• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-18] കാഴ്ചയപ്പത്തിന്‍റെ മേശ (പുറപ്പാട് 37:10-6)

2021.05.21 27
(പുറപ്പാട് 37:10-6)
“അവന്‍ ഖദിരമരം കൊണ്ട് മേശ ഉണ്ടാക്കി. അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു. അതു തങ്കം കൊണ്ട് പൊതിഞ്ഞു ചുറ്റും പൊന്നു കൊണ്ട് ഒരു വക്കുണ്ടാക്കി. ചുറ്റും അതിനു നാലു വിരല്‍ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി. അതിനു നാലു പൊന്‍ വളയം വാര്‍ത്തു നാലു കാലിന്‍റെയും ഓരോ പാര്‍ശ്വത്തില്‍ തറച്ചു. മേശ ചുമക്കേണ്ടതിനു തണ്ടുകള്‍ ചെലുത്തുവാന്‍ വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരുന്നു. മേശ ചുമക്കേണ്ടതിനുള്ള തണ്ടുകള്‍ ഖദിരമരം കൊണ്ടുണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു. മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാന്‍ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.”
 

ഹൃദയങ്ങളില്‍ ചട്ടം സ്ഥാപിക്കുന്ന നമ്മള്‍ ജീവന്‍റെ അപ്പം തിന്നുന്നവരായിരിക്കണം

ഖദിരമരം കൊണ്ട് നിര്‍മ്മിച്ചതും തങ്കംകൊണ്ട് പൊതിഞ്ഞതുമായ കാഴ്ചയപ്പത്തിന്‍റെ മേശ, സമാഗമന കൂടാരത്തില്‍ കാണപ്പെടുന്ന വസ്തുക്കളില്‍ ഒന്നായിരുന്നു. രണ്ടു മുഴം നീളം (90 സെ.മീ: 3 അടി), ഒന്നര മുഴം ഉയരം (67.5 സെ.മീ: 2.2 അടി), ഒരു മുഴം വീതി (45 സെ.മീ: 1.5 അടി) എന്നിവയായിരുന്നു അളവുകള്‍. കാഴ്ചയപ്പത്തിന്‍റെ മേശമേല്‍ 12 ദോശ എപ്പോഴും വച്ചിരുന്നു, ഈ ദോശ കഴിക്കാന്‍ പുരോഹിതന്മാര്‍ക്കു മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. (ലേവ്യപുസ്തകം 24:5-9).
കാഴ്ചയപ്പത്തിന്‍റെ മേശയുടെ സവിശേഷതകള്‍: ചുറ്റുമായി നാലുവിരല്‍ വീതിയുള്ള ഒരു ചട്ടം ഇതിനുണ്ട്; ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ട്; നാലു പൊന്‍വളയം വാര്‍ത്തു നാലു പാര്‍ശ്വത്തില്‍ വച്ചു; ഖദിരമരം കൊണ്ടുണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞ, മേശ ചുമക്കേണ്ടതിനുള്ള, തണ്ടുകളെ ചെലുത്തുവാന്‍ വളയങ്ങള്‍ വച്ചു. മേശ മേലുള്ള ഉപകരണങ്ങളായ- തളികകളും കിണ്ടികളും പകരുവാന്‍ ഉപയോഗിക്കുന്ന കുടങ്ങളും- തങ്കം കൊണ്ട് ഉണ്ടാക്കി.
പുറപ്പാട് 37:11-12 രേഖപ്പെടുത്തിയിരിക്കുന്നു. “അതു തങ്കം കൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി. ചുറ്റും അതിനു നാലുവിരല്‍ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി”. ദൈവഭവനത്തിലെ വിശുദ്ധസ്ഥലത്തെ കാഴ്ചയപ്പത്തിന്‍റെ മേശയ്ക്ക് നാലുവിരല്‍ വീതിയുള്ള ഒരു ചട്ടം ഉണ്ടായിരുന്നു, ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ടുള്ള വക്കും ഉണ്ടായിരുന്നു. ഇത്തരം ഒരു ചട്ടം വയ്ക്കുവാന്‍ എന്തുകൊണ്ടാണ് ദൈവം മോശെയോട് കല്പിച്ചത്? നാലുവിരല്‍ വീതിയുള്ള ഈ ചട്ടം 10 സെ.മീ. പുറത്തേയ്ക്കു ഉന്തിനില്ക്കുന്നത് മേശയില്‍ നിന്നും അപ്പം വീഴുന്നത് തടയാനായിരുന്നു.
ഇപ്രകാരം, പുരോഹിതന്മാര്‍ക്കു മാത്രമേ കാഴ്ചയപ്പത്തിന്‍റെ മേശപ്പുറത്ത് വച്ചിരിക്കുന്ന അപ്പം കഴിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നതിനാല്‍ ആത്മീയമായി ഈ അപ്പം കഴിക്കാന്‍ കഴിയുന്നവരായി നാം മാറണം. യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിച്ചുകൊണ്ട് പാപത്തില്‍ നിന്ന് രക്ഷ പ്രാപിക്കുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം- മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, തങ്ങളുടെ രക്ഷയെന്നപോലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം - ഈ അപ്പം ഭക്ഷിക്കാന്‍ കഴിയും.
പ്രത്യേകമായി നാലുവിരല്‍ വീതിയോളം പൊക്കമുള്ള ചട്ടം സമാഗമനകൂടാരത്തിലെ കാഴ്ചയപ്പത്തിന്‍റെ മേശയ്ക്കു ചുറ്റും വച്ചിരിക്കുന്നതുകൊണ്ട്, അപ്പം ഉറപ്പായും വഴുതി താഴേക്ക് വീഴാതെ ഇത് സൂക്ഷിച്ചു. ഓരോ ശബ്ബത്തിലും ചൂടായതും പുതുതായി നിര്‍മ്മിക്കുന്നതുമായ അപ്പം മേശപ്പുറത്തു വയ്ക്കുമായിരുന്നു. കാഴ്ചയപ്പത്തിന്‍റെ മേശയ്ക്കു ചുറ്റും നാലുവിരല്‍ വീതിയുള്ള ചട്ടം ഉണ്ടെന്നും ആ ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ടു പൊതിഞ്ഞ വക്കും ഉണ്ടെന്നുള്ള വസ്തുതയ്ക്ക് നാം പ്രത്യേക ശ്രദ്ധ കൊടുക്കണം.
നമുക്ക് രക്ഷ നല്‍കിത്തരികയും അതുവഴി നിത്യജീവന്‍ പ്രാപിക്കുവാന്‍ കഴിവ് നല്‍കുകയും ചെയ്യുന്ന സത്യവചനത്തെ നമ്മുടെ ഹൃദയങ്ങളില്‍ നാം മുറുകെ പിടിക്കണം എന്നാണ് കാഴ്ചയപ്പത്തിന്‍റെ മേശയ്ക്കു ചുറ്റുമുള്ള ചട്ടം നമ്മെ പഠിപ്പിക്കുന്നത്. യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും നാം വിശ്വസിക്കുമ്പോള്‍ മാത്രമേ സമാഗമനകൂടാരത്തിന്‍റെ വാതിലില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും ആത്മീയ വിശ്വാസം നമുക്കുണ്ടാവുകയുള്ളൂ എന്നാണ് ഇതു നമ്മോടു പറയുന്നത്. നീല, ധൂമ്രം ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമേ ദൈവത്തിന്‍റെ മക്കളാകുന്നുള്ളൂവെന്ന വെളിപ്പാടാണ് നാം ഇതുവഴി തിരിച്ചറിയുന്നത്.
ഈ രീതിയില്‍ വിശ്വസിക്കുന്നില്ല എങ്കില്‍, നമുക്ക് കര്‍ത്താവിനോട് ഒന്നും ചെയ്യാനില്ല എന്നതിനാല്‍, ജീവന്‍റെ അപ്പം ആഗ്രഹിക്കുന്നവര്‍ക്ക് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസം തീര്‍ച്ചയായും ഉണ്ടായിരിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണ് രക്ഷയുടെ യഥാര്‍ത്ഥ സത്യമെന്ന് തീര്‍ച്ചയായും നമ്മള്‍ വിശ്വസിക്കണം. ചുരുക്കത്തില്‍, രക്ഷയുടെ വചനം നമ്മില്‍ നിന്നും വഴുതി പോകാത്തവണ്ണം നമ്മുടെ ഹൃദയങ്ങളില്‍ വിശ്വാസത്തിന്‍റെ ചട്ടക്കൂട് ഉയര്‍ത്തണമെന്നാണ് ദൈവം നമ്മോട് പറയുന്നത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷം ആദിമ സഭയുടെ കാലത്തുതന്നെ നമുക്ക് നല്‍കപ്പെട്ടിരുന്നു. ആദിമ സഭയുടെ യുഗം മുതല്‍ ഇന്നുവരെ ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ പാപങ്ങളെ ദൈവം ശുദ്ധീകരിക്കുന്നു. മുമ്പത്തേത് പോലെ ഇപ്പോഴും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ ആത്മാക്കളെ ദൈവം രക്ഷിക്കുന്നു എന്ന് നമുക്ക് കാണാം. സമാഗമനകൂടാര വാതിലില്‍ വെളിപ്പെട്ട സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, നമ്മുടെ ഹൃദയങ്ങളില്‍ വിശ്വാസത്തിന്‍റെ ഒരു ചട്ടം ഉയര്‍ത്തുന്നതിലൂടെ ആത്മീയമായി ജീവിക്കുവാന്‍ ദൈവം നമ്മെ ശക്തീകരിച്ചു.
കര്‍ത്താവ് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍, നാം നിത്യജീവന്‍ പ്രാപിക്കുകയും ഈ സത്യത്തിന്‍റെ സുവിശേഷത്തിലൂടെ ജീവന്‍റെ അപ്പം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും നമുക്കു കഴിഞ്ഞു. ദൈവത്തിന്‍റെ നീതിയുള്ള പ്രവൃത്തികളെ സേവിക്കുവാന്‍ കൂടിയാണ് നമ്മള്‍ വന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നമ്മള്‍ വിശ്വസിച്ചാലും കാലക്രമേണ ഈ സുവിശേഷസത്യത്തില്‍ മുറുകെ പിടിക്കുന്നതില്‍ നാം പരാജയപ്പെടുകയും നഷ്ടപ്പെടുത്തുകയും ചെയ്താല്‍ അതിനര്‍ത്ഥം നമ്മുടെ ജീവന്‍ തന്നെ നാം നഷ്ടപ്പെടുത്തുന്നു എന്നു തന്നെയായിരിക്കും. ആകയാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വാസത്താല്‍ എല്ലായ്പ്പോഴും അയവിറക്കികൊണ്ട് നമ്മുടെ ഹൃദയങ്ങളില്‍ വിശ്വാസത്തിന്‍റെ ചട്ടം പണിയണം.
 

നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ അടങ്ങിയിരിക്കുന്ന സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസം തീര്‍ച്ച യായും നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കണം

ജനത്തിന് ഈ സത്യത്തില്‍ വിശ്വാസം ഇല്ലായെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പാപങ്ങളില്‍ നിന്ന്, രക്ഷ നേടാനാകില്ല. തങ്ങള്‍ രക്ഷിക്കപ്പെട്ടതാണെന്ന് അവര്‍ തന്നെ ശാഠ്യം പിടിച്ചേക്കാമെങ്കിലും ഇപ്പോള്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ തങ്ങളുടെ ഹൃദയം വിശ്വസിക്കാത്തതിനാല്‍ അവര്‍ക്കുള്ള ഈ രക്ഷ എന്നത് അപൂര്‍ണ്ണമായ ഒന്നായിരിക്കും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ സത്യമെന്ന് വിശ്വസിക്കാതിരിക്കുന്നത് കര്‍ത്താവിനെ ത്യജിക്കുന്നതിന് തുല്യമായ പാപമാണ്. ജീവന്‍റെ അപ്പം എന്നത് നാം കൈവശപ്പെടുത്തേണ്ട ഒന്നല്ല. മറിച്ച് നമ്മുടെ വായിലിട്ട് ചവച്ചു തിന്നുകയും അതുവഴി ഇതിന്‍റെ സത്യം നമ്മുടേതാക്കി മാറ്റുകയും ചെയ്യേണ്ടതാണ്. ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കാതെയും നമ്മുടെ ഹൃദയത്തില്‍ അതിനെ കൈകൊള്ളാതെയും നാം തുടരുകയാണ് എങ്കില്‍ ഒട്ടും സമയം എടുക്കാതെ തന്നെ ഈ രക്ഷയുടെ സത്യം നമ്മുടെ ഹൃദയങ്ങളില്‍ നിന്നും അപ്രത്യക്ഷമാകും.
നിങ്ങള്‍ നേരത്തെ തന്നെ പാപത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടിരിക്കെ വിലയേറിയ ഈ രക്ഷ നഷ്ടപ്പെടുന്നത് എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ദൈവത്തിന്‍റെ വചനത്തെ കൈക്കൊള്ളാത്ത അനേകര്‍ തുടക്കത്തില്‍ സന്തോഷപൂര്‍വ്വം സത്യത്തെ സ്വീകരിച്ചിട്ടുണ്ടാവാം എങ്കിലും സത്യസുവിശേഷത്തില്‍ ഉറച്ചിരിക്കുന്ന വിശ്വാസത്തിന്‍റെ വേര് തങ്ങള്‍ക്കില്ലാത്തതിനാല്‍ മരണത്തിലായിരിക്കും അവര്‍ അവസാനിക്കുന്നത്.
ഈ വിഷയത്തെ സംബന്ധിച്ച് നാലു വ്യത്യസ്ത നിലങ്ങളാകുന്ന ഹൃദയങ്ങളെകുറിച്ച്”വിത്ത് വിതയ്ക്കുന്നവന്‍റെ ഉപമയില്‍”(മത്തായി 13:3-9, 18-23) യേശു പറഞ്ഞിട്ടുണ്ട്. ഈ ഉപമയില്‍ ദൈവത്തിന്‍റെ സത്യമാകുന്ന വിത്തുകള്‍ മാനവജാതിയുടെ ഹൃദയമാകുന്ന നാലു വ്യത്യസ്ത നിലങ്ങളില്‍ വിതയ്ക്കപ്പെടുന്നു. ഒന്നാമത്തെ നിലം വഴിയരികില്‍ ആയിരുന്നു. രണ്ടാമത്തേത് പാറകളുടെ നടുവിലും, മൂന്നാമത്തേത് മുള്ളുകള്‍ നിറഞ്ഞ സ്ഥലവും നാലാമത്തേത് നല്ല നിലവും ആയിരുന്നു. ഇവയില്‍ ആദ്യത്തെ മൂന്നു നിലങ്ങളില്‍ വീണ വിത്തുകള്‍ ഏതെങ്കിലും ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടു. നല്ലനിലമായ നാലാമത്തെ നിലത്ത് വീണ വിത്തുകള്‍ മാത്രമാണ് ഫലം നല്‍കിയത്. ഇത് അര്‍ത്ഥമാക്കുന്നത് രക്ഷയുടെ സത്യസുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഒരിക്കല്‍ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്ത അനേകരും പാതിവഴിയില്‍ വച്ച് തങ്ങളുടെ രക്ഷ നഷ്ടപ്പെടുത്തും എന്നാണ്. ആകയാല്‍ നമ്മുടെ ഹൃദയങ്ങളുടെ നിലം നല്ലതല്ലെങ്കില്‍ കര്‍ത്താവു നമുക്കു നല്‍കിയ രക്ഷ നഷ്ടമായിപ്പോകുവാന്‍ സാദ്ധ്യതയുണ്ടെന്ന് നാം തീര്‍ച്ചയായും ഓര്‍ക്കണം. 
നമ്മുടെ ഹൃദയങ്ങളില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ വന്ന രക്ഷയില്‍ വിശ്വസിക്കുന്നുവെങ്കില്‍ നമ്മുടെ ഹൃദയം നല്ല നിലമാണ്. പക്ഷെ ചിലപ്പോഴെങ്കിലും ചിലര്‍ ദൈവവചനത്തില്‍ ആഴമായ വേരോട്ടമില്ലാത്ത വിശ്വാസം നിമിത്തം തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ കഴിയാതെ തങ്ങളുടെ രക്ഷ നഷ്ടമാക്കികളയുന്നത് നമ്മള്‍ കാണാറുണ്ട്. ഇതിനാലാണ് നാം ദൈവത്തിന്‍റെ സഭയില്‍ തീര്‍ച്ചയായും വസിക്കുകയും ദിനം തോറും ജീവന്‍റെ അപ്പം കഴിക്കുകയും വിശ്വാസത്തില്‍ വളരുകയും വേണമെന്ന് പറയുന്നത്. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട സത്യത്തിലൂടെ ദൈവം ദിനംതോറും നമ്മെ പരിപോഷിപ്പിക്കുകയും ഇതുവഴി നമ്മുടെ വിശ്വാസം വളരുകയും ചെയ്യുന്നു.
നമ്മള്‍ പ്രാപിച്ച പാപമോചനത്തെ ഓരോ ദിവസവും നമ്മുടെ ഹൃദയങ്ങളില്‍ ഉറപ്പിക്കണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ രക്ഷയായിരിക്കണം നമ്മുടെ ഹൃദയങ്ങളില്‍ കാണപ്പെടേണ്ടത്. പാപക്ഷമപ്രാപിച്ചവരുടെ ഹൃദയങ്ങളില്‍ ആണ് ഈ രക്ഷയുടെ സത്യം ഉള്ളത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സത്യസുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തെ പുതുക്കുന്നതിലൂടെ അനുദിനവും ദൈവത്തിന്‍റെ മക്കളായി കഴിയുവാന്‍ നമുക്ക് സാധിക്കും.
അപ്രകാരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന ദൈവനീതിയുടെ സുവിശേഷത്തെ ദിനംതോറും അയവിറക്കുകയും തങ്ങളുടെ വിശ്വാസത്തെ പ്രതിദിനം ഉറപ്പിക്കുകയും ചെയ്യണം. എന്തിന്? കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തീവ്രമായും ഉറപ്പോടും നാം പിടിക്കുന്നില്ലായെങ്കില്‍ ഏതു സമയത്തും നമുക്ക് അത് കൈമോശം വന്നേക്കാം. എബ്രായ ലേഖന കര്‍ത്താവ് യെഹൂദാ സമൂഹത്തിനോടായി പറഞ്ഞത് നാം എപ്പോഴും ഓര്‍ക്കേണം. “അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപോകാതിരിക്കേണ്ടതിനു കേട്ടത് അധികം ശ്രദ്ധയോടെ കരുതികൊള്ളാന്‍ ആവശ്യമാകുന്നു.” (എബ്രായര്‍ 2:1)
ഇന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുന്നവരുടെ ഇടയില്‍ പോലും കാലം ചെല്ലുന്തോറും സുവിശേഷത്തിലുള്ള വിശ്വാസം മങ്ങിപ്പോകുന്ന അനേകരെ നമുക്ക് കാണാന്‍ കഴിയും. അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നേരത്തെ വിശ്വസിച്ചിരുന്നുവെങ്കിലും വിശുദ്ധ സ്ഥലത്തുള്ള ജീവന്‍റെ അപ്പം തുടര്‍ച്ചയായി കഴിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതാണ് ഇതിനു കാരണം. തത്ഫലമായി സത്യവിശ്വാസം കൊണ്ട് അവരുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കപ്പെടുന്നില്ല.
പുളിച്ച അപ്പം നല്‍കിക്കൊണ്ട്, അതായത് തങ്ങളുടെ സ്വന്തം ജഡത്തിന്‍റെ ഉപദേശങ്ങള്‍ നല്‍കികൊണ്ട് നീതിമാന്മാരെ കൊല്ലാന്‍ ശ്രമിക്കുന്ന സാത്താന്‍റെ അനേകം വേലക്കാര്‍ ഈ ലോകത്തിലുണ്ട്. വ്യാജ സുവിശേഷം ദൈവസഭയില്‍ അവതരിക്കപ്പെട്ടാല്‍ സത്യം നുണകളുമായി കൂടിച്ചേര്‍ന്ന് വിശ്വാസികളെ കര്‍ത്താവിന് കൈക്കൊള്ളാന്‍ സാധിക്കാത്തവരാക്കി തീര്‍ക്കും. അത്തരം ജനങ്ങള്‍ക്ക് സത്യം അറിയാമെങ്കിലും വിശ്വാസത്തിന്‍റെ ചട്ടം ഉയര്‍ത്തുന്നതിലുള്ള പരാജയം നിമിത്തം വിശ്വസിക്കാന്‍ കഴിയാറില്ല. അങ്ങനെ പാപത്തില്‍ നിന്നും പൂര്‍ണമായി രക്ഷ പ്രാപിക്കാത്ത ഒരാളായി അവര്‍ അവസാനിക്കുന്നു. സദൃശ്യവാക്യങ്ങള്‍ 22:28 പറയുന്നു: “നിന്‍റെ പിതാക്കന്മാര്‍ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര് നീ മാറ്റരുത്”.
നമ്മുടെ വിശ്വാസത്തിന്‍റെ അതിരുകള്‍ മാറ്റരുത് എന്നത് നമുക്ക് നിര്‍ണായക പ്രാധാന്യം ഉള്ളതാണ്. നമ്മുടെ സത്യവിശ്വാസത്തിന്‍റെ കൃത്യമായ അതിര്‍ത്തികള്‍ നമുക്കുണ്ടായിരിക്കുകയും നമ്മുടെ കര്‍ത്താവ് മടങ്ങി വരുന്ന ദിനം വരെ നാമത് പരിപാലിക്കുകയും വേണം. എങ്കില്‍ മാത്രമേ ജീവന്‍റെ അപ്പം എപ്പോഴും കഴിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. അപ്പോള്‍ മാത്രമേ കര്‍ത്താവിന് നമ്മുടെ ഹൃദയമധ്യത്തില്‍ വസിക്കുവാന്‍ കഴിയുകയുള്ളൂ, അപ്പോള്‍ മാത്രമേ നമുക്ക് നിത്യജീവന്‍ പ്രാപിക്കുവാനും കഴിയുകയുള്ളൂ. ദൈവം നമുക്ക് എത്രയധികം അപ്പം നല്‍കിയാലും നാമതിന്‍റെ വില മനസ്സിലാക്കാതെ നമ്മുടെ ഹൃദയങ്ങളില്‍ അത് സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അഥവാ നമ്മുടെ ഹൃദയങ്ങളിലെ ചട്ടം നാം മാറ്റിക്കളയുകയും ജീവന്‍റെ അപ്പം മേശയില്‍ നിന്നും വഴുതിപ്പോകുകയും ചെയ്യുകയാണെങ്കില്‍, നാം നാശത്തിന്‍റെ മക്കളായിത്തീരും.
നമ്മില്‍ ചിലര്‍ ഈ അടുത്തകാലത്ത് പാപമോചനം പ്രാപിച്ചവരായിരിക്കാം, മറ്റുള്ളവരാകട്ടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആദ്യമായി കേള്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ മോചിക്കപ്പെടുകയും ചെയ്തിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കും. ദിനംതോറും നാം കേള്‍ക്കുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവചനം ആകയാല്‍ നമ്മില്‍ ചിലരെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലെ “വെള്ളം” എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ക്ഷീണിച്ചുപോകാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. എങ്കിലും സത്യസുവിശേഷത്തിന്‍റെ അപ്പം തിന്നുന്നത് നാം തീര്‍ച്ചയായും തുടരണം. എത്രകാലം നമ്മളിത് ഇങ്ങനെ ചെയ്യേണം? കര്‍ത്താവ് മടങ്ങിവരുന്ന ദിവസം വരെയും.
ഞാനെപ്പോഴും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ആവര്‍ത്തിച്ച് പ്രസംഗിക്കുന്നുവെന്ന് നിങ്ങളൊരു പക്ഷെ പരാതിപ്പെടുന്നുണ്ടാകാം. എന്നാല്‍ എന്തിനാണ് ഞാന്‍ ഈ രീതിയില്‍ പ്രസംഗിക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അയവിറക്കുന്നതിലൂടെ നമ്മുടെ വിശ്വാസം അധികമായി ശക്തിപ്പെടുവാനും അതുവഴി നാമെല്ലാവരും ദൈവത്തിന്‍റെ വേലക്കാരായി തീരുവാനും ആണ് ഞാനിതു ചെയ്യുന്നത്. ഈ യുഗത്തിലെ ആത്മാക്കളുടെ വിശ്വസ്തനും വിശ്വാസയോഗ്യനും ആയ കാവല്‍ക്കാരനായി നമ്മുടെ ഭാഗം നമ്മള്‍ പൂര്‍ത്തിയാക്കണം. വീണ്ടും ജനിച്ച ആത്മാക്കള്‍ക്കും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സത്യസുവിശേഷം ജീവന്‍റെ അപ്പവും വിശ്വാസത്തിന്‍റെ യഥാര്‍ത്ഥ ആഹാരവും ആകുന്നു. അപ്രകാരം ഈ അപ്പം നാം എല്ലാ ദിവസവും കഴിക്കണം. അതുമാത്രമല്ല - അതായത് ഇത് നമ്മള്‍ മാത്രം കഴിച്ചാല്‍ പോരാ- ദിനം തോറും മറ്റുള്ളവരുമായി ഇത് പങ്കുവയ്ക്കുകയും അവരും തങ്ങളുടെ പാപക്ഷമ പ്രാപിക്കുവാനായി വരികയും വേണം.
നീതിമാന്മാരുടെ അപ്പം എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവചനം പ്രചരിപ്പിക്കലും അതുവഴി അന്ധകാരത്തിന്‍റെ ശക്തിയില്‍ നിന്ന് ജനത്തെ വിടുവിച്ച് പുത്രന്‍റെ സ്നേഹത്തിന്‍റെ രാജ്യത്തില്‍ അവരെ എത്തിക്കുകയും ആണ് (യോഹന്നാന്‍ 4:34, കൊലോസ്യര്‍ 1:13). വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ അപ്പം നാം അവഗണിക്കുകയാണ് എങ്കില്‍ ഒഴിവാക്കാനാകാത്തവിധം രോഗികളായിത്തീരുകയോ മരിക്കുകയോ ചെയ്യും. പലപ്പോഴും നമ്മുടെ ജഡത്തിന്‍റെ ബലഹീനത നിമിത്തം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം ബലഹീനമായേക്കാം. എന്നാല്‍ കഷ്ടകാലത്ത് നാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മുറുകെ പിടിക്കുന്നുവെങ്കില്‍ ഇത് നമ്മുടെ ആത്മാക്കളെ അധികം ശക്തീകരിക്കുവാനുള്ള അവസരത്തിന്‍റെ ജാലകമായിത്തീരും.
ഈ സുവിശേഷ സത്യത്തെ നാം കേള്‍ക്കുകയും അയവിറക്കുകയും ചെയ്യുമ്പോള്‍, അധികം കേള്‍ക്കുംതോറും നമ്മുടെ ആത്മാക്കള്‍ അധികം ശക്തി പ്രാപിക്കുകയും, നമ്മുടെ വിശ്വാസം അതിശക്തമാവുകയും നമ്മുടെ ഹൃദയങ്ങളില്‍ അധികം പുതുശക്തി ഉയരുകയും ചെയ്യും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഓരോ ദിവസവും നാം കേള്‍ക്കുകയും ഈ സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തെ കൂടുതല്‍ തെളിഞ്ഞതും ഉറപ്പുള്ളതും ആക്കുകയും വേണം, ദൈവം പറയുന്നത് പോലെ “വെള്ളിയില്‍ നിന്നു കീടം നീക്കിക്കളഞ്ഞാല്‍ തട്ടാന് ഒരു ഉരുപ്പടി കിട്ടും” (സദ്യശവാക്യങ്ങള്‍ 25:4). നമ്മുടെ വിശ്വാസത്തെ നാം കൂടുതല്‍ തെളിഞ്ഞതാക്കേണ്ടതുണ്ട്- അതായത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കേള്‍ക്കുന്നത് നാം തുടരുകയും അതിനെ നമ്മുടെ ഹൃദയങ്ങളില്‍ അംഗീകരിക്കുകയും സമയാസമയങ്ങളില്‍ അതിനെ അയവിറക്കുകയും- കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് നമ്മെ ജീവിപ്പിക്കുന്ന ജീവന്‍റെ അപ്പം! കര്‍ത്താവിന്‍റെ പ്രാര്‍ത്ഥനയില്‍ “ഞങ്ങള്‍ക്കാവശ്യമുള്ള ആഹാരം ഇന്നു തരേണമേ” എന്നു യേശു പറഞ്ഞതുപോലെ നമ്മുടെ കര്‍ത്താവ് വാസ്തവമായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വചനം നമുക്ക് നല്‍കിത്തന്നു. ഇതിനാലാണ് ഈവ്വണ്ണം പ്രാര്‍ത്ഥിപ്പിന്‍ എന്നു അവന്‍ നമ്മോടു പറഞ്ഞത്.
ദൈവം നമുക്ക് നല്‍കിയ പാപക്ഷമയാകുന്ന രക്ഷയുടെ കാര്യത്തില്‍ നാം പാപത്തില്‍ നിന്ന് രക്ഷിക്കപ്പെടുന്നതിനു മുന്‍പെ നമ്മുടെ വിശ്വാസം എങ്ങനെയായിരുന്നുവെന്നത് നാം വ്യക്തമാക്കേണ്ടതുണ്ട്. “ഈ സത്യം ഞാന്‍ അറിയുന്നതിനു മുന്‍പെ പാപത്തില്‍ നിന്നും ഞാന്‍ രക്ഷിക്കപ്പെട്ടിട്ടില്ലായിരുന്നു”. അക്കാലത്ത് നാം യേശുവില്‍ വിശ്വസിച്ചിരുന്നുവെങ്കിലും, നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടിരുന്നില്ല എന്ന് നാം വ്യക്തമായും സമ്മതിക്കണം. “അക്കാലത്ത് ഞാന്‍ പൂര്‍ണമായും പാപത്തില്‍ നിന്നും രക്ഷിക്കപ്പെട്ടിരുന്നില്ല, പക്ഷെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തുടര്‍ന്ന് ഞാന്‍ കേട്ടപ്പോള്‍ കാലക്രമത്തില്‍ എന്‍റെ ഹൃദയത്തില്‍ ഞാനത് വിശ്വസിക്കുവാന്‍ ഇടയായി.
യേശുവിനെ ഞാന്‍ രക്ഷകനായി വിശ്വസിച്ചിരുന്നുവെങ്കിലും അതുവരെ എന്‍റെ രക്ഷ പൂര്‍ണമായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യസുവിശേഷം കേട്ടതിലൂടെ ഞാന്‍ യഥാര്‍ത്ഥമായും രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ എനിക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ യഥാര്‍ത്ഥമായും വിശ്വസിക്കാന്‍ കഴിയും. സത്യമായും ഞാനതില്‍ വിശ്വസിക്കുന്നു”. കര്‍ത്താവ് തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും പാപത്തില്‍ നിന്നും പൂര്‍ണമായും നിങ്ങളെ രക്ഷിച്ചുവെന്ന് നിങ്ങള്‍ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ രക്ഷയുടെ ദാനം സ്വര്‍ഗ്ഗത്തില്‍ നിന്നും നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങുകയുള്ളൂ. സത്യത്തില്‍ വിശ്വസിക്കുന്ന ഈ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്ന സത്യവിശ്വാസം.
നമുക്ക് മുന്‍പുണ്ടായിരുന്ന വിശ്വാസത്തില്‍ നിന്നും വ്യത്യസ്തമാണ് ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. അക്കാലത്ത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സമ്പൂര്‍ണ്ണ സുവിശേഷത്തിന് പകരം ക്രൂശിലെ രക്തത്തിന്‍റെ മാത്രം സുവിശേഷത്തിലാണ് വിശ്വസിച്ചിരുന്നത്. ക്രൂശില്‍ മാത്രമുള്ള വിശ്വാസവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസവും തുടക്കത്തില്‍ സമാനമായി തോന്നിയേക്കാം എങ്കിലും അവസാനത്തില്‍ രണ്ടും പൂര്‍ണ്ണമായും വ്യത്യസ്തമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുന്നതിന് മുമ്പ് നിങ്ങള്‍ ക്രൂശിലെ രക്തത്തില്‍ മാത്രമല്ലേ വിശ്വസിച്ചിരുന്നത്? അന്ന് നിങ്ങളുടെ സകലപാപങ്ങളും മോചിപ്പിക്കപ്പെട്ടിരുന്നുവോ? തീര്‍ച്ചയായും ഇല്ല! നിങ്ങള്‍ യേശുവിന്‍റെ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിച്ചിരുന്നപ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ കര്‍മ്മപാപങ്ങള്‍ ബാക്കിയുണ്ടായിരുന്നു. ഇതാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്തിനും ക്രൂശില്‍ മാത്രം വിശ്വസിക്കുന്ന വിശ്വാസത്തിനും തമ്മിലുള്ള വ്യത്യാസം.
ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടുന്നില്ല; വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരോ തങ്ങളുടെ സകലപാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുന്നു എന്നതാണ് വ്യക്തമായ വ്യത്യാസം. അപ്രകാരം, അവരുടെ ആത്മാക്കള്‍ പിഴയില്ലാത്തവണ്ണം വ്യത്യസ്തമാണ്. എന്നാല്‍ സാധാരണ വ്യക്തികള്‍ ഇതിനെ തിരിച്ചറിയുന്നില്ല. രണ്ടു സുവിശേഷങ്ങളും കാഴ്ചയില്‍ ഒന്നുപോലെ തോന്നിയാലും, ഒരിക്കലും അടയ്ക്കുവാന്‍ കഴിയാത്ത ഒരു വലിയ വിശ്വാസത്തിന്‍റെ വിടവ് ഇവ രണ്ടിനും തമ്മിലുണ്ട്. നാം യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നുവോ ഇല്ലയോ എന്ന ചെറിയ വ്യത്യാസമാണ് നാം നിത്യജീവന്‍ പ്രാപിക്കുമോ നഷ്ടമാക്കുമോ എന്നത് നിര്‍ണ്ണയിക്കുന്നത് എന്നു വരുമ്പോള്‍, ഒരിക്കലും തള്ളിക്കളയാനാവാത്തവിധം ഈ രണ്ടു വിശ്വാസങ്ങളും തമ്മില്‍ വ്യത്യസ്തമായിരിക്കുന്നു എന്ന് നമ്മള്‍ അംഗീകരിക്കേണ്ടി വരും. 
പാപത്തില്‍ നിന്നുമുള്ള നമ്മുടെ രക്ഷയുടെ അതിര്‍ത്തി നിശ്ചയിക്കുന്നത് ഏത് വിശ്വാസമാണെന്നത് നാം തീര്‍ച്ചയായും വ്യക്തമായി അറിഞ്ഞിരിക്കണം. പാപത്തില്‍ നിന്നും രക്ഷ നേടണമെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കണം. പാപമോചനത്തിന്‍റെ സത്യമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനുമുമ്പ് നിങ്ങള്‍ രക്ഷിക്കപ്പെട്ടിരുന്നില്ലെന്നും ഇപ്പോള്‍ നിങ്ങളുടെ പൂര്‍ണ്ണഹൃദയത്തോടെ സത്യസുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെന്നും അംഗീകരിക്കുമ്പോള്‍ രക്ഷയുടെ വ്യക്തമായ നിലവാരം നിങ്ങളുടേതായിത്തീരും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തതിലൂടെയാണ് നിങ്ങള്‍ പാപക്ഷമ നേടിയത് എന്നത് ദൈവമുമ്പാകെ വ്യക്തമായി നിങ്ങള്‍ അംഗീകരിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ നിങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഹൃദയത്തില്‍ അതിന്‍റെ തെളിവ് തെറ്റിപ്പോകാതെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയും.
ദൈവമുമ്പാകെ നമ്മുടെ വിശ്വാസത്തെ നാം ശോധന ചെയ്യണം. നമ്മുടെ വിശ്വാസം പരിശോധിക്കുന്നതില്‍ തീര്‍ച്ചയായും ഒരു ലജ്ജയും നോക്കേണ്ടതില്ല. യേശുവില്‍ ആദ്യമായി വിശ്വസിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിക്കുന്നത് എങ്കില്‍, അതില്‍ ഒരു ലജ്ജയും തോന്നേണ്ടതില്ല. നിങ്ങള്‍ രക്ഷിക്കപ്പെടുവാന്‍ 10 വര്‍ഷങ്ങള്‍ എടുത്തെങ്കിലും ഇതില്‍ ലജ്ജിക്കാന്‍ ഒന്നുമില്ല. ഇനി, നിങ്ങള്‍ രക്ഷിക്കപ്പെടുവാന്‍ 20 വര്‍ഷമെടുത്തു എന്നിരുന്നാലും അപ്പോഴും അതില്‍ ലജ്ജിക്കാന്‍ ഒരു കാരണവുമില്ല. മറിച്ച് ഇത് ഒരു അനുഗ്രഹമാണ്. 
എന്നാല്‍, പാപത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു എന്ന് നടിക്കുന്ന അനേകരുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ, സകലതിനെയും അന്വേഷിക്കുന്ന പരിശുദ്ധാത്മാവ് അവരുടെ വിശ്വാസം അംഗീകരിക്കില്ല. കാരണം തങ്ങളുടെ രക്ഷയെ സത്യസന്ധമായി കാണിക്കുന്ന ഒരു രേഖ വ്യക്തമായി അവര്‍ വരച്ചിട്ടില്ല. ഇപ്പോള്‍ തന്നെ നമ്മുടെ രക്ഷയുടെ വ്യക്തമായ അതിര്‍ത്തി നിശ്ചയിക്കുന്നതും- നാം രക്ഷിക്കപ്പെട്ട കൃത്യമായ ദിവസം അറിയില്ലെങ്കിലും, നാം രക്ഷിക്കപ്പെട്ടതിനു മുമ്പും ശേഷവും എന്നത് വ്യക്തമായി വേര്‍തിരിക്കുന്നതാണ് ഇവിടെ പ്രധാനം- നിങ്ങളുടെ വിശ്വാസത്തെ പ്രത്യക്ഷമായി ഏറ്റു പറയുന്നതുമാണ് തികച്ചും ബുദ്ധിപരം.
 

നാം ഇപ്പോള്‍ വിശ്വസിക്കുന്ന അതേ സുവിശേഷത്തിലാണ് നമ്മുടെ വിശ്വാസ പിതാക്കന്മാരും വിശ്വസിച്ചിരുന്നത്

ചെങ്കടല്‍ കടന്നതിന് ശേഷം, കനാനിലേക്ക് പ്രവേശിക്കുവാനായി യിസ്രായേല്‍ ജനം യോര്‍ദ്ദാന്‍ നദി കടക്കേണ്ടതായി വന്നപ്പോള്‍, ദൈവത്തിന്‍റെ സാക്ഷ്യപ്പെട്ടകം ആദ്യമായി ചുമന്ന തങ്ങളുടെ പുരോഹിതന്മാരെ യഥാര്‍ത്ഥമായും പിന്തുടര്‍ന്നപ്പോള്‍ മാത്രമാണ് അവര്‍ക്ക് സുരക്ഷിതമായി കടന്നുചെല്ലുവാന്‍ കഴിഞ്ഞത്. “ഓഹോ! അപ്പോള്‍ അങ്ങനെയാണ് ഞാനും യോര്‍ദ്ദാന്‍ കടക്കേണ്ടത്” എന്ന് നമ്മോട് തന്നെ പറഞ്ഞുകൊണ്ട്, യഥാര്‍ത്ഥമായും കടക്കുന്നില്ല എങ്കില്‍, കനാന്‍ ദേശത്ത് എത്തുവാന്‍ നമുക്ക് കഴിയില്ല. കാരണം നമ്മള്‍ അപ്പോഴും യോര്‍ദ്ദാന് അക്കരെ തന്നെയായിരിക്കും തുടരുന്നത്. കനാന്‍ ദേശത്ത് പ്രവേശിക്കണമെങ്കില്‍, നിശ്ചയമായും നമ്മള്‍ ചെങ്കടലും യോര്‍ദ്ദാന്‍ നദിയും കര്‍ത്താവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ കടന്നേ മതിയാവൂ. 
ആത്മീയമായി പറഞ്ഞാല്‍, യോര്‍ദ്ദാന്‍ നദി മരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും നദിയാണ്. പാപത്തില്‍ നിന്നും നമ്മെ രക്ഷിച്ച വിശ്വാസം “ഞാന്‍ നരകത്തിലേക്ക് വീഴേണ്ടവനായിരുന്നു, എന്നാല്‍ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന് തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും എന്നെ രക്ഷിച്ചു” എന്ന് വിശ്വസിക്കുന്ന വിശ്വാസമാണ്. നമ്മെ പൂര്‍ണ്ണമായും രക്ഷിക്കുവാനായി നമ്മുടെ കര്‍ത്താവ് യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെടുകയും ക്രൂശില്‍ തന്‍റെ രക്തം ചിന്തുകയും ചെയ്തു. ഈ രീതിയില്‍ അവന്‍ നമ്മുടെ പാപങ്ങളെ ചുമക്കുകയും നമുക്കു പകരം തന്‍റെ സ്വന്തം ജീവന്‍ നല്‍കി പാപത്തിന്‍റെ ശമ്പളം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഈ സത്യത്തില്‍ നാം വിശ്വസിക്കുകയും വിശ്വാസത്തിന്‍റെയും രക്ഷയുടേയും രേഖ കൃത്യമായും നമ്മുടെ ഹൃദയങ്ങളില്‍ വരയ്ക്കുകയും വേണം.
ഞാന്‍ ദൈവത്തിന്‍റെ വചനം പ്രസംഗിക്കുമ്പോള്‍ തങ്ങളുടെ ഹൃദയത്തില്‍ രക്ഷയുടെ രേഖ കൃത്യമായി വരച്ചിട്ടില്ലാത്ത അനേകരെ ദൈവത്തിന്‍റെ സഭയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ അവര്‍ക്ക് കര്‍ത്താവിനെ അനുഗമിക്കുവാനും കഴിയില്ല. തങ്ങളുടെ രക്ഷയുടെ മുമ്പും ശേഷവും എന്നിങ്ങനെ വേര്‍തിരിക്കുന്ന ഈ രേഖ എങ്ങനെ വരയ്ക്കുമെന്ന് അവര്‍ അത്ഭുതപ്പെടുന്നു. “ഇങ്ങനെ രേഖ വരച്ചവര്‍ ഈ ഭൂമിയില്‍ ആരെങ്കിലും കാണുമോ? അപ്പൊസ്തലനായ പൗലൊസ് വരച്ചുവോ? പത്രൊസ് വരച്ചുവോ? ആരും ഒരിക്കലും ഇത് ചെയ്യില്ല” എന്നിങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ തങ്ങള്‍ക്കു തന്നെ ഒഴിവും കഴിവ് കണ്ടെത്തും. എന്നാല്‍, വിശ്വാസത്തിന്‍റെ അപ്പൊസ്തലരായ പൗലൊസും പത്രൊസും എല്ലാം രക്ഷയുടെ രേഖ വരച്ചിരുന്നു.
പൗലൊസിന്‍റെ കാര്യത്തില്‍ ദമസ്ക്കോസിലേക്കുള്ള തന്‍റെ യാത്രയിലാണ് താന്‍ ഇത് വരച്ചത്. അതുകൊണ്ട് തന്നെ, “ഇപ്പോള്‍” എന്ന പദത്തിന് വിരുദ്ധമായി “ഒരിക്കല്‍, കഴിഞ്ഞകാലത്ത്, അഥവാ മുമ്പ്” എന്നീ പദങ്ങള്‍ പലപ്പോഴായി താന്‍ ഉപയോഗിച്ചിട്ടുണ്ട്. പത്രൊസും അതേ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട് (1 പത്രൊസ് 2:10, 25). തന്‍റെ ഏറ്റുപറച്ചിലുകള്‍ നോക്കിയാല്‍ താനും ഈ രേഖ വരച്ചതായി കാണാം: “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു” (മത്തായി 16:16), “അതു സ്നാനത്തിന് ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മന:സാക്ഷിയുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു” (1പത്രൊസ് 3:21). പൗലൊസും പത്രൊസും തങ്ങളുടെ രക്ഷയ്ക്കു മുമ്പ് ശേഷം എന്നിങ്ങനെ വേര്‍തിരിക്കുന്ന വിശ്വാസത്തിന്‍റെ രേഖ വ്യക്തമായി വരച്ചിരുന്നു.
അപ്പോള്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ ഇല്ലയോ എന്ന ചോദ്യം മറ്റാരുടെയെങ്കിലും പ്രശ്നമല്ല, മറിച്ച് നിങ്ങളുടെ സ്വന്തം ആത്മാവിന്‍റെ പ്രശ്നമാണ്. ബൈബിളിലെ എല്ലാ ദൈവ വേലക്കാരും പാപമെന്ന പ്രശ്നത്തെ നേരിട്ട് എതിര്‍ത്തിരുന്നു. നാമെല്ലാവര്‍ക്കും നിര്‍ണ്ണായക പ്രാധാന്യമുള്ള ഒരു പ്രശ്നമാണിത്, എന്നതിനാല്‍ വിശ്വാസത്താല്‍ നാം ഈ പ്രശ്നത്തെ തീര്‍ച്ചയായും പരിഹരിക്കണം. നമ്മള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച്, അതുവഴി നമ്മുടെ ഹൃദയത്തില്‍ നിന്നും പാപമെന്ന പ്രശ്നത്തെ പരിഹരിച്ചാല്‍, ദൈവം വളരെ പ്രസാദിക്കും. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍, നിങ്ങള്‍ ആകെ ചെയ്യേണ്ടത് നിങ്ങളുടെ പാപം നിറഞ്ഞ അവസ്ഥയെ തിരിച്ചറിയുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ഈ പ്രശ്നത്തെ പരിഹരിക്കുകയുമാണ്. ഈ സമയം വരെയും നിങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും “ദൈവമേ, ഞാന്‍ ഇതുവരെയും രക്ഷിക്കപ്പെട്ടിട്ടില്ല” എന്ന് നിങ്ങള്‍ ഏറ്റു പറയണം.
യേശു പറഞ്ഞു, “നീ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” (മത്തായി 16:19). “ദൈവം എന്നെ വെള്ളത്താലും ആത്മാവിനാലും രക്ഷിച്ചിരിക്കുന്നു. ഇപ്പോള്‍ എന്‍റെ ഹൃദയത്തിനുള്ളില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. കാരണം കര്‍ത്താവ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ എന്നെ രക്ഷിച്ചു എന്നതില്‍ ഒരു സംശയവും ഇല്ല”. എന്ന് നമ്മുടെ ഭാഗത്ത് നാം ആദ്യം അംഗീകരിക്കണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മുടെ ഹൃദയങ്ങളില്‍ നാമെല്ലാവരും സ്വീകരിക്കണം. “ഞാന്‍ ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നു. കാരണം ഇതാണ് സത്യം. കര്‍ത്താവ് എന്‍റെ പാപങ്ങളെ വേണ്ടത്ര തുടച്ചു നീക്കിയിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നു. ഇതുവരെയും ഞാന്‍ വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ടിരുന്നില്ല”. കര്‍ത്താവ് നല്‍കിയ സുവിശേഷത്തില്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍, ദൈവം നമ്മോടു പറയും. “ഞാന്‍ നിന്‍റെ വിശ്വാസം അംഗീകരിക്കുന്നു”. 
നമ്മെ സമ്പൂര്‍ണ്ണമായി രക്ഷിക്കാന്‍ കഴിവുള്ള വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തെ ദൈവം നമുക്ക് നേരത്തെ നല്‍കിയിരിക്കെ, നമ്മുടെ ഭാഗത്തു നിന്നും രക്ഷയുടെ രേഖ വരയ്ക്കുകയും ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ ഈ രക്ഷയെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍, ദൈവം, തന്‍റെ ഭാഗത്തു നിന്നും നമ്മെ രക്ഷിക്കപ്പെട്ടവരായി തിരിച്ചറിയുകയും ഇല്ല. കാരണം, ദൈവം നമ്മെ വ്യക്തിത്വമുള്ളവരായിട്ടാണ് കരുതുന്നത്. ഒന്നും നിര്‍ബന്ധപൂര്‍വ്വമല്ല, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അവന് നിങ്ങള്‍ക്ക് പാപമോചനം നല്‍കാന്‍ കഴിയില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളുടെ ഹൃദയത്തില്‍ അംഗീകരിക്കുന്നില്ലെങ്കില്‍, പരിശുദ്ധാത്മാവിന് നിങ്ങളുടെ ഹൃദയത്തില്‍ വസിക്കാന്‍ കഴിയില്ല.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഒഴികെ മറ്റുള്ള സുവിശേഷങ്ങളെല്ലാം വ്യാജമെന്ന് പറഞ്ഞ് നാം തള്ളിക്കളയാറുണ്ടോ? അഥവാ അത്തരം വ്യാജ സുവിശേഷങ്ങളും ഉപകാരപ്രദമാണെന്നും അവയെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും നാം ചിന്തിക്കുമോ? എത്ര കൃത്യതയോടെയാണ് നാം വിശ്വസിക്കുന്നതെന്ന് നമ്മെത്തന്നെ ശോധന ചെയ്യണം. ഉപയോഗം കഴിഞ്ഞിട്ടിരിക്കുന്ന കുറേ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുന്നത് നാം കണ്ടെന്ന് കരുതുക. അവയില്‍ ചിലത് ഇനിയും പ്രവര്‍ത്തിക്കും എന്നു കരുതി നാം വീട്ടിലേക്ക് കൊണ്ടുവന്നു എന്നും സങ്കല്പിക്കുക. പക്ഷെ അവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ഉപയോഗ ശൂന്യമാണെന്നും നാം തിരിച്ചറിയണം. തുടര്‍ന്നും നാം അവയെ സൂക്ഷിച്ചു വയ്ക്കുമോ? ദൂരേക്ക് എറിയുമോ? അവയെല്ലാം ഉപയോഗശൂന്യമാണെന്ന് ഒരിക്കല്‍ നമ്മള്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും അവയെ നമ്മള്‍ ദൂരേക്ക് എറിയും. ഒരു കാര്യം നമുക്ക് ഒരിക്കലും ഉപകാരപ്രദമല്ലെന്നും ആധാകാരികമല്ലെന്നും ഉള്ള തീരുമാനത്തില്‍ എത്തിയാല്‍ ഉറപ്പായും എങ്ങനെ ഇതിനെ ദൂരെ കളയാം എന്നതും നിങ്ങള്‍ അറിഞ്ഞിരിക്കണം.
ഭൗതികമായ കാര്യങ്ങളില്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെങ്കില്‍ നമ്മുടെ ആത്മീയ വിഷയങ്ങളില്‍ ഇങ്ങനെയൊന്നു വരുമ്പോള്‍ നാം എന്തു ചെയ്യും? നമ്മുടെ ആത്മീയ മണ്ഡലത്തിലെ നുണകളെ തള്ളിക്കളയണം എന്നതില്‍ നാം കൂടുതല്‍ ഉറച്ച തീരുമാനമെടുക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തെ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന വ്യാജ വിശ്വാസത്തില്‍ നിന്നും വേര്‍തിരിക്കുന്ന വ്യക്തമായ രേഖ നാം വരയ്ക്കണം. ക്രൂശിലെ രക്തത്തില്‍ മാത്രമുള്ള വിശ്വാസം ഒരിക്കലും നമുക്ക് രക്ഷ നല്‍കില്ലെന്ന് തിരിച്ചറിഞ്ഞ് ഈ വഴിതെറ്റിയ ഉപദേശത്തെ ഉറച്ച തീരുമാനത്തോടെ നാം ദൂരേക്ക് എറിയണം. വേദ പുസ്തകപരമായി ഏതാണ് ഭദ്രമായ സുവിശേഷം? ഇത് ക്രൂശിലെ രക്തം മാത്രം ഉള്‍പ്പെടുന്ന സുവിശേഷമാണോ? നിങ്ങളുടെ പാപങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നിങ്ങളുടെ വിശ്വാസമാണ്, ദൈവത്തെ പ്രസാദിപ്പിക്കുന്നത്.
ചുരുക്കത്തില്‍, രണ്ടു തരം ക്രിസ്ത്യാനികളുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരും അത് അറിയാത്തവരും. ഈ രണ്ട് വിഭാഗങ്ങളും സമാനമായ വിശ്വാസ ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിയാലും ഇവ രണ്ടും പൂര്‍ണ്ണമായും വ്യത്യസ്തമാണ് എന്നതാണ് സത്യാവസ്ഥ. ഏതെങ്കിലും അവസരത്തില്‍ നിങ്ങള്‍ മുമ്പു വിശ്വസിച്ചിരുന്ന അപൂര്‍ണമായ സുവിശേഷത്തിന് ഇപ്പോഴെന്തെങ്കിലും ഉപയോഗമുണ്ടെന്ന് കരുതുന്നുണ്ടോ? പില്‍ക്കാലത്ത് എപ്പോഴെങ്കിലും ആവശ്യം വന്നാല്‍ എടുക്കാന്‍ തക്കവണ്ണം ഇതിനെ ഇക്കാലമൊക്കെയും സൂക്ഷിച്ചു വച്ചിരിക്കയാണോ?
അത്തരം വിശ്വാസം വ്യാജ വിശ്വാസമാണ്. മനുഷ്യ നിര്‍മ്മിത ചിന്തകളില്‍ നിന്നും വന്ന കാര്യം. നിങ്ങളുടെ ഭൂതകാലത്തിന്‍റെ പഴയ ഭാണ്ഡക്കെട്ടുകള്‍ ദൂരേക്ക് വലിച്ചെറിയുക. അസത്യവും നുണകളും നിങ്ങള്‍ ദൂരെ കളയാതെ സൂക്ഷിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയത്തിനുള്ളില്‍ ചില പ്രശ്നങ്ങളുണ്ട് എന്നതാണതിനു കാരണം. നിങ്ങള്‍ അവന്‍റെ വചനം ഓര്‍ക്കണം എന്നതാണ് എനിക്ക് നിങ്ങളെ ഉപദേശിക്കാനുള്ളത്. “നിങ്ങള്‍ എന്‍റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടു തരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുത്; നിന്‍റെ വയലില്‍ കൂട്ടു വിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുത്” (ലേവ്യാ പുസ്തകം 19:19).
 

വിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ നാം വാതിലിലൂടെ തന്നെ കടക്കണം

സമാഗമന കൂടാരത്തിന്‍റെ വാതില്‍ എന്തു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്? ഇത് നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞി നൂലുകൊണ്ടും നെയ്തെടുത്തതാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ വീണ്ടും ജനിച്ചവര്‍ തീര്‍ച്ചയായും സമാഗമനകൂടാരത്തിന്‍റെ ഈ വാതില്‍ തുറന്ന് വിശുദ്ധ സ്ഥലത്ത് പ്രവേശിക്കണം. സമാഗമന കൂടാര വാതില്‍ക്കലെ തൂണുകളുടെ അടിയില്‍ താമ്രചുവടുകള്‍ വച്ചിട്ടുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് രക്ഷയുടെ സത്യം എന്ന് ഈ താമ്ര ചുവടുകള്‍ നമ്മെ അറിയിക്കുന്നു. 
നമ്മുടെ പാപം നിമിത്തം ദൈവത്താല്‍ ശിക്ഷിക്കപ്പെട്ട് മരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതിരുന്ന നമുക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിച്ചതിന്‍റെ അനുഗ്രഹം പ്രാപിക്കുവാനും അതുവഴി ദൈവത്തിന്‍റെ സ്വന്തജനമായി മാറുവാനും കഴിഞ്ഞു എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. സമാഗമന കൂടാരത്തിലെ വാതിലിനായി ഉപയയോഗിച്ചിരിക്കുന്ന നാലു നിറമുള്ള നൂലുകളില്‍ ചുവന്ന നൂലില്‍ മാത്രം വെളിപ്പെടുന്ന യേശുവിന്‍റെ ശുശ്രൂഷയില്‍ മാത്രം വിശ്വസിച്ചാല്‍ നമുക്ക് രക്ഷ പ്രാപിക്കാം എന്നുള്ള തെറ്റായ ധാരണ നാം ദൂരെ കളയുമെങ്കില്‍ മാത്രമേ നമുക്ക് സമാഗമന കൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
നമ്മുടെ സ്വയം കേന്ദ്രീകൃതമായ ചിന്തകളും വിശ്വാസങ്ങളും നാം ദൂരെ എറിഞ്ഞില്ലെങ്കില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന രക്ഷയില്‍ വിശ്വസിക്കാന്‍ നമുക്കൊരിക്കലും കഴിയില്ല. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെട്ട സത്യം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണെന്ന് നാം തിരിച്ചറിയുകയും മുന്‍പെ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിച്ചിരുന്നപ്പോള്‍ നമുക്കുണ്ടായിരുന്ന സ്വയം കേന്ദ്രീകൃത അപസിദ്ധാന്തത്തെ നാം തിരിച്ചറിയുകയും വേണം.
ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തിലേക്ക് അവന്‍ നിങ്ങളെ നയിക്കും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ തങ്ങളുടെ പാപമോചനവും നിത്യജീവനും പ്രാപിക്കാന്‍ കഴിയുകയുള്ളൂ. തങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് ഈ സത്യത്തെ വിശ്വസിച്ചുകൊണ്ട് രക്ഷയുടെ കതകു തുറക്കുവാനും വിശുദ്ധ സ്ഥലത്ത് കടക്കുവാനും അപ്പോള്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുന്നതിനു മുമ്പ് നിങ്ങള്‍ക്കുണ്ടായിരുന്ന പഴയ വിശ്വാസത്തിന്‍റെ അപസിദ്ധാന്തത്തെ വിവേചിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്ക് രക്ഷിക്കപ്പെടാനാകില്ല എന്നതിനാല്‍ പാപത്തിന്‍റെ ശിക്ഷയാല്‍ നിങ്ങള്‍ കഷ്ടപ്പെടും. ഇത് സംഭവിച്ചാല്‍ വിശുദ്ധ സ്ഥലത്ത് കടക്കുവാനോ ജീവന്‍റെ അപ്പം കഴിക്കുവാനോ നിങ്ങള്‍ക്ക് കഴിയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തില്‍ വിശ്വസിച്ചുകൊണ്ട് വിശുദ്ധ സ്ഥലത്ത് പ്രവേശിച്ചെങ്കില്‍ മാത്രമേ ആവി പറക്കുന്ന ജീവന്‍റെ അപ്പം നിങ്ങള്‍ക്ക് നേടുവാന്‍ കഴിയുകയുള്ളൂ.
നീല നൂല്‍ ആയ തന്‍റെ സ്നാനത്തിലൂടെ നിങ്ങളുടെ പാപങ്ങളെ കഴുകി മാറ്റിയും ചുവപ്പ് നൂലായ ക്രൂശിലെ രക്തം ചിന്തലിലൂടെ നിങ്ങളുടെ പാപങ്ങളുടെ ശിക്ഷ ചുമക്കുകയും ചെയ്തതിലൂടെയാണ് കര്‍ത്താവ് നിങ്ങളെ ദൈവത്തിന്‍റെ മക്കളാക്കിയതെന്ന് തീര്‍ച്ചയായും നിങ്ങള്‍ തിരിച്ചറിയണം. നിങ്ങള്‍ക്ക് തികച്ചും അത്യാവശ്യമായ സത്യം ആണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്ന് നിങ്ങള്‍ വ്യക്തമായി തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നിങ്ങള്‍ക്ക് നല്‍കിയത് ദൈവമാണെന്ന് അറിയുകയും ഈ സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ദൈവസഭയിലേക്ക് വരുവാനും നീതിമാന്മാരോടൊപ്പം ജീവന്‍റെ അപ്പം പങ്കുവയ്ക്കുവാനും നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. 
 

കര്‍ത്താവിന്‍റെ മാംസം ജീവന്‍റെ അപ്പവും പാപമോച നവും ആകുന്നു

യോഹന്നാന്‍ 6:49-53 വരെ നമുക്ക് ശ്രദ്ധിക്കാം. “നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതോ, തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന് സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ മാംസം ആകുന്നു. ആകയാല്‍ യെഹൂദന്മാര്‍; നമുക്കു തന്‍റെ മാംസം തിന്നേണ്ടതിനു തരുവാന്‍ ഇവന് എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മില്‍ വാദിച്ചു. യേശു അവരോട് പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു; നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ജീവന്‍ ഇല്ല”. തന്‍റെ മാംസം തിന്നുകയും തന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കും എന്നാണ് യേശു പറഞ്ഞത്. ഈ വേദഭാഗം അര്‍ത്ഥമാക്കുന്നത് നാമെല്ലാവരും യേശുവിന്‍റെ മാംസം തിന്നണമെന്നും അവന്‍റെ രക്തം കുടിക്കണം എന്നുമാണ്.
അപ്പോള്‍ എങ്ങനെയാണ് നമുക്ക് യേശുവിന്‍റെ മാംസം തിന്നുവാനും അവന്‍റെ രക്തം കുടിക്കുവാനും കഴിയുന്നത്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് യേശുവിന്‍റെ മാംസം തിന്നുവാനും അവന്‍റെ രക്തം കുടിക്കുവാനും കഴിയുന്നത്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും യേശു ചുമന്നു എന്നു വിശ്വസിക്കുന്നതിലൂടെ നമുക്ക് അവന്‍റെ മാംസം തിന്നുവാനും നമ്മുടെ പാപങ്ങളെ യേശു തോളിലേറ്റി ക്രൂശില്‍ അവയുടെ ശിക്ഷാവിധി സഹിച്ചു എന്നു വിശ്വസിക്കുന്നതിലൂടെ അവന്‍റെ രക്തം കുടിക്കുവാനും നമുക്കു കഴിയും.
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെട്ട രക്ഷയുടെ പ്രവൃത്തികളിലൂടെ യേശു നമ്മുടെ പാപങ്ങളെ തുടച്ചു നീക്കി നമ്മെ ദൈവത്തിന്‍റെ സ്വന്തം മക്കളാക്കിത്തീര്‍ത്തെന്നും നാം വിശ്വസിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനു മുമ്പ് നിങ്ങള്‍ എങ്ങനെ വിശ്വസിച്ചിരുന്നു എന്ന വ്യത്യാസം ഇല്ലാതെ നിങ്ങളുടെ പഴയ വിശ്വാസം തെറ്റായിരുന്നുവെന്ന് നിങ്ങള്‍ തീര്‍ച്ചയായും അംഗീകരിക്കുകയും യേശുവിന്‍റെ മാംസവും രക്തവും സ്വീകരിക്കുന്നതിലൂടെയും വചനമാകുന്ന അപ്പം കഴിക്കുന്നതിലൂടെയും ഇപ്പോള്‍ വിശ്വാസത്തിന്‍റെ ചട്ടം നിങ്ങളുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും ഉയര്‍ത്തണം. 
യോഹന്നാന്‍ 6:53 പറയുന്നു, “ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ജീവന്‍ ഇല്ല”. ഇപ്പോള്‍ പോലും ഈ വേദഭാഗത്തെ തങ്ങളുടെ പദാര്‍ത്ഥാന്തരീകരണ ഉപദേശത്തിനായി വാദിക്കുവാന്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്. തിരുവത്താഴ ശുശ്രൂഷയില്‍ ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും വിശ്വാസത്താല്‍ ഈ കര്‍മ്മം ആചരിക്കുമ്പോള്‍ യേശുവിന്‍റെ യഥാര്‍ത്ഥ മാംസവും രക്തവും ആയിത്തീരുന്നു എന്നതാണ് ഈ ഉപദേശം. പക്ഷെ യോഹന്നാന്‍ 6:53 ലുള്ള ഈ വേദഭാഗം പദാര്‍ത്ഥാന്തരീകരണ ഉപദേശത്തില്‍ നിന്നും വളരെ ദൂരെയാണെന്നും വാസ്തവത്തില്‍ ഇത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ചാണ് പറയുന്നതെന്നും നാം തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം.
തിരുവത്താഴ സമയത്ത് നിങ്ങള്‍ വരിയില്‍ നില്‍ക്കുകയും പുരോഹിതന്‍ ഒരു കഷണം അപ്പം നിങ്ങളുടെ വായില്‍ വച്ചു തരികയും ചെയ്യുമ്പോള്‍ അത് യഥാര്‍ത്ഥമായും യേശുവിന്‍റെ ശരീരമായി മാറുന്നുണ്ടോ? ഇല്ല. യേശു ഈ ഭൂമിയിലേക്ക് വന്നു എന്നും സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ചുമന്ന് ശുദ്ധീകരിച്ചുവെന്നും ക്രൂശിലേക്ക് ഈ പാപങ്ങളെ ചുമന്ന് മരിക്കുകയും അതുവഴി മരണത്തില്‍ നിന്നും നമ്മെ രക്ഷിച്ചുവെന്നും വിശ്വസിക്കുന്നതിലൂടെ നമുക്ക് യേശുവിന്‍റെ മാംസം തിന്നുവാനും അവന്‍റെ രക്തം കുടിക്കുവാനും കഴിയും.
നീലയും ചുവപ്പും നൂലുകളിലൂടെ യേശു നമ്മുടെ പാപങ്ങളെ ചുമന്ന് തന്‍റെ സ്വന്തം ശരീരത്തില്‍ പാപത്തിന്‍റെ ശിക്ഷ വഹിച്ചതിലൂടെ നമ്മെ രക്ഷിച്ചു എന്ന സത്യത്തില്‍ വിശ്വസിക്കുന്നവരാണ് യേശുവിന്‍റെ മാംസം തിന്നുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവര്‍. യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും രക്തത്തിലും ഉള്ള നമ്മുടെ വിശ്വാസത്തിലൂടെ നാം യേശുവിന്‍റെ മാംസം തിന്നുകയും രക്തം കുടിക്കുകയും വേണം.
തന്നിലേക്ക് കടത്തിവിടപ്പെട്ട നമ്മുടെ പാപങ്ങളെ സ്വീകരിക്കുവാന്‍ യേശു സ്നാപകയോഹന്നാനാല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടു. നമുക്ക് മത്തായി 3:15-17 വരെ ശ്രദ്ധിക്കാം, “യേശു അവനോട്: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു. എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു; ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നത് കണ്ടു; ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ശബ്ദവും ഉണ്ടായി”.
യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ യേശു സകലപാപങ്ങളും ചുമക്കുകയും ക്രൂശില്‍ മരിക്കുകയും ചെയ്തതു കാരണമാണ് അവന്‍ ദൈവത്തിന്‍റെ സകല നീതിയും നിവര്‍ത്തിച്ചത്. യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ യേശുക്രിസ്തുവിലേക്ക് ലോകത്തിന്‍റെ സകല പാപങ്ങളും കടത്തിവിടപ്പെട്ടു എന്ന സുവിശേഷ സത്യത്തില്‍ വിശ്വസിക്കുന്ന നമ്മുടെ വിശ്വാസമാണ് യേശുവിന്‍റെ മാംസം തിന്നുവാനും അവന്‍റെ രക്തം കുടിക്കുവാനും നമ്മെ യോഗ്യരാക്കുന്ന സത്യവിശ്വാസം.
ഈ സത്യം നിങ്ങള്‍ തിരിച്ചറിയുന്നുവെങ്കില്‍ നിങ്ങള്‍ വിശ്വാസത്താല്‍ യേശുവിന്‍റെ മാംസം തിന്നു കഴിഞ്ഞു. ലോകത്തിലെ നിങ്ങളുടെ പാപങ്ങളെല്ലാം ഒരിക്കലായി യേശുക്രിസ്തുവിലേക്ക് കടത്തിവിടപ്പെട്ടു എന്നതാണ് സത്യം. ആകയാല്‍ ഇതിനെ നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് വിശ്വസിക്കേണം എന്നത് നിര്‍ണായക പ്രാധാന്യം ഉള്ളതാണ്. യേശുവിന്‍റെ മാംസം കഴിക്കുവാന്‍ നിങ്ങളെ യോഗ്യരാക്കുന്ന വിശ്വാസം ആണ് ഈ വിശ്വാസം. യേശുവിന്‍റെ സ്നാനത്തിലൂടെ നിങ്ങളുടെ പാപങ്ങള്‍ അവങ്കലേക്ക് കടത്തിവിടപ്പെട്ടു. നിങ്ങളിത് വിശ്വസിക്കുമ്പോള്‍ മാത്രമേ യേശുവിന്‍റെ മാംസം തിന്നുവാന്‍ നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. യേശുവിനെ സ്നാനപ്പെടുത്തിയതിനു ശേഷം സ്നാനപകയോഹന്നാന്‍ വിളിച്ചു പറഞ്ഞു. “ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹന്നാന്‍ 1:29).
തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെ യേശു സ്വീകരിച്ചതിനാലാണ് അവയെ മുഴുവന്‍ തന്‍റെ ശരീരത്തില്‍ ചുമക്കുകയും ക്രൂശിക്കപ്പെടുകയും തന്‍റെ രക്തം ചിന്തി മരിക്കുകയും ചെയ്തത്. അപ്രകാരം ക്രൂശിക്കപ്പെടുകയും തന്‍റെ ഇരു കൈകാലുകളിലും ആണി അടിക്കപ്പെടുകയും തന്‍റെ രക്തം ചിന്തി താന്‍ മരിക്കുകയും ചെയ്ത നിമിഷത്തില്‍ “നിവൃത്തിയായി” എന്നു യേശു വിളിച്ചു പറഞ്ഞു. മൂന്നാം ദിവസം അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. 40 ദിവസം തന്‍റെ സാക്ഷ്യം വഹിച്ചു. അവന്‍ ആയിരുന്നതുപോലെ തന്നെ സ്വര്‍ഗ്ഗാരോഹണം ചെയ്തു. അവനിപ്പോള്‍ പിതാവാം ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു. സ്വര്‍ഗത്തിലേക്ക് പോയതു പോലെ മടങ്ങി വരുമെന്നും അവന്‍ വാഗ്ദത്തം ചെയ്തു. നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് ഈ സത്യത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് നിങ്ങള്‍ക്ക് യേശുവിന്‍റെ മാംസം തിന്നുവാനും അവന്‍റെ രക്തം കുടിക്കുവാനും കഴിയുന്നത്. നമ്മുടെ ഹൃദയാന്തര്‍ഭാഗത്ത് സത്യമായും നാം വിശ്വസിക്കുമ്പോഴാണ് യേശുവിന്‍റെ മാംസം തിന്നുവാനും അവന്‍റെ രക്തം കുടിക്കുവാനും നമുക്കു കഴിയുന്നത്. ഈ വിശ്വാസത്താലാണ് വിശുദ്ധ സ്ഥലത്തെ അപ്പം തിന്നുവാനും നമുക്കു കഴിയുന്നത്.
നാം കൂടിവരുമ്പോഴൊക്കെയും അവന്‍റെ മാംസത്തെയും രക്തത്തെയും നാമെല്ലായ്പോഴും ഓര്‍ക്കേണമെന്ന് നമ്മുടെ കര്‍ത്താവ് നമ്മോട് കല്പിച്ചു (1 കൊരിന്ത്യര്‍ 11:26). അപ്രകാരം നാം കൂടി വരുമ്പോഴൊക്കെയും എല്ലാ സമയത്തും യേശുവിന്‍റെ മാംസത്തെയും രക്തത്തെയും നാം സ്മരിക്കണം. നാം കൂടി വരുമ്പോഴെല്ലാം വിശ്വാസത്താല്‍ യേശുവിന്‍റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യേണമെന്നിരിക്കെ തിരുവത്താഴം എന്നത് ഒരു ഔപചാരിക ആചാരമായി എങ്ങനെ കാണാന്‍ കഴിയും?
യേശു തന്‍റെ ശരീരത്തില്‍ പാപങ്ങളെ ചുമന്ന സ്നാനത്തിലും ക്രൂശിലെ തന്‍റെ യാഗരക്തത്തിലും നാം വിശ്വസിക്കുന്നതിനാല്‍ ദിനംതോറും അവന്‍റെ മാംസത്തെയും രക്തത്തെയും വിശ്വാസത്താല്‍ നാം ഓര്‍ക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തില്‍ നാം വിശ്വസിക്കുന്നതിനാലാണ് ദിനംതോറും അവന്‍റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നത്. യേശു പറഞ്ഞതു പോലെ, “എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യ ജീവന്‍ ഉണ്ട്”. (യോഹന്നാന്‍ 6:54) അന്ത്യനാളില്‍ തന്‍റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്തവരെ അവന്‍ ഉയിര്‍പ്പിക്കും.
നമ്മുടെ വിശ്വാസം യേശുവിന്‍റെ മാംസം തിന്നുവാനും അവന്‍റെ രക്തം കുടിക്കുവാനും നമ്മെ അനുവദിക്കുന്നില്ലെങ്കില്‍ അത് വഴിതെറ്റിയ വിശ്വാസമാണെന്ന് നാം തീര്‍ച്ചയായും അംഗീകരിക്കണം. നമ്മുടെ കര്‍ത്താവ് പറഞ്ഞു, “എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യ ജീവന്‍ ഉണ്ട്. ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. എന്‍റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു. എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാന്‍ പിതാവിന്‍മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്‍ മൂലം ജീവിക്കും” (യോഹന്നാന്‍ 6:54-57).
വിശ്വാസത്താല്‍ കര്‍ത്താവിന്‍റെ മാംസം തിന്നുകയും അവന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്‍ അവന്‍മൂലം ജീവിക്കും. നേരെ മറിച്ച് കര്‍ത്താവിന്‍റെ മാംസം തിന്നാതെയും രക്തം കുടിക്കാതെയും ഇരിക്കുന്നവര്‍, വിശ്വസിച്ചിട്ടില്ലായ്കയാല്‍ മരിച്ചു പോകും. നമുക്ക് വിശ്വാസത്താല്‍ യേശുവിന്‍റെ മാംസം തിന്നുവാനും രക്തം കുടിക്കുവാനും ഒരു പ്രയാസവും ഇല്ല. 
ദൈവ രാജ്യത്തില്‍ പ്രവേശിക്കുവാനായി നാമെല്ലാവരും രക്ഷയുടെ ഒരു പരീക്ഷ എഴുതണം എന്ന് ഒരു നിമിഷം സങ്കല്പിക്കുക. അതിലെ ചോദ്യങ്ങളിലൊന്ന്, “യേശുവിന്‍റെ മാംസം തിന്നുവാനും രക്തം കുടിക്കുവാനും നമ്മെ സഹായിക്കുന്ന വിശ്വാസമേത്?” എന്നായാല്‍ നിങ്ങളെങ്ങനെ ഈ ചോദ്യത്തിന് ഉത്തരം നല്‍കും? യേശുവിന്‍റെ മാംസവും രക്തവും കൂടിച്ചേര്‍ന്നതാണ് സത്യം എന്നിരിക്കെ വാസ്തവത്തില്‍ അവന്‍റെ രക്തം മാത്രം കുടിക്കുന്ന അവര്‍ക്ക് നാം അവന്‍റെ മാംസവും തിന്നു എന്നു പറയാന്‍ കഴിയുമോ? യേശുവിന്‍റെ സ്നാനവും ക്രൂശും എന്ന് തീര്‍ച്ചയായും നമ്മള്‍ ഉത്തരമെഴുതും. യേശുവിന്‍റെ മാംസം തിന്നുകയും തന്‍റെ രക്തം കുടിക്കുകയും ചെയ്തെങ്കില്‍ മാത്രമേ നമുക്ക് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. നാം മുമ്പെ തെറ്റായി വിശ്വസിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ യേശുവിന്‍റെ മാംസം തിന്നുകയും അവന്‍റെ രക്തം കുടിക്കുയും ചെയ്യുവാനായി നമ്മുടെ ഹൃദയങ്ങളെ തിരിച്ചാല്‍ ഈ പരീക്ഷ നമുക്ക് ജയിക്കാന്‍ കഴിയും. യേശുവിന്‍റെ മാംസത്തിലും രക്തത്തിലും നാം ഇപ്പോള്‍ വിശ്വസിച്ചാല്‍ ഈ നിമിഷം തന്നെ പരീക്ഷ ആവശ്യമാകുംവണ്ണം നമുക്ക് ജയിക്കാന്‍ കഴിയും.
മനുഷ്യര്‍ പുറംമോടി നോക്കുമ്പോള്‍ ദൈവം ഹൃദയത്തിന്‍റെ ഉള്ളിലാണ് നോക്കുന്നത്. ആകയാല്‍ യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും നാം വിശ്വസിക്കുമ്പോള്‍ നമ്മള്‍ യേശുവിന്‍റെ മാംസം തിന്നുകയും അവന്‍റെ രക്തം കുടിക്കുകയും ആണ് ചെയ്യുന്നത്. നമ്മുടെ ഹൃദയങ്ങളില്‍ വാസ്തവമായും യേശുവിന്‍റെ മാംസത്തിലും രക്തത്തിലും ഉള്ള വിശ്വാസം ഉണ്ടോ എന്നു കാണുവാനാണ് ദൈവം നമ്മുടെ ഹൃദയത്തിന്‍റെ ഉള്ളിലേക്ക് നോക്കുന്നത്. നമ്മുടെ ഹൃദയാന്തര്‍ഭാഗത്തായി യേശുവിന്‍റെ മാംസത്തിലും രക്തത്തിലും നാം വിശ്വസിക്കുന്നില്ലെങ്കില്‍ പാപത്തില്‍ നിന്നും നാം രക്ഷിക്കപ്പെട്ടിട്ടില്ല. മുമ്പെ നിങ്ങള്‍ എങ്ങനെ വിശ്വസിച്ചിരുന്നാലും ശരി, യേശുവിന്‍റെ മാംസത്തിലും രക്തത്തിലും വിശ്വസിക്കുന്ന വിശ്വാസം ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. 
ഈ ലോകത്തിലെ അനേകം മതവാദികള്‍ പദാര്‍ത്ഥാന്തരീകരണ ഉപദേശത്തിലെ സത്യാവസ്ഥയെക്കുറിച്ച് അന്തമില്ലാത്ത ചര്‍ച്ചയിലാണ്. വാസ്തവത്തില്‍ ആവശ്യമായിട്ടുള്ളത് യേശുവിന്‍റെ മാംസം തിന്നുവാനും അവന്‍റെ രക്തം കുടിക്കുവാനും നമ്മെ ഒരുക്കുന്ന വിശ്വാസം മാത്രമാണ്. പക്ഷെ നമ്മുടെ ഹൃദയങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ. സുവിശേഷത്തിലൂടെ നമ്മുടെ ഹൃദയാന്തര്‍ഭാഗത്ത് യേശുവില്‍ വിശ്വസിക്കുന്നത് സാക്ഷാല്‍ അപ്പം തിന്നുന്നതും സാക്ഷാല്‍ പാനീയം കുടിക്കുന്നതുമാണ്. 
 

നമ്മുടെ പാപമോചനമായി യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും നാം വിശ്വസിക്കണം    

“എന്‍റെ രക്തം സാക്ഷാല്‍ പാനീയം ആകുന്നു” (യോഹന്നാന്‍ 6:55) എന്ന് നമ്മുടെ കര്‍ത്താവ് പറഞ്ഞു. പാപത്തിന്‍റെ ശിക്ഷ നമ്മുടെ കര്‍ത്താവ് ക്രൂശില്‍ സഹിച്ചു. സ്നാനപ്പെട്ടതിലൂടെയും ക്രൂശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെയും യേശു നമ്മുടെ പാപങ്ങളെ ചുമന്നു എന്ന് വിശ്വസിക്കുന്ന വിശ്വാസമാണ് അവന്‍റെ രക്തം കുടിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്ന വിശ്വാസം. യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ യേശു നമ്മുടെ, നിങ്ങളുടെ മക്കള്‍, മാതാപിതാക്കള്‍, നമ്മില്‍ ഓരോരുത്തരും ഉള്‍പ്പെടെ, സകല പാപങ്ങളും ചുമക്കുകയും ക്രൂശില്‍ തന്‍റെ രക്തം ചൊരിഞ്ഞതിലൂടെ ഈ പാപങ്ങളുടെ എല്ലാ ശിക്ഷാവിധിയും അവന്‍ സഹിക്കുകയും ചെയ്തു. ഈ ലോകത്തുള്ള സകലരുടെയും പാപത്തിന്‍റെ പ്രശ്നങ്ങള്‍ യേശു പരിഹരിച്ചു. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ ചുമന്നു എന്നും ക്രൂശിലെ തന്‍റെ രക്തത്തിലൂടെ നമ്മുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ടു എന്നും വിശ്വസിക്കുന്നതാണ് വിശ്വാസത്താല്‍ യേശുവിന്‍റെ രക്തം കുടിക്കുന്ന പ്രവൃത്തി.
ഇന്നത്തെ ലോകത്ത് തങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നുവെന്ന് വാക്കുകളില്‍ മാത്രം പറയുന്ന അനേകരുണ്ട്. എന്നാല്‍ അവര്‍ യേശുവിന്‍റെ മാംസത്തിലും രക്തത്തിലും പൂര്‍ണമായി വിശ്വസിക്കുന്നില്ല. യേശുവിന്‍റെ മാംസത്തിലും രക്തത്തിലും പൂര്‍ണ വിശ്വാസം ഇല്ലാത്ത ഒരാളുടെയും പാപങ്ങള്‍ മോചിക്കപ്പെടുന്നില്ല. ക്രൂശിലെ രക്തം മാത്രമാണ് ഏക സത്യം എന്ന് നിങ്ങള്‍ മുമ്പ് വിശ്വസിച്ചിരുന്നിട്ടുണ്ടാവാം. പക്ഷെ ഇപ്പോള്‍ യഥാര്‍ത്ഥ സത്യം നിങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് തീര്‍ച്ചയായും യേശുവിന്‍റെ മാംസത്തിലും രക്തത്തിലും വ്യക്തമായി വിശ്വസിക്കുന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ രക്ഷിക്കപ്പെട്ടതായി ദൈവം പരിഗണിക്കുകയുള്ളൂ. എന്നാല്‍, നേരെ മറിച്ച് ഈ പ്രശ്നത്തില്‍ രക്ഷയുടെ വ്യക്തമായ രേഖ നിങ്ങള്‍ വരയ്ക്കുന്നില്ലെങ്കില്‍- അതായത് ഹൃദയാന്തര്‍ഭാഗത്തായി യേശുവിന്‍റെ മാംസത്തിലും രക്തത്തിലും വിശ്വസിക്കുന്ന വിശ്വാസത്താല്‍ നേടിയ പാപമോചനത്തെക്കുറിച്ച് -നിങ്ങളുടെ വിശ്വാസം ദൈവത്താല്‍ അംഗീകരിക്കപ്പെടില്ല.
നമ്മുടെ കര്‍ത്താവ് പറഞ്ഞു. “എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു” (യോഹന്നാന്‍ 6:56). എന്നാല്‍ വിശ്വാസത്താല്‍ യേശുവിന്‍റെ മാംസം തിന്നുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നമുക്ക് ദൈവസാന്നിധ്യത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയില്ല. യേശുവിന്‍റെ മാംസത്തിലും രക്തത്തിലും വിശ്വസിക്കുന്ന ഈ വിശ്വാസം ഇല്ലാത്ത ആര്‍ക്കും തന്നെ കര്‍ത്താവില്‍ വസിക്കുവാനും കഴിയില്ല. യേശുവിന്‍റെ മാംസത്തിലും രക്തത്തിലും വിശ്വസിക്കുന്ന ഈ വിശ്വാസത്തില്‍ നിന്നും വിശുദ്ധന്മാരില്‍ ആരും തന്നെയോ നമ്മുടെ സഭകളിലെ പ്രവര്‍ത്തകരോ, ദൈവവേലക്കാരോ ദുരന്തഹേതുവായി ഇതില്‍ നിന്നും അകന്നുപോകാതിരിക്കട്ടെ എന്നതാണ് എന്‍റെ ആത്മാര്‍ത്ഥമായ പ്രത്യാശ.
സോദോമും ഗോമോറയും തീയിനാല്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ ലോത്ത് തങ്ങളോട് പറഞ്ഞ ജീവന്‍റെ ദൈവവചനം തന്‍റെ മരുമക്കള്‍ ഒരു തമാശയായിട്ടാണ് എടുത്തത്. ദൈവവചനത്തെ ഗൗരവമായി എടുക്കാത്തവരുടെമേല്‍ എഴുതപ്പെട്ടിരിക്കുന്ന പ്രകാരം ദൈവം തന്‍റെ ന്യായവിധി വരുത്തും. അവിശ്വാസികള്‍ തങ്ങളുടെ അവിശ്വാസമെന്ന പാപത്തിനായി ശിക്ഷിക്കപ്പെടും. തങ്ങളുടെ പാപം നിമിത്തം അവര്‍ നശിപ്പിക്കപ്പെടും. വെറുതെ ചിരിച്ച് തള്ളിക്കളയേണ്ടുന്ന ഒരു കാര്യമല്ലിത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം യേശുവിന്‍റെ മാംസത്തിലും രക്തത്തിലും ഉള്ള വിശ്വാസത്തെ കുറിക്കുന്നു. ഈ സത്യത്തില്‍ വിശ്വസിച്ചതിലൂടെയാണ് നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെട്ടതും നിത്യജീവന്‍ നാം നേടിയതും. യേശുവിന്‍റെ മാംസത്തിലും രക്തത്തിലും ഉള്ള വിശ്വാസം, നാം വിശ്വസിക്കുന്ന സത്യ സുവിശേഷവും യഥാര്‍ത്ഥ സത്യവും ആകയാല്‍ ഈ വിശ്വാസത്തെ നമ്മുടെ ഹൃദയങ്ങളില്‍ നാം സൂക്ഷിക്കണം. വിശ്വാസത്തിന്‍റെ ചട്ടം ഉയരത്തില്‍ പണിഞ്ഞു കൊണ്ട് നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തിന്‍റെ സകല വചനങ്ങളും ആദ്യം തന്നെ നാം ഉറപ്പിക്കുകയും നമ്മില്‍ നിന്ന് വഴുതിപ്പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യണം. നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിച്ചുകൊണ്ട്, യേശുവിന്‍റെ മാംസത്താലും രക്തത്താലും പാപികളുടെ സകല അകൃത്യങ്ങളെയും ദൈവം തുടച്ചു നീക്കി എന്ന സത്യത്തെ നാം അംഗീകരിക്കണം.
നിങ്ങളെല്ലാവരും കര്‍ത്താവു പൂര്‍ത്തീകരിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുമെന്നും നിങ്ങളെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന രക്ഷയുടെ അപ്പം തിന്നുമെന്നും അതുവഴി നിത്യജീവന്‍ പ്രാപിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.