(പുറപ്പാട് 26:1-14)
“തിരുനിവാസത്തെ പിരിച്ച പഞ്ഞിനൂല്‍, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവ കൊണ്ടുണ്ടാക്കിയ പത്ത് മൂടുശീല കൊണ്ട് തീര്‍ക്കേണം. നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകള്‍ ഉള്ളവയായി അവയെ ഉണ്ടാക്കേണം. ഓരോ മൂടുശീലയ്ക്ക് ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലയ്ക്ക് നാലുമുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരു അളവ് ആയിരിക്കേണം. അഞ്ച് മൂടുശീല ഒന്നോടൊന്ന് ഇണച്ചിരിക്കേണം. മറ്റേ അഞ്ചുമൂടുശീലയും ഒന്നോടൊന്ന് ഇണച്ചിരിക്കേണം. ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ നീലനൂല്‍കൊണ്ട് കണ്ണി ഉണ്ടാക്കേണം. രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം. ഒരു മൂടുശീലയില്‍ അമ്പതു കണ്ണി ഉണ്ടാക്കേണം. രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം. കണ്ണി നേര്‍ക്കുനേരേ ആയിരിക്കേണം. പൊന്നുകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കേണം. തിരുനിവാസം ഒന്നായിരിപ്പാന്‍ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് ഇണക്കേണം. തിരുനിവാസത്തിന്‍മേല്‍ മൂടുവിരിയായി കോലാട്ടുരോമം കൊണ്ട് മൂടുശീല ഉണ്ടാക്കേണം. പതിനൊന്നു മൂടുശീല വേണം. ഓരോ മൂടുശീലയ്ക്കു മുപ്പതുമുഴം നീളവും ഓരോ മൂടുശീലയ്ക്ക് നാലുമുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരു അളവ് ആയിരിക്കേണം. അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്‍റെ മുന്‍വശത്തു മടക്കി ഇടേണം. ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടു ശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കേണം. താമ്രം കൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിലിട്ട് കൂടാരം ഒന്നായിരിക്ക തക്കവണ്ണം ഇണച്ചുകൊള്ളേണം. മൂടുവിരിയുടെ മൂടുശീലയില്‍ മിച്ചമായി കവിഞ്ഞു കിടക്കുന്ന പാതിമൂടുശീല തിരുനിവാസത്തിന്‍റെ പിന്‍വശത്തു തൂങ്ങിക്കിടക്കേണം. മൂടുവിരിയുടെ മൂടുശീല നീളത്തില്‍ ശേഷിപ്പ് ഉള്ളതു ഇപ്പുറത്ത് ഒരുമുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മുടേണ്ടതിന് അതിന്‍റെ രണ്ട് പാര്‍ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം. ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ കൊണ്ട് മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്‍റെ മീതെ തഹശുതോല്‍ കൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കേണം”.
സമാഗമന കൂടാരത്തിലെ മൂടുശീലകള്‍
സമാഗമന കൂടാരത്തിലെ മൂടുശീലകളിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം. സമാഗമന കൂടാരത്തിന്‍റെ മൂടുശീലകള്‍ നാലു അടുക്കുകള്‍ ഉള്ളതാണ്. സമാഗമന കൂടാരത്തെ പണിയുവാന്‍ ദൈവം മോശെയോടു കല്‍പ്പിച്ചപ്പോള്‍ അത് ചെയ്യേണ്ട രീതികളെക്കുറിച്ചും കല്‍പ്പിച്ചു. പ്രത്യേകിച്ച്, ആദ്യത്തെ മൂടുശീലയെ അകത്തുനിന്നു മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. സമാഗമന കൂടാരത്തിന്‍റെ പലകകളെയും ഉള്ളിലുള്ള പാത്രങ്ങളെയും അത് മൂടിയിരുന്നു. ഈ മൂടുശീലകള്‍ സമാഗമന കൂടാരത്തിലെ വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തുടങ്ങി അടിവരെ ഉള്ള പലകകളുടെ മേലെ വിരിച്ചിരുന്നു. മാത്രമല്ല നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ചെയ്ത കെരുബുകളുടെ ചിത്രപണിയായി അതില്‍ നെയ്യപ്പെട്ടിരുന്നു.
ഒന്നാമത്തെ മൂടുശീലയുടെ രണ്ടു പ്രധാന തിരശീലകള്‍ ഇണച്ച് ഉണ്ടാക്കിയിരുന്നു. അത് അഞ്ച് ചെറിയ മൂടുശീലകളെ ഒന്നോടൊന്ന് ഇണച്ച് ചെയ്തിരുന്നു. ഈ രണ്ട് പ്രധാന മൂടുശീലകളെ ഇണച്ച് അമ്പതു നീലനൂല്‍ കണ്ണികള്‍ ഉപയോഗിച്ച് മൂടുശീലകളുടെ വിളുമ്പുകള്‍ ഇണച്ചുണ്ടാക്കിയിരിക്കുന്നു. ഈ നീലനൂല്‍ കണ്ണികളില്‍ പൊന്നുകൊണ്ടുള്ള കൊളുത്തുകളാല്‍ ഇണച്ച് രണ്ടു പ്രധാന മൂടുശീലകളെ ഒന്നാക്കി മാറ്റിയിരുന്നു.
സമാഗമനകൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശീല പത്തു തിരശീലകള്‍ കൊണ്ട് ഇണച്ചുണ്ടാക്കിയിരിക്കുന്നു. അതിന്‍റെ നീളം ഇരുപത്തെട്ട് മുഴം ആണ്. ഒരുമുഴം എന്നത് 45 സെ.മീ (1.5 അടി) ആണ്. അതുകൊണ്ട് ഇന്നത്തെ അളവിന്‍ പ്രകാരം അതിന്‍റെ നീളം 12.6മീറ്റര്‍ (41.6അടി) ആണ്. അതേസമയം ഓരോ തിരശീലയുടെ അകലവും നാല് മുഴമാണ്. അതായതു 1.8മീറ്റര്‍ (5.9 അടി). അഞ്ച് ചെറിയ തിരശീലകള്‍ ഇണച്ച് രണ്ട് പ്രധാന തിരശീലകള്‍ ഉണ്ടാക്കിയതിനു ശേഷം ഈ രണ്ട് തിരശീലകളും അമ്പതു നീലനൂലുകൊണ്ട് ഉണ്ടാക്കിയ കണ്ണികളും, അമ്പതു പൊന്നു കൊണ്ടുള്ള കൊളുത്തുകളും ഇട്ടു ഇണച്ചിരുന്നു. ഇപ്രകാരം സമാഗമന കൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശീല ചെയ്തിരിക്കുന്നു. എന്നാല്‍ അവിടെ ഇനിയും മൂന്ന് മൂടുശീലകള്‍ ഉണ്ട്. സമാഗമന കൂടാരത്തിലെ ഒന്നാമത്തെ മൂടുശീല കെരുബുകളുടെ ചിത്രപണികളോടെ, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയിരുന്നു.
സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴി കാണിക്കുവാനാണ് ഇത് ഉണ്ടാക്കപ്പെട്ടത്. ഉദാഹരണമായി, സമാഗമന കൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശീലയില്‍ ഉപയോഗിച്ചിരിക്കുന്ന നീലനൂല്‍ ലോകത്തിലെ സകല പാപങ്ങളെയും സ്വീകരിക്കുവാന്‍ വേണ്ടി യേശു സ്വീകരിച്ച സ്നാനത്തെ കുറിക്കുന്നു. സ്നാനമേറ്റതു കാരണം ലോകത്തിലെ സകല പാപങ്ങളെയും യേശു ചുമന്നു. (മത്തായി 3:15). യേശു സ്നാനമേറ്റതുകൊണ്ട് ലോകത്തിലെ സകല പാപങ്ങളും യേശു തന്‍റെ മേല്‍ ചുമന്നതുകൊണ്ട് ഈ സ്നാനം രക്ഷയ്ക്ക് തുല്യമായതാണ് (1പത്രൊസ് 3:21).
സമാഗമന കൂടാരത്തിലെ രണ്ടാമത്തെ മൂടുശീല കോലാട്ടുരോമം കൊണ്ട് ഉണ്ടാക്കിയതാണ് (പുറപ്പാട് 26:7). അതിന്‍റെ നീളം ഒന്നാമത്തെ മൂടുശീലയെക്കാള്‍ 90 സെ.മീ (3 അടി) അധികം നീളമുള്ളതാണ്. 30 മുഴം നീളം അതായത് 13.5 മീറ്റര്‍ (45 അടി), മാത്രമല്ല 4 മുഴം അകലം, അതായതു 1.8 മീറ്റര്‍ (5.9 അടി) ഉണ്ടായിരുന്നു. ഈ മൂടുശീല പതിനൊന്ന് തിരശീലകള്‍ കൊണ്ട് ഉള്ളതാണ്. അത് രണ്ട് പ്രധാന തിരശീലകളായി ഇണച്ചിരുന്നു. അതില്‍ ഒന്ന് അമ്പതു തിരശീലകള്‍ കൊണ്ടും, മറ്റേത് ആറ് ചെറിയ തിരശീലകള്‍ കൊണ്ടും ഉണ്ടാക്കപ്പെട്ടതാണ്. അതിനുശേഷം ഈ രണ്ടു പ്രധാന തിരശീലകളും താമ്രം കൊണ്ടുള്ള കൊളുത്തുകളാല്‍ ഇണച്ചിരുന്നു.
യേശുക്രിസ്തുവിന്‍റെ നീതികൊണ്ട് നമ്മെ വിശുദ്ധീകരിച്ചു എന്നത് കോലാട്ടുരോമം കൊണ്ട് ഉണ്ടാക്കിയ സമാഗമനകൂടാരത്തിന്‍റെ രണ്ടാമത്തെ മൂടുശീല നമ്മോടു പറയുന്നു. ഈ ലോകത്തില്‍ വന്ന നമ്മുടെ ദൈവത്തിനു മുപ്പതു വയസായപ്പോള്‍ സ്വയം തീരുമാനിച്ച് യോഹന്നാന്‍റെ കൈക്കീഴില്‍ സ്നാനമേറ്റതു കാരണം സകല പാപങ്ങളെയും തന്‍റെ മേല്‍ ചുമന്നു. ഇതിന്‍റെ ഫലമായി ദൈവം ലോകത്തിലുള്ള സകല പാപങ്ങളെയും ക്രൂശില്‍ ചുമന്നുകൊണ്ടുപോയി, അവിടെ അവന്‍ ക്രൂശിക്കപ്പെട്ട് നമ്മുടെ സകല പാപങ്ങളെയും ഒരിക്കലായി കഴുകിയതുകൊണ്ട് നമ്മുടെ രക്ഷകനായി മാറി. അതുകൊണ്ട് കോലാട്ടുരോമം കൊണ്ടുള്ള രണ്ടാമത്തെ മൂടുശീല, ബലിയാടായ യേശുക്രിസ്തു തന്‍റെ സ്നാനത്തിനാലും, രക്തത്തിനാലും നമ്മെ പാപമില്ലാത്തവരാക്കി എന്ന് നമ്മോടു പറയുന്നു.
സമാഗമനകൂടാരത്തിന്‍റെ മൂന്നാമത്തെ മൂടുശീല, ചുവപ്പുനിറം പൂശിയ ആട്ടുകൊറ്റന്‍റെ തോലുകൊണ്ട് ഉണ്ടാക്കിയതാണ്. സ്നാനമേറ്റതുകൊണ്ട് യേശു നമ്മുടെ പാപങ്ങളെ തന്‍റെ മേല്‍ ചുമന്നു. തന്‍റെ രക്തത്തെ ചിന്തി ശിക്ഷാവിധി സ്വീകരിച്ചതുകൊണ്ട് നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിച്ചു എന്നും അതു പറയുന്നു.
സമാഗമന കൂടാരത്തിന്‍റെ നാലാമത്തെ മൂടുശീല തഹശു തോല്‍ കൊണ്ട് ഉണ്ടാക്കിയതാണ്. യേശു ക്രിസ്തുവിനെ പുറത്തുനിന്ന് നോക്കുമ്പോള്‍ അവന്‍റെ രൂപത്തില്‍ ആഗ്രഹിക്ക തക്കതായി ഒന്നുമില്ല എന്നതാണ് തഹശു തോല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ അവന്‍ മാത്രം കര്‍ത്താവ്. നമ്മെ ലോകത്തിലെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുവേണ്ടി യേശുക്രിസ്തു മനുഷ്യനു തുല്യമായി തന്നെ താഴ്ത്തി എന്ന ചിത്രത്തെ തഹശു തോല്‍ നമുക്കു കാണിച്ചുതരുന്നു.
സമാഗമനകൂടാരത്തിന്‍റെ ഈ നാലു മൂടുശീലകളെ കുറിച്ച് വിവരിച്ച് നമുക്ക് പഠിക്കാം.
സമാഗമനകൂടാരത്തിലെ ഒന്നാമത്തെ മൂടുശീലയുടെ ആത്മീയ അര്‍ത്ഥം
നാലു മൂടുശീലകളില്‍ ഒന്നാമത്തെ മൂടുശീലയില്‍ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങള്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയാണ്. സമാഗമന കൂടാരത്തിന്‍റെ അകത്തുനിന്ന് വ്യക്തമായി കാണത്തക്ക രീതിയില്‍ അതു ക്രമീകരിച്ചിരുന്നു. കെരൂബുകളുടെ ചിത്രപ്പണികളും അതില്‍ നെയ്തിരുന്നു. അതുകൊണ്ട് അത് സമാഗമന കൂടാരത്തിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് താഴോട്ട് നോക്കിക്കൊണ്ടിരുന്നു. ഈ നാലു നൂലുകളിലും ഉള്ള ആത്മീയ അര്‍ത്ഥം താഴെ പറയുന്നു.
സമാഗമനകൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശീലയില്‍ ഉപയോഗിച്ചിരിക്കുന്ന നീലനൂല്‍ അറിയിച്ച രഹസ്യം, മശിഹാ തന്‍റെ സ്നാനം മുഖാന്തിരം ലോകത്തിന്‍റെ സകല പാപങ്ങളെയും ഒരിക്കലായി ചുമന്നു എന്നതാണ്. അവന്‍ ഈ ഭൂമിയില്‍ അവതരിച്ച് മനുഷ്യകുലത്തിന്‍റെ പ്രതിനിധിയായ യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ് പഴയ നിയമത്തില്‍ കൈവയ്ക്കപ്പെടുന്ന യാഗമൃഗങ്ങള്‍ പാപികളുടെ ലംഘനങ്ങളെല്ലാം തന്‍റെ മേല്‍ ചുമന്നതുപോലെ, ലോകത്തിലെ സകല പാപങ്ങളെയും അപ്പോള്‍ ചുമന്നു. ഈ സകല പാപങ്ങള്‍ക്കുള്ള ശിക്ഷയും ഒരിക്കലായി സ്വീകരിച്ചതുകൊണ്ട് യേശു ലോകത്തിന്‍റെ സകല പാപങ്ങളെയും കഴുകി എന്നതും ഇതു വിളിച്ചു പറയുന്നു.
ഈ ശുശ്രൂഷകള്‍ മൂലം തന്നെ വിശ്വസിക്കുന്നവരുടെ സകല പാപങ്ങളില്‍ നിന്നും അവന്‍ രക്ഷിച്ച് അവരെ ദൈവമക്കളാക്കി തീര്‍ത്തു. യേശുക്രിസ്തു മാത്രം രാജാധിരാജാവും, യാഗ ബലിയും ആയി. അവന്‍ പാപകളുടെ ലംഘനങ്ങളെ മായിച്ച് വിശ്വസിക്കുന്നവരെ അവരുടെ സകല പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും വിടുവിച്ചു.
നേരെ മറിച്ച് യേശുക്രിസ്തു രാജാധിരാജാവും സമ്പൂര്‍ണ ദൈവവും ആയി നമുക്കായി ഈ ഭൂമിയിലേക്ക് വന്നു എന്നു ധൂമ്ര നൂല്‍ നമ്മോടു പറഞ്ഞു. യേശുക്രിസ്തു തന്‍റെ സ്വത്വത്തില്‍ തന്നെ ദൈവമായിരുന്നു എന്ന് ഇത് പറയുന്നു. സമാഗമന കൂടാരത്തിലെ ചുവപ്പു നൂല്‍ വെളിപ്പെടുത്തുന്നത് യോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും യേശു ഒരുക്കലായി കൈക്കൊണ്ടു എന്നും, ക്രൂശില്‍ തന്‍റെ രക്തം ചിന്തി എന്നും നമ്മുടെ സ്ഥാനത്ത് പാപത്തിന്‍റെ ശിക്ഷാവിധികളും ത്യാഗവും ക്രൂശില്‍ ചുമന്ന് രക്തം ചിന്തി എന്നുമാണ്.
യേശുക്രിസ്തുവിന്‍റെ സ്നാനവും ക്രൂശിലെ തന്‍റെ മരണവും പഴയനിയമ കാലത്തെ യാഗവ്യവസ്ഥയായ ഊനമില്ലാത്ത യാഗമൃഗത്തിന്മേല്‍ പാപികള്‍ തങ്ങളുടെ കൈവെപ്പിലൂടെ അകൃത്യങ്ങള്‍ കടത്തിവിട്ട് ഈ പാപങ്ങളുടെ ശിക്ഷാവിധി ചുമന്ന് രക്തം ചിന്തി മരിക്കുന്ന വ്യവസ്ഥയ്ക്ക് തുല്യമായിരുന്നു. ഇതിന് സമാനമായി പുതിയനിയമത്തില്‍ യേശു സ്നാനപ്പെട്ടു, ക്രൂശിലേക്ക് ചെന്നു, തന്‍റെ രക്തം ചിന്തി അതില്‍ മരിച്ചു.
യേശുക്രിസ്തുവിനെ യാഗവസ്തുവായിട്ടാണ് ബൈബിള്‍ സൂചിപ്പിക്കുന്നത്. യേശു എന്ന പേരിന് “തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നവന്‍” (മത്തായി 1:21) എന്നും ക്രിസ്തു എന്നതിന് “അഭിഷിക്തന്‍” എന്നുമാണ് അര്‍ത്ഥം. പഴയനിയമത്തില്‍ മൂന്നുതരം ആളുകള്‍ അഭിഷേകിക്കപ്പെട്ടിരുന്നു. രാജാക്കന്മാര്‍, പ്രവാചകന്മാര്‍, പുരോഹിതന്മാര്‍. ആകയാല്‍ യേശുക്രിസ്തു എന്നുള്ള നാമം അവന്‍ രക്ഷകനാണ് എന്നതും, ദൈവം തന്നെയാണെന്നതും സ്വര്‍ഗരാജ്യത്തിലെ മഹാപുരോഹിതനും, നിത്യമായ സത്യത്തിന്‍റെ കര്‍ത്താവും ആണെന്ന് സൂചിപ്പിക്കുന്നു. ഈ ഭൂമിയിലേക്ക് വന്നതിലൂടെയും യോഹന്നാനാല്‍ സ്നാനപ്പെട്ട് തന്‍റെ രക്തം ചിന്തിയതിലൂടെയും അവന്‍ നമ്മുടെ യഥാര്‍ത്ഥ രക്ഷകനായി തീര്‍ന്നു.
ഇതുപോലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും മശിഹാ വരുമെന്നും അതുവഴി തന്നില്‍ വിശ്വസിക്കുന്നവരെ അവരുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കുമെന്നും സമാഗമന കൂടാരത്തിലെ ആദ്യമൂടുശ്ശീല വെളിപ്പെടുത്തുന്നു. ഈ ശുശ്രൂഷകള്‍ യേശുവിന്‍റെ സ്നാനവും ക്രൂശിലെ അവന്‍റെ രക്തവും അല്ലാതെ മറ്റൊന്നുമല്ല. മശിഹാ ഈ ഭൂമിയിലേക്ക് വന്ന് സ്നാനപ്പെട്ടതിലൂടെ മാനവ ജാതിയുടെ പാപങ്ങളെ ചുമന്ന് ക്രൂശില്‍ മരിച്ച് മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ക്കും എന്നതാണ് നാലുനിറങ്ങളുള്ള ആദ്യത്തെ ഈ മൂടുശ്ശീലയില്‍ വെളിപ്പെട്ടിരിക്കുന്ന രക്ഷയുടെ രഹസ്യം.
ഈ ശുശ്രൂഷകളിലൂടെ യേശുക്രിസ്തു തന്നില്‍ വിശ്വസിക്കുന്നവരെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുകയും ദൈവജനമാക്കി മാറ്റുകയും ചെയ്തു. യേശുക്രിസ്തു രാജാധിരാജാവും പാപികളുടെ അതിക്രമങ്ങളെ തുടച്ചുനീക്കിയ യാഗവസ്തുവും ആണ്. വിശ്വസിക്കുന്ന സകലരെയും തങ്ങളുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും അവന്‍ വിടുവിച്ചു.
സമാഗമന കൂടാരത്തിലെ രണ്ടാമത്തെ മൂടുശീലയുടെ ആത്മീയ അര്‍ത്ഥം
സമാഗമനകൂടാരത്തിലെ രണ്ടാമത്തെ മൂടുശീലയില്‍ ഉപയോഗിച്ചിരിക്കുന്ന സാധനം കോലാട്ടു രോമമാണ്. വരാന്‍ പോകുന്ന മശിഹാ, മനുഷ്യവര്‍ഗ്ഗത്തെ അവരുടെ സകല പാപങ്ങളില്‍ നിന്നും വിടുവിച്ചതുകൊണ്ട് അവരെ നീതിമാനാക്കുന്നു എന്ന് ഇതു നമ്മോടു പറയുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവനീതി മനുഷ്യര്‍ പ്രാപിക്കണമെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കേണ്ടതു അത്യാവശ്യമാണെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു. ദൈവത്തിന്‍റെ നീതി നമ്മുടെ ഹൃദയത്തെ ഹിമം പോലെ കഴുകി വെണ്‍മയാക്കി, അതു മുഖാന്തിരം നമ്മുടെ പാപങ്ങള്‍ക്കുള്ള ക്ഷമ ലഭിക്കുവാന്‍ നമ്മെ യോഗ്യരാക്കി.
സമാഗമനകൂടാരത്തിലെ മൂന്നാമത്തെ മൂടുശീലയുടെ ആത്മീയ അര്‍ത്ഥം
സമാഗമനകൂടാരത്തിലെ മൂന്നാമത്തെ മൂടുശീലയില്‍ ഉപയോഗിച്ചിരിക്കുന്ന സാധനം ചുവപ്പ് നിറം പൂശിയ ആട്ടുകൊറ്റന്‍റെ തോലാണ്. മശിഹാ ലോകത്തിലേയ്ക്ക് വരും എന്നും, സ്നാനപ്പെട്ടതു മുഖാന്തിരം ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമക്കുമെന്നും, ക്രൂശിക്കപ്പെട്ടു തന്‍റെ ജനങ്ങളുടെ പാപങ്ങള്‍ക്കു വേണ്ടി യാഗമായി എന്നതും ഇതു മുഖാന്തിരം അവന്‍ തന്‍റെ ജനത്തിന്‍റെ പാപങ്ങളില്‍നിന്ന് അവരെ രക്ഷിച്ചു എന്നതും ഇത് നമ്മോടു പറയുന്നു (ലേവ്യ. 16).
പാപയാഗ ദിവസത്തില്‍, യിസായേല്‍ ജനങ്ങളുടെ സകല പാപങ്ങളെയും സ്വീകരിക്കുവാനായി രണ്ടു ആടുകളെ യാഗമൃഗങ്ങളായി ഒരുക്കും. അതില്‍ ഒന്നു തന്‍റെ പാപങ്ങള്‍ക്കു വേണ്ടി അവര്‍ യഹോവയ്ക്കു കൊടുക്കുന്ന പാപയാഗമാണ്. ആ സമയം മഹാപുരോഹിതന്‍ ആദ്യത്തെ യാഗമൃഗമായ ആടിന്‍റെ തലയില്‍ തന്‍റെ കൈകളെ വച്ച്, തന്‍റെ ജനത്തിന്‍റെ സകല പാപങ്ങളെയും അതിന്‍റെ മേല്‍ ഒരു തവണയായി ചുമത്തും. അതിനു ശേഷം അവന്‍ അതിന്‍റെ രക്തത്തെ എടുത്ത് കൃപാസനത്തിന്മേല്‍ ഏഴുപ്രാവശ്യവും, കൃപാസനത്തിന്‍റെ കിഴക്കുഭാഗത്തും തെളിക്കും. ഇപ്രകാരം യിസ്രായേല്‍ ജനത്തിന്‍റെ പാപയാഗം യഹോവയ്ക്കു അര്‍പ്പിക്കപ്പെട്ടിരുന്നു.
പിന്നീട്, സമാഗമ കൂടാരത്തെ ചുറ്റിയുള്ള യിസ്രായേല്‍ ജനം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ മഹാപുരോഹിതന്‍ തന്‍റെ കൈകളെ അടുത്ത യാഗമൃഗത്തിന്‍റെ മേല്‍ വച്ച്, യിസ്രായേല്‍ ജനങ്ങള്‍ ചെയ്ത ഒരു വര്‍ഷത്തെ പാപങ്ങളെ അതിന്‍റെമേല്‍ ചുമത്തും. മഹാപുരോഹിതന്‍ കൈകളെ വച്ചതുകൊണ്ട് യിസ്രായേല്‍ ജനങ്ങള്‍ ചെയ്ത ഒരു വര്‍ഷത്തെ പാപങ്ങളെ അതിന്‍റെ മേല്‍ ചുമത്തും. മഹാപുരോഹിതന്‍ കൈകളെ വച്ചതുകൊണ്ട് യിസ്രായേല്‍ ജനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ചെയ്ത എല്ലാ പാപങ്ങളും ഇതുമുഖാന്തിരം മാഞ്ഞുപോയി എന്ന് അവര്‍ ഉറപ്പിച്ചുകൊള്ളുവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരുന്നത്. അവരുടെ എല്ലാ പാപങ്ങളെയും ചുമന്ന ഈ യാഗമൃഗത്തെ മരിക്കുവാനായി മരുഭൂമിയിലേക്ക് പറഞ്ഞുവിടും (ലേവ്യ 16:21-22). മശിഹാ ഈ ലോകത്തില്‍ വന്ന്, മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ യോഹന്നാനില്‍ നിന്ന് സ്നാനമേറ്റതു കാരണം ലോകത്തിന്‍റെ സകലപാപങ്ങളെയും തന്‍റെ മേല്‍ ചുമന്ന് (മത്താ 11:11-13, 3:13-17) തന്‍റെ സ്വന്ത ഇഷ്ടപ്രകാരം ക്രൂശിക്കപ്പെട്ട് ഈ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏറ്റെടുത്ത് അതു മുഖാന്തിരം തന്‍റെ ജനത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും, രക്ഷിക്കും എന്നത് ദൈവത്തിന്‍റെ വാഗ്ദത്തമായിരുന്നു.
സമാഗമനകൂടാരത്തിലെ നാലാമത്തെ മൂടുശീലയുടെ ആത്മീയ അര്‍ത്ഥം
തഹശു തോല്‍ നമ്മുടെ രൂപത്തെ കാണിക്കുന്നു. മാത്രമല്ല, ദൈവം ഈ ലോകത്തില്‍ വന്നപ്പോള്‍ അവന്‍റെ രൂപത്തെയും കൂടി ഇതു കാണിക്കുന്നു. പാപികളുടെ അടുത്തുപോയി അവരെ നീതിമാനാക്കുവാന്‍ വേണ്ടി നമ്മുടെ ദൈവം ഈ ലോകത്തില്‍ മനുഷ്യരൂപത്തില്‍ വന്നു. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ അവന്‍ തന്നെത്താന്‍ ഉയിര്‍ത്തിയില്ല എന്നുള്ളതും, അതിനു വിപരീതമായി താഴ്മയുടെ ജനനമായി തന്നെ താഴ്ത്തിയതും തഹശു തോല്‍ നമ്മോടു പറയുന്നു.
പഴയനിയമകാലത്ത്, മശിഹാ വന്ന് ഈ ലോകത്തിലുള്ള പാപികളെ അവരുടെ ലംഘനത്തില്‍ നിന്ന് വിടുവിക്കും എന്നു ദൈവം തന്‍റെ പ്രവാചകന്മാര്‍ മുഖാന്തിരം അരുളിചെയ്തിരുന്നു. യേശുക്രിസ്തുവിന്‍റെ സ്നാനം മുഖാന്തിരവും, അവന്‍റെ ക്രൂശിലെ രക്തം മുഖാന്തിരവും, തന്‍റെ ശുശ്രൂഷകന്മാരാല്‍ അരുളി ചെയ്ത പ്രവചന വാക്കുകളെ കര്‍ത്താവ് നിറവേറ്റിയതു നമുക്ക് കാണാം. മശിഹാ യിസ്രായേല്‍ ജനങ്ങളുടെ പാപങ്ങളെ ചുമന്നതു മാത്രമല്ല, ഈ ലോകത്തിലുള്ള എല്ലാവരുടെ പാപങ്ങളെയും, അതിനുള്ള ശിക്ഷയും ചുമന്ന് അവന്‍ തന്‍റെ എല്ലാ വിശ്വാസികളെയും രക്ഷിച്ച് അവരെ തന്‍റെ സ്വന്ത ജനമാക്കും എന്ന പ്രവചന വാഗ്ദത്തം ഒരു ഉടമ്പടിവാക്കുകളാണ്.
സമാഗമന കൂടാരത്തെ പണിയുവാന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളെക്കുറിച്ച് പുറപ്പാട് 25-ല്‍ പറഞ്ഞിരിക്കുന്നു. ഇത് പൊന്ന്, വെള്ളി, താമ്രം, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശുതോല്‍, ഖദിരമരം, സുഗന്ധവര്‍ഗ്ഗം, എണ്ണ, വിലയേറിയ രത്നങ്ങള്‍ എന്നിവയാണ്. മശിഹാ ഈ ഭൂമിയിലേക്ക് വന്ന് തന്‍റെ സ്നാനത്താലും, രക്തം ചിന്തിയതിലൂടെയും, തന്‍റെ ജനങ്ങളെ അവരുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കും എന്ന് ഈ സാധനങ്ങളെല്ലാം അറിയിക്കുന്നു. മാത്രമല്ല ദൈവം തന്‍റെ ജനത്തെ അവരുടെ പാപത്തില്‍ നിന്ന് രക്ഷിക്കുവാനായി ദൈവത്തിന്‍റെ ലക്ഷ്യങ്ങളായി ഇതിനെ സമാഗമനകൂടാരത്തിലെ മൂടുശീലകള്‍ മറച്ചുവച്ചിരുന്നു.
സമാഗമനകൂടാരത്തിന്‍റെ മൂടുശീലകളില്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളായ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ ഉപയോഗിക്കുവാന്‍ ദൈവം കല്പിച്ചത് എന്തുകൊണ്ടാണ്? കോലാട്ടുരോമവും, ആട്ടുകൊറ്റന്‍റെ തോലും ഉപയോഗിക്കുവാന്‍ ദൈവം കല്പിച്ചത് എന്തുകൊണ്ടാണ്? ലോകത്തിന്‍റെ പാപങ്ങളില്‍ നിന്ന് നമ്മെ വിടുവിക്കുവാന്‍ ദൈവം ചെയ്ത പദ്ധതികളെ നാം വളരെ ശ്രദ്ധയോടെ കാണേണം. തന്‍റെ ജനങ്ങളെ അവരുടെ പാപത്തില്‍ നിന്ന് രക്ഷിച്ച് ദൈവമക്കളായി മാറ്റുന്നതിനു നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ട് അവന്‍ ചെയ്ത ശുശ്രൂഷകളെ നാം വിശ്വസിക്കേണം. അറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സമാഗമനകൂടാരത്തിലെ മൂടുശീലകളില്‍ വെളിപ്പെട്ടിരിക്കുന്ന ദൈവീക പദ്ധതികളെ നാം അറിഞ്ഞ് അതില്‍ വിശ്വസിക്കണം.
നാലുരീതികളിലൂടെ
ദൈവം നമ്മെ നമ്മൂടെ പാപങ്ങളില്‍ നിന്ന് എങ്ങനെ വിടുവിച്ചു എന്നത് സമാഗമനകൂടാരത്തിലെ നാലു മൂടുശീലകളും തെളിവായി പറഞ്ഞിരിക്കുന്നു. മനുഷ്യരൂപത്തില്‍ ഈ ലോകത്തിലേക്ക് വന്ന മശിഹാ, യോഹന്നാനാല്‍ സ്നാനമേറ്റതു കൊണ്ട് ലോകത്തിന്‍റെ സകല പാപങ്ങളും തന്‍റെ മേല്‍ ചുമന്ന്, ഈ പാപത്തിന്‍റെ ശിക്ഷയായി ക്രൂശിക്കപ്പെട്ട്, താന്‍ ജനങ്ങളുടെ പാപങ്ങള്‍ക്കു വേണ്ടി വിലകൊടുത്ത് തന്‍റെ സ്വന്തം രക്തത്തിനാല്‍ അവരുടെ പാപങ്ങളില്‍ നിന്ന് അവരെ രക്ഷിച്ചു. എന്നാലും മശിഹായെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കുന്നവര്‍ക്കു മാത്രമേ ഈ രക്ഷ നിറവേറിയിട്ടുള്ളൂ. സമാഗമനകൂടാരത്തിലെ മൂടുശീലകളുടെ വസ്തുക്കളില്‍ വെളിപ്പെട്ടതുപോലെ യേശുക്രിസ്തു തന്‍റെ സ്നാനത്താലും, ക്രൂശിനാലും വന്ന്, നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും ഒരേ തവണയായി നമ്മെ രക്ഷിച്ചു എന്ന് നാം വിശ്വസിക്കേണം.
സമാഗമനകൂടാര മൂടു ശീലകളില്‍ വെളിപ്പെട്ടിരിക്കുന്ന നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവയുടെ പ്രവചനത്തിനനുസരിച്ച് പുതിയ നിയമകാലത്തില്‍ നമ്മുടെ യാഗവസ്തുവായി ദൈവപുത്രന്‍ നമ്മുടെ ഇടയില്‍ വന്നു, സ്നാനമേറ്റ് ക്രൂശിക്കപ്പെട്ട് തന്‍റെ രക്തം ചിന്തി. മാത്രമല്ല, സമാഗമന കൂടാര മൂടുശീലയില്‍ വെളിപ്പെടുത്തപ്പെട്ട മശിഹായെ വിശ്വസിച്ചാല്‍ നമ്മെ രക്ഷിക്കുന്ന വിശ്വാസത്തിന്‍റെ കാണിക്ക ദൈവത്തിനു കൊടുക്കുവാന്‍ നമുക്കു കഴിയും.
നീല,ധൂമ്രം,ചുവപ്പുനൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ നാം വിശ്വസിക്കേണം. നീല, ധൂമ്രം, ചുവപ്പുനൂലുകളിലൂടെ അറിയിച്ച യേശുവിന്‍റെ ശുശ്രൂഷയെ വിശ്വസിച്ച് വിശ്വാസ കാണിക്ക കൊടുക്കാന്‍ ആരെങ്കിലും മറുത്ത് ദൈവത്തിന്‍റെ മുമ്പില്‍ വരാതിരുന്നാല്‍ അവന്‍/അവള്‍ നിശ്ചയമായും അവന്‍റെ/ അവളുടെ പാപങ്ങളില്‍ നശിച്ചുപോകും. എന്നാല്‍ ഈ സത്യത്തെ ഒരുവന്‍ വിശ്വസിച്ചാല്‍ അവന്/അവള്‍ക്ക് ഏതു നേരത്തും ദൈവമക്കളായി അവന്‍റെ മുമ്പില്‍ പോകുവാന്‍ കഴിയും. നീല,ധൂമ്രം, ചുവപ്പുനൂലുകളില്‍ വെളിപ്പെടുത്തപ്പെട്ടവനും, യാഗവസ്തുവുമായ യേശുക്രിസ്തുവിനെ വിശ്വസിക്കാത്ത ആര്‍ക്കും ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് സമാഗമനകൂടാരം നമ്മെ പഠിപ്പിക്കുന്നു.
സമാഗമനകൂടാരത്തിലെ മൂടുശീലകള്‍ ഇപ്രകാരം സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴി നമുക്കു കാണിച്ചു തരുന്നു. നീല, ധൂമ്രം, ചുവപ്പുനൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിച്ച് സ്വര്‍ഗ്ഗരാജ്യത്തേക്കു പോകുവാനുള്ള വഴി നാം കണ്ടുപിടിക്കേണം. സ്വര്‍ഗ്ഗരാജ്യത്തില്‍ പോകാനാഗ്രഹിക്കുന്ന എല്ലാവരും നീല, ധൂമ്രം, ചുവപ്പ്നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിച്ച് അവന്‍റെ/അവളുടെ പാപപ്രശ്നങ്ങളെ തീര്‍ക്കേണം. മാത്രല്ല ഈ സത്യത്തെ ജനങ്ങള്‍ വിശ്വസിച്ച്, ദൈവത്തിന്‍റെ ആലയത്തില്‍ പ്രവേശിക്കേണമോ അല്ലെങ്കില്‍ അതിനെ വിശ്വസിക്കാത്തതുകൊണ്ട് ദൈവത്താല്‍ തള്ളപ്പെടേണമോ എന്ന് അവരവര്‍ തന്നെ എടുക്കേണ്ട തീരുമാനമാണ്.
സമാഗമനകൂടാരത്തിലെ മൂടുശീലയില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യത്തെ വിശ്വസിക്കണമോ വേണ്ടയോ എന്നത് നമ്മുടെ മന:സാക്ഷിയില്‍ തോന്നുന്നതു പോലെയാണ്. എന്നാല്‍ ഈ സത്യത്തെ ഒരുവന്‍ വിശ്വസിച്ചില്ലെങ്കില്‍ നാശം ഉണ്ടാകും എന്നത് നാം അറിഞ്ഞുകൊള്ളേണം. എന്നാലും ദൈവത്തിന്‍റെ പ്രകാശിക്കുന്ന വീട്ടില്‍ അവന്‍റെ ഹിതപ്രകാരം നാം പ്രവേശിക്കണമെങ്കില്‍ യോഹന്നാനില്‍ നിന്ന് നമ്മുടെ മശിഹാ സ്വീകരിച്ച സ്നാനത്തെയും അവന്‍റെ ക്രൂശിലെ രക്തത്തെയും വിശ്വസിച്ച് നമ്മുടെ പാപങ്ങളില്‍ നിന്ന് നിശ്ചയമായി രക്ഷിക്കപ്പെടേണം. മശിഹായുടെ ഈ സ്നാനവും അവന്‍റെ ക്രൂശുമരണവും തങ്ങളുടെ സകല പാപങ്ങളയെും ക്ഷമിച്ചു എന്നത് എല്ലാവരും തങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിച്ച് അതിനെ വിശ്വസിക്കേണം. ഇപ്രകാരം വിശ്വസിച്ചാല്‍ മാത്രമേ നിത്യപാപക്ഷമയെ പ്രാപിച്ച് ദൈവമഹത്വത്തില്‍ നമ്മളാല്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
സമാഗമന കൂടാരത്തിലെ ഒന്നാമത്തെ മൂടുശീല നാലു നിറത്തിലുള്ള നൂലുകളാല്‍ ചെയ്തതാണ്. അതു കോലാട്ടുരോമത്തിനാല്‍ ചെയ്യപ്പെട്ട രണ്ടാമത്തെ മൂടുശീലയ്ക്ക് താഴെ വച്ചിരിക്കുന്നു. യേശുവിന്‍റെ ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ നമുക്ക് പാപക്ഷമ പ്രാപിക്കാന്‍ കഴിയും എന്നത് ഇത് നമ്മെ പഠിപ്പിക്കുന്നു. അതു അവന്‍റെ സ്നാനവും അവന്‍റെ സ്വന്തരക്തവുമാണ്. ഏതായിരുന്നാലും കര്‍ത്താവിന്‍റെ നീതിയെ വിശ്വസിച്ച് നാം പ്രാപിച്ച പാപക്ഷമ, ഒന്നാമത്തെ മൂടുശീലയില്‍ വെളിപ്പെടുത്തപ്പെട്ട നീല, ധൂമ്രം, ചുവപ്പുനൂലുകളിലും, പിരിച്ച പഞ്ഞിനൂലിലുമുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. ഇത് എത്രത്തോളം ഉറപ്പാണെന്നത് വേദപുസ്തകത്തിലെ താഴെ പറയുന്ന വചനങ്ങളില്‍ കാണാവുന്നതാണ്.
യെശയ്യാവ് 53:6-ല്‍ പറയുന്നു “എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെ മേല്‍ ചുമത്തി”. എബ്രാ.9:28 പ്രഖ്യാപിക്കുന്നത്: “ക്രിസ്തുവും അങ്ങനെ തന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു”. 2കൊരിന്ത്യര്‍ 5:21-ല്‍ പറയുന്നു “പാപം അറിയാത്തവനെ നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന് അവന്‍ നമുക്കു വേണ്ടി പാപം ആക്കി”. സമാഗമനകൂടാരത്തിലെ ഒന്നാമത്തെ മൂടുശീലയില്‍ ഉപയോഗിച്ച നീല, ധൂമ്രം, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ രക്ഷയ്ക്കുള്ള ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ നമ്മുടെ രക്ഷ നിറവേറി എന്ന് ഈ വചനങ്ങളെല്ലാം നമ്മോടു പറയുന്നു. ക്രിസ്തുവിന് ക്രൂശില്‍ തൂങ്ങി നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയെ തന്‍റെ ശരീരത്തില്‍ നമുക്കുവേണ്ടി വഹിക്കുവാന്‍ സാധ്യമായത്, യോഹന്നാന്‍ അവന് കൊടുത്ത സ്നാനത്തിനാല്‍ അവന്‍ നമ്മുടെ പാപങ്ങളെ തന്‍റെ മേല്‍ ചുമന്നതുകൊണ്ടാണ്. ക്രൂശില്‍ മാത്രമായിട്ടല്ല അവന്‍ ലോകത്തിന്‍റെ പാപങ്ങളെ ചുമന്നത്.
യേശു സ്നാനമേറ്റതു മുഖാന്തിരം ലോകത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ മേല്‍ ഏറ്റതുകൊണ്ട് അതു നിവൃത്തിയാകുവാന്‍ ക്രൂശില്‍ ക്രൂരശിക്ഷ അനുഭവിച്ചപ്പോള്‍ അവന്‍ അതോര്‍ത്ത് ഭയപ്പെട്ടില്ല. പകരമായി അവന്‍ സന്തോഷിച്ചു. എന്തുകൊണ്ട്? കാരണം, ആ നിമിഷം തന്നെ “സകല നീതിയും നിവൃത്തിയാകുന്നു” (മത്തായി 3:15) നേരമായിരുന്നു. നമ്മെ പാപങ്ങളില്‍ നിന്ന് വിടുവിക്കുവാനായി യേശു സ്നാനമേറ്റ്, തന്‍റെ രക്തത്തെ ക്രൂശില്‍ ചീന്തി. അവന്‍ നമ്മെ സ്നേഹിച്ചതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അതുകൊണ്ടാണ് അവന്‍ ഈ ഭൂമിയിലേക്ക് വന്ന് യോഹന്നാന്‍റെ കൈക്കീഴില്‍ സ്നാനമേറ്റ് യാഗമെന്ന പാനപാത്രം സ്വയം കുടിച്ചത്. ദൈവം തന്‍റെ സ്നാനത്താല്‍ നമ്മുടെ പാപങ്ങളെയും കുറ്റങ്ങളെയും തന്‍റെ മേല്‍ ഏറ്റതുകൊണ്ട് അവന്‍ തന്‍റെ രക്തത്തെ കാല്‍വരിയില്‍ ചിന്തി നമ്മുടെ സ്വന്തപാപങ്ങളുടെ ശിക്ഷ നമുക്കുവേണ്ടി സഹിച്ചു.
സമാഗമനകൂടാരത്തിലെ ഒന്നാമത്തെ മൂടുശീലയെ ഇണച്ചത് പൊന്നുകൊണ്ടുള്ള കൊളുത്തുകൊണ്ട്
അഞ്ച് തിരശീലകളുള്ള സമാഗമനകൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശീല ഉണ്ടാക്കി പൊന്നുകൊണ്ടുള്ള കൊളുത്തുകൊണ്ട് ഒന്നോടൊന്ന് ഇണച്ചിരുന്നു. നീല, ധൂമ്രം, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിച്ചാല്‍ മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. അഞ്ച് തിരശീലകൊണ്ട് സമാഗമനകൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശീല ഉണ്ടാക്കി, പൊന്നുകൊണ്ടുള്ള കൊളുത്തിനാല്‍ ഒന്നോടു ഒന്ന് ഇണച്ചിരിക്കുന്നത്, അവന്‍റെ രക്ഷയില്‍ വിശ്വാസം വച്ചാല്‍ മാത്രം നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമുക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയും എന്ന് കാണിക്കുന്നു. ദൈവവചനത്തെ വിശ്വസിക്കുന്ന വാസ്തവമായ വിശ്വാസത്തെ പൊന്ന് എന്നു വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.
മാത്രമല്ല നാം ഓരോരുത്തരും ദൈവവചനത്തെ നിശ്ചയമായും വിശ്വസിക്കേണം. പ്രത്യേകിച്ച് നീലനൂലില്‍ വെളിപ്പെടുത്തിയ സത്യത്തെ വിശ്വസിക്കുന്നതും നമുക്ക് പ്രധാനമാണ്. യേശുവിന്‍റെ ക്രൂശുമരണത്തിന് മാത്രം, അതിലും അതു മുഖാന്തിരവും, നമ്മുടെ രക്ഷയ്ക്ക് ഒരു സ്വാധീനവും ഇല്ല? എന്തുകൊണ്ട്? കാരണം യേശുക്രിസ്തു ക്രൂശിക്കപ്പെടുന്നതിനുമുമ്പ് പാപികള്‍ക്ക് തങ്ങളുടെ പാപങ്ങളെ ചുമത്തുവാന്‍ ഒരു സ്നാനം ആവശ്യമായിരുന്നു. സ്നാനമേറ്റതുമൂലം ലോകത്തിന്‍റെ സകലപാപങ്ങളെയും ചുമക്കുവാന്‍ തക്കതായി പിതാവ് യേശുക്രിസ്തുവിനെ സ്വീകരിച്ചു എന്നത് നാം വിശ്വസിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ രക്ഷയ്ക്ക് ക്രൂശ് പ്രയോജനപ്പെടുന്നത്.
സമാഗമനകൂടാരത്തിലെ പിരിച്ച പഞ്ഞിനൂല്‍ നമ്മോടു പറയുന്നതെന്ത്?
ദൈവം തന്‍റെ വിശാലമായ സത്യവചനങ്ങള്‍ മൂലം നമ്മുടെ ഇടയില്‍ പ്രവര്‍ത്തിച്ചു എന്നത് ഇതു നമ്മെ അറിയിക്കുന്നു. മശിഹാ ഈ ലോകത്തില്‍ വന്നു യോഹന്നാനില്‍ നിന്ന് സ്നാനമേറ്റതിനാലും ക്രൂശിലെ രക്തത്തിനാലും നമ്മുടെ പാപങ്ങളെയും ശിക്ഷാവിധിയെയും ചുമന്നു. അവന്‍ തന്‍റെ വചനത്തില്‍ വാഗ്ദത്തം ചെയ്തതുപോലെ അവന്‍റെ രക്ഷ ആദ്യം തന്നെ നിറവേറി എന്ന് ഇതു നമ്മോട് പറയുന്നു.
പുതിയ നിയമകാലത്ത് നമ്മുടെ ദൈവം ഈ ഭൂമിയിലേക്കു വന്ന്, യോഹന്നാനാല്‍ സ്നാനമേറ്റ്, രക്തം ചിന്തി മരിച്ച്, നമ്മുടെ പാപങ്ങള്‍ക്ക് ഉള്ള സകല ശിക്ഷയും ഏറ്റുവാങ്ങിയതുമൂലം രക്ഷയുടെ എല്ലാ വാഗ്ദത്തങ്ങളെയും നിറവേറ്റി. യോഹന്നാനില്‍ നിന്ന് സ്നാനമേറ്റതുകൊണ്ടും, ക്രൂശിക്കപ്പെട്ടതുകൊണ്ടും, പിതാവിന്‍റെ ഹിതത്തെ നമ്മുടെ ദൈവം നിറവേറ്റി. ദൈവം തന്‍റെ ജനമായ യിസ്രായേലിനു നല്‍കിയ ഉടമ്പടി അവന്‍റെ പുത്രനായ യേശു മുഖാന്തിരം നിറവേറി.
അങ്ങനെ എങ്കില്‍ ഈ സത്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആരാണ്? അങ്ങനെ ചെയ്യേണ്ടതു യിസ്രായേല്‍ ജനങ്ങള്‍ മാത്രമാണോ? അല്ലെങ്കില്‍ ഞാനും നിങ്ങളുമാണോ?
സമാഗമന കൂടാരത്തിലെ ഒന്നാമത്തെ മൂടുശീല അമ്പതു പൊന്നുകൊണ്ടുള്ള കൊളുത്തിനാല്‍ ഇണച്ചിരുന്നത് നമ്മില്‍ നിന്നും യഥാര്‍ത്ഥ വിശ്വാസത്തെ ആവശ്യപ്പെടുന്നു. സമാഗമനകൂടാരത്തില്‍ ഒന്നാമത്തെ മൂടുശീലയില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പുനൂലുകളിലും, പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ ശുശ്രൂഷ മുഖാന്തിരം നമ്മുടെ സകലപാപങ്ങളെയും അവന്‍ കഴുകി എന്ന് ഉണര്‍ന്ന് വിശ്വസിക്കുന്നതിലൂടെ മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയുള്ളൂ എന്ന് ഇന്ന് നമ്മെ ഉണര്‍ത്തുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സത്യവചനത്തെ വിശ്വസിക്കുന്നതിലൂടെ മാത്രമേ പാപക്ഷമ നമുക്കു കിട്ടുകയുള്ളൂ എന്ന് ഇത് നമ്മെ കാണിക്കുന്നു. പഴയ പുതിയ നിയമ വചനങ്ങള്‍ മൂലമായി സമാഗമന കൂടാര മൂടുശീല മുഖാന്തിരം വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ സ്നാനവും ക്രൂശിലെ രക്തവും നമ്മെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിച്ചു എന്നത് വിശ്വസിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ രക്ഷ നമുക്ക് പ്രാപിക്കാന്‍ കഴിയുള്ളൂ എന്ന് കര്‍ത്താവ് വ്യക്തമായി കാണിച്ചുതരുന്നു.
സമാഗമനകൂടാരത്തിലെ ഒന്നാമത്തെ മൂടുശീലയില്‍ നീല, ധൂമ്രം, ചുവപ്പുനൂലുകളിലും, പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിക്കുന്നതു മുഖാന്തിരം നമ്മുടെ എല്ലാ പാപങ്ങളെയും കഴുകി ഹിമം പോലെ വെണ്‍മയാക്കുവാന്‍ കര്‍ത്താവ് നമ്മെ യോഗ്യരാക്കി. ഈ വിശ്വാസം ഉള്ളവര്‍ക്കു മാത്രമേ കര്‍ത്താവിന്‍റെ രാജ്യത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ. സാമഗമനകൂടാരത്തിലെ മൂടുശീലയെ അറിഞ്ഞ് അതിനെ നാം വിശ്വസിക്കേണം. നീല, ധൂമ്രം, ചുവപ്പുനൂലുകളിലും, പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട ശുശ്രൂഷകള്‍ മൂലം വന്ന ക്രിസ്തുവിനെ വിശ്വസിച്ചാല്‍ ദൈവമക്കള്‍ എന്ന പദവിയെ നാം പ്രാപിക്കുകയും അവന്‍റെ രാജ്യത്തിലേയ്ക്ക് പ്രവേശിക്കാനുള്ള മഹിമയും ലഭിക്കുന്നു.
നീല, ധൂമ്രം, ചുവപ്പുനൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട തന്‍റെ പ്രവൃത്തികള്‍ മൂലമായി മശിഹാ നമ്മെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്‍റെ മഹത്വമേറിയ സ്നേഹത്തെ വിശ്വസിക്കാതെ അതിനെ എങ്ങനെ പുറന്തള്ളും? വിശ്വസിച്ചാല്‍ മാത്രം പ്രാപിക്കാന്‍ കഴിയുന്ന പാപക്ഷമയെയും സ്വര്‍ഗ്ഗരാജ്യത്തെയും നമുക്ക് എങ്ങനെ നിരസിക്കുവാന്‍ കഴിയും? തന്‍റെ സ്നാനവും ക്രൂശിലെ രക്തവും വഴി ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച യേശുക്രിസ്തുവിനെ നമ്മുടെ സ്വന്തരക്ഷകനായി നാം വിശ്വസിക്കേണം. അപ്പോള്‍ മാത്രമേ ദൈവമക്കളായി നമുക്ക് മാറുവാന്‍ കഴിയുകയുള്ളൂ.
സമാഗമന കൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശീലയിലുളള നീല, ധൂമ്രം, ചുവപ്പുനൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിക്കാത്തവര്‍ തന്‍റെ പാപങ്ങളെ വിശ്വാസത്താല്‍ കഴുകുവാന്‍ കഴിയാത്തവരാണ്. ഈ സത്യത്തെ വിശ്വസിക്കാത്തവര്‍ക്ക് ദൈവമക്കളാകുവാന്‍ കഴിയില്ല. അതുകൊണ്ട് സമാഗമന കൂടാരമൂടുശീലയില്‍ നീല, ധൂമ്ര, ചുവപ്പ്നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ നാം വിശ്വസിച്ചാല്‍ അതുമുഖാന്തിരം നിത്യജീവനെ പ്രാപിക്കാന്‍ കഴിയും.
കോലാട്ടുരോമം കൊണ്ട് ഉണ്ടാക്കിയ മൂടുശീല സമാഗമനകൂടാരത്തിലെ ഒന്നാമത്തെ മൂടുശീലയെക്കാള്‍ വലുതാണ്
കോലാട്ടു രോമം കൊണ്ട് ഉണ്ടാക്കിയ രണ്ടാമത്തെ മൂടുശീല ആദ്യത്തെ മൂടുശീലയെക്കാള്‍ വലുതാണ്. ദൈവത്തിനു വിരോധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമാഗമനകൂടാരത്തിലെ ഒന്നാമത്തെ മൂടുശീലയില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ കാണാന്‍ കഴിയില്ല എന്ന് ഇതു അര്‍ത്ഥമാക്കുന്നു. സമാഗമന കൂടാരത്തിലെ മൂടുശീലയിലെ നീല, ധൂമ്രം, ചുവപ്പുനൂലുകളില്‍, വെളിപ്പെടുത്തപ്പെട്ട പാപക്ഷമയുടെ രഹസ്യത്തെ മൂടിവയ്ക്കേണ്ടി വരുന്നു. നീല, ധൂമ്രം, ചുവപ്പുനൂലുകളില്‍, വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ ശുശ്രൂഷകളെ വിശ്വസിച്ച്, അവനെ ഭയപ്പെട്ട്, ബഹുമാനിക്കുന്നവരെ മാത്രമേ കര്‍ത്താവ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ എന്നതാണ് ഇതിന്‍റെ കാരണം.
പാപത്തില്‍ വീണ മനുഷ്യനെ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയശേഷം, ആ തോട്ടത്തിന്‍റെ കിഴക്കുഭാഗത്തില്‍ കെരൂബുകളെ ദൈവം കാവല്‍ വച്ചതിനും, ജീവവൃക്ഷത്തെ കാക്കുവാന്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്‍റെ ജ്വാലയ്ക്കും ഇതാണ് കാരണം (ഉല്‍പ്പത്തി 3:24). ആദ്യം ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക്, സ്വര്‍ഗ്ഗരാജ്യത്തിലേക്ക് കടക്കാന്‍ ഒരുവനെ യോഗ്യനാക്കുന്ന സത്യത്തെ കാണുവാന്‍ കഴിയില്ല. അതിനാലാണ് സമാഗമനകൂടാരത്തിന്‍റെ ഒന്നാമത്തെ മൂടുശീലയെക്കാള്‍ രണ്ടാമത്തെ മൂടുശീലയെ ദൈവം വലുതായി ഉണ്ടാക്കിയത്.
ഒന്നാമത്തെ മൂടുശീലയില്‍ വെളിപ്പെടുത്തപ്പെട്ട പാപക്ഷമ പ്രാപിച്ച ശേഷമേ നമുക്ക് നീതിമാനാകുവാന്‍ കഴിയുകയുള്ളൂ എന്ന് സമാഗമനകൂടാരത്തിന്‍റെ രണ്ടാമത്തെ മൂടുശീല നമ്മെ കാണിക്കുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ കര്‍ത്താവിന്‍റെ വചനം ഭയത്തോടും ബഹുമാനത്തോടും വിശ്വസിക്കുന്നവരെ മാത്രമേ സത്യസുവിശേഷത്തെ സ്വീകരിക്കുവാനും തന്‍റെ മക്കളാകുവാനും അവന്‍ അനുവദിക്കുന്നുള്ളൂ. ഇത് ഇങ്ങനെ തന്നെ ആയിരിക്കേണം എന്നു കര്‍ത്താവ് തീരുമാനിച്ചതിനാല്‍ നീല, ധൂമ്രം, ചുവപ്പുനൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട പാപക്ഷമയുടെ സത്യത്തെ വിശ്വസിക്കാത്ത ആരെയും തന്‍റെ മക്കളാകുവാന്‍ അവന്‍ അനുവദിക്കാറില്ല. നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ രഹസ്യങ്ങളുടെ ഒരു ചെറിയ അളവുപോലും ദുഷ്ടഹൃദയമുള്ളവര്‍ക്ക് ഉണരുവാന്‍ കഴിയില്ല എന്നതു ദൈവഹിതമാണ്.
സമാഗമനകൂടാരത്തിന്‍റെ രണ്ടാമത്തെ മൂടുശീല ആട്ടുകൊറ്റന്‍റെ രോമത്തിനാലും, അതിന്‍റെ കൊളുത്തുകള്‍ താമ്രത്താലും പണിതിരുന്നു
താമ്ര കൊളുത്തിന്‍റെ ആത്മീയ അര്‍ത്ഥം ജനങ്ങളുടെ പാപങ്ങള്‍ക്കുള്ള ന്യായവിധിയെ കാണിക്കുന്നു. എല്ലാ പാപങ്ങള്‍ക്കും ആ പാപത്തിനുള്ള വില ആവശ്യമാണ്. മാത്രമല്ല മശിഹാ ഈ ലോകത്തില്‍ വന്ന് സ്നാനമേറ്റതു കൊണ്ട് ലോകത്തിലെ എല്ലാ പാപങ്ങളെയും ഒരിക്കലായി തന്‍റെ മേല്‍ ചുമന്നതിനാല്‍, അവന്‍ തന്‍റെ രക്തത്തെ ക്രൂശില്‍ ഒഴുക്കേണം എന്ന സത്യം താമ്രകൊളുത്തുകളില്‍ ഉള്ളടങ്ങിയിരിക്കുന്നു. യോഹന്നാനില്‍നിന്ന് പ്രാപിച്ച സ്നാനത്തിനാല്‍ ലോകത്തിന്‍റെ സകല പാപങ്ങളെയും മശിഹ ആദ്യം ഏല്‍ക്കേണ്ടതായിരുന്നതുകൊണ്ട് അവന്‍ ക്രൂശില്‍ ചിന്തിയ രക്തത്തിനാല്‍ ആണ് ഈ ലോകത്തിന്‍റെ സകല പാപങ്ങള്‍ക്കും ഉള്ള ശിക്ഷയെ സ്വീകരിക്കുവാന്‍ കഴിഞ്ഞത്.
താമ്ര കൊളുത്തുകളില്‍, പാപത്തിന്‍റെ ശമ്പളം മരണം എന്നു പറയുന്ന കര്‍ത്താവിന്‍റെ നിയമത്തെ നമുക്ക് കാണുവാന്‍ കഴിയും (റോമര്‍ 6:23). അതുകൊണ്ട് മശിഹാ മൂലം നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷാവിധിയെ ദൈവം നിറവേറ്റി എന്നത് നാം അംഗീകരിക്കേണം. യേശുക്രിസ്തു യോഹന്നാനില്‍ നിന്ന് സ്നാനമേറ്റതുകൊണ്ടും, ക്രൂശില്‍ രക്തം ചിന്തി മരിച്ചതുകൊണ്ടും മനുഷ്യവര്‍ഗ്ഗത്തിലെ സകലപാപങ്ങള്‍ക്കുമുള്ള ന്യായവിധി പൂര്‍ണ്ണമായി.
നാം ദൈവത്തിന്‍റെ മുമ്പില്‍ പോകുമ്പോള്‍, സത്യമെന്താണ് എന്ന് നിങ്ങളും ഞാനും ആദ്യം നമ്മുടെ മനസാക്ഷിയില്‍ ചിന്തിച്ചു നോക്കേണം. നമ്മുടെ ചിന്തകളാലും, പ്രവൃത്തികളാലും, ഹൃദയത്തില്‍ ഓരോ ദിവസവും പാപം ചെയ്തുകൊണ്ട് ഈ ലോകത്തില്‍ ജീവിച്ചു വരുന്നു. എങ്കിലും നാം ഓരോ ദിവസവും ചെയ്യുന്ന പാപങ്ങളെ മശിഹാ ഏറ്റുകൊണ്ട് അതിനുള്ള വിലയായി തന്‍റെ ജീവന്‍ നല്‍കി, നമുക്ക് വേണ്ടി രക്ഷയെ പൂര്‍ണ്ണമാക്കി. ഈ സത്യത്തില്‍ നമുക്ക് വിശ്വാസം ഇല്ലെങ്കില്‍ ദൈവത്തിന്‍റെ മുമ്പില്‍ നമ്മുടെ മന.സാക്ഷി ഉതിര്‍ന്ന് നശിച്ചുപോകും. അതുകൊണ്ട് ഈ സത്യത്തെ നാം എല്ലാവരും വിശ്വസിക്കേണം. ഇതു കാരണം മരിച്ചിരിക്കുന്ന നമ്മുടെ ആത്മാവിന് രക്ഷിക്കപ്പെട്ടു വീണ്ടും ജീവിക്കാന്‍ കഴിയും.
ഈ താമ്ര കൊളുത്തുകൊണ്ട് വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിക്കുവാന്‍ നമ്മുടെ ഹൃദയങ്ങള്‍ വാഞ്ചിക്കുന്നുണ്ടോ? താമ്ര കൊളുത്തുകള്‍ നമ്മോടു പറയുന്ന സത്യം എന്താണെന്നുവച്ചാല്‍ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ശിക്ഷ അനുഭവിക്കുകയല്ലാതെ നമുക്ക് മറ്റു വഴിയില്ലാത്തതിനാല്‍, സ്നാനമേറ്റ് നമ്മുടെ പാപങ്ങളെ മശിഹ ചുമന്നതുകൊണ്ട്, നമുക്കുവേണ്ടി എല്ലാ പാപങ്ങള്‍ക്കും അവന്‍ ശിക്ഷ അനുഭവിച്ചു. യേശു തന്‍റെ സ്നാനത്തിലൂടെയും, ക്രൂശിലെ രക്തത്തിലൂടെയും പാപങ്ങള്‍ക്കായുള്ള എല്ലാ ശിക്ഷയും ഒരിക്കലായി ചുമന്നു. ഇപ്രകാരം ചെയ്തതുകൊണ്ട് നാം ദൈവരാജ്യത്തിലേക്ക് പോകുന്നതിനു കാരണമായ വിശ്വാസത്തെ അവന്‍ നമുക്കു തന്നു.
ദൈവമുമ്പാകെ ആരുടെയെങ്കിലും ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ അവന്‍/അവള്‍ നരകത്തിലേക്ക് പോകേണം. നാം പാപികളായിരിക്കുന്നതുകൊണ്ട് നമുക്ക് ലഭിക്കേണ്ടത് മരണം മാത്രമാണ്. എന്നാല്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മശിഹാ യാഗബലിയായതുകൊണ്ട്, അതിനുള്ള ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ രക്ഷിച്ചു. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി നാം നരകത്തില്‍ ശിക്ഷിക്കപ്പെടേണ്ടവരാണ്. എന്നാല്‍ നമുക്കു പകരം മശിഹാ ശിക്ഷിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നതിലൂടെ ഇപ്പോള്‍ നമുക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയും.
ഈ സത്യത്തെ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിച്ചതുകൊണ്ട് ലോകത്തിന്‍റെ സകലപാപങ്ങളുടെയും ക്ഷമ പ്രാപിച്ച്, നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്ന് പാം രക്ഷ പ്രാപിക്കണം. രക്ഷയ്ക്കുള്ള ഈ പ്രവൃത്തി ചെയ്യുവാനാണ് യോഹന്നാനില്‍ നിന്ന് സ്നാനമേറ്റു കൊണ്ട് മശിഹാ ലോകത്തിലെ സകല പാപങ്ങളെയും ചുമന്ന്, ഈ ലോകത്തിലെ പാപങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്. ഈ സത്യത്തെ വിശ്വസിച്ചതുകൊണ്ട് നാം പാപക്ഷമ പ്രാപിക്കുക മാത്രമല്ല, പാപത്തില്‍ നിന്നുള്ള ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കപ്പെടുകയും ചെയ്യുന്നു
മശിഹാ ഈ ഭൂമിയിലേക്കു വന്ന് കൈവയ്പ്പിന്‍റെ രൂപത്തില്‍ തന്‍റെ സ്നാനത്തെ ആദ്യം എടുത്തതുകൊണ്ട് നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയും സഹിച്ചു എന്ന് നാം വിശ്വസിച്ചേ മതിയാവൂ. യോഹന്നാനില്‍ നിന്ന് യേശു എടുത്ത സ്നാനത്തിനാല്‍ നമ്മുടെ എല്ലാ പാപങ്ങളും മശിഹാ ചുമന്ന്, എല്ലാ പാപങ്ങള്‍ക്കും വേണ്ടി വില കൊടുക്കുവാനായി അവന്‍ ക്രൂശിക്കപ്പെട്ടിരുന്നതുകൊണ്ട് അതിനെ നാം അങ്ങനെ തന്നെ വിശ്വസിക്കേണം. ഇങ്ങനെ ആര് വിശ്വസിക്കുന്നുവോ അവര്‍ക്ക് ദൈവം പുതിയ ജീവിതം കൊടുക്കും.
നമ്മുടെ പാപങ്ങളാല്‍ നാം നരകത്തില്‍ പോകേണ്ടവരായതുകൊണ്ട്, മശിഹാ നമ്മുടെ പാപങ്ങളെ ചുമന്ന് നമ്മുടെ സ്ഥാനത്ത് മരിച്ചു. ഇതു മുഖാന്തിരം നമ്മുടെ സ്വന്ത പാപങ്ങള്‍ക്കുള്ള ശിക്ഷയെ ചുമന്നു. നമ്മുടെ പാപങ്ങളുടെ ശിക്ഷയായി മരിക്കേണ്ടവര്‍ നാമാണ്. എന്നാല്‍ നമുക്കു വേണ്ടി നമ്മുടെ ദൈവം ശിക്ഷ അനുഭവിച്ചു. നമ്മുടെ പാപങ്ങളുടെ ന്യായവിധിയില്‍ നിന്ന് നമ്മെ രക്ഷിക്കുവാന്‍ നമ്മുടെ ദൈവം ക്രൂശില്‍ മരിച്ചുവെങ്കില്‍ അതിനെ നാം അങ്ങനെ തന്നെ വിശ്വസിക്കേണം.
ദൈവത്തിന്‍റെ രക്ഷയെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കേണം. നമ്മുടെ ഹൃദയത്തിന്‍റെ ആഴത്തില്‍ സ്വീകരിക്കേണം. നമ്മുടെ ജഡീക പ്രവൃത്തികളാല്‍ അല്ല, അവന്‍റെ വചനത്തില്‍ ഉള്ള ആത്മീയ വിശ്വാസത്തില്‍ അങ്ങനെ ചെയ്യേണം. ഈ സന്ദേശം കേട്ട നിങ്ങള്‍ ഓരോരുത്തരും ഈ സത്യത്തെ നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കേണം. മശിഹാ തന്‍റെ സ്നാനത്തിനാലും രക്തം ചിന്തലിനാലും നമ്മെ രക്ഷിച്ചിരിക്കുന്നതു കൊണ്ട് അതില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും.
നാം നരകത്തിലേക്ക് പോകേണ്ടവരാണെന്ന് ജനങ്ങള്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ നീല, ധൂമ്രം, ചുവപ്പുനൂലുകളിലൂടെ വന്ന മശിഹയെ വിശ്വസിച്ച് രക്ഷിക്കപ്പെടേണ്ടതില്ല. എന്നാല്‍ നാം നരകത്തിലേക്ക് പോകേണ്ടവരായിരുന്നു എന്ന് ജനങ്ങള്‍ വിശ്വസിച്ചാല്‍ അവര്‍ നീല, ധൂമ്രം, ചുവപ്പുനൂലുകളിലൂടെ വന്ന മശിഹായെ വിശ്വസിച്ച് രക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കും. ഇതിനാലാണ് യേശു പറഞ്ഞത് “ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല. ഞാന്‍ നീതിമാന്‍മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നത്” (മര്‍ക്കൊസ് 2:17). അവര്‍ തന്‍റെ ഹൃദയത്തില്‍ ഈ സത്യത്തെ വിശ്വസിക്കുമ്പോള്‍ അവര്‍ പാപക്ഷമ തന്‍റെ ഹൃദയത്തില്‍ പ്രാപിക്കുന്നു.
ദൈവത്തിന്‍റെ മുമ്പില്‍ നിയമപ്രകാരം നമ്മെ അളന്നു നോക്കിയാല്‍, നാം മോശമായ പാപികള്‍ എന്ന സത്യത്തെ നമ്മളാല്‍ നിരസിക്കുവാന്‍ കഴിയില്ല. നമ്മുടെ പാപങ്ങളാല്‍ എപ്പോഴും ശപിക്കപ്പെടേണ്ടവര്‍ ആയിരുന്നു നമ്മള്‍ എന്ന് അറിഞ്ഞുകൊള്ളേണം. നമ്മുടെ പാപങ്ങള്‍ക്കായി നാം നരകത്തില്‍ പോകേണ്ടവരായിരുന്നു എന്ന് നാം സമ്മതിക്കുക മാത്രം ചെയ്യാതെ അങ്ങനെയുള്ള ശിക്ഷയെ ഒഴിവാക്കുവാനുള്ള ശരിയായ ആഗ്രഹവും നമ്മളില്‍ ഉണ്ടായിരിക്കേണം. അതുകൊണ്ട് ഈ വചനത്തില്‍ വിശ്വസിക്കുന്നതു മുഖാന്തിരം നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുവാന്‍ കഴിയും. നമ്മുടെ എല്ലാ പാപങ്ങള്‍ക്കുമുള്ള ന്യായമായ ശിക്ഷയില്‍ നിന്നും വിശ്വാസത്താല്‍ ജീവനിലേക്കുള്ള ഏക വഴി ഇതാണ്.
സമാഗമനകൂടാരത്തിലെ ഒന്നാമത്തെ മൂടുശീലയില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പുനൂലുകളിലൂടെ വന്ന യേശുവിന്‍റെ ശുശ്രൂഷയില്‍ വിശ്വാസമില്ല എങ്കില്‍ തീര്‍ച്ചയായും നരകത്തെ നാം സന്ദര്‍ശിക്കേണ്ടി വരും. മശിഹാ ഏറ്റ സ്നാനവും ക്രൂശില്‍ അവന്‍ ചിന്തിയ രക്തവും നമ്മുടെ ആത്മാവിന്‍റെ രക്ഷയ്ക്ക് അടുത്ത ബന്ധമുള്ളതാണ്.
നാം ആദാമിന്‍റെ സന്തതികളായി ജനിച്ചു. അതിനാല്‍ തന്നെ പാപം നിറഞ്ഞവരായിരി ക്കുന്നതുകൊണ്ട് നാം നരകത്തില്‍ പോകേണ്ടവരാണ്. അതുകൊണ്ട് നാം പാപികള്‍ എന്നതും നാം നരകത്തില്‍ പോകേണ്ടവരെന്നതും ദൈവത്തിന്‍റെ മുമ്പാകെ സമ്മതിക്കേണം. നിങ്ങള്‍ ഇതു സമ്മതിക്കുന്നുവോ?
ഈ ലോകത്തില്‍ വന്ന്, സ്നാനമേറ്റ് രക്തം ചിന്തി മരിച്ചതുകൊണ്ട്, നമ്മുടെ ദൈവം നമ്മെ രക്ഷിക്കുന്ന പ്രവൃത്തി നിവര്‍ത്തിയാക്കി. നാം നരകത്തില്‍ പോകേണ്ടവരാല്ലായിരുന്നുവെങ്കില്‍ ഈ രക്ഷയ്ക്കുള്ള പ്രവൃത്തികള്‍ ദൈവത്തിനു ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എന്നാല്‍ വീണ്ടും ജനിച്ചവരായ നമ്മുടെ ഹൃദയങ്ങളില്‍ ഇപ്പോള്‍ പാപം ഇല്ലെങ്കിലും, നമ്മളും മുമ്പെ പാപം നിറഞ്ഞവരായിരുന്നു.
പാപമുള്ളവരെല്ലാം നരകത്തില്‍ പോകേണം. പാപത്തിന്‍റെ ശമ്പളം മരണം. പാപികള്‍ നിശ്ചയമായും നരകത്തിലേക്ക് തള്ളപ്പെടും എന്നാണ് ഇതിന്‍റെ അര്‍ത്ഥം. എന്നാല്‍ വിശ്വാസത്തിലൂടെ യേശുക്രിസ്തു തന്ന പാപക്ഷമ എന്ന സമ്മാനത്തെ പ്രാപിക്കുന്നതുകൊണ്ട് നിത്യജീവനെ അവകാശമാക്കാം. നിങ്ങളും ഞാനും മശിഹയായ യേശുവിനെ വിശ്വസിക്കുമ്പോള്‍ അവന്‍റെ സ്നേഹത്തിനാല്‍ നമ്മെ നമ്മുടെ പാപങ്ങള്‍ക്കുള്ള എല്ലാ ശിക്ഷയില്‍ നിന്നും രക്ഷിച്ചു. ആമേന്‍! ഹല്ലേലൂയാ!
ദൈവം തന്ന യഥാര്‍ത്ഥ വിശ്വാസം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടോ എന്ന് നാം പരിശോധിച്ച് അറിയേണം
നമ്മെ നാം ഒരു പ്രാവശ്യം പരിശോധിച്ചാല്‍ ഞാനും നിങ്ങളും ദൈവവചനത്തിന്‍റെ നിയമപ്രകാരം വിശ്വസിക്കുന്നുണ്ടോ? അങ്ങനെ എങ്കില്‍ ദൈവവചനത്തിന്‍റെ മുമ്പില്‍ നാം എന്താണ്? നമ്മുടെ പാപങ്ങള്‍ക്കായി ദൈവത്താല്‍ നാം ശിക്ഷിക്കപ്പെട്ടിരിക്കയില്ലയോ? പാപം നിറഞ്ഞവരെ ശിക്ഷിക്കാത്തവണ്ണം നമ്മുടെ കര്‍ത്താവ് നീതിയില്ലാത്തവനല്ല. ദൈവം വിശുദ്ധനും നീതിമാനും ആയതിനാല്‍ പാപികളോട് അവന്‍ ക്ഷമിക്കുകയില്ല. വിശ്വസിക്കാത്തതുകൊണ്ട് അവന്‍റെ മുമ്പില്‍ പാപം ഉള്ള എല്ലാവരെയും നരകത്തില്‍ തള്ളും എന്ന് ദൈവം നമ്മോട് പറഞ്ഞിട്ടുണ്ട്.
പുഴുക്കള്‍ ചാകാത്ത അഗ്നിയും ഗന്ധകവും കത്തി എരിയുന്ന ഭയങ്കരമായ നരകത്തില്‍ അവരെ തള്ളിയിടും എന്ന് കര്‍ത്താവ് നമ്മോട് പറഞ്ഞിട്ടുണ്ട്. സ്വയം നമ്മുടെ സകലപാപങ്ങളെയും കഴുകുവാന്‍ ശ്രമിച്ച് നമ്മുടെ ഹൃദയങ്ങളെ തൃപ്തിപ്പെടുത്തിയാല്‍ എല്ലാവരെയും ദൈവം നരകത്തില്‍ എറിയും. ഇതുകൊണ്ടാണ് അങ്ങനെയുള്ള ജനങ്ങളെ നോക്കി യേശു പറഞ്ഞത് “അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ എന്നെ വിട്ട് പോകുവിന്‍” (മത്തായി 7:23).
അപ്രകാരം മശിഹായെ നാം വിശ്വസിക്കേണം. അവന്‍ ഭൂമിയിലേക്ക് വന്നപ്പോള്‍ സ്വീകരിച്ച സ്നാനത്തെയും ക്രൂശിലെ രക്തത്തെയും, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതും വിശ്വസിക്കേണം. എന്തുകൊണ്ട്? ദൈവത്തിന്‍റെ മുമ്പില്‍ നാമെല്ലാവരും പാപികളും നരകത്തിലേക്ക് പോകേണ്ടവരും ആയിരുന്നു. അതുകൊണ്ടാണ് മശിഹാ നീല, ധൂമ്രം, ചുവപ്പുനൂലുകളാല്‍ വന്ന് തന്‍റെ സ്വന്തശരീരത്തെ രക്ഷയ്ക്കുള്ള യാഗബലിയായി തന്നെ കൊടുത്തു. അതു മുഖാന്തിരം നമ്മുടെ സകല പാപങ്ങളെയും കഴുകി. അതുകൊണ്ട് ദൈവം നമുക്കുവേണ്ടി സ്നാനപ്പെട്ടു യാഗബലിയായി എന്നത് നാം വിശ്വസിക്കേണം. നാം എല്ലാവരും നരകത്തില്‍ പോകേണ്ടവരായിരുന്നു എന്നത് നമുക്ക് മനസിലാക്കാന്‍ കഴിയുന്നില്ല എങ്കില്‍ ദൈവത്തിനും നമുക്കും തമ്മില്‍ ഒരു ബന്ധവും ഇല്ല.
എന്നാലും അനേകം ജനങ്ങള്‍ തന്‍റെ പാപങ്ങള്‍ക്കുവേണ്ടി നാം നരകത്തില്‍ നാശമായി പോകേണ്ടവരായിരുന്നു എന്നത് ഓര്‍ക്കുന്നില്ല. അവര്‍ ഡോക്ടറെ കാണുവാന്‍ ആവശ്യമില്ലാത്ത ആരോഗ്യവാന്മാരായി തങ്ങളെ കരുതുന്നു. ഇങ്ങനെയുള്ള ജനങ്ങള്‍ യേശുവിനെ നല്ല സൗമ്യതയുള്ള മനുഷ്യനായും, മാനിക്കത്തക്കവനായും, അദ്ധ്യാപകനായും മാത്രം കരുതുന്നതിനാല്‍ തങ്ങള്‍ വളരെ നല്ലവരാണെന്ന് കാണിക്കുവാന്‍ അവനെ വിശ്വസിക്കുന്നതായി നടിക്കുന്നവരും ആയിരിക്കുന്നു. ഇങ്ങനെയുള്ള ജനങ്ങളെ കുറിച്ച് ദൈവം പറയുന്നത് “ദീനക്കാര്‍ക്കെല്ലാതെ സൗഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല” (മത്തായി 9:12) എന്നാണ്. ഈ സമയം വേദപുസ്തകം എന്തു പറയുന്നു എന്നതറിഞ്ഞ് തങ്ങളുടെ ഹൃദയങ്ങളെ പൂര്‍ണ്ണമായി ശോധിച്ച് അറിയേണം. ഇല്ലെങ്കില്‍ അവര്‍ നരകത്തില്‍ ചെന്നവസാനിക്കും.
നാം മശിഹായില്‍ വിശ്വസിക്കുന്നതിനുള്ള കാരണം, അവനെ നമ്മുടെ രക്ഷകനായി വിശ്വസിച്ച് നമ്മുടെ പാപങ്ങള്‍ക്കു ക്ഷമ പ്രാപിക്കുന്നതു വേണ്ടി മാത്രമാണ്. മശിഹയെ നാം വിശ്വസിക്കുന്നു എന്നത് കാണിച്ചുകൊണ്ട് നമ്മുടെ നല്ല ശീലങ്ങളെ വളര്‍ത്തുവാനല്ല, മറിച്ച് നമ്മുടെ പാപങ്ങള്‍ നിമിത്തമാണ് ഞാനും നിങ്ങളും മശിഹായെ വിശ്വസിക്കേണ്ടത് ആവശ്യമായി വന്നത്. ഇതിനാലാണ് നാം വിശ്വസിക്കുന്നത്. മശിഹായായ യേശു ഈ ഭൂമിയില്‍ ജനിച്ചു. മുപ്പതു വയസ്സില്‍ യോഹന്നാന്‍റെ കൈക്കീഴില്‍ സ്നാനപ്പെട്ടു. അതുകൊണ്ട് അവന്‍ ലോകത്തിന്‍റെ പാപങ്ങളെ ചുമന്നു തന്‍റെ ക്രൂശിലെ പാടുകള്‍ മൂലമായി രക്തം ചിന്തി. മാത്രമല്ല മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. പിന്നീട് സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഇപ്പോള്‍ അവന്‍ പിതാവാം ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു. ഇതെല്ലാം നമ്മുടെ പാപക്ഷമയ്ക്കു സാക്ഷികളായിരിക്കുന്നു. നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുന്ന രക്ഷകന്‍റെ പ്രവൃത്തികളായി ഇവ എല്ലാം ഉള്ളതുകൊണ്ട് ഒന്നു പോലും വിട്ടുകളയാതെ നാം ഇവയില്‍ വിശ്വസിക്കേണം.
വണ്ണം കൂടിയ നൂലുകൊണ്ട് സമാഗമനകൂടാരത്തിന്‍റെ മൂടുശീല ചെയ്യുന്നതാണ് ശരി എന്ന് നമ്മുടെ ചിന്തയില്‍ തോന്നാം, എന്നാല്‍ അത് എങ്ങനെ ചെയ്യേണം കൊളുത്തുകള്‍ പൊന്നുകൊണ്ടും, മറ്റുള്ളവ താമ്രംകൊണ്ടും എങ്ങനെ ചെയ്യേണം എന്ന വ്യക്തമായ പദ്ധതിയെക്കുറിച്ച് ദൈവം വേദപുസ്തകത്തില്‍ വളരെ വ്യക്തമായി പറയുന്നു. ദൈവം അങ്ങനെ കല്പിക്കുവാന്‍ കാരണം എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്? ഇതെല്ലാം അതിന്‍റെ ആത്മീയ പ്രാധാന്യത്തെ നമുക്ക് അറിയിക്കുവാനാണ് അവന്‍ അങ്ങനെ കല്പിച്ചത്. അതുകൊണ്ട് തന്നെ നാം അവയെ സാധാരണയായി കരുതി വിട്ടുകളയരുത്.
മശിഹയായ യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും നാം നിശ്ചയമായും വിശ്വസിക്കേണം
നമ്മുടെ പാപങ്ങള്‍ നിമിത്തം നാം നരകത്തിലേക്ക് തള്ളപ്പെടേണ്ടവരാണ്. എന്നാല്‍ മശിഹയായ യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്ന് നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിച്ചു. യേശു സ്നാനമേറ്റ് ക്രൂശിക്കപ്പെട്ട് തന്‍റെ രക്തത്തെ ചിന്തി. യേശു സ്നാനമേറ്റു എന്നത് ഒന്നാമതും അവന്‍ ക്രൂശില്‍ തന്‍റെ രക്തം ചിന്തി എന്നത് രണ്ടാമതും വിശ്വസിക്കാതെ നാം പാപമില്ലാത്തവര്‍ എന്ന് പറയുന്നത് അധര്‍മ്മ പ്രവൃത്തിയാണ്. മശിഹയായ യേശുക്രിസ്തു നമ്മെ രക്ഷിക്കുവാന്‍ ഈ ഭൂമിക്ക് വന്ന്, തന്‍റെ സ്നാനത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളെയും തന്‍റെ ശരീരത്തില്‍ സ്വീകരിച്ച്, നമ്മുടെ ശിക്ഷകളെ തന്‍റെമേല്‍ ചുമന്ന് മരിച്ച്, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് നമ്മുടെ യഥാര്‍ത്ഥമായ, നിത്യമായ രക്ഷകനായി. ഈ യേശുവില്‍ നമ്മള്‍ വിശ്വസിച്ചാല്‍ മാത്രമേ നമ്മുടെ സകല പാപങ്ങളെയും മോചിക്കുവാന്‍ കഴിയുകയുള്ളൂ എന്നതിനാലാണ് ഇങ്ങനെ യേശു നമ്മെ രക്ഷിക്കുവാന്‍ കാരണം.
രക്ഷയുടെ പ്രവൃത്തികളെ നിറവേറ്റുവാന്‍ യോഹന്നാനില്‍ നിന്ന് മശിഹാ സ്നാനമേറ്റ് ക്രൂശില്‍ മരിക്കേണ്ടി വന്നു. തുടക്കം മുതലേ നമ്മുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെടേണ്ടവരായിരുന്നു നാം എന്നാണ് ഇതിന്‍റെ അര്‍ത്ഥം. എന്നാല്‍ നാം ഇനിയും ഈ ശിക്ഷ അനുഭവിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ട്? പാപമില്ലാത്ത മശിഹാ ശിക്ഷ അനുഭവിക്കേണ്ടവനല്ല എങ്കിലുംകൂടെ നമ്മുടെ സകല പാപങ്ങളെയും തന്‍റെമേല്‍ ചുമക്കുവാന്‍ അനുവദിച്ചുകൊണ്ട് നമ്മുടെ എല്ലാ പാപങ്ങള്‍ക്കും നമ്മുടെ സ്ഥാനത്തുനിന്ന് ശിക്ഷ അനുഭവിച്ചു. അതുകൊണ്ട് യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ ക്രൂശിലെ രക്തത്തെയും പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിച്ചതുകൊണ്ട് നമ്മുടെ പാപങ്ങള്‍ക്കുള്ള എല്ലാ ശിക്ഷയില്‍ നിന്നും നാം വിടുവിക്കപ്പെട്ടിരിക്കുന്നു.
“യേശു നിന്നെ സ്നേഹിക്കുന്നു” എന്ന വാക്യ സ്റ്റിക്കറുകള്‍ കാറിന്‍റെ പിന്നിലുള്ള കണ്ണാടിയില്‍ ഒട്ടിച്ചിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ഇതു മാത്രമാണോ നിങ്ങള്‍ അറിയേണമെന്ന് യേശു ആഗ്രഹിക്കുന്നത്? ഇങ്ങനെയുള്ള വാക്കുകളില്‍ മാത്രം നമ്മുടെ ദൈവത്തിന്‍റെ രക്ഷ ഉരുവാക്കപ്പെടുന്നില്ല. “ഞാന്‍ നിന്നെ അധികമായി സ്നേഹിച്ചതിനാല്‍ നിന്‍റെ പാപങ്ങളെ ക്ഷമിച്ചു. എന്നെ വിശ്വസിക്കുക, ഞാന്‍ നിന്നെ എന്‍റെ മക്കളാക്കി മാറ്റും” എന്ന് നിങ്ങള്‍ അറിയണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. നമ്മെ എല്ലാം നമ്മുടെ സകലപാപങ്ങളില്‍ നിന്നും വിടുതല്‍ ചെയ്യുവാനായി മശിഹാ സ്നാനമേറ്റ്, ക്രൂശിക്കപ്പെട്ടു തന്‍റെ രക്തത്തെ ചിന്തി മരിച്ചു. നമുക്കുവേണ്ടി കാത്തിരിക്കുന്ന ന്യായവിധിയില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ച് വിടുതല്‍ തന്നു.
നമ്മുടെ പാപരോഗത്തില്‍ നിന്ന് സുഖമാക്കുന്ന വൈദ്യരായി നമ്മുടെ ദൈവം വന്നു. ഈ ഭൂമിയിലേക്കു വന്ന് സ്നാനമേറ്റതുകൊണ്ട് നമ്മുടെ പാപങ്ങളെ തന്‍റെ ശരീരത്തില്‍ സ്വീകരിച്ച് ക്രൂശിക്കപ്പെട്ടു രക്തം ചിന്തി മരിച്ച്, മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് നമ്മെ രക്ഷിച്ചു. നമ്മുടെ പാപങ്ങള്‍ക്കായി നാം നിശ്ചയമായി നരകത്തില്‍ പോകേണ്ടവരായിരുന്നെങ്കിലും, നമ്മുടെ എല്ലാ പാപരോഗത്തില്‍ നിന്നും നമ്മുടെ ദൈവം നമുക്ക് നേരത്തെ തന്നെ വിടുതല്‍ തന്നു. ശരിയായ വിശ്വാസത്തിന്‍ മൂലമായി നാം നമ്മുടെ പാപങ്ങളില്‍ നിന്ന് തീര്‍ച്ചയായും സൗഖ്യം നേടണം.
ജനങ്ങള്‍ പാപം നിറഞ്ഞവരായിരുന്നാലും അവര്‍ നരകത്തില്‍ തള്ളപ്പെടുന്നില്ല എങ്കില്‍, മശിഹാ ഈ ലോകത്തില്‍ വന്ന് തന്‍റെ രക്തത്തെ ഒഴുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ജനങ്ങളെ നരകത്തിലേക്ക് വഴിനടത്തുന്ന ഭയങ്കരമായ പാപരോഗം ബാധിച്ചിരിക്കയാലാണ് അവര്‍ നിശ്ചയമായും യേശുവിനെ വിശ്വസിക്കേണം എന്നു പറയുവാന്‍ കാരണം. പ്രത്യേകിച്ച് ഭയാനകമായ പാപരോഗം ഉള്ളവര്‍ നരകത്തില്‍ തള്ളപ്പെടുന്നത് മാറ്റുവാന്‍ കഴിയില്ല. അതുകൊണ്ട് മശിഹയായ യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ രക്തത്തെയും ചോദ്യം ചോദിക്കാതെ അവര്‍ വിശ്വസിക്കേണം.
തന്‍റെ ഹൃദയത്തില്‍ പാപമുള്ള എല്ലാവരും നരകശിക്ഷയെ നിശ്ചയമായി അനുഭവിക്കേണം. കാരണം ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ച് എല്ലാവര്‍ക്കും പാപത്തിന്‍റെ ശമ്പളം മരണമാണ്. ചുരുക്കി പറഞ്ഞാല്‍ അവന്‍റെ/അവളുടെ ഹൃദയത്തില്‍ ചെറിയ അംശം പാപമുണ്ടെങ്കില്‍പോലും അവന്‍/അവള്‍ നരകത്തിലേക്ക് തള്ളപ്പെടും. ഇതിനാല്‍ ആണ് യേശുവിന് നമ്മുടെ അടുക്കല്‍ വരേണ്ടി വന്നത്. അതുകൊണ്ട് നമ്മുടെ എല്ലാ പാപങ്ങളെയും നല്ലവണ്ണം കഴുകിയ മശിഹയെ നാം യഥാര്‍ത്ഥമായി വിശ്വസിക്കുമ്പോള്‍ നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കഴിയും. യേശുവിനെ നമ്മുടെ രക്ഷകനായി വിശ്വസിക്കേണം. അവന്‍ നമ്മുക്കുവേണ്ടി ചെയ്ത സകലത്തെയും അങ്ങനെ തന്നെ നാം വിശ്വസിക്കേണം.
യേശു മാത്രമാണ് ദൈവം. അവനാണ് നമ്മെ സൃഷ്ടിച്ചത്. എന്നാല്‍ അവന്‍ തന്‍റെ ദൈവീക മഹിമയെല്ലാം വെടിഞ്ഞ് കുറച്ചുകാലം മനുഷ്യ ശരീരത്തില്‍ അവതരിച്ചു. അവന്‍ അധികമായി സ്നേഹിച്ച എന്നെയും നിങ്ങളെയും പാപത്തിന്‍റെ ഭയങ്കരമായ നരകശിക്ഷയില്‍ നിന്നും നാശത്തില്‍നിന്നും, ശാപത്തില്‍നിന്നും വിടുവിക്കുവാന്‍ അങ്ങനെ ചെയ്തു. അവന്‍ സ്നാനമേറ്റ് ക്രൂശിക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്തു. ഇതാണ് സത്യം. ഈ സത്യത്തെ ഏതോ തമാശ എന്നു കരുതി സാധാരണമായി കരുതാന്‍ പാടില്ല. ഈ യഥാര്‍ത്ഥ സത്യം മനസില്ലാമനസോടെ വിശ്വസിക്കേണ്ട ഒന്നല്ല. ഈ യഥാര്‍ത്ഥസത്യത്തെ നിശ്ചയമായി നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിച്ച് അതിനെ നന്നായി അറിഞ്ഞുകൊള്ളേണം.
യാഗവസ്തുവായി ഉപയോഗിച്ചിരുന്ന കുഞ്ഞാടുകളിലും, ആട്ടുകൊറ്റന്മാരിലും പാപങ്ങള്‍ ഉണ്ടായിരുന്നോ? പാപം എന്താണ് എന്നതിനെക്കുറിച്ച് ഒരു മൃഗത്തിനും അറിയില്ല. എന്നാല്‍ പഴയനിയമകാലത്ത് കൈവയ്ക്കുന്നതുമൂലം യിസ്രായേല്‍ ജനത്തിന്‍റെ എല്ലാപാപങ്ങളും ഇത് സ്വീകരിച്ചതുകൊണ്ട് അവര്‍ക്കു പകരമായി ഈ യാഗമൃഗങ്ങള്‍ക്കു മരിക്കേണ്ടി വന്നു. എന്തുകൊണ്ട്? പാപത്തിന്‍റെ ശമ്പളം മരണം ആയതിനാലും കര്‍ത്താവ് ഇങ്ങനെ തീരുമാനിച്ചതിനാലും. അതുകൊണ്ട് പാപനിവാരണ ദിവസം യിസ്രയേല്‍ ജനങ്ങളുടെ സകലപാപങ്ങളെയും സ്വീകരിച്ച യാഗമൃഗങ്ങള്‍ നിശ്ചയമായും മരിക്കേണ്ടതാണ്. ഇതിനാലാണ് യേശുക്രിസ്തുവിനും മരിക്കേണ്ടി വന്നത്. കാരണം അവന്‍ തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ മേല്‍ ഏറ്റെടുത്തിരുന്നു.
ആര്‍ക്കു വേണ്ടിയാണ് ഈ പ്രവൃത്തികളെല്ലാം ചെയ്തത്?; എനിക്കുവേണ്ടിയും നിങ്ങള്‍ക്കുവേണ്ടിയുമാണ് ഈ പ്രവൃത്തികളെല്ലാം ചെയ്തത്. അങ്ങനെയെങ്കില്‍ ഇതു നാം വിശ്വസിക്കണോ വേണ്ടയോ? ജനങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം തന്‍റെ പാപരോഗം അത്രത്തോളം ആപത്തുള്ളത് എന്ന് അവര്‍ക്ക് അറിയില്ല. ചെറിയ അംശം പാപം തങ്ങളില്‍ ഉണ്ടെങ്കില്‍ അതിനാല്‍ നരകത്തില്‍ തള്ളപ്പെടും എന്ന യാഥാര്‍ത്ഥ്യം അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍, മശിഹയായ യേശുക്രിസ്തുവിന്‍റെ രക്ഷ ഏതോ ഒരു സാധാരണ കാരണമായി അവരാല്‍ എടുക്കാന്‍ കഴിയുമായിരുന്നില്ല. യാതൊരുവിധ അനന്തരഫലവും ഇല്ലാത്തതുപോലെ അതിനെ വിശ്വസിക്കാതിരിക്കുവാനോ അല്ലെങ്കില്‍ വിശ്വസിക്കുവാനോ കഴിയുമായിരുന്നില്ല.
കടുകു മണിയോളം പാപം ജനങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ നരകത്തിലേക്ക് തള്ളപ്പെടും. അവര്‍ നശിച്ചുപോകും. അവര്‍ ഈ ഭൂമിയില്‍ ചെയ്ത എല്ലാ നിത്യശാപത്തിനാല്‍ നശിച്ചുപോകും. തങ്ങളില്‍ പാപം ഉണ്ടെങ്കിലും അതു സാരമില്ല എന്ന് കരുതുന്നവര്‍ മായയില്‍ ജീവിക്കുന്നവരാണ്. പാപത്തിന്‍റെ ശമ്പളം മരണം എന്നതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. അനേകം ജനങ്ങളുടെ ഹൃദയത്തില്‍ പാപം ഉണ്ടെങ്കിലും, അവര്‍ ജയജീവിതം നയിക്കുന്നതുപോലെ തോന്നും. യുവാക്കള്‍ പ്രശസ്തിയാര്‍ജ്ജിച്ചവരെ തങ്ങള്‍ക്ക് എപ്പോഴെങ്കിലും കാണാന്‍ കഴിയും എന്ന കനവില്‍ വാഴുന്നു. എന്നാല്‍ അവരുടെ മഹത്വമായ ജീവിതം നീണ്ടിരിക്കുമോ? അവരുടെ പതിനഞ്ച് നിമിഷത്തേക്കുള്ള പ്രശസ്തി മറഞ്ഞ ഉടനേ അവരില്‍ അനേകര്‍ കാണാതെ പോകുന്നു.
ചില ജനങ്ങള്‍ക്കു തങ്ങള്‍ ചെയ്യുന്നതെല്ലാം തോല്‍വിയില്‍ അവസാനിക്കുന്നു. ദൈവത്തെ അറിയുന്നതിനു മുമ്പ് നിങ്ങളും ഈ അവസ്ഥയില്‍ ആയിരിക്കാം. അപ്പോള്‍ നിങ്ങള്‍ എങ്ങനെ ആയിരിക്കേണം എന്ന് കരുതുന്നുവോ അതുപോലെ നിങ്ങള്‍ ജീവിച്ചിരിക്കാം. നിങ്ങള്‍ ശപിക്കപ്പെട്ട ജീവിതം ജീവിക്കുന്നതുപോലെ ഈ ജീവിതം മാറുന്നില്ല എന്ന് നിങ്ങള്‍ തീരുമാനിച്ചിരിക്കാം. നല്ലവണ്ണം നടക്കുന്നു എന്ന് നിങ്ങള്‍ കരുതിയതു പോലും അവസാനം ഇടുങ്ങിയിരിക്കുന്നു. വലുതായ ഒന്ന് നിങ്ങള്‍ സ്വപ്നം കണ്ടിരിക്കാം. എന്നാല്‍ അത് സാക്ഷാത്കരിക്കാന്‍ കഴിയാതിരിക്കാം. ആ സ്വപ്നം ചെറുതായി ചെറുതായി അവസാനം മറഞ്ഞുപോയിക്കാണും. നിങ്ങളുടെ ചെറിയ സ്വപ്നം പോലും സാക്ഷാത്കരിക്കാതെ പോയതു കാണുമ്പോള്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ന്നുപോയിരിക്കും.
ഇതു എന്തുകൊണ്ട് ഇങ്ങനെയായി? നിങ്ങളുടെ ഹൃദയത്തില്‍ ഉള്ള പാപങ്ങള്‍ മാത്രമാണ് അതിനുള്ള കാരണം? തങ്ങളുടെ ഹൃദയങ്ങളില്‍ പാപം ഉള്ളവര്‍ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ല. അവര്‍ എത്ര കഷ്ടപ്പെട്ടു ശ്രമിച്ചാലും കര്‍ത്താവ് അവരെ അനുഗ്രഹിക്കുകയും ഇല്ല. അനേകം ജനങ്ങളുടെ ഹൃദയങ്ങളില്‍ പാപം ഉണ്ടെങ്കിലും അവര്‍ ജയം പ്രാപിച്ച ജീവിതം നയിക്കുന്നവരെ പോലെ തോന്നിയാലും, കര്‍ത്താവ് അവരെ കൈവിട്ടു എന്നത് നിങ്ങള്‍ അറിഞ്ഞുകൊള്ളേണം. അവരുടെ ഇപ്പോഴത്തെ ജീവിതം ജയകരമായി തോന്നിയാലും അവരെ നരകത്തില്‍ തള്ളുവാന്‍ വേണ്ടി കര്‍ത്താവ് അവരെ നിലനിര്‍ത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ മനസിലാക്കണം. പാപമില്ലാത്തവരെ കൊണ്ട് ഈ ലോകം നിറഞ്ഞിരുന്നാല്‍ നരകത്തിന്‍റെ ആവശ്യമില്ല. എന്നാല്‍ കര്‍ത്താവ് വാസ്തവമായി നരകത്തെ സൃഷ്ടിച്ചു. ഹൃദയങ്ങളില്‍ പാപം ഉള്ളവര്‍ക്കായാണ് അതിനെ ഉണ്ടാക്കിയത്.
നമ്മുടെ ഹൃദയങ്ങള്‍ക്ക് പാപക്ഷ കൊടുക്കുവാന്‍ വേണ്ടിയാണ് സമാഗമന കൂടാരത്തിലെ ഒന്നാമത്തെ മൂടുശീലയില്‍ നീല, ധൂമ്രം, ചുവപ്പുനൂല്‍ എന്നിവയാല്‍ ഉണ്ടാക്കുവാന്‍ കര്‍ത്താവ് കല്പിച്ചത്. പുതിയ നിയമ കാലം വന്നപ്പോള്‍, യോഹന്നാനില്‍ നിന്ന് സ്നാനമേറ്റതുമൂലം യേശുക്രിസ്തു ലോകത്തിന്‍റെ എല്ലാ പാപങ്ങളെയും സ്വീകരിച്ചുകൊണ്ട്, ഈ പാപങ്ങള്‍ക്കു ശിക്ഷയായി ക്രൂശില്‍ മരിക്കും എന്നത് ഇത് വെളിപ്പെടുത്തുന്നു. നമ്മുടെ കര്‍ത്താവ് നിശ്ചയമായും പാപികളുടെ രക്ഷകനായി തീര്‍ന്നു.
ഇതിനാലാണ് അവന്‍ നീല,ധൂമ്രം,ചുവപ്പുനൂലുകളിലുള്ള തന്‍റെ പ്രവൃത്തികളിലൂടെ പാപക്ഷമ പാപികള്‍ക്കു കൊടുത്തു. ഇതു നിങ്ങള്‍ ഇപ്പോള്‍ ഉണരുന്നുവോ? നമ്മുടെ സകല പാപങ്ങളെയും ഏറ്റെടുക്കുവാനായി യേശുക്രിസ്തു യോര്‍ദ്ദാന്‍ നദിയില്‍ സ്നാനമേറ്റു. ഈ പാപങ്ങള്‍ക്കുള്ള വില കൊടുക്കുവാനായി അവന്‍ ക്രൂശിക്കപ്പെട്ട് തന്‍റെ രക്തം ചിന്തി. അതായതു നമ്മുടെ പാപങ്ങളെ ചുമക്കുന്നതിനായി അവന്‍ സ്നാനമേറ്റു. യോഹന്നാനില്‍ നിന്ന് എടുത്ത സ്നാനം മുഖാന്തിരം മുമ്പേ നമ്മുടെ പാപങ്ങളെ തന്‍റെ മേല്‍ സ്വീകരിച്ചതുകൊണ്ട്, യേശു ക്രൂശില്‍ മരിച്ചു എന്നത് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
നമ്മുടെ ജഡത്തില്‍, ഞാനും നിങ്ങളും തഹശുതോലുപോലെ ആയിരുന്നു
നാലാമത്തെ മൂടുശീല തഹശുതോലുകൊണ്ട് ഉണ്ടാക്കപ്പെട്ടതാണ്. എബ്രായ പഴയനിയമത്തില്‍ “തകാഹ്ച്” എന്ന ഒരു സസ്തനിയുടെ പേരാണ് “തഹശു” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുതന്നെ വ്യത്യസ്തമായ സസ്തനികളായും പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഉദാഹരണമായി “കടല്‍പശു” (NIV), “സീല്‍” (അമേരിക്കന്‍ ബൈബിള്‍), “നേരിയ കോലാട്ടുതോല്‍” (NLD), “പ്ലാറ്റിപ്പസ്” (NASB) എന്നിങ്ങനെ. ഈ സസ്തനികള്‍ ഏതെന്ന് നമുക്ക് ശരിയായി അറിയില്ല. വേദപുസ്തകപണ്ഡിതന്മാര്‍ “തകാഹ്ച്" എന്നത് മറുനാടന്‍ വാക്കുകളായിരിക്കും എന്നു സംശയിക്കുന്നു. എങ്ങനെയായിരുന്നാലും സമാഗമനകൂടാരത്തിന്‍റെ നാലാമത്തെ മൂടുശീല ഉണ്ടാക്കുവാന്‍ “തഹശു” എന്ന മൃഗത്തിന്‍റെ തോല്‍ ഉപയോഗിച്ചിരുന്നു. ഈ മൂടുശീല ഭംഗിയുള്ളതോ അല്ലെങ്കില്‍ ആകര്‍ഷിക്കത്തക്ക ഗുണമേന്മ ഉള്ളതോ ആയിരുന്നില്ല എന്നത് നമുക്ക് അറിയാം.
ഈ തഹശു തോലിനാല്‍ ഉണ്ടാക്കിയ നാലാമത്തെ മൂടുശീല യേശുക്രിസ്തു ഈ ഭൂമിയിലേക്ക് മനുഷ്യരൂപത്തില്‍ വന്നു എന്നതിനെ കാണിക്കുന്നു. മാത്രമല്ല അവന്‍റെ രൂപം ആകര്‍ഷിക്കത്തക്കതായിരുന്നില്ല. അവനെക്കുറിച്ച് വേദപുസ്തകം ഇപ്രകാരം വിവരിക്കുന്നു. “അവന്‍ ഇളയ തൈ പോലെയും വരണ്ട നിലത്തുനിന്ന് വേര്‍ മുളയ്ക്കുന്നതു പോലെയും അവന്‍റെ മുമ്പാകെ വളരും. അവന് രൂപഗുണം ഇല്ല. കോമളത്വം ഇല്ല; കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല” (യെശയ്യാവ് 53:2).
നമ്മുടെ മരണദിവസം വരെയും നാണംകെട്ട ജീവിതത്തെ ഒഴിവാക്കാന്‍ കഴിയാത്ത നമ്മെ എല്ലാവരെയും രക്ഷിക്കുവാനാണ് ദൈവപുത്രന്‍ സാധാരണ ജനനമെടുത്ത് ജഡാവതാരത്തില്‍ ഈ ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നത്. ആദാമിന്‍റെ സന്തതികളായ നമ്മെ കര്‍ത്താവ് നോക്കുമ്പോള്‍ ഈ മൂടുശീലയെപോലെ നാമും അനാകര്‍ഷണീയരായിരിക്കുന്നത് അവന്‍ കാണുന്നു. മാത്രമല്ല പാപം ചെയ്യാനാണ് നാം ആഗ്രഹിക്കുന്നത്. വൃത്തികെട്ട തഹശുമൃഗത്തെ പോലെ, ജനനം മുതല്‍ മരണം വരെ നമ്മുടെ വയറ് നിറയ്ക്കുന്നതിനു മാത്രം നാം ശ്രമിക്കുന്നു. ഇതാണ് യേശു ജഡാവതാരത്തില്‍ വന്നു കഷ്ടങ്ങളെ അനുഭവിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം.
തങ്ങളുടെ പാപത്തിന്‍റെ തീവ്രതയെ അറിയുന്നവര്‍ക്കു മാത്രമേ മശിഹായെ വിശ്വസിച്ച് അവരുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കഴിയുകയുള്ളൂ. മാത്രമല്ല തങ്ങളുടെ സ്വന്തപാപങ്ങളെക്കുറിച്ചും അവരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയെക്കുറിച്ചും വിശ്വാസം ഇല്ലാത്തവര്‍ക്ക് പാപക്ഷമ പ്രാപിക്കാനുള്ള യോഗ്യത ഇല്ല. അങ്ങനെയുള്ള മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തമ്മില്‍ യാതൊരുവിധ വ്യത്യാസവും ഇല്ല എന്ന് കര്‍ത്താവ് നമ്മോടു പറയുന്നു (സങ്കീര്‍ത്തനം 49:20).
നാം ദൈവത്തിന്‍റെ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടിരുന്നാലും, എല്ലാവരും ദൈവസ്നേഹത്തെ സ്വീകരിക്കുന്നില്ല. ദൈവത്തിന്‍റെ രക്ഷാ പദ്ധതിയെ വിശ്വസിക്കാത്തവരാല്‍ പാപക്ഷമയെ ഹൃദയങ്ങളില്‍ പ്രാപിക്കാന്‍ കഴിയില്ല. അതുകൊണ്ട് നശിച്ചുപോകുന്ന മൃഗങ്ങളെ പോലെ ഇവരും മാഞ്ഞുപോകുന്നു. മനുഷ്യവര്‍ഗ്ഗത്തിന്‍റെ മേല്‍ ദൈവത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നതിനാലാണ് അവരെ അവന്‍ തന്‍റെ രൂപത്തില്‍ സൃഷ്ടിച്ചത്.
എല്ലാവരും എന്തുചെയ്യുന്നു അല്ലെങ്കില്‍ എന്തു ചിന്തിക്കുന്നു എന്ന് ശ്രദ്ധിച്ചു നോക്കുവിന്‍. ഞാന്‍ നിങ്ങളെ മാത്രം എടുത്തു പറഞ്ഞതല്ല. സകല മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ചും പറഞ്ഞതാണ്. അനേക ജനങ്ങള്‍ക്ക് തങ്ങളെ സൃഷ്ടിച്ച സൃഷ്ടികര്‍ത്താവിനെ അറിയില്ല. മാത്രമല്ല തങ്ങള്‍ പാപമേ ചെയ്യാറില്ല എന്നും, തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാണ് എന്നും അവരില്‍ പലരും പറയുന്നു. മനുഷ്യന്‍ എത്ര അധികം വഞ്ചകരും വിഡ്ഢികളുമായിരിക്കുന്നു? ദൈവത്തെ അറിയാത്തവര്‍ പൂര്‍ണ്ണമായും അഹങ്കാരസ്വഭാവം ഉള്ളവരാണ്. നാം നമ്മെ മറ്റൊരാളുമായി സാമ്യപ്പെടുത്തിയാല്‍ എത്ര വ്യത്യാസം കാണാന്‍ കഴിയും? നാം എത്രമാത്രം ശ്രേഷ്ഠരും അല്ലെങ്കില്‍ മോശമായവരും ആയിരിക്കുന്നു? എന്നാലും നമ്മുടെ സ്വയനډക്കായി മറ്റുള്ള ജനങ്ങളെ കഷ്ടപ്പെടുത്തുന്നു - ഇതു എത്ര വലിയ തെറ്റാണ്?
നമ്മുടെ ജീവിതത്തില്‍ ദൈവത്തിനു വിരോധമായി ഓരോരുത്തരും എത്ര പാപങ്ങള്‍ ചെയ്യുന്നു എന്ന് നമുക്ക് ഓര്‍ക്കാന്‍ കഴിയില്ല. മനുഷ്യസംസ്കാരത്തെ താഴ്ത്തിക്കെട്ടുവാന്‍ വേണ്ടി ഇതു ഞാന്‍ പറഞ്ഞതല്ല. എന്നാല്‍ ഇവിടെ ഇതു ഞാന്‍ പറയാന്‍ കാരണം, ദൈവം മനുഷ്യനെ വളരെ ഉയര്‍ന്നവനായി സൃഷ്ടിച്ചാലും, തങ്ങളുടെ പാപങ്ങള്‍ നിമിത്തം നാം വാസ്തവത്തില്‍ നശിച്ചുപോകേണ്ടവരാണ് എന്നതു അവര്‍ അറിയേണ്ടതാണ്. തങ്ങളുടെ ആത്മാവിനെ എങ്ങനെ സംരക്ഷിക്കണം എന്ന് ജനങ്ങള്‍ക്ക് അറിയില്ല. അവര്‍ക്ക് തന്നെതാനേ ഭാവി തീരുമാനിക്കാന്‍ അറിയില്ല. അവര്‍ ദൈവവചനത്തെ അംഗീകരിക്കാറില്ല. അവര്‍ക്ക് തങ്ങളുടെ നിത്യനാശത്തെ ഒഴിവാക്കുവാന്‍ വേറെ വഴികള്‍ ഇല്ലെങ്കിലും, അവര്‍ യേശുവിനെ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. നശിച്ചുപോകുന്ന മൃഗങ്ങളേക്കാള്‍ യാതൊരുവിധത്തിലും ശ്രേഷ്ഠന്മാര്‍ അല്ലാതിരിക്കുന്നത് ഈ മനുഷ്യരാണ്.
നാം നശിച്ചുപോകുവാന്‍ ദൈവം അനുവദിച്ചില്ല
നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുവാന്‍ വേണ്ടി യേശു ഈ ലോകത്തില്‍ വന്ന് നമ്മുടെ സകല പാപങ്ങളെയും കഴുകുവാനായി സ്നാനമേറ്റ്, ക്രൂശില്‍ തന്‍റെ രക്തത്തെ ചിന്തി, മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. ഇതു മുഖാന്തിരം ദൈവം നമ്മുടെ യഥാര്‍ത്ഥ രക്ഷകനായിത്തീര്‍ന്നു. ഈ സത്യത്തെ നാം വിശ്വസിക്കേണം. നിങ്ങള്‍ വിശ്വസിക്കുന്നുവോ? നിങ്ങള്‍ക്ക് വേദപുസ്തക ജ്ഞാനം കുറവായിരിക്കുന്നതു കൊണ്ടും നിങ്ങളുടെ പരിജ്ഞാനക്കുറവു കൊണ്ടും “ഇവിടെ വലുതായി എന്താ ഉള്ളത്? യേശുവിനെ എങ്ങനെയെങ്കിലും വിശ്വസിച്ചാല്‍ നമുക്ക് എല്ലാവര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പോകാം” എന്ന് നിങ്ങള്‍ പറയുന്നുവോ? “നാം ക്രൂശിലെ രക്തത്തെ മാത്രം വിശ്വസിച്ചാല്‍ സ്വര്‍ലോകം നമ്മുടെ സ്വന്തം” എന്നു പറയുന്നവരും ഉണ്ട്. എന്നാല്‍ ഇങ്ങനെ ഉള്ള വിശ്വാസം ശരിയാണോ?
നമ്മുടെ ദൈവം സത്യദൈവമാണ്. തന്‍റെ ലക്ഷ്യത്തെ കുറിച്ച് നമ്മോടു സംസാരിച്ചവനാണ്. തന്‍റെ വാക്കുകള്‍ പ്രകാരം രക്ഷയുടെ പ്രവൃത്തികളെ ചെയ്തവനും അവന്‍ മാത്രമാണ്, നമുക്ക് പാപക്ഷമ തന്നവനും അവന്‍, ഈ സത്യത്തിലൂടെ നമ്മെ കാണുന്നവനും അവന്‍; കര്‍ത്താവ് ജീവനോടിരിക്കുന്നു. കര്‍ത്താവ് ഇവിടെ ഇപ്പോള്‍ നമ്മുടെ ഓരോരുത്തരുടെ കൂടെയും ഉണ്ട്. തങ്ങളുടെ ഹൃദയങ്ങളില്‍ പാപം ഉള്ളവര്‍ ദൈവത്തെ വഞ്ചിക്കുവാന്‍ ശ്രമിക്കരുത്. ജനങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ പാപം ഉള്ളവരും തങ്ങളുടെ മനസാക്ഷിയില്‍ കുറ്റം ഉള്ളവരുമാണെങ്കില്‍, യേശു സ്വീകരിച്ച സ്നാനത്തെയും അവന്‍ ചിന്തിയ രക്തത്തെയും വിശ്വസിച്ച് തങ്ങളുടെ പ്രശ്നങ്ങളെ തീര്‍ക്കേണം. പാപം നിറഞ്ഞവര്‍ നരകത്തിലേക്ക് പോകേണ്ടവരായതുകൊണ്ട്, തന്‍റെ സ്നാനത്തിനാലും, ക്രൂശിലെ രക്തത്താലും, ദൈവം അവരെ സകല പാപത്തില്‍ നിന്നും രക്ഷിച്ചു എന്ന് അവര്‍ വിശ്വസിക്കേണം.
വെള്ളത്തെയും ആത്മാവിനെയും വിശ്വസിച്ച് തന്‍റെ പാപപ്രശ്നത്തെ തീര്‍ക്കുവാന്‍ കഴിയാത്തവര്‍ ഈ ലോകത്തില്‍ ആരുമില്ല. വെള്ളത്തിനാലും ആത്മാവിനാലും രക്തത്താലും ദൈവം രക്ഷിച്ചിട്ടും (1യോഹന്നാന്‍ 5:6-8) നാം ഇതിനെ അംഗീകരിച്ച് ഈ വസ്തുത വിശ്വസിച്ചില്ലെങ്കില്‍, അതിനാല്‍ നാം നശിച്ചുപോകും, ഈ ഫലത്തിനു പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ നാമാണ്. കര്‍ത്താവിന്‍റെ മുമ്പില്‍ നാമെല്ലാവരും ഏറ്റുപറയേണം. “ഞാന്‍ പാപം നിറഞ്ഞവരായിരുന്നതിനാല്‍ നരകത്തില്‍ പോകേണ്ടവനാണ്. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിനെയും രക്തത്തിന്‍റെയും സുവിശേഷത്തെ ഞാന്‍ വിശ്വസിക്കുന്നു”. നമ്മുടെ പക്കല്‍ ഇങ്ങനെയുള്ള വിശ്വാസം ഉണ്ടായിരിക്കേണം. വെള്ളത്തിനാലും രക്തത്തിനാലും, ആത്മാവിനാലും ദൈവം നമ്മെ സകല പാപങ്ങളില്‍ നിന്നും രക്ഷിച്ചു എന്ന് നാം വിശ്വസിക്കേണം. നമ്മുടെ ശുദ്ധഹൃദയത്തോടും വിശ്വാസത്തോടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തോടും നാം ഐക്യമാകേണം. അപ്പോള്‍ മാത്രമേ എല്ലാ പാപങ്ങളില്‍ നിന്നും നമുക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയുകയുള്ളൂ.
മാത്രമല്ല, നാം ഇതെല്ലാം അറിഞ്ഞിരിക്കേണം. ഈ സത്യത്തെ നാം വിശ്വസിക്കുകയും വേണം. സമാഗമനകൂടാരത്തെയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെയും അറിയാതെ തന്നെ ചില ജനങ്ങള്‍ വിശ്വസിക്കുന്നു. “ഞാന്‍ വിശ്വസിക്കുന്നതിനാല്‍ എന്നില്‍ പാപങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും”. എന്നാല്‍ പാപമുള്ള എല്ലാവരും നരകത്തില്‍ തള്ളപ്പെടും എന്നാണ് കര്‍ത്താവ് പറഞ്ഞത്. യേശുവില്‍ വിശ്വസിക്കുന്നതിനാല്‍, പാപമുണ്ടെങ്കിലും അവര്‍ നരകത്തില്‍ തള്ളപ്പെടുകയില്ല എന്ന് അവന്‍ പറഞ്ഞില്ല. ഏറ്റവും വലിയ വിഢിത്വത്തിന് ഇതു ചേര്‍ന്നതാണ്. യേശുവിനെ എങ്ങനെയെങ്കിലും വിശ്വസിച്ചാല്‍ നാം സ്വര്‍ഗ്ഗരാജ്യം പോകുമെന്ന് പറയുന്നത്, അവര്‍ ഇഷ്ടപ്രകാരം വിശ്വസിക്കുന്നതുകൊണ്ട് ഉണ്ടായതാണ്, അതു അവരുടെ ദുര്‍ബുദ്ധി, അറിവില്ലായ്മയാല്‍ ഉണ്ടായ മൂഢവിശ്വാസമാണ്.
മറ്റു ചിലര്‍ പറയുന്നത് “നരകത്തില്‍ തള്ളപ്പെട്ട ഒരു മനുഷ്യനെ പോലും ഞാന്‍ കണ്ടിട്ടില്ല, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിച്ച ഒരുവനെയും ഞാന്‍ കണ്ടിട്ടില്ല. ന്യായവിധി ദിവസം വരുന്നതുവരെ നാം അതിനെ കാണാന്‍ പോകുന്നില്ല”. എന്നാല്‍ സ്വര്‍ഗ്ഗരാജ്യവും നരകവും വാസ്തവമായും ഉണ്ട്. നമ്മുടെ കണ്ണുകളാല്‍ കാണാന്‍ പറ്റുന്നതു മാത്രമാണോ ഇവിടെ ഉള്ളത്? നിങ്ങളുടെ കണ്ണുകളാല്‍ കാറ്റിനെ കാണാന്‍ കഴിയുമോ? നമുക്ക് കാണാന്‍ കഴിയാത്ത ഒരു മേഖല നിശ്ചയമായും ഉണ്ട്. ദൈവത്തെ കാണാന്‍ കഴിയാത്തതിനാല്‍ വിശ്വസിക്കാന്‍ കഴിയില്ല എന്നു പറയുന്ന സകല പാപികളും നശിച്ചുപോകുന്ന മൃഗങ്ങളെപോലെയാണ്.
മാത്രമല്ല തങ്ങളുടെ ഹൃദയങ്ങളില്‍ ഇനിയും പാപമുണ്ടെങ്കില്‍ അവര്‍ നശിച്ചുപോകും എന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കേണം. അതുകൊണ്ട് ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കേണം. നമ്മുടെ ചുറ്റുമുള്ള ജനങ്ങള്‍ക്ക് നാം ഒരു തെറ്റും ചെയ്യുന്നില്ല എന്നാലും, ദൈവത്തിനു വിരോധമായി നാം അനേക പാപങ്ങളെ ചെയ്യുന്നു എന്ന് മനസിലാക്കുന്നവനാണ് അറിവുള്ളവന്‍. അതുകൊണ്ട് അവന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ നാമെല്ലാവരും നിശ്ചയമായും വിധിക്കപ്പെടും എന്ന് അവര്‍ സമ്മതിക്കും.
നാം നമ്മുടെ അറിവില്ലായ്മയാല്‍ ദൈവത്തെയും അവന്‍റെ ന്യായവിധിയെയും അലക്ഷ്യമാക്കി നശിച്ചുപോകരുത്. നരകത്തിലെ നിത്യാഗ്നിയില്‍ എല്ലാ പാപികളെയും അവന്‍ നിശ്ചയമായും ശിക്ഷിക്കും. കേട്ടിട്ടും, സമാഗമനകൂടാരത്തിലൂടെ വെളിപ്പെടുത്തിയ സത്യത്തെ വിശ്വസിക്കാതെ ജനങ്ങള്‍ നശിച്ചുപോയാല്‍, അവര്‍ സാത്താന്‍റെ മക്കളായിരിക്കും. നാം പാപക്ഷമ പ്രാപിക്കുവാനും, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനും നമ്മെ യോഗ്യരാക്കുന്ന വിശ്വാസം നമ്മില്‍ ഉണ്ടാവേണം എന്ന് മശിഹാ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നു.
കര്‍ത്താവ് നമ്മെ പാവകളായല്ല സൃഷ്ടിച്ചത്
മനുഷ്യനായ നമ്മെ ദൈവം സൃഷ്ടിച്ചപ്പോള്‍ പാപത്തിനാല്‍ നാം കഷ്ടപ്പെടാതെ, ദൈവമക്കളായി, നിത്യജീവനെ എപ്പോഴും അനുഭവിച്ച്, മാനവും മഹത്വവും പ്രാപിച്ചവരായി ജീവിക്കണം എന്നത് അവന്‍റെ ലക്ഷ്യമായിരുന്നു. നാം നരകത്തിലേക്ക് പോകാതിരിക്കാനാണ്, മശിഹാ സ്നാനമേറ്റ്, ലോകത്തിലെ സകല പാപങ്ങളും തന്‍റെ മേല്‍ ഏറ്റെടുത്ത്, ക്രൂശില്‍ തന്‍റെ രക്തത്തെ ചിന്തിയത്. മാത്രമല്ല അതുമൂലം നമ്മുടെ സകല പാപങ്ങളെയും അവന്‍ കഴുകി. ദൈവം നമ്മെ ഇത്രയധികം സ്നേഹിച്ചു കൊണ്ടിരിക്കുമ്പോള്‍, നാം സ്നേഹത്തെ സ്വീകരിക്കാതെ അര്‍ദ്ധ മനസോടെ, അവന്‍ നമുക്കു തന്ന രക്ഷയെ വിശ്വസിച്ചാല്‍, ദൈവത്തിന്‍റെ കോപത്തില്‍ നിന്ന് നമ്മളാല്‍ നിശ്ചയമായും രക്ഷപ്പെടാന്‍ കഴിയില്ല.
തന്‍റെ സ്വന്ത പുത്രനെ യാഗമാക്കി ദൈവം നമ്മുടെ പാപങ്ങളില്‍ നിന്ന് വിടുതല്‍ തന്നു. നമ്മുടെ സകല പാപങ്ങളെയും തന്‍റെ ശരീരത്തില്‍ സ്വീകരിക്കുവാനായി മശിഹാ സ്നാനമേറ്റ് നമ്മുടെ പാപങ്ങള്‍ക്ക് പകരമായി യാഗമായി തന്നെ കൊടുത്തതിനാല്‍, ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു. നമ്മുടെ പാപങ്ങള്‍ നിമിത്തം നരകത്തില്‍ പോകേണ്ടവരായിരുന്നതുകൊണ്ട് നമ്മുടെ ദൈവം നമ്മുടെ മേല്‍ കൃപ ചൊരിഞ്ഞു. മാത്രമല്ല ഇതിനുവേണ്ടി അവന്‍ സ്നാനമേറ്റു, മരിക്കുവാന്‍ തക്കവണ്ണം രക്തം ചിന്തി, മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് അതുമുഖാന്തിരം നമ്മെ സകല പാപത്തില്‍ നിന്നും രക്ഷിച്ചു, ദൈവമക്കളാക്കി നമ്മെ മാറ്റി. ദൈവം പാവകളായി നമ്മെ സൃഷ്ടിച്ചില്ല.
ചില വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍റെ ആലയത്തില്‍ വരുന്ന ഒരു സഹോദരി പഠിക്കുന്ന കോളേജില്‍ അവളുടെ ബിരുദദാന ചടങ്ങിനോടനുബന്ധിച്ചുള്ള ഒരു എക്സിബിഷന്‍ കാണാന്‍ ഞാന്‍ പോയിരുന്നു. ആ പ്രദര്‍ശനത്തില്‍ പലവിധ ചിത്രങ്ങളെ കണ്ടു. അതിലുള്ള ഒരു ചിത്രം ആദാമും ഹവ്വയും നന്മതിന്മകള്‍ അറിയുന്ന മരത്തിലുള്ള ഫലം കഴിക്കുന്നത് ചിത്രീകരിച്ചിരുന്നു. അതിന്‍റെ തലവാചകം “ദൈവം പാവകളായി നമ്മെ സൃഷ്ടിച്ചുവോ”? എന്നായിരുന്നു. ആരോ ഈ ചോദ്യത്തിനുള്ള ഉത്തരം ആ ചിത്രത്തിന്‍റെ താഴെ എഴുതിയിരുന്നു. “ദൈവത്തിനു സമയം പോകാത്തതുകൊണ്ട് നമ്മെ അവന്‍ പാവകളായി സൃഷ്ടിച്ചു”.
ഈ ഉത്തരത്തേക്കാള്‍ തെറ്റ് വേറൊന്നും ഉണ്ടാവില്ല. അങ്ങനെയാണെങ്കില്‍ നന്മതിന്മ അറിയത്തക്ക മരത്തെ സൃഷ്ടിച്ച്, ആദാമും ഹവ്വയും അതിന്‍റെ ഫലത്തെ തിന്നരുത് എന്ന് ദൈവം എന്തിനു പറയണം? അവര്‍ ആ ഫലത്തെ തിന്നുമെന്ന് അവന് അറിയാം. എന്നാലും അവന്‍ ആ മരത്തെ സൃഷ്ടിച്ച് അതിന്‍റെ ഫലം തിന്നരുത് എന്ന് അവരോട് പറഞ്ഞു. അവര്‍ അതു തിന്നപ്പോള്‍ അവര്‍ പാപത്തിലകപ്പെട്ടു പോയതുകൊണ്ട് ഏദന്‍ തോട്ടത്തില്‍ നിന്ന് അവന്‍ അവരെ തുരത്തി. പാപം ചെയ്തവരെ നേരിട്ട് നരകത്തിലേയ്ക്ക് തള്ളിവിടും എന്ന് അവന്‍ അപ്പോള്‍ പറഞ്ഞു. ദൈവം എന്തിന് അങ്ങനെ ചെയ്തു? ദൈവത്തിന് പാവകള്‍ ഇല്ലാത്തതുകൊണ്ടും അവന് നേരം പോകാത്തതുകൊണ്ടുമാണോ നമ്മെ സൃഷ്ടിച്ചത്? അവന് സമയം പോകാത്തതുകൊണ്ടും ഇതിന് മേല്‍ സഹിക്കാന്‍ കഴിയില്ല എന്നതിനാലുമാണോ അവന്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചത്? അങ്ങനെ അല്ല!
സഹോദരീ സഹോദരന്മാരേ, നമ്മെ സ്വന്ത മക്കളാക്കി, നാശത്തില്‍ നിന്ന് നമ്മെ നീക്കി നിത്യകാലം നമ്മോടുകൂടെ സന്തോഷത്തോടെ ജീവിക്കുവാനാണ് ദൈവം ഇതെല്ലാം ചെയ്തത്. മനുഷ്യര്‍ക്ക് ഇതെല്ലാം കൊടുത്ത ദൈവത്തിന്‍റെ കൃപ, നമ്മെ നശിക്കാതവരാക്കി മാനത്തോടും മഹത്വത്തോടും അവന്‍റെ മഹത്വമുള്ളവരായി നമ്മെ നിത്യകാലം ജീവിപ്പിക്കുന്നതാണ്. അപ്രകാരം നിങ്ങളും ഞാനും സാത്താനാല്‍ വഞ്ചിക്കപ്പെട്ടപ്പോള്‍ പാപത്തില്‍ വീണു പോയവരായി, നരകത്തിലേയ്ക്ക് തള്ളപ്പെടുന്നവരായി. അപ്പോള്‍ നമ്മെ രക്ഷിക്കുവാന്‍ വേണ്ടി പിതാവ് തന്‍റെ ഏകപുത്രനെ ഈ ലോകത്തിലേക്ക് അയച്ചു. പുത്രന്‍ സ്നാനമേറ്റ് ലോകത്തിലെ സകല പാപങ്ങളെയും ചുമന്ന്, തന്‍റെ രക്തം ചിന്തി മരിച്ചവരില്‍ നിന്ന് എഴുന്നേറ്റതു കൊണ്ട് ദൈവം നമ്മെ സാത്താനില്‍ നിന്ന് രക്ഷിച്ചു.
എന്നാലും, നേരം പോകാത്തതുകൊണ്ട് ദൈവം നമ്മെ പാവകളായി സൃഷ്ടിച്ചു എന്ന മോശമായതും, ആപത്തു നിറഞ്ഞതുമായ ചിന്തകള്‍ അനേകം ജനങ്ങളിലുണ്ട്. യേശുവിനെ വിശ്വസിക്കുന്നത് നിര്‍ത്തിയവരും, തുടക്കം മുതലേ അവനെ വിശ്വസിക്കാത്തവരും ദൈവത്തോടുള്ള തന്‍റെ വിദ്വേഷത്താല്‍ “ദൈവം എന്തിന് എന്നെ സൃഷ്ടിച്ച് കഷ്ടപ്പെടുത്തുന്നു”? ഞാന്‍ വിശ്വസിക്കേണം എന്ന് അവന്‍ നിര്‍ബന്ധിക്കുന്നതെന്തിന്? ഞാന്‍ വിശ്വസിച്ചാല്‍ രക്ഷയെ തരുമെന്നും, വിശ്വസിച്ചില്ലെങ്കില്‍ തരില്ലാ എന്നും പറയുന്നതെന്ത്? എന്ന് പറയുന്നു. ദൈവം മനുഷ്യകുലത്തിനു കൊടുത്ത രക്ഷയുടെ കൃപയെ കുറിച്ച് അവര്‍ക്ക് ഒന്നും അറിയാത്തതുകൊണ്ട് അവര്‍ അങ്ങനെ പറയുന്നു.
മശിഹയുടെ ഈ ഈ കൃപ നമ്മെ ദൈവത്തിന്‍റെ മക്കളായി സ്വീകരിക്കുവാനും, അതുമുഖാന്തിരം നമ്മെ തന്‍റെ സ്വന്തമക്കളാക്കാനും, സ്വര്‍ലോകത്തിന്‍റെ മഹത്വത്തെയും അതിന്‍റെ തേജസും അവന്‍റെ കുടുംബമായി അനുഭവിക്കാനാണ് നല്‍കിയത്. മനുഷ്യനെ ദൈവം സൃഷ്ടിച്ചതിന്‍റെ ലക്ഷ്യം ഇതാണ്. വെള്ളത്തിനാലും ആത്മാവിനാലും നാം വീണ്ടും ജനനം പ്രാപിച്ച ശേഷം ഇതിനെ കുറിച്ച് അറിയുവാന്‍ കഴിഞ്ഞു. “ഹാ! ഇതിനു വേണ്ടിയാണ് ദൈവം എന്നെ സൃഷ്ടിച്ചത്”.
2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ മശിഹാ ഈ ലോകത്തിലേക്ക് വന്നപ്പോള്‍ നമ്മുടെ പാപങ്ങളെ താന്‍ സ്വീകരിക്കുന്നതിന് വേണ്ടി അവന്‍ എന്താണ് ചെയ്തത്? അവന്‍ സ്നാനമേറ്റ്, തന്‍റെ രക്തം ചിന്തി! നമ്മുടെ പാപങ്ങളെ കഴുകുവാന്‍ ആവശ്യമായ നീതിയുടെ പ്രവൃത്തികളും നീതിയുള്ള യാഗവുമായിരുന്നു ഇവ.
ദൈവത്തെ നാം എന്തിന് വിശ്വസിക്കേണം എന്നതിനും, യേശുക്രിസ്തുവിനെ രക്ഷകനായും, കര്‍ത്താവായും എന്തിന് വിശ്വസിക്കേണം എന്നതിനും ഇവിടെ കാരണമുണ്ട്. നിങ്ങളും ഞാനും നരകത്തില്‍ പോകേണ്ടവരായിരുന്നു. അതുകൊണ്ട് നമ്മെ രക്ഷിക്കുവാന്‍ വേണ്ടി കര്‍ത്താവ് തന്നെ ഈ ലോകത്തിലേക്ക് വരണമായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യേശു യോഹന്നാനില്‍ നിന്ന് സ്നാനമേറ്റ് ക്രൂശില്‍ മരിച്ച്, മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടത് ആവശ്യമായിരുന്നു. നീല,ധൂമ്രം,ചുവപ്പുനൂല്‍ മുഖാന്തിരം വെളിപ്പെടുത്തപ്പെട്ട പാപക്ഷമയെ നാം എന്തുകൊണ്ട് വിശ്വസിക്കുന്നു എന്നു ചോദിച്ചാല്‍, അതു മുഖാന്തിരം നമ്മുടെ സകല പാപങ്ങളെയും നിവൃത്തി ചെയ്യുവാന്‍ കഴിയും എന്നതിനാലാണ്. ദൈവം നമ്മുടെ മേല്‍ വച്ച കൃപ പൂര്‍ണ്ണമാണെങ്കില്‍, നമുക്ക് അതില്‍ വിശ്വാസം ഉണ്ടായിരിക്കേണം. നാം ദൈവത്തിന്‍റെ രക്ഷയെ വിശ്വസിക്കുമ്പോള്‍, അതു മറ്റുള്ളവരുടെ ആദായത്തിനായി ചെയ്യാതെ, നമ്മുടെ സ്വന്ത ലാഭത്തിനായി ചെയ്യുന്നു.
ദൈവീക രക്ഷയുടെ സത്യത്തെ വിശ്വസിക്കാനുള്ള സമയം ഇതാണ്
താഴെ പറയുന്ന രീതിയില്‍ ആരെങ്കിലും ഉണര്‍ന്നുകൊള്ളേണമെങ്കില്‍ ആ വ്യക്തി അവന്‍റെ/അവളുടെ സ്വന്തമായ തെറ്റായ വിശ്വാസത്തെ ഈ നിമിഷം തന്നെ എറിഞ്ഞു കളഞ്ഞ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തന്‍റെ ഹൃദയത്തില്‍ വിശ്വസിക്കേണം. “നാം നരകത്തിലേക്ക് പോകേണ്ടവരെന്ന് എനിക്ക് അറിയില്ല യേശു എന്‍റെ പാപത്തെ കഴുകി എന്ന് ആരോ പറഞ്ഞതു കേട്ടതുകൊണ്ട് ഞാന്‍ വിശ്വസിച്ചു. എന്നാല്‍ എന്‍റെ വിശ്വാസമെല്ലാം തെറ്റായി മനസിലാക്കിയതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അറിയേണം. ആ ശരിയായ അറിവില്‍ എന്‍റെ വിശ്വാസത്തെ വെയ്ക്കേണം. ഇതുവരെ ഞാന്‍ തെറ്റായി വിശ്വസിച്ചു. എന്നാല്‍ ഇനിയും കാലം താമസമായിട്ടില്ല. ഞാന്‍ ഇനി ഉണരേണ്ടതെല്ലാം ഞാന്‍ എന്‍റെ പാപങ്ങളാല്‍ നരകത്തിനു യോഗ്യനായവന്‍ എന്നതും, മശിഹായുടെ സ്നാനത്തിനാലും രക്തം ചിന്തിയതിനാലും എന്നെ രക്ഷിച്ചു എന്നതും, വിശ്വസിച്ച് എന്‍റെ പാപങ്ങള്‍ക്കുള്ള ക്ഷമയെ പ്രാപിക്കുന്നതു മാത്രമാണ്. അതുകൊണ്ട് ഞാന്‍ നരകത്തിനു യോഗ്യനായിരുന്നു”.
ചില ക്രിസ്ത്യാനികള്‍ മാത്രമേ അവര്‍ വിശ്വസിക്കുവാന്‍ തുടങ്ങിയപ്പോള്‍ ശരിയായ വിശ്വാസമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെ സുവിശേഷത്തെ അറിഞ്ഞിട്ടുള്ളൂ എന്നത് എടുത്തു പറയത്തക്കതാണ്. യേശു തന്‍റെ സ്നാനം മുഖാന്തിരം ലോകത്തിന്‍റെ പാപങ്ങള്‍ തന്‍റെ മേല്‍ സ്വീകരിച്ചതുകൊണ്ട്, ക്രൂശിക്കപ്പെട്ടു മരിച്ചു എന്നും ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുവാന്‍, ഞാന്‍ ക്രിസ്ത്യാനിയായി മാറി ഏകദേശം പത്ത് വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു. മാത്രമല്ല അപ്പോള്‍ ഞാന്‍ വീണ്ടും യേശുവിനെ എന്‍റെ സ്വന്ത രക്ഷകനായി വിശ്വസിച്ച് യഥാര്‍ത്ഥമായി രക്ഷിക്കപ്പെട്ടു. ഞാന്‍ ക്രിസ്ത്യാനിയായി 10 വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ തെറ്റായ വിശ്വാസത്തെ എറിഞ്ഞു കളഞ്ഞ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വ്യക്തമായി അറിഞ്ഞവനായി അതിനെ ശരിയായി വിശ്വസിച്ചു. എന്നാല്‍ മറ്റുള്ളവര്‍ക്കോ ഈ സത്യത്തെ അറിഞ്ഞ് വീണ്ടും വിശ്വസിക്കുവാന്‍ ഇനിയും 20 വര്‍ഷം കൂടെ ആകാം.
ഈ വക ജനങ്ങള്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം ഇതിനെക്കുറിച്ച് അറിഞ്ഞാലും വെള്ളത്തിനാലും ആത്മാവിനാലും അവരെ രക്ഷിക്കുവാന്‍ ദൈവത്തിനു പദ്ധതിയുള്ളതുകൊണ്ട്, യേശു അവരുടെ പാപങ്ങള്‍ക്കു വേണ്ടി സ്നാനമേറ്റ് ക്രൂശിക്കപ്പെട്ടു എന്നത് വിശ്വസിക്കേണം. സത്യത്തെ അറിഞ്ഞിട്ടും അതിനെ വിശ്വസിക്കാത്തതാണ് ദൈവത്തിന്‍റെ മുമ്പില്‍ നാം ചെയ്യുന്ന ഏറ്റവും മോശമായ പാപം. എന്നാല്‍ അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഇപ്പോള്‍ വിശ്വസിക്കണമെങ്കില്‍, അവര്‍ 10 അല്ലെങ്കില്‍ 20 വര്‍ഷങ്ങള്‍ ക്രിസ്ത്യാനിയായ ശേഷം, അങ്ങനെ ചെയ്താല്‍ അതു മോശമായതാണോ? അങ്ങനെയല്ല! ഇതില്‍ യാതൊരുവിധ തെറ്റോ ലജ്ജയോ ഇല്ല. നീല,ധൂമ്രം, ചുവപ്പ്നൂല്‍ എന്നിവയിലൂടെ വെളിപ്പെടുത്തപ്പെട്ട പാപക്ഷമയെ അറിഞ്ഞ് അതിനെ വിശ്വസിച്ചാല്‍ അവര്‍ രക്ഷിക്കപ്പെടും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും മേലുള്ള വിശ്വാസമാണ് കര്‍ത്താവിനെ പ്രസാദിപ്പിക്കുന്നത്. ശ്രേഷ്ഠമായ ഈ രക്ഷയെ നിങ്ങള്‍ വിശ്വസിക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതിന്‍റെ പൂര്‍ണ്ണത നീലയും ചുവപ്പും നൂലുകളിനാല്‍ വന്നതാണ്.
സമാഗമനകൂടാരത്തിന്‍റെ മൂടുശീല വളരെ ശ്രദ്ധയോടെ തയ്യാര്‍ ചെയ്തതാണ്. ചുവപ്പുനിറം പൂശിയ കോലാട്ടിന്‍റെ തോലുകൊണ്ട് നിര്‍മ്മിച്ച മൂടുശീലയുടെ മേലെ, ആട്ടു രോമത്താല്‍ നിര്‍മ്മിച്ച തിരശീല വിരിച്ച്, അതിനുമേലെ തഹശൂതോലുകൊണ്ട് നിര്‍മ്മിച്ച മൂടുശീല വിരിച്ചതു നോക്കുമ്പോള്‍ നാം എല്ലാവരും നരകത്തിലേക്ക് പോകേണ്ടവര്‍ എന്നത്, നമ്മുടെ ദൈവം ഈ ഭൂമിയിലേക്കു വന്ന് സ്നാനമേറ്റ്, നമ്മുടെ പാപങ്ങളെ സ്വീകരിച്ച് ക്രൂശില്‍ തന്‍റെ രക്തം ചിന്തി നമ്മുടെ പാപങ്ങള്‍ക്കുള്ള യാഗമായി വെളിപ്പെടുത്തപ്പെട്ട സത്യത്തെ നമുക്ക് വ്യക്തമായി കാണാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാമെല്ലാവരും വിശ്വസിക്കേണം. നീല, ധൂമ്രം, ചുവപ്പ്നൂലുകളിലൂടെ വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ പ്രവൃത്തികള്‍ മൂലമായി നമ്മുടെ ദൈവം നമ്മെ രക്ഷിച്ചു. സമാഗമനകൂടാരത്തിലെ മൂടുശീലകളില്‍ രക്ഷയെ കുറിച്ചുള്ള രഹസ്യമാണ് അടങ്ങിയിരിക്കുന്നത്.
വേദപുസ്തകത്തെ വെറുതെ പഠിക്കുന്നതല്ല പ്രധാനം. വായിക്കുന്നതു മാത്രമല്ല, അതിനെ വിശ്വസിക്കുന്നതാണ് ദൈവത്തിനു പ്രസാദം. അതായതു നീല,ധൂമ്രം,ചുവപ്പ്നൂലുകളിലൂടെ വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ പ്രവൃത്തികള്‍ മൂലമായി കര്‍ത്താവ് നമ്മെ രക്ഷിക്കുവാന്‍ പദ്ധതി തയ്യാറാക്കി എന്ന് വേദപുസ്തകം പറഞ്ഞാല്‍, നിങ്ങളും ഞാനും അതു നമ്മുടെ ഹൃദയത്തില്‍ സ്വീകരിച്ച് വിശ്വസിക്കേണം. ഇങ്ങനെ മാത്രമേ നമുക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയുള്ളൂ. നമ്മുടെ ഹൃദയത്തില്‍ ദൈവവചനത്തെ നാം കേള്‍ക്കുമെങ്കില്‍, നമ്മുടെ സ്വന്തപാപങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്, ദൈവത്തിന്‍റെ സ്നാനത്തെയും, അവന്‍റെ ക്രൂശിലെ രക്തത്തെയും വിശ്വസിച്ചാല്‍ നമ്മുടെ പാപങ്ങള്‍ക്കുള്ള പാപക്ഷമയെ നാം നിശ്ചയമായും പ്രാപിക്കും. എന്നാല്‍, നമ്മുടെ കര്‍ത്താവ് നല്‍കുന്ന പാപക്ഷമയില്‍ വിശ്വസിക്കാതെ, അവനെ വെറുതെ പുസ്തകത്തിലുള്ള ഒരു വ്യക്തിയായി മാത്രം വിശ്വസിച്ചാല്‍, കുറ്റബോധം ഉള്ള മന:സാക്ഷിയാല്‍ നാം വേദനപ്പെടേണ്ടി വരും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിച്ച് നമ്മുടെ സ്വന്ത പാപങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങളെ നാം തീര്‍ത്തില്ല എങ്കില്‍ ഈ കുറ്റബോധമുള്ള മനസാക്ഷി നമ്മുടെ ഹൃദയത്തെ തിന്നുകളയും. എന്നാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം വിശ്വസിച്ചാല്‍ ഈ കുറ്റബോധമുള്ള മനഃസാക്ഷിയില്‍ നിന്ന് വിടുതല്‍ പ്രാപിക്കാം. കാരണം, പൂര്‍ണ്ണമായ പാപക്ഷമ പ്രാപിക്കുവാന്‍ നമുക്ക് കഴിയുമ്പോള്‍ ആ പാപത്താല്‍ നാം എങ്ങനെ കഷ്ടപ്പെടും? ഇപ്രകാരം നാം വിശ്വസിക്കേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം വിശ്വസിച്ച് നമ്മുടെ എല്ലാ പാപങ്ങളെയും കുറിച്ചുള്ള പ്രശ്നങ്ങള്‍ തീര്‍ക്കേണം. അങ്ങനെ ചെയ്യുവാന്‍ കഴിയാത്തവര്‍ പാപത്തിന്‍റെ പിടിയില്‍ തുടര്‍ന്ന് ജീവിക്കേണ്ടിവരും.
ജീവിതം വളരെ ചെറുതും കഷ്ടങ്ങള്‍ നിറഞ്ഞതുമാണ്. മനുഷ്യര്‍ക്ക് അനുഭവിക്കുവാന്‍ ദൈവം കഷ്ടതകള്‍ കൊടുത്തിട്ടുണ്ട്. നമുക്ക് ദൈവം കഷ്ടങ്ങളെ തരുന്നതെന്തുകൊണ്ട്? പാപത്തിനാല്‍ നാം കഷ്ടപ്പെടുന്നതിലൂടെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ വില നാം അറിയുവാനും അതില്‍ വിശ്വസിക്കുവാനും അങ്ങനെ പാപത്തിന്‍റെ പ്രശ്നം തീര്‍ക്കുവാനും വേണ്ടിയാണ് അവന്‍ അങ്ങനെ ചെയ്യുന്നത്. നിങ്ങള്‍ക്കു ദൈവം കഷ്ടങ്ങള്‍ തന്നതുകൊണ്ട്, മശിഹാ തന്‍റെ സ്നാനത്തിനാലും, ക്രൂശിലെ രക്തത്താലും നിങ്ങളുടെ പാപങ്ങളെ കഴുകിയെന്നത് നിങ്ങള്‍ ഹൃദയത്തില്‍ വിശ്വസിച്ചു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കാത്തത് വളരെ മഠയത്തരമായ പ്രവൃത്തിയാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്ന വിശ്വാസത്തിന്‍ മൂലം മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ പൂര്‍ണ്ണമായി കഴുകപ്പെട്ടു.
ഈ യഥാര്‍ത്ഥ സുവിശേഷത്തെ വിശ്വസിച്ച് നമ്മുടെ പാപപ്രശ്നങ്ങളെ തീര്‍ക്കുവാന്‍ ദൈവം നമ്മോട് പറയുന്നു. അതുകൊണ്ട് സത്യദൈവമായ യേശുവിനെ നം വിശ്വസിക്കേണം. നിങ്ങളും കൂടി യേശുവിനെ നിങ്ങളുടെ സ്വന്തരക്ഷകനായി നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കേണം. ദൈവത്തിന്‍റെ മുമ്പില്‍ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിച്ച് അതുമുഖാന്തിരം രക്ഷിക്കപ്പെടേണം. രക്ഷകനായ യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ ക്രൂശിലെ രക്തത്തെയും നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുമ്പോള്‍, നിങ്ങളുടെ പാപങ്ങള്‍ എല്ലാം നിവൃത്തിയായിത്തീരും. യേശുവിന്‍റെ സ്നാനത്തെയും അവന്‍റെ ക്രൂശിലെ രക്തത്തെയും സത്യമായി വിശ്വസിക്കുമ്പോഴാണ് നാം എല്ലാവരും പാപത്തില്‍ നിന്നും രക്ഷിക്കപ്പെടുന്നത്.
മൂടുശീലകളുടെ ക്രമം നമ്മുടെ രക്ഷയുടെ ക്രമവുമായി തികച്ചും യോജിച്ചിരിക്കുന്നു
നമ്മുടെ രക്ഷയുടെ ക്രമം വരുമ്പോള്‍, നാം ഈ ലോകത്തില്‍ ജനിച്ച നിമിഷം മുതലേ നശിച്ചുപോകുന്ന മൃഗമായ തഹശുപോലെ നാമെല്ലാവരും പാപം നിറഞ്ഞവരായിരുന്നു എന്നും വാസ്തവമായി നാം ഒന്നാമത് അംഗീകരിക്കേണം. മാത്രമല്ല നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി നാം നിശ്ചയമായി മരിച്ചു നരകത്തിലേക്ക് തള്ളപ്പെടേണ്ടവരായിരുന്നു എന്നും നാം വിശ്വസിക്കേണം. അതിനു മേലെ നാം നമ്മുടെ പാപങ്ങളില്‍ നിന്ന് വിടുതല്‍ പ്രാപിക്കണമെങ്കില്‍ നമുക്കൊരു യാഗബലി ആവശ്യമാണെന്നതും ഇതിനു വേണ്ടി മശിഹാ വന്ന് തന്‍റെ സ്നാനം മുഖാന്തിരം നമ്മുടെ പാപങ്ങളെ ചുമന്നുവെന്നും നാം വിശ്വസിക്കേണം. നമ്മുടെ രക്ഷിതാവ് ഒരു മനുഷ്യനല്ലെന്നും അവന്‍ മാത്രം കര്‍ത്താവ് എന്നും നാം വിശ്വസിക്കേണം. മാത്രമല്ല രക്ഷകനായ യേശു തന്‍റെ സ്നാനത്തിനാലും ക്രൂശിനാലും നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു എന്നതും നാം വിശ്വസിക്കേണം.
ഇതു യോജിച്ചതായില്ലെങ്കില്‍ സമാഗമനകൂടാരത്തിന്‍റെ മേലെ രണ്ടു മൂടുശീലകളെ മാത്രം കര്‍ത്താവ് വയ്ക്കുമായിരുന്നു. യേശുവിന്‍റെ സ്നാനത്തെ വിട്ടുകളഞ്ഞിട്ട് രക്ഷയെ പ്രാപിക്കണമെങ്കില്‍, സമാഗമനകൂടാരത്തില്‍ മൂടുശീലയെ നാലു വ്യത്യസ്ത ശീലകളായി ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അതിനെ ദൈവം തഹശുതോലുകൊണ്ടും കോലാട്ടുകൊറ്റന്‍റെ തോലുകൊണ്ടും മാത്രം ഉണ്ടാക്കാമായിരുന്നു. എന്നാല്‍ ഈ രണ്ടു മൂടുശീലകള്‍ മാത്രമാണോ ഉപയോഗിച്ചത്? ഇല്ല! സമാഗമനകൂടാരം നാലു മൂടുശീലകൊണ്ട് മൂടേണ്ടതായിരുന്നു. നീല, ധൂമ്രം, ചുവപ്പുനൂലുകളാലും, പിരിച്ച പഞ്ഞിനൂലും കൊണ്ടുണ്ടാക്കിയ തിരശീല, കോലാട്ടുതോലിനാല്‍ നിര്‍മിച്ച വേറൊരു തിരശീല, അതിനു പിന്നില്‍ ആട്ടുകൊറ്റന്‍റെ തോലുകൊണ്ട് നിര്‍മിച്ച വേറൊരു തിരശീല; അവസാനമായി തഹശുതോലുകൊണ്ട് നിര്‍മിച്ച മൂടുശീല.
നാം സത്യത്തെ ഉള്ളതു പോലെ വിശ്വസിക്കേണം- അതായത് സ്നാനമേറ്റതു മുഖാന്തിരം യേശു നമ്മുടെ എല്ലാ പാപങ്ങളെയും സ്വീകരിച്ച്, കൂശില്‍ മരിച്ച്, നമ്മുടെ വൃത്തികെട്ട, പരിതാപമായ, പാപങ്ങള്‍ക്കു വേണ്ടി നരകത്തിലേക്ക് പോകേണ്ട ആത്മാക്കളെ രക്ഷിച്ച് കര്‍ത്താവിന്‍റെ സ്വന്തമക്കളാക്കി. ഇതാണ് സമാഗമനകൂടാരത്തിലെ മൂടു ശീലകളില്‍ മറഞ്ഞിരിക്കുന്ന രഹസ്യം. മാത്രമല്ല ഈ നാലു മൂടുശീലകളും സമാഗമനകൂടാരത്തില്‍ എപ്രകാരം യോജിച്ചിരിക്കുന്നുവോ, അതു നമ്മുടെ രക്ഷയ്ക്കുള്ള പടികളല്ലാതെ വേറെയൊന്നുമല്ല.
സമാഗമന കൂടാരത്തിന്‍റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂടുശീലകളെ ഒന്നു ചേര്‍ത്ത് ഇണക്കുവാന്‍ പൊന്നുകൊണ്ടും താമ്രം കൊണ്ടുമുള്ള കൊളുത്തുകള്‍ ആവശ്യമായിരുന്നു. ഓരോ മൂടുശീലകളും ഉണ്ടാക്കിയ രണ്ടു തിരശീലകളുടെ വക്കുകളില്‍ നീലനിറത്തിലുള്ള കണ്ണികള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ യേശുവിന്‍റെ രക്തത്തെ മാത്രം വിശ്വസിക്കുന്നവര്‍ക്ക് നീലനിറത്തിലുള്ള കൊളുത്തുകളാല്‍ ഇണയ്ക്കപ്പെട്ട പൊന്ന് താമ്രകൊളുത്തുകള്‍ ഇവിടെ ഇണയ്ക്കപ്പെട്ടു എന്ന് മനസിലാക്കുവാന്‍ സാധ്യമല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ഈ നാലു മൂടുശീലകളിലും ഉള്ള സത്യത്തെ അറിഞ്ഞു വിശ്വസിക്കാന്‍ കഴിയുകയുള്ളൂ.
നീല നിറ കൊളുത്തുകള്‍ യേശു യോര്‍ദ്ദാന്‍ നദിയില്‍ എടുത്ത സ്നാനത്തെ കാണിക്കുന്നു. എന്നാല്‍ ലോകത്തിന്‍റെ പാപത്തെ തന്‍റെ മേല്‍ ഏറ്റെടുത്ത ക്രൂശിലെ രക്തത്തെമാത്രം ജനങ്ങള്‍ വിശ്വസിക്കാന്‍ കാരണമെന്ത്? ദൈവത്തിന്‍റെ വചനത്തെ ഉള്ളതുപോലെ വിശ്വസിക്കാത്തതാണ് അതിനുള്ള കാരണം. യേശുവിനെ നാം വിശ്വസിക്കുന്നതായി പറയുമ്പോള്‍, ദൈവത്തിന്‍റെ വചനത്തോടു ഒന്നും കൂട്ടിയോ, ഒന്നും കുറച്ചോ വിശ്വസിക്കരുത്. “ഉവ്വ്” എന്നതോടെ ദൈവവചനത്തെ അങ്ങനെ തന്നെ നാം വിശ്വസിക്കേണം.
യേശുവിനെ വിശ്വസിക്കുന്നു എന്നു പറയുന്ന ജനങ്ങളില്‍ അനേകര്‍ അവന്‍ ക്രൂശില്‍ ചിന്തിയ രക്തത്തെ മാത്രം വിശ്വസിക്കുന്നു. യേശു എടുത്ത സ്നാനത്തെ അങ്ങനെതന്നെ വിട്ടുകളയുന്നു. അതുകൊണ്ടാണ് സമാഗമനകൂടാരത്തിലെ മൂടുശീലയില്‍ വെളിപ്പെടുത്തപ്പെട്ട രഹസ്യത്തെ അനേകം ക്രിസ്ത്യാനികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത്. ഇതിനാലാണ് മശിഹാ പൂര്‍ണ്ണമായി നിറവേറ്റിയ യഥാര്‍ത്ഥ പാപമോചനത്തെ ഇന്നത്തെ ക്രിസ്ത്യാനികളാല്‍ വിശ്വസിക്കാന്‍ കഴിയാതിരിക്കുന്നത്. അവര്‍ യേശുവിനെ ലോകത്തിലെ മതങ്ങളില്‍ ഒന്നിനെ സ്ഥാപിച്ചവന്‍ എന്ന നിലയില്‍ വിശ്വസിക്കുന്നു. മാത്രമല്ല, അനേകം ക്രിസ്ത്യാനികള്‍ തെറ്റായ വഴിയില്‍ നടക്കുന്നു. അവര്‍ ഓരോ ദിവസവും പാപം ചെയ്യുന്നു. എന്നാലും ഓരോ ദിവസവും അനുതാപ പ്രാര്‍ത്ഥന നടത്തിയാല്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയും എന്ന് പറയുന്നു. ലോകത്തിലെ മറ്റ് ജനങ്ങള്‍ ക്രിസ്ത്യാനികളെ എന്തുകൊണ്ട് തള്ളിപ്പറയുന്നു എന്നത് ഇതു വിവരിക്കുന്നു.
“ഇപ്രകാരമുള്ള വിശ്വാസത്താല്‍ നിങ്ങളുടെ പാപ പ്രശ്നങ്ങളെ എങ്ങനെ തീര്‍ക്കാന്‍ കഴിയും”? എന്ന് ക്രിസ്ത്യാനികളോട് നാം ചോദിച്ചാല്‍ അവരില്‍ അനേകര്‍, “യേശുവിന്‍റെ ക്രൂശിലെ രക്തത്തെ വിശ്വസിച്ച് ഓരോ ദിവസവും നടത്തുന്ന അനുതാപപ്രാര്‍ത്ഥനയിലൂടെ അതു തീര്‍ക്കാന്‍ കഴിയും” എന്ന് പറയുന്നു. വീണ്ടും അവരോട് “നിങ്ങളുടെ ഹൃദയത്തിലെ പാപങ്ങളെ അതു നിശ്ചയമായും തീര്‍ത്തുതന്നോ”? എന്നു ചോദിച്ചാല്‍ പറയുന്നത്, “എന്‍റെ ഹൃദയത്തില്‍ ഇനിയും പാപമുണ്ട്” എന്നായിരിക്കും. തന്‍റെ ഹൃദയത്തില്‍ ഇനിയും പാപമുള്ള മനുഷ്യര്‍ ദൈവജനം അല്ല. അവര്‍ യേശുക്രിസ്തുവിനു പുറത്തുള്ളവരാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വേഗത്തില്‍ വിശ്വസിച്ച് അവര്‍ ക്രിസ്തുവിങ്കലേക്ക് വരേണം.
നമ്മുടെ ദൈവം ഏതുരീതിയില്‍ നമ്മുടെ സകല പാപങ്ങളെയും കഴുകി എന്നത്, അങ്ങനെ തന്നെ വ്യക്തമായി മനസിലാക്കേണം. യോഹന്നാനില്‍ നിന്ന് യേശു എടുത്ത സ്നാനം മൂലം ലോകത്തിന്‍റെ സകല പാപങ്ങളെയും ചുമന്ന് ക്രൂശില്‍ പോയി അവിടെ തന്‍റെ രക്തത്തെ ചിന്തിയതിലൂടെ നമ്മുടെ ദൈവം സകല പാപങ്ങളെയും കഴുകി. ദൈവത്തിന്‍റെ സന്നിധാനത്തില്‍ നാം പ്രവേശിക്കണമെങ്കില്‍ നീല, ധൂമ്രം, ചുവപ്പുനൂലുകളാല്‍ നെയ്യപ്പെട്ട തന്‍റെ രക്ഷയെ വിശ്വസിക്കുന്നവരായി പ്രവേശിക്കണം. ഒരാള്‍ എത്ര തീവ്രമായി ദൈവത്തെ വിശ്വസിച്ചിരുന്നാലും പൂര്‍ണ്ണസമയവും അവന്‍/അവള്‍ തെറ്റായി മനസിലാക്കി, തെറ്റായി വിശ്വസിക്കുവാന്‍ ഉള്ള അവസരം ധാരാളം ഉണ്ടാകും. നാം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ നീല, ധൂമ്രം, ചുവപ്പുനൂലുകളാല്‍ നിറവേറ്റപ്പെട്ട രക്ഷയെ നാം വിശ്വസിക്കേണം. ഇതിലൂടെ മശിഹാ നമ്മുടെ സകല പാപങ്ങളെയും കഴുകി, ഇതു സത്യമായി വിശ്വസിക്കേണം.
ദൈവത്തിന്‍റെ മുമ്പില്‍ നമ്മുടെ വിശ്വാസം തെറ്റാണെങ്കില്‍ എത്ര പ്രാവശ്യമായാലും ശരി, അതിനെ ശരിയാക്കി വിശ്വസിക്കേണം. ദൈവം നമ്മുടെ പാപങ്ങളെ സ്നാനത്തിലൂടെ കഴുകി എന്നത് സത്യമായി, രക്ഷയ്ക്കായി നാം വിശ്വസിക്കേണം. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ ദൈവം നമ്മുടെ എല്ലാ പാപങ്ങളെയും ഒരിക്കലായി ചുമന്നു എന്നും, ക്രൂശിലെ രക്തം മൂലമായി നമ്മുടെ പാപങ്ങള്‍ക്കുള്ള എല്ലാ ശിക്ഷാവിധിയും ചുമന്നു എന്നും നാം വിശ്വസിക്കേണം.
സമാഗമന കൂടാരത്തിലെ നീല, ധൂമ്രം, ചുവപ്പുനൂലുകളാല്‍ വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ ശ്രുശ്രൂഷയിലുള്ള യഥാര്‍ത്ഥ വിശ്വാസത്തിനാല്‍ മശിഹായെ നമുക്ക് കാണാന്‍ കഴിയും. സമാഗമനകൂടാരത്തിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തോട് വളരെ വ്യക്തമായി നമുക്ക് പറ്റിചേരാന്‍ കഴിയും. മാത്രമല്ല, നീല, ധൂമ്രം, ചുവപ്പുനൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും വെളിപ്പെടുത്തപ്പെട്ട സത്യത്തില്‍ അതിന്‍റെ വിശ്വാസം കാണപ്പെടുന്നതും അറിയാന്‍ കഴിയും. നീല, ധൂമ്രം, ചുവപ്പുനൂലുകളാല്‍ ഉണ്ടായ സത്യത്തെ ഹൃദയത്തില്‍ വിശ്വസിക്കുന്നത് നമ്മുടെ മുമ്പിലുള്ളതില്‍ വളരെ ആവശ്യമായ ഒന്നാണ്.
നീല, ധൂമ്രം, ചുവപ്പുനൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും വെളിപ്പെടുത്തപ്പെട്ട സമാഗമനകൂടാരത്തിലുള്ള സത്യത്തെ അറിഞ്ഞ് അതിനെ നാം പഠിച്ചുകൊണ്ടിരിക്കുന്നു. നീല, ധൂമ്രം, ചുവപ്പുനൂലുകളാല്‍ വെളിപ്പെടുത്തപ്പെട്ട അവന്‍റെ ശുശ്രൂഷകള്‍ മൂലം നമ്മുടെ സകല പാപങ്ങളെയും ആദ്യമേ നിവൃത്തിയാക്കി മശിഹാ നമുക്കുവേണ്ടികാത്തുകൊണ്ടിരിക്കുന്നു.
നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഈ സത്യത്തെ വിശ്വസിക്കുവാന്‍ ദൈവം ബുദ്ധി ഉപദേശിക്കുന്നു. നിങ്ങളുടെ ഹൃദയത്തില്‍ ഇനിയും പാപമുണ്ടോ? അങ്ങനെ ആണെങ്കില്‍ നിങ്ങളുടെ ഹൃദയം എത്ര അധികം ഇരുണ്ടതും, പാപത്തിനാല്‍ അഴുക്കായും ഇരിക്കുന്നു എന്നത് വ്യക്തമായി അറിഞ്ഞുകൊണ്ട് അതിനെ ഏറ്റുപറഞ്ഞ്, നീല, ധൂമ്രം, ചുവപ്പുനൂലുകളിലൂടെ വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിച്ച് നിങ്ങളുടെ സകല പാപങ്ങള്‍ക്കുമുള്ള പാപക്ഷമയെ നിങ്ങള്‍ പ്രാപിക്കേണം. യേശു നിങ്ങളുടെ സകല പാപങ്ങളെയും നിവൃത്തിചെയ്തു എന്ന് നിങ്ങള്‍ വാസ്തവമായി വിശ്വസിക്കുമ്പോള്‍, നിങ്ങളുടെ ഹൃദയത്തില്‍ കാണപ്പെടുന്ന സകല പാപങ്ങളെയും അവന്‍റെ മേല്‍ ചുമത്തി പൂര്‍ണ്ണമായ പാപക്ഷമ പ്രാപിക്കാം.
ദൈവം നമുക്കുവേണ്ടി പദ്ധതിയിട്ട നീല, ധൂമ്രം, ചുവപ്പ് പിരിച്ച പഞ്ഞിനൂല്‍ എന്നിവയുടെ പാപക്ഷമയെ നാം എല്ലാവരും നമ്മുടെ ഹൃദയത്താല്‍ വിശ്വസിക്കേണം. നീല, ധൂമ്രം, ചുവപ്പുനൂലുകളിലൂടെ യേശുവിന്‍റെ അതിശയിപ്പിക്കുന്ന ശുശ്രൂഷകളെ ഉള്ളടക്കിയുള്ള സുവിശേഷത്തെ ദൈവം നമുക്ക് നല്‍കിയിരിക്കുന്നു. ഇതുമൂലം പാപക്ഷമ പ്രാപിക്കുവാന്‍ നമ്മെ ഒരുക്കി അവന്‍റെ സ്വന്തമക്കളാക്കി അധികാരത്തെയും ശക്തിയെയും നല്‍കി. നീല, ധൂമ്രം, ചുവപ്പുനൂലുകളിലൂടെ വെളിപ്പെടുത്തപ്പെട്ട, നമുക്ക് നല്‍കപ്പെട്ട രക്ഷയുടെ പ്രവൃത്തികളെയും വിശ്വസിച്ച് നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കപ്പെടുവാനും ദൈവം നമ്മെ കഴിവുള്ളവരാക്കി.
നീല, ധൂമ്രം, ചുവപ്പു നൂലുകളാലും പിരിച്ച പഞ്ഞി നൂലിനാലും വെളിപ്പെടുത്തപ്പെട്ട സത്യത്തെ വിശ്വസിച്ച് രക്ഷിക്കപ്പെടുവാന്‍ ഹേതുവാക്കിയ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. ഈ സത്യത്തെ വിശ്വസിച്ചതു കൊണ്ട് നമ്മുടെ സകല പാപങ്ങളെയും നിവൃത്തി ചെയ്തു വിശ്വാസത്തിനാല്‍ നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാം. ഹല്ലേലൂയാ!