(പുറപ്പാട് 26:31-33)
“നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവ കൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. നെയ്ത്തുകാരന്‍റെ ചിത്രപണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കണം. പൊന്നു പൊതിഞ്ഞതും പൊന്‍കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല്‍ നില്‍ക്കുന്നതുമായ നാലു ഖദിര സ്തംഭങ്ങളിന്മേല്‍ അതു തൂക്കിയിടണം. കൊളുത്തുകളില്‍ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം തിരശ്ശിലയ്ക്കകത്ത് കൊണ്ടുചെന്നു വയ്ക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കണം”.
സമാഗമകൂടാരത്തിന്‍റെ വസ്തുക്കള്‍
നാലുതരത്തിലുള്ള മൂടുശ്ശീലകളാല്‍ പൊതിയപ്പെട്ട ചെറിയ കൂടാരമാണ് സമാഗമകൂടാരം. വ്യത്യസ്തങ്ങളായ വസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി ഇതിന്‍റെ ചുവര് ഖദിര മരത്തിന്‍റെ 48 പലകകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ പലകയുടെയും ഉയരം 4.5മീറ്ററും (10 മുഴം: 15അടി) വീതി 67.5സെ.മീറ്ററും (1.5 മുഴം: 2.2അടി) ആണ്. എല്ലാ പലകകളിലും സ്വര്‍ണ്ണം പൂശിയിയിരുന്നു.
സമാഗമനകൂടാരത്തിന്‍റെ മൂടുശ്ശീലകള്‍ താഴെപ്പറയുന്ന വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവ കൊണ്ടാണ് ആദ്യത്തെ തിരശ്ശീല നിര്‍മ്മിച്ചിരിക്കുന്നത്. കോലാട്ടു രോമം കൊണ്ടാണ് രണ്ടാമത്തെ മറശ്ശീല നിര്‍മ്മിച്ചിരിക്കുന്നത്. ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ കൊണ്ടാണ് മൂന്നാമത്തെ മറശ്ശീല നിര്‍മ്മിച്ചിരിക്കുന്നത്. നാലാമത്തെ മറശ്ശീല നിര്‍മ്മിച്ചിരിക്കുന്നത് തഹശു തോല്‍ കൊണ്ടാണ്.
സമാഗമകൂടാരത്തിന്‍റെ എല്ലാ വാതിലുകളും നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവ കൊണ്ടുള്ളതാണെന്ന് നാം നേരത്തെ പരിശോധിച്ചതാണ്.
പാപത്തില്‍ നിന്നും മനുഷ്യനെ രക്ഷിച്ച യേശുക്രിസ്തുവിന്‍റെ പ്രവൃത്തികളുടെ വെളിപ്പെടുത്തലാണ് അതിവിശുദ്ധസ്ഥലത്തെ തിരശ്ശീല വാതിലില്‍ ഉപയോഗിച്ചിരിക്കുന്ന നാലുനൂലുകളുടെ നിറങ്ങള്‍. പാപമോചനം എന്ന പാരിതോഷികം നമുക്ക് യേശുക്രിസ്തുവിലൂടെ ലഭിക്കും എന്ന സത്യവെളിച്ചത്തെ ഈ നാലു നിറങ്ങള്‍ വെളിപ്പെടുത്തുന്നതുപോലെ, പൂര്‍ണ്ണമായും നന്ദിയോടും കൃതാര്‍ത്ഥതയോടും ആയിരിക്കുന്ന വിശ്വാസികള്‍ക്ക് ഇത് പ്രത്യേകത നിറഞ്ഞതായിരിക്കും.
വിശുദ്ധസ്ഥലത്തിന്‍റെയും,അതിവിശുദ്ധസ്ഥലത്തിന്‍റെയും വാതിലുകളിലെ വസ്തുക്കള്‍
വിശുദ്ധസ്ഥലത്തിന്‍റെയും, അതിവിശുദ്ധസ്ഥലത്തിന്‍റെയും വാതിലുകളിലെ വസ്തുക്കള്‍ നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞി നൂല്‍ എന്നിവകൊണ്ട് നെയ്ത തുണികളാണ്. സമാഗമനകൂടാരത്തിലെ എല്ലാ വാതിലുകളും ഈ തുണികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശുദ്ധസ്ഥലത്തേക്ക് നയിക്കുന്ന സമാഗമനകൂടാരത്തിലെ വാതിലൂടെ കടന്നു മാത്രമേ ഒരാള്‍ക്ക് അതിവിശുദ്ധസ്ഥലത്തുള്ള തിരശ്ശീലയ്ക്കടുത്ത് എത്താന്‍ കഴിയൂ. നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന തന്‍റെ നാലു ശുശ്രൂഷകളിലൂടെ കര്‍ത്താവ് നമ്മുടെ പാപങ്ങളെല്ലാം പരിഹരിച്ചിരിക്കുന്നു എന്നാണ് അതിവിശുദ്ധസ്ഥലത്തിന്‍റെ വാതില്‍ നമുക്ക് കാണിച്ചു തരുന്നത്.
മിശിഹാ ഈ ഭൂമിയിലേക്ക് വന്ന്, സ്നാനമേറ്റ്, രക്തം ചൊരിഞ്ഞ്, അപ്രകാരം രക്ഷയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും എന്നാണ് വിശുദ്ധസ്ഥലത്തും, അതിവിശുദ്ധസ്ഥലത്തും ഉപയോഗിച്ചിരിക്കുന്ന നിഴലുകളായ നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ വെളിപ്പെടുത്തുന്നത്. ഇവയില്‍ യേശുക്രിസ്തു സ്വീകരിച്ച സ്നാനത്തെ വെളിപ്പെടുത്തുന്ന നിഴലാണ് നീലനൂല്‍. ലോകപാപങ്ങള്‍ താന്‍ ചുമക്കാമെന്ന് ലോകത്തിന് വാഗ്ദാനം നല്‍കിയ യേശുവിന്‍റെ ത്യാഗത്തിന്‍റെ നിഴലാണ് ചുവപ്പുനൂല്‍ സൂചിപ്പിക്കുന്നത്. നമ്മുടെ പാപങ്ങള്‍ കഴുകിക്കളയുവാനായി നമ്മുടെ കര്‍ത്താവ് സ്നാനമേറ്റ് പാപത്തിന്‍റെ ശിക്ഷാവിധി സഹിച്ചു. അതിവിശുദ്ധസ്ഥലത്തെ തിരശ്ശീല വാതില്‍ സൂചിപ്പിക്കുന്നത് ഇതാണ്.
സമാഗമനകൂടാരത്തിന്‍റെ നിലം
നിലത്തെ വെറും മണലിന്മേലാണ് സമാഗമനകൂടാരം പണിതിരുന്നത്. ഈ നിലം മനുഷ്യഹൃദയങ്ങളെയാണ് സൂചിപ്പിക്കുന്നത്. മണ്ണും മണലും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സമാഗമനകൂടാരത്തിന്‍റെ നിലം, നമ്മുടെ ഹൃദയങ്ങളിലെ പാപങ്ങള്‍ മായിച്ചു കളയുവാനായി മനുഷ്യരൂപത്തില്‍ യേശു ഈ ഭൂമിയിലേക്ക് വന്നു എന്നാണ് നമ്മോടു പറയുന്നത്. മാനുഷികമായ സകല ദൗര്‍ബല്യങ്ങളുടെയും അനുഭവങ്ങളിലൂടെ യേശു കടന്നുപോയതുകൊണ്ട് താന്‍ സ്വീകരിച്ച സ്നാനത്തിലൂടെയും, കുരിശില്‍ ചൊരിഞ്ഞ തന്‍റെ വിലയേറിയ രക്തത്തിലൂടെയും അവന്‍ നമ്മുടെ സകലപാപങ്ങളും കഴുകി. ഈ ലോകത്തിലെ ശോഭയേറിയ സത്യവെളിച്ചമായി തിളങ്ങാനും മനുഷ്യവര്‍ഗ്ഗത്തിന്‍റെ അടിസ്ഥാനപരമായ പാപങ്ങളെ പരിഹരിക്കാനുമാണ് നമ്മുടെ കര്‍ത്താവ് ഈ ലോകത്തിലേക്ക് കടന്നുവന്നത്. സകലപ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും നിര്‍മ്മിച്ച സൃഷ്ടാവായ ദൈവമാണ് നമ്മുടെ യേശു. സകലപാപങ്ങളില്‍ നിന്നും, ശാപങ്ങളില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തെ മോചിപ്പിക്കാനായി ഈ ഭൂമിയിലേക്ക് കടന്നുവന്ന രക്ഷയുടെ വെളിച്ചമാണ് അവന്‍.
അതിവിശുദ്ധസ്ഥലത്തെ തൂണുകള്‍
ഖദിരമരത്തിന്‍റെ നാലു തൂണുകള്‍ കൊണ്ടാണ് അതിവിശുദ്ധ സ്ഥലത്തെ തൂണുകള്‍ പണിതിരിക്കുന്നത്. വേദപുസ്തകത്തില്‍ 4 എന്ന സംഖ്യ അര്‍ത്ഥമാക്കുന്നത് കഷ്ടതയെയാണ്. നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തിയ രക്ഷയുടെ ശോഭയേറിയ വെളിച്ചത്തില്‍ വിശ്വസിച്ചില്ലായെങ്കില്‍ മനുഷ്യന് രക്ഷനേടാന്‍ കഴിയുകയില്ല എന്ന് അതിവിശുദ്ധസ്ഥലത്തെ തൂണുകള്‍ നമുക്ക് കാണിച്ചു തന്നിരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ തന്‍റെ കഷ്ടതകളിലൂടെ ദൈവം പൂര്‍ത്തീകരിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷയുടെ ശോഭയേറിയ വെളിച്ചത്തെ കണ്ടെത്താന്‍ നമുക്ക് കഴിയും എന്നാണ് അവ വെളിപ്പെടുത്തുന്നത്.
അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കാനും ദൈവസാന്നിധ്യത്തിന്‍റെ മുമ്പാകെ നില്‍ക്കാനും ആഗ്രഹിക്കുന്നവര്‍, ദൈവം തയ്യാറാക്കിയ രക്ഷയുടെ സുവിശേഷമായ വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും ശോഭയേറിയ സുവിശേഷത്തില്‍ വിശ്വസിക്കണം. ദൈവത്താല്‍ സ്ഥാപിക്കപ്പെട്ട സുവിശേഷത്തില്‍ വിശ്വസിക്കാതെ ആരാണോ ദൈവമുമ്പാകെ വരുന്നത് അവര്‍ അവന്‍റെ തീഷ്ണതയുള്ള ഉഗ്രകോപത്തെ നേരിടേണ്ടിവരും. ദൈവ മുമ്പാകെ നില്‍ക്കുന്നവര്‍ക്ക് നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട തിളങ്ങുന്ന സത്യത്തിലുള്ള വിശ്വാസം ഉണ്ടായിരിക്കണം. സത്യവെളിച്ചത്തിന്‍റെ ശോഭയിലൂടെ ദൈവം വസിക്കുന്ന അതിവിശുദ്ധസ്ഥലത്ത് നാമെല്ലാവരും എത്തിച്ചേരേണ്ടതാണ്.
പഴയനിയമത്തില്‍ വെളിപ്പെട്ട പാപ മോചനത്തിന്‍റെ സുവിശേഷമെന്നത് നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യമാണ്. പുതിയ നിയമത്തില്‍ വെളിപ്പെട്ട പാപമോചനത്തിന്‍റെ സുവിശേഷം പൂര്‍ത്തീകരിക്കപ്പെട്ടത്, യേശു സ്വീകരിച്ച സ്നാനത്തിലൂടെയും, ക്രൂശിലെ രക്തത്തിലൂടെയും, അവന്‍റെ ഉത്ഥാനത്തിലൂടെയുമാണ്. ഈ അതിവിശുദ്ധ സുവിശേഷത്തിലുള്ള വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കാന്‍ നമുക്ക് കഴിയുകയുള്ളു.
നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, എന്നിവയിലൂടെ വെളിപ്പെട്ട നമ്മുടെ രക്ഷയില്‍ നാം വിശ്വസിക്കണം
എബ്രായര്‍ 11:6 പറയുന്നു: “എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍, ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ”. ദൈവം എന്നേക്കും ജീവിക്കും. നമുക്ക് നിത്യജീവന്‍ നല്‍കുവാനായി, മനുഷ്യരൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്ന്, സ്നാനമേറ്റ്, ക്രൂശിതനായി മരിച്ച്, മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ്, നമ്മുടെ രക്ഷകനായി തീര്‍ന്ന യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ പാപമോചനം പ്രാപിക്കാന്‍ അവന്‍ നമ്മെ അനുഗ്രഹിച്ചു. നമ്മുടെ പാപങ്ങള്‍ക്ക് പകരമായുള്ള അവന്‍റെ ന്യായവിധിയിലൂടെ നമ്മുടെ സകലപാപങ്ങളെയും, പഴയ പ്രവൃത്തികളെയും കഴുകിക്കളയുകയും നമ്മുടെ ആത്മാക്കളില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തെ പകരുകയും ചെയ്ത് കര്‍ത്താവ് പരമമായ സമ്പൂര്‍ണ്ണതയുടെ വിശുദ്ധവസ്ത്രം നമ്മെ പുതപ്പിച്ചിരിക്കുന്നു.
പുതിയ ജീവിതം നമ്മെ ധരിപ്പിച്ചതിലൂടെ ദൈവമുമ്പാകെ പോകുവാനും അവനോട് പ്രാര്‍ത്ഥിക്കുവാനും നമ്മുടെ കര്‍ത്താവ് നമ്മെ സഹായിച്ചു. അതുകൂടാതെ, ദൈവസാന്നിധ്യത്തിന്‍റെ മുമ്പാകെ നില്‍ക്കുവാനും, അവനെ പിതാവേ എന്നും വിളിക്കുവാനുമുള്ള കൃപ അവന്‍ നമുക്ക് തന്നു. അവന്‍ നമുക്ക് നല്‍കിയ രക്ഷയിലൂടെ നമുക്ക് ലഭിച്ച ദൈവീക ദാനങ്ങളാണ് ഇവയെല്ലാം. നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, എന്നിവയുടെ സത്യത്തിലൂടെയുള്ള രക്ഷ നമുക്ക് തന്നതിലൂടെ ദൈവമുമ്പാകെ നില്‍ക്കുവാനും, രക്ഷ നേടുവാനുമുള്ള വിശ്വാസമുള്ളവരായി ദൈവം നമ്മെ മാറ്റി.
ഞാനും നിങ്ങളും നാളെ മരിക്കുകയാണെങ്കില്‍, സ്വര്‍ഗ്ഗത്തിലേക്ക് പോകും എന്ന് ആത്മവിശ്വാസമുള്ളവരാണോ നാം? ഈ നിമിഷം നമ്മുടെ ഭാവിയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. മനുഷ്യര്‍ മരിക്കുമ്പോള്‍ ദൈവത്തിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ അവരെല്ലാവരും നില്‍ക്കേണ്ടിവരും. നാം ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ചെയ്ത എല്ലാ പാപങ്ങളുടെയും പ്രശ്നങ്ങള്‍ നാം പരിഹരിക്കണം എന്നു മാത്രമാണ് ഇത് അര്‍ത്ഥമാക്കുന്നത്. അപ്പോള്‍, എപ്രകാരം ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ നമുക്ക് കഴിയും? നമ്മുടെ രക്ഷകനായി യേശുവില്‍ നാം അന്ധമായി വിശ്വസിക്കുകയാണെങ്കില്‍ നാം വെറും മതത്തില്‍ വിശ്വസിക്കുന്നു എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ലയോ?
വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും സുവിശേഷത്തെകുറിച്ച് അജ്ഞനായിരിക്കുകയും, ക്രൂശിലെ രക്തത്തില്‍ മാത്രം അന്ധമായി വിശ്വസിച്ചുകൊണ്ട് എന്‍റെ പാപങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത നിമിഷങ്ങള്‍ എന്‍റെ ജീവിതത്തിലുണ്ടായിരുന്നു. ആ സമയങ്ങളില്‍, മര്‍ക്കട മുഷ്ടിയോടെ ഞാന്‍ വിശ്വസിക്കുകയും ചെയ്തിരുന്നത്, എന്നെപ്പോലെയുള്ള മനുഷ്യര്‍ക്കുവേണ്ടി യേശു ക്രൂശിതനാവുകയും, മരിക്കുകയും ചെയ്തു എന്നും പാപത്തിന്‍റെ പ്രശ്നങ്ങളെ അവന്‍ പരിഹരിച്ചു എന്നുമാണ്. എന്നാല്‍ ഈ വിശ്വാസത്താല്‍ ഞാന്‍ ഉത്തരവാദിയായിരുന്ന എന്‍റെ ദൈനംദിന പാപങ്ങളെ പരിഹരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ എന്‍റെ ആത്മാവ് പൂര്‍ണ്ണമായും വീണ്ടും ജനനം പ്രാപിച്ചു.
യേശുവിനെ നമ്മുടെ രക്ഷകനായി അന്ധമായി വിശ്വസിക്കുമ്പോള്‍ നമ്മുടെ പാപങ്ങളെല്ലം വാസ്തവമായി ഇല്ലാതാവുമോ? നമ്മെ വിശുദ്ധ ദൈവത്തിന്‍റെ മുമ്പാകെ കൊണ്ടുപോകുന്ന വിശ്വാസം അവനെ അന്ധമായി വിശ്വസിക്കുന്നതല്ല. സത്യത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസമാണ്. നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയോടുകൂടി പാപികളെ രക്ഷിക്കുന്ന സത്യസുവിശേഷത്തെ അറിയാതിരുന്നാല്‍ എത്ര തീഷ്ണതയോടെ നമ്മുടെ രക്ഷകനായി യേശുവില്‍ വിശ്വസിച്ചാലും ഒരു കാര്യവുമില്ല, വിശുദ്ധദൈവത്തെ നമുക്ക് ദര്‍ശിക്കുവാനും കഴിയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമേ വിശുദ്ധ ദൈവത്തെ ദര്‍ശിക്കാന്‍ നമുക്ക് കഴിയുകയുള്ളു. വിശ്വാസത്തിന്‍റെ ഏതൊക്കെ വസ്തുക്കളാണ് രക്ഷിക്കുന്ന ദൈവമുമ്പാകെ നില്‍ക്കുവാന്‍ നമ്മെ സഹായിക്കുന്ന സത്യത്തെ രൂപവത്ക്കരിക്കുന്നത്? ഇത്തരത്തിലുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ നമ്മെ സഹായിക്കുന്ന സുവിശേഷം എന്താണ്? ഈ സുവിശേഷമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും തിളങ്ങുന്ന സുവിശേഷം.
നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന്, യോഹന്നാനാല്‍ സ്നാനമേറ്റ് ലോകത്തിന്‍റെ പാപത്തെ ചുമന്ന്, ക്രൂശിതനായി, അവന്‍റെ രക്തം ചൊരിഞ്ഞ്, മൂന്നാം ദിവസം മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് അവനില്‍ വിശ്വസിക്കുന്നവരായ നമുക്ക് വേണ്ടി അവന്‍റെ സമ്പൂര്‍ണ്ണ രക്ഷ പൂര്‍ത്തിയാക്കി. പാപത്തില്‍ നിന്നും ശുദ്ധി പ്രാപിക്കാന്‍ നമ്മുടെ ആത്മാവിന് തീഷ്ണമായ ആഗ്രഹം ഉണ്ടെങ്കില്‍ യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിലും (മത്തായി 3:15) ക്രൂശിലെ രക്തത്തിലും, (യോഹന്നാന്‍ 19:30) വിശ്വസിച്ചാല്‍ മാത്രമേ സത്യത്തിന്‍റെ ശോഭയിലേയ്ക്ക് നമുക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രക്ഷകനായി വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും ശോഭയേറിയ സുവിശേഷത്തില്‍ നിന്നും കടന്നുവന്ന യേശുക്രിസ്തുവില്‍ നാം വിശ്വസിച്ചില്ലായെങ്കില്‍ തൂമഞ്ഞുപോലെ ശുദ്ധമാക്കപ്പെട്ട ഹൃദയം ഒരിക്കലും നമുക്ക് ഉണ്ടാവുകയില്ല.
നമ്മുടെ ജഡത്തിലെ ദൗര്‍ബല്യങ്ങളെ നോക്കുമ്പോള്‍ ചിലപ്പോള്‍ നാം വിലപിക്കാറുണ്ട്. എന്നാല്‍ അപ്രകാരം ആണെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കാരണം തന്‍റെ രക്തത്താലും, സ്നാനത്താലും നമ്മുടെ സകലപാപങ്ങളും കര്‍ത്താവ് തുടച്ചു നീക്കിയതിനാല്‍ നാം ഇപ്പോഴും ദൈവത്തിന് നന്ദി കരേറ്റുന്നു. നാം പരിശുദ്ധരായിത്തീരുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെയല്ലാതെ ഞാനും നിങ്ങളും മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും വിശുദ്ധരായി തീരുകയില്ല. പാപത്തില്‍ നിന്നും പൂര്‍ണ്ണമായും നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചു. നീല, ചുവപ്പ് നൂലുകളിലെ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച സത്യത്തിന്‍റെ ശോഭയേറിയ പ്രകാശത്തെ നമുക്ക് കണ്ടെത്തുവാന്‍ കഴിയും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ കര്‍ത്താവ് നമ്മെ ഊനമില്ലാത്തവരും, പരിശുദ്ധരും ആക്കി തീര്‍ത്തു.
മത്തായി 19:24 ല്‍ നമ്മുടെ കര്‍ത്താവ് ഇപ്രകാരം പറയുന്നു. “ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പമെന്നും ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു”. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് പാപമോചനം പ്രാപിക്കണം എന്ന് വിശ്വസിക്കാത്തവര്‍ ആത്മാവില്‍ ധനവാന്മാര്‍ ആണെങ്കിലും രക്ഷ പ്രാപിക്കുകയില്ല. വാസ്തവത്തില്‍, ആത്മാവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുള്ള തീഷ്ണമായ ആഗ്രഹം പ്രകടിപ്പിക്കുകയും, ദൈവസഹായം ചോദിക്കുകയും, തങ്ങളുടെ നീതിയെ വലിച്ചെറിഞ്ഞ് പകരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ 100 ശതമാനവും നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി ദൈവനീതിയില്‍ വിശ്വസിക്കുകയും ചെയ്യുന്നുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം രക്ഷയുടെ ശോഭയേറിയ പ്രകാശത്തെ തെളിച്ചിരിക്കുന്നതുകൊണ്ട് അതിവിശുദ്ധ ദൈവത്തെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. സ്വയമായി നമുക്ക് ഒരിക്കലും വിശുദ്ധരാക്കാന്‍ കഴിയുകയില്ല, എന്നാല്‍ കര്‍ത്താവാല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കുമ്പോള്‍ നമുക്ക് വാസ്തവമായും പരിശുദ്ധരാകാനും സത്യത്തിന്‍റെ ആധിപത്യം ഉള്ള ശോഭയിലേയ്ക്ക് കടന്നു ചെല്ലാനും കഴിയും.
മതപരവും തത്വശാസ്ത്രപരവുമായ വിശ്വാസത്തെ നാം കൈവെടിയണം
യോഹന്നാല്‍ 3:3 ല്‍ യേശു തന്നെ പറയുന്നു, “പുതുതായി ജനിച്ചില്ലായെങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയുകയില്ല”. ഇതിനു മറുപടിയായി നിക്കോദേമൊസ് ചോദിച്ചു, “മനുഷ്യന്‍ വൃദ്ധനായ ശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്ന് ജനിക്കാമോ?” (യോഹന്നാന്‍ 3:4)
വീണ്ടും ജനനം പ്രാപിക്കാത്തവര്‍ക്ക്, വീണ്ടും ജനനം എന്നത് അസാധ്യമായ വിശ്വാസം മാത്രമാണ്. ചില സമയങ്ങളില്‍ അവന്‍റെ ശിഷ്യന്മാര്‍ക്കുപോലും അവന്‍റെ വാക്കുകള്‍ മനസ്സിലായില്ല. അവര്‍ തങ്ങളുടെ സംശയം പ്രകടിപ്പിക്കുക പോലും ചെയ്തു. അതുകൊണ്ട് കര്‍ത്താവ് ഒരിക്കല്‍ തന്‍റെ ശിഷ്യരോട് പറഞ്ഞു. “അത് മനുഷ്യര്‍ക്ക് അസാധ്യമെങ്കിലും ദൈവത്തിന് സകലവും സാധ്യം” (മത്തായി 19:26). തീര്‍ച്ചയായും മനുഷ്യവര്‍ഗ്ഗത്തിന് തങ്ങളുടെ മതപരമായ വിശ്വാസത്തിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എന്നത് സാധ്യവുമാണ്. സ്വയം വിശുദ്ധരാകാന്‍ നമുക്ക് കഴിയില്ലെങ്കിലും, കര്‍ത്താവ് ഈ ഭൂമിയിലേക്ക് കടന്നു വന്നുവെന്നും, തന്‍റെ സ്നാനത്താല്‍ ലോകത്തിന്‍റെ പാപങ്ങള്‍ തന്‍റെ ചുമലില്‍ എടുത്തു എന്നും, ക്രൂശിക്കപ്പെട്ടു, മരിച്ചവരില്‍ നിന്നും വീണ്ടും ഉയര്‍ത്തെഴുന്നേറ്റു എന്നും അതുകൊണ്ട് നമ്മുടെ സകല പാപങ്ങളും എന്നേക്കുമായി നീക്കിയ രക്ഷയുടെ ശോഭയേറിയ പ്രകാശം കാണാന്‍ കഴിഞ്ഞു എന്നും വിശ്വസിക്കുന്നവരെ - തന്‍റെ രാജ്യത്തിലേക്ക് പ്രവേശിക്കുവാന്‍ ദൈവം അവരെ സഹായിക്കുന്നു.
സമാഗമനകൂടാരത്തില്‍ ഉപയോഗിച്ചിരിക്കുന്ന നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയില്‍ വെളിപ്പെടുത്തപ്പെട്ട സത്യം, പുതിയനിയമത്തില്‍ യേശു പൂര്‍ത്തീകരിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവുമായി സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട സത്യത്തിനോട് തുല്യമാണ്. അവന്‍റെ യഥാര്‍ത്ഥ രക്ഷയുടെ നിഴലുകളാണ് നീല, ധൂമ്ര, ചുവപ്പുനൂലുകള്‍. ഈ നിഴലുകളുടെ യഥാര്‍ത്ഥ പൊരുളാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ രക്ഷയുടെ ശോഭയേറിയ സത്യത്തെ നാം കണ്ടെത്തുകയും, അതില്‍ ആശ്വസിക്കുകയും ചെയ്യണം. അമ്മയുടെ കരങ്ങളില്‍ കളിക്കുകയും, ആശ്വസിക്കുകയും, സമാധാനത്തോടെ ഉറങ്ങുകയും ചെയ്യുന്ന മുലകുടി മാറിയ പൈതല്‍ എന്നപോലെയുള്ള സമാധാനം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും തിളങ്ങുന്ന സുവിശേഷത്തിലുണ്ട്. സുവിശേഷത്തിലെ അതിവിശുദ്ധപ്രകാശത്തെ കണ്ടെത്തുമ്പോള്‍ അതിവിശുദ്ധ ദൈവത്തെ ദര്‍ശിക്കാന്‍ അതു നമ്മെ സഹായിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും തിളങ്ങുന്ന സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ദൈവം നമുക്ക് നല്‍കിയ രക്ഷ കണ്ടെത്താന്‍ കഴിയും. ദൈവത്താല്‍ നല്‍കപ്പെട്ട രക്ഷയില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ നിത്യവിശ്രമം പ്രാപിക്കാന്‍ കഴിയൂ.
ചുരുക്കത്തില്‍, അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള വിശ്വാസം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും അതിവിശുദ്ധ സുവിശേഷത്തിലുള്ള വിശ്വാസം മാത്രമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ശോഭയേറിയ സുവിശേഷത്തിലുള്ള വിശ്വാസം, നമ്മുടേതായ പാപങ്ങളില്‍ നിന്നുള്ള വീണ്ടെടുപ്പ് പ്രാപിക്കാന്‍ നമ്മെ സഹായിക്കും. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന് സുവിശേഷത്തിന്‍റെ സത്യത്തിലൂടെ തന്‍റെ സ്നാനത്തിനാലും, ക്രൂശിനാലും നമ്മുടെ സകല പാപങ്ങളെയും ഒരിക്കലായി കഴുകിക്കളഞ്ഞു. നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവയാല്‍ നമ്മോടുള്ള വാഗ്ദത്തം അവനിപ്പോള്‍ പൂര്‍ത്തിയാക്കി. തങ്ങളുടെ രക്ഷകനായി യേശുവിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലും വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ പ്രാപിക്കുവാനും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാനും കഴിയും.
ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം 30 വര്‍ഷം മുമ്പേ പ്രസംഗിച്ചിരുന്നെങ്കില്‍ ലോകമെമ്പാടും ഇത് വീശിയടിക്കുമായിരുന്നു. എന്നാല്‍ ഈ സത്യം അന്ത്യകാലത്ത് വ്യാപിക്കണം എന്നത് ദൈവത്തിന്‍റെ കരുതലായിരുന്നു. അന്ത്യകാലത്ത് അസംഖ്യം ജനങ്ങള്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷനേടുമെന്ന് വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം അനേകം രക്തസാക്ഷികള്‍ ഉണ്ടാകുമെന്നും അന്ത്യകാലത്തെ മഹോപദ്രവകാലത്ത് അനേകം ജനങ്ങള്‍ രക്ഷസാക്ഷ്യിത്വം വരിക്കുന്നതിലൂടെ കര്‍ത്താവിലുള്ള തങ്ങളുടെ വിശ്വാസത്തെ പ്രകടമാക്കുമെന്നും കര്‍ത്താവ് പറഞ്ഞിട്ടുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അനേകം ആത്മാക്കളുടെ കൊയ്ത്തിനായുള്ള സമയമായാണ് നമ്മുടെ കര്‍ത്താവ് അന്ത്യകാലത്തെ ഒരുക്കിയിരിക്കുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തില്‍ സത്യമായും വിശ്വസിക്കുന്നവര്‍ മാത്രം അവരുടെ സകലപാപങ്ങളില്‍ നിന്നുമുള്ള രക്ഷയുടെ ദാനം പ്രാപിക്കും എന്നതാണ് ദൈവത്തിന്‍റെ പദ്ധതി.
ഇക്കാലത്ത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേള്‍ക്കുവാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടായത് നിമിത്തമാണ് സകലപാപങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞത്. ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്ക് നല്‍കിയതോര്‍ത്ത് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാം കേള്‍ക്കാതിരുന്നുവെങ്കില്‍ നമുക്കെല്ലാം എന്ത് സംഭവിച്ചേനെ? എങ്കിലും എല്ലാവരും ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഇതുവരെയും അംഗീകരിച്ചിട്ടില്ല എന്നത് ഒരു വസ്തുത കൂടിയാണ്. എല്ലാവരുടെയും ഹൃദയത്തിലേക്ക് എളുപ്പത്തില്‍ കടക്കുന്ന ഒന്നല്ല ഈ സത്യം.
വാസ്തവത്തില്‍ ലോകമെമ്പാടുമുള്ള അനേകം ക്രിസ്ത്യാനികളില്‍ പലരും ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയോ, അതില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കില്‍ ഈ സത്യസുവിശേഷത്തെകുറിച്ച് അജ്ഞരായിരിക്കുന്ന ജനങ്ങള്‍ എങ്ങനെ അവരുടെ പാപത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കും? അതിനാലാണ് ഈ സത്യസുവിശേഷത്തെ ക്രിസ്തീയ പുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കുവാന്‍ ദൈവം നമ്മെ അനുവദിച്ചത്.
നാം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന സുവിശേഷ പുസ്തകങ്ങള്‍ വായിച്ചശേഷം മാത്രമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അറിയുവാന്‍ കഴിഞ്ഞത് എന്ന് അനേകര്‍ ലോകമെമ്പാടും സാക്ഷീകരിച്ചിട്ടുണ്ട്. അവരെല്ലാവരും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയുന്നതിനുമുമ്പ് ക്രൂശിലെ രക്തത്തെക്കുറിച്ച് മാത്രം അറിഞ്ഞിരുന്നവരാണ്. പക്ഷെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് വ്യക്തമായ അറിവ് നേടുവാനും, അതില്‍ വിശ്വസിക്കുവാനും കഴിഞ്ഞതിന് അവരിപ്പോള്‍ കര്‍ത്താവിന് നന്ദി അര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. യേശു യോഹന്നാനാല്‍ സ്നാനപ്പെട്ട വസ്തുതയില്‍ ഇത്രയും വലിയൊരു പ്രാധാന്യം മറഞ്ഞിരുന്നു എന്നുള്ളത് അവര്‍ അറിഞ്ഞിരുന്നില്ല എന്ന് സാക്ഷീകരിക്കുന്ന അനേകരുമുണ്ട്. അവരിപ്പോള്‍ ഈ സുവിശേഷത്തില്‍ വിശ്വസിക്കുകയും, ദൈവത്തിന് നന്ദി പറഞ്ഞ് തീര്‍ക്കാനാവാതെ നില്‍ക്കുകയുമാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ എന്നപോലെ സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതിലും നിര്‍മ്മിച്ചിരിക്കുന്നത് നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവകൊണ്ടാണെന്ന് നമുക്ക് കാണാന്‍ കഴിയും. ഈ നാലു നിറങ്ങളും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനു തുല്യമാണ്. അതേരീതിയില്‍ തന്നെ വിശുദ്ധസ്ഥലത്തിന്‍റെ തിരശ്ശീലയിലും, അതിവിശുദ്ധസ്ഥലത്തിന്‍റെ മൂടുശീലയിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും തിളങ്ങുന്ന സുവിശേഷം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല സമാഗമന കൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശ്ശീല നെയ്തിരിക്കുന്നതും ഇതേ നാലു നിറങ്ങളിലുള്ള നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവകൊണ്ടാണ്. ഈ സത്യം യേശുവിന്‍റെ സ്നാനത്തെയും, രക്തത്തെയും കുറിക്കുന്നു. അതിനാലാണ് യേശു തന്നെക്കുറിച്ച് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴി എന്ന് പ്രഖ്യാപിച്ചത്. ഈ ഭൂമിയിലേക്ക് വന്നതിലൂടെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ പാപികളെ രക്ഷിക്കുകയും വിശ്വസിക്കുന്നവരെ പാപരഹിതരായി മാറ്റുകയും ചെയ്തു.
യേശുവിന്‍റെ സ്നാനത്തിലും, രക്തത്തിലുമുള്ള വിശ്വാസത്തിലാണ് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴി കണ്ടെത്തുന്നത്. നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവയാല്‍ നമ്മെ പൂര്‍ണ്ണമായും യേശു പാപത്തില്‍ നിന്നും രക്ഷിച്ചു. എവിടെനിന്നു ഈ സത്യം കണ്ടെത്താന്‍ കഴിയും എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്? യേശുക്രിസ്തു സ്വീകരിച്ച സ്നാനത്തിലും, ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ സകലപാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുകയും എല്ലാവരും ഒരിക്കലായി നിത്യജീവന്‍ നേടുകയും ചെയ്യും.
അപ്പോള്‍, യേശുക്രിസ്തുവിലുള്ള വിശ്വാസവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വാസ്തവമായുള്ള വിശ്വാസവും തമ്മിലെന്താണ് വ്യത്യാസം? പാപികളെ അവരുടെ അധര്‍മ്മങ്ങളില്‍ നിന്നും കര്‍ത്താവ് രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതാണ് കര്‍ത്താവില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നത്. തന്‍റെ സ്നാനത്താലും, ക്രൂശിലെ രക്തത്താലും കര്‍ത്താവ് പാപികളെ രക്ഷിച്ചതുകൊണ്ട് ഈ കര്‍ത്താവിനെ രക്ഷകനായി വിശ്വസിക്കുന്നതിന് തുല്യമാണ് അവന്‍ നിവര്‍ത്തീകരിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ പാപത്തില്‍ നിന്നും രക്ഷ പ്രാപിക്കുമെന്ന് വിശ്വസിക്കുന്നത്. അവന്‍റെ നാമത്തില്‍ വിശ്വസിക്കുക മാത്രം ചെയ്യുക എന്ന് പറയുമ്പോള്‍ നമ്മുടെ പാപങ്ങളില്‍ നിന്നും വീണ്ടെടുക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും എന്നത് അര്‍ത്ഥമാക്കുന്നില്ല.
മറ്റൊരു വിധത്തില്‍, യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി യോഹന്നാനാല്‍ സ്നാനമേറ്റു, ക്രൂശില്‍ തന്‍റെ രക്തം ചൊരിഞ്ഞു, സകലപാപങ്ങളും മായിച്ചു കളഞ്ഞു എന്ന് വാസ്തവമായും നാം വിശ്വസിച്ചാല്‍ നമ്മുടെ പാപമോചനം പ്രാപിക്കാനും, ദൈവത്തിന്‍റെ സ്വന്തജനമായി തീരുവാനും കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും അതിവിശുദ്ധ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ദൈവം അനുവദിക്കുകയുള്ളു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തവര്‍ക്കും, വീണ്ടും ജനനം പ്രാപിക്കാത്തവര്‍ക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുകയില്ല.
സമാഗമന കൂടാരത്തില്‍ വെളിപ്പെടുത്തിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ശോഭയേറിയ പ്രകാശത്തിന്‍റെ സുവിശേഷത്തിലുള്ള വിശ്വാസത്താല്‍, ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ അതിവിശുദ്ധ വിശ്വാസം നേടാന്‍ നമുക്ക് കഴിയും. നമ്മുടെ പ്രവൃത്തികള്‍ അപര്യാപ്തമാണെങ്കിലും, നമുക്ക് ഇത്തരത്തിലുള്ള വിശ്വാസം ഉണ്ടെങ്കില്‍ നാം നീതീകരിക്കപ്പെട്ടിട്ടില്ലെന്ന് മറ്റുള്ളവര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നാം പരിശുദ്ധരാകുമ്പോള്‍ നാം ഇപ്പോഴും പാപത്തിലായിരിക്കുന്നത് എങ്ങനെയാണ്? പാപത്തില്‍ തുടരുന്ന ജഡശരീരത്തില്‍ തുടരുമ്പോള്‍ ഞങ്ങള്‍ പാപമില്ലാത്തവരാണെന്ന് പറയാന്‍ നമുക്ക് എങ്ങനെ കഴിയുന്നുവെന്ന് ചിലര്‍ ആശ്ചര്യപ്പെടുന്നു.
എന്നാല്‍ ഇത് തങ്ങളുടെ ജഡത്തിന്‍റെ സ്വന്തം ചിന്തകളാണ്. മനുഷ്യശരീരം അപൂര്‍ണ്ണമായതാണെന്നും അതുകൊണ്ട് മരിക്കുന്നതു വരെ പാപം ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും യേശുവിന്‍റെ സ്നാനത്താലും തന്‍റെ ക്രൂശിനാലും പൂര്‍ത്തിയായ രക്ഷയാല്‍ ഭാവിയില്‍ തങ്ങള്‍ ഉത്തരവാദികള്‍ ആകുന്ന പാപങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ സകലപാപങ്ങളും മോചിക്കപ്പെട്ടു എന്ന് അവര്‍ വിശ്വസിക്കുന്നു.
ഇത്തരത്തിലുള്ള ആത്മീയവിശ്വാസത്തിന്‍റെ വചനം പങ്കുവയ്ക്കുവാനും, അതിവിശുദ്ധമായ വിശ്വാസം നേടുവാനും ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കും എനിക്കും കഴിഞ്ഞതിന്‍റെ കാരണം നീല, ധൂമ്രം, ചുമപ്പ്, പിരിഞ്ഞനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട നമ്മുടെ രക്ഷ കര്‍ത്താവ് നമുക്ക് നല്‍കി എന്ന വസ്തുതയാണ്. അവന്‍ നമുക്ക് ദാനമായി നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തില്‍ വിശ്വസിക്കാന്‍ നമ്മെ കഴിവുള്ളവരാക്കി തീര്‍ത്ത വിശ്വാസം കര്‍ത്താവ് നമുക്ക് നല്‍കി എന്നുള്ളതാണ് ഇതിനു കാരണം. കര്‍ത്താവിലുള്ള ഈ വിശ്വാസത്തിലൂടെ നമുക്ക് അനോന്യം കൂട്ടായ്മ ആചരിക്കുവാനും, കര്‍ത്താവിനെ സേവിച്ചുകൊണ്ടും, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ടും നമ്മുടെ ജീവിതം നയിക്കുവാന്‍ നമുക്ക് കഴിയും - ഇതിലാണ് യഥാര്‍ത്ഥ സന്തോഷം നിലകൊള്ളുന്നത്.
ഈ സുവിശേഷത്തിനായി ദൈവത്തിന് നന്ദി പറയാതിരിക്കുവാന്‍ നമുക്ക് കഴിയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുവാനും, അതില്‍ വിശ്വസിക്കുവാനും എനിക്ക് ഇടയായി എന്നത് എന്തുമാത്രം അത്ഭുതകരമാണ്! യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് അല്‍പ്പം പോലും ജ്ഞാനം എനിക്കില്ലാതിരിക്കെ സത്യത്തിന്‍റെ വചനത്തിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസം ദൈവം എന്‍റെ ഹൃദയത്തില്‍ നല്‍കി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നാമെല്ലാവരും സ്വര്‍ഗ്ഗത്തിന്‍റെ അനുഗ്രഹങ്ങള്‍ നാമെല്ലാം നേടിയിരിക്കുന്നു.
എന്‍റെ ഹൃദയത്തിലുള്ള സത്യസുവിശേഷം നിമിത്തം സ്തോത്രത്തോടെ ഞാനിതു പ്രസംഗിക്കുന്നു
ബൈബിള്‍ വായിക്കുമ്പോഴൊക്കെയും എന്‍റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. എന്തിനാണ് യേശു സ്നാനപ്പെട്ടത്? ഈ ചോദ്യം എന്‍റെ മനസ്സില്‍ തുടര്‍ച്ചയായി ഉയര്‍ന്നതോടെ ബൈബിളില്‍ നിന്നും ഇതിന്‍റെ ഉത്തരം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ എന്നെ പഠിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അങ്ങനെയാണ് ഈ വിഷയത്തില്‍ ഞാന്‍ അതീവ തല്‍പ്പരനാവുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കണ്ടെത്തുവാന്‍ എനിക്ക് ഇടയാവുകയും ചെയ്തത്.
ഞാന്‍ പലപ്പോഴും മത്തായി 3:13-17 വരെയുള്ള ഭാഗങ്ങള്‍ വായിക്കാറുണ്ട്, പ്രത്യേകിച്ച് സ്നാനപ്പെടുന്നതിനു മുമ്പായി യേശു യോഹന്നാനോടു പറഞ്ഞത്: “ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം”. പക്ഷെ ഇതിന്‍റെ അര്‍ത്ഥം എനിക്ക് ഒരിക്കലും എനിക്ക് മനസ്സിലായിരുന്നില്ല. ആകയാല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാപകയോഹന്നാനില്‍ നിന്നും യേശു സ്നാനം എടുക്കാന്‍ കാരണം എന്തായിരുന്നുവെന്ന് ഞാന്‍ പലരോടും അന്വേഷിച്ചു. പക്ഷെ പൂര്‍ണ്ണമായും തൃപ്തികരമായ ഉത്തരം ഞാന്‍ കേട്ടിരുന്നില്ല. മാത്രമല്ല, യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെക്കുറിച്ചുള്ള ഉദ്ദേശ്യം തിരിച്ചറിയുവാന്‍ ദൈവം എന്നെ ശക്തീകരിച്ചു. ഒരു അന്ധനായ വ്യക്തി തന്‍റെ കാഴ്ച പ്രാപിച്ചതുപോലെ ഇത് എനിക്ക് ഒരു ആത്മീയ വെളിപ്പാടായിരുന്നു. അങ്ങനെ മത്തായി 3:13-17 വരെയുള്ള വചനങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിയതിനുശേഷം ആയിരുന്നു എന്‍റെ പാപത്തില്‍ നിന്നും രക്ഷിച്ച സത്യം നീലനൂല്‍, ധൂമ്രന്തല്‍, ചുവപ്പുനൂല്‍ എന്നിവയില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞത്.
ഈ സത്യം എത്തിപിടിക്കുന്നതിനു മുമ്പേ എന്‍റെ രക്ഷക്കായ് ഞാന്‍ വിശ്വസിച്ചിരുന്നത് കുരിശിലെ രക്തത്തില്‍ മാത്രമായിരുന്നു. എന്നാല്‍ എന്നില്‍ അപ്പോഴും പാപമുണ്ടായിരുന്നതിനാല്‍ ഞാനൊരു പാപിയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആ സമയത്ത് ഞാന്‍ വിശ്വസിച്ചിരുന്നത് യേശുവിന്‍റെ രക്തത്താല്‍ എന്‍റെ ജന്മപാപങ്ങള്‍ മാത്രമേ മോചിക്കപ്പെടുന്നുള്ളൂവെന്നും എന്‍റെ കര്‍മ്മപാപങ്ങള്‍ ഹൃദയത്തില്‍ തന്നെ നിലനില്‍ക്കുന്നു എന്നുമായിരുന്നു. ഒരുവനെ പൂര്‍ണ്ണമായും പാപരഹിതമാക്കുന്ന വിശ്വാസത്തെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു-അതായത് യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെക്കുറിച്ച് ഞാന്‍ പൂര്‍ണ്ണമായും അജ്ഞനായിരുന്നു. എന്നാല്‍ പാപമോചനത്തിന്‍റെ തിളങ്ങുന്ന പ്രകാശംകൊണ്ട് ദൈവം എന്‍റെ ഹൃദയത്തെ പ്രകാശിപ്പിച്ചു. ഇരുണ്ട ഒരു മുറിയില്‍ ഒരു വിളക്കു കത്തിച്ചു വയ്ക്കുന്നതുപോലെ ആയിരുന്നു. “ആഹാ യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനം പഴയനിയമത്തിന്‍റെ യാഗക്രമത്തിലുള്ള കൈവെപ്പുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു! അപ്പോള്‍ ഇതാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്നത്!”
പക്ഷെ എങ്കിലും എന്ത്? എന്‍റെ തിരിച്ചറിവിനാല്‍ ആശ്ചര്യഭരിതനായ ഞാന്‍ ഈ സത്യത്തെ തിരിച്ചറിഞ്ഞതിനുശേഷം എന്‍റെ ഹൃദയത്തില്‍ ഒരു വലിയ കലാപം ഉയര്‍ന്നു വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമല്ലാതെ മറ്റൊരു സുവിശേഷവും സത്യമല്ലെങ്കില്‍ ഈ ലോകത്തില്‍ എന്തു സംഭവിക്കും? ഇവാഞ്ചലിക്കല്‍കാരുടെ വിശ്വാസം വേദപുസ്തകപരമായി ശരിയാണെന്ന് ആയിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അല്ലാതെ മറ്റെല്ലാ സുവിശേഷവും സാത്താനില്‍ നിന്നും വരുന്ന വ്യാജമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
അങ്ങനെ അന്നു മുതല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അല്ലാതെ മറ്റൊരു സത്യസുവിശേഷം ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നു. ഇക്കാര്യത്തില്‍ ചിലരെന്നെ വിമര്‍ശിച്ചിട്ടുണ്ട്. അനേകം കുറവുകളുള്ള ഒരു സാധാരണ വ്യക്തിയായ എനിക്ക് നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യത്തെ ദൈവം എനിക്ക് കാണിച്ചു തരിക മാത്രമല്ല ഈ സത്യത്തില്‍ വിശ്വസിക്കുവാനും ഇതാണ് യഥാര്‍ത്ഥ സുവിശേഷം എന്ന് പ്രസംഗിക്കുവാനും ദൈവം എന്നെ ബലപ്പെടുത്തുകയും ചെയ്തു. ഈ ലോകത്തില്‍ സമാന സുവിശേഷങ്ങള്‍ പലതും ഉണ്ട്. പക്ഷെ സത്യ സുവിശേഷം ഒന്നു മാത്രമേയുള്ളു. അതുകൊണ്ടാണ് ലോകമെമ്പാടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വ്യാപിപ്പിക്കുവാന്‍ ഞാന്‍ തീരുമാനിച്ചത്.
പാപമോചനത്തിന്‍റെ സത്യത്തെക്കുറിച്ച് ഞാന്‍ പ്രസംഗിക്കുവാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും അതിവിശുദ്ധ സുവിശേഷത്തെ അറിയുവാനും വിശ്വസിക്കുവാനും, പ്രചരിപ്പിക്കാനും എനിക്കിടയായതെങ്ങനെ എന്ന് ചിന്തിക്കുമ്പോഴെല്ലാം ഞാന്‍ എത്രയധികമായി ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാനാകെ ചെയ്തത് യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെയും കുരിശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെയും യേശു ലോകത്തിന്‍റെ പാപങ്ങളെ ചുമന്നുവെന്ന് വിശ്വസിക്കുക മാത്രമാണ്. എന്നിട്ടും എന്‍റെ സകലപാപങ്ങളും അപ്രത്യക്ഷമായി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണ് യഥാര്‍ത്ഥ സത്യം. ഈ സുവിശേഷം എനിക്കു നല്‍കിയതിനായി ഞാന്‍ കര്‍ത്താവിന് നന്ദി പറയുന്നു. വാസ്തവമായും ദൈവത്താല്‍ വളരെയധികം അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിശ്വസിക്കുന്ന നിങ്ങളും അത്തരത്തില്‍ അനുഗ്രഹിക്കപ്പെട്ട ജനമാണ്.
ദൈവമെന്നില്‍ വര്‍ഷിച്ച അനുഗ്രഹങ്ങളാണ് ഇവയെല്ലാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഏറ്റുപറയുന്നതുപോലെ “എങ്കിലും ഞാനാകുന്നത് ദൈവകൃപയാലാകുന്നു. എന്നോടുള്ള അവന്‍റെ കൃപ വ്യര്‍ത്ഥമായതുമില്ല” (1കൊരിന്ത്യർ 15:10). എന്‍റെമേല്‍ വര്‍ഷിച്ച കൃപയോര്‍ത്ത് അവനെ സ്തുതിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. സകല ആത്മാര്‍ത്ഥതയോടുംകൂടി ചോദിക്കട്ടെ, ഇത് ദൈവസഭയില്‍, നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പടുത്തപ്പെട്ട സത്യത്തിന്‍റെ സുവിശേഷം കേള്‍ക്കേണ്ടിയിരുന്ന ഇടമായ ദൈവസഭയില്‍ ഉണ്ടായിരുന്നില്ലേ? നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവയുടെ വചനം കേള്‍ക്കുകയും, അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഏവനും ഹൃദയത്തില്‍ ശുദ്ധീകരണം പ്രാപിക്കും. അങ്ങനെയെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തവര്‍ ഈ സുവിശേഷത്തെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുന്നത്? അവരെ സംബന്ധിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യം ആയാസകരമായതു മാത്രമാണ്.
അതിവിശുദ്ധസ്ഥലത്തുള്ള മൂടുശ്ശീല വാതിലിലെ നീലയും, ചുവന്നതുമായ നൂലുകളില്‍ വിശ്വസിക്കുന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടോ? ഈ വചനം കേള്‍ക്കുമ്പോള്‍ ഇതുമുന്‍പെ കേട്ടിട്ടുള്ളതാണ് എന്നു ചിന്തിക്കാതെ നിങ്ങളുടെ ഹൃദയങ്ങളില്‍ ഈ സത്യത്തെ കണ്ടെത്താനാകുമോ എന്ന് നോക്കുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, തിരുവചനപ്രകാരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഒരാളായിരിക്കണം നിങ്ങള്‍. ദൈവസഭയില്‍ വരുവാനും ദൈവത്തിന്‍റെ വചനം കേള്‍ക്കുവാനും, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുമുള്ള ഭാഗ്യപദവി നിങ്ങള്‍ക്ക് ലഭിച്ചാല്‍ തീര്‍ച്ചയായും അത് അനുഗ്രഹീതവും ഭാഗ്യകരവുമാണ്.
പക്ഷെ, ഇതല്ല അവസ്ഥയെങ്കില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അറിയുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലാ എങ്കില്‍, സത്യവിശ്വാസം പ്രാപിക്കുവാനും, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനും, കഴിയുന്നില്ല എങ്കില്‍, ഈ കേട്ടതൊക്കെ മനുഷ്യനിര്‍മ്മിത കഥകളും പഴഞ്ചന്‍ ലൗകിക ആശയങ്ങളുമാണ് എങ്കില്‍, എന്തുനേട്ടമാണ് ഇത് നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. നിങ്ങള്‍ വിശ്വസിക്കുന്ന സുവിശേഷം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിന്നും വിഭിന്നമാണെങ്കില്‍ കര്‍ത്താവിനു മുന്നില്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക് എന്തെങ്കിലും പ്രാധാന്യം എങ്ങനെ ലഭിക്കും? ദൈവത്തിന്‍റെ വചനവും നിങ്ങളുടെ വിശ്വാസവും പൂര്‍ണ്ണമായും സമാനമായിരിക്കണം. അപ്പൊസ്തലനായ പൗലൊസിന്‍റെയും, നമ്മുടെയും വിശ്വാസം സമാനമായിരിക്കുന്നതുപോലെ തന്നെ. നാം വിശ്വസിക്കുന്ന സുവിശേഷം തന്നെയാണ് പത്രൊസ് വിശ്വസിച്ചിരുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. (1.പത്രൊസ് 3:21).
ഈ അന്ത്യകാലത്ത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യസുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ നമ്മെ അനുവദിച്ചതില്‍ ഞാന്‍ ദൈവത്തിന് വളരെ നന്ദിയുള്ളവനാണ്. നമ്മുടെ പുസ്തകങ്ങളിലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ വഹിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കായി നിങ്ങള്‍ പങ്കുവയ്ക്കുമെങ്കില്‍, അവരും ഈ പാപക്ഷമപ്രാപിക്കുവാനും തങ്ങളുടെ ആനന്ദത്തില്‍ ദൈവത്തിന് നന്ദിപറയുവാനും ഇടയാകും. സമാഗമനകൂടാരത്തിലെ സകലമാതൃകകളും, ഉപകരണങ്ങളും നമ്മുടെ സകലപാപങ്ങളെയും കഴുകി കളഞ്ഞ രക്ഷയുടെ കര്‍ത്താവിന്‍റെ വിശദമായ ചിത്രീകരണം ആണെന്നത് നാം തിരിച്ചറിയുകയും ഈ സത്യത്തിനായി ദൈവത്തിന് നന്ദി അര്‍പ്പിക്കുകയും വേണം.
അതിവിശുദ്ധസ്ഥലത്തെ തിരശ്ശീലയില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തില്‍ വിശ്വസിക്കുമ്പോള്‍, രക്ഷ പ്രാപിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ തക്കവണ്ണം നാം അനുഗ്രഹീതരായി തീരും. മാത്രമല്ല, നീലം, ധൂമ്രം, ചുമപ്പ് നൂലിലും, പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന പാപമോചനത്തിന്‍റെ സത്യത്തെ ലോകമെമ്പാടും പ്രചരിപ്പിക്കുവാനും ദൈവം നമ്മെ ശക്തീകരിച്ചിരിക്കുന്നു. ഈ ദൗത്യം ദൈവം നമ്മെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുകയാണ്. നമ്മുടെ വ്യത്യസ്തമായ ജോലിസ്ഥലങ്ങളില്‍ നിന്നുകൊണ്ട് നമുക്കോരോരുത്തര്‍ക്കും വിഭാഗിച്ച് തന്നിരിക്കുന്ന പ്രവൃത്തികളില്‍ വിശ്വസ്തരായിരിക്കുമ്പോള്‍ നമ്മുടെ ഈ വിശ്വസ്തത നിമിത്തം ദൈവം നമ്മെ അനുഗ്രഹിച്ചു കൊണ്ടിരിക്കും.
ഞാന്‍ ദൈവത്തിന് എന്‍റെ നന്ദി അര്‍പ്പിക്കുന്നു. സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ക്കല്‍ ഉപയോഗിച്ചിരിക്കുന്ന നീലം, ധൂമ്രം, ചുമപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നിവയിലുള്ള വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവും അതിവിശുദ്ധസ്ഥലത്തെ തിരശ്ശീലയില്‍ വെളിപ്പെട്ടിരിക്കുന്ന നാലുനിറങ്ങളും ഒന്നു തന്നെയാണ് എന്ന് വിശ്വസിച്ചുകൊണ്ട് എന്‍റെ വിശ്വാസം നിമിത്തം ഞാന്‍ അവനെ മഹത്വപ്പെടുത്തുന്നു. ഇപ്പോള്‍ വിശ്വാസത്താല്‍ സകലപാപങ്ങളില്‍ നിന്നും രക്ഷ പ്രാപിച്ച്, ദൈവം നിത്യമായി വസിക്കുന്ന അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ യോഗ്യരായവരില്‍ നിങ്ങളും എല്ലായ്പ്പോഴും ഉള്‍പ്പെടട്ടെ എന്നതാണ് എന്‍റെ ആത്മാര്‍ത്ഥമായ പ്രത്യാശ. ഈ സത്യത്തില്‍ ഉറച്ചു നില്‍ക്കുന്നത് തന്നെയാണോ നിങ്ങളുടെയും വിശ്വാസം?