• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-25] ദൈവം തന്‍റെ കൃപ പകര്‍ന്ന സ്ഥാനമാണ് സുഗന്ധ ധൂപ വര്‍ഗ്ഗ പീഠം (പുറപ്പാട് 30:1-10)

(പുറപ്പാട് 30:1-10)
“ധൂപം കാട്ടുവാന്‍ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരം കൊണ്ട് അത് ഉണ്ടാക്കേണം. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടുമുഴം ഉയരവും ആയിരിക്കേണം. അതിന്‍റെ കൊമ്പുകള്‍ അതില്‍ നിന്നു തന്നെ ആയിരിക്കേണം. അതിന്‍റെ മേല്‍പലകയും ചുറ്റും അതിന്‍റെ പാര്‍ശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതുമുഴുവനും തങ്കം കൊണ്ടു പൊതിയേണം. അതിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. ചുമക്കേണ്ടതിനു തണ്ടുചെലുത്തുവാന്‍ അതിന്‍റെ വക്കിനു കീഴെ ഇരുപുറത്തും ഈ രണ്ടു പൊന്‍വളയവും ഉണ്ടാക്കേണം. അതിന്‍റെ രണ്ടുപാര്‍ശ്വത്തിലും അവയെ ഉണ്ടാക്കേണം. തണ്ടുകള്‍ ഖദിരമരം കൊണ്ടുണ്ടാക്കി പൊന്നു പൊതിയേണം. സാക്ഷ്യപ്പെട്ടകത്തിന്‍റെ മുമ്പിലും ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിډീതെയുള്ള കൃപാസനത്തിന്‍റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്കു മുമ്പാകെ അതു വയ്ക്കേണം. അഹരോന്‍ അതിന്മേല്‍ സുഗന്ധധൂപം കാട്ടേണം; അവന്‍ ദിനം പ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോള്‍ അങ്ങനെ ധൂപം കാട്ടേണം. അഹരോന്‍ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറ തലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം. നിങ്ങള്‍ അതിന്മേല്‍ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അര്‍പ്പിക്കരുത്. അതിന്മേല്‍ പാനീയയാഗം ഒഴിക്കയുമരുത്. സംവത്സരത്തില്‍ ഒരിക്കല്‍ അഹരോന്‍ അതിന്‍റെ കൊമ്പുകള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്‍റെ രക്തം കൊണ്ട് അവന്‍ തലമുറ തലമുറയായി വര്‍ഷാന്തര പ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം”.
 

ദൈവത്തിന്‍റെ ഭവനമായ പരിശുദ്ധസ്ഥലത്തിനകത്തേക്ക് പ്രവേശിക്കുക യാണെങ്കില്‍ നാം ആദ്യം നിലവിളക്കും, കാഴ്ചയപ്പത്തിന്‍റെ മേശയും സുഗന്ധധൂപ വര്‍ഗ്ഗ പീഠവും കാണും. കൃപാസനം സ്ഥാപിച്ചിരിക്കുന്ന അതിവിശുദ്ധ സ്ഥലത്തിന്‍റെ പ്രവേശന വാതിവിനു മുന്‍പായാണ് സുഗന്ധധൂപ വര്‍ഗ്ഗ പീഠം വച്ചിട്ടുള്ളത്. അതിനുശേഷം നിലവിളക്കും കാഴ്ചയപ്പത്തിന്‍റെ മേശയും. ഈ സുഗന്ധധൂപ വര്‍ഗ്ഗപീഠത്തിന്‍റെ നീളവും വീതിയും ഓരോ മുഴം വീതമായിരുന്നു. എന്നാല്‍ അതിന്‍റെ ഉയരം രണ്ടുമുഴവും. ബൈബിളില്‍ ഒരു മുഴം എന്നത് ഏകദേശം ഇന്നത്തെ അളവായ 45-50 സെ.മീ ആണ്. അതുകൊണ്ട് ഏകദേശം 50 സെ.മീ നീളവും വീതിയും 100 സെ.മീ ഉയരവുമുള്ള ഒരു ചെറിയ സമചതുരമാണ് സുഗന്ധധൂപ വര്‍ഗ്ഗപീഠം. ഹോമയാഗപീഠത്തിനുള്ളതുപോലെ സുഗന്ധധൂപ വര്‍ഗ്ഗ പീഠത്തിനും അതിന്‍റെ നാലുമേല്‍ പാര്‍ശ്വങ്ങളിലും കൊമ്പുകള്‍ ഉണ്ട്. ഖദിരമരം കൊണ്ടുണ്ടാക്കിയ സുഗന്ധധൂപ വര്‍ഗ്ഗപീഠം മുഴുവനായും തങ്കം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.
 

തിരുനിവാസത്തിനകത്തെ സുഗന്ധധൂപ വര്‍ഗ്ഗപീഠത്തിന് നാലു കൊമ്പുകള്‍ ഉണ്ട്

വര്‍ഷത്തില്‍ ഒരിക്കലുള്ള പാപപരിഹാരദിവസം മഹാപുരോഹിതന്‍ യാഗം കഴിക്കുമ്പോള്‍, യിസ്രായേല്‍ ജനങ്ങളുടെ ഒരു വര്‍ഷത്തെ പാപം വഹിക്കുന്ന യാഗമൃഗത്തിന്‍റെ രക്തം സമാഗമനകൂടാര പ്രാകാരത്തില്‍ സ്ഥിതി ചെയ്യുന്ന ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ ഒഴിക്കുമായിരുന്നു. അതേ രീതിയില്‍ തന്നെ, മഹാപുരോഹിതന്‍ ഈ രക്തം സുഗന്ധധൂപ വര്‍ഗ്ഗപീഠത്തിന്‍റെ കൊമ്പുകളിലും ഒഴിക്കും. ഈ രക്തത്തെ ദൈവത്തിന് യാഗമായി നല്‍കുമ്പോള്‍ തന്നെ, ദൈവത്തില്‍ നിന്നും യിസ്രായേല്‍ ജനത്തെ തടയുന്ന പാപങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കുമായിരുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ പാപമോചനം നാമെല്ലാവരും പ്രാപിക്കുന്നു. പുതിയനിയമത്തിന്‍റെ വര്‍ത്തമാന കാലഘട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവസാന്നിദ്ധ്യത്തിലേയ്ക്ക് കടന്നുവരുമ്പോഴുള്ള സകല തടസ്സങ്ങളെയും മാറ്റുവാന്‍ നമ്മുടെ ഈ വിശ്വാസം നമ്മെ സഹായിക്കുന്നു. ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ നീതിമാന്മാര്‍ പോലും പാപം ചെയ്യുന്നു. എന്നാല്‍, പഴയനിയമത്തിലെ യാഗവ്യവസ്ഥയുടെ നിഴലായി യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തംചിന്തലിലും നാം വിശ്വസിക്കുന്നതുകൊണ്ട് നമുക്ക് ദൈവമുമ്പാകെ വരുവാനും ധൈര്യത്തോടെ അവനോട് പ്രാര്‍ത്ഥിക്കുവാനും കഴിയും.
ഈ ലോകത്തില്‍ തങ്ങള്‍ ചെയ്യുന്ന പാപങ്ങള്‍ കാരണം ദൈവമുമ്പാകെ വരുവാന്‍ നീതിമാന്മാര്‍ പോലും ശങ്കിച്ചു നില്‍ക്കുന്നു, എന്നാല്‍ അതേ സമയം തന്നെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ദൈവമുമ്പാകെ ധൈര്യത്തോടെ കടന്നുവരുവാന്‍ അവര്‍ക്കു കഴിയും. യേശു ക്രിസ്തുവിന്‍റെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍, നമ്മുടെ ശരീരങ്ങളും മനസ്സും ദുര്‍ബലമാണെങ്കില്‍ പോലും നമുക്ക് ധൈര്യത്തോടെ ദൈവമുമ്പാകെ കടന്നുവരുവാന്‍ കഴിയും. അത് എന്തുകൊണ്ടെന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ നാം നീതിമാന്മാരായി മാറിയതുകൊണ്ടും സമാഗമനകൂടാര വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട രക്ഷയുടെ സത്യത്തിലൂടെ നമ്മുടെ സകലലംഘനങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ ഒരിക്കലായും എന്നേക്കുമായും വിടുവിച്ചതുകൊണ്ടുമാണ്. അതുകൊണ്ട് നാം എപ്പോഴും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ധ്യാനിച്ചുകൊണ്ടിരിക്കണം. യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെയും ക്രൂശില്‍ അവന്‍ ചൊരിഞ്ഞ രക്തത്തിലൂടെയും യേശു നമ്മുടെ പൂര്‍ണരക്ഷ ഒരിക്കലായും എന്നേക്കുമായും പൂര്‍ത്തീകരിച്ചു. ഈ രക്ഷയില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മില്‍ വിശ്വാസത്തില്‍ അടിസ്ഥാനപരമായി വിഭിന്നവുമാണ്. നീതിമാന്മാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നു. യേശു തങ്ങളുടെ പാപങ്ങളെ ഒരിക്കലായും എന്നേക്കുമായും അവന്‍റെ സ്നാനത്തിലൂടെയും അവര്‍ക്കു വേണ്ടി ചൊരിഞ്ഞ രക്തത്തിലൂടെയും സ്വീകരിച്ചു എന്ന് അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണ് ഒരു ശങ്കയും കൂടാതെ അവര്‍ക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നത്. അതുകൊണ്ട് യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ തങ്ങളുടെ സകലപാപങ്ങളും യേശു ചുമന്നു എന്നും ക്രൂശില്‍ തന്‍റെ രക്തം ചൊരിഞ്ഞതിലൂടെ തങ്ങളുടെ സകലപാപങ്ങള്‍ക്കു വേണ്ടി അവന്‍ ന്യായംവിധിക്കപ്പെട്ടു എന്നും എല്ലാവരും വിശ്വസിക്കണം. അപ്പോള്‍ മാത്രമേ ദൈവത്തിന്‍റെ മുമ്പില്‍ ഒരുവന് വിശ്വാസത്തിന്‍റെ പുരോഹിതനാകാനും തനിക്കു വേണ്ടിയും മറ്റുള്ള പാപികള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാനും കഴിയുകയുള്ളൂ. ഈ ലോകത്തിലെ സകലപാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചു എന്നു വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസം. ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്. 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ സമാഗമനകൂടാര വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെട്ട രക്ഷയുടെ സത്യത്തെ നമുക്കെല്ലാവര്‍ക്കും കണ്ടെത്താന്‍ കഴിയും. അവന്‍ നിങ്ങളുടെ സകലപാപങ്ങളും ചുമന്നു ക്രൂശില്‍ നിങ്ങളുടെ സകലപാപങ്ങള്‍ക്കും വേണ്ടി ശിക്ഷ അനുഭവിച്ചു എന്ന യേശുക്രിസ്തുവിന്‍റെ നീതിയാണ് നിങ്ങളുടെ രക്ഷ എന്ന് വിശ്വസിക്കാന്‍ അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു. അപ്പോള്‍ നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും നിങ്ങള്‍ എന്നേക്കുമായി മോചിതരാകും. ദൈവത്തിന്‍റെ ഉടമ്പടിയുടെ സുവിശേഷത്തിലുള്ള വിശ്വാസത്താലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താലും മാത്രമേ നിങ്ങള്‍ക്ക് പാപമോചനം പ്രാപിക്കാനും നീതിയുള്ള വിശുദ്ധനായിതീരുവാനും, യഥാര്‍ത്ഥ വിശ്വാസമുണ്ടെന്നുള്ള ദൈവത്തില്‍ നിന്നുള്ള അംഗീകാരം നേടുവാനും കഴിയുകയുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷയില്‍ എത്തിച്ചേര്‍ന്നാല്‍ നിങ്ങളാദ്യം ചെയ്യുന്ന കാര്യം ദൈവത്തിനോട് അവന്‍റെ രക്ഷയുടെ പ്രവൃത്തിക്കായി പ്രാര്‍ത്ഥിക്കുന്നതായിരിക്കും; അതായത്, ലോകം മുഴുവനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വ്യാപിപ്പിക്കുന്നതിനുവേണ്ടി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നീതിമാന്മാരായ വിശ്വാസികള്‍ ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്‍റെ പരിശുദ്ധസ്ഥലത്തെ നിലവിളക്കായ ദൈവസഭയിലൂടെ ഈ ലോകത്തില്‍ സുവിശേഷത്തിന്‍റെ ശോഭയേറിയ ദീപങ്ങളായി ശോഭിക്കാന്‍ കഴിയും. ദൈവസഭയുടെ ശുശ്രൂഷകളെ കൈ താങ്ങാനും ലോകം മുഴുവനും സുവിശേഷത്തെ പൂര്‍ണശോഭയിലേക്ക് കൊണ്ടുവരുവാനും നമുക്ക് എല്ലാറ്റിലും അത്യാവശ്യം വിശ്വാസമാണ്. ലോകം മുഴുവനുമുള്ള ദൈവത്തിന്‍റെ ശുശ്രൂഷകരാല്‍ പ്രസംഗിക്കപ്പെട്ട ദൈവവചനം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ പാപമോചനം പ്രാപിക്കുവാനും വിശ്വാസത്തില്‍ വളരുവാനും കഴിയും.
നിങ്ങളുടെ രക്ഷകനായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അടിസ്ഥാനപ്പെട്ട തായിരിക്കണം. നീതിമാനായ വിശുദ്ധന്‍ എന്ന നിലയില്‍, നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടതുകൊണ്ട് നിങ്ങള്‍ സുഗന്ധ ധൂപവര്‍ഗപീഠത്തിനു മുന്നില്‍ വരികയും വിശുദ്ധസ്ഥലത്തെ കൃപാസനത്തിനു മുന്‍പായി നില്‍ക്കുകയും വേണം. എന്തുകൊണ്ടാണ് ഇത് ഇത്രയും ആവശ്യമായിരിക്കുന്നത്? ദൈവത്തിന്‍റെ കൃപ തുടര്‍ച്ചയായി നിങ്ങള്‍ക്ക് ആവശ്യമുള്ളതുകൊണ്ടാണിത്. ദൈവത്തിന് പ്രാര്‍ത്ഥനകള്‍ നാം അര്‍പ്പിക്കുന്ന സ്ഥലമാണ് സുഗന്ധധൂപ വര്‍ഗപീഠം, സുഗന്ധധൂപ വര്‍ഗം ഇവിടെ സൂചിപ്പിക്കുന്നത് വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളെയാണ് (വെളിപ്പാട് 5:8). നാം എപ്പോഴൊക്കെയാണോ സുഗന്ധധൂപ വര്‍ഗപീഠത്തില്‍ വന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് അപ്പോഴെല്ലാം നാം ദൈവകൃപ ധരിക്കുന്നു. വിശുദ്ധസ്ഥലത്തെ സുഗന്ധധൂപ വര്‍ഗപീഠം നമുക്കു കാണിച്ചു തരുന്നത് വിശ്വാസത്താല്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് ദൈവകൃപ കണ്ടെത്തുന്നതിനുള്ള വഴിയാണ് എന്നതിനെയാണ്. അതുകൊണ്ട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസികളായ നാം സുഗന്ധധൂപ വര്‍ഗപീഠത്തിനു മുമ്പില്‍ തുടര്‍ച്ചയായി കടന്നുവരേണ്ടതും വിശ്വാസത്താല്‍ ദൈവത്തോട് തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കേണ്ടതുമാണ്, അപ്രകാരം ഓരോ നിമിഷവും ദൈവകൃപ ധരിക്കുവാന്‍ നമുക്കു കഴിയും. 
 

നാം ദൈവത്തോട് അവന്‍റെ സഹായം ചോദിക്കുന്ന സ്ഥലമാണ് സുഗന്ധധൂപ വര്‍ഗപീഠം

വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് നാം പാപമോചനം പ്രാപിച്ചാലും നമ്മുടെ ജീവിതാവസാനം വരെയും നമുക്ക് ദൈവത്തിന്‍റെ സഹായം ആവശ്യമാണ്. ദൈവസഭയുമായി നാം ഐക്യപ്പെടുവാനും ഈ ലോകത്തിന്‍റെ വെളിച്ചമായി ആത്മീയഫലങ്ങളെ ധരിക്കുവാനും ദൈവത്തിന്‍റെ കൃപ നമുക്ക് എപ്പോഴും അനിവാര്യമാണ്. അതുകൊണ്ട് ദൈവത്തിനോട് ഇടവിടാതെ നാമെല്ലാവരും പ്രാര്‍ത്ഥിക്കേണ്ടത് വളരെ പ്രാധാന്യമാണ്. അവനോട് ചോദിക്കണം, “കര്‍ത്താവേ, എന്നെ ദയവായി സഹായിക്കണമേ, നേരായി എന്നെ വഴി നടത്തണമേ, എനിക്ക് വിശ്വാസത്തെ തരേണമേ. ശാരീരികമായും ആത്മീയമായും എന്നെ ശക്തീകരിക്കണമേ. ഒരിക്കലും ഉലഞ്ഞു പോകാത വണ്ണം എന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. ലോകത്തെ അനുഗമിക്കാനുള്ള എന്‍റെ ഹൃദയത്തിന്‍റെ ആഗ്രഹങ്ങളെ വെട്ടിമാറ്റണമേ, ദൈവഹിതമല്ലാത്ത എന്‍റെ എല്ലാ ആഗ്രഹങ്ങളും മാറ്റണമേ." സുഗന്ധധൂപ വര്‍ഗ്ഗപീഠത്തില്‍ വന്ന്, അതിന്‍റെ മുമ്പാകെ മുട്ടുകുത്തി, എല്ലാവസ്തുക്കളിലും അവന്‍റെ കൃപയെ നാം കണ്ടെത്തുകയും ശാരീരികമായും ആത്മീയമായും അവന്‍റെ അനുഗ്രഹങ്ങളെ പ്രാപിക്കുകയും ചെയ്തു എന്ന രീതിയില്‍ അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നീതിമാന്മാരായി നാം തീരുവാന്‍ ദൈവം ആഗ്രഹിക്കുന്നു. സുഗന്ധധൂപ വര്‍ഗപീഠത്തില്‍ പ്രാര്‍ത്ഥനയോടെ ജീവിതം നയിച്ച് പാപമോചനം പ്രാപിച്ച എല്ലാ വിശുദ്ധന്മാര്‍ക്കും ഇത് അത്യാവശ്യമായിരിക്കുന്നത് ഇതുകൊണ്ടാണ്. 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷ പ്രാപിച്ച് വീണ്ടും ജനനം പ്രാപിച്ച നീതിമാന്മാരാണ് നാം എങ്കിലും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവന്‍റെ കൃപ ചൊരിയാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. അതു എന്തുകൊണ്ടെന്നാല്‍ പാപമോചനം പ്രാപിച്ച നീതിമാന്മാരാണ് നാം എങ്കിലും ദൈവകൃപ നാം ധരിച്ചില്ലായെങ്കില്‍ നാം എല്ലാവരും അനുഗമിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്ന ജീവിതത്തിന്‍റെ ഇടുക്കു വഴിയിലൂടെ നടക്കുവാന്‍ നമുക്കു കഴിയില്ല. നീതിമാന്മാര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ അവന്‍ അവരുടെ മേല്‍ കൃപയെ വര്‍ഷിക്കുന്നു. നാം ദൈവസഭയില്‍ നിലകൊള്ളുകയും അവന്‍റെ വചനത്തെ അനുസരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ, ഇത് സാദ്ധ്യമാകുകയുള്ളൂ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, അവന്‍റെ സഭയുമായി ഐക്യത്തില്‍ അവന്‍റെ നല്ല പ്രവൃത്തികളെ അവര്‍ വഹിക്കുമ്പോള്‍ നീതിമാന്മാര്‍ ദൈവകൃപ ധരിക്കുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ വര്‍ഷത്തിലൊരിക്കല്‍, മഹാപുരോഹിതന്‍ യാഗമൃഗത്തിന്‍റെ രക്തം സുഗന്ധധൂപ വര്‍ഗപീഠത്തിന്‍റെ കൊമ്പുകളില്‍ ഒഴിക്കുമായിരുന്നു. ഇത് സൂചിപ്പിക്കുന്നത്, നീതിമാന്മാരായ നാം ദൈവമുമ്പാകെ വരുമ്പോഴെല്ലാം നമ്മുടെ വിശ്വാസം ഏറ്റുപറഞ്ഞ് അവനോട് പറയണം, “കര്‍ത്താവേ, നീയാണ് എന്‍റെ രക്ഷകന്‍. നിന്‍റെ ദിവ്യമഹത്വത്തെ നീ കൈവെടിഞ്ഞ്, മനുഷ്യരൂപത്തില്‍ അവതരിച്ച് ഈ ഭൂമിയിലേക്ക് വന്ന്, സ്നാനത്താല്‍ എന്‍റെ സകലപാപങ്ങളും നീ വഹിച്ചു. എന്‍റെ സ്ഥാനത്ത് നിന്‍റെ സ്വന്തം രക്തം നീ ചൊരിഞ്ഞു. ഇതെല്ലാം എന്നെ രക്ഷിക്കുന്നു.” ദൈവം നമ്മുടെ സ്വന്തം ദൈവവും രക്ഷകനും ആണെന്നുള്ള ഇത്തരം മാറ്റമില്ലാത്ത വിശ്വാസം നമുക്കുണ്ടെങ്കില്‍ മാത്രമേ, അവന്‍റെ ഹൃദയം കവിഞ്ഞൊഴുകുന്ന കൃപയെ ധരിക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. നമ്മുടെ ജീവിതസാഹചര്യങ്ങള്‍ എത്ര തന്നെ കഠിനമായിരുന്നാലും ശരി, യേശുക്രിസ്തു തന്നെയാണ് നമ്മുടെ ദൈവവും നമ്മുടെ രക്ഷകനും. നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മുടെ സകലന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിച്ച സര്‍വ്വശക്തനായ ദൈവം അവനാണ്. ഈ ഇളക്കമില്ലാത്ത വിശ്വാസത്താല്‍ നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവത്തിന്‍റെ കൃപയാല്‍ ധരിക്കപ്പെടും. 
 

നമ്മുടെ ഓരോ പ്രാര്‍ത്ഥനയിലും നമ്മുടെ രക്ഷയെ ഒരിക്കല്‍കൂടി നമുക്ക് ഉറപ്പിക്കാന്‍ കഴിയും 

നമ്മുടെ പ്രാര്‍ത്ഥനകളില്‍ ദൈവം നമ്മുടെ സ്വന്തം ദൈവമാണെന്ന് ഒരിക്കല്‍ കൂടി നമുക്ക് ഉറപ്പിക്കാന്‍ കഴിയും. ഈ വിശ്വാസമാണ് ദൈവത്തിന്‍റെ അനുഗ്രഹങ്ങളെ നമുക്ക് നല്‍കിത്തരുന്നത്. വ്യത്യസ്തമായി പറഞ്ഞാല്‍, ദൈവത്തിന്‍റെ കൃപയുടെ സിംഹാസനത്തിനു മുമ്പില്‍ മുട്ടുമടക്കണമെന്ന് നാം നിര്‍ബന്ധിക്കപ്പെടുന്നത് എന്തെന്നാല്‍, ദൈവം നമ്മെ തീര്‍ച്ചയായും അനുഗ്രഹിക്കും എന്ന് നമുക്ക് പൂര്‍ണ്ണമായും ബോദ്ധ്യമുണ്ടാകാനാണ്. എപ്പോഴൊക്കെ നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുമോ അപ്പോഴെല്ലം നമ്മുടെ ഓരോ പ്രാര്‍ത്ഥനയ്ക്കും ദൈവം തീര്‍ച്ചയായും ഉത്തരം നല്‍കും എന്നാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം നമുക്ക് ഉറപ്പു തരുന്നത്. ദൈവം നീതിമാന്മാരുടെ ഓരോ പ്രാര്‍ത്ഥനയും ശ്രദ്ധിക്കുകയും അവരെല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം, താഴെപ്പറയുന്ന പ്രകാരം നാം ആദ്യം അവന്‍റെ കൃപയെ ധ്യാനിക്കണം. “കര്‍ത്താവേ, ഞാന്‍ നിന്‍റെ നീതിയില്‍ വിശ്വസിക്കുന്നു. എന്‍റെ ജീവിതം മുഴുവനും കുറവുകളാണെന്ന് എനിക്കറിയാം. നിന്‍റെ ഹിതപ്രകാരം ജീവിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചാല്‍ പോലും, എനിക്ക് ധാരാളം കുറവുകളുണ്ട്. എന്നാല്‍ കര്‍ത്താവേ, നീ ഈ ഭൂമിയിലേക്ക് മനുഷ്യാവതാരം എടുത്തു വന്നു എന്നും യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റ് എന്‍റെ സകല പാപങ്ങളും നീ ചുമന്നു എന്നും എന്‍റെ സ്ഥാനത്ത് നീ ക്രൂശിതനായി മരിച്ചു എന്നും, അപ്രകാരം നീ എന്‍റെ രക്ഷകനായി തീര്‍ന്നു എന്നും ഞാന്‍ അറിയുന്നു. നീ എന്‍റെ മിശിഹായും എന്‍റെ രക്ഷയുടെ ദൈവവുമാണ്. അതുകൊണ്ട്, നീ എന്‍റെ കര്‍ത്താവായതു കൊണ്ട് നിന്‍റെ കൃപയെ നീ എന്‍റെ മേല്‍ വര്‍ഷിപ്പിക്കും എന്ന് എന്‍റെ പൂര്‍ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കുന്നു.”
ഇതുപോലെ തന്നെ, ദൈവത്തിനോട് അവന്‍റെ കൃപ നമ്മിലേക്ക് ചൊരിയാന്‍ നാം പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം, ദൈവത്തിന്‍റെ ഈ കൃപയെ നാം ആദ്യം ധ്യാനിക്കുകയും നമ്മുടെ സകലവിശ്വാസവും അതില്‍ അര്‍പ്പിക്കുകയും വേണം. അപ്പോള്‍ നമ്മുടെ ആവശ്യങ്ങളെല്ലാം ദൈവത്തോട് ചോദിക്കുവാനുള്ള ധൈര്യം നമുക്ക് ഉണ്ടാക്കുവാന്‍ കഴിയും. അവന്‍ നമ്മോട് പറയും, “അതെ, വാസ്തവമായും നീ എന്‍റെ പൈതലാണ്. ഇളകാത്ത നിന്‍റെ വിശ്വാസം പോലെ തന്നെ, ഞാന്‍ വാസ്തവമായും നിന്‍റെ ദൈവവും വാസ്തവമായും നീ എന്‍റെ സ്വന്തജനത്തില്‍ ഒരുവനുമാണ്. അതുകൊണ്ട് നിന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് ഞാന്‍ മറുപടി നല്‍കുകയും നിന്നെ എല്ലായ്പ്പോഴും അനുഗ്രഹിക്കുകയും ചെയ്യും. കൃപാസനത്തില്‍ ഞാന്‍ നിന്നെ ദര്‍ശിക്കും. എന്നിലുള്ള നിന്‍റെ വിശ്വാസം ഇളകാത്തതാണെന്നും എന്നില്‍ മാത്രമാണ് നിന്‍റെ വിശ്വാസം നീ അര്‍പ്പിച്ചിരിക്കുന്നതെന്നും ഞാന്‍ നിന്‍റെ ദൈവമാണെന്ന് നീ പൂര്‍ണ്ണമനസ്സോടെ വിശ്വസിക്കുന്നു എന്നും നിന്‍റെ പ്രാര്‍ത്ഥനകളില്‍ നിന്നും എനിക്ക് കാണാന്‍ കഴിയും. അതുകൊണ്ട് വാസ്തവമായും ഞാന്‍ നിന്‍റെ ദൈവമാണെന്ന് ഈ ലോകത്തിലെ സകലജനങ്ങളും അറിയേണ്ടതിന് ഞാന്‍ നിന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കും”. 
ഇതുപോലെ തന്നെ, നമ്മുടെ കര്‍ത്താവിന്‍റെ രക്ഷയുടെ സത്യത്തില്‍ നാം വിശ്വസിക്കുമ്പോള്‍, ദൈവം തന്‍റെ കൃപയെ നമ്മെ ധരിപ്പിക്കുകയും തന്‍റെ അനുഗ്രഹങ്ങള്‍ നമ്മിലേക്ക് ചൊരിയുകയും ചെയ്യും. നാം പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെട്ടത് മുഴുവന്‍ കഥയുടെയും അവസാനമല്ല; നേരെ മറിച്ച്, വാസ്തവമായും നമ്മുടെ സകലപാപങ്ങളില്‍ നിന്നും നാം മോചിക്കപ്പെട്ടുവെങ്കില്‍ ദൈവാനുഗ്രഹങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നു നാം വിശ്വസിക്കണം. ആകയാല്‍ ദൈവത്തിന്‍റെ നീതിയില്‍ നാം വിശ്വസിച്ചു കൊണ്ടാണ് ഓരോ ദിനവും അവന്‍റെ കൃപയെ നാം ധരിക്കുന്നത്. അപ്പോള്‍ മാത്രമേ ദൈവീകമായ ജീവിതം നയിക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. അതുകൊണ്ടാണ് നമ്മുടെ മനസ്സുകളില്‍ എന്തെങ്കിലും വിഷമം ഉണ്ടാകുമ്പോഴെല്ലാം നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്, അവനോട് പറയുന്നു, “കര്‍ത്താവേ, ഞങ്ങളെ ദയവായി സഹായിക്കേണമേ. നിന്‍റെ സഭയെ ദയവായി സഹായിക്കേണമേ. ഇപ്പോള്‍ തന്നെ നിന്‍റെ വേല ചെയ്യുവാന്‍ അത്യാവശ്യമായി നിന്‍റെ സഹായം നിന്‍റെ സഭയ്ക്ക് ആവശ്യമുണ്ട്.” ലോകപരമായ കാര്യങ്ങള്‍ കടന്നുവരുമ്പോഴും, ഞങ്ങളുടെ മനസ്സുകളില്‍ ഏതെങ്കിലും ദുഃഖങ്ങളോ പ്രാര്‍ത്ഥനാ വിഷയങ്ങളോ കടന്നു വരുമ്പോഴും സുഗന്ധധൂപ വര്‍ഗ്ഗപീഠത്തിലേക്ക് നാം കടന്നുവരികയും കൃപയുടെ സിംഹാസനത്തിനു മുമ്പാകെ വിശ്വാസത്താല്‍ നാം പ്രാര്‍ത്ഥിക്കുകയും വേണം. അപ്പോള്‍ സകല കാര്യങ്ങളിലും കര്‍ത്താവ് തന്‍റെ കൃപയില്‍ നമ്മെ മൂടുന്നത് നമുക്ക് കാണാന്‍ കഴിയും. 
ദൈവത്തില്‍ നിന്നുള്ള കൃപ നാം കണ്ടെത്തുന്ന സ്ഥലമാണ് സുഗന്ധധൂപ വര്‍ഗപീഠം എന്നു നിങ്ങള്‍ ഇവിടെ ഓര്‍മ്മിക്കണം. ദൈവത്തിന്‍റെ സകല കൃപകളും ധരിക്കുവാന്‍ വേണ്ടി മറ്റൊരു കാരണവും കൂടാതെ തന്നെ വിശുദ്ധരായ നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നാം അവനോട് പ്രാര്‍ത്ഥിച്ച് ദൈവാനുഗ്രഹങ്ങളെ പ്രാപിക്കണം. ഇപ്പോള്‍ വിശ്വാസത്താല്‍ നാം രക്ഷിക്കപ്പെട്ടു. നമ്മുടെ ശേഷം ജീവിതം ദൈവത്തിന്‍റെ വാഗ്ദത്ത വചനങ്ങളില്‍ വിശ്വസിച്ചു കൊണ്ടും അവന്‍റെ അനുഗ്രഹങ്ങളെ പ്രാപിച്ചു കഴിയാനുമാണ് നിങ്ങള്‍ വാസ്തവമായും ആഗ്രഹിക്കുന്നതെങ്കില്‍ ദൈവത്തോട് നിരന്തരമായി പ്രാര്‍ത്ഥിക്കേണ്ടത് നമുക്ക് എല്ലാവര്‍ക്കും പൂര്‍ണമായും അനിവാര്യമാണ്. ഇതുപോലെ തന്നെ ദൈവകൃപ നാം ധരിക്കുന്ന ഇടമാണ് സുഗന്ധധൂപ വര്‍ഗപീഠം.
ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തടസ്സമാണ് പാപം. കുറ്റമറ്റ ജീവിതം നയിക്കുന്ന ആരും തന്നെ ഈ ലോകത്തിലില്ല. അതുകൊണ്ട്, ദൈവമുമ്പാകെ കടന്നുവന്ന് അവനോട് പ്രാര്‍ത്ഥിക്കുവാന്‍ നാം ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങളുടെ ആദ്യ ഉറവിടം നമ്മുടെ പാപങ്ങളാണ്. അതുകൊണ്ടാണ് രക്ഷയുടെ സത്യത്തെ നാം ധ്യാനിക്കുകയും സമാഗമനകൂടാര വാതിലിലെ, നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ നമ്മുടെ സകലപാപങ്ങളും നമ്മുടെ കര്‍ത്താവ് തുടച്ചു നീക്കി എന്നുള്ള നമ്മുടെ വിശ്വാസത്തെ പുതുക്കുകയും ചെയ്യേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവം ആയ യേശുക്രിസ്തു, നമ്മുടെ രക്ഷകനായി ഈ ഭൂമിയിലേക്ക് വന്ന്, സ്നാനമേറ്റതിലൂടെ നമ്മുടെ സകലപാപങ്ങളും ചുമന്ന്, ഈ പാപങ്ങള്‍ക്കു വേണ്ടി ന്യായവിധി അനുഭവിച്ചു, അതിന് നമ്മുടെ ദൈവവും കര്‍ത്താവും ആയവന് നന്ദി പറഞ്ഞ്, നമ്മുടെ സകലപാപങ്ങളില്‍ നിന്നും നാം പാപമോചനം പ്രാപിച്ചു എന്ന് നമുക്ക് യേശുക്രിസ്തുവില്‍ ഇളകാത്ത വിശ്വാസം ഉണ്ടാകണം. ഈ വിശ്വാസം നമുക്കുണ്ടെങ്കില്‍ മാത്രമേ ദൈവത്തിനോട് അവന്‍റെ കൃപയും അനുഗ്രഹങ്ങളും ചോദിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. അപ്പോള്‍ മാത്രമേ നമ്മെ അനുഗ്രഹിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. വര്‍ഷത്തിലൊരിക്കല്‍ യാഗമൃഗത്തിന്‍റെ രക്തം സുഗന്ധധൂപ വര്‍ഗപീഠത്തിന്‍റെ കൊമ്പുകളില്‍ തളിക്കുന്ന കര്‍ത്താവിന്‍റെ രക്ഷയുടെ പ്രവൃത്തിയെ നാം ഓര്‍മ്മിക്കുവാനുള്ള ഈ പാഠം ഇത് നമ്മെ പഠിപ്പിക്കുന്നു. 
 

തന്‍റെ സകലപാപങ്ങളുടെയും മോചനത്തില്‍ വിശ്വാസമുള്ളവനു മാത്രമേ ദൈവത്തോട് ധൈര്യത്തോടെ പ്രാര്‍ത്ഥിക്കാന്‍ കഴിയുകയുള്ളൂ

നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ പിതാവെന്നോ നമ്മുടെ രക്ഷകനെന്നോ അവനെ വിളിച്ചുകൊണ്ട് യാതൊരു സംശയവും കൂടാതെ നമ്മുടെ സകല സംശയങ്ങളും അവനോട് ചോദിക്കാന്‍ നമുക്കു കഴിയും. വാസ്തവമായും ദൈവം നമ്മുടെ പിതാവും നമ്മുടെ കര്‍ത്താവും, നമ്മുടെ രക്ഷകനും ആയതുകൊണ്ട് ഈ രീതിയില്‍ അവനെ വിളിക്കാന്‍ നമുക്കു സ്വാതന്ത്ര്യമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവം നമ്മുടെ സൃഷ്ടിതാവു മാത്രമല്ല, നമ്മുടെ രക്ഷകനും ആയതു കൊണ്ട് ദൈവത്തെ വ്യത്യസ്ത പദവികളില്‍ വിളിച്ച് അവനോട് പ്രാര്‍ത്ഥിക്കാന്‍ നമുക്ക് ഒരു ശങ്കയുമില്ല. 
ഇപ്രകാരമാണ് നാമെല്ലാവരും കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കേണ്ടത്, “കര്‍ത്താവേ, എന്‍റെ സകലപാപങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചതിന് നന്ദി. എനിക്ക് വാസ്തവമായും നിന്‍റെ അനുഗ്രഹങ്ങളും സഹായവും ഉണ്ട്. അതുകൊണ്ട് വഴികളിലെ ഓരോ ചുടവുകളിലും എന്നെ കാത്തുപരിപാലിച്ച് എന്നെ സഹായിക്കുന്ന കര്‍ത്താവേ ചില കാര്യങ്ങള്‍ ഞാന്‍ നന്നായി ചെയ്തു. എന്നാല്‍, ഞാന്‍ ധാരാളം തെറ്റുകളും ഉണ്ടാക്കി. ഇപ്പോഴും എനിക്ക് ചില ദുഃഖങ്ങളുണ്ട്. അവയെല്ലാം ഞാന്‍ നിന്നില്‍ ഭരമേല്പിക്കുന്നു. കര്‍ത്താവേ എന്നെ സഹായിക്കുവാനും എന്‍റെ വഴികളെ നേരായി നടത്തുവാനും ഞാന്‍ നിന്നോടു യാചിക്കുന്നു. നിന്‍റെ സുവിശേഷം നശിക്കുന്ന ആത്മാക്കളോട് പ്രസംഗിക്കുവാനും നിനക്കുവേണ്ടി ഫലപ്രദമായ ഫലങ്ങളെ ധരിക്കുവാനും എന്നെ അവരുടെ അടുക്കലേക്ക് നയിക്കണമേ. അവരുടെ ഹൃദയങ്ങളെ തുറന്ന്, അവരുടെ ഹൃദയങ്ങളുടെ വയലുകളെ ഉഴുത് അവരിലേക്ക് സുവിശേഷത്തിന്‍റെ വിത്തുകള്‍ വിതയ്ക്കാന്‍ എനിക്കു കഴിയും. നിന്‍റെ സഭ നേരായി നടക്കാന്‍ മുറുകെ പിടിക്കാനും നിന്‍റെ ശുശ്രൂഷക്കാരെ കാത്തുപരിപാലിക്കാനും ഞാന്‍ നിന്നോട് യാചിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഫലപ്രദമായി പ്രസംഗിക്കപ്പെടുന്നതുകൊണ്ട് അവരെ എല്ലാവരെയും അനുഗ്രഹിക്കൂ. ഭൂമിയുടെ ഓരോ ഭാഗത്തും ഈ സുവിശേഷം വ്യാപിക്കട്ടെ. നിന്‍റെ ശുശ്രൂഷകര്‍ക്ക് നിന്‍റെ സംരക്ഷണം ആവശ്യമുണ്ട്, അതുകൊണ്ട് നിന്‍റെ ജാഗ്രതയുള്ള കണ്ണുകളിന്‍ കീഴില്‍ അവരെ സൂക്ഷിക്കാന്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. എന്നെ അനുഗ്രഹിക്കൂ കര്‍ത്താവേ, എന്‍റെ കുടുംബത്തെ അനുഗ്രഹിക്കൂ. എന്‍റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കൂ. വിശുദ്ധന്മാരെയും നന്നായി അനുഗ്രഹിക്കൂ. ക്രിസ്തുവിലുള്ള എന്‍റെ എല്ലാ സഹസഹോദരന്മാരെയും സഹോദരികളെയും അനുഗ്രഹിക്കൂ. നിന്‍റെ സഭയുടെ പുറത്തു നില്‍ക്കുന്ന അവിശ്വാസികള്‍ പോലും രക്ഷ പ്രാപിക്കേണ്ടതിന് നിന്‍റെ അനുഗ്രഹങ്ങള്‍ പെരുകുമാറാകട്ടെ.” ഇതുപോലെ നാം ദൈവത്തില്‍ നമ്മുടെ സകലപ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഭരമേല്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍ തീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യും. ഇപ്രകാരം നമുക്ക് പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന്‍റെ അളവറ്റ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കഴിയും. ഇപ്രകാരം തന്നെ ഓരോ ദിവസവും കൃപ മേല്‍ കൃപ കണ്ടെത്താന്‍ നമുക്കു കഴിയും.
തന്‍റെ നീതിയില്‍ വിശ്വസിക്കുന്ന സകലരുടെയും ദൈവമാണ് ദൈവം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ മാറ്റമില്ലാതെ വിശ്വസിക്കുന്നവരുടെ ദൈവമാണ് അവന്‍. തങ്ങളുടെ ഇളക്കമില്ലാത്ത വിശ്വാസത്താല്‍ കൃപയുടെ സിംഹാസനത്തെ ധൈര്യത്തോടെ സമീപിക്കുന്ന തന്‍റെ സകല വിശ്വാസികളുടെ മേലും തന്‍റെ കൃപ ചൊരിയാന്‍ ദൈവം ഒരിക്കലും പരാജയപ്പെടാത്തത് ഇക്കാരണത്താലാണ്. അവന്‍റെ കൃപയും അനുഗ്രഹങ്ങളും ചോദിച്ചുകൊണ്ട് യാചിക്കുന്നു. “കര്‍ത്താവേ, നീ എന്‍റെ രക്ഷകനെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സഹായിക്കൂ. കര്‍ത്താവേ! “
എന്‍റെ സഹവിശ്വാസികളേ, ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നുള്ള നമ്മുടെ രക്ഷ കഥയുടെ അവസാനമല്ല എന്ന് നാമെല്ലാവരും തിരിച്ചറിയേണ്ടത് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ഊന്നിപ്പറയാന്‍ എനിക്കു കഴിയില്ല. എന്നാല്‍ നാം തുടര്‍ച്ചയായി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണം. കര്‍ത്താവിനാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി കിട്ടിയില്ലായെങ്കില്‍, എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നു പോലും നിങ്ങള്‍ക്ക് അറിയില്ലായെങ്കില്‍, അപ്പോള്‍ നിങ്ങള്‍ ഘട്ടം ഘട്ടമായി നിങ്ങളുടെ വിശ്വാസത്തെ പരിശോധിച്ച് നിങ്ങളുടെ കര്‍ത്താവ് വാസ്തവമായും ആരെന്ന് നിങ്ങള്‍ ചിന്തിക്കണം. കര്‍ത്താവുമായുള്ള നിങ്ങളുടെ ബന്ധത്തിന്‍റെ വ്യക്തമായ മനസ്സിലാക്കല്‍ തികച്ചും അനിവാര്യമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ വിശ്വാസം ഉറച്ച അടിസ്ഥാനത്തിന്മേല്‍ ആണെന്ന് നിങ്ങള്‍ ഉറപ്പു വരുത്തണം. സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടിതാവാണ് കര്‍ത്താവെന്നും, നിന്നെ രക്ഷിക്കാനായി മനുഷ്യാവതാരമെടുത്ത് ഈ ഭൂമിയിലേക്ക് അവന്‍ വന്നു എന്നും, യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റ് നിങ്ങളുടെ പാപങ്ങളെ അവന്‍ വഹിച്ചു എന്നും, നിന്‍റെ സ്ഥാനത്ത് ക്രൂശില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുവെന്നും, മൂന്നാം ദിവസം അവന്‍ മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റുവെന്നും നിങ്ങളുടെ ജീവിക്കുന്ന രക്ഷകനായി അവന്‍ ഇന്നും ജീവിക്കുന്നു എന്നും നാം തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം. കര്‍ത്താവ് നിന്‍റെ ഇടയനായും നീ അവന്‍റെ കുഞ്ഞാടായും മാറിയതിനാല്‍ ഇപ്പോള്‍ തന്നെ നീ രക്ഷ പ്രാപിച്ചു. അതുകൊണ്ട് അവന്‍റെ സഹായം നീ ചോദിക്കുന്ന എല്ലാ സമയത്തും കര്‍ത്താവ് നിനക്ക് മറുപടി നല്‍കും എന്നുള്ളതില്‍ നിനക്ക് ഒരു സംശയവും വേണ്ട.
 

രാവും പകലും നാം പ്രാര്‍ത്ഥിക്കേണ്ടതാണ്

രാവും പകലും നാം ദൈവത്തോട് വിശ്വാസത്തോടും വിശ്വസ്തതയോടും കൂടിയുള്ള പ്രാര്‍ത്ഥനയാല്‍ തങ്ങളുടെ രക്ഷകനായി കര്‍ത്താവിനെ അംഗീകരിക്കുന്നവര്‍ ഈ ലോകത്തിലുള്ള തങ്ങളുടെ ജീവകാലത്തുടനീളം അവന്‍റെ സമ്പൂര്‍ണ്ണമായ കൃപയും അനുഗ്രഹങ്ങളും പ്രാപിക്കും. നേരെ വിരുദ്ധമായി, എന്തെങ്കിലും കാരണത്താല്‍ ചിലര്‍ ശുഷ്കാന്തിയോടെ പ്രാര്‍ത്ഥിക്കാതിരുന്നാല്‍, ഒരു പക്ഷെ തങ്ങള്‍ പ്രാര്‍ത്ഥിച്ചില്ലെങ്കിലും കര്‍ത്താവ് തങ്ങളുടെ സകല ആവശ്യങ്ങളും നിവര്‍ത്തിക്കും എന്ന് ഗര്‍വത്തോടെ അവര്‍ ചിന്തിക്കുന്നതു കൊണ്ടാകാം അല്ലെങ്കില്‍, ദൈവവചനത്തിലുള്ള അവരുടെ വിശ്വാസക്കുറവു കൊണ്ടാകാം. അവര്‍ക്ക് തങ്ങളുടെ വിശ്വാസത്താല്‍ സുഗന്ധവര്‍ഗ ധൂപപീഠം നഷ്ടമായി ദൈവത്തിന്‍റെ അനുഗ്രഹങ്ങളെ പ്രാപിക്കാന്‍ കഴിയില്ല. അവന്‍ നിങ്ങളുടെ ദൈവമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ട് നിങ്ങള്‍ പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ പോലും നിങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാം ദൈവം നിങ്ങള്‍ക്ക് തരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളുടെ വിശ്വാസം അസ്ഥാനത്താണ്. ഇതു ശരിയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധസ്ഥലത്തുള്ള സുഗന്ധധൂപ വര്‍ഗപീഠം ഉണ്ടാകില്ല. നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ ദൈവം സുഗന്ധവര്‍ഗധൂപ പീഠത്തെ ഉണ്ടാക്കിയത് വെറുതെയാണെന്ന്? ഇല്ല, ഒരിക്കലുമില്ല! മഹാപുരോഹിതനായ അഹരോന്‍ എല്ലാദിവസവും രാവിലെയും വൈകിട്ടും നാലു തരത്തിലുള്ള ധൂപവര്‍ഗ ചൂര്‍ണത്തെ സുഗന്ധധൂപ വര്‍ഗപീഠത്തില്‍ കത്തിക്കും. അപ്പോള്‍ പരിശുദ്ധസ്ഥലം നല്ല സുഗന്ധം കൊണ്ട് നിറയുകയും കത്തുന്ന ധൂപവര്‍ഗ ചൂര്‍ണത്തിന്‍റെ സുഗന്ധം എല്ലായിടത്തും വ്യാപിക്കുകയും ചെയ്യും. ദൈവമുമ്പാകെ ധൈര്യത്തോടെ നമുക്കു കടന്നുവരുവാന്‍ സഹായിക്കുന്ന അതിശയകരമായ സുഗന്ധമാണ് സത്യമായും ഇതിന്‍റേത്. ദൈവമുമ്പാകെ നമ്മുടെ കുറവുകളെ പൊതിയാനുമുള്ള കഴിവ് ഈ ധൂപവര്‍ഗചൂര്‍ണത്തിനുണ്ട്. ഉദാഹരണമായി, സാക്ഷ്യപെട്ടകത്തിനകത്തുള്ള കൃപാസനത്തെ മറയ്പ്പാന്‍ തക്കവണ്ണം ധൂപവര്‍ഗത്തിന്‍റെ മേഘം ഉണ്ടാകാന്‍ തക്കവണ്ണം, വര്‍ഷത്തിലൊരിക്കല്‍ മഹാപുരോഹിതന്‍ അതിവിശുദ്ധ സ്ഥലത്തേക്ക് കടക്കുന്നതിനു മുന്‍പെ ധൂപവര്‍ഗചൂര്‍ണത്താല്‍ നിറയ്ക്കുമായി രുന്നു. അത് അങ്ങനെയല്ലെങ്കില്‍ അവന്‍ മരണപ്പെടുമായിരുന്നു. (ലേവ്യപുസ്തകം 16:12-13)
എന്‍റെ സഹവിശ്വാസികളേ, എപ്പോഴെല്ലാം നാം ദൈവത്തോട് അടുക്കുമ്പോഴും പാപക്ഷമ നാം പ്രാപിച്ചു കഴിഞ്ഞുവെന്നും, ദൈവം ഇപ്പോള്‍ നമ്മുടെ ദൈവമാണെന്നും നാം അവനോട് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം അവന്‍ തന്‍റെ കൃപ നമ്മിലേക്ക് ചൊരിയും എന്നുമുള്ള സത്യത്തെക്കുറിച്ചുള്ള പൂര്‍ണമായുള്ള ദൃഡവിശ്വാസം നമുക്കുണ്ടാകണം. അങ്ങനെ ഈ ഇളക്കമില്ലാത്ത വിശ്വാസത്തോടും അവന്‍റെ കൃപയുടെ സിംഹാസനത്തിനു മുമ്പാകെ ഉറപ്പോടെ നിന്നും ദൈവസാന്നിദ്ധ്യത്തിലേക്ക് നാം വരുമ്പോള്‍, നാം ന്യായവിധിയെ നേരിടില്ലെന്ന് മാത്രമല്ല, മറിച്ച് ദൈവകൃപയെ നാം ധരിക്കും. അവന്‍റെ സമ്പൂര്‍ണമായ കൃപ നമ്മിലേക്ക് വര്‍ഷിക്കുന്ന മനസ്സലിവിന്‍റെ ദൈവമാണ് ദൈവം.
 

സുഗന്ധധൂപവര്‍ഗ പീഠത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വളയങ്ങള്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതാണ്

ദൈവത്തിന്‍റെ തിരുനിവാസത്തിലുള്ള സുഗന്ധധൂപ വര്‍ഗപീഠം ചതുരാകൃതിയില്‍ ആറുമുഖങ്ങളോടു കൂടിയതായിരുന്നു. 50 സെ.മീ. നീളവും വീതിയും 100 സെ.മീ ഉയരവും ഉള്ള ഇതിന്‍റെ ഇരുവശത്തുമായി രണ്ടുവീതം സ്വര്‍ണവളയങ്ങളും ഘടിപ്പിച്ചിരുന്നു. രണ്ടു തണ്ടുകള്‍ ഈ സ്വര്‍ണവളയങ്ങളിലൂടെ കടത്തിയിരിക്കുന്നു. ഈ തണ്ടുകള്‍ ഖദിരമരം കൊണ്ടുണ്ടാക്കി സ്വര്‍ണം പൂശിയിരിക്കുന്നു. സുഗന്ധധൂപ വര്‍ഗപീഠം ഏകദേശം ചെറുതായിരുന്നിട്ടുകൂടി ഇതിനെ രണ്ടു മനുഷ്യരാണ് എടുത്തുയര്‍ത്തിയിരുന്നത്. ഇതിന്‍റെ നീളവും വീതിയും ഏകദേശം 50 സെ.മീ ഉം അതിന്‍റെ ഉയരത്തിന്‍റെ ഏറ്റവും കൂടിയ അളവ് 100 സെ.മീ ഉം ആയിരുന്നു. ഒരു മനുഷ്യനെ കൊണ്ട് ഇത് എളുപ്പത്തില്‍ ഉയര്‍ത്തുവാനും വഹിക്കുവാനും കഴിയും. എന്നാല്‍ സമാഗമനകൂടാരത്തിലെ മറ്റു വസ്തുക്കളെപ്പോലെ അങ്ങനെ ചെയ്യാന്‍ ഒരിക്കലും അനുവദിക്കപ്പെട്ടിരുന്നില്ല. ഇത് സൂചിപ്പിക്കുന്നത് നീതിമാന്മാരായ നാം ദൈവത്തിനോട് ഐക്യതയോടെ പ്രാര്‍ത്ഥിക്കേണ്ടതാണ് എന്നാണ്. കര്‍ത്താവായ യേശു ഇപ്രകാരം പറയുന്നു, “ഭൂമിയില്‍ വച്ചു നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതുകാര്യത്തിലും ഐകമത്യപ്പെട്ടാല്‍ അതു സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിങ്കല്‍ നിന്ന് അവര്‍ക്ക് ലഭിക്കും” (മത്തായി 18:19)
സുഗന്ധധൂപവര്‍ഗ പീഠത്തിലെ ഈ തണ്ടുകള്‍ നമുക്കു കാണിച്ചു തരുന്നത് വീണ്ടും ജനനം പ്രാപിച്ച നാം നമ്മുടെ പ്രാര്‍ത്ഥനകളാല്‍ ദൈവത്തെ സേവിക്കണം എന്നാണ്. നമ്മുടെ വിശ്വാസത്തിന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവത്തെ സേവിക്കാനുള്ള നമ്മുടെ ഒരു വഴിയാണ്. ഇപ്പോള്‍ നമ്മുടെ സകലപാപങ്ങളില്‍ നിന്നും വീണ്ടും ജനനം പ്രാപിച്ച് ദൈവത്തെയും അവന്‍റെ സഭയെയും വിവിധ രീതികളിലൂടെ സേവിക്കുവാന്‍ നമുക്കു കഴിയും. പ്രാര്‍ത്ഥനയാല്‍ അല്ലെങ്കില്‍ നിസ്വാര്‍ത്ഥ സേവനത്താല്‍.
നാം ദൈവത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല പ്രാര്‍ത്ഥിക്കേണ്ടത്, ദൈവത്തിന്‍റെ ശുശ്രൂഷകള്‍ക്കു വേണ്ടി, അവന്‍റെ സഭയ്ക്കു വേണ്ടി, അതിലെ അംഗങ്ങള്‍ക്കു വേണ്ടി, പ്രത്യേകിച്ച് സുവിശേഷം വ്യാപിക്കുന്നതിനു വേണ്ടി നാം പ്രാര്‍ത്ഥിക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന്‍റെ കൃപയുടെ സിംഹാസനത്തിനു മുമ്പാകെ നില്‍ക്കാനും അവന്‍റെ ദയ കണ്ടെത്തുവാനും മാത്രമല്ല നമ്മെ അനുവദിക്കുന്നത്, ദൈവനീതിയുടെ ശുശ്രൂഷ നിവര്‍ത്തിക്കാനും നമ്മെ സഹായിക്കുന്നു. ദൈവരാജ്യം നിവര്‍ത്തിക്കാന്‍ നമുക്കു കഴിയുന്നത് ഐക്യതയിലുള്ള പ്രാര്‍ത്ഥന മൂലമാണ്. നാം നമ്മുടെ സഹസഹോദരന്മാര്‍ക്കും സഹോദരികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, നശിക്കുന്ന ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവരാജ്യ വിസ്തൃതിക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവനീതിയുടെ ശുശ്രൂഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവത്തെ സേവിക്കുന്നു. ഇക്കാരണത്താലാണ് വിശുദ്ധസ്ഥലത്തെ സുഗന്ധധൂപ വര്‍ഗപീഠത്തില്‍ പുരോഹിതന്മാര്‍ ദൈവത്തെ സേവിക്കുന്നതിന്‍റെ വിവക്ഷിതാര്‍ത്ഥം നാം ഗ്രഹിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ വിശ്വാസത്താല്‍ നാം തീവ്രതയോടെ ദൈവത്തോട് പ്രാര്‍ത്ഥിക്കണം. നാം ദൈവവചനം പ്രസംഗിക്കുന്നതു പോലെ തന്നെ ദൈവത്തെയും അവന്‍റെ ജനത്തെയും സേവിക്കണം. അതുപോലെ അവനെയും അവന്‍റെ ജനത്തെയും സേവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും വേണം. സാദ്ധ്യമാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ദൈവത്തെ സേവിക്കാനുള്ള ചുമതല നമുക്കെല്ലാവര്‍ക്കും ഉണ്ട്.
നിങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത്, ദൈവീകമായ ക്രിസ്തീയ ജീവിതം നയിക്കുക എന്നതും ദൈവത്തിലുള്ള വിശ്വാസത്താലും അവന്‍റെ നീതിയാലും ദൈവഹിതത്തെ നിറവേറ്റുക എന്നതും ആണ്. ഈ വിശ്വാസത്താല്‍ മാത്രം നിങ്ങള്‍ക്ക് ദൈവവചനം പ്രസംഗിക്കാനും, അവനോട് പ്രാര്‍ത്ഥിക്കാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കാനും, ദൈവത്തെയും അവന്‍റെ നീതിമാന്മാരെയും സേവിക്കാനും കഴിയും. ദൈവത്തെ സേവിക്കാനായി നാം ചെയ്യുന്നതെല്ലാം വിശ്വാസത്താല്‍ ചെയ്യുക. ദൈവഹിതത്തെ നാം അംഗീകരിച്ചില്ലായെങ്കില്‍ വിശ്വാസത്തിന്‍റെ ദൈവീകമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല. ദൈവത്തെ സേവിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കുന്നത് എത്രത്തോളം പ്രാധാന്യമര്‍ഹി ക്കുന്നതാണെന്ന് ഊന്നിപ്പറയാന്‍ എനിക്കു കഴിയില്ല. വിശുദ്ധന്മാര്‍ അവരവരുടെ സഭകളില്‍ ഒരുമിച്ചു കൂടിവരുമ്പോഴെല്ലാം നമ്മുടെ സഹോദരന്മാര്‍ തുടങ്ങി നമ്മുടെ സഹോദരിമാര്‍ വരെയും സണ്ടേസ്കൂളിലെ നമ്മുടെ കുട്ടികള്‍ പോലും അവരെല്ലാം ആദ്യമായി ദൈവത്തെ സേവിക്കണം. ദൈവവചനമാകുന്ന അപ്പം പങ്കുവയ്ക്കേണ്ടതിന് നാം ഒരുമിച്ചു കൂടേണ്ടത് ആവശ്യമാണ്. ദൈവനീതിയെയും നാം സേവിക്കേണ്ടതാണ്. വീണ്ടും ജനനം പ്രാപിച്ച നാം ഐക്യത്തില്‍ അവനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ മധുരമായ സുഗന്ധം ദൈവമുമ്പാകെ ഉയര്‍ത്തികൊണ്ടു പറയും: “കര്‍ത്താവേ, നിന്‍റെ സഭയെയും, നിന്‍റെ ശുശ്രൂഷകരെയും ലോകം മുഴുവനുമുള്ള സഭകളിലെ നിന്‍റെ വിശുദ്ധന്മാരെയും നേരായി നടത്തി അനുഗ്രഹിക്കണമേ. അവരുടെ ആത്മാക്കളെയും ഹൃദയങ്ങളെയും അനുഗ്രഹിച്ച് അനുഗ്രഹീതമായ വിശ്വാസം അവര്‍ക്കു നല്‍കണമേ. ഇപ്പോഴും നശിച്ചു കൊണ്ടിരിക്കുന്ന സകല ആത്മാക്കളെയും രക്ഷിക്കേണമേ.” പ്രാര്‍ത്ഥനയുടെ ഈ മനോഹരമായ സുഗന്ധത്താല്‍ സന്തോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവം നമുക്കു മറുപടി തരികയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യും. ഇതാണ് പ്രാര്‍ത്ഥനയാല്‍ ദൈവത്തെ സേവിക്കണം എന്നത് അര്‍ത്ഥമാക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ ദൈവത്തിന്‍റെ ശുശ്രൂഷകളെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കണം എന്നും ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു. 
സഭയിലെ ഓരോ വിശുദ്ധനും പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്നതിനാല്‍ ഏതെങ്കിലും കാരണത്താല്‍ മറ്റുള്ളവരെക്കാള്‍ അധികസമയം നിങ്ങള്‍ക്ക് ലഭിക്കുമെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ ജോലിയില്‍ നിന്നും വിരമിച്ചതിനാലോ, സുഖമില്ലാതെ വിശ്രമിക്കുന്നതിനാലോ അധികസമയം ലഭിക്കുമെങ്കില്‍ ദൈവത്തിന്‍റെ സഭയ്ക്കായും അവന്‍റെ വേലക്കാര്‍ക്കായും അവന്‍റെ വിശുദ്ധന്മാര്‍ക്കായും നിങ്ങള്‍ അധികമായി പ്രാര്‍ത്ഥിക്കണം. വീട്ടമ്മമാരെ സംബന്ധിച്ച് ഇതിനധികം പ്രാധാന്യമുണ്ട്. പണം ഇല്ലാത്തതുകൊണ്ടല്ല നാം കര്‍ത്താവിനെ സേവിക്കാത്തത്, പണമൊന്നും കൂടാതെ തന്നെ കര്‍ത്താവിനെ സേവിക്കുവാന്‍ നിങ്ങള്‍ക്ക് അധികമായി കഴിയും. നിങ്ങളുടെ വിശ്വാസത്തോടുകൂടി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങള്‍ക്ക് വേണ്ടുന്നിടത്തോളം സേവിക്കാം. സുഗന്ധധൂപ വര്‍ഗപീഠത്തെ അതിലുള്ള കൊളുത്തുകളില്‍ ചെലുത്തിയിരിക്കുന്ന തണ്ടുകള്‍ ഉപയോഗിച്ച് രണ്ടുപേര്‍ തങ്ങളുടെ തോളില്‍ ചുമന്നു പോകുന്നതുപോലെ ദരിദ്രരായവര്‍ക്കും, അവര്‍ ദൈവത്തിന്‍റെ സഭയോട് ഐക്യപ്പെട്ടിരിക്കുന്നെങ്കില്‍ മാത്രം തങ്ങളുടെ വിശ്വാസത്തോടു കൂടിയുള്ള പ്രാര്‍ത്ഥനയാല്‍ അവര്‍ക്ക് കര്‍ത്താവിനെ സേവിക്കാവുന്നതാണ്. അതുപോലെ ധനികന്മാര്‍ക്കും തങ്ങളുടെ സാമ്പത്തിക നിലവാരം അനുസരിച്ച് കര്‍ത്താവിനെ സേവിക്കാവുന്നതാണ്. “എന്‍റെ ജോലിത്തിരക്കു കാരണം കര്‍ത്താവിന്‍റെ വേല ചെയ്യാന്‍ കഴിയുന്നില്ല. എനിക്കൊട്ടും സമയമില്ല.” എന്നു മാത്രം പറയരുത്. ഓരോ നീതിമാനായ വിശുദ്ധനും കര്‍ത്താവിനെ സേവിക്കുവാനും അവന്‍റെ ഹിതം ചെയ്യുവാനും കഴിയും. അതൊരു പക്ഷെ കാണിക്കകളില്‍ കൂടെയോ, പ്രാര്‍ത്ഥനകളില്‍ കൂടെയോ അഥവാ സുവിശേഷപ്രസംഗങ്ങളിലൂടെയോ ചെയ്യാം. നാം എല്ലാവരും തന്നെ ആഗ്രഹിക്കുന്ന പക്ഷം കര്‍ത്താവിന്‍റെ ഹിതം അനുസരിച്ച് അവനെ സേവിക്കുവാന്‍ ധാരാളം കഴിവുള്ളവരാണ്. നാം അങ്ങനെ ചെയ്യുവാന്‍ വാഞ്ചിച്ചെങ്കില്‍ മാത്രമേ വീണ്ടും ജനനം പ്രാപിച്ച നമുക്ക് ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കഴിയുകയുള്ളൂ.
 

വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന സകലരെയും ദൈവം അനുഗ്രഹിക്കുന്നു

കര്‍ത്താവ് നമ്മുടെ ഇടയനാകുന്നു. യാതൊന്നിനും ഒരിക്കലും നമ്മെ അവനില്‍ നിന്നും പിരിക്കാന്‍ കഴിയാതെ വണ്ണം കര്‍ത്താവുമായുള്ള നമ്മുടെ ബന്ധം വളരെ അടുത്തായിരിക്കണം. 
ഇവിടെ മത്തായി 26:26-28 വരെ ഒന്നു ശ്രദ്ധിക്കാം, “അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കു കൊടുത്തു; വാങ്ങി ഭക്ഷിപ്പിന്‍, ഇത് എന്‍റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു; എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇത് അനേകര്‍ക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്‍റെ രക്തം.”
“യേശു” എന്ന പേരിന്‍റെ അര്‍ത്ഥം രക്ഷകന്‍ അല്ലെങ്കില്‍ മിശിഹ എന്നാണ്. അവന്‍ നമ്മുടെ ദൈവവും നമ്മുടെ യജമാനനും എന്നു സൂചിപ്പിക്കുന്നതായ നമ്മുടെ കര്‍ത്താവ് എന്നു നാം അവനെ വിളിക്കുന്നു. നമ്മെ എല്ലാവരെയും മോചിപ്പിക്കാനായി നമ്മുടെ സ്വന്തം രക്ഷകനായി നമ്മുടെ കര്‍ത്താവായ യേശു ഈ ഭൂമിയിലേക്ക് വന്നു. മനുഷ്യരൂപത്തില്‍ ദൈവം സ്വയം ഈ ഭൂമിയിലേക്ക് വന്നു. ക്രൂശില്‍ മരിക്കുന്നതിനു തൊട്ടുമുന്‍പായി, നമ്മുടെ കര്‍ത്താവ് അന്ത്യഅത്താഴം ഒരുക്കി, തന്‍റെ ശിഷ്യന്മാരെ ഒരുമിച്ചു കൂട്ടി അവര്‍ക്ക് അപ്പവും വീഞ്ഞും കൊടുത്തു, അവരോട് പറഞ്ഞു, “വാങ്ങി ഭക്ഷിപ്പിന്‍, ഇതെന്‍റെ ശരീരം. ഈ പാനപാത്രം എടുത്തു അതില്‍ നിന്നും കുടിപ്പിന്‍. ഇത് അനേകര്‍ക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്‍റെ രക്തം.” ഇത് അര്‍ത്ഥമാക്കുന്നത് നമ്മുടെ സ്വന്തം രക്ഷകനായി ഈ ഭൂമിയിലേക്ക് വന്ന് ദൈവം നമ്മെ രക്ഷിച്ചു, പഴയനിയമത്തില്‍ പ്രവചിച്ചതു പോലെ തന്നെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ തന്‍റെ വാഗ്ദത്ത വചനം വ്യക്തിപരമായി പൂര്‍ത്തിയാക്കി. അപ്രകാരം ഈ ഭൂമിയിലേക്ക് നമ്മുടെ രക്ഷകനായി കടന്നു വന്ന്, യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റ് ഈ ലോകത്തിന്‍റെ സകലപാപങ്ങളും നമ്മുടെ കര്‍ത്താവ് ചുമന്നെടുത്തു. ക്രൂശില്‍ തന്‍റെ ശരീരം നല്‍കിയതു പ്രകാരം ഈ ലോകത്തിലെ സകലരുടെയും സകലന്യായവിധിയും സഹിച്ചു. മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് നമുക്കവന്‍ പുതുജീവിതം നല്‍കി.
സുഗന്ധധൂപ വര്‍ഗപീഠത്തില്‍ ഒഴിക്കുന്ന യാഗമൃഗത്തിന്‍റെ രക്തം സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിന്‍റെ ശാരീരിക മരണത്തെയാണ്. സമാനരീതിയില്‍ തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും വഹിച്ചതിനുശേഷം, യേശുക്രിസ്തു സ്വയം യാഗമായി, നമുക്കു വേണ്ടി ക്രൂശില്‍ തന്‍റെ രക്തം ചിന്തി. നാം രക്ഷിക്കപ്പെട്ടതുകൊണ്ട് ഈ യാഗത്തിനു നാം നന്ദി പറയണം. ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ ഫലമായി നമ്മുടെ രക്ഷയില്‍ നാം എത്തിച്ചേര്‍ന്നു. നമ്മുടെ സകലപാപങ്ങളില്‍ നിന്നും നാം രക്ഷ പ്രാപിച്ചത് അന്ധമായതോ ഏകപക്ഷീയമായതോ ആയ വിശ്വാസത്താല്‍ അല്ല, മറിച്ച് നമ്മുടെ രക്ഷകനായി ഈ ഭൂമിയിലേക്ക് വന്ന്, സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും തന്‍റെ ശരീരത്തില്‍ വഹിച്ച്, തന്‍റെ വിലയേറിയ രക്തം നമുക്കുവേണ്ടി ചൊരിഞ്ഞ ദൈവമായ യേശുവിലൂടെ മാത്രമാണ്. 
സമാഗമനകൂടാര തിരശ്ശീല വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട നമ്മുടെ രക്ഷയെ ഇപ്രകാരം ദൈവം നിവര്‍ത്തിച്ചു. ധൂമ്ര നിറം ഇവിടെ സൂചിപ്പിക്കുന്നത്, രാജാധി രാജാവ് മനുഷ്യനായി തീര്‍ന്നു എന്നാണ്. യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റതിലൂടെ നമ്മുടെ സകലപാപങ്ങളും യേശു സ്വീകരിച്ചു എന്നും, നമ്മുടെ സ്ഥാനത്ത് തന്‍റെ രക്തം ചിന്തി നമ്മുടെ പാപത്തിനുള്ള ശമ്പളം നല്‍കി എന്നും ഇത് നമ്മെ പഠിപ്പിക്കുന്നു. ഇപ്രകാരമാണ് കര്‍ത്താവ് നമ്മുടെ സ്വന്തം രക്ഷകനായി തീര്‍ന്നത്. തിരുവത്താഴത്തില്‍ പങ്കാളികളാകാന്‍ നമ്മെ സഹായിക്കുന്ന വലിയ വിശ്വാസമാണ് ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം. യേശു അന്ത്യഅത്താഴം ഒരുക്കിയപ്പോള്‍ അപ്പം മാത്രമല്ല, വീഞ്ഞും അവന്‍ തയ്യാറാക്കി. അത് തിന്നാനും കുടിക്കുവാനും അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു. യേശുവിന്‍റെ ശരീരത്തെയാണ് അപ്പം ഇവിടെ സൂചിപ്പിക്കുന്നത്. യോര്‍ദ്ദാന്‍ നദിയില്‍ സ്നാനമേറ്റതിലൂടെ നമ്മുടെ സകലപാപങ്ങളും യേശു തന്‍റെ സ്വന്തം ശരീരത്തില്‍ വഹിച്ചു എന്നും ഇത് സൂചിപ്പിക്കുന്നു. മറ്റൊരു തരത്തില്‍ വീഞ്ഞ് സൂചിപ്പിക്കുന്നത് ജീവരക്തത്തെയും നമ്മുടെ സ്ഥാനത്ത് യേശു ക്രൂശില്‍ ചൊരിഞ്ഞ രക്ഷയെയും ആണ്. 
ഇപ്രകാരം നാം തിരുവത്താഴത്തില്‍ പങ്കെടുക്കുമ്പോഴെല്ലാം, നമ്മെ രക്ഷിക്കുവാനായി മനുഷ്യരൂപത്തില്‍ ദൈവം സ്വയം ഈ ഭൂമിയിലേക്ക് വന്നു എന്നും, സ്നാനമേറ്റതിലൂടെ നമ്മുടെ സകലപാപങ്ങളും തന്‍റെ സ്വന്തം ശരീരത്തില്‍ അവന്‍ വഹിച്ചു എന്നും, നമ്മുടെ സ്ഥാനത്ത് ക്രൂശില്‍ അവന്‍ ന്യായിവിധി അനുഭവിച്ചു എന്നും, ഇപ്രകാരം അവന്‍ നമ്മെ രക്ഷിച്ചു നമ്മുടെ വ്യക്തിപരമായ രക്ഷകനായി തീര്‍ന്നു എന്നുമുള്ള മാറ്റമില്ലാത്ത വിശ്വാസം നമുക്കെല്ലാവര്‍ക്കും ഉണ്ടാകേണ്ടത് സമ്പൂര്‍ണമായും അനിവാര്യമായ ഒരു കാര്യമാണ്. എന്നാലും ദുഃഖകരമായത്, എന്തുകൊണ്ട് യേശുക്രിസ്തു തിരുവത്താഴത്തിന്‍റെ ഈ വ്യവസ്ഥ സ്ഥാപിക്കുകയും അവന്‍റെ മടങ്ങി വരവു വരെ അതിനെ കാത്തുകൊള്ളേണം എന്നും ആജ്ഞാപിക്കുകയും ചെയ്തു എന്നതിന്‍റെ കാരണം ധാരാളം ക്രിസ്ത്യാനികള്‍ക്ക് അറിയില്ല എന്നതാണ്. നിങ്ങളുടെ വിശ്വാസജീവിതത്തെ നിങ്ങള്‍ ഒരിക്കലും ലഘുവായി എടുക്കരുത്. ഇപ്പോഴും യേശു നിങ്ങളുടെ രക്ഷകനാണെന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലായെങ്കില്‍, തിരുവത്താഴത്തില്‍ യേശുവിന്‍റെ അപ്പവും വീഞ്ഞും എടുക്കുന്നതിനു മുന്‍പെ നിങ്ങളുടെ വിശ്വാസത്തെകുറിച്ച് നിങ്ങള്‍ ദീര്‍ഘമായും കഠിനമായും ചിന്തിക്കണം. എല്ലാം വികരാപരമായി എടുക്കാതെ ശ്രദ്ധയോടെ സ്വയം ചോദിക്കുക വാസ്തവമായും കര്‍ത്താവ് നിന്‍റെ കര്‍ത്താവാണോ അല്ലയോ എന്ന്. 
ദൈവം നിങ്ങളുടെയും എന്‍റെയും ദൈവമാണ്. എന്‍റെയും നിങ്ങളുടെയും പൂര്‍വ്വപിതാക്കന്മാരെ അവന്‍ സൃഷ്ടിച്ചു. ഈ ഭൂമിയില്‍ ജډം എടുക്കാന്‍ അവന്‍ നമ്മെ അനുവദിച്ചു. ഈ ദൈവം യേശുവല്ലാതെ വേറാരും അല്ല. ദൈവമായ യേശു സ്വയം നമ്മുടെ സ്വന്തം രക്ഷകനായി ഈ ഭൂമിയിലേക്ക് വന്നു. നമ്മുടെ രക്ഷകനായി ഈ ഭൂമിയിലേക്ക് വന്നത് നമ്മെ രക്ഷിക്കാന്‍ മാത്രമല്ല, തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും അവന്‍റെ ശരീരത്തില്‍ അവന്‍ ചുമന്നു. നമ്മുടെ ഓരോരുത്തരുടെയും പാപങ്ങളെ അവന്‍ വിശ്വസ്തപൂര്‍വ്വം ക്രൂശില്‍ ഏറ്റെടുത്തു. അതില്‍ ഒന്നില്‍ നിന്നും തന്നെ അവന്‍ ഒരിക്കലും സ്വയം മോചിതനായില്ല, ശപിക്കപ്പെട്ടവന്‍ സഹിക്കേണ്ട ക്രൂശിന്‍റെ ശിക്ഷയെ സഹിച്ചതുകൊണ്ട് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി നാം ശിക്ഷ അനുഭവിച്ചില്ല. ഇപ്രകാരമാണ് കര്‍ത്താവ് നമ്മുടെ സകലന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിച്ചത്.
ഒരു നിമിഷത്തേക്കെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെകുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഈ രക്ഷയുടെ സത്യം നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിക്കണം. ഞാന്‍ വിശ്വസിക്കുന്നത് കര്‍ത്താവ് അവന്‍റെ വെള്ളത്തിലൂടെയും രക്തത്തിലൂടെയും എന്‍റെ സകലപാപങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചു എന്നാണ്. എന്‍റെ രക്ഷയ്ക്കുവേണ്ടി ഞാന്‍ സ്വയം ഒന്നും തന്നെ ചെയ്തില്ല. യേശു ഈ ഭൂമിയിലേക്ക് വന്നപ്പോള്‍. ബെത്ലഹേമിലെ ഒരു ചെറിയ കാലിത്തൊഴുത്തില്‍ ജനിച്ചപ്പോള്‍, യാതൊരു രൂപത്തിലോ ആകൃതിയിലോ ഞാനതില്‍ ഇടപെട്ടിട്ടുമില്ല, എന്നെ രക്ഷിക്കാന്‍ ഞാന്‍ ദൈവത്തിനോട് ആവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ എനിക്ക് താത്പര്യമില്ലാതിരുന്നിട്ടും എന്നെ രക്ഷിക്കുവാന്‍ കര്‍ത്താവ് മനുഷ്യരൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്നു. എന്നെ രക്ഷിക്കാന്‍ യേശു ഈ ഭൂമിയിലേക്ക് വന്നു, സ്നാനപ്പെട്ടു, ക്രൂശില്‍ തന്‍റെ രക്തത്തെ ചൊരിഞ്ഞു എന്ന് ഞാന്‍ പൂര്‍ണമായും ബോദ്ധ്യപ്പെടണം. 
തന്‍റെ പ്രിയപുത്രനെ ലോകത്തിനു നല്‍കുവാന്‍ തക്കവണ്ണം പിതാവായ ദൈവം ലോകത്തെ സ്നേഹിച്ചു. ഓരോ മനുഷ്യനെയും രക്ഷിക്കുവാനായി ദൈവം ഈ ഭൂമിയിലേക്ക് വന്നു. വാസ്തവമായും അവന്‍ നിങ്ങളെയും എന്നെയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിച്ചു എന്‍റെയും നിങ്ങളുടെയും രക്ഷകനായിത്തീര്‍ന്നു. നമ്മുടെ രക്ഷയില്‍ നാം എത്തിച്ചേരാന്‍ നാം ചെയ്യേണ്ടത്, ദൈവമായ യേശുവില്‍ വിശ്വസിക്കുകയും അവന്‍ നമുക്കുവേണ്ടി ചെയ്തുതന്ന രക്ഷയുടെ ശുശ്രൂഷയെ നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. സ്വന്തം ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കും തങ്ങളുടെ പ്രയത്നങ്ങളുടെ നിരര്‍ത്ഥകത മനസ്സിലാക്കി അതിനെ ഉപേക്ഷിച്ചവര്‍ക്കും, തങ്ങളുടെ മുഴുവന്‍ രക്ഷയിലും വിശ്വസിക്കുന്നവര്‍ക്കും മാത്രമേ ദൈവത്തില്‍ നിന്നും കൃപ കണ്ടെത്താന്‍ കഴിയുകയുള്ളൂ. നിങ്ങളുടെ ചിന്തകളില്‍ അത് ദുര്‍ഗ്രഹമായി തോന്നിയേക്കാമെങ്കിലും വാസ്തവത്തില്‍ ദൈവം നമ്മെ മോചിപ്പിക്കാനായി നമ്മുടെ രക്ഷയെ പൂര്‍ണമായും നിറവേറ്റി. ഇതിനാല്‍ ദൈവത്തിന്‍റെ രക്ഷയുടെ പ്രവൃത്തിയില്‍ വിശ്വസിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല. 
 

നിങ്ങള്‍ പൂര്‍ണമായും ദൈവത്തില്‍ സ്വയം ഭരമേല്പിക്കുക

നിങ്ങള്‍ ദൈവത്തില്‍ സ്വയം ഭരമേല്പിക്കുന്നത് നിങ്ങള്‍ക്ക് തികച്ചും അത്യാവശ്യമായ കാര്യമാണ്. ദൈവം നമുക്ക് എന്തുചെയ്തു തന്നു എന്നതിനെകുറിച്ച് ചിന്തിക്കുക. ദൈവം സ്വയം ഒരു മനുഷ്യനായി മാറി. ദൈവം ഇത് ചെയ്തത് എന്നെയും നിങ്ങളെയും രക്ഷിക്കാന്‍ വേണ്ടിയാണ്. അതുകൂടാതെ, ദൈവമായ യേശു നമ്മുടെ സകലപാപങ്ങളെയും ചുമന്ന് അവയെല്ലാം കഴുകി കളയുവാനായി നമുക്കുവേണ്ടി സ്നാനമേറ്റു. യേശു മരണംവരെ ക്രൂശിക്കപ്പെട്ടും നമുക്കുവേണ്ടി ക്രൂശില്‍ തന്‍റെ വിലയേറിയ രക്തത്തെ ചൊരിഞ്ഞു. നമ്മുടെ ഓരോ പാപങ്ങള്‍ക്കുവേണ്ടി പിഴ നല്‍കാനായി, നമ്മുടെ ന്യായവിധിയില്‍ നിന്നും നാം രക്ഷപ്പെടുന്നത് സാദ്ധ്യമാക്കി അവന്‍ ഇങ്ങനെ നമുക്ക് പകരമായി ന്യായം വിധിക്കപ്പെട്ടു. നമുക്ക് പുതിയതും നിത്യവുമായ ജീവിതം തിരികെ തരാനായി അവന്‍ മൂന്നാം ദിവസം മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു.
ഇപ്പോള്‍ പിതാവായ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലത്തുഭാഗത്തിരിക്കുകയും നമ്മെ എല്ലാം ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടും ഇരിക്കുന്നു. ദൈവവും രക്ഷകനും ആയ അവനെ സകലവും ഭരമേല്പിക്കുവാന്‍ തയ്യാറായവരെയും, പൂര്‍ണഹൃദയത്തോടെ അവനെ വിശ്വസിക്കുന്നവരെയും കാണാന്‍ അവന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. യേശുവിനെ സ്വീകരിച്ചവര്‍ അവരുടെ സകലവും ദൈവത്തില്‍ ഭരമേല്പിക്കുന്നു. കര്‍ത്താവ് തങ്ങളെ പൂര്‍ണതയോടെ രക്ഷിച്ചു എന്ന് അവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ രക്ഷയ്ക്കുവേണ്ടി തങ്ങള്‍ സ്വന്തമായി ഒന്നും ചെയ്തിട്ടില്ലായെന്ന് അവര്‍ക്ക് അറിയാം. സമാഗമനകൂടാര വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട രക്ഷയുടെ സത്യത്തിലൂടെ ദൈവം തങ്ങളെ രക്ഷിച്ചത് അവന്‍റെ സ്നേഹത്താല്‍ മാത്രമാണെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. ദൈവത്തില്‍ പൂര്‍ണമായി തങ്ങളെത്തന്നെ ഏല്‍പ്പിക്കുന്നവര്‍ക്കും, ദൈവത്തെയും അവന്‍റെ വചനത്തെയും തങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുന്നവര്‍ക്കും തന്‍റെ മക്കളാകുവാനുള്ള അവകാശം ദൈവം കൊടുത്തു. 
അതുകൊണ്ട് തിരുവത്താഴത്തില്‍ ഭാഗഭാക്കാകുന്നതിനു മുമ്പെ ഈ രക്ഷയുടെ സത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യം നിങ്ങള്‍ക്കുണ്ടോ എന്നു ഞാന്‍ ചോദിക്കുന്നു. നിങ്ങളുടെ പാപങ്ങളെ ചുമക്കുകയും അവയ്ക്കുള്ള പ്രായശ്ചിത്തവും ആയിരുന്നു യേശു സ്വീകരിച്ച സ്നാനം. യേശു അനുഭവിച്ച ഭൗതിക മരണം, നമ്മുടെ സകലപാപങ്ങളില്‍ നിന്നും എന്നെയും നിങ്ങളെയും രക്ഷിക്കുവാനായിരുന്നു. ഇപ്രകാരം പാപത്തില്‍ ജനിച്ച നമ്മെ എല്ലാവരെയും പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും മോചിപ്പിച്ച് നമ്മെ നീതിമാന്മാരാക്കാന്‍ യേശു ക്രൂശിതനായി മരിച്ചു. നമ്മുടെ സ്ഥാനത്ത് അവന്‍റെ സകല രക്തവും ചൊരിഞ്ഞു, ഈ രീതിയില്‍ ന്യായവിധി അനുഭവിച്ചു. 
വിശുദ്ധസ്ഥലത്ത് നാം എല്ലാവരും വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ അവന്‍റെ കൃപ നാം ധരിക്കേണ്ടതിന് ദൈവം സുഗന്ധധൂപ വര്‍ഗ്ഗപീഠം നല്‍കി. ഇവിടെ നിന്നുമാണ് ദൈവത്തില്‍ നിന്നുള്ള കൃപ കണ്ടെത്താന്‍ നമുക്ക് കഴിയുന്നത്. അതുകൊണ്ട് കര്‍ത്താവില്‍ സ്വയം ഭരമേല്പിക്കണമെന്ന് ഞാന്‍ നിങ്ങളോരോരുത്തരെയും ആഹ്വാനം ചെയ്യുന്നു. 
ഹല്ലേലൂയ്യ!