ഭുതപ്പെടാനേ കഴിയുകയുള്ളു. “ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്‍റെ ജ്ഞാനവിധികള്‍ എത്ര അപ്രമേയവും, അവന്‍റെ വഴികള്‍ എത്ര അഗോചരവും ആകുന്നു” (റോമര്‍ 11:33). വെള്ളം, രക്തം, ആത്മാവ് എന്നിവയുടെ സുവിശേഷം മാത്രം ആണ് പരിപൂര്‍ണ്ണമായി പാപികളെ രക്ഷിക്കുന്ന ദൈവത്തിന്‍റെ നീതിയുള്ള സുവിശേഷം.
 

ഹോമയാഗപീഠത്തിന്‍റെ കൊമ്പുകള്‍

സമാഗമന കൂടാരത്തിന്‍റെ പ്രാകാരത്തില്‍ വച്ചിട്ടുള്ള ഹോമയാഗപീഠത്തിന്‍റെ നാലു മൂലകളിലും ആയി താമ്രം കൊണ്ടുള്ള കൊമ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബൈബിളില്‍ ഈ കൊമ്പുകള്‍ പാപത്തിന്‍റെ ന്യായവിധിയെയാണ് കാണിക്കുന്നത് (യിരമ്യാവ് 17:1, വെളിപ്പാട് 20:11-15). ക്രൂശിന്‍റെ സുവിശേഷം യേശു സ്വീകരിച്ച സ്നാനത്തില്‍ അടിസ്ഥാനമായിരിക്കുന്നു എന്നാണ് ഇത് നമ്മെ കാണിക്കുന്നത്. ആകയാല്‍ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു: “സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവശകക്തിയാകുന്നുവല്ലോ” (റോമര്‍ 1:16). 1 കൊരിന്ത്യര്‍ 1:18 ലും എഴുതപ്പെട്ടിരിക്കുന്നു: “ക്രൂശിന്‍റെ വചനം നശിച്ചു പോകുന്നവര്‍ക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു”.
യേശുവിന്‍റെ സ്നാനം, ക്രൂശിലെ തന്‍റെ മരണം, അവന്‍റെ പുനരുത്ഥാനം എന്നിവയിലൂടെ സമ്പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കപ്പെട്ട ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയും രക്ഷയും വ്യക്തമായി പ്രഖ്യാപിക്കുന്നതാണ് ഹോമയാഗപീഠത്തിലെ ആ കൊമ്പുകള്‍. 
 

ഹോമയാഗപീഠത്തിലെ കൊളുത്തുകളില്‍ ഇട്ടിരിക്കുന്ന രണ്ട് തണ്ടുകള്‍ 

മരുഭൂമിയില്‍ നിര്‍മ്മിച്ച സമാഗമനകൂടാരത്തിലെ എല്ലാ ഉപകരണങ്ങളും ജംഗമ വസ്തുക്കളും യിസ്രായേല്‍ ജനത്തിന്‍റെ പ്രയാണ ജീവിതരീതിക്ക് തികച്ചും അനുയോജ്യമായിരുന്നു. കനാന്‍ ദേശത്ത് അവകാശം പ്രാപിക്കുവോളം മരുഭൂമിയില്‍ അവര്‍ക്ക് ചുറ്റി സഞ്ചരിക്കേണ്ടിവന്നു. അവരുടെ തീര്‍ത്ഥയാത്ര ജീവിതം മരുഭൂമി യാത്രയിലുടനീളം തുടരുന്നതുകൊണ്ട് ഹോമയാഗപീഠത്തെ കൊളുത്തി എടുക്കുവാനായി രണ്ട് തണ്ടുകള്‍ തയ്യാറാക്കുവാന്‍ ദൈവം അവരോട് ആവശ്യപ്പെട്ടു. യാത്ര തുടരുവാന്‍ യിസ്രായേല്‍ ജനത്തോട് ദൈവം കല്‍പ്പിക്കുമ്പോഴൊക്കെ യാഗപീഠം ചുമക്കുവാന്‍ ഇവ പുരോഹിതന്മാരെ സഹായിച്ചു.
പുറപ്പാട് 27:67 പറയുന്ന പ്രകാരം “യാഗപീഠത്തിനു ഖദിരമരം കൊണ്ടു തണ്ടുകള്‍ ഉണ്ടാക്കി താമ്രം കൊണ്ട് പൊതിയേണം. തണ്ടുകള്‍ വളയങ്ങളില്‍ ഇടേണം. യാഗപീഠം ചുമക്കുമ്പോള്‍ തണ്ടുകള്‍ അതിന്‍റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.” ഹോമയാഗപീഠത്തിനു ഇരുവശത്തുമായുള്ള നാലു വളയങ്ങളിലൂടെ ഈ രണ്ടു തണ്ടുകള്‍ കടത്തി വയ്ക്കുന്നതിനാല്‍ യിസ്രായേല്‍ ജനം യാത്ര തുടരുമ്പോഴെല്ലാം ലേവ്യര്‍ക്ക് ഇതു തങ്ങളുടെ ചുമലില്‍ വഹിക്കുവാന്‍ കഴിഞ്ഞിരുന്നു. ക്രിസ്തുവിന്‍റെ സ്നാനത്തെയും ക്രൂശിനെയുമാണ് ഹോമയാഗപീഠം കുറിക്കുന്നത്. അപ്രകാരം മരുഭൂമിയില്‍ മുഴുവനും ഈ ഹോമയാഗപീഠത്തെ ലേവ്യര്‍ ചുമക്കുന്നതുപോലെ യേശുവിന്‍റെ സ്നാനത്തിന്‍റെയും ക്രൂശിന്‍റെയും സുവിശേഷം ലോകമെമ്പാടും അവന്‍റെ വേലക്കാര്‍ ചുമന്നുകൊണ്ടു ചെല്ലണം.
ഹോമയാഗപീഠത്തെ ചുമന്നുകൊണ്ടുപോകുവാന്‍ യിസ്രായേല്യരെ സഹായിച്ച രണ്ട് തണ്ടുകളെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പെ നാം പരിശോധിക്കേണ്ടുന്ന മറ്റൊരു വസ്തുതയുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഇതുപോലെ രണ്ട് ഭാഗങ്ങളായാണുള്ളത്. ഒന്ന്, യോഹന്നാനില്‍ നിന്നും ക്രിസ്തു സ്വീകരിച്ച സ്നാനം, അടുത്തത് ക്രൂശില്‍ കര്‍ത്താവായ യേശുക്രിസ്തു സഹിച്ച ശിക്ഷ. ഇവ രണ്ടും ഒന്നായി ചേരുമ്പോള്‍ പാപമോചനത്തിന്‍റെ രക്ഷ പൂര്‍ത്തിയാകും. ഹോമയാഗപീഠത്തിനു രണ്ട് തണ്ടുകളുണ്ടായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇതിന് കൈപ്പിടികളുണ്ടായിരുന്നു. ഒരു തണ്ട് മാത്രം മതിയാകയില്ല കാരണം, സഞ്ചരിക്കുമ്പോള്‍ ഒരു തണ്ടില്‍ കൊണ്ടുപോയാല്‍ യാഗപീഠം നേരെ നില്‍ക്കുകയില്ല.
ഇതുപോലെതന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലും രണ്ട് ഭാഗം ഉള്‍പ്പെടുന്നുണ്ട്. യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനവും ക്രൂശിലെ തന്‍റെ രക്തംചിന്തലും ആണ് ഇവ. മറ്റൊരര്‍ത്ഥത്തില്‍ യേശുവിന്‍റെ സ്നാനവും ക്രൂശിലെ തന്‍റെ മരണവും പരസ്പരം പൂരകങ്ങളായ ഘടകങ്ങളായി വര്‍ത്തിച്ച് നീതിയുള്ള സത്യത്തെ രൂപപ്പെടുത്തുന്നു. യേശുവിന്‍റെ സ്നാനവും രക്തവും പാപികളുടെ പാപകക്ഷമയെ നീതി പൂര്‍വകമായി നടപ്പിലാക്കി. ഈ രണ്ട് കാര്യങ്ങളില്‍ (യേശുവിന്‍റെ സ്നാനവും ക്രൂശിലെ മരണവും) ഒന്നിനെ അവഗണിച്ചാല്‍ അത് മറ്റതിനെയും അവഗണിക്കുന്നതിന് തുല്യമാണ്. ക്രിസ്തുവിന്‍റ സ്നാനവും അവന്‍റെ രക്തം ചിന്തലും കൂടാതെ ഒരു രക്ഷയും ഇല്ല.
അവന്‍റെ പുനരുത്ഥാനവും തീര്‍ച്ചയായും പ്രാധാന്യമുള്ളതാണ്. ക്രിസ്തുവിന്‍റെ പുനരുത്ഥാനം ഇല്ലാതെ അവന്‍റെ മരണം യാതൊരു ഫലവും ഉണ്ടാക്കാത്ത വ്യര്‍ത്ഥപ്രവൃത്തിയായി തീരും. മരിച്ച ഒരു ക്രിസ്തുവില്‍ മാത്രമാണ് നാം വിശ്വസിക്കേണ്ടി വന്നതെങ്കില്‍ അവന് തന്നെത്തന്നെയോ മറ്റാരെയെങ്കിലുമോ രക്ഷിക്കാന്‍ കഴിവുണ്ടാകുമായിരുന്നില്ല. എന്നാല്‍, സ്നാനപ്പെടുകയും ക്രൂശില്‍ രക്തം ചിന്തി മരിക്കുകയും മരണത്തെ ജയിച്ച് വീണ്ടും ജീവിക്കുകയും ചെയ്ത ക്രിസ്തു വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും ദൈവത്തിനായി മുന്നോട്ട് വരികയും ചെയ്യുന്നവരുടെ യഥാര്‍ത്ഥ രക്ഷകനായി മാറി. അവന്‍ അവരുടെ സംരക്ഷകനും നിത്യരക്ഷയുടെ കര്‍ത്താവും ആയിത്തീര്‍ന്നു.
ക്രിസ്തുവിന്‍റെ പുനരുത്ഥാനം കൂടാതെ അവന്‍റെ മരണത്തെക്കുറിച്ച് മാത്രം പ്രചരിപ്പിക്കുന്നത് വിരോധാഭാസവും വഞ്ചനയും ആയിത്തീരും. മാത്രമല്ല, പുനരുത്ഥാനം കൂടാതെയുള്ള ക്രിസ്തുവിന്‍റെ ക്രൂശ് ദൈവത്തിന്‍റെ പരാജയമായിത്തീരും. ഇത് യേശുവിനെ ഒരു പ്രാധാന്യവും ഇല്ലാത്ത കുറ്റവാളിയായി താഴ്ത്തിക്കളയും. അതോടൊപ്പം ഇത് ദൈവത്തെ ഒരു കള്ളനാക്കുകയും ബൈബിള്‍ വചനത്തെ പരിഹാസ്യമാക്കുകയും ചെയ്യും. ക്രിസ്തു യോഹന്നാനാല്‍ സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും മരണത്തില്‍ നന്ന് വീണ്ടും ഉയിര്‍ക്കുകയും അതുവഴി തന്നില്‍ വിശ്വസിക്കുന്നവരുടെ യഥാര്‍ത്ഥ രക്ഷകനായിത്തീരുകയും ചെയ്യുന്നു.
ഇന്നത്തെ അനേകം ക്രിസ്ത്യാനികള്‍ പിന്തുടരുന്നതുപോലെ സമ്പൂര്‍ണ്ണ സുവിശേഷത്തില്‍ നിന്നും യേശുവിന്‍റെ സ്നാനത്തെ ഒഴിവാക്കുന്ന സുവിശേഷം ദൈവത്തെ വഞ്ചിക്കുന്നതും ജനത്തെ വഴിതെറ്റിച്ച് അവരുടെ ആത്മാക്കളെ നരകത്തിലേക്ക് നയിക്കുന്നതും ആണ്. അത്തരം ഒരു സുവിശേഷത്തില്‍ വിശ്വസിക്കുന്നത് ദൈവത്തിന്‍റെ നിത്യസത്യവചനത്തെ അവഗണിക്കുന്നതും തള്ളിക്കളയുന്നതുമായ പ്രവൃത്തിയാണ്. ക്രിസ്തുവില്‍ ക്രൂശിനെ മാത്രം പഠിപ്പിക്കുന്ന കള്ളപ്രവാചകന്മാര്‍ ക്രിസ്ത്യാനിത്വത്തെ ലോകത്തിലെ അനേകം മതങ്ങളില്‍ ഒന്നു മാത്രം ആക്കിതീര്‍ക്കുന്നു. അവര്‍ അനുഗമിക്കുന്ന സുവിശേഷം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യസുവിശേഷത്തില്‍ നിന്നും തികച്ചും വിഭിന്നമാകുവാനുള്ള കാരണം ഇതാണ.്
ഏകദൈവത്തിലും ജീവിക്കുന്ന ക്രിസ്തുവിലും വിശ്വസിക്കുന്ന ഏകമതമാണ് ക്രിസ്ത്യാനിത്വം. എന്നാല്‍ ലോകത്തിലെ മറ്റു സതല മതങ്ങളെക്കാളും ക്രിസ്ത്യാനിത്വം മുകളിലാണെന്നു തോന്നിയാലും ഇതാണ് യഥാര്‍ത്ഥ സത്യമെന്ന് പ്രഖ്യാപിച്ചാലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യസുവിശേഷത്തിലുള്ള വിശ്വാസത്തെ ഉപേക്ഷിച്ചുകൊണ്ട് ഇതിന്‍റെ ഏകദൈവ വിശ്വാസത്തെ വ്യാഖ്യാനിക്കുകയാണെങ്കില്‍ ഇത് സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വിശ്വാസം ആയിരിക്കില്ല. മറിച്ച്, ഗര്‍വ്വമുള്ള ഒരു മതം മാത്രം ആയിരിക്കും.
 

ഹോമയാഗപീഠത്തിന്‍റെ സ്ഥാനം

സമാഗമന കൂടാരത്തിലെ പ്രാകാരത്തില്‍, ഹോമയാഗപീഠം സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ നമുക്കു ഒരിക്കല്‍കൂടി പരിഗണിക്കാം. സമാഗമന കൂടാരത്തിലെ സകല വസ്തുക്കളെക്കാളും വലുതായിരുന്നു ഹോമയാഗപീഠം. ആരാധനയ്ക്കായി പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ കാണുന്ന വസ്തുക്കളില്‍ ആദ്യത്തേതും ഇതു തന്നെയാണ്. ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ആരംഭ കേന്ദ്രമാണ് ഹോമയാഗപീഠം. അവനെ സമീപിക്കണമെങ്കില്‍ അവന്‍റെ വ്യവസ്ഥ പിന്തുടരണമെന്ന് ഇത് ജനത്തോട് ആവശ്യപ്പെടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവിശ്വാസികളായിരിക്കാതെ വിശ്വാസികളായിരുന്ന് തങ്ങളുടെ സകലപാപങ്ങളുടെയും പ്രശ്നത്തെ ജനം പരിഹരിക്കണമെന്ന സത്യമാണ് ഹോമയാഗപീഠം വെളിപ്പെടുത്തുന്നത്. കാരണം യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിലും അവന്‍റെ ക്രൂശിലും വിശ്വസിക്കാത്ത ആരെയും ജീവിക്കുന്ന ദൈവത്തിന്‍റെ മുമ്പാകെ പോകുവാന്‍ അനുവദിക്കുകയില്ല.
ദൈവപുത്രന്‍റെ സ്നാനത്തിലും മരണത്തിലും വിശ്വസിക്കുന്നതിലൂടെയാണ് നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷ പ്രാപിക്കുന്നത്. അല്ലാതെ അവിശ്വസിച്ചിട്ടല്ല. നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടതും പുതുജീവന്‍ പ്രാപിച്ചതും ദൈവപുത്രന്‍റെ സ്നാനത്തിലും രക്തം ചിന്തലിലും വിശ്വസിച്ചതിനാല്‍ മാത്രമാണ്. കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷം അത്രയധികം പ്രധാനവും അടിസ്ഥാനപരവും ഏറ്റവും സമ്പൂര്‍ണ്ണവും നമ്മുടെ ഹൃദയങ്ങളില്‍ തുടര്‍ച്ചയായി നാം ധ്യാനിക്കേണ്ടതും ആണ്. ഈ സുവിശേഷത്തെ നാം തിരിച്ചറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. നാമെല്ലാവരും നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു എന്ന് നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുമ്പോള്‍ തന്നെ സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകലപാപങ്ങളെയും കര്‍ത്താവ് ചുമന്നു എന്നും ക്രൂശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധി വഹിച്ചു എന്നും ഈ വിശ്വാസത്തോടൊപ്പം നമ്മള്‍ വിശ്വസിക്കണം. 
ഹോമയാഗപീഠത്തോടൊപ്പം സമാഗമനകൂടാരത്തിന്‍റെ വാതിലിലുള്ള തൂണുകളുടെ ചുവടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് താമ്രം കൊണ്ടാണ് എന്നത് നമ്മുടെ പിഴകള്‍ നിമിത്തം നരകത്തിലേക്ക് തള്ളപ്പെടുക എന്നതിന് നാം തികച്ചും യോഗ്യരാണ് എന്ന വസ്തുത നാം അംഗീകരിക്കണം എന്ന് നമ്മോടു പറയുന്നു. “പാപത്തിന്‍റെ ശമ്പളം മരണം” എന്നു പ്രഖ്യാപിക്കുന്ന ദൈവത്തിന്‍റെ ന്യായവിധി അനുസരിച്ച് നമ്മുടെ പാപങ്ങള്‍ നിമിത്തം നാം എല്ലാവരും നരകത്തിനായി വിധിക്കപ്പെട്ടവരാണെന്ന് വ്യക്തമാകുന്നു.
എന്നിട്ടും ഇത്രയും തരംതാണ ജീവികളായ നമ്മെ, തീര്‍ച്ചയായും നരകത്തിലേക്ക് പേകേണ്ട നമ്മെ, നമ്മുടെ സകല പാപങ്ങളുടെയും ന്യായവിധിയില്‍ നിന്നും രക്ഷിക്കുവാനായി നമ്മുടെ കര്‍ത്താവ് മനുഷ്യാവതാരം എടുത്ത് ഈ ഭൂമിയിലേക്ക് വരികയും സ്നാനപ്പെട്ടതിലൂടെ മാനവജാതിയുടെ പാപങ്ങളെ തന്‍റെ സ്വന്തം ശരീരത്തില്‍ ചുമക്കുകയും ലോകത്തിന്‍റെ ക്രൂശു വരെ ചുമക്കുകയും അതിന്‍റെ ശിക്ഷയായി തന്‍റെ രക്തം ചിന്തുകയും അതുവഴി നമ്മുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും നിങ്ങളെയും എന്നെയും പരിപൂര്‍ണ്ണമായി രക്ഷിക്കുകയും ചെയ്തു. ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ദൈവത്തിന്‍റെ സഭയില്‍ ചേരുവാനും അവന്‍റെ ജനമായി തീരുവാനും കഴിയുകയുള്ളു. ഈ വിശ്വാസം ഉള്ളവര്‍ക്കു മാത്രമേ ദൈവത്തിന്‍റെ ജനമാകുവാനും അവന്‍റെ രാജ്യത്തില്‍ പ്രവേശിക്കാനും കഴിയുകയുള്ളു എന്നാണ് സമാഗമനകൂടാര വാതില്‍ക്കലുള്ള തൂണുകളും തിരശ്ശീലകളും നമ്മെ കാണിക്കുന്നത്.
 

സമാഗമനകൂടാരത്തിന്‍റെ തിരശ്ശീല വാതിലിലെ നാലുനിറങ്ങളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തില്‍ നാം വിശ്വസിക്കണം

കര്‍ത്താവ് നമ്മെ രക്ഷിച്ചത് ഈ ഭൂമിയിലേക്ക് വന്ന നീല, ധൂമ്രം, ചുവപ്പ്, നൂലുകളുടെയും വെളുത്ത പിരിച്ച പഞ്ഞിനൂലിന്‍റെയും ശുശ്രൂഷകളിലൂടെയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? ധൂമ്രനൂല്‍, അര്‍ത്ഥമാക്കുന്നത് യേശു ദൈവം തന്നെ എന്നാണ്; നീലനൂല്‍ അര്‍ത്ഥമാക്കുന്നത് ദൈവം തന്നെയായ യേശു ഒരു മനുഷ്യനായിത്തീര്‍ന്ന് ഈ ഭൂമിയില്‍ വച്ച് സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ ചുമന്നു എന്നാണ്. ചുവപ്പ് നൂല്‍ അര്‍ത്ഥമാക്കുന്നത് അങ്ങനെ നമ്മുടെ സകലപാപത്തെയും സ്വീകരിച്ച യേശുക്രിസ്തു ക്രൂശീകരണത്തിലൂടെ തന്‍റെ വിലയേറിയ ശരീരം യാഗമര്‍പ്പിച്ചു എന്നാണ്. സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്ത യേശു മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് അതുവഴി നിങ്ങളെയും എന്നെയും പൂര്‍ണ്ണമായി രക്ഷിച്ചു എന്നു വിശ്വസിക്കേണ്ടത് നമുക്ക് നിര്‍ണ്ണായക പ്രാധാന്യമുള്ളതാണ്. 
ഈ സത്യത്തില്‍ യഥാര്‍ത്ഥമായും വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ദൈവത്തിന്‍റെ സഭയിലെ വേലക്കാരാകാന്‍ കഴിയുകയുള്ളു. സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കലുള്ള തൂണുകള്‍ വേലക്കാരെ കുറിക്കുന്നു. ഈ രീതിയില്‍ വിശ്വസിക്കുന്നവര്‍ മാത്രമാണ് ദൈവത്തിന്‍റെ ജനം എന്നും അത്തരക്കാരെ മാത്രമേ തന്‍റെ വേലക്കാരായും തൂണുകളായും ദൈവം ഉപയോഗിക്കുന്നുള്ളൂ എന്നും അവര്‍ നമുക്ക് കാണിച്ചു തരുന്നു.
വെളുത്ത പിരിച്ച പഞ്ഞിനൂല്‍ നമ്മോട് പറയുന്നത് ദൈവത്തിന്‍റെ ജനമായിത്തീര്‍ന്ന നീതിമാന്മാര്‍ മാത്രമാണ് തങ്ങളുടെ ഹൃദയങ്ങളില്‍ യഥാര്‍ത്ഥമായും പാപമൊന്നും ഇല്ലാത്തവര്‍ എന്നതാണ്. നീലം, ധൂമ്രം, ചുവപ്പ് നൂലുകളുടെ സത്യത്തില്‍ വിശ്വസിച്ചതിലൂടെ പാപക്ഷമ നേടിയവരാണ് നീതിമാന്മാര്‍. നമ്മുടെ കര്‍ത്താവായ യേശു ഈ ഭൂമിയിലേയക്ക് വന്ന്, യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും സകലപാപികളെയും രക്ഷിച്ചു. തന്‍റെ വിലയേറിയ സ്വന്തം ജീവന്‍ നല്‍കി കര്‍ത്താവ് നമ്മെ രക്ഷിച്ചതിനാല്‍ വെള്ളത്താലും രക്തത്താലും വന്ന (1യോഹന്നാന്‍ 5:6) ഇവനില്‍ വിശ്വസിക്കാതിരിപ്പാന്‍ നമുക്കു കഴിയുകയില്ല.
യേശു രാജാധിരാജാവ് എന്ന വസ്തുതയാണ് ധൂമ്രനൂല്‍ കുറിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വളരെ നികൃഷ്ടരും പിഴകളാല്‍ നിറഞ്ഞവരും ആയ നമ്മെ തന്‍റെ വിലയേറിയ ജീവന്‍ നല്‍കികൊണ്ട് കര്‍ത്താവ് രക്ഷിച്ചു എന്നും അതുവഴി നമ്മെ ദൈവജനമാക്കി മാറ്റിയെന്നും നാം വിശ്വസിക്കണം. ഇപ്പോള്‍ ഈ സത്യത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ മാത്രം, സമ്പൂര്‍ണ്ണ രക്ഷയിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ, നമുക്കെല്ലാവര്‍ക്കും പാപമില്ലാത്ത നീതിമാന്മാര്‍ ആയിത്തീരുവാന്‍ കഴിയും. ഈ വിശ്വാസ വരം നല്‍കിയതിനായും നമുക്ക് അത്തരം വിശ്വാസം ഉണ്ടായതിനും തീര്‍ച്ചയായും നാം ദൈവത്തിന് നന്ദി അര്‍പ്പിക്കണം.
വാസ്തവത്തില്‍ ഈ സത്യത്തില്‍ നാം വിശ്വസിക്കുവാന്‍ ഇടയായി എന്നതുതന്നെ ദൈവത്തില്‍ നിന്നുള്ള ഒരു വരമാണ്. പാപത്തില്‍ നിന്നുള്ള നമ്മുടെ രക്ഷയും ദൈവത്തിന്‍റെ ഒരു വരം തന്നെ. നമ്മെക്കാള്‍ വളരെയധികം വിലയേറിയ അമൂല്യമായ തന്‍റെ ജീവന്‍ നല്‍കിക്കൊണ്ട് നമ്മുടെ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ വിടുവിച്ചില്ലയോ? യേശു സ്നാനപ്പെട്ട് ക്രൂശില്‍ മരിച്ചു, മരണത്തില്‍ നിന്നും ഉയിര്‍ത്ത് അതുവഴി രക്ഷയുടെ ദാനം നമുക്ക് നല്‍കിയിരിക്കയാല്‍ ഇപ്പോള്‍ ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഈ രക്ഷയുടെ ദാനം സ്വീകരിക്കാനും ദൈവത്തിന്‍റെ സ്വന്തം ജനമാകുവാനും കഴിയും. രക്ഷയെക്കുറിച്ച് പറയുമ്പോള്‍ നമ്മുടേതായി ഒരു പ്രവൃത്തിയും അവിടെ ആവശ്യമില്ല. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ വന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുക എന്നല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല. ഈ രക്ഷ നമുക്കായുള്ള ദൈവത്തിന്‍റെ ദാനമാണ്.
“നാം യഥാര്‍ത്ഥമായും നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണോ അല്ലയോ”? എന്ന് ചിന്തിച്ച് തുടങ്ങുന്നിടത്താണ് യേശുവിലുള്ള വിശ്വാസം ആരംഭിക്കുന്നത്. എന്തുകൊണ്ട്? കാരണം നമ്മുടെ പാപപൂര്‍ണ്ണമായ യഥാര്‍ത്ഥ സ്വത്വത്തെ നാം ആദ്യം തന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താല്‍ യേശു നമ്മുടെ പാപങ്ങള്‍ക്കായുള്ള അകൃത്യ യാഗമായിത്തീര്‍ന്നു എന്ന സത്യത്തില്‍ വിശ്വസിക്കുന്നത് ഒഴിവാക്കാന്‍ നമുക്കു കഴിയില്ല. പാപം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ നമുക്ക് രക്ഷിക്കപ്പെടാം എന്നത് സാദ്ധ്യമാക്കിയത് നമുക്ക് പകരമായി തന്നെ യാഗമാക്കി അര്‍പ്പിച്ച കര്‍ത്താവ് നല്‍കിയ രക്ഷ എന്ന ദാനത്താലാണ്. അവനില്‍ വിശ്വസിച്ചതുകൊണ്ട് നാം രക്ഷിക്കപ്പെട്ടുവോ? വിശ്വാസത്താല്‍ നാം ദൈവത്തിന്‍റെ ജനമായിത്തീര്‍ന്നുവോ? അത്തരം വിശ്വാസം വാസ്തവമായും നമുക്കുണ്ടോ? നമ്മുടെ രക്ഷ ദൈവത്തിന്‍റെ ദാനമാണെന്നും നമ്മുടെ പ്രവൃത്തികളാല്‍ അല്ലെന്നും നാം ഏറ്റു പറയുമോ? ദൈവത്താല്‍ നല്‍കപ്പെട്ട രക്ഷയുടെ ദാനത്തില്‍ വിശ്വസിക്കുന്നതിനു മുമ്പ് നാമെല്ലാം നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു എന്നത് യഥാര്‍ത്ഥമായും നാം അംഗീകരിക്കുന്നുവോ? ഈ വിഷയങ്ങള്‍ ഒരു തവണ കൂടി പുന:പരിശോധിക്കണം.
 

യേശുക്രിസ്തുവിന്‍റെ വിശദമായ രേഖാചിത്രമാണ് സമാഗമനകൂടാരം

സമാഗമനകൂടാരത്തില്‍ വെളിപ്പെട്ട സത്യം കള്ളപ്രവാചകന്മാരുടെ അധരങ്ങളെ മുദ്രവച്ച് അടയ്ക്കുന്നു. സമാഗമനകൂടാരത്തെക്കുറിച്ചുള്ള വചനം തുറന്ന് നാം അവര്‍ക്കു മുമ്പെ സംസാരിക്കുമ്പോള്‍ അവരുടെ വഞ്ചനയെല്ലാം വെളിപ്പെടുന്നു.
സമാഗമനകൂടാര വാതില്‍ക്കലുള്ള തൂണുകളെല്ലാം പൊന്നു കൊണ്ടു പൊതിഞ്ഞവയായിരുന്നു. ഇതു കാണിക്കുന്നത് സമാഗമനകൂടാരത്തിനകത്ത് മനുഷ്യന്‍റെ ഒരംശം പോലും എങ്ങുമില്ല എന്നതാണ്. സമാഗമനകൂടാരത്തിനുള്ളിലെ സകലതും പൊന്നുകൊണ്ടു പൊതിഞ്ഞതായിരുന്നു. ഇതിലെ കതകിന്‍റെ തൂണുകള്‍ പൊന്നുകൊണ്ട് പൊതിഞ്ഞിരുന്നു. തൂണുകള്‍ക്ക് മുകളിലുള്ള മറയും പൊന്നുകൊണ്ട് പൊതിഞ്ഞതായിരുന്നു. എന്നാല്‍ തൂണുകളുടെ ചുവടുകള്‍ താമ്രം കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. നമ്മുടെ പാപങ്ങളും പിഴകളും നിമിത്തം ഞാനും എല്ലാവരും നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു എന്നാണ് ഇത് നമ്മോട് പറയുന്നത്. ഇതു ശരിയല്ലേ? ഇതല്ലേ യഥാര്‍ത്ഥ സംഗതി? ദിനംതോറും നിങ്ങള്‍ ചെയ്യുന്ന പിഴകളുടെ പാപം നിമിത്തം നിങ്ങളും നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു എന്ന് യഥാര്‍ത്ഥമായും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ പാപങ്ങള്‍ക്കായി നിങ്ങളെ നരകത്തിലേക്ക് വിടുന്നത് ദൈവം നടപ്പാക്കിയ നീതിപൂര്‍വകമായ ന്യായവിധിയാകുന്നു. ഈ ന്യായവിധിയെ നിങ്ങള്‍ അംഗീകരിക്കുന്നുവോ? അംഗീകരിച്ചേ തീരൂ! ഇത് വെറും ഒരു അറിവല്ല, മറിച്ച് ഇതില്‍ വിശ്വസിച്ചു കൊണ്ട് നിങ്ങള്‍ ഇത് സ്വീകരിക്കണം.
ബൈബിള്‍ പറയുന്നു, “ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു” (റോമര്‍ 10:10). നാം നരകത്തിലേക്കായി വിധിക്കപ്പെട്ടവരാണെന്ന് ഹൃദയത്തില്‍ തിരിച്ചറിയുകയും കര്‍ത്താവ് നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തിയ പ്രവൃത്തികളിലൂടെ പൂര്‍ത്തീകരിച്ച രക്ഷയുടെ ദാനം നമുക്ക് നല്‍കിയതിലൂടെ നമ്മെ രക്ഷിച്ചു എന്ന സത്യത്തില്‍ നാം വിശ്വസിക്കുകയും ചെയ്യുമ്പോള്‍ നമുക്കെല്ലാവര്‍ക്കും വിശുദ്ധസ്ഥലത്ത് പ്രവേശിച്ച് അവിടെ വസിക്കുവാന്‍ കഴിയും. ഈ ഭൂമിയിലേക്ക് വന്ന് നമ്മെക്കാള്‍ വളരെയധികം വിലയേറിയവനായ കര്‍ത്താവ് സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ ചുമക്കുകയും ക്രൂശില്‍ രക്തം ചിന്തി മരിക്കുകയും അതുവഴി നമ്മുടെ സകലപാപങ്ങളും കഴുകിക്കളയുകയും നമ്മുടെ ശിക്ഷാവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു എന്നും നാം വിശ്വസിക്കുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ നമ്മെ രക്ഷിച്ചതിലൂടെ ദൈവം നമ്മെ നീതിയുള്ളവരാക്കി മാറ്റി. നമ്മുടെ ഹൃദയാന്തര്‍ഭാഗത്ത് ഇക്കാര്യം നാം യഥാര്‍ത്ഥമായും വിശ്വസിക്കണം. തങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് ഈ സത്യത്തെ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ തന്‍റെ ജനവും വേലക്കാരും ആകുവാന്‍ കഴിയുകയുള്ളു. ഈ സത്യത്തെ മനുഷ്യ നിര്‍മ്മിത ചിന്തകളിലൊന്നായി കരുതുന്നതല്ല സത്യവിശ്വാസം. “ഓ! സമാഗമനകൂടാരത്തിന് ഇങ്ങനെയൊരു അര്‍ത്ഥമുണ്ടല്ലേ? നീല, ധൂമ്രം, ചുവപ്പ് നൂലുകളെകുറിച്ച് എന്‍റെ സഭയില്‍ വച്ച് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അതിന്‍റെ അര്‍ത്ഥം ഇങ്ങനെയും വ്യാഖ്യാനിക്കാം, അല്ലേ!” ഇതുപോലെയാണ് ഈ സത്യത്തില്‍ നിങ്ങള്‍ ഇതുവരെയും വിശ്വസിച്ചിരുന്നത് എങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ആത്മാര്‍ത്ഥമായി നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കേണ്ടുന്ന സമയമാണിത്.
സമാഗമനകൂടാര വാതില്‍ക്കലുള്ള തൂണുകളുടെ ചുവടുകള്‍ താമ്രം കൊണ്ട് പണിതതായിരുന്നു. പക്ഷെ, താമ്രചുവടുകള്‍ ഉപയോഗിച്ചിരിക്കുന്നത് സമാഗമനകൂടാര വാതില്‍ക്കലുള്ള അഞ്ചുതൂണുകള്‍ക്ക് മാത്രമാണ്. അതിവിശുദ്ധസ്ഥലത്തെ തിരശ്ശീലയുടെ നാലു തൂണുകള്‍ക്ക് താമ്രചുവടുകള്‍ക്ക് പകരം വെള്ളി കൊണ്ട് നിര്‍മ്മിച്ച ചുവടുകളാണുള്ളത്. ബൈബിളില്‍ വെള്ളി ദൈവത്തിന്‍റെ ദാനത്തെയും കൃപയേയും കുറിക്കുമ്പോള്‍ സ്വര്‍ണ്ണം നമ്മുടെ ഹൃദയാന്തര്‍ഭാഗത്തെ സത്യവിശ്വാസത്തെയാണ് കാണിക്കുന്നത്. നേരെ മറിച്ച് താമ്രം ആകട്ടെ, പാപത്തിന്‍റെ ന്യായവിധിയെ കുറിക്കുന്നു. നമ്മുടെ പാപം നിമിത്തം ദൈവത്താല്‍ ന്യായം വിധിക്കപ്പെടേണ്ടവരായിരുന്നില്ലേ നമ്മള്‍? നിങ്ങളിലോരോരുത്തരും ദൈവത്തിനും മനുഷ്യര്‍ക്കും മുമ്പെയുള്ള പാപങ്ങളും പിഴകളും നിമിത്തം ന്യായം വിധിക്കപ്പെടേണ്ടതായിരുന്നു. ഇതല്ലേ സത്യം? നിങ്ങള്‍ മാത്രമാണ് ഇങ്ങനെ എന്നല്ല ഞാന്‍ പറയുന്നത്, മറിച്ച് ഞാനും ഇതുപോലെയായിരുന്നുവെന്ന് ദൈവമുമ്പാകെ സമ്മതിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഞാനിത് നിങ്ങളോട് മാത്രമായി ആവശ്യപ്പെടുകയല്ല, എനിക്കും കൂടി വേണ്ടിയാണിത്. എന്നെ സംബന്ധിച്ച് എന്‍റെ പിഴകള്‍ നിമിത്തം അവന്‍റെ ന്യായപ്രമാണം അനുസരിച്ച് ഞാന്‍ ന്യായവിധിക്ക് ഉള്‍പ്പെട്ടവനായിരുന്നുവെന്ന് പൂര്‍ണ്ണമായും ഞാന്‍ ദൈവമുമ്പാകെ തിരിച്ചറിയുന്നു. എന്‍റെ പാപങ്ങള്‍ നിമിത്തം ഞാന്‍ നരകത്തിലേക്ക് പോകേണ്ടവനും ആയിരുന്നു. ഇത് ഞാന്‍ വ്യക്തമായി അംഗീകരിക്കുന്നു.
അത്തരത്തിലുള്ള ഒരു മനുഷ്യനായ എനിക്കു വേണ്ടി കര്‍ത്താവ് ഈ ഭൂമിയിലേയക്ക് വന്നു. മനുഷ്യജഡത്തില്‍ വന്ന അവന്‍ സ്നാനപ്പെട്ടതിലൂടെ എന്‍റെ സകലപാപങ്ങളും തന്‍റെ സ്വന്തം ശരീരത്തില്‍ ചുമന്ന് ക്രൂശില്‍ മരിച്ചതിലൂടെ എന്‍റെ പാപങ്ങളുടെ സകലശിക്ഷാവിധിയും വഹിച്ച് മരിച്ചവരില്‍ നിന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതിലൂടെ എന്‍റെ സമ്പൂര്‍ണ്ണ രക്ഷകനായി തീര്‍ന്നു. ഇതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ അങ്ങനെ വിശ്വസിച്ചപ്പോള്‍ സൃഷ്ടിക്കു മുമ്പെ ദൈവം പദ്ധതിയിട്ടിരുന്ന എന്‍റെ രക്ഷ പൂര്‍ത്തിയായി. എന്‍റെ ഹൃദയാന്തര്‍ഭാഗത്ത് ഞാനിതിനെ വിശ്വസിച്ചപ്പോഴാണ് ഇതു പൂര്‍ത്തിയായത്.
നിങ്ങളുടെ ഹൃദയങ്ങളും ഇതുപോലെയായിരിക്കണം. ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ ലോകസ്ഥാപനത്തിനു മുമ്പുതന്നെ യേശുക്രിസ്തുവില്‍ ദൈവം പദ്ധതിയിട്ട നിങ്ങളുടെ രക്ഷ നിങ്ങളുടെ ഹൃദയങ്ങളിലും പൂര്‍ത്തിയാകും. നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് ഈ പദ്ധതിയില്‍ നിങ്ങള്‍ വിശ്വസിക്കുമ്പോള്‍ നിങ്ങളെ തന്‍റെ ജനമാക്കുവാനുള്ള ദൈവത്തിന്‍റെ പദ്ധതിയാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ രക്ഷ നിങ്ങളുടെ ഉള്ളിലേക്ക് വരുന്നത്. നമ്മുടെ ജഡിക ചിന്തകളാല്‍ രക്ഷ നേടുവാന്‍ കഴിയുകയില്ല. ഏതെങ്കിലും ദൈവശാസ്ത്രപരമായ ഉപദേശങ്ങളിലൂടെയും രക്ഷ വരുന്നില്ല. മറിച്ച് സത്യത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമാണ് ഇതു വരുന്നത്.
 

യേശുക്രിസ്തുവിലുള്ള ഈ രക്ഷ സൃഷ്ടിക്കു മുന്‍പെ പദ്ധതിയിട്ടിരുന്നു

യേശുക്രിസ്തുവിന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും നമുക്ക് നല്‍കപ്പെട്ട ദാനമാണ് രക്ഷ. ഈ രക്ഷ ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പെ യഥാര്‍ത്ഥമായും പൂര്‍ത്തിയായി. ഈ രക്ഷയുടെ ദാനത്തില്‍ നിന്നും ആരും തന്നെ ഒഴിവാക്കപ്പെടുന്നില്ല. കാരണം സകലരുടെയും പാപങ്ങള്‍ തുടച്ചു നീക്കുവാനുള്ള രക്ഷയുടെ ദൈവീക പദ്ധതിയാണ് യേശു പൂര്‍ത്തീകരിച്ചത്. അപ്രകാരം തങ്ങളുടെ ഹൃദയാന്തര്‍ഭാഗത്തായി ഈ രക്ഷയെ വിശ്വസിക്കുന്ന സകലരും ദൈവത്തിന്‍റെ മക്കളായിത്തീരുന്നു. അവരുടെ സകലപാപങ്ങളും തുടച്ചു നീക്കപ്പെട്ട് മഞ്ഞുപോലെ വെളുക്കുന്നു. അവരെല്ലാവരും തങ്ങളുടെ പാപക്ഷമ സൗജന്യമായി സ്വീകരിക്കുന്നു.
എങ്കിലും പാപക്ഷമ പ്രാപിക്കാത്ത അനേകര്‍ ഈ ലോകത്തിലുണ്ട്. ആരാണീ ജനങ്ങള്‍? ഇതിനെക്കുറിച്ച് അറിയാമെങ്കിലും ഈ സത്യത്തില്‍ വിശ്വസിക്കാത്തവരാണ് അവര്‍. തങ്ങള്‍ നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്ന് തങ്ങളുടെ ഹൃദയത്തില്‍ ഏറ്റുപറയാത്തവരും ജലം, രക്തം, ആത്മാവ് എന്നിവയുടെ സുവിശേഷത്തെ തിരിച്ചറിയാത്തവരും ആണിവര്‍. അത്തരക്കാര്‍ക്ക് കര്‍ത്താവുമായി ഒന്നും ചെയ്യുവാനില്ല.
തങ്ങളുടെ പാപം നിറഞ്ഞ സ്വഭാവത്തെ അറിയുകയും ആ പാപങ്ങള്‍ നിമിത്തം ശിക്ഷിക്കപ്പെടേണ്ടവരും നരകത്തില്‍ തള്ളപ്പെടേണ്ടവരുമായിരുന്നു നമ്മളെന്ന് തിരിച്ചറിയുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ദൈവത്തിന്‍റെ രക്ഷ നല്‍കപ്പെടുകയുള്ളു. നീല, ധൂമ്രം, ചുമപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തെടുത്ത സമാഗമനകൂടാര വാതിലായ തിരശ്ശീല സ്ഥാപിച്ച അഞ്ചുതൂണുകള്‍ ഏതിനു മുകളിലായാണ് നില്‍ക്കുന്നത്? അവ താമ്രചുവടുകളുടെ മുകളിലാണ് നില്‍ക്കുന്നത്. നിങ്ങളും ഞാനും പാപങ്ങള്‍ നിമിത്തം നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു. ഈ സത്യം അംഗീകരിച്ചാല്‍ മാത്രമേ നമ്മുടെ രക്ഷ ആ അംഗീകാരത്തിനു മുകളില്‍ നില്‍ക്കുകയുള്ളു. “ദൈവം ലോകത്തെ സ്നേഹിച്ചു”, നിങ്ങള്‍ക്കും എനിക്കും വേണ്ടി കര്‍ത്താവ് ഈ ഭൂമിയിലേയ്ക്ക് വന്നു, സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ടു, ക്രൂശില്‍ തന്‍റെ രക്തം ചിന്തി യാഗമായിത്തീര്‍ന്നു, അതുവഴി നമ്മുടെ പാപങ്ങളില്‍ നിന്നുള്ള രക്ഷ നല്‍കിത്തന്നു.
ആയതിനാല്‍ നമ്മുടെ ഹൃദയാന്തര്‍ഭാഗത്തായി ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം യഥാര്‍ത്ഥമായും വിശ്വസിക്കണം. “ഞാന്‍ സത്യമായും നരകത്തിലേക്ക് വിധിക്കപ്പെട്ടവനായിരുന്നു; എങ്കിലും വെള്ളത്തിലൂടെയും, ആത്മാവിലൂടെയും കര്‍ത്താവ് എന്നെ രക്ഷിച്ചു” എന്ന കാര്യം നമ്മുടെ ഹൃദയങ്ങളില്‍ ഒരിക്കല്‍ എങ്കിലും നാം തിരിച്ചറിയണം. രക്ഷിക്കപ്പെടുവാനായി നമ്മുടെ ഹൃദയങ്ങളില്‍ നാം വിശ്വസിക്കുകയും വേണം. റോമര്‍ 10:10 പ്രസ്താവിക്കുന്നത് പോലെ “ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കയും വായി കൊണ്ട് രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു”.
നമ്മുടെ ഹൃദയത്തിന്‍റെ ഉള്ളിലായി നമ്മുടെ രക്ഷയില്‍ നാം യഥാര്‍ത്ഥമായി വിശ്വസിക്കുകയും നമ്മുടെ വായ കൊണ്ട് ഇത് ഏറ്റുപറയുകയും വേണം. “നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ കര്‍ത്താവ് എന്നെ രക്ഷിച്ചു. നരകത്തിലേക്ക് തള്ളപ്പെട്ട് ശിക്ഷിക്കപ്പെടേണ്ടവനായിരുന്നു ഞാന്‍, എന്നാല്‍ എനിക്ക് പകരമായി എന്‍റെ സകലപാപങ്ങളും കര്‍ത്താവ് കഴുകിക്കളയുകയും അവയെ ചുമക്കുകയും എനിക്ക് പകരമായി സകലശിക്ഷാവിധിയും സഹിക്കുകയും അതുവഴി എന്നെ പൂര്‍ണ്ണമായും രക്ഷിക്കുകയും ചെയ്തു. സമ്പൂര്‍ണ്ണമായ ഒരു ദൈവപൈതലായി അവനെന്നെ മാറ്റി”. ഈ രീതിയില്‍ നമ്മുടെ ഹൃദയാന്തര്‍ഭാഗത്തു നാം വിശ്വസിക്കുകയും നമ്മുടെ വായ കൊണ്ട് ഏറ്റുപറയുകയും വേണം. നിങ്ങള്‍ വിശ്വസിക്കുന്നുവോ?
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തില്‍ വിശ്വസിച്ചിരുന്നാലും ഈ രീതിയില്‍ കര്‍ത്താവ് നിങ്ങളെ രക്ഷിച്ചു എന്നു വിശ്വസിച്ചിലുന്നാലും ഏതെങ്കിലും അവസരത്തില്‍ നിങ്ങള്‍ നരകത്തിലേക്ക് തള്ളപ്പെടേണ്ട വനായിരുന്നു എന്ന വസ്തുതയെ നിങ്ങള്‍ അംഗീകരിക്കാതിരുന്നിട്ടുണ്ടോ? ബൈബിള്‍ പറയുന്നു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി തീര്‍ന്നു” (റോമര്‍ 3:23). എല്ലാവരും പാപം ചെയ്തതിനാല്‍ നരകത്തിലേക്ക് പേകേണ്ടവരാണ് എങ്കിലും കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന്, സ്നാനപ്പെട്ട്, കുരിശില്‍ മരിച്ച്, മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്ത് അതുവഴി നമ്മെ പൂര്‍ണ്ണമായും നീതികരിച്ചു എന്നു വിശ്വസിക്കുന്നതാണ് സത്യവിശ്വാസം.
എന്തതിശയകരമാണ് ഈ രക്ഷ? തികച്ചും അത്ഭുതകരം തന്നെ അല്ലേ? സമാഗമനകൂടാരം ഏതെങ്കിലും രീതിയില്‍ നിര്‍മ്മിച്ചതായിരുന്നില്ല, മറിച്ച് വളരെ വിശാലമായ വിശദീകരണങ്ങളോടു കൂടിയ ദൈവത്തിന്‍റെ വചനങ്ങള്‍ക്കനുസരിച്ചാണ് പണിയപ്പെട്ടത്. സമാഗമനകൂടാരത്തിലൂടെ തന്‍റെ വിലയേറിയ ജീവന്‍ നല്‍കി നമ്മെ രക്ഷിക്കുന്ന വിധത്തെയാണ് വിശദമായി ദൈവം മുന്‍കൂട്ടി പറഞ്ഞിരിക്കുന്നത്. സ്നാനപ്പെട്ടതിലൂടെയും കുരിശില്‍ മരിച്ചതിലൂടെയും യേശു വിലയേറിയ രക്ഷ നല്‍കി എന്നതും ഈ കാര്യത്തെ നമ്മുടെ ഹൃദയാന്തര്‍ഭാഗത്ത് നാം വിശ്വസിക്കേണ്ടതാണ് എന്നതും സമാഗമനകൂടാരത്തിലൂടെ അവന്‍ നമ്മോട് പറയുന്നു. നിങ്ങള്‍ക്കു വേണ്ടിയുള്ള രക്ഷ ആര്‍ക്കു നല്‍കാന്‍ കഴിയും? നിങ്ങളെപ്പോലെ മനുഷ്യജഡത്തില്‍ വന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങള്‍ക്ക് രക്ഷപ്രാപിക്കാം.
നിങ്ങളുടെ പാപങ്ങളെ ആരെങ്കിലും ചുമക്കുകയും നിങ്ങള്‍ക്കു പകരമായി ശിക്ഷ ഏല്‍ക്കുകയും ചെയ്തു എങ്കില്‍ അവരോട് നന്ദിയുള്ളവരായിരിക്കുവാന്‍ മറ്റ് കാരണമൊന്നും അന്വേഷിക്കേണ്ടതില്ല. നമ്മെക്കാളും പതിനായിരം മടങ്ങ് ധനികനും മാന്യനും ആയ യേശുകര്‍ത്താവ് നമുക്ക് പകരമായി തന്‍റെ വിലയേറിയ യാഗം അര്‍പ്പിച്ചുവെങ്കില്‍ എന്തുമാത്രം നന്ദിയുള്ളവരായിരിക്കേണം നമ്മള്‍? തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയുള്ള രക്ഷ ഉന്നതനായ കര്‍ത്താവ് നല്‍കി എന്ന വസ്തുത എത്ര വിലയേറിയ സമ്മാനമാണ്. ഈ സമ്മാനം എന്തുമാത്രം അമൂല്യമാണ്? നമ്മുടെ ഹൃദയങ്ങളില്‍ ഇത് വിശ്വസിക്കാതിരിപ്പാന്‍ നമുക്കെങ്ങനെ കഴിയും?
തങ്ങളുടെ പാപപങ്കിലതയെ അംഗീകരിക്കുന്നവരെല്ലാം ഈ സത്യത്തില്‍ വിശ്വസിക്കണം എന്നു പറയുന്നതിനു കാരണം ഇതാണ്. തങ്ങള്‍ നരകത്തിലേക്ക് തള്ളപ്പെടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്ന് അംഗീകരിക്കുന്നവരാണ് ഈ സത്യത്തില്‍ വിശ്വസിക്കാന്‍ യോഗ്യതയുള്ളവര്‍. തങ്ങള്‍ യഥാര്‍ത്ഥമായും പാപികള്‍ ആണെന്നും നിശ്ചയമായും നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്നും തിരിച്ചറിയുന്നവര്‍ മാത്രമാണ് ദൈവത്തിന്‍റെ വിലയേറിയ രക്ഷയില്‍ വിശ്വസിക്കാനും വിശ്വാസത്താല്‍ അതു നേടുവാനും യോഗ്യതയുള്ളവര്‍. തങ്ങളുടെ ഹൃദയങ്ങളില്‍ ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ സഭയുടെ വേലക്കാരാകുവാനും കഴിയും.
ഒന്നിനെക്കുറിച്ചും പ്രശംസിപ്പാനില്ലാത്ത നികൃഷ്ട ജീവികളാണ് നമ്മള്‍. തങ്ങളുടെ ഭാഗികമായ കഴിവുകള്‍ ഉപയോഗിച്ച് ലോകപ്രശസ്തരായവരുമായി തുലനം ചെയ്യുമ്പോഴാണ് ഈ അവസ്ഥ എങ്കില്‍ സര്‍വ്വശക്തനും സമ്പൂര്‍ണനും വിശുദ്ധനും ആയ ദൈവമുമ്പാകെ പ്രശംസിക്കുവാന്‍ നാം എങ്ങനെ ധൈര്യപ്പെടും? നമ്മുടെ പിഴകള്‍ നിമിത്തം മരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതിരുന്ന നമ്മെ കര്‍ത്താവ് രക്ഷിച്ചു, എന്ന് അംഗീകരിക്കുക മാത്രമാണ് അവനു മുമ്പാകെ നമുക്ക് ചെയ്യാവുന്ന കാര്യം.
“പാപത്തിന്‍റെ ശമ്പളം മരണമത്രേ. ദെവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ” (റോമര്‍ 6:23). എന്നു ബൈബിള്‍ നമ്മോടു പറയുന്നു. തീര്‍ച്ചയായും നമ്മുടെ പാപങ്ങള്‍ നിമിത്തം പാപത്തിന്‍റെ ശമ്പളമായ മരണം നാം ഏല്‍ക്കേണ്ടി വരും. എന്നാല്‍ നരകത്തിലേക്കു പോകേണ്ടിയിരുന്ന നമ്മെ കര്‍ത്താവു രക്ഷിച്ചിരിക്കയാല്‍ ഈ വിശ്വാസത്താല്‍ ഇപ്പോള്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. ഈ വിശ്വാസത്തില്‍ നിന്ന് നാം പുറത്തായാല്‍ നമ്മളെല്ലാവരും നൂറാമത്തെ തവണയും നരകത്തിലേക്ക് വിധിക്കപ്പെടുമായിരുന്നു. ഇതല്ലേ സംഗതി? തീര്‍ച്ചയായും നാം എല്ലാവരും നരകത്തിലേക്ക് തള്ളപ്പെടുവാന്‍ യോഗ്യരായിരുന്നു.
എന്നാല്‍ ഉന്നതനായ കര്‍ത്താവ് അളവില്ലാത്ത സ്നേഹത്തോടുകൂടി ഈ ഭൂമിയിലേക്ക് വന്ന് സ്നാനപ്പെട്ട് തന്‍റെ രക്തവും ചിന്തി ക്രൂശില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ നമുക്ക് ഉറപ്പായിരുന്ന നരകത്തില്‍ നിന്നും നാം രക്ഷപ്പെട്ടിരിക്കുന്നു. നമുക്ക് പകരമായി കര്‍ത്താവ് തന്‍റെ വിലയേറിയ ജീവന്‍ ഉപേക്ഷിച്ചതിനാല്‍ നാം പാപമോചനവും നേടിയിരിക്കുന്നു. സംഗതി ഇതായിരിക്കെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും ഒരിക്കലായി കര്‍ത്താവ് നമ്മെ രക്ഷിച്ചു എന്നതും അതുവഴി രക്ഷയുടെ ദാനം നല്‍കി എന്നതും എങ്ങനെ നാം വിശ്വസിക്കാതിരിക്കും? നീതിമാന്മാരാകുന്നത് എങ്ങനെ നമുക്ക് നിരസിക്കാനാകും? ഇതില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ എങ്ങനെ കഴിയും? സമാഗമനകൂടാരത്തിലെ തിരശ്ശീല വാതിലിന്‍റെ തൂണുകള്‍ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞതുപോലെ നിര്‍ബന്ധമായും നമ്മുടെ ഹൃദയങ്ങളും വിശ്വാസം കൊണ്ടു പൊതിയണം. നമ്മെ പൂര്‍ണ്ണമായും ഒരു കുറവും ഇല്ലാതെയും വിശ്വാസം കൊണ്ട് പൊതിയണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മുടെ ഹൃദയാന്തര്‍ഭാഗത്തു നാം വിശ്വസിക്കണം. ഈ സത്യസുവിശേത്തെ നമ്മുടെ ഹൃദയാന്തര്‍ഭാഗത്തു വിശ്വസിക്കാതെ ദൈവമുമ്പാകെ പോകുവാന്‍ നമുക്ക് കഴിയുകയില്ല.
നാം പൂര്‍ണ്ണമായും നരകത്തിലേക്ക് വിധിക്കപ്പെട്ട പാപികളായി മാറിയത് വിശ്വാസത്താലാണ്. ദൈവമുമ്പാകെ നീതികരിക്കപ്പെടുന്നതും വിശ്വാസത്താല്‍ തന്നെ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വിശ്വാസത്താലാണ് പാപികള്‍ക്ക് തങ്ങളുടെ പാപത്തില്‍ നിന്ന് മോചനം ലഭിക്കുന്നത് - കര്‍ത്താവ് വെള്ളത്തിനാലും രക്തത്തിനാലും നമ്മെ രക്ഷിച്ചുവെന്ന് വിശ്വസിക്കുന്നതിനാല്‍ തന്നെ. “ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കു നിയമിച്ചിരിക്കുന്നു” (എബ്രായര്‍ 9:27) എന്ന കര്‍ത്താവിന്‍റെ വചനം പൂര്‍ത്തിയാകുന്നത് ഇങ്ങനെയാണ്.
ഈ ലോകത്തില്‍ ഒരിക്കല്‍ നമ്മള്‍ ജനിക്കുമ്പോള്‍ നമ്മുടെ പാപങ്ങള്‍ക്കായി നാം വിധിക്കപ്പെട്ടവരായാണ് ജനിക്കുന്നത്. പക്ഷെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷ എന്ന ദാനം ദൈവം നമുക്ക് നല്‍കി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മുടെ ഹൃദയാന്തര്‍ഭാഗത്ത് നാം വിശ്വസിക്കുമ്പോള്‍ അതുവഴി ദൈവത്തിന്‍റെ മക്കളാകുവാന്‍ നമുക്ക് കഴിയുന്നു. വിശ്വസിക്കുന്ന സകലര്‍ക്കും വ്യവസ്ഥകളില്ലാത്ത രക്ഷയുടെ സ്നേഹം ദൈവം നല്‍കുന്നു. എന്നാല്‍ ഈ സുവിശേഷത്തില്‍ വിശ്വസിക്കാത്തവരുടെ അവിശ്വാസം എന്ന പാപം അവന്‍ ന്യായവിധിക്കുകയും ശിക്ഷിക്കുകയും ചെയ്യും (യോഹന്നാന്‍ 3:16-18).
 

രക്ഷയുടെ ഈ രണ്ട് വസ്തുതകളില്‍ നാം വിശ്വസിക്കണം

നമ്മുടെ പാപങ്ങള്‍ നിമിത്തം മരണത്തിലേക്ക് വിധിക്കപ്പെട്ട പാപികളായിരുന്നു നാം. എന്നാല്‍ ദൈവം പദ്ധതിയിടുകയും നമുക്ക് നല്‍കുകയും ചെയ്ത നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും, പിരിച്ച പഞ്ഞിനൂലിന്‍റെയും രക്ഷയില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളുടെ മോചനം നാം പ്രാപിച്ചിരിക്കുന്നു. വാസ്തവത്തില്‍ “ഞാന്‍ തീര്‍ച്ചയായും നരകത്തിലേക്ക് വിധിക്കപ്പെട്ടവനായിരുന്നു” എന്നും “പക്ഷെ വെള്ളത്തിലൂടെയും രക്തത്തിലൂടെയും കര്‍ത്താവ് എന്നെ രക്ഷിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നും നാം ദൈവമുമ്പാകെ ഏറ്റുപറയണം. ജലം, രക്തം, ആത്മാവ് എന്നിവയുടെ സുവിശേഷത്തില്‍, അതായത്, നീല, ധൂമ്രം, ചുമപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യത്തില്‍ നാം വിശ്വസിക്കണം. നമ്മുടെ ഹൃദയാന്തര്‍ഭാഗത്ത് ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് നാം രക്ഷിക്കപ്പെടുന്നത്. ഈ സുവിശേഷത്തില്‍ വിശ്വസിച്ചതിനാലാണ് നാം രക്ഷിക്കപ്പെട്ടത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് നാം രക്ഷിക്കപ്പെടുന്നത്. നരകത്തിലേക്ക് വിധിക്കപ്പെട്ടിരുന്ന സകല മനുഷ്യരെയും നീല, ധൂമ്രം, ചുമപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും കര്‍ത്താവ് രക്ഷിച്ചു എന്ന് വിശ്വസിക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്ക് ദൈവത്തിന്‍റെ സ്വന്തജനമായിത്തീരുവാന്‍ കഴിയുകയുള്ളു. നിങ്ങള്‍ വിശ്വസിക്കുന്നുവോ? നീല, ധൂമ്രം, ചുമപ്പ് നൂലിലും പിരിച്ച പഞ്ഞിനൂലിലും ഉള്ള വിശ്വാസം മാത്രമാണ് സത്യവിശ്വാസം.
സമാഗമനകൂടാരത്തിന്‍റെ തിരശ്ശീല വാതിലില്‍ വെളിപ്പെടുത്തപ്പെട്ട ആത്മീയ അര്‍ത്ഥം ഇതാണ്. നിങ്ങള്‍ വിശ്വസിക്കുന്നുവോ? തങ്ങളുടെ ഹൃദയങ്ങളില്‍ ഈ സത്യത്തെക്കുറിച്ച് വിശ്വസിക്കുമ്പോള്‍ മാത്രമേ സത്യവിശ്വാസത്തെക്കുറിച്ച് വ്യക്തമായി സംസാരിക്കുവാന്‍ അവര്‍ക്കു കഴിയുകയുള്ളു. ഹൃദയത്തില്‍ വിശ്വസിക്കാതെ അധരങ്ങള്‍ കൊണ്ട് വെറുതെ സത്യം ഏറ്റുപറയുന്നതല്ല സത്യവിശ്വാസം; മറിച്ച്, ഈ സത്യത്തെ ഹൃദയാന്തര്‍ഭാഗത്ത് വിശ്വസിച്ചുകൊണ്ട് ഒരുവന്‍/ഒരുവള്‍ തന്‍റെ വായ് കൊണ്ട് ഏറ്റുപറയുന്നതാണ് സത്യവിശ്വാസം. നിങ്ങളെ നിത്യമായി രക്ഷിച്ച നീല, ധൂമ്രം, ചുമപ്പ് നൂലിലും പിരിച്ച പഞ്ഞിനൂലിലുമുള്ള രക്ഷയില്‍ നിങ്ങളെല്ലാവരും തീര്‍ച്ചയായും വിശ്വസിക്കണം.
നാം എത്ര കഠിനമായി അവന്‍റെ വേലചെയ്താലും അതൊന്നും ദൈവത്തോടുള്ള കടപ്പാടിനു തുല്യമാകില്ല. അങ്ങനെയിരിക്കെ, നമ്മുടെ രക്ഷയെ നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും? നരകത്തിലേക്കു മാത്രം വിധിക്കപ്പെട്ടിരുന്ന നിങ്ങളെയും എന്നെയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും കര്‍ത്താവ് രക്ഷിച്ചു എന്നതിനെ നമുക്ക് എങ്ങനെ മറക്കാനാകും? ദിനംതോറും നമ്മുടെ പിഴകള്‍ വെളിപ്പെട്ടുവരുമ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം എങ്ങനെ മറക്കും? രക്ഷിക്കപ്പെടുവാന്‍ ഈ സുവിശേഷമല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലാതിരിക്കെ ഇതേ സുവിശേഷത്തെ നാം എങ്ങനെ അവഗണിക്കും? നാം എപ്പോഴും നന്ദി നിറഞ്ഞവരാണ്. എല്ലായ്പ്പോഴും നമ്മള്‍ സന്തോഷിക്കുന്നു. അവനെ സ്തുതിക്കാതിരിപ്പാന്‍ നമുക്ക് കഴിയുകയില്ല.
ദൈവം മനുഷ്യരെ പാവകളായിട്ടാണ് സൃഷ്ടിച്ചതെന്നും അവരെക്കൊണ്ട് തമാശ കാണിക്കുകയാണ് ചെയ്യുന്നത് എന്നും ഈ സത്യം അറിയാത്തവര്‍ പറയാറുണ്ട്. ദൈവത്തിന് എതിരായി നിന്നുകൊണ്ട് അവര്‍ പറയുന്നതി, “ദൈവത്തിന് ബോറടിച്ചു കാണും. നമ്മളെ അവന്‍റെ പാവകളാക്കി അവന്‍ കളിക്കുകയാണ്. നാം പാപം ചെയ്യുമെന്ന് അവനറിയാം എന്നിട്ടും നാം പാപം ചെയ്യുന്നത് നോക്കിയിരിക്കുന്നു, തുടര്‍ന്ന് പറയുന്നു അവന്‍ പാപികളെ രക്ഷിക്കുന്നു. നമ്മെ കളിപ്പിക്കുകയല്ലേ അവന്‍ ചെയ്യുന്നത്? അവന്‍ പാവകളായിട്ടല്ലേ അപ്പോള്‍ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്?” അസംഖ്യം ജനങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ട്. ദൈവത്തോടുള്ള അമര്‍ഷം തങ്ങളുടെ മനസ്സില്‍ വച്ചുകൊണ്ട് അവന്‍ നമ്മെ യഥാര്‍ത്ഥമായി സ്നേഹിച്ചിരുന്നുവെങ്കില്‍ കുറവുള്ള പാപികളായി നമ്മെ സൃഷ്ടിക്കാതെ പൂര്‍ണ്ണതയുള്ള ജീവികളായി നമ്മെ അവന്‍ സൃഷ്ടിക്കേണ്ടതായിരുന്നില്ലേ എന്ന് അവര്‍ ചോദിക്കും. ദൈവത്തിന്‍റെ ഹൃദയത്തെക്കുറിച്ച് അജ്ഞരായി തുടരുകയും തങ്ങളുടെ കുറ്റാരോപണത്തിന്‍റെ വിരലുകള്‍ അവനു നേരെ ചൂണ്ടുകയും ചെയ്യുന്ന അനേകര്‍ ഉണ്ട്.
 

ദൈവത്താല്‍ നിര്‍മ്മിക്കപ്പെട്ട സൃഷ്ടികളാണ് നമ്മള്‍

മൃഗങ്ങളും സസ്യങ്ങളും എന്നപോലെ മനുഷ്യരും ദൈവത്തിന്‍റെ സൃഷ്ടികളാണ്. പക്ഷെ മൃഗങ്ങളെയും സസ്യങ്ങളെയും നിര്‍മ്മിച്ചതുപോലെ അല്ല ദൈവം മനുഷ്യരായ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. നമ്മെ നിര്‍മ്മിക്കുന്നതിനു മുമ്പുതന്നെ തന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ നമ്മെ അവന്‍റെ സ്വന്തജനം ആക്കണമെന്നും അവന്‍റെ മഹത്വത്തില്‍ ചേരുവാന്‍ അനുവദിക്കണമെന്നും ദൈവം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഈ ഉദ്ദേശ്യത്തിനായിട്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. മറ്റു സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമായിരുന്നു മനുഷ്യസൃഷ്ടിയുടെ ഉദ്ദേശ്യം. അപ്പോള്‍ എന്തുദ്ദേശ്യത്തോടുകൂടിയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചത്? അവന്‍റെ രാജ്യത്തില്‍ സകല മഹത്വത്തിലും തേജസ്സിലും നിത്യകാലം വസിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു. അല്ലാതെ ദൈവമഹത്വത്തെ വെറുതെ സ്തുതിക്കുവാനായി സൃഷ്ടിച്ച മൃഗങ്ങളെയും സസ്യങ്ങളെയും പോലെ അല്ല മനുഷ്യസൃഷ്ടിയുടെ ദൈവീക ഉദ്ദേശ്യമെന്നത് തങ്ങളുടെ പാപപൂര്‍ണ്ണമായ സ്വത്വത്തെക്കുറിച്ച് അറിയുവാന്‍ അവരെ കഴിവുള്ളവരാക്കുകയും സൃഷ്ടിയുടെ കര്‍ത്താവായി തങ്ങളെ രക്ഷിച്ച രക്ഷകനെ തിരിച്ചറിയുകയും വിശ്വസിക്കുകയും അതുവഴി പൂര്‍ണ്ണരാകുന്ന അവരെ ഭാവിയില്‍ ദൈവരാജ്യത്തില്‍ കടക്കുവാന്‍ യോഗ്യരാക്കുകയും ചെയ്യുക എന്നതാണ്.
ദൈവം നമ്മളെ യന്ത്രമനുഷ്യരോ, പാവകളോ ആയിട്ടല്ല സൃഷ്ടിച്ചിരിക്കുന്നത്, മറിച്ച് തങ്ങളുടെ സൃഷ്ടിതാവിനെ തിരിച്ചറിഞ്ഞ്, രക്ഷകനില്‍ വിശ്വസിച്ച്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ വീണ്ടും ജനിക്കുന്ന തന്‍റെ മക്കളായി മാറുവാനാണ് അവന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. അപ്രകാരം നമ്മുടെ സൃഷ്ടിയുടെ ഈ ഉദ്ദേശ്യം പിന്തുടര്‍ന്ന് നമുക്ക് മഹത്വത്തെ പ്രാപിക്കുവാനും സന്തോഷിക്കുവാനും കഴിയും. ഈ സുവിശേഷം കൊണ്ട് മറ്റുള്ളവര്‍ക്കായുള്ള സേവനം ചെയ്യുവാന്‍ ഈ ഭൂമിയില്‍ നമ്മെ നാം ത്യാഗം ചെയ്യുന്നു എങ്കില്‍ ദൈവരാജ്യത്തില്‍ നാം സേവിക്കപ്പെടും. മാനവജാതിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ അടിസ്ഥാന പദ്ധതി എന്തായിരുന്നു എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്? ദൈവത്തിന്‍റെ മഹത്വവും തേജസ്സും എന്നേക്കും ആസ്വദിക്കുവാന്‍ മനുഷ്യരെ യോഗ്യരാക്കുക എന്നതാണത്. മാനവജാതിയുടെ സൃഷ്ടികര്‍മ്മത്തിലുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം അവരെ തന്‍റെ ജനമാക്കുകയും തന്‍റെ മഹത്വത്തിലും തേജസ്സിലും ഭാഗമാകുവാന്‍ അവരെ അനുവദിക്കുകയും ചെയ്യുക എന്നതാണ്.
നമ്മള്‍ എന്തിനാണ് ജനിച്ചത്? ജീവിതത്തിന്‍റെ ഉദ്ദേശ്യമെന്താണ്? നാം എവിടെ നിന്നാണ് വന്നത്? എവിടേക്കാണ് പോകുന്നത്? ഇത്തരം തത്വചിന്താപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തതിനാല്‍, ഈ പ്രശ്നത്തിന്‍റെ പരിഹാരം കണ്ടെത്താനുള്ള മാനസിക വ്യഥയിലാണ് ജനങ്ങള്‍. തങ്ങളുടെ സ്വന്തം ഭാവി എന്തെന്നുപോലും അറിയാത്ത ചിലരാകട്ടെ, ഭാവിപ്രവചനക്കാരും ലക്ഷണവിദ്യക്കാരുമായിത്തീരുന്നു. നമ്മെ സൃഷ്ടിച്ച യഥാര്‍ത്ഥ ദൈവത്തെ തിരിച്ചറിയുന്നതിലും തങ്ങള്‍ക്കായി അവന്‍ നല്‍കിയ രക്ഷയില്‍ വിശ്വസിക്കുന്നതിലും മാനവരാശി പരാജയപ്പെട്ടതിന്‍റെ ഫലങ്ങളാണ് ഇവയെല്ലാം.
എന്നാല്‍ നമ്മെ അവന്‍റെ സ്വന്തജനമാക്കുവാന്‍, മറ്റുള്ള സകലസൃഷ്ടികളില്‍ നിന്നും വ്യത്യസ്തരായി ദൈവം നമ്മെ സൃഷ്ടിച്ചു. നമ്മുടെ സൃഷ്ടി കര്‍മ്മത്തിനും മുമ്പെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും നമ്മുടെ രക്ഷ പദ്ധതിയിട്ട ദൈവം, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മെ രക്ഷിച്ചു. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ നിയമത്തിലൂടെ നമ്മെ രക്ഷിച്ച ദൈവം വാസ്തവമായും നമുക്കുള്ള അവന്‍റെ ഉദ്ദേശ്യം പൂര്‍ത്തീകരിച്ചു.
ആകയാല്‍ യേശുക്രിസ്തുവിലുള്ള നിത്യജീവന്‍ നമുക്ക് നല്‍കുക എന്ന ദൈവീക പദ്ധതിയെക്കുറിച്ച് നാം അറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. ഇക്കാര്യം നമ്മള്‍ അറിയുന്നില്ലെങ്കില്‍ ജീവിതത്തിന്‍റെ മര്‍മ്മം എപ്പോഴും ദുര്‍ഗ്രാഹ്യമായിതന്നെ തുടരും. നാം എന്തിനാണ് ഈ ലോകത്തില്‍ ജനിച്ചത്? എന്തിനായി നാം ജീവിക്കണം? എന്തിനായി നാം ഭക്ഷണം കഴിക്കണം? നേരത്തെ വിധിക്കപ്പെട്ട ഒരു ജീവിതം നമ്മള്‍ എന്തിനായി ജീവിക്കണം? ജനനത്തിന്‍റെയും മരണത്തിന്‍റെയും പ്രായാധിക്യത്തിന്‍റെയും രോഗത്തിന്‍റെയും പ്രഹേളികയ്ക്ക് എങ്ങനെ നാം ഉത്തരം കണ്ടെത്തും? നമ്മുടെ പാപങ്ങള്‍ നിമിത്തം നാം നരകത്തില്‍ പോകുന്നത് എന്തിനാണ്? എന്തുകൊണ്ടാണ് ജീവിതം ദു:ഖപര്യവസായി ആകുന്നത്? എന്തുകൊണ്ടാണ് ജീവിതം വേദനാപൂര്‍ണ്ണമാകുന്നത്? ഈവിധ സകല ചോദ്യങ്ങള്‍ക്കും യേശുക്രിസ്തുവില്‍ നമ്മെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ദൈവത്തില്‍ നിന്നും ഉത്തരം കണ്ടെത്താന്‍ കഴിയും.
ഈ ഭൂമിയില്‍ ജനിക്കുവാനും നമ്മുടെ കഠിനവും ദുരിത പൂര്‍ണ്ണവുമായ ജീവിതം നയിക്കുന്നതിനിടയിലും സ്വര്‍ഗ്ഗരാജ്യത്തിനായി പ്രത്യാശിക്കുവാനും ദൈവം നമ്മെ അനുവദിച്ചു. നരകത്തിലേക്കു വിധിക്കപ്പെട്ടിരുന്ന നമ്മെ സകലപാപങ്ങളില്‍ നിന്നും നിങ്ങളെയും എന്നെയും രക്ഷിക്കുവാനും അങ്ങനെ നമുക്ക് നിത്യജീവന്‍ പ്രാപിക്കുവാനും ഇടയാകുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കുമ്പോള്‍ ജീവിതത്തിന്‍റെ സകലചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കുന്നു.
 

നിങ്ങള്‍ക്കും എനിക്കും വേണ്ടി മഹത്തും സമൃദ്ധവുമായ ഒരു പദ്ധതി ദൈവത്തിനുണ്ട്

ദൈവം പദ്ധതിയിട്ടതുപോലെ അവന്‍ തന്‍റെ പുത്രനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയക്കുകയും സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകലപാപങ്ങളും അവന്‍റെ വിലയേറിയ ശരീരത്തില്‍ കടത്തിവിടുകയും നമുക്ക് പകരമായി ശിക്ഷ വിധിച്ച് മരണത്തിന് ഏല്‍പ്പിക്കുകയും അതുവഴി നിത്യനാശത്തെ അഭിമുഖീകരിച്ചിരുന്ന നമ്മെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും, ശാപങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ നാം ഈ സത്യത്തില്‍ വിശ്വസിക്കുകയും ഒഴിവാക്കാനാവാത്ത നാശത്തിന്‍റെ വിധിയില്‍ നിന്നും ദൈവപുത്രന്‍റെ രാജ്യത്തിലേക്ക് നമ്മെ നീക്കിയതിനും നിത്യജീവനില്‍ സന്തോഷിക്കാന്‍ നമ്മെ ഒരുക്കിയതിനും, നമ്മുടെ നന്ദി നാം ദൈവത്തിന് അര്‍പ്പിക്കുകയും വേണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സമാഗമനകൂടാരത്തിന്‍റെ വാതിലുകളില്‍ തൂക്കപ്പെട്ടിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്ത തിരശ്ശീലയില്‍ വെളിപ്പെടുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് ദൈവത്തില്‍ നിന്നുള്ള രക്ഷയുടെ സത്യം.
സമാഗമന കൂടാര വാതിലിന്‍റെ തൂണുകളുടെ താമ്രചുവടുകള്‍ അടിസ്ഥാനപരമായി പാപം നിറഞ്ഞ നമ്മുടെ ജീവിതത്തെ കാണിക്കുകയും അതുവഴി വെള്ളത്തിന്‍റെയും യേശുവിന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ നമ്മെ ഒരുക്കുകയും ചെയ്യുന്നു. സമാഗമനകൂടാരത്തിന്‍റെ തൂണുകളും നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്ത തിരശ്ശീലയും, നരകത്തിലേക്ക് വിധിക്കപ്പെട്ട നമ്മെ, നമ്മുടെ ശിക്ഷാവിധിയില്‍ നിന്നും യേശുക്രിസ്തുവിന്‍റെ വിലയേറിയ യാഗത്തിലൂടെ രക്ഷിച്ച ദൈവത്തിന്‍റെ കരുണയെ വെളിപ്പെടുത്തുന്നു. അങ്ങനെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ എന്‍റെ സകലപാപങ്ങളില്‍ നിന്നും ഞാന്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങളും അങ്ങനെ വിശ്വസിക്കുന്നുവോ?
സമാഗമനകൂടാരത്തില്‍ വെളിപ്പെടുന്ന സത്യത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? നിങ്ങളും ഞാനുമെല്ലാം ഭാഗ്യമുള്ളവരാണ്. നരകത്തിലേക്കു ഓടിക്കൊണ്ടിരിക്കുന്ന അനേകരുള്ളപ്പോള്‍ നമ്മള്‍ സത്യം കണ്ടെത്തുകയും ഇപ്പോള്‍ യേശുക്രിസ്തുവില്‍ ജീവിക്കുകയും ചെയ്യുന്നു എന്നത് തീര്‍ച്ചയായും വലിയൊരനുഗ്രഹമാണ്. ഈ ലോകത്തില്‍ വിലയില്ലാത്തവരും പ്രയോജനമില്ലാത്തവരുമായിരുന്നു നമ്മള്‍, ഇവിടെ ജനിച്ചുപോയതിനാല്‍ പാപം ചെയ്യുന്നതും നരകത്തിലേക്ക് പോകുന്നതും ഒഴിവാക്കുവാനാകാതെ ഭീരുത്വത്തിന്‍റെ ഒരു ജീവിതം നയിച്ച് നരകത്തില്‍ തള്ളപ്പെടേണ്ടവരായിരുന്നു നമ്മള്‍. എങ്കിലും നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേയ്ക്ക് വന്നു സ്നാനപ്പെട്ട്, ക്രൂശില്‍മരിച്ച്, പാപങ്ങളില്‍ നിന്നും എന്നെന്നേക്കുമായി നമ്മെ രക്ഷിക്കുകയും ചെയ്തു. നരകത്തിന് നമ്മോട് ഇനി ഒരു കാര്യവുമില്ലെന്നും നീതിപൂര്‍വ്വവും വിലയേറിയതും ഉപകാരപ്രദവുമായ പ്രവൃത്തികള്‍ ചെയ്യാന്‍ നാം യോഗ്യരായിത്തീര്‍ന്നിരിക്കുന്നു എന്നതും ഓര്‍ത്താല്‍ തികച്ചും ആശ്ചര്യകരം തന്നെ.
തങ്ങളുടെ പാപക്ഷമ ഒരിക്കലായി പ്രാപിച്ചവര്‍ക്കു മാത്രമേ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാനാവുകയുള്ളു. നമ്മുടെ കര്‍ത്താവ് നമ്മുടെ ഭൂതകാലത്തെ പാപങ്ങള്‍ മാത്രമല്ല കഴുകിക്കളഞ്ഞത്. സ്നാനപ്പെട്ടതിലൂടെ നമ്മുടെ ജീവകാലം മുഴുവനുമുള്ള സകലപാപങ്ങളെയും അവന്‍ ചുമക്കുകയും കുരിശില്‍ മരിച്ചതിലൂടെ എന്നെന്നേക്കുമായി നമ്മുടെ സകലപാപങ്ങളെയും അവന്‍ തുടച്ചു നീക്കുകയും ചെയ്തു. ആകയാല്‍, അങ്ങനെ ഒരിക്കലായി പൂര്‍ത്തീകരിക്കപ്പെട്ട രക്ഷയില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമാണ് പുരോഹിതന്മാരുടെ വിശ്വാസമുള്ളത്. അത്തരക്കാര്‍ക്കു മാത്രമേ വിശുദ്ധസ്ഥലത്ത് പ്രവേശിക്കാന്‍ കഴിയുകയുള്ളു.
കര്‍ശനമായി പറഞ്ഞാല്‍, സമാഗമനകൂടാര വ്യവസ്ഥയനുസരിച്ച് സാധാരണ പുരോഹിതര്‍ക്ക് അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കാന്‍ കഴിയില്ല. മഹാപുരോഹിതന് മാത്രമേ കഴിയുകയുള്ളു. എന്നെന്നേക്കുമുള്ള മഹാപുരോഹിതന്‍ യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല. യേശുക്രിസ്തു നമ്മെ രക്ഷിച്ചു എന്ന് വിശ്വസിക്കുന്നവര്‍ക്ക് മാത്രം ദൈവഭവനത്തില്‍ പ്രവേശിക്കാനും യേശുക്രിസ്തുവിനോടൊപ്പം അതിവിശുദ്ധസ്ഥലത്ത് കടക്കാനും കഴിയും.
“എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേല്‍ പാപങ്ങള്‍ക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല; അതുകൊണ്ട് സഹോദരന്മാരെ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയില്‍കൂടി നമുക്ക് പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി തന്‍റെ രക്തത്താല്‍ വിശുദ്ധ മന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് ധൈര്യവും ദൈവാലയത്തിന്മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് നാം ദുര്‍മനസാക്ഷി നീങ്ങുമാറ് ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയം പൂണ്ട് പരമാര്‍ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക” (എബ്രായര്‍ 10:18-22). തങ്ങളെ തിന്മ നിറഞ്ഞവരായി കരുതുകയും നരകത്തിലേക്ക് വിധിക്കപ്പെടുകയും ചെയ്തവര്‍ ശുദ്ധവെള്ളം (യേശുവിന്‍റെ സ്നാനം) കൊണ്ടും യേശുവിന്‍റെ രക്തം കൊണ്ടും തങ്ങളുടെ പാപങ്ങളെ ശുദ്ധീകരിച്ച് പാപക്ഷമ നേടിയാല്‍ അവര്‍ക്ക് ദൈവരാജ്യത്തില്‍ കടക്കുവാനും അവനോടൊപ്പം നിത്യകാലം വസിക്കുവാനും കഴിയും.
നമ്മുടെ പാപങ്ങളെ ഓര്‍ത്ത് ദിനംതോറും അനുതപിച്ചതിനാലല്ല, നമ്മുടെ പാപങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടത്, മറിച്ച് കര്‍ത്താവ് ഈ ഭൂമിയിലേയ്ക്ക് വന്ന് സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകലപാപങ്ങളും ഒരിക്കലായി ചുമന്ന്, ക്രൂശില്‍ ശിക്ഷിക്കപ്പെട്ടതിനാലാണ് അവന്‍ നമ്മുടെ സകല പാപങ്ങളും എന്നെന്നേക്കുമായി തുടച്ചുനീക്കിയത്. “ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം”. യേശു സ്നാനപ്പെടുകയും മാനവജാതിയുടെ പാപങ്ങള്‍ ഒരുക്കലായി ചുമന്നുകൊണ്ട് ലോകത്തില്‍ പാപങ്ങള്‍ക്കായി കുരിശില്‍ മരിക്കുകയും മരണത്തില്‍ നിന്നും ഉയിര്‍ക്കുകയും അതുവഴി നമ്മെ എന്നെന്നേക്കുമായി രക്ഷിക്കുകയും ചെയ്തു. ഈ സത്യത്തെ തങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് വിശ്വസിക്കുന്നവര്‍ക്കു മാത്രമേ വിശുദ്ധസ്ഥലത്തു പ്രവേശിക്കുവാന്‍ കഴിയൂ. നമ്മുടെ കര്‍ത്താവ് ഒരിക്കലായി സകലരെയും രക്ഷിച്ചു എന്നു വിശ്വസിക്കുന്നതിലൂടെയും നമ്മുടെ ജീവകാലം മുഴുവനുമുള്ള സകലപാപങ്ങളുടെയും പ്രപഞ്ചത്തിന്‍റെ തന്നെ സകലപാപങ്ങളുടെയും കാര്യം അവനേറ്റെടുത്തു എന്നു വിശ്വസിക്കുന്നതിലൂടെയും നമ്മുടെ പാപങ്ങളുടെ മോചനം നാം പ്രാപിക്കുന്നു.
സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങള്‍ സകലതും ഒരിക്കലായി കര്‍ത്താവ് ചുമന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ലോകത്തിന്‍റെ പാപങ്ങളെ അവന്‍ തോളില്‍ ചുമന്നു എന്നും കുരിശില്‍ മരിച്ചു എന്നും മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തു എന്നും അതുവഴി ഒരിക്കലായി നമ്മുടെസമ്പൂര്‍ണ്ണ രക്ഷകനായി തീര്‍ന്നു എന്നും നിങ്ങള്‍ വിശ്വസിക്കുന്നുവോ? തന്‍റെ 33 വര്‍ഷത്തെ ജീവിതത്തിലൂടെ ഈ ലോകത്തിന്‍റെ സകലപാപങ്ങളും എന്നെന്നേക്കുമായി നമ്മുടെ കര്‍ത്താവ് തുടച്ചുനീക്കി. ഒരു ചെറിയ കളങ്കം പോലും ബാക്കിവെക്കാതെ മുഴുവനും അവന്‍ അപ്രത്യക്ഷമാക്കി. ഞാന്‍ ഇത് ഹൃദയത്തിന്‍റെ ആഴത്തില്‍ വിശ്വസിക്കുന്നു. അവന്‍ സ്നാനപ്പെട്ടപ്പോള്‍ ലോകത്തിന്‍റെ പാപങ്ങളെ ഒരിക്കലായി ചുമന്നു എന്നും ക്രൂശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ എന്‍റെ സകലപാപങ്ങളുടെയും ശിക്ഷ ഒരിക്കലായി അവന്‍ വഹിച്ചു എന്നും മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വിണ്ടും ജീവിക്കുന്നതിലൂടെ സകലരുടെയും സമ്പൂര്‍ണ്ണ രക്ഷകനായി മാറി എന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്താലാണ് എന്‍റെ സകലപാപങ്ങളില്‍ നിന്നും ഞാന്‍ രക്ഷിക്കപ്പെട്ടത്.
ഇതില്‍ വിശ്വസിക്കുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയും. അതോടൊപ്പം ഈ ഭൂമിയില്‍ വസിക്കുന്ന സമയത്ത് ഈ വിശ്വാസത്തെ നാം ദിനംതോറും ധ്യാനിക്കണം, എന്തുകൊണ്ട്? കാരണം നാം ഇനി ചെയ്യാനിരിക്കുന്ന പാപങ്ങളും കര്‍ത്താവ് ചുമന്നു. പക്ഷെ ഓരോ തവണ നാം പാപം ചെയ്യുമ്പോഴും നിശ്ചയമായും അതേറ്റു പറയണം. അതോടൊപ്പം കത്താവ് തന്‍റെ സ്നാനത്തിലൂടെ ആ പാപങ്ങളെയും ചുമന്നു എന്നു നമ്മുടെ ഹൃദയാന്തര്‍ഭാഗത്തു വിശ്വസിക്കുകയും വേണം. വിശ്വസിക്കുന്നതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ കര്‍ത്താവ് ഏറ്റെടുത്തു എന്ന കാര്യം ഒരിക്കല്‍ കൂടെ നാം തിരിച്ചറിയണം. എന്തിന്? കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വീണ്ടും വീണ്ടും നാം അയവിറക്കുന്നില്ല എങ്കില്‍ നമ്മുടെ ഹൃദയങ്ങള്‍ അശുദ്ധമായിപ്പോകുന്നു. നാമിതുവരെയും ചെയ്തിട്ടില്ലാത്ത പാപങ്ങള്‍ പോലും കര്‍ത്താവു ചുമന്നുനീക്കി എന്നതിനാല്‍ നമ്മുടെ ബലഹീനതകള്‍ വെളിപ്പെടുമ്പോള്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ ഉള്ള അവന്‍റെ ശുശ്രൂഷകളിലെ നമ്മുടെ വിശ്വാസത്തിനായി നാം അവന് നന്ദിയര്‍പ്പിക്കണം.
കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്നു എന്നും നമ്മുടെ പാപങ്ങളെ ഒരിക്കലായി ചുമന്നു എന്നും നാം എല്ലാവരും വിശ്വസിക്കണം. ഒരിക്കലായി നമ്മുടെ സകല പാപങ്ങളും സ്നാനത്തിലൂടെ അവന്‍ സ്വീകരിച്ചതിനാല്‍ യേശുവിലൂടെ കടത്തിവിടപ്പെട്ടു. സ്നാനപ്പെട്ടതിലൂടെയും ക്രൂശില്‍ മരിച്ചതിലൂടെയും യേശുക്രിസ്തു നിത്യരക്ഷ നല്‍കിയതിനാല്‍ ഈ സത്യത്തില്‍ ഉറപ്പോടും ധൈര്യത്തോടും കൂടി നാം വിശ്വസിക്കണം. യോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലുള്ള ഉറച്ച വിശ്വാസത്തിലൂടെ നമുക്ക് ദൈവരാജ്യത്തില്‍ കടക്കാം എന്ന് നമ്മുടെ കര്‍ത്താവായ യേശു പറയുന്നു. “യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു. ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു” (മത്തായി 11:12). ഈ വിശ്വാസത്താലാണ് നമ്മുടെ ശരീരം, ചിന്തകള്‍, മനസ്സ്, ജഡം എന്നിവയിലെ പിഴകളുടെ സകലപാപങ്ങളും നാം മോചിച്ചത്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും കര്‍ത്താവ് ചുമക്കുകയും അതിന്‍റെ സകലശിക്ഷാവിധിയും വഹിക്കുകയും ചെയ്തു എന്ന് വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുവാനും ദൈവരാജ്യത്തില്‍     കടക്കുവാനും നമുക്ക് കഴിയും.
നിങ്ങള്‍ എത്രതന്നെ അയോഗ്യരായിരുന്നാലും ശരി, നിങ്ങള്‍ക്ക് ഈ വിശ്വാസമുണ്ട് എങ്കില്‍ നിങ്ങളാണ് വിശ്വാസി. നിങ്ങള്‍ അയോഗ്യരാണെങ്കിലും കര്‍ത്താവ് നിങ്ങളെ സമ്പൂര്‍ണ്ണമായി രക്ഷിച്ചു എന്നതിനാല്‍ നിങ്ങള്‍ ഇതില്‍ വിശ്വസിക്കണം. നമ്മുടെ കര്‍ത്താവ് എന്നേക്കും ജീവിക്കുന്നതുപോലെ, നമ്മുടെ രക്ഷയും എന്നേക്കും സമ്പൂര്‍ണ്ണമാണ്. യേശുക്രിസ്തു നമുക്ക് നല്‍കിയ രക്ഷയില്‍ വിശ്വസിക്കുക മാത്രമാണ് നാം ചെയ്യേണ്ട ഏക കാര്യം. അത് ശരിയാണ്! നമ്മുടെ ഹൃദയങ്ങളില്‍ അവനില്‍ വിശ്വസിക്കുന്നതിലൂടെ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു.
കര്‍ത്താവ് നമ്മുടെ സമ്പൂര്‍ണ്ണ രക്ഷകനാകയാല്‍ നമ്മുടെ പാപങ്ങളുടെ സകല പ്രശ്നങ്ങളും അവന്‍ പരിഹരിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവ് സ്നാനപ്പെട്ട് ക്രൂശില്‍ തന്‍റെ രക്തം ചിന്തി, ഒരിക്കലായി മരിച്ച്, മരണത്തില്‍ നിന്നും ഉയിര്‍ത്ത്, അതുവഴി നമുക്ക് നിത്യരക്ഷ നല്‍കി എന്നത് നിങ്ങള്‍ വിശ്വസിക്കുന്നുവോ? എത്ര ആശ്ചര്യകരമാണ് ഈ രക്ഷ? നാം പ്രവൃത്തികളില്‍ അയോഗ്യരാണ് എങ്കില്‍പോലും ഈ രക്ഷയില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് ഇപ്പോഴും ദൈവരാജ്യത്തില്‍ കടക്കാം. വിശ്വാസത്താല്‍ മാത്രമാണ് നമുക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനും ദൈവത്തിന്‍റെ മഹത്വമേറിയ വല്ലഭത്വവും തേജസ്സും കണ്ട് സന്തോഷിക്കുവാനും കഴിയുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമേ അതില്‍ സന്തോഷിക്കുവാന്‍ യോഗ്യരാകുന്നുള്ളു. ഈ വിശ്വാസം കൂടാതെ ദൈവരാജ്യത്തില്‍ കാല്‍ ചവിട്ടുവാന്‍ പോലും ആര്‍ക്കും കഴിയില്ല.
നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നമ്മെ രക്ഷിച്ച സത്യം സൃഷ്ടികള്‍ക്കും മുമ്പേ തന്നെ യേശുക്രിസ്തുവില്‍ ദൈവം പദ്ധതിയിട്ടിരുന്നു. നമ്മെ രക്ഷിക്കുവാന്‍ ഉറച്ചുകൊണ്ടാണ് അവന്‍ ഈ ഭൂമിയിലേയക്ക് വരികയും സ്നാനപ്പെട്ട് ഒരിക്കലായി നമ്മുടെ സകല പാപങ്ങളെയും ചുമക്കുകയും ലോകപാപങ്ങളെ കുരിശില്‍ വഹിക്കുകയും ഒരിക്കലായി ശിക്ഷ അനുഭവിക്കുകയും ഒരിക്കലായി മരിക്കുകയും ഒരിക്കലായി മരണത്തില്‍ നിന്ന് ഉയിര്‍ക്കുകയും അതുവഴി നിത്യരക്ഷ നമുക്ക് നല്‍കുകയും ചെയ്തത്. ഇതാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞി നൂലിനാലുമുള്ള അവന്‍റെ ശുശ്രൂഷകളിലൂടെ ലഭിച്ച നമ്മുടെ രക്ഷ. നാം ഈ രക്ഷയില്‍ തീര്‍ച്ചയായും വിശ്വസിക്കണം. അപ്പോള്‍ മാത്രമേ നാം സമ്പൂര്‍ണ്ണമായ ദൈവജനമായി മാറുകയുള്ളൂ. അപ്പോള്‍ മാത്രമേ വിശ്വാസത്താല്‍ നാം ദൈവ വേലക്കാരായും മാറുകയുള്ളൂ. ദൈവരാജ്യത്തിന്‍റെ സമ്പൂര്‍ണ്ണതയില്‍ നാം പ്രവേശിക്കുകയും നിത്യകാലം അതില്‍ വസിക്കുകയും ചെയ്യും.
സമ്പൂര്‍ണ്ണനായ ദൈവം നമ്മെ സമ്പൂര്‍ണ്ണമായി രക്ഷിച്ചു. എങ്കിലും നമ്മുടെ ജഡം കുറവുള്ളതാകയാല്‍ ഓരോ ദിവസവും നമ്മളും കുറവുള്ളവരാണ്. പക്ഷെ ഇതെങ്ങനെ? കര്‍ത്താവ് പൂര്‍ണ്ണമായും സ്നാനപ്പെട്ടപ്പോള്‍, അവന്‍ വാസ്തവമായും നമ്മുടെ പാപങ്ങളെ ചുമന്നുവോ ഇല്ലയോ? തീര്‍ച്ചയായും ചുമന്നു! നമ്മുടെ കര്‍ത്താവ്, തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും ചുമന്നതിനാല്‍, നമ്മുടെ സകലപാപങ്ങളും വാസ്തവമായി തന്‍റെ സ്നാനത്തിലൂടെ അവന്‍റെമേല്‍ കടത്തിവിടപ്പെട്ടു എന്ന് നാം തിരിച്ചറിയുന്നു. നിങ്ങളുടെ പാപങ്ങള്‍ യഥാര്‍ത്ഥമായും യേശുവിലേക്ക് കടത്തിവിട്ടു എന്ന് നിങ്ങള്‍ തിരിച്ചറിയുന്നുവോ? അങ്ങനെ ചെയ്യുന്നതിലൂടെ, യേശു നമ്മുടെ പാപങ്ങളും ലോകത്തിന്‍റെ പാപവും കുരിശില്‍ ചുമക്കുകയും ക്രൂശിക്കപ്പെടുകയും അതുവഴി ദൈവത്തിന്‍റെ രക്ഷാപദ്ധതി പൂര്‍ണ്ണമായും നടപ്പാക്കുകയും ചെയ്തു. നാം കുറവുള്ളവരാണെങ്കിലും, വിശ്വസിക്കുന്നതിലൂടെ നമുക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയും. എന്തില്‍ വിശ്വസിക്കുന്നതിലൂടെ? നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലുമുള്ള അവന്‍റെ ശുശ്രൂഷകളില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് ദൈവരാജ്യത്തില്‍ കടക്കാന്‍ കഴിയും.
പാപമോചനം പ്രാപിച്ചതിനുശേഷം നല്ല വിശ്വാസമുള്ള ഈ കഴിവില്ലാത്തവര്‍ തന്നെയാണ് സഭയില്‍ നന്നായി പ്രവര്‍ത്തിക്കുന്നത്. ദൈവത്തിന്‍റെ സഭ എന്നത് ശക്തന്മാര്‍ ഭരിക്കുന്ന കേന്ദ്രമല്ല; മറിച്ച് കഴിവില്ലാത്തവര്‍ വിശ്വാസത്താല്‍ ഭരിക്കുന്ന സ്ഥലമാണത്. എന്തുകൊണ്ട്? കാരണം ദൈവത്തിന്‍റെ സഭയില്‍ നാം കുറവുള്ളവര്‍ ആണെന്നു അറിയുമ്പോള്‍ മാത്രമേ വിശ്വാസത്താല്‍ കര്‍ത്താവിനെ അനുഗമിക്കുവാന്‍ കഴിയുകയുള്ളു. ഇത് ശുശ്രൂഷയുടെയും മുറിവുകള്‍ സൗഖ്യമാക്കുന്നതിന്‍റെയും സ്ഥലമാണ്. സ്വര്‍ഗ്ഗരാജ്യം എന്നത് “ശിശുക്കള്‍ അണലിയുടെ പൊത്തില്‍ കൈയിടും” (യെശയ്യാവ് 11:8) എങ്കിലും പാമ്പുകടിക്കാത്ത സ്ഥലമാണ്. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നത് ദൈവത്തിന്‍റെ സഭയല്ലാതെ മറ്റൊന്നല്ല. ഇതാണ് ദൈവത്തിന്‍റെ സഭയുടെ അത്ഭുതകരമായ രഹസ്യം.
വിശ്വാസത്താലാണ് നാം ദൈവരാജ്യത്തില്‍ കടക്കുന്നത്. ഉറച്ച വിശ്വാസമുള്ള ബലാല്‍ക്കാരികളാണ് സ്വര്‍ഗ്ഗരാജ്യം കൈവശമാക്കുന്നത് ഈ സത്യത്തെ നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നുവോ? ഞാനും വിശ്വസിക്കുന്നു; ഇതിനാല്‍ ഞാന്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നു.
ഞാന്‍ ദൈവത്തിനു നന്ദിയുള്ളവനാകയാലാണ് ഈ സുവിശേഷത്തെ സേവിക്കുന്നത്. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യം അറിയാത്ത അനേകര്‍ ഇപ്പോഴും ഉള്ളതിനാല്‍ ഞാന്‍ ഈ സത്യത്തിനായി ജീവിക്കുകയും സുവിശേഷത്തെ സേവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവര്‍ ഈ സുവിശേഷത്തെ സേവിക്കുന്നുവോ ഇല്ലയോ എന്ന ചോദ്യത്തെ മാറ്റി നിര്‍ത്തികൊണ്ട്, നിങ്ങള്‍ ഇതില്‍ ആദ്യം വിശ്വസിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. 
യേശു നിങ്ങളുടെ പാപങ്ങളില്‍ നിന്നും ഒരിക്കലായി രക്ഷിച്ചു എന്ന സത്യത്തില്‍ നിങ്ങളെല്ലാവരും വിശ്വസിക്കുകയും അതുവഴി നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.