• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-21] പ്രായശ്ചിത്ത നാളില്‍ പാപയാഗം കഴിച്ച മഹാപുരോഹിതന്‍ (ലേവ്യാ പുസ്തകം 16:1-34)

(ലേവ്യാ പുസ്തകം 16:1-34)
“അഹരോന്‍റെ രണ്ടു പുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ അടുത്തു ചെന്നിട്ട് മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിചെയ്തതു എന്തെന്നാല്‍, കൃപാസനത്തിനു മീതേ മേഘത്തില്‍ ഞാന്‍ വെളിപ്പെടുന്നതുകൊണ്ട് നിന്‍റെ സഹോദരനായ അഹരോന്‍ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തില്‍ തിരശ്ശീലക്കകത്ത് പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്‍ മുമ്പില്‍ എല്ലാസമയത്തും വരരുത് എന്ന് അവനോടു പറയേണം. പാപയാഗത്തിനു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിനു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കേണം. അവന്‍ പഞ്ഞിനൂല്‍ കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ച് ദേഹത്തില്‍ പഞ്ഞിനൂല്‍ കൊണ്ടുള്ള കാല്‍ചട്ട ഇട്ടു പഞ്ഞിനൂല്‍കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂല്‍ കൊണ്ടുള്ള മുടിയും വെക്കേണം. ഇവ വിശുദ്ധ വസ്ത്രം ആകയാല്‍ അവന്‍ ദേഹം വെള്ളത്തില്‍ കഴുകീട്ടു അവയെ ധരിക്കേണം. അവന്‍ യിസ്രായേല്‍ മക്കളുടെ സഭയുടെ പക്കല്‍ നിന്ന് പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിനു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവന്‍ ആ രണ്ടുകോലാട്ടുകൊറ്റനെ കൊണ്ടുവന്ന് സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം. പിന്നെ അഹരോന്‍ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസ്സേലിനു എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. യഹോവയ്ക്കുള്ള ചീട്ടു വീണ കൊലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്ന് പാപയാഗമായി അര്‍പ്പിക്കേണം. അസസ്സേലിനു ചീട്ടുവീണ കോലാട്ടുകൊറ്റനെയോ അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിനും അതിനെ അസസ്സേലിനു മരുഭൂമിയിലേക്ക് വിട്ടയക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തേണം. പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം കഴിച്ച് തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അറുക്കേണം. അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്മേലുള്ള തീക്കനല്‍ ഒരു കലശത്തില്‍ നിറച്ച് സൗരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണം കൈനിറയെ എടുത്ത് തിരശ്ശീലക്കകത്ത് കൊണ്ടുവരേണം. താന്‍ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിന്‍റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാന്‍ തക്കവണ്ണം അവന്‍ യഹോവയുടെ സന്നിധിയില്‍ ധൂപര്‍ഗ്ഗം തീയില്‍ ഇടേണം. അവന്‍ കാളയുടെ രക്തം കുറെ എടുത്ത് വിരല്‍ കൊണ്ട് കിഴക്കോട്ടു കൃപാസനത്തിന്മേല്‍ തളിക്കേണം. അവന്‍ രക്തം കുറെ തന്‍റെ വിരല്‍ കൊണ്ട് കൃപാസനത്തിന്‍റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം. പിന്നെ അവന്‍ ജനത്തിനു വേണ്ടിയുള്ള പാപയാഗത്തിന്‍റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലക്കകത്ത് കൊണ്ടു വന്ന് കാളയുടെ രക്തം കൊണ്ട് ചെയ്തതുപോലെ ഇതിന്‍റെ രക്തം കൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്‍റെ മുമ്പിലും തളിക്കേണം. യിസ്രായേല്‍ മക്കളുടെ അശുദ്ധികള്‍ നിമിത്തവും അവരുടെ സകല പാപവുമായ ലംഘനങ്ങള്‍ നിമിത്തവും അവന്‍ വിശദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം. അവരുടെ ഇടയില്‍ അവരുടെ അശുദ്ധിയുടെ നടുവില്‍ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവന്‍ അങ്ങനെ തന്നെ ചെയ്യേണം. അവന്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തില്‍ ആരും ഉണ്ടായിരിക്കരുത്. ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിനും യിസ്രായേലിന്‍റെ സര്‍വ്വസഭയ്ക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പിന്നെ അവന്‍ യഹോവയുടെ സന്നിധിയില്‍ ഉള്ള യാഗപീഠത്തിങ്കല്‍ ചെന്ന് അതിനും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്‍റെ രക്തവും കുറേശ്ശ എടുത്ത് പീഠത്തിന്‍റെ കൊമ്പുകളില്‍ ചുറ്റും പുരട്ടേണം. അവന്‍ രക്തം കുറെ വിരല്‍ കൊണ്ട് ഏഴുപ്രാവശ്യം അതിന്മേല്‍ തളിച്ച് യിസ്രായേല്‍ മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. അവന്‍ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ച് തീര്‍ന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയില്‍ അഹരോന്‍ കൈരണ്ടും വെച്ച് യിസ്രായേല്‍ മക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്‍റെ തലയില്‍ ചുമത്തി നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയക്കേണം. കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്ക് ചുമന്നുകൊണ്ടുപോകേണം. അവന്‍ കോലാട്ടുകൊറ്റനെ മരുഭൂമിയില്‍ വിടേണം. പിന്നെ അഹരോന്‍ സമാഗമനകൂടാരത്തില്‍ വന്നു താന്‍ വിശുദ്ധമന്ദിരത്തില്‍ കടന്നപ്പോള്‍ ധരിച്ചിരുന്ന പഞ്ഞിനൂല്‍ വസ്ത്രം നീക്കി അവിടെ വച്ചേക്കേണം. അവന്‍ ഒരു വിശുദ്ധസ്ഥലത്തുവച്ച് വെള്ളംകൊണ്ട് ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ച് പുറത്തുവന്ന് തന്‍റെ ഹോമയാഗവും ജനത്തിന്‍റെ ഹോമയാഗവും അര്‍പ്പിച്ച് തനിക്കും ജനത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവന്‍ പാപയാഗത്തിന്‍റെ മേദസ്സ് യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം. ആട്ടുകൊറ്റനെ അസസ്സേലിനു കൊണ്ടുപോയി വിട്ടവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവൂ. വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിനു രക്തം കൊണ്ടുപോയ പാപയാഗത്തിന്‍റെ കാളയേയും കോലാട്ടുകൊറ്റനെയും പാളയത്തിനു പുറത്തുകൊണ്ടു പോകേണം. അവയുടെ തോലും മാംസവും ചാണകവും തീയില്‍ ഇട്ട് ചുട്ടുകളയേണം. അവയെ ചുട്ടുകളഞ്ഞവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടുമാത്രമേ പാളയത്തില്‍ വരാവൂ. ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. ഏഴാംമാസം പത്താം തിയതി നിങ്ങള്‍ ആത്മതപനം ചെയ്യണം. സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്. ആ ദിവസത്തില്‍ അല്ലോ യഹോവയുടെ സന്നിധിയില്‍ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നത്. അതു നിങ്ങള്‍ക്ക് വിശുദ്ധസ്വസ്ഥതയുള്ള ശബത്ത് ആയിരിക്കണം. നിങ്ങള്‍ ആത്മതപനം ചെയ്യണം. അതു നിങ്ങള്‍ക്ക് എന്നന്നേക്കുമുള്ള ചട്ടമാകുന്നു. അപ്പനു പകരം പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതന്‍ തന്നേ പ്രായശ്ചിത്തം കഴിക്കേണം. അവന്‍ വിശുദ്ധവസ്ത്രമായ പഞ്ഞിനൂല്‍ വസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കണം. പുരോഹിതന്മാര്‍ക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. സംവത്സരത്തില്‍ ഒരിക്കല്‍ യിസ്രായേല്‍ മക്കള്‍ക്കുവേണ്ടി അവരുടെ സകലപാപങ്ങള്‍ക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിനു ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം. യഹോവ മോശയോട് കല്‍പ്പിച്ചതുപോലെ തന്നെ അവന്‍ ചെയ്തു”.
 

പ്രായശ്ചിത്ത ദിവസം യിസ്രായേല്‍ ജനങ്ങള്‍ക്കുവേണ്ടി യാഗാര്‍പ്പണം കഴിച്ചത് മഹാപുരോഹിതനായിരുന്നു. യിസ്രായേലിന്‍റെ കലണ്ടറില്‍ ഏഴാംമാസം പത്താംതിയതിയാണ് ഈ യാഗാര്‍പ്പണം കഴിച്ചത്. യിസ്രായേല്‍ ജനങ്ങള്‍ക്കുവേണ്ടി മഹാപുരോഹിതനായ അഹരോന്‍ ഇതേ ദിവസത്തില്‍ യാഗാര്‍പ്പണം കഴിച്ചു. അവരുടെ സകല ലംഘനങ്ങളും ഈ യാഗാര്‍പ്പണത്തിന്മേല്‍ ചുമത്തി അവര്‍ വിശുദ്ധീകരിക്കപ്പെട്ടു. അതുകൊണ്ട് പ്രായശ്ചിത്തദിവസം യിസ്രായേല്‍ ജനങ്ങളുടെ ഉത്സവദിസമായിരുന്നു.
പ്രായശ്ചിത്തനാളിലെ യാഗക്രമത്തെ മറ്റുള്ളയാഗങ്ങളെപ്പോലെതന്നെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഊനമില്ലാത്ത യാഗമൃഗങ്ങള്‍, കൈവെയ്പ്പ്, യാഗമൃഗത്തിന്‍റെ രക്തം ചിന്തല്‍. ഇങ്ങനെ ക്രമപ്രകാരം കഴിച്ചിരുന്ന യാഗാര്‍പ്പണത്തെ യഹോവ സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. മറ്റ് യാഗാര്‍പ്പണത്തിനും ഇതിനുമുള്ള വ്യത്യാസം, മഹാപുരോഹിതന്‍ യാഗാര്‍പ്പണരക്തത്തെ എടുത്തുകൊണ്ട് വിശുദ്ധസ്ഥലത്ത് പോകണം എന്നതായിരുന്നു.
തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി യാഗം കഴിച്ചശേഷം മഹാപുരോഹിതനായ അഹരോന്‍ യിസ്രായേല്‍ ജനങ്ങള്‍ക്കുവേണ്ടി രണ്ടു ആടുകളെ യാഗാര്‍പ്പണം ചെയ്തിരുന്നു. ആദ്യമായി അതിലൊന്ന് യഹോവയായ ദൈവത്തിനു സമര്‍പ്പിച്ച്, ഒരു കാളയെ എപ്രകാരം പാപയാഗം കഴിക്കുമോ അതുപോലെ ഇതിനെയും അര്‍പ്പിക്കുന്നു. രണ്ടാമത്തെ ആടിനെ അസസ്സേലിന് ബലിമൃഗമായി അര്‍പ്പിച്ചു. യിസ്രായേല്‍ ജനങ്ങളുടെ മുന്നില്‍ വച്ച് തന്‍റെ കൈകളെ ആ ആടിന്‍റെ തലയില്‍ വച്ച് അവരുടെ സകലപാപങ്ങളെയും ആ ബലിമൃഗത്തിന്മേല്‍ ചുമത്തി, അവരുടെ സകലപാപങ്ങളെയും ചുമന്ന ആ ആടിനെ നിയമിക്കപ്പെട്ട ഒരുവനാല്‍ മരുഭൂമിയിലേക്ക് പറഞ്ഞുവിടുന്നു.
 

പ്രായശ്ചിത്ത ദിവസത്തെ യാഗാര്‍പ്പണത്തിലൂടെ യിസ്രായേല്‍ ജനങ്ങളുടെ സകലപാപങ്ങളും ശുദ്ധീകരി ക്കപ്പെട്ടു

പ്രായശ്ചിത്തനാളില്‍ മഹാപുരോഹിതന്‍ യിസ്രായേല്‍ ജനങ്ങളുടെ പ്രതിനിധിയായി നിന്ന് ബലിമൃഗത്തിന്‍റെ തലയിന്മേല്‍ തന്‍റെ കൈകളെവച്ച് അവരുടെ സകലപാപങ്ങളും അതിന്‍റെമേല്‍ ചുമത്തും. അവന്‍ രണ്ട് ആടുകളെ കൊണ്ടുവന്ന് അതിനുള്ള ചീട്ട് ഇടുന്നു. അതില്‍ ഒന്ന് യഹോവയ്ക്കുള്ളതും മറ്റേത് യിസ്രായേല്‍ ജനങ്ങള്‍ക്കുള്ളതുമാണ്.
ഇവിടെ കൈകളെ വയ്ക്കുക എന്നതിന് യാഗമൃഗത്തിന്‍റെ തലയിന്മേല്‍ കൈകളെ വയ്ക്കുന്നതുമൂലം സകലപാപങ്ങളെയും ചുമത്തുക എന്നതാണര്‍ത്ഥം. ഈ കൈകളെ വയ്ക്കുക എന്നത് പാപങ്ങളെ കഴുകുന്നതിന് യഹോവയാല്‍ നിയമിക്കപ്പെട്ടതാണ്. മാത്രമല്ല പുതിയ നിയമകാലത്തിലും കൂടെ മനുഷ്യരാശിയുടെ സകലപാപങ്ങളെയും കഴുകുന്നതിനായി ഇതേ കൈവയ്ക്കുന്ന രീതി പ്രയോഗിച്ചുവരുന്നു. മഹാപുരോഹഹിതന്‍റെ സ്വന്തപാപങ്ങളെയും അവന്‍റെ കുടുംബത്തിന്‍റെ സ്വന്തപാപങ്ങളെയും യിസ്രായേല്‍ ജനങ്ങളുടെ ഒരു വര്‍ഷത്തെ പാപങ്ങളെയും നിവൃത്തിയാക്കുവാന്‍ മഹാപുരോഹിതന്‍ തന്‍റെ കൈകളെ ആടിന്‍റെമേല്‍ വച്ച് സകലപാപങ്ങളും അതിന്‍റെമേല്‍ ചുമത്തേണ്ടതാവശ്യമായിരുന്നു. യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങളെല്ലാം മഹാപുരോഹിതന്‍ യാഗമൃഗത്തിന്മേല്‍ തന്‍റെകൈകളെ വച്ച് അതിന്‍റെ മേല്‍ ചുമത്തിയതാല്‍ യിസ്രായേല്‍ ജനങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പാപങ്ങള്‍ എല്ലാം തുടച്ചിരുന്നു. ഇതുപോലെതന്നെ പ്രായശ്ചിത്തനാളില്‍ യാഗാര്‍പ്പണം മൂലമായി യിസ്രായേല്‍ ജനങ്ങള്‍ തങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും തങ്ങളെ രക്ഷിച്ച യഹോവയ്ക്ക് നന്ദി പറഞ്ഞു.
പാപമുള്ള ആര്‍ക്കുംതന്നെ ശിക്ഷാവിധിയില്‍ നിന്നും ഒഴിയാനാവില്ല. ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗമൃഗം ശിക്ഷ അനുഭവിക്കുന്നതിനു, ആ മൃഗം ആദ്യം ജനങ്ങളുടെ സകലപാപങ്ങളും സ്വീകരിക്കണം. മഹാപുരോഹിതന്‍ അതിന്‍റെ തലമേല്‍ കൈകളെ വയ്ക്കാതെ യാഗാര്‍പ്പണം ചെയ്താല്‍ അതു യഹോവയ്ക്ക് മുമ്പില്‍ ദൈവദൂഷണമാണ്. അതുകൊണ്ട് അവന്‍ അങ്ങനെ ചെയ്യരുത്. പാപികളായിരിക്കുന്ന എല്ലാ മനുഷ്യരെയും രക്ഷിക്കുവാന്‍ വേണ്ടി ദൈവം നിറവേറ്റിയ രക്ഷയുടെ പദ്ധതിയാണ് കൈവെയ്പ്പ് എന്നത്. യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങളെ കഴുകുവാന്‍ ദൈവത്താല്‍ നിയമിക്കപ്പെട്ട യിസ്രായേല്‍ ജനങ്ങളുടെ പ്രതിനിധിയായ മഹാപുരോഹിതന്‍ ജനങ്ങളുടെ സകലപാപങ്ങളെയും ബലിമൃഗത്തിന്മേല്‍ കൈകളെവച്ച് അതിന്‍റെമേല്‍ ചുമത്തി. അപ്രകാരം, സമാഗമനകൂടാരത്തില്‍ ദൈവത്തിന് യാഗാര്‍പ്പണം ചെയ്യപ്പെടുന്ന എല്ലാമൃഗങ്ങളും കൈവെയ്പ്പിലൂടെ യിസ്രായേല്‍ ജനങ്ങളുടെ സകലപാപങ്ങളെയും ചുമന്ന് അവയുടെ രക്തത്തെ ചിന്തി മരിക്കുന്നതിലൂടെ ജനങ്ങള്‍ക്കു പകരമായി ശിക്ഷാവിധി ഏറ്റെടുക്കുന്നു.
ദൈവത്തിന്‍റെ നീതിയെയും അവന്‍റെ സ്നേഹത്തെയും പൂര്‍ണ്ണമായി നിറവേറ്റുവാന്‍ വര്‍ഷത്തിലൊരിയ്ക്കല്‍ മഹാപുരോഹിതന്‍ യാഗമൃഗത്തിന്‍റെ തലയിന്മേല്‍ കൈകകളെവച്ച് അതിന്‍റെ കഴുത്ത് അറുത്ത് യിസ്രായേല്‍ ജനങ്ങള്‍ക്കു പകരമായി അതിന്‍റെ രക്തത്തെ ചിന്തേണ്ടി വന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഈ യാഗാര്‍പ്പണംമൂലം യിസ്രായേല്‍ ജനങ്ങളുടെ ഒരുവര്‍ഷത്തേക്കുള്ള സകലപാപങ്ങളും ഒരു പ്രാവശ്യമായി കഴുകുവാന്‍ ദൈവം ആഗ്രഹിച്ചു. ദൈവത്തിന്‍റെ ദയയെും നീതിയെയും തൃപ്തിപ്പെടുത്തിയ ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ നിയമം ഇതാണ്. ദൈവം നീതിമാനായതുകൊണ്ട് അവന്‍റെ നീതിയുള്ള നിയമമനുസരിച്ച് തന്‍റെ ജനങ്ങളുടെ പാപങ്ങളെ ഒരിക്കലായി കഴുകികളയുവാന്‍ കുഞ്ഞാടായ യേശുക്രിസ്തുവിനെ ദൈവം ഒരുക്കിയിരുന്നു. കൈവയ്ക്കുന്നതുമൂലം പാപങ്ങളെ അവന്‍റെമേല്‍ ചുമത്തി ക്രൂശില്‍ അവന്‍ രക്തം ചിന്തുവാനും ഇടയാക്കി.
നിത്യയാഗമായി തന്നെ സമര്‍പ്പിച്ച യേശു ഈ വിധമായി എല്ലാവരുടെ പാപങ്ങളെയും ഒരിക്കലായി ചുമന്നു. ഒരിക്കലായി രക്തം ചിന്തി, പാപത്തില്‍ നിന്ന് അവരുടെ രക്ഷയെ ഇതു മുഖാന്തരം പൂര്‍ത്തിയാക്കി. അപ്രകാരം, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും, പിരിച്ചപഞ്ഞിനൂലിനാലും വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യത്തെ വിശ്വസിക്കുന്ന വിശ്വാസത്താല്‍ ദൈവസന്നിധിയില്‍ നമ്മളും വരണം. ഈ വിശ്വാസത്തോടെ ഒരിക്കലായി സകലപാപങ്ങളുടെയും മോചനം പൂര്‍ത്തീകരിക്കുവാന്‍ സകലര്‍ക്കും കഴിയും. ആകയാല്‍, ഒരിക്കലായി പാപക്ഷമ പ്രാപിക്കാന്‍ ആരെല്ലാം ആഗ്രഹിക്കുന്നുവോ അവരെല്ലാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്ന വിശ്വാസത്തോടെ ദൈവത്തിന്‍റെ അടുക്കലേക്ക് വരണം.
 

കൈവെപ്പ് എന്നതിന്‍റെ അര്‍ത്ഥം

“ചുമത്തുക, ഇടം മാറ്റുക, അല്ലെങ്കില്‍ അടക്കം ചെയ്യുക” എന്നതാണ് കൈവയ്ക്കുക എന്ന വാക്കിന്‍റെ അര്‍ത്ഥം (ലേവ്യാപുസ്തകം 1:3-4). യിസ്രായേല്‍ ജനങ്ങള്‍ എപ്പോഴെല്ലാം അബദ്ധവശാല്‍ പാപം ചെയ്തുവോ, അതു ഉണരുമ്പോള്‍ അവര്‍ യഹോവയ്ക്കു ഹോമയാഗം കഴിക്കണം (ലേവ്യാപുസ്തകം 4:27-29). അവന്‍ ആദ്യം ഊനമില്ലാത്ത യാഗമൃഗത്തെ വഴിപാടായി കൊണ്ടുവരണം. അതിനുശേഷം മഹാപുരോഹിതന്‍ തന്‍റെ കൈകളെ തലയിന്മേല്‍ വയ്ക്കുന്നതുമൂലം ജനങ്ങളുടെ പാപങ്ങളെ ആ മൃഗത്തിന്മേല്‍ ചുമത്തണം. അതിനുശേഷം ആ മൃഗത്തിന്‍റെ കഴുത്ത് അറുത്ത് അതിന്‍റെ രക്തത്തെ കുറെ എടുത്ത് ഈ രക്തത്തെ പുരോഹിതനെ ഏല്‍പ്പിക്കണം (ലേവ്യാപുസ്തകം 4:27-31). അതിനുശേഷം പുരോഹിതന്‍ അതിന്‍റെ രക്തം വിരല്‍കൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടിയ ശേഷം ബാക്കിയുള്ള രക്തമൊക്കെയും യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചുകളയണം. അതിന്‍റെ മേദസ്സ് ഒക്കെയും യഹോവയ്ക്കു സൗരഭ്യ വാസനയായി ദഹിപ്പിക്കണം. ഈ യാഗമൃഗത്തിന്‍റെ മേദസ്സ് ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വാസനയെ യഹോവ സൗരഭ്യവാസനയായി സ്വീകരിച്ചിരുന്നു.
യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങളെ കഴുകുന്നതിനുവേണ്ടി പ്രായശ്ചിത്തനാളില്‍ യാഗമൃഗത്തെ യഹോവ നിയമിച്ചിരുന്നുവെന്നും, ഈ നാളില്‍ യാഗമൃഗത്തിന്‍റെ മേല്‍ കൈകള്‍ വച്ച് അതിന്‍റെ രക്തം ചിന്തിയിരുന്നുവെന്നതും നാം പഠിച്ചുവല്ലോ. ഈ കാര്യത്തിലും കൂടെ യഹോവയാല്‍ യിസ്രായേല്‍ ജനങ്ങളുടെ സകലപാപങ്ങളെയും യാഗമൃഗത്തിന്‍റെ തലയില്‍ കൈകളെ വയ്ക്കാതെ കഴുകുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതുപോലെ തന്നെ പഴയനിയമകാലത്ത് പ്രായശ്ചിത്തനാളില്‍ കഴിച്ചിരുന്ന യാഗാര്‍പ്പണത്തോട് പുതിയനിയമ കാലത്തെ യേശു ക്രിസ്തുവിന്‍റെ സ്നാനവും അവന്‍റെ രക്തവും യോജിക്കുന്നു.
പഴയനിയമത്തിലെ യാഗത്തില്‍ ഒരു ഊനമില്ലാത്ത മൃഗം ആവശ്യമായതുപോലെ, പുതിയനിയമകാലത്ത് യേശു ഊനമില്ലാത്ത ദൈവത്തിന്‍റെ കുഞ്ഞാടായി വന്നു, എല്ലാ പാപികളെയും അവരുടെ ലംഘനത്തില്‍ നിന്ന് വിടുവിക്കാന്‍ യേശു സ്നാനമേറ്റ് ക്രൂശില്‍ രക്തം ചിന്തി. പഴയനിയമത്തില്‍ യാഗമൃഗത്തിന്മേല്‍ കൈവെപ്പിലൂടെ പാപികളുടെ പാപങ്ങളെ കടത്തിവിടപ്പെട്ടതുപോലെ യോര്‍ദ്ദാന്‍ നദിയില്‍ യേശുവിനെ യോഹന്നാന്‍ സ്നാപകന്‍ സ്നാനപ്പെടുത്തിയപ്പോള്‍ അവന്‍റെ തലയില്‍ കൈവച്ചതിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും യേശുവിന്‍റെമേല്‍ ചുമത്തപ്പെട്ടു (മത്തായി 3:15). പഴയനിയമത്തിലെ യാഗമൃഗത്തിനും പുതിയനിയമത്തിലെ യേശുവിനും ഒരേ രീതിയില്‍ കൈവയ്ക്കപ്പെട്ടു മരിക്കുവാന്‍ തക്ക വണ്ണം രക്തം ചിന്തേണ്ടി വന്നു. കൈവയ്ക്കുന്നതും രക്തം ചിന്തുന്നതും പാപികള്‍ക്കുവേണ്ടി പഴയനിയമത്തിലും പുതിയനിയമത്തിലും ഒരേ രീതിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.
 

മനുഷ്യരാശിയുടെ പാപങ്ങളെ ദൈവകോപം വിടാതെ പിന്‍തുടരുന്നു

താന്‍ സ്വീകരിച്ച പാപത്തിന്‍റെ കാരണമായി യാഗമൃഗം കൊലപ്പെട്ടതുപോലെ ദൈവമുമ്പില്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്ത പാപികളായിരുന്നു നാം. ഈ യാഗമൃഗം തുണ്ടുതുണ്ടായി വെട്ടപ്പെട്ട് ഹോമയാഗപീഠത്തില്‍വെച്ച് തീയിനാല്‍ ദഹിപ്പിച്ചതു ചിന്തിച്ചുനോക്കിയാല്‍ അതുപോലെ തന്നെ നാമും ദൈവമുമ്പില്‍ നശിച്ചുപോകേണ്ടവരായിരുന്നു എന്നും എന്നാല്‍ യേശു യോഹന്നാനില്‍ നിന്ന് സ്നാനത്തെ സ്വീകരിച്ചതുകൊണ്ടും തന്‍റെ രക്തത്തെ ചിന്തിയതുകൊണ്ടും അവന്‍ നമ്മെ രക്ഷിച്ചു എന്നതും നമുക്ക് തിരിച്ചറിയാന്‍ കഴിയും.
അപ്രകാരം, ഇനിയും വീണ്ടും ജനനം പ്രാപിക്കാത്തവര്‍ ദൈവമുമ്പാകെ തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കൊടും ശിക്ഷ ഏല്‍ക്കേണ്ടവരാണ് തങ്ങളെന്ന് സമ്മതിച്ച് കര്‍ത്താവിന്‍റെ സ്നാനത്തെയും രക്തത്തെയും തങ്ങളുടെ രക്ഷയായി വിശ്വസിക്കണം. നമ്മുടെ പാപങ്ങള്‍ക്കായി നമ്മെ ശിക്ഷിക്കുന്നതിനു പകരം, അതില്‍നിന്ന് രക്ഷിക്കുവാന്‍ രക്ഷയ്ക്കുള്ള കാണിക്കയെ ദൈവം ഒരുക്കി. ഈ നിത്യയാഗത്തിന്മേല്‍ നമ്മുടെ പാപങ്ങളെ ചുമത്തി, അവന്‍റെ രക്തം ചിന്തി, ഇതു മുഖാന്തരം നമ്മുടെ സകലപാപങ്ങളെയും നിവൃത്തിയാക്കി (ലേവ്യാപുസ്തകം 16:1-34, റോമര്‍ 8:34, എബ്രായര്‍ 10:10-12) നിങ്ങളുടെ ഹൃദയങ്ങളില്‍ ഇനിയും പാപം ഉണ്ടോ? അങ്ങനെയെങ്കില്‍ ദൈവത്തിന്‍റെ ശിക്ഷയെ നേരിടുന്ന പാപികളായി നിങ്ങള്‍ ആയിരിക്കുന്നു എന്ന് ദൈവത്തിന്‍റെ മുമ്പില്‍ ആദ്യം സമ്മതിച്ച് ലോകാരംഭത്തിന് മുമ്പേ, നിങ്ങളുടെ രക്ഷയെ ദൈവം തീരുമാനിച്ചതുപോലെ യേശുക്രിസ്തുവിലൂടെ അതു നിവൃത്തിയാക്കി എന്നും നിങ്ങള്‍ വിശ്വസിക്കണം.
ശരിയായ വില കൊടുക്കാതെ പാപത്തെ നിവൃത്തിചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് ദൈവം യിസ്രായേല്‍ ജനങ്ങള്‍ക്ക് യാഗാര്‍പ്പണരീതി കൊടുത്തത്. ഈ യാഗാര്‍പ്പണരീരിയില്‍ കൈവെപ്പും രക്തം ചിന്തലും അടങ്ങിയ യാഗാര്‍പ്പണം മാത്രമേ യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങള്‍ കഴുകുവാന്‍ കഴിഞ്ഞ ശരിയായ വിശ്വാസയാഗമാകുന്നുള്ളൂ.
ദൈവ വചനത്തില്‍ എഴുതിയിരിക്കുന്ന പ്രകാരം, കൈവെപ്പും രക്തം ചിന്തലും ഉള്ള യാഗമാണ് വിശ്വാസത്താല്‍ ദൈവത്തിനു നാം കൊടുക്കേണ്ടത്. തന്‍റെ സ്നാനത്തിനാല്‍ നമ്മുടെ സകലപാപങ്ങളെയും ദൈവം സ്വീകരിച്ചതുകൊണ്ട് അവന് രക്തം ചിന്തേണ്ടിവന്നു. മാത്രമല്ല നമ്മുടെ സ്ഥാനത്തുനിന്ന് നമുക്കുവേണ്ടി പാപത്തിനുള്ള ശിക്ഷയും അനുഭവിച്ചു, ഇതു മുഖാന്തിരം നമ്മുടെ ഈ പാപങ്ങളെ കഴുകി (മത്തായി 3:15, യോഹന്നാന്‍ 1:29, യെശയ്യാവ് 53:1-7). വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നതുകൊണ്ടും നമ്മുടെ യാഗാര്‍പ്പണമായ യേശുവിന്‍റെ മേല്‍ നമ്മുടെ കൈവയ്ക്കുന്നതുകൊണ്ടും, നമ്മുടെ സകല പാപങ്ങളെയും ഇതുമുഖാന്തിരം അവന്‍റെമേല്‍ ചുമത്തിയതുകൊണ്ട് നമ്മുടെ സകലപാപങ്ങളെയും ദൈവം തന്‍റെമേല്‍ സ്വീകരിച്ചുകൊണ്ടു നമുക്കുവേണ്ടി ശിക്ഷയും അനുഭവിച്ചു എന്നും വിശ്വസിച്ചാല്‍ പാപക്ഷമ പ്രാപിക്കാന്‍ കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നതുമൂലം നമ്മുടെ യാഗമായ ദൈവത്തിന്മേല്‍ നമ്മുടെ സകലപാപങ്ങളെയും ചുമത്തുവാന്‍ കഴിയും. മാത്രമല്ല ഇതുമുഖാന്തരം അവനോടുകൂടെ മരിച്ച്, അവനോടുകൂടെ ജീവിക്കാനും നമുക്ക് കഴിയും (റോമര്‍ 6:1-11, ഗലാത്യര്‍ 3:27).
പ്രായശ്ചിത്ത നാളിലെ യാഗാര്‍പ്പണത്തിലൂടെ നാം ചില ആത്മീയ പാഠങ്ങള്‍ പഠിക്കണം. ആദ്യമായി നമ്മുടെ പാപങ്ങളെയും അതിനുള്ള ശിക്ഷാവിധിയെയും കുറിച്ച് അറിഞ്ഞിരിക്കണം. അതിനുശേഷം കര്‍ത്താവ് സ്വീകരിക്കുവാന്‍ ഇഷ്ടപ്പെടുന്ന യാഗാര്‍പ്പണം നാം അര്‍പ്പിക്കണം. അതായതു തന്‍റെ സ്നാനത്തിനാലും ക്രൂശില്‍ ഒഴുക്കിയ രക്തത്തിനാലും നമ്മുടെ രക്ഷയെ യേശു നിറവേറ്റി എന്നതും നാം വിശ്വസിക്കണം. യേശുവിന്‍റെ സ്നാനത്തെ നാം വിശ്വസിച്ച് അവന്‍റെ തലയില്‍ നമ്മുടെ കൈകളെ വയ്ക്കണം. എന്തുകൊണ്ട്? കാരണം വിശ്വാസത്താല്‍ യാഗാര്‍പ്പണത്തിന്മേല്‍ നമ്മുടെ കൈകളെ വച്ച് അതിന്‍റെ രക്തത്തെ ചിന്തുമ്പോള്‍ മാത്രമേ നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമുക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയുകയുള്ളു.
ഇതുപോലെ ദൈവസന്നിധിയില്‍ തന്‍റെ പാപങ്ങള്‍ക്കു ക്ഷമചോദിക്കുന്ന ഏതൊരുവനും/ അവളും ജീവനിലൂടെ വിലകൊടുക്കണം, കാരണം പാപത്തിന്‍റെ ശമ്പളം മരണമാണ്. ഏഴയായാലും, പണക്കാരനായാലും ശരി, ഒരുവന്‍റെ പാപങ്ങള്‍ക്കുള്ള വിലയായും ഒരു ജീവന്‍റെ പാപപരിഹാരത്തിനായും ഒരു യാഗാര്‍പ്പണം ഉണ്ടായിരിക്കണം. ഇങ്ങനെ ചെയ്യാത്തപക്ഷം വിശ്വാസത്തിനാല്‍ ആര്‍ക്കും പാപക്ഷമപ്രാപിക്കാന്‍ കഴിയില്ല.
 

പ്രായശ്ചിത്തനാളിലെ പഴയ നിയമ യാഗാര്‍പ്പണം

ലേവ്യാപുസ്തകം 16:6-10 വരെ നമുക്ക് വായിക്കാം. “തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവന്‍ ആ രണ്ട് കോലാട്ടുകൊറ്റനെ കൊണ്ടുവന്ന് സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം. പിന്നെ അഹരോന്‍ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസ്സേലിനു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. യഹോവയ്ക്കുള്ള ചീട്ടുവീണ കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്ന് പാപയാഗമായി അര്‍പ്പിക്കേണം. അസസ്സേലിനു ചീട്ടുവീണ കോലാട്ടുകൊറ്റനെയോ അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിനും അതിനെ അസ്സസ്സേലിനു മരുഭൂമിയിലേക്ക് വിട്ടയക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തേണം”.
യിസ്രായേല്‍ ജനങ്ങള്‍ വിശ്വാസത്തില്‍ മൂലമായി പാപക്ഷമപ്രാപിക്കുന്നതിനു കാരണമാകത്തക്കവണ്ണം മഹാപുരോഹിതന്‍ യിസ്രായേല്‍ ജനങ്ങള്‍ക്കു പ്രതിനിധിയായി കൈവെപ്പും രക്തം ചിന്തലും ഉള്ള യാഗാര്‍പ്പണത്തെ അവന്‍ അര്‍പ്പിക്കും. അങ്ങനെയെങ്കില്‍ ഇന്നത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം എങ്ങനെയുള്ളതാണ്? തങ്ങളുടെ പാപങ്ങളെ ചുമത്താതെ പാപക്ഷമ പ്രാപിക്കാന്‍ ശ്രമിച്ച് യാഗാര്‍പ്പണം ചെയ്യുന്ന ഈ വിശ്വാസം അടിസ്ഥാനമില്ലാത്തതും മായയായതും അല്ലേ? നിങ്ങളുടെ വിശ്വാസം കൈവെപ്പിലൂടെ യേശുവിന്മേല്‍ പാപങ്ങളെ ചുമത്തിയ വിശ്വാസമല്ലെങ്കില്‍, നിങ്ങളെ പ്രശ്നങ്ങള്‍ കാത്തിരിക്കുന്നു. യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ ക്രൂശിലെ രക്തത്തെയും വിശ്വസിക്കാത്ത വിശ്വാസമാണ് നിങ്ങളുടേതെങ്കില്‍ അത് ഒരു യഥാര്‍ത്ഥ വിശ്വാസമായിരിക്കില്ല.
ദൈവത്തിന്‍റെ മുമ്പില്‍ അവന്‍റെ നിയമത്തെ അനുസരിക്കുവാന്‍ കഴിയാത്തവരായി കഴിഞ്ഞവര്‍ഷം മുഴുവനും എല്ലാവിധ പാപങ്ങളെയും ചെയ്തവരായിരുന്നു നമ്മള്‍. എന്നാല്‍ നാം പഴയനിയമകാലത്ത് ജീവിച്ചിരുന്നു എങ്കില്‍ നമ്മുടെ പ്രതിനിധിയായി മഹാപുരോഹിതന്‍ അര്‍പ്പിച്ച യാഗാര്‍പ്പണത്തെ വിശ്വസിച്ച് നാം പാപക്ഷമ പ്രാപിക്കേണ്ടി വരുമായിരുന്നു. ദൈവത്തിനു വിശ്വാസത്തിന്‍റെ യാഗാര്‍പ്പണം അര്‍പ്പിക്കുവാന്‍ ആദ്യമായി നമ്മുടെ പാപങ്ങള്‍നിമിത്തം നശിക്കേണ്ടവരായിരുന്നു നമ്മളെന്ന് സമ്മതിക്കണം. അതിനുശേഷം ദൈവം നമുക്കുവേണ്ടി ഏര്‍പ്പെടുത്തിയ യാഗാര്‍പ്പണത്തിന്മേല്‍ കൈവച്ച് എല്ലാപാപങ്ങളെയും അതിന്മേല്‍ ചുമത്തിയതും, ആ യാഗമൃഗം ചിന്തിയ രക്തത്തിലും വിശ്വസിക്കണം.
യാഗാര്‍പ്പണത്തിന്മേല്‍ കൈവയ്ക്കുന്നതിലും അതിന്‍റെ രക്തം ചിന്തുന്നതിലും രക്ഷയുടെ ശക്തി ഉള്ളതുകൊണ്ട് ദൈവം ഏര്‍പ്പെടുത്തിയ യാഗരീതിയില്‍ മഹാപുരോഹിതന്‍ അര്‍പ്പിച്ച ഈ പാപയാഗംമൂലമായി പഴയനിയമ ജനങ്ങള്‍ക്ക് പാപക്ഷമ പ്രാപിക്കാന്‍ കഴിഞ്ഞിരുന്നു. ബലിമൃഗത്തിന്‍റെമേല്‍ തന്‍റെ കൈകളെ വയ്ക്കുന്നതുമൂലം കഴിഞ്ഞ ഒരു വര്‍ഷം തന്‍റെ ജനങ്ങള്‍ ചെയ്ത സകലപാപങ്ങളെയും അതിന്‍റെമേല്‍ ചുമത്തും. അതിനുശേഷം കഴുത്ത് അറുത്ത് രക്തമെടുത്ത് കൃപാസനത്തിനു ചുറ്റും മൂന്നു പ്രാവശ്യം തളിച്ച് അതിന്‍റെ കിഴക്ക് ഭാഗത്ത് ഏഴു പ്രാവശ്യവും തളിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഓരോവര്‍ഷവും യഹോവയ്ക്ക് താന്‍ അര്‍പ്പിക്കേണ്ട യാഗത്തെ അവന്‍ ഒരിക്കലും നിര്‍ത്തിയിരുന്നില്ല. ഇപ്രകാരമാണ് ആ കാലത്ത് യിസ്രായേല്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ പാപക്ഷമ പ്രാപിക്കാന്‍ കഴിഞ്ഞത്.
ഇതുപോലെ മഹാപുരോഹിതന്‍ അര്‍പ്പിച്ച യാഗാര്‍പ്പണംമൂലം തങ്ങളുടെ പാപങ്ങള്‍ എല്ലാം ക്ഷമിച്ചു എന്ന് യിസ്രായേല്‍ ജനങ്ങള്‍ വിശ്വസിച്ച് തന്‍റെ ഹൃദയങ്ങളില്‍ ഉറപ്പിച്ചിരുന്നു. പ്രായശ്ചിത്ത ദിവസത്തെ യാഗാര്‍പ്പണം നമ്മോട് പറയുന്നത്, പുതിയനിയമത്തില്‍ യേശുക്രിസ്തു യോഹന്നാനില്‍ നിന്ന് സ്വീകരിച്ച സ്നാനത്തിനാല്‍ ലോകത്തിന്‍റെ സകലപാപങ്ങളും തന്‍റെമേല്‍ ചുമന്നു എന്നും യേശുക്രിസ്തുവിനെ തന്‍റെ സ്വന്ത രക്ഷകനായി വിശ്വസിച്ച് വിശ്വാസത്തിനാല്‍ നിത്യജീവനെ പ്രാപിക്കാം എന്നുമാണ്. തങ്ങളുടെ പാപങ്ങളിനാല്‍ കഷ്ടപ്പെട്ടു തന്‍റെ ഹൃദയങ്ങളില്‍ വിഷമം അനുഭവിക്കുന്ന ആത്മാക്കള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷംമൂലം നിത്യപാപക്ഷമ പ്രാപിക്കാം എന്നറിഞ്ഞുകൊണ്ട് ഇതു തങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കണം. ഇതുപോലെ സകല പാപങ്ങളുടെയും മോചനത്തിന് ഉള്ള യാഗാര്‍പ്പണം ആദ്യമേ യഹോവയാല്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്നു. മാത്രമല്ല ഈ രക്ഷയുടെ വാഗ്ദത്തം സമാഗമനകൂടാരത്തില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവമൂലം വെളിപ്പെടുത്തിയിരിക്കുന്നു.
 

പ്രായശ്ചിത്തനാളിലെ യാഗാര്‍പ്പണം സമാഗമനകൂടാര ത്തില്‍ നിറവേറ്റപ്പെട്ടു

പ്രായശ്ചിത്തനാളില്‍ യിസ്രായേല്‍ ജനങ്ങളുടെ സകലപാപങ്ങളെയും ഏറ്റെടുക്കും വിധമായി യിസ്രായേല്‍ ജനങ്ങളുടെ മുന്നില്‍വച്ച് യാഗമൃഗത്തിന്‍റെ തലമേല്‍ മഹാപുരോഹിതന്‍ തന്‍റെ കൈകളെ വയ്ക്കുന്നു (ലേവ്യാപുസ്തകം 16:1-23). അവരുടെ പ്രതിനിധിയായി അവരുടെ പാപങ്ങളെ ചുമത്തുവാന്‍ യാഗമൃഗത്തിന്‍റെ തലമേല്‍ തന്‍റെ കൈകളെ വയ്ക്കേണ്ടത് ആവശ്യമായിരുന്നു. യിസ്രായേല്‍ ജനങ്ങള്‍ക്കുവേണ്ടി മഹാപുരോഹിതനായ അഹരോന്‍ സമാഗമനകൂടാരത്തിനകത്ത് യാഗാര്‍പ്പണം അര്‍പ്പിച്ചപ്പോള്‍ ആര്‍ക്കും സമാഗമനകൂടാരത്തിനകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഒരു അസാധാരണമായ കാര്യമാണ്. കാരണം പ്രായശ്ചിത്തനാള്‍ അല്ലാത്ത മറ്റുദിവസങ്ങളില്‍ മറ്റു പുരോഹിതന്മാര്‍ സമാഗമനകൂടാരത്തില്‍ ഇരിക്കാറുണ്ടായിരുന്നു.
മഹാപുരോഹിതന്‍ തന്‍റെ കൈകളെ യാഗമൃഗത്തിന്‍റെ തലയിന്മേല്‍ വയ്ക്കുന്നതു മുഖാന്തിരം യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങളെയെല്ലാം ആ മൃഗത്തിന്മേല്‍ ചുമത്തി അതിനുശേഷം ആ യാഗമൃഗത്തിന്‍റെ രക്തത്തെ എടുത്ത് അതിവിശുദ്ധസ്ഥലത്തെ കൃപാസനത്തിന്മേലും കിഴക്കുഭാഗത്തും തന്‍റെ വിശ്വാസത്തിനാല്‍ തളിച്ച് കൃപാസനത്തിനുചുറ്റും ഏഴുപ്രാവശ്യം തളിക്കുന്നു (ലേവ്യാപുസ്തകം 16:14).
ഈ സമയം, മഹാപുരോഹിതന്‍റെ മേലങ്കിയുടെ വിളുമ്പുകളില്‍ ഇണച്ചിരുന്ന പൊന്‍മണികളുടെ ശബ്ദം കേള്‍ക്കാം. കൃപാസനത്തിനുചുറ്റും അവന്‍ ഓരോ പ്രാവശ്യം രക്തത്തെ തെളിക്കുമ്പോഴും ആ പൊന്‍മണികളുടെ ശബ്ദം കേട്ടിരുന്നു. സമാഗമനകൂടാരത്തിന്‍റെ പുറത്തുകൂടിയിരുന്ന യിസ്രായേല്‍ ജനങ്ങളും ഈ മണിശബ്ദം കേട്ടിരുന്നു. ഈ മണിശബ്ദത്തെ യിസ്രായേല്‍ ജനങ്ങള്‍ കേള്‍ക്കുമ്പോള്‍ മഹാപുരോഹിതന്‍ തങ്ങള്‍ക്കുവേണ്ടി യഹോവയ്ക്ക് യാഗമര്‍പ്പിക്കുന്നത് അവര്‍ അറിഞ്ഞിരുന്നു. ഏഴുപ്രാവശ്യം ശബ്ദം കേട്ടശേഷം അവര്‍ ദീര്‍ഘനിശ്വാസം വിടും. കാരണം ഇപ്പോള്‍ പ്രായശ്ചിത്തനാളിലെ യാഗാര്‍പ്പണം ചെയ്തു കഴിഞ്ഞു എന്ന് അവര്‍ അറിയും. ഇത് അവരുടെ ഒരു വര്‍ഷത്തേക്കുള്ള പാപങ്ങളെല്ലാം ക്ഷമിച്ചതിനെ ചുണ്ടിക്കാണിക്കുന്നു.
ഇതിനുശേഷം മഹാപുരോഹിതനായ അഹരോന്‍ സമാഗമനകൂടാരത്തില്‍ നിന്ന് പുറത്ത് വന്ന് അവിടെയുള്ള മറ്റേ ആടിനെ വേറൊരു യാഗവസ്തുവായി എടുത്ത് പ്രായശ്ചിത്തദിവസത്തെ യാഗാര്‍പ്പണമായി യിസ്രായേല്‍ ജനങ്ങളുടെ മുമ്പില്‍ വെച്ച് കൊടുക്കും. പ്രായശ്ചിത്തനാളില്‍ വേറൊന്നും ചെയ്യരുതെന്ന് യഹോവ യിസ്രായേല്‍ ജനങ്ങളോടു കല്‍പ്പിച്ചു (ലേവ്യാപുസ്തകം 16:2021, 29) ഈ യാഗാര്‍പ്പണം കാണുന്നതിനായി സമാഗമനകൂടാരത്തിനു ചുറ്റിലും യിസ്രായേല്‍ ജനങ്ങള്‍ കൂടി നില്‍ക്കുമ്പോള്‍ മഹാപുരോഹിതന്‍ തന്‍റെ കൈകളെ പാപയാഗമായ ആടിന്‍റെ തലയില്‍ തന്‍റെ കൈകളെ വച്ച് തന്‍റെ കടമ നിറവേറ്റിയവനായി യോജിച്ച ഒരുവന്‍റെ കൈയില്‍ അതിനെ കൊടുത്ത് മരുഭൂമിയിലേക്ക് പറഞ്ഞുവിടും.
പ്രായശ്ചിത്ത നാളില്‍ മഹാപുരോഹിതന്‍ ആടിനെ യിസ്രായേല്‍ ജനങ്ങള്‍ക്കു മുന്നിലേക്ക് എടുത്തുകൊണ്ടുവന്ന് തന്‍റെ കൈകളെ അതിന്‍റെ തലമേല്‍ വച്ച് യിസ്രായേല്‍ ജനങ്ങളുടെ ലംഘനങ്ങളെയും പാപങ്ങളെയും ഏറ്റുപറഞ്ഞ് അത് ആ മൃഗത്തിന്മേല്‍ ചുമത്തും. “യഹോവേ, കഴിഞ്ഞ ഒരു വര്‍ഷമായി യിസ്രായേല്‍ ജനങ്ങള്‍ ചെയ്ത പാപങ്ങളെല്ലാം ഞാന്‍ ഏറ്റുപറയുന്നു. എല്ലാ നിയമങ്ങളും മുഴുവനായി അനുസരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അങ്ങേയ്ക്ക് വിരോധമായും മറ്റുള്ളവര്‍ക്ക് വിരോധമായും പല പാപങ്ങളെയും ചെയ്തു. അങ്ങ് കല്‍പ്പിച്ചതുപോലെ ജീവിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞവര്‍ഷത്തില്‍ അങ്ങയുടെ പല കല്‍പ്പനകളെയും തകര്‍ത്തു. ഞങ്ങള്‍ കള്ളം പറഞ്ഞു. ഞങ്ങള്‍ കൊല ചെയ്തു. ഞങ്ങള്‍ വ്യഭിചാരം ചെയ്തു. ഞങ്ങള്‍ മോഷ്ടിച്ചു”. ഇപ്രകാരം മഹാപുരോഹിതന്‍ യിസ്രായേല്‍ ജനങ്ങളുടെ സകലപാപങ്ങളെയും പാപയാഗമൃഗമായ ആടിന്‍റെ തലമേല്‍ തന്‍റെ കൈകളെ വച്ച് അതിന്‍റെമേല്‍ ചുമത്തി അതിനെ യോജിച്ച ഒരുവന്‍റെ കൈകളില്‍ അതിനെ കൊടുത്ത് മരുഭൂമിയിലേക്ക് പറഞ്ഞയക്കും.
പാപത്തിന്‍റെ ശമ്പളം മരണം എന്നായതുകൊണ്ട് പാപയാഗമായ ആട് യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങളെ സ്വീകരിച്ചശേഷം ജീവിച്ചിരിക്കാന്‍ യഹോവ അനുവദിക്കാറില്ല. മരുഭൂമിയില്‍ പറഞ്ഞുവിട്ട ആട് യിസ്രായേല്‍ ജനങ്ങളുടെ സകലപാപങ്ങളെയും ലംഘനങ്ങളെയും തന്‍റെമേല്‍ ചുമന്നതുകൊണ്ട് മരുഭൂമിയില്‍ കഷ്ടങ്ങളെ അനുഭവിച്ച് മരിക്കേണ്ടതാണ്. ഇപ്പോള്‍ യിസ്രായേല്‍ ജനങ്ങള്‍ എല്ലാവരും സമാഗമനകൂടാരത്തിലെ പെരുന്നാള്‍വിരുന്ന് കഴിക്കുവാന്‍ തുടങ്ങിയിരിക്കുന്നു (ലേവ്യാപുസ്തകം 23:24). കാരണം കഴിഞ്ഞവര്‍ഷം മുഴുവനും അവരെ കെട്ടിവച്ചിരുന്ന പാപങ്ങളെ പ്രായശ്ചിത്തനാളിലെ പാപയാഗംമൂലം നശിപ്പിച്ചു കളഞ്ഞിരുന്നു.
കൈവെപ്പിലൂടെ എല്ലാജനങ്ങളുടെ പാപങ്ങളും പാപയാഗമൃഗത്തിന്മേല്‍ ചുമത്തപ്പെട്ടിരുന്നു. പാപയാഗമൃഗത്തിന്മേല്‍ മഹാപുരോഹിതന്‍ തന്‍റെ കൈകളെ വയ്ക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി യിസ്രായേല്‍ ജനങ്ങള്‍ എല്ലാവരും ചെയ്ത സകലപാപങ്ങളും ആ മൃഗത്തിന്‍മേല്‍ ഒരിയ്ക്കലായി ചുമത്തപ്പെടുന്നു. യിസ്രായേല്‍ ജനങ്ങള്‍ ഓരോരുത്തരുടെ പാപങ്ങളും മഹാപുരോഹിതന്‍റെ കൈവയ്പ് മൂലമായി പാപയാഗമൃഗത്തിന്മേല്‍ ചുമത്തപ്പെട്ടിരുന്നു.
പഴയനിയമത്തില്‍ യിസ്രായേല്‍ ജനങ്ങളുടെ സകലലംഘനങ്ങളെയും മഹാപുരോഹിതന്‍ കൈവയ്ക്കുന്നതുമൂലം ചുമത്തിയതുപോലെ ഇക്കാലത്ത് ജനങ്ങളുടെ സകല പാപങ്ങളെയും പാപ യാഗത്തിന്മേല്‍ കൈവയ്ക്കുന്നതുമൂലം ചുമത്തുവാന്‍ കഴിയുമോ? അതിനു ഇപ്പോള്‍ കഴിയില്ല. എന്നാല്‍ ഇപ്പോഴുള്ള ജനങ്ങള്‍ക്ക് എങ്ങനെ പാപക്ഷമ പ്രാപിക്കാന്‍ കഴിയും? ഇന്നത്തെ മനുഷ്യന്‍റെ പാപങ്ങളെ ചുമത്തുന്നത് ആര്? എങ്ങനെ? ആരിലൂടെ ചുമത്തപ്പെട്ടു? പഴയനിയമകാലത്ത് യഹോവയാല്‍ ഏര്‍പ്പെടുത്തിയ പാപയാഗത്തെ അര്‍പ്പിക്കുന്നതു പോലെ പുതിയനിയമത്തില്‍ യോഹന്നാന്‍ സ്നാപകനില്‍ നിന്ന് യേശു സ്നാനമേറ്റതുമൂലം ലോകത്തിന്‍റെ സകലപാപങ്ങളെയും യേശു സ്വീകരിച്ചു. ഒരു വര്‍ഷം മുഴുവനും ചെയ്ത പാപങ്ങളെ പാപയാഗമായ ആടിന്‍റെ മേല്‍ ഒരിയ്ക്കലായി പ്രായശ്ചിത്തദിവസം മഹാപുരോഹിതന്‍ യിസ്രായേല്‍ ജനങ്ങളുടെ പ്രതിനിധിയായി ചുമത്തിയതുപോലെ അവസാനത്തെ മഹാപുരോഹിതനായ യോഹന്നാന്‍ സ്നാപകന്‍റെ കീഴില്‍ യേശുക്രിസ്തുവിലേക്ക് നമ്മുടെ പാപങ്ങളും കടത്തിവിടപ്പെട്ടു. അപ്പോള്‍ ഇന്നത്തെ ജനങ്ങളുടെ പാപങ്ങളെല്ലാം എവിടെയാണുള്ളത്? അവയെല്ലാം ഇപ്പോള്‍ യേശുക്രിസ്തുവിന്‍റെ തലയിലാണുള്ളത്.
മഹാപുരോഹിതന്‍റെ കൈവയ്പ് മുഖാന്തിരം യിസ്രായേല്‍ ജനങ്ങളുടെ എല്ലാപാപങ്ങളും യാഗമൃഗം സ്വീകരിച്ചതുപോലെ ഇക്കാലത്ത് ജീവിക്കുന്ന നാം എല്ലാവര്‍ക്കുമുള്ള പാപക്ഷമയ്ക്കുള്ള നിത്യപാപയാഗമായി യേശു മാറി. നമ്മുടെ യാഗമൃഗമായ യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുള്ള യാഗമായി പിതാവിന് തന്നെത്താന്‍ സമര്‍പ്പിച്ചു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ യോഹന്നാന്‍ യേശുവിനെ സ്നാനം കഴിപ്പിച്ച്, അവനെ ക്രൂശില്‍ ഏല്‍പ്പിച്ചു. പഴയനിയമകാലത്ത് യിസ്രായേല്‍ ജനങ്ങള്‍ക്കായി ദൈവം ഒരുക്കിയ പാപയാഗമര്‍പ്പിച്ച് ആ യാഗമൃഗത്തിന്മേല്‍ പാപങ്ങളെ ചുമത്തി അതിനെ ശിക്ഷാവിധിക്ക് ഏല്‍പ്പിച്ചതുപോലെ തന്നെ.
മരുഭൂമിയിലേക്ക് പറഞ്ഞയച്ച യാഗമൃഗത്തിന് ജിവിക്കാന്‍ കഴിയില്ല. കാരണം അവിടെ ജലാംശം ഇല്ല. ചുട്ടെരിക്കുന്ന സൂര്യനും മണലും മാത്രമേ ആ മരുഭൂമിയില്‍ ഉള്ളൂ. അതുപോലെ യേശുവിനും ക്രൂശിക്കപ്പെടുന്നത് ഒഴിവാക്കുവാന്‍ കഴിയുമായിരുന്നില്ല. കാരണം അവന്‍ തന്‍റെ സ്നാനം മുഖാന്തിരം മനുഷ്യരാശിയുടെ സകലലോകപാപങ്ങളെയും തന്‍റെമേല്‍ സ്വീകരിച്ചിരുന്നു. ജീവനില്ലാത്ത മരുഭൂമിയിലേക്ക് യാഗമൃഗത്തെ പറഞ്ഞയച്ചതുപോലെ ലോകത്തിന്‍റെ പാപങ്ങളെ ചുമന്ന യേശു മനുഷ്യരാല്‍ വെറുക്കപ്പെട്ട് കഷ്ടങ്ങള്‍ അനുഭവിച്ചു. യാഗമൃഗം മരുഭൂമിയിലേക്ക് വഴിനടത്തപ്പെട്ട് ഒന്നുമില്ലാത്ത, ജീവനില്ലാത്ത മണ്ണിലേക്ക് പറഞ്ഞയച്ചാല്‍ അതു അങ്ങും ഇങ്ങും ചുറ്റിത്തിരിഞ്ഞ് ദാഹത്തിനാല്‍ മരിച്ചുപോകുകയില്ലേ?
ഇതുപോലെ നമ്മുടെ പാപങ്ങളെ സ്വീകരിച്ച യേശു അനേകം ജനങ്ങളാല്‍ പുറംതള്ളപ്പെട്ടു, നമ്മുടെ പാപങ്ങളുടെ ശിക്ഷയായി അവന്‍ ക്രൂശിക്കപ്പെട്ട് തന്‍റെ രക്തത്തെ ചിന്തി മരിക്കണമായിരുന്നു. നമുക്ക് യഥാര്‍ത്ഥ രക്ഷയാകുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തരുവാന്‍വേണ്ടി യേശുക്രിസ്തു നിറവേറ്റിയ രക്ഷ ഇതാണ്.
പാപ പരിഹാരത്തിനുള്ള വഴികളെ യിസ്രായേല്‍ ജനങ്ങള്‍ തന്‍റെ കണ്ണുകളാല്‍ നേരിട്ട് കണ്ട് തങ്ങളുടെ ഹൃദയങ്ങളില്‍ അതു വിശ്വസിച്ചു. അവരെപ്പോലെതന്നെ നമ്മളും ക്രിസ്തുവിന്‍റെ നീതി പ്രവൃത്തികളെ കണ്ടുംകേട്ടും നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിച്ച് നമ്മുടെ പാപങ്ങള്‍ക്കുള്ള ക്ഷമയെ പ്രാപിക്കാം. യേശുക്രിസ്തു യോഹന്നാനില്‍ നിന്ന് സ്നാനമേല്‍ക്കണമെന്നും ലോകത്തിന്‍റെ പാപങ്ങള്‍ ചുമക്കണമെന്നും ക്രൂശിക്കപ്പെടണമെന്നും രക്തം ചിന്തി മരിച്ച്, മരിച്ചവരില്‍ നിന്ന് മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും ഇതെല്ലാം നാം നമ്മുടെ ആത്മീയ കണ്ണുകളാല്‍ കണ്ട് അതു നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കണം എന്നും ഇത് നമ്മോട് പറയുന്നു.
യിസ്രായേല്‍ ജനങ്ങള്‍ ജീവിച്ചിരുന്ന ദിവസങ്ങള്‍ മുഴുവനും പ്രായശ്ചിത്തനാളിലെ പാപയാഗം തുടരും. അവരുടെ കലണ്ടറില്‍ ഏഴാംമാസം പത്താംതിയതി പ്രായശ്ചിത്തദിവസം പാപയാഗം ഇപ്പോഴും കൊടുക്കപ്പെടുന്നു. കാരണം “സംവത്സരത്തില്‍ ഒരിക്കല്‍ യിസ്രായേല്‍ മക്കള്‍ക്കുവേണ്ടി അവരുടെ സകലപാപങ്ങള്‍ക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിനു ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം” (ലേവ്യ 16:34) എന്നു യഹോവ അവരോടു കല്‍പ്പിച്ചിരുന്നു. ഇതുപോലെ പ്രായശ്ചിത്തദിവസം നടത്തുന്ന യാഗത്തിലൂടെ യിസ്രായേല്‍ ജനത്തിന്‍റെ സകല പാപങ്ങളും കഴുകി കളയുവാനും ഈ പാപങ്ങളുടെ ശിക്ഷയില്‍നിന്നും അവരെ വിടുവിക്കുവാനും ദൈവം തന്‍റെ കരുണ അവരോട് കാണിച്ചു.
ഇതുപോലെതന്നെ ഇന്നത്തെ ജനങ്ങളും യോഹന്നാനില്‍ നിന്ന് യേശു സ്നാനമേറ്റതു മുഖാന്തിരം ലോകത്തിന്‍റെ സകലപാപങ്ങളെയും അവന്‍ ചുമന്ന് ക്രൂശിക്കപ്പെട്ടതിലൂടെ പാപത്തെ നിത്യമായി കഴുകുന്നത് അവന്‍ പൂര്‍ണ്ണമായി നിറവേറ്റി എന്ന് അറിഞ്ഞു കൊള്ളുവാന്‍ ദൈവം അവരെ കഴിവുള്ളവരാക്കി. തന്‍റെ സ്നാനത്തിനാല്‍ മനുഷ്യരുടെ പാപങ്ങളെ ചുമന്ന യേശുക്രിസ്തു സ്വര്‍ഗ്ഗരാജ്യത്തിന്‍റെ നിത്യമഹാപുരോഹിതനായി. ഇപ്പോള്‍ രക്ഷയ്ക്കുവേണ്ടി നാം ചെയ്യേണ്ടത് ഈ സത്യത്തെ വിശ്വസിക്കുക മാത്രമാണ്.
 

മിശിഹാ തന്‍റെ സ്വന്തശരീരത്തിനാല്‍ പിതാവായ ദൈവ ത്തിനു കൊടുത്ത മഹത്തായ പ്രായശ്ചിത്തം

പ്രായശ്ചിത്തനാളില്‍ തനിക്കു പാപയാഗം അര്‍പ്പിക്കുവാന്‍ ദൈവം എന്തിനാണ് യിസ്രായേല്‍ ജനങ്ങളോടു കല്‍പ്പിച്ചത്? ഇങ്ങനെ ചെയ്യുന്നതിലൂടെ പിതാവായ ദൈവം തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ സ്നാനം, രക്തം ചിന്തല്‍, എന്നിവയിലൂടെ മനുഷ്യരാശിയുടെ സകലപാപങ്ങള്‍ക്കുമുള്ള മഹത്വമേറിയ പാപപരിഹാരത്തെ നല്‍കുന്ന ആ ദിവസത്തെ അവര്‍ വിശ്വാസത്താല്‍ കാണുവാനായിട്ടാണ് അവന്‍ അത് ചെയ്തത്. ഇതുകൊണ്ടാണ് പിതാവായ ദൈവത്തിന്‍റെ ഏകജാതനായ പുത്രനെ മനുഷ്യരാശിയുടെ രക്ഷകനായ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് എല്ലാവരുടെയും സകല പാപങ്ങളെയും കഴുകുവാനായി വന്ന് ദൈവത്തിന്‍റെ സ്നേഹത്തിനാല്‍ എല്ലാം നിറവേറ്റി, മനുഷ്യരാശിക്കു രക്ഷ നല്‍കിയത്. മാനവജാതിയായ നമ്മുടെ സകലപാപങ്ങളെയും തന്‍റെമേല്‍ സ്വീകരിക്കുവാന്‍ യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ ക്രിസ്തു, ക്രൂശില്‍ രക്തം ചിന്തിയതുമൂലമായി ലോകത്തിന്‍റെ സകലപാപങ്ങളെയും ലംഘനങ്ങളെയും കഴുകി, അതിനുവേണ്ടി ശിക്ഷാവിധിയും അനുഭവിച്ച്, ഇതിലൂടെ നമ്മുടെ യഥാര്‍ത്ഥരക്ഷകനായി.
ദൈവം മോശെയെ വിളിച്ച് ആദ്യമായി അവന് കല്‍പ്പനകള്‍ കൊടുത്തു. അതിനു ശേഷം നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും, പിരിച്ചപഞ്ഞിനൂലിനാലും സമാഗമനകൂടാരത്തെ പണിയുവാന്‍ അവനോടു കല്‍പ്പിച്ചു. മാത്രമല്ല യാഗമര്‍പ്പിക്കുവാനുള്ള രീതിയും കല്‍പ്പിച്ചു. അങ്ങനെ ചെയ്തതുകൊണ്ട് കൈവെപ്പിന്‍റെയും, രക്തം ചിന്തലിന്‍റെയും പ്രാധാന്യത്തെ യിസ്രായേല്‍ ജനങ്ങള്‍ മനസ്സിലാക്കാന്‍ അവരെ യോഗ്യരാക്കി. അതിലൂടെ, അവന്‍ സമാഗമനകൂടാരത്തില്‍ പ്രവചിക്കപ്പെട്ട രക്ഷയുടെ വാതിലായി, ഈ ഭൂമിയിലേക്ക് വന്ന് സ്നാനമേറ്റ്, ലോകത്തിന്‍റെ സകലപാപങ്ങളെയും സ്വീകരിച്ച്, ക്രൂശിക്കപ്പെട്ട്, രക്തം ചിന്തേണ്ടിവന്ന യേശുവിനെ കാണിച്ചു. ദൈവം നമുക്ക് തന്ന പാപങ്ങള്‍ കഴുകുന്നതായ രക്ഷ, സമാഗമനകൂടാര വാതില്‍ക്കല്‍ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളാല്‍ വ്യക്തമായി കാണിച്ചിരിക്കുന്നു.
സമാഗമനകൂടാരവാതില്‍ക്കല്‍ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളില്‍ നീലനൂല്‍, യേശുക്രിസ്തു യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ് ലോകത്തിന്‍റെ സകലപാപങ്ങളെയും സ്വീകരിച്ചതിനെ കുറിക്കുന്നു. ധൂമ്രനൂല്‍ യേശുമാത്രം രാജാധിരാജനും കര്‍ത്താധി കര്‍ത്താവും എന്നു കുറിക്കുന്നു. കാരണം അവനാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ചുവപ്പുനൂല്‍ യേശു സ്നാനം സ്വീകരിച്ച് പാപികളുടെ സകലപാപങ്ങളെയും ചുമന്നുകൊണ്ട് ക്രൂശിക്കപ്പെട്ട് തന്‍റെ രക്തത്തെ ചിന്തി എല്ലാ പാപികള്‍ക്കുമുള്ള ശിക്ഷാവിധിയും ചുമന്നു എന്നതിനെ കുറിക്കുന്നു. പിരിച്ച പഞ്ഞിനൂല്‍, നീല,ധൂമ്രം, ചുവപ്പ് നൂലുകളിനാല്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ വേദപുസ്തകം വ്യക്തമായി പറയുന്നു എന്നതിനെ കുറിക്കുന്നു. മാത്രമല്ല തന്‍റെ വചനത്തെ വിശ്വസിക്കുന്നവര്‍ക്ക് ദൈവം പാപക്ഷമ കൊടുക്കുന്നു എന്നതിനെയും അതു കുറിക്കുന്നു.
ഇപ്പോള്‍ എല്ലാവരും ഈ സത്യത്തെ വീണ്ടും ഓര്‍മ്മിച്ച് അതിനെ വിശ്വസിക്കണം- അതായതു യേശുക്രിസ്തു മാത്രം രക്ഷിതാവ്, മാത്രമല്ല യോഹന്നാനില്‍ നിന്ന് യേശു സ്വീകരിച്ച സ്നാനത്തിനാലും, ക്രൂശില്‍ തന്‍റെ രക്തത്തെ ചിന്തിയതിനാലും അവന്‍ അവരുടെ സകലപാപങ്ങളെയും കഴുകി - ഇതു സമാഗമന കൂടാരത്തിലെ നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെടുന്നു. അതുകൊണ്ട് അവര്‍ ഇതുമൂലം പാപക്ഷമയെ പ്രാപിക്കണം. മോശെ മുഖാന്തിരം യഹോവ രക്ഷയുടെ നിയമം ഉണ്ടാക്കി, മാനവജാതിയുടെ പാപമോചനത്തിന്‍റെ നിയമം. കാലം തികഞ്ഞപ്പോള്‍ ഈ ഭൂമിയിലേക്ക് ദൈവം യേശുക്രിസ്തുവിനെ പറഞ്ഞയച്ച് യോഹന്നാനില്‍ നിന്ന് സ്നാനമേല്‍പ്പിച്ച് ക്രൂശില്‍ രക്തം ചിന്താന്‍ ഏല്‍പ്പിച്ചു. ഇതുമൂലമായി ലോകത്തിന്‍റെ സകലപാപങ്ങളെ കഴുകിത്തീര്‍ക്കുന്ന പാപയാഗമായി യേശുമാറി. ഇങ്ങനെ ചെയ്തതുകൊണ്ട് വിശ്വസിക്കുന്നവര്‍ എല്ലാവരും തങ്ങളുടെ സകല പാപങ്ങളെയും വിശ്വാസത്തിനാല്‍ കഴുകുന്നതിനു അവരെ കഴിവുള്ളവരാക്കി.
അതുകൊണ്ട് യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി നാം അറിയിക്കുമ്പോള്‍, യേശു സ്വീകരിച്ച സ്നാനത്തെയും അവന്‍ ക്രൂശില്‍ ചിന്തിയ രക്തത്തെയും അറിഞ്ഞ് അതിനെ വിശ്വസിക്കണം. കൈവെപ്പ് മൂലം പഴയനിയമകാലത്ത് പാപയാഗത്തിന്‍റെ മൃഗങ്ങള്‍ പാപികളുടെ ലംഘനങ്ങളെല്ലാം സ്വീകരിച്ചുകൊണ്ട് അവര്‍ക്കു പകരമായി രക്തം ചിന്തി ശിക്ഷാവിധിക്കു സഹിച്ചതുപോലെ ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കുവേണ്ടിയും യേശു ക്രിസ്തു പാപയാഗമായി വന്ന് സ്നാനമേറ്റതു മുഖാന്തിരം ലോകത്തിന്‍റെ പാപങ്ങളെ തന്‍റെമേല്‍ ഏറ്റുകൊണ്ട് ക്രൂശിക്കപ്പെട്ട് തന്‍റെ വിലയേറിയ രക്തത്തെ ചിന്തി, ഇതുമൂലം വിശ്വസിക്കുന്നവരുടെ പാപങ്ങളെ ഒരിക്കലായി നിത്യമായി തുടച്ചുകളഞ്ഞു.
എഴുതിയിരിക്കുന്ന വചനത്തിന്‍റെ സത്യത്തെ നാം അപ്രകാരം തന്നെ വിശ്വസിക്കണം. പഴയനിയമത്തില്‍ മഹാപുരോഹിതന്‍ തന്‍റെ ജനങ്ങള്‍ക്കു പാപയാഗം കഴിച്ച അതേ രീതിയില്‍ തന്നെ യേശു ഈ ഭൂമിയിലേക്ക് വന്ന് നമ്മെ ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും ഒരിക്കലായി രക്ഷിക്കുവാന്‍ വേണ്ടി സ്നാനമേറ്റ് ക്രൂശിക്കപ്പെട്ട് തന്‍റെ രക്തത്തെ ചിന്തി എന്നത് വേദപുസ്തക സത്യമാണ്. അതുകൊണ്ട് നാം വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്ന പ്രകാരം അങ്ങനെതന്നെ വിശ്വസിക്കണം. നമ്മുടെ പാപങ്ങള്‍ക്കായി നിത്യശിക്ഷ അനുഭവിക്കേണ്ടത് തടുക്കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ യേശുക്രിസ്തു ഈ ലോകത്തില്‍ വന്ന്, തന്‍റെ സ്നാനത്തിനാലും രക്തത്തിനാലും നാമെല്ലാവരെയും എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിച്ചു.
ഇപ്രകാരം ദൈവം നമ്മുടെ സകല പാപങ്ങളും ക്ഷമിച്ചിട്ടും ഇതിനെ വിശ്വസിക്കാതിരിക്കുന്നത് ദൈവത്തിന്‍റെ മുമ്പില്‍ ക്ഷമിക്കാന്‍ കഴിയാത്ത പാപമാണ്. ഒരു പാപത്തെ ഒഴികെ ബാക്കി സകലപാപങ്ങളെയും അവന്‍ ക്ഷമിച്ചു. അത് പരിശുദ്ധാത്മാവിനു നേരെയുള്ള ദൂഷണമാണ് (മര്‍ക്കൊസ് 3:28-29). മാത്രമല്ല യഥാര്‍ത്ഥ പാപക്ഷമപ്രാപിക്കാന്‍ അനുഗ്രഹിക്കുന്നവര്‍, യേശുക്രിസ്തു സ്നാനമേറ്റതും തന്‍റെ രക്തത്തെ ചിന്തിയതും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതും, ഇതുമുഖാന്തിരം ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും അവന്‍ നമ്മെ വിടുവിച്ചു എന്നതും വിശ്വസിക്കണം. ഇങ്ങനെയുള്ള വിശ്വസമല്ലാതെ പാപക്ഷമയ്ക്ക് വേറെ ഏതു സദ്പ്രവൃത്തിയാണ് വേണ്ടത്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യം എന്തെന്നു മനസിലാക്കുവാനും ഈ സത്യത്തെ വിശ്വസിക്കുവാനും ഉള്ള നേരം ഇപ്പോള്‍ വന്നിരിക്കുന്നു.
നീല, ധൂമ്രം, ചുവപ്പ്, പിരിച്ചപഞ്ഞിനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട സത്യം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് എന്നത് എല്ലാവരും അറിഞ്ഞ് അതിനെ വിശ്വസിക്കണം. അത് വരാന്‍ പോകുന്ന യേശുക്രിസ്തുവിന്‍റെ നിഴലാണ്. യേശുക്രിസ്തുവിനെ വിശ്വസിക്കുന്ന കാര്യം പരിഗണിക്കുമ്പോള്‍ അവന്‍ സ്വീകരിച്ച സ്നാനവും അവന്‍ ക്രൂശില്‍ ചിന്തിയ രക്തവും നമ്മുടെ രക്ഷയ്ക്ക് ആവശ്യമായതാണ്. അതുകൊണ്ട് നാം അതിനെ വിശ്വസിച്ചേ മതിയാവൂ. യേശുസ്വീകരിച്ച സ്നാനവും ക്രൂശില്‍ ചിന്തിയ രക്തവും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതും നമ്മെ ലോകത്തിലെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു എന്നതു മറക്കാന്‍ കഴിയാത്തതും സംശയത്തിനു സ്ഥാനമില്ലാത്തതുമായ സത്യമാണ്.
 

പിതാവായ ദൈവം പ്രതീക്ഷിച്ച പുത്രന്‍റെ പാപയാഗം

എബ്രായര്‍ 10:5-9 വരെ നമുക്ക് വായിക്കാം. “ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍ ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല. എന്നാല്‍ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സര്‍വ്വാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതാ ഞാന്‍ വരുന്നു പുസ്തകചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്യാന്‍ ഞാന്‍ വരുന്നു എന്ന് അവന്‍ പറയുന്നു. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്‍വ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല. അവയില്‍ പ്രസാദിച്ചതുമില്ല. എന്നിങ്ങനെ പറഞ്ഞശേഷം ഇതാ ഞാന്‍ നിന്‍റെ ഇഷ്ടം ചെയ്യാന്‍ വരുന്നു എന്നുപറഞ്ഞുകൊണ്ട് അവന്‍ രണ്ടാമത്തെതിനെ സ്ഥാപിപ്പാന്‍ ഒന്നാമത്തേതിനെ നീക്കികളഞ്ഞു”.
ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല എന്ന് ഈ വചനത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്? ഈ വചനങ്ങള്‍ സങ്കീര്‍ത്തനം 40:6-7 വരെ പറയുന്നു. പഴയനിയമത്തിലെ പാപയാഗം മൂലം ലോകത്തിന്‍റെ സകലപാപങ്ങളെയും പൂര്‍ണ്ണമായും കഴുകുവാന്‍ കഴിയില്ല എന്നും നിത്യമായ പാപയാഗത്തെ അര്‍പ്പിക്കുവാന്‍ യേശുക്രിസ്തു ഭൂമിയിലേക്ക് വന്നു എന്നും സ്നാനമേറ്റു എന്നും തന്‍റെ രക്തത്തെ ചിന്തി എന്നും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നും അതുമുഖാന്തിരം അവന്‍ നാമെല്ലാവരുടെയും രക്ഷകനായി എന്നും ഈ വചനങ്ങള്‍ അര്‍ത്ഥമാക്കുന്നു. “അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതാ ഞാന്‍ വരുന്നു പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു” എന്ന് പറയുന്ന സങ്കീര്‍ത്തനം 40:7 ന്‍റെ അര്‍ത്ഥമോ? പഴയനിയമത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ യേശുക്രിസ്തു ഈ ഭൂമിയിലേക്കുവന്ന് തന്‍റെ സകലപാപങ്ങളെയും കഴുകി എന്നാണ്.
പഴയനിയമകാലത്ത് പ്രായശ്ചിത്തനാളില്‍ മഹാപുരോഹിതന്‍ പാപയാഗമൃഗത്തിന്മേല്‍ തന്‍റെ കൈകളെ വച്ചതുമൂലവും പാപയാഗമൃഗം രക്തം ചിന്തിയതാലും ഇസ്രായേല്‍ നെങ്ങളുടെ പാപങ്ങള്‍ എല്ലാം മോചിക്കപ്പെട്ടു. അതുപോലെതന്നെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിത്യ പാപയാഗമായ യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്ന് കൈവെപ്പിന്‍റെ രൂപമായ സ്നാനമേറ്റതുമൂലം ലോകത്തിന്‍റെ സകലപാപങ്ങളെയും ക്രൂശില്‍ ചുമന്നുകൊണ്ടുപോയി തന്‍റെ വിലയേറിയ രക്തത്തെ ചിന്തി മരിച്ചതുകൊണ്ടും ഈ പാപങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിച്ചു. ഇങ്ങനെ ചെയ്തതുകൊണ്ട് വിശ്വസിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയെ അവന്‍ നല്‍കി.
സമാഗമനകൂടാരത്തിലെ വ്യവസ്ഥപ്രകാരം ദൈവം വാഗ്ദത്തം ചെയ്തു പോലെ പുതിയനിയമത്തില്‍ യേശു ഈ ഭൂമിയിലേക്ക് വന്ന് അതുമുഖാന്തിരം രക്ഷ ഒരിക്കലായി നിറവേറ്റി. അതുകൊണ്ട് വിശ്വസിക്കുന്ന എല്ലാവരും സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടു. യേശുക്രിസ്തു സ്നാനമേറ്റ് രക്തം ചിന്തിയതു മുഖാന്തരം ജനങ്ങളുടെ സകലപാപങ്ങളെയും അവന്‍ നിത്യമായി കഴുകും എന്ന് സമാഗമനകൂടാരത്തിലൂടെ ദൈവം വാഗ്ദത്തം ചെയ്തു. മാത്രമല്ല യേശു സ്നാനമേറ്റതുകൊണ്ടും രക്തത്തെ ചിന്തിയതുകൊണ്ടും വാഗ്ദത്തം ചെയ്യപ്പെട്ട രക്ഷയെ അവന്‍ നിറവേറ്റി. മാത്രമല്ല ഇതുമൂലമായി ദൈവവചനത്തെ അവന്‍ കൃത്യമായി നിറവേറ്റി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവത്തിന്‍റെ രക്ഷയെക്കുറിച്ച വാഗ്ദത്തങ്ങള്‍ എല്ലാം യേശുക്രിസ്തുവില്‍ നിറവേറി.
പഴയനിയമ കല്പനകളും പ്രവചനങ്ങളും ദൈവത്തിന്‍റെ വാക്കുകള്‍ എന്ന് യിസ്രായേല്‍ ജനങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. എന്നാല്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായി പുതിയനിയമത്തില്‍ വന്ന യേശുക്രിസ്തുവിനെ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. യിസ്രായേല്‍ ജനങ്ങളോടു ചേര്‍ന്ന് ഈ ലോകത്തിലുള്ള ജനങ്ങളെല്ലാരും യേശുക്രിസ്തു മാത്രം കര്‍ത്താവ് എന്നതും വരാന്‍പോകുന്ന മിശിഹ അവനാണ് എന്നും തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കണം.
 

യേശു എന്തിനാണ് വന്നത്?

പിതാവായ ദൈവത്തിന്‍റെ ഹിതത്തെ നിറവേറ്റുവാനായി വന്ന യേശു അവനെ വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷകനായി. മാത്രമല്ല, ജനത്തിന്‍റെ സകലപാപങ്ങളെയും നിത്യമായി കഴുകുവാനും യേശു ഈ ലോകത്തിലേക്ക് വന്നു. എബ്രായര്‍ 10:10 പറയുന്നു “ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച് ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു”. യേശുക്രിസ്തു ഈ ഭൂമിയിലേക്കുവന്നത് പിതാവായ ദൈവത്തിന്‍റെ ഹിതപ്രകാരമാണ് എന്നത് നാം വ്യക്തമായി മനസ്സിലാക്കി അതിനെ വിശ്വസിക്കണം. മാത്രമല്ല പിതാവിന്‍റെ ഇഷ്ടപ്രകാരം അവന്‍ സ്നാനമേറ്റ് ഇതേ ഇഷ്ടത്തിനാല്‍ ക്രൂശിക്കപ്പെട്ട് തന്‍റെ രക്തത്തെ ചിന്തി ക്രൂശില്‍ മരിച്ച് മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതു മൂലം വിശ്വസിക്കുന്നവര്‍ക്ക് രക്ഷകനായി. പിതാവായ ദൈവത്തിന്‍റെ ഹിതപ്രകാരം നമ്മുടെ എല്ലാപാപങ്ങളെയും കഴുകുവാന്‍, അവന്‍ സ്വീകരിച്ച സ്നാനവും രക്തം ചിന്തലും വഴിയായി എല്ലാപാപങ്ങളെയും യേശു കഴുകിയതുകൊണ്ട് മനുഷ്യരുടെ രക്ഷയെ അവന്‍ നിറവേറ്റണമായിരുന്നു. മാത്രമല്ല തന്‍റെ പാപയാഗമായി അവന്‍ തന്‍റെ ആഗ്രഹപ്രകാരം സമര്‍പ്പിക്കപ്പെട്ടു. ഇതുമൂലം അവന്‍ നമുക്ക് പൂര്‍ണ്ണരക്ഷയെ അരുളി.
യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങള്‍ മാത്രമല്ല, മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങളെയും കഴുകുവാനായി യേശുക്രിസ്തു തന്നെത്തന്നെ പാപയാഗമാക്കിയതുകൊണ്ട് ഇതിനെ നാം ഓരോരുത്തരും നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിച്ചാല്‍ മാത്രമേ നമുക്ക് രക്ഷിക്കപ്പെടാന്‍ കഴിയുകയുള്ളൂ. അവന്‍റെ 33 വര്‍ഷ ജീവിതത്തില്‍ ഒരു പ്രാവശ്യം സ്നാനമേറ്റ് ഒരു പ്രാവശ്യം പാപയാഗമായി. മാത്രമല്ല ഇതുമുഖാന്തിരം ലോകത്തിലെ എല്ലാ പാപികളെയും ഒരിക്കലായി രക്ഷിച്ചു. ഇതു മാത്രമാണ് പൂര്‍ണ്ണമായ ഏക രക്ഷ.
ലോകാരംഭം മുതല്‍ അതു നശിക്കുന്നതുവരെ മനുഷ്യവര്‍ഗ്ഗം ചെയ്ത എല്ലാ പാപങ്ങളെയും യേശു ഒരിക്കലായി കഴുകിയതുകൊണ്ട് വിശ്വാസത്താല്‍ നാം ഒരിക്കലായി രക്ഷിക്കപ്പെട്ടു. അവന്‍ തന്‍റെ സ്വന്തശരീരത്തെ ഒരിക്കലായി യാഗമാക്കിയതുകൊണ്ട് യേശുക്രിസ്തു നമ്മെ എന്നെന്നേക്കും പൂര്‍ണ്ണതയുള്ളവരാക്കി. അവന്‍ യോഹന്നാനാല്‍ സ്നാനമേറ്റതിനാലും തന്‍റെ രക്തത്തെ ചിന്തി നമ്മുടെ എല്ലാ പാപങ്ങള്‍ക്കുമുള്ള ശിക്ഷ അനുഭവിച്ചതിനാലും ഈ സുവിശേഷത്തെ നാം സന്തോഷത്തോടെ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിച്ചു നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടണം. പിതാവായ ദൈവത്തിന്‍റെ ഹിതം നിറവേറ്റുവാനായി ഈ ഭൂമിയിലേക്കു വന്ന യേശു നമ്മുടെ എല്ലാ പാപങ്ങളെയും ചുമന്ന് പാപത്തിന്‍റെ വില തന്‍റെ ജീവന്‍ മൂലമായി കൊടുത്തതിലൂടെ അവന്‍ തന്‍റെ യഥാര്‍ത്ഥ രക്ഷയെ വിജയകരമായി വെളിപ്പെടുത്തി. അതു പിതാവിന്‍റെ ഹിതപ്രകാരമുള്ള ദൈവത്തിന്‍റെ സ്നേഹമാണ്.
ഈ നവീന ലോകത്തില്‍ ജീവിക്കുന്ന ഞാനും നിങ്ങളും വിശ്വസിക്കേണ്ട സത്യം നിശ്ചയമായും ഈ വചനമാണ്. യേശുവിന്‍റെ സ്നാനത്തെയും ചിന്തിയ രക്തത്തെയും ഒന്നായി എടുത്ത് അതിനെ ഒരേ സത്യമായി മനസ്സിലാക്കി അതിനെ വിശ്വസിക്കണം. അതു നമ്മെ പൂര്‍ണ്ണമായി രക്ഷിക്കും. അങ്ങനെ ചെയ്യാതിരുന്നാല്‍ നിത്യപാപക്ഷമയെ നഷ്ടപ്പെടുത്തിയവരായി നാം തീരും. എങ്ങനെയായാലും എഴുതിയിരിക്കുന്ന ദൈവവചനത്തെ നാം വിശ്വസിക്കണം. അതു വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷസത്യമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം രക്ഷയുടെ വെളിച്ചത്താല്‍ പ്രകാശിക്കുന്നു. എന്നാല്‍ നാം ദൈവത്തെ വിശ്വസിക്കുമ്പോള്‍ ഈ യഥാര്‍ത്ഥ സുവിശേഷത്തോടൊപ്പം എന്തെങ്കിലും കൂട്ടുകയോ, കുറയ്ക്കുകയോ അല്ലെങ്കില്‍ ഈ സത്യത്തെ ഉള്ള പ്രകാരം വിശ്വസിക്കാതിരിക്കുകയോ ചെയ്താല്‍, ഈ രക്ഷയുടെ പ്രകാശം കാണാതെ പോകും അത് ഒളിച്ച് മറഞ്ഞ് പോകും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഒരു ലോകപരമായ വിശ്വാസം എന്നു കരുതുന്ന വഞ്ചനയില്‍ നാം അകപ്പെട്ടു പോകരുത്. ഓരോ ദിവസവും അനുതാപ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ച് എങ്ങനെയെങ്കിലും പാപക്ഷമയെ നാം പ്രാപിക്കാം എന്ന് അത് ഉപദേശിക്കുന്നില്ല. എബ്രായര്‍ 10:11 ല്‍ ദൈവം അതു വ്യക്തമായി പറഞ്ഞിരിക്കുന്നു. “ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന്‍ ഒരു നാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ട് നില്‍ക്കുന്നു”. മറ്റൊരു തരത്തില്‍, ക്രൂശിലെ രക്തത്തിന്മേല്‍ നാം വെച്ച വിശ്വാസത്തെ കൊണ്ടു നമ്മുടെ ദൈനംദിന പാപങ്ങളെ ക്ഷമിക്കുവാന്‍ നാം ദൈവത്തോട് അപേക്ഷിക്കുന്നതുകൊണ്ട് മാത്രം നാം ഓരോ ദിവസവും ചെയ്യുന്ന പാപങ്ങളെ കഴുകുവാന്‍ കഴിയില്ല എന്ന് അവന്‍ പറഞ്ഞിരിക്കുന്നു.
യോഹന്നാനാല്‍ സ്നാനമേറ്റ് ക്രൂശില്‍ മരിച്ച് പിതാവായ ദൈവത്തിനു യേശുക്രിസ്തു അര്‍പ്പിച്ച പാപയാഗം, സമ്പൂര്‍ണ്ണരക്ഷ നല്‍കുന്ന യാഗം ആയതുകൊണ്ട് ഈ പാപയാഗത്തെ വിശ്വസിച്ചാല്‍ മാത്രമേ നമുക്ക് പൂര്‍ണ്ണമായി രക്ഷിക്കപ്പെടുവാന്‍ കഴിയുകയുള്ളു. യോഹന്നാനില്‍ നിന്ന് യേശുക്രിസ്തു സ്നാനമേല്‍ക്കുമ്പോള്‍ ലോകത്തിലെ സകലപാപങ്ങളും അവന്‍റെമേല്‍ ഒരിക്കലായി ചുമത്തപ്പെട്ടതുകൊണ്ട് ആ പാപങ്ങളെ ക്രൂശില്‍ ചുമന്നുചെന്ന് ജനങ്ങളുടെ പാപങ്ങള്‍ക്കു വിലയായി അവന്‍ മരിച്ചു. അതിനാലാണ് അവന്‍റെ സ്നാനത്തെയും രക്തം ചിന്തലിനെയും വിശ്വസിക്കുന്നവര്‍ക്ക് തങ്ങളുടെ പാപങ്ങളെ കഴുകുവാന്‍ കഴിയുന്നത്.
യേശുക്രിസ്തു സ്വീകരിച്ച സ്നാനത്തെയും അവന്‍ ക്രൂശില്‍ ചിന്തിയ രക്തത്തെയും വിശ്വസിക്കുന്നതിലൂടെ നമുക്കും യേശുക്രിസ്തുവിന്‍റെ കൂടെ മരിച്ചു അവനോടുകൂടെ വിശ്വാസത്തിനാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയും. റോമര്‍ 6:23 ല്‍ പറയുന്നു “പാപത്തിന്‍റെ ശമ്പളം മരണമത്രേ. ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍തന്നെ”. പാപം, അതു ഏതായിരുന്നാലും, പാപത്തിന്‍റെ ശമ്പളം മരണമത്രേ. അതുകൊണ്ട് അതിന്‍റെ വിലയെ ജീവന്‍മൂലം കൊടുക്കണം. ഇതിനാലാണ് മനുഷ്യശരീരത്തില്‍ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന് യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ് തന്‍റെ രക്തത്തെ ക്രൂശില്‍ ഒഴുക്കേണ്ടത് ആവശ്യമായിരുന്നത്. നിങ്ങളുടെ എല്ലാപാപങ്ങളും യേശുവിന്‍റെ ശരീരത്തിന്മേല്‍ ചുമത്തപ്പെട്ടു. സ്നാനത്തിനാല്‍ അതു നിറവേറ്റപ്പെട്ടു. മാത്രമല്ല ഈ പാപങ്ങളെ ചുമന്നു മരിച്ചതിനാല്‍ യേശു നിങ്ങളുടെ പാപങ്ങള്‍ക്കുള്ള വില കൊടുത്ത് അതെല്ലാം ഒരിക്കലായി കഴുകി. അങ്ങനെ ആയിട്ടുപോലും, ഈ സുവിശേഷത്തെ ദൈവം നാമെല്ലാവര്‍ക്കും കൊടുത്തിട്ടും, തങ്ങളുടെ അന്നന്നുള്ള പാപങ്ങളെ ക്ഷമിക്കുവാന്‍ വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്ന ജനങ്ങള്‍ ഉണ്ട്. അവര്‍ക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെകുറിച്ച് ഒന്നും അറിയില്ല.
ജനങ്ങളുടെ ഹൃദയങ്ങളില്‍ പാപമുണ്ടെങ്കില്‍ ഈ പാപത്തിനാല്‍ ദൈവസന്നിധിയില്‍ ഭയപ്പെട്ടു നടുങ്ങുന്നത് ഒഴിവാക്കാന്‍ കഴിയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയാതെ ഇന്നും തങ്ങളുടെ പാപങ്ങളെ കഴുകാത്ത ജനങ്ങള്‍ തന്‍റെ മനസാക്ഷിയിലുള്ള പാപങ്ങള്‍ നിമിത്തം ഭയന്നു നടുങ്ങുന്നു. എന്നാലും അവരുടെ സകലപാപങ്ങളില്‍ നിന്നും അവന്‍ യോഹന്നാനാല്‍ സ്നാനമേറ്റ് ക്രൂശില്‍ രക്തം ചിന്തിയതുമൂലം അവരെ പൂര്‍ണ്ണമായും രക്ഷിച്ചു. ദൈവിക രക്ഷയുടെ സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമ്മെ മുഴുവനുമായി രക്ഷിച്ച് നമ്മുടെ ശിക്ഷാവിധികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുമ്പോള്‍ നാം കലങ്ങേണ്ട ആവശ്യം എന്താണ്?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ യേശു തങ്ങളുടെ സകല പാപങ്ങളെയും കഴുകി എന്നത് അറിഞ്ഞ് അതിനെ യഥാര്‍ത്ഥമായി വിശ്വസിക്കുന്നവര്‍ക്ക് ദൈവം വാഗ്ദത്തം ചെയ്ത പ്രകാരം നിശ്ചയമായി രക്ഷിക്കപ്പെടുവാന്‍ കഴിയും. “നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും. രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും” (യെശയ്യാവ് 1:18) എന്ന വാഗ്ദത്തം പോലെ തന്നെ. നമുക്ക് വിശ്വാസത്തിനാല്‍ രക്ഷിക്കപ്പെടുവാന്‍ കഴിയും. കാരണം, കൈവെപ്പിലൂടെ സകല പാപങ്ങളെയും പാപയാഗമൃഗത്തിന്മേല്‍ ചുമത്തിയ ദൈവത്തിന്‍റെ പഴയനിയമ കല്‍പ്പനപ്രകാരം, യേശു ഈ ലോകത്തിന്‍റെ സകലപാപങ്ങളെയും തന്‍റെ സ്നാനത്തിലൂടെ സ്വീകരിച്ചു. യേശുവിന് യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ് ലോകത്തിന്‍റെ സകലപാപങ്ങളെയും തന്‍റെമേല്‍ ചുമന്നുകൊണ്ട് ക്രൂശില്‍ മരിക്കുവാന്‍ കഴിഞ്ഞു. മാത്രമല്ല പഴയനിയമത്തില്‍ ദൈവം പറഞ്ഞ രക്ഷ ഇപ്രകാരം നിറവേറിയതുകൊണ്ട് വിശ്വാസത്തിനാല്‍ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമുക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയുന്നു.
ഇത് തെറ്റില്ലാത്ത സത്യമാണെങ്കിലും ഒരു കടമ പോലെ യേശുവിനെ ചില ജനങ്ങള്‍ വിശ്വസിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. തങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാന്‍ അവര്‍ ഓരോ ദിവസവും തേങ്ങികരയുന്നു. കാരണം യേശു ക്രൂശില്‍ അനുഭവിച്ച മരണ വേദനകളെ ധ്യാനിച്ച് യേശുവിനോട് സഹതപിക്കുന്നത് അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ്. ഇങ്ങനെയുള്ള ജനങ്ങളുടെ ഹൃദയങ്ങള്‍ മൊത്തവും വികാരം മാത്രമേ ഉള്ളു. അതുകൊണ്ട് അവര്‍ ഈ തെറ്റായ വിശ്വാസത്തെ കൈവിടണം.
എനിക്കും നിങ്ങള്‍ക്കുമാണ് എപ്പോഴും നമ്മുടെ രക്ഷകനായ യേശുവിന്‍റെ സ്നാനവും രക്തവും വേണ്ടിവരുന്നത്. യേശുവിന് നമ്മുടെ പശ്ചാത്താപമോ അല്ലെങ്കില്‍ ഭക്തിയോ ആവശ്യമില്ല. രക്ഷകനായ യേശുക്രിസ്തുവിനെ നമുക്കാണ് ആവശ്യം എന്നതാണ് ലളിതമായ സത്യമെങ്കിലും, യാതൊരു വിധമായ പ്രത്യേക ലക്ഷ്യവും ഇല്ലാതെ പലരും ദൈവത്തെ വിശ്വസിക്കുന്നു. ദൈവത്തിന് ഏതോ കുറവുള്ളതു പോലെയും തന്നെ വിശ്വസിക്കുവാന്‍ പലരോടും അവന്‍ യാചിക്കുന്നതുപോലെയും ജനങ്ങള്‍ തങ്ങളുടെ ഹൃദയങ്ങള്‍ കരുതികൊള്ളുന്നു. എന്നാല്‍ ഇപ്രകാരം രക്ഷാധികാരിത്വം ചമയുന്ന വിശ്വാസത്തെ ദൈവം വെറുക്കുന്നു.
യേശുവിന് ഏതോ ഒരു നന്മ ചെയ്യുന്നതു പോലെ യേശുവിനോട് ഞാന്‍ അങ്ങയെ വിശ്വസിക്കുന്നു എന്ന് മമതയോടെ പറയുന്നവരുടെ ഹൃദയം ദൈവത്തേക്കാള്‍ ഉയരത്തിലിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക്, തങ്ങളുടെ ഗര്‍വത്തിനാല്‍, അവരെ പാപത്തില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ കഴിയില്ല. ദൈവത്തിന്‍റെ വചനത്തെ അവര്‍ ഗണ്യമാക്കുന്നില്ല. അതു തങ്ങളുടെ അയല്‍പക്കക്കാര്‍ പറയുന്നതില്‍ നിന്ന് വ്യത്യാസമായതല്ലെന്നു മാത്രം കരുതുന്നു. ഒരു തരം പരിഹാസത്തോടെ അതിന്‍റെ രക്ഷാധികാരിയായി കരുതി, യേശുവിനെ സഹതാപത്തോടെ വിശ്വസിച്ച് അവന് നന്മ ചെയ്യുന്നതായി അവര്‍ കരുതുന്നു.
അവസാനം യേശുവിന്‍റെ സ്നാനവും അവന്‍ തന്‍റെ രക്തം ചിന്തിയതും തന്‍റെ പാപക്ഷമയായി സ്വീകരിക്കാതെ ദൈവത്തിനു വിരോധമായി നില്‍ക്കുന്നവര്‍ അവര്‍തന്നെ ആയിരിക്കും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കാതെ കഷ്ടപ്പെട്ടു അനുതപിച്ച് പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് തങ്ങളുടെ പാപങ്ങളെ കഴുകാം എന്ന് അവര്‍ വിശ്വസിക്കുന്നു. അവര്‍ ദൈവനാമത്തെ വെറുതെ എടുക്കുന്നതുകൊണ്ട് രക്ഷകനായ യേശുക്രിസ്തു തങ്ങളുടെ പാപങ്ങളെ പൂര്‍ണ്ണമായി കഴുകി എന്നത് അറിയാത്തതുകൊണ്ടും വിശ്വസിക്കാത്തതുകൊണ്ടും അവരാല്‍ രക്ഷിക്കപ്പെടുവാന്‍ കഴിയില്ല.
ദൈവം പറയുന്നു: “എനിക്ക് കരുണ തോന്നേണം കരുണ തോന്നുകയും എനിക്ക് കനിവ്തോന്നേണം എന്നുള്ളവനോട് കനിവ് തോന്നുകയും ചെയ്യും” (റോമര്‍ 9:15). തന്‍റെ കരുണയുടെ മഹത്വത്താല്‍ പാപപികളെ രക്ഷയുടെ നിയമം കൊണ്ട് രക്ഷിക്കുവാന്‍ ദൈവം തീരുമാനിച്ചതുകൊണ്ട് അവന്‍ തീരുമാനിച്ച പ്രകാരം അങ്ങനെതന്നെ ചെയ്യും. അതുകൊണ്ട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിച്ചു യഥാര്‍ത്ഥ രക്ഷയെ നാം പ്രാപിക്കണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കാത്തവര്‍ ദൈവത്തിന്‍റെ കോപാഗ്നി എത്ര കഠിനമായത് എന്നത് വ്യക്തിപരമായ രീതിയില്‍ കാണേണ്ടിവരും. മറുഭാഗത്ത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ സ്നേഹം എത്ര വലുതും കരുണ നിറഞ്ഞതുമാണ് എന്നത് അറിയും. ദൈവത്തിന്‍റെ മുമ്പില്‍ ആരെല്ലാം അവന്‍റെ/അവളുടെ പാപങ്ങളെ അറിഞ്ഞുകൊണ്ട് ദൈവത്തിന്‍റെ പൂര്‍ണ്ണരക്ഷയായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നുവോ, അവര്‍ എല്ലാ പാപങ്ങളില്‍ നിന്നും വിടുവിക്കപ്പെടും. 
യേശുക്രിസ്തു സ്നാനമേറ്റതു മൂലം അവരുടെ എല്ലാ പാപങ്ങളെയും യേശു സ്വീകരിച്ചു എന്ന് വിശ്വസിക്കുന്നവര്‍ തങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും വിടുവിക്കപ്പെടും. മറിച്ച് ഈ സത്യത്തെ അലക്ഷ്യമാക്കുന്നവര്‍ തങ്ങളുടെ പാപങ്ങള്‍ക്കുള്ള ഭയങ്കരമായ ശിക്ഷ അനുഭവിക്കും. അതുകൊണ്ട് യഥാര്‍ത്ഥ സത്യമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ലോകത്തിലുള്ള സകലജനങ്ങളും വിശ്വസിക്കണം. ദൈവത്തിന്‍റെ ന്യായവിധിക്കു ഭയപ്പെടാതെയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കാതെയും ഇരിക്കുന്നവര്‍ തങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കും. എന്നാല്‍ യേശു പാപങ്ങളെ കഴുകി എന്ന് വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെടും.
തങ്ങളുടെ മനസാക്ഷിയില്‍ പാപമുള്ളവര്‍ സ്വതന്ത്രമായിരിക്കില്ല. അതുകൊണ്ട് അവര്‍ ഇല്ലാത്തതും അടിസ്ഥാനമില്ലാത്തതുമായ രക്ഷയുടെ ഉപദേശത്തെ ഏര്‍പ്പെടുത്തുന്നു. അത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന് നേരെ എതിരായതായിരിക്കും. ഇതിനാല്‍ അവര്‍ തങ്ങളുടെ രോഗമുള്ള മനസാക്ഷിയെ ശരിയാക്കുവാന്‍ ശ്രമിക്കുന്നു. ഞാന്‍ യേശുവിനെ വിശ്വസിക്കുന്നതുകൊണ്ട് എന്‍റെ ഹൃദയത്തില്‍ പാപമുണ്ടെങ്കിലും സാരമില്ല എന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ തങ്ങളുടെ ഹൃദയങ്ങളില്‍ പാപമുള്ള എല്ലാവരും ദൈവത്തിന്‍റെ നരകശിക്ഷ അനുഭവിക്കേണ്ടിവരും എന്നത് നാം മറക്കുവാന്‍ പാടില്ല. കാരണം ദൈവം തന്‍റെ ന്യായവിധി ആ ജനങ്ങളുടെ പാപങ്ങള്‍ക്കു തക്കതായി കൊടുക്കും. അവന്‍ സാത്താനോടു ചേര്‍ന്നിരിക്കുന്നതുകൊണ്ട് ദൈവത്തിന് അവരെ അങ്ങനെ വിടാന്‍ കഴിയില്ല.
എന്നാല്‍ പാപത്തിനുള്ള ദൈവത്തിന്‍റെ ന്യായവിധി ഉണ്ട് എന്ന ദൈവത്തിന്‍റെ നീതിയെ അറിഞ്ഞവര്‍ അവനോട് കരുണയുള്ള സ്നേഹത്തെ ചോദിച്ച് എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടാന്‍ സത്യത്തെ അന്വേഷിച്ച് ദൈവത്തോടുകൂടെ വസിക്കുവാനാഗ്രഹിക്കും. ഇങ്ങനെയുള്ള ജനങ്ങള്‍ക്ക് സത്യം ഇവിടെ ഉണ്ട്. അത് യേശു, തന്‍റെ സ്നാനംമൂലം മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളെയും സ്വീകരിച്ചു എന്നതാണ്. സകലപാപികളും അതിനെ വിശ്വസിച്ച് പാപക്ഷമ പ്രാപിച്ചു കൊള്ളണം. യേശുവിന്‍റെ സ്നാനത്തിനാല്‍ അവന്‍ മുഴുലോകത്തിന്‍റെയും സകലപാപങ്ങളെയും ഒരിക്കലായി സ്വീകരിച്ചുകൊണ്ട് ക്രൂശില്‍ മരിച്ച് എല്ലാ പാപങ്ങളെയും കഴുകി നമ്മെ നീതിമാന്മാരാക്കി.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മൂലം യഥാര്‍ത്ഥ രക്ഷ എന്താണെന്ന് നാം അറിഞ്ഞുകൊണ്ട് ഈ വിശ്വാസത്തെ യഥാര്‍ത്ഥ വിശ്വാസമായി നമ്മുടെ ഹൃദയങ്ങളില്‍ പ്രാപിച്ചിരിക്കണം. ഈ സത്യത്തെ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നവര്‍ താന്‍ എങ്ങനെയുള്ള പാപങ്ങളെ ചെയ്താലും വിശ്വാസത്തിനാല്‍ തങ്ങളുടെ സകലപാപങ്ങളും കഴുകപ്പെട്ടവരായി യഥാര്‍ത്ഥ പാപക്ഷമ പ്രാപിച്ച് നിത്യജീവന്‍ അനുഭവിക്കും. നിങ്ങളുടെ ഹൃദയങ്ങളിലുള്ള സകലപാപങ്ങളെയും മായ്ച്ചുകളഞ്ഞ് ഈ സുവിശേഷവചനത്തെ സ്വീകരിച്ച് വിശ്വാസത്തിനാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രാപിക്കുമോ? ദൈവസന്നിധിയില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവര്‍ക്ക് പാപക്ഷമ പ്രാപിക്കും.
 

അനുതാപ പ്രാര്‍ത്ഥനകള്‍ക്ക് നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല

ഇന്ന് യേശുവിനെ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവര്‍ തങ്ങളുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ ഓരോ ദിവസവും മനംതകര്‍ന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. പഴയനിയമ കാലത്തില്‍ നടന്നതുപോലെ ഓരോ ദിവസവും ദൈവത്തിനു പാപയാഗമര്‍പ്പിക്കുന്നതു പോലെയാണ് അവര്‍ തങ്ങളുടെ വിശ്വാസ ജീവിതത്തെ നയിക്കുന്നത്. എന്നാല്‍ നിങ്ങള്‍ നയിക്കാന്‍ ആഗ്രഹിക്കേണ്ടുന്ന ജീവിതമല്ല ഇത്. അനുതാപ പ്രാര്‍ത്ഥന നടത്തുമ്പോഴെല്ലാം നിങ്ങളുടെ പാപങ്ങളെ കഴുകികളയുവാനാണോ യേശു ക്രൂശില്‍ തന്‍റെ രക്തം ചിന്തിയത്? അങ്ങനെയല്ല. പകരമായി, യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും രക്തം ചിന്തലിലും വിശ്വസിക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങളെ കഴുകി കളയുകയാണെങ്കില്‍, അത് എന്നേക്കും നിലനില്‍ക്കും. ദിനം തോറുമുള്ള അനുതാപ പ്രാര്‍ത്ഥനകളിലൂടെ തങ്ങളുടെ പാപങ്ങളെ കഴുകുവാന്‍ ശ്രമിക്കുന്നവര്‍ നിത്യമായ പാപക്ഷമ പ്രാപിക്കുന്നില്ലെന്ന് മാത്രമല്ല, യഥാര്‍ത്ഥ രക്ഷ പ്രാപിക്കുവാന്‍ അവരെ കഴിവുള്ളവരാക്കുന്ന വിശ്വാസം അവര്‍ക്ക് ലഭിച്ചിട്ടുമില്ല.
അനുതാപ പ്രാര്‍ത്ഥന നടത്തുന്നതു കൊണ്ടോ അല്ലെങ്കില്‍ മനുഷ്യര്‍ ഉണ്ടാക്കിയ ചടങ്ങുകളാലോ എല്ലാവര്‍ക്കും പാപക്ഷമ പ്രാപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, പാപത്തിന്‍റെ ശമ്പളം മരണം എന്നുള്ള നിയമത്തെ ദൈവം ഏര്‍പ്പെടുത്തില്ലായിരുന്നു. ജനങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ക്ക് ക്ഷമപ്രാപിക്കണമെങ്കില്‍ വിശ്വാസത്തിനാല്‍ യേശുവിന്‍റെ ശരീരത്തില്‍ തങ്ങളുടെ പാപങ്ങളെ ചുമത്തുന്ന പാപയാഗത്തെ അവര്‍ കൊടുക്കണം. ഓരോ ദിവസവും അനുതാപ പ്രാര്‍ത്ഥനകളിലൂടെ പാപക്ഷമ ചോദിക്കുന്ന വിശ്വാസമല്ല നമ്മുടേത്, മറിച്ച്, അതു സമാഗമനകൂടാരവാതില്‍ക്കല്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ്നൂലുകളിലും പിരിച്ചപഞ്ഞിനൂലിലും വെളിപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്ന വിശ്വാസമാണ്. വേറെ വിധത്തില്‍ പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ യഥാര്‍ത്ഥമായി വിശ്വസിക്കുന്ന വിശ്വാസത്തിനാല്‍ പാപങ്ങള്‍ കഴുകുവാന്‍ കഴിയും. അതുകൊണ്ട് ഇതിനെ നാം ഹൃദയ പൂര്‍വ്വമായി വിശ്വസിക്കണം.
പഴയനിയമയാഗത്തില്‍ പാപയാഗം അര്‍പ്പിക്കുമ്പോള്‍ മഹാപുരോഹിതന്‍റെ കൈകളെ യാഗമൃഗത്തിന്‍റെ തലയില്‍ വയ്ക്കുമ്പോള്‍ പാപികളുടെ പാപങ്ങള്‍ ചുമത്തപ്പെടുന്നതു പോലെ യേശുക്രിസ്തുവിന്‍റെ സ്നാനത്തെ വിശ്വസിക്കുന്നതു മുഖാന്തിരം നമ്മുടെ പാപങ്ങളും അവന്‍റെമേല്‍ ചുമത്തണം. മാത്രമല്ല, അവന്‍റെ സ്നാനത്തെയും അവന്‍ ക്രൂശില്‍ ചിന്തിയ രക്തത്തെയും വിശ്വസിക്കുന്ന വിശ്വാസത്തിനാല്‍ നാം ദൈവത്തിന്‍റെ അടുക്കല്‍ വന്ന് നിത്യപാപക്ഷമ പ്രാപിക്കണം. ദൈവം പറഞ്ഞു: “ഹൃദയംകൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായികൊണ്ട് രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു”. “ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു” (റോമര്‍ 10:10, 17).
യോഹന്നാന്‍ 1:29 പറയുന്നു “പിറ്റെന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ട് ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്”, എന്ന് യോഹന്നാന്‍ പറഞ്ഞു. യേശുവിനെ സ്നാനപ്പെടുത്തിയതിന്‍റെ അടുത്ത ദിവസം സ്നാപക യോഹന്നാന്‍ നല്‍കിയ സാക്ഷ്യത്തെയാണ് ഈ വേദഭാഗം വിശദീകരിക്കുന്നത്. യേശു തന്‍റെ അടുക്കല്‍ വരുന്നതു കണ്ട യോഹന്നാന്‍ പറഞ്ഞു: “നോക്കൂ ജനങ്ങളേ! ഇതാ പോകുന്നു ഒരുവന്‍”! യോഹന്നാനു ചുറ്റും നിന്ന ജനങ്ങളുടെയിടയില്‍ ഇതു ഒരു ഇളക്കമുണ്ടാക്കി. യോഹന്നാന്‍ വീണ്ടും ഉറക്കെ പറഞ്ഞു: “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്! അതു ദൈവത്തിന്‍റെ പുത്രനാണ്. മാനവജാതിയുടെ പാപങ്ങളെ തന്‍റെ മേല്‍ ചുമന്ന ദൈവത്തിന്‍റെ കുഞ്ഞാടു തന്നെ. അവന്‍ നമ്മുടെ രക്ഷകനാണ്. അവനാണ് യേശുക്രിസ്തു. ദൈവകുഞ്ഞാട്. ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്!”
കാരണം യോഹന്നാന്‍ തന്നെയാണ് യേശുക്രിസ്തുവിന് സ്നാനം കൊടുത്ത് ലോകത്തിന്‍റെ എല്ലാപാപങ്ങളെയും അവന്‍റെമേല്‍ ചുമത്തിയത്. അതുകൊണ്ട് യേശുവിനെക്കുറിച്ച് യോഹന്നാന് സാക്ഷി പറയുവാന്‍ കഴിഞ്ഞു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യോഹന്നാന്‍ യേശുവിനെ സ്നാനം എടുപ്പിച്ചതുമൂലമായി നമ്മുടെ പാപങ്ങളെ അവന്‍റെമേല്‍ ചുമത്തിയതുകൊണ്ട് യേശുക്രിസ്തു യാഗത്തിനുള്ള കുഞ്ഞാടായി. അവന്‍ തന്‍റെ പിതാവായ ദൈവത്തിന്‍റെ ഹിതപ്രകാരം നമ്മുടെ പാപങ്ങള്‍ എല്ലാം ചുമന്നു.
പഴയനിയമത്തില്‍ ദൈവത്തിനു പാപയാഗം അര്‍പ്പിച്ചതുകൊണ്ട് പാപക്ഷമ ലഭിച്ചിരുന്നു. എന്നാല്‍ പുതിയനിയമത്തിലോ യേശുവിന്‍റെ സ്നാനത്തെയും അവന്‍ ക്രൂശില്‍ രക്തം ചിന്തിയതും പൂര്‍ണ്ണമായി വിശ്വസിക്കുന്ന വിശ്വാസത്തിനാല്‍ പാപക്ഷമ നമുക്ക് പ്രാപിക്കാന്‍ കഴിയും. കാള, കുഞ്ഞാടുകള്‍, വെള്ളാടുകള്‍പോലെയുള്ള കന്നുകാലികളെ ദൈവം പാപയാഗമായി സ്വീകരിച്ച് യിസ്രായേല്‍ ജനങ്ങളുടെ പാപം മോചിപ്പിച്ചതിനാല്‍ അസംഖ്യം മൃഗങ്ങള്‍ രക്തം ചിന്തി, കഷ്ണം കഷ്ണമായി വെട്ടി ഹോമയാഗപീഠത്തില്‍ ദഹിപ്പിക്കപ്പെട്ടു. ജനങ്ങളുടെ പാപങ്ങളിനാല്‍ പതിനായിരക്കണക്കിന് യാഗമൃഗങ്ങള്‍ കൊല്ലപ്പെട്ടു.
എന്നാല്‍ പുതിയനിയമ കാലത്ത് യേശു അങ്ങനെയുള്ള പാപയാഗം അര്‍പ്പിച്ചില്ല. എന്നാല്‍ അവന്‍ തന്‍റെ ശരീരത്തെ നമുക്കായി തന്നു. ദൈവത്തിന്‍റെ കുഞ്ഞാടായി യേശു ഈ ഭൂമിയിലേക്ക് വന്ന് തന്‍റെ സ്നാനത്തിന്മൂലം ലോകത്തിന്‍റെ സകലപാപങ്ങളെയും തന്‍റെ ശരീരത്തില്‍ വഹിച്ച്, തന്‍റെ രക്തത്തെ ക്രൂശില്‍ ചിന്തിയതുകൊണ്ട് ഇതിനെ വിശ്വസിക്കുന്ന എല്ലാവരും അവരുടെ എല്ലാപാപങ്ങളില്‍ നിന്നും ഒരിക്കലായി രക്ഷിക്കപ്പെടുവാന്‍ കഴിവുള്ളവരാക്കി മാറ്റി. നമ്മുടെ പാപങ്ങളെ നിത്യമായി അവസാനിപ്പിക്കുവാനാണ് വെള്ളത്താലും രക്തത്താലും യേശു നമ്മുടെ ഇടയില്‍ വന്നത്.
യഥാര്‍ത്ഥ രക്ഷയുടെ ഈ സത്യത്തില്‍ വിശ്വസിക്കുവാന്‍ എന്നോടും നിങ്ങളോടും ദൈവം ഇപ്പോള്‍ കല്‍പ്പിക്കുന്നു. അവന്‍ നമ്മോടു പറയുന്നത് “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതു കൊണ്ട് നിങ്ങളുടെ സകലപാപങ്ങളെയും തുടച്ചത്. ഞാന്‍ ഇങ്ങനെ ഇപ്രകാരം രക്ഷിച്ചു. അതുകൊണ്ട് വിശ്വസിപ്പിന്‍!, എന്‍റെ പുത്രനെ നിങ്ങള്‍ക്കുള്ള പാപയാഗമായി തന്നതിന്‍റെ കാരണത്താല്‍ നിങ്ങളുടെ പാപങ്ങളെ തുടച്ചു. ഞാന്‍ എന്‍റെ പുത്രനെ 33 വര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിച്ചു. അവനെ സ്നാനം എടുപ്പിച്ചു. നിങ്ങള്‍ക്കുവേണ്ടി ക്രൂശില്‍ രക്തത്തെ ഒഴുക്കുവാന്‍ അനുവദിച്ചു, ഇങ്ങനെ ചെയ്തതു കൊണ്ട് നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും ഞാന്‍ നിങ്ങനെ പൂര്‍ണ്ണമായി വിടുവിച്ചു. -ഇപ്പോള്‍ ഈ സത്യത്തെ വിശ്വസിക്കുന്നതിലൂടെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ മക്കളാകുവാന്‍ നിങ്ങള്‍ക്കു കഴിയും. നിങ്ങളെ എന്‍റെ കൈകളാല്‍ ചേര്‍ത്തുകൊള്ളും. ഇതിനെ അറിഞ്ഞ് നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിപ്പിന്‍- യേശുക്രിസ്തു എടുത്ത സ്നാനത്തെയും അവന്‍ ചിന്തിയ രക്തത്തെയും വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്ന് വിടുവിക്കപ്പെടുക മാത്രമല്ല അവര്‍ ദൈവത്തിന്‍റെ സ്വന്തം മക്കളാകാനുള്ള യോഗ്യത പ്രാപിക്കുകയും ചെയ്യുന്നു.
 

യേശു ഈ ലോകത്തിന്‍റെ സകലപാപങ്ങളെയും പരിഹരിച്ചുവോ?

എബ്രായര്‍ 10:14-18 വരെ നമുക്ക് വായിക്കാം. “ഏകയാഗത്താല്‍, അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്ക് സദാകാലത്തേക്കും സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു. അതു പരിശുദ്ധാത്മാവും സമുക്ക് സാക്ഷീകരിക്കുന്നു. “ ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോട് ചെയ്യാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു. എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്ന് കര്‍ത്താവിന്‍റെ അരുളപ്പാട്” എന്ന് അരുളിചെയ്തശേഷം “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല” എന്നു അരുളിചെയ്യുന്നു. എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല”.
ഈ വചനം വ്യക്തമാക്കുന്നത് “ഇവയുടെ മോചനം ഉള്ളിടത്ത് ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല” എന്നാണ്. ഈ അനുഗ്രഹിക്കപ്പെട്ട ദൂത് കേള്‍ക്കുവിന്‍. നമ്മുടെ സകലപാപങ്ങളും യേശു സ്വീകരിച്ച സ്നാനത്തിനാല്‍ അവന്‍റെമേല്‍ ചുമത്തപ്പെട്ടു! ഞാനും നിങ്ങളും നമ്മുടെ ജീവിതകാലം മുഴുവനും ചെയ്ത പാപങ്ങള്‍ മാത്രം യേശുവിന്‍റെമേല്‍ ചുമത്തപ്പെടാതെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാപാപങ്ങളും അവന്‍റെമേല്‍ ചുമത്തപ്പെട്ടു. ദൈവത്തിന്‍റെ സകല നീതിയും നിറവേറ്റുവാനായി കൈവെപ്പ് സ്വീകരിച്ച യേശു വെള്ളത്തിനു അകത്തും പുറത്തും സ്നാനം എടുത്തുകൊണ്ട്, അതുമുഖാന്തിരം സകലപാപങ്ങളും തന്‍റെമേല്‍ ചുമത്തപ്പെടുവാന്‍ അനുവദിച്ചു.
മാത്രമല്ല, സകലപാപങ്ങളെയും ചുമന്നവരായി അവന്‍ ക്രൂശിക്കപ്പെട്ട് മനുഷ്യകുലത്തിന്‍റെ എല്ലാപാപങ്ങള്‍ക്കുമുള്ള ശിക്ഷ അനുഭവിച്ചു. അതുകൊണ്ട് വിശ്വസിക്കുന്ന എല്ലാവരും ശിക്ഷാവിധിയില്‍ നിന്ന് വിടുതല്‍ പ്രാപിച്ചു. മഹാപുരോഹിതന്‍ യിസ്രായേല്‍ ജനങ്ങളുടെ എല്ലാപാപങ്ങളെയും യാഗമൃഗത്തിന്‍റെ തലമേല്‍ തന്‍റെ കൈകളെ വെച്ച് ചുമത്തിയതുപോലെ യോഹന്നാന്‍ സ്നാപകന്‍ നമ്മുടെ സകലപാപങ്ങളെയും, സ്നാനം കൊടുത്തതുമൂലം, യേശുവിന്‍റെമേല്‍ ചുമത്തി. മാത്രമല്ല അതിനു ചേര്‍ന്നതുപോലെ, ഈ പാപങ്ങളെ ചുമന്ന യേശു ക്രൂശില്‍ തറയ്ക്കപ്പെട്ടു. ഇതുമുഖാന്തിരം തന്നില്‍ വിശ്വിക്കുന്ന എല്ലാവരെയും പാപത്തില്‍ നിന്ന് വിടുവിച്ചു. അതുകൊണ്ട് ഇതിനെ വിശ്വസിക്കുന്നവരാല്‍ ദൈവത്തിന്‍റെ സ്വന്ത മക്കളാകാനുള്ള യോഗ്യതയും പ്രാപിക്കാന്‍ കഴിയും.
റോമര്‍ 10:10 പറയുന്നു: “ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായികൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു”. ദൈവത്തിന്‍റെ നീതിയെ ഹൃദയം കൊണ്ട് വിശ്വസിക്കുന്നതിനാല്‍ മാത്രമേ ഒരാള്‍ക്ക് നീതിമാനാകുവാന്‍ കഴിയുകയുള്ളൂ. രക്ഷയുടെ സത്യത്തെ ഹൃദയംകൊണ്ടു വിശ്വസിച്ചാല്‍ മാത്രം അവര്‍ക്ക് പാപക്ഷമ പ്രാപിച്ചു സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനും കഴിയും. സഹോദര സഹോദരിമാരെ, “ദൈവത്തിന്‍റെ നീതി”, “രക്ഷയുടെ സത്യം”, “പാപക്ഷമയുടെ സുവിശേഷം” എന്നിവ അടിസ്ഥാനമായി ഉള്ളടങ്ങിയിരിക്കുന്നതാണ് യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും എന്ന് നിങ്ങളുടെ നാവിനാല്‍ ഏറ്റുപറഞ്ഞ് ഹൃദയത്തിനാല്‍ വിശ്വാസത്തിന്‍ മൂലമായി രക്ഷിക്കപ്പെട്ടോ? പഴയനിയമത്തില്‍ പാപയാഗക്രമ പ്രകാരം മൃഗത്തിന്മേല്‍ പാപങ്ങളെ ചുമത്തുന്ന കൈവയ്പ് ഇല്ലാതെ യാഗമൃഗത്തെ കൊല്ലുന്നതുമൂലം യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങള്‍ മായ്ക്കപ്പെട്ടിരുന്നില്ല. അതുപോലെ തന്നെ യേശുവിന്‍റെ ക്രൂശിലെ രക്തത്തെ വിശ്വസിച്ച് യേശു സ്വീകരിച്ച സ്നാനത്തെ വിട്ടുകളഞ്ഞാല്‍ നമ്മുടെ പാപങ്ങള്‍ കഴുകപ്പെടില്ല.
“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല എന്നു അരുളിചെയ്യുന്നു. എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല” (എബ്രായര്‍ 10:17-18). നമ്മുടെ പാപങ്ങളെ അവന്‍ ഇനി ഓര്‍ക്കയുമില്ല എന്ന് ദൈവം എന്തുകൊണ്ടാണ് ഇവിടെ പറയുന്നത്? നാം മരിക്കുന്ന നാള്‍ വരെ, പാപം ചെയ്യുന്നത് തടുക്കാന്‍ കഴിയാത്ത നിലയില്‍ നാം ആയിരുന്നാലും, സ്നാനം എടുത്തതു മുഖാന്തിരം ലോകത്തിന്‍റെ എല്ലാപാപങ്ങളെയും യേശു തന്‍റെമേല്‍ ഒരിയ്ക്കലായി ചുമന്നുകൊണ്ട് നമ്മുടെ രക്ഷ നിറവേറ്റപ്പെട്ടു. ഇതു നിത്യമായിരിക്കും. ഇതിനെ വിശ്വസിക്കുന്നവര്‍ പാപമില്ലാത്തവരാണ്. ഇതിനാല്‍ നമ്മുടെ പാപങ്ങളെ ഇനിമേല്‍ ഓര്‍ക്കേണ്ടതില്ല.
ദൈവത്തിന്‍റെ നീതി എന്നത് അവന്‍റെ ന്യായമാണ്. ദൈവം എങ്ങനെ വിശുദ്ധനായിരിക്കുന്നുവോ അതുപോലെതന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവര്‍ വിശുദ്ധരും പാപമില്ലാത്തവരുമായിരിക്കണം എന്ന് പിതാവായ ദൈവത്തിന്‍റെ ന്യായം പറയുന്നു. ആരംഭകാലംതൊട്ടേ ദൈവം നമ്മെ സ്നേഹിച്ച് മക്കളാക്കുവാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എത്ര ആഗ്രഹിച്ചാലും അതു നിറവേറില്ല. കാരണം നമ്മുടെ ഇടയില്‍ പാപം ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കുവാന്‍ പിതാവായ ദൈവം ഒരു പരിഹാരം കണ്ടെത്തി.
ദൈവം ഊനമില്ലാത്ത പാപയാഗത്തെ ഏര്‍പ്പെടുത്തിയതിനാലും അതു നമ്മുടെ പ്രതിനിധിയായി യാഗമായി മരിക്കേണ്ടിയിരുന്നതിനാലും ആ യാഗമൃഗത്തിന്‍മേല്‍ നമ്മുടെ എല്ലാ പാപങ്ങളെയും ചുമത്തി നമ്മുടെ പാപങ്ങളെ കഴുകുവാന്‍ തീരുമാനിച്ചു. സ്നാനമേല്‍ക്കുവാന്‍ യേശു മടിച്ചില്ല. അവന്‍ നമുക്കുവേണ്ടി യാഗബലിയായി, നമ്മുടെ സ്ഥാനത്തു നിന്ന് നമുക്കുവേണ്ടി ശിക്ഷാവിധി അനുഭവിച്ചു. ഇതുവഴി നിത്യപാപയാഗം അര്‍പ്പിച്ചു. മാത്രമല്ല ഈ പാപയയാഗം മുഖാന്തിരം വിശ്വസിക്കുന്നവരെ അവരുടെ പാപങ്ങളില്‍ നിന്ന് വിടുവിച്ച് തന്‍റെ മക്കളാകുവാനുള്ള കൃപ ദൈവം നിറവേറ്റി. ഇപ്പോള്‍ ഈ സത്യസുവിശേഷത്തെ വിശ്വസിക്കുന്നവര്‍ ദൈവമുമ്പാകെ പാപക്ഷമപ്രാപിക്കുന്നു. സ്നാനമേറ്റതു കാരണം യേശു ആദ്യമേ ഭൂമിയിലെ പല്ലാ പാപങ്ങളെയും കഴുകിയതുകൊണ്ട് നമുക്കുവേണ്ടി ശിക്ഷാവിധി അനുഭവിച്ച ഈ യേശുവിനെ നാം വിശ്വസിച്ചാല്‍ നമ്മുടെ പാപങ്ങള്‍ക്കുള്ള പാപയാഗത്തെ ഇനി അര്‍പ്പിക്കേണ്ടതില്ല. സഹോദരസഹോദരികളെ ഞാന്‍ എന്‍റെ പാപങ്ങള്‍ക്കുവേണ്ടി പാപയാഗം ഇനിയും അര്‍പ്പിക്കണമോ? നിശ്ചയമായും വേണ്ട!
യേശുക്രിസ്തു പാപമില്ലാത്തവനായും വിശുദ്ധനായും ഇരുന്നാലും യേശു എന്തിനാണ് ക്രൂശിക്കപ്പെട്ടതെന്ന് നിങ്ങള്‍ക്ക് അറിയുമോ? യേശു ക്രൂശിക്കപ്പെട്ടാലും അവന്‍ ഒരു തെറ്റും ചെയ്തിട്ടേ ഇല്ല. യോര്‍ദ്ദാന്‍ നദിയില്‍ സ്നാനമേറ്റതു മുഖാന്തിരം മനുഷ്യവര്‍ഗ്ഗത്തിന്‍റെ എല്ലാപാപങ്ങളെയും യേശു സ്വീകരിച്ചതുകൊണ്ട് അവന്‍ നമുക്കുവേണ്ടി മരിക്കണമായിരുന്നു. അവന്‍ ക്രൂശില്‍ മരിക്കാനുള്ള കാരണം അവന്‍ തന്‍റെ സ്നാനത്തിനാല്‍ ലോകത്തിലെ സകലപാപങ്ങളും തന്‍റെമേല്‍ ചുമത്തിയത് സ്വീകരിച്ചുകൊണ്ട് എല്ലാ നീതിയും നിറവേറ്റുവാന്‍ ഒരുക്കമായിരുന്നതിനാലായിരുന്നു.
ദൈവപുത്രന്‍ ഇപ്രകാരം എല്ലാ നീതിയും നിറവേറ്റുവാന്‍ സ്നാനമേറ്റപ്പോള്‍ നാം എങ്ങനെ നന്ദി പറയാതിരിക്കും? അവന്‍ നമ്മുടെ സകലപാപങ്ങളെയും തന്‍റെമേല്‍ സ്വീകരിച്ചതുകൊണ്ട് രോമം കത്രിക്കുന്നവന്‍റെ മുമ്പില്‍ നില്‍ക്കുന്ന ആടിനെപ്പോലെ ക്രൂശിലെ കഷ്ടങ്ങള്‍ അവന്‍ അനുഭവിച്ചു. നാം എപ്പോഴും അവന്‍റെ സ്നാനത്തെയും ക്രൂശിനെയും ഓര്‍ക്കണം. കാരണം അവന്‍ ക്രൂശിക്കപ്പെട്ട് ശിക്ഷാവിധി അനുഭവിച്ചില്ലായിരുന്നു എങ്കില്‍ തീര്‍ച്ചയായും നമ്മള്‍ തന്നെ അതു അനുഭവിക്കേണ്ടി വരുമായിരുന്നു.
നമ്മുടെ ദൈവം നമ്മുടെ സകല പാപങ്ങളെയും മാത്രമല്ല, ആ പാപങ്ങള്‍ക്കുള്ള എല്ലാ ശിക്ഷയെയും കൂടെ സ്വീകരിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, രക്ഷകന്‍ തന്നെയായ, യേശു നമ്മുടെ പാപങ്ങളെ സ്വീകരിച്ച് നമുക്കുവേണ്ടി യാഗമായി, മൗനമായി ക്രൂശിലെ ശിക്ഷാവിധി സ്വീകരിച്ചുകൊണ്ട് നമ്മെ പാപത്തില്‍ നിന്ന് രക്ഷിച്ചതു മാത്രമല്ല, ദൈവത്തിന്‍റെ ഹിതവും നിറവേറ്റി. അതുകൊണ്ട് വേദപുസ്തകം പറയുന്നത് “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല” എന്നു അരുളിചെയ്യുന്നു.എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. അതുകൊണ്ട് സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയില്‍കൂടി നമുക്ക് പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്‍റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യവും” (എബ്രാ 10:17-19) പ്രാപിക്കുക.
യേശു എന്തിനാണ് ക്രൂശിക്കപ്പെട്ടത് എന്ന് മനസ്സിലായോ? യേശുവിന്‍റെ ക്രൂശിലെ രക്തത്തെ മാത്രം നാം വിശ്വസിച്ചു കൊണ്ടിരിക്കരുത്. അവന്‍ എന്തിന് ക്രൂശിക്കപ്പെട്ടു എന്നത് നാം കാണണം. ഇതിനുള്ള കാരണം അവന്‍ സ്വീകരിച്ച സ്നാനത്തില്‍ അടങ്ങിയിരിക്കുന്നു എന്നത് നാം ശരിയായി മനസ്സിലാക്കണം. നമ്മുടെ പാപങ്ങള്‍ എവിടെ എപ്രകാരം കഴുകി എന്നത് വ്യക്തമായി അറിഞ്ഞ് അതിനെ വിശ്വസിക്കണമെങ്കില്‍ യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാന്‍ സ്നാപകന്‍ യേശുവിന് സ്നാനം കൊടുത്തപ്പോള്‍ നമ്മുടെ പാപങ്ങളെല്ലാം അവന്‍റെമേല്‍ ചുമത്തിയതുകൊണ്ട് നമ്മുടെ സകലപാപങ്ങളും വിശ്വാസത്തിനാല്‍ കഴുകപ്പെട്ടു എന്നത് മനസിലാക്കണം.
 

വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ വിശ്വസിച്ചാല്‍ നമ്മുടെ സകലപാപങ്ങളില്‍ നിന്നും ഇപ്പോള്‍ നമുക്ക് രക്ഷിക്കപ്പെടാന്‍ കഴിയും

ഞാന്‍ ഇതു വരെ നിങ്ങളോടു പറഞ്ഞുകൊണ്ടിരുന്നത് വേദപുസ്തകത്തിലുള്ള വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ അര്‍ത്ഥമാണ്. ലോക സൃഷ്ടിക്കു മുമ്പേ തീരുമാനിച്ച രക്ഷയുടെ സുവിശേഷം ഇതാണ്. ഈ രക്ഷ എന്നത് സമാഗമനകൂടാരവാതിലില്‍ കാണപ്പെടുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. എന്‍റെ സഹശുശ്രൂഷകരോട് ചേര്‍ന്ന് നീല, ധൂമ്രം, ചുവപ്പ്നൂലുകളിലൂടെ വെളിപ്പെടുത്തപ്പെട്ട സത്യത്തെ ഈ ലോകത്തിലുള്ള അസംഖ്യം ജനങ്ങള്‍ക്ക് ഞാന്‍ ഉപദേശിച്ചു വരുന്നു. ഈ നിമിഷത്തിലും കൂടി നമ്മുടെ പുസ്തകങ്ങള്‍ മൂലമായി ഈ സുവിശേഷം ലോകം മുഴുവനും പ്രചരിച്ചുകൊണ്ടിരുന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയില്ല എങ്കിലും ഞങ്ങള്‍ യേശുവിനെ വിശ്വസിക്കുന്നതായി പറയുന്നവരുണ്ട്. ഞാന്‍ അവരെ വിഡ്ഢികള്‍ എന്ന് വിളിക്കും. കാരണം ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് യേശു ക്രിസ്തുവിലൂടെ നിറവേറ്റപ്പെട്ട യഥാര്‍ത്ഥ പാപയാഗത്തെക്കുറിച്ച് നമ്മോട് പറയുന്ന കേന്ദ്രബിന്ദു. ഇത് സമാഗമന കൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ നിഴലായിരിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ നേരമാണ്. യഥാര്‍ത്ഥ സത്യത്തെ അറിയാതെ വിശ്വസിക്കുന്നുവെങ്കില്‍ തിങ്ങള്‍ മാനസാന്തരപ്പെടാനുള്ള സമയം ഇതാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിച്ച് പാപക്ഷമ പ്രാപിച്ചുകൊള്ളുവിന്‍.
യേശുവിന്‍റെ സ്നാനവും അവന്‍റെ ക്രൂശുമരണമവും ലോകാരംഭത്തിന്‍റെ മുമ്പുതന്നെ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നു. അതു നീല, ധൂമ്രം, ചുവപ്പ്, പിരിച്ചപഞ്ഞിനൂലുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. ഈ വാഗ്ദത്തം നിവര്‍ത്തിയാക്കുവാനും എന്നെയും നിങ്ങളെയും പാപങ്ങളില്‍ നിന്ന് രക്ഷിക്കുവാനും യേശു സ്നാനമേറ്റു, ക്രൂശില്‍ മരിച്ച്, മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഇപ്പോള്‍ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു.
സത്യത്തെ അറിയാതെ നിങ്ങളുടെ സ്വന്തഅനുഭവങ്ങളെയും ഉണര്‍വുകളെയും പിന്‍തുടര്‍ന്ന് യേശുവിനെ വിശ്വസിക്കുവാന്‍ ഇനിയും ശ്രമിക്കുകയാണോ? ഇങ്ങനെയുള്ള ജനങ്ങള്‍ ലോകത്തില്‍ ധാരാളം ഉണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ തെറ്റായ വിശ്വാസത്തില്‍ നിന്ന് മാനസാന്തരപ്പെട്ട് സമാഗമനകൂടാരവാതിലിലുള്ള നീല, ധൂമ്രം, ചുവപ്പുനൂല്‍, പിരിച്ചപഞ്ഞിനൂല്‍ എന്നിവയില്‍ മറഞ്ഞിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കണം.
എബ്രായര്‍ 10:19-20 പറയുന്നു: “അതുകൊണ്ട് സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്നതിരശ്ശീലയില്‍ കൂടി നമുക്ക് പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി തന്‍റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യം ഉണ്ടായിരിക്കുന്നതിനാലും” യേശുക്രിസ്തു സ്നാനമേറ്റു ലോകത്തിന്‍റെ പാപങ്ങളെ സ്വീകരിച്ചുകൊണ്ട് ക്രൂശിക്കപ്പെട്ടപ്പോള്‍ ദേവാലയത്തിന്‍റെ തിരശ്ശീല ചീന്തി, മാത്രമല്ല മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങളെല്ലാം യേശുവിന്‍റെ സ്നാനത്തിനാലും അവന്‍റെ ക്രൂശിലെ രക്തത്തിനാലും കഴുകപ്പെട്ടു. അതിന്‍റെ നാലുമൂലകളിലും കുതിരകളെ കെട്ടിവലിച്ചാലും ചീന്തിപ്പോകാത്ത തരത്തില്‍ ബലമുള്ള നീല, ധൂമ്രം, ചുവപ്പ്, പിരിച്ചപഞ്ഞിനൂല്‍ എന്നിവയാല്‍ തയ്യാറാക്കിയ ദേവാലയത്തിലെ തിരശ്ശീലയാണ് ചീന്തിപ്പോയത്.
ഇത്രയും ശക്തിയേറിയ തിരശ്ശീല, ആരുംതൊടാതിരുന്നിട്ടും മുകളില്‍ നിന്ന് താഴോട്ടുവരെ ചീന്തിപ്പെട്ടു എന്നത് യേശുക്രിസ്തു തന്‍റെ ശുശ്രൂഷയെ തീര്‍ത്ത ആ നിമിഷത്തില്‍ തന്നെ സ്വര്‍ലോകത്തിന്‍റെ വാതിലുകള്‍ വിശാലമായി തുറന്നതിനെ കാണിക്കുന്നു. ദേവാലയത്തിന്‍റെ തിരശ്ശീല മുകളില്‍ നിന്ന് താഴെവരെയും ചീന്തി എന്നത് പാപത്തിന്‍റെ എല്ലാചുമരുകളും ഉടച്ച് നുറുക്കിയതിനെ കാണിക്കുന്നു. യേശു ക്രിസ്തു മുഖാന്തരമായി ഈ പാപചുമരിനെ ദൈവം ഉടച്ചു എന്നതിനെ ഇത് കാണിക്കുന്നു.
അങ്ങനെയാണെങ്കില്‍ പാപത്തിന്‍റെ എല്ലാ ചുമരുകളും ഉടച്ച് നുറുക്കി എന്നതിന്‍റെ അര്‍ത്ഥമെന്താണ്? യേശുക്രിസ്തു സ്വീകരിച്ച സ്നാനത്തെയും അവന്‍റെ ക്രൂശിലെ രക്തത്തെയും വിശ്വസിച്ച്, ആരാലും എല്ലാപാപങ്ങളെയും മോചിക്കാന്‍ കഴിയും എന്നാണ് ഇതിന്‍റെ അര്‍ത്ഥം. സമാഗമനകൂടാരവാതില്‍ മൂലമായി മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷ നിറവേറി എന്നത് അറിയിക്കുവാന്‍ കര്‍ത്താവ് ആഗ്രഹിച്ചു. നീല, ധൂമ്രം, ചുവപ്പ്, പിരിച്ചപഞ്ഞിനൂല്‍ എന്നിവ കാണിക്കുന്ന യേശുവിന്‍റെ ശുശ്രൂഷ അതിനെ നിറവേറ്റി. നാം എല്ലാവര്‍ക്കും ദൈവത്താല്‍ വാഗ്ദത്തം ചെയ്യപ്പെട്ട നിത്യപാപമോചനം നിറവേറ്റിയതുകൊണ്ട് അതിവിശുദ്ധസ്ഥലത്ത് നീല, ധൂമ്രം, ചുവപ്പ്, പിരിച്ചപഞ്ഞിനൂല്‍ എന്നിവയാല്‍ നിര്‍മ്മിച്ച തിരശ്ശീല മേലില്‍ നിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. ഇത് മനുഷ്യകരങ്ങളാല്‍ ചീന്തിയതല്ല, എന്നാല്‍ കര്‍ത്താവിന്‍റെ കരങ്ങളാല്‍ ചീന്തിയതാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവരായ നമ്മെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപയാഗമായി മാറിയ യേശുക്രിസ്തു പൂര്‍ണ്ണമായി രക്ഷിച്ചു എന്നത് ഇതു വെളിപ്പെടുത്തുന്നു. യേശുക്രിസ്തുവിന്‍റെ സ്നാനത്തെയും അവന്‍റെ ക്രൂശിലെ രക്തത്തെയും ആരെല്ലാം വിശ്വസിക്കുന്നുവോ അവര്‍ പാപക്ഷമ പ്രാപിച്ച് തന്‍റെ സന്നിധാനത്തില്‍ നില്‍ക്കുവാന്‍ കഴിയുന്നവിധം പിതാവാം ദൈവം ഒരുക്കി. നിങ്ങള്‍ ഈ സത്യത്തെ വിശ്വസിക്കുന്നുവോ? ഇല്ലയോ?
ദൈവം നിങ്ങളെ സ്നേഹിച്ചതുപോലെ തന്നെ ദൈവപുത്രനായ യേശുക്രിസ്തുവും നിങ്ങളെ സ്നേഹിക്കുന്നു. അവന്‍ യോഹന്നാനാല്‍ സ്നാനമേറ്റതിനാലും ക്രൂശിക്കപ്പെട്ടതിനാലും നിങ്ങള്‍ക്ക് നിത്യരക്ഷയെ കൊടുത്തു. യേശുക്രിസ്തു മൂലമായി നമുക്ക് കൊടുക്കപ്പെട്ട ദൈവ സ്നേഹത്തെ പ്രാപിച്ച് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിന് കാരണമായ സത്യത്തെ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകലപാപങ്ങളും മറഞ്ഞുപോയി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നതുകൊണ്ട് നമ്മുടെ കര്‍മ്മപാപങ്ങളും കൂടെ മാഞ്ഞുപോയി. കാരണം നമ്മുടെ എല്ലാ പാപങ്ങളും ശിക്ഷകളും യേശുവിന്‍റെ സ്നാനത്തിനാലും അവന്‍റെ ക്രൂശിലെ രക്തത്തിനാലും കഴുകപ്പെട്ടു.
എബ്രായര്‍ 10:22 പറയുന്നു: “നാം ദുര്‍മനസാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണ്ണനിശ്ചയം പൂണ്ട് പരമാര്‍ത്ഥഹൃദയത്തോടെ അടുത്തുചെല്ലുക”. പാപത്തെ കഴുകിയതിനെക്കുറിച്ച് വേദപുസ്തകം തുടര്‍ന്ന് പറയുന്നു. യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെ നാം നമ്മുടെ ജഡത്തില്‍ ചെയ്ത എല്ലാപാപങ്ങളെയും കഴുകി എന്ന സത്യത്തെ വിശ്വസിക്കുന്നതുമൂലം നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടാം.
പാപയാഗം അര്‍പ്പിച്ചശേഷം മഹാപുരോഹിതനും കൂടെ തന്‍റെ അശുദ്ധി താമ്രതൊട്ടിയില്‍ കഴുകിയതുപോലെതന്നെ യേശുവിന്‍റെ സ്നാനത്തെ വിശ്വസിച്ച് നമ്മുടെ എല്ലാ പാപങ്ങളെയും കഴുകിയശേഷവും ഈ വിശ്വാസത്തെ ഓരോ ദിവസവും ഓര്‍ക്കണം. മഹാപുരോഹിതന്‍ തന്നെ താമ്രതൊട്ടിയില്‍ കഴുകിയതുപോലെ യേശുവിന്‍റെ സ്നാനത്തിനാല്‍ നമ്മുടെ എല്ലാപാപങ്ങളും ശുദ്ധീകരിച്ചതിനെ ഓരോ ദിവസവും വിശ്വസിച്ച് നമ്മുടെ സ്വന്തപാപങ്ങളെ കഴുകണം. കാരണം നാം ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ അതിന്‍റെ അശുദ്ധിക്കു നാം ആളായിത്തീരുന്ന അവസരങ്ങള്‍ അധികമാണ്.
എല്ലാ പാപങ്ങളും അതിനെ ശരീരത്തിനാലോ, ഹൃദയത്തിനാലോ അല്ലെങ്കില്‍ ചിന്തയിനാലോ ചെയ്താലും അത് ലോകത്തിന്‍റെ പാപങ്ങളില്‍ ഉള്‍പ്പെടും. അങ്ങനെയെങ്കില്‍ ഏതു വിശ്വാസത്തിനാല്‍ ലോകത്തിന്‍റെ പാപങ്ങളെ കഴുകുവാന്‍ കഴിയും? യേശു സ്വീകരിച്ച സ്നാനത്തിലൂടെ മാത്രമേ അതെല്ലാം കഴുകുവാന്‍ കഴിയുകയുള്ളു. യേശുവിന്‍റെ സ്നാനത്തെ വിശ്വസിച്ച് ശുദ്ധീകരണം പ്രാപിച്ചവര്‍ തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമായി വയ്ക്കണം. അവര്‍ പാപം ചെയ്യുമ്പോഴെല്ലാം അതിനെ വിശ്വാസത്തിനാല്‍ വീണ്ടും കഴുകണം. യേശുവിന്‍റെ സ്നാനത്തെ ഓരോദിവസവും ഓര്‍മ്മിച്ച് നമ്മുടെ പ്രവൃത്തികളുടെ വസ്ത്രത്തെ വിശ്വാസത്താല്‍ കഴുകുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. യോഹന്നാനില്‍ നിന്ന് യേശുക്രിസ്തു സ്വീകരിച്ച സ്നാനത്തിലൂടെ എല്ലാപാപങ്ങളും അവന്‍റെമേല്‍ ചുമത്തപ്പെട്ടതുകൊണ്ട് ഈ സത്യത്തെ അയവിറക്കുന്നതിനാലും അതിനെ ഓരോ ദിവസവും വിശ്വസിക്കുന്നതിനാലും എല്ലാപാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിടുതല്‍ പ്രാപിക്കാന്‍ നമുക്ക് കഴിയും.
നിങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കണം. അതായതു യേശുക്രിസ്തു യോഹന്നാനാല്‍ സ്നാനമേറ്റപ്പോള്‍ നിങ്ങളുടെ എല്ലാ പാപങ്ങളും അവന്‍റെമേല്‍ ചുമത്തപ്പെട്ടു, ഈ സുവിശേഷത്തെ വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നും നഷ്ടമാകില്ല. കാരണം സര്‍വ്വശക്തനായ കര്‍ത്താവ് ലോകാംരംഭത്തിനു മുമ്പു തന്നെ, പഴയനിയമ കാലത്തിനു മുമ്പു തന്നെ അതു തീരുമാനിച്ചിരുന്നു. യോര്‍ദ്ദാന്‍ നദിയില്‍ സ്വീകരിച്ച സ്നാനത്തിലൂടെ നിങ്ങളുടെ എല്ലാപാപങ്ങളെയും യേശു സ്വീകരിച്ച് ക്രൂശിലേക്ക് പോയതുകൊണ്ട് നിങ്ങളുടെ പാപങ്ങളുടെ ശിക്ഷാവിധിയെ പ്രാപിച്ചു എന്ന സത്യം ദൈവത്തിന്‍റെ നീതിയെയും നിങ്ങളുടെ രക്ഷയെയും പ്രാപിക്കുവാന്‍ നിങ്ങളെ യോഗ്യരാക്കി. ആ സത്യം രാജാധിരാജാവായ യേശു നിങ്ങളെ പാപങ്ങളില്‍ നിന്ന് നിത്യമായി രക്ഷിച്ചു എന്നത് മനസ്സിലാക്കുവാന്‍ നിങ്ങളെ യോഗ്യരാക്കിയത് അതു നിങ്ങളുടെ ഹൃദയത്തിലിരുന്ന ദുഷ്ടമനസാക്ഷിയെ അകറ്റി നിങ്ങളുടെ ശരീരങ്ങളെ ശുദ്ധജലത്താല്‍ കഴുകി. ഇതാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്നത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത ഒരു വാക്കാണ്. മാത്രമല്ല നിങ്ങള്‍ വിശ്വസിച്ചാല്‍ അതു ഇനിയും അധികമായി പ്രകാശിക്കും.
യേശുവിന്‍റെ 3 വര്‍ഷ ശുശ്രൂഷയില്‍ അവന്‍ ചെയ്ത ആദ്യത്തെകാര്യം മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തെയും പാപത്തില്‍ നിന്ന് രക്ഷിക്കുവാന്‍ സ്നാനം ഏറ്റു എന്നതാണ്. വേറെവിധത്തില്‍ പറഞ്ഞാല്‍, യേശുക്രിസ്തുവിന് നമ്മുടെ പാപങ്ങളെ സ്വീകരിക്കേണമായിരുന്നു, അങ്ങനെ ചെയ്യുന്നതിനു അവന്‍ യോഹന്നാന്‍റെ അടുക്കല്‍ ചെന്ന് അവനാല്‍ സ്നാനമേറ്റു. ആകയാല്‍ നാലു സുവിശേഷ പുസ്തകങ്ങളും ഈ മുഖ്യമായ വിഷയത്തോടെയാണ് തുടങ്ങുന്നത്.
ഞാനും നിങ്ങളും മരിക്കേണ്ടവരായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. എന്നാല്‍ സംഭവിച്ചത് എന്താണ്? നമ്മുടെ ദൈവം ഈ ഭൂമിയിലേക്കു വന്നു, യോഹന്നാനില്‍ നിന്ന് സ്നാനമേറ്റതുകൊണ്ട് നമ്മുടെ പാപങ്ങളെ സ്വീകരിച്ചു. ദൈവത്തിന്‍റെ കുഞ്ഞാടായി ലോകത്തിന്‍റെ സകലപാപങ്ങളെയും ക്രൂശിലേക്ക് ചുമന്നുചെന്നു, നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തന്‍റെ കൈയിലും കാലുകളിലും ആണികളാല്‍ അടിക്കപ്പെട്ടു, തന്‍റെ ഹൃദയത്തിലുള്ള എല്ലാരക്തത്തെയും ചിന്തി മരിച്ചു. മാത്രമല്ല മരിച്ചവരില്‍ നിന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. ഇതിനാലാണ് യേശു തന്‍റെ അന്ത്യശ്വാസത്തില്‍ ക്രൂശില്‍ നിന്ന് “നിവൃത്തിയായി” എന്നു പറഞ്ഞത്.
യേശു പറഞ്ഞതും ചെയ്തതും എല്ലാം സത്യമാണ്. നമ്മെ രക്ഷിക്കുവാന്‍ യേശു പാപയാഗമായി. മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം തന്‍റെ പുനരുത്ഥാനത്തെ നാല്‍പ്പതു ദിവസങ്ങള്‍ സാക്ഷിയായി അറിയിച്ച് സ്വര്‍ഗ്ഗാരോഹണം ചെയ്തു, ഇപ്പോള്‍ തന്‍റെ പിതാവിന്‍റെ സിംഹാസനത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു. നമ്മെ കൊണ്ടുപോകുവാന്‍ ഇതേ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വരും. യേശു ആദ്യമായി ഈ ഭൂമിയിലേക്കു വന്നപ്പോള്‍ രക്ഷകനായി വന്നു. എന്നാല്‍ വീണ്ടും രണ്ടാമതായി വരുമ്പോള്‍ വിശ്വസിക്കാത്ത എല്ലാവര്‍ക്കും ശിക്ഷകൊടുക്കുന്ന ന്യായാധിപതിയായിട്ടാകും വരുന്നത്.
ന്യായാധിപതിയായി യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വീണ്ടും വരും എന്നത് നിങ്ങള്‍ ഇപ്പോള്‍ ഉണരേണം. താന്‍ ഈ ഭൂമിയില്‍ 33 വര്‍ഷങ്ങള്‍ ജീവിച്ചപ്പോള്‍ നിറവേറ്റിയ വെള്ളം, രക്തം, ആത്മാവ് എന്നിവയുടെ രക്ഷയെ വിശ്വസിച്ചവരെ ദൈവമക്കളായി സ്വീകരിച്ച് ആയിരംവര്‍ഷ ഭരണത്തിലും നിത്യസ്വര്‍ഗത്തിലും നാം ജീവിക്കുവാന്‍ കാരണമാകും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തെ വിശ്വസിക്കാതെ ദൈവസ്നേഹത്തെ നിരസിച്ചവരെ ന്യായംവിധിക്കാനും അവന്‍ വരും.
ഇപ്പോള്‍ നിങ്ങള്‍ക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അലക്ഷ്യം ചെയ്തു അതിനെ നിങ്ങള്‍ക്ക് അറിയില്ല എന്നതുപോലെ അഭിനയിക്കാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ ഈ രക്ഷയുടെ സത്യത്തെ വിശ്വസിക്കണം. മാത്രമല്ല സമാഗമനകൂടാരത്തിലൂടെയും, പാപയാഗം വഴിയായും കര്‍ത്താവ് വാഗ്ദത്തം ചെയ്തതുപോലെ, യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന് കൈവെപ്പിന്‍റെ രൂപമായ സ്നാനമേറ്റ് ക്രൂശിക്കപ്പെട്ട് ലോകത്തിലുള്ള സകല ജാതികളെയും രക്ഷിച്ചു എന്നത് നിങ്ങള്‍ അറിഞ്ഞിരിക്കണം. മാത്രമല്ല ഈ സത്യത്തെ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടുകൂടെ വിശ്വസിച്ച് പാപക്ഷമയെ പ്രാപിക്കണം.
അങ്ങനെയാണെങ്കിലും യിസ്രായേലിലുള്ളവര്‍ സത്യത്തെ മറന്ന് വേറൊരു മശിഹയ്ക്കു വേണ്ടി കാത്തിരിക്കുന്നു. എന്നാല്‍ യേശുവല്ലാതെ വേറൊരു മശിഹയ്ക്കുവേണ്ടി എത്ര ശക്തിയോടെ യിസ്രായേല്‍ ജനങ്ങള്‍ കാത്തിരുന്നാലും യേശുക്രിസ്തു അല്ലാതെ വേറൊരു മശിഹാ വരാന്‍ പോകുന്നില്ല എന്നവര്‍ തിരിച്ചറിയണം. യേശുവല്ലാതെ വേറൊരു മശിഹ ഈ ഭൂമിയില്‍ ഇല്ല എന്നത് സാക്ഷിയുള്ള സത്യമാണ്. ഈ സത്യത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ യിസ്രായേല്‍ ജനങ്ങള്‍ക്കും ഒരു വ്യത്യാസവുമില്ല. മാത്രമല്ല അവര്‍ക്കായി വേറെയൊരു രക്ഷകനും ഇല്ല.
യേശുക്രിസ്തുവിനെ ദൈവപുത്രനായി വിശ്വസിക്കാത്ത പാപത്തിനായി യിസ്രായേല്‍ ജനങ്ങള്‍ മാനസാന്തരപ്പെടണം. മാത്രമല്ല യേശുക്രിസ്തു മാത്രമാണ് അവരുടെ യഥാര്‍ത്ഥ മശിഹ എന്നത് വിശ്വസിച്ച് ഇതിനെ സത്യമായി സ്വീകരിക്കണം. വരാന്‍ പോകുന്ന രക്ഷകന്‍ യേശുക്രിസ്തുമാത്രം എന്നത് വീണ്ടും ഉറപ്പിച്ച് അതിനെ വിശ്വസിച്ചാല്‍ യിസ്രായേല്‍ കര്‍ത്താവാല്‍ തെരഞ്ഞെടുക്കപ്പെട്ട യഥാര്‍ത്ഥ ആത്മീയ നാടായി മാറും.
ഇപ്പോഴും തങ്ങളുടെ ഈ ലോകത്തിലെ പാടുകളില്‍ നിന്നും കഷ്ടങ്ങളില്‍ നിന്നും രക്ഷിക്കുന്ന മഹത്തായ കഴിവുള്ള ശക്തി നിറഞ്ഞ മശിഹായ്ക്കു വേണ്ടി യിസ്രായേല്‍ ജനങ്ങള്‍ കാത്തുകൊണ്ടിരിക്കുന്നു. എന്നാല്‍ മശിഹയായ യേശുക്രിസ്തു ആദ്യമേ മനുഷ്യശരീരത്തില്‍ ഈ ഭൂമിയിലേക്കുവന്ന്, തങ്ങളുടെ സകലപാപങ്ങളുടെ ശിക്ഷയായി തീയില്‍ എരിയുന്നത് തടുക്കുവാന്‍ കഴിയാത്ത അവരെ രക്ഷിച്ചു. അപ്രകാരം, അവര്‍ ഈ സത്യത്തെ സമ്മതിച്ചു കൊണ്ട് അതിനെ വിശ്വസിക്കണം. അവരുടെ ആത്മാവിനായി പഴയനിയമത്തില്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന പാപയാഗത്തെ യേശു തന്നെ ഈ ഭൂമിയിലേക്കുവന്ന് അവരുടെ സകലപാപങ്ങളില്‍ പിന്നും അവരെ നിത്യമായി രക്ഷിച്ച് അവരെ ദൈവമക്കളാക്കി.
രക്ഷകനായി വന്ന യേശുക്രിസ്തു നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നിവയാല്‍ വെളിപ്പെടുത്തപ്പെട്ട സത്യമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മൂലം എല്ലാവരെയും രക്ഷിച്ചു. മാത്രമല്ല ഇതിനെ വിശ്വസിക്കുന്ന നാം എല്ലാവരും സഹസ്രാബ്ദവാഴ്ചയില്‍ അവനോടുകൂടെ ഭരിക്കുന്നതിനു യോഗ്യരാകും. അതിനുശേഷം എന്നെന്നേക്കുമുള്ള ദൈവരാജ്യത്തില്‍ നാം പങ്കാളികളാകുവാന്‍ അനുവദിക്കും. മാത്രമല്ല കര്‍ത്താവിന്‍റെ കൂടെ സന്തോഷത്തോടും മഹിമയോടും നിത്യമായി ജീവിക്കും.
അപ്രകാരം, നാം ഈ ലോകത്തിലായിരിക്കുമ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിച്ച് അവന്‍റെ സ്വന്തജനമാകേണം. ഈ സത്യസുവിശേഷത്തെ വിശ്വസിക്കുന്നവരാല്‍ മാത്രമേ കര്‍ത്താവിന്‍റെ പാപമില്ലാത്ത മക്കളാകുവാന്‍ കഴിയുകയുള്ളു. മാത്രമല്ല അവര്‍ക്കായി ലോകത്തിലുള്ള സകല അനുഗ്രഹവും കാത്തിരിക്കുന്നു.
ഹല്ലേലൂയാ! സ്വര്‍ലോകത്തിലെ ആത്മീയ അനുഗ്രഹങ്ങളെ നമുക്ക് തന്നതിനായി എന്‍റെ വിശ്വാസത്തോടെ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. അവന്‍ വേഗം തിരിച്ചുവരുമെന്ന് നമ്മുടെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു. ആമേന്‍. കര്‍ത്താവായ യേശുവേ വേഗം വരേണമേ!