(പുറപ്പാട് 25:10-22)
“ഖദിരമരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. അതു മുഴുവനും തങ്കം കൊണ്ട് പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്‍റെ മേല്‍ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം. അതിനു നാലു പൊന്‍വളയം വാര്‍പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടുവളയവും അപ്പുറത്തു രണ്ടുവളയവുമായി തറക്കേണം. ഖദിരമരം കൊണ്ടു തണ്ടുകള്‍ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. തണ്ടുകളാല്‍ പെട്ടകം ചുമക്കേണ്ടതിനു പെട്ടകത്തിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ അവ ചെലുത്തേണം. തണ്ടുകള്‍ പെട്ടകത്തിന്‍റെ വളയങ്ങളില്‍ ഇരിക്കേണം. അവയെ അതില്‍ നിന്ന് ഊരരുത്. ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തില്‍ വയ്ക്കേണം. തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കേണം. അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നരമുഴവും ആയിരിക്കേണം. പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്‍റെ രണ്ടറ്റത്തും അടിപ്പു പണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം. ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തില്‍ നിന്നുള്ളവയായി അതിന്‍റെ രണ്ട് അറ്റത്തും ഉണ്ടാക്കേണം. കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തി ചിറകു കൊണ്ട് കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരെ ഇരിക്കേണം. കൃപാസനത്തെ പെട്ടകത്തിന്മീതെ വയ്ക്കേണം. ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വയ്ക്കേണം; അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല്‍ നിന്നും സാക്ഷ്യപെട്ടകത്തിന്മേല്‍ നില്‍ക്കുന്ന രണ്ടു കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍ മക്കള്‍ക്കായി ഞാന്‍ നിന്നോട് കല്പിക്കാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും”.
സമാഗമനകൂടാരത്തിനകവശം രണ്ട് പ്രധാന ഭാഗങ്ങളായി വിഭാഗിച്ചിരി ക്കുന്നു. വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും. ഇവയെ വേര്‍തിരിക്കുന്ന തിനായി അവയ്ക്കിടയിലായി തിരശ്ശീല തൂക്കിയിരുന്നു, അതിവിശുദ്ധ സ്ഥലത്തിനകത്ത് തിരശ്ശീലക്ക് പിന്നിലായി സാക്ഷ്യപെട്ടകം സ്ഥാപിച്ചിരുന്നു. പെട്ടകത്തിന്‍റെ മേല്‍മൂടി ആണ് കൃപാസനം എന്നറിയപ്പെടുന്നത്.
കൃപാസനം 2.5 മുഴം നീളമുള്ളതായിരുന്നു
വേദപുസ്തകത്തില്‍ കൈയുടെ അറ്റം മുതല്‍ കൈമുട്ട് വരെയുള്ള നീളമാണ് മുഴം. അതായത്, ഇന്നത്തെ അളവില്‍ ഏകദേശം 500 മില്ലിമീറ്ററായി പഴയനിയമത്തിലെ മുഴത്തിനെ പരിഗണിക്കുന്നു. അപ്പോള്‍ ഇന്നത്തെ അളവില്‍ ഏകദേശം 1 മീറ്ററായിരുന്നു രണ്ടരമുഴം നീളമുള്ള കൃപാസനം. ഓരോന്നും ഒന്നരമുഴമായ ഇതിന്‍റെ വീതിയും നീളവും ഏകദേശം 750 മില്ലിമീറ്ററാണ്. ഈ കൃപാസനത്തിന്‍റെ താഴെയാണ് സാക്ഷ്യപെട്ടകം ഉണ്ടായിരുന്നത്, ഖദിരമരം കൊണ്ട് നിര്‍മ്മിച്ചിരുന്ന പെട്ടകത്തിനു ചുറ്റും സ്വര്‍ണ്ണം പൂശിയിരുന്നു. രണ്ട് കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തി, ചിറകു കൊണ്ട് കൃപാസനത്തെ മൂടുകയും, അവരുടെ മുഖം കൃപാസനത്തിനു നേരെ അഭിമുഖമായി വയ്ക്കുകയും ചെയ്തുകൊണ്ട് കൃപാസനത്തിന്‍റെ രണ്ടറ്റത്തും ഉണ്ടായിരുന്നു. പേരുപോലെ തന്നെ കൃപാസനം എന്നത് ദൈവം തന്‍റെ കൃപ ചൊരിയുന്ന ഇടമാണ്.
ദൈവം നമ്മോടു പറയുന്നത് കൃപാസനത്തില്‍ അവന്‍ നമുക്ക് വെളിപ്പെടും എന്നാണ്. സാക്ഷ്യപെട്ടകത്തിനകത്ത് അഹരോന്‍റെ തളിര്‍ത്ത വടി, മന്ന ഇട്ടുവച്ചിരിക്കുന്ന പൊന്‍ പാത്രം, പത്തു കല്പനകള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് കല്പലകകള്‍ എന്നിവ ഉണ്ട്. സാക്ഷ്യപെട്ടകത്തിനെ ചുമക്കേണ്ടതിനു കൃപാസനത്തിന്‍റെ നാലു പാര്‍ശ്വങ്ങളിലും നാലു വളയങ്ങള്‍ ഉണ്ടായിരുന്നു. പെട്ടകം ചുമക്കേണ്ടതിനു ഖദിരമരം കൊണ്ട് ഉണ്ടാക്കി സ്വര്‍ണ്ണം പൂശിയ രണ്ട് തണ്ടുകള്‍ ഈ വളയങ്ങളിലൂടെ കടത്തിയിരുന്നു.
വര്‍ഷത്തിലൊരിക്കല്‍, മഹാപുരോഹിതന്‍ യാഗമൃഗത്തിന്‍റെ രക്തം അതിവിശുദ്ധസ്ഥലത്തേക്ക് കൊണ്ടുവന്ന് കൃപാസനത്തിനു ചുറ്റുമായി തളിക്കുമായിരുന്നു. അവനിത് ചെയ്തിരുന്നതെന്തെന്നാല്‍ അവന്‍റെ കൈവെപ്പിലൂടെ യിസ്രായേല്യരുടെ ആ വര്‍ഷം മുഴുവനുമുള്ള പാപം യാഗമൃഗത്തില്‍ കടക്കാനായിരുന്നു. അതുകൊണ്ടാണ് നമ്മുടെ കര്‍ത്താവ് പറഞ്ഞത് "അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി, കൃപാസനത്തിന്മേല്‍ നിന്നും സാക്ഷ്യപെട്ടകത്തിേന്മല്‍ നില്‍ക്കുന്ന രണ്ട് കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍ മക്കള്‍ക്കായി ഞാന്‍ നിന്നോട് കല്‍പ്പിക്കാനിരിക്കുന്ന സകലവും നിന്നോട് അരുളിചെയ്യും." (പുറപ്പാട് 25:22). സകല മാനവ ജാതിക്കും താന്‍ പാപമോചനം നല്‍കുമെന്നുള്ള കര്‍ത്താവിന്‍റെ വാഗ്ദത്തം ഇതായിരുന്നു. അതുകൊണ്ട്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് നാം അതിനെ അംഗീകരിക്കുവാന്‍ നമുക്ക് പഴയനിയമത്തിലെ യാഗവ്യവസ്ഥയെ കുറിച്ച് വിശദമായ അറിവുണ്ടായിരിക്കണമെന്നത് വളരെ പ്രധാനമായ കാര്യമാണ്.
സാക്ഷ്യപെട്ടകം പുരോഹിതന്മാര്‍ എടുക്കുമ്പോഴെല്ലാം, പെട്ടകത്തിനു ഇരുവശത്തുമുള്ള തണ്ടുകളാല്‍ അതിനെ അവര്‍ ഉയര്‍ത്തണം എന്നത് ദൈവത്തിന്‍റെ കല്പനയാണ്. ഇത് സൂചിപ്പിക്കുന്നത് എന്താണ്? നമ്മുടെ പൂര്‍ണ്ണശരീരത്തോടും പൂര്‍ണ്ണഹൃദയത്തോടും അവന്‍റെ രക്ഷയുടെ സത്യത്തെ നാം സേവിക്കുകയും പ്രസംഗിക്കുകയും വേണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. വ്യക്തിപരം എന്നതിനേക്കാള്‍ ഐക്യത്തില്‍ നാം കര്‍ത്താവിനെ സേവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നും ഇത് സൂചിപ്പിക്കുന്നു. അതുകൊണ്ടാണ്, കൃപാസനം മാത്രമല്ല, കാഴ്ചയപ്പത്തിന്‍റെ മേശയും സുഗന്ധവര്‍ഗ്ഗ ധൂപപീഠവും ഇരുവശത്തുമുള്ള വളയങ്ങളിലൂടെ കടത്തിയിരിക്കുന്ന ഈ തണ്ടുകളാല്‍ വഹിക്കേണം എന്ന് ദൈവം കല്പിച്ചത്. ഇത് അര്‍ത്ഥമാക്കുന്നത്, ദൈവത്തിന്‍റെ സുവിശേഷം പ്രചരിപ്പിക്കുന്നതിന് നമ്മുടെ പൂര്‍ണ്ണശരീരവും പൂര്‍ണ്ണഹൃദയവും നാം സമര്‍പ്പിക്കണം എന്നാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, രക്ഷയുടെ സത്യത്തെ വ്യാപിപ്പിക്കുന്നതിന് നമ്മുടെ ശരീരങ്ങളെയും ഹൃദയങ്ങളെയും സമര്‍പ്പിക്കാനും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ നമ്മുടെ കര്‍ത്താവ് നമ്മുടെ സകല പാപങ്ങളും കഴുകി കളഞ്ഞ്, നമ്മെ പൂര്‍ണ്ണമായും നീതിമാന്മാരാക്കി എന്ന് സകലരോടും പ്രസംഗിക്കാനും ഇവിടെ ദൈവം നമ്മോട് കല്പിക്കുന്നു. അതൂകൊണ്ടാണ്, ഈ തണ്ടുകളാല്‍ സാക്ഷ്യപെട്ടകം ചുമക്കണമെന്ന് യിസ്രായേല്യരോട് ദൈവം ഇപ്രകാരം കല്പിച്ചത്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചു കൊണ്ട് നമ്മുടെ ഹൃദയങ്ങളില്‍ നാം പാപമോചനം പ്രാപിച്ചു കഴിഞ്ഞു. സാക്ഷ്യപെട്ടകത്തിനകത്ത് മന്ന ഇട്ടുവച്ചിരിക്കുന്ന ഒരു പൊന്‍പാത്രം ഉണ്ടായിരുന്നു. ആത്മീയമായി പറയുകയാണെങ്കില്‍, ഈ മന്ന അര്‍ത്ഥമാക്കുന്നത് ദൈവവചനത്തെയാണ്. പെട്ടകത്തിനകത്ത് അഹരോന്‍റെ ഈ വടി സൂചിപ്പിക്കുന്നത്, ജീവന്‍റെ കര്‍ത്താവായ യേശുവിന്‍റെ ഉത്ഥാനത്തെയാണ്. അവസാനമായി, ദൈവത്തിന്‍റെ പത്തു കല്പനകള്‍ ആലേഖനം ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രണ്ട് കല്പലകകള്‍ പെട്ടകത്തിനകത്ത് ഉണ്ടായിരുന്നു. ഇത് നമ്മെ കാണിക്കുന്നത്, നമ്മുടെ സകല ഹൃദയത്തോടും അവന്‍റെ വചനത്തില്‍ വിശ്വസിച്ചുകൊണ്ട് നാം ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സേവിക്കണം എന്നാണ്.
കൃപാസനത്തില്‍ അവന്‍ നമുക്ക് പ്രത്യക്ഷനാകും എന്ന് കര്‍ത്താവ് പറഞ്ഞു
ആത്മീയമായി പറയുമ്പോള്‍, കൃപാസനം സൂചിപ്പിക്കുന്നത്, നമ്മുടെ കര്‍ത്താവ് നമുക്ക് വെളിപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെയാണ്. കൃപാസനത്തിലെ കെരൂബുകളുടെ മദ്ധ്യേ നിന്ന് നമ്മെ കുനിഞ്ഞു നോക്കുന്ന കര്‍ത്താവ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ചാണ് നമ്മോടു പറയുന്നത്. ഈ കൃപാസനം ആത്മീയമായി നമ്മോട് പറയുന്നത് പാപമോചനത്തെക്കുറിച്ചാണ്. യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടും തന്‍റെ രക്തം ചൊരിഞ്ഞും നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചു. തന്‍റെ രക്ഷയുടെ കൃപയെ നമ്മിലേക്ക് നമ്മുടെ ദൈവം ചൊരിയുന്ന ഇടമായി കൃപാസനത്തെ വിളിക്കാന്‍ നമുക്ക് കഴിയുന്നത് ഇക്കാരണത്താലാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും സുവിശേഷത്താല്‍ ഒരിക്കലായി നമ്മുടെ കര്‍ത്താവ് നമ്മുടെ സകലപാപങ്ങളും കഴുകിക്കളഞ്ഞു എന്ന് നമുക്ക് കാണിച്ചു തരുന്ന നമ്മുടെ പാപനിവൃത്തിയെയാണ് കൃപാസനം സൂചിപ്പിക്കുന്നത്.
അപ്പോള്‍ യിസ്രായേല്‍ ജനങ്ങളുടെ കാര്യം എന്താകും? യിസ്രായേല്‍ ജനങ്ങളുടെ വര്‍ഷം മുഴുവനുമുള്ള പാപങ്ങള്‍ വഹിക്കുന്ന യാഗമൃഗത്തിന്‍റെ രക്തം കൊണ്ട് കൃപാസനത്തില്‍ തളിച്ച് അവന്‍ ഇത് ചെയ്തു. പാപപരിഹാര ദിവസം മഹാപുരോഹിതന്‍ യാഗമൃഗത്തിന്‍റെ തല മേല്‍ കൈവച്ച് യിസ്രായേല്യരുടെ വര്‍ഷം മുഴുവനുമുള്ള പാപങ്ങള്‍ കടത്തിവിട്ടതിനു ശേഷം മാത്രം അതിന്‍റെ രക്തം എടുക്കാനായി അതിന്‍റെ കഴുത്തിനെ അവന്‍ അറുത്തു. അതിനുശേഷം ഒരു വര്‍ഷം മുഴുവനും യിസ്രായേല്യര്‍ ഉത്തരവാദികളായിരുന്ന പാപങ്ങളുടെ നിവൃത്തിക്കുവേണ്ടി ആ രക്തം അവന്‍ കൃപാസനത്തില്‍ തളിച്ചു. പുതിയ നിയമ കാലഘട്ടത്തിലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നിവര്‍ത്തിയാക്കപ്പെട്ട ദൈവത്തിന്‍റെ നീതിയെക്കുറിച്ചാണ് പഴയനിയമ കാലഘട്ടത്തില്‍ ഉടനീളം ചെയ്തിരുന്ന ഈ യാഗവ്യവസ്ഥ സംസാരിക്കുന്നത്. ഇതുപോലെയാണ്, സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതനായ യേശുക്രിസ്തു, സകല മാനവജാതിയുടെയും മറുവിലയായി തന്‍റെ ശരീരം സമര്‍പ്പിച്ചുകൊണ്ട് നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചത്.
സമാഗമനകൂടാര പ്രാകാരത്തിന്‍റെ വാതില്‍ നിര്‍മ്മിച്ചിരുന്നതുപോലെ നീല, ധൂമ്രം, ചുവപ്പ്, നൂലുകളാലും പിരിച്ച പഞ്ഞിനൂലുകളാലും ആണ് സമാഗമനകൂടാരത്തിന്‍റെ തിരശ്ശീല വാതിലും നിര്‍മ്മിച്ചിരുന്നത്. യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടു നിങ്ങളുടെയും എന്‍റെയും സകലപാപങ്ങളും യേശു വഹിച്ചു എന്നാണ് ഇവിടെ ഉപയോഗിച്ചിരുന്ന നീല നൂലിന്‍റെ ആത്മീയ അര്‍ത്ഥം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളും ഒരിക്കലായി യേശു ചുമന്നു എന്ന സത്യത്തെയാണ് നീല നൂല്‍ വിശദമാക്കുന്നത്. തന്‍റെ സ്നാനത്തിലൂടെ ഈ ലോകത്തിന്‍റെ സകലപാപങ്ങളും യേശു സ്വീകരിച്ച കാരണത്താലാണ് അവന് ക്രൂശിതനാകുവാനും മാനവ വര്‍ഗ്ഗത്തിന്‍റെ സകല പാപങ്ങള്‍ക്കുവേണ്ടി ശിക്ഷയേല്‍ക്കുവാനും കഴിഞ്ഞത്. സമാഗമന കൂടാര വാതിലില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യത്തിന്‍റെ സത്യം ഇതാണ്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും നമ്മുടെ കര്‍ത്താവ് ചുമക്കുകയും ക്രൂശില്‍ അവയുടെ ശിക്ഷാവിധി സഹിക്കുകയും ചെയ്തു. ആകയാല്‍, യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റതിലൂടെ തന്‍റെ പുത്രനായ യേശു ലോകത്തിന്‍റെ സകല പാപങ്ങളും തുടച്ചു നീക്കി എന്ന സത്യത്തില്‍ പൂര്‍ണ്ണഹൃദയത്തോടെ എല്ലാവരും വിശ്വസിക്കണം എന്ന് പിതാവായ ദൈവം ഇപ്പോള്‍ ആഗ്രഹിക്കുന്നു. തന്‍റെ സ്വന്തജനമായിത്തീര്‍ന്ന സകലവിശുദ്ധരും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിളമ്പണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ആകയാല്‍ നമ്മുടെ ദൈവത്തിന്‍റെ ഈ ആഗ്രഹത്തെ നാം തിരിച്ചറിയുകയും അപ്രകാരം നടക്കുകയും വേണം. ഇപ്പോള്‍ നാം നീതിമാന്മാരായി തീര്‍ന്നതിനാല്‍, ദൈവം നമ്മില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് നാം തിരിച്ചറിയണം.
സമാഗമനകൂടാരത്തിന്‍റെ വാതിലില്‍ ഉപയോഗിച്ചിരിക്കുന്ന ധൂമ്രനൂല്‍ സൂചിപ്പിക്കുന്നത് യേശു രാജാധിരാജാവ് എന്നാണ്
യേശുക്രിസ്തു സത്യദൈവവും നിത്യജീവനും ആകുന്നു (1 യോഹന്നാന്‍ 5:20). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്ന് നമ്മെ മോചിപ്പിക്കുവാന്‍ ദൈവം സ്വയം മനുഷ്യനായി ജനിച്ചു. യെശയ്യാ പ്രവാചകനിലൂടെ ദൈവമിത് നമുക്ക് വാഗ്ദത്തം ചെയ്തു പറയുന്നു: "കന്യക ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും. "ദൈവം നമ്മോടു കൂടെ" എന്നതിന്‍റെ പരിഭാഷയാണിത്" (മത്തായി 1:23, യെശയ്യാവ് 7:14). യഥാര്‍ത്ഥത്തില്‍ കര്‍ത്താവ് ഈ ഭൂമിയില്‍ ജനിക്കുന്നതിനും 700 വര്‍ഷങ്ങള്‍ക്കു മുന്‍പെ യെശയ്യാ പ്രവാചകനോട് ദൈവം വാഗ്ദത്തം ചെയ്തതുപോലെ, പാപികളായ നമ്മെ എല്ലാവരെയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി യേശുക്രിസ്തു സ്വര്‍ഗ്ഗത്തിലെ മഹത്വത്തിന്‍റെ സിംഹാസനത്തെ കൈവെടിഞ്ഞ് കന്യാമറിയത്തിന്‍റെ ശരീരത്തിലൂടെ ഈ ഭൂമിയിലേക്ക് വന്നു. അങ്ങനെ ദൈവം ഒരു മനുഷ്യനെ പോലെയായി മാറി, സ്നാനത്താല്‍ ഓരോ പാപികളുടെയും സകല പാപങ്ങളും വഹിച്ചു. ഈ സത്യത്തില്‍ വിശ്വസിക്കുന്ന നമ്മെയെല്ലാവരെയും അവന്‍റെ നീതിയുടെ വസ്ത്രം ധരിപ്പിച്ചു.
സമാഗമനകൂടാര വാതിലില്‍ ഉപയോഗിച്ചിരിക്കുന്ന ചുവപ്പുനൂല്‍ സൂചിപ്പിക്കുന്നത് യേശു തന്‍റെ യാഗത്തിലൂടെ നമുക്ക് നല്‍കിയ പുതുജീവനെയാണ്
യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ട് മാനവജാതിയുടെ സകലപാപങ്ങളും ചുമന്നുകൊണ്ട് യേശു നമുക്കു വേണ്ടി ക്രൂശിതനായി. അവന്‍റെ കാലുകളിലും കൈകളിലും ആണി അടിക്കപ്പെട്ടു, കര്‍ത്താവ് അനുഭവിച്ച ഈ ശിക്ഷ എന്നെയും നിങ്ങളെയും പോലുള്ള സകലപാപികളും സഹിക്കേണ്ട ശിക്ഷ ആയിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമുക്ക് പകരമായി, കര്‍ത്താവ് ക്രൂശിക്കപ്പെട്ടതിന്‍ പ്രകാരം നമ്മുടെ സ്ഥാനത്ത് നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷ അനുഭവിച്ചു. സമാഗമനകൂടാര വാതിലിലെ, നീല, ധൂമ്രം, ചുവപ്പ് നൂലൂകളില്‍ നിഴലിക്കപ്പെട്ട ഈ മൂന്നു രക്ഷയുടെ ശുശ്രൂഷകളിലൂടെ രക്ഷയുടെ യഥാര്‍ത്ഥ പ്രവൃത്തിയെ ശരിയായി നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും ഒരിക്കലായി യേശു വഹിച്ചു എന്നും ഈ എല്ലാ പാപങ്ങള്‍ക്കുംവേണ്ടി അവന്‍ ന്യായവിധി അനുഭവിച്ചു എന്നുമുള്ള അവന്‍റെ രക്ഷയുടെ പ്രവൃത്തിയെ നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. ഇക്കാരണത്താലാണ് ലോകം മുഴുവനും എല്ലാവരോടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ മനോഹര സുവിശേഷം പ്രസംഗിക്കണമെന്ന് കര്‍ത്താവ് നമ്മോട് ആജ്ഞാപിക്കുന്നത്. ഈ സുവിശേഷം വിളമ്പാന്‍ അവന്‍ നമ്മോട് പറയുന്നു.
സമാഗമനകൂടാരത്തിലെ സാക്ഷ്യപെട്ടകം കൃപാസനത്താല്‍ മൂടപ്പെട്ടിരിക്കുന്നു. സാക്ഷ്യപെട്ടകത്തെ മൂടിയിരിക്കുന്ന ഈ കൃപാസനത്തില്‍ ആര്‍ക്കാണ് ദൈവം അപ്പോള്‍ വെളിപ്പെടുന്നത്? തങ്ങളുടെ സകലപാപങ്ങളും ദൈവത്തിന്‍റെ കുഞ്ഞാടായ യേശുവിലേക്ക് കടത്തിവിടപ്പെട്ടു എന്നും തങ്ങളുടെ സകലപാപങ്ങള്‍ക്കുവേണ്ടി അവന്‍ ന്യായവിധി അനുഭവിച്ചു എന്നും വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ അവന്‍ വെളിപ്പെടുകയുള്ളൂ; ആത്മീയമായി, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസികള്‍ക്കു മാത്രമേ ദൈവം വെളിപ്പെടുകയുള്ളൂ. പാപപരിഹാര ദിവസം വരുമ്പോള്‍, മഹാപുരോഹിതന്‍ യിസ്രായേല്‍ ജനങ്ങളുടെ വര്‍ഷം മുഴുവനുമുള്ള പാപങ്ങളെ യാഗാര്‍പ്പണത്തിനുള്ള രണ്ട് ആടുകളില്‍ ഒന്നിന്‍റെ തലയില്‍ തന്‍റെ കൈവച്ച് കടത്തിവിടുകയും സകല യിസ്രായേല്യരുടെയും പാപങ്ങളെ അവര്‍ക്കു പകരമായി ഏറ്റുപറയുകയും ചെയ്യുന്നു. ഇപ്രകാരം എല്ലാ യിസ്രായേല്യരുടെയും വര്‍ഷം മുഴുവനുമുള്ള സകല പാപങ്ങളും യാഗാര്‍പ്പണത്തിനുള്ള ആടിന്‍റെ തലയില്‍ തന്‍റെ കൈവച്ച് കടത്തി വിടുകയും അതിനുശേഷം മഹാപുരോഹിതന്‍ അതിന്‍റെ രക്തം തളിക്കാനായി, അതിന്‍റെ വിശുദ്ധസ്ഥലത്തേക്ക് ഈ രക്തത്തെ കൊണ്ടുപോയി, ദൈവത്തിന്‍റെ സാക്ഷ്യപെട്ടകത്തിനു പുറത്ത് ഏഴു പ്രാവശ്യം തളിക്കുകയും ചെയ്യുന്നു.
ഇപ്രകാരമാണ് പഴയനിയമ കാലഘട്ടത്തില്‍ ദൈവം യിസ്രായേല്‍ ജനങ്ങള്‍ക്ക് വെളിപ്പെട്ടിരുന്നത്. ഇന്ന് ദൈവം വിശ്വാസികള്‍ക്ക് വെളിപ്പെടുത്തുന്നത്, നമുക്കു വേണ്ടി യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റ് യേശു നമ്മുടെ സകലപാപങ്ങളും കഴുകിക്കളഞ്ഞു എന്നു പ്രഖ്യാപിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസികളോട് കര്‍ത്താവ് ഇപ്രകാരം പറയുന്നു, "നിങ്ങള്‍ക്ക് പാപമില്ല, നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും ഞാന്‍ നിങ്ങളെ രക്ഷിച്ചു." വ്യത്യസ്തമായി പറഞ്ഞാല്‍, ദൈവനീതിയില്‍ വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും ദൈവത്തിന്‍റെ കൃപ പകര്‍ന്ന് കര്‍ത്താവ് ആശീര്‍വദിക്കുന്നു. ദൈവത്തിന്‍റെ കൃപ സൂചിപ്പിക്കുന്നത് അവന്‍റെ ദാനത്തെയാണ്. പിതാവായ ദൈവം, ഈ ലോകത്തിലെ എല്ലാവരുടെയും സകല പാപങ്ങളും തന്‍റെ സ്വന്തം പുത്രനിലേയ്ക്ക് കടത്തി വിട്ട് തന്‍റെ നീതി നിവര്‍ത്തിച്ചു എന്ന സത്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ലോകത്തിന്‍റെ സകല പാപങ്ങളും തോളിലേറ്റി യേശു ക്രൂശിതനായി, നമ്മുടെ സ്ഥാനത്ത് നമ്മുടെ പാപങ്ങളുടെ സകല ന്യായവിധിയും അവന്‍ സഹിച്ചു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. കൃപാസനത്തില്‍ വെളിപ്പെട്ട ദൈവത്തിന്‍റെ സ്നേഹമാണിത്.
ദൈവപുത്രനായ നമ്മുടെ കര്‍ത്താവ് മനുഷ്യരൂപത്തില്‍ അവതാരമെടുത്ത് ഈ ഭൂമിയിലേക്ക് വന്ന്, തന്‍റെ സ്നാനത്തിലൂടെ ഈ ലോകത്തിലെ സകല പാപങ്ങളും സ്വീകരിച്ച്, നമുക്ക് പകരമായി ക്രൂശില്‍ മരിച്ചു, മൂന്നാം ദിവസം മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറി, പിതാവായ ദൈവത്തിന്‍റെ സിംഹാസനത്തിനു വലതു ഭാഗത്തായി ഇരിക്കുന്നു. ഈ ലോകത്തിലെ സകല പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു എന്നതാണ് ദൈവത്തിന്‍റെ നീതി, ദൈവത്തിന്‍റെ ഈ നീതിയില്‍ വിശ്വസിക്കുന്നവരെ ദൈവകൃപയാല്‍ ആശീര്‍വദിച്ചു. തന്‍റെ നീതിയില്‍ വിശ്വസിക്കുന്ന സകലരോടും നമ്മുടെ ദൈവം പറയുന്നു, "നിങ്ങളെന്‍റെ ജനമാണ്. നിങ്ങള്‍ ഇനി ഒരിക്കലും പാപികള്‍ ആയിരിക്കില്ല. ഞാന്‍ നിങ്ങളെ എല്ലാവരെയും രക്ഷിച്ചു. എന്‍റെ സ്വന്തം തീരുമാനപ്രകാരം നിങ്ങള്‍ എല്ലാവരെയും വ്യവസ്ഥകളൊന്നും കൂടാതെ രക്ഷിക്കുവാന്‍ മാത്രം മഹത്തായതാണ് നിങ്ങള്‍ക്കായുള്ള എന്‍റെ സ്നേഹം. നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു എന്നതു മാത്രമല്ല നിങ്ങളുടെ സകലപാപങ്ങളും ചുമക്കുകയും നിങ്ങള്‍ക്കായി എന്‍റെ ജീവന്‍ വച്ചു തരുകയും ചെയ്തതിലൂടെ യഥാര്‍ത്ഥമായും എന്‍റെ സ്നേഹം ഞാന്‍ പ്രകടിപ്പിച്ചിരിക്കുന്നു. എന്‍റെ സ്നേഹത്തിന്‍റെ തെളിവായി നിങ്ങളെല്ലാവരോടും ഞാനിത് കാണിച്ചു."
തന്‍റെ വചനത്തിലൂടെ ദൈവം നമുക്ക് എന്താണ് കാണിച്ചു തരുന്നത്?
ദൈവ വചനത്തിലേക്ക് നാം തിരിയുമ്പോഴെല്ലാം, നമ്മുടെ പാപങ്ങളെ കുറിച്ച് ദൈവം സംസാരിക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ അധികമായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും നമ്മെ അവന്‍ എങ്ങനെ രക്ഷിക്കുന്നു എന്നതിനെക്കുറിച്ചാണ് അവന്‍ പറയുന്നത്. നമ്മുടെ രക്ഷയെ നമുക്ക് വാഗ്ദത്തം ചെയ്തതുപോലെ തന്നെ, പൂര്‍ണ്ണമായും അവന്‍ വാഗ്ദത്തം ചെയ്തതുപോലെ ദൈവം വാസ്തവമായും നമ്മുടെ സകലപാപങ്ങളും എന്നേക്കും ഒരിക്കലുമായി കഴുകിക്കളഞ്ഞു. ഈ പ്രവൃത്തിയുടെ ഫലം എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അല്ലാതെ മറ്റൊന്നുമല്ല. ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന നമ്മുടെ രക്ഷയുടെ തെളിവാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷം. ദൈവവചനത്തില്‍ രേഖപ്പെടുത്തി യിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ പുറത്ത് നമുക്ക് നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ കഴിയും. ഇക്കാരണത്താല്‍, നമ്മുടെ പരിശുദ്ധ കര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തില്‍ നാം കടന്നുവരുമ്പോഴെല്ലാം, സമാഗമനകൂടാര വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട തന്‍റെ രക്ഷയിലൂള്ള വിശ്വാസത്താല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമുക്കവനെ കാണാന്‍ സാധിക്കും.
നമുക്കുള്ള കര്‍ത്താവിന്‍റെ ദാനമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം, നമ്മള്‍ എത്രത്തോളം ഈ സത്യസുവിശേഷത്തില്‍ വിശ്വസിക്കുമോ, നമ്മുടെ കര്‍ത്താവ് നമുക്ക് വെളിപ്പെടും. ഇത് അര്‍ത്ഥമാക്കുന്നത് ലോകത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും അവരെ രക്ഷിക്കുവാനായി അവനീ ഭൂമിയിലേക്ക് കടന്നു വന്നു എന്നും, യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റതിലൂടെ അവന്‍ അവരുടെ പാപങ്ങളെ വഹിച്ചു എന്നും, അവര്‍ക്കു പകരമായി ക്രൂശില്‍ അവന്‍ ന്യായവിധി സഹിച്ചു എന്നും, അവര്‍ക്ക് നിത്യജീവന്‍ നല്‍കുന്നതിനു വേണ്ടി അവന്‍ മരിച്ചവരില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്നും, വിശ്വസിക്കുന്നവര്‍ക്ക് ദൈവം വെളിപ്പെടും എന്നുമാണ്. അതായത്, തന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരെ മാത്രം ദൈവം തന്‍റെ കൃപയാല്‍ ആശീര്‍വദിക്കുന്നു. ദൈവം നമ്മോട് പറയുന്നു, "നിങ്ങള്‍ വെറും സൃഷ്ടികളായിരുന്നിട്ടു പോലും, നിങ്ങളെ എല്ലാവരെയും എന്‍റെ പുത്രന്മാരും പുത്രിമാരുമായി ഞാന്‍ ദത്തെടുത്തിരിക്കുന്നു. ഇപ്പോള്‍ നിങ്ങളെന്‍റെ സ്വന്തം മക്കളാണ്. നിങ്ങള്‍ക്ക് ഇനി പിശാചിന്‍റെ സന്തതികളായോ, വെറും സൃഷ്ടികളോ ആയിരിക്കാന്‍ കഴിയില്ല. നിങ്ങളെന്‍റെ സ്വന്തം ജനമാണ്. എന്‍റെ പുത്രനായ യേശുവിന്‍റെ നീതിയിലൂടെ നിങ്ങളുടെ സകലപാപങ്ങളും ഞാന്‍ മോചിച്ചു തന്നിരിക്കുന്നു. അക്കാരണത്താല്‍, നിന്നെ ഞാനെന്‍റെ സ്വന്തം കുടുംബത്തിലേയ്ക്ക് ദത്തെടുത്തിരിക്കുന്നു, എന്നിലുള്ള നിന്‍റെ വിശ്വാസം കണക്കിലെടുത്ത്, നിങ്ങളെല്ലാം ഇപ്പോള്‍ എന്‍റെ സ്വന്തം മക്കളാണ്." ഇതുപോലെ തന്നെ നമ്മളിലേയ്ക്ക് തന്‍റെ കൃപയെ ദൈവം ചൊരിഞ്ഞിരിക്കുന്നു.
കൃപാസനത്തിന്‍റെ വളയങ്ങളിലൂടെ കടത്തിയിരിക്കുന്ന തണ്ടുകളെ പുറത്തെടുക്കരുത്
കൃപാസനത്തെ വഹിക്കുന്നതിനായി അതിന്‍റെ വശങ്ങളില്‍ രണ്ടു തണ്ടുകള്‍ ഉണ്ട് എന്നുള്ള കാര്യം നാം ഓര്‍മ്മിക്കേണ്ട ഒരു പ്രധാനകാര്യമാണ്. പെട്ടകത്തില്‍ നിന്നും ഒരിക്കല്‍ പോലും ഇതിനെ ഊരി മാറ്റുവാനും പാടില്ല. ഇത് സൂചിപ്പിക്കുന്നത്, ഓരോ വിശ്വാസിയും തന്‍റെ പൂര്‍ണ്ണശരീരത്തോടെയും, പൂര്‍ണ്ണഹൃദയത്തോടെയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിളമ്പുമ്പോഴെല്ലാം അതിലുള്ള തങ്ങളുടെ വിശ്വാസത്തെ നിലനിര്‍ത്തണം എന്നാണ്. എന്നിരുന്നാലും, ഇന്നത്തെ അനേകം ക്രിസ്ത്യാനികളുടെ പ്രശ്നം എന്നു പറയുന്നത്, അവര്‍ തങ്ങളുടെ ശരീരത്താലും ഹൃദയത്താലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിളമ്പുന്നത് നിരസിക്കുക മാത്രമല്ല ഈ സത്യസുവിശേഷത്തില്‍ അവര്‍ വിശ്വസിക്കുന്നതുമില്ല. ധാരാളം ക്രിസ്ത്യാനികള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്ന് നടിക്കുന്നുണ്ടെങ്കിലും അവരില്‍ അനേകര്‍ വീണ്ടും ജനനം പ്രാപിച്ചവരെന്ന് വാദിക്കുന്നുണ്ടെങ്കിലും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാന്‍ അവര്‍ തയ്യാറാകാത്ത തിനാല്‍ തങ്ങളെല്ലാവരും മിടുക്കരാണെന്ന് അവര്‍ കരുതുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനു വേണ്ടി ദൈവം ഇത്തരത്തിലുള്ള എല്ലാ തെറ്റിപ്പോയ ക്രിസ്ത്യാനികളെയും താക്കീതു ചെയ്യുന്നു.
പുറപ്പാട് 25:15 പറയുന്നു, "തണ്ടുകള്‍ പെട്ടകത്തിന്‍റെ വളയങ്ങളില്‍ ഇരിക്കേണം; അവയെ അതില്‍ നിന്ന് ഊരരുത്." ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അത് ആയിരിക്കുന്ന പ്രകാരം തന്നെ നാം പ്രസംഗിക്കേണം എന്നാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ ലോകത്തിലെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വെളിപ്പെടുത്തപ്പെട്ട സമാഗമനകൂടാര വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ രഹസ്യം നാം ഓരോ പാപികളോടും പ്രസംഗിക്കേണം. താന്‍ കാണിച്ചുകൊടുത്ത പ്രകാരം തന്നെ സമാഗമനകൂടാരം പണിയാന്‍ ദൈവം മോശെയോട് കല്‍പ്പിച്ചു, ഇത് സൂചിപ്പിക്കുന്നത്, ദൈവവചനം കാണിച്ചു തരുന്ന പ്രകാരം തന്നെ നാം യേശുവില്‍ വിശ്വസിക്കണം എന്നാണ്. ഇതുകൂടാതെ, എങ്ങനെയായാലും, ഇക്കാലങ്ങളില്‍ ധാരാളം ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തില്‍ നിന്നും അവന്‍റെ സ്നാനത്തെ ഒഴിവാക്കി തങ്ങളുടേതായ രീതിയില്‍ യേശുവില്‍ വിശ്വസിക്കുന്നു എന്നു നടിക്കുന്നു.
സമാഗമനകൂടാരത്തിന്‍റെ വാതില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും ആണ്. ഈ വാതില്‍ സൂചിപ്പിക്കുന്നത് കര്‍ത്താവിനാല്‍ തയ്യാറാക്കപ്പെട്ട രക്ഷയുടെ വാതിലിനെയാണ്. വെള്ളത്തിന്‍റെയും, ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ മാത്രം എല്ലാവരും ഇതില്‍ പ്രവേശിക്കണം. പിരിച്ച പഞ്ഞിനൂല്‍ ഇവിടെ സൂചിപ്പിക്കുന്നത് ദൈവവചനത്തെയാണ്. ദൈവത്തിന്‍റെ വചനം ഏകദേശം തന്‍റെ 40 ഓളം ശുശ്രൂഷകര്‍ക്ക് അരുളപ്പെട്ടു. 1500 വര്‍ഷങ്ങള്‍ കൊണ്ട് തന്‍റെ ശുശ്രൂഷകര്‍ക്ക് ദൈവം ഈ പ്രവചനദൂതിനെ നല്‍കുകയും തന്‍റെ കാലത്തുതന്നെ തന്‍റെ സ്വന്തം ശരീരം കൊണ്ട് എല്ലാ പ്രവചനവും അവന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ഏവര്‍ക്കും വേണ്ടി ഒരിക്കലായി കര്‍ത്താവ് പൂര്‍ത്തീകരിച്ചു.
എങ്കിലും ദുഃഖകരമെന്ന് പറയട്ടെ, ഈ ലോകത്തിലെ അനേകം ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതുമില്ല വാസ്തവമായും അത് എന്താണോ അത് പ്രസംഗിക്കുന്നതുമില്ല. അപ്പോള്‍ നിങ്ങളുടെ കാര്യം എങ്ങനെ? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നിങ്ങള്‍ പാപക്ഷമ പ്രാപിച്ചുവോ? വാസ്തവമായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നിങ്ങള്‍ പാപക്ഷമ പ്രാപിച്ചുവെങ്കില്‍ ദൈവവചനത്തില്‍ അത് എഴുതപ്പെട്ടിരിക്കുന്ന പ്രകാരം തന്നെ ഈ സുവിശേഷം നിങ്ങള്‍ പ്രസംഗിക്കണം.
നമ്മുടെ കര്‍ത്താവ് നമുക്കു നല്‍കിയ രക്ഷയുടെ കൃപ നമ്മുടെ സകല ലംഘനങ്ങളെക്കാളും ഉയര്‍ന്നതാണ്
ഏക മനുഷ്യന്‍റെ കുറ്റം കൊണ്ടാണ് അനേകം പേര്‍ പാപികളായി തീര്‍ന്നതെന്ന് ബൈബിള്‍ പറയുന്നു. അതുകൊണ്ടുതന്നെ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു എന്ന ഏക മനുഷ്യന്‍റെ നീതിയാല്‍ അനേകര്‍ നീതിമാന്മാരായി തീര്‍ന്നതിന് നന്ദി പറയുന്നു. ആദാം എന്ന ഏകമനുഷ്യന്‍റെ കുറ്റം കൊണ്ടാണ് നിങ്ങള്‍ പാപികളായി തീര്‍ന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ആദാമിന്‍റെ പിന്‍ഗാമിയായി നിങ്ങള്‍ ജനിച്ചതു കൊണ്ട് യാന്ത്രികമായി നിങ്ങളും പാപികളായി മാറി. ആദാമും ഹവ്വയും ദൈവത്തിനെതിരായി പാപം ചെയ്തുകൊണ്ട് നമ്മളെല്ലാവരും ജന്മപ്രകൃതിയാല്‍ തന്നെ പാപികളായി മാറി.
എന്നിരുന്നാലും, യേശുക്രിസ്തുവിനാല്‍ നമ്മുടെ മേല്‍ ചൊരിയപ്പെട്ട ദൈവത്തിന്‍റെ കൃപ നമ്മുടെ സകല ലംഘനങ്ങളും കൂട്ടിവച്ചാലും അതിനെക്കാള്‍ വളരെ വലുതാണ്. ഈ ഭൂമിയിലെ അനേകം പാപങ്ങളുടെ ചുമതല ഏറ്റെടുത്തുകൊണ്ട് നാം മരിക്കുന്ന ദിവസം വരെയും അത് തുടരുകയും ചെയ്യുന്നു, അവന്‍ നിവര്‍ത്തീകരിച്ച ദൈവത്തിന്‍റെ നീതിയാല്‍ കര്‍ത്താവ് ഈ സകലപാപങ്ങളും പൂര്‍ണമായും ഒരിക്കലായി എന്നേക്കും ആയി കഴുകികളഞ്ഞു. സ്വര്‍ഗ്ഗത്തിലെ മഹത്വത്തിന്‍റെ സിംഹാസനത്തെ ഉപേക്ഷിച്ചുകൊണ്ട് മനുഷ്യരൂപത്തില്‍ അവതാരമെടുത്ത് നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്നു, യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്വീകരിച്ച സ്നാനത്താല്‍ ഈ ലോകത്തിലെ സകലപാപങ്ങളും ഒരിക്കലായി എന്നേക്കുമായി അവന്‍ സഹിച്ചു. നമ്മുടെ സ്ഥാനത്ത് ക്രൂശില്‍ അവന്‍ തന്‍റെ സ്വന്തം രക്തം ചൊരിഞ്ഞു. രക്ഷയുടെ ഈ പ്രവൃത്തിയിലൂടെ, നാം ഉത്തരവാദികളായിരിക്കുന്നതും ഉത്തരവാദികളാ കേണ്ടതുമായ നമ്മുടെ സകലപാപങ്ങളെയും നമ്മുടെ കര്‍ത്താവ് കഴുകിക്കളഞ്ഞു. ഈ ഭൂമിയില്‍ ഇതുവരെയും ജന്മം എടുക്കാത്തവരുടെ പാപങ്ങളെയും ഇതുവരെയും ഉത്തരവാദിത്വം ഇല്ലാത്ത ധാരാളം പാപങ്ങളെയും പോലും ഓരോ സങ്കല്പിത പാപങ്ങളെയും അവന്‍ ഉന്മൂലനാശം ചെയ്തു. സമാഗമനകൂടാരത്തിലെ വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട അവന്‍റെ രക്ഷയാല്‍, നമ്മുടെ സകലപാപങ്ങളും കഴുകികളഞ്ഞ്, ഈ ഭൂമിയിലേക്ക് വന്ന് നമ്മുടെ കര്‍ത്താവ് നമ്മെ പൂര്‍ണരാക്കി മാറ്റി. ഇപ്രകാരം ഈ ഭൂമിയിലുള്ള നമ്മുടെ സകലപാപങ്ങളെയും കഴുകി കളഞ്ഞ് യേശുക്രിസ്തു നമുക്ക് കൊണ്ടു വന്ന ഈ രക്ഷ, ഒരു മനുഷ്യന്‍റെ ലംഘനത്താല്‍ നാം ഉത്തരവാദിയാകേണ്ടതുമായ നമ്മുടെ സകലപാപങ്ങളെക്കാളും ലംഘനങ്ങളെ ക്കാളും വളരെ വലുതാണ്. ഇക്കാരണത്താലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ നാം നീതിമാന്മാരായി മാറിയത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ നാം പൂര്‍ണമായും പാപരഹിതരായി തീര്‍ന്നു.
കൃപാസനത്തില്‍ നമുക്ക് വെളിപ്പെടുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു
അതിവിശുദ്ധസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന സാക്ഷ്യപെട്ടകത്തിന് തങ്ങളുടെ ചിറകുകള്‍ വിരിച്ച് കൃപാസനത്തിന് അഭിമുഖമായി നില്ക്കുന്ന രണ്ട് ദൂതന്‍മാര്‍ ഉണ്ടായിരുന്നു. അവിടെ നമുക്ക് എന്ത് കാണുവാന്‍ സാധിക്കും? രക്തം കാണുവാന്‍ നമുക്കു കഴിയും. ആരുടെ രക്തമാണിത്? പഴയനിയമ കാലഘട്ടത്തില്‍, യാഗബലി അര്‍പ്പിച്ച മൃഗത്തിന്‍റെ പാപപരിഹാര രക്തമായിരുന്നു അത്. പുതിയനിയമ കാലഘട്ടത്തില്‍, ഇത് യേശുക്രിസ്തുവിന്‍റെ രക്തമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പിതാവാം ദൈവത്തിന്‍റെ പുത്രന്‍റെ രക്തമാണ് കൃപാസനത്തില്‍ നാം കാണുന്ന രക്തം. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും വഹിച്ചതിനുശേഷം യേശു ക്രൂശില്‍ ചൊരിഞ്ഞ യാഗാര്‍പ്പിത രക്തമാണിത്. ഈ യാഗം മുഖാന്തരം, ദൈവത്തിന്‍റെ പുത്രന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നവര്‍ക്ക് പാപമോചനം പ്രാപിക്കാന്‍ കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്ക് പാപം ഇല്ലായെന്ന് പ്രഖ്യാപിക്കുവാന്‍ ദൈവത്തിനു കഴിയും. അവരെ തന്‍റെ ജനമാക്കാന്‍ അവന് കഴിയും. കൃപാസനത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യം ഇതാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുമ്പോഴെല്ലാം ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന വണ്ണം വാസ്തവമായും നാം അതിനെ പ്രസംഗിക്കണം. ഹീനമായ വഴിയിലൂടെ നമ്മളില്‍ ആരും തന്നെ ഒരിക്കലും ദൈവത്തിന്‍റെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രസംഗിക്കുകയോ വിളമ്പുകയോ ചെയ്യരുത്. നമ്മളാല്‍ പ്രസംഗിക്കപ്പെടുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്ത അവര്‍ ശ്രദ്ധിക്കുകയും തങ്ങളുടെ ഹൃദയങ്ങളില്‍ അതിനെ വിശ്വസിക്കുകയും ചെയ്യുമെങ്കില്‍ ഓരോരുത്തര്‍ക്കും രക്ഷ പ്രാപിക്കാന്‍ കഴിയും. എന്നിരുന്നാലും അതുകൂടാതെ, ആരാണോ യേശുവില്‍ വിശ്വസിക്കുന്നത്, അത് എപ്രകാരം അവര്‍ വിശ്വസിക്കുന്നു എന്നു പരിഗണിക്കാതെ അവര്‍ പാപരഹിതരാണെന്ന് പറഞ്ഞുകൊണ്ട് ചില ക്രിസ്ത്യാനികള്‍ നമ്മെ അധിക്ഷേപിക്കുന്നു. അതുകൊണ്ട്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കേണ്ട തിന്‍റെയോ അറിയുന്നതിന്‍റെയോ ആവശ്യം വാസ്തവമായും ഇല്ലെന്ന് അവര്‍ വാദിക്കുന്നു.
എന്നാല്‍ ആരെങ്കിലും യേശുവിന്‍റെ നാമത്തിലുള്ള വിശ്വാസത്താല്‍ പാപരഹിതരായി വാസ്തവമായും മാറുന്നത് എപ്രകാരമാണ്? യേശു ക്രൂശിക്കപ്പെട്ടുവെന്നും നിങ്ങളുടെ സ്ഥാനത്ത് ന്യായം വിധിക്കപ്പെട്ടു എന്നും അന്ധമായുള്ള വിശ്വാസത്താല്‍ നിങ്ങളുടെ പാപങ്ങള്‍ യഥാര്‍ത്ഥമായും അപ്രത്യക്ഷമാകുമോ? ഇല്ല, തീര്‍ച്ചയായും ഇല്ല! എന്നിട്ടും ഇക്കാലത്ത് ധാരാളം ക്രിസ്ത്യാനികള്‍ ഇതുപോലെ യേശുവില്‍ അന്ധമായി വിശ്വസിക്കുന്നു. സത്യമോ ശരിയോ അല്ലാതിരുന്നിട്ടും പോലും തങ്ങള്‍ പാപരഹിതമായി തീര്‍ന്നു എന്നു കേള്‍ക്കുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു. സുരക്ഷിതത്വത്തിന്‍റെ ഈ വ്യാജവികാരത്തില്‍ എന്തുകൊണ്ട് ധാരാളം ക്രിസ്ത്യാനികള്‍ മുങ്ങിപ്പോകുന്നു എന്ന് ചിന്തിക്കേണ്ടതാണ്. അതൊക്കെ ഇരിക്കട്ടെ, നിങ്ങള്‍ ജയിലിലായിരുന്നു എങ്കില്‍ ഗവണ്‍മെന്‍റ് നിങ്ങള്‍ക്ക് മാപ്പ് തന്നപ്പോള്‍ നിങ്ങള്‍ക്ക് വളരെയധികം സന്തോഷം തോന്നുമായിരുന്നു. തീര്‍ച്ചയായും പ്രശ്നം എന്തെന്നാല്‍ ഈ പാപക്ഷമ യാഥാര്‍ത്ഥ്യമല്ല.
ബൈബിള്‍ വ്യക്തമായി പറയുന്നു, "സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും" (യോഹന്നാന്‍ 8:32). മനുഷ്യന്‍റെ പാപങ്ങളുടെ പരിഹാരം നേടാന്‍ എന്താണ് വഴി? നിത്യജീവന്‍ പ്രാപിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയും? സമാഗമനകൂടാര വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യത്തിലുള്ള വിശ്വാസത്താല്‍ മാത്രം അവര്‍ക്ക് പാപങ്ങളുടെ വീണ്ടെടുപ്പ് പ്രാപിക്കുവാനും നിത്യജീവന്‍ നേടാനും കഴിയും, അതായത്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ഈ സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം ദൈവമക്കളാകുവാന്‍ കഴിയും.
ദൈവത്തിന്‍റെ വലിയ സുവിശേഷമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെ യും സുവിശേഷം, വിശ്വാസത്താല്‍ ഈ സത്യസുവിശേഷത്തെ പ്രസംഗിക്കുവാ നും വ്യാപിപ്പിക്കുവാനും നമുക്ക് കടമയുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്താല്‍ ഇപ്പോള്‍ നാം ആത്മീയ യിസ്രായേല്യ രായി മാറുന്നു. മുഴുവന്‍ സമൂഹത്തില്‍ കുറഞ്ഞ പക്ഷം രണ്ടോ അതില്‍ കൂടുതലോ ആള്‍ക്കാരാല്‍ ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിളമ്പപ്പെടണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാം പ്രസംഗിക്കുമ്പോഴെല്ലാം, സമാസമനകൂടാര വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യത്തെയും നാം പ്രസംഗിക്കണം. അവന്‍ നമുക്ക് വാഗ്ദത്തം ചെയ്തതുപോലെ തന്നെ വാസ്തവമായും ദൈവത്തിന്‍റെ നീതി കര്‍ത്താവ് നിറവേറ്റി. ഈ ഭൂമിയിലേക്ക് വന്ന്, യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റ്, ക്രൂശില്‍ മരിച്ച്, മരിച്ചവരില്‍ നിന്നും ഉയിര്‍ത്തഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറി, യേശു നമ്മുടെ സകല പാപങ്ങളും കഴുകി കളഞ്ഞ്, അവന്‍റെ വിശ്വാസികളായി നമ്മെ രക്ഷിച്ചു എന്ന സത്യമാണ് ഈ നീതി. ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അത് ആയിരിക്കുന്നതു പോലെ തന്നെ നാം പ്രസംഗിക്കണം, തങ്ങളുടെ രക്ഷയില്‍ എത്തിച്ചേരുവാന്‍ ഈ സുവിശേഷം കേള്‍ക്കുന്നവര്‍ അത് ആയിരിക്കുന്നതുപോലെ തന്നെ അതില്‍ വിശ്വസിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമ്മളെല്ലാവരും പ്രസംഗിക്കണം എന്നത് എത്രത്തോളം പ്രാധാന്യകരമാണ് എന്ന് അധികം ഊന്നിപ്പറയാന്‍ എനിക്കു കഴിയില്ല. നാം ഈ സത്യസുവിശേഷത്തെ പ്രസംഗിക്കുമ്പോള്‍, നമ്മുടെ കേള്‍വിക്കാര്‍ക്ക് രക്ഷ നല്‍കുന്ന പ്രവൃത്തി ചെയ്യുന്നത് പരിശുദ്ധാത്മാവാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആണ് നമ്മുടെ രക്ഷ. ഇതാണ് നമ്മുടെ പാപപരിഹാരം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ ദൈവം നമ്മുടെ സകലപാപങ്ങളും ഒരിക്കലായി എന്നേക്കുമായി കഴുകി കളഞ്ഞു. യോഹന്നാന്‍ സ്നാപകനില്‍ നിന്നും അവന്‍ സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ ഓരോ പാപങ്ങളും യേശുവിലേക്ക് കടത്തപ്പെട്ടു, ഇപ്രകാരമാണ് നമ്മുടെ സകലപാപങ്ങള്‍ക്കുമുള്ള പാപപരിഹാരം ഉണ്ടായത്. അതുകൂടാതെ, നമ്മുടെ സകലപാപങ്ങളെയും നമ്മുടെ കര്‍ത്താവ് ചുമക്കുക മാത്രമല്ല ചെയ്തത്, നമ്മുടെ സ്ഥാനത്ത് ക്രൂശിതനായി മരിക്കുകയും, നാം നമുക്കുവേണ്ടി ചൊരിയുകയും സഹിക്കുകയും ചെയ്യേണ്ടിയിരുന്നതിനു പകരം അവന്‍ രക്തം ചൊരിയുകയും ശാപങ്ങളെ വഹിക്കുകയും ചെയ്തു. ഇപ്രകാരമാണ് നമ്മെ ഓരോരുത്തരെയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും ശാപങ്ങളില്‍ നിന്നും യേശു രക്ഷിച്ചത്. ദൈവം നമുക്ക് തന്ന രക്ഷയിതാണ്. അവന്‍റെ സ്നേഹവും ഇതാണ്. അതുകൊണ്ട് തന്നെ, ഈ രക്ഷയുടെ സത്യത്തെ അത് വാസ്തവമായും ആയിരിക്കുന്നതുപോലെ തന്നെ വിശ്വസിക്കുകയും വിശ്വാസത്താല്‍ അതിനെ പ്രസംഗിക്കുകയും വേണം.
തന്‍റെ നീതിയില്‍ വിശ്വസിക്കുന്ന സകലരുടെയും രക്ഷകനാണ് നമ്മുടെ കര്‍ത്താവ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്താലാണ് ദൈവസാന്നിദ്ധ്യത്തിലേയ്ക്ക് വരുവാന്‍ നമുക്ക് കഴിയുന്നത്. നാം കൃപാസനത്തിനു മുന്‍പില്‍ നില്‍ക്കുകയും നമ്മുടെ കര്‍ത്താവായ ദൈവത്തിന് യാഗരക്തം സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, വിശ്വാസത്താല്‍ നാം അവനെ സമീപിച്ചു അവനോട് പറയുന്നു. "ദൈവമേ, നിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ രക്തം എന്‍റെ സകലപാപങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചു." അപ്പോള്‍ മാത്രം ദൈവം പറയുന്നു, "അതെ, ഞാന്‍ വാസ്തവമായും നിന്നെ രക്ഷിച്ചു. ഞാന്‍ സ്വയം നിന്നെ രക്ഷിച്ചതിനാല്‍ എനിക്ക് നിന്നോടുള്ള സ്നേഹം എത്ര മഹത്വകരമാണ്." കര്‍ത്താവാണ് നമ്മുടെ രക്ഷകന്‍. ദൈവനീതിയിലുള്ള തങ്ങളുടെ വിശ്വാസത്താല്‍ അവനോട് അടുത്തിരുന്ന അവന്‍റെ ശ്രോതാക്കളെ അവന്‍ അംഗീകരിച്ചു. നമുക്കും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തങ്ങളുടെ ഹൃദയങ്ങളില്‍ നന്നായി സ്വീകരിക്കുകയും ചെയ്തവര്‍ക്കും ദൈവത്തിന്‍റെ സ്വന്തം മക്കളായി തീരുവാനുള്ള അവകാശം അവന്‍ നല്‍കി. നമ്മുടെ ശാപങ്ങളില്‍ നിന്നും, നമ്മുടെ സകലന്യായവിധിയില്‍ നിന്നും നമ്മുടെ സകല തകര്‍ച്ചയില്‍ നിന്നും ദൈവം നമ്മെ മോചിപ്പിച്ചു. പൂര്‍ണ്ണമായും പാപരഹിതരായുള്ള അവന്‍റെ വിശ്വാസികളായി അവന്‍ നമ്മെ മാറ്റി. അവന്‍ നമുക്ക് നിത്യ സന്തോഷം നല്‍കി. കൃപാസനത്തില്‍ വെളിപ്പെട്ട ദൈവത്തിന്‍റെ വലിയ കൃപയിതാണ്.
ദൈവം നമ്മുടെ മേല്‍ ചൊരിഞ്ഞ അവന്‍റെ രക്ഷയുടെ കൃപ കൃപാസനത്തില്‍ നിന്നുമാണ്. ഇക്കാരണത്താല്‍ നമ്മളെല്ലാവരും ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ കൃപയുടെ സിംഹാസനത്തില്‍ കടന്നു വരണം. നിങ്ങള്‍ എത്രത്തോളം പാപം നിറഞ്ഞിരിക്കുന്നതോ പിഴച്ചതായിരിക്കുന്നതോ അല്ല കാര്യം, സമാഗമനകൂടാര വാതിലിലെ നീല, ധൂമ്രം,ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യത്തിലുള്ള വിശ്വാസത്താല്‍ നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നുമുള്ള വീണ്ടെടുപ്പ് നിങ്ങള്‍ക്ക് പ്രാപിക്കാന്‍ കഴിയും എന്നതാണ് - അതായത്, യേശുവിന്‍റെ സ്നാനം, അവന്‍റെ രക്തം, അവന്‍റെ ഉയിര്‍ത്തെഴുന്നേല്പ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ ദൈവം സ്ഥാപിച്ച വാസ്തവമായുള്ള രക്ഷയുടെ നിയമപ്രകാരമുള്ള വിശ്വാസത്താല്‍ ദൈവസാന്നിധ്യത്തിലേക്ക് നിങ്ങള്‍ കടന്നു വരണം. അവന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ ദൈവമുമ്പാകെ കടന്നുവരണം. യോഹന്നാന്‍ സ്നാപകനിലൂടെയുള്ള സ്നാനത്താല്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകലപാപങ്ങളും ഒരിക്കലായി എന്നേക്കുമായി അവന്‍ സഹിച്ചു, നിങ്ങളുടെ സ്ഥാനത്ത് ക്രൂശില്‍ മരിച്ചുകൊണ്ട് നിങ്ങളുടെ സകലപാപങ്ങളുടെയും ശിക്ഷാവിധി അനുഭവിച്ചുകൊണ്ട് സകലപാപികളെയും രക്ഷിക്കാനായി ഈ ഭൂമിയിലേക്ക് കര്‍ത്താവ് കടന്നു വന്നു എന്ന് നിങ്ങള്‍ വിശ്വസിക്കേണം. യോഹന്നാന്‍ സ്നാപകനാലുള്ള അവന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ നമ്മുടെ സകലപാപങ്ങളും ഒരിക്കലായി എന്നേക്കുമായി കര്‍ത്താവ് ഏറ്റെടുത്തു എന്ന് നിങ്ങള്‍ വിശ്വസിച്ചുകൊണ്ട് കര്‍ത്താവിനോട് പറയണം, "കര്‍ത്താവേ, എന്‍റെ സകലപാപങ്ങളില്‍ നിന്നും എന്നെ രക്ഷിക്കുവാനായി നീ ചെയ്ത സകല കാര്യങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു." ഈ വിശ്വാസത്താല്‍ നിങ്ങള്‍ ദൈവമുമ്പാകെ കടന്നു വരുമ്പോള്‍ മാത്രം നിങ്ങളുടെ രക്ഷയില്‍ എത്തിച്ചേരുവാന്‍ നിങ്ങള്‍ക്കു കഴിയും.
കര്‍ത്താവിന്‍റെ നീതിയില്‍ വിശ്വസിക്കണമെന്നും പാപമോചനം പ്രാപിക്കണം എന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമാഗമനകൂടാര വാതിലിലെ, നീല, ധൂമ്രം, ചുവപ്പ് നൂലിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യത്തില്‍ നിങ്ങള്‍ വിശ്വസിക്കണം. അതു എന്തുകൊണ്ടെന്നാല്‍ ശരിയായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്തെങ്കില്‍ മാത്രമേ പാപ മോചനം നേടാന്‍ കഴിയൂ. കര്‍ത്താവിനെ മുഖാമുഖം കണ്ട് അവന്‍റെ അനുഗ്രഹങ്ങളെ പ്രാപിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, യഥാര്‍ത്ഥ സന്തോഷത്തിലായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവത്തിങ്കലേക്ക് മടങ്ങി വന്ന് അവന്‍റെ പ്രിയമുള്ള സൃഷ്ടിയായി അവനോടൊപ്പം ജീവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ട് മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെയും സകലപാപങ്ങളെയും കര്‍ത്താവ് സ്വീകരിച്ച്, ലോകത്തിന്‍റെ ഈ സകലപാപങ്ങളെയും തോളിലേറ്റിക്കൊണ്ട് ക്രൂശിതനായി മരിച്ച്, നിങ്ങളെ നിങ്ങളുടെ സകലപാപ ങ്ങളില്‍ നിന്നും മോചിപ്പിച്ചു, ഈ ലോകത്തിലെ സകലപാപങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിച്ചു എന്നു നിങ്ങള്‍ വിശ്വസിക്കണം. ഈ രക്ഷയുടെ സത്യത്തില്‍ നിങ്ങള്‍ക്ക് വിശ്വാസവും ദൈവത്തിന്‍റെ രക്ഷയെ സ്വീകരിക്കുകയും ചെയ്യുമെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും വീണ്ടെടുക്കപ്പെടും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാം പ്രസംഗിക്കുമ്പോഴെല്ലാം ഈ ആശയം ഓര്‍മ്മിക്കണം എന്നത് നമ്മെ സംബന്ധിച്ച് പൂര്‍ണമായും പ്രാധാന്യമുള്ളതാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണ് ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന യഥാര്‍ത്ഥ സുവിശേഷം എന്ന് ദൈവം നമ്മോട് പറയുന്നു. സമാഗമനകൂടാരത്തിലെ കാഴ്ചയത്തിന്‍റെ മേശയിലേക്ക് നമുക്ക് ശ്രദ്ധിക്കാം. ദൈവവചനത്തെയാണ് കാഴ്ചയപ്പത്തിന്‍റെ മേശ സൂചിപ്പിക്കുന്നത്. ഇതുപോലെ തന്നെ, ദൈവവചനത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസം ഉണ്ടെങ്കില്‍ മാത്രം, പാപമോചനം പ്രാപിക്കാന്‍ നിങ്ങള്‍ക്കു കഴിയും.
അതുമാത്രമല്ല, "പ്രശസ്തരായ പ്രാസംഗികര്‍" എന്നുവിളിക്കപ്പെടുന്നവര്‍ രക്ഷയെക്കുറിച്ച് ഇന്ന് എങ്ങനെയാണ് പഠിപ്പിക്കുന്നത്? അവര്‍ വാദിക്കുന്നത് എന്തെന്നാല്‍ എങ്ങനെയെങ്കിലും ഒരുവന്‍ യേശുവിനെ തന്‍റെ രക്ഷകനായി വിശ്വസിക്കുകയാണെങ്കില്‍ അവന് രക്ഷിക്കപ്പെടുവാന്‍ കഴിയും എന്നാണ്. ക്രൂശിലെ യേശുവിന്‍റെ രക്തത്തില്‍ വിശ്വസിക്കുന്ന സകലരും രക്ഷ പ്രാപിക്കും എന്നാണ് അവര്‍ പറയുന്നത്. എന്നിരുന്നാലും, ഇതുപോലെ നിങ്ങള്‍ യേശുവിനെ അന്ധമായി വിശ്വസിക്കുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ഉത്തരവാദികളായിരിക്കുന്ന പാപങ്ങളൊന്നും വാസ്തവമായും അപ്രത്യക്ഷ മാകുകയില്ല. ഇന്നത്തെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഒരു മാറ്റവും വരുത്താതെ തങ്ങളുടെ പാപങ്ങളില്‍ തുടരുന്നു. യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു പ്രാപിച്ച അവന്‍റെ സ്നാനത്തെ ഒഴിവാക്കിക്കൊണ്ട് യേശുവില്‍ അന്ധമായി ഇത്തരം തെറ്റിദ്ധരിക്കപ്പെട്ട ക്രിസ്ത്യാനികള്‍ വിശ്വസിച്ചാലും അവരുടെ ഹൃദയങ്ങള്‍ പൂര്‍ണമായി പാപരഹിതമാകും എന്ന കാര്യം വളരെ അസാധ്യമാണ്. അത് എന്തുകൊണ്ടെന്നാല്‍ അവര്‍ ഒരിക്കലും തങ്ങളുടെ പാപങ്ങളെ യേശുക്രിസ്തുവിലേക്ക് കടത്തിവിട്ടിട്ടില്ല. തങ്ങളുടെ ഹൃദയങ്ങളിലെ പാപങ്ങളെ അവര്‍ക്ക് കഴുകികളയാന്‍ കഴിഞ്ഞില്ലായെങ്കില്‍ എത്രത്തോളം തീവ്രമായി യേശുവില്‍ അവര്‍ വിശ്വസിച്ചാലും ഒരു കാര്യവുമില്ല. ക്രൂശിലെ യേശുവിന്‍റെ രക്തത്തില്‍ വിശ്വസിക്കുന്നുവെന്ന് അവരെല്ലാവരും പ്രഖ്യാപിച്ചിരുന്നാല്‍ കൂടി, സമാഗമനകൂടാരവാതിലിലെ നീല നൂലില്‍ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ സത്യത്തെ അവര്‍ക്കറിയില്ലായെങ്കില്‍ അവരുടെ ആത്മീയ അവസ്ഥ മുന്‍പത്തെപോലെ തന്നെ തുടരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിന്‍റെ അര്‍ത്ഥത്തെകുറിച്ച് മറവിയുള്ളവരായതുകൊണ്ട് ഇത്തരം തെറ്റിദ്ധരിക്കപ്പെട്ട ക്രിസ്ത്യാനികളുടെ പാപങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ തുടരുകയും പാപികളായി അവര്‍ തുടരുകയും ചെയ്യുന്നു.
വെള്ളത്താലും, രക്തത്താലും, ആത്മാവിനാലും ദൈവം നമ്മുടെ സകലപാപങ്ങളും പൂര്‍ണമായി കഴുകിക്കളഞ്ഞു. (1 യോഹന്നാന്‍ 5:6-8). അവന്‍റെ സത്യത്തിന്‍റെ ശുദ്ധവചനത്താല്‍ ദൈവത്തിന്‍റെ വാഗ്ദത്ത വചനം നിറവേറ്റുന്നതിനായി, യേശു നമ്മെ ഒരു തെറ്റും പറ്റാതെയും നിസ്തര്‍ക്കമായും രക്ഷിച്ചു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, സമാഗമനകൂടാര വാതിലിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട അവന്‍റെ വെള്ളത്താലും, രക്തത്താലും ആത്മാവിനാലും യേശു നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ ഒരിക്കലായി രക്ഷിച്ചു. നമ്മുടെ ദൈവമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാല്‍, യഥാര്‍ത്ഥ ദൈവമായ യേശു മനുഷ്യനായി തീര്‍ന്ന്, യോഹന്നാന്‍ സ്നാപകനില്‍ നിന്ന് തന്‍റെ സ്നാനം സ്വീകരിച്ച്, നമ്മുടെ പാപങ്ങള്‍ക്കുള്ള ന്യായവിധിയായി നമ്മുടെ സ്ഥാനത്ത് തന്‍റെ സ്വന്തരക്തം ക്രൂശില്‍ ചൊരിഞ്ഞു. നമ്മെ എല്ലാവരെയും ഇതുപോലെ അവന്‍ രക്ഷിച്ചു. എന്നാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ യേശു നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിച്ചു എന്ന സത്യം കൂടാതെ ധാരാളം ക്രിസ്ത്യാനികള്‍ യേശുവിനെ തങ്ങളുടെ രക്ഷകനായി തീവ്രമായി വിശ്വസിക്കുന്നതില്‍ ഒരു കാര്യവുമില്ലാതെ ഇപ്പോഴും പാപികളായി തുടരുന്നു. യോഹന്നാന്‍ സ്നാപകനില്‍ നിന്നും അവന്‍ സ്വീകരിച്ച സ്നാനത്തെ ഉപേക്ഷിച്ചുകൊണ്ട് അവര്‍ കര്‍ത്താവിനെ അന്ധമായി വിശ്വസിക്കുന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അനുസരിച്ച് നാം യേശുക്രിസ്തുവില്‍ വിശ്വസിക്കുക മാത്രം ചെയ്താല്‍ പോരാ, അപ്പൊസ്തലനായ പൌലൊസ് ചെയ്തതുപോലെ വിശ്വാസത്താല്‍ സകലരോടും തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ പ്രസംഗിക്കണം എന്നത് ഇക്കാരണത്താല്‍ നമുക്ക് തികച്ചും അത്യന്താപേക്ഷിതമായ കാര്യമാണ്. 1 കൊരിന്ത്യർ 15:3-4 ല്‍ പൌലൊസ് പറഞ്ഞു, "ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി, തിരുവെഴുത്തുകളിന്‍ പ്രകാരം, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു." "ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു." എന്നു പൌലൊസ് ചൂണ്ടിക്കാണിക്കുമ്പോള്‍, ഇവിടെ "തിരുവെഴുത്ത്" എന്ന വാക്ക് സൂചിപ്പിക്കുന്നത്, പഴയനിയമത്തെയാണ്. എന്തുകൊണ്ടെന്നാല്‍ പുതിയനിയമം പൂര്‍ണമായും ആ സമയത്ത് നല്‍കപ്പെട്ടിരുന്നില്ല. അപ്പോള്‍ യേശു ക്രിസ്തു ലോകത്തിന്‍റെ സകലപാപങ്ങള്‍ക്കുമുള്ള പരിഹാരമായി എന്നു പൌലൊസ് പറയുന്നത് വാസ്തവമായും പഴയനിയമത്തിലെ യാഗവ്യവസ്ഥ പ്രകാരമാണ്. ഇതുകൊണ്ടാണ് യോഹന്നാന്‍ സ്നാപകനാല്‍ യേശു സ്നാനമേറ്റതും, ക്രൂശില്‍ മരണം വരെയും തന്‍റെ രക്തത്തെ അവന്‍ ചൊരിഞ്ഞതും.
തന്‍റെ സ്നാനത്തിലൂടെ കര്‍ത്താവ് നമ്മുടെ സകലപാപങ്ങളും ചുമന്നതുകൊണ്ടാണ് അവന്‍ ക്രൂശിതനായി മരിച്ചതും, ഈ ക്രൂശിലെ മരണം നമ്മുടെ ന്യായവിധിയെ ചുമന്നതും. ഇപ്രകാരമാണ് ഈ ഭൂമിയിലേക്ക് വന്ന് യേശുക്രിസ്തു നമ്മുടെ രക്ഷകനായി മാറിയത്. ഇക്കാരണത്താലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന സകലരിലും ദൈവത്തിന്‍റെ പാപമോചനം പകരുന്നത്. ഈ നിത്യരക്ഷ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന സകലരിലേക്കും കടന്നുവരുന്നു.
ഹല്ലേലൂയ്യ!