(പുറപ്പാട് 30:1-10)
“ധൂപം കാട്ടുവാന്‍ ഒരു ധൂപപീഠവും ഉണ്ടാക്കേണം. ഖദിരമരം കൊണ്ടു അതു ഉണ്ടാക്കേണം. അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടുമുഴം ഉയരവും ആയിരിക്കേണം. അതിന്‍റെ കൊമ്പുകള്‍ അതില്‍ നിന്നു തന്നേ ആയിരിക്കേണം. അതിന്‍റെ മേല്പലകയും ചുറ്റും അതിന്‍റെ പാര്‍ശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കം കൊണ്ടു പൊതിയേണം. അതിനു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം. ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ അതിന്‍റെ വക്കിനു കീഴെ ഇരു പുറത്തും ഈ രണ്ടു പൊന്‍വളയവും ഉണ്ടാക്കേണം. അതിന്‍റെ രണ്ടു പാര്‍ശ്വത്തിലും അവയെ ഉണ്ടാക്കേണം. തണ്ടുകള്‍ ഖദിരമരം കൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം. തണ്ടുകള്‍ ഖദിരമരം കൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം. സാക്ഷ്യപെട്ടകത്തിന്‍റെ മുമ്പിലും ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്‍റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലക്കു മുമ്പാകെ അതു വെക്കേണം. അഹരോന്‍ അതിന്മേല്‍ സുഗന്ധധൂപം കാട്ടേണം. അവന്‍ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോള്‍ അങ്ങനെ ധൂപം കാട്ടേണം. അഹരോന്‍ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറ തലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം. നിങ്ങള്‍ അതിന്മേല്‍ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അര്‍പ്പിക്കരുത്. അതിന്മേല്‍ പാനീയയാഗം ഒഴിക്കയുമരുതു. സംവത്സരത്തില്‍ ഒരിക്കല്‍ അഹരോന്‍ അതിന്‍റെ കൊമ്പുകള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്‍റെ രക്തം കൊണ്ടു അവന്‍ തലമുറയായി വര്‍ഷാന്തര പ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവെക്കു അതിവിശുദ്ധം”.
ധൂപപീഠം പ്രാര്‍ത്ഥനയുടെ സ്ഥലമായിരുന്നു
ഖദിരമരം കൊണ്ടുണ്ടാക്കിയ ധൂപപീഠം സമചതുരാകൃതിയുള്ളതും ഇതിന്‍റെ നീളവും വീതിയും ഒരു മുഴവും (45 സെ.മീ, 1.5 അടി) രണ്ടു മുഴം ഉയരവും ഉള്ളതായിരുന്നു. വിശുദ്ധ സ്ഥലത്തിനകത്ത് സ്ഥാപിച്ചിരുന്ന ധൂപപീഠം പൂര്‍ണമായും സ്വര്‍ണം പൊതിഞ്ഞതും ചുറ്റുമായി സ്വര്‍ണം കൊണ്ടുള്ള വക്കും പിടിപ്പിച്ചതായിരുന്നു. ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാന്‍ വക്കിനു കീഴെ നാലു സ്വര്‍ണ വളയങ്ങളും ഉണ്ടായിരുന്നു. ഈ ധൂപപീഠത്തില്‍ വിശുദ്ധമായ അഭിഷേകതൈലവും സുഗന്ധധൂപവും മാത്രമല്ലാതെ മറ്റൊന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു (പുറപ്പാട്. 30:20-25).
പ്രാര്‍ത്ഥനയുടെ ധൂപം ദൈവത്തിന് അര്‍പ്പിച്ചിരുന്ന സ്ഥലമായിരുന്നു ധൂപപീഠം. എന്നാല്‍ ധൂപപീഠത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനു മുമ്പായി ഈ പീഠത്തില്‍ നിന്ന് ദൈവത്തിനോട് പ്രാര്‍ത്ഥിക്കുവാന്‍ നാം യോഗ്യരാണോ എന്ന് നാം ആദ്യം കണ്ടെത്തണം. വിശുദ്ധനായ ദൈവത്തിനു മുന്‍പെ പ്രാര്‍ത്ഥിക്കുവാന്‍ യോഗ്യത അന്വേഷിക്കുന്നവര്‍ വിശ്വാസത്താല്‍ അവന്‍റെ/ അവളുടെ പാപങ്ങളെ കഴുകിക്കളഞ്ഞ് ആദ്യം തന്നെ പാപമില്ലാത്തവരായി തീരണം. അങ്ങനെ ചെയ്യുന്നവനായി ഒരുവന്‍ ഹോമയാഗത്തിലും പിച്ചളത്തൊട്ടിയിലുമുള്ള വിശ്വാസത്തിലൂടെ അവന്‍റെ/അവളുടെ പാപങ്ങളെയും ശുദ്ധീകരിച്ചിരിക്കേണം.
ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല (യെശയ്യാവ് 59:1-3). എന്തുകൊണ്ട്? കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ സകല പാപങ്ങളെയും കഴുകിക്കളഞ്ഞവരെ മാത്രമേ ദൈവം അംഗീകരിക്കുന്നുള്ളൂ. നീല, ധൂമ്രം, ചുവപ്പുനൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യത്തിലൂടെ ദൈവം നമ്മുടെ പാപങ്ങളും കഴുകിക്കളഞ്ഞു എന്നതാണിതിനു കാരണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവം നീതിമാന്മാരുടെ പ്രാര്‍ത്ഥനയില്‍ മാത്രമേ പ്രസാദിക്കുന്നുള്ളൂ (സങ്കീ. 34:15, 1 പത്രൊസ് 3:12).
സകലമനുഷ്യരുടെയും പ്രകൃതവും യാഥാര്‍ത്ഥ്യവും
സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിങ്ങളും ഞാനും ഉള്‍പ്പെടുന്ന സകല മനുഷ്യരും അടിസ്ഥാനപരമായി പാപം നിറഞ്ഞ വിത്തായി ജനിക്കുന്നുവെന്നും ആകയാല്‍ അവരെല്ലാവരും പാപം ചെയ്യുന്നു എന്നും കാണുവാന്‍ കഴിയും. ജനങ്ങള്‍ ജന്മപാപത്തോടൊപ്പം ജനിക്കുന്നതിനാല്‍ തങ്ങളുടെ ജീവിതത്തില്‍ തിന്മ പ്രവൃത്തികള്‍ ചെയ്യാതിരിക്കാന്‍ അവര്‍ക്കു കഴിയില്ല. നിങ്ങള്‍ ആരു തന്നെ ആയിരുന്നാലും നിങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. നാമെല്ലാവരും നരകത്തില്‍ വീഴുന്നതു ഒഴിവാക്കുവാന്‍ കഴിയാത്ത ദുഷ്ടരായിരുന്നു എന്ന് ദൈവമുമ്പാകെ അംഗീകരിക്കുവാന്‍ നമുക്കു കഴിയും. എല്ലാത്തിനും പുറമെ, നമ്മുടെ പ്രവൃത്തികളെ ദൈവമുമ്പാകെ നാം ന്യായം വിധിക്കുമെങ്കില്‍ പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് പ്രഖ്യാപിക്കുന്ന ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ച് അവന്‍റെ നീതിയുള്ള പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും.
കാരണം മനുഷ്യരുടെ ഹൃദയത്തില്‍ നിന്നും പുറത്തുവരുന്നത് ദുഷിച്ച ചിന്തകളായ കൊലപാതകം, വ്യഭിചാരം, അഹങ്കാരം, മൂഢത തുടങ്ങിയവയെല്ലാം ആണ്. സമയം കിട്ടുമ്പോഴെല്ലാം അവര്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നു (മര്‍ക്കൊസ് 7:21-27). അടിസ്ഥാനപരമായി തിന്മ ചെയ്യുന്നവരുടെ വിത്തായി ജനിക്കുകയും സാഹചര്യം അനുവദിക്കുമ്പോഴും അവസരം കിട്ടുമ്പോഴുമെല്ലാം പാപം ചെയ്യുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതിരിക്കുന്ന മനുഷ്യഹൃദയങ്ങള്‍ക്ക് ദൈവമുമ്പാകെ ലജ്ജ കൂടാതെയിരിക്കാന്‍ എങ്ങനെ കഴിയും? മാനുഷിക പ്രയത്നങ്ങളാല്‍ ഇത് അസാധ്യമാണ്. എന്നാല്‍ ദൈവമുമ്പാകെ ലജ്ജ കൂടാതെ ഇരിക്കാന്‍ നമ്മെ സഹായിക്കുന്ന ഒരേ ഒരു വിശ്വാസം ഇവിടെയുണ്ട്. നമ്മുടെ സകല പാപങ്ങളെയും കഴുകിക്കളഞ്ഞ് ദൈവ മുമ്പാകെ ലജ്ജിക്കാതവണ്ണം നില്‍ക്കുവാന്‍ നമ്മെ യോഗ്യരാക്കുന്ന സത്യത്തെ, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും നിര്‍മ്മിതമായ ആ സത്യത്തെ നാമെല്ലാവരും അറിയുകയും വിശ്വസിക്കുകയും വേണം. അപ്രകാരം, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്കെല്ലാവര്‍ക്കും തികച്ചും ആവശ്യമുള്ളതായി തീരുന്നു.
നാമെല്ലാവരും നമ്മുടെ പാപം നിമിത്തം നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്ന കാര്യം നിരസിക്കുവാന്‍ ആര്‍ക്കും തന്നെ കഴിയില്ല, മറിച്ച് ഈ വിധിയെ അംഗീകരിക്കുവാനേ കഴിയുകയുള്ളൂ. തങ്ങള്‍ നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്ന് ദൈവമുമ്പാകെ അംഗീകരിക്കുന്നവര്‍ക്ക് ദൈവം നല്‍കിയ രക്ഷയെ തങ്ങളുടെ ഹൃദയത്തില്‍ വിശ്വസിക്കുവാനും വലിയ പ്രയാസം ഉണ്ടാവില്ല. ആത്മാര്‍ത്ഥതയോടും പൂര്‍ണ്ണസത്യത്തോടും കൂടി ദൈവത്തെ നാം എതിരേല്‍ക്കുമ്പോള്‍, വഞ്ചനാപരമായി നമ്മുടെ ഹൃദയങ്ങളെ അവനില്‍ നിന്നും മറച്ചുപിടിക്കുവാന്‍ നമുക്ക് കഴിയില്ല. ആകയാല്‍, നീതിമാനായ ദൈവത്തിന്‍റെ നീതിയെ നാം അംഗീകരിക്കാന്‍ ഇടവരുന്നു. തങ്ങളുടെ പാപങ്ങള്‍ നിമിത്തം, ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയാല്‍ ശിക്ഷിക്കപ്പെടുന്നതു ഒഴിവാക്കാനാവാത്ത ഒരു സ്ഥാനത്താണ് ഓരോരുത്തരും നില്‍ക്കുന്നത്.
സകല പാപികള്‍ക്കും തങ്ങളുടെ സ്വന്തം ചിന്തകളുടെയോ മതവിശ്വാസത്തിന്‍റെയോ മൂടുപടം ധരിക്കുവാന്‍ അനുവദിക്കുന്ന ഒരു നിയമമല്ല, പാപത്തിന്‍റെ ശമ്പളം മരണം എന്ന് പ്രഖ്യാപിക്കുന്ന ദൈവത്തിന്‍റെ നീതിയുള്ള നിയമം. കാരണം ദൈവത്തിന്‍റെ നിയമം വിശദവും, കൃത്യവും നീതിയുള്ളതുമാണ്. ഇതിനുമുമ്പേ നില്‍ക്കുന്നവരെ അവന്‍/ അവള്‍ അവന്‍റെ/ അവളുടെ പാപം നിമിത്തം നരകത്തിലേയ്ക്ക് പോകേണ്ടവരാണെന്ന് അംഗീകരിക്കുവാന്‍ ഇത് നിര്‍ബന്ധിക്കുന്നു. തങ്ങളുടെ തീരെച്ചെറിയ പാപങ്ങള്‍ക്കുപോലും ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷപ്പെടാന്‍ ആവില്ലെന്ന് സകല പാപികളും തിരിച്ചറിയാന്‍ ഇടവരുന്നു.
ആകയാല്‍, നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ വിടുവിക്കുന്ന ഒരു രക്ഷകനെയാണ് നമുക്കാവശ്യം. ഈ രക്ഷകനാരെന്ന് നാം കണ്ടെത്തുകയും വേണം. സകല മാനവജാതിയുടെയും രക്ഷകനായ യേശുക്രിസ്തുവാണിത്. ഈ ഭൂമിയിലേക്കിറങ്ങി വന്ന രക്ഷകനാണ് അവന്‍. ലോകത്തിന്‍റെ പാപം ചുമക്കുവാനായി യോഹന്നാനില്‍ നിന്നും സ്നാനമേറ്റവന്‍, ക്രൂശിക്കപ്പെടുകയും സകല പാപികളുടെയും അതിക്രമങ്ങളുടെ ശിക്ഷ സഹിക്കുകയും ചെയ്തവന്‍, അതുവഴി സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചവന്‍.
പാപമോചനം പ്രാപിക്കുക എന്നത് അതീവ ദുഷ്ക്കരമായിരിക്കുമെന്ന് നമുക്കെല്ലാം തെറ്റിദ്ധാരണയുണ്ട്. വാസ്തവത്തില്‍ നാം ചിന്തിച്ചിരുന്നത് ബൈബിള്‍ മുഴുവനും അറിഞ്ഞാല്‍ മാത്രമേ നാം രക്ഷിക്കപ്പെടുകയുള്ളൂ എന്നായിരുന്നു; അഥവാ നമ്മുടെ രക്ഷയ്ക്ക് ചില സത്പ്രവൃത്തികള്‍ ആവശ്യമാണ് എന്നായിരുന്നു. എന്നാല്‍ ദൈവത്താല്‍ നല്കപ്പെട്ട സത്യം വ്യത്യസ്തമായിരുന്നു. നമ്മുടെ മനഃസാക്ഷിയെ ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു മുമ്പാകെ പരിശോധിക്കുക വഴി സകല പാപങ്ങളില്‍ നിന്നും രക്ഷ നേടുവാനുള്ള മാര്‍ഗം തുറന്നു കാണിച്ചത് രക്ഷയുടെ ഈ സത്യമാണ്. നമ്മുടെ ഹൃദയങ്ങളിലെ സകല പാപങ്ങളെയും തിരിച്ചറിയുന്നതിലൂടെയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെയും ആണ് ഈ വഴി തുറന്നത്. സമാഗമനകൂടാരവാതിലില്‍ വെളിപ്പെട്ടിരുന്ന നിഴലാണീ സത്യം.
മാനവരാശിയുടെ പാപമോചനം വരുന്നത് നീല, ധൂമ്ര, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും പൂര്‍ത്തീകരിക്കപ്പെട്ട വിലയേറിയ രക്ഷയുടെ സത്യത്തില്‍ നിന്നുമാണ്. ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് സകലര്‍ക്കും ഒരിക്കലായി നിത്യമായ പാപക്ഷമ പ്രാപിക്കാന്‍ കഴിയുന്നത്. അതിലേക്കായി തങ്ങളെല്ലാവരും പാപങ്ങള്‍ നിമിത്തം നരകത്തിന് വിധിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയുകയും നീല, ധൂമ്ര, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സുവിശേഷത്തില്‍ വിശ്വസിക്കുകയും അതുവഴി തങ്ങളുടെ പാപങ്ങളില്‍ നിന്നും ഒരിക്കലായുള്ള മോചനം പ്രാപിക്കേണ്ടതുമാണ്. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും നിലകൊള്ളുന്ന സുവിശേഷ സത്യത്തില്‍ കാണപ്പെടുന്ന സുവിശേഷമാണ് ദൈവം നമുക്കു നല്‍കിയ സുവിശേഷം.
എല്ലാവരും ഈ സുവിശേഷസത്യത്തില്‍ വിശ്വസിക്കേണ്ടതാണ്. ഈ സുവിശേഷത്തിലുള്ള സത്യത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും മോചനം നേടുവാന്‍ അവര്‍ക്കു കഴിയില്ല. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ദൈവം പൂര്‍ത്തീകരിച്ച രക്ഷയുടെ ഈ സത്യത്തില്‍ വിശ്വസിക്കുന്നവന്‍ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുവാനും ദൈവത്തിന്‍റെ സ്വന്തമക്കളായി തീരുവാനും ഉള്ള യോഗ്യതയുള്ളവരായി തീരുന്നു. അപ്രകാരം ദൈവമുമ്പാകെ പോകുകയും അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരുവനായി തീരുവാനും പാപക്ഷമയുടെ സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തില്‍ നാം ഒന്നാമാതായി വിശ്വസിക്കേണം. സത്യസുവിശേഷത്തെ അറിയുകയും അതില്‍ നാം ഹൃദയപൂര്‍വ്വമായി വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ സകല പാപങ്ങളില്‍ നിന്നും നാം രക്ഷ പ്രാപിക്കുമ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനുള്ള യോഗ്യതയും നാം നേടുന്നു. ദൈവത്തില്‍ നിന്നുള്ള സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ നമ്മെ യോഗ്യരാക്കുന്ന വിശ്വാസം നാം നേടുന്നു.
സമാഗമന കൂടാരത്തിലെ തിരശ്ശീല വാതിലില്‍ വെളിപ്പെടുത്തപ്പെട്ട നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസം കൂടാതെ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ പരിശ്രമിക്കുന്നത് തെറ്റാണ്. അത്തരം വിശ്വാസം ദൈവനിന്ദ, ദൈവത്തോടുള്ള പരിഹാസം എന്നീ പാപങ്ങള്‍ ചെയ്യുവാന്‍ തുടിച്ചു കൊണ്ടിരിക്കുന്നു. സമാഗമന കൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നതിന് വിസമ്മതിച്ചുകൊണ്ട് ദൈവത്തിന്‍റെ ശത്രു ആകുവാന്‍ നമുക്കെങ്ങനെ കഴിയും?
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തിലൂടെ വന്നവനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ നിങ്ങള്‍ വിസമ്മതിക്കുമ്പോള്‍ ദൈവകോപത്തെ നിങ്ങള്‍ ചരതിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്. ദൈവത്തിനെതിരായി നില്‍ക്കുന്ന അതിഹീനമായ അവിശ്വാസത്തിന്‍റെ പ്രവൃത്തിയാണിത്. ദൈവത്തിന്‍റെ വിശുദ്ധിയെ അലക്ഷ്യമാക്കി ക്കൊണ്ടുള്ള പാപം ചെയ്യുന്നതില്‍ തുടരുന്ന ആത്മാക്കള്‍ തങ്ങള്‍ക്കായി ദൈവം പൂര്‍ത്തീകരിച്ച രക്ഷയില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ സ്വന്തം ചിന്തകളും വിചാരങ്ങളും അനുസരിച്ച് വിശ്വസിക്കുന്നവരുമാണ്. അത്തരം ആത്മാക്കള്‍, ദൈവത്തിന്‍റെ സ്നേഹവും കരുണയും അലക്ഷ്യമാക്കി, “കപടഭക്തി” എന്ന അത്തിയിലകളുടെ വസ്ത്രം കൊണ്ട് തങ്ങളെ മറയ്ക്കുന്നവരാണ്.
എന്നാല്‍, ഈ ജനത്തിന് തങ്ങളുടെ ഹൃദയങ്ങളെ വഞ്ചിക്കാമെങ്കിലും ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്ന കാര്യം നിങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയണം. ദൈവത്തിന്‍റെ നീതിയുള്ള നിയമപ്രകാരം പാപത്തിന്‍റെ ഭയാനകമായ ശിക്ഷയില്‍ കഷ്ടപ്പെടുവാനായി അത്തരം അവിശ്വാസികള്‍ ശിക്ഷിക്കപ്പെടും. എന്തുകൊണ്ട്? കാരണം തങ്ങളുടെ പാപങ്ങളെ കര്‍ത്താവ് തുടച്ചുനീക്കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ച് അറിയുവാനോ ഇതില്‍ വിശ്വസിക്കുവാനോ അവന്‍ തയ്യാറാകുന്നില്ല.
നമ്മുടെ മനഃസാക്ഷികള്‍ നമ്മുടെ കണ്ണുകള്‍ക്കു മുമ്പില്‍ തന്നെ മലീമസമായി തോന്നിയാല്‍ വിശുദ്ധനായ ദൈവത്തില്‍ നിന്നും നമ്മുടെ പാപങ്ങളെ എങ്ങനെ നമുക്ക് മറയ്ക്കാന്‍ കഴിയും? തികച്ചും അസാദ്ധ്യം! തന്‍റെ പാപത്തെ മറയ്ക്കുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവന്‍/ അവള്‍ ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്നും കരുണയില്‍ നിന്നും പുറന്തള്ളപ്പെടും. തങ്ങളുടെ സ്വന്തം ഹൃദയത്തെ വഞ്ചിക്കുന്നവര്‍ ദൈവത്തെയും സഹമനുഷ്യജീവികളെയും വഞ്ചിക്കുന്ന പിശാചിന്‍റെ ദുഷ്ടസേവകന്മാരായി തീരും. തങ്ങളുടെ സ്വന്തം കണ്ണുകളെ അടച്ചു വയ്ക്കുന്നതിലൂടെ ദൈവത്തെ എങ്ങനെയെങ്കിലും വഞ്ചിക്കാം എന്ന ചിന്ത തന്നെ അവരുടെ അഹന്തയുടെ ചിന്തകളില്‍ നിന്നും വരുന്ന അഹങ്കാരത്തിന്‍റെ പ്രതിഫലനം മാത്രമാണ്. വാസ്തവത്തില്‍ തങ്ങളുടെ സ്വന്തം ചിന്തകളില്‍ ആശ്രയിക്കുന്നവര്‍ വെള്ളത്തിന്‍റെയും ആത്മാവി ന്‍റെയും സുവിശേഷത്തെ വെല്ലുവിളിക്കുന്നവരും തങ്ങളുടെ സ്വന്തഇഷ്ടപ്രകാരം സാത്താന്‍റെ സേവകരാകുവാന്‍ വഴി തേടുന്നവരുമാണ്.
തങ്ങളുടെ സ്വന്തം ഹൃദയങ്ങളെ അവര്‍ക്ക് വഞ്ചിക്കാനാകുമെങ്കിലും അവര്‍ക്ക് ഒരിക്കലും ദൈവത്തെ വഞ്ചിക്കാനാകില്ലെന്ന് ജനം തിരിച്ചറിയണം. അതോടൊപ്പം ദൈവവചനം അനുസരിച്ച് വിശ്വസിക്കുവാന്‍ തങ്ങളുടെ മനസ്സ് അവര്‍ മാറ്റുകയും വേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസി ക്കാതെ എങ്ങനെയാണ് എല്ലാവരുടെയും പാപങ്ങള്‍ കഴുകപ്പെടുന്നത്? പാപത്തിന്‍റെ ശമ്പളം മരണം എന്നെഴുതപ്പെട്ടിരിക്കുന്നതിനാല്‍ ദൈവമുമ്പാകെ തന്‍റെ ഹൃദയത്തെ വഞ്ചിക്കുന്ന ഒരു പാപിക്കും ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും ഒരിക്കലും രക്ഷപ്പെടുവാനാകില്ല. ദൈവത്തിന്‍റെ ന്യായപ്രമാണ ത്തെ നാം അംഗീകരിക്കുന്നുവെങ്കില്‍ നമ്മുടെ പാപങ്ങള്‍ നിമിത്തം നാമെല്ലാം നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണ് എന്നതും വളരെ വ്യക്തമാണ്. അപ്രകാരം ദൈവത്തെ അന്വേഷിക്കുവാനായി പുറത്തു വരുന്നവരെല്ലാവരും സമാഗമനകൂടാര വാതിലില്‍ വെളിപ്പെട്ടിരിക്കുന്ന സുവിശേഷ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷ പ്രാപിക്കേണ്ടതാണ്.
എന്നാല്‍, തങ്ങളുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെടേണ്ടവരാണ് തങ്ങള്‍ എന്നു തിരിച്ചറിയുവാന്‍ അനേകര്‍ പരാജയപ്പെട്ടിരി ക്കയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തിലൂടെ വരുന്ന രക്ഷയുടെ സുവിശേഷത്തെ തങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുവാനും അവര്‍ പരാജയപ്പെടുന്നു. അതിന്‍റെ ഫലമായി അവരെല്ലാവരും നരകത്തിലേയ്ക്ക് ഓടിക്കൊണ്ടി രിക്കുന്നു. അവര്‍ മുന്‍പുതന്നെ ക്രിസ്ത്യാനി കളാണോ അല്ലയോ എന്ന വ്യത്യാസം ഇല്ലാതെ തന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും തന്നെ ഒരേ ശിക്ഷ നേരിടും. അപ്രകാരം ദൈവമുമ്പാകെ നാം നമ്മുടെ മനഃസാക്ഷിയെ വഞ്ചിക്കരുത്. മറിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മുടെ ഹൃദയങ്ങളില്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ഈ സത്യസുവിശേഷത്തെ വിശ്വസിക്കുകയും ആണ് ചെയ്യേണ്ടത്.
സത്യവചനത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളെ നാം ശുദ്ധീകരിക്കേണം
ജനത്തിന് രണ്ടുതരം മനഃസാക്ഷിയാണുള്ളത്. ഒന്ന് ജഡത്തിന്‍റെ മനസാക്ഷി, മറ്റേത് സത്യസുവിശേഷം അനുസരിച്ചുള്ള വിശ്വാസ ത്തിന്‍റെ മനഃസാക്ഷി. ഈ രണ്ടു മണ്ഡലങ്ങളോടും നാം സത്യസന്ധരായിരിക്കണം, ഇവ രണ്ടിലും വെച്ച് സത്യസുവിശേഷത്തെ തിരിച്ചറിയുന്ന വിശ്വാസ ത്തിന്‍റെ മനഃസാക്ഷി നാം വിട്ടുകളയരുത്. ദൈവവചനത്തിനു മുമ്പാകെ നമ്മുടെ വിശ്വാസത്തിന്‍റെ മനഃസാക്ഷിയെ നാം പരിശോധിക്കണം. സ്നാനപ്പെട്ടതിലൂടെ യേശു നമ്മുടെ പാപങ്ങളെ സ്വീകരിച്ചുവെന്നും ക്രൂശില്‍ ശിക്ഷിക്കപ്പെട്ടതിലൂടെ നമ്മെ രക്ഷിച്ചു എന്നും വിശ്വസിക്കുകയും ഈ വിശ്വാസത്തിലൂടെ നമ്മുടെ മനഃസാക്ഷിയുടെ പാപങ്ങളെ കഴുകി കളയുകയും ചെയ്യുക. ഇതിലധികം കൃത്യത വരുത്താന്‍ കഴിയാത്ത സത്യമാണിതെങ്കിലും ഈ സത്യസുവിശേഷത്തില്‍ വിശ്വസിക്കാത്തവര്‍ ഇപ്പോഴുമുണ്ടെന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു.
നമ്മുടെ മനഃസാക്ഷിയെ ശുദ്ധീകരിക്കുവാന്‍ വിശ്വാസത്തിന്‍റെ ഒരു ക്രമം ഉണ്ട്. ഒന്നാമതായി, നാമെല്ലാവരും നരകത്തിലേയ്ക്ക് വിധിക്കപ്പെട്ട വരാണെന്ന വസ്തുത നാം അംഗീകരിക്കുകയും ഉറപ്പിക്കുകയും വേണം. രണ്ടാമതായി, നമ്മുടെ രക്ഷകന്‍ ഈ ഭൂമിയിലേക്ക് വന്നുവെന്നും നമ്മുടെ പാപങ്ങള്‍ക്കായി യോഹന്നാനാല്‍ സ്നാനപ്പെട്ടു വെന്നും ക്രൂശില്‍ മരിച്ചുവെന്നും, മരണത്തില്‍ നിന്നും ഉയിര്‍ത്തുവെന്നും അതുവഴി സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചുവെന്നും നമ്മുടെ ഹൃദയങ്ങളില്‍ നാം വിശ്വസിക്കണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ ത്തിലുള്ള വിശ്വാസത്തിലൂടെ പാപികള്‍ തങ്ങളുടെ അകൃത്യങ്ങളില്‍ നിന്നും രക്ഷ നേടുകയും നിത്യജീവന്‍ പ്രാപിക്കുകയും വേണം.
നാമെല്ലാവരും നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെടേണ്ടതാണ് എങ്കിലും ചിലരാകട്ടെ, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട പാപക്ഷമയെക്കുറിച്ച് അറിയാമെങ്കിലും, അതില്‍ വിശ്വസിക്കാറില്ല. അവര്‍ക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിയും? തീര്‍ച്ചയായും തങ്ങളുടെ അവിശ്വാസത്തിന് അവര്‍ തന്നെ ഉത്തരവാദികളായിരിക്കും. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ നാം അറിയുക മാത്രം ചെയ്യുകയും അതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്താല്‍, നാം ഇപ്പോഴും പാപത്താല്‍ നിറഞ്ഞിരിക്കുന്ന വരായിരിക്കും. നാം ഇപ്പോഴും പാപത്താല്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ ന്യായപ്രമാണമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുള്ള ന്യായവിധി നാം നേരിടേണ്ടി വരികയില്ലയോ? നമ്മില്‍ ഓരോരുത്തരും, ആണാകട്ടെ, പെണ്ണാകട്ടെ, സകലരും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ ദൈവം പൂര്‍ത്തീകരിച്ച രക്ഷയുടെ സത്യത്തില്‍ തങ്ങളുടെ ഹൃദയം കൊണ്ട് വിശ്വസിച്ച് പാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കണം.
തങ്ങളുടെ പാപങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കുന്ന തരത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്കുണ്ടായിരിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ മാത്രം വിശ്വസിക്കുന്ന വിശ്വാസം അവര്‍ക്ക് നിശ്ചയമായും ഉണ്ടായിരിക്കണം. സ്നാനപ്പെട്ടതിലൂടെ കര്‍ത്താവ് നമ്മുടെ സകല പാപങ്ങളെയും ചുമന്നുവെന്നും ക്രൂശിലെ തന്‍റെ രക്തം ചിന്തലിലൂടെ നമ്മെ രക്ഷിച്ചുവെന്നുമുള്ള നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? നിങ്ങളെക്കുറിച്ച് ആദ്യം ചിന്തിക്കുന്ന നിങ്ങള്‍, വാസ്തവമായും നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു എന്ന വസ്തുത അംഗീകരിക്കുന്നുണ്ടോ? നാമെല്ലാവരും നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു. എങ്കിലും, നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട സത്യത്തിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ രക്ഷിച്ചു എന്ന കാര്യം നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?
നമ്മുടെ സകല പാപങ്ങളുടെയും കാര്യം നോക്കുവാനായിട്ടാണ് കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന്, സ്നാനപ്പെട്ട്, തന്‍റെ രക്തം ചിന്തിയത് എന്ന കാര്യം നിങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയണം. നിങ്ങളുടെയും എന്‍റെയും പാപങ്ങള്‍ തുടച്ചുനീക്കാനായി നമ്മുടെ കര്‍ത്താവ് മനുഷ്യജഡത്തില്‍ ഈ ഭൂമിയിലേക്ക് അവതരിക്കുകയും തന്‍റെ 30-മത്തെ വയസില്‍ യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ സകല മാനവജാതിയുടെയും സര്‍വ്വ പാപങ്ങളും ഒരിക്കലായി തന്‍റെ സ്വന്തം ശരീരത്തില്‍ വഹിക്കുകയും ക്രൂശിക്കപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ സകലരുടെയും പാപത്തിന്‍റെ ശിക്ഷ ഒരിക്കലായി സഹിക്കുകയും ചെയ്തു. സകലര്‍ക്കുമായി ഒരിക്കല്‍, വിശ്വസിക്കുന്നവരുടെ സകല പാപവും ദൈവം മോചിപ്പിച്ചു.
നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നമുക്കേവര്‍ക്കും നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷപ്പെടാം. ഈ സത്യത്തിലൂടെ നാം യഥാര്‍ത്ഥമായും രക്ഷിക്കപ്പെട്ടുവോ ഇല്ലയോ എന്ന് നാം പരിശോധിക്കുകയും ഉറപ്പിക്കുകയും വേണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വന്ന രക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന വിശ്വാസം നമുക്കുണ്ടായിരിക്കണം. ബൈബിള്‍ പറയുന്നതു പോലെ, “ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായികൊണ്ടു രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു” (റോമര്‍ 10:10). “ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു” എന്ന് റോമര്‍ 10:17 ലും പറയുന്നു.
നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷയില്‍ വിശ്വസിക്കുന്ന തിലൂടെ നാം രക്ഷ പ്രാപിച്ചിരിക്കുന്നുവെന്ന് ക്രിസ്തുവിന്‍റെ ഈ വചനം നമ്മോടു പറയുന്നു. പാപമോചനം എന്നത് നമ്മുടെ സ്വന്തം ചിന്തകളില്‍ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്ന ഒന്നല്ല, മറിച്ച് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ വന്ന രക്ഷയെ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ നേടിയെടുക്കുന്നതാണ്. പാപത്തില്‍ നിന്നും നമ്മെ യഥാര്‍ത്ഥമായും വിടുവിക്കുന്ന വിശ്വാസം എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ ത്തില്‍ വിശ്വസിക്കുന്ന വിശ്വാസമാണ്.
അപ്പോള്‍, ഈ സത്യത്തില്‍ നമ്മുടെ വിശ്വാസത്തെ വെച്ചുകൊണ്ടുതന്നെയാണോ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കേണ്ടത്? തീര്‍ച്ചയായും! നമ്മുടെ സകല പ്രാര്‍ത്ഥനകളും ആത്മാവിലുള്ള സകല അപേക്ഷകളും സത്യം നമ്മുടെ അരക്കു കെട്ടിക്കൊണ്ടു (എഫെസ്യര്‍ 6:14-18) വേണം നാം എപ്പോഴും അര്‍പ്പിക്കേണ്ടത്. എന്നാല്‍ എന്താണ് ഈ സത്യം?
നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിക്കാനായി ഈ ഭൂമിയിലേക്കു വന്ന്, 30-മത്തെ വയസില്‍ സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ടു, ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമന്നു, തന്‍റെ കൈകാലുകളില്‍ ആണിയടിച്ച് ക്രൂശിക്കപ്പെട്ടു, മുഖത്ത് തുപ്പലേറ്റു, തന്‍റെ രക്തം ചിന്തി, അതുവഴി നമ്മുടെ പാപങ്ങളെ കഴുകി നീക്കി എന്ന് നമ്മോടു പറയുന്ന സുവിശേഷമാണ് സത്യം. ഈ സത്യത്തിലുള്ള വിശ്വാസത്താലാണ് നമ്മുടെ പാപക്ഷമ പൂര്‍ത്തീകരിക്കപ്പെട്ടതെന്ന് തീര്‍ച്ചയായും നാം ഏറ്റുപറയണം. തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും ലോകത്തിന്‍റെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ടതിലൂടെ നമ്മുടെ കര്‍ത്താവ് പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു.
“കര്‍ത്താവേ, അങ്ങെന്നെ അധികമായി സ്നേഹിച്ചതിനാലാണ് എന്നെ ദൈവത്തിന്‍റെ സ്വന്തം പൈതലാക്കി മാറ്റിയത്”. ഇങ്ങനെയായിരിക്കണം നമ്മുടെ വിശ്വാസം നാം ഏറ്റു പറയേണ്ടത്. പാപം ചെയ്യുക മാത്രം കൈമുതലായിരുന്ന നമ്മെ തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും സകല പാപങ്ങളെയും തുടച്ചുനീക്കി സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള യോഗ്യത കര്‍ത്താവ് നമുക്ക് നല്കി. ഈ സത്യത്തില്‍ നാമെല്ലാവരും വിശ്വസിക്കുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യണം.
ഈ സത്യത്തില്‍ വിശ്വസിക്കാതിരിക്കുവാന്‍ എന്ത് കാരണമാണ് നിങ്ങള്‍ക്കുള്ളത്? എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ പാപങ്ങളില്‍ നിന്നും എന്നെ രക്ഷിക്കുവാനായി കര്‍ത്താവ് അപ്രകാരം സ്നാനപ്പെട്ടില്ലായിരുന്നെങ്കില്‍ പോലും എനിക്കൊന്നും പറയാന്‍ ഉണ്ടാകുമായിരുന്നില്ല. എങ്കിലും എനിക്കുവേണ്ടി വാസ്തവമായി അവന്‍ സ്നാനപ്പെട്ടു, തന്‍റെ രക്തം ചിന്തി അതുവഴി എന്‍റെ പാപങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചു. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നു! ഈ സുവിശേഷത്തില്‍ നമ്മള്‍ വിശ്വസിക്കാതിരിപ്പാന്‍ ഒരു കാരണവും ഇല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തില്‍ പാപികള്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ അവര്‍ തീര്‍ച്ചയായും നരകത്തില്‍ തള്ളപ്പെടും. എന്നാല്‍ നിങ്ങളോരോരുത്തരും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സുവിശേഷത്തില്‍ വിശ്വസിക്കുന്ന തിലൂടെ പാപത്തില്‍ നിന്നും ഇപ്പോള്‍ രക്ഷ പ്രാപിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.
യേശുവില്‍ വിശ്വാസം വച്ചിരുന്നപ്പോഴും ഞാന്‍ ഒരു പാപിയായി തന്നെ തുടര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു നല്ല ക്രിസ്ത്യാനി യായിരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് ആകാശ ത്തിന്‍ കീഴില്‍ ഒരു ലജ്ജയും കൂടാതിരിപ്പാന്‍ ഞാന്‍ വളരെ കഠിനമായി പരിശ്രമിച്ചു. പാപം ചെയ്യുന്നത് തുടര്‍ന്നു വന്നപ്പോഴും എന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരെക്കാള്‍ അല്പമെങ്കിലും നല്ല ആളാണ് ഞാന്‍ എന്ന് എനിക്കുള്ള ചിന്ത മാത്രമായിരുന്നു ഏക ആശ്വാസം. എന്നാല്‍ എന്നില്‍ അപ്പോഴും പാപം ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ച് പാപത്തിന്‍റെ ശമ്പളം മരണം ആകയാല്‍ എന്‍റെ അകൃത്യങ്ങള്‍ നിമിത്തം മരണത്തിലേക്ക് വിധിക്കപ്പെട്ട ആളായിരുന്നു ഞാനും.
എന്‍റെ ദുര്‍ഘടവും ന്യായശാസ്ത്രപരവുമായ ജീവിതത്തിലെ ഒരു ദശകം കഴിഞ്ഞപ്പോഴേക്കും ഞാന്‍ ആത്മീയമായി ഏറെക്കുറെ മരിച്ചിരുന്നു. എന്നാല്‍ യേശുക്രിസ്തു എനിക്കായി സ്നാനപ്പെടുകയും എന്‍റെ സ്വന്തം പാപങ്ങളെ ചുമക്കുകയും ചെയ്തുവെന്ന് കൃപയാല്‍ ദൈവം എന്നെ ഉണര്‍ത്തി. അവന്‍ എന്‍റെ പാപങ്ങള്‍ മാത്രമല്ല, ഈ ലോകത്തിലെ സകലരുടെയും പാപങ്ങള്‍ ചുമന്നു. ഈ പാപങ്ങളെ ക്രൂശുവരെ ചുമന്ന് ക്രൂശിക്കപ്പെടുകയും മരിക്കുകയും ചെയ്തതിലൂടെ ഈ പാപങ്ങളുടെ ശിക്ഷാവിധിയും അവന്‍ വഹിച്ചു. മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തു, അതുവഴി ഇന്നും ജീവിക്കുന്ന എന്‍റെ യഥാര്‍ത്ഥ രക്ഷകനായി തീരുകയും ചെയ്തു. ഈ സത്യസുവിശേഷത്തെ ഞാന്‍ അറിഞ്ഞപ്പോള്‍ എനിക്കതില്‍ വിശ്വസിക്കാ തിരിക്കാന്‍ കഴിഞ്ഞില്ല. യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തം ചിന്തലിലൂടെയും എന്‍റെ രക്ഷയുടെ ദൈവമായി മാറി എന്ന് വിശ്വസിക്കുന്നതിലൂടെ എന്‍റെ സകല പാപങ്ങളും കഴുകപ്പെട്ടു. വിശ്വാസത്താല്‍ എന്‍റെ ഹൃദയത്തില്‍ പാപമോചനം ഞാന്‍ പ്രാപിച്ചു.
ദൈവവചനത്തെക്കുറിച്ച് എനിക്ക് നല്ല അറിവ് ഉണ്ടായിരുന്നതു കൊണ്ടല്ല, എന്‍റെ പാപമോചനം ഞാന്‍ പ്രാപിച്ചത്, മറിച്ച് എന്‍റെ സ്വന്തം മനഃസാക്ഷിയുടെ പാപങ്ങളെ ഞാന്‍ അറിഞ്ഞതിനാലും ഈ പാപങ്ങളെ യേശു ക്രിസ്തുവിന്‍റെ സ്നാനത്തിലൂടെ കടത്തിവിട്ടു, എന്‍റെ പാപങ്ങളുടെ ശമ്പളം നല്‍കുവാനായി ക്രൂശില്‍ യേശു ശിക്ഷ സഹിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്തതിനാലാണ് എന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടത്. ഈ പാപമോചനം ഞാന്‍ പ്രാപിച്ചതിനാലാണ് ഈ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഞാനെന്‍റെ ജീവിതം നയിക്കുന്നത്. നിങ്ങളും ഞാനും സമന്മാരാണ്. യഥാര്‍ത്ഥത്തില്‍ നമുക്കിടയില്‍ ഒരു വ്യത്യാസവും ഇല്ല.
നിങ്ങളെപ്പോലെ തന്നെ, ഞാനും നരകത്തിലേക്ക് കുതിക്കുന്നവനായിരുന്നു. നിങ്ങളെപ്പോലെ തന്നെ ഞാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും അതേ സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ പാപക്ഷമ പ്രാപിക്കുകയും ചെയ്തു. കര്‍ത്താവ് നമ്മുടെ പാപങ്ങളെ തുടച്ചുനീക്കിയ സുവിശേഷത്തില്‍ വിശ്വസിക്കുന്ന തിലൂടെ നിങ്ങളും ഞാനും ഒരുപോലെ, വിശ്വാസത്താല്‍ രക്ഷ പ്രാപിച്ചു. ആകയാല്‍ ഞാന്‍ കര്‍ത്താവിന് നന്ദി അര്‍പ്പിക്കുന്നു. ഈ മാര്‍ഗ്ഗം നിമിത്തമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ സമ്പൂര്‍ണ്ണ പാപക്ഷമ പ്രാപിച്ച വിശ്വാസത്തിന്‍റെ മനസാക്ഷി പ്രാപിക്കുവാനും ദൈവത്തിനടുത്ത് ചെന്ന് പാപക്ഷമ പ്രാപിച്ച് അവന്‍റെ സ്വന്തമക്കള്‍ എന്ന പോലെ പ്രാര്‍ത്ഥിക്കുവാനും നമുക്ക് കഴിയുന്നത്.
ബൈബിള്‍ പറയുന്നതുപോലെ, ധൂപപീഠത്തിലെ സൗരഭ്യവാസന നിര്‍മ്മിച്ചത് വിശുദ്ധ അഭിഷേകതൈലവും സുഗന്ധവര്‍ഗ്ഗവും കൊണ്ടാണ് എന്നതുപോലെ, സത്യത്തിന്‍റെ വിശുദ്ധ സുവിശേഷത്തിലൂടെ നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞതിലൂടെ യേശു നമ്മെ ശുദ്ധിയുള്ളവരാക്കി തീര്‍ത്തു. പഴയനിയമത്തിന്‍റെ പുരാതന യുഗത്തില്‍, യിസ്രായേല്‍ ജനം ദൈവം കല്പിച്ചതു പോലെ കൃത്യമായി സുഗന്ധവര്‍ഗ്ഗം നിര്‍മ്മിക്കുകയും ഈ ധൂപപീഠത്തില്‍ കത്തിക്കുകയും വേണമായിരുന്നു. ആകയാല്‍, വിശുദ്ധ സ്ഥലത്തിനകത്ത്, ധൂപവര്‍ഗ്ഗം കത്തിക്കുകയും അതിന്‍റെ സൗരഭ്യവാസന എല്ലാ ദിവസവും ഉയരുകയും ചെയ്തിരുന്നു. ഈ സുഗന്ധവര്‍ഗ്ഗത്തിന്‍റെ അര്‍ത്ഥം ദൈവത്തോട് പ്രാര്‍ത്ഥിക്കുക എന്നതാണ്.
പുതിയ നിയമത്തിന്‍റെ യുഗത്തില്‍, ഈ സുഗന്ധ വര്‍ഗ്ഗത്തെ വിശുദ്ധസ്ഥലത്ത് കത്തിക്കേണമെങ്കില്‍, ആദ്യം തന്നെ നിങ്ങള്‍ സത്യത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ പാപക്ഷമ നേടുകയും വേണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സത്യത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഒരുവന് പ്രാര്‍ത്ഥനയുടെ ധൂപം കത്തിക്കുവാന്‍ കഴിയുകയുള്ളൂ. മറ്റേതു രീതിയിലാണ് പഴയ നിയമകാലത്ത് കത്തിച്ച അതേ രീതിയില്‍ സുഗന്ധവര്‍ഗ്ഗം കത്തിക്കുവാന്‍ കഴിയുന്നത്? സമാഗമനകൂടാരത്തിലെ പാത്രങ്ങളും ധൂപവര്‍ഗ്ഗപീഠവും ഹോമയാഗപീഠവും ഇപ്പോള്‍ നമ്മുടെ മുമ്പെ ഇല്ലാതിരിക്കെ, നിങ്ങളും ഞാനും ഈ സുഗന്ധവര്‍ഗ്ഗത്തെ എങ്ങനെ ഉണ്ടാക്കുകയും പീഠത്തില്‍ അതിനെ കത്തിക്കുകയും ചെയ്യും? യേശുക്രിസ്തു നമ്മുടെ പാപങ്ങളെ തുടച്ചു നീക്കിയതിനാല്‍, വിശ്വാസത്താല്‍ പ്രാര്‍ത്ഥനയുടെ ധൂപം നമുക്ക് കത്തിക്കാം. നാം പാപക്ഷമ പ്രാപിച്ചപ്പോള്‍ വിശ്വാസത്താല്‍ നമ്മുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടിരിക്കുകയാല്‍, നമ്മുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളിലൂടെ നമുക്ക് ദൈവമുമ്പാകെ ഇപ്പോള്‍ സൗരഭ്യവാസന ഉയര്‍ത്തുവാന്‍ കഴിയും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള ഹൃദയപൂര്‍ണ്ണമായ നമ്മുടെ വിശ്വാസത്താല്‍ നമ്മുടെ പാപങ്ങളും യേശുക്രിസ്തുവിങ്കലേക്ക് കടത്തിവിടപ്പെടുമെന്നും നമുക്ക് പകരമായി നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധി യേശുക്രിസ്തു ചുമന്നുവെന്നും നാം വിശ്വസിക്കുന്നു. നിങ്ങളുടെയും എന്‍റെയും ഹൃദയങ്ങള്‍ അതുവഴി ശുദ്ധമായി ത്തീര്‍ന്നു. നമ്മുടെ ഹൃദയങ്ങളിലെ സകല പാപവും യേശുവിലേക്ക് കടത്തിവിടപ്പെട്ടതിനാല്‍ വിശ്വാസത്താല്‍ നമ്മുടെ ഹൃദയങ്ങള്‍ ഒരിക്കലായി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിലൂടെ നിങ്ങളുടെ സകല പാപങ്ങളും അവനിലേക്ക് കടത്തിവിട്ടിട്ടുണ്ടെങ്കില്‍, നിങ്ങളുടെ പാപങ്ങളെല്ലാം ഒരിക്കലായി കഴുകപ്പെടുകയും തുടച്ചുനീക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ ഹൃദയത്തില്‍ പാപമൊന്നും ശേഷിക്കുന്നില്ല. സുവിശേഷത്തില്‍ വിശ്വസിക്കുന്ന തിലൂടെ നമ്മുടെ പാപങ്ങളെല്ലാം കഴുകപ്പെട്ട് തുടച്ചു നീക്കിയതിനാല്‍, വിശുദ്ധനായ ദൈവത്തിനു മുമ്പാകെ പോകുവാനും അവന്‍റെ സഹായം തേടുവാനും നമുക്ക് ഇപ്പോള്‍ കഴിയും. ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ നാം യോഗ്യരാകുന്നത് നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതായത് നമ്മുടെ ആത്മാര്‍ത്ഥ ഹൃദയത്തിന്‍റെ അടിസ്ഥാനമാ യിരിക്കുന്ന സുവിശേഷത്തില്‍ കൃത്യമായും വിശ്വസിക്കുന്നതിനാലാണ് നാം പാപമോചനം പ്രാപിച്ചത്.
സഹോദര സഹോദരികളെ, ധൂപപീഠത്തിങ്കലേക്ക് ചെന്ന് നിര്‍ത്താതെ പ്രാര്‍ത്ഥിക്കുക. “പിതാവേ, ദയവായി എന്നെ സഹായിച്ചാലും; ഇതാണ് എന്‍റെ അവസ്ഥ, ഇതാണ് ഞാന്‍ ആഗ്രഹിക്കുന്നത് എനിക്ക് സത്യസുവിശേഷം പ്രചരിപ്പിക്കുകയും നീതിയോടെ ജീവിക്കുകയും വേണം. പിതാവേ, യഥാര്‍ത്ഥമായും പാപമോചനം നേടിയ ഒരാള്‍ക്കു യോഗ്യനായ നന്മ നിറഞ്ഞ ജീവിതം നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം നീതിയുടെ ഫലങ്ങള്‍ വര്‍ഷിക്കുവാനും ഞാന്‍ വാഞ്ചിക്കുന്നു. അങ്ങയിലുള്ള വിശ്വാസത്തെ എനിക്കു തരേണമേ തിരുഹിതമനുസരിച്ച് എന്‍റെ ജീവിതം നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. ഇതുപോലെ, ഒരുവന്‍റെ ആവശ്യങ്ങള്‍ക്കായി ചോദിക്കുന്നതാണ് പ്രാര്‍ത്ഥന. ദൈവത്തിന്‍റെ നീതി അനുസരിച്ച് അവന്‍റെ സഹായം ചോദിക്കുക എന്നതാണ് പ്രാര്‍ത്ഥന.
സ്വാഭാവികമായും നിങ്ങള്‍ക്കും വ്യത്യസ്തമായ വികാരങ്ങളും മോഹങ്ങളും ഉണ്ടാകും. നമ്മെ നീതീകരിച്ച വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ നാം നീതിമാന്മാരാക്കപ്പെട്ടു. അപ്പോള്‍ സകല കാര്യങ്ങളും പ്രാര്‍ത്ഥനയിലൂടെ ദൈവത്തോട് ചോദിക്കാന്‍ ഇത് നമ്മെ യോഗ്യരാക്കുന്നു. ദൈവത്തിന്‍റെ സഹായത്തിനായി അവനോട് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നവരാണ് സന്തോഷ മുള്ളവര്‍. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നാമെല്ലാവരും പാപമോചനം നേടിയിരിക്കയാല്‍ നമുക്കെല്ലാര്‍ക്കും ദൈവത്തോടു പ്രാര്‍ത്ഥിക്കാ മെന്നതില്‍ സംശയം വേണ്ട.
ദൈവത്തിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലും വിശ്വാസ മുള്ളവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ പാപമോചനം നേടുകയും കുറഞ്ഞ പക്ഷം വിശുദ്ധനായ ദൈവത്തിന്‍റെ അടുക്കല്‍ പോകാനും അവന്‍റെ സഹായത്തിന് യാചിക്കാനും കഴിവുള്ളവ രായിരിക്കും. വീണ്ടും ജനിച്ച വിശ്വാസി കളെല്ലാവരും ഒഴിവാക്കാനാവാത്ത വിധവും ജന്മസിദ്ധമായും തങ്ങളുടെ ജീവിത്തില്‍ പിതാവിന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിക്കാറുണ്ട്. ഒരു കുഞ്ഞ് അവന്‍/ അവള്‍ ഏതെങ്കിലും പ്രശ്നത്തിലായാല്‍ അവന്‍റെ/ അവളുടെ മാതാപിതാക്കളെ വിളിച്ച് സഹായത്തിനായി കരയുന്നതുപോലെയാണിത്. പാപമോചനം കൊണ്ടുവന്ന അവരുടെ വിശ്വാസം ദൈവത്തെ പിതാവേ എന്ന് വിളിക്കുവാന്‍ മാത്രമല്ല, എക്കാലത്തും ദൈവത്തിന്‍റെ സ്വന്തം മകനും മകളുമെന്നപോലെ പിതാവിന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിക്കുവാനും അവരെ കഴിവുള്ളവരാക്കുന്നു. നമ്മുടെ വിശ്വാസത്തിലൂടെ വാസ്തവമായും ദൈവം നമ്മുടെ സ്വന്തം പിതാവായിത്തീര്‍ന്നു എന്ന കാരണത്താല്‍ ഇപ്പോള്‍ നമ്മുടെ ആവശ്യമനുസരിച്ച് പ്രാര്‍ത്ഥനയിലൂടെ അവന്‍റെ സഹായം തേടുവാന്‍ നാം കഴിവുള്ളവരാകുന്നു.
നിങ്ങളുടെ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ എന്തൊക്കെയായിരുന്നെന്നും പാപമോചനം നേടിയശേഷം അവ എങ്ങനെയാണ് ദൈവം പൂര്‍ത്തീകരിച്ചതെന്നും തീര്‍ച്ചയായും എനിക്കറിയില്ല. എന്നാല്‍ നമ്മെ അവന്‍റെ സഭയോട് ഐക്യപ്പെടുത്തുവാനും സുവിശേഷത്തെ പ്രചരിപ്പിക്കുവാനും ബലപ്പെടുത്തുവാനും പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍ തീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നുവെന്ന് ഞാന്‍ ഉറപ്പായും അറിയുന്നു. ഈ പ്രക്രിയയിലാണ് നാം മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നത്. തുടക്കത്തില്‍, എല്ലാവരും അവന്‍റെ/ അവളുടെ ജഡത്തിന്‍റെ ആവശ്യങ്ങള്‍ക്കായാണ് പ്രാര്‍ത്ഥിക്കാറുള്ളത്. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളാല്‍, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ആവശ്യകതയിലാണ് നാം ഉള്ളതെന്ന് തിരിച്ചറിയാന്‍ ഇടയാകുന്നു. തുടര്‍ന്ന് നാം മറ്റുള്ളവരുടെ ആത്മാവിന്‍റെ രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കാനും ലോകമെമ്പാടും വെള്ളത്തിന്‍റെ യും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കു വാനും നമ്മെത്തന്നെ സമര്‍പ്പിക്കുന്നു. എന്തുകൊണ്ട്? കാരണം വീണ്ടും ജനിച്ച വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവയാണ്. “മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍” (മത്തായി 6:33).
പക്ഷെ, വീണ്ടും ജനിച്ചവര്‍ക്കിടയിലും, ആത്മീയമായി വളര്‍ന്നിട്ടില്ലാത്തവര്‍ക്ക്, ശരിയായ കാര്യങ്ങള്‍ക്കായി എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അറിയില്ല. കാരണം, തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ദൈവത്തിന്‍റെ ഉത്തരം അവര്‍ ഇതുവരെയും അനുഭവിച്ചിട്ടില്ല. ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസം എത്രമാത്രം ശക്തമാണെന്ന് ഇപ്പോള്‍ അവര്‍ അറിയാത്തതാണ് ഇതിന് കാരണം. അത്തരം അല്പ വിശ്വാസികള്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കു ഉത്തരം ലഭിക്കുമോ ഇല്ലയോ എന്നറിയില്ലെന്ന് മാത്രമല്ല, അവര്‍ എപ്പോഴും സംശയാലുക്കളുമായിരിക്കും.
അങ്ങനെ, അവര്‍ തങ്ങള്‍ക്കു മുമ്പ് വിശ്വസിച്ചവരോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു. വിശ്വാസത്തില്‍ ഇളയവര്‍ എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോഴോ, എല്ലായ്പ്പോഴും തങ്ങളുടെ ആവശ്യങ്ങള്‍ മാത്രം ചോദിച്ചുകൊണ്ടിരിക്കും. “എനിക്ക് തരേണമേ... തരേണമേ... എനിക്ക് തരേണമേ...” എന്നാല്‍ ദൈവത്തില്‍ വലുതായ വിശ്വാസമൊന്നും ഇല്ലാത്ത വിശ്വാസത്തില്‍ ഇളയവര്‍, സഭയോട് ചേര്‍ന്ന് നില്‍ക്കുകയാണെങ്കില്‍, അവര്‍ക്ക് യഥാര്‍ത്ഥ പ്രാര്‍ത്ഥന എന്തെന്ന് പഠിക്കുവാന്‍ കഴിയും. കാരണം അവരുടെ സഭയിലെ വിശ്വാസത്തില്‍ മുതിര്‍ന്നവര്‍ ദൈവത്തിന്‍റെ നീതിക്കായി പ്രാര്‍ത്ഥിക്കുന്നവരായിരിക്കും. അതോടൊപ്പം, സഭയോടു ഐക്യപ്പെട്ടിരിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവ് പ്രാര്‍ത്ഥനയുടെ വിശ്വാസം നല്‍കുകയും ക്രമേണ അവരും ദൈവത്തിന്‍റെ നീതിക്കായി പ്രാര്‍ത്ഥിച്ചു തുടങ്ങുകയും ചെയ്യും. “നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു” (യാക്കോബ് 5:16).
ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ അവകാശമുള്ള വീണ്ടും ജനിച്ചവരുടെ വിശ്വസ്തമായ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു. ദൈവത്തില്‍ വിശ്വാസമുള്ളവരുടെ പ്രാര്‍ത്ഥനയ്ക്കു വ്യക്തമായും അവന്‍ ഉത്തരം നല്‍കുന്നു. ജനം ദൈവത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍, പിതാവ് അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കേണമെങ്കില്‍, ദൈവം തങ്ങളുടെ സ്വന്തം പിതാവാണെന്നും തങ്ങളുടെ വിശ്വാസമനുസരിച്ച് അവന്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നുവെന്നും അവര്‍ ആദ്യം തന്നെ വിശ്വസിക്കണം. അപ്രകാരം, വിശ്വാസത്തിലെ മുന്‍ഗാമികള്‍ ഐക്യപ്പെട്ട് സുവിശഷം പ്രചരിപ്പിക്കുന്ന നീതിപ്രവൃത്തികളെയും തങ്ങളുടെ കാല്‍ചുവടുകളെയും പിന്‍തുടരുന്ന വര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ പ്രവൃത്തികള്‍ അവര്‍ക്ക് അനുഭവവേദ്യ മായിത്തീരും. ദൈവത്തില്‍ വിശ്വസിക്കുന്ന നിങ്ങളുടെ മുന്‍ഗാമികളോട് നിങ്ങള്‍ ചേര്‍ന്ന് നില്‍ക്കുമെങ്കില്‍, നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങള്‍ക്ക് വളരെ സഹായകരമായിരിക്കും. കാരണം, രക്ഷയുടെ കൃപയില്‍ മാത്രമല്ല, ജീവിതത്തിന്‍റെ മറ്റു മേഖലകളിലും നിങ്ങള്‍ക്ക് അധിക സഹായം ആവശ്യമുണ്ടെന്ന് ദൈവത്തിന് അറിയാം. അവന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നു. ഇതിനാലാണ് ദൈവസഭയോട് ഐക്യപ്പെട്ടുള്ള വിശ്വാസം നമുക്ക് എല്ലാവര്‍ക്കും ആവശ്യമായി വരുന്നത്.
ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ക്കായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ വിശ്വാസം വളരെയധികമായി ധൈര്യം പ്രാപിക്കുന്നു. പ്രാര്‍ത്ഥിക്കുവാനായി കഠിനശ്രമം നടത്തുന്ന ആത്മീയ മക്കള്‍ ആത്യന്തികമായി അത്തരം പ്രാര്‍ത്ഥനകള്‍ തങ്ങളുടെ സ്വന്തമായി എടുക്കാന്‍ വരികയും മുതിര്‍ന്നവരാകുകയും ചെയ്യുന്നതുപോലെ, നമ്മുടെ പ്രശ്നങ്ങള്‍ക്കായും പിന്നീട് പിതാവാം ദൈവത്തോട് നമുക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുന്നവര്‍ ദൈവത്തില്‍ സത്യമായി വിശ്വസിക്കുകയും യഥാര്‍ത്ഥ സത്യത്തിനെ അനുഗമിക്കുന്ന പാതയില്‍ വിശ്വാസത്താല്‍ നടക്കുവാനായി വരികയും ചെയ്യും. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും എന്ന് ബൈബിള്‍ നമ്മോടു പറയുന്നതുപോലെ, അവര്‍ തങ്ങള്‍ക്കായി മാത്രമല്ല, മറ്റുള്ള ആത്മാക്കളുടെ രക്ഷയ്ക്കായും ജീവിക്കും.
ദൈവത്തോടു പ്രാര്‍തഥിക്കാനുള്ള യോഗ്യത നാം എങ്ങനെയാണ് നേടുന്നത്? ദൈവം നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം നിമിത്തം വീണ്ടും ജനിച്ചതിലൂടെയാണ് നാം ഇത് നേടിയത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ ത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപക്ഷമ പ്രാപിച്ചവര്‍ക്കു മാത്രമേ പിതാവാം ദൈവത്തോടു പ്രാര്‍ത്ഥിക്കാനുള്ള വിശ്വാസത്തിന്‍റെ ധൈര്യം നല്‍കപ്പെടുന്നുള്ളൂ. വിശ്വാസം എന്നത് ദൈവത്തില്‍ നിന്നുള്ള ഒരു വരമാണ്. പ്രാര്‍ത്ഥിക്കാനുള്ള യോഗ്യത നേടുകയെന്നത് ദൈവത്തില്‍ നിന്നും മഹത്തായ അനുഗ്രഹമായ വിശ്വാസം പ്രാപിക്കുക തന്നെയാണ്.
ഈ ഗ്രഹത്തിലുള്ള അനേകം ക്രിസ്തീയ വിശ്വാസികളില്‍ എത്രപേരാണ് പ്രാര്‍ത്ഥിക്കാനുള്ള അത്തരം വിശ്വാസത്തിന്‍റെ യോഗ്യത നേടിയിട്ടുള്ളത് എന്നാണ് നിങ്ങള്‍ കരുതുന്നത്? അധികം ഒന്നും കാണില്ല! ദൈവത്തില്‍ നിന്നുള്ള ഏറ്റവും അനുഗ്രഹീതമായ വരങ്ങളില്‍ ഒന്നാമത്തേതാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച വിശ്വാസത്തിലേക്ക് നാം വന്നുവെന്നുള്ളത്. രണ്ടാമത്തേത്, ദൈവത്തിന്‍റെ സ്വന്തം മക്കള്‍ എന്ന നിലയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനുള്ള ശക്തിയും യോഗ്യതയും നാം നേടി എന്നതാണ്. ദൈവത്തിന്‍റെ വേലക്കാരായി ജീവിക്കാന്‍ നമ്മെ അനുവദിക്കുന്ന വിശ്വാസത്തിലേക്ക് നാം വന്നെത്തി എന്നതാണ് മൂന്നാമെത്ത കാര്യം.
പാപികളുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം നല്‍കുന്നില്ല
ചിലപ്പോള്‍, അവര്‍ യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറയുമെങ്കിലും, ചില മലകള്‍ കയറി കര്‍ത്താവിന്‍റെ നാമം ഇടവിടാതെ ആര്‍ത്തുവിളിച്ചുകൊണ്ട് തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയേണമേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. തണുത്തതും കാറ്റുള്ളതുമായ രാത്രികളില്‍ പോലും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് തങ്ങളുടെ ശരീരത്തെ പുതച്ചുകൊണ്ട് അവര്‍ മലകള്‍ കയറുകയും ഭയപ്പാടോടു കൂടിയതാണെങ്കിലും തങ്ങളുടെ മുഴുഭക്തിയോടും കൂടി ആത്മാര്‍ത്ഥമായി അവര്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷേ അവരുടെ പ്രാര്‍ത്ഥനകളെല്ലാം ശൂന്യസ്ഥലത്ത് മുഴങ്ങുന്ന ശബ്ദങ്ങള്‍ മാത്രമാണ്.
അവര്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചാലും ദൈവം തങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് യഥാര്‍ത്ഥമായും ഉത്തരം നല്കുമോ എന്ന് അവര്‍ക്ക് വിശ്വാസമൊന്നും ഇല്ല. വിശ്വാസമില്ലെങ്കില്‍ പോലും വളരെ ഭക്തിയോടു കൂടി അവര്‍ പ്രാര്‍ത്ഥിക്കുന്നതിന്‍റെ കാരണം മറ്റുള്ളവര്‍ കാണാന്‍ വേണ്ടി വെറും ഒരു പ്രദര്‍ശനം എന്ന മട്ടിലാണ്. അവരുടെ പ്രാര്‍ത്ഥനകള്‍ ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനകള്‍ ആണ്. തങ്ങളുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപമുള്ളതിനാല്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനടുത്ത് എത്തുന്നില്ലെന്ന് മനഃസാക്ഷിയില്‍ അവര്‍ അറിയുന്നു. തങ്ങളുടെ പാപമോചനം അവര്‍ ഇതുവരെയും നേടിയിട്ടില്ലാത്തതിനാല്‍ അവരുടെ അനേകം പ്രാര്‍ത്ഥനകള്‍ക്കും ഒരു ഉത്തരവും ലഭിക്കാറില്ല. എത്രയധികം പ്രാര്‍ത്ഥിച്ചാലും നിലവിളിച്ചാലും വിലപിച്ചാലും തങ്ങളുടെ മുഴുവന്‍ ശ്വാസം എടുത്ത് അലറിയാലും തങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ ദൈവത്തോട് ചോദിക്കുവാന്‍ സകലവിധ കാര്യങ്ങളും ചെയ്താലും അവയ്ക്കൊന്നിനും ഉത്തരം ലഭിക്കാറില്ല.
ദൈവത്തോട് പ്രാര്‍ത്ഥിക്കാനുള്ള പ്രാഥമിക യോഗ്യത എന്നത് തങ്ങളുടെ പാപമോചനം ആദ്യം തന്നെ നേടണം എന്നതാണെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. പക്ഷേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ച് അറിയുന്നതുവരെ പാപികളില്‍ അനേകര്‍ക്കും തങ്ങളുടെ വിശ്വാസജീവിതത്തില്‍ പാപികളായി തന്നെ തുടരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. കര്‍ത്താവ് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിച്ച് ഒരിക്കലായി ജനങ്ങള്‍ ശുദ്ധീകരണം പ്രാപിക്കുന്നില്ലെങ്കില്‍ അവരുടെ പ്രാര്‍ത്ഥനകളെല്ലാം വാസ്തവമായും നിഷ്ഫലമാണ്. പാപികള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങുമ്പോള്‍ അവരുടെ മനഃസാക്ഷി ഇങ്ങനെ ആക്രോശിക്കും, “നിന്‍റെ പ്രാര്‍ത്ഥന ദൈവത്തിന്‍റെയടുത്ത് എത്തുമോ? എത്തുമെന്ന് നീ കരുതുന്നുവോ? സ്വപ്നം കണ്ടാല്‍ മതി. ഇവയെല്ലാം വ്യര്‍ത്ഥമാണ്”. ആകയാല്‍ “ഇതെനിക്കു തരണമേ, അതെനിക്കു തരണമേ എന്നിങ്ങനെ അവര്‍ തുടര്‍ന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നാലും അവയെല്ലാം യഥാര്‍ത്ഥമായും നിഷ്ഫലം ആയിരിക്കും.
“നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുന്നതിനു മുന്‍പെ നിങ്ങളുടെ പാപങ്ങളുടെ മോചനം പ്രാപിക്കുവിന്‍”. ഇതാണ് ദൈവത്തിന്‍റെ ഹിതം. പാപക്ഷമ പ്രാപിക്കാത്തവര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ തങ്ങളുടെ മനഃസാക്ഷി തങ്ങളുടെ യുക്തിക്ക് അനുവാദം നല്‍കാറില്ല എന്നത് അവരുടെ അനുഭവത്തില്‍ നിന്നും അവര്‍ തിരിച്ചറിയും. പാപികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, “കര്‍ത്താവേ എനിക്കിത് തരേണമേ, അതും കൂടി” എന്നിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുമെങ്കിലും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമൊന്നും ലഭിക്കാറില്ല. അതിനു അപ്പുറത്തായി “ഒരുവഴിയും ഇല്ല! നിന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി കിട്ടില്ല. കാരണം നിന്നില്‍ പാപമുണ്ട്”. എന്നിങ്ങനെ അവരുടെ മനഃസാക്ഷി അവരോട് പറഞ്ഞു കൊണ്ടേയിരിക്കും. തങ്ങളുടെ വിശ്വാസത്തെ സ്വന്തം മനഃസാക്ഷിക്കുപോലും സഹിക്കാതെ വരുമെങ്കില്‍ പാപികള്‍ക്ക് എങ്ങനെ ദൈവത്തെ വഞ്ചിക്കാന്‍ കഴിയും, എങ്ങനെ അവനാല്‍ അംഗീകാരം ലഭിക്കും, എങ്ങനെ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കും? ലളിതമായി പറഞ്ഞാല്‍, പാപകള്‍ക്ക് ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ യോഗ്യതയില്ല. അതിനു അപ്പുറത്തായി തങ്ങളുടെ പ്രാര്‍ത്ഥനകളെ സ്വന്തം ഹൃദയം പോലും വിശ്വസിക്കുന്നുമില്ല.
വിശ്വാസത്താല്‍ നീതിമാന്മാരാകുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചു തുടങ്ങുന്നു
മുന്‍പ് പാപികളായിരുന്ന അനേകരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചു തുടങ്ങിയത്, സമാഗമനകൂടാരത്തിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ തങ്ങളുടെ പാപങ്ങളുടെ മോചനം പ്രാപിച്ചതിനു ശേഷമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തങ്ങളുടെ ഹൃദയാന്തര്‍ഭാഗത്തില്‍ വിശ്വസിക്കുന്നവര്‍ ഒരുപക്ഷെ അപര്യാപ്തതയുള്ള വരാകാമെങ്കിലും അവര്‍ക്ക് വിശ്വാസത്താല്‍ ദൈവത്തിങ്കലേക്ക് ചെല്ലുവാനും വിശ്വാസത്താല്‍ ധൈര്യത്തോടെ അവരോട് പ്രാര്‍ത്ഥിക്കുവാനും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചോദിക്കാനും കഴിയും. വിശ്വാസത്താല്‍ പാപമോചനം പ്രാപിച്ചവര്‍ ദൈവത്തിന്‍റെ ഹിതം അനുസരിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ധൈര്യത്തോടു കൂടി പ്രാര്‍ത്ഥിക്കുവാനായാണ് അവര്‍ വരുന്നത്.
തങ്ങളുടെ സ്വന്തം ജഡത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ പലപ്പോഴും അത് അനുയോജ്യമല്ലെന്ന് തോന്നാറുണ്ട്. നീതിമാനായ നമ്മള്‍ മറ്റുള്ളവരുടെ ആത്മാക്കള്‍ക്കായി വെള്ളത്തിന്‍റെയും ആത്മാവിയെും സുവിശേഷം പ്രചരിപ്പിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണ് ഏറ്റവുമധികം സന്തോഷം ലഭിക്കുന്നത്. സുവിശേഷത്തിന്‍റെ ഊര്‍ജ്ജസ്വലമായ വ്യാപന ത്തിനായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ജഡത്തിന്‍റെ തടസ്സങ്ങളാകുന്ന കെണികളൊന്നും കൂടാതെ നമ്മുടെ പരിമിതികളായ തടസ്സങ്ങളെ വിശ്വാസത്തിന്‍റെ പ്രാര്‍ത്ഥനകളിലൂടെ നമുക്ക് ജയിക്കാന്‍ കഴിയും. പക്ഷേ ചിലപ്പോഴെല്ലാം വിശ്വാസത്താല്‍ അത്തരം തടസ്സങ്ങളെ ജയിക്കാതെ വരുമ്പോള്‍ നമ്മുടെ മനസ്സില്‍ ഇച്ഛാഭംഗം ഉണ്ടാകും. ഇതുപോലെയുള്ള സമയങ്ങളില്‍ നമുക്കാകെ കഴിയുന്നത് പ്രാര്‍ത്ഥിക്കുകയും ആത്യന്തികമായി ദൈവം ഉത്തരം നല്‍കും എന്ന് വിശ്വസിക്കുകയുമാണ്. ഈ പ്രാര്‍ത്ഥനയ്ക്ക് വാസ്തവമായും ദൈവം ഉത്തരം നല്‍കിയിരുന്നുവെന്ന് പിന്നീട് നാം സാക്ഷ്യം പറയും എന്നുറപ്പാണ്.
നാം ആകെ ചെയ്യേണ്ടത് പ്രാര്‍ത്ഥിക്കുകയും കാത്തിരിക്കുകയും ആണ്. അക്ഷമ കാരണം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം നേരെ ഉത്തരം നല്‍കാത്തതില്‍ അത്ഭുതം ഒന്നുമില്ല. നമ്മള്‍ വിശ്വാസത്താല്‍ പ്രാര്‍ത്ഥിക്കണം എന്നാണ് ദൈവം നമ്മോടു ആവശ്യപ്പെടുന്നത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവഹിതം അനുസരിച്ചാണ് എങ്കില്‍ സമയമാകുമ്പോള്‍ അവനതിന് ഉത്തരം നല്‍കുമെന്നും നാം വിശ്വസിക്കുന്നു. വിശ്വാസത്താല്‍ നമ്മുടെ പാപമോചനം നാം പ്രാപിക്കുകയും വിശ്വാസത്താല്‍ നമ്മുടെ ജീവിതത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അധികവും വാസ്തവമായും ഉത്തരം ലഭിക്കുന്നു എന്ന് സ്വന്തമായ അനുഭവം നമുക്ക് കാണാന്‍ കഴിയും.
പക്ഷെ, നിങ്ങള്‍ ഇതുപോലുള്ള വിശ്വാസ ജീവിതം നയിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍; നിങ്ങള്‍ക്ക് യഥാര്‍ത്ഥമായും ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ കഴിയും. ഒരിക്കല്‍കൂടി നാം നമ്മെത്തന്നെ ശോധന ചെയ്യുകയാണെങ്കില്‍, നാം നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയും. അതോടൊപ്പം, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ പാപക്ഷമ പ്രാപിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥിക്കുവാനായി നാം യോഗ്യരാവുകയുള്ളൂ എന്നും ഒരിക്കല്‍കൂടി നമുക്ക് തിരിച്ചറിയാന്‍ കഴിയും. അപ്രകാരം, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ കര്‍ത്താവ് ഒരിക്കലായി തങ്ങളുടെ മുഴുവന്‍ ജീവിതകാലത്തേയും പാപങ്ങളെ തടുച്ചുനീക്കി എന്ന് വിശ്വസിക്കുന്നതിലൂടെ പാപമോചനം പ്രാപിച്ചവര്‍ക്കു മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുകയുള്ളൂ എന്നും നാം ഉറപ്പായും ഓര്‍ത്തിരിക്കണം.
ഇതുവരെയും വീണ്ടും ജനിക്കാത്തവരുടെ ഇടയിലും തങ്ങളെക്കുറിച്ച് തന്നെ വളരെ അഹങ്കരിക്കുന്നവര്‍ അനേകരുണ്ട്. നിങ്ങളുടെ അവസ്ഥ എന്താണ്? നിങ്ങള്‍ക്ക് അഹങ്കരിക്കുവാന്‍ എന്തെങ്കിലും ഉണ്ടോ? നിങ്ങളുടെ കരങ്ങള്‍ ബലിഷ്ഠമാണോ? നിങ്ങളുടെ കാലുകള്‍ ഉറപ്പുള്ളവയാണോ? നമ്മുടെ ശരീരം എത്ര ശക്തിയുള്ളതാണെങ്കിലും, ഒരു സാധാരണ ജലദോഷത്തിന്‍റെ വൈറസിനെപ്പോലും അതിന് ചെറുക്കാനാവില്ല. ശക്തമായ ഒരു ബാഹ്യബലത്തെയും അതിന് വളരെ നേരം ചെറുക്കാനാവില്ല എന്നത് അവയുടെ യഥാര്‍ത്ഥ ബലഹീനതയാണ്. മനുഷ്യര്‍ എന്തുമാത്രം ബലഹീനരാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നുവോ? ഒരു കൊതുകിന്‍റെ കടിയേറ്റാല്‍ മതി നമ്മള്‍ മരിക്കാന്‍. അല്ലെങ്കില്‍ നടന്നു പോകുമ്പോള്‍ തലയില്‍ വീഴുന്ന ഒരു കല്ലു മതി അവിടെത്തന്നെ മരിച്ചു വീഴുവാന്‍. നമ്മള്‍ ഒന്നുമില്ല. നമ്മുടെ അഹങ്കാരത്തെ മുറിവേല്‍പ്പിക്കുന്ന ഒരു വാചകം ആരെങ്കിലും പറഞ്ഞാല്‍ നമ്മുടെ ഹൃദയം വളരെ വേദനിച്ച് നാം പാതി ചത്തവര്‍ ആകും. ഇതല്ലേ സംഗതി? തീര്‍ച്ചയായും അതാണ്.
60 വയസ്സ് ആകുന്നതിനു മുമ്പെ എത്രപേര്‍ മരിക്കുന്നു? 30 വയസ്സു തികയുന്നതിനു മുമ്പെ മരിക്കുന്നവരുടെ സംഖ്യ അസംഖ്യമാണ്. ഇത്രയും ബലഹീനരായി മനുഷ്യ ജീവികളല്ലാതെ മറ്റൊന്നുമില്ല. എന്നേക്കും നിലനില്‍ക്കുന്ന മനുഷ്യ ശക്തി ഒരിടത്തും കാണാനാകില്ല. ഇത്രയും ദുര്‍ബലജീവികള്‍ തങ്ങളുടെ ഹൃദയങ്ങളെ മാത്രം കഠിനപ്പെടുത്തി ദൈവത്തിന്‍റെ വചനത്തെ ഹൃദയാന്തര്‍ഭാഗത്ത് വിശ്വസിക്കാതിരിക്കാമോ? ഒന്നിനെക്കുറിച്ചും അഹങ്കരിക്കാനില്ലാതെ, ശക്തരാണെന്ന് ഭാവിക്കാനില്ലാതെ- ഇതാണ് മനുഷ്യജീവികള്‍.
അങ്ങനെയിരിക്കെ നമ്മുടെ ബലഹീനതകളെ നാം തിരിച്ചറിയുകയും പാപങ്ങളെയും കുറവുകളെയും കണ്ടെത്തുകയും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട സത്യത്തിന്‍റെ സുവിശേഷത്തില്‍ വിശ്വസിക്കുകയും അതുവഴി ദൈവത്തോട് പ്രാര്‍ത്ഥിക്കാനുള്ള യോഗ്യത നേടുകയും വേണം. നമുക്ക് നിശ്ചയമായും ദൈവത്തില്‍ വിശ്വാസമുണ്ടായിരിക്കണം. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഈ വിശ്വാസം ഹൃദയാന്തര്‍ഭാഗത്ത് ഉണ്ടായിരിക്കണമെങ്കില്‍ ജനം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ തീര്‍ച്ചയായും വിശ്വസിക്കണം. പക്ഷെ, അതില്‍ വിശ്വസിക്കാത്ത അനേകര്‍ ഇപ്പോഴും ഉണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അല്ലാതെ മറ്റേതെങ്കിലും സുവിശേഷത്തിലൂടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? യേശു ഈ ഭൂമിയിലേക്ക് വന്നിട്ടല്ലാതെ നിങ്ങള്‍ക്കു പകരമായി സ്നാനപ്പെട്ട് നിങ്ങളുടെ പാപങ്ങളെ ചുമക്കാതെ നിങ്ങളുടെ പാപങ്ങള്‍ കഴുകപ്പെടുമോ? യേശു സ്വീകരിച്ച ഈ സ്നാനത്തില്‍ വിശ്വസിക്കാതെ നിങ്ങളുടെ ഹൃദയത്തിനുള്ളിലെ പാപങ്ങളെ യേശുവിലേക്ക് കടത്തിവിടാനും അവയെ കഴുകിക്കളയാനും കഴിയുമോ?
ഇതിന്‍റെ ഉത്തരങ്ങളെല്ലാം ഇല്ല, ഇല്ല, തീര്‍ച്ചയായും ഇല്ല എന്നതാണ്. യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ ലോകപാപങ്ങളെ യേശു തോളിലേറ്റിയതു കാരണമാണ് അവന്‍ ക്രൂശിക്കപ്പെടുകയും സകല പാപങ്ങളുടെയും ശിക്ഷാവിധി തന്‍റെ സ്വന്തരക്തത്താല്‍ വഹിക്കുകയും ചെയ്തത്. അപ്പോള്‍ യേശുവിന്‍റെ സ്നാനവും ക്രൂശും കൂടാതെ നിങ്ങള്‍ക്ക് രക്ഷ പ്രാപിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല. യേശു സ്നാനപ്പെട്ടത് നമ്മുടെ പാപങ്ങളെ എല്ലാം ഒരിക്കലായി ചുമക്കുവാനും അവയെ കഴുകിക്കളയുവാനും അതുവഴി നമ്മുടെ പാപങ്ങളെ ശുദ്ധീകരിക്കാനുമായിരുന്നു. അവന്‍ ക്രൂശിക്കപ്പെട്ടതോ നമ്മുടെ പാപങ്ങളുടെ ശിക്ഷ വഹിക്കുവാനും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാം മോചിക്കപ്പെടുന്നു.
ആകയാല്‍ നമുക്ക് ഏതു നേരവും ധൈര്യത്തോടെ ദൈവമുമ്പാകെ ചെന്ന് ഏറ്റു പറയാം. കര്‍ത്താവേ ഞാന്‍, ഈ അയോഗ്യന്‍, എന്നാല്‍ അങ്ങയുടെ വെള്ളത്തിലൂടെയും രക്തത്തിലൂടെയും എന്നെ രക്ഷിച്ചതിനാല്‍ ഞാന്‍ ഇപ്പോള്‍ പാപരഹിതനാണ്. അങ്ങ് ഈ ഭൂമിയില്‍ വന്നു, സ്നാനപ്പെട്ടതിലൂടെ സകല പാപങ്ങളും ഒരിക്കലായി ചുമന്നു. ലോകത്തിന്‍റെ ഈ പാപങ്ങളെ ക്രൂശില്‍ വഹിച്ചു. അവയ്ക്കായി ശിക്ഷിക്കപ്പെട്ടു. മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തു. അങ്ങനെ ചെയ്തതിലൂടെ കര്‍ത്താവേ അങ്ങ് യഥാര്‍ത്ഥമായും എന്‍റെ രക്ഷയുടെ ദൈവമായി തീര്‍ന്നു. ഈ സത്യത്തിലുള്ള എന്‍റെ വിശ്വാസത്താല്‍ ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാം നമ്മുടെ വിശ്വാസം സൂക്ഷിക്കുമ്പോള്‍ നമ്മുടെ കുറവുകള്‍ ഉണ്ടായിരിക്കെ തന്നെ എല്ലായ്പ്പോഴും ദൈവത്തിങ്കല്‍ പോകുവാനും അവനോട് പ്രാര്‍ത്ഥിക്കുവാനും നമുക്ക് കഴിയും. നമുക്ക് അവന്‍റെ രാജ്യത്തിന്‍റെ വിസ്തൃതിക്കായും നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്കായും പ്രാര്‍ത്ഥിക്കാന്‍ കഴിയും. ഇനിയും പാപക്ഷമ പ്രാപിക്കാനുള്ള മറ്റ് ആത്മാക്കള്‍ക്കായും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ജനം വിശ്വസിക്കുമ്പോള്‍ മാത്രമേ സ്വര്‍ഗ്ഗത്തിന്‍ കീഴില്‍ അവര്‍ക്ക് എപ്പോഴും ലജ്ജ കൂടാതിരിപ്പാന്‍ കഴിയുകയുള്ളൂ. പക്ഷെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വാസമില്ലാത്തവര്‍ മറ്റെന്തെല്ലാമോ കൊണ്ട് തങ്ങളുടെ ശൂന്യത നിറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരം പ്രയത്നങ്ങളെല്ലാം പൂര്‍ണമായും വ്യര്‍ത്ഥമാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ഇതിനാലാണ് അവരുടെ ഹൃദയങ്ങള്‍ അസ്വസ്ഥമായി വേദനിച്ചു ജീവിതം അസഹനീയമായി തീരുന്നത്. സത്യമായാലും അസത്യമായാലും ഏതിലെങ്കിലും വിശ്വസിക്കുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. നിങ്ങളുടെ കാര്യം ചിന്തിച്ചു നോക്കുക.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്തോടു കൂടി നിങ്ങള്‍ യഥാര്‍ത്ഥമായും കര്‍ത്താവില്‍ വിശ്വസിക്കുന്നുണ്ടോ എന്നും അഥവാ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നില്ലയോ എന്നും നിങ്ങളെത്തന്നെ ശോധന ചെയ്യുവിന്‍. കര്‍ത്താവ് വെള്ളത്താലും രക്തത്താലും നിങ്ങളുടെ പാപങ്ങളെ തുടച്ചുനീക്കി നിങ്ങളിതില്‍ വിശ്വസിക്കുന്നുവെങ്കില്‍ അപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും പാപം ഉണ്ടായിരിക്കുമോ? നിങ്ങള്‍ യഥാര്‍ത്ഥമായും വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ, ആത്മാവിന്‍റെ അടിത്തട്ടില്‍ ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവിടെ ഒരു പാപവും ഉണ്ടാകില്ല. ഈ സത്യത്തിലുള്ള നിങ്ങളുടെ ഹൃദയപൂര്‍ണമായ വിശ്വാസത്താല്‍ നിങ്ങളുടെ പാപത്തിന്‍റെ യഥാര്‍ത്ഥ മോചനം ഇപ്പോള്‍ പ്രാപിച്ചു കൊള്‍ക.
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെട്ട സത്യത്തിലൂടെ ദൈവം നമ്മുടെ പാപമോചനം നമുക്കു നല്‍കി. നിത്യമായുള്ള ഈ പാപമോചനം നാം ഇപ്പോള്‍ പ്രാപിച്ചിരിക്കുന്നു. ഇക്കാരണത്താല്‍ ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ സ്വന്തം മക്കളായിത്തീരുന്നു. കൃപയുടെ വസ്ത്രം ധരിപ്പിക്കപ്പെട്ട അവങ്കലേക്ക് വരുവാന്‍ കഴിവുള്ളവരായിത്തീരുന്നു. ആകയാല്‍ നാം അന്യോന്യം സ്നേഹിക്കണം. ഒരോരുത്തരുടെയും കുറവുകളെ മനസ്സിലാക്കണം. അന്ത്യത്തോളം ദൈവത്തിന്‍റെ വേല ചെയ്യണം. തുടര്‍ന്ന് അവങ്കലേക്ക് ചെന്ന് അവന്‍റെ തിരുസന്നിധിയില്‍ നില്‍ക്കണം.
പാപമോചനം പ്രാപിച്ചവര്‍ സകല പാപികളെയും സ്നേഹിക്കും. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെട്ട സത്യത്തെ ഓരോ പാപിയും അറിയണമെന്നും വീണ്ടും ജനനം പ്രാപിക്കണം എന്നുമുള്ളതാണ് നീതിമാന്‍റെ ഹൃദയത്തിലെ ആഗ്രഹം. എന്നാല്‍ ജനത്തെ യഥാര്‍ത്ഥമായും സ്നേഹിക്കാന്‍ കഴിയാത്ത ചിലതരം ആള്‍ക്കാരുണ്ട്. ഇവരാണ് ദു:ശ്ശാഠ്യമുള്ള പാപികള്‍. തങ്ങളുടെ സ്വന്തം മന:സാക്ഷിയുടെ വിശ്വാസത്തെ വഞ്ചിക്കുകയും പാപികളായി തുടരുമ്പോള്‍ തന്നെ തങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നുള്ള തെറ്റിദ്ധാരണയില്‍ മുഴുകുകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് പാപമോചനം പ്രാപിക്കുമ്പോള്‍ നാമെല്ലാവരും നമ്മുടെ മന:സാക്ഷിയുടെ വിശ്വാസത്തെ സൂക്ഷിക്കണം. നമ്മുടെ വിശ്വസ്ത മന:സാക്ഷിയെ കാത്തുകൊണ്ടു വിശ്വാസം നഷ്ടമാകാതെയും അന്ത്യത്തോളം നമ്മുടെ ഓട്ടത്തെ ഓടി തികയ്ക്കാം. ആരെങ്കിലും ആത്മീയമായി കഷ്ടതയിലൂടെ പോകുന്നതു കണ്ടാല്‍ പരസ്പരം സഹായിക്കുകയും ഓരോരുത്തര്‍ മറ്റുള്ളവരെ ഉറപ്പോടെ താങ്ങിക്കൊള്ളുകയും ചെയ്യണം. എന്തെല്ലാം സംഭവിച്ചാലും നീതിമാന്‍ ഒരിക്കലും സഭയെ ഉപേക്ഷിക്കരുത്. നീതിമാന്‍മാര്‍ സഭയെ ഉപേക്ഷിക്കുകയാണെങ്കില്‍ അവര്‍ ഉടനെ മരിച്ചു പോകും. ദൈവത്തിന്‍റെ സഭയെ ഉപേക്ഷിക്കുന്നത് നിങ്ങളുടെ സ്വന്തം ഭവനം നഷ്ടപ്പെടുത്തുന്നതു പോലെയാണ്. നിങ്ങളുടെ വീട് നഷ്ടപ്പെടുമ്പോള്‍ നിങ്ങളുടെ അഭയസ്ഥാനം നഷ്ടമാകുന്നു. അങ്ങനെ എവിടെ നിന്നും ആശ്വാസമോ സ്വസ്ഥതയോ നിങ്ങളുടെ ഹൃദയത്തില്‍ ലഭിക്കാതെ അവസാനം നിങ്ങള്‍ മരിച്ചുപോകും.
ദൈവത്തിന്‍റെ സഭ എന്നത് തന്‍റെ ആട്ടിന്‍കൂട്ടത്തിന് ആഹാരവും വിശ്രമവും ആശ്വാസവും നല്‍കുന്ന ഒരു സ്ഥലം ആണ്. അങ്ങനെയിരിക്കെ ആടുകള്‍ തങ്ങളുടെ ശക്തി നഷ്ടപ്പെട്ട് ക്ഷീണിതരാകുമ്പോള്‍ ദൈവവചന കേള്‍വിയിലൂടെ തങ്ങളുടെ ഹൃദയം ഉറപ്പിക്കുവാന്‍ സഭ അവരെ സഹായിക്കുന്നു. നിങ്ങളുടെ ഹൃദയത്തില്‍ വിശ്വസിച്ച് വചനം നിങ്ങള്‍ സ്വീകരിച്ചാല്‍ നിങ്ങളുടെ ഉള്ളിലെ പരിശുദ്ധാത്മാവ് ആനന്ദിക്കുകയും നിങ്ങളുടെ ഹൃദയം ശക്തിപ്പെടുകയും അന്ത്യഫലമായി നിങ്ങള്‍ നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യും.
നീതിമാന്‍മാരായ നാം എല്ലാവരും ദൈവത്തിന് നമ്മുടെ നന്ദി അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥിക്കുവാന്‍ നമ്മെ യോഗ്യരാക്കിയതിനായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവന്‍ നല്‍കിയതിനാലും കര്‍ത്താവിന് നാം നന്ദി പറയുന്നു. ഹല്ലേലൂയ! അവനില്‍ വിശ്വാസം അര്‍പ്പിക്കുവാനും വിശ്വാസത്താല്‍ ജീവിക്കുവാനും നമ്മെ പ്രാപ്തരാക്കുവാന്‍ ജീവിക്കുന്ന ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.