(പുറപ്പാട് 26:15-37)
“തിരുനിവാസത്തിനു ഖദിരമരം കൊണ്ട് നിവിരെ നില്ക്കുന്ന പലകളും ഉണ്ടാക്കേണം. ഓരോ പലകയ്ക്കു പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരിക്കേണം. ഓരോ പലകയ്ക്കു ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം. തിരുനിവാസത്തിന്‍റെ പലകെക്കു ഒക്കെയും അങ്ങനെതന്നെ ഉണ്ടാക്കേണം. തിരുനിവാസത്തിനു പലകകള്‍ ഉണ്ടാക്കേണം. തെക്കുവശത്തേക്കു ഇരുപതു പലക. ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ട് നാല്പതു ചുവട്, ഒരു പലകയുടെ അടിയില്‍ രണ്ടു കുടുമയ്ക്കു രണ്ടുചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു ചുവടും നാല്‍പ്പതു ചുവട് ഉണ്ടാക്കേണം. തിരുനിവാസത്തിന്‍റെ മറുപുറത്തു വടക്കുവശത്തേക്ക് ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടുചുവടും, മറ്റൊരു പലകയുടെ താഴെ രണ്ടു ചുവട്, ഇങ്ങനെ അവയ്ക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം. തിരുനിവാസത്തിന്‍റെ പിന്‍വശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം. തിരുനിവാസത്തിന്‍റെ രണ്ടുവശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം. ഇവ താഴെ ഇരട്ടിയായിരിക്കേണം. മേലറ്റത്തോ ഒന്നാം വളയം വരെ തമ്മില്‍ ചേര്‍ന്ന് ഒറ്റയായിരിക്കേണം; രണ്ടിനും അങ്ങനെ തന്നെ വേണം. അവ രണ്ടു മൂലെക്കും ഇരിക്കേണം. ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിചുവട്, ഒരു പലകയുടെ അടിയില്‍ രണ്ടു ചുവട്, മറ്റൊരു പലകയുടെ അടിയില്‍ രണ്ടു ചുവട് ഇങ്ങനെ പതിനാറ് വെള്ളിചുവടും വേണം. ഖദിരമരം കൊണ്ട് അന്താഴങ്ങള്‍ ഉണ്ടാക്കേണം. തിരുനിവാസത്തിന്‍റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്‍റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് പിന്‍വശത്തെ പലകെക്കു അഞ്ചു അന്താഴം, നടുവിലത്തെ അന്താഴം പലകയുടെ നടുവില്‍ ഒരു അറ്റത്തുനിന്നു മറ്റേ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം. പലക പൊന്നുകൊണ്ടു പൊതിയുകയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം. അങ്ങനെ പര്‍വ്വതത്തില്‍ വെച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവര്‍ത്തേണം. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ട് ഒരു തിരശീല ഉണ്ടാക്കേണം. നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം. പൊന്നുപൊതിഞ്ഞതും പൊന്‍കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല്‍ നില്‍ക്കുന്നതായ നാലു ഖദിര സ്തംഭങ്ങളിന്മേല്‍ അതു തൂക്കിയിടേണം. കൊളുത്തുകളില്‍ തിരശീല തൂക്കി സാക്ഷ്യപെട്ടകം തിരശീലക്കകത്തു കൊണ്ടുചെന്ന് വെക്കേണം. തിരശീല വിശുദ്ധസ്ഥലവും അതി വിശുദ്ധ സ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കേണം. അതി വിശുദ്ധ സ്ഥലത്തു സാക്ഷ്യപെട്ടകത്തിന്മീതെ കൃപാസനം വെക്കേണം. തിരശീലയുടെ പുറമേ മേശയും മേശക്കു എതിരെ തിരു നിവാസത്തിന്‍റെ തെക്കുഭാഗത്ത് നിലവിളക്കും വെക്കേണം. മേശ വടക്കുഭാഗത്ത് വെക്കേണം. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ട് ചിത്രതയ്യല്‍ പണിയായ ഒരു മറയും കൂടാരത്തിന്‍റെ വാതിലിനു ഉണ്ടാകേണം. മറശീലക്കു ഖദിരമരം കൊണ്ട് അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്ത് പൊന്ന് കൊണ്ട് ആയിരിക്കേണം. അവെക്കു താമ്രം കൊണ്ട് അഞ്ചു ചുവടും വാര്‍പ്പിക്കേണം”.
സമാഗമനകൂടാരം 48 പലകകൊണ്ട് പണി കഴിപ്പിച്ചതാണ്. വടക്ക്, തെക്ക് ഭാഗങ്ങള്‍ക്ക് 20 പലകകളും, പടിഞ്ഞാറ് ഭാഗത്ത് 6 പലകകളും, പുറകിലെ മൂലയ്ക്ക് രണ്ടു പലകകളും ഉണ്ടായിരുന്നു. ഓരോ പലകയും 4.5 മീറ്റര്‍ (15 അടി) ഉയരമുള്ളതും, 67.5 സെ.മീറ്റര്‍ (2.2 അടി) വീതിയുള്ളതും ആയിരുന്നു. ഓരോ പലകയും നിവര്‍ന്നുനില്‍ക്കുന്നതിന് രണ്ടു വെള്ളിചുവടുകളും രണ്ടു കുടുമകളും ഒന്നോടൊന്ന് ഇണയ്ക്കപ്പെട്ടിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്താല്‍, അവന്‍റെ കൃപയാല്‍ മാത്രമേ ദൈവത്തിന്‍റെ രക്ഷ നല്‍കപ്പെടുകയുള്ളൂ എന്നത് ഇതു ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ കൃപയാല്‍ വരുന്ന രക്ഷ
എഫേസ്യര്‍ 2:8-9 എല്ലാ ക്രിസ്ത്യാനികള്‍ക്കും അറിയാവുന്നതും, ചിലര്‍ മനഃപാഠം ചെയ്യാറുള്ളതുമാണ്. “കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനും നിങ്ങള്‍ കാരണമല്ല. ദൈവത്തിന്‍റെ ദാനമത്രേ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല”. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അവന്‍റെ കൃപ എന്നത് എന്താണ് എന്ന് അവര്‍ വ്യക്തമായി അറിയാത്തവരായിരിക്കുന്നു. മാത്രമല്ല, രക്ഷിക്കപ്പെടുവാന്‍ എങ്ങനെയുള്ള വിശ്വാസമുള്ളവരായിരിക്കേണം എന്നതും അവര്‍ക്ക് അറിയില്ല. ഒന്നോടൊന്ന് ഇണയ്ക്കപ്പെട്ടിരിക്കുന്ന രണ്ടു വെള്ളിചുവടുകളും രണ്ടു കുടുമകളും ദൈവത്തിന്‍റെ രക്ഷയുടെ രഹസ്യത്തെ നമുക്ക് വ്യക്തമായി കാണിച്ചുതരുന്നു.
പലകയുടെ അടിയില്‍ വച്ചിരുന്ന “രണ്ട് കുടുമകളെയും രണ്ട് താമ്രചുവടുകളെയും” കുറിച്ചുള്ള സത്യത്തെ നാം അറിയുവാന്‍ സുവിശേഷത്തിന്‍റെ അടിസ്ഥാന സത്യത്തെ ആദ്യം അറിഞ്ഞിരിക്കേണം. സമാഗമന കൂടാരത്തിന്‍റെ എല്ലാ വാതിലുകളും നീലം, ധൂമ്ര, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയതാണ്. നമ്മുടെ പാപങ്ങളില്‍ നിന്നും, നാശത്തില്‍ നിന്നും നാം രക്ഷിക്കപ്പെടുവാന്‍ യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും ആവശ്യമാണ് എന്നത് ഈ നാലു നിറങ്ങളും നമ്മെ അറിയിക്കുന്നു. യാതൊരുവിധ സംശയവുമില്ലാതെ യേശുവിന്‍റെ രക്ഷയുടെ സത്യത്തില്‍ വിശ്വസിക്കുവാന്‍, അതു നമ്മെ കഴിവുള്ളവരാക്കുന്നു. നമ്മെ രക്ഷിച്ച നീലം, ധൂമ്ര, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നിവയാല്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെക്കുറിച്ച് നാം വ്യക്തമായ അറിവ് പ്രാപിച്ച് അതിനെ വിശ്വസിക്കേണം.
യേശു പറഞ്ഞു “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍: 8:32). അപ്രകാരം, സമാഗമനകൂടാര വാതിലിലും, അതിവിശുദ്ധസ്ഥലത്തെ തിരശീലയിലുമുള്ള നാലു നിറങ്ങളിലും മറഞ്ഞിരിക്കുന്ന ആത്മീയ സത്യത്തെ അറിഞ്ഞ് നമ്മുടെ പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായ പാപക്ഷമ നാം തീര്‍ച്ചയായും പ്രാപിക്കണം. സമാഗമനകൂടാര വാതിലിന്‍റെ സാധനങ്ങള്‍ നീല, ധൂമ്രം, ചുവപ്പ്നൂലുകള്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയാണ്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യേശുക്രിസ്തു നമ്മുടെ രക്ഷകനും, വിശ്വസിക്കുന്നവര്‍ക്ക് അവന്‍ രാജാവായും ഇരിക്കുന്നു. യോഹന്നാനാല്‍ സ്നാനമേറ്റപ്പോള്‍, നമ്മുടെ സകല പാപങ്ങളെയും അവന്‍ തന്‍റെ ശരീരത്തില്‍ ഒരിക്കലായി ഏറ്റെടുത്തു. മാത്രമല്ല ലോകത്തിന്‍റെ പാപങ്ങളെയും ചുമന്ന് തന്‍റെ രക്തത്തെ ക്രൂശിന്മേല്‍ ചിന്തി. ആ രാജാവായ യേശുക്രിസ്തു സ്നാനമേറ്റതുകൊണ്ടും, ക്രൂശിക്കപ്പെട്ടതുകൊണ്ടും നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് നിശ്ചയമായും രക്ഷിച്ചു. അതുകൊണ്ട് നാം നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെടേണമെങ്കില്‍ നീലനൂലും, ചുവപ്പുനൂലും പറയുന്ന വ്യക്തവും ഉറപ്പുള്ളതുമായ സത്യത്തെ ഒന്നു പോലും വിട്ടുകളയാന്‍ കഴിയില്ല. നമ്മുടെ പാപങ്ങളെ സ്വീകരിക്കുവാന്‍, യേശു യോഹന്നാനാല്‍ സ്നാനമേറ്റ് ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമന്ന് ക്രൂശില്‍ തന്‍റെ രക്തത്തെ ചിന്തിയതുകൊണ്ട് നമ്മുടെ സകല പാപങ്ങളില്‍ നിന്നും അവന്‍ ഒരിക്കലായി രക്ഷിച്ചു. ഇതു മുഖാന്തിരം അവന്‍ തന്‍റെ രക്ഷയുടെ പ്രവൃത്തികള്‍ നിറവേറ്റി.
ഇവിടെ, നീലനൂല്‍ (യേശുവിന്‍റെ സ്നാനം), ചുവപ്പുനൂല്‍ (അവന്‍റെ രക്തം ചിന്തല്‍), ധൂമ്രനൂല്‍ (അവന്‍ നമ്മുടെ രാജാവ്), പിരിച്ച പഞ്ഞിനൂല്‍ (വിശദമായ വചനത്തിന്‍റെ കര്‍ത്താവായ അവന്‍, നമ്മെ നീതിമാന്മാര്‍ ആക്കി), എന്നീ നാലു കാര്യങ്ങള്‍ നമ്മുടെ രക്ഷയ്ക്കായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളാണെന്ന് നാം വിശ്വസിക്കേണം. ഇങ്ങനെയാണെങ്കിലും, ഇതില്‍ ഒന്നുമാത്രം വിശ്വസിച്ച് നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ ശ്രമിച്ചാല്‍, അങ്ങനെയുള്ള വിശ്വാസം പൂര്‍ണ്ണത ഉള്ളതായിരിക്കില്ല എന്നു നാം തിരിച്ചറിയേണം. എന്തുകൊണ്ട്? കാരണം സമാഗമനകൂടാര പലകകള്‍ ഓരോന്നിന്‍റെ അടിയിലും പലകയെ താങ്ങുവാനായി വെള്ളിചുവടുകളില്‍ ഇണയ്ക്കപ്പെട്ടിരിക്കുന്ന രണ്ടു കുടുമകള്‍ വീതം ഉണ്ടായിരുന്നു.
വേദപുസ്തകത്തിലെ വെള്ളി എന്നത് ദൈവത്തിന്‍റെ ദാനമായ ദൈവകൃപയെ കാണിക്കുന്നു. മാത്രമല്ല റോമര്‍ 5:1-2 ല്‍ എഴുതിയിരിക്കുന്നു. “വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മൂലം നമുക്ക് ദൈവത്തോടു സമാധാനം ഉണ്ട്. നാം നില്‍ക്കുന്ന ഈ കൃപയിലേക്ക് നമുക്ക് അവന്‍ മൂലം വിശ്വാസത്താല്‍ പ്രവേശനവും ലഭിച്ചിരിക്കുന്നു. നാം ദൈവതേജസിന്‍റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു”. നമ്മുടെ വിശ്വാസം, ദൈവത്തിന്‍റെ കൃപയുമായി ഇണക്കപ്പെടുമ്പോഴാണ് നമ്മുടെ രക്ഷ നല്‍കപ്പെടുന്നത്. സമാഗമന കൂടാരത്തിന്‍റെ ഓരോ പലകയുടെ അടിയിലും രണ്ട് കുടുമകള്‍പലകയെ താങ്ങുന്നതിനു വേണ്ടി രണ്ടു വെള്ളിചുവടുകളില്‍ ഇണക്കപ്പെട്ടിരിക്കുന്നതുപോലെ തന്നെ, യേശുവിന്‍റെ സ്നാനത്തെയും, അവന്‍റെ ക്രൂശിലെ രക്തത്തെയും നാം വിശ്വസിക്കുമ്പോള്‍ മാത്രമേ നമ്മുടെ രക്ഷ പൂര്‍ണ്ണമാകുകയുള്ളൂ എന്ന് ദൈവം നമ്മോടു പറയുന്നു.
ഓരോ പലകയില്‍ നിന്നും രണ്ടു കുടുമകള്‍ വീതം നീണ്ടിരിക്കുന്നതു എന്തുകൊണ്ടാണ് എന്ന കാരണത്തെയും അതിന്‍റെ അര്‍ത്ഥത്തെയും നാം എല്ലാവരും വിശ്വസിക്കേണം.
പലകയുടെ ഈ രണ്ട് ചുവടുകളും രണ്ട് കുടുമകളും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ നിഴലുകളാണ്. അത്, പുതിയ നിയമകാലത്തില്‍ യേശുക്രിസ്തു വരും എന്നതിനെയും, യോഹന്നാനില്‍ നിന്ന് സ്നാനമേല്‍ക്കും എന്നതിനെയും ക്രൂശിക്കപ്പെടും എന്നതിനെയും, തന്‍റെ രക്തത്തെ ചിന്തി ക്രൂശില്‍ മരിക്കും എന്നതിനെയും ഇതു മുഖാന്തിരം നമ്മുടെ രക്ഷയെ പൂര്‍ണ്ണമായും നിറവേറ്റും എന്നതിനെയും അറിയിക്കുന്നു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പാപക്ഷമയുടെ കൃപ എന്നത്, യേശു യോഹന്നാനില്‍ നിന്ന് പ്രാപിച്ച സ്നാനത്തിനാലും, ക്രൂശില്‍ ചിന്തിയ തന്‍റെ രക്തത്താലും തങ്ങളുടെ പാപങ്ങളെ കഴുകി, യേശു നിറവേറ്റിയ നീതിയുടെ രക്ഷയെ യഥാര്‍ത്ഥമായി വിശ്വസിക്കുന്നവരുടെ ഹൃദയത്തിനുള്ളില്‍ നല്‍കപ്പെടുന്നു. ആകയാല്‍, നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെടാന്‍, യേശുവിന്‍റെ ഈ രണ്ടു പ്രവൃത്തികളെയും വിശ്വസിക്കുന്ന വിശ്വാസം നമുക്ക് ആവശ്യമാണ്. സമാഗമനകൂടാരത്തിലുള്ള ഓരോ വസ്തുക്കളും, നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിച്ച യേശുവിന്‍റെ വ്യക്തമായ ചിത്രത്തെ നമുക്ക് തരുന്നതാണ് എന്നത് വ്യക്തമാക്കുന്നു. സമാഗമനകൂടാരത്തിന്‍റെ ഓരോ പലകയിലും രണ്ടു കുടുമകളെയും രണ്ടു ചുവടുകളെയും പ്രയോജനപ്പെടുത്തുവാന്‍ യിസ്രായേല്‍ ജനങ്ങളോട് ദൈവം കല്‍പ്പിച്ചതിന് തക്ക വേറെ യാതൊരുവിധ കാരണവും ഇല്ല.
ദൈവം നമുക്ക് തന്ന സ്നാനവും, രക്തം ചിന്തലും വഴി നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും എല്ലാ ശിക്ഷയില്‍ നിന്നും വിടുവിക്കപ്പെട്ട് നാം രക്ഷിക്കപ്പെട്ടു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വെള്ളത്തിന്‍റെ ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നതിലൂടെ മാത്രമാണ്, ദൈവമക്കളാകുവാനുള്ള യോഗ്യത നാം പ്രാപിച്ചത്. ദൈവത്തിന്‍റെ ഈ ദാനം ലഭിച്ചതുകൊണ്ട് ശുദ്ധ പൊന്നുപോലുള്ള നമ്മുടെ വിശ്വാസം ഉറപ്പിക്കപ്പെട്ടു.
യേശുവില്‍ വിശ്വസിച്ചതിനു ശേഷവും നിങ്ങളാരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ?
നിങ്ങള്‍ നിങ്ങളെ നല്ലവരാണെന്ന് കരുതുന്നുവോ? ഏതു സാഹചര്യത്തിലും, ഏതു രീതിയിലും അനീതിയെ സഹിക്കാന്‍ കഴിയാത്ത ഒരു നീതിയുടെ ഗുണം നിങ്ങളുടെ അടുക്കല്‍ ഉണ്ട് എന്ന് നിങ്ങള്‍ നിങ്ങളെക്കുറിച്ച് കരുതുന്നുണ്ടോ? ദൈവത്തിന്‍റെ കല്പനകളെ ഓരോ ദിവസവും ഹൃദയത്തില്‍ സൂക്ഷിക്കുന്നതുകൊണ്ടും, നിങ്ങളുടെ ജീവിതത്തില്‍ അതിനെ എപ്പോഴും അനുസരിച്ച് അതു പ്രവൃത്തിക്കുവാന്‍ ശ്രമിക്കുന്നതിനാല്‍ ദൈവത്തിന്‍റെ മുമ്പാകെ നിങ്ങള്‍ ഏതുവിധത്തിലും നീതിമാനായിരിക്കുന്നു എന്ന് കരുതുന്നുവോ? നാം നീതിമാനായിരിക്കുന്നതുപോലെ അഭിനയിക്കുന്നു. എന്നാല്‍ തനിയെ ഇരിക്കുമ്പോള്‍ നാം വ്യഭിചാരികളും, കാമവികാരം ഉള്ളവരുമായിരിക്കുന്നു.
കേബിള്‍ വഴിയും, ഉപഗ്രഹങ്ങള്‍ വഴിയുമായി നൂറ് കണക്കിന് ചാനലുകള്‍ ഇന്ന് ടി.വി.യില്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂര്‍ നേരം ഓടുന്ന ഈ ചാനലുകള്‍ അവരുടെ പ്രത്യേക പരിപാടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഈ ചാനലുകളില്‍ സാമ്പത്തികമായി വിജയം നേടുന്ന ചാനലുകള്‍, പ്രധാനമായും മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ള ചാനലുകളാണ്. ഇങ്ങനെ മുതിര്‍ന്നവരുടെ ചാനലുകളെ വെറുതെ തിരിച്ചാല്‍ എല്ലാ വിധത്തിലുള്ള ആഭാസകാഴ്ചകളും കാണാന്‍ കഴിയുന്നു. ആഭാസകാഴ്ചകളുള്ള ഇന്‍റര്‍നെറ്റ് വെബ്സൈറ്റുകളെക്കുറിച്ച് എന്തു പറയാന്‍? ആഭാസകാഴ്ചകളുള്ള സ്പാം മെയിലുകള്‍ പ്രളയം പോലെ ലോകത്തെ മൂടുന്നു. ഇത്തരം അശ്ലീല സൈറ്റുകളെ എല്ലാവരും അപലപിക്കുമെങ്കിലും, “ആവശ്യകതയുടെയും ലഭ്യതയുടെയും നിയമം” അനുസരിച്ച് ചിന്തിച്ചാല്‍, അത്തരം സൈറ്റുകളുടെ വിജയം അര്‍ത്ഥമാക്കുന്നത് തങ്ങളുടെ സ്വകാര്യതയില്‍ അതിനെ ആസ്വദിക്കുന്ന അസംഖ്യം ആളുകള്‍ ഉണ്ടെന്നതാണ്.
മനുഷ്യജീവികള്‍ അടിസ്ഥാനപരമായി ദുഷിച്ചവരും അസഭ്യം ഇഷ്ടപ്പെടുന്നവരുമാണെന്നാണ് ഈ പ്രതിഭാസം നമ്മെ കാണിക്കുന്നത്. ദുശ്ചിന്ത, വ്യഭിചാരം, പരസംഗം എന്നിവയെ പരാമര്‍ശിച്ചുകൊണ്ട് മാനവജാതിയുടെ പാപ പൂര്‍ണ്ണമായ ഹൃദയങ്ങളെ ബൈബിള്‍ പരാമര്‍ശിക്കുന്നു. മനുഷ്യരുടെ ഉള്ളില്‍ നിന്നും പുറത്തു വരുന്ന ഇക്കാര്യങ്ങള്‍ അവരെ അശുദ്ധരാക്കുന്നുവെന്ന് ദൈവം പറഞ്ഞു. ഇവയെല്ലാം തന്നെ വ്യക്തമായ പാപങ്ങളാണ്. അപ്പോള്‍, നമ്മളെല്ലാവരും പാപത്തില്‍ നിറഞ്ഞിരിക്കുകയല്ലേ? നമ്മില്‍ രൂഢ മൂലമായിരിക്കുന്ന ഗുണങ്ങള്‍ പാപപൂര്‍ണ്ണമാണെന്ന് ദൈവം തുടര്‍ച്ചയായി പറഞ്ഞിട്ടുണ്ട്.
പക്ഷെ, ഇത് നാം അംഗീകരിക്കുന്നുണ്ടോ? എങ്ങനെയുണ്ട് ഇത്? നമ്മുടെ കണ്ണുകള്‍ അടച്ചതിനാലോ, കാതുകളെ മൂടിയതിനാലോ നമ്മില്‍ രൂഢ മൂലമായിരിക്കുന്ന പാപ സ്വഭാവങ്ങളില്‍ നിന്നും നമുക്കു രക്ഷപ്പെടാന്‍ കഴിയുമോ? ചിന്തയിലും കല്‍പ്പനയിലും ഉണ്ടാകുന്ന സകലവിധ പാപങ്ങളെയും ചെയ്യുന്നത് നമുക്ക് തടുക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള പാപങ്ങളില്‍ നിന്ന് നാം ഒഴിഞ്ഞു നില്‍ക്കേണം എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും, അങ്ങനെ ചെയ്യുവാന്‍ നാം എത്രമാത്രം കഷ്ടപ്പെട്ട് ശ്രമിച്ചാലും അതെല്ലാം വെറുതെയായി പോകും. വാസ്തവം പറഞ്ഞാല്‍, ജഡത്തിലുള്ള ഒരു പാപവും ചെയ്യാത്ത നല്ല വിശുദ്ധനായി നമുക്ക് ജീവിക്കാന്‍ കഴിയില്ല എന്നതു മാത്രമല്ല, പാപത്തില്‍ നിന്ന് ഒഴിയുവാന്‍ ആഗ്രഹമില്ലാതെ പാപത്തോടു ചേര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. മനുഷ്യ വര്‍ഗ്ഗത്തിന്‍റെ ഹൃദയങ്ങളും ജഡവും വിശുദ്ധകാര്യങ്ങളില്‍ നിന്ന് അധികദൂരത്തില്‍ ഇരിക്കുന്നു. അതു അങ്ങനെ തന്നെ ഇരിക്കുകയും മാത്രമല്ല, അത് പാപത്തിനരികില്‍ ഇരിക്കുവാനും ഇനിയും വലിയ പാപങ്ങളെ ചെയ്യുവാനും ആഗ്രഹിക്കുന്നു.
പൗരസ്ത്യ നാടുകളില്‍, തങ്ങളുടെ ജനനം മുതലേ അനേകര്‍ കണ്‍ഫ്യൂഷിയസിന്‍റെ ഉപദേശങ്ങളെ പഠിക്കുവാന്‍ തുടങ്ങുന്നു. അതുകൊണ്ട് അവര്‍ ഈ ഉപദേശങ്ങളെ അനുസരിക്കുവാന്‍ വളരെയധികം പരിശ്രമിക്കുകയും ചെയ്യുന്നു. നേരെ മറിച്ച്, പാശ്ചാത്യ നാടുകളെ നോക്കുമ്പോള്‍ കത്തോലിക്ക സഭയും മറ്റു നാമധേയ ക്രിസ്തീയ സഭകളും ആധിപത്യം ചെലുത്തിയിരുന്നു. അതുകൊണ്ട് അനേകം പാശ്ചാത്യ ജനങ്ങളും ദൈവത്തിന്‍റെ നിയമങ്ങള്‍ കൈകൊള്ളുവാന്‍ കഠിന പരിശ്രമം ചെയ്തിരുന്നു. അധികം പരിശ്രമിച്ചാല്‍ അധികം വിശുദ്ധരാകുവാന്‍ കഴിയും എന്ന് അവര്‍ കരുതിയിരുന്നു. അവരുടെ മതപാരമ്പര്യം എങ്ങനെയാണെങ്കിലും, അവര്‍ ദൈവത്തിന്‍റെ മുമ്പില്‍ നിന്ന്, തങ്ങളുടെ സ്വന്ത ജീവിതങ്ങളെ തുറന്നു നോക്കിയാല്‍, അവര്‍ പാപകുന്നുകളായും തിന്മയുടെ വിത്തായും ഇരിക്കുന്നത് കാണാന്‍ കഴിയും.
മനുഷ്യവര്‍ഗ്ഗത്തിലുള്ളവര്‍ അനീതി നിറഞ്ഞവരും, കള്ളം ഉള്ളവരും, ചപ്പും ചവറും നിറഞ്ഞ പാപ കുന്നുകളാണ്. രൂപത്തില്‍ നല്ലവരായിരിക്കുന്നവര്‍ തങ്ങളുടെ സല്‍പ്രവൃത്തികളെ മറ്റുള്ളവര്‍ അംഗീകരിക്കുവാന്‍ വേണ്ടി ചെയ്യാത്തവരും, അവരുടെ സല്‍പ്രവൃത്തികളെ ആരെങ്കിലും പുകഴ്ത്തുമ്പോള്‍, അതില്‍ അസ്വസ്ഥരാകുന്നവരും ആണെങ്കില്‍ പോലും, തങ്ങളുടെ അടിസ്ഥാന പരമായ സത്ത ദൈവത്തിനു മുമ്പില്‍ പ്രതിഫലിക്കുമ്പോള്‍, അവര്‍ പാപ കുന്നുകളായും തിന്മ ചെയ്യുന്നവരുടെ വിത്തായും ഇരിക്കുന്നു എന്നു കാണുന്നത് അവര്‍ക്ക് തടുക്കാന്‍ കഴിയില്ല. മനുഷ്യവര്‍ഗ്ഗത്തിന്‍റെ നീതിയെ കുറിച്ച് വാദിക്കുന്നതു ദൈവത്തിന്‍റെ മുമ്പില്‍ വളരെ വലിയ പാപമാണ് എന്നതിനാല്‍, തങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയെ അറിഞ്ഞുകൊണ്ട് ദൈവത്തിന്‍റെ സ്നേഹമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ സ്വീകരിക്കാതിരുന്നാല്‍ പാപത്തിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. ദൈവത്തിന്‍റെ മുമ്പില്‍ മനുഷ്യകുലത്തിന്‍റെ ഒരു ശ്രമവും നന്‍മയായി കരുതുവാന്‍ കഴിയില്ല. അതു വെറും പൊടി അളവിലായാലും ശരി, അവന്‍റെ മുമ്പില്‍ മനുഷ്യന്‍റെ ഹിതങ്ങളെല്ലാം വെറും അഴുക്കായി മാത്രം ഇരിക്കുന്നു.
വേദപുസ്തകത്തില്‍, മനുഷ്യനെ പലപ്പോഴും മരമായി ചിത്രീകരിച്ചിരിക്കുന്നു. ഖദിര മരത്തില്‍ ദൈവം പൊന്ന് പൂശിയില്ലെങ്കില്‍ അതിന് ദേവാലയത്തിന്‍റെ വാതില്‍ക്കല്‍ തൂണായി നില്‍ക്കാന്‍ കഴിയില്ല. ദൈവത്താല്‍ വരുന്ന രക്ഷയുടെ കൃപ ഇല്ലെങ്കില്‍ ശിക്ഷാവിധിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത വെറും മണ്ണ് മാത്രമാണ് ജനങ്ങള്‍.
എന്നാല്‍ മശിഹയാകുന്ന യേശുക്രിസ്തു, സ്നാനത്തെ സ്വീകരിച്ച് രക്തത്തെ ചിന്തി മരിച്ചതുകൊണ്ട്, നാം പാപികളായി ഇരുന്നാലും, ദൈവം നമ്മുടെ സകല പാപങ്ങളെയും ലംഘനങ്ങളെയും നീക്കി. അങ്ങനെ ഉള്ള രക്ഷയെകുറിച്ച് മശിഹാ വരുന്നതിനു ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ദാവീദ് രാജാവ് വ്യക്തമായി പ്രവചിച്ചിരുന്നു. “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു. അപ്പനു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്കു തന്‍റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ. നാം പൊടി എന്നു അവന്‍ ഓര്‍ക്കുന്നു” (സങ്കീ. 103:12-14).
ദൈവത്തിന്‍റെ നീതിയെ നാം അറിയുന്നതിനു മുമ്പെ, മനുഷ്യവര്‍ഗ്ഗത്തിന്‍റെ നീതിയായിരുന്നു നമ്മുടെ ജീവിതനിലവാരം. ദൈവത്തിന്‍റെ രക്ഷയുടെ ദാനം ഇല്ലാതിരുന്നപ്പോള്‍, അവന്‍റെ വചനത്തില്‍ വിശ്വാസം ഇല്ലാതിരുന്നതുകൊണ്ട് ഞാനും അങ്ങനെയുള്ളവനായിരുന്നു. പ്രത്യേകിച്ച് പറഞ്ഞാല്‍ എനിക്ക് സ്വന്തമായി നീതി ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും എന്നെ ഞാന്‍ നല്ലവനായി കരുതിയിരുന്നു. അതുകൊണ്ട് എന്‍റെ ചെറിയ പ്രായം മുതലേ എനിക്ക് അനീതി സഹിക്കുവാന്‍ കഴിയാതിരുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ എന്നെക്കാളും ബലമുള്ളവരോട് ഞാന്‍ വഴക്കിനു പോയിട്ടുണ്ട്. “നീതിമാനായി ജീവിക്കുക” എന്നതാണ് എന്‍റെ ലക്ഷ്യമായിരുന്നത്. ഇതുപോലെ ദൈവത്തിന്‍റെ മുമ്പില്‍ എന്നെ കാണുവാന്‍ എനിക്ക് കഴിയാത്തതുകൊണ്ട്, ഞാന്‍ എന്‍റെ സ്വന്തനീതിയില്‍ തൃപ്തനായിരുന്നു. അതുകൊണ്ട് എന്നെ മറ്റുള്ളവരെക്കാള്‍ വളരെ ഉയര്‍ന്നവനായി കരുതി, നീതിമാനായി ജീവിക്കുവാന്‍ ഞാന്‍ പരിശ്രമിച്ചു തുടങ്ങി.
എന്നാല്‍ ഇങ്ങനെയുള്ള മനുഷ്യനായിരുന്ന ഞാന്‍ തന്നെ ദൈവത്തിന്‍റെ നീതിക്കു മുമ്പില്‍ വെറും പാപത്തിന്‍റെ കൂന മാത്രമായിരുന്നു. ദൈവത്തിന്‍റെ പത്ത് കല്പനകളില്‍ ഒന്നോ, അല്ലെങ്കില്‍ അവന്‍റെ 613 കല്പനകളില്‍ ഒന്നെങ്കിലുമോ എനിക്ക് അനുസരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അതിനെ അനുസരിക്കേണം എന്ന് ആഗ്രഹിച്ചതുതന്നെ ഒരു അനീതിയാണെന്നത് എടുത്തു പറയേണ്ടതാണ്. പാപത്തെ മാത്രം ചെയ്യുന്നവന്‍ എന്നു എന്നെ പ്രഖ്യാപിച്ച ദൈവവചനത്തിനു എതിരായി എഴുന്നേറ്റ് അവനെ ഞാന്‍ എതിര്‍ത്തു നിന്നു. മനുഷ്യന്‍റെ എല്ലാ നീതിയും ദൈവത്തിന്‍റെ മുമ്പില്‍ അനീതിയാണ്.
കാമവികാരത്തിനാലും, ദുഷ്പ്രവണതകളാലും ദൈവത്തെയും അവന്‍റെ കല്‍പനകളെയും നഷ്ടപ്പെടുത്തിയ ഈ തലമുറ കുറ്റബോധത്തെയും കൂടെ നശിപ്പിച്ചിരിക്കുന്നു. എന്നാലും മനുഷ്യവര്‍ഗ്ഗമായ നാം പ്രതിദിനം പാപം ചെയ്യുന്നവരാണെന്നും, യാതൊരുവിധ നീക്കുപോക്കുമില്ലാതെ നാം നരകത്തില്‍ നശിച്ചുപോകും എന്നും അറിഞ്ഞിരിക്കേണം.
നാം അനീതിയുള്ളവരും പാപം നിറഞ്ഞവരുമായിരുന്നു. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മൂലമായി നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിച്ചതുകൊണ്ട് ദൈവം നമ്മെ തന്‍റെ സ്വന്ത മക്കളാക്കി
നാം എല്ലാവരും അനീതി നിറഞ്ഞവരായിരുന്നു. എന്നാല്‍ രക്ഷയുടെ സത്യത്തിനാല്‍, നമ്മെ പോലുള്ളവരെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും ദൈവം രക്ഷിച്ചു. വിശുദ്ധസ്ഥലത്തുള്ള ഓരോ പലകയും 4.5 മീറ്റര്‍ ഉയരമുള്ളതും, 67.5 സെ. മീറ്റര്‍ വീതിയുള്ളതും, ഖദിരമരം കൊണ്ട് ചെയ്യപ്പെട്ടതും പൊന്നു പൂശിയതുമായിരുന്നു. ഇത് തിരുനിവാസത്തിന്‍റെ ചുവരുകളായി ചുറ്റിലും ചെയ്യപ്പെട്ടിരുന്നു. ആ പലകയെ നിര്‍ത്തുന്നതിനായി രണ്ടു വെള്ളി കൊണ്ടുള്ള ചുവടുകള്‍ ചെയ്യപ്പെട്ടിരുന്നു. ഇവിടെ വെള്ളി ചുവടുകള്‍ എന്നത് ദൈവം എന്നെയും നിങ്ങളെയും രക്ഷിച്ചു എന്നത് അറിയിക്കുന്നു.
പാപത്തില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചു എന്ന സത്യം അവന്‍റെ സ്നേഹമാണ്. അതുകൊണ്ട് യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്ന് നമ്മുടെ സകലപാപങ്ങളെയും തന്‍റെ മേല്‍ സ്വീകരിച്ചതിനു അടയാളമായി സ്നാനമേറ്റ് ക്രൂശില്‍ മരിച്ചതുകൊണ്ട് നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ വഹിച്ചു. ഇതുമൂലമായി ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും എല്ലാ ശിക്ഷയില്‍ നിന്നും നമ്മെ രക്ഷിച്ചു. നമുക്ക് അവന്‍ തന്ന രക്ഷയുടെ ദാനത്തെ വിശ്വസിച്ചതിനാല്‍ നാം വീണ്ടും ജനിച്ചു. ദൈവം നമുക്കു തന്ന രക്ഷയുടെ വരം പൊന്നുപോലെ നശിക്കാത്തതാണ്, അതുകൊണ്ട് അതു നിത്യമായി മാറാത്തതാണ്.
ദൈവം നമുക്കു തന്ന രക്ഷ യേശുവിന്‍റെ സ്നാനത്തിനാലും അവന്‍റെ രക്തത്താലും ഉള്ളതാണ്. മാത്രമല്ല അതു നമ്മുടെ സകല പാപങ്ങളെയും പൂര്‍ണ്ണമായും വ്യക്തമായും തുടച്ചു നീക്കുകയും ചെയ്തു. ദൈവം നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചതുകൊണ്ടാണ്, നമ്മുടെ ചിന്തയാലും, പ്രവൃത്തിയാലും, ഹൃദയത്താലും ചെയ്ത പാപത്തില്‍ നിന്ന് നമുക്ക് പൂര്‍ണ്ണമായ വിടുതല്‍ ലഭിച്ചത്. നമ്മുടെ ഹൃദയങ്ങളില്‍ ദൈവം തന്ന രക്ഷയുടെ ദാനത്തെ വിശ്വസിച്ചതുകൊണ്ട് നാം അവന്‍റെ വിലയേറപ്പെട്ട വിശുദ്ധന്മാരായി. സമാഗമനകൂടാരത്തിന്‍റെ പലകയെ നിര്‍ത്തിയ രണ്ടു ചുവടുകള്‍ മൂലമായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും രക്ഷയെ ദൈവം നമുക്ക് തരുന്നു. ദൈവത്തിന്‍റെ 100% കൃപയാലും വരത്താലും നാം അവന്‍റെ മക്കളായി എന്ന് അവന്‍ നമ്മോട് പറയുന്നു.
യേശുവിന്‍റെ സ്നാനത്തിന്മേലും രക്തത്തിന്മേലുമുള്ള നമ്മുടെ വിശ്വാസത്തെ പുറത്തുകൊണ്ടുവന്നാല്‍, അതിനുശേഷം നമ്മുടെ ഉള്ളില്‍ ഒന്നുമുണ്ടാവില്ല. നാമെല്ലാവരും പാപം നിമിത്തം ശിക്ഷിക്കപ്പെടേണ്ടവരായിരുന്നു. പാപത്തിന്‍റെ ശമ്പളം മരണം എന്ന് പറഞ്ഞ ദൈവത്തിന്‍റെ കല്പന പ്രകാരം, നമ്മുടെ മരണത്തിനു മുമ്പില്‍ വീഴുവാനുള്ള സാധാരണ നശിച്ചുപോകുന്ന മനുഷ്യനായിരുന്നു നാം. അതുകൊണ്ട് നമുക്കു വേണ്ടി കാത്തിരിക്കുന്ന നീതിയുടെ വിധിയായ ശിക്ഷയെക്കുറിച്ച് അറിഞ്ഞ് നാം ദുഃഖിക്കുന്നവരായിരുന്നു. ഇതുകൊണ്ടാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെും സുവിശേഷത്തെ നാം വിട്ടുകളഞ്ഞാല്‍ ഒന്നുമില്ലാത്തവരായി തീരുന്നത്.
ഇപ്പോള്‍ പാപത്തിനാല്‍ ചീഞ്ഞുപോയ കാലത്തില്‍ ജീവിക്കുന്ന നാം അഗ്നിയാലുള്ള ശിക്ഷയ്ക്കു വേണ്ടി കാത്തിരിക്കുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു എന്നത് നാം മറന്നു പോകരുത്. നാം ഇങ്ങനെ നശിച്ചുപോകുന്നവരായിരുന്നു. അവന്‍ നമുക്ക് രക്ഷയാകുന്ന വെള്ളത്തെയും ആത്മാവിനെയും തന്നിരിക്കുന്നതാല്‍, ദൈവത്തിന്‍റെ കൃപ നമ്മുടെ മേല്‍ പൂര്‍ണ്ണമായി നല്‍കപ്പെട്ടു. മശിഹാ ഈ ലോകത്തിലേയ്ക്ക് വന്ന്, യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ്, തന്‍റെ രക്തം ചിന്തി ക്രൂശില്‍ മരിച്ചു, മരിച്ചവരില്‍ നിന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. അതു മുഖാന്തിരം, നമ്മുടെ സകല പാപങ്ങളില്‍ നിന്നും, എല്ലാ അനീതിയില്‍ നിന്നും, എല്ലാ ശിക്ഷയില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു. ഈ പൂര്‍ണ്ണമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നതുകൊണ്ട്, നാം നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടു. നമ്മുടെ വിശ്വാസത്താല്‍ ദൈവത്തിനു നന്ദിപറയാന്‍ മാത്രമേ നമുക്കു കഴിയുകയുള്ളൂ.
നാം നമ്മുടെ ജഡത്തില്‍ ബലഹീനരായിരുന്നാലും, നമ്മുടെ ശുശ്രൂഷകരും, ഉപദേഷ്ടാക്കന്മാരും ഞാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ലോകം മുഴുവനും ഉപദേശിച്ചു വരുന്നു. ഈ കാലം എത്ര മോശമായിരുന്നാലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം വിശ്വസിച്ചതുകൊണ്ട് യാതൊരുവിധ കള്ളത്തരവും ഇല്ലാതെ വിശുദ്ധിയോടെ ദൈവത്തിനു ശുശ്രൂഷ ചെയ്യുവാന്‍ കഴിയുന്നു. നമ്മുടെ സ്വന്തശക്തിയാല്‍ ഈ മനസ് നമുക്ക് കിട്ടില്ല. എന്നാല്‍ നമ്മെ രക്ഷയുടെ കൃപ ധരിപ്പിച്ച് വിശുദ്ധിയെ നമുക്ക് ദൈവം തന്നതുകൊണ്ട് നാം ഇങ്ങനെ ആയി.
പാപത്തില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും ദൈവം നമ്മെ പൂര്‍ണ്ണമായി രക്ഷിച്ചതുകൊണ്ട് ഈ രക്ഷയുടെ ശക്തിയാല്‍ നാം ധരിപ്പിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ഈ കാരണത്താല്‍ ദൈവത്തെ നമുക്ക് പൂര്‍ണ്ണമായി വിശുദ്ധിയോടെ ആരാധിക്കാന്‍ കഴിയുന്നു. വെള്ളത്താലും ആത്മാവിനാലും ദൈവം നമ്മെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ചതുകൊണ്ട് നാം കുറവുള്ളവരാണെങ്കിലും, നമ്മുടെ പാപങ്ങളാലോ, കുറവുകളാലോ, ശിക്ഷാവിധിയാലോ ബന്ധിക്കപ്പെടാതെ അവനെ നമുക്ക് ആരാധിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ ഞാനായിരിക്കാന്‍ കാരണം ദൈവത്തിന്‍റെ കൃപ മാത്രം
വാസ്തവത്തില്‍ നമ്മുടെ ദൈവത്തിന്‍റെ കൃപ ഇല്ലെങ്കില്‍ ഇതൊന്നും ചെയ്യുവാന്‍ സാധിക്കില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനും ഈ സുവിശേഷത്തിനു വിശുദ്ധിയോടെ ശുശ്രൂഷ ചെയ്യുന്നതിനും, കര്‍ത്താവിന്‍റെ കൃപ ഇല്ലായിരുന്നുവെങ്കില്‍ കഴിയില്ലായിരുന്നു. ദൈവം നമുക്കു തന്ന 100% രക്ഷയുടെ കൃപയാല്‍ നിങ്ങളാലും എന്നാലും സുവിശേഷത്തിനു ശുശ്രൂഷ ചെയ്തു അതിനെ സംരക്ഷിക്കുന്ന ഒരു ജീവിതം നമുക്ക് നയിക്കുവാന്‍ കഴിയുന്നു.
വിശ്വാസത്താല്‍ നമ്മള്‍ ദൈവത്തിന്‍റെ ആലയത്തില്‍ തൂണുകളായും (വെളിപ്പാട് 3:12) അവന്‍റെ രാജ്യത്തില്‍ ജനങ്ങളുമായിരിക്കുന്നു. പൊന്നുപോലുള്ള ഒരു വിശ്വാസത്തെ ദൈവം നമുക്ക് തന്നതുകൊണ്ട്, നാം ഇപ്പോള്‍ ദൈവഭവനത്തിലായിരിക്കുന്നു. പാപം കരകവിഞ്ഞൊഴുകി ലോകം പാപത്തില്‍ മുങ്ങിയിരിക്കുന്ന ഈ യുഗത്തില്‍, അനേകര്‍ ദൈവത്തെ മറക്കുകയും അവനെ ദുഷിക്കുകയും ചെയ്യുന്ന ഈ കാലത്ത്, നാം ശുദ്ധമായ വെള്ളത്താല്‍ കഴുകപ്പെട്ടവരായി വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ശുദ്ധമായ വെള്ളം നമുക്ക് കുടിക്കുവാനും, ദൈവത്തിനു വിശുദ്ധിയോടെ ശുശ്രൂഷ ചെയ്യുവാനും നമുക്ക് കഴിയുന്നു. ഈ അനുഗ്രഹത്തിനായി ഞാന്‍ എത്രയധികം നന്ദിയുള്ളവനായിരിക്കുന്നു എന്നത് വാക്കുകളാല്‍ വിവരിക്കുവാന്‍ കഴിയില്ല.
ഇങ്ങനെയാണ് നമ്മുടെ വിശ്വാസം ഉള്ളത്. നാം എങ്ങനെ നീതിമാനായി? നമ്മളില്‍ നല്ല വിഷയം ഒന്നും ഇല്ലാതിരുന്നിട്ടും നമ്മെ നീതിമാന്‍ എന്ന് നമുക്ക് എങ്ങനെ വിളിക്കുവാന്‍ കഴിയും? എന്നെയും നിങ്ങളെയും പോലെ പാപമുള്ളവരാല്‍ എങ്ങനെ പാപമില്ലാത്തവരാകാന്‍ കഴിഞ്ഞു? നിങ്ങളുടെ ജഡത്തിലുള്ള നീതിയാല്‍, എനിക്കും നിങ്ങളാലും പാപമില്ലാത്തവരും നീതിമാന്‍മാരും ആകാന്‍ കഴിഞ്ഞോ? നിങ്ങളുടെ ജഡത്തിന്‍റെ ചിന്തകള്‍, നിങ്ങളുടെ സ്വന്ത പരിശ്രമങ്ങള്‍, നിങ്ങളുടെ സ്വന്തക്രിയകള്‍ ഇവയിലേതെങ്കിലും നിങ്ങളെ പാപമില്ലാത്തവരാക്കി നീതിമാനാക്കിയോ? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താലല്ലേ നിങ്ങള്‍ നീതിമാനാക്കപ്പെട്ടത്?. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും, പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ രക്ഷയിന്മേലുള്ള നിങ്ങളുടെ വിശ്വാസമല്ലേ നിങ്ങളെ നീതിമാനാക്കിയത്? മശിഹയാല്‍ നിറവേറ്റപ്പെട്ടതും ദൈവവചനത്താല്‍ വെളിപ്പെടുത്തപ്പെട്ടതുമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാകുന്ന രക്ഷയെ വിശ്വസിക്കാതെ നിങ്ങള്‍ക്ക് നീതിമാനാകാന്‍ കഴിഞ്ഞോ? നിങ്ങള്‍ക്ക് അങ്ങനെ ആകുവാന്‍ കഴിയില്ല! ചുവപ്പുനൂലില്‍ മാത്രം വിശ്വസിച്ചാല്‍ നമുക്ക് ഒരിക്കലും നീതിമാനാകാന്‍ കഴിയില്ല.
നമ്മുടെ രക്ഷകനും മശിഹയുമായ യേശുക്രിസ്തു നമ്മുടെ പ്രതിനിധിയായി നമ്മുടെ എല്ലാ പാപങ്ങളെയും സ്വീകരിച്ച സ്നാനത്തിനാല്‍, നമ്മുടെ ജീവിതകാലം മുഴുവന്‍ ചെയ്ത പാപങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ സകല പാപങ്ങളെയും അവന്‍ തന്‍റെ തോളില്‍ ചുമന്നതുകൊണ്ട്, നാം വിശ്വാസത്താല്‍ നീതിമാനായി. പഴയനിയമ കാലത്ത് പാപയാഗത്തില്‍ മഹാപുരോഹിതന്‍ തന്‍റെ കൈകളെ ആ യാഗമൃഗത്തിന്‍റെ തലയിന്മേല്‍ വയ്ക്കുമ്പോള്‍ അതു എങ്ങനെ പാപികളുടെ സകല പാപങ്ങളെയും ചുമന്നുവോ, അതുപോലെ തന്നെ പുതിയ നിയമ കാലത്ത്, യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ് ലോകത്തിന്‍റെ സകല പാപങ്ങളെയും അവന്‍ തന്‍റെ മേല്‍ ചുമക്കുന്നതിന് സമ്മതിച്ചു. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും യഥാര്‍ത്ഥമായും യേശു ചുമന്നു (മത്താ.3:15). “ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹന്നാന്‍ 1:29) എന്ന് യോഹന്നാന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു.
തന്‍റെ സ്നാനം സ്വീകരിച്ചതിനു ശേഷം നമ്മുടെ രക്ഷയ്ക്കായി യേശു മുന്ന് വര്‍ഷം ജീവിച്ച്, രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നിലക്കുന്ന ആടിനെ പോലെ, ക്രൂശിലേക്കു പോയി തന്‍റെ ശരീരത്തെ കൊടുത്തുകൊണ്ട് നമ്മുടെ എല്ലാ പാപങ്ങളെയും ശിക്ഷകളെയും അവസാനിപ്പിച്ചുകൊണ്ട് നമുക്ക് ഒരു പുതുജീവന്‍ നല്‍കി.
യോഹന്നാനില്‍ നിന്ന് സ്വീകരിച്ച സ്നാനത്തിനാല്‍ നമ്മുടെ പാപങ്ങളെ യേശുക്രിസ്തു ഏറ്റെടുത്തതു കൊണ്ട് അവന്‍ തന്നെ ശാന്തമായി സമര്‍പ്പിച്ച് തന്‍റെ കൈകളിലും കാലുകളിലും ആണികളാല്‍ അടിക്കപ്പെട്ട് റോമാപടയാളികളാല്‍ ക്രൂശിക്കപ്പെട്ടു. ക്രൂശില്‍ തൂങ്ങി തന്‍റെ ശരീരത്തില്‍ ഉള്ള എല്ലാ രക്തത്തെയും അവന്‍ ചിന്തി. മാത്രമല്ല, അവന്‍ നമ്മുടെ രക്ഷയ്ക്കുള്ള അവസാന വാക്കായി “നിവൃത്തിയായി” എന്നു പറഞ്ഞു (യോഹ.19:30).
ഇങ്ങനെ മരിച്ച അവന്‍ മരിച്ചവരില്‍ നിന്ന് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗരാജ്യത്തില്‍ കയറി, നമുക്ക് നിത്യജീവന്‍ നല്‍കിക്കൊണ്ട് നമ്മുടെ രക്ഷകനായി മാറി. യോഹന്നാനില്‍ നിന്ന് സ്വീകരിച്ച സ്നാനത്തിനാല്‍ ലോകത്തിന്‍റെ പാപങ്ങളെ ചുമന്ന് ക്രൂശിനാലും, ഉയിര്‍ത്തെഴുന്നേറ്റതിനാലും, സ്വര്‍ഗ്ഗാരോഹണം ചെയ്തതിനാലും, യേശു നമ്മുടെ നിത്യരക്ഷകനായി. “എന്നാല്‍ ഇവയുടെ മോചനമുള്ളേടത്ത് ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല” (എബ്രായര്‍.10:18).
ക്രൂശിലെ രക്തത്തില്‍ മാത്രമുള്ള വിശ്വാസവും, പടിപടിയായുള്ള വിശുദ്ധീകരണ ഉപദേശവും നിങ്ങളെ പാപത്തില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷിച്ചിട്ടില്ല
യേശുവിന്‍റെ ക്രൂശിലെ രക്തത്തെ മാത്രം വിശ്വസിച്ച് നമുക്ക് പൂര്‍ണ്ണമായി രക്ഷിക്കപ്പെടാന്‍ കഴിയില്ല എന്നത് ക്രിസ്ത്യാനികള്‍ അറിഞ്ഞിരിക്കേണം. വിശ്വാസികള്‍ ഓരോ ദിവസവും തന്‍റെ കണ്ണുകളാലും പ്രവൃത്തികളാലും പാപം ചെയ്യുന്നതുകൊണ്ട്, ക്രൂശിലെ രക്തത്തെ മാത്രം വിശ്വസിച്ചതുകൊണ്ട് അവരുടെ പാപത്തെ മായ്ക്കാന്‍ കഴിയില്ല. ഇക്കാലത്ത് ജനങ്ങള്‍ അധികമായി ചെയ്യുന്നത് ലൈംഗീക പാപങ്ങള്‍ നിറഞ്ഞ അതിക്രമമാണ്. ആഭാസകരമായ ഒരു ലൈംഗീക സംസ്കാരം ലോകത്തില്‍ പരന്നിരിക്കുന്നത് കൊണ്ട് ഈ പാപം നമ്മുടെ ജഡത്തില്‍ നന്നായി കലര്‍ന്നുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത് എന്ന് വേദപുസ്തകം കല്പിക്കുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് തങ്ങളെ ചുറ്റിയിരിക്കുന്ന സാഹചര്യത്തിനാല്‍, അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും, അനേകം ജനങ്ങള്‍ ഈ പാപത്തില്‍ ഇടപെടുന്നു.
ഒരു സ്ത്രീയെ ഇച്ഛയോടെ ആരെങ്കിലും നോക്കിയാല്‍ അവന്‍ തന്‍റെ ഹൃദയത്തില്‍ അവളോട് വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്ന് കര്‍ത്താവ് അറിയിക്കുന്നു. (മത്തായി 5:28) എന്നാല്‍ നാം ഓരോ ദിവസവും നമ്മുടെ കണ്ണുകളാല്‍ നോക്കുന്നതെല്ലാം അശ്ലീല കാഴ്ചകളാണ്. അതുകൊണ്ട് ജനങ്ങള്‍ ഇങ്ങനെ ഓരോ കാമവികാര പാപത്തെ ഓരോ മിനിറ്റിലും ഓരോ നിമിഷത്തിലും ചെയ്തുകൊണ്ടിരിക്കുന്നു. ഇത് ഇങ്ങനെയിരിക്കുമ്പോള്‍ തങ്ങളുടെ അനുതാപ പ്രാര്‍ത്ഥനയാല്‍ വിശുദ്ധീകരിക്കപ്പെട്ട് എങ്ങനെ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് കഴിയും? അവരാല്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും? അവര്‍ തന്നെതാനേ നീണ്ടകാലം ക്രമപ്പെടുത്തി അവര്‍ വയസാകുമ്പോള്‍ എങ്ങനെയോ വിശുദ്ധിയെ സ്വീകരിച്ചതുകൊണ്ട് അവരുടെ ഹൃദയങ്ങള്‍ നീതീകരിക്കുവാന്‍ കഴിയുമോ? അവരുടെ സ്വഭാവങ്ങള്‍ ശാന്തമാകുമോ? അവര്‍ അധികം ക്ഷമയുള്ളവരായി മാറുമോ? അങ്ങനെ വരില്ല! അവിടെ നടക്കുന്നത് മുഴുവനും വിപരീതമായിരിക്കുന്നു.
സാധാരണ കാണപ്പെടുന്ന ക്രിസ്തീയ ഉപദേശം “പടിപടിയായി വിശുദ്ധമാകുന്ന ഉപദേശമാണ്” എന്നതാണ്. ക്രിസ്ത്യാനികള്‍ നീണ്ട കാലമായി യേശുവിന്‍റെ ക്രൂശുമരണത്തെ വിശ്വസിക്കുന്നതോടൊപ്പം ഓരോ ദിവസവും മനസ്സലിഞ്ഞ് പ്രാര്‍ത്ഥിച്ച്, ദിവസവും ദൈവത്തെ ആരാധിച്ചാല്‍, അവര്‍ ഘട്ടംഘട്ടമായി വിശുദ്ധനായി, സല്‍സ്വഭാവികളാകുന്നു എന്ന് ഈ ഉപദേശം പഠിപ്പിക്കുന്നു. നാം യേശുവിനെ വിശ്വസിക്കുവാന്‍ തുടങ്ങി അധിക കാലമാകുമ്പോള്‍, പാപത്തിനും നമുക്കും ഒരു ബന്ധവും ഇല്ലാത്തവരായി ഉരുവാക്കപ്പെടും എന്നും, നമ്മുടെ മരണസമയം വരുമ്പോള്‍ നാം പൂര്‍ണ്ണമായി വിശുദ്ധരായിരിക്കുന്നതുകൊണ്ട് നമ്മളില്‍ ഒരു പാപവും ഇല്ല എന്നും ഈ ഉപദേശം പഠിപ്പിക്കുന്നു.
നാം ഓരോ ദിവസവും അനുതാപ പ്രാര്‍ത്ഥന നടത്തുന്നതുകൊണ്ട്, നമ്മുടെ വസ്ത്രത്തെ ഓരോ ദിവസവും കഴുകുന്നതുപോലെ, നാമും ഓരോ ദിവസവും കഴുകപ്പെടേണം എന്നും ഇങ്ങനെ ഇരുന്നാല്‍ നാം മരിക്കുമ്പോള്‍ പൂര്‍ണ്ണ നീതിമാനെന്നതുപോലെ ദൈവത്തിന്‍റെ അടുക്കല്‍ നമുക്ക് പോകാം എന്നും ഇത് ഉപദേശിക്കുന്നു. ഇങ്ങനെ വിശ്വസിക്കുന്ന അനേകര്‍ ഉണ്ട്. എന്നാല്‍ ഇത് മനുഷ്യചിന്തകളാല്‍ ഉണ്ടാക്കപ്പെട്ട കല്‍പ്പന നിറഞ്ഞ ഉപദേശമാണ്.
റോമര്‍ 5:19 പറയുന്നു “ഏക മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി തീര്‍ന്നതു പോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്‍മാരായി തീരും”. ഒരു മനുഷ്യന്‍റെ അനുസരണത്താല്‍ നാമെല്ലാവരും പാപമില്ലാത്തവരായി തീര്‍ന്നു എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു. എന്നെക്കൊണ്ടും നിങ്ങളെക്കൊണ്ടും ചെയ്യാന്‍ കഴിയാത്തതിനെ യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്നപ്പോള്‍ ചെയ്തുതീര്‍ത്തു. എനിക്കും നിങ്ങള്‍ക്കും പാപത്തില്‍നിന്ന് തനിയെ വിടുതല്‍ പ്രാപിക്കാന്‍ കഴിയില്ല എന്നത് നന്നായി അറിഞ്ഞ യേശു, നമ്മുടെ പ്രതിനിധിയായി പാപങ്ങളുടെ വില ചെലുത്തി. അതു എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ ചെയ്യാന്‍ കഴിയില്ല. ഈ ഭൂമിയിലേക്കുവന്ന് സ്നാനത്തെ സ്വീകരിച്ച്, ക്രൂശിക്കപ്പെട്ട്, മരിച്ചവരില്‍ നിന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതുകൊണ്ട് എന്നെയും നിങ്ങളെയും അവന്‍ രക്ഷിച്ചതോടൊപ്പം നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ ഒരിക്കലായി വിശുദ്ധീകരിക്കുകയും ചെയ്തു.
ദൈവഹിതം അനുസരിച്ചതിനാലാണ് യേശുക്രിസ്തുവിന് തന്‍റെ ജനങ്ങള്‍ക്കു പാപക്ഷമയിലൂടെ രക്ഷ കൊടുക്കാന്‍ കഴിഞ്ഞത്. മശിഹയായി ദൈവത്തിന്‍റെ ഹിതത്തെ അനുസരിച്ചതുകൊണ്ട്, യേശുക്രിസ്തുവിന്‍റെ സ്നാനം, ക്രൂശ്, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയിലൂടെ രക്ഷയുടെ ദാനത്തെ തന്നതുകൊണ്ട് പാപക്ഷമയെ യേശുക്രിസ്തു പൂര്‍ണ്ണമായി നിറവേറ്റി. മാത്രമല്ല, ഇപ്പോള്‍ വിശ്വാസത്താല്‍, ഈ രക്ഷയുടെ കൃപയാല്‍ നാം ധരിപ്പിക്കപ്പെട്ടിരിക്കുന്നു. പാപത്തില്‍ നിന്ന് നമ്മുടെ രക്ഷയെ ദൈവം നിറവേറ്റിയിരുന്നില്ല എങ്കില്‍, അതു നമ്മുടെ പരിശ്രമത്താല്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല.
എന്നാലും അനേകം ക്രിസ്ത്യാനികള്‍ യേശു സ്വീകരിച്ച സ്നാനത്തെ വിശ്വസിക്കുന്നില്ല. അതിനു പകരമായി അവന്‍ ക്രൂശില്‍ ചിന്തിയ രക്തത്തെ മാത്രം വിശ്വസിച്ച് തങ്ങളുടെ സ്വന്തപ്രവൃത്തികള്‍ മൂലമായി വിശുദ്ധരാകാന്‍ ശ്രമിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യോഹന്നാനില്‍ നിന്ന് യേശു സ്നാനമേറ്റപ്പോള്‍, മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകല പാപങ്ങളെയും അവന്‍ സ്വീകരിച്ചു എങ്കിലും, ഈ സത്യത്തെ ജനങ്ങള്‍ ഇനിയും വിശ്വസിക്കാത്തവരായിരിക്കുന്നു. യേശുവിന്‍റെ ശുശ്രൂഷ യോഹന്നാനില്‍ നിന്ന് അവന്‍ സ്നാനമേറ്റപ്പോള്‍ തുടങ്ങി എന്ന് മത്തായി 3-മത്തെ അദ്ധ്യായത്തില്‍ പറയുന്നു. ഈ സത്യത്തെ നാലു സുവിശേഷ രചയിതാക്കളും അംഗീകരിച്ചിരിക്കുന്നു.
മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയും, സ്ത്രീകളില്‍ പിറന്നവരില്‍ ഏറ്റവും വലിയവനും ആയ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റതുകൊണ്ട് നമ്മുടെ എല്ലാ പാപങ്ങളെയും യേശു ചുമന്നു. എങ്കിലും അനേകം ജനങ്ങള്‍ ഈ വിഷയത്തെ അവഗണിച്ച് അതിനെ വിശ്വസിക്കുന്നില്ല. ഇങ്ങനെയുള്ള ജനങ്ങള്‍ യേശുവിന്‍റെ സ്നാനത്തെ വിശ്വസിക്കാതെ അവനെ മാത്രം വിശ്വസിച്ച്, അവന്‍ ക്രൂശില്‍ ചിന്തിയ വിലയേറപ്പെട്ട രക്തത്തെ മാത്രം ഇടവിടാതെ സ്തുതിച്ചു കൊണ്ടിരിക്കുന്നു. യേശു ക്രൂശില്‍ മരിച്ചതിന്‍റെ വേദനയില്‍, തങ്ങളുടെ വികാരങ്ങളെ തട്ടി എഴുന്നേല്‍പ്പിച്ച് അവരുടെ സ്തുതികളില്‍ എല്ലാ വിധത്തിലുമുള്ള ആര്‍ഭാടങ്ങളെയും ചേര്‍ക്കുന്നു. “ഉണ്ട് ശക്തി ശക്തി അത്ഭുത ശക്തി യേശുവിന്‍ രക്തത്താല്‍ ഉണ്ട് ശക്തി ശക്തി അത്ഭുതശക്തി യേശുക്രിസ്തുവിന്‍ രക്തത്താല്‍?” എന്ന് ഉച്ചത്തില്‍ പാടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അവര്‍ തങ്ങളുടെ വികാരത്താലും, ആവേശത്തിനാലും ശക്തിയാലും നിറയപ്പെട്ടവരായി ദൈവത്തിന്‍റെ അടുക്കല്‍ പോകുവാന്‍ അവര്‍ പരിശ്രമിക്കുന്നു. അവര്‍ പരിശ്രമിക്കുന്തോറും അധികം കപടഭക്തരായി മാറുന്നു എന്നതും, അവര്‍ വിശുദ്ധരെപ്പോലെ തങ്ങളെ കാട്ടിയാലും, രഹസ്യമായി തങ്ങളുടെ ഹൃദയങ്ങളില്‍ പാപങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു എന്നതും നിങ്ങള്‍ തിരിച്ചറിഞ്ഞു കൊള്ളേണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയാതെ യേശുവിനെ എങ്ങനെ രക്ഷകനായി വിശ്വസിക്കാന്‍ കഴിയും?
സമാഗമനകൂടാരത്തെ കുറിച്ച് ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതു നാം കേള്‍ക്കുമ്പോള്‍, അവര്‍ക്ക് തങ്ങള്‍ പറയുന്നതിനെക്കുറിച്ച് ചെറിയ അറിവുപോലും ഇല്ല എന്നത് നമുക്ക് കാണാന്‍ കഴിയുന്നു. സമാഗമനകൂടാരത്തെ നാം വിശ്വസിക്കേണം എന്നു വരുമ്പോള്‍, നമുക്ക് സൗകര്യമുള്ളതും, യോജിച്ചതുമായ രീതിയില്‍ അതു വിശ്വസിച്ചാല്‍ എങ്ങനെ ശരിയാകും? നമ്മുടെ ദൈവം നിറവേറ്റിയ, പാപത്തില്‍ നിന്നുള്ള രക്ഷ വളരെ വിശാലമായതുകൊണ്ട്, നമ്മുടെ രക്ഷ എത്ര വിശാലമായും, എത്ര ഉറപ്പേയറിയതുമായാണ് നിറവേറ്റപ്പെട്ടിട്ടുള്ളത് എന്ന് നാം അറിയുവാന്‍ നമ്മെ അവന്‍ കഴിവുള്ളവരാക്കി.
സമാഗമനകൂടാരത്തിലൂടെ വെള്ളവും രക്തവുമായ നീലനൂല്‍, ധൂമ്രനൂല്‍ എന്നിവ മൂലമായി ദൈവം നമ്മെ രക്ഷിച്ചു എന്നത് നമുക്ക് മനസിലാക്കി തന്നു. നമ്മുടെ പാപങ്ങള്‍ കഴുകുന്നതിനായി നമ്മുടെ ദൈവം വന്നത് “ജലത്താല്‍ മാത്രമല്ല ജലത്താലും രക്തത്താലും തന്നെ” ( 1യോഹന്നാന്‍ 5:6). നാം വിശ്വസിക്കുന്ന വെള്ളം, രക്തം, ആത്മാവ് ഇവ മൂന്നും ഒന്നുതന്നെ. അവന്‍ മനുഷ്യനായി വന്ന്, യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ്, മരിച്ച്, മരിച്ചവരില്‍ നിന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതിലൂടെ ദൈവം നമ്മെ രക്ഷിച്ചു.
സമാഗമനകൂടാരത്തിലൂടെ രക്ഷയുടെ വ്യക്തമായ ചിത്രത്തെ നമ്മളാല്‍ കണ്ടുപിടിച്ച് അതിനെ വിശ്വസിക്കുവാന്‍ കഴിയുന്നു. ഓരോ പലകയിലും ഉള്ള രണ്ടു കുടുമകളെയും രണ്ടു വെള്ളിചുവടുകളെയും കുറിച്ച് സൂക്ഷ്മമായി പരിശോധിച്ചാല്‍ യേശു എങ്ങനെ നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ചുവെന്ന് മനസിലാക്കാന്‍ കഴിയും. മാത്രമല്ല നീല,ധൂമ്രം,ചുവപ്പ്നൂലില്‍ വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ ശുശ്രൂഷയെ നാം നിശ്ചയമായും വിശ്വസിക്കേണം എന്ന സത്യത്തെ നാം ഇങ്ങനെ കണ്ടെത്തി.
വേദപുസ്തകത്തില്‍ മാത്രമല്ലാതെ ഈ രക്ഷയുടെ ഉദ്ഭവത്തെ വേറെ എവിടെയും കാണാന്‍ കഴിയില്ല. സ്നാനവും ക്രൂശും ആയ മൂലഘടകങ്ങള്‍ അടങ്ങിയ രക്ഷയുടെ ദാനം നമുക്ക് ആവശ്യമായിരിക്കുന്നു. ഈ സത്യത്തെ വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തില്‍ നിന്ന് ജനിച്ചവരാകാന്‍ കഴിയും. വെള്ളത്തിനാലും ആത്മാവിനാലും നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് ദൈവം വിടുവിച്ചതുകൊണ്ട് അവന്‍ നമ്മുടെ രക്ഷയെ പൂര്‍ണ്ണമായി നിറവേറ്റി.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഓരോ പലകയുടെ അടിയിലും രണ്ട് കുടുമകള്‍ ചെയ്ത് അതിനെ വെള്ളിചുവടുകൊണ്ട് ഇണയ്ക്കപ്പെട്ടിരുന്നു. ഈ സത്യം പൂര്‍ണ്ണമായി ആവശ്യമുള്ളതും, ഏറ്റവും പ്രധാനപ്പെട്ടതുമാണ്. മാത്രമല്ല അതു നമ്മുടെ പാപക്ഷമയുമാണ്. ഏറ്റവും നിര്‍ണ്ണായകമായത്, ദൈവം നമുക്കു വേണ്ടി നിറവേറ്റിയതായ നമ്മുടെ രക്ഷയെ നാം വിശ്വസിക്കേണം. കാരണം നീല, ധൂമ്രം, ചുവപ്പുനൂല്‍ എന്നിവ മൂലം വെളിപ്പെടുത്തപ്പെട്ട സത്യത്തെ നാം വിശ്വസിച്ചില്ലെങ്കില്‍ നമുക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയില്ല.
സമാഗമനകൂടാരത്തിന്‍റെ ഒരു പലകയെ നിവര്‍ത്തി നിര്‍ത്തുന്നതിനു രണ്ടു വെള്ളിചുവടുകള്‍ ആവശ്യമായിരുന്നതു പോലെ, നാം യേശുക്രിസ്തുവിനെ വിശ്വസിക്കുമ്പോള്‍ അവന്‍റെ കൃപയുടെ രണ്ടു സത്യങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് എന്താണ്? സ്നാനമേറ്റതിനാല്‍ യേശു നമ്മുടെ സകലപാപങ്ങളെയും തന്‍റെ മേല്‍ സ്വീകരിച്ചു എന്നതും, അതിനെ ക്രൂശില്‍ ചുമന്നുചെന്ന് അതില്‍ ക്രൂശിക്കപ്പെട്ടതുകൊണ്ട്, നമ്മുടെ പാപങ്ങള്‍ക്കുള്ള എല്ലാ ശിക്ഷയും ശാപങ്ങളും സ്വീകരിച്ചു എന്നതുമാണ് ഈ രണ്ട് സത്യങ്ങള്‍. ആരെല്ലാം നീതിമാന്‍മാര്‍ ആയിരിക്കുന്നുവോ, അവന്‍/അവള്‍ നിത്യരക്ഷയുടെ ഈരണ്ട് കൃപകളെയും പൂര്‍ണ്ണമായി വിശ്വസിച്ചതുകൊണ്ട് നീതിമാന്‍മാരായി. യേശുവിന്‍റെ സ്നാനം, അവന്‍റെ ക്രൂശിലെ രക്തം എന്നിവ രക്ഷയുടെ ദാനത്തിന്‍റെ രണ്ട് ആധാരങ്ങളാണ്. ദൈവത്തിന്‍റെ ഭവനത്തില്‍ നാം ഉറച്ചു നില്‍ക്കുവാന്‍ അത് സഹായിക്കുന്നു. രണ്ട് കുടുമകളും രണ്ടു വെള്ളിചുവടുകളില്‍ ശരിയായി ഇണയ്ക്കപ്പെട്ടതാല്‍ ഓരോ പലകയ്ക്കും നിവര്‍ന്നുനില്‍ക്കുവാന്‍ കഴിയുന്നു.
ഇതുപോലെ അവന്‍റെ രക്ഷയുടെ ഈ രണ്ട് ആധാരങ്ങളെയും വിശ്വസിക്കുന്ന വിശ്വാസത്താല്‍ നാം അവന്‍റെ യഥാര്‍ത്ഥ പാപമില്ലാത്ത മക്കളായി തീര്‍ന്നു. വെള്ളത്തിന്‍റെ സുവിശേഷത്തെയും, യേശുവിന്‍റെ രക്തത്തെയും വിശ്വസിച്ച് എന്നെന്നേയ്ക്കും മാറാത്ത പൊന്നുപോലുള്ള വിശ്വാസം ലഭിച്ചിരിക്കുന്നു. നീല, ധൂമ്രം, ചുവപ്പ്നൂലുകളിലും, പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നതിലൂടെ നിത്യപാപക്ഷമയുടെ രക്ഷയെ പ്രാപിച്ച നീതിമാന്മാരായി നാം മാറി.
ഇതുവരെ ഉണ്ടായിരുന്ന ദൈവശാസ്ത്രവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ യുഗവും
ആദിമസഭാ കാലം ഒഴികെ, എ.ഡി. 313 ലെ മിലാന്‍ ശാസനം മുതല്‍, ഇന്നത്തെ ക്രിസ്ത്യാനിത്വം ഉള്‍പ്പെടെ, പൊതുവായി യേശുവിന്‍റെ സ്നാനത്തെ വിട്ടുകളഞ്ഞിട്ട് ക്രൂശിന്‍റെ സുവിശേഷത്തെ മാത്രം പ്രചരിപ്പിക്കുന്നു. പുരാതന സഭാകാലം മുതല്‍ എ.ഡി. 313 വരെ ക്രിസ്ത്യാനിത്വം റോമിലെ ദേശീയ മതമാകുന്നതു വരെയും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണ് ക്രിസ്ത്യാനിത്വം പ്രസംഗിച്ചിരുന്നത്. എന്നാല്‍ അതിനുശേഷം റോമന്‍ കത്തോലിക്കാ സഭ മതത്തെ ഭരിക്കുവാന്‍ തുടങ്ങി. അതിനുശേഷം 14-മത്തെ നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ മാനവികതയുടെ നവോത്ഥാനം എന്ന, മനുഷ്യരാല്‍ ഉരുവാക്കപ്പെട്ട ചിന്തകള്‍ ഒരു സംസ്ക്കാരമായി വടക്കന്‍ ഇറ്റലിയുടെ വലിയ നഗരങ്ങളില്‍ വളരുവാന്‍ തുടങ്ങി. ഇതായിരുന്നു നവോത്ഥാന കാലം.
16-മത്തെ നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ആരംഭിച്ച ഈ സംസ്കാരത്തിന്‍റെ അടിയൊഴുക്ക് പാശ്ചാത്യ ദേശം മുഴുവനും പ്രചരിച്ചു. അക്കാലത്തില്‍ മാനവികത, മനുഷ്യ നിര്‍മ്മിത തത്വചിന്ത എന്നിവയുടെ പണ്ഡിതന്‍മാര്‍, ദൈവശാസ്ത്രം പഠിക്കുവാന്‍ തുടങ്ങി. വേദപുസ്തകത്തെ തങ്ങളുടെ സ്വന്തം അറിവുകൊണ്ട് വ്യാഖ്യാനിക്കാന്‍ തുടങ്ങിയ അവര്‍, ക്രിസ്തീയ ഉപദേശങ്ങളെ ഉരുവാക്കുവാന്‍ തുടങ്ങി. എന്നാല്‍ അവര്‍ക്ക് സത്യം ശരിയായി അറിയാത്തതുകൊണ്ട് വേദപുസ്തകത്തെ ശരിയായും മുഴുവനായും മനസിലാക്കുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തങ്ങളുടെ അറിവിനാല്‍ മനസിലാക്കാന്‍ കഴിയാത്തതിനെ തങ്ങളുടെ ലോകപ്രകാരമായ അറിവിനാലും ചിന്തകളാലും മനസിലാക്കി തങ്ങളുടെ സ്വന്തം ക്രിസ്തീയ ഉപദേശങ്ങളെ ഉരുവാക്കി.
ഇതിന്‍റെ ഫലമായി ക്രിസ്തീയ ചരിത്ത്രില്‍ വേറെയും പലവിധ ക്രിസ്തീയ ഉപദേശങ്ങള്‍ ഉയരുവാന്‍ തുടങ്ങി. ലൂഥറിനിസം, കാല്‍വിനിസം, അര്‍മീനിയാനിസം, പുതിയ ദൈവശാസ്ത്രം, കണ്‍സര്‍വേറ്റിസം, റേഷനിലിസം, വിമര്‍ശക ദൈവശാസ്ത്രം, നിഗൂഡ ദൈവശാസ്ത്രം, സ്വതന്ത്ര ദൈവശാസ്ത്രം, സ്ത്രീപക്ഷ ദൈവശാസ്ത്രം, കറുപ്പ് ദൈവശാസ്ത്രം, നാസ്തീക ദൈവശാസ്ത്രം വരെ ഉരുവാക്കപ്പെട്ടു.
ക്രിസ്ത്യാനിത്വത്തിന്‍റെ ചരിത്രം വളരെ നീണ്ടതായി തോന്നാം. എന്നാല്‍ അതു അത്ര വളരെ ദൈര്‍ഘ്യമുള്ളതല്ല. ആദിമസഭയുടെ കാലം മുതല്‍ 300 വര്‍ഷങ്ങള്‍ വരെ, ജനങ്ങള്‍ക്ക് വേദപുസ്തകത്തെക്കുറിച്ച് പഠിക്കുവാന്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ക്രിസ്ത്യാനിത്വത്തിന്‍റെ ഇരുണ്ടകാലമായ മദ്ധ്യകാലഘട്ടം ആരംഭിച്ചു. ഈ കാലത്ത് സാധാരണക്കാര്‍ വേദപുസ്തകം വായിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന വലിയ കുറ്റമായിരുന്നു. അത് 1700 വരെ തുടര്‍ന്നു. അപ്പോഴാണ് ദൈവശാസ്ത്രത്തിന്‍റെ കാറ്റു വീശി തുടങ്ങിത്. 1800 ലും 1900 ത്തിലും ക്രിസ്ത്യാനിത്വം വളരുന്നതു പോലെ തോന്നിച്ചു. ആ സമയത്ത് പുതിയ ഉപദേശങ്ങള്‍ വേഗത്തിലും തീവ്രമായും വളരുവാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോഴോ അനേകം ജനങ്ങള്‍ നിഗൂഡ ഉപദേശങ്ങളില്‍ വീഴുവാന്‍ തുടങ്ങി. തങ്ങളുടെ സ്വന്ത അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവത്തെ അവര്‍ വിശ്വസിക്കാന്‍ തുടങ്ങി. അവയുടെ ഉപദേശരീതിയിലുള്ള ശാഖകള്‍ പലത് ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനിത്വത്തിന്‍റെ എല്ലാ വിഭാഗങ്ങള്‍ക്കും പൊതുവായ ഒരു വിശ്വാസം ഉണ്ടായിരുന്നു. യേശുവിന്‍റെ രക്തത്തെ മാത്രം വിശ്വസിക്കുന്നതായിരുന്നു അത്.
എന്നാല്‍ ഇതാണോ സത്യം? നിങ്ങള്‍ ഇങ്ങനെ വിശ്വസിക്കുമ്പോള്‍ നിങ്ങളുടെ പാപങ്ങള്‍ യഥാര്‍ത്ഥമായി മാഞ്ഞുവോ? ഓരോ ദിവസവും നിങ്ങള്‍ പാപം ചെയ്യുന്നു. നിങ്ങളുടെ ഹൃദയത്താലും, ചിന്തകളാലും പ്രവൃത്തികളാലും, കുറവുകളാലും ഓരോ ദിവസവും പാപം ചെയ്യുന്നു. അങ്ങനെയിരിക്കുമ്പോള്‍ യേശു ക്രൂശില്‍ ചിന്തിയ രക്തത്തെ മാത്രം വിശ്വസിച്ച് ഈ പാപങ്ങളെ നിവൃത്തി ചെയ്യാന്‍ നിങ്ങളെ കൊണ്ടു കഴിയുമോ? യേശു സ്നാനപ്പെട്ടു നമ്മുടെ പാപങ്ങളെ തന്‍റെ തോളില്‍ ചുമന്ന് ക്രൂശില്‍ മരിച്ചു എന്നത് വേദപുസ്തകം പറയുന്ന സത്യമാണ്. എന്നാലും ക്രൂശിലെ രക്തത്തെ വിശ്വസിക്കുന്നതിനാലും, ഓരോ ദിവസവും അനുതാപ പ്രാര്‍ത്ഥന നടത്തുന്നതു കൊണ്ടും മാത്രമാണ് തങ്ങളുടെ എല്ലാ പാപങ്ങളും മോചിക്കപ്പെടുന്നതെന്ന് പറയുന്ന അനേക ജനങ്ങള്‍ ഇപ്പോഴുമുണ്ട്. ഇങ്ങനെ മനംതകര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങളിലും, മനഃസാക്ഷിയിലും ഉള്ള പാപങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടോ? ഇതു സാധ്യമേയല്ല.
നിങ്ങള്‍ ക്രിസ്ത്യാനിയായിരുന്നാല്‍, ഈ സത്യം പറയുന്ന രക്ഷയെ നിങ്ങള്‍ അറിഞ്ഞു അതിനെ വിശ്വസിക്കേണം. യേശുക്രിസ്തു ഈ ലോകത്തില്‍ വന്ന് യോഹന്നാനില്‍ നിന്ന് സ്നാനമേറ്റതുകൊണ്ട് നമ്മുടേതും ലോകത്തിന്‍റെയും പാപങ്ങളെ ഏറ്റെടുത്തു. ഇതിനു പകരമായി, നിങ്ങള്‍ ഈ സത്യത്തെ അലക്ഷ്യമാക്കി, അതിനെ അറിയുവാന്‍ ശ്രമിക്കാതെ, അതിനെ വിശ്വസിക്കാതെ ഇരിക്കുകയാണോ? അങ്ങനെയാണെങ്കില്‍ യേശുവിനെ പരിഹസിക്കുന്ന പാപത്തെ ചെയ്തിരിക്കുന്നു. അവന്‍റെ പേരു താഴ്ത്തി നാണം കെടുത്തുന്നു. അതുകൊണ്ട് യേശുവിനെ നിങ്ങളുടെ രക്ഷകനായി യഥാര്‍ത്ഥമായി വിശ്വസിക്കുന്നു എന്നു നിങ്ങളെ കൊണ്ട് പറയാന്‍ കഴിയില്ല. യേശുക്രിസ്തു നിറവേറ്റിയ ഈ രക്ഷയില്‍ നിന്ന് യേശുവിന്‍റെ സ്നാനത്തെ വിട്ടുകളഞ്ഞിട്ട്, നിങ്ങളുടെ ഇഷ്ടപ്രകാരം എല്ലാം വിശ്വസിക്കുന്നു എന്നു പറഞ്ഞാല്‍ അവന്‍റെ രക്ഷയുടെ കൃപയാല്‍ എപ്പോഴും ധരിപ്പിക്കപ്പെടാന്‍ കഴിയില്ല.
എന്നാലും അനേകം ക്രിസ്ത്യാനികളാല്‍, യേശു നമ്മുടെ പാപങ്ങളെ കഴുകിക്കളഞ്ഞു എന്ന സത്യത്തെ അങ്ങനെ തന്നെ വിശ്വസിക്കുന്നില്ല. അതിനു വിപരീതമായി, തങ്ങളുടെ സ്വന്ത ചിന്തകളെ പിന്‍പറ്റുകയും വഴിതെറ്റിയ വിശ്വാസത്തെ അവര്‍ ആഗ്രഹിച്ചതുപോലെ വിശ്വസിക്കുകയും ചെയ്യുന്നു. ഈ നാളുകളില്‍ അവരുടെ തെറ്റായ ഉപദേശ വിശ്വാസങ്ങളാല്‍, അവരുടെ ഹൃദയം വീണ്ടും വീണ്ടും ഇരുണ്ടുപോയിരിക്കുന്നു. ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിച്ചാല്‍ തങ്ങളുടെ എല്ലാ പാപങ്ങളെയും കഴുകുവാന്‍ കഴിയും എന്ന് അവര്‍ വിശ്വസിക്കുന്നു.
എന്നാല്‍ ദൈവം തീരുമാനിച്ച രക്ഷയ്ക്കുള്ള ഉത്തരം താഴെ പറയുന്നു. യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ ക്രൂശിലെ മരണത്തെയും അവന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും, വിശ്വസിച്ചാല്‍ നമുക്ക് നിത്യമായ പാപമോചനം പ്രാപിക്കാന്‍ കഴിയും. ഈ രക്ഷയുടെ സത്യത്തില്‍ നിന്ന് സ്നാനത്തെ അകറ്റിവിട്ട്, താഴെ പറയുന്ന സൂത്രവാക്യത്തെ മാറ്റുവാന്‍ കഴിയാത്ത നിയമം എന്ന് തെറ്റായി മനസിലാക്കികൊണ്ട് തെറ്റായി വിശ്വസിക്കുന്ന അസംഖ്യം ജനങ്ങള്‍ ഉണ്ട്. “യേശു (ക്രൂശും, ഉയിര്‍ത്തെഴുന്നേല്‍പ്പും)+അനുതാപ പ്രാര്‍ത്ഥന+സല്‍പ്രവൃത്തികള്‍= ഘട്ടം ഘട്ടമായുള്ള വിശുദ്ധീകരണത്തിലൂടെ രക്ഷയെ പ്രാപിക്കല്‍”. ഇങ്ങനെ വിശ്വസിക്കുന്നവര്‍ തങ്ങള്‍ പാപക്ഷമ പ്രാപിച്ചു എന്ന് തങ്ങളുടെ അധരം കൊണ്ടു മാത്രം പറയുന്നു. എങ്കിലും ഇനിയും ക്ഷമിക്കാത്ത പാപങ്ങളുടെ കുന്നുകള്‍ അവരുടെ ഹൃദയങ്ങളില്‍ ഇനിയും ഉണ്ട് എന്നത് വ്യക്തമാണ്.
നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ടോ? യേശുവിനെ വിശ്വസിച്ചതിനു ശേഷവും നിങ്ങളുടെ ഹൃദയത്തില്‍, പാപമുണ്ടെങ്കില്‍ നിങ്ങളുടെ വിശ്വാസത്തില്‍ വളരെ അപകടകരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്നത് വ്യക്തമാണ്. യേശുവിനെ വെറും മതരീതിയില്‍ മാത്രം നിങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ട് നിങ്ങളുടെ മനഃസാക്ഷി വിശുദ്ധിയില്ലാത്തതായിരിക്കുന്നു എന്നതു മാത്രമല്ല നിങ്ങളില്‍ പാപവും ഉണ്ട്. എന്നാലും നിങ്ങളുടെ ഹൃദയങ്ങളില്‍ ഇനിയും പാപങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ ഉണരുന്നത് ഏറ്റവും വലിയ ഭാഗ്യകരമായ കാര്യമാണ്. എന്തുകൊണ്ട്? തങ്ങളില്‍ ഇനിയും പാപങ്ങള്‍ ഉണ്ട് എന്ന് യഥാര്‍ത്ഥമായി അറിഞ്ഞുകൊള്ളുന്നവര്‍, തങ്ങളുടെ ഈ പാപങ്ങള്‍ക്കായി നരകത്തില്‍ പോകേണ്ട അവസ്ഥയില്‍ ഇരിക്കുന്നത് ഉണരുന്നു. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ ആത്മാവില്‍ താഴ്മയുള്ളവരായി മാറുന്നു. ഇതുമുഖാന്തിരം അവരാല്‍ യഥാര്‍ത്ഥ രക്ഷയുടെ സത്യത്തെ കേള്‍ക്കുവാന്‍ കഴിയുന്നു.
ദൈവത്തില്‍ നിന്ന് പാപക്ഷമ പ്രാപിക്കേണമെങ്കില്‍ നിങ്ങളുടെ ഹൃദയം ഒരുക്കപ്പെടേണം. ദൈവത്തിന്‍റെ മുമ്പില്‍ തങ്ങളുടെ ഹൃദയങ്ങള്‍ ഒരുക്കിയിരിക്കുന്നവര്‍ “ദൈവമേ എനിക്ക് പാപക്ഷമ പ്രാപിക്കേണം. യേശുവേ ഞാന്‍ പലവര്‍ഷങ്ങളായി വിശ്വസിച്ചുവരുന്നു. എന്നാലും ഇനിയും എന്നില്‍ പാപങ്ങള്‍ ഉണ്ട്. പാപത്തിന്‍റെ ശമ്പളം മരണം എന്ന് ഉള്ളതുകൊണ്ട് ഞാന്‍ നരകത്തില്‍ പോകുന്നത് തടുക്കാന്‍ കഴിയില്ല” എന്ന് സമ്മതിക്കേണം. ഇതുപോലെ നാം പൂര്‍ണ്ണമായും പാപം നിറഞ്ഞവര്‍ എന്നത് അവര്‍ ദൈവത്തിന്‍റെ മുമ്പില്‍ സമ്മതിക്കുന്നു. ദൈവത്തിന്‍റെ വചനത്തെ അനുസരിക്കുന്നവരും, ദൈവത്തിന്‍റെ വചനം എഴുതിയിരിക്കുന്നതു പോലെ അങ്ങനെതന്നെ നിറവേറ്റപ്പെട്ടു എന്നത് വിശ്വസിക്കുന്നവരും - തങ്ങളുടെ ഹൃദയങ്ങളെ ഒരുക്കമുള്ളതായി വച്ചിരിക്കുന്നവരല്ലാതെ വേറെ ആരുമല്ല.
ഇങ്ങനെയുള്ള ആത്മാക്കളെ യാതൊരുവിധ തടസവുമില്ലാതെ ദൈവം സന്ദര്‍ശിക്കുന്നു. ഇങ്ങനെയുള്ള ജനങ്ങള്‍ അവനെ വചനത്തെ കേള്‍ക്കുന്നു, തങ്ങളുടെ സ്വന്ത കണ്ണുകളാല്‍ വചനത്തെ കണ്ട് അതിനെ ഉറപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് ഉണരുവാന്‍ കഴിയുന്നു. “അയ്യോ ഞാന്‍ തെറ്റായി മനസിലാക്കി. മാത്രമല്ല അനേകം ജനങ്ങള്‍ അതിനെ തെറ്റായി മനസിലാക്കി കൊണ്ടിരിക്കുന്നു”. മറ്റുള്ളവര്‍ എന്തെല്ലാം പറഞ്ഞാലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നതു കൊണ്ട് അവര്‍ തങ്ങളുടെ പാപക്ഷമയെ പ്രാപിച്ചിരിക്കുന്നു.
തങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിച്ച് തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കേണം
എന്നാല്‍, ഈ ലോകത്തില്‍ അനേകം ചീത്ത ഉപദേശങ്ങള്‍ ഉണ്ട്. അത് വീണ്ടും ജനിച്ചവരുടെ ഹൃദയങ്ങളില്‍ അടിഞ്ഞ് അവരെ നശിപ്പിക്കും. കര്‍ത്താവായ യേശു നമുക്ക് മുന്നറിയിപ്പ് തരുന്നു: “പരീശന്മാരുടെ പുളിച്ച മാവും ഹെരോദാവിന്‍റെ പുളിച്ച മാവും സൂക്ഷിച്ചു കൊള്‍വിന്‍” (മര്‍ക്കൊസ് 8:15). ഒരു പ്രാവശ്യം ചോദിക്കുന്നതുകൊണ്ട്, ജനങ്ങളുടെ ഹൃദയങ്ങളെ നശിപ്പിക്കുന്ന പുളിച്ച മാവാകുന്ന ഉപദേശങ്ങള്‍ ഈ കാലത്ത് എത്ര ഉണ്ടെന്ന് നമുക്ക് കണക്കിടാന്‍ കഴിയില്ല. ഈ ലോകം ലൈംഗിക തിന്മകളില്‍ എത്രയധികം ഉഴലുന്നു എന്നത് നാം അറിഞ്ഞിരിക്കേണം.
വിശ്വസിക്കുന്നവരായ നാം ജീവിക്കുന്ന ഇപ്പോഴുള്ള കാലത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞ് നമ്മുടെ വിശ്വാസത്തെ സൂക്ഷിക്കേണം. ഇങ്ങനെയുള്ള പാപം നിറഞ്ഞ ലോകത്തില്‍ നാം ജീവിക്കുമ്പോള്‍, ദൈവം നമ്മെ പാപത്തില്‍ നിന്നു വിടുവിച്ചു എന്ന ദൃഡമായ സത്യം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ട്. നമ്മുടെ മാറ്റുവാന്‍ കഴിയാത്ത രക്ഷയ്ക്ക് സാക്ഷി പറയുന്ന വാക്കുകള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. ലോകത്തിലുള്ളവയാല്‍ മാറ്റാന്‍ കഴിയാത്തതും, അതിനാല്‍ ആകര്‍ഷിക്കാന്‍ കഴിയാത്തതുമായ സത്യത്തിന്മേലുള്ള വിശ്വാസം നമുക്ക് ഉണ്ടായിരിക്കേണം.
ഈ ലോകത്തിലുള്ളതെല്ലാം സത്യമല്ല. നീതിമാന്‍ ലോകത്തെ ജയിക്കും എന്ന് കര്‍ത്താവ് നമ്മോടു പറഞ്ഞിട്ടുണ്ട്. മാറാത്ത സത്യമായ സുവിശേഷത്തിന്മേലുള്ള അവരുടെ വിശ്വാസത്തിനാല്‍ നീതിമാന്‍ സാത്താനെ ജയിച്ച്, ലോകത്തെ ജയിക്കുന്നവരായിരിക്കുന്നു. നാം കുറവുള്ളവരാണെങ്കിലും, നമ്മുടെ ശരീരങ്ങളും, ഹൃദയങ്ങളും, നമ്മുടെ ചിന്തകളും ദൈവത്തിന്‍റെ ദൈവത്തിന്‍റെ ഭവനത്തില്‍ ഇരിക്കുന്നു. മാത്രമല്ല, വിശ്വാസത്തിനാല്‍ രക്ഷയുടെ സുവിശേഷത്തില്‍ നാം ഉറച്ചുനില്‍ക്കേണം. നമ്മുടെ ദൈവം നമ്മെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം ഉറച്ചു നില്‍ക്കേണം.
ഇതിനാല്‍ നാം ദൈവത്തിനു നന്ദിയുള്ളവരായിരിക്കുന്നു. ഈ ലോകത്തില്‍ പാപങ്ങള്‍ കുമിഞ്ഞിരുന്നാലും നീതിമാനായ നമ്മളില്‍ കറ ഇല്ലാത്ത മനഃസാക്ഷിയും, പൊന്നുപോലെ പ്രകാശിക്കുന്ന വിശ്വാസവും നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കേണം. ഈ വിശ്വാസത്താല്‍ ലോകത്തെ ജയിക്കുന്ന ജീവിതത്തെ നാം നയിക്കുന്നു. ദൈവം വീണ്ടും വരുന്ന നാള്‍ വരെയും നാം അവന്‍റെ രാജ്യത്തില്‍ ഇരുന്നാലും ഈ വിശ്വാസത്തില്‍ നാമെല്ലാവരും സ്തുതിച്ചുകൊണ്ടിരിക്കാം. നമ്മെ രക്ഷിച്ച ദൈവത്തെ നിത്യകാലവും നാം സ്തുതിക്കുന്നതോടൊപ്പം ഈ വിശ്വാസത്തെ നമുക്ക് തന്ന ദൈവത്തെ നാം ഉയര്‍ത്തുകയും ചെയ്യാം.
ദൈവത്തിന്‍റെ മുമ്പില്‍ ഉള്ള ഈ യഥാര്‍ത്ഥ വിശ്വാസം പാറമേല്‍ പണിതതായതുകൊണ്ട്, ഏതുസാഹചര്യത്തിലും അത് കുലുങ്ങിപ്പോവുകയില്ല. നാം ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുന്ന നാള്‍വരെ, ഈ ഭൂമിയില്‍ നാം ജീവിക്കുമ്പോള്‍ നമുക്ക് എന്തു സംഭവിച്ചാലും, വിശ്വാസത്താല്‍ നാം നമ്മുടെ ഹൃദയത്തെ കാത്തുകോള്ളേണം. ഈ ലോകത്തിലുള്ളതെല്ലാം നശിച്ചുപോയാലും കൂടെ, ഈ ലോകം മുഴുവനും പാപത്തില്‍ നശിച്ചുപോയാലും ശരി, പഴയ നിയമത്തിലുള്ള സോദോം-ഗോമോറയെക്കാളും മോശമായ അവസ്ഥയില്‍ ലോകം മാറിയാലും നാം ഈ ലോകത്തെ പിന്‍തുടരുകയില്ല. എന്നാല്‍ നാം ദൈവത്തെ അധികമായി വിശ്വസിക്കും. നാം അവന്‍റെ നീതിയെ അനുസരിക്കും, മാത്രമല്ല ദൈവത്തിന്‍റെ യഥാര്‍ത്ഥ കൃപകളായ ഈ രണ്ടു കൃപകളെയും (യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശുമരണവും) പ്രചരിപ്പിക്കുന്ന വേലയെ തുടര്‍ന്ന് ചെയ്യുന്നവരായിരിക്കാം.
യഥാര്‍ത്ഥ സുവിശേഷത്തെ വിശ്വസിക്കുന്നതു പോലെ അഭിനയിക്കുന്നവര്‍
ചില ജനങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ യഥാര്‍ത്ഥമായി വിശ്വസിച്ചില്ലെങ്കിലും കൂടെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിനാല്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിക്കുന്നതായി അഭിനയിക്കും. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കാത്തതുകൊണ്ട് അങ്ങനെയുള്ള മനുഷ്യരുടെ ഹൃദയങ്ങളില്‍ പാപമുള്ളത് നമുക്ക് കാണാന്‍ കഴിയും. അയല്‍ക്കാരില്‍ നിന്ന് വാങ്ങിയ ഇരുമ്പു കോടാലി വെള്ളത്തില്‍ നഷ്ടപ്പെട്ടവരുടെ അവസ്ഥയാണ് അവരുടേത് (2 രാജാക്കന്‍മാര്‍. 6:5).
അതുപോലെ ആവശ്യമുള്ളപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറച്ചു കാലത്തേക്ക് പ്രയോജനപ്പെടുത്തുവാന്‍ അവസരം ലഭിച്ചാല്‍ അവര്‍ പ്രയോജനപ്പെടുത്തും. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ സത്യം എന്ന് വിശ്വസിക്കാതിരുന്നാല്‍, പ്രസംഗിക്കുമ്പോഴോ അല്ലെങ്കില്‍ കൂട്ടായ്മയില്‍ ഇരിക്കുമ്പോഴോ യഥാര്‍ത്ഥ വിശ്വാസത്തെക്കുറിച്ച് അവര്‍ക്ക് പറയുവാന്‍ കഴിയില്ല. യഥാര്‍ത്ഥ സത്യത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ തങ്ങളുടെ വിശ്വാസജീവിതത്തെ ദുരന്തപര്യവസായി ആയി പകുതിയില്‍ വിട്ടുകളയും. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തിന്, മാറ്റമേ ഇല്ല, ഇതിനാലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അവര്‍ വിശ്വസിക്കേണ്ടത്.
എന്നാല്‍, “പൌരോഹിത്വം മാറിപോകുന്ന പക്ഷം ന്യായപ്രമാണത്തിനും കൂടെ മാറ്റം വരുവാന്‍ ആവശ്യം” എന്ന് എബ്രായര്‍. 7:12 നെ ചൂണ്ടിക്കാണിച്ച് ചിലര്‍ വാദിക്കുന്നത് “ന്യായപ്രമാണം മാറിക്കഴിഞ്ഞു. അതുകൊണ്ട് യേശു നിറവേറ്റിയ സ്നാനം, പഴയ നിയമത്തില്‍ അതേപോലെ നിറവേറിയിട്ടില്ല. ഒരു മാറ്റപ്പെട്ട രീതിയില്‍ യേശുക്രിസ്തു വന്നു, ക്രൂശില്‍ മരിച്ചതുകൊണ്ട് നമ്മെ രക്ഷിച്ചു” എന്നാണ്. വേറെ ചിലര്‍ വാദിക്കുന്നത് “യേശു ക്രൂശില്‍ മരിച്ചപ്പോള്‍ ദൈവം നമ്മുടെ പാപങ്ങളെയെല്ലാം തന്‍റെ പുത്രനായ യേശുവിന്മേല്‍ ചുമത്തിയതുപോലെ കാണുന്നു” എന്നാണ്.
എന്നാല്‍ അങ്ങനെയുള്ള അഭിപ്രായങ്ങള്‍ എല്ലാം തെറ്റായതും അടിസ്ഥാനമില്ലാത്തതുമാണ്. “അങ്ങനെ എങ്കില്‍ പാപമില്ലാത്ത യേശുവിനെ പിതാവ് ക്രൂശിച്ചു. അതിനുശേഷം ലോകത്തിന്‍റെ പാപങ്ങളെ അവന്‍റെമേല്‍ ചുമത്തിയോ?” എന്ന് ചോദിച്ചതുകൊണ്ട് അവരുടെ അഭിപ്രായത്തെ നമുക്ക് തടുക്കാന്‍ കഴിയും. ദൈവത്തിന്‍റെ വചനത്തെ നാം വിശ്വസിക്കുമ്പോള്‍ അതിനെ അങ്ങനെതന്നെ വിശ്വസിക്കേണം. നമ്മുടെ സ്വന്തചിന്തകളെ മുറുകെ പിടിക്കാന്‍ പാടില്ല. നമ്മുടെ സ്വന്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും കൂടെ വേദപുസ്തകം ഇതിനെ തെറ്റ് എന്നു പറയുമ്പോള്‍, നാം നമ്മുടെ സ്വന്തനീതിയെ തകര്‍ത്തു കളഞ്ഞ് കൊണ്ട് ദൈവവചനത്തെ വിശ്വസിക്കുവാന്‍ തുടങ്ങേണം.
അധിക പക്ഷമായി പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ദൈവം നമ്മെ രക്ഷിച്ചത് അധികം നന്ദിയുള്ളതും വിലപ്പെട്ടതായും മാറും. നമ്മുടെ സ്വന്ത ചിന്തയില്‍ വിശ്വസിച്ചാല്‍, നമ്മുടെ വിശ്വാസജീവിതം വളരെ അപകടമുള്ളതായി, സഭയില്‍ നിന്ന് പിന്മാറിപ്പോകുന്ന ആപത്ത് ഉണ്ടാകും. എന്നാല്‍ സമാഗമനകൂടാരത്തിന്‍റെ പലകകള്‍, രണ്ട് കുടുമകള്‍, വെള്ളിചുവടുകളില്‍ ഇണയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നിവര്‍ന്നു നില്‍ക്കുന്നതുപോലെ യേശുവിന്‍റെ സത്യത്തില്‍ ഉള്ള നമ്മുടെ വിശ്വാസം, അതായത് സ്നാനമേറ്റും, തന്‍റെ രക്തത്തെ ചിന്തിയും നമ്മുടെ ദൈവം നമ്മുടെ പാപങ്ങളെ തന്‍റെ മേല്‍ സ്വീകരിച്ചു എന്ന സത്യം, നമ്മെ ഉറപ്പോടെ നിലനിര്‍ത്തുന്നു. യോഹന്നാനില്‍ നിന്ന് സ്നാനമേറ്റതുകൊണ്ട്, ക്രൂശിക്കപ്പെട്ട് തന്‍റെ രക്തത്തെ ചിന്തി നമ്മുടെ ശിക്ഷാവിധികളെ വഹിച്ചതിനാലും നമ്മുടെ ദൈവം നമ്മെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ചു. മാത്രമല്ല നമ്മുടെ വിശ്വാസം എന്നെന്നേയ്ക്കുമായി മാറാത്തതാണ്.
സദൃശവാക്യങ്ങള്‍ 25:4 പറയുന്നു: “വെള്ളിയില്‍ നിന്ന് കീടം നീക്കികളഞ്ഞാല്‍ തട്ടാനു ഒരു ഉരുപ്പടികിട്ടും”. ഈ വചനത്തെ പോലെ അനേകം തിന്മകളും, ചീത്തത്തരങ്ങളും, ക്രൂരമായതും നമ്മുടെ ജഡചിന്തയില്‍ നിന്ന് ഉണ്ടായാലും, യേശു തന്‍റെ സ്നാനത്തിനാലും, തന്‍റെ രക്തത്താലും, ഈ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമായ അഴുക്കില്‍ നിന്ന് നമ്മെ ശുദ്ധീകരിച്ചു. മാത്രമല്ല ദൈവത്തിന്‍റെ നീതിയുടെ ശുശ്രൂഷകരായും നമ്മെ മാറ്റി. ലോകത്തിന്‍റെ പാപത്തില്‍ നിന്ന് കര്‍ത്താവ് നമ്മെ ശുദ്ധീകരിച്ചു. യോഹന്നാനില്‍ നിന്ന് സ്നാനമേറ്റുകൊണ്ട് നമ്മുടെ സകല പാപങ്ങളെയും ഒരിക്കലായി ചുമന്ന്, ക്രൂശിക്കപ്പെട്ട് തന്‍റെ രക്തം ചിന്തി, നമ്മുടെ പാപങ്ങള്‍ക്കുള്ള എല്ലാ ശിക്ഷകളെയും ചുമന്ന്, ലോകത്തിന്‍റെ പാപത്തില്‍ നിന്ന് യേശു നമ്മെ പൂര്‍ണ്ണമായി രക്ഷിച്ചു.
അപ്രകാരം, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവര്‍ തങ്ങളുടെ നിത്യരക്ഷ ഉറപ്പിക്കുന്നു. നമ്മുടെ പ്രവൃത്തികള്‍ ചില സമയങ്ങളില്‍ വേദനിപ്പിക്കുന്നതായിരിക്കാം. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമ്മുടെ വിശ്വാസത്തെ മുറുകെ പിടിച്ചിരിക്കുന്നു. അത് വെള്ളിചുവടുകള്‍ പലകയുടെ രണ്ടു കുടുമകളുമായും ഇണയ്ക്കപ്പെട്ടു അതിനെ നിലനിര്‍ത്തുന്നതുപോലെ ഉള്ളതാണ്.
നമ്മെ താങ്ങി നിര്‍ത്തുന്ന നിത്യരക്ഷയുടെ കൃപ
ഇപ്പോള്‍, സമാഗമനകൂടാരത്തിന്‍റെ പലകകളെ ഒന്നായി ഇണയ്ക്കപ്പെടുന്ന അന്താഴങ്ങളെ കുറിച്ച് നമ്മുടെ ശ്രദ്ധയെ തിരിക്കാം. പുറപ്പാട്. 26:26-27 പറയുന്നു: “ഖദിരമരം കൊണ്ട് അന്താഴങ്ങള്‍ ഉണ്ടാക്കേണം. തിരുനിവാസത്തിന്‍റെ ഒരു ഭാഗത്തെ പലകയ്ക്കു അഞ്ച് അന്താഴം തിരുനിവാസത്തിന്‍റെ മറുഭാഗത്തെ പലകയ്ക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്‍റെ പടിഞ്ഞാറെ ഭാഗത്തു പിന്‍വശത്തെ പലകെയ്ക്കു അഞ്ച് അന്താഴം”. സമാഗമനകൂടാരത്തിന്‍റെ പൊതുവായ ആകൃതി ചതുരമായിരുന്നു. അതിവിശുദ്ധ സ്ഥലത്ത് ഉള്ള തിരശീലയ്ക്കും, സമാഗമനകൂടാരത്തിന്‍റെ വാതിലിലും തൂണുകള്‍ നിറുത്തിയിരുന്നു. മറ്റുള്ള ഭാഗങ്ങളെല്ലാം പലകയാല്‍ ചെയ്യപ്പെട്ടിരിക്കുന്നു. ഈ പലകകളെയെല്ലാം അഞ്ച് അന്താഴങ്ങള്‍ കൊണ്ട് ഇണച്ചു നിര്‍ത്തിയിരുന്നു.
ഈ അന്താഴങ്ങളെ നിര്‍ത്തുന്നതിനായി ഓരോ പലകയിലും അഞ്ച് പൊന്നുകൊണ്ടുള്ള വളയങ്ങള്‍ ഇണയ്ക്കപ്പെട്ടിരുന്നു. ആ അന്താഴങ്ങള്‍ ഖദിരമരം കൊണ്ട് ചെയ്യപ്പെട്ട് പൊന്നു പൂശിയതായിരുന്നു. സമാഗമനകൂടാരത്തിന്‍റെ വടക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ മൂന്നു ഭാഗങ്ങളിലും ഉള്ള എല്ലാ പലകകളിലും ഈ അഞ്ച് അന്താഴങ്ങളും വെച്ചിരുന്നു. പൊന്‍വളയത്തിനകത്തു കൂടെ ഈ അന്താഴങ്ങള്‍ കടന്നതുകൊണ്ട് എല്ലാ പലകകളും ഒന്നായി ഇണയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ട് അടിഭാഗത്ത് വെള്ളിചുവടുകളാല്‍ നിര്‍ത്തി, എല്ലാ ഭാഗങ്ങളിലും അഞ്ച് അന്താഴങ്ങള്‍ ഇണയ്ക്കപ്പെട്ട് പലകകള്‍ എല്ലാം ഉറപ്പായും അനങ്ങാതെയും നിലകൊണ്ടു.
48 പലകകള്‍ 5 അന്താഴങ്ങളാല്‍ ഇണയ്ക്കപ്പെട്ട് ഒന്നോടൊന്നു താങ്ങിപിടിച്ചിരുന്നതുപോലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനാല്‍ ദൈവത്തിന്‍റെ എല്ലാ ജനങ്ങളും പരസ്പരം ഇണയ്ക്കപ്പെട്ടിരിക്കുന്നു. രക്ഷയാകുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ദാനത്തെ പ്രാപിച്ചവര്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ വിശ്വാസ ജീവിതത്തെ നയിക്കുന്ന സ്ഥലമാണ് ദൈവത്തിന്‍റെ ആലയം. യേശു പത്രൊസിനോട്, ഈ പാറമേല്‍ എന്‍റെ സഭയെ പണിയും എന്ന് പറഞ്ഞിരിക്കുന്നു (മത്തായി. 16:18-19). അപ്രകാരം, പാപക്ഷമ പ്രാപിച്ചവര്‍ ഒന്നുചേര്‍ന്ന് ദൈവരാജ്യം രൂപപ്പെടുത്തിയ സ്ഥലം ദൈവത്തിന്‍റെ ആലയം തന്നെ ആയിരിക്കും. നീല, ധൂമ്രം, ചുവപ്പ് എന്നിവയാല്‍ വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ ക്രിയകളാല്‍ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്ന് നമ്മെ പൂര്‍ണ്ണമായി രക്ഷിച്ചു എന്നത് ദൈവം നമ്മെ കാണിക്കുന്നു.
പുറപ്പാട് 26:28 പറയുന്നു “നടുവിലത്തെ അന്താഴം പലകയുടെ നടുവില്‍ ഒരു അറ്റത്തുനിന്നു മറ്റേ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം”. ഈ നടുവിലത്തെ അന്താഴം വളരെ നീളമുള്ളതായതുകൊണ്ട് ഒരു ഭാഗത്ത് ഉള്ള എല്ലാ പലകകളെയും ഒന്നായി ഇണയ്ക്കുന്നതിനുള്ളത്ര നീളത്തില്‍ ആയിരുന്നു. അങ്ങനെയെങ്കില്‍ നടുവിലത്തെ അന്താഴം ഒരു അറ്റത്തു നിന്നു മറ്റേ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം എന്നതിന്‍റെ അര്‍ത്ഥം എന്താണ്? നീതിമാന്മാര്‍ പരസ്പരം ഐക്യമായിരിക്കും എന്നും, അവരുടെ വിശ്വാസം അവരെ ഒന്നു ചേര്‍ക്കും എന്നും ഇതു അര്‍ത്ഥമാക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവം തന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ നിറവേറിയ രക്ഷയെ വിശ്വസിക്കുന്നതിനാല്‍ അവര്‍ പരസ്പരം വിശ്വാസത്തിനാല്‍ ഒന്നായിരിക്കും. നീതിമാന്മാര്‍ പരസ്പരം വിശ്വാസത്തിനാല്‍ മുഖാമുഖം കാണും. ഇതിനാലാണ് നാം നമ്മുടെ സഹവിശുദ്ധന്മാരെയും, ശുശ്രൂഷകരെയും സന്ദര്‍ശിച്ച് അവരോടു കൂടെ ഐക്യമായിരിക്കുമ്പോള്‍ ഹൃദയങ്ങള്‍ ഒന്നായിരിക്കുന്നത് നമ്മാല്‍ ഉണരുവാന്‍ കഴിയുന്നത്.
“വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, ദൈവവും ഒരുവന്‍”
എഫേസ്യര്‍ 4:3-7 നമുക്ക് നോക്കാം. “ആത്മാവിന്‍റെ ഐക്യത സമാന ബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കുകയും ചെയ്‍വിന്‍. നിങ്ങളെ വിളിച്ചപ്പോള്‍ ഏക പ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കര്‍ത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, സ്നാനം ഒന്ന് എല്ലാവര്‍ക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിയ്ക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍. എന്നാല്‍ നമ്മില്‍ ഒരോരുത്തനു ക്രിസ്തുവിന്‍റെ ദാനത്തിന്‍റെ അളവിനൊത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു”. സമാധാനബന്ധത്തില്‍ ആത്മാവിന്‍റെ ഐക്യത കാപ്പാന്‍ ശ്രമിക്കുവാന്‍ അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നു. യേശുവിന്‍റെ സ്നാനവും, ക്രൂശും ഈ രണ്ടിനാലും ചെയ്യപ്പെട്ട രക്ഷയുടെ കൃപയെ നാം പ്രാപിക്കുമ്പോള്‍ സമാധാനം നമ്മുടെ ഹൃദയങ്ങളില്‍ വരുന്നു. പാപക്ഷമ ഹൃദയത്തില്‍ നാം പ്രാപിക്കുമ്പോള്‍ ക്രിസ്തുവില്‍ ഒരു കുടുംബമായി നാം മാറുന്നു. ചുരുക്കമായി പറഞ്ഞാല്‍ നാം ഒരേ ശരീരമാകുന്നു.
“കര്‍ത്താവ് ഒരുവന്‍”. നമ്മെ രക്ഷിച്ച യേശു ക്രിസ്തു ഒന്നായിരിക്കുന്നു. “വിശ്വാസം ഒന്ന്”. നിങ്ങള്‍ ഏതിനെ വിശ്വസിക്കുന്നു? വെള്ളം, യേശുവിന്‍റെ രക്തം, ആത്മാവ് എന്നിവയാകുന്ന നീല, ധൂമ്രം, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയെ നിങ്ങള്‍ വിശ്വസിക്കുന്നു. “സ്നാനം ഒന്ന്”. യേശുവിന്‍റെ സ്നാനത്തെ അപ്പൊസ്തലനായ പൗലൊസ് വീണ്ടും ഉറപ്പിക്കുന്നു. ക്രൂശിനെ പറ്റി അവന്‍ ഇവിടെ പറഞ്ഞിട്ടില്ല. എന്നാല്‍ അതിനു പകരമായി വിശ്വാസികളുടെ എല്ലാ പാപങ്ങളെയും നിബന്ധനയില്ലാതെ ശുദ്ധീകരിച്ച യേശുവിന്‍റെ സ്നാനത്തെ അവന്‍ ഉറപ്പിക്കുന്നു. അവന്‍റെ സ്നാനത്തെ നാം വിശ്വസിക്കുന്നതും ക്രിസ്തുവില്‍ സ്നാനമേറ്റതും ഇങ്ങനെ ക്രിസ്തുവില്‍ ആയതും പറഞ്ഞിരിക്കുന്നു (ഗലാത്യര്‍. 3:27). “ഒരു ദൈവം”. ദൈവം ഒരുവനാണ്. ഈ ദൈവം തന്‍റെ സ്വന്തപുത്രനായ ക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചുകൊണ്ട് നമ്മെ രക്ഷിച്ചു.
ഇതെല്ലാം വെള്ളം, രക്തം, ആത്മാവ് എന്നിവയിലുള്ള ഏകവിശ്വാസത്തെ കാണിക്കുന്നു (1 യോഹന്നാന്‍ 5:8). വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചാല്‍ മാത്രമേ നമ്മുടെ ഹൃദയങ്ങള്‍ക്ക് പരസ്പരം ഒന്നായിരിക്കുവാന്‍ കഴിയുകയുള്ളൂ. പാപക്ഷമ പ്രാപിച്ചവരാല്‍ പരസ്പരം നേരിട്ട് കാണാന്‍ കഴിയും. തമ്മില്‍ തമ്മില്‍ മനസിലാക്കാന്‍ കഴിയാത്ത ചുരുക്കം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. എന്നാല്‍ നടുവിലത്തെ അന്താഴം പലകയുടെ നടുവില്‍ ഒരു അറ്റത്തു നിന്നു മറ്റേ അറ്റത്തോളം ചെല്ലുന്നതുപോലെ അവര്‍ തങ്ങളുടെ ഹൃദയത്തിന്‍റെ ആഴത്തില്‍ പാപക്ഷമ പ്രാപിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് തമ്മില്‍ തമ്മില്‍ ഒന്നാകുവാന്‍ കഴിയും. “ഈ സഹോദരനും പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെട്ടു. എന്നാല്‍ അവന്‍റെ ജഡം ബലഹീനമായതുകൊണ്ട് പലവിധമായ ജഡചിന്തകള്‍ അവന്‍റെ ഹൃദയത്തിലുണ്ട്. മറ്റുള്ളവരെപ്പോലെ അവനും തിന്മ ചെയ്യുന്നവരുടെ വിത്താണ് ഉള്ളത്, എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മൂലമായി ദൈവം അവന്‍റെ പാപങ്ങളെ നിവൃത്തിയാക്കി”. ഇതുപോലെ അവര്‍ തമ്മില്‍ തമ്മില്‍ അറിഞ്ഞ് ദൈവത്തെ പുകഴ്ത്തുന്നു.
ജനങ്ങള്‍ എത്രയധികം കുറവുള്ളവരായിരുന്നാലും, അവര്‍ പാപക്ഷമ പ്രാപിച്ച് ആലയത്തില്‍ വസിച്ചാല്‍ അവരുടെ മുഖം പ്രകാശിക്കും. അവരുടെ ചിന്തകള്‍ ആരോഗ്യമുള്ളതായിരിക്കും. അവരുടെ ഹൃദയങ്ങളും പ്രകാശിക്കും. മാത്രമല്ല അവര്‍ തമ്മില്‍ തമ്മില്‍ ഐക്യമാകുവാനും കഴിയും. നീതിമാന്മാര്‍ക്ക് പരസ്പരം നേരിട്ട് കാണാന്‍ കഴിയും. ഇത് സാധ്യമാകുന്നത് എങ്ങനെ? വിശ്വാസത്തിനാല്‍ ഇത് സാധ്യമാകുന്നു. വേറെ യാതൊരുവിധ നിബന്ധനകളുമില്ലാതെ വിശ്വാസത്താല്‍ അവര്‍ക്ക് തമ്മില്‍ തമ്മില്‍ കാണാന്‍ കഴിയുന്നു. മറ്റുള്ള ചിലരോട് ബന്ധപ്പെടുവാന്‍ കഴിയാത്തത് എങ്ങനെ വിശദീകരിക്കാന്‍ കഴിയും? ക്രിസ്തുവില്‍ ഇല്ലാത്തവരോട് നമ്മുടെ ഹൃദയത്തെ പങ്കുവെക്കാന്‍ കഴിയില്ല, കാരണം, അവര്‍ ഹൃദയത്തില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ വിശ്വസിക്കുന്നില്ല. ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കാത്തവര്‍ക്ക് ഒരിക്കലും നമ്മോടു ഐക്യമാകാന്‍ കഴിയില്ല.
സഹേദരാ സഹോദരികളേ, ദൈവത്തിന്‍റെ ആലയം എന്നാല്‍ എന്താണ്? അത് വിശുദ്ധന്മാര്‍ എന്നു വിളിക്കപ്പെടുന്ന ക്രിസ്തുവില്‍ വിശുദ്ധീകരണം പ്രാപിച്ചവരുടെ കൂട്ടമാണ് (1 കൊരിന്ത്യര്‍. 1:2). സ്നാനമേറ്റതു മുഖാന്തിരം യേശുക്രിസ്തു തങ്ങളുടെ പാപങ്ങളെ കഴുകി എന്നും, ഈ പാപങ്ങളെ തന്‍റെ തോളില്‍ ചുമന്ന് അതിന്‍റെ എല്ലാ ശിക്ഷയും ക്രൂശില്‍ സഹിച്ച്, മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് തങ്ങളുടെ രക്ഷകനായി എന്നും വിശ്വസിക്കുന്ന കൂട്ടത്തിലുള്ളവരാണവര്‍. ദൈവത്തിന്‍റെ ആലയം എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവരുടെ കൂട്ടം അല്ലാതെ വേറൊന്നും അല്ല.
ഈ വിശ്വാസം എന്‍റെ ഹൃദയത്തിലും നിങ്ങളുടെ ഹൃദയത്തിലും ഉള്ളതുകൊണ്ട്, നാം ആലയത്തില്‍ ഇരിക്കുമ്പോള്‍ നമുക്ക് ഓരോരുത്തരേയും നേരിട്ട് കാണാന്‍ കഴിയുന്നു. ദൈവം നമ്മെ നോക്കുമ്പോള്‍ നമ്മുടെ ബാഹ്യരൂപത്തെ അല്ല, നമ്മുടെ ഹൃദയങ്ങളുടെ ആഴത്തെ കാണുന്നു എന്നതുപോലെ, പാപക്ഷമ പ്രാപിച്ചവരായ നാമും ബാഹ്യരൂപത്തെ നോക്കരുത്; മറിച്ച് നാം ഓരോരുത്തരുടെയും വിശ്വാസത്തിന്‍റെ ആഴത്തെ നോക്കി, തമ്മില്‍ തമ്മില്‍ ഐക്യമായിരിക്കേണം. “ഈ വ്യക്തി സത്യത്തെ യഥാര്‍ത്ഥ ഹൃദയത്താല്‍ വിശ്വസിക്കുന്നുണ്ടോ”?- ഇതിനെ തന്നെയാണ് നാം അന്വേഷിക്കുന്നത്. അവന്‍റെ/ അവളുടെ വ്യക്തിത്വം എങ്ങനെ ഉണ്ട് എന്നത് നമുക്ക് പ്രശ്നമില്ല. “കര്‍ത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍”- എന്ന് അവനും/ അവളും വിശ്വസിക്കുന്നതു വരെ മറ്റുള്ളതൊന്നും ഒരു പ്രശ്നമേ അല്ല.
വിശ്വസിക്കുന്നതുകൊണ്ട് നാം സമാഗമനകൂടാരത്തിന്‍റെ തൂണുകളും പലകകളും ആയിരിക്കുന്നു. മാത്രമല്ല നാം വിശ്വസിക്കുന്നതിനാല്‍ നാം ദൈവത്തിന്‍റെ കുടുംബത്തിലെ അംഗങ്ങളായി മാറുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങള്‍ വിശ്വസിക്കുന്നുവോ? നാം വിശ്വസിക്കുന്നതിനാലാണ് രക്ഷയുടെ വെളിച്ചം ലോകം മുഴുവനും പ്രചരിപ്പിക്കുന്നത്. ശുദ്ധമായ പൊന്നുപോലെ (വിശ്വാസം) ദൈവത്തിന്‍റെ ഭവനത്തില്‍ പ്രകാശിച്ചുകൊണ്ട്, ഈ അടുത്ത കാലത്ത് പാപക്ഷമ പ്രാപിച്ചവരോട് നമ്മുടെ ഹൃദയങ്ങളെ പകരാന്‍ കഴിയും. കാരണം പരിശുദ്ധാത്മാവ് അവരുടെ ഹൃദയത്തിലും വാസം ചെയ്യുന്നു. നാം പാപക്ഷമ മാത്രം പ്രാപിച്ചാല്‍ മതി, നമുക്ക് തമ്മില്‍ തമ്മില്‍ ഐക്യമാകുവാന്‍ കഴിയും, എന്നാല്‍ പാപക്ഷമ നാം പ്രാപിച്ചില്ലെങ്കില്‍ അപ്പോള്‍ നമുക്ക് തമ്മില്‍ തമ്മില്‍ ഐക്യമാകുവാന്‍ കഴിയില്ല. മറ്റുള്ള ബാഹ്യരൂപത്തെ വച്ച് ജനങ്ങളെ കാണുന്ന പാപികള്‍ സൗന്ദര്യത്തെയും പണത്തെയും പ്രശസ്തിയെയും പോലുള്ള ബാഹ്യരൂപങ്ങള്‍ കണ്ടാണ് തമ്മില്‍ തമ്മില്‍ ഇടപഴകുന്നത്. എന്നാല്‍ നീതിമാന്‍ തന്‍റെ ഹൃദയത്തില്‍ അങ്ങനെ ചെയ്യാറില്ല. നീതിമാന്‍മാരുടെ ഇടയില്‍ യാതൊരു വിധ പക്ഷപാതവും ഇല്ല.
ആദ്യമായി പാപക്ഷമ പ്രാപിച്ചവരോടു ഞാന്‍ അടിക്കടി ചോദിക്കാറുണ്ട്. “നിങ്ങള്‍ യഥാര്‍ത്ഥമായി പാപക്ഷമ പ്രാപിച്ചോ? നിങ്ങളില്‍ ഇനിയും പാപമുണ്ടോ? അല്ല നിങ്ങളുടെ എല്ലാ പാപങ്ങളും മാഞ്ഞുപോയോ? അതിനു ശേഷം വേദപുസ്തകത്തെ കുറിച്ച് പല ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കണമല്ലോ. അങ്ങനെ ഉണ്ടോ? നിങ്ങളുടെ വിശ്വാസജീവിതത്തില്‍ യാത്രചെയ്യുമ്പോള്‍ അവരോട് ചോദിപ്പിന്‍. മാത്രമല്ല നിങ്ങളുടെ കുറവുകളെ വെളിപ്പെടുത്താം. പോകുന്ന പാതയില്‍ ചില തെറ്റുകളും വന്നേക്കാം. എന്നാല്‍ ശുശ്രൂഷകന്‍മാരും നിങ്ങളുടെ മുമ്പേ ആലയത്തില്‍ പോയവരും നിങ്ങളെ സഹായിക്കും. അതു കൊണ്ട് എല്ലാം വളരെ നല്ലതായി മാറും”.
സഹോദരാ സഹോദരികളേ, നീതിമാന്‍മാരായ നമുക്ക് ആലയം ആവശ്യമാണ്. സമാഗമനകൂടാരത്തിന് ആലയമെന്നും അര്‍ത്ഥമുണ്ട്. വെള്ളത്തിലും ആത്മാവിലും വിശ്വസിക്കാത്തവരാല്‍ ദൈവത്തിന്‍റെ ആലയത്തില്‍ പ്രവേശിച്ച് അതില്‍ വസിക്കാന്‍ കഴിയില്ല. നീല, ധൂമ്രം, ചുവപ്പുനൂലുകളിലൂടെ വെളിപ്പെടുത്തപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കാത്തവര്‍ക്ക് ദൈവത്തിന്‍റെ ആലയത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. അവിടെ വസിക്കാനും കഴിയില്ല. സത്യത്തെ വിശ്വസിക്കുന്നവരാല്‍ മാത്രമേ, ആലയത്തില്‍ വസിച്ച് ദൈവത്തിന്‍റെ മക്കളാകാനും, അവന്‍റെ ശുശ്രൂഷകരാകാനും, ദൈവത്തിന്‍റെ മഹിമ കാണാനും കഴിയും. രക്തത്തിനാല്‍ മാത്രമോ അല്ലെങ്കില്‍ അവരുടെ ശാരീരിക യോഗ്യതകളാലോ ജനങ്ങള്‍ക്ക് ദൈവമക്കളാകുവാന്‍ കഴിയില്ല. ചില ശുശ്രൂഷകര്‍ എത്ര അധികാരം ഉള്ളവരായിരുന്നാലും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവര്‍ വിശ്വസിച്ചില്ലെങ്കില്‍, അവര്‍ ആരും ദൈവമക്കളല്ല.
വെള്ളത്തിനാലും രക്തത്തിനാലും വന്ന യേശു നമ്മെ പൂര്‍ണ്ണമായി രക്ഷിച്ചു
ദൈവം ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ അവന്‍ ചെയ്തവകളെ അവന്‍റെ ജനനം, സ്നാനം, രക്തം ചിന്തല്‍, ഉയിര്‍ത്തെഴുന്നേല്‍പ്പ്, എന്നിങ്ങനെ ചുരുക്കമായി പറയാം. പാപക്ഷമ നല്‍കുന്നതിനുള്ള അവന്‍റെ ശുശ്രൂഷകളാണ് ഇതെല്ലാം. നീല, ധൂമ്രം, ചുവപ്പ്നൂലുകളിനാല്‍ അവന്‍റെ ശുശ്രൂഷ യേശു നിറവേറ്റി. സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ പാപത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന വകകളായിരുന്നു. ദൈവത്തിന്‍റെ രക്ഷ വളരെ വലുതായതുകൊണ്ട് നമ്മുടെ സ്വന്ത വഴികളില്‍ അവനെ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. അവിടെയിരിക്കുന്നതു പോലെ നാം അവന്‍റെ രക്ഷയെ വിശ്വസിക്കേണം.
നമ്മുടെ വിശ്വാസം അവന്‍റെ രക്ഷയുടെ രണ്ടു സത്യങ്ങളോടൊപ്പം ശരിയായി യോജിച്ചിരിക്കേണം. അത് അവന്‍റെ സ്നാനവും അവന്‍റെ ക്രൂശിലെ രക്തവുമാണ്. അതിനാലാണ് രണ്ട് കുടുമകളും രണ്ടു വെള്ളിചുവടുകളുടെ ദ്വാരത്തില്‍ ശരിയായി ഇണയ്ക്കപ്പെട്ടിരുന്നത്. യേശു നമുക്കു തന്ന സത്യത്തെ, അതു ലോകജ്ഞാനത്തില്‍ ഒന്ന് എന്നു കരുതി അതിനെ വിശ്വസിക്കാന്‍ കഴിയില്ല. രണ്ടു വെള്ളിചുവടുകളില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയ്ക്കുള്ള യേശുവിന്‍റെ പ്രവൃത്തികളെ വിശ്വസിച്ചു ദൈവത്തിന്‍റെ മുമ്പില്‍ പാപങ്ങളില്‍ നിന്നു രക്ഷിക്കപ്പെട്ടവരാണ് ഞാനും നിങ്ങളും.
യേശു നമ്മെ രക്ഷിച്ച വിശാലരീതി സമാഗമനകൂടാരം നമ്മളെ അറിയിക്കുന്നു. മാത്രമല്ല ഈ രക്ഷ ആദ്യം തന്നെ പൂര്‍ണ്ണമായി നിറവേറ്റി കഴിഞ്ഞു. ദൈവം നിങ്ങള്‍ക്കു തന്ന രക്ഷയുടെ രണ്ടു ദാനങ്ങളെയും വിശ്വസിക്കേണം. സമാഗമനകൂടാരത്തില്‍ ഉപയോഗിച്ചിരുന്ന പൊന്ന് വിശ്വാസത്തെ കാണിക്കുന്നു. ഈ സത്യത്തെ അങ്ങനെതന്നെ വിശ്വസിച്ചാല്‍ രക്ഷയും ദൈവത്തിന്‍റെ മഹിമയും നിങ്ങളുടേതായിരിക്കും. നിങ്ങള്‍ വിശ്വസിച്ചില്ലെങ്കില്‍ അത് നിങ്ങളുടേതാകില്ല. വിശ്വാസത്താല്‍ സമാഗമനകൂടാരത്തിനകത്ത് ജീവിക്കാനും ദൈവ മഹത്വം ധരിച്ച് അവനാല്‍ സംരക്ഷിക്കപ്പെടാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അല്ല വീണ്ടും വിശ്വസിക്കാന്‍ മറുത്ത് നിത്യമായി ശപിക്കപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ക്രൂശിലെ രക്തത്തെ മാത്രം നിങ്ങള്‍ വിശ്വസിച്ചാല്‍ രക്ഷിക്കപ്പെടുവാനേ കഴിയില്ല. രക്തവും സ്നാനവും ഒന്നാണ് എന്ന് നിങ്ങള്‍ വിശ്വസിക്കേണം. ദൈവത്തിന്‍റെ ദാനം ഈ രണ്ടിലും അടങ്ങിയതാണ്.
ഈ രണ്ടു വസ്തുതകളെയും (യേശുവിന്‍റെ സ്നാനവും ക്രൂശിലെ രക്തവും) നാം വിശ്വസിച്ചാല്‍ മാത്രം ദൈവത്തിന്‍റെ ആത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ വാസം ചെയ്യും. അതിനെ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ് വാസം ചെയ്യാറില്ല. നിങ്ങളുടെ വിശ്വാസത്തെ വെറും അധരങ്ങളില്‍ നിന്ന് മാത്രം ഏറ്റുപറഞ്ഞ്, ഹൃദയം കൊണ്ട് വിശ്വസിക്കാതിരുന്നാല്‍, അല്ലെങ്കില്‍ നിങ്ങളുടെ അറിവ് ജ്ഞാനിയുടെ പരിശീലനം മാത്രമായോ ഇരുന്നാല്‍ നിങ്ങള്‍ക്ക് രക്ഷിക്കപ്പെടാനേ കഴിയില്ല. രക്ഷിക്കപ്പെടുവാന്‍ നിങ്ങളുടെ രക്ഷയുടെ അതിരുകളെ ഉണ്ടാക്കി ഒരു വ്യക്തമായ വര വരയ്ക്കണം. “ഇതുവരെ ഞാന്‍ രക്ഷിക്കപ്പെട്ടിട്ടില്ല. ഞാന്‍ വിശ്വസിച്ചിരുന്ന രക്ഷ യഥാര്‍ത്ഥമായിരുന്നില്ല. എന്നാല്‍ വെള്ളത്തിനാലും രക്തത്തിനാലും വന്ന യേശുവിനെ വിശ്വസിച്ച് ഇപ്പോള്‍ ഞാന്‍ രക്ഷിക്കപ്പെട്ടു”. ഒരു പ്രാവശ്യമെങ്കിലും പാപികളായാല്‍ മാത്രമേ ജനങ്ങള്‍ക്ക് നീതിമാനാകാന്‍ കഴിയുകയുള്ളൂ. രക്ഷിക്കപ്പെടാതിരുന്നാല്‍ നാം നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ശിക്ഷിക്കപ്പെടും എന്നത് സമ്മതിച്ച്, അതിനുശേഷം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിച്ച് പൂര്‍ണ്ണമായി രക്ഷിക്കപ്പെടേണം.
നീല, ചുവപ്പ് നൂലുകളായ സ്നാനം യേശുവിന്‍റെ രക്തം എന്നിവയാല്‍ പൂര്‍ണ്ണമായ രക്ഷ നാം നേടേണം. യേശുവിന്‍റെ സ്നാനത്തിനാലും രക്തത്തിനാലും പൂര്‍ണ്ണമായ രക്ഷയെ ദൈവം നമുക്ക് ദാനമായി നല്‍കി. നമ്മുടെ സ്വന്ത ചിന്തകളിലൂടെ ഇതിനെ വിശ്വസിക്കാതിരിക്കുവാന്‍ ഈ രക്ഷയെക്കുറിച്ച് ദൈവം സമാഗമനകൂടാരത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ രക്ഷ വിലയേറപ്പെട്ടതും, പൂര്‍ണ്ണമായതും ആയതിനാല്‍ എല്ലാവരും വിശ്വസിക്കാന്‍ യോഗ്യത ഉണ്ട്. അവരുടെ രക്ഷയുടെ ഒരു ഭാഗമായ ക്രൂശിലെ രക്തത്തെ മാത്രം വിശ്വസിക്കാതെ യേശുവിന്‍റെ സ്നാനത്തെയും രക്തത്തെയും ഒന്നായി ചേര്‍ത്ത് വിശ്വസിപ്പിന്‍. ഇതുവരെ രക്ഷിക്കപ്പെടാത്തവര്‍ ആരെങ്കിലും നമ്മുടെ നടുവിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ഈ സത്യത്തെ വിശ്വസിച്ച് അവന്‍/അവള്‍ രക്ഷിക്കപ്പെടും എന്നത് എന്‍റെ ആത്മാര്‍ത്ഥമായ പ്രതീക്ഷയാണ്.
യേശുവിന്‍റെ രക്തത്തില്‍ മാത്രം ഇനിയും വിശ്വസിക്കുന്ന ആരെങ്കിലും നമ്മുടെ ഇടയില്‍ ഉണ്ടോ? ഇത്തരം പകുതി വെന്ത സുവിശേഷത്തില്‍ ഇപ്പോഴും വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഉണ്ട്. ഈ തെറ്റായ വിശ്വാസം നമ്മില്‍ ആര്‍ക്കും വരരുത് എന്നതാണ് എന്‍റെ ആഗ്രഹം. എന്തായാലും ശരി, രക്ഷിക്കപ്പെടാത്തവരുടെ കൂട്ടത്തില്‍ എനിക്ക് ഇരിക്കാന്‍ കഴിയില്ല. ഈ രണ്ട് കാര്യങ്ങളെയും (നീല, ചുവപ്പ് നൂല്‍) വിശ്വസിച്ച് പൂര്‍ണ്ണമായി രക്ഷിക്കപ്പെട്ടവര്‍- യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും -നമ്മളാണ്. ദൈവം എന്നെ രക്ഷിക്കുവാന്‍ ഉപയോഗിച്ച ഈ രണ്ടു രക്ഷയുടെ ദാനങ്ങള്‍ക്കായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ദൈവം എന്‍റെ രക്ഷയെ പൂര്‍ണ്ണമായി നിറവേറ്റിയതാല്‍, ശാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും ഞാന്‍ നേരത്തേ വിടുവിക്കപ്പെട്ടു.
യഥാര്‍ത്ഥമായി നീല, ചുവപ്പ് നൂലുകളാല്‍ കിട്ടിയ നമ്മുടെ രക്ഷ വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയാത്ത വിധത്തില്‍ വിലയേറപ്പെട്ടതാണ്. ക്രൂശിലെ രക്തത്താല്‍ മാത്രമോ, സ്നാനത്താല്‍ മാത്രമോ നിങ്ങളുടെ രക്ഷ പൂര്‍ണ്ണമാവില്ല എന്നത് ഓര്‍മ്മിച്ചും, അതു സ്നാനത്താലും ക്രൂശിലെ രക്തത്താലും നിറവേറി എന്നതു വിശ്വസിച്ചും, ഈ രണ്ടും വിശ്വസിച്ചാല്‍, നിങ്ങള്‍ക്ക് ദൈവമക്കളാകാന്‍ കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിച്ച് നിത്യജീവനെ നാം പ്രാപിച്ചു. ഈ രഹസ്യം സമാഗമനകൂടാരപലകയില്‍ ഉള്ള രണ്ട് കുടുമകളിലും, രണ്ടു വെള്ളി ചുവടുകളിലും മറഞ്ഞിരിക്കുന്നു.
ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച നമ്മുടെ ദൈവത്തിനു സകല നന്ദിയും ഞാന്‍ പറയുന്നു. ഹല്ലേല്ലൂയ!