• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-31] ന്യായവിധിപ്പതക്കം (പുറപ്പാട് 28:15-30)

(പുറപ്പാട് 28:15-30)
“ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം. അതു ഏഫോദിന്‍റെ പണിക്കൊത്തതായി പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ഉണ്ടാക്കേണം. അതു സമചതുരവും ഇരട്ടയും ഒരു ചാണ്‍ നീളമുള്ളതും ഒരു ചാണ്‍ വീതിയുള്ളതും ആയിരിക്കേണം. അതില്‍ കല്‍പ്പതിപ്പായി നാലുനിരകല്ലു പതിക്കേണം, താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര: രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം. മൂന്നാമത്തെ നിര:പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്. നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തില്‍ പൊന്നില്‍ പതിച്ചിരിക്കേണം. ഈ കല്ലു യിസ്രായേല്‍ മക്കളുടെ പേരോടുകൂടെ അവരുടെ പേര്‍ പോലെ പന്ത്രണ്ടായിരിക്കേണം. പന്ത്രണ്ടു ഗോത്രങ്ങളില്‍ ഓരോന്നിന്‍റെ പേര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം. പതക്കത്തിനു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കം കൊണ്ടു സരപ്പള്ളി ഉണ്ടാക്കേണം. പതക്കത്തിനു പൊന്നു കൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്‍റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം. പൊന്നുകൊണ്ടു മുറിച്ചു കുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്‍റെ അറ്റങ്ങളില്‍ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം. മുറിച്ചു കുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തില്‍ കൊളുത്തി ഏഫോദിന്‍റെ ചുമല്‍ക്കണ്ടങ്ങളില്‍ അതിന്‍റെ മുന്‍ഭാഗത്തു വെക്കേണം; പൊന്നു കൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്‍റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്‍റെ കീഴറ്റത്തിന്നു നേരേ അതിന്‍റെ വിളുമ്പില്‍ അകത്തായി വെക്കേണം. പൊന്നു കൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്‍റെ മുന്‍ഭാഗത്തു അതിന്‍റെ രണ്ടു ചുമല്‍ക്കണ്ടത്തിന്മേല്‍ താഴെ അതിന്‍റെ ഇണെപ്പിന്നരികെ ഏഫോദിന്‍റെ നടുക്കെട്ടിനു മേലായി വെക്കേണം. പതക്കം ഏഫോദിന്‍റെ നടുക്കെട്ടിനു മേലായിരിക്കേണ്ടതിനും ഏഫോദില്‍ ആടാതിരിക്കേണ്ടതിനും അതിന്‍റെ വട്ടക്കണ്ണികളാല്‍ ഏഫോദിന്‍റെ വട്ടക്കണ്ണികളോടു നീലനാട കൊണ്ടു കെട്ടേണം. അങ്ങനെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തില്‍ യിസ്രായേല്‍ മക്കളുടെ പേര്‍ എപ്പോഴും യഹോവയുടെ മുമ്പാകെ ഓര്‍മ്മക്കായിട്ടു തന്‍റെ ഹൃദയത്തിന്‍മേല്‍ വഹിക്കേണം. ന്യായവിധിപ്പതക്കത്തിനകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം. അഹരോന്‍ യഹോവയുടെ സന്നിധാനത്തിങ്കല്‍ കടക്കുമ്പോള്‍ അവന്‍റെ ഹൃദയത്തിന്മേല്‍ ഇരിക്കേണം. അഹരോന്‍ യിസ്രായേല്‍ മക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്‍റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.”
 

യിസ്രായേല്‍ ജനങ്ങളെ മഹാപുരോഹിതന്‍ ന്യായം വിധിക്കുന്ന ന്യായവിധിപ്പതക്കത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം. മുകളിലുള്ള വേദഭാഗം നമ്മോടു പറയുന്നത് ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു സമചതുരവും ഇരട്ടയും ഒരു ചാണ്‍ നീളമുളളതും ഒരു ചാണ്‍ വീതിയുള്ളതും ആയി ഉണ്ടാക്കിയതായിരുന്നു എന്നാണ്. സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞിനൂല്‍ കൊണ്ടും ചിത്രപ്പണിയായിട്ടു നെയ്തതായിരുന്നു ഈ വസ്ത്രം. ഈ വസ്ത്രത്തില്‍, ആകെ നാലു നിരയില്‍ ഒരോ നിരയിലും മൂന്നു വീതം പന്ത്രണ്ടു വിലയേറിയ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. ന്യായവിധിപ്പതക്കത്തില്‍ ഊറീമും തുമ്മീമും വയ്ക്കാന്‍ ദൈവം മോശെയോട് പറഞ്ഞു. “വെളിപ്പാടും സത്യവും” എന്നാണ് ഊറീമും തുമ്മീമും യഥാക്രമം അര്‍ത്ഥമാക്കുന്നത്.
 

മഹാപുരോഹിതന്‍റെ ന്യായവിധിയുടെ നിലവാരം

നാം അറിയുന്നതുപോലെ തന്നെ, അനുയോജ്യമായ നിലവാരത്തോടും ചട്ടങ്ങളും നിയമങ്ങളും കൊണ്ട് സസൂക്ഷ്മം ആലോചിച്ചതിനു ശേഷവുമാണ് എല്ലാ ന്യായങ്ങളും കോടതിവിധിയാകുന്നത്. അപ്പോള്‍ മഹാപുരോഹിതന്‍ തന്‍റെ ജനത്തിനു വേണ്ടി ന്യായം വിധിക്കുന്നത് എന്ത് നിലവാരം അടിസ്ഥാനമാക്കി യാണ്? തന്‍റെ ന്യായവിധിപ്പതക്കത്തിലുള്ള ഊറീമും തുമ്മീമും അതായത് “വെളിപ്പാടും സത്യവും” അടിസ്ഥാനമാക്കിയാണ് അവന്‍ ന്യായം വിധിക്കേണ്ടിയിരുന്നത്. കൃത്യമായും ന്യായം വിധിക്കുവാന്‍ അവനെ സഹായിച്ച അടിസ്ഥാന വിശ്വാസം തനിക്ക് ലഭിച്ചത് ന്യായവിധിപ്പതക്കം നിര്‍മ്മിച്ച അഞ്ചു നൂലുകളില്‍ വെളിപ്പെട്ട സത്യത്തിലുള്ള വിശ്വാസത്തിലൂടെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നിര്‍മ്മിക്കപ്പെട്ട സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് മഹാപുരോഹിതന്‍ സകല യിസ്രായേലിനെയും ന്യായം വിധിച്ചത്.
വ്യത്യസ്തമായി പറഞ്ഞാല്‍ മഹാപുരോഹിതന്‍റെ ന്യായവിധിയുടെ അടിസ്ഥാനം പതക്കത്തിനു ഉപയോഗിച്ചിരുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ടിരിക്കുന്ന സത്യമാണ്. അതുതന്നെയാണ് “വെളിപ്പാടും സത്യവും”. ഈ അഞ്ചു നൂലുകളില്‍ വെളിപ്പെട്ട സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ എല്ലാ യിസ്രായേല്യരും ആത്മീയമായി ശരിയാണോ തെറ്റാണോ എന്നുള്ള ആധികാരികമായ തീരുമാനത്തില്‍ എത്തുവാന്‍ മഹാപുരോഹിതന് കഴിഞ്ഞിരുന്നു.
ഓരോ മഹാപുരോഹിതന്‍റെയും മാറിടത്തില്‍ ആണ് പതക്കം സ്ഥാപിച്ചിരുന്നത്. “ഊറീമും തുമ്മീമും” അതിനകത്തുണ്ടായിരുന്നു. ഓരോ മഹാപുരോഹിതന്‍റെയും ഹൃദയത്തിനുള്ളില്‍ പ്രകാശവും സമ്പൂര്‍ണതയും സത്യമായി ഉറപ്പോടുകൂടി നിലനിന്നിരുന്നുവെന്നും യിസ്രായേല്‍ ജനത്തിന്‍റെ വിശ്വാസം ശരിയാണോ അല്ലയോ എന്ന് ആധികാരികമായി ഉറപ്പിക്കുവാനും ദൈവത്തിന്‍റെ യാഗവ്യവസ്ഥ അനുസരിച്ചാണോ അവര്‍ വഴിപാടുകള്‍ അര്‍പ്പിക്കുന്നതെന്നും അവന്‍റെ കല്പനകള്‍ അവര്‍ പിന്തുടരുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ന്യായം വിധിക്കാന്‍ മഹാപുരോഹിതനു കഴിഞ്ഞു. 
ഇന്ന് ദൈവത്തിന്‍റെ രാജകീയ പുരോഹിതരായ നമ്മളും ഈ യുഗത്തിലെ ജനങ്ങളെ ന്യായം വിധിക്കുവാന്‍ അതേ നിലവാരം തന്നെ പാലിക്കേണ്ടതുണ്ട്. പതക്കത്തില്‍ ഉപയോഗിച്ചിരിക്കുന്ന അഞ്ച് നൂലുകളില്‍ വെളിപ്പെട്ട സത്യത്തില്‍ ജനങ്ങള്‍ വിശ്വസിക്കുമെങ്കില്‍ അവര്‍ ദൈവമുമ്പാകെ ലോകത്തിന്‍റെ വെളിച്ചമായിത്തീരുമെന്നും അവര്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടും എന്നുമുള്ള മുന്‍പു പറഞ്ഞ അതേ തീരുമാനത്തില്‍ തന്നെ നമ്മളും എത്തിച്ചേരണം.
ഒരു മലമുകളിലെത്താന്‍ അനേകം വഴികളുണ്ട് എന്നു വാദിച്ചു കൊണ്ട് ചിലര്‍ ഈ വചനത്തോട് വിയോജിക്കാറുണ്ട്. മലകയറ്റക്കാര്‍ പറയും “കഴിഞ്ഞ തവണ നിങ്ങളേറ്റവും എളുപ്പമുള്ള വഴിയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇത്തവണ കിഴക്കുഭാഗത്തെ വഴിയാണ് തെരഞ്ഞെടുത്തത്. ഈ ഭാഗത്തെ ഏറ്റവും കഠിനമായ പാതയാണിത്”. തീര്‍ച്ചയായും പര്‍വ്വതാരോഹണത്തില്‍ ഇത്തരത്തിലൊരു ഇതരമാര്‍ഗ്ഗം സാധ്യമാണ്. എന്നാല്‍ നമ്മുടെ ആത്മീയ മണ്ഡലത്തില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കമോ അനുരഞ്ജനമോ അംഗീകരിക്കപ്പെടുകയില്ല. ദൈവം സ്ഥാപിച്ചതു മാത്രമാണ് അടിസ്ഥാന പ്രമാണം. ദൈവമുമ്പാകെ ഒരേ ഒരു വഴി മാത്രമേയുള്ളു. സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍, പിരിച്ച പഞ്ഞി നൂല്‍ എന്നീ വസ്തുക്കളില്‍ വെളിപ്പെടുന്ന തിളങ്ങുന്ന രക്ഷയുടെ സത്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുക എന്ന വഴിയാണിത്. പതക്കത്തിന്‍റെയും ഏഫോദിന്‍റെയും നിര്‍മ്മാണ വസ്തുക്കളായ ഇവയില്‍ വെളിപ്പെട്ട സത്യത്തില്‍ വിശ്വസിച്ച് നമ്മുടെ പാപങ്ങളുടെ മോചനം പ്രാപിക്കുവാനും ദൈവത്തിന്‍റെ സ്വന്തമക്കളായിത്തീരുവാനും നമുക്ക് കഴിയും.
ലോകത്തിന്‍റെ വെളിച്ചമായിത്തീരുവാന്‍ ദൈവം നമ്മുടെ സകല പാപങ്ങളെ തുടച്ചു നീക്കിയെന്നും നീല, ധ്രൂമം, ചുവപ്പ് നൂലുകളിലൂടെ നമ്മെ നീതീകരിച്ചുവെന്നും വിശ്വസിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല. മഹാപുരോഹിതന്മാര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്കുപയോഗിച്ച വസ്തുക്കളിലെ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ പാപികള്‍ക്ക് നീതിമാന്മാരാകുവാനും അപൂര്‍ണന് പൂര്‍ണനാകുവാനും കഴിയുകയുള്ളു. അതുപോലെ ദൈവമുമ്പാകെ നാം രക്ഷിക്കപ്പെട്ടുവോ ഇല്ലയോയെന്ന് നാം ന്യായം വിധിക്കപ്പെടുമ്പോള്‍ സത്യത്തിന്‍റെ തിളങ്ങുന്ന പ്രകാശമായിത്തീര്‍ന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ അടിസ്ഥാനത്തി ലായിരിക്കും നാം ന്യായം വിധിക്കപ്പെടുന്നത്.
നാം സ്വര്‍ഗത്തിലേക്കാണോ അഥവാ നരകത്തിലേക്കാണോ പോകുന്ന തെന്ന് ദൈവമുമ്പാകെ കൃത്യമായി ന്യായം വിധിക്കപ്പെടേണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ ന്യായവിധിപ്പതക്കം നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന വസ്തുക്കളിലുള്ള വിശ്വാസത്തെ അറിയുകയും ആ വിശ്വാസം നമുക്കുണ്ടായിരിക്കുകയും വേണം. മറ്റുള്ളവരെ കാണുവാനും അവര്‍ പൂര്‍ണഹൃദയത്തോടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തില്‍ പൂര്‍ണമായും വിശ്വസിക്കുന്നുണ്ടോ എന്നു വിവേചിക്കുവാനും നമുക്കു കഴിയേണമെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നമ്മളാദ്യം വിശ്വസിക്കേണം. സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലുകളിലും വെളിപ്പെട്ട സത്യം എന്തെന്ന് നാം തിരിച്ചറിഞ്ഞ കാര്യമാണ് പാപമോചനത്തെക്കുറിച്ചുള്ള ശരിയായ ന്യായവിധിയിലെത്തിച്ചേരുവാന്‍ കൃത്യമായും നമ്മെ സഹായിക്കുന്നത്. ശരിയായ ന്യായവിധിക്കുള്ള സാക്ഷ്യം ഈ സത്യം വഹിക്കുന്നുണ്ട്. നിങ്ങള്‍ക്കിത് മനസ്സിലാവുന്നുണ്ടോ?
ഇന്നത്തെ പാപക്ഷമയെകുറിച്ച് കൃത്യമായ ന്യായവിധി നടത്തുവാന്‍ കഴിവുള്ള ഒന്നാമത്തെ വ്യക്തി ആരായിരിക്കും? സ്വര്‍ഗത്തിലെ നിത്യമഹാ പുരോഹിതനായ യേശുക്രിസ്തുവാണത്. തന്‍റെ സ്നാനത്തിലൂടെ മാനവജാതിയുടെ സകല പാപവും യേശുക്രിസ്തു തന്‍റെ ശരീരത്തില്‍ ചുമക്കുകയും ക്രൂശില്‍ മരിക്കുകയും മരണത്തില്‍ നിന്നും ഉയിര്‍ക്കുകയും ചെയ്തതിലൂടെ ലോകത്തിന്‍റെ പാപത്തില്‍ നിന്നും നമ്മെ എന്നെന്നേക്കുമായി അവന്‍ വിടുവിക്കുകയും ചെയ്തു. ആകയാല്‍ ഈ സത്യം അനുസരിച്ച് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന വര്‍ക്കെല്ലാം രാജകീയ പുരോഹിതരാകുവാനും ജനത്തെ കൃത്യമായി ന്യായം വിധിക്കുവാനുമുള്ള അധികാരം ലഭിക്കും. ഇപ്പോള്‍ രക്ഷിക്കപ്പെട്ട നമുക്ക് ദൈവം നല്‍കിയ പ്രമാണം അനുസരിച്ച്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അനുസരിച്ച്, ന്യായം വിധിക്കാനുള്ള കര്‍ത്തവ്യമുണ്ട്. ഉന്നത ന്യായാധിപനായ യേശുക്രിസ്തുവിനു മുമ്പില്‍ നാം അത് വിശ്വസ്തതയോടെ നിര്‍വഹിക്കേണം.
ആത്മീയ പുരോഹിതരായ നാം നിര്‍വ്വഹിക്കുന്ന വിധിന്യായത്തെ ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അവര്‍ നമുക്കെതിരെ നിന്നുകൊണ്ട്, “നിങ്ങള്‍ ദൈവമൊന്നും അല്ല! എന്നെപ്പോലെ തന്നെ കുറവുകളുള്ള ഒരു മനുഷ്യനാണ് നീ. ഞാനെന്‍റെ പാപക്ഷമ പ്രാപിച്ചുവോ ഇല്ലയോ എന്ന് നിനക്കെങ്ങനെ വിധിക്കാന്‍ കഴിയും. പാപികളുടെ യഥാര്‍ത്ഥ ന്യായവിധി കല്പിക്കേണ്ടത് ദൈവം മാത്രമാണ്. നിങ്ങളാരെന്നാണ് കരുതുന്നത്. ഞാന്‍ രക്ഷിക്കപ്പെട്ടുവോ ഇല്ലയോ എന്ന് ന്യായം വിധിക്കുവാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? ദൈവത്തിനു മാത്രമേ ഇതറിയാവൂ. നിങ്ങളാണോ ദൈവം? ബാക്കിയുള്ള സകലരെക്കാളും നല്ലവരാണ് നിങ്ങളെന്ന് കരുതുന്നുവോ?” എന്നിങ്ങനെ അവര്‍ ചോദിക്കും.
എന്നാല്‍ ആത്മീയ പുരോഹിതരുടെ തീരുമാനങ്ങള്‍ നിര്‍ദോഷമായിരി ക്കുവാന്‍ കാരണം, കര്‍ത്താവ് അത്തരം ഒരു അധികാരം അവരെ ഭരമേല്പിച്ചിട്ടുണ്ട് എന്നതാണ്. ദൈവത്തിന്‍റെ ഈ പുരോഹിതന്മാര്‍ ശരിയും തെറ്റും ഏതെന്ന് നിശ്ചയിക്കുമ്പോള്‍ നാമതില്‍ വിശ്വസിക്കുന്നു. കാരണം അത് ശരിയായ ന്യായവിധിയാണ്. രോഗികളുടെ അസുഖങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഡോക്ടര്‍മാര്‍ ആണ് എന്നതുപോലെ ആത്മാക്കളെ പരിശോധിച്ച് അവരിപ്പോഴും പാപികളാണോ അഥവാ നീതിമാന്മാരാണോ എന്ന് പരിശോധിക്കേണ്ടത് ആത്മീയ പുരോഹിതന്മാരാണ്.
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വിശ്വസിക്കുന്ന വിശ്വാസത്തിലൂടെയാണ്. നാം ആത്മീയ പുരോഹിതന്മാരായിത്തീരുന്നത്. സത്യ സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ തങ്ങളുടെ സകല പാപങ്ങളും മോചിക്കപ്പെട്ട് ദൈവത്തില്‍ നിന്നും പരിശുദ്ധാത്മാവു പ്രാപിച്ചവരാണ് ഈ ആത്മീയ പുരോഹിതന്മാര്‍. ഇപ്രകാരം പുരോഹിതന്മാരായിത്തീര്‍ന്നവര്‍ക്ക് പാപികളെയും നീതിമാന്മാരെയും തമ്മില്‍ വിവേചിക്കാന്‍ കഴിയും. കാരണം നീല, ധ്രൂമം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന സുവിശേഷത്തെ കേള്‍ക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതിലൂടെയാണ് നമ്മള്‍ പാപമോചനം പ്രാപിച്ചത്. അതിനാല്‍ത്തന്നെ പാപികളെ സൗഖ്യമാക്കുവാനും ക്രിസ്തുവിലേക്ക് നയിക്കുവാനും നമുക്ക് കഴിയും.
 

ജനങ്ങള്‍ നിങ്ങളുടെ പൗരോഹിത്യത്തെ വെല്ലുവിളിക്കുമ്പോള്‍ അതിനെ നിങ്ങള്‍ ധൈര്യമായി എതിര്‍ത്തു നില്‍ക്കേണം

തങ്ങളുടെ സ്വന്തം ചിന്തകളിലൂടെ പാപികള്‍ നീതിമാന്മാര്‍ നടത്തുന്ന ശരിയായ ന്യായവിധികളുടെ ശക്തിയെ ചെറുതാക്കുവാന്‍ ശ്രമിക്കാറുണ്ട്. ഇതിലും വഷളായ കാര്യം, നേരത്തെ വീണ്ടും ജനിച്ച നമ്മള്‍ പോലും നമ്മുടെ സ്വന്തം പൗരോഹിത്യത്തെ കുറിച്ച് ബോധവാന്മാര്‍ അല്ല എന്നതാണ്. വീണ്ടും ജനിച്ച നമ്മള്‍ മറ്റുള്ളവരെ ന്യായം വിധിക്കുമ്പോള്‍ “ഞാന്‍ ഏതെങ്കിലും വിധത്തില്‍ അഹങ്കാരം കാണിക്കുകയാണോ? ഞാനിവിടെ തെറ്റ് ചെയ്യുകയല്ലേ?” എന്നു ചിന്തിക്കുവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഇതില്‍ തെറ്റൊന്നും ഇല്ല. കാരണം ആത്മീയമായി ദൈവത്തിന്‍റെ പുരോഹിതരായി മാറിയവര്‍ക്കു മാത്രമേ ഇത്തരത്തില്‍ കൃത്യമായ ആത്മീയ ന്യായവിധി നടത്തുവാന്‍ കഴിയുകയുള്ളൂ. ആകയാല്‍ പാപികളെ ന്യായംവിധിക്കാനുള്ള നമ്മുടെ അധികാരത്തെ അവര്‍ വെല്ലുവിളിക്കുമ്പോള്‍ വീണ്ടും ജനിക്കപ്പെട്ട നാമതിനെ ധൈര്യത്തോടെ എതിര്‍ത്തു നില്‍ക്കേണം. യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് അത്തരത്തില്‍ ഒരു അധികാരം കൊടുത്തു കൊണ്ട് പറഞ്ഞു. “ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപ്പെട്ടിരിക്കുന്നു. ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ, അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു” (യോഹന്നാന്‍ 20:23). പാപങ്ങളുടെ മോചനം പ്രാപിക്കാന്‍ തങ്ങളെ സഹായിച്ച സുവിശേഷത്തിലേക്ക് മറ്റുള്ളവരെ നയിക്കുവാന്‍ ആത്മീയ പുരോഹിതന്മാരായവര്‍ക്ക് കഴിയും.
നമ്മുടെ ക്രിസ്തീയ പുസ്തക ശുശ്രൂഷകളിലൂടെ പാപ മോചനം പ്രാപിച്ച അനേകം വിശുദ്ധന്മാര്‍ ലോകത്തെമ്പാടും ഉണ്ട്. ഈ പാപക്ഷമയോടൊപ്പം മറ്റുള്ളവര്‍ പാപക്ഷമ പ്രാപിച്ചുവോ ഇല്ലയോ എന്ന് മറ്റുള്ളവരെ വിവേചിക്കുവാന്‍ തക്ക വണ്ണം പരിശുദ്ധാത്മാവിന്‍റെ ശക്തിയും ദൈവം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്വര്‍ണം, നീല, ധ്രൂമം, ചുവപ്പു നൂലുകളും പിരിച്ച പഞ്ഞിനൂലും പറയുന്നതെന്താണെന്ന് അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ് മറ്റുള്ളവരെ വിശ്വാസത്താല്‍ ന്യായം വിധിക്കാനുള്ള ശക്തിയുള്ളവര്‍. ഈ പുരോഹിതന്‍മാരിലൂടെ ദൈവം ജനത്തെ തങ്ങളുടെ പാപത്തില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന തിലൂടെയാണ് ആത്മീയമായി നാം ദൈവത്തിന്‍റെ മക്കളായിത്തീര്‍ന്നത്.
ദൈവത്തിന്‍റെ മക്കളായതിനു ശേഷം നാം ആത്മീയപുരോഹിതരാ യിത്തീര്‍ന്നു. ആകയാല്‍ പാപമോചനം പ്രാപിച്ചവരെയും പ്രാപിക്കാത്തവരെയും ഒരു പോലെ ന്യായംവിധിക്കാനുള്ള അധികാരം നമുക്കുണ്ട്. പാപികളോട് അവരുടെ പാപം നിമിത്തം അവര്‍ നരകത്തിലേക്ക് കുതിക്കുകയാണെന്ന് മടി കൂടാതെ നാം പറയുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപമോചനം നേടുവാനും നാം പറയണം. നമ്മുടെ സഹവിശ്വാസികളെ, അവര്‍ നേരത്തെ വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിച്ചവരാണ് എങ്കിലും അവരെ ശരിയായ വഴിയിലേക്ക് നയിക്കുവാന്‍ നാം ന്യായം വിധിക്കേണം. 
തങ്ങളുടെ പാപങ്ങളില്‍ നിന്നുള്ള മോചനം ഇതുവരെയും പ്രാപിക്കാത്ത പാപികളെ ആത്മീയ പുരോഹിതരായ നമ്മള്‍ ന്യായം വിധിക്കുന്നത് തെറ്റാണെന്ന് നിങ്ങള്‍ ഒരിക്കലും ചിന്തിക്കരുത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പാപികളായ അത്തരക്കാരെ വിവേചിക്കുന്നത് അഹങ്കാരം ആണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. നേരെമറിച്ച്, ആത്മീയ പുരോഹിതന്മാരായ നാമെല്ലാവരും മാറില്‍ ന്യായവിധി പ്പതക്കം വഹിക്കുന്നതിനാല്‍ നമ്മുടെ കര്‍ത്തവ്യങ്ങള്‍ കൂടുതല്‍ ഊര്‍ജജസ്വലമായി നമ്മള്‍ നിര്‍വഹിക്കേണം. മറ്റെല്ലാകാര്യങ്ങളും ഒരു വശത്തേയ്ക്ക് മാറ്റി വച്ച് ദൈവത്തിനു വേണ്ടി, ഈ പാപികള്‍ നരകത്തില്‍ പോകുമെന്ന് നാം വിധി പുറപ്പെടുവിക്കണം. അപ്പോള്‍ ഈ പാപികള്‍ ആത്മീയ പുരോഹിതന്‍മാരുടെ ന്യായവിധി ദൈവത്തിന്‍റെ ന്യായവിധിയായി കാണുകയും, ഈ ന്യാവിധിയെ അംഗീകരിക്കുകയും, നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട പാപങ്ങളെ കഴുകിക്കളയുന്ന ദൈവത്തിന്‍റെ കൃപയില്‍ വിശ്വസിക്കുകയും അതുവഴി തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുകയും ചെയ്യും. ഇതിനാലാണ് ഒരു ന്യായവിധി വിശ്വാസത്താല്‍ നല്കപ്പെടുമ്പോള്‍ അതിനെ ശരിയായ ന്യായവിധി എന്നു വിളിക്കുന്നത്.
അപ്പോള്‍ ഏതു മാനദണ്ഡം അനുസരിച്ചാണ് മറ്റുള്ളവര്‍ പാപക്ഷമ പ്രാപിച്ചുവോ ഇല്ലയോ എന്ന് തീരുമാനമെടുക്കുന്നത്. സ്വര്‍ണ്ണം, നീല, ധൂമ്രം, ചുവപ്പ്, പിരിച്ചപഞ്ഞിനൂല്‍ എന്നിങ്ങനെ അഞ്ചുനൂലുകളില്‍ വിശ്വസിക്കുന്ന അതേ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് നാമിത് തീരുമാനിക്കുന്നത്. വ്യത്യസ്തമായി പറഞ്ഞാല്‍, രാജകീയ പുരോഹിതരായ നമുക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ - ദൈവപുത്രനായ യേശുക്രിസ്തു സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകലപാപങ്ങളെയും കഴുകിക്കളയുകയും ആ പാപങ്ങളുടെ സകലശിക്ഷാവിധിയും ചുമക്കുകയും ചെയ്തു എന്ന സുവിശേഷത്തിലൂടെ മറ്റുള്ളവരെ ന്യായം വിധിക്കാം. ഈ സത്യത്തില്‍ വിശ്വസിക്കുന്നവരാണ് പാപക്ഷമ പ്രാപിച്ചവര്‍. ഇതില്‍ വിശ്വസിക്കാത്തവര്‍ പാപികളായി ശിക്ഷിക്കപ്പെടും.
നീതിമാന്മാര്‍ക്കുള്ള ന്യായവിധിയുടെ അടിസ്ഥാനവും - അതായത്, ആത്മീയമായി വിലമതിക്കുന്ന ജീവിതം അവര്‍ നയിച്ചുവോ ഇല്ലയോ എന്നതിനുള്ള ന്യായവിധി- അടിസ്ഥാനമാക്കുന്നതും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അവര്‍ എത്രത്തോളം നന്നായി സേവിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും. എന്തായാലും എല്ലാ ന്യായവിധികള്‍ക്കും ഒരുവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നുവോ ഇല്ലയോ എന്ന ചോദ്യം പ്രധാന നിലവാരമായെടുക്കും എന്നതാണ് ഏറ്റവും പ്രധാനം. ഈ സംശുദ്ധ സുവിശേഷത്തില്‍ വിശ്വസിക്കാത്തവന്‍ ദൈവമുമ്പാകെ പാപിയായി തുടരും. പഴയ നിയമത്തിലെ നാലുനൂലുകളില്‍ -അതായത് നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ചപഞ്ഞി നൂലും- ഏതെങ്കിലും ഒന്നിനെ തന്‍റെ വിശ്വസത്തില്‍ നിന്നും വിട്ടുകളയുന്നവന്‍ എന്നേക്കും പാപത്തില്‍ നിന്നും രക്ഷിക്കപ്പെടാത്തവനായി തുടരും. കാരണം ഈ നാലു നൂലുകളിലെയും വിശ്വാസം ദൈവീകരക്ഷയ്ക്ക് ആവശ്യമാണ്.
ഇന്നത്തെ ക്രിസ്ത്യാനികളുടെ ഇടയില്‍ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിച്ചതിലൂടെ തങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന അനേകരുണ്ട്. ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന ഈ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ന്യായം വിധിക്കുമ്പോള്‍ അത് അപര്യാപ്തമായ ഒന്നാണെന്ന് നമുക്ക് തീര്‍പ്പാക്കാന്‍ കഴിയും. കാരണം അവരുടെ വിശ്വാസം നിര്‍മ്മിച്ചിരിക്കുന്നത് നീലനൂല്‍ (യേശുവിന്‍റെ സ്നാനം) ഒഴിവാക്കി കൊണ്ടാണ്. ക്രൂശില്‍ മരിച്ചതുകൊണ്ട് യേശുവിന് മാനവ ജാതിയുടെ പാപങ്ങളെ ചുമക്കുവാന്‍ കഴിയുമോ? യേശുവിന് ക്രൂശിക്കപ്പെടുവാനും തന്‍റെ രക്തം ചിന്തുവാനും ക്രൂശില്‍ മരിക്കുവാനും കഴിഞ്ഞതിനു കാരണം ആദ്യം തന്നെ യോര്‍ദ്ദാന്‍ നദിയില്‍ സ്നാപകയോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെല്ലാം അവന്‍ നേരത്തെ തന്നെ ചുമന്നതിനാലാണ്. യോഹന്നാനാല്‍ യേശു സ്നാനപ്പെട്ടില്ലായിരുന്നെങ്കില്‍ ലോകത്തിന്‍റെ പാപങ്ങള്‍ എങ്ങനെ അവനിലേക്ക് കടക്കുമായിരുന്നു? യേശുവിന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ തന്‍റെ ശരീരത്തിലേക്ക് കടത്തിവിട്ടതിനാലാണ് ഈ ലോകത്തിന്‍റെ സകല പാപങ്ങളെയും. തോളില്‍ ചുമക്കുവാനും ക്രൂശിക്കപ്പെടുവാനും നമ്മുടെ രക്ഷ പൂര്‍ത്തീകരിക്കുവാനായി രക്തം ചിന്തി മരിക്കുവാനും ക്രിസ്തുവിനു കഴിഞ്ഞത്.
സ്നാപകയോഹന്നാനില്‍ നിന്നും സ്നാനപ്പെട്ട് മാനവജാതിയുടെ പാപങ്ങള്‍ സ്വീകരിച്ചതിനാലാണ് യേശു ക്രൂശിക്കപ്പെട്ടത്. അവന്‍റെ സ്നാനം ഇല്ലായിരുന്നെങ്കില്‍ നമ്മുടെ പാപങ്ങളെ അവന്‍ എങ്ങനെ ചുമക്കുമായിരുന്നു? പിതാവാം ദൈവത്തിന്‍റെ ഹിതം പൂര്‍ത്തിയാക്കുവാന്‍ ക്രൂശില്‍ അവന് എങ്ങനെ തൂങ്ങുവാന്‍ കഴിയുമായിരുന്നു? മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ യേശുക്രിസ്തു നേരത്തെ ചുമന്നില്ലായിരുന്നുവെങ്കില്‍ അവന് എങ്ങനെ ക്രൂശില്‍ മരിക്കുവാന്‍ കഴിയുമായിരുന്നു. ഇതല്ലേ സംഗതി? യേശുക്രിസ്തു സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടില്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ സകലപാപങ്ങളും നിങ്ങളുടെ ഹൃദയത്തില്‍ തന്നെ തുടരുമായിരുന്നു. യേശുക്രിസ്തുവിന്‍റെ ശരീരം ഈ ലോകത്തിന്‍റെ പാപങ്ങളെ ചുമന്നില്ലായിരുന്നു വെങ്കില്‍ നമ്മുടെ സ്ഥാനത്ത് അവന്‍ ക്രൂശില്‍ മരിക്കാന്‍ കാരണം എന്തായിരുന്നു?
 

വെള്ളത്തിന്‍റെ ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള അജ്ഞതയില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ 

ചില ആളുകള്‍ ഇങ്ങനെ ചോദിക്കാറുണ്ട്, “സ്നാനപ്പെട്ടതിലൂടെ യേശു നമ്മുടെ സകല പാപങ്ങളെയും ചുമന്നു എന്നത് സത്യമാണെങ്കില്‍ അതിനര്‍ത്ഥം യേശുവിന്‍റെ ശരീരത്തില്‍ പാപങ്ങള്‍ ഉണ്ടായിരുന്നു എന്നല്ലേ? അങ്ങനെയെങ്കില്‍ ഈ പാപം നിറഞ്ഞ യേശുവിന് പാപികളുടെ രക്ഷകനാകുവാന്‍ എങ്ങനെ കഴിയും?”
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള തികഞ്ഞ അജ്ഞതയില്‍ നിന്നും ഉയരുന്ന നിരുത്സാഹജനകമായ ചോദ്യമാണിത്. സ്നാനപ്പെട്ടപ്പോള്‍ യേശു മാനവജാതിയുടെ പാപങ്ങളെ തന്‍റെ ജഡത്തിലാണ് ചുമന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അവന്‍ ലോകപാപങ്ങളെ ചുമന്നത് തന്‍റെ ആത്മാവിലല്ല. സ്നാനപ്പെട്ട യേശുവിന്‍റെ ദൈവീകസ്വഭാവം തികച്ചും വിശുദ്ധമായിത്തന്നെ തുടര്‍ന്നു. അവന്‍ തന്‍റെ ജഡത്തില്‍ മാത്രം സ്നാനപ്പെട്ടതിനാല്‍ ലോകത്തിന്‍റെ പാപങ്ങളെ അവന്‍ തന്‍റെ ശരീരത്തില്‍ മാത്രമാണ് ചുമന്നത്. സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടതിനാലാണ് യേശു തന്‍റെ രക്തം ചിന്തി ക്രൂശില്‍ മരിച്ചതിലൂടെ നമ്മുടെ സകല പാപങ്ങള്‍ക്കായും ക്രൂശിക്കപ്പെട്ട് ശിക്ഷാവിധി സഹിച്ചത്. യേശു ഈ ലോകത്തിലായിരുന്നപ്പോള്‍ ഒരു പാപവും ചെയ്തിട്ടില്ല (2 കൊരിന്ത്യര്‍ 5:21). എന്നാല്‍ സ്നാപകയോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ക്രിസ്തു ചുമന്നു, ഈ ലോകപാപങ്ങള്‍ അവന്‍റെ സ്വന്തം ശരീരത്തിലാണ് ചുമക്കപ്പെട്ടത്. കാര്യം ഇങ്ങനെ അല്ലായിരുന്നുവെങ്കില്‍ യേശുക്രിസ്തുവിന് ഒരിക്കലും നമ്മുടെ രക്ഷകനാകുവാന്‍ കഴിയില്ലായിരുന്നു.
അത്തരം അജ്ഞരായ ജനങ്ങളോട് ഞാന്‍ പറയുവാനാഗ്രഹിക്കുന്നത് യേശു ലോത്തിന്‍റെ പാപങ്ങളെ ചുമന്നത് ക്രൂശിന്മേല്‍ അല്ല എന്നാണ്. ഇക്കാര്യം ഒരിക്കല്‍ കൂടെ നിങ്ങളോട് പറയുവാന്‍ എന്നെ നിങ്ങള്‍ അനുവദിക്കുക. “യേശു ക്രൂശില്‍ മരിച്ചതിനു കാരണം യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ടപ്പോള്‍ ലോകത്തിന്‍റെ പാപങ്ങളെ അവന്‍ ചുമന്നതിനാലാണ്.” ഇതു സത്യമല്ലെങ്കില്‍ ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുവാന്‍ യേശുവിന് മറ്റൊരു അവസരവും ലഭിക്കില്ലായിരുന്നു. സകല പാപികളുടെയും യാഗകുഞ്ഞാടായി യേശു മാറിയെങ്കിലും അടിസ്ഥാനപരമായി പറഞ്ഞാല്‍ അവന്‍റെ ഹൃദയത്തില്‍ ഒരു പാപവും ഇല്ലായിരുന്നു. തന്‍റെ ജനനം മുതല്‍ക്കേ യേശുവില്‍ പാപം ഉണ്ടായിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല സംഗതി. എന്നാല്‍ സ്നാപകയോഹന്നാ നില്‍ നിന്നും സ്നാനപ്പെട്ടതിലൂടെയാണ് തന്‍റെ ശരീരത്തിലേക്ക് കടത്തിവിട്ട ലോകപാപങ്ങളെ അവന്‍ സ്വീകരിച്ചത്. ഇപ്രകാരം ആണ് ലോകത്തിന്‍റെ സകല പാപങ്ങള്‍ക്കും ആയുള്ള നിയമപരമായ യാഗമായി യേശു മാറിയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്നാനപ്പെട്ടതിലൂടെ മാനവജാതിയുടെ പാപങ്ങളെ യേശു ചുമന്നതിനാല്‍ തുടര്‍ന്ന് അവന് തന്‍റെ രക്തം ചിന്തുകയും ക്രൂശില്‍ മരിക്കുകയും വേണ്ടി വന്നു. എല്ലാത്തിനും പുറമെ അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ക്കുകയും അതുവഴി നമ്മുടെ യഥാര്‍ത്ഥ രക്ഷകനായിത്തീരുകയും ചെയ്തു. അങ്ങനെ ചെയ്തതിലൂടെ പാപത്തിന്‍റെ സകല ശിക്ഷാവിധിയെയും അവന്‍ ചുമന്നു. ആകയാല്‍ വെള്ള ത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്താല്‍ നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും ഇപ്പോള്‍ നിങ്ങള്‍ രക്ഷ പ്രാപിക്കണം.
 

ദുഷിപ്പിക്കപ്പെട്ട ക്രിസ്തീയ ചരിത്രം

ആദിമസഭാ കാലഘട്ടത്തില്‍ അപ്പൊസ്തലരായ പൌലൊസും പത്രൊസും മറ്റ് ആദിമ വിശുദ്ധന്മാരും യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ രക്തത്തിലും വിശ്വസിച്ചതിലൂടെയാണ് ആത്മീയ പുരോഹിതന്മാരായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. ചരിത്രപരമായി പറഞ്ഞാല്‍, ആദിമ സഭാ കാലഘട്ടവും സഭാ പിതാക്കന്മാരുടെ കാലവും കഴിഞ്ഞതോടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യം ദുഷിപ്പിക്കപ്പെട്ടു തുടങ്ങി. 313 ഏ.ഡി.യിലെ മിലാന്‍ ശാസനം അത്തരം നശീകരണ പ്രവൃത്തികള്‍ക്ക് ആക്കം കൂട്ടി. ഈ ദൂഷ്യത്തില്‍ നിന്നുമാണ് ഇന്നത്തെ ക്രിസ്തീയ പാപികള്‍ മുളവച്ചു വന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്നു മുതല്‍ ഒരു വലിയ കൂട്ടം നാമധേയ ക്രിസ്ത്യാനികള്‍ എഴുന്നേല്ക്കുകയും ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട് തങ്ങളും പാപമോചനം നേടിയെന്ന് അവകാശപ്പെടുകയും ചെയ്തു വരുന്നു. അപ്പോള്‍ മുതല്‍ ഇന്നുവരെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട സുവിശേഷം സാക്ഷീകരിക്കപ്പെടുന്നതിനു പകരം മറഞ്ഞു കിടന്നു. ഈ ലോകത്തിലെ വെറും ഒരു മതം മാത്രമാണ് ക്രിസ്ത്യാനിത്വം എന്നു കരുതുന്ന അനേകം ക്രിസ്തീയ പാപികള്‍ എഴുന്നേല്ക്കുന്നുണ്ട് എന്നത് അലോസരപ്പെടുത്തുന്ന ഒരു വസ്തുതയാണ്.
നമ്മെ ആത്മീയ പുരോഹിതരാക്കി മാറ്റിയ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നത്തെ ക്രിസ്ത്യാനികളെ നാം ന്യായം വിധിച്ചു നോക്കിയാല്‍ അവരില്‍ അനേകരും പാപമോചനത്തെ പ്രാപിക്കുവാന്‍ തങ്ങളെ അനുവദിക്കുന്ന രക്ഷയെ തെറ്റിദ്ധരിക്കുകയും ദു:ര്‍വ്യാഖ്യാനം ചെയ്യുകയും ആണെന്ന് നമുക്ക് കാണാന്‍ കഴിയും. ഇന്നത്തെ ക്രിസ്ത്യാനിത്വത്തിലെ എല്ലാ സഭാവിഭാഗങ്ങളുടെയും വിശ്വാസ പ്രമാണം പരസ്പരം തികച്ചും സമാനമാണെന്ന് നമുക്ക് കാണാന്‍ കഴിയും. സഭാവിഭാഗങ്ങളുടെ പേരില്‍ മാത്രമേ അവര്‍ക്കിടയില്‍ വ്യത്യാസമുള്ളൂ. തങ്ങളുടെ വിശ്വാസത്തിന്‍റെ കാര്യം വന്നാല്‍ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിലൂടെ പാപത്തില്‍ നിന്നും തങ്ങള്‍ വിടുവിക്കപ്പെട്ടിരിക്കുന്നു എന്നാണ് അവരെല്ലാവരും കരുതുന്നത്. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ വാസ്തവമായും പാപമോചനം നേടിയിട്ടില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ദൈവീക സുവിശേഷത്തെ കുറിച്ച് അവര്‍ അറിവില്ലാത്തവരായി ഇരിക്കെ തങ്ങള്‍ നല്ല ക്രിസ്ത്യാനികളാണെന്ന് അവര്‍ ചിന്തിക്കുന്നു. ഈ ജനങ്ങള്‍ തങ്ങളുടെ രക്ഷകനായി യേശുവിലും ക്രൂശിലെ രക്തത്തിലും വിശ്വസിക്കുന്നുവെങ്കിലും അവര്‍ ഇപ്പോഴും തങ്ങളുടെ അനുതാപ പ്രാര്‍ത്ഥനകളാല്‍ ബാധിച്ചിരിക്കുകയാണ്. കാരണം തങ്ങളുടെ സകല പാപങ്ങളെയും കഴുകിക്കളയുവാന്‍ കഴിവുള്ളവരാക്കുന്ന സത്യത്തെ അവര്‍ ഇതുവരെയും അറിയുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ ശക്തിയെ കുറിച്ച് വിസ്മൃതിയില്‍ തുടരുമ്പോഴും തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുവാന്‍ ശ്രമിക്കുന്നവരുണ്ട്.
ഇതിനാലാണ് ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സംശുദ്ധ സുവിശേഷം ലോകമെമ്പാടുമുള്ള സകല ജനത്തോടും ഒരിക്കല്‍കൂടി നാം പ്രചരിപ്പിക്കുന്നത്. കാരണം ലോകമെമ്പാടും ഉള്ള ജനം സ്നാപക യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെ കുറിച്ച് അറിവില്ലാത്തവരായിരിക്കെ സമാഗമന കൂടാരത്തിന്‍റെ വസ്തുക്കളായി ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിശ്ചയമായും നാം അവരോട് പ്രസംഗിക്കണമെന്ന് നമ്മള്‍ തിരിച്ചറിയണം. യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെട്ട് ലോകത്തിന്‍റെ പാപങ്ങളെ യേശു വഹിക്കുകയും ക്രൂശിതനായി മരിച്ചതിലൂടെ പാപത്തിന്‍റെ ശിക്ഷാവിധി അവന്‍ വഹിച്ചതു കൊണ്ടും നാമെല്ലാവരും ഈ ലോകം മുഴുവനുമുള്ള ജനങ്ങളോട് പ്രസംഗിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാത്ത ജനങ്ങളില്‍ സുവിശേഷം വ്യാപിപ്പിക്കുവാന്‍ നാമിത് ചെയ്യണം. ഈ സത്യ സുവിശേഷം അവര്‍ കേള്‍ക്കുവാനും അതു മുഖാന്തരം അവര്‍ വിശ്വാസികളായി മാറുവാനുള്ള അവസരം അവര്‍ക്കു നലകുന്നതിന്‍റെ ആവശ്യകത ഇപ്രകാരം നാം തിരിച്ചറിയണം.
ചില രാജ്യങ്ങളില്‍, ക്രിസ്തീയ വിശ്വാസത്തിന്‍റെ ചരിത്രം 1000 അല്ലെങ്കില്‍ 2000 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ച് ഇപ്പോഴും ധാരാളം ക്രിസ്ത്യാനികള്‍ക്ക് സ്പഷ്ടമായ ബോധ്യം ഇല്ല എന്നുള്ളത് വളരെ വ്യക്തമാണ്. സമാഗമന കൂടാരത്തില്‍ വെളിപ്പെട്ട സുവിശേഷ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ നാം അവരെ ന്യായം വിധിക്കുമ്പോള്‍, യേശുവിനെ തങ്ങളുടെ രക്ഷകനായി വീണ്ടും വിശ്വസിക്കുന്ന അനേകര്‍ ഉണ്ടാവാം. അവര്‍ എത്രകാലം യേശുവില്‍ വിശ്വസിച്ചിരുന്നാലും തങ്ങളുടെ പാപമോചനം ഇതുവരെയും പ്രാപിച്ചിട്ടില്ലായെങ്കില്‍ യേശുവില്‍ വീണ്ടും ശരിയായി വിശ്വസിക്കുവാന്‍ നാം അവരെ നയിക്കേണം. അടിയന്തിരമായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാമവരെ പഠിപ്പിക്കണം. നമ്മെപ്പോലെ മനസ്സുള്ള അപ്പൊസ്തലനായ പൌലൊസ് പറയുന്നു, “ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് പ്രശംസിപ്പാന്‍ ഒന്നുമില്ല. നിര്‍ബന്ധം എന്‍റെ മേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം!” (1കൊരിന്ത്യര്‍ 9:16). 
 

സകല പാപികളെയും രക്ഷിക്കാനായി മനുഷ്യരൂപത്തില്‍ വന്ന യേശുക്രിസ്തു ദൈവമാകുന്നു

ചില ആളുകള്‍ യേശു ദൈവത്തിന്‍റെ പുത്രനാണെന്നും തങ്ങളുടെ രക്ഷകനാണെന്നും വിശ്വസിക്കുന്നുവെങ്കിലും യേശു ദൈവമാണെന്ന് വിശ്വസിക്കുന്നില്ല. നീല, ധൂമ്രം, ചുവപ്പ് നൂലിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട മുഴുവന്‍ സത്യത്തിലുള്ള വിശ്വാസം തങ്ങളുടെ ഹൃദയങ്ങളില്‍ ഇല്ലാത്തതു കൊണ്ടും അപ്രകാരം പാപക്ഷമ പ്രാപിക്കാത്തതു കൊണ്ടും ഇത്തരം ആളുകള്‍ വാസ്തവമായും നശിച്ചുപോകും. കര്‍ത്താവ് തങ്ങളുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞു എന്നുള്ള യഥാര്‍ത്ഥ വിശ്വാസം തങ്ങളുടെ ഹൃദയങ്ങളില്‍ ഇല്ലാത്തവര്‍ക്ക്, തങ്ങളുടെ പാപങ്ങളെ കഴുകിക്കളഞ്ഞു എന്ന് സാക്ഷ്യം വഹിക്കുന്ന വചനം അവര്‍ക്കില്ലാത്തതു കൊണ്ട് അവരുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ് ഇല്ല.
നമ്മുടെ “കര്‍ത്താവ്” എന്നു നാം വിളിക്കുമ്പോള്‍, “കര്‍ത്താവ്” എന്ന വാക്ക് ഇവിടെ അര്‍ത്ഥമാക്കുന്നത്, യേശു ദൈവം തന്നെയാണെന്നു നാം വിശ്വസിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന യജമാനന്‍ എന്നാണ്. ഈ ദൈവപുത്രന്‍ സത്യ ദൈവമാകുന്നു. ഇത് വിശദമാക്കുവാനായി താഴെപ്പറയുന്ന ആലങ്കാരികത ഞാന്‍ സാധാരണ ഉപയോഗിക്കാറുണ്ട്. മനുഷ്യന്‍ ഗര്‍ഭം ധരിച്ച് മറ്റൊരു മനുഷ്യന് ജന്മം നല്കുന്നു. പട്ടികള്‍ പ്രസവിച്ച് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. പക്ഷികള്‍ പക്ഷികള്‍ക്ക് ജന്മം നല്‍കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വ്യത്യസ്തതരത്തിലുള്ള ജീവജാല വര്‍ഗ്ഗങ്ങള്‍ ഉള്ളതുപോലെ, പിതാവായ ദൈവം ഒരേ ഒരു പുത്രന് ജന്മം നല്‍കിയതു കൊണ്ട് അവനും ദൈവമാകുന്നു (സങ്കീര്‍ത്തനങ്ങള്‍ 2:7). തന്‍റെ സ്വത്വത്തില്‍ അവന്‍ ദൈവതുല്യനാണ്, (ഫിലിപ്പിയര്‍ 2:6) എങ്കിലും അവന്‍ തന്നെത്താന്‍ ഒഴിച്ചു മനുഷ്യനായിത്തീര്‍ന്നു. നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായി, ഈ ഭൂമിയിലേക്ക് അവന്‍ വന്ന്, സ്നാനമേറ്റ് ക്രൂശില്‍ മരിച്ച്, മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ്, നമ്മുടെ യഥാര്‍ത്ഥ രക്ഷകനായിത്തീര്‍ന്നതു പോലെ രക്ഷയുടെ സത്യ വിശ്വാസം നമുക്കു നല്‍കി.
എന്നാല്‍ യേശു ദൈവമാണെന്ന് നിഷേധിക്കുന്ന അനേകം ജനങ്ങളുണ്ട്. സ്കൂളുകളില്‍, പുരാതനകാലത്ത് പ്രത്യക്ഷപ്പെട്ട നാലു സന്യാസിമാരില്‍ ഒരാളാണ് യേശു എന്ന് അവര്‍ പഠിപ്പിക്കുന്നു. അത്തരം ആശയം ഉടലെടുത്തത് സഭാ പിതാക്കന്മാരില്‍ നിന്നാണ്. തങ്ങളുടെ വിശ്വാസത്തിന്‍റെ പൂര്‍വ്വപിതാക്കന്മാരില്‍ നിന്നും സത്യസുവിശേഷം അവര്‍ കേട്ടിട്ട്, അവരില്‍ ചിലര്‍ക്ക് രക്തസാക്ഷിത്വത്തെ പുല്‍കിക്കൊണ്ട് തങ്ങളുടെ വിശ്വസത്തെ ഏറ്റു പറഞ്ഞു കൊണ്ടുള്ള ശക്തമായ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ യേശുവിന്‍റെ ദൈവീകത്വത്തെ നിഷേധിച്ചു. ചില സഭാപിതാക്കന്മാര്‍ യേശു ദൈവപുത്രനാണെന്ന് പ്രഖ്യാപിക്കുന്ന ഗ്രന്ഥരചനകള്‍ നടത്തിയെങ്കിലും അവന്‍ ദൈവമാണെന്ന് എഴുതിയില്ല.
ഈയിടെയായി, ധാരാളം ദൈവശാസ്ത്രജ്ഞന്മാര്‍ മതബഹുത്വത്തെ അനുകൂലിക്കുന്നു. ക്രിസ്ത്യാനിത്വത്തിലല്ലാതെ മറ്റു വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും പാപത്തില്‍ നിന്നും രക്ഷനേടാനും ദൈവരാജ്യത്തില്‍ പ്രവേശിക്കാനും കഴിയുമെന്ന് അവര്‍ വാദിക്കുന്നു. കത്തോലിക്കാ വിഭാഗം ആണ് ഇത്തരത്തിലുള്ള വിശ്വാസപ്രമാണം ആദ്യം പ്രചരിപ്പിച്ചത്. ഈ നാമധേയ ക്രിസ്ത്യാനികള്‍ ഇത്തരത്തിലുള്ള നിലപാടുകളെ അനുകൂലിക്കുന്നു എന്നതിനു കാരണം യേശു ദൈവമാണെന്നും സൃഷ്ടിതാവാണെന്നും അവര്‍ സ്വയം വിശ്വസിക്കുന്നില്ല എന്നതുകൊണ്ടാണ്. വചനം പറയുന്നതു പോലെ അവനില്‍ വിശ്വസിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത്തരം വ്യാജ ഉപദേശങ്ങളുടെ പുറത്ത് ഈ സത്യ വിശ്വാസം കെട്ടിപ്പടുക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. മണലിന്‍മേല്‍ വീടു പണിയുന്ന വിഡ്ഢികളായ മനുഷ്യരാണവര്‍ (മത്തായി 7:26). മറ്റു മതങ്ങളിലുള്ള എല്ലാ കാര്യങ്ങളും പഠിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഉദാഹരണത്തിനായി ചില പാശ്ചാത്യ സഭകള്‍ ആഴ്ചയിലൊരിക്കല്‍ ബുദ്ധിസ ധ്യാന പരിപാടികള്‍ അനുഷ്ഠിക്കുന്നു. മാനുഷിക ചിന്താഗതിയില്‍, ഇത്തരം പരിപാടികള്‍ വളരെ മനോഹരവും കൂടുതല്‍ പുരോഗമനാത്മകവുമായി കാണപ്പെടും. എന്നാല്‍ യേശു ദൈവമാണെന്ന് വിശ്വസിക്കാത്ത ആര്‍ക്കും തന്നെ പാപത്തില്‍ നിന്നും രക്ഷ നേടാന്‍ കഴിയില്ല.
നിങ്ങളുടെ കാര്യം എന്താണ്? നിങ്ങളെന്താണ് വിശ്വസിക്കുന്നത്? ഉല്പത്തി 1:1-3 പറയുന്നു, “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു, ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടായി.” ആദിയില്‍ ദൈവം തന്‍റെ വചനത്തിലൂടെ ആകാശവും ഭൂമിയും സൃഷ്ടിച്ചു. ആദിയില്‍ തന്നെ വചനം നിലനിന്നിരുന്നു. ഈ വചനം ദൈവമായിരുന്നു. അതായത് വചനം ജഡമായിത്തീര്‍ന്ന യേശു ക്രിസ്തുവിലൂടെ ലോകം ഉണ്ടാക്കപ്പെട്ടു (1യോഹന്നാന്‍ 1:1, യോഹന്നാന്‍ 1:10). ഇത് അര്‍ത്ഥമാക്കുന്നത് യേശുക്രിസ്തു ദൈവമല്ലാതെ മറ്റാരുമല്ല എന്നാണ്; വചനത്തിന്‍റെ ദൈവം. യേശു ക്രിസ്തു ഈ പ്രപഞ്ചത്തെ ഉണ്ടാക്കിയ സൃഷ്ടിതാവും നമ്മെ രക്ഷിക്കാന്‍ ഈ ഭൂമിയിലേക്ക് കടന്നു വന്ന രക്ഷകനും ആണ്. ദൈവമായ ഈ യേശുക്രിസ്തു സ്വര്‍ഗത്തിലെ മഹത്വത്തിന്‍റെ സിംഹാസനത്തെ കൈവെടിഞ്ഞ് മനുഷ്യരൂപത്തില്‍ സ്വയം ഈ ഭൂമിയിലേക്ക് വന്നു എന്നു വിശ്വസിക്കുന്നത് നമ്മുടെ മാത്രം അവകാശം ആണ്. 
തന്‍റെ വേലക്കാരിലൂടെ, മിശിഹായുടെ വരവിനെക്കുറിച്ച് ദൈവം തന്നെ പ്രവചിച്ച്, ഈ പ്രവചനപ്രകാരം കന്യാമറിയത്തിലൂടെ രക്ഷകന്‍ ഭൂജാതനായി, മനുഷ്യരൂപത്തില്‍ അവതാരമെടുത്തു. അതായത്, മനുഷ്യശരീരത്തില്‍ ഉരുവായി ജനിച്ച ഒരുവന്‍ ദൈവം ആകുന്നു. 30 വയസ്സ് തികഞ്ഞപ്പോള്‍ അവന്‍, സ്വര്‍ഗത്തിലെ മഹാപുരോഹിതനായി നമ്മുടെ സകല പാപങ്ങളെയും സ്നാനത്താല്‍ തന്‍റെ ശരീരത്തില്‍ വഹിച്ചു, ക്രൂശിലവന്‍ മരിച്ചു, മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. അപ്രകാരം പൂര്‍ണമായും നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാം രക്ഷ പ്രാപിച്ചു. യേശു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നമ്മുടെ യഥാര്‍ത്ഥവും അക്ഷയനുമായ രക്ഷകനായി അവന്‍ മാറി.
അവന്‍റെ അടിസ്ഥാന ഭാവത്തില്‍ യേശു ദൈവവും പിതാവായ ദൈവത്തിനു തുല്യനുമാണ്. അടിസ്ഥാനപരമായി പിതാവായ ദൈവത്തിനു തുല്യനായ ഈ യേശു നമുക്ക് അതേ ദൈവം തന്നെയാണ്. യേശുക്രിസ്തുവിന്‍റെ പിതാവും നമുക്കു ദൈവമാകയാല്‍ അതുപോലെ തന്നെയാണ് യേശുക്രിസ്തുവും. എന്തുകൊണ്ട്? ലോകവും മാനവജാതിയും അവനിലൂടെ സൃഷ്ടിക്കപ്പെട്ടതു കൊണ്ട്. ഉല്പത്തി 1:26 ല്‍ ദൈവം പറയുന്നു, “നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശപ്രകാരം മനുഷ്യനെ ഉണ്ടാക്കുക”. ദൈവം തന്‍റെ സാദൃശ്യത്തില്‍ മനുഷ്യനെ ഉണ്ടാക്കിയപ്പോള്‍ യേശുക്രിസ്തു അവിടെ ഉണ്ടായിരുന്നു. നമ്മെ സൃഷ്ടിച്ചവനാണ് അവന്‍. നമ്മെ സൃഷ്ടിച്ചവനും പാപത്തില്‍ നിന്നും നമ്മെ രക്ഷിച്ചവനും അവനാകുന്നു. നമ്മെ രക്ഷിക്കാനായി വന്ന യേശുക്രിസ്തുവാണ് നമ്മുടെ യഥാര്‍ത്ഥ രക്ഷകന്‍. യേശുക്രിസ്തു നമുക്ക് രക്ഷ നല്കിയതുകൊണ്ടും, അവന്‍ ദൈവമായതുകൊണ്ടും നമ്മുടെ രക്ഷയുടെ കര്‍ത്താവായി നാം അവനില്‍ വിശ്വസിക്കുന്നു. അതുപോലെ തന്നെ, നിങ്ങളും ഞാനും നമ്മുടെ ചിന്താക്കുഴപ്പങ്ങളില്‍ അധികം മുങ്ങിത്തപ്പരുത്, മറിച്ച് നമ്മുടെ ഹൃദയങ്ങളില്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ നമ്മുടെ രക്ഷകനായിത്തീര്‍ന്ന കര്‍ത്താവായ ദൈവത്തില്‍ വിശ്വസിക്കാം.
ചില വ്യക്തികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ പാപപൂര്‍ണരായി തുടര്‍ന്നാലും തങ്ങള്‍ ദൈവമക്കളാണെന്ന് നിര്‍ബന്ധം പിടിക്കുന്നു. തങ്ങളുടെ ഹൃദയങ്ങളില്‍ പാപം നിറഞ്ഞിരിക്കുമ്പോഴും അവര്‍ക്ക് വാസ്തവമായും ദൈവമക്കളായി രിക്കുവാന്‍ കഴിയുമോ? തങ്ങളുടെ ഹൃദയങ്ങള്‍ പാപപൂര്‍ണമായി തുടരുമ്പോഴും സ്വര്‍ഗത്തില്‍ പോകുവാന്‍ അവര്‍ക്ക് കഴിയുമോ? തീര്‍ച്ചയായും ഇല്ല. അവര്‍ ക്രിസ്ത്യാനികളാണോ അല്ലയോ എന്നതില്‍ കാര്യമില്ല; വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ചുള്ള അജ്ഞത നിമിത്തം പാപക്ഷമ പ്രാപിക്കാത്ത ആര്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഈ ലോകം മുഴുവനും ഉള്ള ക്രിസ്തീയ സമൂഹത്തിലുടനീളം ഇതേ രീതിയിലുള്ള വിശ്വാസം ഉള്ളവര്‍ അനേകരുണ്ട്.
അപ്പോള്‍ ആരാണ് ഇത്തരം വ്യക്തികളോട് ശരിയായതും സത്യമായതും ആയ സുവിശേഷം പ്രചരിപ്പിക്കേണ്ടത്? നമ്മള്‍ - അതായത്, ഞാനും നിങ്ങളും - അവരെക്കുറിച്ചുള്ള ശരിയായ ന്യായവിധി നടത്തുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ അവരോട് പ്രസംഗിക്കുകയും വേണം. സമാഗമന കൂടാരത്തില്‍ വെളിപ്പെട്ട സുവിശേഷം ഒന്നോ രണ്ടോ തവണ പ്രസംഗിച്ചിട്ട് പൂര്‍ണമായും ഉപേക്ഷിക്കേണ്ട ഒന്നല്ല. നമ്മുടെ കര്‍ത്താവ് മടങ്ങി വരുന്ന ദിനം വരെയും തുടര്‍ച്ചയായി പ്രചരിപ്പിക്കേണ്ടുന്ന യഥാര്‍ത്ഥ രക്ഷയുടെ സത്യമാണിത്.
നിങ്ങളെ പാപമോചനം പ്രാപിക്കുവാന്‍ പ്രാപ്തരാക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തെ നിങ്ങള്‍ക്കറിയാമോ? ജനങ്ങളില്‍ പാപമുണ്ടെങ്കില്‍ അവര്‍ ദൈവത്തിന്‍റെ മക്കളല്ല. സമാഗമനകൂടാരത്തിന്‍റെ വസ്തുക്കളായി ഉപയോഗിച്ചിരിക്കുന്ന നീല, ധ്രൂമം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന രക്ഷയുടെ സുവിശേഷ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസം അവര്‍ക്ക് വേണം. ലോകാവസാനത്തോളം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം പ്രചരിപ്പിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വല്ലായ്മ ഉണ്ടോ? പഴയകാലത്ത് ദൈവം തന്‍റെ വേലക്കാരോട് “പുറപ്പെട്ടുപോയി പ്രവചിക്ക” എന്നു പറഞ്ഞാല്‍ അവര്‍ അങ്ങനെ ചെയ്തിരുന്നു. ദൈവം യെശയ്യാവിനോട് “നീ നഗ്നനായി പോയി പ്രവചിക്ക” എന്നു പറഞ്ഞപ്പോള്‍ അവന്‍ ചെന്ന് നഗ്നനായി പ്രവചിച്ചു (യെശയ്യാവ് 20:2-5).     സമാഗമനകൂടാരത്തില്‍ വെളിപ്പെട്ടതുപോലെ ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം പ്രസംഗിച്ചെങ്കില്‍ മാത്രമേ സകല ജനത്തിനും ദൈവകോപത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയുള്ളൂ. ഇതിനാലാണ് നാം സുവിശേഷം തുടര്‍ന്നും പ്രചരിപ്പിക്കേണ്ട ആവശ്യം വരുന്നത്.
നിങ്ങളുടെ കാര്യം എങ്ങനെയാണ്? നിങ്ങള്‍ക്ക് യഥാര്‍ത്ഥ രക്ഷ കൊണ്ട് വരുന്ന വിശ്വാസവചനം വാസ്തവമായും നിങ്ങളുടെ ഹൃദയങ്ങളിലുണ്ടോ? ലോകമെമ്പാടും ഉള്ള ജനങ്ങള്‍ പാപമോചനത്തിന്‍റെ വചനം പ്രാപിക്കാതെ ഇപ്പോഴും സാത്താന്‍റെ കീഴിലായിരിക്കുമ്പോള്‍ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുവാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? നിങ്ങള്‍ക്ക് വെറുതെ ഇരിപ്പാന്‍ കഴിയില്ല. ഞങ്ങളുടെ അനേകം പങ്കാളികള്‍ ലോകമെമ്പാടും ഉണ്ട്. പാപമോചനത്തിന്‍റെ സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അവര്‍ വ്യക്തമായും വിശ്വസിക്കുന്നു. തങ്ങളുടെ കൂടെയുള്ളവരോട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ച് അവര്‍ പറഞ്ഞപ്പോള്‍ അവര്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് അവരില്‍ ചിലര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. “നിങ്ങളുടെ ഹൃദയങ്ങളില്‍ ഇപ്പോഴും പാപം ഉള്ളതിനാല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ജനമല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നിങ്ങളുടെ അവിശ്വാസം നിമിത്തം നിങ്ങളുടെ മ്ലേച്ഛമായ പാപങ്ങള്‍ കാരണം നിങ്ങള്‍ നരകത്തിലേക്ക് കുതിക്കുകയാണ്. നിങ്ങളെന്നെ “സഹോദരാ” എന്നു വിളിച്ചാലും നിങ്ങളെ എനിക്ക് “സഹോദരാ” എന്നു വിളിക്കുവാന്‍ കഴിയില്ല, കാരണം ഞാന്‍ നിങ്ങളെപ്പോലെ പാപിയല്ല” എന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ എതിരാളികളോട് ധൈര്യത്തോടെ അവര്‍ വിളിച്ചു പറഞ്ഞു. 
അപ്രകാരം പ്രവര്‍ത്തിക്കേണമെന്ന് ഞങ്ങളൊരിക്കലും അവരോട് നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ അവരിലുള്ള പരിശുദ്ധാത്മാവ് എന്തു ചെയ്യേണമെന്ന് അവരെ നയിക്കുന്നു. മറ്റുള്ളവരെ ന്യായം വിധിക്കാന്‍ നിങ്ങളെ കഴിവുള്ളവരാക്കുന്ന അടിസ്ഥാനം രൂപപ്പെടുത്തുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉള്ളതിനാല്‍ നിങ്ങളൊരിക്കലും ഭീഷണിക്ക് വശംവദരാകേണ്ടതില്ല. സമാഗമന കൂടാരത്തില്‍ വിശേഷമായി വെളിപ്പെട്ടിരിക്കുന്ന സത്യസുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിച്ചതുകൊണ്ടാണ് മറ്റുള്ളവരുടെ പാപമോചനം വ്യക്തമായി വിവേചിക്കാനുള്ള ഈ കഴിവ് നിങ്ങളുടെ മേല്‍ സ്വാഭാവികമായി വര്‍ദ്ധിച്ചു വന്നത്. കര്‍ത്താവ് സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച് നമ്മെ നീതിമാന്മാരാക്കിയ നീല, ധ്രൂമം, ചുവപ്പ് എന്നീ മൂന്നു നൂലുകളിലെ സത്യത്തിലുള്ള വിശ്വാസം കൊണ്ട് നാം ദൈവത്തിന്‍റെ മുമ്പെ നില്ക്കേണം.
 

രക്ഷയുടെ കൃത്യമായ അളവുകോല്‍ നമുക്കുപയോഗിക്കാം

ദൈവത്തിന്‍റെ വചനത്തെ നാം “കാനോന്‍” എന്നാണ് വിളിക്കുന്നത്. “കാനോന്‍” എന്ന പദം എബ്രായപദമായ “ക്വാനേ”, ഗ്രീക്കുപദമായ “കാനോന്‍” എന്നീ പദങ്ങളില്‍ നിന്നും രൂപപ്പെട്ടു വന്നതാണ്. ഈ രണ്ടു പദങ്ങളും അളവുകോലിനെയാണ് സൂചിപ്പിക്കുന്നത്. നമുക്ക് എന്തെങ്കിലും അളക്കേണം എന്നുണ്ടെങ്കില്‍ അത് കൃത്യമായി അളക്കാനായി നമ്മള്‍ സ്കെയിലോ അളവുകോലോ ഉപയോഗിക്കാറുണ്ട്. ഇതുപോലെ ആരുടെയെങ്കിലും ആത്മീയ നിലവാരം വിവേചിക്കണമെങ്കില്‍, അതായത് ഒരു വ്യക്തി വീണ്ടും ജനിച്ചുവോ ഇല്ലയോ എന്ന് ഉറപ്പിക്കണമെങ്കില്‍ നീല, ധ്രൂമം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും അളവുകോല്‍ കൊണ്ട് നാം സൂക്ഷ്മ പരിശോധന നടത്തണം. ഒരു തയ്യല്‍ക്കാരന്‍ തന്‍റെ അളവുകോല്‍ കൊണ്ട് തന്‍റെ ഇടപാടുകാരന്‍റെ അളവെടുക്കുന്നതുപോലെ ഒരു വ്യക്തി വാസ്തവമായും പാപത്തില്‍ നിന്നും രക്ഷിക്കപ്പെട്ടുവോ ഇല്ലയോ എന്ന് നാം പരിശോധിക്കണം. ഇതു ചെയ്യുവാനുള്ള മാര്‍ഗ്ഗം നീല, ധ്രൂമം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട സത്യമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയുടെ വിശ്വാസത്തിന്‍റെ എല്ലാ മേഖലകളും തിരഞ്ഞെടുത്ത് ഏതൊക്കെയാണെന്ന് അതിന്‍റെ മാനദണ്ഡത്തിനു താഴെയും മുകളിലുമായി വരുന്നത് എന്ന് നാം വേര്‍തിരിക്കണം.
പ്രത്യേകിച്ച്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമായ നീല, ധ്രൂമം, ചുവപ്പ് നൂലുകളുടെ അളവുകോല്‍ കൊണ്ട് നമ്മുടെ വിശ്വാസത്തെ പൂര്‍ണമായും നാം പരിശോധിക്കേണ്ടതുണ്ട്. ആരെങ്കിലും ധ്രൂമം, ചുവപ്പ് നൂലുകളില്‍ മാത്രം വിശ്വസിക്കുന്നുവെങ്കില്‍ അവരുടെ രക്ഷ തന്‍റെ സഭയിലെ രാജകീയ പുരോഹിതന്മാരുടേതിന് തുല്യമായി ദൈവം അംഗീകരിച്ചിട്ടില്ല. തങ്ങളുടെ പാപങ്ങള്‍ മോചിക്കപ്പെടേണം എന്ന് ആഗ്രഹിക്കുന്നവര്‍ നീല, ധ്രൂമം, ചുവപ്പു നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന രക്ഷയുടെ സമ്പൂര്‍ണ സത്യത്തില്‍ വിശ്വസിക്കേണം. സകല മാനവജാതിയെയും പാപത്തില്‍ നിന്നും രക്ഷിക്കുവാനാണ് യേശു ഈ ഭൂമിയിലേക്കു വന്നതെന്നും സ്നാനപ്പെട്ടതിലൂടെ സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളും ചുമന്നുവെന്നും ക്രൂശില്‍ മരിച്ച് മരണത്തില്‍ നിന്നും ഉയിര്‍ത്ത് അതുവഴി നമ്മുടെ യഥാര്‍ത്ഥ രക്ഷകനായിത്തീര്‍ന്നുവെന്നും നാം എല്ലാവരും വിശ്വസിക്കേണം. യഥാര്‍ത്ഥ ന്യായവിധിയുടെ ഈ മാനദണ്ഡം നമുക്കെല്ലാവര്‍ക്കും ഉണ്ടാകണം. ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ജനങ്ങള്‍ പാപികളെന്നോ നീതിമാന്മാരെന്നോ നമുക്ക് നിശ്ചയിക്കാന്‍ കഴിയുകയുള്ളൂ. നമ്മൂടെ അറിവിനെയോ വികാരങ്ങളെയോ അടിസ്ഥാനമാക്കി താത്കാലിക രീതിയില്‍ ഇതു ചെയ്യുവാന്‍ കഴിയുകയില്ല. തങ്ങളുടെ ജനങ്ങള്‍ക്കായി പാപയാഗം അര്‍പ്പിക്കുന്ന കടമ നിര്‍വഹിക്കുവാന്‍ ആത്മീയ പുരോഹിതന്മാര്‍ക്ക് ഈ പ്രവൃത്തി അത്യാവശ്യമാണ്.
ഇപ്പോള്‍ ഈ യുഗത്തില്‍, ഇത്തരത്തിലുള്ള കൃത്യമായ മാനദണ്ഡം ഉപയോഗിച്ച് നിങ്ങളും ഞാനും ലോകത്തിലെ സകല ജനത്തെയും ന്യായം വിധിക്കേണം. ഇതേ മാനദണ്ഡം ഏവര്‍ക്കും തുല്യമായി ബാധകമാണ്. നമ്മുടെ മക്കള്‍ക്ക്, ഭാര്യമാര്‍ക്ക്, ഭര്‍ത്താക്കന്‍മാര്‍ക്ക്, പിതാക്കന്മാര്‍ക്ക്, അമ്മമാര്‍ക്ക്, അമ്മായിഅമ്മമാര്‍ക്ക്, ചെറുമക്കള്‍ക്ക് എല്ലാം ഇത് ബാധകമാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ ദൈവവചനം കൊണ്ട് നാം വിവേചിക്കണം. പുരോഹിതന്മാരായി തീര്‍ന്നവര്‍ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ ഈ ന്യായവിധിയുടെ അളവുകോല്‍ വെയ്ക്കേണം. “നീല, ധ്രൂമം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും ഉള്ള യേശുവിന്‍റെ സത്യത്തെ നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ? നിങ്ങളും ഇതുപോലെ വിശ്വസിക്കുന്നു വെങ്കില്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. വിശ്വസിക്കുന്നില്ലെങ്കിലോ രക്ഷിക്കപ്പെട്ടിട്ടില്ല”. ഇതുപോലെ വ്യക്തമായ ന്യായവിധി നടത്തുകയാണ് നമ്മള്‍ ചെയ്യേണ്ടുന്ന ശരിയായ കാര്യം.
ഇതാണ് മഹാപുരോഹിതന്‍ മുമ്പ് ചെയ്തിരുന്നതെങ്കില്‍ ഇന്നത്തെ ആത്മീയ പുരോഹിതരായിത്തീര്‍ന്ന നിങ്ങളും ഞാനും മുടങ്ങാതെ ഇതു തന്നെ ചെയ്യേണം. അവന്‍റെ പുരോഹിതന്മാരായിരിക്കുന്ന നമ്മള്‍ ചെയ്യേണ്ട കാര്യം ചെയ്തില്ലെങ്കില്‍ ദൈവത്തിന്‍റെ ശാസന ഒഴിവാക്കാന്‍ കഴിയില്ല. “ഈ രീതിയില്‍ അല്ല സുവിശേഷീകരിക്കേണ്ടത്. ഇങ്ങനെയാണോ നിങ്ങള്‍ സുവിശേഷം പറയുക? നിങ്ങളെപ്പോലെ നമ്മളെല്ലാവരും ജനങ്ങളെ സുവിശേഷീകരിച്ചാല്‍ യേശുവില്‍ വിശ്വസിക്കാന്‍ ആരു വരും?” ഇങ്ങനെ ചിലര്‍ പറയാറുണ്ട്.
ദൈവശാസ്ത്രത്തില്‍ “സുവിശേഷീകരണം എന്ന കല” എന്ന പേരില്‍ ഒരു പരിശീലന പദ്ധതിയുണ്ട്. എങ്ങനെ സുവിശേഷീകരണം നടത്തണം എന്നതിന്‍റെ പരിശീലനം ആണ് അതിലുള്ളത്. ഒരു കാലത്ത് “സൗഹൃദ സുവിശേഷീകരണം” എന്ന പദം ഈ മേഖലയിലുള്ള എല്ലാ പ്രസംഗകരുടെയും അധരങ്ങളിലുണ്ടാ യിരുന്നു. ഇതിനോട് യോജിക്കുന്നവര്‍, നാം ജനത്തെ സുവിശേഷീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം അവരെ സ്നേഹിതരാക്കുകയും ക്രമേണ തുടര്‍ച്ചയായി അവരെ സഭയിലേക്ക് നയിക്കുകയും വേണം എന്ന് എപ്പോഴും പഠിപ്പിക്കുന്നു. അതു ശരിയാണ്. തങ്ങളുടെ സുവിശേഷീകരണ പ്രയത്നങ്ങളാല്‍ ഒരു വ്യക്തി യേശുവില്‍ വിശ്വസിക്കുവാന്‍ തീരുമാനിച്ചാല്‍ ആ വ്യക്തിയെക്കൊണ്ട് യേശുവിനെ സ്വീകരിക്കുന്ന പ്രാര്‍ത്ഥന അവര്‍ ഏറ്റു പറയിക്കാറുണ്ട്. അതുവഴി ക്രിസ്തു ആ വ്യക്തിയുടെ ഹൃദയത്തില്‍ വരുമെന്നും അവന്‍ അഥവാ അവള്‍ രക്ഷിക്കപ്പെടുമെന്നും അവര്‍ പറയാറുണ്ട്.
എന്നാല്‍ ഈ സമീപനത്തിന്‍റെ അവസാനഫലം എന്താണ്? പുതുതായി മാനസാന്തരപ്പെട്ടവരുടെ ഹൃദയങ്ങളില്‍ നിന്നും പാപങ്ങള്‍ അപ്രത്യക്ഷമാകു ന്നുണ്ടോ? ഇല്ലെന്നതാണ് വസ്തുത. അവര്‍ സഭയിലേക്ക് പോകുന്നുവെങ്കിലും അവര്‍ക്കിപ്പോഴും പാപമുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പുതുതായി മാനസാന്തരപ്പെട്ടവര്‍ ക്രിസ്ത്യാനിത്വത്തിന്‍റെ മറ്റൊരു മതപരിശീലകര്‍ മാത്രമായി മാറുന്നു. അത്തരക്കാരെ യേശുവില്‍ വിശ്വസിപ്പിക്കുന്നതിലൂടെ അവരെക്കൊണ്ട് ദശാംശങ്ങളും സ്തോത്രവഴിപാടുകളും കൊടുപ്പിക്കുന്നു. അവസാനം അവര്‍ ക്രിസ്ത്യാനികളായി മാറിയെങ്കിലും, തങ്ങളില്‍ തുടര്‍ന്നും പാപമുള്ളതിനാല്‍ ദൈവീക ന്യായവിധിയില്‍ നിന്നും അവര്‍ക്ക് രക്ഷപ്പെടുവാന്‍ കഴിയില്ല. 
“ജനത്തെ കണ്ടയുടനെ അവരോട് നിങ്ങളില്‍ പാപം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ നിങ്ങള്‍ക്ക് ചോദിക്കാന്‍ കഴിയും? അവരെക്കുറിച്ച് നന്നായി അറിയുന്നതിനു മുമ്പു തന്നെ അവര്‍ രക്ഷിക്കപ്പെട്ടോ ഇല്ലയോ എന്ന നിങ്ങളുടെ ന്യായവിധി പ്രസ്താവിച്ചു കൊണ്ട് ഇത്ര വേഗത്തില്‍ രക്ഷയുടെ പ്രശ്നം എങ്ങനെ നിങ്ങള്‍ക്ക് ഉയര്‍ത്താന്‍ കഴിയും?” എന്നിങ്ങനെ പറഞ്ഞുകൊണ്ട് നമ്മുടെ സുവിശേഷ പ്രചരണ രീതി തെറ്റാണെന്ന് അവര്‍ നമ്മേടു പറയുന്നു. തീര്‍ച്ചയായും അവര്‍ പറയുന്നതിനും നാം അല്പം പരിഗണന കൊടുക്കേണം. കാരണം രക്ഷിക്കപ്പെടണമെന്ന് നാം ആഗ്രഹിക്കുന്ന ആത്മാവിനും ഒരു വ്യക്തിത്വമുണ്ട്. നമ്മുടെ അധരങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ അത് വേദനിച്ചേക്കാം. പക്ഷെ നമ്മോട് അടുപ്പത്തിലുള്ള ആത്മാക്കളോട് ഉടനെയായാലും പിന്നീടായാലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമുക്ക് പ്രസംഗിച്ചേ മതിയാകുകയുള്ളു. നാം അവരെ എത്ര അടുപ്പത്തില്‍ സ്നേഹിതരാക്കിയി രിക്കുന്നു എന്ന വ്യത്യാസമില്ലാതെ ഉടനെയോ പിന്നീടോ നമുക്കവരോട് സുവിശേഷം പ്രസംഗിക്കണം എന്നതിനാല്‍ വിശ്വാസത്താല്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ലഭിക്കുന്ന അവസരത്തെ നാം നഷ്ടമാക്കികളയരുത്. എന്തുകൊണ്ട്? ഈ സത്യത്തെക്കുറിച്ച് അവസാനത്തോളം നാം അവരോട് പറയുന്നില്ലെങ്കില്‍ സുവിശേഷത്തെ ശരിയായ രീതിയിലല്ല നാം പ്രചരിപ്പിക്കുന്നത്.
ആകയാല്‍ സുവിശേഷത്തിനായുളള നമ്മുടെ സംഭാഷണത്തിന്‍റെ തുടക്കത്തിലോ അവസാനത്തിലോ നമ്മള്‍ ജനത്തോട് ഇങ്ങനെ ചോദിക്കേണം. “നിങ്ങളുടെ ഹൃദയങ്ങളില്‍ പാപം ഉണ്ടോ?” അതിന്‍റെ ഉത്തരം “അതെ” എന്നാണെങ്കില്‍ അവരോട് വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നിശ്ചയമായും നമ്മള്‍ പ്രസംഗിക്കണം. തീര്‍ച്ചയായും നമ്മുടെ ആക്രമണ സ്വഭാവം പോലുള്ള പെരുമാറ്റത്തെ അവര്‍ ശാസിച്ചേക്കാം. എന്നാല്‍ എല്ലാറ്റിനും പുറമേ നാം ആത്മീയ പുരോഹിതന്മാരാണ് എന്നതിനാല്‍ സകല ജനത്തോടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ കാഹളം വ്യക്തമായും കേള്‍പ്പിക്കുക എന്നതാണ് നമ്മുടെ ഉന്നതമായ കര്‍ത്തവ്യം എന്നത് നമ്മള്‍ എപ്പോഴും ഓര്‍ക്കേണം. 
 

ഒരു കര്‍ത്താവ്, ഒരു സ്നാനം, ഒരു ദൈവം

നമ്മുടെ സകല പാപങ്ങളും മോചിക്കപ്പെട്ടിരിക്കയാല്‍, നമ്മുടെ ജീവിതത്തിന്‍റെ ഉദ്ദേശ്യം ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കുക എന്നതാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്ന സുവിശേഷകന്മാര്‍ക്ക് നല്കിയിരിക്കുന്ന അതേ കര്‍ത്തവ്യങ്ങള്‍ തന്നെയാണ് നമുക്കും ഉള്ളത് എന്നതിനാല്‍ നാം ഒരുമിച്ച് വേല ചെയ്യുന്നു. എന്തിനാണ് നമ്മള്‍ ഇങ്ങനെ ചെയ്യുന്നത്? കാരണം നാം ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നു, ഒരേ നിത്യ ജീവന്‍ പ്രാപിച്ചിരിക്കുന്നു. ഒരേ മഹത്വത്തില്‍ നാം സന്തോഷിക്കും. നാം എല്ലാവരും പരസ്പരം വ്യത്യസ്തരാണെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യക്തിത്വവും സ്വഭാവങ്ങളും ഉണ്ടെങ്കിലും നാം നമ്മളെത്തന്നെ ഒരുമിച്ച് ഐക്യപ്പെടുത്തി മറ്റുള്ളവരോടൊപ്പം നില്ക്കുന്നതിന്‍റെ കാരണം നമ്മുടെ ജീവിതങ്ങളെ ദൈവത്തിനുവേണ്ടി മാത്രം നയിക്കുവാനാണ്.
ഇന്നത്തെ പുരോഹിതന്മാരായി മാറിയവരുടെ ഹൃദയത്തിനു മുകളിലായി ന്യായവിധിപ്പതക്കം ദൈവം വച്ചിട്ടുണ്ട്. ന്യായവിധിപ്പതക്കത്തെ ഉറപ്പിച്ചിരിക്കു ന്നത്, “പതക്കം ഏഫോദിന്‍റെ മേലായി ഇരിക്കേണ്ടതിനും ഏഫോദില്‍ ആടാതിരിക്കേണ്ടതിനും അതിന്‍റെ വട്ടക്കണ്ണികളാല്‍ ഏഫോദിന്‍റെ വട്ടക്കണ്ണികളോട് നീലനാടകൊണ്ട് കെട്ടേണം” (പുറപ്പാട് 28:28). നാം നടത്തുന്ന ഓരോ ന്യായവിധിയിലും യേശുവിന്‍റെ സ്നാനം എന്തുമാത്രം ഒഴിവാക്കാന്‍ പറ്റാത്തതാണെന്ന് ഈ വാക്യം ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് യേശുവിന്‍റെ സ്നാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അപ്പൊസ്തലനായ പൌലൊസും ഇങ്ങനെ പറയുന്നു. “നിങ്ങളെ വിളിച്ചപ്പോള്‍ ഏക പ്രത്യാശക്കായി നിങ്ങളെ വിളിച്ചതു പോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കര്‍ത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, സ്നാനം ഒന്ന് .” (എഫെസ്യര്‍ 4:4-5).
ജനങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നുവോ എന്നതിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ ആത്മാക്കള്‍ രക്ഷിക്കപ്പെടുന്നുവോ ഇല്ലയോ എന്ന് ന്യായം വിധിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇതുവരെയും പാപക്ഷമ പ്രപിക്കാത്തവരോട് നമ്മള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുകയും പാപക്ഷമ പ്രാപിച്ചവര്‍ക്ക് നാം അംഗീകാരം നല്‍കി തങ്ങളുടെ വിശ്വാസത്തില്‍ വളരുവാന്‍ അവരെ സഹായിക്കുകയും വേണം. നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കെ നമ്മുടെ ന്യായവിധിപതക്കം ധരിക്കുന്നത് ആത്മീയമായി ശരിയാണോ? അല്ലയോ? വ്യത്യസ്തമായി പറഞ്ഞാല്‍, ചിലരോട് കൃത്യമായ രക്ഷയുടെ ന്യായവിധി നമ്മള്‍ ഒഴിവാക്കുന്നത് ശരിയാണോ? ഇതു ശരിയല്ല. ഇതുവരെയും രക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഏതൊരാളോടും ലോകമെമ്പാടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാം പ്രചരിപ്പിക്കേണം. 
 

അപ്പോള്‍ നമ്മുടെ ജഡത്തില്‍ നാം സമ്പൂര്‍ണ്ണരാണോ?

പാപികളെ നാം ന്യായം വിധിക്കുമ്പോള്‍, അവരുടെ പ്രവൃത്തികളെയല്ല ന്യായം വിധിക്കുന്നത്. മറിച്ച് ഈ സത്യസുവിശേഷത്തിന്‍റെ വെളിച്ചത്തിലും ദൈവത്തിന്‍റെ നീതിയിലും നാം അവരെ വിവേചിക്കുകയാണ് ചെയ്യുന്നത്. എന്താണ് അവര്‍ക്കായുള്ള സത്യവെളിച്ചം? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ദൈവത്തിന്‍റെ മക്കളായി തീരുക എന്നതാണ് അവര്‍ക്കായുള്ള വെളിച്ചം. ദൈവമക്കള്‍ ഈ ലോകത്തിന്‍റെ വെളിച്ചമാണ്. അപ്പോള്‍ പൂര്‍ണ്ണമായും പാപമോചനം പ്രാപിച്ചവര്‍ തങ്ങളുടെ പ്രവൃത്തിയില്‍ ഒരു കുഴപ്പവും     ഇല്ലാത്തവരായിരിക്കും എന്ന് ഇതിനര്‍ത്ഥ മുണ്ടോ? അവരുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും അവര്‍ സമ്പൂര്‍ണ്ണരായിരിക്കും, പക്ഷെ അവരുടെ ജഡത്തില്‍ അവര്‍ വളരെയധികം കുറവുള്ളവര്‍ തന്നെ ആയിരിക്കും.
നമ്മുടെ ജഡത്തില്‍, നാമെല്ലാവരും സ്വാര്‍ത്ഥരും, ദുഷ്ടന്മാരും കുറവുകളുള്ളവരും ബലഹീനരും ആയിരിക്കും. എന്നാല്‍ ദൈവമുമ്പാകെ നാം അവന്‍റെ സമ്പൂര്‍ണ്ണ ജനമാണ്. പ്രവൃത്തികളില്‍ കുറവുള്ളവരാണെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ മക്കളാണോ അല്ലയോ? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ ആത്മീയമായി സമ്പൂര്‍ണ്ണ രക്ഷ പ്രാപിച്ച ദൈവമക്കള്‍ ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വിശ്വസിച്ചതിലൂടെ പാപമോചനം പ്രാപിച്ചവരുടെ പ്രവൃത്തികളല്ല സമ്പൂര്‍ണ്ണമായിരിക്കുന്നത്. നമ്മെ രക്ഷിച്ച വിശ്വാസം സമ്പൂര്‍ണ്ണമാകയാല്‍, ദൈവത്തിന്‍റെ കൃപയില്‍ നമുക്ക് പരസ്പരം കൂട്ടായ്മ ആചരിക്കാന്‍ കഴിയുന്നു. നീല,ധൂമ്രം,ചുവപ്പ് നൂലുകളിലുള്ള യഥാര്‍ത്ഥ സത്യത്തിലൂടെയാണ് നാം തീരുമാനത്തില്‍ എത്തുന്നത് എന്നതിനാല്‍, നമ്മുടെ വിശ്വാസവും ന്യായവിധിയും ഒരിക്കലും തെറ്റിപ്പോവുകയില്ല.
ഈ ന്യായവിധിയുടെ മാനദണ്ഡം പുരോഹിതന്മാരുടെ ഹൃദയത്തിനു മുകളില്‍ എപ്പോഴും വയ്ക്കണമെന്ന് ദൈവം നമ്മോടു പറഞ്ഞു. ഈ ലോകത്തിലെ എല്ലാ ജനങ്ങളെയും നമ്മുടെ ഹൃദയങ്ങളില്‍ നാം ആലിംഗനം ചെയ്യേണം. നാം അവരുടെ ആത്മാക്കളെ ആലിംഗനം ചെയ്യുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും യഥാര്‍ത്ഥമായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അവരോട് പ്രചരിപ്പിക്കുകയും വേണം. ഇതിനാലാണ് ന്യായവിധിയുടെ പതക്കം എപ്പോഴും നമ്മുടെ ഹൃദയങ്ങളില്‍ വേണമെന്ന് പറയുന്നത്. ഇന്നും നാളെയും പാപികളോട് വെള്ളത്തിന്‍റെയും സുവിശേഷം പ്രസംഗിക്കുവാനായി നാം അവരെ പാപികളെന്ന് ന്യായം വിധിക്കും.
ഈ വിശ്വാസ സത്യം നിങ്ങളുടെ ഹൃദയങ്ങളില്‍ കാണപ്പെടേണമെന്നതാണ് എന്‍റെ ആത്മാര്‍ത്ഥമായ ആഗ്രഹം. സകലരെയും ന്യായം വിധിക്കാനുള്ള അവകാശം നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. ഈ സത്യവചനത്തില്‍ വിശ്വസിക്കുക. നിങ്ങളുടെ ന്യായവിധി എപ്പോഴും ഈ രീതിയില്‍ ദൈവവചനാടിസ്ഥാനത്തില്‍ ആക്കുക. എല്ലായ്പ്പോഴും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഓരോ ദിവസവും ന്യായവിധിയുടെ ഈ പതക്കത്തെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ ഓര്‍ക്കുകയും സകലതും ദൈവമുമ്പാകെ ന്യായം വിധിക്കുകയും സുവിശേഷം വ്യാപിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു. വാസ്തവത്തില്‍ ആവര്‍ത്തനമെന്നത് സുവിശേഷം പ്രചരിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. എന്തുമാത്രം മറവിയുള്ളവരാണ് നമ്മള്‍! ആവര്‍ത്തനത്തിലൂടെയുള്ള വിദ്യാഭ്യാസമാണ് ഏറ്റവും പരമ്പരാഗതവും ഫലപ്രദവും ആയ വിദ്യാഭ്യാസ രീതിയെന്ന് അധ്യാപന ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു. ഒരു കുഞ്ഞ് ഒരു ശബ്ദം വ്യക്തമായി ആവര്‍ത്തിക്കേണമെങ്കില്‍, ആയിരം തവണയെങ്കിലും അത് കേട്ടിരിക്കണമെന്നാണ് ഒരു ഭാഷാശാസ്ത്രജ്ഞന്‍ ഉറപ്പിച്ചു പറയുന്നത്. അതുപോലെ നാം തുടര്‍ച്ചയായും ആവര്‍ത്തിച്ചും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യവചനത്തെ പ്രചരിപ്പിക്കുകയാണെങ്കില്‍, ഇത് നമ്മുടെ ഹൃദയങ്ങളില്‍ കൊത്തിവയ്ക്കപ്പെടും. ഈ സുവിഷേഷ സത്യത്തെ വീണ്ടും വീണ്ടും ഞാന്‍ എഴുതുന്നത് ജനങ്ങള്‍ നമ്മുടെ പുസ്തകം വായിക്കുമ്പോള്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യത്തെ കുറിച്ചുള്ള വ്യക്തമായ ബോധം അവര്‍ക്കുണ്ടാകുവാനും അവര്‍ ഇതില്‍ വിവിശ്വസിക്കാനുമാണ്. അതിനാലാണ് നമ്മള്‍ തുടര്‍ച്ചയായി ഈ സുവിശേഷ സത്യം പ്രസംഗിക്കുന്നത്. 
സഹോദര സഹോദരികളേ, വിശുദ്ധരായ നമ്മള്‍ പരസപരം നമ്മുടെ വിശ്വാസത്തെ ഏറ്റു പറയണം. നമ്മുടെ വിശ്വാസത്തെ ഏറ്റുപറയുകയും ദൈവകൃപ പരസ്പരം പങ്കുവെക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ഹ്യദയങ്ങള്‍ക്ക് യഥാര്‍ത്ഥമായും പരസ്പരം കുട്ടായ്മ ആചരിക്കുവാനും നമുക്കുണ്ടായിരുന്ന ഏതെങ്കിലും തെറ്റായ അറിവോ തെറ്റിദ്ധാരണയോ നേരെയാക്കുവാനും ശരിയാക്കുവാനും കഴിയുന്നു. ഇതിലൂടെയാണ് നമുക്ക് ആത്മീയമായി വളരുവാന്‍ കഴിയുന്നത്. നമ്മുടെ വിശ്വാസം വളരുമ്പോള്‍, നമ്മുടെ വിശ്വാസ ജീവിതവും മുന്നോട്ട് നീങ്ങുന്നു. എത്ര തവണ നമ്മുടെ ചിന്തകള്‍ തെറ്റിപോയിട്ടുണ്ട്? നമ്മുടെ മുന്‍ അറിവുകള്‍ എത്രയെണ്ണം തെറ്റായിരുന്നിട്ടുണ്ട്? യഥാര്‍ത്ഥത്തില്‍ അവയില്‍ എത്രയെണ്ണം വെറും സൈദ്ധാന്തികം മാത്രമായിരുന്നു? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാം അറിയുന്നതിനു മുമ്പുള്ള നമ്മുടെ സകല വിശ്വാസങ്ങളും വെറും സിദ്ധാന്തങ്ങള്‍ മാത്രമായിരുന്നു.
താന്‍ പ്രസംഗിച്ച സുവിശേഷത്തിനു വിരുദ്ധമായി സുവിശേഷം പ്രസംഗിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്ന് (ഗലാത്യര്‍ 1:9) അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു. ദൈവത്തിന്‍റെ സത്യത്തിന് പുറമേ താന്‍ അറിഞ്ഞതെല്ലാം ചപ്പും ചവറുമായി എണ്ണുന്നു എന്നും പൌലൊസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ക്രിസ്ത്യനിത്വത്തില്‍ തങ്ങളുടെ സ്വന്തം ചവറു പോലുള്ള മതജ്ഞാനത്തെ ക്കുറിച്ച് പ്രശംസിക്കുന്നവരാണ് ശക്തരായിത്തീരുന്നത്.
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ പിരിച്ച പഞ്ഞിനൂലിലൂടെയും രക്ഷിക്കപ്പെട്ട നമ്മള്‍ പരസ്പരം കൂട്ടായ്മ ആചരിക്കുമ്പോള്‍ നമ്മുടെ ഹ്യദയങ്ങള്‍ ഐക്യപ്പെട്ട് ഒന്നാകും. നമ്മെ നരകശിക്ഷയില്‍ നിന്നും വിടുവിച്ച സത്യമായ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ലജ്ജയില്ല. ലോകാവസാനത്തോളം ഒട്ടും മടിക്കാതെ നീല,ധൂമ്രം, ചുവപ്പ് നൂലുകളില്‍ മറഞ്ഞിരിക്കുന്ന സുവിശേഷ സത്യത്തെ പ്രസംഗിക്കാതിരിപ്പാന്‍ നമുക്ക് കഴിയില്ല. ഈ ദൗത്യമാണ് നമുക്ക് അടിയന്തിരമായി ചെയ്യാനുള്ളത്.
ഈ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണ് സത്യമെന്ന് ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ തികച്ചും സ്തബ്ധനായി പോയി. ആഹാ ഇതാണല്ലേ! ഇതുവരെയും ഞാനിത് അറിഞ്ഞില്ലല്ലോ. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഇതറിയുന്നുവോ? ദൈവ ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ടോ? ഈ സത്യത്തെ അറിഞ്ഞ് ഇതിനെക്കുറിച്ച് പറയുന്ന ദൈവ ശാസ്ത്രജ്ഞര്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ക്രിസ്ത്യാനിത്വത്തിന്‍റെ സകല ദൈവശാസ്ത്ര ശാഖകളിലും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ നേരിയ അംശമെങ്കിലും കണ്ടെത്തുവാന്‍ ഞാന്‍ സൂക്ഷ്മമായി പരിശോധിച്ചു എങ്കിലും അതെല്ലാം നിഷ്ഫലമായിരുന്നു.
ആകയാല്‍, ഈ സുവിശേഷ സത്യത്തെ തിരിച്ചറിഞ്ഞതിനു ശേഷം എന്‍റെ ആദ്യ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു: “കര്‍ത്താവേ, ഞാന്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നു. അങ്ങ് സ്നാനമേറ്റതിലൂടെ എന്‍റെ സകല പാപവും ചുമന്നുവെന്നും, ക്രൂശില്‍ മരിച്ച്, മരണത്തില്‍ നിന്നും ഉയിര്‍ത്ത് എന്നെ ഇപ്പോള്‍ രക്ഷിച്ചുവെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ കര്‍ത്താവേ, ലോകമെമ്പാടുമുള്ള സകലരും ഈ സത്യത്തെ ഇതുവരെയും അറിഞ്ഞിട്ടില്ല. ലോകമെമ്പാടും ഈ സത്യത്തെ പ്രചരിപ്പിക്കുവാന്‍ എന്നെ അനുവദിക്കേണമേ. അങ്ങയുടെ യഥാര്‍ത്ഥ സുവിശേഷം അതുപോലെ പ്രസംഗിക്കുവാന്‍ എന്നെ അനുവദിക്കേണമേ”.
എന്‍റെ സഹപ്രവര്‍ത്തകരേ, നിങ്ങളെ കണ്ടുമുട്ടിയത് എനിക്ക് അത്ഭുതകരമായ അനുഗ്രഹമാണ്. ദൈവ വചനത്തെ ശ്രദ്ധിക്കുകയോ വിശ്വസിക്കുകയോ ചെയ്യാത്ത ആയിരം പേരെ പഠിപ്പിക്കുന്നതിലും വളരെ നല്ലതാണ്, ദൈവത്തെ അന്വേഷിക്കുന്ന ഏതാനും സത്യാന്വേഷികളെ കണ്ടുമുട്ടുന്നതും അവരോട് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലുമുള്ള സത്യത്തെ പ്രസംഗിക്കുന്നതും, അവനില്‍ വിശ്വസിച്ച് ഇതുപോലെ അവരോടൊന്നിച്ച് അവന്‍റെ വേല ചെയ്യുന്നതും. നിങ്ങള്‍ എല്ലാവരും അവന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഞാന്‍ ദൈവത്തോടു വളരെ നന്ദിയുള്ളവനാണ്.
വാസ്തവത്തില്‍, നിങ്ങളെയും എന്നെയും പോലെ സന്തോഷമുള്ളവര്‍ ഈ ലോകത്തില്‍ വളരെ കുറവാണ്. നമുക്കുള്ളതുപോലെ യഥാര്‍ത്ഥ സഹോദരീ സഹോദരങ്ങള്‍ ഈ ലോകത്ത് വേറെ ആര്‍ക്കാണുള്ളത്? ഇവയെല്ലാം തന്നെ സത്യത്തിന്‍റെ ദൈവത്തില്‍ നിന്നും വന്നതാണ്. അത്തരം വിലയേറിയ അനുഗ്രഹങ്ങള്‍, വിലയേറിയ രക്ഷ ദൈവം നമുക്ക് നല്‍കിയിരിക്കെ, അത്തരം വിലയേറിയ പൗരോഹിത്വം ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കെ, നമുക്ക് അവന്‍റെ സുവിശേഷത്തിനായി വേല ചെയ്യാതെയും പാപികളെ ന്യായം വിധിക്കാതെയും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കാതെയും ഇരിക്കാന്‍ എങ്ങനെ കഴിയും? സുവിശേഷത്തെ പ്രചരിപ്പിക്കുമ്പോള്‍ പാപമോചനം പ്രാപിച്ചവരെയും പ്രാപിക്കാത്തവരെയും എങ്ങനെ വേര്‍തിരിക്കാതിരിക്കാന്‍ കഴിയും? 
ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോള്‍ ദൈവം വെളിച്ചത്തെ ഇരുട്ടില്‍ നിന്നും വേര്‍ തിരിച്ചതുപോലെ നമ്മളും പാപികളെ നീതിമാന്മാരില്‍ നിന്നും വേര്‍തിരിക്കും. സത്യത്തെ നാം വ്യാജത്തോടു കലര്‍ത്തുന്നതില്‍ ദൈവം പ്രസാദിക്കുകയില്ല. ആകയാല്‍ അവന്‍ പറയുന്നു: “നിന്‍റെ മുന്തിരിത്തോട്ടത്തില്‍ വേറൊരു വക വിത്തും ഇടരുത്. അങ്ങനെ ചെയ്താല്‍ നീ ഇട്ട വിത്തിന്‍റെ വിളയും മുന്തിരിത്തോട്ടത്തിന്‍റെ അനുഭവവും വിശുദ്ധമന്ദിരം വകയ്ക്കു ചേര്‍ന്നു പോകും. കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുത്. ആട്ടുരോമവും ചണവും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുത്” (ആവര്‍ത്തന പുസ്തകം 22:9-11). അതിനാലാണ് നാം പാപികളെ വേര്‍തിരിക്കുകയും വ്യക്തമായി അവര്‍ക്കുള്ള ന്യായവിധി ചെയ്യുകയും വേണ്ടത്.
ദൈവവചനം കേട്ടവര്‍, അതു തങ്ങളുടെ ഇഷ്ടത്തിന് യോജിച്ചത് അല്ലെങ്കിലും അതിനെ സത്യമായി വിശ്വസിക്കേണ്ടുന്ന സമയമാണിത്. വിശ്വസിക്കുന്നവര്‍ അവന്‍റെ കൃപയാല്‍ ഈ ലോകത്തിന്‍റെ വെളിച്ചമായിത്തീരും. വിശ്വസിക്കാത്തവര്‍ക്കോ ഇരുട്ടില്‍ നിന്നും രക്ഷപ്പെടാനാവില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനാലാണ് നമ്മള്‍ “ഉരീമും തുമ്മീമും”, ആയത് “വെളിച്ചവും സമ്പൂര്‍ണ്ണതയും” ആയിത്തീര്‍ന്നത്. നാം ദൈവത്തില്‍, പാപത്തില്‍ നിന്നും പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ടവരായി തീര്‍ന്നിരിക്കുന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന തിലൂടെ നിങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തിന്‍റെ മക്കളായിട്ടുണ്ടോ? നാമിപ്പോള്‍ രാജകീയപുരോഹിതന്മാരുടെ കര്‍ത്തവ്യം ചെയ്തു കൊണ്ടാണ് നമ്മുടെ ജീവിതം നയിക്കുന്നത്. ഈ ലോകത്തിലേക്ക് രാജാധി രാജാവായി വന്ന യേശുക്രിസ്തുവിന് സകല നന്ദിയും അര്‍പ്പിക്കുന്നു. ഈ രക്ഷയുടെ സുവിശേഷം നമുക്ക് നല്‍കിയതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. നാം ഈ ലോകത്തില്‍ ആയിരിക്കുന്നതു വരെയും രാജകീയ പുരോഹിതന്മാരുടെ കര്‍ത്തവ്യങ്ങള്‍ വിജയകരമായി നിറവേറ്റുവാന്‍ ദൈവം നമ്മെ കഴിവുള്ളവരാക്കേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഹല്ലേലൂയാ! ഞാന്‍ എന്‍റെ ദൈവത്തെ എന്നും സ്തുതിക്കും.