• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-26] സമാഗമന കൂടാരത്തിനായി ഉപയോഗിച്ച വെള്ളിചുവടുകളുടെ ആത്മീയ അര്‍ത്ഥം (പുറപ്പാട് 26:15-30)

(പുറപ്പാട് 26:15-30)
“തിരുനിവാസത്തിന് ഖദിര മരം കൊണ്ടു നിവിരെനില്ക്കുന്ന പലകകളും ഉണ്ടാക്കേണം. ഓരോ പലകെക്കു പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം. ഓരോ പലകെക്കു ഒന്നോടൊന്ന് ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം. തിരുനിവാസത്തിന്‍റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം. തിരുനിവാസത്തിന് പലകള്‍ ഉണ്ടാക്കേണം. തെക്കുവശത്തേക്ക് ഇരുപതു പലക. ഇരുപതു പലക്കെക്കും താഴെ വെള്ളികൊണ്ട് നാല്പതു ചുവട്, ഒരു പലകയുടെ അടിയില്‍ രണ്ട് കുടുമെക്ക് രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ട് കുടുമെക്ക് രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകയുടെയും അടിയില്‍ വെള്ളി കൊണ്ട് നാല്പത് ചുവട് ഉണ്ടാക്കേണം. തിരുനിവാസത്തിന്‍റെ മറുപുറത്ത് വടക്ക് വശത്തേക്ക് ഇരുപത് പലകയും ഒരു പലകയുടെ താഴെ രണ്ട് ചുവടും മറ്റൊരു പലകയുടെ താഴെ മറ്റൊരു ചുവടും ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളി ചുവടും ഉണ്ടാക്കേണം. തിരുനിവാസത്തിന്‍റെ പിന്‍വശത്ത് പടിഞ്ഞാറോട്ട് ആറ് പലക ഉണ്ടാക്കേണം. തിരുനിവാസത്തിന്‍റെ രണ്ട് വശത്തുള്ള മൂലയ്ക്ക് ഈരണ്ടു പലക ഉണ്ടാക്കേണം. ഇവ താഴെ ഇരട്ടിയായിരിക്കേണം. മേലറ്റത്തോ ഒന്നാം വളയം വരെ തമ്മില്‍ ചേര്‍ന്ന് ഒറ്റയായിരിക്കേണം. രണ്ടിനും അങ്ങനെത്തന്നെ വേണം. അവ രണ്ട് മൂലയ്ക്കും ഇരിക്കേണം. ഇങ്ങനെ എട്ട് പലകയും അവയുടെ വെള്ളിചുവട് ഒരുപലകയുടെ അടിയില്‍ രണ്ട് ചുവട് മറ്റൊരു പലകയുടെ അടിയില്‍ രണ്ട് ചുവട് ഇങ്ങനെ പതിനാറു വെള്ളി ചുവടും വേണം. ഖദിരമരം കൊണ്ട് അന്താഴങ്ങള്‍ ഉണ്ടാക്കേണം; തിരുനിവാസത്തിന്‍റെ ഒരുഭാഗത്തെ പലകയ്ക്ക് അഞ്ചു അന്താഴം, തിരുനിവാസത്തിന്‍റെ മറുഭാഗത്തേ പലകയ്ക്ക് അഞ്ചു അന്താഴം, തിരുനിവാസത്തിന്‍റെ പടിഞ്ഞാറേഭാഗത്ത് പലകയ്ക്ക് പിന്‍വശത്തെ അഞ്ചു അന്താഴം. നടുവിലത്തെ അന്താഴം പലകയുടെ നടുവില്‍ ഒരറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം. പലക പൊന്ന് കൊണ്ട് പൊതിയുകയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്ന് കൊണ്ട് ഉണ്ടാക്കുകയും വേണം. അന്താഴങ്ങള്‍ പൊന്ന് കൊണ്ട് പൊതിയേണം. അങ്ങനെ പര്‍വ്വതത്തില്‍ വെച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവര്‍ത്തേണം.” 
 

ദൈവം വസിച്ചിരുന്ന സമാഗമന കൂടാരത്തിന്‍റെ പലകകളെല്ലാം പൊന്ന് കൊണ്ട് പൊതിഞ്ഞിരുന്നു. സമാഗമന കൂടാരത്തിന്‍റെ ഓരോ പലകളും നിവര്‍ന്ന് നില്‍ക്കുവാനായി രണ്ട് വെള്ളി ചുവടുകള്‍ ഉണ്ടാക്കുവാനും ദൈവം മോശെയോട് പറഞ്ഞു. ഓരോ പലകയുടെയും താഴെ രണ്ട് വെള്ളി ചുവടുകള്‍ സ്ഥാപിക്കുന്നതിന്‍റെ ആത്മീയ അര്‍ത്ഥം താഴെ കൊടുക്കുന്നു. ബൈബിളിള്‍ കാലത്തിനനുസരിച്ച് മാറാത്ത വിശ്വാസത്തെയാണ് സ്വര്‍ണ്ണം കുറിക്കുന്നത്. സ്വര്‍ണ്ണം പൂശിയ പലകകള്‍ക്ക് കീഴിലുള്ള വെള്ളി ചുവടുകള്‍ അര്‍ത്ഥമാക്കുന്നത് നമ്മുടെ രക്ഷയെ ഉറപ്പാക്കുന്ന രണ്ട് ദാനങ്ങള്‍ ദൈവം നമുക്ക് നല്‍കിയിട്ടുണ്ടെന്നാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സ്നാനപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ യേശു നമ്മുടെ രക്ഷ പൂര്‍ത്തികരിച്ചു എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. 
ദൈവത്തിന്‍റെ ജനമാകുവാനും അവന്‍റെ രാജ്യത്തിന്‍റെ ഭാഗമാകുവാനും നമ്മെ യോഗ്യരാക്കുന്ന ശുദ്ധ സ്വര്‍ണ്ണം പോലുള്ള ഈ വിശ്വാസം പ്രാപിക്കേണമെങ്കില്‍ നമുക്ക് അത്യാവശ്യം വേണ്ട കാര്യമാണ് യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ തന്‍റെ രക്തത്തിലും വിശ്വസിക്കുന്ന വിശ്വാസം. നമ്മുടെ പാപങ്ങളെ മുഴുവന്‍ തുടച്ച് നീക്കുവാനായി ദൈവം നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തിന്‍റെ ദാനം ഇതിന് നമുക്ക് അത്യാവശ്യമാണ്. ദിനംതോറും പാപം ചെയ്ത് നരകത്തിലേക്ക് പോകുകയല്ലാതെ മാര്‍ഗ്ഗമില്ലാതിരുന്ന നമുക്ക് നമ്മുടെ സ്വന്തം പ്രയത്നങ്ങളാലോ, ശക്തിയാലോ അഥവാ ഇച്ഛയാലോ നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാന്‍ കഴിയില്ല. 
നമ്മുടെ സകല പാപങ്ങളും തുടച്ച് നീക്കുവാന്‍ നമ്മുടെ സ്വന്തം ശക്തിയില്‍ അശ്രയിക്കുന്നതിന് പകരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയാണ് നാം വേണ്ടത്. അപ്പോള്‍ മാത്രമേ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കഴിയുകയുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തിലൂടെ രക്ഷയുടെ ദാനം കര്‍ത്താവ് നമുക്ക് നല്‍കിയെന്നത് നന്ദിയോടുകൂടി വിശ്വസിക്കാം എന്നത് നമ്മുടെ അവകാശമാണ്. സുവിശേഷത്തിന്‍റെ ഈ രണ്ട് ഘടകങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച രക്ഷയുടെ ദാനത്തില്‍ നാം വിശ്വസിക്കുമ്പോള്‍ നമ്മുടെ ഈ വിശ്വാസം കണ്ടുകൊണ്ട് ദൈവം നമ്മെ അവന്‍റെ സമ്പൂര്‍ണ്ണ ജനമാക്കി മാറ്റും. ആകയാല്‍ നിങ്ങളുടെ ഹൃദയത്തില്‍ എന്തെങ്കിലും പാപമുണ്ടെങ്കില്‍ നമ്മെ രക്ഷിക്കുവാനായി ദൈവം ദാനമായി നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തില്‍ വിശ്വസിക്കുന്നതിലൂടെ പൂര്‍ണ്ണമായും നിങ്ങള്‍ രക്ഷിക്കപ്പെടണം. 
ദൈവത്തിന്‍റെ സ്വന്തം ജനം ആകുവാന്‍ ആഗ്രഹിച്ചുകൊണ്ട് അനേകം പേര്‍ ഈ ലോകത്തില്‍ ജീവിക്കുന്നു. ദൈവത്തിന്‍റെ ജനമായി തീരുവാന്‍ ആദ്യം തന്നെ ദൈവവചനത്തിന്‍റെ പ്രകാശത്തെ നാം നമ്മില്‍ നിന്ന് പ്രതിഫലിപ്പിക്കുകയും അതനുസരിച്ച് നമ്മെ പരിശോധിക്കുകയും വേണം. അപ്പോള്‍ നമ്മുടെ പാപങ്ങള്‍ക്കായി നാം ശിക്ഷിക്കപ്പെട്ടിരുന്നാല്‍ പോലും അതിനെതിരെ പ്രതികരിക്കാന്‍ പോലും വകയില്ലാത്ത പാപികളാണ് നമ്മളെന്ന് നാം കണ്ടെത്തും. ന്യായപ്രമാണത്തിനെതിരെ ദിനം തോറും പാപം ചെയ്യുന്നവരാണ് നമ്മള്‍. അനിതീയാലും പാപത്തിനാലും വ്യാപിച്ചിരിക്കുന്ന നമ്മുടെ ജീവിതം ന്യായവിധിക്കായി കാത്തിരിക്കുന്ന രീതിയില്‍ നയിക്കുകയല്ലാതെ നമ്മുടെ ജീവിതത്തെ നടത്തുവാന്‍ നമുക്ക് കഴിയില്ലെന്നതാണ് സത്യം. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ നമുക്ക് എങ്ങനെ ദൈവത്തിന്‍റെ സ്വന്തം ജനം ആകുവാന്‍ കഴിയും? അങ്ങനെയാണ് നമ്മെ ദൈവത്തിന്‍റെ സ്വന്തം ജനം ആക്കുവാനായി അവന്‍ നമുക്ക് നല്‍കിയ രക്ഷയുടെ രണ്ട് ദാനങ്ങള്‍ നേടേണ്ട അവശ്യകതയെക്കുറിച്ച് നാം തിരിച്ചറിയുന്നത്.
നമ്മെ സബന്ധിച്ചിടത്തോളം നീല, ധൂമ്രം, ചുവപ്പ് നൂലുകളിലുടെയും പിരിച്ച പഞ്ഞി നൂലുകളിലുടെയും നമ്മുടെ സകല പാപങ്ങളെയും തുടച്ച് നീക്കിയ കര്‍ത്താവാണ് രക്ഷകന്‍. സ്നാപകയോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനവും ക്രൂശില്‍ അവന്‍ ചിന്തിയ രക്തവും നമ്മുടെ സകല പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും നമ്മെ രക്ഷിച്ചു. ഈ രണ്ട് ഘടകങ്ങള്‍ നമ്മുടെ രക്ഷയ്ക്ക് ഒഴിച്ചുകൂടാത്തതാണ്. ആകയാല്‍ ആര്‍ക്കും തന്നെ ഈ സത്യത്തില്‍ വിശ്വസിക്കാതെ ദൈവജനമാകുവാന്‍ കഴിയുകയില്ല. 
ദൈവം നമുക്ക് നല്‍കിയ രക്ഷയുടെ ഈ രണ്ട് ദാനങ്ങളിലൂടെ യഥാര്‍ത്ഥമായും നമുക്ക് അവന്‍റെ ജനമായി തീരാന്‍ കഴിയും. ദൈവത്തിന്‍റെ മക്കളായി തീരുവാന്‍ നമ്മുടെ സത്പ്രവൃത്തികള്‍ക്ക് തീര്‍ച്ചയായും ഒരുപങ്കും വഹിക്കുവാനില്ല. യേശുവിന്‍റെ സ്നാനം, രക്തം ചിന്തല്‍ എന്നീ പ്രവൃത്തികളിലൂടെ നാം രക്ഷിക്കപ്പെടുകയും സകല പാപങ്ങളില്‍ നിന്നും അതിന്‍റെ ന്യായവിധിയില്‍ നിന്നും വിടുവിക്കപ്പെടുന്നത് സാധ്യമായി തീരുകയും ചെയ്തു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് നാം ദൈവത്തിന്‍റെ മക്കളായി മാറിയത്. ശുദ്ധ സ്വര്‍ണ്ണം പോലുള്ള നമ്മുടെ വിശ്വാസം ദൈവത്തിന്‍റെ ഈ ദാനങ്ങളെ പ്രാപിക്കുന്നതിലൂടെ പണിയപ്പെടുന്നു.
സമാഗമനകൂടാര നിര്‍മ്മാണത്തില്‍ ഓരോ പലകയ്ക്കും അടിയിലായി രണ്ട് വെള്ളി ചുവടുകള്‍ ദൈവം വച്ചു. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന്, സ്നാപകയോഹന്നാനില്‍ നിന്നും യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെ മാനവജനതയുടെ സകല പാപങ്ങളെയും ചുമന്നുവെന്നും ഈ പാപങ്ങളെ ക്രൂശിലേക്ക് ചുമന്ന് അതില്‍ മരിച്ചതിലൂടെ ശിക്ഷാവിധികളെ വഹിച്ചു എന്നതുമാണ് ഈ സത്യം നമ്മോട് പറയുന്നത്. യേശു സ്വീകരിച്ച സ്നാനവും ക്രൂശില്‍ താന്‍ ചൊരിഞ്ഞ രക്തവും പാപമോചനത്തിന്‍റെ ഉറപ്പുള്ള ദാനങ്ങളാണ്. ഈ യുഗത്തില്‍ ജീവിക്കുന്ന നിങ്ങളും ഞാനും പാപപൂര്‍ണമായ നമ്മുടെ സ്വന്തം ജീവിതത്തെ കുറിച്ച് അറിയണം. അങ്ങനെ ദൈവമുമ്പാകെ തങ്ങളെ കുറിച്ച് അറിയുന്നവര്‍ കര്‍ത്താവ് വാസ്തവമായും ഈ ഭൂമിയിലേക്ക് വന്ന്, സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ തങ്ങളുടെ പാപങ്ങളെ ചുമന്ന്, ക്രൂശില്‍ മരിച്ചതിലൂടെ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചുവെന്ന് തിരിച്ചറിയണം. ഇപ്രകാരം രക്ഷയുടെ ദാനത്തില്‍ നാം വിശ്വസിക്കുകയും നമ്മുടെ പാപമോചനം പ്രാപിക്കുകയും ചെയ്യുമ്പോള്‍ ദൈവമുമ്പാകെ നാം അവന്‍റെ സ്വന്തമക്കളായി തീരുന്നു. കര്‍ത്താവ് തന്‍റെ സ്നാനത്താലും ക്രൂശിലെ രക്തത്താലും നമ്മെ രക്ഷിച്ചതിനാലാണ് നാം പാപത്തില്‍ നിന്നും വിടുവിക്കപ്പെട്ടത്. അവന്‍ അങ്ങനെ ചെയ്യ്തില്ലായിരുന്നുവെങ്കില്‍ നമ്മുടെ സ്വന്തം പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സ്വാതന്ത്ര്യം പ്രാപിക്കുവാന്‍ നമുക്കൊരിക്കലും കഴിയുമായിരുന്നില്ല. ആകയാല്‍ 100 ശതമാനവും ദൈവത്തിന്‍റെ കൃപായാല്‍ ആണ് നിങ്ങളും ഞാനും ദൈവജനവും നീതിമാന്മാരും ആയത് എന്ന് വിശ്വസിക്കുകയും ഏറ്റുപറയുകയും അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
സമാഗമനകൂടാരത്തിന്‍റെ പലകകളുടെ വെള്ളിചുവടുകള്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലുടെ ദൈവം പൂര്‍ത്തികരിച്ച ദാനമാണ് നമ്മുടെ പാപമോചനം എന്ന് പൂര്‍ണ്ണമായും കാണിക്കുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ രക്ഷയുടെ കൃപ ദൈവം നമ്മുടെ മേല്‍ വച്ചതിനാലാണ് വിശ്വാസത്താല്‍ പൂര്‍ണ്ണമായും രക്ഷിക്കപ്പെടുവാന്‍ നമുക്ക് കഴിഞ്ഞത്. ആത്മാവില്‍ ദരിദ്രരായവര്‍, തങ്ങളുടെ പാപം നിമിത്തം നരകത്തില്‍ പോകുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്ന് അംഗീകരിക്കുന്നവര്‍, മാത്രമേ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലുടെ ദൈവം നല്‍കുന്ന രക്ഷയെ പ്രാപിക്കുവാന്‍ യോഗ്യരാകുന്നുള്ളൂ. തങ്ങള്‍ നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്ന് തങ്ങളെ കുറിച്ച് വിലപിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നവരാണ് ദൈവത്തില്‍ നിന്നുള്ള രക്ഷയുടെ ദാനം പ്രാപിക്കുവാന്‍ യോഗ്യരായവര്‍. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട സത്യത്തില്‍, പിതാവാം ദൈവം യേശുക്രിസ്തുവിലൂടെ നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍, വിശ്വസിക്കുന്നവര്‍ക്ക് തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവമക്കളാകുവാന്‍ കഴിയും. കര്‍ത്താവ് നല്‍കിയ രക്ഷയുടെ ദാനം പ്രാപിക്കുന്നവര്‍ക്ക് മാത്രമേ ദൈവത്തിന്‍റെ സകല അനുഗ്രഹങ്ങളും ആസ്വദിക്കുവാന്‍ കഴിയുകയുള്ളു. തങ്ങളുടെ പാപങ്ങള്‍ നിമിത്തം നരത്തിലേക്ക് വിധിക്കപ്പെട്ടിരിക്കുന്നവരാണെന്ന് അറിയുകയും ദൈവത്തിന്‍റെ കരുണയ്ക്കായി യാചിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം നേടാന്‍ കഴിയുന്ന യോഗ്യതയാണിത്. ഇതാണ് വാസ്തവമായ സംഗതി.
ദൈവം നമുക്ക് നല്കിയ രക്ഷയുടെ ദാനം കാരണമാണ് നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിനാലാണ് എഫെസ്യര്‍ 2:8 “കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്” എന്ന് പറയുന്നത്. നാം ദൈവത്തിന്‍റെ മക്കളായി തീര്‍ന്നത് നാം ഈ രക്ഷയുടെ ദാനത്തില്‍ വിശ്വസിച്ചതിനാല്‍ കൂടിയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ നമുക്ക് പ്രശംസിപ്പാന്‍ ഇതില്‍ എന്താണ് ഉള്ളത്? പ്രശംസിക്കുന്നതിന് പകരമായി നമ്മളല്ല ദൈവമാണ് നമ്മെ രക്ഷിച്ചതെന്ന് ഏറ്റുപറഞ്ഞുകൊണ്ട് ദൈവത്തെ സ്തുതിക്കുവാനേ നമുക്ക് കഴിയുകയുള്ളു.
തുറന്ന് പറഞ്ഞാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും ദൈവം നമ്മെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍, നമ്മുടെ പാപങ്ങളില്‍ നിന്നും നമുക്കൊരിക്കലും രക്ഷിക്കപ്പെടുവാന്‍ കഴിയുമായിരുന്നില്ല. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും അടങ്ങിയിരിക്കുന്ന സത്യം നിര്‍മ്മിച്ചിരിക്കുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ ശക്തി കൊണ്ടാണ്. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് ജനിച്ച് യോര്‍ദ്ദാന്‍ നദിയില്‍ സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ മാനവജാതിയുടെ സകല പാപങ്ങളും ഒരിക്കലായി ചുമന്ന് (മത്തായി 3:13-17) ക്രൂശില്‍ മരിച്ച് മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്ന രക്ഷയുടെ സത്യത്തെ ഇത് വെളിപ്പെടുത്തുന്നു. നമ്മെ രക്ഷിച്ച ദൈവത്തിന്‍റെ കൃപ വളരെ സമ്പൂര്‍ണമാകയാല്‍ ജഡത്തില്‍ കുറവുള്ളവരും പാപത്തില്‍ നിറഞ്ഞവരുമായ നമ്മെ വിശ്വാസത്താല്‍ സമ്പൂര്‍ണരാക്കുവാന്‍ മതിയായതാണ്. ദൈവരാജ്യത്തിന്‍റെ തൂണുകളായി ഉയരുവാനും തന്‍റെ രാജ്യത്തിലെ ജനമാക്കി നമ്മെ മാറ്റുവാനും ഇത് മതിയായതാണ്. 
 

യേശുവില്‍ വിശ്വസിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ നിങ്ങളാരെന്ന് നിങ്ങള്‍ അറിയുന്നില്ലയോ?

ദിവസത്തിന്‍റെ 24 മണിക്കൂറും സാറ്റ്ലൈറ്റ് ടി. വിയില്‍ അഥവാ കേബിള്‍ ടിവിയില്‍ നൂറുകണക്കിനു ടിവി ചാനലുകള്‍ ഇന്ന് ലഭ്യമാണ്. ഓരോ ചാനലുകളും തങ്ങളുടെ വിശേഷമായ പരിപാടികൊണ്ട് തുടര്‍ച്ചയായി പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നു. ഈ ചാനലുകളില്‍ തന്നെ ഏറ്റവും അധികം വാണിജ്യ വിജയം നേടുന്ന ചാനലുകളാണ് മുതിര്‍ന്നവര്‍ക്കു മാത്രമായുള്ള ചാനലുകള്‍. ചാനലുകള്‍ മാറ്റി മാറ്റി പോകുമ്പോള്‍ അശ്ലീല പരിപാടികള്‍ നിറഞ്ഞ ഇത്തരം മുതിര്‍ന്നവര്‍ക്കുള്ള ചാനലുകള്‍ അനേകം കാണാം. തത്ഫലമായി ഈ യുഗത്തിലെ അനേകം ജനങ്ങള്‍ ഇത്തരം അശ്ലീല സിനിമകള്‍ക്ക് തങ്ങളെ അടിമകളാക്കുന്നു. ഇതിലെ ഏറ്റവും മോശമായ സംഗതി തങ്ങളുടെ ഈ അധര്‍മ സ്വഭാവം പാപമാണെന്ന് അത്തരക്കാര്‍ കരുതുന്നതേയില്ല എന്നതാണ്.
എന്നാല്‍ ദുഷ്ചിന്ത, വ്യഭിചാരം, പരസംഗം തുടങ്ങി മനുഷ്യരുടെ ഉള്ളില്‍ നിന്നും വരുന്ന കാര്യങ്ങളെല്ലാം പാപമാണെന്ന് വ്യക്തമായും ബൈബിള്‍ ചൂണ്ടികാണിക്കുന്നു (മര്‍ക്കൊസ് 7.21-23). അപ്പോള്‍ നമ്മളെല്ലാം പാപം കൊണ്ട് നിറഞ്ഞിരിക്കുകയല്ലേ? നമ്മില്‍ ജന്മസിദ്ധമായിരിക്കുന്ന കാര്യങ്ങളെല്ലാം പാപപൂര്‍ണ്ണമാണെന്നും പാപത്തിന്‍റെ ശമ്പളം മരണമാണെന്നും പാപം പൂര്‍ണത പ്രാപിക്കുമ്പോള്‍ മരണത്തെ കൊണ്ടുവരുമെന്നും ദൈവം തുടര്‍ച്ചയായി പറഞ്ഞിട്ടുണ്ട്. പക്ഷെ വാസ്തവമായും നമ്മളിത് അംഗീകരിക്കാറുണ്ടോ? എന്തു കൊണ്ടാണിത്? നമ്മില്‍ ജന്മസിദ്ധമായിരിക്കുന്ന പാപ സ്വഭാവത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ നമ്മുടെ കണ്ണുകള്‍ അടയ്ക്കുകയും ചെവി മൂടുകയും ചെയ്താല്‍ മതിയോ? നമ്മുടെ മനസ്സിന്‍റെയും ചിന്തകളുടെയും ഭാവനകളിലൂടെ സകല വിധമായ പാപങ്ങളും ചെയ്യുകയല്ലാതെ നമുക്ക് മറ്റു മാര്‍ഗ്ഗമില്ല. അത്തരം പാപങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് എത്ര തന്നെ നാം പറഞ്ഞാലും അഥവാ അങ്ങനെ ചെയ്യുവാന്‍ എത്ര തന്നെ നാം പരിശ്രമിച്ചാലും ഒന്നും നടക്കുകയില്ല. അവയെല്ലാം നിഷ്ഫലമായിരിക്കും. വാസ്തവത്തില്‍ നമുക്കൊരിക്കലും സമ്പൂര്‍ണ്ണ വിശുദ്ധരാകുവാനോ ജഡീക പാപങ്ങള്‍ ചെയ്യാതിരിക്കുവാനോ കഴിയാത്തവിധം പാപം ചെയ്യുവാനുള്ള അടുപ്പവും അതില്‍ നിന്ന് അകലുവാന്‍ അല്പം പോലും ആഗ്രഹമില്ലാത്ത ഒന്നാണ് നമ്മുടെ ജഡം. മാനവ ജാതിയുടെ ജഡവും ഹൃദയങ്ങളും വിശുദ്ധമായവയില്‍ നിന്നും വളരെ അകന്നിരിക്കും. അവ പാപത്തിനോട് അടുക്കുവാന്‍ ആഗ്രഹിക്കുന്നു എന്നു മാത്രമല്ല, അതിലും വലിയ പാപങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിച്ചും കൊണ്ടിരിക്കും.
പാപത്തിന്‍റെയും അകൃത്യങ്ങളുടെയും കൂമ്പാരമാണ് നമ്മില്‍ ഓരോരുത്തരും. അതുകൊണ്ട് തന്നെ നമ്മുടെ അടിസ്ഥാനപരമായ സത്തയില്‍ നാം അധഃപതിച്ചിരിക്കുന്നു. നമ്മുടെ കാഴ്ചയില്‍ മിന്നിമറയുന്ന അശ്ശീലദൃശ്യങ്ങള്‍ വളരെ നീണ്ടകാലത്തേക്ക് നമ്മുടെ ഓര്‍മ്മകളില്‍ മായാതെ കിടക്കുകയും അതിന്‍റെ അവശിഷ്ടങ്ങള്‍ നമ്മുടെ മനസുകളില്‍ ശല്യപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. ആകയാല്‍ നമ്മുടെ ഇത്തരം സ്വഭാവദൂഷ്യങ്ങള്‍ ദൈവമുമ്പാകെ സത്യസന്ധമായി അംഗീകരിച്ച് നാം പാപത്തിന്‍റെ കൂമ്പാരമാണെന്ന് സമ്മതിക്കണം. നീതിമാനായ ദൈവത്തിന്‍റെ ന്യായവിധിയിലൂടെ നാമെല്ലാം നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയുന്നതും അതിനാല്‍ നമ്മുടെ രക്ഷക്കായ് അവനോട് യാചിക്കുന്നതും ബുദ്ധിപരമാണ്. “അസാധ്യം എന്നത് വിഡ്ഢികളുടെ നിഘണ്ടുവില്‍ മാത്രമേ കാണാന്‍ കഴിയുള്ളൂ” എന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പറഞ്ഞിട്ടില്ലയോ? തങ്ങള്‍ക്ക് പാപം ചെയ്യുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന രീതിയില്‍ അനേകം ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്വന്തം നീതി കാണിക്കുവാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇത് ദൈവത്തിനെതിരെ വെല്ലുവിളിക്കുന്നതു പോലെയാണ്. അത്തരം ധിക്കരിക്കുന്ന വിശ്വാസം ഉള്ളവര്‍ ദൈവത്തിന്‍റെ നീതിയെ സ്വീകരിക്കുവാന്‍ വിസമ്മതിക്കുകയും അവന്‍ നമുക്ക് നല്‍കിയ രക്ഷയുടെ സ്നേഹത്തെപ്പോലും തള്ളിക്കളയുന്ന ചെയ്യുന്ന ദുഷ്ടന്മാരായി തീരുകയും ചെയ്യുന്നു.
നിങ്ങള്‍ നല്ലവരാണെന്ന് കരുതുന്നുവോ? ഏത് സാഹചര്യത്തിലും ഏത് രീതിയിലുമുള്ള സകല അനീതികളും ഒരിക്കലും ക്ഷമിക്കാത്ത ശക്തമായ നീതിബോധമുള്ള ആളാണ് നിങ്ങളെന്ന് കരുതുന്നുവോ? ദിനംതോറും നിങ്ങളുടെ ഹൃദയത്തില്‍ ദൈവത്തിന്‍റെ കല്പനകള്‍ പാലിക്കുന്നതിനാലും അവയെ അനുസരിക്കുവാന്‍ ശ്രമിക്കുന്നതിനാലും നിങ്ങളുടെ ജീവിതത്തില്‍ അവയെ പ്രവര്‍ത്തിപ്പിക്കുവാന്‍ നോക്കുന്നതിനാലും നിങ്ങള്‍ ദൈവമുമ്പാകെ ഏറെക്കുറെ നീതിന്മാരാണെന്ന് കരുതുന്നുവോ? ദൈവം നല്‍കിയ രക്ഷയുടെ കൃപാദാനത്തെ അറിയാതെ തന്‍റെ ഹൃദയം പാപത്താല്‍ നിറഞ്ഞിരിക്കുമ്പോഴും നീതിമാനായി പ്രവര്‍ത്തിക്കുവാന്‍ വെറുതെ ശ്രമിക്കുകയും ചെയ്യുന്നവന്‍ പാപം നിറഞ്ഞ് മനുഷ്യനീതിയനുസരിച്ച് നീതിമാനാകുവാന്‍ വെറുതെ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്. ദൈവഭവനത്തിന്‍റെ തൂണുകളാകുവാന്‍ അത്തരക്കാരുടെ നന്മ അവരെ യോഗ്യരാക്കുകയില്ല. അവര്‍ ഉപയോഗ്യശൂന്യമായ പാപത്തിന്‍റെ കൂമ്പാരമായിരിക്കും. 
കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ജനനം മുതല്‍ക്ക് തന്നെ കണ്‍ഫ്യൂഷ്യസിന്‍റെ ഉപദേശങ്ങള്‍ പഠിക്കുന്ന അനേകരുണ്ട്. അവര്‍ ഈ ഉപദേശങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കും. നേരെമറിച്ച് പാശ്ചാത്യനാടുകളില്‍ കത്തോലിക്കാമതവും പ്രൊട്ടസ്റ്റ്ന്‍റ് മതവും ആണ് മതപരമായ മേഖയില്‍ മേല്‍ക്കോയ്മ വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ പാശ്ചാത്യര്‍ അനേകരും ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അതേപടി പാലിക്കുവാന്‍ കഠിനശ്രമം നടത്തി. എന്നാല്‍ പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ജനിച്ച ദേശത്തിന്‍റെ വ്യത്യാസം ഇല്ലാതെ ജനങ്ങള്‍ തങ്ങളെ ദൈവമുമ്പാകെ നിര്‍ത്തുകയും തങ്ങളുടെ അടിസ്ഥാന സ്വത്വത്തെ തുറന്നുകാട്ടുകയും ചെയ്യുമ്പോള്‍ അത് കണ്‍ഫ്യൂഷ്യസിന്‍റെ ഉപദേശ പ്രകാരം ജീവിക്കാന്‍ ശ്രമിക്കുന്നവരായാലും, ദൈവത്തിന്‍റെ കല്പനകളനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവരായാലും, ഒരുപോലെ പാപത്തിന്‍റെ പിണ്ഡങ്ങളും തിന്മ ചെയ്യുന്നവരുടെ വിത്തുകളും ആണ്. മനുഷ്യജീവികള്‍ അനീതിയുള്ളവരും കളങ്കങ്ങളാല്‍ നിറഞ്ഞവരും, പാപത്തിന്‍റെ പിണ്ഡങ്ങളും പൊടിയില്‍ നിന്നും അഴുക്കില്‍ നിന്നും നിര്‍മിക്കപ്പെട്ടവരും ആണ്. എന്തെങ്കിലും സ്ഥാനത്തിനു വേണ്ടിയല്ല മറിച്ച് തങ്ങളുടെ ആത്മാര്‍താഥ ഹൃദയത്താല്‍ തന്നെ സത്പ്രവൃത്തികള്‍ ചെയ്ത നല്ല വ്യക്തികള്‍ പോലും തങ്ങളുടെ സത്പ്രവൃത്തികള്‍ക്ക് എന്തെങ്കിലും പുകഴ്ച ലഭിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകുമെങ്കിലും അങ്ങനെയുള്ളവര്‍ക്ക് പോലും തങ്ങളുടെ അടിസ്ഥാന സ്വത്വം ദൈവമുമ്പാകെ വെളിപ്പെടുത്തുമ്പോള്‍, തങ്ങളും പാപ പിണ്ഡങ്ങളും തിന്മ ചെയ്യുന്നവരുടെ വിത്തുകളും ആണെന്ന സത്യത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയില്ല. മനുഷ്യന്‍റെ നീതി എന്നത് ദൈവമുമ്പാകെ വലിയ തിന്മയാകയാല്‍, ജനങ്ങള്‍ക്ക്, അവര്‍ തങ്ങളുടെ ശിക്ഷയെന്തെന്ന് തിരിച്ചറിയുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ, അതായത് ദൈവസ്നേഹത്തെ, സ്വീകരിക്കുകയും ചെയ്യാതെ ഈ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയില്ല. ദൈവമുമ്പാകെ മനുഷ്യന്‍റെ സകലപ്രയത്നവും നന്മയായി മാറ്റുവാന്‍ കഴിയില്ല. മാനവ ജാതിയുടെ ഹിതം ദൈവമുമ്പാകെ കറപുരണ്ട വസ്തുക്കളാണ്. മനുഷ്യജാതിയുടെ അടിസ്ഥാന സ്വഭാവം എന്നത് അഴുക്ക്, മരം, താമ്രം, എന്നിങ്ങനെയാണ്. സ്വര്‍ണ്ണം പൂശിയില്ലയെങ്കില്‍ ദൈവഭവനത്തിന്‍റെ വാതില്‍ക്കല്‍ നിര്‍ത്തുവാന്‍ കഴിയാത്ത ഒരു മരമാണ് മനുഷ്യന്‍. ദൈവത്താല്‍ നല്‍കപ്പെട്ട രക്ഷയുടെ കൃപകൂടാതെ അവര്‍ ന്യായവിധിയുടെ അഗ്നിയെ നേരിടുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലാത്ത താമ്രം പോലെയാണ്. രക്ഷയുടെ ദാനത്തില്‍ നാം വിശ്വസിക്കുന്നില്ലായെങ്കില്‍ അതായത്, മിശിഹ ആയ യേശുക്രിസ്തു കൈവെപ്പിന്‍റെ രൂപമായി സ്നാനപ്പെട്ടുവെന്നും, രക്തം ചിന്തി മരിച്ചെന്നും വിശ്വസിക്കുന്നില്ലെങ്കില്‍ നാം പാപികളായിത്തന്നെ തുടരും. അപ്രകാരം തങ്ങള്‍ ദൈവമുമ്പാകെ ദുഷ്ടജനമാണെന്ന് അറിയാത്തവരും രക്ഷിക്കപ്പെടുവാനായി ദൈവത്തിന്‍റെ ദാനം സ്വീകരിക്കാത്തവരും യഥാര്‍ത്ഥമായും സഹതാപം അര്‍ഹിക്കുന്നു.
ദൈവത്തിന്‍റെ നീതി നാം അറിയുന്നതിനു മുന്‍പു നമ്മുടെ സ്വന്തം നീതിയായിരുന്നു ജീവിതത്തിന്‍റെ അടിസ്ഥാനം. ദൈവത്തിന്‍റെ രക്ഷയുടെ ദാനം അറിയുന്നതിനു മുന്‍പും യഥാര്‍ത്ഥ വിശ്വാസം പ്രാപിക്കുന്നതിനു മുന്‍പും ഞാനും ഇതുപോലെയായിരുന്നു. വാസ്തവത്തില്‍ എനിക്കു സ്വന്തമായി ഒരു നീതിയും ഇല്ലെങ്കിലും ഞാന്‍ സ്വയം ഒരു മാന്യനാണെന്ന് ചിന്തിച്ചിരുന്നു. അതുകൊണ്ടു ബാല്യകാലം മുതല്‍ക്കുതന്നെ അനീതി സഹിക്കാന്‍ കഴിയാതിരുന്നു ഞാന്‍ പലപ്പോഴും എനിക്ക് ഒട്ടും തുല്യരല്ലാത്ത ആളുകളോട് വഴക്കിടാറുണ്ടായിരുന്നു. ഞാന്‍ ഒരിക്കലായി ജനിച്ച് ഒരിക്കലായി മാത്രം മരിക്കും എന്നതിനാല്‍ ന്യായത്തോടും നീതിയോടും കൂടി ജീവിക്കേണം എന്നതായിരുന്നു എന്‍റെ തത്വശാസ്ത്രം. “ആഹാരം കഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതെ ഇത്തരത്തിലുള്ള വിലയില്ലാത്ത ജീവിതം നയിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്. ഇതാണ് ജീവിതം എങ്കില്‍ ഇപ്പോള്‍ മരിക്കുന്നതിനും 50 വര്‍ഷം കഴിഞ്ഞ് മരിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. ഇതുപോലെ ജീവിക്കുന്നത് മുഷിപ്പിക്കുന്നതും അസ്വസ്ഥാ ജനകവുമാണ്. യാതൊരു അര്‍ത്ഥവും ഉദ്ദേശ്യവും ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നത്, നീതിയായി ഒന്നും ചെയ്യാതെയും വലിയ ലക്ഷ്യമൊന്നും ഇല്ലാതെയും ജീവിക്കുന്നത് തന്നെയാണ് നരകം. അല്ലെങ്കില്‍ തന്നെ എന്താണ് ഈ നരകം? വെറും പന്നിയെ പോലെ മരിക്കുന്നതുവരെ എല്ലാ ദിവസവും ആഹാരം കഴിച്ച് തന്‍റെ വയറു വീര്‍പ്പിക്കുക മാത്രം ചെയ്യുന്ന ഒരു മനുഷ്യന്‍ ആണ് അപമാനത്തിന്‍റെ നരകം” എന്നിങ്ങനെയായിരുന്നു എന്‍റെ ചിന്തകള്‍. എന്നെക്കുറിച്ച് ദൈവമുമ്പാകെ കാണുവാന്‍ ഞാന്‍ പരാജയപ്പെട്ടതിനാല്‍ എന്‍റെ ഉള്ളില്‍ മുഴുവനും സ്വയം നീതിയായിരുന്നു. ആകയാല്‍ ഞാന്‍ മറ്റുള്ളവരെക്കാള്‍ നല്ലവനാണെന്ന് സ്വയം ചിന്തിക്കുകയും നീതിയോടുകൂടി ജീവിക്കുവാന്‍ കഠിന ശ്രമം നടത്തുകയും ചെയ്തു.
എന്നാല്‍ ദൈവത്തിന്‍റെ നീതിയുടെ മുന്‍പില്‍ ഞാന്‍ പാപത്തിന്‍റെ വെറും പിണ്ഡം മാത്രമായിരിക്കും. പത്തു കല്പനകള്‍ പോയിട്ട് ന്യായപ്രമാണത്തിലെ 613 നിയമങ്ങളില്‍ ഒന്നുപോലും പാലിക്കുവാന്‍ കഴിയുന്നവനായിരുന്നില്ല ഞാന്‍. അവയെ പാലിക്കുവാന്‍ കഴിയും എന്നുള്ള എന്‍റെ വിചാരം തന്നെ വാസ്തവത്തില്‍ “ദൈവത്തിനെതിരായി നില്‍ക്കുന്ന പാപം ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത ദുഷ്ടനാണ് നിങ്ങള്‍” എന്ന് പ്രഖ്യാപിക്കുന്ന ദൈവ വചനത്തിന് എതിരായി മത്സരിക്കുന്ന അനീതിയുടെ പ്രവൃത്തിയായിരുന്നു. മാനവ ജാതിയുടെ സകല നീതിയും ദൈവമുമ്പാകെ തികച്ചും അനീതിയായി തീര്‍ന്നു. മനുഷ്യര്‍ക്ക് നീതിമാന്മാരായിരിക്കാന്‍ കഴിയില്ല എന്നതാണ് ലഘുവായ സത്യം. വാസ്തവത്തില്‍ ഈ വര്‍ത്തമാനകാലയുഗം പാപം കിനിഞ്ഞിറങ്ങുന്ന അധഃപതനത്തിന്‍റെയും അരാജകത്വത്തിന്‍റെയും അവസാനയുഗം ആയിരിക്കും. ഇതിനര്‍ത്ഥം നമ്മുടെ ജഡം ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധവും ലൈംഗിക അരാജകത്വവും നിറഞ്ഞ പാപത്താല്‍ സ്ഥിരമായി പിടിക്കപ്പെട്ടിരിക്കുന്നു എന്നും ഇത്തരം പാപങ്ങള്‍ വാസ്തവമായും നമ്മുടെ ജീവിത കാലത്ത് ചെയ്യുന്നു എന്നുമാണ്. വാസ്തവത്തില്‍ വിവരണാതീതമായ ഇത്തരം വൃത്തി കെട്ട പാപങ്ങളാല്‍ നമ്മുടെ ജഡം എപ്പോഴും വലിച്ചിഴക്കപ്പെടുകയും ഇതില്‍ ഒരു നന്മയും കാണാന്‍ കഴിയാതെയും ഇരിക്കുന്നു.
 

നാം അനീതിയുള്ളവരും പാപത്താല്‍ നിറഞ്ഞവരും ആയിരിക്കെ വെള്ളത്തിന്‍റെയും അത്മാവിന്‍റെയും സുവിശേഷത്തിലുടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചതിലൂടെ കര്‍ത്താവ് ഇപ്പോള്‍ നമ്മെ അവന്‍റെ സ്വന്ത ജനമാക്കിത്തീര്‍ത്തു

നാം എല്ലാവരും അനീതിയുള്ളവരായിരുന്നു. പക്ഷെ രക്ഷയുടെ ദാനത്തിലൂടെ നമ്മെ പ്പോലുള്ള സകലരെയും പാപത്തില്‍ നിന്നും കര്‍ത്താവ് രക്ഷിച്ചു. ദൈവത്തിന്‍റെ ഭവനമായ വിശുദ്ധസ്ഥലത്തെ പലകകള്‍ 4.5 മീറ്റര്‍ ഉയരവും 675 മില്ലീ മീറ്റര്‍ വീതിയും ഉള്ള സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞ് ഉയര്‍ത്തി വച്ചാണ് വിശുദ്ധസ്ഥലത്തിന്‍റെ ചുവരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ പലകെക്കും അടിയില്‍ രണ്ട് വെള്ളിചുവടുകള്‍ വച്ചിരുന്നു. ഈ വെള്ളിചുവടുകള്‍ വെളിപ്പെടുത്തുന്നത് നിങ്ങളെയും എന്നെയും പൂര്‍ണ്ണമായി ദൈവം തന്നിലൂടെ രക്ഷിച്ചു എന്നതാണ്.
 തന്‍റെ സ്നേഹത്താല്‍ പാപത്തില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചുവെന്നതാണ് സത്യം. ഈ സ്നേഹത്തില്‍ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വരികയും നമ്മുടെ സകല പാപങ്ങളെയും ചുമന്നു കൊണ്ടുപോകുവാനായി സ്നാനപ്പെടുകയും, പാപങ്ങളുടെ ശിക്ഷാവിധി ക്രൂശില്‍ മരിച്ചതിലൂടെ ചുമക്കുകയും, അതുവഴി ലോകത്തിലെ സകല പാപങ്ങളില്‍ നിന്നും അതിന്‍റെ ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. അവന്‍ നമുക്ക് നല്‍കിയ രക്ഷയുടെ ദാനത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം വീണ്ടും ജനിച്ചിരിക്കുന്നു. കര്‍ത്താവിനാല്‍ നല്‍കപ്പെട്ട ഈ രക്ഷയുടെ ദാനം സ്വര്‍ണ്ണം പോലെ ദുഷിച്ച് പോകാത്തതും എക്കാലത്തും മാറ്റമില്ലാത്തതുമാണ്. 
കര്‍ത്താവ് നമുക്ക് നല്‍കിയ രക്ഷ നിര്‍മ്മിച്ചിരിക്കുന്നത് യേശുവിന്‍റെ സ്നാനവും രക്തവും കൊണ്ടാണ്. ഇത് പൂര്‍ണമായും വൃത്തിയായും നമ്മുടെ സകല പാപങ്ങളും തുടച്ച് നീക്കി. നമ്മുടെ സകല പാപങ്ങളില്‍ നിന്നും നിങ്ങളെയും എന്നെയും കര്‍ത്താവ് രക്ഷിച്ചതിനാലാണ് നമ്മുടെ പ്രവൃത്തികളാലും ചിന്തകളാലും മനസിലും ചെയ്തതും ഇനി ചെയ്യുന്നതുമായ സകല പാപങ്ങളില്‍ നിന്നും പൂര്‍ണമായും വിടുവിക്കപ്പെടുവാന്‍ നമുക്ക് കഴിയുന്നത്. നമ്മുടെ ഹൃദങ്ങളില്‍ ദൈവം നല്‍കിയിരിക്കുന്ന രക്ഷയുടെ ദാനത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം അവന്‍റെ വിലയേറിയ വിശുദ്ധന്മാരായി തീര്‍ന്നു. സമാഗമനകൂടാരത്തിന്‍റെ പലകകളിലൂടെ, അവയുടെ തൂണുകളിലൂടെയും ചുവരുകളിലൂടെയും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള രക്ഷയെക്കുറിച്ചാണ് ദൈവം നമ്മോട് പറയുന്നത്. പലകകളിലെ വെള്ളിച്ചുവടുകളിലൂടെ നാം അവന്‍റെ മക്കളായിത്തീര്‍ന്നത് നൂറ് ശതമാനം അവന്‍റെ കൃപയാലും ദാനത്താലും ആണെന്ന് ദൈവം നമ്മോട് പറയുന്നു. 
യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലുമുള്ള നമ്മുടെ വിശ്വാസം എടുത്ത് മാറ്റിയാല്‍ പിന്നെ മറ്റൊന്നും നമ്മില്‍ കാണുകയില്ല. നമ്മുടെ പാപത്തിനായി ശിക്ഷിക്കപ്പെടുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു നാമെല്ലാവരും. പാപത്തിന്‍റെ ശമ്പളം മരണം എന്ന് പ്രഖ്യാപിക്കുന്ന ദൈവത്തിന്‍റെ നിയമത്തിന്‍റെ സുനിശ്ചിതമായ മരണത്തിന് മുമ്പില്‍ വിറയ്ക്കുവാന്‍ വേണ്ടി വിധിക്കപ്പെട്ടവരായിരുന്നു നമ്മള്‍. നമ്മെ കാത്തിരുന്ന തീ കൊണ്ടുള്ള നീതിപൂര്‍വകമായ ന്യായവിധിയോര്‍ത്ത് വിലപിക്കേണ്ടവരായിരുന്നു നമ്മള്‍. ഇതിനാലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസം എടുത്ത് കളഞ്ഞാല്‍ നമ്മള്‍ ഒന്നുമില്ലെന്ന് പറഞ്ഞത്. പാപം കിനിഞ്ഞിറങ്ങുന്ന ഈ യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ തീ കൊണ്ടുള്ള ന്യായവിധിക്കായി മാത്രം കാത്തിരിക്കുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു എന്ന് ഒരിക്കലും മറന്ന് പോകരുത്. യാഥാര്‍ത്ഥമായും നാം ഈ വിധം ആയിരുന്നുവെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള രക്ഷ ദൈവം നല്‍കിയതിലൂടെ അവന്‍റെ കൃപ നമ്മുടെ മേല്‍ പകര്‍ന്നു. മിശിഹാ ഈ ഭൂമിയിലേക്ക് വന്ന്, സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ട് തന്‍റെ രക്തം ചിന്തി ക്രൂശില്‍ മരിച്ച് മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്ത് നമ്മുടെ സകല പാപങ്ങളില്‍ നിന്നും സകല അനീതികളില്‍ നിന്നും സകല ശിക്ഷാവിധിയില്‍ നിന്നും നമ്മെ രക്ഷിച്ചു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സമ്പൂര്‍ണ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലുടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാം ഇപ്പോള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വിശ്വാസത്താല്‍ ദൈവത്തിന് നന്ദി പറയുവാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളു.
ജഡീകമായി നാം കുറവുള്ളവരാണെങ്കിലും നമ്മുടെ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും ദൈവദാസന്മാരും ഞാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ലോകം മുഴുവനും പ്രസംഗിച്ചു വരുന്നു. ഈ യുഗം വളരെ അധഃപതിച്ചതെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നത് കാരണം വിശുദ്ധിയോടെ സകല ദുഷ്ടതകളില്‍ നിന്നും അകന്ന് കര്‍ത്താവിനെ സേവിക്കുവാന്‍ നമുക്ക് കഴിയുന്നു. നാം ഈ മനസ്ഥിതിയിലേക്ക് വന്നത് നമ്മുടെ സ്വന്തം ഇഷ്ടപ്രകാരമല്ല, മറിച്ച് കര്‍ത്താവ് തന്‍റെ രക്ഷയുടെ കൃപയാല്‍ നമ്മെ വസ്ത്രം ധരിപ്പിച്ചതിലൂടെ വിശുദ്ധി നല്‍കിയതിനാലാണ്. കര്‍ത്താവ് നമ്മുടെ പാപത്തില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും സമ്പൂര്‍ണമായി നമ്മെ രക്ഷിച്ചതിനാലാണ് ഈ രക്ഷയുടെ ശക്തിയാല്‍ നാം ധരിപ്പിക്കപ്പെട്ടത്. ഇതിനാല്‍ മാത്രമാണ് വിശുദ്ധിയോടുകൂടി നമുക്ക് കര്‍ത്താവിനെ സേവിക്കുവാനും കഴിയുന്നത്. ഈ വെള്ളത്താലും ആത്മാവിനാലും നമ്മുടെ സകല പാപങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ രക്ഷിച്ചതിനാലാണ് നമ്മുടെ കുറവുകള്‍ക്കിടയിലും നമ്മുടെ പാപങ്ങളാലും ലംഘനങ്ങളാലും ശിക്ഷാവിധിയാലും ബന്ധിക്കപ്പെടാതെ അവനെ സേവിക്കാന്‍ കഴിയുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഈ വിശാലമായ ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കുവാന്‍ കര്‍ത്താവിന്‍റെ കൃപയിലെങ്കില്‍ നമുക്ക് കഴിയില്ലായിരുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ലോകമെമ്പാടും വ്യാപിക്കുകയും ഈ സുവിശേഷത്തെ വിശുദ്ധിയോടെ സേവിക്കുകയും ചെയ്യുകയെന്നത് കര്‍ത്താവിന്‍റെ കൃപയില്ലായിരുന്നുവെങ്കില്‍ അസാദ്ധ്യമായേനെ. നിങ്ങള്‍ക്കും എനിക്കും ഈ വിശ്വാസജീവിതം നയിക്കുവാനും, സത്യസുവിശേഷത്തെ സേവിക്കുവാനും കഴിയുന്നത് നൂറ് ശതമാനവും ദൈവത്തിന്‍റെ രക്ഷയുടെ കൃപയാല്‍ മാത്രമാണ്. വിശ്വാസത്താലാണ് നാം ദൈവരാജ്യത്തിലെ ജനവും അതിന്‍റെ തൂണുകളും ആയിത്തീര്‍ന്നത്. കര്‍ത്താവ് നമുക്ക് സ്വര്‍ണംപോലുള്ള വിശ്വാസത്തെ നല്‍കിയതിനാല്‍ ഇപ്പോള്‍ നമുക്ക് ദൈവത്തിന്‍റെ ഭവനത്തില്‍ വസിക്കാന്‍ കഴിയും. ലോകം പാപത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ഈ യുഗത്തില്‍, ജനങ്ങള്‍ ദൈവത്തെ മറക്കുകയും ദുഷിക്കുകയും ചെയ്തുകൊണ്ട് പാപത്താല്‍ തുത്തെറിയപ്പെടുന്ന ഈ കാലത്ത് നമ്മള്‍ ശുദ്ധവെള്ളത്താല്‍ കഴുകപ്പെട്ട് വൃത്തിയുള്ളവരായിത്തീരുകയും തത്ഫലമായി ശുദ്ധവെള്ളം കുടിച്ച് ആത്മാവിന്‍റെ വിശുദ്ധിയില്‍ കര്‍ത്താവിനെ സേവിക്കുവാന്‍ കഴിവുള്ളവരായി മാറുകയും ചെയ്യുന്നു. ആകയാല്‍ ഈ അനുഗ്രഹത്തിനായി ഞാന്‍ എത്രയധികം നന്ദിയുള്ളവനാണെന്ന് വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ല. 
വിശ്വാസത്താല്‍ നാം നീതിമാന്മാരായത് വാസ്തവമായും ഇങ്ങനെയാണ്. എങ്ങനെയാണ് നാം നീതിമാന്മാരായത്? നമ്മില്‍ ഒരു നന്മയും ഇല്ലായെന്നിരിക്കെ നമ്മെ നീതിമാന്മാരെന്ന് വിളിക്കാന്‍ എങ്ങനെ കഴിയും? നിങ്ങളെയും എന്നെയും പോലുള്ള പാപം നിറഞ്ഞ ജീവികള്‍ക്ക് എങ്ങനെ പാപമില്ലാത്തവരാകാന്‍ കഴിയും? നിങ്ങളുടെ ജഡത്തിന്‍റെ നീതിയാല്‍ നിങ്ങള്‍ പാപമില്ലാത്തവരും നീതീകരിക്കപ്പെട്ടവരും ആയിത്തീര്‍ന്നുവോ? നിങ്ങളുടെ ജഡീക ചിന്തകള്‍, നിങ്ങളുടെ പ്രയത്നങ്ങള്‍, നിങ്ങളുടെ പ്രവൃത്തികള്‍ ഇവയില്‍ ഏതെങ്കിലും നിങ്ങളെ പാപമില്ലാത്ത നീതിമാനാക്കി മാറ്റിയോ? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ നിങ്ങള്‍ നീതീകരിക്കപ്പെട്ടുവോ? നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട ദൈവീക രക്ഷയിലുള്ള നിങ്ങളുടെ വിശ്വാസത്താല്‍ നിങ്ങള്‍ നീതീകരിക്കപ്പെട്ടുവോ? മിശിഹായാല്‍ പൂര്‍ത്തികരിക്കപ്പെടുകയും ദൈവവചനത്തില്‍ വെളിപ്പെടുത്തപ്പെടുകയും ചെയ്തിട്ടുള്ള വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെയുള്ള നിങ്ങളുടെ രക്ഷയില്‍ വിശ്വസിക്കാതെ നീതിമാന്മാരായിത്തീരാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ഇതുപോലെ നിങ്ങള്‍ക്കൊരിക്കലും കഴിയുകയില്ല. ചുരുക്കത്തില്‍ ചുവപ്പ് നൂലില്‍ മാത്രം വിശ്വസിക്കുന്നതിലൂടെ നമുക്കൊരിക്കലും നീതിമാന്മാരാകാന്‍ കഴിയുകയില്ല.
നമ്മുടെ രക്ഷകനും മിശിഹായും ആയ യേശുക്രിസ്തു നമ്മുടെ ജീവിതകാലം മുഴുവനുമുള്ള പാപങ്ങള്‍ ഉള്‍പ്പെടെ സകല പാപങ്ങളും സ്നാപകയോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ തന്‍റെ തോളില്‍ ചുമന്നതിലൂടെ നമുക്ക് പകരമായി നിന്ന് നമ്മുടെ സകല പാപങ്ങളും തുടച്ച് നീക്കിയതിനാല്‍ വിശ്വാസത്താല്‍ നാം നീതികരിക്കപ്പെട്ടിരിക്കുന്നു. പാപികള്‍ അഥവാ മഹാപുരോഹിതന്‍ യാഗമൃഗത്തിന്‍റെ തലയില്‍ തന്‍റെ കൈ വെയ്ക്കുന്നതിലൂടെ പഴയനിയമകാലത്തുള്ള യാഗമൃഗം പാപത്തെ ചുമന്നതുപോലെ പുതിയ നിയമകാലത്ത് സ്നാപകയോഹന്നാനില്‍ നിന്നും സ്നാനമേറ്റതിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും യേശു തന്‍റെ മേല്‍ ചുമന്നു. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും ചുമന്നു (മത്തായി 3:15). ഈ ചരിത്ര പ്രാധാന്യമുള്ള സംഭവത്തെ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് സ്നാപകയോഹന്നാന്‍ സാക്ഷീകരിച്ചു. “ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹന്നാന്‍ 1:29). തന്‍റെ സ്നാനം സ്വീകരിച്ച ശേഷം നമ്മുടെ രക്ഷയ്ക്കായി യേശു തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ജീവിക്കുകയും നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷാവിധിയുടെയും വിലനല്‍കുവാനായി ക്രൂശിലേക്ക് പോവുകയും ചെയ്ത് രോമം കത്രിക്കുന്നവരുടെ മുമ്പില്‍ വായ തുറക്കാതിരുന്ന ആടിനെപോലെ തന്‍റെ സ്വന്തം ശരീരം ദൈവത്തിനര്‍പ്പിച്ച് നമുക്ക് പുതുജീവന്‍ നല്‍കി തന്നു.
സ്നാപകയോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും യേശുക്രിസ്തു ചുമന്നതിനാല്‍ ആണ് അവന് തന്നെത്തന്നെ ശാന്തമായി ഏല്‍പ്പിച്ചു കൊടുക്കുവാനും റോമ പടയാളികള്‍ അവനെ ക്രൂശിച്ചപ്പോള്‍ തന്‍റെ കൈകാലുകള്‍ ആണി അടിക്കുവാനായി നീട്ടുവാനും അവന് കഴിഞ്ഞത്. ക്രൂശില്‍ തൂങ്ങിക്കൊണ്ട് യേശു തന്‍റെ ഹൃദയത്തിലുള്ള അവസാനത്തുള്ളി രക്തവും ചിന്തി. നമ്മുടെ രക്ഷയ്ക്കായുള്ള തന്‍റെ ശുശ്രൂഷയുടെ അവസാനഘട്ടത്തെ പൂല്‍കികൊണ്ട് “നിവൃത്തിയായി” (യോഹന്നാന്‍ 19:30) എന്ന് അവന്‍ വിളിച്ചു പറഞ്ഞു. അപ്രകാരം മരിച്ച അവന്‍ മൂന്നാം ദിവസം മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്ത് നമുക്ക് നിത്യജീവന്‍ നല്‍കികൊണ്ട് നമ്മുടെ രക്ഷകനായിത്തീര്‍ന്നു. സ്നാപകയോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെ തന്‍റെ തോളില്‍ ചുമന്ന്, തന്‍റെ ക്രൂശിലൂടെ, പുനരുത്ഥാനത്തിലൂടെ, സ്വര്‍ഗാരോഹണത്തിലൂടെ യേശു നമ്മുടെ സമ്പൂര്‍ണ്ണ രക്ഷകനായി മാറി. 
 

ക്രൂശിലെ രക്തത്തില്‍ മാത്രമുള്ള വിശ്വാസവും പടിപടിയായുള്ള ശുദ്ധീകരണത്തിന്‍റെ ഉപദേശവും നിങ്ങളുടെ പാപങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നില്ല

ക്രൂശിലെ യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ചുകൊണ്ട് തങ്ങളുടെ പാപങ്ങളില്‍ നിന്നും സമ്പൂര്‍ണമായി രക്ഷിക്കപ്പെടുവാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയുകയില്ല. കാരണം ജനങ്ങള്‍ തങ്ങളുടെ കണ്ണുകളാലും പ്രവൃത്തികളാലും ദിനംതോറും പാപം ചെയ്യുന്നു. ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിച്ചുകൊണ്ട് തങ്ങളുടെ പാപങ്ങളില്‍ ഒന്നിനെപ്പോലും തുടച്ചു നീക്കുവാന്‍ അവര്‍ക്ക് കഴിയില്ല. ജനങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വ്യാപകമായ അകൃത്യങ്ങളിലൊന്നാണ് ലൈംഗിക ദുര്‍നടപ്പ്. അശ്ലീലമായ ലൈംഗീകതയുടെ സ്പഷ്ടമായ ഒരു സംസ്കാരം ഈ ലോകത്തില്‍ വ്യാപിക്കുമ്പോള്‍ ഈ പ്രത്യേക പാപം നമ്മുടെ ജഡത്തില്‍ രൂഢമൂലമാകും. വ്യഭിചാരം ചെയ്യരുതെന്ന് ബൈബിള്‍ നമ്മോട് കല്‍പിക്കുന്നുവെങ്കിലും നമ്മുടെ സാഹചര്യങ്ങളുടെ സ്വധീനത്താല്‍ ചെയ്യണമെന്ന് ആഗ്രഹമില്ലെങ്കിലും അനേകം ജനങ്ങള്‍ ഈ പാപത്തില്‍ ചെന്നവസാനിക്കുന്നു. മോഹത്തോട് കൂടിയുള്ള ചിന്തകള്‍പോലും വ്യഭിചാരം ചെയ്യുന്നതിന് തുല്യമാണെന്ന് ദൈവം പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ദിനംതോറും കാണുന്നതു മുഴുവന്‍ അശ്ലീലം മാത്രമാണ്. ആകയാല്‍ ഇത്തരം ആഭാസകരമായ പാപങ്ങള്‍ ഓരോ മിനിറ്റിലും സെക്കന്‍റിലും ജനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. കാര്യം ഇതായിരിക്കെ, തങ്ങളുടെ അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തിയത് കൊണ്ട് ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ തക്കവണ്ണം ശുദ്ധീകരിക്കപ്പെടുവാന്‍ അവര്‍ക്ക് എങ്ങനെ കഴിയും? ദീര്‍ഘകാലം തങ്ങളെ അച്ചടക്കത്തില്‍ നയിച്ചുകൊണ്ടും വയസ്സേറുമ്പോള്‍ ഏതുവിധേനയും ശുദ്ധീകരിച്ചും ഇരുന്നതിനാല്‍ അവരുടെ ഹൃദയങ്ങള്‍ നീതിയുള്ളതാകുമോ? അവരുടെ സ്വഭാവങ്ങള്‍ ശാന്തമുള്ളതാകുമോ? അവര്‍ കൂടുതല്‍ ക്ഷമാശീലമുള്ളവരാകുമോ? തീര്‍ച്ചയായും ഇല്ല! ഇതിന് വിപരീതമായുള്ളതാണ് സംഭവിക്കുന്നത്.
ജനങ്ങള്‍ പ്രായമേറുമ്പോള്‍ വേഗത്തില്‍ ദേഷ്യം വരുന്നവരും അക്ഷമരും ആയിത്തീരും. പ്രായമേറുമ്പോഴുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളാല്‍ മുമ്പെ തികച്ചും ക്ഷമാശീലരായിരുന്നവര്‍പോലും തങ്ങളുടെ ദേഷ്യവും മോഹഭംഗങ്ങളും അടക്കുവാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പായി തങ്ങളെ കുറിച്ചവര്‍ അധികം ചിന്തിക്കുന്നു. തങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമ്പോള്‍ തങ്ങളുടെ സംരക്ഷണത്തിനായുള്ള അവരുടെ ജന്മവാസന അധികം ശക്തിമത്താകും. അതായത് നാം വൃദ്ധരാകുമ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ നാം മാറുന്നു. പഴഞ്ചൊല്ലുപറയുന്നതുപ്പോലെ ശൈശവത്തില്‍ നാലുകാലില്‍ ഇഴയുകയും യൗവ്വനത്തില്‍ രണ്ടുകാലില്‍ നില്‍ക്കുകയും വാര്‍ദ്ധക്യത്തില്‍ മൂന്ന് കാലില്‍ നടക്കുകയും ചെയ്യുന്നത് മനുഷ്യരല്ലാതെ മാറ്റാരുമല്ല. എല്ലാവരും ഇതുപോലെയാണ്. 
ക്രിസ്തീയ ഉപദേശങ്ങളുടെ കൂട്ടത്തില്‍ “പടിപടിയായുള്ള വിശുദ്ധീകരണത്തിന്‍റെ ഉപദേശം” എന്നൊരു ഉപദേശമുണ്ട്. ഈ ഉപദേശം പറയുന്നത് ക്രിസ്ത്യാനികള്‍ യേശുവിന്‍റെ ക്രൂശുമരണത്തില്‍ ദീര്‍ഘകാലം വിശ്വസിക്കുകയും ദിനംതോറും അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുകയും കര്‍ത്താവിനെ സേവിക്കുകയും ചെയ്താല്‍ അവര്‍ പടിപടിയായി വിശുദ്ധരായിത്തീരുമെന്നാണ്. യേശുവില്‍ വിശ്വസിച്ച് അധികകാലം കഴിയുമ്പോള്‍ നമ്മള്‍ അധികം നന്മപ്രവൃത്തികള്‍ ചെയ്യുന്നവരും പാപത്തോട് ബന്ധമില്ലാത്തവരും ആകുമെന്നും മരണസമയം അടുക്കുമ്പോഴെക്കും നാം പൂര്‍ണമായും ശുദ്ധീകരിക്കപ്പെട്ട് പാപരഹിതരായി മാറുമെന്നും ഇത് അവകാശപ്പെടുന്നു. എല്ലായ്പ്പോഴും അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുന്ന നമുക്ക് നമ്മുടെ തുണികള്‍ കഴുകുന്നതുപോലെ ദിനംതോറും നമ്മുടെ പാപങ്ങളെയും കഴുകുവാനും കഴിയുമെന്നും ഇത് പഠിപ്പിക്കുന്നു. ആകയാല്‍ അവസാനം നമ്മള്‍ മരിക്കുമ്പോള്‍ പൂര്‍ണമായും നീതീകരണം പ്രാപിച്ച ഒരാളെപ്പോലെ ദൈവത്തിന്‍റെ അടുക്കല്‍ ചെല്ലും. ഇതുപോലെ വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഉണ്ട്. എന്നാല്‍ മനുഷ്യനിര്‍മ്മിത ചിന്തകളില്‍ നിന്നും രൂപപ്പെട്ടുവന്ന ഒരു സാങ്കല്‍പിക സന്ദര്‍ഭം മാത്രമാണിത്.
റോമര്‍ 5:19 പറയുന്നു, “ഏകമനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും”. ഏകന്‍റെ അനുസരണത്താല്‍ നാമെല്ലാവരും പാപമില്ലാത്തവരായി തീരും എന്നാണ് ഈ വേദഭാഗം നമ്മോട് പറയുന്നത്. നിങ്ങള്‍ക്കും എനിക്കും ചെയ്യാന്‍ കഴിയാത്തത് ഈ ഭൂമിയിലേക്ക് വ്യക്തിപരമായി വന്നപ്പോള്‍ യേശുക്രിസ്തു നേടി. നിങ്ങള്‍ക്കും എനിക്കും പാപത്തില്‍ നിന്നും സ്വയം സ്വതന്ത്രരാകാന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ടാണ് നിങ്ങള്‍ക്കോ എനിക്കോ ഒരിക്കലും ചെയ്യാന്‍ കഴിയാതിരുന്ന ആ കാര്യം, നമുക്കുവേണ്ടി നമ്മുടെ സകല പാപങ്ങളെയും യേശു മോചിച്ചത്. ഈ ഭൂമിയിലേക്ക് വന്നതിലൂടെ സ്നാനപ്പെട്ട്, ക്രൂശിക്കപ്പെട്ട്, മരണത്തില്‍ നിന്ന് ഉയിര്‍ത്തതിലൂടെ അവന്‍ നിങ്ങളെയും എന്നെയും രക്ഷിക്കുകയും ഒരിക്കലായി നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്തു. 
പിതാവാം ദൈവത്തിന്‍റെ ഹിതം അനുസരിച്ചതിലൂടെ യേശുക്രിസ്തുവിന് വ്യക്തിപരമായി നമ്മുടെ രക്ഷയെ പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞു. ഇതുതന്നെയാണ് പാപമോചനമെന്നും അറിയപ്പെടുന്നത്. മിശിഹാ എന്ന നിലയില്‍ ദൈവത്തിന്‍റെ ഹിതം അനുസരിച്ചുകൊണ്ട് തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ മരണപുനരുത്ഥാനത്തിലൂടെയും രക്ഷയുടെ കൃപ യേശുക്രിസ്തു നമ്മുടെമേല്‍ പകര്‍ന്നു. അപ്രകാരം രക്ഷയുടെ ദാനം നമുക്ക് നല്‍കിയതിലൂടെ യേശു പാപമോചനത്തെ സമ്പൂര്‍ണമായി നിറവേറ്റി. ഇപ്പോള്‍ വിശ്വാസത്താല്‍ ഈ രക്ഷയുടെ കൃപയെ നാം ധരിച്ചിരിക്കുന്നു. കാരണം നമ്മുടെ സ്വന്തം പ്രവൃത്തികളാലോ യോഗ്യതയാലോ ഒരിക്കലും നേടാന്‍ കഴിയാതിരുന്ന പാപത്തില്‍ നിന്നുള്ള രക്ഷ കര്‍ത്താവ് പൂര്‍ണമായും നിറവേറ്റിയിരിക്കുന്നു.
അനേക ജനങ്ങളും യേശു സ്വീകരിച്ച സ്നാനത്തില്‍ വിശ്വസിക്കുന്നില്ല. മറിച്ച് ക്രൂശില്‍ അവന്‍ ചിന്തിയ രക്തത്തില്‍ മാത്രം വിശ്വസിക്കുകയും തങ്ങളുടെ സ്വന്തം പ്രവൃത്തികളിലൂടെ ശുദ്ധീകരിക്കപ്പെടുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്നാപക യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടപ്പോള്‍ മാനവജാതിയുടെ സകല പാപങ്ങളും യേശു ചുമന്നു എങ്കിലും ഈ സത്യത്തില്‍ ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. യേശു തന്‍റെ പൊതുജീവിതത്തില്‍ ആദ്യം തന്നെ ചെയ്തത് സ്നാപകയോഹന്നാനില്‍ നിന്നും സ്നാനപ്പെടുകയായിരുന്നു എന്ന് മത്തായി 3-മത്തെ അധ്യായം നമ്മോട് പറയുന്നു. നലു സുവിശേഷങ്ങളും സാക്ഷ്യപ്പെടുത്തുന്ന നിരാകരിക്കാന്‍ ആവാത്ത സത്യമാണിത്!
സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ ഏറ്റവും വലിയവനും സകല മാനവജാതിയുടെയും പ്രതിനിധിയും ആയ സ്നാപകയോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളും യേശു ചുമന്നു. എങ്കിലും അനേകം ജനങ്ങള്‍ ഈ വസ്തുതയെ അവഗണിക്കുകയും ഇതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. അത്തരം ജനങ്ങള്‍ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെ അവനില്‍ വിശ്വസിക്കുകയും ക്രൂശില്‍ അവന്‍ ചൊരിഞ്ഞ വിലയേറിയ രക്തത്തെ മാത്രം ഇടവിടാതെ സ്തുതിക്കുകയും ചെയ്യും. യേശുവിന്‍റെ ക്രൂശുമരണത്തില്‍ അധികം മനസലിവുള്ള അവര്‍ തങ്ങളുടെ വികാരങ്ങളെ ഉയര്‍ത്തിക്കൊണ്ട് തങ്ങളുടെ സ്തുതിയില്‍ എല്ലാവിധത്തിലും ഉള്ള വാദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉറച്ച സ്വരത്തില്‍ അവര്‍ പാടും.

“ഉണ്ട് ശക്തി, ശക്തി അത്ഭുതശക്തി 
യേശുവിന്‍ രക്തത്താല്‍ 
ഉണ്ട് ശക്തി, ശക്തി അത്ഭുതശക്തി
യേശുക്രിസ്തുവിന്‍ രക്തത്താല്‍?” 

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ വികാരങ്ങളാലും ശക്തിയും ഓജസ്സും ഉപയോഗിച്ചും ദൈവത്തിങ്കലേക്ക് ചെല്ലുവനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ എത്രയധികം അവര്‍ ഇങ്ങനെ ചെയ്യുന്നുവോ അത്രയധികം പാപങ്ങള്‍ തങ്ങളില്‍ അവശേഷിക്കുകയും അത്രയധികം കപടഭക്തരായി മാറുകയുമാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. 
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന കാര്യമെടുത്താല്‍ യേശുവിന്‍റെ മഹത്തായ രണ്ട് ശുശ്രൂഷകള്‍ തികച്ചും അത്യാവശ്യമായി വരും. ഏതൊക്കെയാണ് അവ? സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളെയും യേശു ചുമന്നുവെന്നതാണ് അവയിലൊന്ന്. ലോകത്തിന്‍റെ പാപങ്ങളെ ക്രൂശിലേക്ക് ചുമക്കുകയും അതിനെ ക്രൂശില്‍ തറയ്ക്കുകയും ചെയ്തതിലൂടെ നമ്മുടെ പാപത്തിന്‍റെ ശമ്പളം അവന്‍ കൊടുത്ത് തീര്‍ത്തുവെന്നതാണ് അടുത്തത്. യേശുവിന്‍റെ മഹത്തായ ഈ രണ്ട് ശുശ്രൂഷകളില്‍ പൂര്‍ണമായും വിശ്വസിക്കുന്നവര്‍ തീര്‍ച്ചയായും നീതീകരിക്കപ്പെടും. യേശുവിന്‍റെ രക്ഷാദാനത്തിന്‍റെ കേന്ദ്രഭാഗമായ യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ തന്‍റെ രക്തത്തിലും ഒരുപോലെയുള്ള നമ്മുടെ വിശ്വാസം ദൈവഭവനത്തില്‍ ഉറപ്പോടെ നമ്മെ നിര്‍ത്തുന്നു. ദൈവത്തിന്‍റെ കൃപയാല്‍ യഥാര്‍ത്ഥമായും ഊനമില്ലാത്ത ജനമായി അവന്‍ നമ്മെ മാറ്റുന്നു. യേശു നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ഒരിക്കലും മാറ്റമില്ലാത്ത ശുദ്ധസ്വര്‍ണം പോലുള്ള വിശ്വാസത്തെ നാം പ്രാപിക്കും. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തില്‍ നാം വിശ്വസിക്കുന്നതിലൂടെ സമ്പൂര്‍ണമായ പാപമോചനത്തിന്‍റെ രക്ഷയെ പ്രാപിച്ച വിശുദ്ധന്മാരായി നാം മാറുന്നു. 
 

ദൈവശാസ്ത്രത്തിന്‍റെ യുഗവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ യുഗവും

ആദിമസഭാകാലഘട്ടത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ 313 എ.ഡിയിലെ റോമിലെ മിലന്‍ ശാസനം പ്രഖ്യാപിച്ചത് മുതല്‍ യേശുവിന്‍റെ സ്നാനത്തെ ഒഴിവാക്കി ക്രൂശിന്‍റെ സുവിശേഷത്തെ മാത്രമാണ് ക്രിസ്ത്യാനിത്വം പ്രചരിപ്പിക്കുന്നത്. ആദിമസഭാ കാലഘട്ടം മുതല്‍ 313. എ.ഡി വരെ, അതായത് ക്രിസ്ത്യാനിത്വം വെറുമൊരു മതമായി അധഃപതിക്കുന്നതുവരെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെയാണ് സഭ ശക്തമായി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ തുടര്‍ന്ന് റോമന്‍ കത്തോലിക്ക സഭ പാശ്ചാത്യലോകത്തിന്‍റെ മതപരമായ മേഖലയെ അടക്കിവാഴുവാന്‍ തുടങ്ങി. 14-മത്തെ നൂറ്റാണ്ടു മുതല്‍ സകലവും മനുഷ്യനിര്‍മ്മിത ചിന്തകളില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു സംസ്കാരം മാനവികതയുടെ പുനരുദ്ധാരണത്തിനായി ശബ്ദം ഉയര്‍ത്തിക്കൊണ്ട് ഇറ്റലിയില്‍ നിന്നും ആരംഭിച്ചു. ഇതിനെയാണ് നവോത്ഥാനം എന്ന് വിളിക്കുന്നത്.
16-മത്തെ നൂറ്റാണ്ട് ആയപ്പോഴേക്കും ഇറ്റലിയില്‍ ആരംഭിച്ച ഈ മാനവിക സംസ്കാരത്തിന്‍റെ അടിയൊഴുക്കുകള്‍ പാശ്ചാത്യാലോകത്ത് മുഴുവനും വ്യാപിച്ചുതുടങ്ങി. അതുവരെ മാനവികശാസ്ത്രവും മനുഷ്യനിര്‍മ്മിത തത്വശാസ്ത്രവും പഠിച്ചുകൊണ്ടിരുന്ന പണ്ഡിതന്മാര്‍ ദൈവശാസ്ത്രം പഠിക്കുവാന്‍ തുടങ്ങി. ബൈബിളിനെ തങ്ങളുടെ സ്വന്തം യുക്തിയും വീക്ഷണവും അനുസരിച്ച് വ്യാഖ്യാനിച്ച് തുടങ്ങിയ അവര്‍ വ്യത്യസ്തമായ ക്രിസ്തീയ ഉപദേശങ്ങള്‍ പടച്ചുവിട്ടു. സത്യത്തെ അവര്‍ അറിഞ്ഞിട്ടില്ലായ്കയാല്‍ അവര്‍ക്ക് ബൈബിള്‍ വ്യക്തമായി മനസിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ബൈബിളില്‍ മനസിലാക്കുവാന്‍ വിഷമമുള്ള അനേകം ഭാഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തങ്ങളുടെ ലോകപരമായ അറിവും തത്വചിന്താപരമായ വീക്ഷണങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് തങ്ങളുടെ സ്വന്തം ക്രിസ്തീയ ഉപദേശങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്ക് ഇത് അവരെ കൊണ്ടെത്തിച്ചു. ഇങ്ങനെയാണ് കാല്‍വനിസം, അര്‍മീനിയാനിസം, ഫണ്ടമെന്‍റലിസം, മിതവാദം, ന്യൂതിയോളജി, യാഥാസ്ഥിതികത്വം, റാഷനിലിസം, ഹയര്‍ക്രിട്ടിസിസം, നിഗൂഢ ദൈവശാസ്ത്രം, റിലീജിയസ് പ്ലൂറലിസം, സ്വതന്ത്ര ദൈവശാസ്ത്രം, എന്തിനധികം, ദൈവത്തിന്‍റെ മരണം എന്നീ ദൈവശാസ്ത്രങ്ങളെല്ലാം രുപപ്പെട്ടത്.
ക്രിസ്ത്യാനിത്വത്തിന്‍റെ ചരിത്രം വളരെ ദീര്‍ഘമാണെന്ന് തോന്നാമെങ്കിലും വാസ്തവത്തില്‍ ഇത് അത്രയും ദൈര്‍ഘ്യം ഉള്ളതൊന്നും അല്ല. ആദിമസഭാകാലം മുതല്‍ മൂന്നറുവര്‍ഷത്തേക്ക് ജനങ്ങള്‍ക്ക് ബൈബിളിനെ കുറിച്ച് പഠിക്കുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ക്രിസ്ത്യനിത്വത്തിന്‍റെ ഇരുണ്ട യുഗമായ മധ്യകാലഘട്ടത്തിന്‍റെ വരവായി. ഈ കാലത്ത് ബൈബിള്‍ വായിക്കുന്നതുപോലും ശിരച്ഛേദത്തിലൂടെ മരണം വിളിച്ചുവരുത്തുന്ന കുറ്റകൃത്യമായിരുന്നു. 1700 വരെ ദൈവശാസ്ത്രത്തിന്‍റെ കാറ്റ് വീശി തുടങ്ങിയിരുന്നു. 1800 കളിലും 1900 ലും ദൈവശാസ്ത്രം ആവേശകരമായും ഊര്‍ജ്ജസ്വലമായും വളര്‍ന്നതോടെ ക്രിസ്ത്യാനിത്വം പൂവിട്ടുത്തുടങ്ങി എന്നാണ് കരുതിയത്. പക്ഷെ ഇതുവരെയും തങ്ങളുടെ സ്വന്തം വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവത്തില്‍ വിശ്വസിച്ചതിലൂടെ എത്രയധികം പേരാണ് വിശ്വാസത്തിന്‍റെ നിഗൂഢമായ ഭാവനകളില്‍ വീണുപോയത്.
എന്നാല്‍ ഇതാണോ സത്യം? നിങ്ങള്‍ ഈ രീതിയില്‍ വിശ്വസിച്ചാല്‍ യഥാര്‍ത്ഥമായും നിങ്ങളുടെ പാപങ്ങള്‍ അപ്രത്യക്ഷമാകുമോ? നിങ്ങള്‍ എല്ലാദിവസവും പാപം ചെയ്യുന്നു. ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും ലംഘനങ്ങളിലൂടെയും ദിനംതോറും നിങ്ങള്‍ പാപം ചെയ്യുന്നു. യേശു ക്രൂശില്‍ ചൊരിഞ്ഞ രക്തത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട് നിങ്ങളുടെ ഈ പാപങ്ങളില്‍ നിന്നും മോചിതരാകുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ? യേശു സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളെയും തോളില്‍ ചുമക്കുകയും ക്രൂശില്‍ മരിക്കുകയും ചെയ്തു എന്നതാണ് സത്യം. എന്നിട്ടും അനേകര്‍ പറയുന്നത് ക്രൂശിലെ രക്തത്തില്‍ വിശ്വസിച്ചതിലൂടെയും അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തിയതിലൂടെയും തങ്ങളുടെ പാപങ്ങള്‍ മോചിക്കപ്പെട്ടു എന്നാണ്. അത്തരം അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തിലും മനഃസാക്ഷിയിലും ഉള്ള പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടുമോ? ഇത് അസാധ്യമാണ്.
നിങ്ങള്‍ ക്രിസ്ത്യാനികളാണെങ്കില്‍, രക്ഷയുടെ ഈ സത്യത്തെ ഇപ്പോള്‍ അറിയുകയും അതില്‍ വിശ്വസിക്കുകയും വേണം. അതായത്, സ്നാപകയോഹന്നനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ ഈ ഭൂമിയിലേക്ക് വന്ന് യേശുക്രിസ്തു ലോകത്തിന്‍റെ സകല പാപങ്ങളും തന്‍റെമേല്‍ ചുമന്നു. നിങ്ങളുടെ മുമ്പില്‍ ഈ തെളിവുണ്ടെങ്കിലും അതിനെ അറിയുവാന്‍ ശ്രമിക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്യാതെ ഇപ്പോഴും ഈ സത്യത്തെ അവഗണിക്കുകയോണോ നിങ്ങള്‍ ചെയ്യുന്നത്? അങ്ങനെയാണ് എങ്കില്‍ യേശുവിനെ നിങ്ങളുടെ രക്ഷകനായി യഥാര്‍ത്ഥമായും നിങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. ഇതാണ് കാര്യം എങ്കില്‍ യേശുവിനെ പരിഹസിക്കുന്ന, അവന്‍റെ നാമത്തെ താഴ്ത്തികെട്ടി തള്ളിക്കളയുന്ന പാപമാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യേശുവിന്‍റെ നാമത്തെ ദുഷിക്കുകയും നിങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരം ദൈവത്തെ പരിഹസിക്കുകയും ചെയ്യുന്ന പാപമാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ പാപങ്ങള്‍ അപ്രത്യക്ഷമാക്കുവാനാണ് യേശു ഈ ഭൂമിയിലേക്ക് വന്നത്. തന്‍റെ വരവിന്‍റെ ഉദ്ദേശ്യത്തോട് അനുബന്ധിച്ചു തന്നെ നമ്മുടെ സകല പാപങ്ങളെയും ചുമക്കുവാനായി അവന്‍ സ്നാനപ്പെടുകയും ലോകത്തിന്‍റെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിക്കപ്പെടുകയും ആ പാപങ്ങളുടെ സര്‍വ്വശിക്ഷാവിധി അവന്‍ ചുമക്കുകയും ചെയ്തു.
ഈ സ്വര്‍ഗ്ഗീയസത്യം ഉണ്ടായിരുന്നിട്ടുപോലും യേശുക്രിസ്തുവിന്‍റെ ഈ രക്ഷയില്‍ അനേകം ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കാതെ ദൈവത്തിനെതിരായി ക്ഷമിക്കാനാകാത്ത പാപം ചെയ്യുന്നു. യേശുക്രിസ്തുവിനാല്‍ പൂര്‍ത്തീകരിക്കപ്പെട്ട ഈ രക്ഷാപദ്ധതിയില്‍ നിന്നും യേശുവിന്‍റെ സ്നാനത്തെ ഒഴിവാക്കിക്കൊണ്ട് തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും രക്ഷയുടെ കൃപ ധരിക്കുവാന്‍ കഴിയുകയില്ല. യേശു തങ്ങളുടെ സകല പാപങ്ങളും തുടച്ചുനീക്കി എന്ന സത്യത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത അനേകം ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്വന്തം ചിന്തകളെ പിന്തുടരുകയും തങ്ങള്‍ വിശ്വസിക്കണമെന്ന് ആഗ്രഹിക്കുന്ന വളച്ചൊടിക്കപ്പെട്ട സത്യങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നു. തങ്ങളുടെ തെറ്റായ ഉപദേശ വിശ്വാസങ്ങള്‍ നിമിത്തം അനേകരുടെ ഹൃദയങ്ങള്‍ ഇക്കാലത്ത് കഠിനമായിക്കൊണ്ടിരിക്കുന്നു. ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളെ തുടച്ചു നീക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. 
എന്നാല്‍ ദൈവം പദ്ധതിയിട്ട രക്ഷയുടെ ഉത്തരം ഇപ്രകാരമാണ്. യേശുവിന്‍റെ സ്നാനം, കുരിശ്, അവന്‍റെ പുനരുത്ഥാനം, എന്നിവയില്‍ വിശ്വസിക്കു ന്നതിലൂടെയാണ് നിത്യമായ പാപമോചനം ലഭിക്കുന്നത്. എന്നാല്‍ ഈ രക്ഷയുടെ സത്യത്തില്‍ നിന്നും അവന്‍ സ്വീകരിച്ച സ്നാനത്തെ മാറ്റിക്കളഞ്ഞ് യേശുവില്‍ വിശ്വസിക്കുന്ന അസംഖ്യം ജനങ്ങള്‍ എഴുന്നേറ്റിട്ടുണ്ട്. താഴെപ്പറയുന്ന സമവാക്യം ശരിയാണെന്ന് തെറ്റിദ്ധരിക്കുകയും തെറ്റായി വിശ്വസിക്കുകയും ചെയ്യുകയാണ് അവര്‍. “യേശുവിലുള്ള വിശ്വാസം (ക്രൂശും, പുനരുത്ഥാനവും) + അനുതാപ പ്രാര്‍ത്ഥനകള്‍ + സത്പ്രവൃത്തികള്‍ = ശുദ്ധീകരണത്തിലൂടെ നേടിയ രക്ഷ”. ഈ രീതിയില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാപങ്ങളുടെ മോചനം പ്രാപിച്ചിരിക്കുന്നുവെന്ന് നാവുകൊണ്ട് പറയുമെങ്കിലും വാസ്തവത്തില്‍ അവരുടെ ഹൃദയങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാത്ത പാപകൂമ്പാരം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
യേശുവിന്‍റെ ക്രൂശില്‍ മാത്രം വിശ്വസിക്കുന്നവര്‍ വാസ്തവമായും അധികം പാപങ്ങളില്‍ ചെന്നവസാനിക്കും. സ്നാപക യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ മുഴുവന്‍ യേശു തുടച്ചുനീക്കിയെന്ന് പറയുന്ന ഈ സത്യത്തില്‍ വിശ്വസിക്കാതെ മനുഷ്യനിര്‍മ്മിതമായ വ്യാജ ഉപദേശങ്ങളിലൂടെ യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറയുകയും ചെയ്യുന്നതെന്തിന്? സമാഗമന കൂടാരത്തിന്‍റെ ഖദിരമരം കൊണ്ടുള്ള ഓരോ പലകെക്കും പുറത്തേക്ക് നീളുന്ന രണ്ട് കുടുമകളും അതിനടിയിലായി പലകകളെ അതതിന്‍റെ സ്ഥാനത്ത് നിര്‍ത്തുവാന്‍ രണ്ട് വെള്ളിചുവടുകളും ഉണ്ടായിരുന്നു എന്ന വസ്തുത നിങ്ങള്‍ തിരിച്ചറിയണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് (യേശു സ്വീകരിച്ച സ്നാനവും ക്രൂശിലെ രക്തവും) ആത്യന്തികമായ സത്യം.
സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതില്‍ തുറന്ന് അതിന്‍റെ മുറ്റത്തേക്ക് നടക്കുമ്പോള്‍ ആദ്യം നമ്മുടെ കണ്ണില്‍പ്പെടുന്നത് ഹോമയാഗപീഠവും അതിനെത്തുടര്‍ന്നുള്ള പിച്ചളത്തൊട്ടിയും ആണ്. ഏതുതരം സ്ഥലമാണ് ഈ ഹോയാഗപീഠം? ഹോമയാഗങ്ങള്‍ അര്‍പ്പിച്ചിരുന്ന സ്ഥലമാണിത്. യിസ്രായേല്യരുടെ പാപങ്ങള്‍ ചുമന്ന യാഗമൃഗങ്ങള്‍ അവയ്ക്കുള്ള ശിക്ഷ അനുഭവിച്ചിരുന്നത് ഇവിടെയാണ്. താമ്രത്തൊട്ടി ഏതുതരം സ്ഥമായിരുന്നു? ശരീരം കഴുകകയും ശുദ്ധീകരിക്കുകയും ചെയ്തിരുന്ന സ്ഥമായിരുന്നു അത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പാപത്താല്‍ കറപിടിച്ച ഹൃദയങ്ങള്‍ കഴുകി ശൂദ്ധീകരിക്കുന്ന സ്ഥമായിരുന്നു അത്. വിശ്വാസത്താല്‍ ഈ പ്രക്രിയയിലൂടെ നാം കടന്നുചെന്നെങ്കില്‍ മാത്രമേ സമാഗമന കൂടാരത്തിന്‍റെ തിരശ്ശീല തുറന്ന് അതിനകത്ത് കയറുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതിന് മുമ്പായി ഇത് കഴിയുകയില്ല.
സമാഗമനകൂടാരത്തിന്‍റെ തിരശ്ശീല വാതില്‍ നിര്‍മ്മിച്ചിരിക്കുന്നത്, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും ആണ്. പിരിച്ച പഞ്ഞിനൂല്‍, നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ക്കിടയിലൂടെ ചിത്രപ്പണിയോടുകൂടി നെയ്തെടുത്തതായിരുന്നു ഇത്. ദൈവരാജ്യത്തില്‍ പ്രവേശിക്കുവനായി നാം ഈ സത്യത്തില്‍ വിശ്വസിക്കേണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ ശുശ്രൂഷകളില്‍ നാം വിശ്വസിക്കുമ്പോള്‍ മാത്രമേ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വരികയും നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ ശുശ്രൂഷ പൂര്‍ത്തീകരിക്കുകയും ചെയ്തു. നീല നൂല്‍, യേശു സ്വീകരിച്ച സ്നാനത്തെ കുറിക്കുമ്പോള്‍ ധൂമ്രനൂല്‍ യേശു ദൈവം തന്നെയാണെന്ന് നമ്മോടു പറയുന്നു. ചുവപ്പ്നൂല്‍ നമ്മോട് പറയുന്നത് ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലൂടെ യേശു നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷാവിധി ചുമന്നു എന്നാണ്.
നിങ്ങളുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപം പറ്റിപ്പിടിച്ചിരിപ്പുണ്ടോ? മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ ഹൃദയത്തിന്‍റെ മധ്യത്തില്‍ പാപം ഉണ്ടോ? യേശുവില്‍ വിശ്വസിക്കുമ്പോഴും നിങ്ങളുടെ ഹൃദയങ്ങളില്‍ പാപം ഉണ്ടെങ്കില്‍ നിങ്ങളുടെ വിശ്വാസത്തിന് ഗൗരവതരമായ എന്തോ പ്രശ്നം ഉണ്ടെന്നത് വ്യക്തമാണ്. യേശുവില്‍ വിശ്വസിക്കുന്നത് വെറും മതപരമായ ഒരു കാര്യമായി നിങ്ങള്‍ എടുത്തതിനാലാണ് നിങ്ങളുടെ മനഃസാക്ഷി ശുദ്ധീകരണം പ്രാപിക്കാത്തതിനും നിങ്ങളില്‍ ഇപ്പോഴും പാപം തുടരുന്നതിനും കാരണം. എന്നാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട സത്യത്തിലൂടെ ദൈവത്തെ വിശ്വസിക്കുന്നതുവഴി നിങ്ങളുടെ മനഃസാക്ഷിയെ ശുദ്ധീകരിക്കാന്‍ കഴിയും.
യേശുവിനെ കുറിച്ചുള്ള വഴിതെറ്റിയ വിശ്വാസം കാരണമാണ് നിങ്ങളിപ്പോഴും പാപപൂര്‍ണരായിരിക്കുന്നത് എന്നുള്ള തിരിച്ചറിവു തന്നെ തികച്ചും ഭാഗ്യകരമാണ്. എന്തുകൊണ്ട്? കാരണം തങ്ങളില്‍ ഇപ്പോഴും പാപമുണ്ടെന്ന് തിരിച്ചറിയുന്നവര്‍ ഈ പാപം നിമിത്തം നരകത്തെ ഒഴിവാക്കാന്‍ കഴിയില്ലെന്നും തിരിച്ചറിയുകയും അങ്ങനെ അവര്‍ ആത്മാവില്‍ ദരിദ്രരായിത്തീരുകയും അതുവഴി യഥാര്‍ത്ഥ രക്ഷയുടെ വചനത്തെ കേള്‍ക്കുവാന്‍ കഴിവുള്ളവരാകുകയും ചെയ്യുന്നു. 
ദൈവത്തില്‍ നിന്ന് ഇപ്പോഴെങ്കിലും പാപമോചനം പ്രാപിക്കേണമെന്ന് യഥാര്‍ത്ഥമായും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഹൃദയങ്ങള്‍ ഒരുങ്ങിയിരിക്കേണം. ദൈവമുമ്പാകെ തങ്ങളുടെ ഹൃദയം ഒരുക്കുന്നവര്‍ അവനെ ഇങ്ങനെ അംഗീകരിക്കും. “ഞാന്‍ ദീര്‍ഘകാലമായി യേശുവില്‍ വിശ്വസിക്കുന്നു. എങ്കിലും എന്‍റെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ടായിരുന്നു. പാപത്തിന്‍റെ ശമ്പളം മരണമായതു കാരണം നരകത്തിലേക്ക് വീഴാതിരിക്കാന്‍ എനിക്ക് കഴിയില്ല. ദൈവമേ! പാപമോചനം നേടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. ഇങ്ങനെ തങ്ങള്‍ പൂര്‍ണമായും പാപത്താല്‍ നിറഞ്ഞവരാണെന്ന് ദൈവമുമ്പാകെ അവര്‍ തന്നെ തിരിച്ചറിയുന്നു. ദൈവവചനം തിരിച്ചറിഞ്ഞവര്‍ ദൈവത്തിന്‍റെ വചനം അതില്‍ പറയുന്നതുപോലെ തീര്‍ച്ചയായും നിറവേറുമെന്ന് വിശ്വസിക്കുന്നവര്‍- ഹൃദയം ഒരുങ്ങിയിരിക്കുന്നത് ഇത്തരക്കാരുടെ മാത്രമാണ്. ഇത്തരം ജനം ഈ വചനം കേള്‍ക്കുകയും വചനത്തെ തങ്ങളുടെ സ്വന്തം കണ്ണുകള്‍കൊണ്ട് കാണുകയും അതിനെ ഉറപ്പിക്കുകയും ചെയ്യും. ഇത് ചെയ്യുന്നതിലൂടെ “അയ്യോ! ഞാന്‍ ഇത്രകാലവും തെറ്റായി വിശ്വസിച്ചു. അസംഖ്യം ജനങ്ങള്‍ ഇതേ തെറ്റ് ഇപ്പോഴും തുടരുന്നു” എന്ന് തിരിച്ചറിയാന്‍ ഇടയായിത്തീരും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മറ്റുള്ളവര്‍ എന്തുപറയുന്നു അഥവാ ചെയ്യുന്നു എന്ന് നോക്കാതെ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും ഉള്ള മോചനം തെറ്റിപോകാതെ അവര്‍ പ്രാപിക്കും. 
ഈ ലോകത്തിലെ എത്രയധികം പേരാണ് ഇങ്ങനെ തെറ്റായി വിശ്വസിക്കുന്നതെന്നും തെറ്റായവഴിയില്‍ നടക്കുന്നതെന്നും ചിന്തിക്കുമ്പോള്‍ എന്‍റെ ഹൃദയം വളരെ വേദനിക്കുന്നു. സഹോദരാ, സഹോദരികളേ, നമ്മുടെ പാപങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ രക്ഷിച്ച സുവിശേഷം പൂര്‍ത്തീകരിച്ചിരിക്കുന്നത് യേശു സ്വീകരിച്ച സ്നാനത്തിനാലും ക്രൂശില്‍ താന്‍ ചിന്തിയ രക്തത്തിനാലും ആണ്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും ചുമന്ന യേശു ക്രൂശിലെ രക്തത്തിലൂടെ പാപത്തിന്‍റെ സകല ശിക്ഷാവിധിയും ചുമന്നു. അതുവഴി നമ്മെ രക്ഷിക്കുകയും ചെയ്തു. ആകയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസം നമുക്ക് നല്‍കിയതിലൂടെ ദൈവം നമ്മെ രക്ഷിച്ചുവെന്നും ശങ്കയില്ലാതെ നാം വിശ്വസിക്കേണം. ഈ മാര്‍ഗ്ഗത്തിലൂടെ നിങ്ങളെയും എന്നെയും വ്യക്തിപരമായി യേശുക്രിസ്തു രക്ഷിച്ചു എന്ന വസ്തുതയോര്‍ത്ത് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ആകയാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നിങ്ങളും ഞാനും എപ്പോഴും സമാധാനപൂര്‍ണരായിരിക്കും. നമ്മുടെ ഹൃദയങ്ങള്‍ ഒരിക്കലും ചഞ്ചാടുകയില്ല. 
 

തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കണം

വീണ്ടും ജനിച്ചവര്‍ പോലും പ്രലോഭനത്തില്‍ അകപ്പെടാനും നശിച്ചുപോകാനും ഇടയാക്കുന്ന ദുഷ്ട ഉപദേശങ്ങളാല്‍ ഈ ലോകം നിറഞ്ഞിരിക്കുന്നു. അതിനാലാണ് “നോക്കുവിന്‍, പരീശന്മാരുടെ പുളിച്ചമാവും ഹെരോദാവിന്‍റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്‍വിന്‍” (മര്‍ക്കൊസ് 8:15) എന്ന് യേശുക്രിസ്തു പറഞ്ഞത്. ഇത്തരത്തില്‍ അധഃപതിച്ച ഉപദേശങ്ങളാല്‍, ഒരുതവണ കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങളുടെ ഹൃദയങ്ങളെ വഞ്ചിക്കുന്ന ഇത്തരം ഉപദേശങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും നമുക്ക് കഴിയില്ല. ലൈംഗിക ദുര്‍നടപ്പിനാല്‍ ഈ ലോകം എത്രയധികം മുഴുകിയിരിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയണം. നമ്മുടെ വിശ്വാസത്തെ സംരക്ഷിക്കുവാന്‍ നാം ജീവിക്കുന്ന ഈ യുഗത്തെക്കുറിച്ച് വിശ്വാസികളായ നാം കൃത്യമായി അറിഞ്ഞിരിക്കണം. ഇത്തരത്തില്‍ പാപം നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നതെങ്കിലും നമ്മുടെ സകല പാപങ്ങളില്‍ നിന്നും കര്‍ത്താവ് നമ്മെ വിടുവിച്ചിരിക്കുന്നു എന്ന ഒരിക്കലും മാറാത്ത സത്യം നമ്മുടെ ഹൃദയങ്ങളിലുണ്ട്. നമ്മുടെ മാറ്റമില്ലാത്ത രക്ഷയെക്കുറിച്ച് സാക്ഷ്യം വഹിക്കുന്ന സാക്ഷ്യവചനമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. ലോകത്താല്‍ കുലുക്കപ്പെടുകയോ ലോകത്തോടൊപ്പം വലിച്ചിഴക്കപ്പെടുകയോ ചെയ്യാത്ത സത്യത്തില്‍ നമുക്ക് വിശ്വാസം ഉണ്ടായിരിക്കേണം.
ഈ ലോകം സത്യത്തിന്‍റേതല്ല, മറിച്ച് സാത്താന്‍റെ കള്ളങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. നീതിമാന്മാര്‍ക്ക് ഈ ലോകത്തെ ജയിക്കാന്‍ കഴിയുമെന്ന് ദൈവം നമ്മോട് പറഞ്ഞു. ഈ മാറ്റമില്ലാത്ത സത്യസുവിശേഷത്തിലുള്ള തങ്ങളുടെ വിശ്വാസത്താലാണ് നീതിമാന്‍ പിശാചിനെയും ലോകത്തെയും ജയിക്കുന്നത്, നാം കുറവുള്ളവരാണെങ്കിലും നമ്മുടെ ഹൃദയങ്ങള്‍, ചിന്തകള്‍, ശരീരങ്ങള്‍ എന്നിവ രക്ഷയുടെ സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ദൈവഭവനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. കര്‍ത്താവ് നമ്മെ സമ്പൂര്‍ണമായി രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം ഉറപ്പോടെ നില്‍ക്കുകയാണ്. 
സമാഗമന കൂടാരത്തിന്‍റെ തൂണുകളും ചുവരുകളും ആയി ഉപയോഗിച്ച ഖദിരമരത്തിന്‍റെ പലകകള്‍ സ്വര്‍ണ്ണംകൊണ്ട് പൂശിയിരുന്നു. ഈ പലകകള്‍ വെള്ളിച്ചുവടുകളിലാണ് ഉറപ്പിച്ചത് എന്നതിനാല്‍ അവ കുലുക്കമില്ലാതെ ഉറച്ചുനിന്നു. അതുപോലെ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കപ്പെട്ടവരുടെ വിശ്വാസവും ഒരിക്കലും മാറാത്തതായിരിക്കണം. ഖദിരമരത്തിന്‍റെ പലകകളുടെ മുകളിലുള്ള സ്വര്‍ണപ്പാളി ഒരിക്കലും മാറാത്തതുപോലെ, ശുദ്ധസ്വര്‍ണംപോലുള്ള നമ്മുടെ വിശ്വാസവും ഒരിക്കലും മാറരുത്. നിങ്ങളെയും എന്നെയും സംബന്ധിച്ച് തീ കത്തിക്കുവാന്‍ മാത്രം ഉതകുന്ന ഖദിരമരം ഈ രീതിയില്‍ സമ്പൂര്‍ണമായി രക്ഷിക്കപ്പെട്ടിരിക്കുന്നു. 
ഇക്കാരണത്താല്‍ നാം ദൈവത്തോട് വളരെ നന്ദിയുള്ളവരാണ്. ഈ ലോകം എത്രയധികം പാപത്തില്‍ മുങ്ങിയാലും കുറഞ്ഞപക്ഷം നീതിമാന്മാരായ നമുക്കെങ്കിലും കളങ്കമില്ലാത്ത മനസാക്ഷിയും സ്വര്‍ണ്ണംപോലെ തിളങ്ങുന്ന വിശ്വാസവും നമ്മുടെ ഹൃദയത്തിലുണ്ട്. നീതിമാന്മാരായ നമ്മള്‍ ഈ വിശ്വാസത്താല്‍ ലോകത്തെ ജയിക്കുന്ന ജീവിതം നയിക്കും. കര്‍ത്താവിന്‍റെ വരവിന്‍റെ നാള്‍വരെ, അവന്‍റെ രാജ്യത്തില്‍ പ്രവേശിച്ചതിന്ശേഷം അതിലപ്പുറവും, നാം എല്ലാവരും ഈ വിശ്വാസത്തെ വാഴ്ത്തും. നമ്മെ രക്ഷിച്ച കര്‍ത്താവിനെ നാം എക്കാലവും സ്തുതിക്കുകയും ഈ വിശ്വാസത്തെ നല്‍കിയ ദൈവത്തെ നാം സ്തുതിക്കുകയും ചെയ്യും. 
നമ്മുടെ സത്യപൂര്‍ണമായ വിശ്വാസം പാറയില്‍ പണിതതാകായാല്‍ ഒരു സാഹചര്യത്തിലും കുലുങ്ങിപ്പോകുകയില്ല. ആകയാല്‍ നാം ഈ ഭൂമിയില്‍ ജീവിക്കുന്ന കാലത്തോളം നാം കര്‍ത്താവിന്‍റെ മുമ്പില്‍ നില്‍ക്കുന്ന നാള്‍വരെ എന്തുസംഭവിച്ചാലും നമ്മുടെ ഹൃദയങ്ങള്‍ വിശ്വാസത്താല്‍ നാം സംരക്ഷിക്കും. ഈ ലോകത്തിലെ സകലവും നശിച്ചുപോയാലും ഈ ലോകം പാപത്തില്‍ മുങ്ങിപ്പോയാലും പഴയ കാലത്തെ സൊദോം - ഗോമോറയെക്കാള്‍ ഈ ലോകം ചീത്തയായാലും നാം ഈ ലോകത്തെ അനുഗമിക്കുകയില്ല. പകരമായി നാം ദൈവത്തില്‍ അചഞ്ചലമായി വിശ്വസിക്കുകയും അവന്‍റെ നീതിയില്‍ പിന്തുടരുകയും യേശുവിന്‍റെ രക്ഷയുടെ രണ്ട് ശുശ്രൂഷകളെ (യേശുവിന്‍റെ സ്നാനവും ക്രൂശുമരണവും) ദൈവത്തിന്‍റെ യഥാര്‍ത്ഥ കൃപകളെ, പ്രചരിപ്പിക്കുന്നത് തുടരുകയും ചെയ്യും.
ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കാന്‍ ഇടയായതോര്‍ത്ത് ദൈവത്തിന്‍റെ കൃപയാല്‍ ഞാന്‍ തികച്ചും ആശ്ചര്യവനായിരിക്കുന്നു. ഈ സുവിശേഷത്തെ അറിയുവാനും വിശ്വസിക്കുവാനും ഇടയായതില്‍ അനന്തമായി നന്ദിയുള്ളവനായിരിക്കുവാന്‍ മാത്രമേ എനിക്ക് കഴിയുകയുള്ളൂ. ദൈവത്തിന്‍റെ നല്ല പ്രവൃത്തികള്‍ ചെയ്യുവാനും അവന്‍ നമ്മെ ബലപ്പെടുത്തി. കര്‍ത്താവ് സൗജന്യമായി നമ്മുടെ മേല്‍ പകര്‍ന്ന ദൈവത്തിന്‍റെ കൃപയാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്നതിനാല്‍ നമ്മുടെ കര്‍ത്താവിന് നമുക്ക് നല്‍കാന്‍ കഴിയുന്നത്, നമ്മുടെ വിശ്വാസത്താല്‍ അവന് നന്ദി പറയുകയും അവന്‍റെ വരവിന്‍റെ നാള്‍വരെ ഈ സുവിശേഷ സത്യത്തെ പ്രചരിപ്പിക്കുകയും മാത്രമാണ്. 
ഈ സത്യം നമുക്ക് നല്‍കിയതിനായി ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.