(മത്തായി 27:50-53)
“യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെവിട്ടു. അപ്പോള്‍ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില്‍ ചെന്നു പലര്‍ക്കും പ്രത്യക്ഷമായി”.
അതിവിശുദ്ധ സ്ഥലത്തായിരുന്നു ദൈവം വസിച്ചിരുന്നത്. വര്‍ഷത്തിലൊരിക്കല്‍, പ്രായശ്ചിത്തദിനത്തില്‍ യിസ്രായേല്‍ ജനത്തിന്‍റെ പാപമോചനത്തിനായി യാഗമര്‍പ്പിച്ച ആട്ടുകൊറ്റന്‍റെ രക്തവുമായി മഹാപുരോഹിതനു മാത്രമേ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളൂ. സമാഗമനകൂടാരത്തിലെ അതിവിശുദ്ധ സ്ഥലമായ ദൈവഭവനം എന്നത് പാപികളുടെ അകൃത്യങ്ങള്‍ തുടച്ചു നീക്കാനായി, താന്‍ തലമേല്‍ കൈവച്ച യാഗമൃഗത്തിന്‍റെ രക്തമില്ലാതെ മഹാപുരോഹിതന് കടക്കുവാന്‍ കഴിയാത്ത വിശുദ്ധസ്ഥലമായിരുന്നു എന്നതിനാലാണ് അവന്‍ അങ്ങനെ ചെയ്തത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവസന്നിധിയില്‍ കടക്കുന്നതിന് മുമ്പ് യാഗാര്‍പ്പണത്തിലൂടെ തന്‍റെ പാപങ്ങളുടെ മോചനം നേടിയില്ല എങ്കില്‍, ദൈവത്തിന്‍റെ ശാസനയില്‍ നിന്നും ഒഴിവാകുവാന്‍ മഹാപുരോഹിതനുപോലും കഴിയുമായിരുന്നില്ല.
മന്ദിരത്തിലെ തിരശ്ശീല എപ്പോഴാണ് ചീന്തപ്പെട്ടത്? യേശു ക്രൂശില്‍ തന്‍റെ രക്തം ചിന്തി മരിച്ചപ്പോഴാണ് ഇതു ചീന്തപ്പെട്ടത്. എന്തിനുവേണ്ടിയാണ് അവന്‍ ക്രൂശില്‍ മരിക്കുവാനായി തന്‍റെ രക്തം ചിന്തിയത്? കാരണം ദൈവപുത്രനായ യേശു, ഈ ഭൂമിയിലേയ്ക്ക് മനുഷ്യജഡത്തില്‍ വരികയും പാപികളുടെ സകല അകൃത്യങ്ങളും തന്‍റെമേല്‍ ചുമക്കുവാനായി യോഹന്നാനാല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനമേല്‍ക്കുകയും ചെയ്തു. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപവും യേശു എടുത്തതിനാല്‍, ക്രൂശില്‍ തന്‍റെ രക്തം ചിന്തി മരിച്ചെങ്കില്‍ മാത്രമേ പാപത്തിന്‍റെ സകലശിക്ഷാവിധിയും അവസാനിപ്പിക്കുവാന്‍ യേശുവിന് കഴിയുമായിരുന്നുള്ളു. ഇതിനാലാണ് ദൈവമന്ദിരത്തില്‍ വിശുദ്ധസ്ഥലത്തെയും അതിവിശുദ്ധ സ്ഥലത്തെയും തമ്മില്‍ വേര്‍തിരിച്ചിരുന്ന തിരശ്ശീല മേല്‍തൊട്ട് അടിയോളം ചീന്തിപ്പോയത്. മാനവജാതിയെ ദൈവത്തില്‍ നിന്നും വേര്‍തിരിച്ചിരുന്ന പാപത്തിന്‍റെ ചുവര്‍ ഒരിക്കലായി തകര്‍ന്നുവീണു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യേശു സ്വീകരിച്ച സ്നാനത്താലും ക്രൂശില്‍ ചിന്തിയ രക്തത്താലും സകലപാപങ്ങളെയും അവന്‍ അപ്രത്യക്ഷമാക്കി. യേശുക്രിസ്തുവിന്‍റെ സ്നാനവും രക്തവും നിമിത്തം, പിതാവാം ദൈവം നമ്മുടെ സകലപാപങ്ങളെയും ഒരിക്കലായി കഴുകിക്കളഞ്ഞ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തുറന്നു. ആകയാല്‍ ഇപ്പോള്‍ യേശുവിന്‍റെ സ്നാനത്തിലും രക്തം ചിന്തലിലും വിശ്വസിക്കുന്നതിലൂടെ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.
യേശു ക്രൂശില്‍ മരിച്ചപ്പോള്‍, കഴിഞ്ഞ മൂന്നു മണിക്കൂറായി അവന്‍ ആയിരുന്ന പ്രദേശം മുഴുവനും ഇരുട്ടു കൊണ്ട് മൂടി. യോര്‍ദ്ദാന്‍ നദിയിലെ തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും തോളില്‍ ചുമന്ന യേശു ക്രൂശിതനായി തന്‍റെ മരണത്തിന് സമീപിച്ചപ്പോള്‍ ഉറക്കെ നിലവിളിച്ചു. “ഏലി, ഏലി ലമ്മാ ശബക്താനി” അതിന്‍റെ അര്‍ത്ഥം “എന്‍റെ ദൈവമേ എന്‍റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?” (മത്തായി 27:46) എന്നായിരുന്നു. തുടര്‍ന്ന് “നിവൃത്തിയായി” എന്ന തന്‍റെ അവസാന മൊഴിയോടു കൂടി പ്രാണനെ വിട്ടു. മൂന്നാംനാള്‍ അവന്‍ മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ക്കുകയും 40 ദിവസം തന്‍റെ സാക്ഷ്യം വഹിക്കുകയും ചെയ്തു. തുടര്‍ന്ന് തന്‍റെ ശിഷ്യന്മാരുടെയും അനുയായികളുടെയും കണ്‍മുമ്പില്‍വച്ച് അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു.
പിതാവ് യഥാര്‍ത്ഥമായും യേശുവിനെ കൈവിട്ടുവോ?
തന്‍റെ പിതാവ് തന്നെ കൈവിട്ടു എന്ന് ചിന്തിച്ചുപോകുംവിധം അതികഠിനമായിരുന്നു യേശു സഹിച്ച വേദന. പാപത്തിന്‍റെ ശിക്ഷാവിധി അത്രയധികം വലിയ കഷ്ടമായിരുന്നു. യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപം യേശു ചുമന്നതിനാല്‍ ക്രൂശില്‍ പാപത്തിന്‍റെ ശിക്ഷാവിധി അവന്‍ ചുമന്നപ്പോള്‍ ഒരു നിമിഷത്തേക്ക് പിതാവ് അവനെ കൈവെടിഞ്ഞു എന്നത് സത്യമാണ്. പാപം വഹിക്കുന്ന ഏതൊരാളെയും പിതാവായ ദൈവം ശിക്ഷിക്കും. ലോകത്തിന്‍റെ സകലപാപവും യേശുവിലേക്ക് കടത്തിവിടപ്പെട്ടതിനാല്‍ ഈ പാപങ്ങളുടെ ശിക്ഷയായി യേശുവിന്‍റെ ശരീരം കുത്തിതുളയക്ക്പ്പെടുകയും ക്രൂശില്‍ തന്‍റെ രക്തം ചൊരിയുകയും ചെയ്തു.
ദൈവം തന്നെയായ യേശു സ്നാനപ്പെട്ടതിലൂടെ മാനവജാതിയുടെ സകലപാപവും ചുമന്നതിനാല്‍ ലോകത്തിന്‍റെ പാപങ്ങള്‍ മുഴുവനും യേശുവിന്‍റെ സ്വന്തം വിശുദ്ധ ശരീരത്തിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ ലോകത്തിന്‍റെ പാപങ്ങളെ തന്‍റെമേല്‍ ചുമന്ന യേശു ഒരു നിമിഷത്തേക്ക് ദൈവത്തില്‍ നിന്നും കൈവിടപ്പെട്ടു. നമ്മുടെ സകലപാപങ്ങളുടെയും ശമ്പളം ചെലുത്തുവാനായി ക്രൂശില്‍ മരണം അനുഭവിച്ചു. അതുവഴി മാനവജാതിയെ സകലപാപങ്ങളില്‍ നിന്നും രക്ഷിച്ചു. ഇതിനാലാണ് പാപത്തിന്‍റെ ശിക്ഷയായി യേശുവിന് കഠിനമായ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നതും അല്പനേരത്തേക്കെങ്കിലും പിതാവാം ദൈവത്തിന് തന്‍റെ പുത്രനില്‍ നിന്നും മുഖംതിരിക്കേണ്ടി വന്നതും.
യേശു പിതാവിനാല്‍ എന്നെന്നേക്കുമായി കൈവിടപ്പെട്ടു എന്നതല്ല ഇതിനര്‍ത്ഥം. മറിച്ച് നമ്മുടെ പാപങ്ങളുടെ ശിക്ഷ നമുക്ക് പകരമായി ചുമക്കേണ്ടിവന്ന യേശു അതിനാല്‍ തന്നെ ഒരു നിമിഷാര്‍ദ്ധത്തേക്ക് പിതാവിനാല്‍ കൈവിടപ്പെട്ടു. “എന്‍റെ ദൈവമേ എന്‍റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്”? എന്ന് തന്‍റെ വേദനയില്‍ യേശു കരഞ്ഞത്, നമ്മുടെ പാപത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നും നാം രക്ഷിക്കപ്പെടുവാന്‍ അത്രയും കഠിനമായ വേദന യേശു സഹിച്ചു എന്നതിനാലത്രേ. നമ്മുടെ പാപം നിമിത്തം ദൈവത്താല്‍ പുറംതള്ളപ്പെടേണ്ടവരായിരുന്നു നമ്മള്‍, പക്ഷെ, യേശു നമ്മുടെ പാപങ്ങളെ ചുമന്നു, പാപത്തിന്‍റെ ശിക്ഷയുടെ വേദന ക്രൂശില്‍ സഹിച്ചു, അതിലധികമായി നമുക്ക് പകരമായി ദൈവത്താല്‍ കൈവിടപ്പെട്ടു.
നിങ്ങള്‍ക്ക് നേരത്തെ അറിയാവുന്നതുപോലെ ശലോമോന്‍ രാജാവിന്‍റെ കാലത്തെ ദേവാലയത്തിന്‍റെ നിര്‍മ്മിതിക്കു ശേഷം സമാഗമനകൂടാരത്തിനു പകരമായി ദൈവാലയം നിലവില്‍ വന്നു. എങ്കിലും സമാഗമനകൂടാരത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ എല്ലാം തന്നെ ദേവാലയ നിര്‍മ്മാണത്തിന്‍റെ ആരംഭത്തിനു മുമ്പു തന്നെ കൃത്യമായി പാലിക്കപ്പെട്ടിരുന്നു. അങ്ങനെ ദേവാലയത്തിലും വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു തിരശ്ശീലയും ഉണ്ടായിരുന്നു. “ഏലി, ഏലീ ലമ്മാ ശബ്ബക്താനി” എന്ന് ക്രൂശില്‍ വച്ച് കര്‍ത്താവ് നിലവിളിച്ച ആ നിമിഷം തന്നെ ദേവാലയത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി. ഈ സംഭവ സത്യം നമ്മോട് പറയുന്നത്, തന്‍റെ സ്നാനത്താലും ക്രൂശില്‍ ചിന്തിയ തന്‍റെ വിലയേറിയ രക്തത്താലും നമ്മുടെ പാപങ്ങളെ കര്‍ത്താവ് കഴുകിക്കളഞ്ഞത് കാരണം സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അകത്തേക്ക് കടക്കുവാന്‍ തക്കവണ്ണം മലര്‍ക്കെ തുറക്കപ്പെട്ടു എന്നതാണ്. ഇപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും വിശ്വാസത്താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.
സമാഗമന കൂടാര വ്യവസ്ഥയിലെ വെളിപ്പാടിലൂടെ പഴയനിയമകാലത്തെ ജനങ്ങളും തങ്ങളുടെ വരുവാനുള്ള മശിഹ ആയി യേശുവില്‍ വിശ്വസിച്ചിരുന്നു. ആകയാല്‍ ദൈവത്തിന്‍റെ മക്കളാകുവാനായി അവരെല്ലാവരും തങ്ങളുടെ പാപങ്ങളുടെ വില നല്‍കിയിരുന്നു. പുതിയ നിയമത്തില്‍, നമ്മുടെ കര്‍ത്താവ് യോര്‍ദ്ദാനില്‍ സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും ചെയ്തപ്പോള്‍ പാപത്തിന്‍റെ വില നല്‍കല്‍ എന്ന ദൈവനീതി പൂര്‍ണ്ണമായും ഒരിക്കലായി പൂര്‍ത്തീകരിക്കപ്പെട്ടു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്ക് ഉള്ളതിനാലാണ്, കര്‍ത്താവ് നമുക്ക് നല്‍കിയ പാപക്ഷമയുടെ സുവിശേഷത്തെ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നാം നന്ദിയുള്ള ഹൃദയമുള്ളവരാ യിരിക്കുന്നത്.
നമുക്ക് സ്വന്തമായി പാപത്തില്‍ നിന്നും മോചനം നേടുവാന്‍ കഴിയില്ല, പക്ഷെ, വെള്ളത്തിലൂടെയും ആത്മാവിലൂടെയും ദൈവം നമുക്ക് നല്‍കിയ രക്ഷയുടെ സത്യം നിമിത്തം, ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളുടെ വില നല്‍കുവാന്‍ നമുക്ക് കഴിയുന്നു. യേശുവിനാല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളെല്ലാം അപ്രത്യക്ഷമാവുകയും വിശ്വാസത്താല്‍ നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനും കഴിയുന്നു. ഇങ്ങനെയിരിക്കെ, ദൈവത്തിന് നന്ദി അര്‍പ്പിക്കാതിരിക്കുവാന്‍ നമുക്ക് എങ്ങനെ കഴിയും? നമ്മുടെ കര്‍ത്താവ് മരിച്ച നിമിഷം തന്നെ സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ മേല്‍തൊട്ട് അടിയോളം തകര്‍ക്കപ്പട്ടു എന്ന് ഇപ്പോള്‍ നാമറിയുമ്പോള്‍, അവന് നന്ദി പറയുവാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളു. യോര്‍ദ്ദാന്‍ നദിയില്‍ താന്‍ സ്വീകരിച്ച സ്നാനത്തിലൂടെ മാനവജാതിയുടെ മുഴുവന്‍ പാപങ്ങളും കര്‍ത്താവ് ചുമന്നുവെന്നും, ക്രൂശിലെ തന്‍റെ രക്തത്താല്‍ പാപത്തിന്‍റെ ശിക്ഷാവിധി വഹിച്ചു എന്നും അതുവഴി വിശ്വസിക്കുന്ന സകലരെയും പാപത്തില്‍ നിന്നു വിടുവിച്ചു എന്നുമുള്ള സന്തോഷഭരിതമായ വാര്‍ത്തയാണ് ഇത് നമ്മോട് പറയുന്നത്.
യേശു ക്രൂശില്‍ മരിച്ചപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം ചീന്തപ്പെട്ടു എന്ന വസ്തുത, ഈ യുഗത്തിലും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടവര്‍ക്ക് എല്ലാം തന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം എന്ന സത്യത്തെയാണ് നമ്മെ പഠിപ്പിക്കുന്നത്. കര്‍ത്താവ് നമുക്ക് അനുവദിച്ചിരിക്കുന്ന രക്ഷയുടെ സത്യത്തിന്‍റെ സുനിശ്ചിതമായ തെളിവാണിത്. നാം പാപികളായിരുന്നതിനാല്‍ ദൈവമുമ്പാകെ വരുന്നതില്‍ നിന്നും നമ്മെ അശക്തരാക്കി തടയുന്ന പാപത്തിന്‍റെ ഒരു ചുവരുണ്ടായിരുന്നു. എന്നാല്‍ തന്‍റെ സ്നാനത്താലും രക്തത്താലും യേശു ഏവര്‍ക്കും വേണ്ടി ഒരിക്കലായി ഈ പാപത്തിന്‍റെ ചുവര്‍ അപ്രത്യക്ഷമാക്കി. ദേവാലയത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം ദൈവം കീറിക്കളഞ്ഞു എന്നതിന്‍റെ സാംഗത്യമോ, പാപികളുടെ സകല അകൃത്യങ്ങളും തന്‍റെമേല്‍ ചുമന്ന ദൈവപുത്രന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്ന ഏവര്‍ക്കും ഇപ്പോള്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ശുദ്ധീകരണം പ്രാപിക്കുകയും അതുവഴി തടസ്സം കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം എന്നതുമാണ്. ഇതുപോലുള്ള പാപത്തില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചു.
താന്‍ പൂര്‍ത്തീകരിച്ച ഈ രക്ഷണ്യ പ്രവൃത്തികളുടെ തെളിവായിട്ടാണ് യേശു ദേവാലയത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം ചീന്തിക്കളഞ്ഞത്. ആകയാല്‍, എബ്രായര്‍ 10:19-22 പറയുന്നു, “അതുകൊണ്ട് സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയില്‍കൂടി നമുക്ക് പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്‍റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യവും ദൈവാലയത്തിന്മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളത് കൊണ്ടു നാം ദുര്‍മനസാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയം പൂണ്ട് പരമാര്‍ത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക”.
യേശു ക്രൂശില്‍ മരിച്ചപ്പോള്‍, തിരശ്ശീല ചീന്തപ്പെട്ടതിനാല്‍ അതിവിശുദ്ധ സ്ഥലത്തേക്കുള്ള വാതില്‍ വിശാലമായി തുറക്കപ്പെട്ടു. സ്വര്‍ഗ്ഗത്തിലേക്കുള്ള ജീവനുള്ള പുതുവഴിയായി തുറന്ന അതിവിശുദ്ധസ്ഥലത്തേക്കുള്ള വാതില്‍ ദൈവത്തിന്‍റെ വചനമായ സുവിശേഷമായിരുന്നു. നമ്മുടെ ഹൃദയത്തിലെയും ശരീരത്തിലെയും പാപങ്ങള്‍ അവന്‍റെ സ്നാനത്തിനാലും (ശുദ്ധവെള്ളം) അവന്‍റെ രക്തത്തിനാലും കഴുകപ്പെട്ടിരിക്കയാല്‍ അവന്‍റെ സമ്പൂര്‍ണ്ണ രക്ഷയുടെ പൂര്‍ണ്ണ നിശ്ചയത്താല്‍ നമുക്ക് കഴുകപ്പെടാന്‍ കഴിയും എന്നാണ് ബൈബിള്‍ ഇവിടെ വീണ്ടും പറയുന്നത്.
ഇതിനായി സകല നന്ദിയും ഞാന്‍ ദൈവത്തിന് അര്‍പ്പിക്കുന്നു. എത്രതവണ പരിശ്രമിച്ചാലും നമുക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ നമ്മെപ്പോലുള്ളവരെ, യേശു നമ്മുടെ സകലപാപങ്ങളില്‍ നിന്നും തന്‍റെ നീതി പ്രവൃത്തികളായ സ്നാനം, ക്രൂശിലെ രക്തം ചിന്തല്‍ എന്നിവയിലൂടെ രക്ഷിക്കുകയും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വര്‍ഗ്ഗകവാടങ്ങളെ മലര്‍ക്കെ തുറന്നിടുകയും ചെയ്തു. ഇപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്താല്‍ നമ്മുടെ പാപങ്ങള്‍ കഴുകപ്പെടുവാനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും നമുക്ക് കഴിയും.
സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തതിലൂടെ കര്‍ത്താവ് സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങളെ തുറന്നിരിക്കയാല്‍, ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളെ കഴുകിക്കളയുവാനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും നമുക്ക് കഴിയുന്നു. അപ്പോള്‍, ദൈവത്തിനു നന്ദി പറയാതിരിക്കാന്‍ നമുക്ക് എങ്ങനെ കഴിയും? അവന്‍റെ ത്യാഗപൂര്‍ണ്ണമായ സ്നേഹത്തിന് തുല്യമായി നന്ദി പറയുവാന്‍ നമുക്ക് കഴിയില്ല. നമ്മുടെ പാപങ്ങളെ ചുമക്കുവാന്‍ യേശു സ്വീകരിച്ച സ്നാനത്താലും നമ്മുടെ ഈ പാപങ്ങളുടെ ശിക്ഷാവിധി പകരമായി ഏറ്റെടുക്കുവാന്‍ തന്‍റെ ശരീരത്തെ യാഗമാക്കി തീര്‍ത്തതിനാലുമാണ് അതിവിശുദ്ധ സ്ഥലത്തെ തിരശ്ശീല വാതില്‍ നെടുകെ ചീന്തപ്പെട്ടത്.
സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ ഒരു വഴി മാത്രമേ ഉള്ളൂ
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലും നാം വിശ്വസിക്കുന്നതിനാല്‍, നമുക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ കഴിയും. ഈ സുവിശേഷ സത്യത്തില്‍ വിശ്വസിക്കുകയല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ മറ്റൊരു വഴിയുമില്ല. യേശു നമുക്കുവേണ്ടി ചെയ്തതില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ നമുക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു. കാരണം, വെള്ളത്തിന്‍റെയും യേശുവിന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണ് ദൈവം അത്തരം പ്രവൃത്തികള്‍ ചെയ്തിരിക്കുന്നത്.
ഇതിനാലാണ് ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ പ്രയത്നങ്ങള്‍, ഭക്തി, അതുപോലുള്ള കപടഭക്തിയുടെ പ്രകടനങ്ങള്‍ എന്നിവയിലൂടെ സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ കഴിയാത്തത്. യേശു സ്വീകരിച്ച സ്നാനത്തിലും അവന്‍റെ രക്തം ചിന്തലിലും വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളില്‍ നിന്നും ശുദ്ധീകരണം പ്രാപിച്ചവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ കഴിയൂ എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഈ സത്യത്തില്‍ വിശ്വസിക്കുന്നവരാണ് ദൈവം തന്നെയായ, ദൈവപുത്രനായ യേശുവില്‍, തന്‍റെ സ്നാനം കൊണ്ടും രക്തം ചിന്തലിലൂടെയും തങ്ങളെ പാപത്തില്‍ നിന്നും രക്ഷിച്ച നിത്യരക്ഷകനില്‍ വിശ്വസിക്കുന്നവര്‍. ഇത്തരം ജനങ്ങളെയാണ് പാപം കഴുകിക്കളയുവാന്‍ ദൈവം അനുവദിച്ചിരിക്കുന്നത്. യേശു സ്വീകരിച്ച സ്നാനത്തിലൂടെയും ക്രൂശില്‍ സഹിച്ച കഷ്ടതകളിലൂടെയും, ഇവയില്‍ വിശ്വസിക്കുന്നവര്‍ക്ക് വിശ്വാസത്താല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ പിതാവാം ദൈവം കഴിവ് നല്‍കി.
സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ നമുക്ക് പണം ആവശ്യമുണ്ടോ? ഇങ്ങനെയായിരുന്നു കാര്യമെങ്കില്‍, പണംകൊടുത്ത് നാം നമ്മുടെ രക്ഷ നേടേണ്ടി വരുമായിരുന്നു. അതൊരിക്കലും കര്‍ത്താവ് സൗജന്യമായി നല്‍കുന്ന രക്ഷ ആവുകയുമില്ല, നമുക്ക് സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസമല്ലാതെ മറ്റൊന്നും ആവശ്യമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ നമ്മുടെ പണമോ പ്രവൃത്തികളോ, കഠിനാദ്ധ്വാനമോ ഒന്നും തന്നെ ആവശ്യമില്ല. മനുഷ്യ പ്രകൃതത്തിലുള്ള ഒന്നും തന്നെ സ്വര്‍ഗ്ഗത്തില്‍ കടക്കുവാന്‍ ആവശ്യമില്ല. സ്വര്‍ഗ്ഗത്തില്‍ കടക്കുവാന്‍ നമ്മെ യോഗ്യരാക്കുന്നതിനായി ദൈവം നമ്മുടെ ഏതെങ്കിലും പ്രയത്നമോ, പ്രവൃത്തിയോ, ഹിതമോ, നഷ്ടപരിഹാരമോ അഥവാ നന്മയോ നമ്മില്‍ നിന്നും ആവശ്യപ്പെടുന്നില്ല.
സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ തികച്ചും അത്യാവശ്യമായി നമുക്കൊരു കാര്യം ഉണ്ടായിരിക്കണം. അത് പാപം കഴുകുവാനായി യേശു യോര്‍ദ്ദാന്‍ നദിയില്‍ സ്വീകരിച്ച സ്നാനത്തിലും നമ്മുടെ പാപം മോചിക്കുവാനായി കുരിശില്‍ ചിന്തിയ രക്തത്തിലും വിശ്വസിക്കുന്ന വിശ്വാസം മാത്രമാണ്. മറ്റൊരു മാര്‍ഗ്ഗവുമില്ല. നമുക്ക് ആവശ്യമുള്ള ഏക കാര്യം യേശുവിന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം മാത്രമാണ്. നാം പാപക്ഷമ പ്രാപിക്കുവാനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനും യേശു പൂര്‍ത്തീകരിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണമെന്നതിന്‍റെ കാരണമിതാണ്.
സ്നേഹത്തിന്‍റെ കര്‍ത്താവായ യേശു വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ സമ്പൂര്‍ണ്ണ രക്ഷ പൂര്‍ത്തീകരിച്ചിരിക്കുന്നു. പാപമോചനത്തിന്‍റെ രക്ഷ യേശു നേരത്തെ പൂര്‍ത്തീകരിച്ചിരുന്നതിനാല്‍, പാപികള്‍ ഈ സുവിശേഷസത്യത്തില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുക മാത്രം ചെയ്താല്‍ തങ്ങളുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കഴിയും. നമ്മുടെ സകലപാപങ്ങളെയും, അത് വളരെയധികം ആയാലും വളരെ കുറച്ചായാലും ശരി, കര്‍ത്താവ് മോചിച്ചിരിക്കുന്നു. അതുവഴി വിശ്വാസത്തിലൂടെ ആര്‍ക്കും തന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയുമാറാകുകയും ചെയ്യുന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപികള്‍ക്ക് പ്രവേശിക്കുവാനായി സ്വര്‍ഗ്ഗകവാടം യേശു തുറന്ന് എന്നത് തികച്ചും സവിശേഷമായ രക്ഷയുടെ കൃപയാണ്. “എന്‍റെ സകല പാപങ്ങളെ ചുമക്കുവാനും എനിക്ക് പകരം ക്രൂശില്‍ മരിക്കുവാനുമായി യേശു സ്നാനപ്പെട്ടു! അവന്‍ എന്‍റെ പാപങ്ങളെ കഴുകി സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ എനിക്കായി തുറന്നു! അവന്‍ എന്നെ അത്യധികമായി സ്നേഹിച്ചതുകൊണ്ട് അവന്‍ സ്നാനപ്പെട്ടു, തന്‍റെ രക്തം ചിന്തി, ഇതുപോലെ എന്‍റെ പാപമോചനം പൂര്‍ത്തിയാക്കി”. രക്ഷയുടെ സത്യത്തില്‍ നിങ്ങള്‍ ഇപ്രകാരം വിശ്വസിക്കുമ്പോള്‍ നിങ്ങളും ഈ വിശ്വാസത്താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.
യേശുവിനെ തങ്ങളുടെ രക്ഷകനായി വിശ്വസിക്കുക എന്നത് ജനത്തിന് ഒട്ടും വിഷമമുള്ളതല്ല, വാസ്തവത്തില്‍ അത് എളുപ്പവുമാണ്. യേശു ഈ ഭൂമിയിലേക്ക് വന്ന് നേടിയെടുത്തതും നേരത്തെ പൂര്‍ത്തീകരിച്ചതുമായ വസ്തുതകളെ അവരുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയും അതില്‍ വിശ്വസിക്കുകയും മാത്രം ചെയ്താല്‍ മതി. യേശു നമ്മുടെ സകലപാപവും കഴുകുകയും സ്നാപക യോഹന്നാനില്‍ നിന്നും യോര്‍ദ്ദാന്‍ നദിയില്‍ ഏറ്റ സ്നാനത്തിലൂടെയും ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലൂടെയും ആത്മാവിലൂടെയും അവയില്‍ നിന്നും വിടുവിക്കുകയും ചെയ്തു. നമ്മുടെ ഹൃദയങ്ങളില്‍ ഇക്കാര്യം നാം വിശ്വസിക്കുമ്പോള്‍ നാം എല്ലാവരും രക്ഷിക്കപ്പെടും.
“സത്യം അറിയുകയും സത്യം നിങ്ങനെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8:32). നമ്മുടെ പാപങ്ങള്‍ ചെറുതോ വലുതോ ആയാലും, സ്നാനപ്പെട്ടതിലൂടെയും അവന്‍റെ രക്തം ചിന്തലിലൂടെയും യേശു അവയെല്ലാം അപ്രത്യക്ഷമാക്കി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ, നമ്മെ പാപത്തില്‍ നിന്നും സ്വതന്ത്രമാക്കുന്ന സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ, നമുക്ക് നിത്യരക്ഷയും ഈ യഥാര്‍ത്ഥ രക്ഷയുടെ സ്വാതന്ത്ര്യവും നേടുവാന്‍ കഴിയും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നിവര്‍ത്തിച്ചതിലൂടെ നമ്മുടെ കര്‍ത്താവ് സ്വര്‍ഗ്ഗകവാടം മലര്‍ക്കെ തുറന്നു. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന് സ്നാനപ്പെട്ടു, ക്രൂശില്‍ മരിച്ചു, മൂന്നാംദിവസം മരണത്തില്‍ നിന്ന് ഉയിര്‍ത്തു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാകുന്ന ഈ സത്യം നമ്മെ ദൈവത്തോട് അടുപ്പിക്കുകയും ഭാവിയില്‍ സ്വര്‍ഗ്ഗം നമ്മുടേതാകുവാന്‍ നമ്മെ യോഗ്യരാക്കുകയും ചെയ്യുന്നു. ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുവാനും അതുപോലെ പാപത്തില്‍ നിന്നും മോചിതരായി ദൈവത്തിന്‍റെ മക്കളാകുവാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിച്ചുകൊണ്ട് നിങ്ങളുടെ പാപമോചനം നിങ്ങള്‍ പ്രാപിക്കണം. ഈ വിശ്വാസമാണ് നിങ്ങളെ പാപമോചനം നേടുവാന്‍ യോഗ്യരാക്കുകയും സ്വര്‍ഗ്ഗകവാടത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നത്.
നമ്മുടെ കര്‍ത്താവ് നമ്മെക്കുറിച്ച് എല്ലാം അറിയുന്നു. നമ്മള്‍ എപ്പോള്‍ ജനിച്ചുവെന്ന് അവന്‍ അറിയുന്നു. നാം ചെയ്ത പാപങ്ങളെയും ചെയ്യാനുള്ളവയെയും അവന്‍ അറിയുന്നു. നാം എന്തുതന്നെ കഠിനശ്രമം നടത്തിയാലും നമുക്ക് സ്വതന്ത്രമായി നമ്മുടെ പാപങ്ങളെ അപ്രത്യക്ഷമാക്കുവാന്‍ കഴിയില്ല എന്നും അവന്‍ അറിയുന്നു. കര്‍ത്താവിന് നമ്മെക്കുറിച്ച് നന്നായറിയാവുന്നതിനാലാണ് തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും നമ്മുടെ സകലപാപങ്ങളെയും അവന്‍ തുടച്ചുനീക്കിയത്.
യേശു ഈ ഭൂമിയിലേക്ക് വന്നത് എന്തിന്?
“യേശു” എന്ന പേരിന് “രക്ഷകന്‍” എന്നാണര്‍ത്ഥം. പാപത്തില്‍ നിന്നുമുള്ള നമ്മുടെ രക്ഷ നടപ്പില്‍ വരുത്തുവാന്‍ മനുഷ്യരാല്‍ സാധ്യമല്ലെന്നും ദൈവീക ശക്തിയുടെ കീഴില്‍ മാത്രം വരുന്ന കാര്യമാണിതെന്നും ഉള്ളതിനാലാണ് യേശു ഈ ഭൂമിയില്‍ ജനിച്ചത്. ഇതുപോലെ യേശുവിന്‍റെ ജനനത്തിലും ഒരു വ്യക്തമായ ഉദ്ദേശ്യം ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. അതിനാലാണ് മാനവജാതിയെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കാനായി ഒരു കന്യകയില്‍ യേശു ഭൂജാതനായത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ആദാമിന്‍റെയും ഹവ്വയുടെയും ലംഘനം നിമിത്തം പാരമ്പര്യമായി പാപം വഹിച്ച പാപികള്‍ക്കു വേണ്ടിയാണ് യേശു ഒരു കന്യകയിലൂടെ ഭൂമിയിലേയക്ക് ജനിച്ചത്. ഈ ലോകത്തിലെ സര്‍വ്വപാപികളുടെയും സകല അതിക്രമങ്ങളില്‍ നിന്നും അവരെ രക്ഷിക്കാനുള്ള രക്ഷകനാകുവാന്‍ വേണ്ടിയാണ് ദൈവശക്തിയാല്‍ ഒരു കന്യകയുടെ ശരീരത്തില്‍ ഉരുവായി കര്‍ത്താവ് ഈ ലോകത്തിലേക്ക് വന്നത്.
നമുക്കു വേണ്ടിയുള്ള ഊനമില്ലാത്ത യാഗമായിത്തീരുവാന്‍ തന്‍റെ സ്വന്തം സൃഷ്ടിയുടെ ശരീരത്തിലൂടെ നമ്മുടെ കര്‍ത്താവ് ഈ ഭൂമിയില്‍ പിറന്നു. കാലം തികഞ്ഞപ്പോള്‍ നമുക്ക് രക്ഷ കൊണ്ടുവരാനുള്ള തന്‍റെ പദ്ധതി പടിപടിയായി അവന്‍ നടപ്പിലാക്കി. നമ്മുടെ കര്‍ത്താവ് 30-മത്തെ വയസ്സില്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടു. ഈ ഭൂമിയിലെ തന്‍റെ ജനനത്തിന്‍റെ ഉദ്ദേശ്യം നേടുവാനായി സ്നാനപ്പെട്ടതിലൂടെ ഈ ലോകത്തിന്‍റെ പാപത്തെ യേശുവിന് ചുമക്കേണ്ടിയിരുന്നു. ആകയാല്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുവാനാണ് അവന്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടത്. (മത്തായി 3:13-17)
ലോകത്തിന്‍റെ പാപങ്ങളെ അപ്രകാരം സ്നാനത്തിലൂടെ യേശു സ്വീകരിച്ച് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ക്രൂശിക്കപ്പെട്ടു. നമ്മുടെ കര്‍ത്താവ് സ്നാനപ്പെടുകയും ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുകയും ചെയ്തതിനാലാണ് നമ്മുടെ പാപങ്ങള്‍ക്കു പകരമായി അവന്‍ ശിക്ഷ സഹിച്ചത്. സ്നാപക യോഹന്നാന്‍ നല്‍കിയ സ്നാനത്തിലൂടെയും ക്രൂശിലെ തന്‍റെ രക്തത്തിലൂടെയും കര്‍ത്താവ് സകല പാപങ്ങളെയും അപ്രത്യക്ഷമാക്കി. വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍ അവന്‍ അവരെ യോഗ്യരാക്കുകയും ചെയ്തു. ജനങ്ങള്‍ ഏത് തരം പാപികളായിരുന്നാലും ശരി, ഏതു ബലഹീനതയില്‍ അവര്‍ കുടുങ്ങിയിരുന്നാലും ശരി, വെള്ളത്തിന്‍റെവും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നമ്മളെ, കര്‍ത്താവിന്‍റെ രാജ്യമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ ദൈവം യോഗ്യരാക്കിത്തീര്‍ത്തു. പാപത്തിന്‍റെ ശമ്പളം നല്‍കുവാനാണ് യേശു യോര്‍ദ്ദാന്‍ നദിയില്‍ സ്നാനമേല്‍ക്കുകയും ക്രൂശില്‍ രക്തം ചിന്തുകയും ചെയ്തത്. നമ്മുടെ പാപങ്ങളുടെ ശമ്പളം നല്‍കാനായി തന്നെ യാഗമര്‍പ്പിച്ചതിലൂടെ യേശു നിവര്‍ത്തിച്ച രക്ഷ നിമിത്തം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ നമ്മുടെ പാപങ്ങളെ കഴുകിക്കളയുവാന്‍ കഴിയും. ഇതാണ് ക്രിസ്ത്യാനിത്വത്തിന്‍റെ അടിസ്ഥാന സത്യവും പാപമോചനത്തിന്‍റെ കേന്ദ്രവും.
ഈ ലോകത്തിലെ സകലപാപികളുടെയും രക്ഷകനായി മാറുവാനാണ് കര്‍ത്താവ് ഈ ലോകത്തിലേക്ക് വന്നത്. കര്‍ത്താവ് നമ്മെ എല്ലാവരെയും പാപത്തില്‍ നിന്നും യഥാര്‍ത്ഥമായി രക്ഷിക്കുകയും ചെയ്തു. തന്‍റെ പ്രവൃത്തികളില്‍ വിശ്വസിക്കുന്നതിലൂടെ, സകലപാപികളെയും അവര്‍ ആരായാലും ശരി, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കര്‍ത്താവ് യോഗ്യരാക്കി.
ഇതാണ് കര്‍ത്താവിന്‍റെ സ്നേഹം, കര്‍ത്താവ് നമ്മെ അത്രയധികം സ്നേഹിച്ചതിനാലാണ് നമ്മെ രക്ഷിക്കാനായി അവന്‍ സ്നാനമേല്‍ക്കുകയും തന്‍റെ രക്തം ചിന്തുകയും ചെയ്തത്. പാപത്തില്‍ നിന്നും നമ്മെ വിടുവിക്കാനായി, നമ്മെ തന്‍റെ സ്വന്തം ശരീരത്തോളം സ്നേഹിച്ച്, സ്നാനപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ നമ്മുടെ കര്‍ത്താവ് രക്ഷയെ പൂര്‍ത്തീകരിച്ചു. നാം മരിക്കുന്ന ദിനം വരെ പാപത്തില്‍ തന്നെ തുടരേണ്ടുന്ന പാപികളായിരുന്നു നമ്മള്‍. നമ്മുടെ പാപങ്ങളാല്‍ വേദനിക്കപ്പെട്ട് ദൈവത്തില്‍ നിന്നും അധികമായി അകന്നു പോകുന്നവരായിരുന്നു നമ്മള്‍. നമ്മെപ്പോലെയുള്ള അത്തരം ജനങ്ങളെ രക്ഷിക്കുവാനായി നമ്മെ അവനോടു കൂടെ ഒന്നാകുവാന്‍ യോഗ്യരാക്കുന്ന രക്ഷയുടെ പ്രവൃത്തികള്‍ കര്‍ത്താവ് പൂര്‍ത്തീകരിച്ചു.
പാപികളായിരുന്ന നമ്മെ ദൈവസ്നേഹത്താല്‍ നമ്മുടെ കര്‍ത്താവ് രക്ഷിച്ചു. പാപികളായ നമ്മെ നമ്മുടെ അകൃത്യങ്ങളില്‍ നിന്നും രക്ഷിക്കാനായി തന്‍റെ സ്നാനവും രക്തം ചിന്തലും സ്വീകരിച്ച് ദൈവസ്നേഹവും നീതിയും അവന്‍ പൂര്‍ത്തീകരിച്ചു. ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ കര്‍ത്താവ് നമുക്കുവേണ്ടി ചെയ്തതിനെ ഓര്‍ത്ത് വളരെ നന്ദിയുള്ളവരാണ്. നമ്മുടെ വിശ്വാസത്തിന്‍റെ നന്ദി, വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കുവാന്‍ കഴിയാതെ വരുമ്പോള്‍ നാം അവന്‍റെ മുമ്പില്‍ വണങ്ങുന്നു. നമ്മുടെ കര്‍ത്താവ് നമുക്ക് നല്‍കിയ പാപമോചനത്തിന്‍റെ സത്യം യുക്തിയുടെ ഏതെങ്കിലും വാക്കുകള്‍ കൊണ്ടോ മധുരമേറിയ ഏതൊരു വാക്കിനാലോ ഒരിക്കലും വിശദീകരിക്കുവാന്‍ കഴിയാത്തവിധം ഉന്നതവും സമ്പൂര്‍ണ്ണവുമായ സ്നേഹമാണ്.
2000 വര്‍ഷങ്ങള്‍ക്കു മുമ്പ്, നമ്മളാരും തന്നെ അപ്പോള്‍ ജനിച്ചിരുന്നില്ല. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭൂമിയിലെ ദേവാലയത്തിലെയും ദൈവരാജ്യത്തിലെ ദേവാലയത്തിലെയും തിരശ്ശീല തുറക്കപ്പെട്ടത്. അക്കാലത്ത് നമ്മുടെ അമ്മമാരുടെ ഉദരത്തില്‍ പോലും ഇല്ലായിരുന്നു എങ്കിലും നമ്മുടെ കര്‍ത്താവിന് നമ്മെക്കുറിച്ച് സകലവും അറിയാമായിരുന്നു. നിങ്ങളെല്ലാവരും ജനിക്കുമെന്നും നിങ്ങളുടേതായ പ്രത്യേക രീതിയില്‍ ജീവിതം നയിക്കുമെന്നും അവനറിയാമായിരുന്നു. കര്‍ത്താവ് എന്നെ സ്നേഹിച്ചു- എന്നെ മാത്രമല്ല, നിങ്ങളെയും മറ്റുള്ള എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു. യേശു നമുക്കായി പൂര്‍ത്തീകരിച്ച വെള്ളം, രക്തം, ആത്മാവ് എന്നിവയുടെ സുവിശേഷത്തില്‍ വിശ്വസിക്കുന്ന സകലപാപികളെയും സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ അനുവദിച്ചത്രത്തോളം വലുതായി കര്‍ത്താവ് നമ്മെ സ്നേഹിച്ചു. വെളളത്തിലൂടെയും ആത്മാവിലൂടെയും (യേശുവിന്‍റെ സ്നാനവും, ക്രൂശിലെ അവന്‍റെ രക്തവും) യേശു പാപത്തില്‍ നിന്നുമുള്ള നമ്മുടെ രക്ഷ പൂര്‍ത്തിയാക്കി.
ദേവാലയത്തിലെ തിരശ്ശീല മേല്‍തൊട്ട് കീഴോട്ട് ചീന്തപ്പെട്ടത് സത്യമായും ആശ്ചര്യകരമായിരുന്നു. യേശു ക്രൂശില്‍ മരിച്ചതുകൊണ്ടു മാത്രം അതിവിശുദ്ധ സ്ഥലത്തെ ഈ തിരശ്ശീല ചീന്തപ്പെട്ടത് എങ്ങനെ? ഇന്നത്തെ പരവതാനി പോലുള്ളതായിരുന്നു ഈ തിരശ്ശീല. വളരെ കട്ടിയായും ഉറപ്പോടും നെയ്തതായിരുന്നു ഇത്. പാലസ്തീനില്‍ ഇതുപോലെ പരവതാനിയുടെ രൂപത്തില്‍ നെയ്തെടുത്ത തിരശ്ശീലകള്‍ ഇപ്പോഴും കാണാന്‍ കഴിയും. അവ വളരെ കട്ടിയായി നെയ്തവ ആകയാല്‍ നാലു കുതിരകള്‍ വിരുദ്ധ ദിശകളിലേക്ക് വലിച്ചെങ്കില്‍ മാത്രമേ അതിനെ രണ്ടായി കീറാന്‍ കഴിയുകയുള്ളു. ഒരു കുതിരയ്ക്ക് എത്ര മാത്രം ശക്തിയുണ്ട്? അങ്ങനെ വലിച്ചു കീറാന്‍ നാലു കുതിരകളുടെ ശക്തി ആവശ്യമുള്ള ഉറപ്പുള്ള ആ തിരശ്ശീല, യേശു ക്രൂശില്‍ മരിച്ചപ്പോള്‍ മേല്‍തൊട്ട് അടിയോളം ചീന്തിപ്പോയി.
എന്തുകൊണ്ടാണ് ആ തിരശ്ശീല ചീന്തപ്പെട്ടത്? മാനവ ജാതിയുടെ ഹൃദയങ്ങളിലുണ്ടായിരുന്ന സകലപാപങ്ങളെയും യേശു കഴുകിക്കളഞ്ഞു എന്ന കാരണത്താലാണ് ആ തിരശ്ശീല ചീന്തപ്പെട്ടത്? സ്നാനപ്പെടുകയും മരണത്തോളം ക്രൂശിക്കപ്പെടുകയും ചെയ്തതിലൂടെ തന്‍റെ സകല നീതീകരണ പ്രവൃത്തികളും യേശു പൂര്‍ത്തിയാക്കിയ കാരണത്താലാണ് അത് ചീന്തപ്പെട്ടത്. സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുകയും ക്രൂശില്‍ അതിന്‍റെ ശിക്ഷ അനുഭവിക്കുകയും ചെയ്തതിലൂടെ വിശ്വസിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കുവാനുള്ള വഴി യേശു തുറന്നു. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ഇത് വിശ്വസിക്കുക മാത്രമാണ്. വിശ്വസിക്കുക മാത്രം ചെയ്യുക വഴി നിങ്ങളെല്ലാവര്‍ക്കും പ്രവേശിക്കുവാനായി സ്വര്‍ഗ്ഗകവാടത്തെ കര്‍ത്താവ് തുറന്നു.
യേശുവിന്‍റെ സ്നാനം, രക്തം ഇവ രണ്ടും നമ്മുടെ രക്ഷയ്ക്ക് അത്യാവശ്യമാണോ?
പഴയനിയമകാലത്തിനു മുമ്പേ പദ്ധതിയിട്ടിരുന്ന രക്ഷണ്യരീതി അനുസരിച്ചാണ്, യാഗമൃഗങ്ങള്‍ക്കുവേണ്ടി കരുതിയിരുന്ന കൈവയ്പ് യേശുവിന്‍റെ ശിരസ്സിലും നടത്തിയത്. കാരണം, കൈവയ്പ്പിലൂടെ സകലപാപങ്ങളും യാഗമൃഗം സ്വീകരിക്കണമെന്നും മരിക്കണമെന്നുമുള്ള രക്ഷയുടെ നിയമം ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടതായിരുന്നു. നമ്മെ എന്നെന്നേക്കും രക്ഷിക്കാനായി, നമ്മുടെ സ്വന്തം യാഗമൃഗമായി വന്ന യേശുവിന്, കൈവയ്പ്പിന്‍റെ മറ്റൊരു രൂപമായ സ്നാനമേറ്റതിലൂടെ നമ്മുടെ സകലപാപങ്ങളെയും തുടച്ചു നീക്കുവാന്‍ കഴിഞ്ഞു. ഈ നിയമത്താലാണ് അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുന്ന മഹാപുരോഹിതന് പോലും കൈവയ്പിലൂടെ പാപങ്ങളെ ചുമന്ന യാഗമൃഗത്തിന്‍റെ രക്തം തന്‍റെ കൈയ്യിലുണ്ടെന്ന് ഉറപ്പിക്കേണ്ടി വന്നത്.
അപ്പോള്‍, ഈ സ്ഥലത്ത് കടക്കുന്നതിനുമുമ്പ് മഹാപുരോഹിതന്‍ രക്തം എടുക്കുന്നത് എന്തിനു വേണ്ടിയായിരുന്നു? മാംസത്തിന്‍റെ ജീവന്‍ രക്തത്തില്‍ ഇരിക്കുന്നതിനാല്‍ ആണ് (ലേവ്യ 17:11) ദൈവസന്നിധിയില്‍ വരുന്നതിനുമുമ്പ് മഹാപുരോഹിതന്‍ തന്‍റെ ആത്മാവിനുവേണ്ടി ഇതുചെയ്തിരിക്കണമെന്ന് ദൈവം ആവശ്യപ്പെട്ടത്. തങ്ങളുടെ പാപങ്ങള്‍ നിമിത്തം സകലരും മരിക്കേണ്ടതായിരുന്നു, എന്നാല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെ മാനവജാതിയുടെ സകലപാപങ്ങളും യേശു ചുമന്നതിനാല്‍ (തന്‍റെ സ്നാനത്തിലൂടെ സകലപാപങ്ങളും യേശുവിലേക്ക് കടത്തിവിടപ്പെട്ടു). അതിനെയും തോളിലേറ്റി ക്രൂശിതനായതിനാല്‍ തന്‍റെ സ്വന്തം ജീവന്‍ നല്‍കി അവന്‍ ചിന്തിയ രക്തത്താല്‍ നമ്മെ രക്ഷിച്ചു. പാപികള്‍ ദൈവമുമ്പാകെ വരുമ്പോള്‍ വെള്ളത്തിലും രക്തത്തിലും വിശ്വസിക്കുന്ന വിശ്വാസം തങ്ങളുടെ കൈവശമുണ്ടെന്ന് അവര്‍ ഉറപ്പിക്കണമെന്ന് ഇത് നമ്മോട് പറയുന്നു. യേശു സ്നാനമേറ്റ വെള്ളത്തിലും അവന്‍ ചൊരിഞ്ഞ രക്തത്തിലും പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെടുന്നതില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാവുക.
ഇപ്പോള്‍ യേശു സകല പാപങ്ങളേയും കഴുകിക്കളഞ്ഞതിനാല്‍ ആരും തന്നെ അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുകയോ, ഉപവസിക്കുകയോ ഒരുവന്‍റെ/ ഒരുവളുടെ പാപമോചനത്തിനായി എന്തെങ്കിലും കാഴ്ചകള്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല. യേശു നേരത്തെ തന്നെ പാപക്ഷമയുടെയും ശിക്ഷാവിധികളുടെയും യാഗം അര്‍പ്പിച്ചിരിക്കുകയാല്‍ നാം ഇനി അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുകയോ, നമ്മുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെടുകയോ ചെയ്യേണ്ടതില്ല. നാം ആകെ ചെയ്യേണ്ടത് നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയെ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുക മാത്രമാണ്.
ഏതൊരാളും ചെയ്യേണ്ടുന്ന ഏക കാര്യം യേശു സ്വീകരിച്ച സ്നാനത്തെ പഴയനിയമത്തിലെ സമാഗമന കൂടാരത്തില്‍ ഉപയോഗിച്ചിരുന്ന നീലനൂലായും ക്രൂശില്‍ യേശു ചൊരിഞ്ഞ രക്തത്തെ അതിലെ ചുവപ്പുനൂലായും വിശ്വസിക്കുക മാത്രമാണ്. അതോടൊപ്പം അടിസ്ഥാനപരമായി യേശു രാജാവാണ് എന്ന സത്യം സമാഗമന കൂടാരവാതിലില്‍ ഉപയോഗിച്ചിരിക്കുന്ന ധൂമ്ര നൂലില്‍ വെളിപ്പെടുന്നു എന്നതുമാണ്. അപ്രകാരം നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന പാപമോചനത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങള്‍ കഴുകപ്പെട്ടു എങ്കില്‍, നമ്മുടെ സകല ശിക്ഷാവിധിയും നേരത്തെ തന്നെ അവസാനിച്ചു എന്ന് വിശ്വസിക്കുന്നുവെങ്കില്‍, നമ്മില്‍ ആര്‍ക്കു വേണമെങ്കിലും ഇപ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാം. ഈ സുവിശേഷമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും യഥാര്‍ത്ഥ സുവിശേഷം.
യേശു ക്രൂശില്‍ മരിച്ചപ്പോള്‍ മന്ദിരത്തിലെ തിരശ്ശീല ചീന്തപ്പെട്ടത് എന്തിന്? നമുക്ക് ഒരു പുനര്‍വിചിന്തനം നടത്താം
വിശ്വസിക്കുന്നവര്‍ക്ക് പാപക്ഷമ നല്‍കുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനുള്ള അനുഗ്രഹം കൊണ്ടുവരികയും ചെയ്യുന്ന സുവിശേഷമാണ് പഴയനിയമത്തില്‍ വെളിപ്പെടുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍. ഇതിനാലാണ് സ്നാനപ്പെട്ടതിനുശേഷം, യേശു ക്രൂശില്‍ മരിച്ചപ്പോള്‍ തിരശ്ശീല ചീന്തപ്പെട്ടത്. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം തന്നെ നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യമാണിത്. “ആഹാ! എന്‍റെ സ്ഥാനത്ത് യേശു യോഹന്നാന്നാല്‍ സ്നാനപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ക്രൂശില്‍ മരിക്കുകയും അതുവഴി മരണത്തിന്‍റെ ശമ്പളം, പാപത്തിന്‍റെ ശമ്പളം, കൊടുക്കുകയും ചെയ്തു”. ക്രൂശില്‍ മരിക്കുമ്പോള്‍ “നിവൃത്തിയായി” എന്ന് യേശു പറഞ്ഞു, ഈ നിമിഷത്തിലാണ് നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള വഴി അവന്‍ തുറന്നത്.
ദൈവത്തില്‍ നിന്നും തങ്ങളെ വേര്‍തിരിക്കുന്ന പാപത്തിന്‍റെ ചുവര്‍ പണിയുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതിരുന്നവരെ രക്ഷിക്കുവാനായാണ് യേശു ഈ ഭൂമിയിലേക്ക് വന്നത്. ഇത് യേശുവിന്‍റെ സ്വന്തം ഇഷ്ടമായിരുന്നു; പിതാവാം ദൈവത്തിന്‍റെ കല്പനയും നമ്മോടുള്ള അവന്‍റെ സ്നേഹവും ആയിരുന്നു. പിതാവിന്‍റെ ഹിതം അനുസരിച്ചതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ തന്‍റെ ശരീരത്തില്‍ കടത്തിവിട്ട സ്നാനത്തെ യേശു സ്വീകരിച്ചു. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെ യേശു തോളില്‍ ചുമന്നതിനാലാണ് അവന്‍ ക്രൂശിലേക്ക് ചെന്നത്, ക്രൂശിക്കപ്പെട്ടത്, രക്തം ചിന്തി മരിച്ചത്, മൂന്നാം നാള്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തത്, അതുവഴി തന്‍റെ രക്ഷയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഈ ശുശ്രൂഷകളാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടത്; പാപികളെ തങ്ങളുടെ അകൃത്യങ്ങളില്‍ നിന്നും വിടുവിക്കുന്ന പാപമോചനവും യാഗവ്യവസ്ഥയുടെ പൂര്‍ത്തീകരണവും.
യേശു തന്‍റെ ശുശ്രൂഷകളിലൂടെ രക്ഷ പൂര്‍ത്തികരിച്ചതിനാലാണ് അതുവരെ ഒരു മനുഷ്യനും പ്രവേശിക്കുവാന്‍ കഴിയാതിരുന്ന സ്വര്‍ഗ്ഗകവാടം ഇപ്പോള്‍ തുറക്കപ്പെട്ടത്. ഇത് തെളിയിക്കുന്നത്, പഴയനിയമത്തിലെ കൈവയ്പിലൂടെയും യാഗമൃഗത്തിന്‍റെ രക്തത്തിലൂടെയും രക്ഷയുടെ വാതില്‍ തുറക്കപ്പെട്ടിരുന്നില്ല എന്നതാണ്. പക്ഷെ, യേശു സ്വീകരിച്ച സ്നാനത്തിലും ക്രൂശില്‍ അവന്‍ ചൊരിഞ്ഞ രക്തത്തിലും വിശ്വസിക്കുന്ന വിശ്വാസത്താല്‍ ഇപ്പോള്‍ അത് തുറന്നിരിക്കുന്നു. തിരശ്ശീല ചീന്തപ്പെട്ടു എന്നത് രക്ഷയുടെ പൂര്‍ത്തീകരണത്തെ വെളിപ്പെടുത്തുന്നു. അതായത്, കര്‍ത്താവ് പൂര്‍ത്തീകരിച്ച വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും യഥാര്‍ത്ഥമായും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരാളെയും സ്വര്‍ഗ്ഗത്തില്‍ കടക്കുവാന്‍ ദൈവം ഇപ്പോള്‍ യോഗ്യരാക്കിയിരിക്കുന്നു. ഇതിനാലാണ് മന്ദിരത്തിലെ തിരശ്ശീല ചീന്തപ്പെട്ടത്.
യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്ന വിശ്വാസത്തോടെ വേണം നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കേണ്ടത്. ഒരു പാപവും ഇല്ലാത്ത യേശു, മനുഷ്യാവതാരമെടുത്ത് ഈ ഭൂമിയിലേക്ക് വന്ന്, നമ്മുടെ സകലപാപവും സ്വീകരിക്കുവാനായി യോഹന്നാനാല്‍ സ്നാനപ്പെടുകയും ചെയ്തു (മത്തായി 3:15). മാത്രമല്ല, നമ്മുടെ കര്‍ത്താവ് തന്‍റെ ശരീരത്തിലെ ജീവന്‍ പാപത്തിന്‍റെ ശമ്പളമായി വെടിയുകയും ദൈവമുമ്പാകെ നാം പോകുമ്പോള്‍ നിശ്ചയമായും നമ്മോടുകൂടെ കൊണ്ടുചെല്ലേണ്ടുന്ന എന്നെന്നേക്കുമുള്ള പ്രായശ്ചിത്ത യാഗമായിതീരുകയും ചെയ്തു. ആകയാല്‍ സ്നാനപ്പെട്ടതിനുശേഷം യേശു ചിന്തിയ രക്തത്തെ നമ്മുടെ രക്ഷയായി കണ്ട് നാം വിശ്വസിക്കണം. മാനവജാതിയെ പാപത്തില്‍ നിന്നും വിടുവിക്കാനും അവരെ ദൈവത്തിന്‍റെ സ്വന്തജനമാക്കുവാനുമായി, തന്‍റെ സ്വന്തം ശരീരത്തെ ചീന്തികൊണ്ട് യേശു സ്വര്‍ഗ്ഗത്തിന്‍റെ കവാടം തുറന്നു.
യേശു നമ്മെ രക്ഷിക്കുന്ന കാര്യത്തില്‍, അവന്‍ ക്രൂശില്‍ വെറുതെ രക്തം ചിന്തുകയായിരുന്നില്ല എന്നും നാം അറിഞ്ഞിരിക്കണം. ക്രൂശില്‍ മരിക്കുന്നതിനു 3വര്‍ഷം മുമ്പ് യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെ നേരത്തെ തന്നെ അവന്‍ നമ്മുടെ പാപങ്ങളെ ചുമന്നിരുന്നു. ആകയാല്‍ മുഴുവന്‍ മാനവജാതിയുടെയും ആവശ്യത്തിലേക്കായാണ് യേശു യോഹന്നാനാല്‍ സ്നാനപ്പെടുകയും റോമാ പടയാളികളാല്‍ ക്രൂശിക്കപ്പെടുകയും ചെയ്തത്. നിങ്ങളും ഞാനും ഈ ലോകത്തില്‍ ജനിക്കുന്നതിനു മുമ്പ്തന്നെ സ്നാനപ്പെടുകയും രക്തം ചിന്തുകയും ചെയ്തതിലൂടെ നമ്മുടെ സകലപാപങ്ങളും യേശു നേരത്തെ തന്നെ ശുദ്ധീകരിച്ചു.
നമ്മുടെ പാപങ്ങളെ മുഴുവന്‍ ഒരിക്കലായി നേരത്തെതന്നെ എടുക്കുവാനായി തനിക്ക് പൂര്‍ത്തീകരിക്കേണ്ടിയിരുന്ന രക്ഷണ്യ രീതിയായിട്ടാണ് യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടത്. അവന്‍ ചൊരിഞ്ഞ രക്തം ആകട്ടെ ആ സകലപാപങ്ങളുടെയും വില നല്‍കലും ആയിരുന്നു. യേശു ദൈവമായിരുന്നതിനാല്‍ അവന്‍ സ്വീകരിച്ച സ്നാനവും കുരിശില്‍ അവന്‍ ചൊരിഞ്ഞ രക്തവും തീര്‍ച്ചയായും പാപത്തില്‍ നിന്നുള്ള നമ്മുടെ രക്ഷയെ നിര്‍മ്മിക്കുന്നു. സകല മാനവജാതിയുടെയും രക്ഷയ്ക്കായി കര്‍ത്താവ് ചെലുത്തിയ സമ്പൂര്‍ണ്ണ യാഗമായിരുന്നു അത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വചനം നമ്മുടെ പാപങ്ങളെയെല്ലാം ശുദ്ധീകരിച്ചുവെന്നും നമ്മുടെ സകലാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും വിടുവിച്ചു എന്നും നിങ്ങള്‍ വിശ്വസിക്കുന്നുവോ?
യേശുവിന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും മാനവജാതിയുടെ സകലപാപവും ഇപ്പോള്‍ കഴുകപ്പെട്ടിരിക്കുന്നു
മാനവജാതിയുടെ പാപങ്ങള്‍ കഴുകുവാനാണ് യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടത്. യേശുവിന്‍റെ പൊതുജീവിതത്തിലെ രക്ഷാകരമായ ശുശ്രൂഷകളില്‍ അവന്‍റെ സ്നാനത്തെ നാം ഒഴിവാക്കി നോക്കുകയാണെങ്കില്‍ ലോകത്തിന്‍റെ അടിസ്ഥാനം ഇടുന്നതിനുമുമ്പു തന്നെ യേശുക്രിസ്തുവില്‍ പദ്ധതിയിട്ടിരുന്ന മാനവജാതിയുടെ രക്ഷ എന്നത് വെറും കളവായി മാറുമായിരുന്നു. ലോകത്തിന്‍റെ അടിസ്ഥാനത്തിനു മുമ്പുതന്നെ മാനവജാതിയുടെ പാപങ്ങളെ ചുമക്കുവാനായി സ്നാനപ്പെടുവാനും തന്‍റെ രക്തം ചിന്തുവാനും യേശു ഒരുങ്ങിയിരുന്നു.
ഇതിനാലാണ് മാനവജാതിയുടെ പ്രതിനിധിയായ സ്നാപകയോഹന്നാനാല്‍ യേശു സ്നാനപ്പെടുകയും അതുവഴി സകലപാപങ്ങളെയും സ്വീകരിക്കുകയും ചെയ്തത് (മത്തായി 11:11-12, മത്തായി 3:15). സ്നാനപ്പെടുന്നതിലൂടെ പാപികളുടെ അകൃത്യങ്ങള്‍ കഴുകിക്കളയുക എന്നതായിരുന്നു യേശുവിന്‍റെ രക്ഷണ്യരീതി. യേശു പാപികളുടെ അകൃത്യങ്ങള്‍ സ്വീകരിക്കുകയും അവയെ കഴുകിക്കളയുകയും ചെയ്തു, നമ്മുടെ പാപങ്ങള്‍ക്കായി നമ്മള്‍ മരിക്കുന്നതിനു പകരം നമ്മുടെ സ്ഥാനത്ത് അവന്‍ മരിക്കുകയും അതുവഴി ഇതില്‍ വിശ്വസിക്കുന്ന സകലരെയും അവരുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും അവന്‍ വിടുവിക്കുകയും ചെയ്തു. ഈ രീതിയിലൂടെ (സ്നാനപ്പെടുന്ന രീതിയിലൂടെ) യേശുവിന് മാനവജാതിയുടെ സകലപാപങ്ങളും തന്‍റെമേല്‍ സ്വീകരിക്കുവാനും ക്രൂശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ പാപത്തിന്‍റെ സകലശിക്ഷയും ചുമക്കുവാനും കഴിഞ്ഞു. “ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്ക് ഉചിതം” (മത്തായി 3:15). യേശു യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടു എന്നതിന്‍റെ അര്‍ത്ഥം പാപികളായ നമ്മുടെ സകലപാപങ്ങളും അവന്‍ സ്വീകരിച്ചു എന്നതാണ്.
സഹോദര സഹോദരികളെ, നിങ്ങളുടെ സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടില്ല എന്നതിനാല്‍ മാത്രം 2000 വര്‍ഷത്തിനുമുമ്പേ യേശു ഈ ഭൂമിയിലേക്ക് വന്നു എന്നതും തന്‍റെ 30-മത്തെ വയസ്സില്‍ അവന്‍ സ്നാനപ്പെട്ടു എന്നതും നിങ്ങള്‍ക്കായി അവന്‍ തന്‍റെ രക്തം ചിന്തി എന്നതും നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നില്ലേ? എന്നാല്‍ നമ്മുടെ സകല കുറവുകളെയും കുറിച്ച് അറിയുന്ന ദൈവം ലോകാരംഭത്തിനു മുമ്പ് തന്നെ വെള്ളത്താലും രക്തത്താലുമുള്ള നമ്മുടെ രക്ഷ പദ്ധതിയിടുകയും യേശു ക്രിസ്തുവിനെയും സ്നാപകയോഹന്നാനെയും ഈ പദ്ധതി അനുസരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്ത് നാമെല്ലാവരുടെയും രക്ഷ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ സത്യത്തെ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യാനായി ദൈവം തന്‍റെ വേലക്കാരെ കൊണ്ട് തന്‍റെ വചനം എഴുതി വയ്പിച്ചു. തന്‍റെ എഴുതപ്പെട്ട വചനത്തിലൂടെ ദൈവം തന്‍റെ രക്ഷയുടെ പദ്ധതിയും സമ്പൂര്‍ണ്ണ മാനവജാതിക്കുമായുള്ള അതിന്‍റെ പൂര്‍ത്തീകരണവും മുഴുവനായും വെളിപ്പെടുത്തി. നമ്മുടെ സകലപാപങ്ങളെയും ചുമക്കുവാനായി യോര്‍ദ്ദാന്‍ നദിയില്‍ സ്നാപകയോഹന്നാനാല്‍ യേശു സ്നാനപ്പെട്ടു എന്ന സത്യം എഴുതപ്പെട്ട ദൈവവചനത്തിലൂടെ തിരിച്ചറിയുവാന്‍ ഏവരെയും ദൈവം ഒരുക്കി.
യേശു സ്വീകരിച്ച സ്നാനത്തിലും നമ്മുടെ രക്ഷയ്ക്കായി ക്രൂശിന്മേല്‍ ചൊരിഞ്ഞ രക്തത്തിലും നാമെല്ലാവരും ഇപ്പോള്‍ വിശ്വസിക്കണം. നമ്മുടെ ശരീരത്തിലെ കണ്ണുകള്‍ കൊണ്ട് നാം അത് കണ്ടിട്ടില്ലെങ്കിലും നമ്മുടെ ഹൃദയങ്ങളില്‍ അതിനെ വിശ്വസിക്കണം. നമ്മുടെ വിശ്വാസം അവന്‍റെ വചനത്തെ അടിസ്ഥാനപ്പെടുത്തിയാകുമ്പോഴാണ് സത്യവിശ്വാസം നമുക്ക് വരുന്നത്. കര്‍ത്താവ് തോമസിനോട് “കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍” (യോഹന്നാന്‍ 20:29) എന്ന് പറഞ്ഞു. യേശു സ്വീകരിച്ച സ്നാനത്താലും അവന്‍ ചൊരിഞ്ഞ രക്തത്താലും യേശു നിങ്ങളെയും എന്നെയും രക്ഷിച്ചു. ഇതില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ദൈവം യോഗ്യത നല്‍കി.
ഇതിനാലാണ് യേശു ക്രൂശില്‍ മരിച്ചപ്പോള്‍ മന്ദിത്തിലെ തിരശ്ശീല ദൈവം ചീന്തിക്കളഞ്ഞത്. മാനവജാതിയായ നമ്മെ ദൈവത്തില്‍ നിന്നും തടഞ്ഞിരുന്ന പാപത്തിന്‍റെ ചുവര്‍ യേശു ഇടിച്ചു കളഞ്ഞു. പാപത്തിന്‍റെ സകലചുവരുകളെയും ഇടിച്ചുകളയുവാന്‍ ആവശ്യമായതിലും അധികം യേശു ചെയ്തു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തില്‍ ഹൃദയപൂര്‍വ്വം വിശ്വസിക്കുന്നതിലൂടെ ഏവര്‍ക്കും തടസം കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക എന്നത് യേശു സാധ്യമാക്കി. ഈ സത്യം നല്‍കിയതിനായി, നമ്മുടെ ഹൃദയങ്ങില്‍ വിശ്വസിക്കുന്നതിലൂടെ യര്ഥാര്‍ത്ഥമായും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ നമ്മെ എല്ലാവരെയും യോഗ്യരാക്കിയതിനാല്‍, ഞാന്‍ കര്‍ത്താവിന് നന്ദി അര്‍പ്പിക്കുന്നു.
പാപികളെ രക്ഷിക്കാനായി വെറുമൊരു സൃഷ്ടിയുടെ ശരീരത്തില്‍കൂടി യേശു ഈ ഭൂമിയിലേക്ക് ജനിച്ചു എന്നത് എത്ര വലിയ സംഭവമാണ്? ദൈവത്തിന്‍റെ ലോകസൃഷ്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും പ്രധാനമായ ഒരു സംഭവം തന്നെയാണിത്. സകലത്തെയും നിര്‍മ്മിച്ച കര്‍ത്താവ്, തന്‍റെ സൃഷ്ടികളെ സൃഷ്ടിക്കുന്നവന്‍, ആ സൃഷ്ടി കര്‍ത്താവ് ഒരു സൃഷ്ടിയായി തീര്‍ന്ന് സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ചുമന്ന്, ക്രൂശിക്കപ്പെട്ടത്, കാലക്രമത്തില്‍ അരങ്ങേറിയ രക്ഷയുടെ മഹത്തായ സംഭവമല്ലാതെ മറ്റൊന്നുമല്ല.
സൃഷ്ടാവിനുതന്നെ തന്‍റെ സൃഷ്ടികളില്‍ ഒന്നായിത്തീരുവാന്‍ എങ്ങനെ കഴിയും? എന്നിട്ടും, ദൈവം തന്നെയായ യേശു മാനവജാതിയുടെ പ്രതിനിധിയായ സ്നാപകയോഹന്നാനില്‍ നിന്നും യോര്‍ദ്ദാനില്‍ സ്നാനപ്പെടുവാന്‍ തക്കവണ്ണം തന്നത്താന്‍ താഴ്ത്തി. എത്ര ആശ്ചര്യകരമാണ് ഈ സംഭവം? പക്ഷെ ഇതായിരുന്നില്ല അതിന്‍റെ അവസാനം, യേശു എല്ലാ രീതിയിലും തന്നത്താന്‍ താഴ്ത്തി, തന്‍റെ മരണത്തോളം അനുസരിച്ച്, ക്രൂശിലെ അസംഖ്യമായ കൊടിയ പീഡനങ്ങള്‍ സഹിച്ച് തന്‍റെ രക്തം ചിന്തി മരിച്ചു. ഇവയെല്ലാം തന്നെ ദൈവത്തിന്‍റെ സ്നേഹം, അവന്‍റെ കരുണ, അവന്‍റെ വലിയ കൃപ എന്നിവയല്ലാതെ മറ്റൊന്നുമല്ല.
കര്‍ത്താവിന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ തന്‍റെ രക്തത്തിലൂടെയും ഒരിക്കലായി മാനവജാതിയുടെ പാപങ്ങള്‍ മുഴുവനും കഴുകി ശുദ്ധീകരിക്കപ്പെട്ടു. ദേവാലയത്തിലെ തിരശ്ശീല ചീന്തി, യേശു മൂന്നാം നാള്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. ഈ സത്യത്തില്‍ വിശ്വസിക്കുന്ന സകലരെയും ഈ സത്യത്തില്‍ കണ്ടുമുട്ടുവാനാണ് അവന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇതുപോലെ പാപികളെ രക്ഷിക്കാനായി കര്‍ത്താവ് ചെയ്ത പ്രവൃത്തികള്‍ ഈ പ്രപഞ്ചത്തെയും അതിലെ സകലത്തെയും സൃഷ്ടിച്ച അവന്‍റെ പ്രവൃത്തികളെക്കാള്‍ മഹത്തരവും വിശാലവുമായിരുന്നു. യേശുവിന്‍റെ ജനനം, അവന്‍റെ സ്നാനം, ക്രൂശിന്മേലുള്ള മരണം, അവന്‍റെ പുനരുത്ഥാനം, സ്വര്‍ഗ്ഗാരോഹണം, മടങ്ങിവരവ്, നമ്മെ അവന്‍റെ സ്വന്തം മക്കളാക്കിത്തീര്‍ത്ത പ്രവൃത്തി എന്നിവ ദൈവസ്നേഹത്തിന്‍റെ പ്രവൃത്തികള്‍ ആണ്.
നമ്മുടെ കര്‍ത്താവ് നിങ്ങളെയും എന്നെയും സകലാപങ്ങളില്‍ നിന്നും രക്ഷിച്ചു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും ഒരിക്കല്‍ പൂര്‍ണ്ണമായും നിങ്ങളെയും എന്നെയും കര്‍ത്താവ് വിടുവിച്ചു. ആകയാല്‍ വിശ്വാസത്താല്‍ നമുക്ക് നീതിമാന്മാരാകുവാനും ദൈവത്തിന് നന്ദി പറയുവാനും കഴിയും. തന്‍റെ രക്ഷയുടെ അനുഗ്രഹത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ ദൈവം നമ്മെ ആണ് ഭരമേല്‍പ്പിച്ചിരിക്കുന്നത്. നിങ്ങളിത് വിശ്വിക്കുന്നുവോ?
സഹോദര സഹോദരികളെ, നരകത്തില്‍ തള്ളപ്പെടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന വ്യക്തികളായിരുന്നു നമ്മള്‍. നമ്മുടെ പാപങ്ങള്‍ നിമിത്തം നശിപ്പിക്കപ്പെടുവാനും നമ്മുടെ ജീവിതത്തെ ദു:ഖത്തില്‍ നയിക്കുവാനുമുള്ള ആരോ ചിലരായിരുന്നു നമ്മള്‍, പക്ഷെ, ലോകാടിസ്ഥാനത്തിനു മുമ്പുതന്നെ അവന്‍ പദ്ധതിയിട്ട രക്ഷ കൊണ്ട് പാപത്തില്‍ നിന്നും കര്‍ത്താവ് നമ്മെ രക്ഷിച്ചു. നമ്മുടെ പാപങ്ങളുടെ മധ്യത്തില്‍ ഇരുന്നുകൊണ്ട് വിലപിക്കുകയും രോഷം കൊള്ളുകയും നമ്മുടെ വിധിയെ ശപിക്കുകയും അല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഇല്ലാതിരുന്ന നമ്മെപ്പോലുള്ളവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനായി നമ്മുടെ സകലപാപങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ വിടുവിച്ചു. അങ്ങനെ നമ്മുടെ കര്‍ത്താവ് നമ്മുടെ രക്ഷാ നായകനായിത്തീര്‍ന്നു.
യേശു നമുക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നല്‍കുകയും പാപമോചനത്തെ നമുക്ക് ഉറപ്പിക്കുകയും ചെയ്തു. യേശു തന്നെ നമ്മുടെ രക്ഷയുടെ കര്‍ത്താവായിത്തീര്‍ന്നു. നമ്മുടെ സ്ഥാനത്തുനിന്ന് യേശു ലോകത്തിന്‍റെ പാപങ്ങള്‍ ചുമന്നു, നമുക്ക് പകരമായി മരിച്ചു, അതുവഴി നമ്മുടെ സമ്പൂര്‍ണ്ണ രക്ഷകനായിത്തീര്‍ന്നു.
യേശു സ്വീകരിച്ച സ്നാനത്തിലും അവന്‍ ചൊരിഞ്ഞ രക്തത്തിലും നിങ്ങള്‍ വിശ്വസിക്കുന്നുവോ?
യേശു സ്വീകരിച്ച സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെയാണ് പാപത്തില്‍ നിന്നുമുള്ള നമ്മുടെ വിടുതല്‍ പൂര്‍ണ്ണമാകുന്നത്. യേശുവിനെ രക്ഷകനായി വിശ്വിസിക്കുന്നതിലൂടെ പാപികള്‍ രക്ഷ പ്രാപിക്കണമെങ്കില്‍, അവന്‍റെ സ്നാനവും ക്രൂശും ക്രമമനുസരിച്ച് പരിഗണിക്കുന്നുവെന്ന് അവര്‍ ഉറപ്പിക്കുകയും ഈ രണ്ടുകാര്യങ്ങളുടെയും യോജിപ്പിലാണ് സമ്പൂര്‍ണ്ണ രക്ഷ പൂര്‍ത്തിയാകുന്നത് എന്ന് അവര്‍ വിശ്വസിക്കുകയും വേണം.
ഏതെങ്കിലും സാഹചര്യത്തില്‍, യേശു സ്നാനപ്പെട്ടതും ക്രൂശില്‍ മരിച്ചതും നിങ്ങള്‍ വിശ്വസിക്കാതിരിക്കുകയാണോ? യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെ നിങ്ങള്‍ നിഷേധിക്കുകയും അതില്‍ വിശ്വസിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്യുന്നില്ലേ? യേശു സ്വീകരിച്ച സ്നാനം എന്നത് പാപികളുടെ സകല അകൃത്യങ്ങളും ചുമക്കുവാനുള്ള പ്രക്രിയയും അവന്‍റെ വിലയേറിയ രക്തം ചിന്തിയ മരണം, നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധിയും ആയതിലൂടെയാണ് ദൈവത്തിന്‍റെ നീതി പൂര്‍ത്തീകരിക്കപ്പെട്ടത്. ആകയാല്‍, നിങ്ങളും ഞാനും യേശുവില്‍ വിശ്വസിക്കുമ്പോള്‍ അവന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും ഏകരക്ഷയായി നാം വിശ്വസിക്കണം.
യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തം ചിന്തലും എന്തുമാത്രം അത്യാവശ്യമാണെന്ന് ദൈവം തന്‍റെ വചനത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും രക്ഷിക്കപ്പെടുവാന്‍ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്ന് ശാഠ്യം പിടിക്കുന്ന അനേകര്‍ ഇപ്പോഴുമുണ്ട്. നിങ്ങള്‍ അതില്‍ ഒരാളാണെങ്കില്‍, നിങ്ങളുടെ വിശ്വാസത്തെ ഗൗരവമായി വീണ്ടും പരിഗണിക്കേണ്ടതുണ്ട്. നേരെ തിരിയുക, ഈ രണ്ട് ആവശ്യ വസ്തുതകളിലും വിശ്വസിക്കുക. നിങ്ങള്‍ അങ്ങനെ ചെയ്യാതെ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നുവെങ്കില്‍ കര്‍ത്താവിന്‍റെ പൊതു ജീവിതത്തിലെ വിശുദ്ധ ശുശ്രൂഷകളെ മുഴുവനും നിങ്ങള്‍ വ്യര്‍ത്ഥമാക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് അത്തരം ഒരു വിശ്വാസമാണ് ഉള്ളതെങ്കില്‍, ഈ വഴിതെറ്റിയ വിശ്വാസത്തില്‍ നിന്നും തിരിഞ്ഞു വരികയും ബൈബിളിലുടനീളം പറയപ്പെട്ടിരിക്കുന്ന സത്യവിശ്വാസം പ്രാപിക്കുകയും വേണം. അവന്‍റെ സ്നാനം കൂടാതെ, ക്രൂശിലെ അവന്‍റെ മരണത്തിന് എന്ത് പ്രാധാന്യമാണ് നമുക്കുള്ളത്? യേശു യോഹന്നാനാല്‍ സ്നാനം ഏറ്റിരുന്നില്ല എങ്കില്‍ അവന്‍റെ മരണത്തിന് നമ്മുടെ പാപങ്ങളുമായി ഒരു കാര്യവും ചെയ്യാനില്ല.
സഹോദര സഹോദരികളെ, ഒരു ബില്ലില്‍ നിന്നും നിങ്ങളുടെ പേര് മായ്ച്ചുകളയണമെങ്കില്‍ വാസ്തവമായും നിങ്ങള്‍ പണം കൊണ്ടുവന്ന് കടം നല്‍കിയ ആള്‍ക്ക് കൊടുക്കേണ്ടതല്ലേ? കടം വാങ്ങിയവര്‍ തങ്ങളുടെ കടത്തിന് തത്തുല്യമായ തുക കൈമാറിയെങ്കില്‍ മാത്രമേ ആ പട്ടികയില്‍ നിന്നും പേരു മാറ്റുവാന്‍ കഴിയുകയുള്ളു. ഇതുപോലെ, നമ്മുടെ പാപങ്ങളുടെ വില നല്‍കുവാനായി യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളും അകൃത്യങ്ങളും സ്വീകരിക്കുകയും തന്‍റെ രക്തം ചിന്തിയതിലൂടെ അവയെ തുടച്ചു നീക്കുകയും ചെയ്തു.
നമ്മുടെ കര്‍ത്താവ് സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളെയും യഥാര്‍ത്ഥമായും അവന്‍ ചുമക്കുകയും ആയതിനാല്‍ അവന്‍റെ രക്തം ചിന്തിയതിലൂടെ നമ്മുടെ സകലപാപങ്ങള്‍ക്കായും അവന്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഒരു കടം കൊടുത്തു തീര്‍ക്കണമെങ്കില്‍, സാമാന്യ ബോധ്യമനുസരിച്ച് ആ കടത്തിന് തുല്യമായ വില ഒരാള്‍ നല്‍കിയിരിക്കണം. കടം വാങ്ങിയവര്‍ പണം ഒന്നും കൊടുക്കാതെ തങ്ങളുടെ കടമെല്ലാം തീര്‍ന്നു എന്ന് അവകാശവാദം ഉന്നയിക്കുകയും തങ്ങളുടെ പേരുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ അവരുടെ പേരുകള്‍ യഥാര്‍ത്ഥമായും മായ്ച്ചു കളയുമോ? തങ്ങളുടെ പേരുകള്‍ മായ്ക്കപ്പെട്ടുവെന്ന് എത്ര ഗൗരവമായി അവര്‍ വിശ്വസിച്ചാലും ആ പട്ടികയില്‍ അവരുടെ പേര് തുടര്‍ന്നും ഉണ്ടാകുമെന്നതാണ് സത്യവസ്തുത.
കടക്കാരുടെ കട ഭാരത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നത് യഥാര്‍ത്ഥമായും അവരുടെ കടം അടച്ചു തീരുമ്പോള്‍ മാത്രമാണ് എന്നതു പോലെ, പാപികളായ നമുക്ക് പാപമോചനം വേണമെങ്കില്‍ നമ്മുടെ പാപങ്ങള്‍ യേശു സ്വീകരിച്ച സ്നാനത്തിലൂടെ അവങ്കലേക്ക് കടത്തിവിടപ്പെട്ടു എന്ന വിശ്വാസം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കണം. ഈ പാപങ്ങളെ യേശുവിന്‍റെ ശിരസ്സിലേക്ക് കടത്തിവിട്ട സ്നാനം നാം തന്നെ കൊടുക്കുകയല്ല ചെയ്തത്.
മറിച്ച് നമ്മുടെ ഒരു വക്താവായി സ്നാപക യോഹന്നാനിലൂടെയാണ് നമ്മുടെ പാപങ്ങളെ യേശുവിലേക്ക് കടത്തിവിടുവാന്‍ നമുക്ക് കഴിഞ്ഞത്. സ്നാപക യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ട യേശു, ലോകത്തിന്‍റെ പാപങ്ങളെ ചുമലിലേറ്റി, ക്രൂശിലേക്ക് ചെന്ന്, തന്‍റെ രക്തം ചിന്തി മരിച്ചു. രക്ഷയ്ക്ക് ഒരു മുന്‍കുറിയും കൈപ്പറ്റ് രസീതുമായ അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെ, നമുക്ക് നമ്മുടെ രക്ഷയുടെ തെളിവ് പ്രഖ്യാപിക്കാം. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ ചുമന്ന് നമ്മെ രക്ഷിച്ചു. കര്‍ത്താവ് നമുക്ക് വേണ്ടി ചെയ്തതിനെക്കുറിച്ച് നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് ഇപ്പോള്‍ പാപമോചനം നേടുവാന്‍ കഴിയുന്നു. എന്തുകൊണ്ട്? കാരണം, തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ കര്‍ത്താവ് ഒരു പുതുജീവന്‍ നമുക്ക് തന്നു.
യേശു ക്രൂശില്‍ മരിച്ചപ്പോള്‍ അതിവിശുദ്ധസ്ഥലത്തെ തിരശ്ശീല രണ്ടായി ചീന്തപ്പെട്ടു. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്ര പ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു. യേശുക്രിസ്തു വന്ന് മാനവജാതിയുടെ സകല പാപങ്ങളും തുടച്ചുനീക്കും എന്ന ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നവരെ അവന്‍ ഉയര്‍പ്പിക്കും എന്നാണ് ഈ സംഭവ വികാസങ്ങളിലൂടെ ദൈവം കാണിച്ചത്. യേശു വാസ്തവമായും മരണത്തില്‍ നിന്ന ഉയിര്‍ത്തു എന്നും യേശുവില്‍ വിശ്വസിക്കുന്നവര്‍ വാസ്തവമായും ജീവന്‍ പ്രാപിക്കും എന്നും അവന്‍ കാണിച്ചു. യേശു നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ചതു മാത്രമല്ല, ആത്മീയമായി മരിച്ചിരുന്ന നമുക്ക് പുതുജീവന്‍ നല്‍കുകയും ചെയ്തു. നമുക്ക് പുതുജീവന്‍ നല്‍കുവാന്‍ വേണ്ടിയായിരുന്നു യേശു സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്. ദൈവത്തിന്‍റെ വിശുദ്ധ പട്ടണത്തില്‍ പ്രവേശിക്കുവാനും അതില്‍ നിത്യകാലം വസിക്കുവാനും ദൈവം നമ്മെ യോഗ്യരാക്കി. വിശ്വാസത്തോടുകൂടിയ യഥാര്‍ത്ഥ നന്ദി ഞാനവന് അര്‍പ്പിക്കുന്നു.
പാപമോചനം പ്രാപിച്ചവര്‍ വസിക്കുന്ന സ്ഥലമാണ് സ്വര്‍ഗ്ഗം. ആകയാല്‍ ഈ ഭൂമിയില്‍ വച്ച് പാപമോചനം പ്രാപിച്ചവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും അതില്‍ വസിക്കുമെന്നും വിശ്വസിക്കാം. പാപക്ഷമ പ്രാപിച്ചവര്‍ക്കുള്ളതാണ് സ്വര്‍ഗ്ഗം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതും വീണ്ടും ജനിക്കുക എന്നതും വ്യത്യസ്തമായ രണ്ട് സംഗതികളല്ല, അവ രണ്ടും ഒന്നു തന്നെയാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വചനത്തില്‍ ആരെങ്കിലും വിശ്വസിച്ചാല്‍ അവന്‍/ അവള്‍ വിശ്വസിക്കുന്ന നിമിഷം തന്നെ വീണ്ടും ജനനം പ്രാപിക്കുന്നു. പാപികള്‍ പാപക്ഷമ പ്രാപിച്ച് ദൈവത്തിന്‍റെ സ്വന്ത മക്കളായിത്തീരുന്നു, തന്‍റെ മക്കള്‍ക്ക് ദൈവം സ്വര്‍ഗ്ഗത്തെ ദാനമായി നല്‍കുന്നു. നമ്മുടെ ജഡത്തില്‍ നമുക്ക് സ്വന്തമായി ഒരു പ്രവൃത്തിയുമില്ലെങ്കിലും ഒറ്റക്കാര്യം മാത്രം കണക്കിലെടുത്ത് രക്ഷകനിലേക്കുള്ള നമ്മുടെ വിശ്വാസത്തെ കണ്ട് നമ്മുടെ കര്‍ത്താവ് പാപമോചനവും സ്വര്‍ഗ്ഗവും നമുക്കുള്ള സമ്മാനമായി നല്‍കി.
നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്നു എന്നതും, അവന്‍ സ്നാനപ്പെട്ടു എന്നതും തന്‍റെ രക്തം ചിന്തി എന്നതുമെല്ലാം സത്യമാണ്. യേശു ക്രൂശില്‍ മരിച്ചപ്പോള്‍ തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെല്ലാം അവന്‍ നേരത്തെ ചുമന്നിരുന്നു. ക്രൂശിക്കപ്പെടുന്നതിനു മുമ്പു തന്നെ നേരത്തെ യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടിരുന്നതാല്‍ അവന്‍ ലോകത്തിന്‍റെ പാപങ്ങളെ ചുമന്നുകൊണ്ടിരുന്നു. സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ യേശു തോളില്‍ വഹിച്ചിരുന്നതിനാലാണ് പാപത്തിന്‍റെ ശമ്പളം മരണമെന്ന് പ്രഖ്യാപിക്കുന്ന ന്യായപ്രമാണത്തിന്‍റെ ശിക്ഷ അവന് വഹിക്കേണ്ടി വന്നത്. മാനവജാതിയെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായിട്ടാണ് തന്‍റെ സ്നാനത്തോടൊപ്പം ചുമന്ന പാപങ്ങളെ വഹിച്ചുകൊണ്ട് യേശുവിന് ക്രൂശില്‍ മരിക്കേണ്ടി വന്നത്.
യേശു ക്രൂശിക്കപ്പെട്ടപ്പോള്‍ അവനെ ആണി തറച്ചവര്‍ യഹൂദരല്ലായിരുന്നു, അവര്‍ റോമാ പടയാളികള്‍ ആയിരുന്നു. ജാതികളായ പടയാളികളാണ് യേശുവിനെ ക്രൂശിച്ചത്. നമ്മുടെ പാപങ്ങള്‍ക്കായി തന്‍റെ രക്തമെല്ലാം ചൊരിഞ്ഞ് “നിവൃത്തിയായി” എന്ന് തന്‍റെ അന്ത്യ ശ്വാസത്തില്‍ യേശു വിളിച്ചു പറഞ്ഞു. ആ നിമിഷം തന്നെ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി. അതുമാത്രമല്ല, ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു (മത്തായി 27:5152) എന്നും ബൈബിള്‍ പറയുന്നു. യേശു ക്രൂശില്‍ മരിച്ചപ്പോള്‍ നടന്ന സംഭവങ്ങളെക്കണ്ട് ശതാധിപനും റോമാപടയാളികളും “അവന്‍ ദൈവപുത്രനായിരുന്നു; സത്യം” (മത്തായി 27:54) എന്ന് സാക്ഷീകരിച്ചു. ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണ് യേശു എന്ന് ജാതികളായ ഈ പടയാളികളുടെ അധരങ്ങള്‍ കൊണ്ട് സാക്ഷ്യം പറയുവാന്‍ ദൈവം ഇടയാക്കി.
ഇപ്പോള്‍ ലോകമെമ്പാടും സത്യസുവിശേഷത്തെ സാക്ഷീകരിക്കേണ്ടത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നമ്മളല്ലാതെ മറ്റാരുമല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെയാണ് സകലരും മാറുന്നത്. യേശുവില്‍ നിന്നുമുള്ള പാപക്ഷമ ജനം പ്രാപിക്കുമ്പോള്‍ യാതൊരു പരിശ്രമവും കൂടാതെ അവര്‍ ആത്മീയ രൂപാന്തരണം നേടുന്നു. പരിശുദ്ധാത്മാവ് അവരുടെ ഹൃദയങ്ങളില്‍ വസിക്കുവാന്‍ വരുന്നതിനാലാണിത്. അങ്ങനെ വീണ്ടും ജനനം പ്രാപിച്ച വിശുദ്ധര്‍ ദൈവത്തിന്‍റെ സഭയില്‍ നിന്നും മുടക്കമില്ലാതെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവചനം കേള്‍ക്കുന്നതിനാല്‍ ദിനംതോറും പുതുക്കപ്പെടുന്നു. അവര്‍ ദൈവവചനം കേള്‍ക്കുവാന്‍ വരുന്നു. യേശുവിനെ സ്തുതിക്കുന്നു; സ്തുതിക്കുമ്പോള്‍ തന്നെ ആ വരികള്‍ തങ്ങളുടെ ഹൃദയങ്ങില്‍ കൊത്തിവച്ചിരിക്കുന്നതായി അവര്‍ അനുഭവിക്കുന്നു; അപ്രകാരം ദിനംതോറും തങ്ങളുടെ ഹൃദയങ്ങളെ പുതുക്കുന്നു. നീതിമാന്മാര്‍ തുടര്‍ച്ചയായി തങ്ങളുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നു. അത്തരം പ്രകടമായ മാറ്റങ്ങളെ അവര്‍ക്ക് അനുഭവിച്ചറിയുവാനും കഴിയും.
നീതിമാന്മാരായിത്തീര്‍ന്ന നമ്മുടെ രൂപാന്തരം സംഭവിച്ച ജീവിതം കണ്ട് “അവര്‍ യഥാര്‍ത്ഥമായും രക്ഷിക്കപ്പെട്ടിരിക്കുന്നു അവര്‍ ദൈവജനമാണ്, യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍” എന്ന് അവിശ്വാസികളും വന്ന് സാക്ഷ്യം പറയും. ഇതുപോലെ നമ്മുടെ പാപമോചനം നമ്മളാല്‍ മാത്രം തെളിയിക്കപ്പെടേണ്ട രക്ഷണ്യ രീതിയല്ല. യേശു ക്രൂശിക്കപ്പെട്ടപ്പോള്‍, ലോകത്തിന്‍റെ പാപത്തില്‍ നിന്നും പാപികളെ രക്ഷിച്ച ദൈവത്തിന്‍റെ പുത്രനാണ് യേശു എന്ന് റോമാശതാധിപനും പടയാളികളും സാക്ഷ്യം പറഞ്ഞു. ഇതുപോലെതന്നെ, യേശു വെള്ളത്താലും രക്തത്താലും നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു എന്നു വിശ്വസിക്കുന്നവരെക്കുറിച്ച് ദൈവം തന്നെ സാക്ഷ്യം പറയും.
പിശാചിനെപ്പോലും കീഴടക്കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം
പിശാചുപോലും അടിയറവു പറഞ്ഞ രക്ഷയാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. തന്‍റെ മരണത്തിങ്കല്‍ സകലവും “നിവൃത്തിയായി” എന്ന് യേശു പറഞ്ഞപ്പോള്‍ “അയ്യോ! ഇത് ജീവദായകമാണ് എങ്കിലും എനിക്ക് ഇതിനെ ഒന്നും ചെയ്യാനാവില്ല അവന്‍ പറഞ്ഞത് ശരിയാണ്. ഈ ലോകത്തില്‍ ഇനി ഒരു പാപവും ഇല്ല. ഒരു വിധത്തിലും വിട്ടുപോകാതെ സകലരും ഇപ്പോള്‍ പാപരഹിതരായിരിക്കുന്നു! ഇതെന്‍റെ ഹൃദയത്തെ ചൂടുപിടിപ്പിക്കുന്നു എങ്കിലും എനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല” എന്ന് പിശാചും പറഞ്ഞിരിക്കും.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യേശു പൂര്‍ത്തീകരിച്ച രക്ഷയെ അംഗീകരിക്കുകയല്ലാതെ പിശാചിനും ഒന്നും ചെയ്യാനില്ല. എങ്കിലും വിശ്വാസജീവിതം നയിച്ചുകൊണ്ട് പാപമോചനം പ്രാപിച്ചവരെ തടയുവാന്‍ അവന്‍ ഇപ്പോഴും ശ്രമിക്കുന്നു. എന്നാല്‍ യേശു പൂര്‍ത്തീകരിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവമക്കളാകയാല്‍ അവര്‍ ദൈവത്തിനുവേണ്ടി ജീവിക്കുവാന്‍ പരിശ്രമിക്കും. പക്ഷെ, പാപത്തിന് അടിമപ്പെട്ട് തന്‍റെ സേവകരായിരിക്കുന്നവര്‍ കുറയുമെന്ന് അറിഞ്ഞ് ഈ സത്യത്തെ ലോകമെമ്പാടും വ്യാപിപ്പിക്കുന്ന ദൈവത്തിന്‍റെ വേലക്കാരെ തടയുവാന്‍ അവന്‍ പരിശ്രമിക്കുന്നു.
പാപമോചനം പ്രാപിച്ചവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വ്യാപിപ്പിക്കുന്നത് തുടര്‍ന്നാല്‍ പാപമോചനം നേടിയ ഇനിയുമധികം പേര്‍ ഉണ്ടാകും ഇതിനാലാണ് ജനത്തിന്‍റെ ബലഹീനതകളില്‍ സാത്താന്‍ തന്‍റെ പല്ല് താഴ്ത്തുകയും അവരെ പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത്. അങ്ങനെ തടയുന്നത് വഴി യേശുവിനെ അനുഗമിക്കുന്നതില്‍ നിന്നും ഒരു വ്യക്തിയെ എങ്കിലും തടയുവാന്‍ അവന്‍ ശ്രമിക്കുന്നു.
ജനങ്ങളുടെ ഹൃദയങ്ങളെ പ്രചോദിപ്പിച്ച് “യേശുവിനെ ക്രൂശിക്കുക” എന്ന് അവരെകൊണ്ട് പറയിപ്പിച്ച് അവനെ ക്രൂശിച്ച് കൊല്ലുവാന്‍ പിശാച് അവരെ ഉപയോഗിച്ചു. സകലതും ഇതോടുകൂടി കഴിഞ്ഞെന്ന് പിശാച് ചിന്തിച്ചപ്പോഴേക്കും ക്രൂശിക്കപ്പെട്ട് മരിക്കുന്ന യേശു സകലതും “നിവൃത്തിയായി” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതുകേട്ട് സാത്താന്‍ സ്തബ്ധനായിപ്പോയി. തടസ്സങ്ങളെയെല്ലാം അതിജീവിച്ച് യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകലപാപങ്ങളെയും ചുമക്കുകയും ക്രൂശില്‍ മരിക്കുകയും ചെയ്തതിലൂടെ പാപത്തില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും മാനവജാതിയെ വിടുവിക്കുന്ന രക്ഷയെ നീതിപൂര്‍വ്വകമായി യേശു പൂര്‍ത്തീകരിച്ചു. ദൈവത്തിന്‍റെ ഈ ജ്ഞാനം പിശാചിന് അജ്ഞാതമായിരുന്നു. യേശുവിനെ ക്രൂശില്‍ വച്ച് കൊന്നാല്‍ സകലവും കഴിയും എന്നാണ് അവന്‍ കരുതിയത്. എങ്കിലും അതായിരുന്നില്ല സംഗതി. തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപത്തെ ചുമന്ന ശേഷം യേശു തന്‍റെ ശരീരത്തെ ക്രൂശിലേല്‍പ്പിച്ച് മരിച്ചതിലൂടെ പാപികളുടെ പാപമോചനം പൂര്‍ത്തിയാക്കി.
തന്‍റെ ശാരീരിക മരണത്തോടെ പാപത്തിന്‍റെ സകല ശമ്പളവും യേശു കൊടുത്തു തീര്‍ത്തു. അങ്ങനെയെങ്കില്‍, ജനത്തില്‍ ഇനി ഒരു പാപവും കണ്ടെത്തുവാന്‍ കഴിയില്ല. എന്തുകൊണ്ട്? പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് ന്യായപ്രമാണം പറയുന്നതിനാല്‍ പാപികള്‍ക്ക് പകരമായി യേശു നേരത്തെ തന്നെ മരിച്ചു. യോര്‍ദ്ദാന്‍ നദിയില്‍ വച്ച് പാപികളുടെ സകല അകൃത്യങ്ങളും യേശു ചുമന്നതിനാലാണ് പാപികള്‍ക്ക് പകരമായി അവന് മിക്കുവാന്‍ കഴിഞ്ഞതെന്ന് നാം വിശ്വസിക്കണം
“സകലതും നിവൃത്തിയായി” ഇതായിരുന്നു യേശു ക്രൂശില്‍ തന്‍റെ അന്ത്യശ്വാസത്തിങ്കല്‍ വിളിച്ചു പറഞ്ഞത്. യേശു മരിച്ചതിനാല്‍, “നിങ്ങളില്‍ പാപമുണ്ട്, ശരിയല്ലേ?” എന്ന് ചോദിക്കുവാന്‍ ഇനി പിശാചിന് കഴിയില്ല. യേശുവിന്‍റെ ജനനത്താലും അവന്‍റെ സ്നാനം, ക്രൂശുമരണം, അവന്‍റെ രക്തം, പുനരുത്ഥാനം എന്നിവയാലും യേശുവിന്‍റെ മുമ്പില്‍ പിശാച് തകര്‍ന്ന് പരാജിതനായി. നമ്മെക്കൊണ്ട് എല്ലാക്കാലവും പാപം ചെയ്യിച്ച് ദൈവവുമായുള്ള ബന്ധത്തെ പിശാച് വേര്‍പ്പെടുത്തി എങ്കിലും, അവസാനം ദൈവപുത്രനായ യേശുവിന്‍റെ ജ്ഞാനത്താല്‍, അവന്‍റെ പാപം കഴുകലിനാലും, ശിക്ഷയിനാലും, പിശാചിന് പൂര്‍ണ്ണപരാജയം സമ്മതിക്കുകയല്ലാതെ മറ്റു വഴിയില്ലാതെയായി.
യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിക്കുമ്പോള്‍ നിങ്ങളില്‍ ഇപ്പോഴും പാപം ഉണ്ടോ? തീര്‍ച്ചയായും ഇല്ല! നമ്മില്‍ പാപമില്ല എന്നു പറയുന്നത് ജഡിക മനസാക്ഷിയില്‍ പറയാവുന്ന കാര്യമല്ല. മറിച്ച് യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നതിലൂടെ നാം പാപമില്ലാത്തവരാണെന്ന് ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കുവാന്‍ നമുക്ക് കഴിയും. യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെ നമുക്ക് പകരമായി ക്രൂശില്‍ മരിച്ചതിലൂടെ യേശു നമ്മുടെ പാപങ്ങളെ ചുമന്നു എന്നതും അതുവഴി നമ്മെ രക്ഷിച്ചു എന്നതും നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഈ സത്യത്തിലുള്ള വിശ്വാസം നിമിത്തം നമ്മില്‍ പാപം ഇല്ല എന്ന് ഇപ്പോള്‍ പറയാം. വാസ്തവമായും നമ്മുടെ ഹൃദയങ്ങളില്‍ ഒരു പാപവുമില്ല. ഒരു പൈസയുടെ പാപം പോലുമില്ല. ഇതിനാലാണ് വിശ്വാസത്തോടു കൂടിയ നന്ദി നാം അര്‍പ്പിക്കുമ്പോള്‍, കൃതജ്ഞത നിറഞ്ഞ ഹൃദയം ദൈവ മുമ്പാകെ തുള്ളിച്ചാടുന്നത്.
“ദൈവമേ, എന്‍റെ വിശ്വാസം മഹത്തരമൊന്നുമല്ല, കടുകുമണിയോളം ചെറുതാണ് എങ്കിലും അങ്ങേയ്ക്ക് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. അങ്ങയുടെ മഹത്തായ സ്നേഹത്തെ ചുമക്കുവാന്‍ പോലും യോഗ്യനായിരുന്നില്ല ഞാന്‍ എങ്കിലും അങ്ങ് എന്‍റെ ഹൃദയത്തിലേക്ക് വന്നു. ആകയാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന എന്‍റെ വിശ്വാസത്താല്‍ അങ്ങയുടെ സ്നേഹത്തെ ഞാന്‍ എന്‍റെ ഹൃദയത്തില്‍ വഹിക്കുന്നു. കര്‍ത്താവ് എന്‍റെ ഹൃദയത്തില്‍ വസിക്കുന്നതിനാലും എന്നോടൊപ്പം ഉള്ളതിനാലും ദിനംതോറും അങ്ങയോടുള്ള നന്ദിയാല്‍ എന്‍റെ ഹൃദയം നിറയുന്നു. ഈ ഹൃദയം നല്‍കിയതിനാല്‍ സകല നന്ദിയും അങ്ങേയ്ക്ക് അര്‍പ്പിക്കുന്നു”. ഇതുപോലെ നന്ദി നിറഞ്ഞ ഹൃദയങ്ങളെയാണ് കര്‍ത്താവ് നമുക്ക് നല്‍കിയത്. ദിനംതോറും കര്‍ത്താവ് നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
ആകയാല്‍ എനിക്ക് മാത്രമല്ല, അവന്‍റെ സമ്പൂര്‍ണ്ണ രക്ഷയുടെ സത്യത്തെ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സകലര്‍ക്കും നമ്മുടെ ഹൃദയങ്ങളില്‍ ഒരു പാപവും ഇല്ല എന്ന് ഉറപ്പിക്കാം. കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തില്‍ നാം വിശ്വസിക്കുന്നതിനാല്‍ ദൈവത്തിന്‍റെ സ്വന്തം മക്കളായി തീരുവാനുള്ള രക്ഷയുടെ അനുഗ്രഹം നാം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ യേശുവിന്‍റെ ജനനത്തിലും അവന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുകയും അവങ്കലേക്ക് മടങ്ങിവന്ന് ഈ സത്യത്തില്‍ വിശ്വസിക്കുകയും അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് എല്ലാവരും തിരിച്ചറിയണം എന്ന് ഹൃദയപൂര്‍വ്വം ദൈവം ആഗ്രഹിക്കുന്നു.
അപ്പൊസ്തല പ്രവൃത്തികള്‍ 4:12 പ്രഖ്യാപിക്കുന്നു “മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവുമില്ല”. യേശുവിനെ നമ്മുടെ രക്ഷകനായി നാം വിശ്വസിക്കുന്നു. ഇതില്‍ വിശ്വസിക്കുന്നവരില്‍ നന്ദിയുള്ള ഹൃദയം ഉരുവാകും. ആകയാല്‍ നമ്മുടെ ഹൃദയങ്ങളും കര്‍ത്താവിനോട് നന്ദി നിറഞ്ഞതായിരിക്കും. നമ്മുടെ കര്‍ത്താവ് നമുക്ക് രക്ഷ നല്‍കിയിരിക്കുന്നു. കര്‍ത്താവ് നമുക്ക് നിത്യജീവന്‍ നല്‍കി. ഈ സമൃദ്ധമായ അനുഗ്രഹങ്ങള്‍ നമുക്കെല്ലാവര്‍ക്കും നല്‍കിയതിനാല്‍ നന്ദിപൂര്‍വ്വം കര്‍ത്താവിനെ മഹത്വപ്പെടുത്താതിരിക്കാന്‍ നമുക്ക് കഴിയില്ല.
നമ്മുടെ വിശ്വാസം ഒരു കടുകുമണിയോളം ചെറുതായിരുന്നാലും യേശു നമുക്ക് ചെയ്യുന്ന കാര്യങ്ങളെ ഹൃദയങ്ങളില്‍ നാം വിശ്വസിക്കുമെങ്കില്‍ നാമെല്ലാവരും രക്ഷ പ്രാപിക്കും. നമ്മുടെ രക്ഷയ്ക്കായി വിശ്വസിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായെന്നത് നിങ്ങളെല്ലാവരും തിരിച്ചറിയണം എന്ന് ഞാന്‍ നിങ്ങളെ അഹ്വാനം ചെയ്യുന്നു. ദൈവം നമുക്ക് സൗജന്യമായി നല്‍കിയ രക്ഷയെ അറിയുകയും ഇതില്‍ വിശ്വസിക്കുകയും വേണം. നമ്മുടെ സ്വപ്രയത്നങ്ങളാല്‍ പാപക്ഷമ നേടുവാന്‍ കഴിയില്ല എന്ന കാരണത്താല്‍ ദൈവം തന്നെ ഏകപക്ഷീയമായി നമ്മുടെ സകലപാപങ്ങളും തുടച്ചുനീക്കുകയും അതില്‍ വിശ്വസിക്കുന്ന നമുക്ക് രന്‍റെ രക്ഷ നല്‍കുകയും ചെയ്തു. നാം ഇനി ആകെ ചെയ്യുവാന്‍ ശേഷിക്കുന്നത് വിശ്വാസത്താല്‍ ഈ പാപക്ഷമ പ്രാപിക്കുക എന്നതു മാത്രമാണ്.
“സൗജന്യ സമ്മാനങ്ങളെ നിങ്ങള്‍ അധികമായി ഇഷ്ടപ്പെടുന്നുവെങ്കില്‍ നിങ്ങളുടെ തല കഷണ്ടിയായി തീരും” എന്നര്‍ത്ഥം വരുന്ന ഒരു പഴഞ്ചൊല്ല് കൊറിയയിലുണ്ട്. ഇംഗ്ലീഷില്‍ ഇതിന് സമാനമായി “സൗജന്യഭക്ഷണം എന്ന ഒന്നില്ല” എന്നും പറയാം. ഇത് തികച്ചും സത്യമാണ്. ജീവിതത്തില്‍ ഒന്നും നമുക്ക് സൗജന്യമായി ലഭിക്കാറില്ല. ഒന്നും നല്‍കാതെ സമ്മാനങ്ങള്‍ വല്ലതും ലഭിക്കും എന്നു പ്രതീക്ഷിക്കുന്നവരെ പരിഹസിക്കുവാനും നമ്മളൊരുക്കമാണ്. ഇതൊക്കെയാണെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷ പ്രാപിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതും തികച്ചും സൗജന്യമാണ്. സൗജന്യമായി കിട്ടിയ സമ്മാനങ്ങള്‍ കൊണ്ട് തല കഷണ്ടിയായിപ്പോയത് പുറമെ നിന്നു കാണാന്‍ അഭംഗിയാണെങ്കിലും ദൈവത്തിന്‍റെ ദാനം സ്വീകരിക്കുവാന്‍ ആത്മീയമായ മൊട്ടത്തല ദൈവമുമ്പാകെ ഒരു അനുഗ്രഹം തന്നെയാണ്. നമ്മുടെ പാപം ഇല്ലാത്ത ഹൃദയങ്ങളെ കാണുമ്പോള്‍ ദൈവം സന്തോഷിക്കുന്നു എന്നത് നിങ്ങളെല്ലാവരും തിരിച്ചറിയാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു അത് കാണുമ്പോള്‍ അവന്‍ തന്‍റെ കരങ്ങളാല്‍ നമ്മെ ആലിംഗനം ചെയ്യും.
ദൈവത്തിന്‍റെ സൗജന്യ കൃപയെ നാമെല്ലാവരും ഇഷ്ടപ്പെടുന്നു. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന് വെള്ളത്തില്‍ സ്നാനപ്പെട്ട് ക്രൂശില്‍ തന്‍റെ രക്തം ചിന്തി അതുവഴി സ്വര്‍ഗ്ഗകവാടം തുറന്നതിനാല്‍ കര്‍ത്താവിന് നന്ദി പറയുകയല്ലാതെ നമുക്ക് മറ്റു മാര്‍ഗ്ഗമില്ല. അതിവിശുദ്ധസ്ഥലത്തെ തിരശ്ശീല മുകളില്‍ നിന്ന് അടിയോളം ചീന്തിയതിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിച്ച ഏവരെയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവന്‍ യോഗ്യരാക്കി. നിങ്ങളും ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിച്ചുകൊണ്ട് തീര്‍ച്ചയായും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണം.
സ്നാനപ്പെട്ടതിനാലും തന്‍റെ രക്തം ചിന്തിയതിനായും മരണത്തില്‍ നിന്ന് ഉയിര്‍ത്തതിനാലും നമ്മുടെ പാപക്ഷമയുടെ വാതില്‍ അതുവഴി തുറന്ന കൃപയ്ക്കായും നമ്മുടെ കര്‍ത്താവിന് നന്ദിയര്‍പ്പിച്ചു കൊള്ളുന്നു.