(പുറപ്പാട് 28:1-14)
“നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേല്‍ മക്കളുടെ ഇടയില്‍ നിന്നും നിന്‍റെ അടുക്കല്‍ വരുത്തുക. അഹരോനെയും അഹരോന്‍റെ പുത്രന്മാരായ നാദാബ്, അബീഹു, എലെയാസര്‍, ഈഥാമാര്‍ എന്നിവരെയും തന്നെ. സഹോദരനായ അഹരോനുവേണ്ടി മഹത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അഹരോന്‍ എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യുവാന്‍ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവന് വസ്ത്രം ഉണ്ടാക്കേണമെന്ന് ഞാന്‍ ജ്ഞാനാത്മാവ് കൊണ്ട് നിറച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം. അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവ തന്നെ. നിന്‍റെ സഹോദരനായ അഹരോന്‍ എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് അവര്‍ അവനും അവന്‍റെ പുത്രന്മാര്‍ക്കും വിശുദ്ധ വസ്ത്രം ഉണ്ടാക്കേണം. അതിന് പൊന്ന്, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവയെടുക്കണം. പൊന്ന്, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ട് നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്‍റെ രണ്ട് അറ്റത്തോട് ചേര്‍ന്നതായി രണ്ട് ചുമല്‍ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അത് തമ്മില്‍ ഇണച്ചിരിക്കേണം. അതു കെട്ടി മുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട് അതില്‍ നിന്നുതന്നെ അതിന്‍റെ പണിപോലെ പൊന്ന്, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് ആയിരിക്കേണം. അതുകൂടാതെ രണ്ട് ഗോമേദകക്കല്ല് എടുത്ത് അവയില്‍ യിസ്രായേല്‍ മക്കളുടെ പേര്‍ കൊത്തേണം. അവരുടെ പേരുകളില്‍ ആറ് ഒരു കല്ലിലും ശേഷമുള്ള ആറ് മറ്റേ കല്ലിലും അവരുടെ ജനനക്രമത്തില്‍ ആയിരിക്കേണം. രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ട് കല്ലിലും യിസ്രായേല്‍ മക്കളുടെ പേര്‍ കൊത്തേണം. അവ പൊന്‍തടങ്ങളില്‍ പതിക്കേണം. കല്ല് രണ്ടും ഏഫോദിന്‍റെ ചുമല്‍ക്കണ്ടങ്ങളിന്‍മേല്‍ യിസ്രായേല്‍ മക്കള്‍ക്കുവേണ്ടി ഓര്‍മക്കല്ലായി വയ്ക്കേണം. അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഓര്‍മ്മയ്ക്കായ് തന്‍റെ ചുമലിന്മേലും വഹിക്കേണം. പൊന്ന് കൊണ്ട് തടങ്ങള്‍ ഉണ്ടാക്കേണം. തങ്കംകൊണ്ട് ചരട്പോലെ മുറിച്ചു കുത്തുപണിയായി രണ്ട് സരപ്പളിയും ഉണ്ടാക്കേണം. മുറിച്ചുകുത്തുപണിയായ സരപ്പളി തടങ്ങളില്‍ ചേര്‍ക്കേണം”.
മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വസ്തുക്കളിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാം. ഏഫോദ് ആയിരുന്നു മഹാപുരോഹിതന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ വിശിഷ്ടമായത്. നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പ്നൂല്‍, പിരിച്ച പഞ്ഞിനൂലിനാലും നെയ്യ്തതായിരുന്നു ഈ ഏഫോദ്. ഈ അഞ്ചുനൂലുകളും കൊണ്ട് ചിത്രപ്പണിതയ്യലായി നെയ്തെടുത്തതായിരുന്നു മഹാപുരോഹിതന്‍റെ ഈ വിശുദ്ധവസ്ത്രം.
ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്വര്‍ണനൂല്‍ സത്യവിശ്വാസത്തെ കുറിക്കുന്നു. മഹാപുരോഹിതന്‍റെ വസ്ത്രങ്ങളിലെ നീലനൂല്‍, മാനവജാതിയുടെ പാപങ്ങളെ തന്‍റെ മേല്‍ ചുമക്കുവനായി സ്നാപകയോഹന്നാനില്‍ നിന്നും യേശുക്രിസ്തു സ്വീകരിക്കേണ്ടിയിരുന്ന സ്നാനത്തെ കുറിക്കുന്നു (മത്തായി 3:15). ധൂമ്രനൂല്‍ രാജാധിരാജാവിനെ കുറിക്കുമ്പോള്‍, ചുവപ്പ് നൂല്‍ മാനവജാതിയുടെ പാപങ്ങളെ ചുമക്കുവാനായി യേശുക്രിസ്തു നടത്തിയ യാഗത്തെക്കുറിക്കുന്നു. മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ക്കായി ഉപയോഗിച്ച പിരിച്ച പഞ്ഞിനൂല്‍ സകലരുടെയും പാപങ്ങളെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ കഴുകിക്കളഞ്ഞ ദൈവത്തിന്‍റെ നീതിയെ വെളിപ്പെടുത്തുന്നു.
മഹാപുരോഹിതന്മാരുടെ കര്‍ത്തവ്യങ്ങളില്‍ അതിപ്രധാനമായതായിരുന്നു ദൈവത്തിന് നല്‍കുന്ന യാഗാര്‍പ്പണം. യാഗവ്യവസ്ഥയനുസരിച്ച് ദൈവത്തിനായി യാഗം അര്‍പ്പിക്കുന്ന ഈ കര്‍ത്തവ്യം നിറവേറ്റുന്നതിലൂടെ മഹാപുരോഹിതന്‍ ദൈവത്തെ സേവിക്കുക മാത്രമല്ല യിസ്രായേല്‍ ജനങ്ങളെ തങ്ങളുടെ പാപത്തില്‍ നിന്ന് മോചനം നേടുവാന്‍ സഹായിക്കുകയും ചെയ്തിരുന്നു. മഹാപുരോഹിതന്‍റെ കര്‍ത്തവ്യങ്ങളില്‍ പ്രഥമവും പ്രധാനവും ആയത് യാഗം അര്‍പ്പിക്കുകയും ദൈവത്തെ ആരാധിക്കുകയും ആയിരുന്നു എന്ന് നാം ഓര്‍ക്കേണം.
ഇക്കാര്യം തെളിയ്ക്കുവാനായി പുറപ്പാട് 32-മത്തെ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് ഞാന്‍ പറയാം. പത്തു കല്പനകള്‍ സ്വീകരിക്കുവാനായി മോശെ സീനായ് മലയിലേക്ക് പോയപ്പോള്‍, അവന്‍ പര്‍വ്വതത്തില്‍ നിന്ന് ഇറങ്ങി വരുവാന്‍ താമസിക്കുന്നത് കണ്ട് യിസ്രായേല്‍ ജനം അഹരോനോട് “നീ എഴുന്നേറ്റ് ഞങ്ങളുടെ മുമ്പില്‍ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരിക. ഞങ്ങളെ മിസ്രയീം ദേശത്തുനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തുഭവിച്ചു എന്ന് ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നുപറഞ്ഞു” (പുറപ്പാട് 32:1). തുടര്‍ന്ന് അഹരോന്‍ യിസ്രായേല്‍ ജനങ്ങളുടെ പൊന്‍ കുണുക്കുകളും മോതിരങ്ങളും കൈത്തളകളും എടുത്ത് അതിനെക്കൊണ്ട് ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. അതു കണ്ടപ്പോള്‍ യിസ്രായേല്‍ ജനം “യിസ്രായേലേ, ഇതുനിന്നെ മിസ്രയീം ദേശത്തുനിന്ന് കൊണ്ടുവന്ന നിന്‍റെ ദൈവമാകുന്നു” (പുറപ്പാട് 32:4) എന്ന് പറഞ്ഞു. ഇതുകണ്ട് കാളക്കുട്ടിക്ക് മുമ്പിലായി അഹരോന്‍ ഒരു യാഗപീഠം പണിയുകയും അടുത്തദിവസം യഹോവെക്ക് ഉത്സവമായി പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്തദിവസം ആയപ്പോള്‍ യിസ്രായേല്‍ ജനം ഹോമയാഗങ്ങളും, സമാധാനയാഗങ്ങളും അര്‍പ്പിച്ചു. തുടര്‍ന്ന് അവര്‍ ഇരുന്ന് തിന്നുവാനും കുടിക്കുവാനും തുടങ്ങി. കളിക്കുവാനായി എഴുന്നേറ്റു. ഇത് ദൈവമുമ്പാകെ ഒരു വലിയ പാപമായിത്തീരുകയും യിസ്രായേല്‍ ജനം ദൈവത്തിന്‍റെ ഭയാനകമായ ശിക്ഷാവിധിക്ക് പാത്രമാകുകയും ചെയ്തു. ഈ സംഭവത്തെ നാം എപ്പോഴും മനസ്സില്‍ വച്ചിരിക്കണം. മഹാപുരോഹിതനായ അഹരോന് ഒരു ദൗര്‍ബല്യം തന്‍റെ ഭാഗത്ത് ഉണ്ടായിരുന്നുവെങ്കിലും ദൈവത്തിന്‍റെ ഹിതം അവന്‍ അനുസരിക്കേണ്ടതായിരുന്നു. ഒരു മഹാപുരോഹിതന്‍റെ പ്രധാന ദൗത്യം ദൈവത്തെ ആരാധിക്കുകയാണ് എന്നത് അവന്‍ മറക്കരുതായിരുന്നു. പക്ഷെ മഹാപുരോഹിതന്‍ എന്നനിലയില്‍ തന്‍റെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ വിശ്വസ്തനായിരിക്കുവാന്‍ അവന്‍ പരാജയപ്പെട്ടു. ജനങ്ങള്‍ തന്നെ അനുസരിച്ചാലും ഇല്ലെങ്കിലും ദൈവം സ്ഥാപിച്ച യാഗവ്യവസ്ഥ അനുസരിച്ചു മാത്രം ഹോമയാഗവും സമധാനയാഗവും താന്‍ അര്‍പ്പിക്കേണ്ടതായിരുന്നു.
ചുരുക്കത്തില്‍ മഹാപുരോഹിതനായ അഹരോന്‍ ദൈവത്തെ മാത്രം സേവിക്കേണ്ടതായിരുന്നു. ഇതുപോലെ ദൈവത്തിനായല്ല, മനുഷ്യര്‍ക്കുവേണ്ടി മാത്രം വേലചെയ്യുന്ന പാസ്റ്റര്‍മാര്‍ ഇപ്പോഴുമുണ്ട്. ഇത്തരത്തില്‍ വഴിതെറ്റിയ ചിന്തകളെ ആധാരമായി പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ആധുനിക പ്രസംഗങ്ങള്‍ എന്നെ വളരെയധികം ദുഃഖിപ്പിക്കുന്നു. എന്നാല്‍ നല്ല പ്രസംഗകരും അവരുടെ ഇടയില്‍ ഉണ്ട് എന്നതിനാല്‍ ഞാന്‍ വളരെയധികം ഇതില്‍ വേവലാതിപ്പെടുന്നില്ല. ജനത്തിന്‍റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുവാന്‍ പുരോഹിതന്മാര്‍ യാഗവ്യവസ്ഥയനുസരിച്ച് ദൈവത്തിന് യാഗമര്‍പ്പിച്ച് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണം.
മോശെയോട് ദൈവം സംസാരിക്കുന്ന ഈ വേദഭാഗത്തിന് നാം പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. “നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേല്‍ മക്കളുടെ ഇടയില്‍ നിന്ന് നിന്‍റെ അടുക്കല്‍ വരുത്തുക” (പുറപ്പാട് 28:1). പ്രഥമവും പ്രധാനവുമായി ദൈവത്തെ സേവിക്കുക എന്ന ഉദ്ദേശ്യത്തോടുകുടി ദൈവം സവിശേഷമായി നിര്‍മ്മിച്ച വസ്ത്രങ്ങള്‍ കൊണ്ട് മഹാപുരോഹിതനായ അഹരോനെ ധരിപ്പിച്ചിരുന്നു. ഇന്ന് ശുശ്രൂഷിക്കുന്ന സകല പുരോഹിതന്മാരും ഇത് മറക്കരുത്. സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലും കൊണ്ടായിരുന്നു മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.
മഹാ പുരോഹിതന്‍റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍
പ്രായശ്ചിത്ത ദിനത്തില്‍ യിസ്രായേല്യരുടെ ഒരു വര്‍ഷത്തെ പാപങ്ങള്‍ മോചിക്കുവാനായി മഹാപുരോഹിതന്‍ യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ ഈ പാപങ്ങള്‍ കടത്തിവിടുകയും അതിന്‍റെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്മേല്‍ ഒഴിക്കുകയും കൃപാസനത്തിന് മുമ്പിലായി തളിക്കുകയും ചെയ്തിരുന്നു. ഇതുപോലെ സ്വര്‍ഗ്ഗത്തിലെ നമ്മുടെ യഥാര്‍ത്ഥ മഹാപുരോഹിതനായ യേശു, ഈ ഭൂമിയിലേക്ക് വന്ന്, മാനവജാതിയുടെ പാപം തന്‍റെ മേല്‍ ചുമക്കുവാനായി സ്നാനപ്പെട്ട്, തന്‍റെ രക്തം ചിന്തി ക്രൂശില്‍ മരിച്ച് മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്ത് അതുവഴി വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷയുടെ വിജയം കൊണ്ടുവരികയും ചെയ്തു.
മഹാപുരോഹിതന്‍ എന്ന നിലയില്‍ ദൈവത്തെ സേവിക്കുമ്പോള്‍, അഹരോന്‍ “ഏഫോദ്” എന്നുവിളിച്ചിരുന്ന ഒരു പ്രത്യേക വസ്ത്രം ധരിക്കേണ്ടതായിരുന്നു. സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂല്‍ കൊണ്ടുമാണ് ഇത് നിര്‍മ്മിച്ചിരുന്നത്. മഹാപുരോഹിതന്‍റെ ഈ വസ്ത്രത്തിലൂടെ പാപമോചനം നേടുവാന്‍ നാം എങ്ങനെ യാഗം അര്‍പ്പിക്കേണം എന്ന് ദൈവം നമ്മെ പഠിപ്പിക്കുന്നു. മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഗാഢമായ അര്‍ത്ഥം അറിയേണമെങ്കില്‍ ദൈവത്തിന്‍റെ നീതിയാലും അവന്‍റെ സ്നേഹത്താലും പൂര്‍ത്തീകരിക്കപ്പെട്ട പാപത്തിന്‍റെ മോചനത്തെക്കുറിച്ച് നാം അറിയേണം.
മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്ന 5 നൂലുകളിലൂടെ ലോകാരംഭത്തിന് മുമ്പുതന്നെ യേശുക്രിസ്തുവില്‍ കൂടിയുള്ള നിത്യമായ പാപമോചനം ദൈവം സ്ഥാപിച്ചു എന്നതാണ് വെളിപ്പെടുന്നത് (എഫെസ്യര്‍ 1:4). ആകയാല്‍ പുരോഹിതന്മാരുടേതായ കര്‍ത്തവ്യങ്ങള്‍ നമുക്ക് നിറവേറ്റണമെങ്കില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ അടങ്ങിയിക്കുന്ന പാപം കഴുകി മാറ്റുന്ന രഹസ്യത്തെ ആദ്യം തന്നെ മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും വേണം. നമുക്കുവേണ്ടി യേശുക്രിസ്തുവില്‍ പിതാവാം ദൈവം സ്ഥാപിച്ചിരിക്കുന്ന മുന്‍ നിശ്ചയിക്കപ്പെട്ട രക്ഷയുടെ ദൈവീകദാനമാണ് ഇത്.
മഹാപുരോഹിതന് തന്‍റെ പൗരോഹിത്യ ശുശ്രൂഷകള്‍ നിറവേറ്റണമെങ്കില്‍ ശരിയായ രീതിയില്‍ ദൈവമുമ്പാകെ താന്‍ യാഗം അര്‍പ്പിക്കേണ്ടതായിട്ടുണ്ട്- അതായത്, ജനങ്ങളുടെ പാപമോചനത്തിനായി യാഗവ്യവസ്ഥ അനുസരിച്ച് തന്‍റെ കൈകള്‍ യാഗമൃഗത്തിന്‍റെ തലയില്‍ വച്ച് കൃത്യമായും അവരുടെ പാപങ്ങള്‍ കടത്തിവിടേണ്ടതായിട്ടുണ്ട്. പ്രായശ്ചിത്ത ദിനത്തില്‍ മഹാപുരോഹിതന്‍ യാഗവസ്തുവിന്മേല്‍ തന്‍റെ കൈകള്‍ വയ്ക്കുകയും അതിന്‍റെ കഴുത്തറുത്ത് രക്തം എടുക്കുകയും വേണം. കൈവെപ്പിലൂടെ യിസ്രായേല്യരുടെ വാര്‍ഷിക പാപങ്ങള്‍ മുഴുവനും യാഗമൃഗത്തിലേക്ക് കടത്തിവിടുന്നു. അതിന്‍റെ രക്തം ചിന്തുന്നതിലൂടെ പാപങ്ങളുടെ പ്രായശ്ചിത്തവും ആകുന്നു. തുടര്‍ന്ന് അവനതിന്‍റെ രക്തം തളിക്കുകയും യാഗംപൂര്‍ത്തിയാക്കുവാനായി അതിന്‍റെ മാംസം ദഹിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ തന്‍റെ ജനത്തിന്‍റെ പാപമോചനത്തിനായുള്ള യാഗം അവന്‍ അര്‍പ്പിക്കുന്നു.
ഇക്കാര്യത്തില്‍ ഇവിടെ നാം വലിയ ശ്രദ്ധ നല്‍കേണ്ടതായിട്ടുണ്ട്. യാഗമൃഗത്തെ ദഹിപ്പിക്കുന്നതിന് മുമ്പുതന്നെ തങ്ങളുടെ പാപങ്ങള്‍ അതിലേക്ക് കടത്തിവിട്ടുവെന്ന് മഹാപുരോഹിതന്‍ തന്‍റെ ജനത്തെ പഠിപ്പിക്കണം. യാഗമൃഗത്തിന്മേല്‍ കൈവെച്ചതിലൂടെയും അതിന്‍റെ രക്തം ചിന്തിയതിലൂടെയും പാപമോചനം പൂര്‍ത്തിയായി എന്നതും അവന്‍ ജനത്തെ അറിയിക്കണം. മഹാപുരോഹിതന്‍റെ ഏറ്റവും വലിയ കര്‍ത്തവ്യമായിരുന്നു ഇത്. ഈ സത്യത്തെ സംരക്ഷിക്കേണ്ട ഒരു വ്യക്തിയായിരുന്നു മഹാപുരോഹിതന്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ വിശ്വസ്തനായ രക്ഷകര്‍ത്താവായിരിക്കേണ്ട വ്യക്തിയാണ് അദ്ദേഹം. യിസ്രായേല്‍ ജനത്തിലെ സാധാരണക്കാരപ്പോലെ തന്നെ ദൗര്‍ബല്യങ്ങളുള്ള മനുഷ്യനാണ് മഹാപുരോഹിതനെങ്കിലും യാഗവ്യവസ്ഥയില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തില്‍ വിശ്വസിക്കുകയും യിസ്രായേല്‍ ജനത്തിനായി ദൈവത്തിന് യാഗം അര്‍പ്പിക്കുകയും ചെയ്തതിലൂടെ തന്‍റെ ജനത്തിന് അവരുടെ പാപമോചനം നേടുവാന്‍ താന്‍ സഹായിച്ചു. ഇതേ രീതിയില്‍ തന്നെ നാമെല്ലാം കുറവുകള്‍ ഉള്ളവരാണെങ്കിലും സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതനായ യേശുക്രിസ്തു നമുക്കുവേണ്ടി ചെയ്തതില്‍ വിശ്വസിക്കുകയും നമ്മുടെ പാപങ്ങളുടെ മോചനം പ്രാപിക്കുകയും ചെയ്യുന്നതിലൂടെ നമുക്കും ദൈവത്തിനോടൊപ്പം നടക്കുവാന്‍ കഴിയുന്നു.
സമാഗമനകൂടാര വ്യവസ്ഥയില്‍ വെളിപ്പെടുത്തിയിരിക്കുന്ന യാഗവ്യവസ്ഥ ദൈവത്തില്‍ നിന്നും വന്ന രക്ഷയുടെ ജ്ഞാനമാണ്. പാപത്തില്‍ നിന്നും നമ്മെ രക്ഷിച്ച ദൈവീകജ്ഞാനം മഹാപുരോഹിതന്‍റെ വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും അടങ്ങിയിരിക്കുന്നു. മഹാപുരോഹിതന് തന്‍റെ കര്‍ത്തവ്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കേണമെങ്കില്‍ ദൈവത്താല്‍ ക്രമീകരിക്കപ്പെട്ട യാഗവ്യവസ്ഥയിലൂടെ മാനവജാതിയെ പാപരഹിതരാക്കി മാറ്റുന്ന മാര്‍ഗ്ഗത്തിലെത്തി ചേരാമെന്ന് അവന്‍ ജനത്തെ പഠിപ്പിക്കണം. ഇന്നത്തെ രാജകീയ പുരോഹിതരായ നമ്മളും (1 പത്രോസ് 2:9) യേശു ഈ ഭൂമിയിലേക്ക് വന്ന് സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ഒരിക്കലായി ചുമന്ന് രക്തം ചിന്തി നമുക്കുവേണ്ടി മരിച്ചടക്കപ്പെട്ട്, മരണത്തില്‍ നിന്നും നമുക്കായ് ഉയര്‍ത്തെഴുന്നേറ്റു എന്ന വസ്തുതയ്ക്ക് നാം എപ്പോഴും സാക്ഷ്യം വഹിക്കേണം.
മനുഷ്യര്‍ക്ക് തങ്ങളുടെ പാപത്തെ കഴുകി കളയുവാന്‍ പറ്റുമോ? ഈ ലോകത്തിലെ മതങ്ങള്‍ക്ക് മാനവജാതിയുടെ പാപത്തെ അപ്രത്യക്ഷമാക്കുവാന്‍ കഴിയുമോ? മഹാപുരോഹിതന്‍ നമ്മെ പഠിപ്പിക്കുന്ന യേശുക്രിസ്തുവിന്‍റെ സ്നാനത്താലും അവന്‍റെ രക്തത്താലും സ്ഥാപിക്കപ്പെട്ട രക്ഷയുടെ സത്യത്തിനു മാത്രമേ നമ്മുടെ പാപങ്ങളെ അപ്രത്യക്ഷമാക്കുവാന്‍ കഴിയുകയുള്ളു. ദൈവത്താല്‍ സ്ഥാപിക്കപ്പെട്ട രക്ഷയുടെ സുവിശേഷത്തിലൂടെ മാത്രമേ നമ്മുടെ പാപങ്ങളില്‍ നിന്നുള്ള മോചനം പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. സ്വര്‍ഗ്ഗത്തിലെ നിത്യമഹാപുരോഹിതനായ യേശുക്രിസ്തുവിന് മാത്രം ചെയ്യുവാന്‍ കഴിയുന്ന ഒന്നാണ് മാനവജാതിയുടെ പാപമോചനം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവം തന്നെയായ യേശുക്രിസ്തു മനുഷ്യജഡത്തില്‍ ഭൂമിയിലേക്ക് വന്ന് സ്നാപകയോഹന്നാനിലൂടെ സ്നാനപ്പെട്ടതിനാലാണ് അവന് ക്രൂശില്‍ രക്തം ചിന്തുവാനും പാപികളുടെ സകല അകൃത്യങ്ങളും കഴുകി കളയുവാനും കഴിഞ്ഞത്. തന്‍റെ സ്നാനത്തിലൂടെ സകല പാപങ്ങളും കര്‍ത്താവ് തോളില്‍ ചുമന്നതിനാലാണ് ക്രൂശിക്കപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ക്രൂശില്‍ മരിക്കുകയും ചെയ്തതിലൂടെ നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷാവിധി അവന്‍ ചുമന്നത്. ഈ നീതിയുള്ള പ്രവൃത്തിയിലൂടെ മാനവജാതിയുടെ പാപത്തില്‍ നിന്നുള്ള രക്ഷ അവന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു (റോമര്‍ 5:18). യേശു നമുക്കായി പൂര്‍ത്തീകരിച്ച കാര്യം ചെയ്തില്ലായിരുന്നുവെങ്കില്‍ നമുക്കൊരിക്കലും രക്ഷ പ്രാപിക്കാന്‍ കഴിയില്ലായിരുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും പൂര്‍ണമായി തുടച്ചു നീക്കി നമ്മെ വിശുദ്ധ ദൈവത്തിന്‍റെ മക്കളാക്കി മാറ്റിയ സ്വര്‍ഗ്ഗത്തിലെ ഈ മഹാപുരോഹിതന്‍ യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല.
സ്വര്‍ഗ്ഗത്തിലെ ആത്മീയ മഹാപുരോഹിതന്‍ നമ്മുടെ പാപമോചന ത്തിനായി മുന്‍നിയമിച്ചിരുന്ന പിതാവിന്‍റെ രക്ഷാപദ്ധതിയെ കുറിച്ച് എല്ലാം അറിഞ്ഞിരുന്നു. അതിനാലാണ് കര്‍ത്താവ് “ഞാന്‍ അല്ഫയും ഒമേഗയും, ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവുമാകുന്നു” (വെളിപ്പാട് 22:13) എന്നുപറഞ്ഞത്. ആരംഭത്തിന്‍റെയും അവസാനത്തിന്‍റെയും പൂര്‍ണമായുള്ള തന്‍റെ ജ്ഞാനത്തിലൂടെ യാഗവ്യവസ്ഥകളില്‍ കാണിച്ചിരുന്ന തന്‍റെ വാഗ്ദാനങ്ങള്‍ക്കനുസരിച്ച് നമ്മുടെ രക്ഷയെ കര്‍ത്താവ് പൂര്‍ത്തീകരിച്ചു. നമ്മുടെ പാപങ്ങളും ബലഹീനതകളും നിമിത്തം നാമൊരിക്കലും ശിക്ഷിക്കപ്പെടുകയോ നശിക്കുകയോ ചെയ്യാത്ത വണ്ണമാണ് അവന്‍ ഇത് സാധ്യമാക്കി തീര്‍ത്തത്. സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതന്‍ നമുക്കുവേണ്ടി ചെയ്തത് വഴി - അതായത്, സ്നാനപ്പെട്ടതിലൂടെ മാനവജാതിയുടെ പാപങ്ങള്‍ ചുമക്കുകയും തന്‍റെ രക്തം ചിന്തിയതിലൂടെ അവയെ തുടച്ച് നീക്കുകയും വഴി നമുക്കായുള്ള സമ്പൂര്‍ണ രക്ഷ അവന്‍ പൂര്‍ത്തീകരിച്ചു. ദൈവത്തിന്‍റെ ജ്ഞാനം സകല മനുഷ്യര്‍ക്കും തങ്ങളുടെ പാപത്തില്‍ നിന്നുള്ള രക്ഷ പ്രദാനം ചെയ്യുന്നുണ്ട്. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും ആണ് ഇത് പൂര്‍ത്തീകരിക്കപ്പെട്ടത്. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ മറഞ്ഞിരിക്കുന്ന സത്യത്തിലൂടെ, ഈ സത്യത്തില്‍ വിശ്വസിക്കുന്ന സകലര്‍ക്കും ആയി പാപങ്ങളുടെ നിത്യമായ മോചനം യേശുക്രിസ്തുവില്‍ പിതാവാം ദൈവം പദ്ധതിയിട്ടു. ഈ സമ്പൂര്‍ണ രക്ഷ അവന്‍ അനുവദിച്ചു.
മഹാപുരോഹിതന്‍റെ ഏഫോദിലുള്ള നടുക്കെട്ട്
മഹാപുരോഹിതന്‍റെ വസ്ത്രങ്ങളില്‍ ഏഫോദിന്‍റെ നടുക്കെട്ടും ഉള്‍പ്പെടും. ഈ നടുക്കെട്ട് മഹാപുരോഹിതന്‍ തന്‍റെ ഏഫോദിന്‍റെ അരക്കെട്ടായി ധരിച്ചിരുന്നതാണ്. ഇത് നിര്‍മ്മിച്ചിരുന്നത് സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും ആണ്. നടുക്കെട്ട് എന്നത് “ശക്തി” യെ കുറിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും വരുന്ന രക്ഷയില്‍ വിശ്വസിക്കുന്ന വിശ്വാസത്തിന് നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനുള്ള ശക്തി ഉണ്ടെന്നാണ് ഇത് നമ്മോട് പറയുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ യഥാര്‍ത്ഥ സുവിശേഷത്തിന് മാത്രമേ വിശ്വസിക്കുന്ന സകലരെയും രക്ഷിക്കുവാന്‍ ഉള്ള ദൈവശക്തിയുള്ളൂ (റോമർ 1:16). ആകയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന ഈ സുവിശേഷത്തില്‍ നിന്നും വിഭിന്നമായി മറ്റേതെങ്കിലും വ്യാജ സുവിശേഷങ്ങളില്‍ വിശ്വസിക്കുന്നത് വ്യര്‍ത്ഥമായ അഭ്യാസം മാത്രമാണ്.
കര്‍ത്താവ് നല്‍കിയ ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന അനേകം ലംഘനങ്ങള്‍ ഉള്ളവര്‍ക്കും തങ്ങളുടെ സകല പാപങ്ങളും കഴുകികളയുവാന്‍ കഴിയും. കാരണം ദൈവത്താല്‍ പൂര്‍ത്തീകരിക്കപ്പെട്ട പാപമോചനത്തിന്‍റെ ഈ സത്യത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെല്ലാം തന്നെ യേശുക്രിസ്തുവിലേക്ക് കടത്തിവിടപ്പെട്ടിരിക്കുന്നു (മത്തായി 3:15-17; ലേവ്യാ പുസ്തകം 16:1-22). ആകയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട യേശുവിന്‍റെ ഈ നീതി പ്രവൃത്തികളില്‍ വിശ്വസിക്കുന്നവര്‍ക്ക് തങ്ങളുടെ ജഡത്തിന്‍റെ ധൈര്യം വളരെ ദുര്‍ബലമാണെങ്കിലും തങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിനെ ഉറപ്പിക്കാന്‍ കഴിയും. സ്വര്‍ഗത്തിലെ മഹാപുരോഹിതനായ യേശുക്രിസ്തു നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വസിക്കുമ്പോള്‍ ദൈവസ്നേഹത്തില്‍ നിന്നും നമ്മെ അറുത്തുമാറ്റുവാന്‍ എന്തിന് കഴിയും? നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ട സത്യത്തില്‍ വിശ്വസിക്കുന്ന നമ്മുടെ വിശ്വാസത്താല്‍ ദൈവത്തിന്‍റെ രക്ഷയിലുള്ള നമ്മുടെ വിശ്വാസം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു.
പുരോഹിതന്മാര്‍ക്ക് പൗരോഹിത്യ കടമകള്‍ നിര്‍വഹിക്കേണ്ടതുള്ളതിനാല്‍ സമാഗമനകൂടാരത്തില്‍ വ്യക്തമായി കാണിച്ചിരിക്കുന്ന യാഗവ്യവസ്ഥയെ അനുസരിക്കാത്ത വ്യാജ സുവിശേഷങ്ങളെ അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അത്തരം വ്യാജ സുവിശേഷങ്ങള്‍ പ്രസംഗിക്കുന്നവര്‍ അവര്‍ എത്ര ചാതുര്യത്തോടെ തങ്ങളുടെ പ്രസംഗം നടത്തിയാലും ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം നല്‍കാന്‍ കഴിയുകയില്ല. കാരണം സമാഗമന കൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യസുവിശേഷത്തെക്കുറിച്ച് ദൈവത്തോടുള്ള സാക്ഷ്യം അവര്‍ വഹിക്കുന്നില്ല. ആകയാല്‍ അവര്‍ വെറും വഞ്ചകന്മാരും ശമ്പളം പറ്റുന്നവരും മാത്രമാണ്. സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതനായ യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി വിശ്വസിക്കുന്ന കാര്യം വരുമ്പോള്‍ സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന കൈവെപ്പിന്‍റെയും രക്തം ചിന്തലിന്‍റെയും യാഗവ്യവസ്ഥയെ അംഗീകരിക്കാതിരിപ്പാന്‍ നമുക്കു കഴിയില്ല. ഈ ലോകത്തില്‍ അനേകം വ്യജ സുവിശേഷങ്ങള്‍ ഉണ്ട് എന്ന് നാം തിരിച്ചറിയേണം. പ്രസംഗിക്കുന്ന വ്യക്തി ആരായിരുന്നാലും പ്രസംഗകന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് പ്രസംഗിക്കുന്നതെങ്കില്‍ നാമത് കേള്‍ക്കുകയും അവന്‍റെ അഥവാ അവളുടെ ഉപദേശങ്ങളെ സ്വീകരിക്കുകയും വേണം.
ഏഫോദിനും അതിന്‍റെ നടുക്കെട്ടിനും ഉപയോഗിച്ചിരിക്കുന്ന അഞ്ച് വസ്തുക്കള്‍ നമ്മുടെ യഥാര്‍ത്ഥ രക്ഷയെ കുറിക്കുന്നു. പഴയനിയമത്തിലെ ദൈവത്താല്‍ നല്‍കപ്പെട്ട യാഗവ്യവസ്ഥയനുസരിച്ച് കൃത്യമായും അര്‍പ്പിക്കപ്പെടുന്ന യാഗവസ്തുവില്‍ വെളിപ്പെടുന്ന വസ്തുക്കളായിരുന്നു അവ. പാപികള്‍ക്ക് പാപമോചനം കൊണ്ടുവന്ന ഇതില്‍ പ്രധാനമായും കൈവെപ്പും രക്തം ചിന്തലും ആണ് അടങ്ങിയിരിക്കുന്നത്. ഈ വസ്തുക്കള്‍ ആത്യന്തികമായി പുതിയനിയമത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തം ചിന്തലും ആണിത്. അപ്രകാരം വിശ്വസിക്കുന്നവരുടെ പാപമോചനത്തിന്‍റെ രക്ഷ യേശു കൊണ്ടുവന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ പൂര്‍ണഹൃദയത്തോടെ ആരൊക്കെ വിശ്വസിക്കുന്നുവോ അവരെല്ലാവരും പാപങ്ങളുടെ മോചനവും നിത്യജീവനും പ്രാപിക്കുന്നു. യഥാര്‍ത്ഥമായും വീണ്ടുംജനനം പ്രാപിച്ച ഇന്നത്തെ മഹാപുരോഹിതന്‍റെ ദൗത്യങ്ങള്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാവരോടും ഈ സത്യം പറയപ്പെട്ടിരിക്കുന്നു.
യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ ഭൂമിയിലെ മഹാപുരോഹിതന്‍ തന്‍റെ ജനങ്ങളുടെ പാപങ്ങളെ കടത്തിവിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം അതിന്‍റെ കഴുത്തറുത്ത് രക്തം എടുത്ത് കൃപാസനത്തില്‍ തളിക്കുകയും ദൈവമുമ്പാകെ യഥാര്‍ത്ഥ സുവിശേഷത്തെ സംരക്ഷിക്കുന്ന തന്‍റെ പൗരോഹിത്യ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വര്‍ഗത്തിലെ മഹാപുരോഹിതനോ ലോകത്തിന്‍റെ പാപങ്ങളെ തന്‍റെ സ്വന്തം ശരീരത്തില്‍ ചുമക്കുവാനായി സ്നാനപ്പെട്ടവനാണ്. തന്‍റെ ശരീരം ഉപേക്ഷിച്ചതിലൂടെ, തന്‍റെ രക്തം ക്രൂശില്‍ ചൊരിഞ്ഞതിലൂടെ, മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതിലൂടെ തന്‍റെ ജനത്തിന്‍റെ മുഴുവന്‍ പാപങ്ങളും പൂര്‍ണമായും അവന്‍ തുടച്ചു നീക്കി. അങ്ങനെ ചെയ്തതിലൂടെ തന്‍റെ ജനത്തിനെ തങ്ങളുടെ പാപങ്ങള്‍ മോചിക്കുവാന്‍ അവന്‍ യോഗ്യരാക്കുകയും ദൈവത്തിന്‍റെ കരുതല്‍ അതിന്‍റെ പൂര്‍ണരൂപത്തില്‍ കൊണ്ടുവരികയും ചെയ്തു. ഇന്ന് യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുക്രിസ്തു മാനവജാതിയുടെ സകല പാപങ്ങളെയും ഉന്മൂലനം ചെയ്തു എന്ന ഈ സുവിശേഷത്തെ പ്രചരിപ്പിക്കുമ്പോള്‍ തങ്ങളുടെ പൗരോഹിത്യ കടമകളെ വിജയകരമായി നിവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
ഇന്നത്തെ ക്രിസ്ത്യാനിത്വത്തിനുള്ള അനേകം പ്രശ്നങ്ങളുടെ ഒരു കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അറിഞ്ഞിട്ടു പോലും ഇല്ലാത്ത അനേകം ആത്മീക ചതിയന്മാര്‍ ഇതിന്‍റെ സമുദായങ്ങളില്‍ തങ്ങളും പൗരോഹിത്യ കടമകള്‍ നിര്‍വഹിക്കുന്നു എന്ന് അവകാശപ്പെടുന്നതാണ്. ദൈവമുമ്പാകെ യഥാര്‍ത്ഥ പുരോഹിതരായി മാറുവാനുള്ള മാര്‍ഗം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണ്. ഈ വിശ്വാസം ഉള്ളവര്‍ക്കുമാത്രമേ കൃത്യമായ പാപയാഗങ്ങള്‍ ദൈവത്തിനായി അര്‍പ്പിക്കുവാനും മറ്റുള്ള ജനത്തെ യഥാര്‍ത്ഥമായി സ്നേഹിക്കുവാനും കഴിയുകയുള്ളൂ. ദൈവത്തിന്‍റെ സഭ നിലനില്‍ക്കുന്നത് എന്തിനാണെന്നാണ് നിങ്ങള്‍ കരുതുന്നത്? പാപികളോട് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുവാനായിട്ടാണ് ദൈവത്തിന്‍റെ സഭ നിലകൊള്ളുന്നതെന്ന് ഞാന്‍ നിങ്ങളോട് പറയും. ഇതുവഴിയാണ് ദൈവത്തെ സേവിക്കുവാനും അവന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട എല്ലാ ആത്മാക്കളെയും സ്നേഹിക്കുവാനും കഴിയുന്നത്.
ലോകത്തിലെ ഓരോരുത്തരും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തീര്‍ച്ചയായും അറിയണം
ലോകം മുഴുവനും ഉള്ള ഇന്നത്തെ ക്രിസ്ത്യനിത്വം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ തീര്‍ച്ചയായും അറിയണം. “നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു, നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു” (മത്തായി 5:13-14) എന്ന് നമ്മുടെ കര്‍ത്താവ് പറഞ്ഞിട്ടുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നമ്മളാണ് ഈ ലോകത്തിന്‍റെ സത്യവെളിച്ചവും ആത്മീക ഉപ്പും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് ജനത്തിന് നേട്ടം കൊണ്ടുവരുന്നവരും തങ്ങളുടെ പാപമോചനം പ്രാപിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ആത്മീയ പുരോഹിന്മാര്‍. എന്നാല്‍ നേരെമറിച്ച്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ കുറിച്ച് അറിയാതിരിക്കെ തങ്ങളും പൗരോഹിത്യ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നവരാണെന്ന് അവകാശപ്പെടുന്ന പാസ്റ്റര്‍മാര്‍ വെറും ശമ്പളം പറ്റുന്നവര്‍ മാത്രമാണ്. തങ്ങളുടെ പൗരോഹിത്യ ശുശ്രൂഷകള്‍ ശമ്പളം പറ്റുന്നവര്‍ എന്നനിലയില്‍ മാത്രം നിര്‍വഹിക്കുന്നവര്‍ക്ക് ജനത്തെ നാമധേയ ക്രിസ്ത്യനികളാക്കി മാറ്റുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ തങ്ങളുടെ അനുയായികളില്‍ എല്ലാവരിലും കാണുന്ന പാപത്തെ കഴുകിക്കളയുവാന്‍ അവര്‍ക്ക് കഴിവില്ല.
തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവരും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ദൈവമുമ്പാകെ പാപമില്ലാത്തവരായി നില്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ പുരോഹിതന്മാര്‍. അവര്‍ക്ക് പൗരോഹിത്യ ശുശ്രൂഷ നല്‍കുകയും തന്‍റെ ജനത്തിന്‍റെ സകല പാപങ്ങളും കഴുകിക്കളയുന്ന നിയമപരമായുള്ള യാഗം അര്‍പ്പിക്കുവാന്‍ അവരെ ഒരുക്കുകയും ചെയ്യുന്നതിലൂടെയാണ് ഓരോത്തരെയും തങ്ങളുടെ പാപങ്ങളില്‍ നിന്നും കഴുകല്‍ പ്രാപിക്കുവാന്‍ ദൈവം ഒരുക്കുന്നത്. ഇത്തരത്തിലുള്ള പുരോഹിതന്മാരിലൂടെയാണ് ദൈവത്തിന്‍റെ രക്ഷാ പ്രവൃത്തികളെ കുറിച്ചറിയുവാനും അവയില്‍ വിശ്വസിക്കുവാനും അതുവഴി അവനിലേക്ക് തിരിഞ്ഞ് നീതിയുള്ള ജീവിതം നയിക്കുവാനും മാനവജാതിയെ ദൈവം കഴിവുള്ളവരാക്കിയിരിക്കുന്നത്. ഓരോരുത്തരെയും നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ രഹസ്യത്തെ തിരിച്ചറിയുവാനും ഈ സത്യത്തെ പ്രചരിപ്പിക്കുവാനും ഒരുക്കുക എന്ന ഉത്തരവാദിത്വം ഉള്ളവരാണ് ഈ പുരോഹിതന്മാര്‍. ആകയാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പോലെ തന്നെ നിര്‍ണായക പ്രാധാന്യം ഉള്ളതാണ് ആത്മീയ പൗരോഹിത്യവും.
നമ്മുടെ ആത്മീക പൗരോഹിത്യം ശക്തിയോടെ പൂര്‍ത്തീകരിക്കു വാനായിട്ടാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ദൈവം നമുക്ക് നല്‍കിയത്. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന യഥാര്‍ത്ഥ സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഈ വിശ്വാസം (സ്വര്‍ണനൂല്‍) നമുക്ക് നല്‍കിയതിനായി നാം അവന് നന്ദി പറയണം. മഹാപുരോഹിതന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെ കുറിച്ച് നാം പഠിക്കുമ്പോള്‍ മാനവജാതിയുടെ പാപമോചനം എങ്ങനെയാണ് പൂര്‍ത്തീകരിക്കപ്പെട്ടത് എന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും. മഹാപുരോഹിതന്‍റെ വസ്ത്രങ്ങളുടെ വിശദമായ പരിശോധനയില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം സ്ഫടികം പോലെ വ്യക്തമാകുന്നു. കള്ളന്മാര്‍ പ്രചരിപ്പിക്കുന്ന വ്യാജസുവിശേഷ ത്തിലൂടെയല്ല ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും മാനവജാതിയെ ദൈവം രക്ഷിച്ചത്. മറിച്ച്, ലോകാരംഭത്തിന് മുമ്പുതന്നെ പാപങ്ങളില്‍ നിന്നുള്ള നമ്മുടെ രക്ഷ ദൈവം യേശുക്രിസ്തുവില്‍ പദ്ധതിയിട്ടിരുന്നു. യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തം ചിന്തലിലൂടെയും അവന്‍ ഇത് കൃത്യമായും പൂര്‍ത്തീകരിച്ചു.
മഹാപുരോഹിതന്‍റെ വസ്ത്രങ്ങളുടെ കൂട്ടത്തില്‍ ചിത്രത്തയ്യലുള്ള നിലയങ്കിയും പരുത്തി കൊണ്ടുള്ള കാല്‍ച്ചട്ടകളും ഉണ്ടായിരുന്നു. നാമെല്ലാവരും അടിവസ്ത്രങ്ങള്‍ ധരിക്കാറുണ്ട് എങ്കിലും മഹാപുരോഹിതന്‍റെ ഈ അടിവസ്ത്രങ്ങള്‍ നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. മഹാപുരോഹിതന്‍റെ നിലയങ്കി ആകട്ടെ തന്‍റെ കാല്‍മുട്ടുവരെ നീളുന്ന ഒരു വസ്ത്രമായിരുന്നു. നേര്‍ത്ത പഞ്ഞിനൂലു കൊണ്ട് ഇത് നെയ്തിരിക്കയാല്‍ ഇത് യഥേഷ്ടം വായു കടത്തിവിട്ടിരുന്നു. ഹോമയാഗങ്ങള്‍ അര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ക്ക് യാഗവസ്തുവിന്‍റെ കഷണങ്ങളെ ഹോമയാഗപീഠത്തില്‍ കൊണ്ടുവന്ന് ദഹിപ്പിക്കേണ്ടതായിട്ടുണ്ട്. ഈ യാഗപീഠം മറ്റുള്ളവയെ അപേക്ഷിച്ച് ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, ഹോമയാഗപീഠത്തിനടുത്ത് വരുന്ന മഹാപുരോഹിതന്‍റെ ശരീരത്തിന്‍റെ അടിഭാഗങ്ങള്‍ ജനത്തിന് നേരെ വെളിപ്പെടുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മഹാപുരോഹിതന്‍റെ ശരീരത്തിന്‍റെ അടിഭാഗങ്ങള്‍ നന്നായി മറയ്ക്കത്തക്കവിധം നിലയങ്കിയും പരുത്തിനൂല്‍ കൊണ്ടുള്ള കാല്‍ച്ചട്ടകളും നിര്‍മ്മിച്ചു നല്‍കുവാനും, അതുവഴി അവരുടെ നഗ്നത നിമിത്തം വരാവുന്ന അകൃത്യത്തിലൂടെ അവര്‍ മരിക്കാതിരിക്കാന്‍ അത് അവരെ ധരിപ്പിക്കേണമെന്നും ദൈവം മോശെയോടു പറഞ്ഞു.
മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ എത്ര മനോഹരമാണ്? അവന്‍റെ നെഞ്ചിലുള്ള പതക്കം പന്ത്രണ്ടുവിധത്തിലുള്ള വിലയേറിയ രത്നങ്ങള്‍ പതിപ്പിച്ച് വെട്ടിത്തിളങ്ങിയിരുന്നു. ഇതിലെ ചുമല്‍കണ്ടങ്ങളിലും വിലയേറിയ കല്ലുകള്‍ ഉണ്ടായിരുന്നു. ഇതിലെ ചുമല്‍ക്കണ്ടങ്ങളുമായി ബന്ധിച്ചിരുന്നത് സരപ്പളിപ്പോലെ ശുദ്ധസ്വര്‍ണം കൊണ്ടുണ്ടാക്കിയ രണ്ട് ചങ്ങലകള്‍ കൊണ്ടായിരുന്നു. ഇതിനെ ഏഫോദിന്‍റെ നടുക്കെട്ടുമായി ബന്ധിച്ചിരുന്നതുകാരണം ഇത് ഏഫോദില്‍ നിന്നും ഇളകിപ്പോകാതവണ്ണം ഉറച്ചിരുന്നു. ആകയാല്‍ മഹാപുരോഹിതന്‍ നടക്കുമ്പോള്‍ ശുദ്ധസ്വര്‍ണത്തിന്‍റെ ഈ സരപ്പളികള്‍ മുന്നോട്ടും പിറകോട്ടും ആടുകയും തിളങ്ങുകയും ചെയ്തിരുന്നു. അതുകൂടാതെ ന്യായവിധിപ്പതക്കത്തിലുള്ള 12 വിലയേറിയ രത്നക്കല്ലുകളും, രണ്ട് ചുമല്‍ക്കണ്ടങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വലിയ രത്നക്കല്ലുകളും വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കും. പിരിച്ച പഞ്ഞിനൂല്‍ കൊണ്ടുണ്ടാക്കിയ മുടിയില്‍ തൂക്കിയിട്ടിരുന്ന സ്വര്‍ണ ഫലകം തന്‍റെ നെറ്റിയെയും തിളക്കമുള്ളതാക്കി.
സമാഗമനകൂടാരത്തില്‍ എത്രയധികം സ്വര്‍ണമാണുണ്ടായിരുന്നത്? അതിന്‍റെ എല്ലാ പലകകളും സ്വര്‍ണം പൂശിയിരുന്നു, കൃപാസനം, നിലവിളക്ക്, കാഴ്ചയപ്പത്തിന്‍റെ മേശ, വിശുദ്ധസ്ഥലത്തുള്ള മറ്റനേകം ഉപകരണങ്ങള്‍ ഇവയെല്ലാം സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. സമാഗമന കൂടാരം ചുരുക്കത്തില്‍ ഉജ്ജ്വലമായിരുന്നു. ഇതുപോലെ യേശുക്രിസ്തുവിന്‍റെ ആധിപത്യത്തിന് കീഴില്‍ നാം പ്രവേശിക്കുമ്പോള്‍ ഈ മണ്ഡലവും എന്തുമാത്രം ഉജ്ജ്വലമാണ് എന്നത് മനസ്സിലാക്കാന്‍ കഴിയും. സമാഗമന കൂടാരം പുറത്തുനിന്ന് നോക്കുമ്പോള്‍ ഹൃദയഹാരിയായിരിക്കണം എന്നില്ല. എന്നാല്‍ ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്വര്‍ണത്തിന്‍റെ അളവ് ആകെകുടെ നോക്കുമ്പോള്‍ ഒരു ടണ്ണിന് മുകളിലാണ്. സമാഗമനകൂടാരത്തിന് ആകെ ഉപയോഗിച്ച സ്വര്‍ണം 29 താലന്തും 730 ഷെക്കെലും ആയിരുന്നു (പുറപ്പാട് 38:24). ഇതിനെ ഇന്നത്തെ അളവിലേക്ക് മാറ്റിയാല്‍ ഒരു ടണ്ണും അതിലധികവും വരും. കാരണം 1 താലന്ത് അഥവാ കിക്കര്‍ (= 3000 ഷെക്കെല്‍സ്) 42 കിലോ ഗ്രാം ഭാരമാണ്.
സ്വര്‍ണം, നീല, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും ഇതുവരെയും നിങ്ങളുടെ വിശ്വാസത്തിന്‍റെ വസ്ത്രം തയ്യാറാക്കിയിട്ടില്ലേ? ഇവിടെ സ്വര്‍ണനൂല്‍ വിശ്വാസത്തെ കുറിക്കുന്നു. നീലനൂല്‍ യേശു സ്വീകരിച്ച സ്നാനത്തെയും ധൂമ്രനൂല്‍ യേശു ദൈവമാണ് എന്നുള്ള തന്‍റെ ദിവ്യത്വത്തെയും കുറിക്കുമ്പോള്‍ യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും തന്‍റെ മേല്‍ ചുമന്നതിനാല്‍ ക്രൂശില്‍ തന്‍റെ വിലയേറിയ രക്തം അവന് ചൊരിയേണ്ടിവന്നു എന്നതിനെ കുറിച്ച് ചുവപ്പ് നൂല്‍ നമ്മോട് പറയുന്നു. പിരിച്ച പഞ്ഞിനൂല്‍ ആകട്ടെ ദൈവത്തിന്‍റെ നീതിയെ വെളിപ്പെടുത്തുന്ന ദൈവവചനത്തെ കുറിച്ച് പറയുന്നു. ഇതുപോലെ സമാഗമനകൂടാരത്തിന്‍റെ വാതിലിലും മഹാപുരോഹിതന്‍റെ വസ്ത്രങ്ങളിലും ഉപയോഗിച്ചിരുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ ദൈവം നമ്മുടെ സകല പാപങ്ങളും തുടച്ചുനീക്കി എന്ന് നമ്മോട് പറയുന്നു.
ഈ സത്യത്തിലുള്ള വിശ്വാസത്തോടെ നാം ദൈവമുമ്പാകെ വരുമ്പോള്‍ നമ്മുടെ സകല പാപങ്ങളുടെയും മോചനം നമുക്ക് പ്രാപിക്കാം
നാം ദൈവമുമ്പാകെ വരുമ്പോള്‍ സമാഗമനകൂടാരത്തിന്‍റെ വാതിലിലും അതുപോലെ മഹാപുരോഹിതന്‍റെ വസ്ത്രത്തിലും വെളിപ്പെട്ടിരിക്കുന്ന നീല, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും അടങ്ങിയിരിക്കുന്ന രക്ഷയുടെ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസം നമുക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണം. പ്രായശ്ചിത്തദിനത്തില്‍ മഹാപുരോഹിതന്‍ യാഗം അര്‍പ്പിക്കുമ്പോള്‍ അവന് യാഗമൃഗത്തിന്‍റെ തലയില്‍ കൈവെച്ച് അതിന്‍റെ കഴുത്തറുത്ത് രക്തം എടുക്കണമായിരുന്നു. ഈ കൈവെപ്പിലൂടെ തന്‍റെ സകല ജനത്തിന്‍റെയും പാപങ്ങളെ യാഗമൃഗത്തിലേക്ക് കടത്തിവിടുകയും അതിന്‍റെ രക്തം ചിന്തുന്നതിലൂടെ അവരുടെ പാപങ്ങള്‍ മോചിക്കപ്പെടുകയും ചെയ്യുന്നു. ഈ വിശ്വാസം ഇല്ലാത്തവര്‍ക്ക് ദൈവത്തിങ്കലേക്ക് പോകുവാന്‍ കഴിയുകയില്ല. ഈ വിശ്വാസം കൂടാതെ ദൈവത്തിന് യാഗം അര്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് തികച്ചും ബുദ്ധിശൂന്യമാണ്. യാഗവ്യവസ്ഥയും സമാഗമനകൂടാരത്തിലെ വസ്തുക്കളെല്ലാം തന്നെയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്താല്‍ സംസാരിക്കപ്പെട്ട വചനത്തിലുള്ള തന്‍റെ വിശ്വാസത്താലാണ് മഹാപുരോഹിതന് ദൈവമുമ്പാകെ വരുവാനും തന്‍റെ ജനത്തിന്‍റെ സകല പാപങ്ങളും കഴുകിക്കളഞ്ഞ യാഗത്തെ ജനങ്ങള്‍ക്കായി അര്‍പ്പിച്ച് തന്‍റെ പൗരോഹിത്യ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞത്.
അപ്പോള്‍ എങ്ങനെയാണ് നിങ്ങളുടെ വിശ്വാസം? ഈ വര്‍ത്തമാനയുഗത്തില്‍ ഈ സത്യത്തെ അറിയുകയും ദൈവമുമ്പാകെ ഈ സത്യത്തില്‍ ജീവിക്കുകയും ചെയ്യുന്ന നിങ്ങളും ഞാനും അവന്‍റെ രാജകീയ പുരോഹിതന്മാരാണ് (1 പത്രൊസ് 2:9). പഴയനിയമത്തില്‍ വെളിപ്പെട്ട യാഗവ്യവസ്ഥയില്‍ വിശ്വസിക്കുന്ന വിശ്വാസത്തിന് സമാനമായ വിശ്വാസം തന്നെയാണോ നിങ്ങളുടേത്? സത്യവിശ്വാസം എന്നത് പഴയനിയമത്തിലും പുതിയനിയമത്തിലും പറയപ്പെട്ടിരിക്കുന്ന യഥാര്‍ത്ഥ സുവിശേഷത്തിലുള്ള വിശ്വാസമാണ്. വിശ്വാസത്തിന്‍റെ ബാഹ്യരൂപങ്ങള്‍ കാലാകാലങ്ങളില്‍ വ്യത്യസ്തമായിരിക്കാം എങ്കിലും സത്യവിശ്വാസത്തിന്‍റെ ഉള്ളടക്കം എപ്പോഴും ഒന്നുതന്നെയായിരിക്കും. യാഗവ്യവസ്ഥയനുസരിച്ച് യാഗങ്ങളെ അര്‍പ്പിക്കുന്നവരാണ് ദൈവത്താല്‍ അംഗീകരിക്കപ്പെട്ട മഹാപുരോഹിതന്മാര്‍.
ഏഫോദ് “ചിത്രത്തയ്യല്‍ പണിയായി” നിര്‍മ്മിച്ചിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍ അത് അര്‍ത്ഥമാകുന്നത് പൂര്‍ണ ജാഗ്രതയോടെ ചിത്രത്തയ്യലുകള്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നു എന്നാണ്. അഞ്ച് നൂലുകളില്‍ ഒന്നുപോലും വിട്ടുപോകാതെ പൂര്‍ണമായും നെയ്തെടുത്ത ഏഫോദാണ് മഹാപുരോഹിതന്‍ ധരിക്കേണ്ടിയിരുന്നത്. ഇതുപോലെ തന്നെ നീല, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും സത്യമായും വിശ്വസിക്കുന്ന വിശ്വാസത്താല്‍ പുരോഹിതന്മാരായി മാറിയവര്‍ക്ക് ആദ്യം വിശുദ്ധിയില്‍ വസ്ത്രം ധരിച്ചതിനുശേഷം മാത്രമേ ദൈവമുമ്പാകെ വരുവാനും മറ്റുള്ളവരുടെ പാപമോചനത്തിനായുള്ള യാഗം അര്‍പ്പിക്കുവാനും കഴിയുകയുള്ളൂ.
അപ്പോള്‍ നിങ്ങളുടെ വിശ്വാസം എങ്ങനെയുള്ളതാണ്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങള്‍ കൃത്യമായും അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ? നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട സത്യത്തില്‍ വിശ്വസിച്ച പഴയനിയമത്തിലെ പുരോഹിതന്മാരുടെ വിശ്വാസം, പുതിയനിയമയുഗത്തില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന് സമാനമാണ്. ആര്‍ക്കും തന്നെ മാറ്റുവാന്‍ കഴിയാത്ത രക്ഷയുടെ സമ്പൂര്‍ണ്ണസത്യമാണ് ഈ വിശ്വാസം. ഈ വിശ്വാസം കൂടാതെ, ആര്‍ക്കും തന്നെ ദൈവമുമ്പാകെ വരുവാനോ അവന്‍റെ വിശുദ്ധ സുവിശേഷത്തെ പ്രചരിപ്പിക്കുവാനോ കഴിയില്ല. ഈ സത്യസുവിശേഷത്തിലൂടെ തങ്ങളുടെ പാപമോചനം നേടിയിട്ടില്ലാത്തവര്‍ക്ക്, ആത്യന്തികമായി മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തങ്ങളുടെ പൗരോഹിത്യ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
നമ്മുടെ ഹോംപേജിലൂടെ, മറ്റനേകം രാജ്യങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ നാം കേള്‍ക്കുന്നു. നമ്മുടെ സൗജന്യ ക്രിസ്തീയ പുസ്കങ്ങളിലൂടെ ജനം പാപമോചനം നേടുന്നതായി ലോകത്തെമ്പാടുനിന്നും, പെറു മുതല്‍ ചൈനവരെയും ഉഗാണ്ട മുതല്‍ ഹോളണ്ട് വരെയും, നാം കേള്‍ക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകങ്ങളിലൂടെ നാം ഇതുവരെയും കണ്ടുമുട്ടിയിട്ടില്ലാത്തവര്‍ പോലും തങ്ങളുടെ പാപക്ഷാമ പ്രാപിക്കുന്നു. ഓരോ രാജ്യത്തിലുള്ള ജനവും തങ്ങളുടെ പാപമോചനം പ്രാപിക്കുകയും അതിനുപകരമായി നമ്മുടെ സഹപ്രവര്‍ത്തകരായി സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്താല്‍ എത്ര വലിയ വേലയായിരിക്കും പൂര്‍ത്തീകരിക്കപ്പെടുക? നമ്മുടെ സൗജന്യ ക്രിസ്തീയ പുസ്തകങ്ങള്‍ക്ക്, എല്ലാരാജ്യങ്ങളിലേക്കും അതിന്‍റെ വാതില്‍ തുറന്നുകിട്ടുകയാണെങ്കില്‍, ലോകമെമ്പാടുമുള്ള അനേകം ജനങ്ങള്‍ക്ക് യഥാര്‍ത്ഥമായും വീണ്ടും ജനിക്കുക എന്നത് ഒരിക്കലും പ്രയാസമുള്ളതായിരിക്കില്ല. നമ്മുടെ പുസ്തകങ്ങള്‍ വായിച്ചതിലൂടെ പാപമോചനം പ്രാപിക്കുന്ന അസംഖ്യം ആത്മാക്കള്‍ ലോകമെമ്പാടും ഇപ്പോഴുണ്ട്. ആകയാല്‍, നാം നമ്മുടെ പൗരോഹിത്യ ശുശ്രൂഷകളില്‍ തുടര്‍ന്നും വിശ്വസ്തരായിരിക്കുകയും സമാഗമനകൂടാര വ്യവസ്ഥയില്‍ വെളിപ്പെട്ടിരിക്കുന്ന രക്ഷയുടെ സത്യത്തെ വിശ്വാസത്താല്‍ പ്രചരിപ്പിക്കുകയും വേണം.
പ്രിയ സഹവിശ്വാസികളേ, നിങ്ങള്‍ പാപമില്ലാത്തവരും വിശുദ്ധരുമായിരി ക്കുമ്പോള്‍ മാത്രമേ, ലോകത്തിലുള്ള സകല ജനത്തോടും സത്യസുവിശേഷത്തെ പ്രചരിപ്പിക്കുവാന്‍ കഴിയുകയുള്ളൂ. അതിനുമുമ്പ് കഴിയുകയില്ല. നമുക്ക് പുരോഹിതരാകേണമെങ്കില്‍, സമാഗമനകൂടാരത്തില്‍ വെളിപ്പെട്ട നാലുസത്യങ്ങളില്‍ വിശ്വസിക്കുന്ന വിശ്വാസത്തെ നാം പ്രചരിപ്പിക്കണം. സത്യദൈവമായ നമ്മുടെ കര്‍ത്താവ്, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ നമ്മുടെ സകല പാപങ്ങളെയും മോചിപ്പിച്ചിരിക്കുന്നു. ഈ ഭൂമിയിലേക്ക് വന്ന്, സ്നാനപ്പെട്ട് തന്‍റെ രക്തം ചിന്തിയതിലൂടെ നമ്മുടെ കര്‍ത്താവ് നമ്മുടെ സകല പാപങ്ങളും കഴുകി കളയുകയും, നമ്മുടെ സ്ഥാനത്തുനിന്ന് ഈ സകല പാപങ്ങളുടെയും ശിക്ഷാവിധിയെ നമുക്ക് പകരമായി സഹിച്ചതിലൂടെ, വിശ്വസിക്കുന്നവരെ, തങ്ങളുടെ സകല പാപത്തില്‍ നിന്നും അവന്‍ രക്ഷിച്ചു. നമ്മെ നീതിമാന്‍മാരും പാപരഹിതരും ആക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഈ വിശുദ്ധ വസ്ത്രങ്ങള്‍ ധരിക്കാം. ഈ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍, ദൈവമുമ്പാകെ വന്ന്, അവനോട് പ്രാര്‍ത്ഥിച്ച്, അവന്‍റെ സഹായത്തിനായി യാചിച്ച്, അവനെ സേവിച്ച്, അങ്ങനെ ഈ സുവിശേഷത്തെ പ്രചരിപ്പിക്കുന്നതിലൂടെ നമ്മുടെ പൗരോഹിത്യ ശുശ്രൂഷകളെ നമുക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ഇതുവരെയും നിങ്ങളുടെ പാപമോചനം നിങ്ങള്‍ പ്രാപിച്ചിട്ടില്ലയോ? ഈ സ്വര്‍ണനൂലുപോലുള്ള വിശ്വാസം നിങ്ങളുടെ ഹൃദയത്തില്‍ ഇല്ലയോ? ഈ സുവിശേഷ സത്യത്തെ നാം അറിഞ്ഞാല്‍ മാത്രം പോര, പൂര്‍ണ്ണഹൃദയത്തോടെ നാം അതില്‍ വിശ്വസിക്കുകയും വേണം. സമാഗമനകൂടാര വാതിലിലും മഹാപുരോഹിതന്‍റെ വസ്ത്രത്തിലും ഉപയോഗിച്ചിരിക്കുന്ന നാലു നൂലുകളിലും കാണപ്പെടുന്ന ഈ സത്യത്തില്‍ ഒന്നുപോലും നാം വിട്ടുകളയരുത്. ഇവയില്‍ ഓരോന്നും നമ്മുടെ വിശ്വാസത്തില്‍ കാണണം. ആരാണ് ഇന്നത്തെ വ്യാജവിശ്വാസികള്‍? ദൂരകാഴ്ചയില്‍ ഒന്നുപോലെ തോന്നുകയും വിശദമായ പരിശോധനയില്‍ അതിന്‍റെ ഉള്ളടക്കം വളരെ വ്യത്യസ്തമായിരിക്കുകയും ചെയ്താല്‍, നാം അതിനെ വ്യാജം എന്ന് വിളിക്കുന്നു. ഇതല്ലയോ വ്യാജ സുവിശേഷങ്ങളും? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാതെ മറ്റേതെങ്കിലും കപട സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാവരും വ്യാജമായ വിശ്വാസം ഉള്ളവരാണ്.
നിങ്ങളുടെ വിശ്വാസത്തെ പ്രതിരോധിക്കുകയും ആത്മീകപോരാളികളായി നിങ്ങളുടെ പോരാട്ടം നടത്തുകയും ചെയ്യുക
ഒരുകാലത്ത്, റിപ്പോര്‍ട്ടര്‍മാരെപോലെ ഭാവിച്ച് അനേകര്‍ ജനങ്ങളുടെ പണം തട്ടിയെടുത്തിരുന്നു. ഈ വ്യാജപത്രപ്രവര്‍ത്തകര്‍ കെട്ടിചമച്ച അധികാര പത്രങ്ങള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ പത്രപ്രവര്‍ത്തകരെ പോലെ പെരുമാറി, അനേകരെ വഞ്ചിച്ചു. ഇന്ന് ശുദ്ധമായ സുവിശേഷത്തെപ്പോലെ തോന്നിക്കുന്ന മറ്റ് വ്യാജ സുവിശേഷങ്ങളെ പ്രചരിപ്പിക്കുന്ന അനേകരുണ്ട്. അവയെല്ലാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിന്നും വ്യത്യസ്തമാണ് എന്നതാണ് വാസ്തവം. ആകയാല്‍ ഏതെങ്കിലും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനുമുമ്പെ അതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും ഓരോയിഴകളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധയോടെ പരിശോധിക്കുകയും ഇവയില്‍ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം. ഇവയില്‍ ഒരു നൂലുപോലും വിട്ടുപോകാതെ ഇവയെല്ലാം തന്നെ കലാവിരുതോടുകൂടി നെയ്ത് മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ ഉണ്ടാക്കണം എന്നാണ് ദൈവം മോശെയോട് കല്‍പിച്ചത്. തങ്ങളുടെ വിശ്വാസത്തെ കുറിച്ചാകുമ്പോള്‍ ഇന്നത്തെ പുരോഹിതന്മാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിന്ന് ഒരു ഘടകവും ഉപേക്ഷിച്ച് കളയരുത് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഈ നാലു നൂലുകളിലൂടെ -നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞിനൂലും- ദൈവം നമ്മുടെ രക്ഷ പൂര്‍ത്തീകരിച്ചുവെന്ന് നാം വിശ്വസിക്കുന്നില്ലെങ്കില്‍ നാം ദൈവത്താല്‍ അംഗീകാരം പ്രാപിക്കുകയുമില്ല.
ഒരാളുടെ വിശ്വാസം വ്യാജമാണോ അല്ലയോയെന്ന് നമുക്കെങ്ങനെ വിവേചിക്കാന്‍ കഴിയും? മഹാപുരോഹിതന്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്‍റെ നിറങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന വിശ്വാസം മാത്രമാണ് സമ്പൂര്‍ണമായുള്ളതെന്ന് ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഇവരെ പോലെ സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്ന ആരെയെങ്കിലും കാണുകയാണ് എങ്കില്‍ ആ വ്യക്തി തന്‍റെ പാപങ്ങളില്‍ നിന്ന് പൂര്‍ണമായും മോചിക്കപ്പെട്ടവനാണെന്ന് നമുക്ക് കരുതാം. നീല നൂലിന്‍റെ സത്യമായ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെ ക്രൂശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്ന ചിലര്‍ തങ്ങളുടെ വിശ്വാസം സമ്പൂര്‍ണമാണെന്ന് കരുതാറുണ്ട്. എന്നാല്‍ സമ്പൂര്‍ണമായ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരല്ല അവര്‍. ദൈവമുമ്പാകെയുള്ള സത്യസുവിശേഷത്തെ അറിയാത്തതിനാല്‍ ഇവര്‍ക്ക് പാപങ്ങളുടെ ആത്മീയ മോചനത്തെക്കുറിച്ച് പ്രസംഗിക്കാനും കഴിയില്ല.
പ്രിയ സഹവിശ്വാസികളേ, സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്ന വരെയും വ്യാജ സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെയും വിവേചിച്ചറിയുവാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടാകണം. ഇത്തരം വ്യാജസുവിശേഷങ്ങളില്‍ വിശ്വസിക്കുന്ന അനേകം പാസ്റ്റര്‍മാര്‍ ഈ ഭൂമിയിലുണ്ട്. പഴയനിയമത്തില്‍ അഞ്ച് വസ്തുക്കള്‍ കൊണ്ടാണ് മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വിശ്വാസം ഉള്ളതുകൊണ്ടാണ് നമ്മുടെ പാപങ്ങളുടെ മോചനം പ്രാപിക്കുവാന്‍ നമുക്ക് കഴിഞ്ഞത്. ഇതിനാലാണ് സാത്താനെതിരായിട്ടുള്ള ആത്മീയ യുദ്ധത്തിന് നാം ഒരുങ്ങുന്നത്.
ഈ വിവാദ വിഷയത്തെക്കുറിച്ച് എഫെസ്യര്‍ക്കുള്ള ലേഖനത്തില്‍ അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നുണ്ട്. നമ്മുടെ ശ്രദ്ധയെ എഫെസ്യര്‍ 6:10-18 ലേക്ക് തിരിക്കാം. “ഒടുവില്‍ കര്‍ത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍. പിശാചിന്‍റെ തന്ത്രങ്ങളോട് ഏതിര്‍ത്ത് നില്‍പ്പാന്‍ കഴിയേണ്ടതിന് ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗം ധരിച്ചുകൊള്‍വിന്‍. നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല വാഴ്ച്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടത്മസേനയോടും അത്രേ. അതുകൊണ്ട് നിങ്ങള്‍ ദുര്‍ദിവസത്തില്‍ എതിര്‍പ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചുനില്‍പ്പാനും കഴിയേണ്ടതിന് ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗം എടുത്തുകൊള്‍വിന്‍. നിങ്ങളുടെ അരയ്ക്ക് സത്യം കെട്ടിയും നീതിയെന്ന കവചം ധരിച്ചും സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരുപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെയൊക്കെയും കെടുക്കുവാന്‍ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്‍പ്പിന്‍. രക്ഷയെന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈകൊള്‍വിന്‍. സകല പ്രാര്‍ത്ഥനയാലും യാചനയാലും ഏതുനേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിനായി ജാഗരിച്ചും കൊണ്ട് സകല വിശുദ്ധന്മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണസ്ഥിരത കാണിപ്പിന്‍”.
“കര്‍ത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍” “ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗം ധരിച്ചുകൊള്‍വിന്‍” എന്നും അതുവഴി “നമുക്ക് പിശാചിന്‍റെ തന്ത്രങ്ങളോട് എതിര്‍ത്ത് നില്‍പ്പാന്‍ ശക്തിയുണ്ടാകും” എന്നും പൗലൊസ് നമ്മോട് പറയുന്നു. എന്താണ് ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം? അത് ദൈവത്തിന്‍റെ വചനമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവ വചനത്തില്‍ വിശ്വസിച്ചുകൊണ്ടും അതിനെ ധരിച്ചുകൊണ്ടും മുറുകെ പിടിച്ചുകൊണ്ടും വ്യാജ വിശ്വാസങ്ങള്‍ക്കെതിരെ പോരാടണമെന്നാണ് പൗലൊസ് നമ്മോട് പറയുന്നത്. ഇതിനാലാണ് “നമുക്ക് പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടുമത്രെ” എന്ന് അവന്‍ പറയുന്നത്. ഈ യുഗത്തിന്‍റെ ഭരണാധി കാരികളോട്, ഈ ലോകത്തിന്‍റെ വശം ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കെതിരെ, പിശാചിന്‍റെ ദുഷ്ടാത്മാക്കള്‍ക്കെതിരെ, പോരാടണമെന്ന് അവന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു.
പൗലൊസ് നമ്മോട് പറയുന്നത് “അതുകൊണ്ട് നിങ്ങള്‍ ദുര്‍ദിവസത്തില്‍ എതിര്‍പ്പാനും സകലതും സമാപിച്ചിട്ട് ഉറച്ചുനില്‍പ്പാനും കഴിയേണ്ടതിന് ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗം എടുത്തുകൊള്‍വിന്‍. നിങ്ങളുടെ അരയ്ക്ക് സത്യം കെട്ടിയും നീതിയെന്ന കവചം ധരിച്ചും സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനുചെരുപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്‍ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്‍പ്പിന്‍. രക്ഷയെന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈകൊള്‍വിന്‍”. നാം ഈ കാര്യമെല്ലാം ചെയ്ത് ദൈവമുമ്പാകെ നില്‍ക്കുവാന്‍ വേണ്ടിയാണ് പൗലൊസ് ഇത് നമ്മോട് പറയുന്നത്. കാരണം, ദൈവമുമ്പാകെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നാം പാപമോചനം പ്രാപിച്ച് ദൈവമുമ്പാകെ നില്‍ക്കുകയും അവനോടൊപ്പം നിത്യജീവന്‍ ആസ്വദിക്കുകയും ചെയ്യും.
നമ്മുടെ ജഡത്തില്‍ നാമെല്ലാവരും ബലഹീനരാണ്. ആകയാല്‍ വിശ്വാസത്തിന്‍റെ ആയുധവര്‍ഗം നാം ധരിക്കേണം. നീതിയുടെ കവചം നാം ധരിക്കേണം എന്നുപറയുന്നതിലൂടെ നാമെല്ലാവരും പൂര്‍ണഹൃദയത്തോടെ ഈ സുവിശേഷത്തില്‍ വിശ്വസിക്കണം എന്നാണ് പൗലൊസ് പറയുന്നത്. മഹാപുരോഹിതന്‍റെ നെഞ്ചിനുമുകളിലായുള്ള പതക്കത്തില്‍ പന്ത്രണ്ട് വിലയേറിയ രത്നങ്ങളും ഓരോ കല്ലിലും യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പേരുകളും കൊത്തിയിരിക്കേണം എന്നതിലൂടെ നാം സകല ജനങ്ങളെയും നമ്മുടെ ഹൃദയത്തില്‍ ആലിംഗനം ചെയ്യേണമെന്നും അവരെ ക്രിസ്തുവിലേക്ക് നയിക്കേണമെന്നും അവന്‍ നമ്മോട് പറയുന്നു. അതായത് പന്ത്രണ്ട് വിലയേറിയ കല്ലുകള്‍ പിടിപ്പിച്ച പതക്കം തന്‍റെ നെഞ്ചില്‍ വഹിക്കുന്നതിലൂടെ മഹാപുരോഹിതന്‍ യിസ്രായേല്‍ ജനത്തെ മുഴുവനായും തന്‍റെ ഹൃദയത്തില്‍ വഹിക്കുന്നു എന്നാണ് അര്‍ത്ഥം.
അപ്പൊസ്തലനായ പൗലൊസ് “നിങ്ങളുടെ അരയ്ക്ക് സത്യം കെട്ടിയും” എന്നിവിടെ പറയുന്നതിനാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വിശ്വസിക്കുന്ന വിശ്വാസം നിശ്ചയമായും നിശ്ചയമായും നമുക്കുണ്ടായിരിക്കേണം. നമ്മുടെ ബലഹീനതകളില്‍ ഭയപ്പെടാതെ നമ്മുടെ ഹൃദയങ്ങളില്‍ നീല,ധൂമ്രം, ചുവപ്പ് നൂലുകളിലുള്ള നമ്മുടെ വിശ്വാസത്തെ ഉറപ്പിച്ചാല്‍ നമ്മുടെ ഹൃദയം ബലപ്പെടും. ഈ വിശ്വാസത്താലാണ് നമ്മുടെ അചഞ്ചലമായ വിശ്വാസത്തില്‍ നാം ഉറച്ചുനില്‍ക്കുന്നത്. ആകയാല്‍ നാമെല്ലാവരും നീതിയുടെ കവചം ധരിക്കുകയും നമ്മുടെ മനസ്സുകളിലും ഹൃദയങ്ങളിലും ഇത് വിശ്വസിക്കുകയും വേണം. ഈ സുവിശേഷത്തെ നമ്മുടെ ബുദ്ധിയില്‍ അറിഞ്ഞാല്‍ മാത്രം പോരാ നമ്മുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുകയും കൂടി വേണം.
അടുത്തതായി സമാധാന സുവിശേഷത്തിന്‍റെ ഒരുക്കത്തോടുകുടി സുവിശേഷ പ്രചരണം എന്ന ചെരുപ്പ് നാം ധരിക്കേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ദൈവം നമുക്ക് സമാധാനം നല്‍കിയിരിക്കുന്നു. നമുക്ക് സമാധാനം കൊണ്ടുവന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തില്‍ വിശ്വസിക്കുവാനും ഈ സുവിശേഷത്തെ വിളമ്പികൊണ്ട് നമ്മുടെ ജീവിതം നയിക്കുവാനും ദൈവം നമ്മോട് പറഞ്ഞിരിക്കുന്നു.
ദൈവം നമ്മോട് വിശ്വാസത്തിന്‍റെ പരിച എടുക്കുവാനും ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാനും കൂടി പറഞ്ഞിട്ടുണ്ട്. പുരാതനകാലത്ത് യുദ്ധങ്ങളില്‍ ആദ്യം ഉപയോഗിക്കുവാന്‍ സാധ്യത ഉണ്ടായിരുന്ന ആയുധം ആയിരുന്നു തീയമ്പുകള്‍. സാത്താന്‍ നമ്മെ അക്രമിക്കുന്നതെങ്ങനെ എന്നാണ് പൗലോസ് നമ്മോട് പറയുന്നത്. പിശാച് നമ്മുടെ ബലഹീനകളെയും ന്യൂനതകളെയും കൃത്യമായി കണ്ടെത്തി അവിടേയ്ക്ക് തന്‍റെ അക്രമണത്തെ തൊടുക്കുകയാണ് ചെയ്യുന്നത്. “നിങ്ങളെ കുറിച്ച് നിങ്ങളാരെന്നാണ് കരുതുന്നത്? നിങ്ങളുടെ ഹൃദയത്തിന്‍റെ അകത്തളങ്ങളില്‍ നിന്നും പടര്‍ന്നുകയറുന്ന നിങ്ങളുടെ ചിന്തകളും പ്രവൃത്തികളും തികച്ചും നിന്ദ്യമല്ലേ, എന്നിട്ടും സുവിശേഷം വ്യാപിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? എന്തുതരം വിഡ്ഢിത്തമാണിത്. നിങ്ങള്‍ വളരെയധികം ദുരഭിമാനിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ. ആദ്യം നിങ്ങളെ തന്നെ നേരെയാക്കാത്തതെന്ത്?” ഇത്തരത്തിലുള്ള തീയമ്പുകളാല്‍ പ്രഹരമേല്‍ക്കുകയും അതിന്‍ നിമിത്തം “നിങ്ങള്‍ പറഞ്ഞത് ശരിയാണ്” എന്ന് പറയുകയും തുടര്‍ന്ന് നിങ്ങളോട് തന്നെ “എന്നെത്തന്നെ നിയന്ത്രിക്കുവാന്‍ കഴിവില്ലാത്ത ഞാന്‍ പിന്നെ ഏത് തരം പുരോഹിതനാണ്” എന്ന് ചോദിക്കുകയും ചെയ്യും. ഇത് സംഭവിക്കുകയാണ് എങ്കില്‍ നിങ്ങളുടെ ആത്മാക്കള്‍ മരിക്കുകയും നിങ്ങളും ആത്മീയ മരണത്തിന് ഇരയാവുകയും ചെയ്യും. ഇതിനാലാണ് അപ്പൊസ്തലനായ പൗലൊസ് എല്ലാറ്റിനും മീതെ വിശ്വാസമാകുന്ന പരിചയും എടുത്തുകൊള്‍വിന്‍ എന്ന് നമ്മോട് പറഞ്ഞത്. നമ്മുടെ ബലഹീനതകളിലേക്ക് വീഴുവാന്‍ തക്കവണ്ണം നമ്മുടെ ഹൃദയങ്ങളില്‍ ജഡീകചിന്തകള്‍ നടുവാന്‍ സാത്താന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നത് എന്താണ്? നീല,ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വിശ്വസിക്കുന്ന അചഞ്ചലമായ ഈ വിശ്വാസമാണ് നമ്മെ സംരക്ഷിക്കുന്നത് ഇതാണ് വിശ്വാസത്തിന്‍റെ പരിച.
തീയമ്പുകള്‍ വകതിരിവില്ലാതെ നമ്മുടെ മേല്‍ വര്‍ഷിക്കുമ്പോള്‍ ഈ വിശ്വാസം കൊണ്ട് ആപത്തിനെ അകറ്റി നിര്‍ത്തേണമെന്ന് കര്‍ത്താവ് നമ്മോട് പറഞ്ഞു, “നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ കര്‍ത്താവ് എന്നെ നീതികരിച്ചിരിക്കുന്നു. ഞാനിതില്‍ പൂര്‍ണഹൃദയത്തോടെ വിശ്വസിക്കുന്നു”. ഇത്തരം വിശ്വാസത്തോടുകൂടി മാത്രമേ ഈ തീയമ്പുകളെയും സാത്താന്‍ ഗൂഢാലോചന നടത്തിയ അക്രമണങ്ങളെയും പദ്ധതികളെയും അകറ്റിനിര്‍ത്തുവാന്‍ നമുക്ക് കഴിയുകയുള്ളൂ.
നിങ്ങള്‍ അപര്യാപ്തരാണോ? തീര്‍ച്ചയായും നിങ്ങളുടെ ജഡം ന്യൂനതകളുള്ളതാണ്. ഇതനുസരിച്ച് ദൈവത്തിന്‍റെ ദിവ്യപരിപാലനത്തിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലും വിശ്വസിക്കുന്ന വിശ്വാസംകൊണ്ട് സകല കാര്യങ്ങളെയും നിങ്ങള്‍ നേരിടും. പാപങ്ങളുടെ മോചനം പ്രാപിച്ചതിന് ശേഷം തുടക്കത്തില്‍ ചെറിയ പ്രശ്നങ്ങളെ വിശ്വാസത്തിലൂടെ നേരിടുവാന്‍ നിങ്ങള്‍ക്ക് കഴിയും എന്നാല്‍ പില്‍ക്കാലത്ത് വിശ്വാസത്തിലൂടെയല്ലാതെ മറ്റൊരുതരത്തിലും നേരിടുവാന്‍ കഴിയാത്ത അനേകം ഞെരുക്കങ്ങള്‍ നിങ്ങളുടെ വാതില്‍ക്കല്‍ മുട്ടികൊണ്ടിരിക്കും. തുടക്കത്തില്‍ നിങ്ങളുടെ ബലഹീനതകള്‍ അല്പം മാത്രമേ കാണപ്പെടുകയുള്ളൂ. പക്ഷേ കാലം ചെല്ലുമ്പോള്‍ അത്തരം ബലഹീനതകള്‍ കൂടുതല്‍ അളവിലും അധികം പരുഷമായും വെളിപ്പെട്ടുതുടങ്ങും. അന്തിമമായി നിങ്ങളിലേക്കുതന്നെ പിന്‍മാറുവാന്‍ പ്രേരിപ്പിക്കുന്ന വളരെയധികം ബലഹീനതകളുടെ പ്രളയത്തിലായിരിക്കും നിങ്ങള്‍.
ഇതുപോലുള്ള സമയങ്ങളിലാണ് പാപങ്ങളുടെ മോചനം യഥാര്‍ത്ഥമായും നിങ്ങള്‍ പ്രാപിച്ചുവോ എന്ന് നിങ്ങള്‍ സംശയിച്ചു തുടങ്ങുകയും സാത്താന്‍ തന്‍റെ കര്‍ശനമായ അക്രമണങ്ങള്‍ നിങ്ങള്‍ക്കെതിരെ തുടങ്ങുകയും ചെയ്യുന്നത്. ആകയാല്‍ നിങ്ങളുടെ വിശ്വാസത്തിലൂടെ നിങ്ങളുടെ ബലഹീനതകളെയും കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ കഴിവുള്ളവരായിരിക്കേണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ ബലഹീനതകള്‍ നിമിത്തം നിങ്ങളുടെ ആത്മനാശത്തിലേക്ക് നയിക്കുന്ന ജഡീക ചിന്തകളില്‍ നിന്നും നിങ്ങളെ തന്നെ വിലക്കി നിര്‍ത്തേണം. വിശ്വാസത്തിന്‍റെ പരിചകൊണ്ട് സാത്താന്‍റെ അക്രമണങ്ങളെ തിരിച്ചോടിച്ചുകൊണ്ട് ഉറക്കെ വിളിച്ചുപറയണം. “എന്നെ വിട്ടു പുറകില്‍ പോ സാത്താനെ!” റോമർ 1:17 പറയുന്നതുപോലെ “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും.” എനിക്ക് അനേകം കുറവുകള്‍ ഉണ്ടെങ്കിലും ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ ഞാനിപ്പോഴും നീതിമാനായിരിക്കുന്നു. നീതിമാന്‍ നിശ്ചയമായും വിശ്വാസത്താല്‍ ജീവിക്കണം.
ഈ ലോകത്തില്‍ നിങ്ങളുടേതായി പ്രശംസിക്കുവാന്‍ എന്തെങ്കിലും നമുക്കുണ്ടോ? ലോകപരമായി ഒന്നും തന്നെ പ്രശംസിപ്പാന്‍ ഇല്ലെങ്കിലും ഈ ലോകത്തിന്‍റെ ജനത്തിന് മുമ്പില്‍ ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്കു സംസാരിപ്പാന്‍ കഴിയും. ലോകത്തിലെ ജനങ്ങള്‍ ഒരുപക്ഷെ നിങ്ങളോട് “നീ നീതിമാനാണെങ്കില്‍ ഞാനും നീതിമാനാണ്” എന്ന് പറഞ്ഞേക്കാം. അപ്പോള്‍ നിങ്ങള്‍ പറയേണ്ടത്, “നിങ്ങള്‍ നീതിമാനാണെങ്കില്‍ നോക്കൂ സകല നീതിയുടെയും മാതാവാണ് ഞാന്‍”. ഇതിനെക്കുറിച്ച് ഒരുതിരിച്ചറിവുമില്ലാതെ നമ്മുടെ കുറവുകളെ വലിച്ചിഴച്ചുകൊണ്ട് നമ്മെ അക്രമിക്കുന്ന അനേകരുണ്ട്. “നീയൊരു നല്ല വിദ്യാര്‍ത്ഥി അല്ല. നിനക്കിത് ചെയ്യാന്‍ കഴിയില്ല, നിനക്കതും കഴിയില്ല”. ഇതുപോലെ അവര്‍ നമ്മെ അക്രമിക്കുകയാണെങ്കില്‍ അതിനെ കുറിച്ചും ഉത്കണ്ഠപ്പെടുവാന്‍ നമുക്ക് കാര്യമില്ല. നിങ്ങള്‍ക്ക് ഇങ്ങനെ മറുപടി കൊടുക്കാം. “നിങ്ങള്‍ പറഞ്ഞത് ശരിയാണ്, ഞാന്‍ വളരെ നല്ല വ്യക്തിയായിരിക്കില്ല എന്നിരുന്നാലും ഞാന്‍ ഈ സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്നു. ഈ സുവിശേഷം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നീല നൂല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? എന്താണ് ധൂമ്രനൂല്‍? എന്താണ് ചുവപ്പ് നൂല്‍? പിരിച്ച പഞ്ഞിനൂല്‍ എന്താണ്? മൂലഗ്രന്ഥത്തിലേക്കും നോക്കൂ, ഒരു മാസത്തെ ഞായറാഴ്ച്ചകള്‍ മുഴുവനെടുത്താലും നിങ്ങള്‍ക്ക് അതിന്‍റെ അര്‍ത്ഥം മനസിലായെന്ന് വരികയില്ല. വാസ്തവത്തില്‍ ഒരു വര്‍ഷത്തിനുശേഷം എങ്കിലും ഇതിന്‍റെ രഹസ്യ അര്‍ത്ഥം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഭാഗ്യമെന്നേ പറയാനാകൂ. ഇതിനെ തിരിച്ചറിയണമെങ്കില്‍ നിങ്ങളെക്കാള്‍ 500 തലമുറകളെങ്കിലും മുമ്പോട്ട് ചിന്തിക്കണം. സ്വര്‍ണനൂല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ശരി നിങ്ങളെപ്പോലെ അല്ല ഈ കാര്യങ്ങളെല്ലാം ഞാന്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു”. ഇതുപോലെ നിങ്ങളുടെ വിശ്വാസത്താല്‍ ധൈര്യത്തോടെ സാത്താന്‍റെ സകല അക്രമണങ്ങളെയും നിങ്ങള്‍ അകറ്റികളയണം. നിങ്ങള്‍ക്ക് ശക്തമായ വിശ്വാസം ഉണ്ടായിരിക്കുകയും ഈ വിശ്വാസത്താല്‍ സാത്താനെ നിങ്ങള്‍ അകറ്റി നിര്‍ത്തുകയും വേണം.
“ഞാന്‍ അപര്യാപ്തനാണെങ്കിലും ഞാന്‍ ദൈവത്തിന്‍റെ സുവിശേഷത്തെ വിളമ്പും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിളമ്പുകയെന്നത് ദൈവത്തെ സേവിക്കുകയാണ്. എനിക്ക് കുറവുകളുണ്ട് എങ്കിലും ദൈവത്തിന്‍റെ രാജ്യത്തില്‍ ഞാനിപ്പോഴും രാജാവാണ്. ഞാന്‍ സുവിശേഷത്തെ പ്രചരിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും നരകത്തില്‍ ചെന്നവസാനിക്കും”. സഹോദരാ, സഹോദരികളേ നിങ്ങള്‍ക്കെല്ലാവര്‍ക്കും അത്തരത്തിലൊരു ഉറച്ച വിശ്വാസം വേണം. ഈ വിശ്വാസം നിങ്ങളുടെ ശക്തിയാല്‍ നേടാന്‍ കഴിയുന്നതല്ല. മറിച്ച് ദൈവം നമുക്ക് നല്‍കിയതാണ്. ആകയാല്‍ നിങ്ങളാകെ ചെയ്യേണ്ടത് ഇതിനെ സ്വീകരിക്കുക മാത്രമാണ്. വിശ്വസിക്കുന്നതിലൂടെ ഈ വിശ്വാസം നിങ്ങള്‍ പ്രാപിച്ചുവോ?
എഫെസ്യര്‍ 6:17 ല്‍ “രക്ഷയുടെ ശിരസ്ത്രം ധരിച്ചുകൊള്‍വിന്‍ എന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു.” ശിരസ്ത്രം എന്നാല്‍ എന്തെന്നറിയാമോ? അതിന് മധ്യകാലഘട്ടത്തെ പടയാളികളെ ഓര്‍ത്താല്‍ മതി. ലോഹം കൊണ്ട് ഉണ്ടാക്കിയ ശിരസ്ത്രങ്ങള്‍ ഉപയോഗിച്ച് നീണ്ട കുന്തങ്ങളുമായി കുതിരപ്പുറത്ത് അവര്‍ പരസ്പരം ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ടു. തങ്ങളുടെ മുഖത്തെ മറയ്ക്കുന്ന ഈ ശിരസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അവരുടെ കണ്ണുകളെ തുളച്ചുചെല്ലുന്ന മുറിവുകളല്ലാതെ മറ്റൊരു മുറിവുകളും അവരെ കൊല്ലുവാന്‍ തക്കവണ്ണം മാരകം ആവുകയില്ല. നീണ്ട കുന്തങ്ങളുടെ ആക്രമണങ്ങളെ ഒഴിഞ്ഞ്, അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ ഇത്തരം ശിരസ്ത്രങ്ങളായിരുന്നു. ഇതുപോലെ നമ്മുടെ രക്ഷയുടെ ശിരസ്ത്രവും ഇത്തരമൊരു ഭാഗം വഹിക്കുന്നുണ്ട്.
ഇതുപോലെ നമ്മുടെ തലകളിലും സത്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് സമ്പൂര്‍ണമായിരിക്കേണം. സുവിശേഷ സത്യം നമ്മുടെ ജ്ഞാനവുമായി ബുദ്ധിപരമായ രീതിയില്‍ നന്നായി ക്രമികരിക്കപ്പെട്ടതായിരിക്കണം. “ഇത് ശരിയാണോ അല്ലയോ? ഇത് നേരോ നെറികേടോ”? എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുന്ന ഇത്തരം അനിശ്ചിതത്ത്വങ്ങള്‍ക്ക് പകരം നമ്മുടെ ബുദ്ധിയില്‍ വ്യക്തമായ ബോധം ഉണ്ടായിരിക്കേണം. “നീല,ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ കര്‍ത്താവ് എന്നെ പൂര്‍ണമായും നീതീകരിച്ചിരിക്കുന്നു. ഞാനിതില്‍ വിശ്വസിക്കുന്നു”. നാം ഇങ്ങനെ ചെയ്യുമ്പോള്‍ മാത്രം സാത്താന് നമ്മുടെ ഉള്ളില്‍ കടക്കുവാന്‍ ഒരു പിളര്‍പ്പും കണ്ടെത്തുവാന്‍ കഴിയുകയില്ല. രക്ഷയുടെ ശിരസ്ത്രം കൊണ്ട് നമ്മെ തന്നെ ഒരുക്കുവാനാണിത്. സത്യത്തിന്‍റെ കൃത്യമായ അറിവോട്കൂടി നാം വിശ്വസിക്കേണം.
അതോടൊപ്പെം ആത്മാവിന്‍റെ വാളും നമുക്ക് വേണമെന്ന് പൗലൊസ് നമ്മോട് പറഞ്ഞു. ദൈവവചനമാണ് ആത്മാവിന്‍റെ ഈ വാള്‍. ആകയാല്‍ ഈ വചനത്തെ പഠിക്കുകയും അറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ വലിയൊരു ആയുധമാണ് നമുക്ക് ലഭിക്കുന്നത്. മറ്റുള്ള ജനങ്ങളിലൂടെ, പണത്തിലൂടെ, എതിര്‍ലിംഗക്കാരിലൂടെ നിങ്ങളുടെ ബലഹീനതകളിലൂടെ, സാത്താന്‍ സാമര്‍ത്ഥ്യത്തോടെ അക്രമിക്കാം. എന്നാല്‍ ദൈവത്തിന്‍റെ വചനത്തിലുള്ള നമ്മുടെ വിശ്വാസം കൊണ്ട് നമുക്ക് ഇവയൊക്കെയും പ്രതിരോധിക്കുവാന്‍ കഴിയും.
മഹാപുരോഹിതന്‍റെ വസ്ത്രങ്ങളോടുള്ള സാദൃശ്യത്തെ ഉപയോഗപ്പെടുത്തി കൊണ്ട് എഫേസ്യ ലേഖനത്തില്‍ സത്യവിശ്വാസം എന്താണെന്നതിനെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് നമ്മോട് ഇങ്ങനെ വിശദീകരിക്കുന്നു. “നീതിയുടെ കവചം ധരിച്ചുകൊള്‍വിന്‍”. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവം നമ്മെ നീതീകരിച്ച സത്യത്തിന്‍റെ കവചം നാം ധരിക്കുവാനാണ് അവന്‍ നമ്മോട് പറയുന്നത്. അതോടൊപ്പം “രക്ഷയുടെ ശിരസ്ത്രം ധരിക്കുവാനും ആത്മാവിന്‍റെ വാള്‍ എടുത്തുകൊള്ളുവാനും” പൗലൊസ് നമ്മോട് പറയുന്നു. ഈ ഉദാഹരണം ഉപയോഗിക്കുന്നതിലൂടെ സാത്താനോട് പോരാടുവാനും സത്യത്തിന്‍റെ സമ്പൂര്‍ണ ജ്ഞാനം നേടിക്കൊണ്ട് ദൈവവചനത്തില്‍ വിശ്വസിച്ചുകൊണ്ട് അവനെ അടിച്ചു പരാജയപ്പെടുത്തുവാനും പൗലൊസ് നമ്മോട് പറയുന്നു. നമ്മുടെ വിശ്വാസത്തെ തര്‍ക്കത്തിലേക്ക് നയിക്കുന്ന ദുഷ്ടന്‍റെ തടസങ്ങളെ യാതൊരു സംശയവും കൂടാതെ കൊന്നു കളയണമെന്ന് അദ്ദേഹം നമ്മോട് പറയുന്നു. യേശുവിന്‍റെ ക്രൂശിലെ രക്തത്തിലും അവന്‍റെ ദൈവീക ലക്ഷണങ്ങളിലും മാത്രം വിശ്വസിക്കുകയും തങ്ങളുടെ പാപങ്ങളെല്ലാം കഴുകപ്പെട്ടുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണ് വ്യാജസുവിശേഷങ്ങള്‍ പ്രചരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഈ വ്യാജവിശ്വാസത്തെയാണ് നാം തള്ളിക്കളയുകയും അകറ്റിനിര്‍ത്തുകയും വേണ്ടത്.
യേശുവിന്‍റെ ശുശ്രൂഷകളില്‍ നീല നൂലിനെ ഒഴിവാക്കികൊണ്ട് വിശ്വസിക്കുന്ന വിശ്വാസം മഹാപുരോഹിതന്‍ വ്യാജവസ്ത്രങ്ങള്‍ ധരിക്കുന്നതുപോലെ ആയിരിക്കും. എന്നിട്ടും ഈ ലോകത്ത് തങ്ങളുടെ വിശ്വാസത്തില്‍ നിന്നും നീല നൂലിനെ ഒഴിവാക്കുന്ന നമുക്ക് എണ്ണുവാന്‍ പോലും കഴിയാത്തവിധം അനേകം വ്യാജക്രിസ്ത്യാനികള്‍ ഇന്നുണ്ട്. എന്നാല്‍ നാം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നമ്മുടെ പുസ്തകങ്ങളില്‍ വയ്ക്കുകയും നാം വിശ്വസിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും വരുന്ന ഈ സുവിശേഷത്തിന്‍റെ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ജനം വിശ്വസിച്ചാലും ഇല്ലെങ്കിലും കൃത്യമായ ദൈവവചനത്തെ പിടിച്ചുകൊണ്ട് കുറഞ്ഞപക്ഷം സത്യത്തെ വായിക്കുവാനും അറിയുവാനും വിശ്വസിക്കുവാനുമുള്ള ഒരവസരമാണ് നമ്മുടെ പുസ്തകങ്ങളിലൂടെ നാം അവര്‍ക്ക് നല്‍കുന്നത്. യേശു ദൈവം ആണെന്നും ക്രൂശില്‍ ചൊരിഞ്ഞ തന്‍റെ രക്തത്തിലൂടെ തങ്ങളുടെ പാപങ്ങളെ കഴുകിക്കളഞ്ഞുവെന്നും മാത്രം വിശ്വസിക്കുന്നവര്‍ തങ്ങളെയും മറ്റുള്ളവരെയും വഞ്ചിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസത്തെ വികാരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ സ്നാനപ്പെടുകയും ക്രൂശില്‍ രക്തം ചിന്തി മരിക്കുകയും ചെയ്ത യേശുവാണ് ദൈവം എന്ന സത്യത്തെ അറിയുകയും വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന നമ്മുടെ വിശ്വാസം നമ്മെ സമ്പൂര്‍ണമായി രക്ഷിച്ചിരിക്കുന്നു.
മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ സ്വര്‍ണം നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നിര്‍മ്മിച്ചതായിരിക്കുന്നുവെന്ന് നിങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നുവോ? വിശുദ്ധിയില്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കുന്നവര്‍ ഈ അഞ്ച് നൂലുകളാലും നിര്‍മ്മിച്ചിരിക്കുന്ന വസ്ത്രം ധരിച്ചിരിക്കുന്നവരാണ്. നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും തങ്ങളുടെ പാപമോചനം ലഭിച്ചുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുന്നവരാണ് തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും യഥാര്‍ത്ഥമായി രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന വിശ്വാസത്തിന്‍റെ യഥാര്‍ത്ഥ ജനവും ആത്മീയ പുരോഹിതന്മാരും.
ഇപ്പോള്‍ ആത്മീയ പുരോഹിതന്മാര്‍ ആയവര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ചിലതുണ്ട്. അത് സത്യസുവിശേഷത്തിന്‍റെ നിഴലായ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും പ്രാധാന്യമാണ്. ഈ 5 വിശ്വാസഘടകങ്ങളിലൂടെയാണ് പാപമോചനത്തിന്‍റെ വിശുദ്ധവസ്ത്രം നാം നിര്‍മ്മിക്കുകയും വിശ്വാസത്താല്‍ അത് ധരിക്കുകയും ദൈവമുമ്പാകെ വരികയും ചെയ്യുന്നത്. ഇത് നമ്മുടെ സത്യവിശ്വാസത്തെ കുറിച്ച് പറയുന്നു. ഈ സത്യത്തില്‍ വിശ്വസിക്കുന്ന നമ്മുടെ വിശ്വാസം കാരണം പഴനിയമത്തിലെ മഹാപുരോഹിതനെ വിശുദ്ധീകരിച്ചതുപോലെ ദൈവം നമ്മുടെ ഹൃദയങ്ങളെയും വിശുദ്ധീകരിക്കുന്നു. ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നാമെല്ലാവരും ദൈവമുമ്പാകെ പുരോഹിതന്മാരാകുന്നു. ദൈവത്തെ സേവിക്കുന്ന രാജകീയ പുരോഹിതന്മാരാണ് നമ്മള്‍.
സഹോദരാ, സഹോദരികളേ, ഈ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസം പ്രാപിക്കുവാനും ഈ വിശ്വാസത്തോടെ സാത്താനോട് പോരാടി നിങ്ങളുടെ പൗരോഹിത്യ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കുവാനും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പൗരോഹിത്യ ശുശ്രൂഷകള്‍ എന്നേക്കും വിശ്വസ്തതയോടെ ചെയ്തു തീര്‍ക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നത് നിങ്ങള്‍ അവസാനിപ്പിച്ചാല്‍ നിങ്ങളുടെ പൗരോഹിത്യം നിങ്ങളില്‍ നിന്ന് എടുത്ത് മാറ്റപ്പെടും എന്നതിനാലാണ് ഞാന്‍ ഇത് നിങ്ങളോട് പറയുന്നത്. സംശുദ്ധ സുവിശേഷത്തിലുള്ള നിങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിലൂടെ നിങ്ങള്‍ ദൈവത്തെ പ്രസാദിപ്പിക്കുന്ന അധികം വിശ്വസ്തരായ പുരോഹിതന്മാരായി മാറണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അന്ത്യത്തോളം ഈ സത്യസുവിശേഷത്തില്‍ നിങ്ങളെല്ലാവരും വിശ്വസിക്കുമെന്നും അതുവഴി നിത്യജീവന്‍റെ ഈ സുവിശേഷത്തെ നിങ്ങള്‍ നഷ്ടപ്പെടുത്തുകയില്ലെന്നും നിങ്ങളുടെ വിശ്വാസത്തെ പരിപാലിക്കുമെന്നും നിങ്ങളുടെ പൗരോഹിത്യ ശുശ്രൂഷകളെ എന്നേക്കും നിറവേറ്റുമെന്നുമാണ് എന്‍റെ പ്രത്യാശ.